2016, ജൂൺ 22, ബുധനാഴ്‌ച

Facebook post-March 2016

Facebook post-March 2016

 കഴിഞ്ഞ ലീവിന് നാട്ടിൽ വന്നപ്പോ വിളിക്കാത്ത കല്യാണത്തിന് പോയ കൂട്ടുകാരനെ കളിയാക്കി......
അപ്പോൾ അവൻ പറയാ...
"ഒരു ബസ്‌ മറിഞ്ഞെന്നു കേട്ടാൽ നീ പോയി നോക്കില്ലേ..
" - നോക്കും....
"ഒരു കെട്ടിടം തീ പിടിച്ചു എന്ന് പറഞ്ഞാൽ പോവില്ലേ"
പോവും...
"അത്രേ ഉളളു... ഒരു ദുരന്തം നടക്കുന്നു എന്നറിഞ്ഞാൽ നമ്മള് പോയി നോക്കും...
അതിനാരും ക്ഷണിക്കേണ്ട"
എന്നും പറഞ്ഞ് പല്ലിൽ കുത്തി അവൻ നടന്നു... 🚶🏻ഒരു കൂസലും ഇല്ലാതെ...
Z@c
# # # # # # # # # # # # # # # # # # 

പനി പിടിച്ച് വിറച്ച്...
ശ്വാസം മുട്ടി... ഒന്നെണീക്കാന്‍ പോലും പറ്റാതെ കിടന്നപ്പോള്‍ ആശ്വാസത്തിന് എന്റെ മോള് മാത്രെ ഉണ്ടായിരുന്നുളളൂ.
.
.
.
.എന്റെ പൊന്നു പാരാസെറ്റാമോള്....

Z@c
# # # # # # # # # # # # # # # # # #

ഞാൻ ഇന്ന് വീട്ടിൽ നിന്ന് ഇറങ്ങി പെരിന്തൽമണ്ണ ടൗണിൽ എത്തിയപ്പോൾ എനിക്ക് ഒരു സംശയം ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയോന്ന്..😝🤔
എന്നിട്ട് വീണ്ടും വീട്ടിൽ പോയി നോക്കിയപ്പോൾ എന്റെ സംശയം ശരിയാണ് ഞാൻ വീട്ടിൽ തന്നെ ഉണ്ട്!! ഹ ... ഹ... ഹ 
Z@c
# # # # # # # # # # # # # # # # # #

 കേരളത്തിലെ കലാകാരന്മാർ അകാലത്തിൽ നമ്മെ വേർപിരിഞ്ഞു പോകുന്നു ....
പക്ഷെ രാഷ്ട്രീയക്കാർ എത്ര വയസ്സായാലും നമ്മുടെ കൂടെ തന്നെ ഉണ്ട് ...
ഒരു ... പക്ഷെ ഇതാകുമോ സിനിമാക്കാരെല്ലാം രാഷ്ട്രീയത്തിൽ ചേരാനുളള കാരണം ???
Z@c
# # # # # # # # # # # # # # # # # #

അപ്പുറത്തെ വീട്ടില്‍ പുതുതായി വന്ന താമസക്കാരി കോണ്‍ഗ്രസ്സ്‌ അല്ല, ആം ആദ്മിയാ.
ഭാര്യ : നിങ്ങള്‍ക്കെങ്ങനെ മനസിലായി?
ഞാന്‍ കൈപത്തി വീശിയപ്പോള്‍ അവള് ചൂല് പൊക്കി കാണിച്ചെടീ.....
Z@c 
# # # # # # # # # # # # # # # # # #  

എല്ലാവരും ഒന്ന് വായിക്കുക
വീട്ടിലെ അകത്തളത്തിൽ വിദൂരമായ
മംഗലൃ സ്വപ്നം കണ്ട് കഴിയുന്ന
നമ്മുടെ സഹോദരിമാര്‍,
ഏതെങ്കിലും അന്യ
മതസ്ഥന്‍റെ കൂടെ പോയാലാണ് നാം
യഥാര്‍ത്ഥ മുസ്ലീം ആകുന്നത്.....
വാട്സപ്പിലും ഫേസ്ബുക്കിലും പോസ്റ്റിട്ട് നമ്മള്‍
ഈമാനുറപ്പിക്കുന്നു...
ഹദീസും ആയത്തുമോതി അവളെ നരകത്തിലേക്കയക്കുന്നു....'''''''''''''''''''
ജുമുഅ നമസ്കാരത്തിനു ശേഷം ഖത്തീബ്
മൈക്കിലൂടെ വിളിച്ചു പറഞ്ഞു:
"പുറത്ത് ഒരു
സഹോദരി നിൽക്കുന്നുണ്ട് കല്ല്യാണ
പ്രായമായ മൂന്നു പെണ്‍കുട്ടികളാണ്
എല്ലാവരും കഴിയുന്ന
സഹായം നൽകണം."
ജുമുഅ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ
പൊരിവെയിലത്ത്
ഏതോ മഹല്ലിലെ സെക്രട്ടറിയുടെ ഒപ്പ്
പതിഞ്ഞ വെളള
കടലാസും നീട്ടി മക്കളെ കെട്ടിക്കാൻ
യാചിക്കുന്ന ആ
പാവം ഉമ്മയെ കണ്ടപ്പോള്‍
കണ്ണു നിറഞ്ഞു പോയി.,
നാട്ടിലെ സകല
പ്രമാണിമാരും പോക്കറ്റിൽ കയ്യിട്ട്
നോട്ടിൽ മുഷിഞ്ഞവനെ തിരഞ്ഞെടുത്ത്
സഹതാപത്തിൽ മുക്കി
നീട്ടി പിടിച്ച
തട്ടത്തിനുളളിലേക്ക് ഇട്ടുകൊടുത്തു.
നോട്ട്കെട്ടുകളേക്കാള്‍ കൂടുതല്‍ സഹതാപമാണ്
അന്നാ ഉമ്മാക്ക് കിട്ടിയത്.
ഞാനും എന്നിലെ സഹതാപം പളളിമൂലയിൽ
ഇറക്കി വച്ചു.
അടുത്ത
ആഴ്ചയും ആരെങ്കിലും കാണും അപ്പോള്‍
വാരി വിതറേണ്ടതാണ്.,
പുറത്തിറങ്ങിയ മഹല്ല് നിവാസികളിൽ
എത്ര പേരുടെ മനസ്സില്‍
ആ ഉമ്മയുടെ മുഖം വീടുവരെയെങ്കിലും കൊണ്ടു പോകാന്‍
കഴിഞ്ഞു കാണും.,
എല്ലാവരും അവരുടെ ലോകത്തില്‍
ലയിച്ചു എന്റെ വീട്ടുമുറ്റത്ത് എത്താത്ത
ഒരു പ്രശ്നവും എന്റെ പ്രശ്നമല്ല
അതാണിന്നത്തെ ഉത്തമ സമുദായം .
ചില
ഒറ്റപ്പെട്ട ശ്രമങ്ങൾ ഇല്ലാതില്ല..
നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ
സഹോദരൻമാരെ
പൊരിവെയിലത്ത്
തന്നെ കെട്ടിക്കാൻ
വേണ്ടി പളളി മുറ്റത്ത് യാചിച്ച്
വീട്ടിലേക്ക് കയറി വരുന്ന
ഉമ്മയെ കാണുമ്പോള്‍ആ പെണ്‍കുട്ടികളു
ടെ മനസ്സ് എത്ര മാത്രം തേങ്ങികാണും......
പണക്കാരൻ സമൂഹത്തില്‍ കാട്ടിക്കൂട്ടിയ
മാമൂലുകൾ
കാരണം സ്വപ്നങ്ങളും പ്രതീക്ഷകളും അടകിപ്പിടിച്ച്
വീട്ടിലെ അകത്തളത്തിൽ വിദൂരമായ
മംഗലൃ സ്വപ്നം കണ്ട് കഴിയുന്ന
നമ്മുടെ സഹോദരിമാര്‍,
ഏതെങ്കിലും അന്യ
മതസ്ഥന്‍റെ കൂടെ പോയാലാണ് നാം
യഥാര്‍ത്ഥ മുസ്ലീം ആകുന്നത്.....
വാട്സപ്പിലും ഫേസ്ബുക്കിലും പോസ്റ്റിട്ട് നമ്മള്‍
ഈമാനുറപ്പിക്കുന്നു...
ഹദീസും ആയത്തുമോതി അവളെ നരകത്തിലേക്കയക്കുന്നു....
ഇന്നാലില്ലയും മാശാഅല്ലായും കമന്‍റിട്ട് സ്വർഗത്തിൽ
നമ്മള്‍ ടിക്കറ്റും ഉറപ്പിച്ചു....
അങ്ങനെ ആവീട്ടിലേക്ക്
ആദ്യമായി കാര്യങ്ങള്‍ അന്വേഷിച്ചു
ചെല്ലാൻ മഹല്ല് നിവാസികൾക്ക് ഒരു
അമുസ്ലിം സുഹൃത്ത്
വഴി കാണിക്കേണ്ടിവന്നു...
സ്ത്രീധനരഹിത വിവാഹം നടക്കുന്നുണ്ട്
സമുദായത്തിൽ..
പക്ഷേ... പെണ്ണിന്റെ തറവാടിന്‍റെ അടിത്തറ
മാന്തിനോക്കി ഫലമുളള മണ്ണാണെന്ന്
കണ്ടാല്‍ മാത്രമേ നടക്കുന്നുളളൂ..
ഇന്നത്തെ യുവാക്കളാകട്ടെ സ്വന്തമായ
തീരുമാനങ്ങള്‍എടുക്കാന്‍
കഴിയാതെ ഉപ്പയിലും ഉമ്മയിലും കുടുംബക്കാരിലും പഴിചാരി എല്ലാം അവരുടെ തീരുമാനമാണ്
എന്റെ പെങ്ങളെ കെട്ടിച്ചത്
സ്ത്രീധനം കൊടുത്താണ്
പിന്നെ എന്തുകൊണ്ട് എനിക്ക്
വാങ്ങിച്ച് കൂടാ
തുടങ്ങിയ നൃായങ്ങൾ നിരത്തിയാണ്....
നിന്റെ വീട്ടില്‍ കളളൻ കയറിയാൽ
അടുത്ത വീട്ടില്‍ നീ കക്കാൻ കയറണം...
സമുദായത്തിന്റെ നേർക്ക് ഒരു
ചോദ്യചിഹ്നമായി നമ്മുടെ സഹോദരിമാർ
നിൽക്കുമ്പോൾ അടുത്ത മഹല്ലിലേക്ക്
യാചനക്ക് കത്ത് കൊടുത്തയക്കുന്ന
സെക്രട്ടറിമാർ സ്വന്തം മഹല്ലിൽ
എന്തുചെയ്യാൻ കഴിയുമെന്ന്
ചിന്തിക്കട്ടെ....
വിവാഹ മാർക്കറ്റിൽ വച്ച് വിലപേശുന്ന
യുവാക്കളും ഒരു
നിമിഷമെങ്കിലും പാവപ്പെട്ടവന്‍റെ കൂരയിലെ പെണ്ണിന് ഒരു
ജീവിതം നൽകാൻ തനിക്ക്
കഴിയുമെന്നും ചിന്തിക്കട്ടെ....
പരസ്പരം തെറിപറയുന്നതിനു
മുമ്പായി നമ്മുടെ പണ്ഠിതൻമാർ ഈ
വിഷയത്തില്‍
ജനങ്ങളെ ബോധവൽകരിക്കട്ടെ....
ഈ പോസ്റ്റില്‍ നിങ്ങള്‍ക്ക് ഒരു നന്മ
കാണുന്നുവെങ്കിൽ ഷെയര്‍ ചെയ്യൂ
ഒരാളെങ്കിലും മാറി ചിന്തിച്ചാൽ
അത് സമൂഹത്തില്‍ വലിയ
മാറ്റം തന്നെയാണ്....
Z@c
# # # # # # # # # # # # # # # # # #

രണ്ടേ രണ്ട് വരി....
പാടി മുഴുവനാക്കാനനുവദിച്ചില്ല...
അതിന് മുൻപേ ചേർത്തിങ്ങനെ പിടിച്ച് ചോദിച്ചു
'സംഗീതം പഠിച്ചിട്ടുണ്ടോ??'
'ഇല്ല' ന്ന് വിനീതനായപ്പോ
'എങ്കിൽ പഠിക്കണം .... എന്നിട്ട് പാടിയാ മതീ' ന്ന്
Z@c
# # # # # # # # # # # # # # # # # #

സമയം രാത്രി 12.00 മണിയോടടുക്കുന്നു.
എണീറ്റിരുന്ന്, പായ്ക്കറ്റിൽ ബാക്കിയുളള " ബ്രെഡ് " കഴിച്ച് തീർക്കുന്ന തിരക്കിലാണ്...
കാരണം ബുദ്ധിപരമായിരുന്നു..
ബ്രെഡിന്റെ "Expiry Date" ഇന്നു തീരുo.!
Z@c
# # # # # # # # # # # # # # # # # #
 

👫വിവാഹം കഴിക്കാൻ താല്പര്യം ഉളളവരുടെ ശ്രദ്ദക്ക്...
പെണ്ണ് കാണാൻ പോയി ഇഷ്ടപ്പെട്ടാൽ അപ്പൊ തന്നെ കൂട്ടി ഇങ്ങു പോരണം.
പിന്നേക്ക് വച്ചാ കല്യാണ ദിവസം പെണ്ണ് ഉണ്ടാവണം എന്നില്ല.😂
നമ്മുടെ നാട്ടിലെ ഇപോഴത്തെ അവസ്ഥ ഇതാണ്..  
Z@c
# # # # # # # # # # # # # # # # # #

ടോപ്പ് വിറ്റ് 😆😆😆😆😆😆
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
,.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
...
പിന്നെ പേന മാത്രം എന്തിനാ അതും വിറ്റു 🙄🙄

Z@c
# # # # # # # # # # # # # # # # # #

 എൻറെ കുറെ കാലത്തെ ഒരു സംശയമാണ് ഈ ടൂത്ത് പേസ്റ്റിന്റെ പരസ്യത്തിൽ വരുന്ന പല്ലു ഡോക്ടർ എന്തിനാ സ്റ്റെതസ്കോപ്പ് ഉപയോഗിക്കുന്നത്..
Z@c
# # # # # # # # # # # # # # # # # #

ചൂടാണ് പോലും നാട്ടില്‍ ചൂട് ..
ഗള്‍ഫ് മോഡൽ
കപ്സ,
സാന്റ്‌വിച്ച്‌,
അല്‍ഫഹം,
ഷവായ,
തന്തൂരി,
ഷവർമ,
പോരാത്തതിന്
റിയാലും
ദിർഹവും
ദിനാറും
എല്ലാം ഇവർക്ക്‌ പറ്റും. ഗള്‍ഫിലെ പോലെയുളള ചൂട്‌ മാത്രം ഓൽക് പറ്റൂലാ ?😜

Z@c
# # # # # # # # # # # # # # # # # #
 
ബഹു: ഡോക്ടർക്ക്,
ഞാനൊരു മദ്ധ്യവയസ്കൻ . ഭാര്യയും 2 കട്ടികളും......
ജീവിതം ഇതു വരെ വലിയ കുഴപ്പമില്ലാതെ മുമ്പോട്ടു പോകുകയായിരുന്നു, പക്ഷെ, ഞാനിപ്പോൾ വലിയൊരു പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണ്, ദയവായി എന്നെ രക്ഷിക്കണം,
ഞാനീ fb യിലും, whatsappലും ഒന്നും കയറാതെ മര്യാദക്ക് കഴിഞ്ഞു!കൂടുകയായിരുന്നു, പക്ഷെ എവിടെ ചെന്നാലും പറയാൻ ഈ വിശേഷങ്ങളേയുള്ളു, എല്ലാരും മൊബൈലിൽ കുത്തികളിച്ചുകൊണ്ടേയിരിക്കുന്നു, അതു പരസ്പരം കാണിച്ചും, അയച്ചും, പൊങ്ങച്ചം പറഞ്ഞും എന്നെ വലച്ചു.....
പിടിച്ചു നിൽക്കാൻ വേണ്ടി ഞാനും വാങ്ങി 20000 രൂപയുടെ ഒരു Smart phone.താമസിച്ചാണെങ്കിലുംf bയിലും whatടappലുമൊക്കെ കയറി, ഹായ് നല്ല രസം! ലൈക് ,ഷെയർ ,കമന്റ്. upload, downloading ....
എന്തൊക്കെ കാര്യങ്ങളാണീശ്വരാ ഈ ലോകത്ത്. ഒരു പാട് സുന്ദരൻമാരും സുന്ദരിമാരും എനിക്കു സുഹ്യത്തുക്കളായി, എനിക്കു ലൈക് തന്നു..... അഭിനന്ദിക്കുന്നു...... രാവും പകലും ചാറ്റലോടെ ചാറ്റൽ..... ദോഷം പറയരുത് ഗ്രൂപ്പിൽ നിന്നു ഗ്രൂപ്പിലേക്ക് ഞാനും ചിലതൊക്കെ അടിച്ചുമാറ്റി പോസ്റ്റ് ചെയ്തു..... ചിലതൊക്കെ ഏറ്റു.....
പിന്നെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.fb യിൽ friends 500 കഴിഞ്ഞു, ഗ്രൂപ്പൂകൾ 15 ഉം . whats app ൽ 15 ഗ്രൂപ് - ഓഫീസ്, അസോസിയേഷൻ, യൂണിയൻ, അമ്മയുടെ കുടുംബം , അച്ഛെന്റ കുടുംബം, അടുത്ത സുഹൃത്തുക്കൾ, ഭാര്യയുടെ കുടുംബം, കൂടെ പഠിച്ഛവർ - സ്കൂളിൽ, കോളേജിൽ ,അങ്ങനെയങ്ങനെ....l
പക്ഷെ എല്ലാത്തിലും കയറിയിറങ്ങാൻ ഒരാളും ഒരായുധവുമല്ലേയുള്ളു....
ഇപ്പോഴെനിക്ക് ഇതിനല്ലാതെ മറ്റൊന്നിനും സമയമില്ല. ചൂണ്ടുവിരൽ ഞെക്കി ഞെക്കി ഒരു പരുവമായി. ആ വിരൽ കൊണ്ട് ഇനി വലിയ പ്രയോജനമൊന്നുമുണ്ടാവുമെന്നു തോന്നുന്നില്ല....
അതുമല്ല പ്രശ്നം.ഗ്രൂപ്പിൽ നിന്നു ഗ്രൂപ്പിലേക്ക് മാറുമ്പോൾ പലപ്പോഴും ഓർമ നിൽക്കുന്നില്ല.അവിടെ പറയേണ്ടത് മറ്റൊരിടത്ത് പറയും. അതിന്റെ പേരിൽ രണ്ടിടത്തു നിന്നു വെളിയിലായി.....പേരുദോഷം മിച്ചം......
ഓഫീസ് കാര്യങ്ങൾ ഒരു വഴിക്കായി, കുടുംബ കാര്യങ്ങളും തഥൈവ....
എന്നാലും ഇനി എനിക്കിതൊന്നുമില്ലാതെ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല....
തലക്കും കൈകൾക്കും എപ്പോഴും പെരുക്കം പോലെ..... വിശപ്പില്ല.... ആരോടെങ്കിലും നേരിട്ട സംസാരിച്ചിട്ട് ദിവസങ്ങളായി....
അതൊന്നുമല്ല, ഇപോഴത്തെ പ്രശ്നം..... ഒരു ദിവസം ഭാര്യ ചുണ്ണമ്പു പെട്ടി പോലെയുള്ള എന്റെ പഴയ നോക്കിയ ഫോൺ എവിടെ നിന്നോ തപ്പിയെടുത്തു തന്നിട്ട് ഒറ്റ ഡയലോഗ് " മറ്റേ ഫോണിങ്ങ് തന്നേര്.... അല്ലെങ്കിൽ ഞാൻ പോകുന്നു....." ഞാൻ കൊടുക്കുമോ ഈ ലോകവുമായി എനിക്കു ബന്ധപ്പെടുവാനുള്ള എന്റെ ഒരേയൊരു ആയുധം...പക്ഷെ അവൾ വാക്ക് പാലിച്ചു...
ഇപ്പോൾ ഞാനീ വലിയ വീട്ടിൽ ഒറ്റക്കാണ് ഡോക്ടർ. വല്ലപ്പോഴും പുറത്ത് പോയി ഒരു കാലിച്ചായ കുടിക്കും...വീണ്ടും Whatsaap നോക്കും.......
ഡോക്ടർ, എനിക്കെന്തെങ്കിലും രോഗമുണ്ടോ? ഇതിനു ചികിൽസയുണ്ടോ?
എന്നെ രക്ഷിക്കണം.....
എന്ന്.....
വിധേയനായ ഒരു വിരൽ ഞെക്ക് തൊഴിലാളി.....
NB. ഇതു വായിക്കുമ്പോൾ ആർക്കെങ്കിലും ഇത്‌ എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നു തോന്നിയാൽ നാളെ തന്നെ ഡോക്ടറെ കാണുക. രോഗലക്ഷണങ്ങൾ സ്ത്രീകൾക്കും ബാധകം.
Z@c
# # # # # # # # # # # # # # # # # #

മൊത്തത്തിൽ ഒരു സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്നുണ്ടോ? ശബളക്കാർക്ക് തോന്നുന്നില്ലെങ്കിൽ കച്ചവടക്കാരോട് ചോദിച്ചു നോക്കൂ ?.
കോട്ടയംകാരനച്ചായനോടു ചോദിച്ചാ പറയും " എന്നെ പറയാനാടാ കൂവേ .... വില്ലൻ നമ്മുടെ റബ്ബറിന്റെ വിലയിടിവാന്നേ..... "
അതിനേക്കാൾ ശക്തനായ മെയിൻ വില്ലന്മാർ തിരശീലയ്ക്ക് പിന്നിൽ ഉണ്ട്. ഈ വില്ലന്മാരിൽ ഒരാളെ പോലും കാണാത്ത ഒരു ദിവസം പോലും മലയാളിക്കില്ല. പല സംസ്ഥാനങ്ങളിൽ നിന്നുള്ള ഇവരെ നമ്മൾ പൊതുവേ ബംഗാളികൾ എന്നാണ് വിളിക്കാറ്....
ബംഗാളികൾ എങ്ങനാ വില്ലനാവുന്നേ? ഉത്തരം ലളിതം - നമ്മുടെ നാട്ടിലെ പണം ഇപ്പോൾ ഇവിടെ കറങ്ങുന്നില്ല. കേരളത്തിന് പുറത്തേക്ക് ഒഴുകുന്നു . ദിവസവും ലക്ഷങ്ങൾ അല്ല ഒഴുകുന്നത്, കോടികളാണ് !!. കൃത്യമായ കണക്ക് ആരുടേയും കൈകളിലില്ല.
പണം എങ്ങനാ കറങ്ങുന്നേ? ഒരു ചെറുകഥ പറയാം.
'ഒരിടത്ത് ഒരു റിസോർട്ടിൽ താമസിക്കാനായി ഒരു സായിപ്പ് വന്നു, റിസോർട്ട് മുതലാളി - "ദിവസ വാടക 2000 രൂപ. അഡ്വാൻസ് 1000 തന്നോളൂ''.
സായിപ്പ് അഡ്വാൻസ് കൊടുത്തു ഇപ്രകാരം പറഞ്ഞു റിസോർട്ട് കാണാനായി കയറിപ്പോയി,
"If I don't like this, I won't stay here, you should refund my 1000 Rs".
മുതലാളി yes എന്നു കാണിക്കാനായി മുമ്പോട്ടും പിറകോട്ടും തലയാട്ടി.
മുതലാളി കിട്ടിയ 1000 രൂപയ്ക്ക് അടുത്തുള്ള തുണിക്കടയിൽ നിന്നും ഒരു ഷർട്ട് വാങ്ങി, ആ തുണിക്കടക്കാരൻ തന്റെ വീട്ടിലെ പണിക്കാരന് കൊടുക്കാനുള്ള കൂലിയായി 1000₹ നൽകി. ആ പണിക്കാരൻ സിമൻറ് കടയിൽ നിന്നും തന്റെ വീട്ടിലേക്ക് 1000₹ക്കുള്ള സിമന്റ് വാങ്ങി. ആ കടക്കാരൻ തന്റെ മക്കളുടെ ട്യൂഷൻ അധ്യാപികയ്ക്ക് 1000₹ ഫീസ് നൽകി. ഈ അധ്യാപിക അടുത്ത പലചരക്ക് കടയിൽ നിന്നും 1000₹ വീട്ടു സാധനങ്ങൾ വാങ്ങി. പ്രസ്തുത കടക്കാരൻ നമ്മുടെ റിസോർട്ട് മുതലാളിക്ക് 1000₹ കടം മേടിച്ചത് തിരിച്ചു കൊടുക്കാനുണ്ടായിരുന്നു. കൈയ്യോടെ കടം വീട്ടി. 1000₹ മേടിച്ചു പുത്തൻ ഷർട്ടിൽ നമ്മുടെ മുതലാളി നിൽക്കവേ ദാ വരുന്നു നമ്മുടെ സായിപ്പ്. അല്പം നീരസം ആ മുഖത്ത് പ്രകടം.
''I don't like this resort plz give my money back?
മുതലാളി ചിരച്ച മുഖത്തോടെ 1000₹ സായിപ്പിനു നൽകി.'
കഥ അവസാനിച്ചു. എന്താണിവിടെ സംഭവിച്ചത്? സായിപ്പിന്റെ 1000₹ ഇറങ്ങിയത് കൊണ്ട് ഇത്രേം പേരുടെ ആവശ്യങ്ങൾ നടന്നു, ആഴത്തിൽ ചിന്തിച്ചാൽ മനസിലാകും ഇത് 1000₹ യുടെ വെറുമൊരു കറക്കമല്ല. അത് ഓരോ കൈകളിലെത്തുമ്പോൾ പല മടങ്ങാകും. (ഈ ഉദാഹരണത്തിന് 1000₹ കറക്കമായി കണ്ടാൽമതി ) ഈ ചങ്ങലയിലെ ഓരോ കണ്ണികളും നമ്മളോരോരുത്തരുമാണ്. ഈ കറക്കമാണ് നമ്മുടെ സാമ്പത്തിക സ്ഥിതി നിലനിർത്തുന്നത്.
ഇന്ന് ഈ ചങ്ങലയിലെ പല കണ്ണികളും ബംഗാളികളാണ്. കറക്കം (ചക്രം) കേരളത്തിൽ പൂർത്തിയാകുന്നില്ല. ദിവസ പണിക്കൂലിയായി കിട്ടുന്ന 500₹യിൽ 50₹ പോലും കേരളത്തിൽ ഇവർ ചിലവാക്കുന്നില്ല.
അപ്പോൾ നിങ്ങൾ ചോദിക്കും പണ്ട് മലയാളികൾ ഗൾഫിൽ ഇങ്ങനെ ല്ലാരുന്നോ? അതേ ....
ഒരു വലിയ വ്യത്യാസമുണ്ട്. അവിടെ ഭൂമിയിൽ നിന്നു സൗജന്യമായി ലഭിക്കുന്ന പെട്രോളിയം എന്ന നിധിയുണ്ട്.
നിരവധി വ്യവസായങ്ങളും ഉല്പാദനങ്ങളും ഉണ്ട്. കേരളത്തിൽ എന്ത് വ്യവസായമാണ് ഉള്ളത്, ഇവിടുത്തെ പ്രധാന ഉല്പാദനം സമരങ്ങളും, പണിമുടക്കും സരിതോർജ്ജവുമൊക്കെയാണ്.
ഹൈസ്കൂളിൽ പഠിച്ചോണ്ടിരുന്ന കാലത്ത് ഞാൻ എന്റെ വീടിന്റെ അടുത്ത വില്ലൂന്നി എന്ന സ്ഥലത്തെ ഒരു തടിമില്ലിൽ പണിക്കു പോകുന്നുണ്ടായിരുന്നു, ആ മില്ലിൽ ഒരു വർഷം മുൻപ് ഞാൻ 3 ബംഗാളി പണിക്കാരെ പരിചയപ്പെട്ടു. മലയാളം നന്നായി സംസാരിക്കുന്ന അവരോട് ഞാൻ കുശലം ചോദിച്ചു ,എത്ര കൊല്ലമായി ഈ മില്ലിൽ ? 3 കൊല്ലമായി ഛേട്ടാ..
ആഹാ എന്നിട്ടു എന്തു സംമ്പാദിച്ചു? ഞങ്ങൾ 3 പേരും കൂടി 3 കൊല്ലം കൊണ്ടുണ്ടാക്കിയതു കൂട്ടി വച്ച് ബംഗാളിൽ ഒന്നേകാലേക്കർ സ്ഥലം വാങ്ങി....
ങേ..... തള്ളി പുറത്തേക്ക് വന്ന എന്റെ കണ്ണുകൾ അവർ കാണാതെ ഞാൻ അകത്തേക്ക് വലിച്ചു...
ഇനി എന്താ പ്ലാൻ?
ഇനി ഒരാറു മാസം കൂടി ഞങ്ങൾ ഈ മില്ലിൽ പണിയെടുക്കും..
എന്നിട്ട്...
എന്നിട്ട്ട്....ആ പണം കൂടി കൂട്ടി ഞങ്ങൾ ബംഗാളിൽ കുറച്ചു സ്ഥലം കൂടി മേടിച്ച് അവിടെ ഉരുളക്കിഴങ്ങ് കൃഷി നടത്തി കേരളത്തിലേക്ക് കയറ്റിയയ്ക്കും.... പ്ലിംഗ്.....
കഴിഞ്ഞ ദിവസം ഞാൻ ഈ മില്ലിൽ വീണ്ടും ചെന്നു ,ആ മൂന്നു പേരും അവിടില്ല പകരം വേറെ മൂന്നു പേര്, തിരക്കിയ പോൾ 6 മാസം മുൻപ് അവർ നാട്ടിലേക്ക് മടങ്ങി ഉരുളക്കിഴങ്ങ് കൃഷി ആരംഭിച്ചു എന്നറിയാൻ സാധിച്ചു.
നമ്മുടെ കാർന്നോർമാര് പറയും....
മലയാളിക്ക് പണിയെടുക്കാൻ കഴിയില്ലന്നേ, സത്യമാ....
40 ലക്ഷം യുവാക്കളാണ് ഗവ: ജോലിക്കായി ശ്രമിച്ച് തൊഴിലില്ലാത്തവരായി നമ്മുടെ നാട്ടിലുള്ളത്...
യുവാക്കളെ നിങ്ങൾ കൂലി പണി എടുക്കൂ.....
കാരുന്നോമാരേ ഒരു ചോദ്യം ചോദിച്ചോട്ടെ...?
കൂലിപ്പണിക്കാരനു താങ്കളുടെ പെൺമകളെ കെട്ടിച്ചു കൊടുക്കുമല്ലോ അല്ലേ..?
അയ്യോ! അത് ഗവ: ജോലിയില്ലാത്ത ഒരു പയ്യനെയെ ങ്ങനാ??
പ്ലിംഗ്‌....
മാറേണ്ടത് നമ്മുടെ മനോഭാവം ആണ്. ഇല്ലെങ്കിൽ ഇനിയുള്ള വർഷങ്ങളിൽ നമ്മുക്ക് കാണാൻ സാധിക്കും - "ബംഗാളി മുതലാളിമാരുടെ തൊഴിലാളികളായി നമ്മൾ മലയാളികൾ മാറുന്നത്".
ബംഗാളികളെ നാട്ടിൽ നിന്നും പുറത്താക്കുകയാണോ പരിഹാരമാർഗ്ഗം അല്ല. അവരില്ലേൽ കേരളത്തിലെ നിർമ്മാണ പ്രവർത്തനങ്ങളും കച്ചവടങ്ങളും സത്ംഭിക്കും. ആദ്യം നമ്മുടെ നാട്ടുകാർക്ക് അവസരങ്ങൾ നൽകണം, നാം ദുരഭിമാനവും, അഹങ്കാരവും മാറ്റി വെച്ച് എല്ലാ തൊഴിലിനും അന്തസ് ഉണ്ട് എന്ന് മനസ്സാക്കി മൂന്നാട്ടു വരണം.
Local Community Development
Z@c
# # # # # # # # # # # # # # # # # #

ഐശ്വര്യ റായ് ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്നു.. സാരി ആയിരുന്നു ഉടുത്തിരുന്നത്..
T T R Rs.100 ഫൈൻ വാങ്ങി..
കത്രീന കയ്ഫ് ജീൻസ് ഇട്ടതോണ്ട് Rs.75 ഫൈൻ വാങ്ങി..
കരീന സ്കേർട്ട് ഇട്ടതോണ്ട് Rs.50
ഫൈൻ വാങ്ങി..
but സണ്ണി ലിയോണിന് ഫൈൻ കൊടുക്കേണ്ടി വന്നില്ല...😧
. Why...???
.
.
.
.
.
.
.
.
.

സണ്ണി ലിയോൺ ടിക്കറ്റ് എടുത്തിരുന്നു.
നല്ലതു മാത്രം ചിന്തിക്കൂ... 
Z@c
# # # # # # # # # # # # # # # # # #

സ്ഥലനാമപുരാണം
===============
Trivandrum
മരങ്ങൾ പോലും മദ്യം ആവശ്യപ്പെട്ടിരുന്ന സ്ഥലമായിരുന്നു trivandrum. അതായത് tree want rum. ഇത് കണ്ടപ്പോൾ ബാക്കി ജില്ലയെപറ്റി ഞാൻ നടത്തിയ ഗവേഷണം ഇതാ
Kollam
-----------
അടിച്ച്‌ ഫിറ്റ്‌ ആയപ്പോ പറഞ്ഞതാണ് സാധനം kollam
Kottayam
----------------
രണ്ട്‌ പട്ടാളക്കാര് മദ്യപിച് തീരാറായപ്പോൾ ചോദിച്ചു നിന്റെ quota യും തീർന്നോ ?Quotayum എന്നത് ക്രമേണ kottayam എന്നായി
Ernakulam
----------------
കുടിച്ചുകൊണ്ടിരുന്നപ്പോൾ വെളളം തീർന്നു. അടുത്തെങ്ങും കിട്ടാനുമില്ല. അപ്പോൾ ഒരാൾ പറഞ്ഞു എന്നാ കുളത്തീന്നെട്. എന്നാ കുളത്തീന്നെട് ക്രമേണ Ernakulam ആയി
കണ്ണൂർ
-----------
കൂടുതൽ കഴിക്കാതെട നിന്റെ കണ്ണ് ഊരി പോകും എന്ന് പറഞ്ഞത് ഇപ്പോഴത്തെ കണ്ണൂർ ആയി
Kasaragod
-----------------
കൂട്ടത്തിൽ സ്ഥിരമായി ഓസിന് മദ്യം കഴിക്കുന്ന ഒരുവൻ ഉണ്ടായിരുന്നു. ഒരു ദിവസം മറ്റ് കൂട്ടുകാർ പറഞ്ഞു ഡേയ് നീ കാശ് ഇറക്കഡേ. കാശ് ഇറക്കടെ പറഞ്ഞ്‌ പറഞ്ഞ് കാശർകോടും പിന്നെ കാസർഗോഡ്‌ എന്നുമായി
Trissur
---------
റമ്മിനെ ചില സ്ഥലത്ത് ത്രിഗുണൻ (XXX)എന്നു പറയാറുണ്ട്. Rum കഴിചിട്ട് പറഞ്ഞത്രേ ഈ ത്രി ശൂരൻ തന്നെ. അത് പിന്നെ ത്രിശൂരായത്രേ
Palakkad
--------------
മദ്യപിച് വരുന്ന ഭർത്താവ് എന്നും ഭാര്യയെ അടിക്കുകയും പല്ല് കൊണ്ട് കടിച് ഉപദ്രവിക്കുമായിരുന്നു. സഹികെട്ട് നാട്ടുകാർ അവന്റെ പല്ലൊക്കെ അടിച്ചിടാൻ ഭാര്യക്ക്‌ ദ്യൈര്യം കൊടുത്തു. അങ്ങനെ പല്ലൊക്കെ അടിച്ചിട്ട പ്രദേശം പല്ലൊക്കെ അടി എന്നും പാലക്കാട്‌ എന്നുമായി മാറി. പള്ളക്കടിയാണ് പാലക്കാട്‌ എന്നു മാറിയതെന്നും ചില ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.
Waynad
-------------
ആദിവാസികൾ മദ്യപിച് ശല്യം ആയപ്പോൾ ഒരു സ്ഥലവാസി പറഞ്ഞു ഇനി മദ്യപിച് ഈ വഴി നടക്കരുതെന്ന്. അന്നും പിന്നീട് എപ്പോൾ അതിലെ പോകുമ്പോഴും ആദിവാസികൾ അവരുടെ ഭാഷയിൽ പറയും ഓ തമ്പ്രാൻ ബെലെക്കി ഈ "വയി നട" പാടില്ല. വയി നട പിന്നീട് വയനാട് ആയി
Malappuram
--------------------
മലയുടെ പുറത്തിരുന്നു rum കഴിക്കുന്ന സ്ഥലത്തിനെ പിന്നെന്തു വിളിക്കും ?
Alappuzha
------------------
പുഴവക്കത്തിരുന്നു മദ്യപാനവും അലമ്പും വലിയ ശല്യമയപ്പോൾ നാട്ടുകാർ കൂടി എല്ലാത്തിനെയും പൊക്കി പുഴയിലിട്ടു. പിന്നെ എപ്പോൾ അലമ്പ് കാണിച്ചാലും പുഴയിൽ എറിയുന്നത് പതിവായി. പുഴയുടെ പേര് അലമ്പ് പുഴയെന്നും അത് ആലപ്പുഴ ആയെന്നും ഐതീഹ്യം.
Kozhikkod
-----------------
പണ്ട് chicken വാങ്ങാൻ കിട്ടില്ല. വീട്ടിൽ വളർത്തുന്നതിനെ തന്നെ കൊന്നാണ് കഴിക്കുന്നത്. മദ്യം റെഡിയായി. പക്ഷേ കോഴിയിറച്ചി ഇല്ല. കൂട്ടത്തിൽ ഒരാൾ കോഴിയെ പിടിക്കാൻ ഓടി. കോഴി റോഡി ലെക്കോടി. മൂപ്പരും കൂടെ ഓടി ഒരു ലോറി തട്ടി മരിച്ചു. ഇപ്പോഴും മദ്യപിച് മരിക്കുന്നവരെ കോഴിക്കോടി മരിച്ചു എന്നാണ് പറയുന്നത്. മുട്ടിയ സ്ഥലം അതായത് മുട്ടം ഇപ്പോഴുമുണ്ട്.
Pathanamthitta
------------------------
വയലും വരമ്പും (തിട്ട )ആയി കിടന്ന പ്രദേശം. തിട്ട മേൽ മദ്യപാനികൾ ഇരുന്ന് സ്ത്രീകളെ ഉപദ്രവിക്കുമായിരുന്നു. കുടിയന്മാരെ പാമ്പ് എന്നല്ലേ വിളിക്കുന്നത്. പാമ്പ് എന്നാൽ പത്തിയുളള ഇനം. അന്ന് സ്ത്രീകളോട്‌ മുന്നറിയിപ്പ് കൊടുക്കും. എടീ അങ്ങോട്ട്‌ പോകണ്ട അവിടെ പത്തിയുള്ള ഇനം തിട്ടയിൽ ഇരിപ്പുണ്ട്. പത്തിയുള്ള ഇനം തിട്ട ലോപിച് ഇന്നത്തെ പത്തനംതിട്ട ആയി.
Idukki
----------
കുടിയന്മാർ അർദ്ധരാത്രിയായാലും താമസിച് വന്ന് ഉറങ്ങികിടക്കുന്ന ഭാര്യമാരെ ഇടിക്കുമായിരുന്നു. പിന്നെ ഭാര്യമാർ ഉറങ്ങാതെ കാത്തിരിക്കും. വന്നയുടനെ ഭർത്താവിനോട് പറയും ഹേ മനുഷ്യാ നിങ്ങൾ ഇടിക്കുന്നെങ്ക്കി ഇടിക്കീൻ എനിക്ക് ഉറങ്ങണം. അങ്ങനെ ഇടിക്കീൻ എന്നു പറഞ്ഞത് പാട്ടായി. ഇന്നത്തെ ഇടുക്കിയായി. Z@c
# # # # # # # # # # # # # # # # # #

വർഷങ്ങൾക്കു മുൻപ് മമ്മൂട്ടി ആദ്യമായി പ്രീമിയർ 118 കാർ വാങ്ങിയ വിവരം അറിയിച്ചു കൊണ്ട് സുഹൃത്തായ അമിതാഭ് ബച്ചന് മെസ്സേജ് അയച്ചു. BSNL അല്ലേ.. നെറ്റ്‌വർക്ക് ബിസി ആയി മെസ്സേജ് പോകാൻ വൈകി. ബച്ചന്റെ മറുപടി ഒന്നും വന്നില്ല. മമ്മൂട്ടിയും ആ കാര്യം മറന്നു.
വൈകിട്ട്, നാട്ടിൽ നിന്നും മമ്മൂട്ടിക്ക് ഫോൺ വന്നു. ഭാര്യ പ്രസവിച്ചു. ആൺകുട്ടി.
ഉടനെ മമ്മൂട്ടി ബച്ചന് സന്തോഷം അറിയിക്കാൻ ഒരു മെസ്സേജ് അയച്ചു. "അമിതാഭ് ജി ഞാൻ ഒരു ആൺ കുഞ്ഞിന്റെ അച്ഛനായി.. അവനു എന്ത് പേരിടണം.."
അപ്പോഴാണ്‌ പഴയ മെസ്സെജിനുള്ള മറുപടി ബച്ചൻ അയച്ചത്.. അത് ഇങ്ങനെ ആയിരുന്നു..
Dull car, sell man....
ഇത് വായിച്ച മമ്മൂട്ടി കുട്ടിക്ക് ബച്ചൻ നിർദ്ദേശിച്ച പേരാണെന്ന് തെറ്റിദ്ധരിച്ചു.. അങ്ങനെയാണ് ദുൽകർ സൽമാൻ പേരിട്ടത്.. 
Z@c
# # # # # # # # # # # # # # # # # #

 "പ്രവാചക നിന്ദ" നടത്തിയ പത്രത്തിനെതിരെ പ്രതിഷേധിക്കാൻ കാണിക്കുന്ന ഈ ആവേശം " പ്രവാചകചര്യ" പിന്തുടരാനും കാണിച്ചിരുന്നെങ്കിൽ ഈ സമുദായം എന്നേ രക്ഷപ്പെട്ടേനേ....!!!
Z@c
# # # # # # # # # # # # # # # # # #

 പ്രശസ്തർ മരിക്കുമ്പോൾ മാത്രം പൊതുജനം അറിയുന്നു . ഞെട്ടുന്നു . ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ആവലാതി പെടുന്നു . എന്നാൽ അതേ കാരണത്താൽ ഓരോ ദിവസവും ലോകത്താകെ 1000 കണക്കിന് ആളുകൾ മരിക്കുന്നുണ്ട് . മദ്യപാനം പുകവലി ഒക്കെ മാത്രമല്ല കാരണം . നാം ഭക്ഷിക്കുന്ന വിഷം , ശ്വസിക്കുന്ന വിഷം, സ്പര്ശിക്കുന്ന വിഷം, അത്ര മാത്രം ഉണ്ട് !നമ്മൾ ഓരോരുത്തരുടെയും പുറകെ നിഴലുപോലെ മരണം ഉണ്ട്. പക്ഷെ ഒരിക്കലും ക്ഷണിച്ചു വരുത്തേണ്ട കാര്യമില്ല ! പ്രകൃതിയിലേക്കും കൃഷിയിലേക്കും മടങ്ങാതെ നമുക്കോ നമ്മുടെ മക്കൾക്കോ ഇനി രക്ഷയില്ല... പച്ചകറികളും പഴങ്ങളും നെല്ലും നമുക്ക് കൃഷി ചെയ്യാം . അതിനു കൂട്ടായ്മകൾ ഉണ്ടാക്കാം . നൂഡിൽസ് , പിസ്സ , ബർഗർ ഒന്നും ഒരു തവണ പോലും കുട്ടികള്ക്ക് കഴിക്കാൻ നല്കില്ല എന്ന് തീരുമാനിക്കണം . ( ബുദ്ധിമുട്ടുള്ള കാര്യമാണ് അത് , പക്ഷെ അവർ നമുക്ക് മുന്നില് ലഹരിവസ്തുകല്ക്കോ , വിഷതിനോ വേണ്ടി വാശി പിടിച്ചാൽ നാം വാങ്ങി കൊടുക്കുമോ ??? ) അതുമല്ലെങ്കിൽ വൈകുന്നേരം തുടങ്ങി രാത്രി കാലം വരെ എങ്കിലും ഇത്തരം ആഹാരങ്ങളും , തന്തൂരി , ടിക്ക , ശവർമ, സ്ടീക് പോലുള്ള non വെജ് ആഹാരങ്ങളും കഴിക്കാതിരിക്കുക . വൈകുന്നേരം 7:30 മണിക്ക് ശേഷം ഭക്ഷണം കഴിക്കാതെ നോക്കുക. വിശപ്പ്‌ സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഒരു പഴമോ , സാലാടോ കഴിക്കുക . ഇത്രയെങ്കിലും ചെയ്യാനായാൽ കരളിനേയും കുടലിനേയും സംരക്ഷിക്കാം !!രാഷ്ട്രീയത്തിനും , മതത്തിനും , രാജദ്രോഹത്തിനും അപ്പുറം ഒരു സമരമുണ്ടാകേണ്ടത് ആരോഗ്യകര്യത്തിലാണ് . അവനവനോട് തന്നെ സമരം ചെയ്തു തുടങ്ങേണ്ടി ഇരിക്കുന്നു ... പഴയ തലമുറ ചൊല്ലിത്തന്നത് , വിത്തിട്ടു തന്നത് , പത്തായം നിറച്ചത് , ഇലയിട്ടു വിളമ്പിയത് .. ഒക്കെ ഒക്കെ ധൂര്തടിച്ചു നശിപിച്ച നമ്മളോട് നമുക്ക് സമരം ചെയ്യാം.... നിങ്ങൾ തയ്യാറാണോ ???
Z@c
# # # # # # # # # # # # # # # # # #

 പെരിന്തൽമണ്ണയുടെ ഹൃദയഭാഗത്ത് സ്ഥലം വിൽപ്പനക്ക്
☆☆ ☆☆ ☆☆ ☆☆ ☆☆ ☆
പെരിന്തൽമണ്ണ നഗരത്തിൽ, മൗലാന ഹോസ്പിറ്റലിനു എതിർവശം മെയിൻ റോഡിൽ ( ഊട്ടി റോഡ് ) നിന്നും 100 മീറ്റർ ഉളളിലായി മുൻപിലൂടെ ടാർ ചെയ്ത റോഡ് സൗകര്യവും കിണറും ഉളള 20സെന്റ് ഒഴിഞ്ഞ സ്ഥലം വിൽപ്പനക്ക്. സെൻറിന് 15 ലക്ഷം രൂപ. വീടിനും, ഷോപ്പിനും പറ്റുന്ന സ്ഥലം ആവശ്യക്കാർ മാത്രം വിളിക്കുക . മൊബൈൽ നമ്പർ Zacharia 9747709002
Z@c
# # # # # # # # # # # # # # # # # #

 കൊഴുപ്പടിഞ്ഞ് ശരീരം ചീർത്തു.
കൊളസ്ട്രോൾ 250 കവിഞ്ഞു.
ശുദ്ധ വെജിറ്റേറിയനാവണം.
- നാളെയാവാം....
പുകയൂതിയൂതി കിതപ്പ് തുടങ്ങി.
ശ്വാസകോശം സ്പോഞ്ച് പോലെയാണ്.
നെഞ്ചിനു വിശ്രമം കൊടുക്കണം.
- നാളെയാവാം.....
കാറ്റുപോലെ ജീവിച്ച് മടുത്തു തുടങ്ങി.
വീട്ടുകാർ പറയുന്നില്ലെന്നേയുളളൂ.
അവൾക്കു കൂടി സമയം കൊടുക്കണം.
- നാളെയാവാം.....
മനസെത്തുന്നിടം ശരീരമെത്തുന്നില്ല.
കുടവയറെന്നെ നോക്കി പല്ലിളിക്കുന്നു.
പുഷ് അപ്പെടുത്ത് 6 പാക്കാവണം.
- നാളെയാവാം.....
ഉൾവലിഞ്ഞു ജീവിച്ച് വിരസനായി.
അയൽക്കാരോട് കൂട്ട് കൂടണം.
കൂട്ടുകാരൊത്ത് ഫുട്ബാൾ കളിക്കണം.
- നാളെയാവാം.....
വായിച്ചും എഴുതിയും മരവിച്ചു.
കൂട്ടുകാർക്കുപോലും മടുക്കുന്നുണ്ട്.
എല്ലാം ത്യജിച്ച് മനുഷ്യനാവണം.
- നാളെയാവാം.....
ഒടുവിൽ....
നാട്ടുകാരും വീട്ടുകാരും പറഞ്ഞു.
നാളെയാവാൻ പറ്റില്ല.!!
ഇന്ന് തന്നെ അടക്കണം...
വെച്ചിരുന്നാൽ നാറും..... 
Z@c
# # # # # # # # # # # # # # # # # #

സ്വര്‍ഗ്ഗത്തില്‍ സിനിമാ നിര്‍മ്മാണം വല്ലതും നടക്കുന്നുണ്ടോ ആവോ..... ഈ മാസത്തിലെ അങ്ങോട്ടുളള വിളിയുടെ ലിസ്റ്റ് കണ്ടിട്ട് അങ്ങനെ ഒരു സംശയം.....
നടി : കല്‍പന
നടന്‍: കൊല്ലം ജി കെ പിളള
കഥ : അക്ബര്‍ കക്കട്ടില്‍
ഗാനരചന : ഒ.എന്.വി
സംഗീതം : ഷാന്‍ ജോണ്സാണ്‍
പാശ്ചാതല സംഗീതം : രാജാമണി
ഛായാഗ്രഹണം : ആനന്ദക്കുട്ടന്‍
സംവിധാനം : രാജേഷ് പിളള
ഇപ്പോൾ Kalabhavan Mani യും

Z@c
# # # # # # # # # # # # # # # # # #

ഭര്‍ത്താവും ഭാര്യയും സഞ്ചരിക്കുന്ന കാര്‍ പോലീസ് തടഞ്ഞു...
പോലീസ്: " മിസ്റ്റര്‍ താങ്കള്‍ 55കിലോ മീറ്ററില്‍ സഞ്ചരിക്കേണ്ട റോഡിലൂടെ 70 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിചില്ലേ .. ആയിരം രൂപ ഫൈന്‍ ഉണ്ട് ..!
ഭര്‍ത്താവ് : " ഇല്ല സാര്‍ 60 ലാ പോയത് .."
ഭാര്യ : " ചേട്ടാ നമ്മള്‍ 80 അല്ലെ വന്നത് .. "
ഭര്‍ത്താവ് സംയമനം പാലിക്കുന്നു..
പോലീസ് " എന്തായാലും ഒരു ഹെഡ് ലൈറ്റ് പൊട്ടി കിടക്കുകയാ അതിനു ആയിരം രൂപ ചാര്‍ജ് ഉണ്ട് "
ഭര്‍ത്താവ് : " അയ്യോ സാറേ അതിപ്പോ പാര്‍ക്ക്‌ ചെയ്തിടത്ത് നിന്ന് ആയതാ ... നാളെ രാവിലെ കൊടുക്കണം "
ഭാര്യ : " ചേട്ടാ .... ചേട്ടന്‍ ഇത് തന്നെയാ രണ്ടാഴ്ച ആയി പറയുന്നേ ... നാളെ രാവിലെ കൊടുക്കാം എന്ന് ... നാളെ കൊടുക്കണേ "
ഭര്‍ത്താവ് സംയമനം പാലിക്കുന്നു..
പോലീസ് : " സീല്റ്റ് ബെല്‍റ്റ്‌ ഇടാതെ അല്ലെ വന്നത് അതിനും ചാര്‍ജ് ഉണ്ട് അഞ്ഞൂറ് രൂപ "
ഭര്‍ത്താവ് : " അയ്യോ സാര്‍ അത് വണ്ടി നിര്‍ത്തിയപ്പോ ഊരിയതാ "
ഭാര്യ : " ചേട്ടാ... ചേട്ടന് സീറ്റ് ബെല്‍റ്റ്‌ പണ്ടേ ഇഷ്ട്ടം അല്ലല്ലോ .. "
കണ്ട്രോള്‍ വിട്ട ഭര്‍ത്താവ്...: " ഫാ...മണ്ടത്തി ... മിണ്ടിപ്പോകരുത്‌ ആവശ്യം ഇല്ലാത്തിടത്ത് കയറി അഭിപ്രായം പറയുന്നോടി "
പോലീസ് :" നിങ്ങളുടെ ഭര്‍ത്താവ് ഇപ്പോഴും ഇങ്ങനെ ആണോ പെരുമാറുന്നത്..?? "
ഭാര്യ : " ഏയ്‌ ചേട്ടന്‍ പാവമാ... വെളളമടിച്ചാലെ എന്നോട് ദേഷ്യം വരൂ... "
ശുഭം....  
Z@c
# # # # # # # # # # # # # # # # # #

ഒരു സത്യകഥ

സൗദിഗവർമ്മെന്റിനും ഇന്ത്യാഗവർമ്മെന്റിനും പ്രധാന വരുമാനം ഇന്ന് പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നാണ് !
സൗദി അത് ഭൂമിയില്‍ നിന്നും കുഴിച്ചെടുക്കുമ്പോൾ ;
ഇന്ത്യ അത് ജനങ്ങളില്‍ നിന്നും പിഴിഞ്ഞെടുക്കുന്നു എന്ന വ്യത്യാസമേ ഉളളൂ !!
 
Z@c
# # # # # # # # # # # # # # # # # #

ഒരു രാഷ്ട്രീയ നേതാവിന്റെയും നേതൃത്വം ഇല്ലാതെ ഇന്ന് മാർച്ച് ആരംഭിച്ചു...
Z@c
# # # # # # # # # # # # # # # # # #

സിനിമ : ഫെബ്രുവരിയുടെ നഷ്ടം!
നടി : കൽപന
കഥ : അക്ബർ കക്കട്ടിൽ
ഗാനരചന : ഒ.എൻ.വി
സംഗീതം : ഷാൻ ജോൺസൺ
പാശ്ചാതല സംഗീതം : രാജാമണി
ഛായാഗ്രഹണം : ആനന്ദക്കുട്ടൻ
സംവിധാനം : രാജേഷ് പിളള

Z@c
# # # # # # # # # # # # # # # # # #

Facebook post-March 2016

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ