2016, ജൂൺ 22, ബുധനാഴ്‌ച

Facebook post-February 2016

Facebook post-February 2016

 

Engineering കഴിഞ്ഞ് വീട്ടില് എത്തിയ മകൻ. കൂടെ ഒരു പെണ്കുട്ടിയും.
അഛൻ : ആരാടാ ഇത് ?
മോൻ : Campus selection
Z@c 
# # # # # # # # # # # # # # # # #  

😀😀😀😀😀
പണി പൂർത്തിയാവാത്ത
എയർ പോർട്ടുകൾ
മെട്രോകൾ
ബിൽഡിംങ്ങുകൾ
വീടുകൾ
തുടങ്ങിയവ വളരെ ഉത്തരവാദിത്വത്തോടെ ഉദ്ഘാടനം ചെയ്ത് കൊടുക്കുന്നു...

സമീപിക്കുക...
ഉമ്മച്ചൻ & ടീം.

NB: ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം
Z@c 
# # # # # # # # # # # # # # # # #   

രണ്ട് ദിവസം ആയുളളൂ ചപ്പാത്തി തിന്നാൻ തുടങ്ങിയിട്ട്!!
അപ്പേഴേക്കും 5 കിലോ കുറഞ്ഞു!!
സത്യമാണ്!!
ഞാൻ ഗോതമ്പ് പൊടിയുടെ കാര്യം പറഞ്ഞതാ !!!
Z@c 
# # # # # # # # # # # # # # # # #   

എനിക്ക് ഒരു സംശയം ഇന്ന് 2016 ഫെബ്രുവരി 29 ജനിച്ചവർക്ക് അടുത്ത കൊല്ലം എന്നാകും ബർത്ത്ടെ,.
Z@c 
# # # # # # # # # # # # # # # # #   

ചിരി ഒരു ധർമ്മമാണ്
ചിരി ഒരു നർമ്മമാണ്
ചിരി ഒരു ആരാധനയാണ്
ചിരി ഒരു ആദരവാണ്
ചിരി ഒരു അഭിവാദനമാണ്
ചിരി ഒരു അഭിനന്ദനമാണ്
ചിരി ഒരു വിനിമയമാണ്
ചിരി ഒരു വിസ്മയമാണ്
ചിരിക്കേണ്ടാവരോട്
ചിരിക്കേണ്ട സമയത്തു
ചിരിക്കേണ്ട രൂപത്തിൽ
ചിരിച്ചാൽ
ചിരി ഒരു മയക്കു മന്ത്രമാണ് മരുന്നാണ്
ചിരിയാണ് ചിലരുടെ വിജയം
ചിരിയാണ് ചിലരുടെ പരാജയം
ചിലർ ചിരിച്ചു കോടികൾ കളയും
ചിലർ ചിരിച്ചു കോടികൾ നേടും
ചിരിക്കൂ ആയുസ്സ് വർദ്ധിപ്പിക്കൂ "
" ചിരിക്കൂ ആരോഗ്യം വർദ്ധിപ്പിക്കൂ "
".
എന്ന് വെച്ച് ഒരുമാതിരി ആക്കിയ ചിരി
ചിരിയ്ക്കരുത്!!
ഇന്ന് ലോക ചിരി ദിനം
😀😆😃

Z@c 
# # # # # # # # # # # # # # # # #   

മലയാളിയോടാ കളി ?
വടക്കേ ഇന്ത്യയില്‍ ഹോട്ടലില്‍ കയറിയ മലയാളിക്ക് കോഴിക്കറി വേണം. എന്നാല്‍ അതിനു ഹിന്ദിയില്‍ എന്ത് പറയണം എന്ന് അറിയില്ല.
ഭാഗ്യത്തിന് മുട്ടയ്ക്ക് അണ്ട എന്ന ഹിന്ദി അണ്ണന് അറിയാം. ആലോചിച്ചു ഓര്‍ഡര്‍ ഇങ്ങനെയായി
"അണ്ടാ കാ മാതാപിതാ കാ കറി"
Z@c 
# # # # # # # # # # # # # # # # #   

വിഴിഞ്ഞം തുറമുഖമായി👍
കണ്ണൂര് എയർപോർട്ടായി💪
കൊച്ചി സ്മാർട്ടായി
ഇങ്ങിനെ പോയാൽ കേരളം ദുബൈയാവും😍 ഉമ്മൻ ചാൺടി ശൈഖാവും😘
ഞമ്മളെ് അറബി പിളളരും
സഖാക്കൾ ബംഗാളികളും
Z@c 
# # # # # # # # # # # # # # # # #   

കാമുകിയുടെ കല്യാണത്തിന് പോയ ഷിബുവിനോട് പെണ്ണിന്റെ പിതാവ് - 😳
അല്ല മോനേ ... മനസ്സിലായില്ലല്ലോ ... 😵
ഷിബു - 😊
സെമിയിൽ തോറ്റ ആളാ ... ഫൈനല്‍ കാണാന്‍ വന്നതാ ....
Z@c 
# # # # # # # # # # # # # # # # #   

ഭര്‍ത്താവ് ഭാര്യയോട്: ബൈക്കിന്‍റെ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. ഇനി നിനക്കും വാങ്ങണമല്ലോ.. 😔
അപ്പോള്‍ ഭാര്യ: എനിക്ക് എല്ലാ ഡ്രെസ്സിനും മാച്ച് ചെയ്യുന്ന ഓരോ ഹെല്‍മെറ്റുകള്‍ വേണം..

ഭര്‍ത്താവ് ബൈക്ക് വിറ്റു!!!
Z@c 
# # # # # # # # # # # # # # # # #   


Z@c 
# # # # # # # # # # # # # # # # #   

കയ്യും കാലുമൊടിഞ്ഞ്
ആശുപത്രിയില്‍ എത്തിയ
ആളോട് ചീട്ടെഴുതുന്ന നേഴ്സ്
പേര്.?
മിഥുന്‍
വയസ്.?
35
കല്യാണം കഴിച്ചതാണോ.?
അല്ല ബൈക്കീന്ന് വീണതാ
Z@c 
# # # # # # # # # # # # # # # # #  

ബൈക്കിൽ സ്റ്റാന്റ് തട്ടാതെ മുൻപിൽ പോകുന്ന ആളോട് "ചേട്ടാ സ്റ്റാന്റ് സ്റ്റാന്റ് " എന്ന് പറഞ്ഞു ഞാൻ മാതൃകയായി.
"നേരെ പോയി വലത്തോട്ട് തിരിഞ്ഞാൽ മതി" എന്ന് പറഞ്ഞു അയാളും മാതൃകയായി....
Z@c 
# # # # # # # # # # # # # # # # #

 'ഒരു കുറ്റി പുട്ട്‌
ജന്മമെടുക്കുമ്പോൾ
എട്ടോളം പഴങ്ങൾ
മരണം പ്രതീക്ഷിക്കുന്നതായി
ഈയിടെ അമേരിക്കയിലെ ഒക്ലഹോമ യുണിവേഴ്സിറ്റിയിൽ നടന്ന പഠനത്തിൽ വ്യക്തമാക്കുന്നു .....

Z@c 
# # # # # # # # # # # # # # # # #

 ഭാര്യയോടൊപ്പം മത്തായി ഹോട്ടലിൽ കയറി. രണ്ട് കോഫിക്ക് ഓർഡർ കൊടുത്തു. കോഫി കൊണ്ടുവന്നു. നല്ല ചൂട്. മത്തായി ഒറ്റവലിക്ക അത് അകത്താക്കി. അല്പം തണുക്കാനായി ഭാര്യ വെയിറ്റ് ചെയ്തു. ഇത് കണ്ട മത്തായി ചൂടായി. "വേഗം കുടിക്കടി കഴുതെ."
"എന്തിനാ ഇത്ര ധൃതി കൂട്ടുന്നേ? പതുക്കെ കുടിച്ചാലെന്താ?"
മത്തായി ചുവരിലെ വിലവിവരപ്പട്ടികയിലേക്ക് വിരൽ ചൂണ്ടി. ഭാര്യ അങ്ങോട്ട് നോക്കി.
Hot coffee - ₹15
Cold cofee - ₹45..
Z@c 
# # # # # # # # # # # # # # # # #

 അമേരിക്കയും ഇന്ത്യയും അടുത്തടുത്തായിരുന്നെങ്കിൽ ഇന്ത്യയിൽ നേരം
വെളുക്കാറാകുമ്പോ എണീറ്റ് നടന്ന് അമേരിക്കയിൽ പോയി ക്കിടന്ന് വീണ്ടും ഉറങ്ങാമായിരുന്നു
Z@c 
# # # # # # # # # # # # # # # # #

"മനോരോഗ വിദഗ്ദനോട് രോഗി:
"'ഡോക്‌ടര്‍, എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല."
"'എന്താണ്‌ പ്രശ്‌നം?'"
"'ഞാന്‍ കട്ടിലില്‍ കിടക്കുമ്പോള്‍ അടിയില്‍ ആരോ ഉണ്ടെന്ന് തോന്നും. ഇറങ്ങി നോക്കിയാല്‍ ആരും ഉണ്ടായിരിക്കില്ല. വീണ്ടും കട്ടിലില്‍ കിടക്കും. അപ്പോഴും ഇത് ആവര്‍ത്തിച്ചു കൊണ്ടിരിക്കും. പിന്നെ ഞാന്‍ കട്ടിലിന്നടിയില്‍ കിടക്കാന്‍ തുടങ്ങി. അപ്പോള്‍ കട്ടിലില്‍ ആരോ ഉണ്ടെന്ന് തോന്നും. അതാണെന്‍റെ പ്രശ്‌നം.'"
"'ഇതൊരു ഗുരുതരമായ മാനസിക പ്രശ്‌നമാണ്‌. ആറു മാസത്തെ ചികില്‍സ ആവശ്യമാണ്‌. ആഴ്‌ചയില്‍ ഒരു തവണ നിങ്ങള്‍ എന്നെ വന്ന് കാണണം.'"
"'അപ്പോള്‍ എല്ലാ ആഴ്‌ചയും അഞ്ഞൂറു രൂപ ഫീസ് തരണമോ...?'"
"'അതു വേണം.'"
ഈ രോഗി പിന്നീട് ഡോക്‌ടറെ കാണാന്‍ ചെന്നില്ല.
ഒരിക്കല്‍ ടൌണിലെ ഒരു റെസ്റ്റോറന്റില്‍ രണ്ടു പേരും കണ്ടുമുട്ടിയപ്പോള്‍ ഡോക്‌ടര്‍ ചോദിച്ചു: '
"നിങ്ങളെ പിന്നീട് കണ്ടില്ലല്ലോ. രോഗം ഇപ്പോള്‍ ഏതവസ്ഥയിലാണുളളത്......?'"
"'രോഗം ഭേദമായി.'"
"'അതെയോ. ആരാണ്‌ ചികില്‍സിച്ചത്......?'"
"'ഒരു ആശാരി.'"😄
"'ആഹാ. കൊളളാമല്ലോ. മനോരോഗവിദഗ്ദനായ ആശാരിയോ....?
"അയാള്‍ ഫീസെത്ര വാങ്ങി........?'😳
"'ആകെ നൂറു രൂപ.'"!!😄
"'എന്ത് ചികില്‍സയാണ്‌ നല്‍കിയത്.....?'"😢
"'അയാള്‍ കട്ടിലിന്‍റെ കാലുകള്‍ മുറിച്ചുകളഞ്ഞു.'"!!
Z@c 
# # # # # # # # # # # # # # # # #

 പണമില്ലാത്തവർക്ക് പറ്റ് ബുക്ക്.... 📝
പണി ഉളളവര്‍ക്ക് പാസ്‌ ബുക്ക്‌.... 📁
ഒരു പണിയും ഇല്ലാത്തവർക്ക് ഫേസ് ബുക്ക്
Z@c 
# # # # # # # # # # # # # # # # #

If u solve this, U R gr8!
Put Any Mathematic signs:
2 2 2=6
3 3 3=6
4 4 4=6
5 5 5=6
6 6 6=6
7 7 7=6
8 8 8=6
9 9 9=6
z😎c
Max 1day time…..
any bdy can solve
Z@c 
# # # # # # # # # # # # # # # # #

നന്മയുടെ നല്ലൊരു ദിനം നേരുന്നു ...
യുവദമ്പതികൾ ഒരു വാടകവീട്ടിൽ താമസം ആരംഭിച്ചു. പിറ്റേന്ന് രാവിലെ അയൽക്കാരി അലക്കിയ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് യുവതി ജാലകത്തിലൂടെ കണ്ടു. അലക്കിയിട്ടും ആ വസ്ത്രങ്ങളൊന്നും നല്ലതുപോലെ വൃത്തിയായിട്ടില്ലെന്ന് യുവതിക്ക് തോന്നി. ''നന്നായി അലക്കേണ്ട രീതി ആ സ്ത്രീക്കറിയില്ലായിരിക്കാം. ഒരുപക്ഷേ, അവൾക്ക് നല്ല ബാർസോപ്പ് ഉണ്ടാവില്ല.'' അയൽക്കാരി വസ്ത്രം അലക്കിയിടുമ്പോഴെല്ലാം ജനലിനിപ്പുറം നിന്ന് അവൾ ഭർത്താവിനോട് ഇക്കാര്യം പരിഹാസപൂർവ്വം പറയും. ഭാര്യയുടെ സംസാരത്തോട് ഭർത്താവ് പ്രതികരിച്ചില്ല.
ഒരു മാസത്തിനുശേഷം അയയിൽ നല്ല വൃത്തിയുള്ള വസ്ത്രം കണ്ട് ആശ്ചര്യത്തോടെ അവൾ ഭർത്താവിനോട് പറഞ്ഞു: ''നോക്കൂ... അവൾ ഇന്ന് നല്ലതുപോലെ അലക്കാൻ പഠിച്ചിരിക്കുന്നു. എനിക്ക് അത്ഭുതം തോന്നുന്നു; ആരെങ്കിലും ഇന്നലെ അവളെ അലക്കാൻ പഠിപ്പിച്ചുവെന്ന്.''
ഭർത്താവ് പറഞ്ഞു: ''ഇന്ന് നീ ഉണരും മുമ്പ് ഞാൻ നമ്മുടെ ജനൽച്ചില്ലുകൾ വൃത്തിയാക്കി.''യുവതിയുടെ വായടഞ്ഞു പോയി. അവൾക്ക് പിന്നൊന്നും പറയാനുണ്ടായിരുന്നില്ല. തന്റെ അയൽക്കാരിയിൽ യുവതി കുറ്റം കണ്ടെത്തുന്നതിന് കാരണം അവളുടെ വീട്ടിലെ പൊടിപിടിച്ച ജാലകത്തിന്റെ പ്രശ്‌നമാണ്. നിറം മങ്ങിയ ചില്ലുജാലകത്തിലൂടെ അവൾ കാണുന്നവയെല്ലാം നിറം മങ്ങിയിരുന്നു. നാം മറ്റുള്ളവരെ കാണുന്നത് നമ്മുടെ മുന്നിലുള്ള ജനൽപ്പാളിയുടെ തെളിമ ആശ്രയിച്ചല്ലേ? അഴുക്കുപുരണ്ട ജാലകത്തിലൂടെ നോക്കിയാൽ യഥാർത്ഥ തെളിമ തിരിച്ചറിയാൻ കഴിയണമെന്നില്ല. ...

Z@c 
# # # # # # # # # # # # # # # # #

നമ്മൾ നടക്കുമ്പോൾ ഇത് നിക്കും എന്നാൽ ഇത് നടക്കുമ്പോൾ നമ്മൾ നിൽക്കും എന്താ ഉത്തരം എന്ന് പറയാമോ...?

പറഞ്ഞാൽ നിങ്ങൾ Brilliant
Z@c 
# # # # # # # # # # # # # # # # #

പണ്ട് സകൂളിൽ ഒപ്പനയ്ക്ക് പുതുപെണ്ണായി ആരാ വരുന്നതെന്നു ടീച്ചർ ചോദിക്കുമ്പോ ക്ലാസ്സിലെ പെൺ പിളേളരെല്ലാം ഒരുമിച്ച് കൈപൊക്കുമായിരുന്നു.....
കാരണം ഞമ്മളാണെ "പുതിയാപ്ല".എന്താല്ലേ.........
Z@c 
# # # # # # # # # # # # # # # # #


Facebook post-February 2016













 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ