2016, ജൂൺ 23, വ്യാഴാഴ്‌ച

Facebook post-December-2015

Facebook post-December-2015

 

പുതുവർഷം ...
അതേ രൂപം ,
അതേ ഭാവം ,
അതേ മാതാവ് ,
അതേ പിതാവ്
അതേ മക്കൾ
അതേ രക്തം ....

വിശപ്പിനു മാറ്റമില്ല ,
വിയർപ്പിന് മാറ്റമില്ല ,
കലണ്ടറിലെ അക്കത്തിനു മാറ്റം വരും
2015 പോയി 2016 ആവും ...
സന്തോഷിക്കാൻ ഒന്നുമില്ല ,
കലണ്ടറിലെ അക്കം മാറിയതിനു സന്തോഷിക്കുന്നതെന്തിനാ ?
ദുഖിക്കാൻ ഉണ്ട്
കാരണം
കാലത്തിനു പ്രായംകൂടി ,
ആയുസ്സിനു നീളം കുറഞ്ഞു...............
Z@c
# # # # # # # # # # # # # # # # # 

 പുതുവർഷം ആഘോഷത്തിനുള്ളതല്ല ആലോചനക്കുള്ളതാണ്, പുതുവർഷം ഒരു ഓർമപ്പെടുത്തലാണ് കഴിഞ്ഞതിനെ കുറിച്ച് ആലോചിക്കാനും പശ്ചാത്തപിക്കാനും, വീണ്ടും പ്രതീക്ഷയോടെ ജീവിക്കാനും..... എന്നാലും ഓർക്കുക നാം മരണത്തോട് ഒരു വർഷം കൂടി അടുത്തു.....
Z@c
# # # # # # # # # # # # # # # # # 


കാഞ്ചന മാല മൊയ്തീൻ റേതായിരിക്കാം പക്ഷെ മുട്ട മാല അത് ഞമ്മളെ സ്വന്തമാണ്.
( എന്ന് തലശ്ശേരിക്കാര്‍ )
Z@c
# # # # # # # # # # # # # # # # # 

NASA യുടെ അറിയിപ്പു
[31-12-2015] അന്നു രാത്രീ 11.59 മണിക്കു ആരും ബാത്ത് റൂമില്‍ പോകരുത്.....
അങ്ങനെ പോയാല്‍...
അടുത്ത വര്‍ഷമെ 😎😜😜😎😜😜😜പുറത്തുവരുൂൂൂൂ....😳😎😎😎
Advance HAPPY NEW YEAR.
വേഗം തട്ടിക്കോ പുതിയതാ...
Z@c
# # # # # # # # # # # # # # # # # 

മുൻപ് നാട്ടിലെ കൂട്ടുകാരോട് (കിസ്തുമസിനു ക്ലബ്ബിൽ ഒരു
സ്റ്റാർ കെട്ടണം എന്ന് പറയുമ്പോ അവര് പറയും നീയുള്ളപ്പോ
എന്തിനാ മറ്റൊരു സ്റ്റാറെന്നു. ....😃
അതൊക്കെ അന്നത്തെ കാലം. ഹോ !
Z@c
# # # # # # # # # # # # # # # # # 

💃🏿💃🏿💃🏿💃🏿.... ഒരു പുരുഷന്‍ ഒരു സ്ത്രീയേക്കാള്‍ എത്ര നിഷ്കളങ്കന്‍ ആണ് എന്നതാണ് ഞാന്‍ നിങ്ങടെ മുന്നിലേക്ക്‌ വെക്കുന്ന ഓപ്ഷന്‍.
ഏതു പെണ്‍കുട്ടി അടുത്തു വന്നു പ്രണയിക്കുന്നു എന്ന് പറഞ്ഞാലും ഒരു പുരുഷനും ദേഷ്യപ്പെടില്ല.
എനിക്കൊരുപാട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞാലും ഒന്ന് ചിരിക്കുക മാത്രേ ചെയ്യൂ ഒരു പുരുഷന്‍.
എന്നാ തിരിച്ചൊന്നു പറഞ്ഞുപോയാലോ, ഈശ്വരോ ! ഹിമാലയം പൊട്ടി വീണത്‌ പോലെയാ പെണ്ണിന്. പിന്നെ ചെരുപ്പൂരി അടിക്കലായി. ഒന്നിനും കൊള്ളാത്ത ആങ്ങളയെ വിളിച്ചോണ്ട് വരലായി. സഹോദരിയായി കണ്ടൂടെ, മോളായി കണ്ടൂടെ, എന്നൊക്കെ ഡയലോഗും വരും.
പറച്ചില് കേട്ടാ ഇന്ത്യക്കാരൊക്കെ പാകിസ്ഥാനീന്നാ പെണ്ണ് കെട്ടുന്നേ എന്ന് തോന്നിപ്പോവും.
ഇനി ബസില്‍ എങ്ങാനും കേറിയാലോ? സ്ത്രീകളുടെ സീറ്റില്‍ ഒരു പുരുഷന്‍ ഇരിക്കുന്നത് കണ്ടാല്‍ കാലിനു സുഖമില്ലാത്ത ആളാണോ എന്നൂടെ നോക്കില്ല. അപ്പൊ സടകുടഞ്ഞെഴുന്നെല്‍ക്കും സ്ത്രീത്വം.
അതേസമയം പുരുഷന്‍റെ സീറ്റില്‍ ഒരു പെണ്ണ് ഇരുന്നാലോ അവന്‍ സ്റ്റോപ്പില്‍ ഇറങ്ങുന്നത് വരെ അവളെ തന്നെ നോക്കിയിരിക്കും. അവളെ ആരേലും ഉപദ്രവിക്കുന്നുണ്ടോ എന്നും നോക്കി..
ഇനി അവന്‍റെ അടുത്തു ഒരു സ്ത്രീ വന്നു ഇരുന്നാലോ? ഒരു പരാതിയും പറയില്ല. വേണേല്‍ ഒന്നൂടെ അട്ജസ്റ്റ് ചെയ്തു വേറൊരു സ്ത്രീക്ക് കൂടെ ഇരിക്കാന്‍ സ്ഥലമുണ്ടാക്കിക്കൊടുക്കും.
ഇനി സ്വന്തം ഭാര്യയുടെ കയ്യീന്ന് അടി കിട്ടിയാല്‍ ഏതേലും ഭര്‍ത്താവ് ആരോടേലും പരാതി പറയുന്നത് കണ്ടിട്ടുണ്ടോ? ഇല്ല. എന്നാ ആ അടി ഭാര്യക്കാണ് കിട്ടുന്നത് എങ്കിലോ! ശോ, വീട്ടില് എല്ലാരും അറിയും, അയല്‍വാസികള്‍ അറിയും, നാട്ടാരും അറിയും. ഇനി ആരും അറിയാൻ ബാക്കി ഉണ്ടാവില്ല .
ഒരു പുരുഷന്‍ വണ്ടീം കൊണ്ട് പോകുമ്പോ ഒരു പെണ്‍കുട്ടി ലിഫ്റ്റ്‌ ചോദിച്ചാലോ! എന്തൊരു വിനയമാ. അവള്‍ക്കു അന്റാര്‍ട്ടിക്കയില്‍ പോവണമെന്ന് പറഞ്ഞാലും കൊണ്ട് വിടും.. പാവം പാവം പുരുഷന്മാര്‍.
ന്നാലും പറയും ദുഷ്ട്ടന്മാരാ ഈ ആണുങ്ങള്‍ എന്ന്
ഹോ..എന്തൊരു ലോകം ഇത്.. ഇത് വായിച്ചിട്ട് ന്തെലുമൊക്കെ പറയാനുണ്ടോ ?
പറയാന്‍ ഒന്നും കാണില്ല.നിഷ്കളങ്കരായ ഹതഭാഗ്യരായ പുരുഷന്മാര്‍ക്ക് ഈ ചര്‍ച്ച സമര്‍പ്പിക്കുന്നു.....
Z@c
# # # # # # # # # # # # # # # # # 

...................ശരാശരി മുസ്ലിമും രണ്ടു ജന്മദിനങ്ങളും...പിന്നെ കൂടെ ഒരു കൺഫൂഷനും
ഒരു ശരാശരി മുസ്ലിമിനെ കൺഫിൂഷനിലാക്കും വിധം രണ്ട്‌ മഹാജയന്തികൾ അപൂർവ്വമായി അടുത്തു വരികയാണു..
ഡിസ:24നു ഖുർ ആനിൽ 4തവണ പരാമർശിപ്പിക്കപ്പെട്ട മുഹമ്മദ്‌ നബിയുടെത്‌....
ഡിസ:25നു..ഖുർ ആനിൽ 25സ്ഥലങ്ങളിൽ പെരു പറയപ്പെട്ട ഈസാ നബിയുടെത്‌.
പക്ഷെ മുഹമ്മദ്‌ നബിയുടെ ജന്മദിനം കെങ്കേമമായി അഘോഷിക്കുന്ന മുസ്ലിംകൾ ഈസാ നബിയുടെ ജന്മദിനം ലോകം മുഴുവൻ കൊണ്ടാടുമ്പോൾ എന്ത്‌ കൊണ്ടു വിട്ടുനിൽക്കുന്നു...
ജന്മദിനം ദിവ്യത്വകാരണേങ്കിൽ അതിനു ഈസാ നബിയെക്കാൾ അർഹൻ ആരുമില്ല..കാരണം..

ഖുർ ആനിൽ പരാമർശിക്കപ്പെട ഏക ജന്മം ഈസാ (അ) യുടെത്‌
ജന്മം കൊണ്ട്‌ പ്രവാചകനായ എക നബി ഈസാ (അ)
തൊട്ടിലിൽ സംസാരിച്ചതായി ഖുർ ആൻ പറഞ്ഞ ഒരേയൊരു നബി ഈസാ (അ)
മനുഷ്യ വർഗ്ഗത്തിൽ അല്ലാഹു ജന്മം തന്നെ മു അജിസത്താക്കിയ ഏക നബി
ഖുർ ആനിൽ മാതാവിന്റെ പേരു പറയപ്പെട്ട ഒരേയൊരു നബി
ഖുർ ആന്റെ ഭാഷയിൽ മരിക്കപ്പേടാത്ത മറവു ചെയ്യപ്പെടാത്ത ഏക നബി..
മഹാന്മാരുടെ ജന്മം ആഘോഷ കാരണമെങ്കിൽ ഈസാ നബിയുടെ ജന്മ ദിനം ആയ കിസ്തുമസ്‌ മുസ്ലിമിനും അവകാശപ്പെട്ടതല്ലെ.....മുഹറം നോമ്പ്‌ ജൂതരിൽ നിന്നും അവകാശപ്പെട്ട പോലെ..
ഖുർ ആൻ പറയുന്നത്‌ ..വിശ്വാസികൾ ദൈവ ദൂദന്മാർക്കിടയിൽ വിവേചനം കൽപിക്കുകയില്ല.. (2: 285) എന്നാണല്ലൊ..
Z@c
# # # # # # # # # # # # # # # # # 

New word to the dictionary
Vellapallied (verb)
A word used to describe the action of inviting someone to a party and then requesting not to come for the same.
Usage - I was Vellapallied from the house party yesterday.

Z@c
# # # # # # # # # # # # # # # # # 

ആദ്യംപഠിച്ചതുംപഠിപ്പിച്ചതും"തറ" എന്ന് .... 😱😁
പിന്നെ എങ്ങനെ നന്നാകും... പറ....
Z@c
# # # # # # # # # # # # # # # # # 

പഴയ കാമുകിയുടെ പേരു മറന്നാലും, അവളെ കെട്ടിയവന്റ്റെ പേര് ഒരിക്കലും മറക്കരുത് .കാരണംഅവനാണ് നമ്മളെ വലിയൊരു അപകടത്തിൽ നിന്നും രക്ഷിച്ചത്...
Z@c
# # # # # # # # # # # # # # # # # 

#‎യോഗ്യത‬
ചെറുപ്പത്തിൽ എൻറ parents ൻറ ആഗ്രഹം എന്നെയൊരു ഡോക്ടർ ആക്കണമെന്നായിരുന്നു...!
എന്നാൽ ഡോക്ടർ ആവാനുള്ള
എന്റെ ഒരേ ഒരു യോഗ്യത
കയ്യക്ഷരം മാത്രമായിരുന്നു...!

Z@c
# # # # # # # # # # # # # # # # # 

ഇന്നു മുതൽ ഇംഗ്ലിഷ് അക്ഷരമാല ഇങ്ങനെയാണ്..A B E F G ....
CD ഇല്ല.
അതു മോഷണം പോയി...
Z@c
# # # # # # # # # # # # # # # # # 

ഉപജില്ലാ കലോത്സവത്തിന്റെ മലയാളം രചനാമല്‍സരങ്ങള്‍ ഹൈസ്കൂള്‍ വിഭാഗം കവിതയ്ക്ക് "അടുക്കള" എന്ന വിഷയമാണ് കൊടുത്തത്.
രചനകള്‍ വിലയിരുത്താന്‍ എത്തിയ രണ്ടു ടീച്ചര്‍മാര്‍ " ഈ കവിത വായിച്ചു ഞങ്ങള്‍ രണ്ടാളും കരഞ്ഞുപോയീ ട്ടോ" എന്നും പറഞ്ഞ് ഒരു കൊച്ചുകവിത നേരേ നീട്ടി.
പുലാപ്പറ്റ എം.എന്‍.കെ.എം.ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്നേഹ എഴുതിയ ആ കവിത വായിക്കൂ....
സൂര്യോദയത്തിനു് മുന്നേ അടുക്കളയിലെ കയിലുകളോടും പാത്രങ്ങളോടും സംസാരിക്കുന്ന ഒരു ജീവനുണ്ട്‌ വീട്ടിൽ.....
വിളമ്പിക്കൊടുത്ത്‌ തനിക്ക്‌ തികയാതെ വരുമ്പോൾ എനിക്കിത്‌ ഇഷ്ടമല്ലെന്നോതി വീതിച്ച്‌ കൊടുക്കുന്ന ഒരു ജന്മമുണ്ട്‌ വീട്ടിൽ.......
പരിഭവങ്ങളില്ലാതെ.... പവിത്രമായൊരു പ്രണയം പറഞ്ഞുതന്ന ഒരു നനഞ്ഞ പൂവുണ്ട്‌ വീട്ടിൽ....
മുറ്റത്തെ ചെടികളുടേയും... തൊടിയിലെ ചെറു മരങ്ങളുടേയും ദാഹം തീർക്കുന്ന കർഷകശ്രീ അവാർഡ്‌ കിട്ടാത്ത
ഒരു മഹിളയുണ്ട്‌ വീട്ടിൽ....
മക്കളും... ഭർത്താവും...വീടും ഉറങ്ങിയതിന്‌ ശേഷം ഉറങ്ങി.... അലാറം അടിക്കും മുന്നേ ഉണരുന്നൊരു ശരീരമുണ്ട്‌ വീട്ടിൽ......
അടുക്കളയിലെ ചൂടും.. ചൂരും നുകർന്ന് സ്വയം ശുദ്ധ വായു ശ്വസിക്കാൻ മറന്ന ഒരു മറവിക്കാരിയുണ്ട്‌ വീട്ടിൽ....
പുറത്ത്‌ പോയവർ വീടണയുംവരെ ഉള്ളിൽ തീ നിറച്ച്‌ തേങ്ങലോടെ കാത്തിരിക്കുന്ന ഒരു ഹൃദയമുണ്ട് വീട്ടിൽ....
പടച്ചോനോടുള്ള സ്വകാര്യം പറച്ചലിൽ സ്വന്തം പേര്‌ പറയാൻ മറന്നുപോയൊരു മഹിളയുണ്ടാ വീട്ടിൽ....
സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കാതെപോയ മദർ തെരേസയുണ്ട് വീട്ടിൽ.....
പത്രാസ്‌ കാണിക്കാൻ മറന്നുപോയൊരു നിലവിളക്കുണ്ട്‌ വീട്ടിൽ....
സ്വയം ശ്രദ്ധിക്കാൻ മറന്ന്,...മറ്റുള്ളവരെ പരിപോഷിപ്പിച്ച്‌..എല്ലും തോലുമായ ഒരു നനഞ്ഞ ജീവനുണ്ട്‌ വീട്ടിൽ....
ഭംഗി ഇല്ലാത്തോണ്ടാവണം പ്രോഗ്രസ്സ്‌ കർഡ്‌ ഒപ്പുവെക്കാൻ പിതാവ് വന്നാ മതി എന്ന് മക്കള്‌ പറയുമ്പോൾ കണ്ണാടി നോക്കി സ്വയം കരയുന്നൊരു പാവമുണ്ട്‌ വീട്ടിൽ......
മകൻ യാത്ര പറഞ്ഞ്‌ പടികളിറങ്ങുമ്പോൾ മറ്റൊരു പ്രസവ വേദന അനുഭവിക്കുന്ന മാലാഖയുണ്ട്‌ വീട്ടിൽ......
ഒടുവിലാ സാഗരം കളമൊഴിയുംബോൾ....
കരയുന്നൊരു വീടും.... വാടിത്തളർന്ന പൂവുകളും പറയും...
അമ്മയില്ലാത്തൊരു വീട്‌.... വീടേ അല്ലെന്ന്........
Z@c
# # # # # # # # # # # # # # # # # 

ക്ലാസ്സിൽ വന്ന ടീച്ചറിന്റെ ബ്ലൗസിന്റെ
ഹുക്ക് അഴിഞ്ഞ് കിടക്കുന്നത് കണ്ട് ചിരിച്ച
ടിന്റുമോനോടും കൂട്ടുകാരനോടും ടീച്ചർ:
രണ്ടിനേം എടുത്ത് വെളിയിൽ ഇടണോ??
ടിൻറുമോൻ: വേണ്ട ടീച്ചർ ഇങ്ങനെ കാണാനാ
സുഖം.....😐😐😐😐

Z@c
# # # # # # # # # # # # # # # # # 

ഒരു tv റിപ്പോർട്ടർ ഒരു ആട് കൃഷികാരനെ ഇന്റെര്‍വ്യു ചെയ്യാന്‍ ചെന്നു..
റിപ്പോര്‍ട്ടര്‍; താങ്കള്‍ ഈ ആടുകള്‍ക്ക് എന്ത് ആഹാരം ആണ് കൊടുക്കുന്നത്
കൃഷികാരന്‍ ; കറുത്തതിനെയോ ,വെളുത്തതിനെയോ.
റിപ്പോര്‍ട്ടര്‍; വെളുത്തതിനു...
കൃഷികാരന്‍ ; പുല്ല്...
റിപ്പോര്‍ട്ടര്‍ ; അപ്പൊ കറുത്തതിനോ.
കൃഷികാരന്‍ ; അതിനും പുല്ല്..
റിപ്പോര്‍ട്ടര്‍ ;താങ്കള്‍ ഇതിനെ കെട്ടിയിടാറണ്ടോ..
കൃഷികാരന്‍; കറുത്തതിനെയോ ,വെളുത്തതിനെയോ
റിപ്പോര്‍ട്ടര്‍; വെളുത്തതിനെ;;
കൃഷികാരന്‍ ; വെളിയില്‍ മുറിയില്‍
റിപ്പോര്‍ട്ടര്‍; അപ്പോള്‍ കറുത്തതിനെയോ..
കൃഷികാരന്‍ ; അതിനെയും വെളിയില്‍ മുറിയല്‍
റിപ്പോര്‍ട്ടര്‍; നിങ്ങള്‍ ഇതിനെ കുളിപ്പിക്കറുണ്ടോ..
കൃഷിക്കാരന്‍; കറുത്തതിനെയോ, വെളുതതിനെയോ..
റിപ്പോര്‍ട്ടര്‍ക്ക് ദേഷ്യം വന്നു പിടുത്തം വിട്ടു; എല്ലാത്തിനും താങ്കള്‍ എല്ലാം ഒരു പോലെ ചെയ്യുന്നു, പിന്നെ നിങ്ങള്‍ എന്നോട് എപ്പോഴും എന്തിനാ ചോദിക്കുന്നത് കറുത്തതിനാണോ വെളുത്തതിനു ആണോ എന്ന്..
കൃഷിക്കാരന്‍ ;അതിനു കാരണം ഉണ്ട് .ആ കറുത്തത് എന്റെ ആണ്.
റിപ്പോര്‍ട്ടര്‍; അപ്പോള്‍ വെളുത്തത്
കൃഷിക്കാരന്‍ ; അതും എന്റേത് ആണ്..
റിപ്പോര്‍ട്ടര്‍ക്ക് ദേഷ്യം വന്നു എഴുനേറ്റപ്പോള്‍ കൃഷിക്കാരന്‍ ,
ഇരിക്കെടാ **** ഇവിടെ. നിനക്ക് ഇപ്പോള്‍ മനസ്സിലായോ ,നീയൊക്കെ രാവിലെ മുതല്‍ രാത്രി വരെ ഒരു ന്യുസ് തന്നെ വീണ്ടും വീണ്ടും കാണിക്കുമ്പോള്‍ ഞങ്ങളുടെ വിഷമം...ബാക്കി കൂടി നീ ചോദിച്ചിട്ട് പോയാല്‍ മതി....
Z@c
# # # # # # # # # # # # # # # # # 

ബുഫേ പാര്‍ട്ടിയില്‍ പ്ലേറ്റിനൊപ്പം വച്ചിരുന്ന ടിഷ്യു പേപ്പര്‍ കഴിക്കാനുള്ളതാണെന്നു കരുതി ഒരുവന്‍ അത് വായില്‍ വയ്ക്കവേ അടുത്തു നിന്ന സുഹൃത്ത് വിലക്കി :- അത് കഴിക്കരുത്..
ആദ്യത്തെയാള്‍ :- കാരണം..?
സുഹൃത്ത് :- ഒരു രുചിയുമില്ല.
Z@c
# # # # # # # # # # # # # # # # # 

ബോട്ടിൽ പോയാൽ ബോട്ടിംഗ് എന്ന് പറയും
ട്രെയിനിൽ പോയാൽ ട്രയിനിംഗ് എന്ന് പറയില്ല
Z@c
# # # # # # # # # # # # # # # # # 

ഇതെന്തു ലോകം
പോസ്റ്റില്‍ കയറുന്നവനെ ലൈന്‍മാന്‍ എന്നും
ലെറ്റര്‍ കൊടുക്കുന്നവനെ പോസ്റ്റ്‌മാന്‍ എന്നും വിളിക്കുന്നു.
മന്ത്രം പഠിച്ചവനെ തന്ത്രി എന്നും
തന്ത്രം പഠിച്ചവനെ മന്ത്രി എന്നും വിളിക്കുന്നു .
ഇതെന്തു ലോകം
Z@c
# # # # # # # # # # # # # # # # # 

അംബാനി : ഞാന് രാവിലെ കാറില് യാത്ര പുറപെട്ടാല് രാത്രി ആയാലും എന്റെ പകുതി എസ്റ്റേറ്റ് പോലും എത്തില്ല.🚘
ശശി : എന്റെ അച്ഛനും ഉണ്ടായിരുന്നു ഇതുപോലൊരു കാറ്.🚙
Z@c
# # # # # # # # # # # # # # # # # 

 😂😂......... കൂടുതൽ വാട്സാപ്‌ ഉപയോഗിക്കുന്നർ ധാരാളം വെള്ളം കുടിക്കണം..
കൂടുതലായി വാട്സപ്‌ ഉപയോഗിക്കുന്നത്‌ കണ്ണിനു ഗുരുതര രോഗങ്ങൾ ഉണ്ടാക്കും.
ധാരാളം വെള്ളം കുടിക്കുംബോൾ
ഇടക്ക്‌ ഇടക്ക്‌
മൂത്രം ഒഴിക്കാൻ പോവേണ്ടി വരും...അപ്പോൾ കണ്ണിനു ഒരു ആശ്വാസം കിട്ടും....👽👽
Z@c
# # # # # # # # # # # # # # # # # 

പ്രണയം ഉത്സവപറമ്പില് നിന്ന് വാങ്ങുന്ന
ബലൂണ് പോലെയാണ്,
ചിലതൊക്കെ വീട്ടിലെത്തും.. ..😘😘😘
കൂടുതലും വഴിയില് വെച്ച് പൊട്ടും
Z@c
# # # # # # # # # # # # # # # # # 

ഒന്നുകിൽ വെള്ളം പൊങ്ങണം, അല്ലെങ്കിൽ ഭൂമി ഒന്ന് കുലുങ്ങണം.അതുമല്ലെങ്കിൽ കാറ്റൊന്നു ശക്തിയായി വീശണം പിന്നെ ഇന്ത്യക്കാർക്ക് ജാതിയുമില്ല,മതവുമില്ല, സവർണ്ണനുമില്ല, അവർണ്ണനുമില്ല. ആരിൽ നിന്നും എന്തും സ്വീകരിക്കും, എന്ത് ആഹാരമായാലും കുഴപ്പമില്ല, വിശപ്പ് മാറിയാൽ, ജീവൻ നിലനിന്നാൽ മതി.,,,,
Z@c
# # # # # # # # # # # # # # # # # 

 ഒന്നുകിൽ വെള്ളം പൊങ്ങണം, അല്ലെങ്കിൽ ഭൂമി ഒന്ന് കുലുങ്ങണം.അതുമല്ലെങ്കിൽ കാറ്റൊന്നു ശക്തിയായി വീശണം പിന്നെ ഇന്ത്യക്കാർക്ക് ജാതിയുമില്ല,മതവുമില്ല, സവർണ്ണനുമില്ല, അവർണ്ണനുമില്ല. ആരിൽ നിന്നും എന്തും സ്വീകരിക്കും, എന്ത് ആഹാരമായാലും കുഴപ്പമില്ല, വിശപ്പ് മാറിയാൽ, ജീവൻ നിലനിന്നാൽ മതി.,,,,,
Z@c
# # # # # # # # # # # # # # # # # 

ബയോളജി ടീച്ചർ പറഞ്ഞു , സെല്ലെന്നാൽ കോശമാണെന്ന്.
തൊട്ടെടുത്തെ പിരിയഡിൽ physics സാറു പറഞ്ഞു സെല്ലെന്നാൽ, ബാറ്ററിയാണെന്ന്. അടുത്ത ദിവസം എക്കണോമിക്സ് സാറു പറയുവാ സെല്ലെന്നാൽ വിൽക്കലാണെന്ന് .ദേ അടുത്ത പീരിയഡിൽ History ടീച്ചർ പറഞ്ഞു ജയിലാണെന്ന്. നിർത്തി അതോടെ നിർത്തി പഠിത്തം.
Z@c
# # # # # # # # # # # # # # # # # 

മലയാളി
ഒരിക്കല്‍ UAE യില്‍ ഒരു അമേരിക്കകാരന്‍ ഒരു സലൂണ്‍ തുറന്നു ഉല്‍ഘാടന ദിവസം എല്ലാവര്‍ക്കും കട്ടിംഗും ഷേവിംഗും free... ആദ്യമായി ഫ്ളവര്‍ കച്ചവടക്കാരനായറഷൃക്കാരന്‍ വന്നു ,കട്ടിംഗ് ഷേവിംഗ് കഴിഞ്ഞ് കാശു കൊടുത്തേപ്പാള്‍ ഇന്ന് free...ആണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സ ന്തോഷത്തോടെപോയി തന്റെകടയില്‍ നിന്നും കുെറ പൂക്കൾ കൊണ്ടുവന്ന് അദ്ദേഹത്തിന് സമ്മാനിച്ചു, പിന്നീട് വന്നത് ഫ്രൂട്സ് കച്ചവടക്കാരനായജപ്പാന്‍കാരനാണ് വന്നത് എല്ലാം കഴിഞ്ഞ് കാശ് കൊടുത്ത പ്പോള്‍ ഇന്നു Free.. ആണെന്ന്പറഞ്ഞു അദ്ദേഹവും തന്റെ കടയില്‍ നിന്നും കുെറച്ച് ഫ്രൂട്സുമായിവന്ന് അദ്ദേഹത്തിന് സമ്മാനിച്ചു,....പിന്നീട് വന്നത് ബേക്കറിക്കാരനായ ചൈനക്കാരനായിരുന്നു, അയാളുംഎല്ലാംകഴിഞ്ഞ് കുറേമ്പേക്കറി കൊണ്ടുവന്ന് അയാള്‍ക്ക് സമമാനിച്ചു,
പിന്നീട് വന്നത് മലയാളി യാണ് അയാള്‍ കട്ടിങ്ങും ഷേവിങ്ങും കഴിഞ്ഞ പ്പോള്‍ കാശ് വേണ്ട ഇന്ന് ഫ്രീയാണന്ന് പറഞ്ഞു സന്തോഷത്തോടെ പോയി തിരിച്ചുവന്നത് മക്ക ളെയുംയും മരുമക്ക ളെയും സുഹൃത്തുക്ക ളെയും കൊണ്ടാണ്, എന്നിട്ട് മലയാളി അദ്ദേഹത്തോട് ഒരു ചോദ്യം ഈ ഒാഫര്‍ ഒരു ദിവസം കൂടി നീട്ടാന്‍ പറ്റുമോ ? മറ്റു കുടംബക്കാരേം കൂട്ടി വരാനാ .....!!!!!

''ഹും മലയാളി ആരാ മോൻ....
Z@c
# # # # # # # # # # # # # # # # # 

കഠിന ഹിന്ദുത്വവാദിയായ വെള്ളാപ്പള്ളി തന്റെ പേരിലെ "പള്ളി" മാറ്റി " അമ്പലം " എന്നാക്കണം എന്നാണ് എന്റെ ഒരു ഇത്.
" വെള്ളയമ്പലം നടേശൻ"
Z@c
# # # # # # # # # # # # # # # # # 

ഈ ലോകത്ത് ഞാനാരുമല്ല എന്ന് തോന്നുമ്പോയും സങ്കടം വരുമ്പോയുമെല്ലാം ഞാൻ കസ്റ്റമർ കയറിലേക്ക് വിളിക്കും... അവരുടെ സാറേ എന്നുള്ള വിളി കേൾക്കുമ്പോൾ ഈ ലോകത്ത് ഞാനും ആരൊക്കെയൊ ആണെന്നു തോന്നിപ്പോകും അപ്പോ തന്നെ മനസ് ശാന്തമാകും 😝z😎c😆
ഇന്നും വിളിച്ചു രണ്ടു മൂന്നു വട്ടം
Z@c
# # # # # # # # # # # # # # # # # 

''അന്ന് ബ്രസീൽ😂
ഇന്നലെ കേരളബ്ലാസ്റ്റേഴ്സ്😂
ഇന്ന് വെള്ളാപ്പള്ളി😂
മഞ്ഞക്ക് മുഴുവൻ എട്ടിന്റെ പണിയാണല്ലോ ...😂😂😂
 Z@c
# # # # # # # # # # # # # # # # # 

ശശി : ഹലോ, കംമ്പ്യൂട്ടർ സർവ്വീസ് സെൻറർ അല്ലേ...?
കസ്റ്റമർ കെയര്‍ : അതേ...!!
ശശി : അതേ, എന്റെ കംമ്പ്യൂട്ടറിൽ PASSWORD എന്ന സ്ഥലത്ത് ടൈപ്പ് ചെയ്യുമ്പോൾ സ്റ്റാര്‍ മാത്രമേ വരുന്നുളളൂ...!!
കസ്റ്റമർ കെയര്‍ : ഡോ വിഡ്ഢീ, അത് നിങ്ങളുടെ കൂടെയുളളവർ നിങ്ങളുടെ PASSWORD വായിക്കാതിരിക്കാനാ സ്റ്റാര്‍ ആയി കാണിക്കുന്നത് മനസ്സിലായോ..??!!
ശശി : ഡാ അലവലാതി, കൂടെയുളള തെണ്ടികള് പോയതിന് ശേഷം ടൈപ്പ് ചെയ്തപ്പോഴും സ്റ്റാര്‍ തന്നെയാ വരുന്നേ...!!
 Z@c
# # # # # # # # # # # # # # # # # 

എന്നു നിൻറ്റെ മൊയ്തീൻ'
എന്നപേര് ആയതുകൊണടാണ് പടം ഹിറ്റ് ആയത്....അല്ലാതെ
'എന്നു നിൻറ്റെ കാഞ്ചന' എന്നായിരുന്നെങ്
കിൽ പടം ഫ്ളോപ്പ് ആയേനെ....
'എന്നു സ്വന്തം നടേശൻ...

 Z@c 
# # # # # # # # # # # # # # # # #


Facebook post-December-2015

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ