യഥാക്രമം
സകാത്ത് നൽകേണ്ട ഇനം - സകാത്ത് നൽകേണ്ടതിന്റെ പരിധി (നി സാബ്) - നൽകേണ്ട വിഹിതം എന്നിങ്ങനെ മനസ്സിലാക്കുക.👇👇👇
ശമ്പളം, കൂലി, ഡോക്ടർമാരുടെ ഫീസ്, എഞ്ചിനീയർമാരുടെ സൂപ്പർ വിഷൻ ഫീ, കൺസൾട്ടൻസി ഫീ, കമ്മീഷൻ തുടങ്ങിയവ- അടിസ്ഥാന ജീവിത ചെലവുകൾ കഴിച്ച് ഒരു വർഷം85 ഗ്രാം സ്വർണത്തിനു തുല്യമായ പണം ഉണ്ടെങ്കിൽ- 2.5%(വ്യക്തിയാണെങ്കിലും കമ്പനിയാണെങ്കിലും വിവിധ രീതിയിൽ വന്നു ചേരുന്ന വരുമാനങ്ങൾ നിസാബ്തികഞ്ഞാൽ അത് കൈവശം വരുന്ന സന്ദർഭത്തിൽ തന്നെ സകാത്ത് നൽകണം )
ഇതര മാസവരുമാനങ്ങൾ (വിവിധയിനംഷെയറുകൾ, ജ്വല്ലറികളിലും മറ്റും നിക്ഷേപിച്ച് കൈപറ്റുന്നവരുമാനം പോലുളളവ )-ഷെയർ സംഖ്യ യും ലാഭവിഹിതവും കൂടി 85 ഗ്രാം സ്വർണത്തിനു തുല്യമായ തുക ഉണ്ടെങ്കിൽ- 2.5%
ബോണസ്, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ, ഗ്രാറ്റി വിറ്റി തുടങ്ങിയവ - 85 ഗ്രാം സ്വർണത്തിന്റെ വിലക്ക് സമാനമായ സംഖ്യ ഉണ്ടെങ്കിൽ - 2.5%
റിയൽ എസ്റ്റേറ്റ് - ഒരു വർഷത്തെ ലാഭവും വർഷാവസാനം കൈവശമുളള വിൽപന ഭൂമിയുടെ വിലയും കൂടി 85 ഗ്രാം സ്വർണത്തിന്റെ വില ഉണ്ടെങ്കിൽ - 2.5% (ഭൂമി എപ്പോഴാണോ വിൽപന നടത്തുന്നത് അപ്പോൾ മാത്രമേ അതിന് സകാത്ത് നൽകേണ്ടതുളളു എന്ന അഭിപ്രായ വും ഉണ്ട് )
സ്വർണം, രത്നം, മുത്ത് ,പ വിഴം തുടങ്ങിയവ- 85 ഗ്രാം സ്വർണം - 2.5%
സ്ത്രീകൾ സ്വന്തമായി അണിയാൻ വേണ്ടി തയ്യാറാക്കിയ സ്വർണാഭരണങ്ങൾ - മിത മായ തിൽ കൂടുതൽ ഉണ്ടെങ്കിൽ - 2.5% (എന്നാൽ ആഭരണങ്ങളും 85 ഗ്രാം തികഞ്ഞാൽ തന്നെ സകാത്ത് നൽകണമെന്ന അഭിപ്രായവും ഉണ്ട് )
വെളളി- 595 ഗ്രാം - 2.5%
കച്ചവടം - കച്ചവട ചെലവും കൂലിയും ടാക്സും കഴിച്ചുളള ഒരു കൊല്ലത്തെ ലാഭവും കൊല്ലം തികയുമ്പോൾ കടയിലുളള വിൽപന ചരക്കിന്റെ വിലയും കൂട്ടി85 ഗ്രാം സ്വർണത്തിന്റെ വില ഉണ്ടെങ്കിൽ- 2.5% (കിട്ടാക്കടം, ചരക്ക് വാങ്ങിയ വകയിൽ ഇടപാട് കാർക്ക് കൊടുക്കാനുളള പണം എന്നിവ കിഴിക്കാവുന്നതാണ്)
വാടക കെട്ടിടം, വ്യവസായം, ഗോട്ട് ഫാം, പൗൾട്രി ഫാം, ട്രാവൽ ഏജൻസി, ബസ്സ്,ജീപ്പ്, കാർ,ഒട്ടോറിക്ഷ തുടങ്ങിയ വാടക വാഹനങ്ങൾ, ആശുപത്രി, സ്കൂൾ തുടങ്ങിയവ - നടത്തിപ്പ് ചെലവും കൂലിയും ഡി പ്രിസിയേഷനും കഴിച്ച് ഏകദേശം 650 ഗ്രാം അരിയുടെ വില വാർഷിക വരുമാനം ഉണ്ടെങ്കിൽ - 10% (85 ഗ്രാം സ്വർണത്തിന്റെ അത്രയുണ്ടെങ്കിൽ 2.5% നൽകുക എന്നും അഭിപ്രായ മുണ്ട്)
നെല്ല്, തേങ്ങ ,അടക്ക- ചെലവുകൾ കഴിച്ച് ഒരു വർഷം ഏകദേശം 1300 കി.ഗ്രാം നെല്ല് / തത്തുല്യമായ വിലക്ക് തേങ്ങ, അടക്ക ഉണ്ടെങ്കിൽ - 10%
(ഇവ ചെലവ് കഴിക്കാതെയാണ് ന ൽകു ന്നതെങ്കിൽ 5% )
റബ്ബർ, കശുവണ്ടി, കുരുമുളക്,തേയില മുതലായവ - ഒരു വർഷം ഏകദേശം 1300 കി.ഗ്രാം നെല്ലിന്റെ വിലക്ക് തുല്യമായ വരുമാനം - 10% ( ചെലവ് കഴിക്കുന്നില്ലെങ്കിൽ 5% )
കപ്പ, കിഴങ്ങ്, ചേന, ചേമ്പ്, വാഴ, പയർ, വെളളരി, മാങ്ങ, ചക്ക, പപ്പായ തുടങ്ങിയവ - ചെലവുകൾ കഴിച്ച് ഒരു വർഷം ഏകദേശം 650 കി.ഗ്രാം അരിയുടെ വിലക്ക് തുല്യമായ വരുമാനം ഉണ്ടെങ്കിൽ - 10%
നിധി, കരിങ്കല്ല് ,വെട്ട് കല്ല്, മണൽ തുടങ്ങിയവ - ചെലവും കൂലിയും കഴിച്ചുളളവരവ് - 20%
കുറിപ്പ്: ഒരാളുടെശമ്പളം, കച്ചവടം, മറ്റു വരുമാനം എന്നിവ ഓരോന്നായി കൂട്ടുമ്പോൾ നിസാബ് തികയുന്നില്ലെങ്കിൽ അവ മൊത്തമായി കൂട്ടി അടിസ്ഥാന ജീവിതച്ചെലവുകൾ കഴിച്ച് 85 ഗ്രാം സ്വർണത്തിന്റെ വിലയുണ്ടെങ്കിൽ 2.5% നൽകണം.
ഇത് പോലെ തന്നെ ഒരാളുടെ കാർഷിക വിളകൾ ഓരോന്നായി പരിധി എത്താതിരുന്നാൽ മൊത്തം കൂട്ടി അവ650 കി.ഗ്രാം അരിയുടെ വില വരുമാനം ഉണ്ടെങ്കിൽ 10% സകാത്ത് നൽകണം.
ബൈത്തുസ്സകാത്ത് കേരളയുടെ ഏറ്റവും പുതിയ ബ്രോഷർ അവലംബിച്ചാണ് ഈ ചാർട്ട് തയ്യാറാക്കിയിട്ടുളളത്.
സകാത്ത് സംബന്ധമായി കൂടുതൽ അറിയുവാൻ ബഹൂ: ഇല്യാസ് മൗലവി (അൽജാമിഅ അൽഇസ് ലാമിയ ശാന്തപുരം) യെ വിളിക്കാവുന്നതാണ്: 9746456410.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ