2016, ജൂൺ 14, ചൊവ്വാഴ്ച

പുഞ്ചിരിയുടെ വില...

Z@c കിഴക്കേതിൽ
😀പുഞ്ചിരിയുടെ  വില...!!😀

// നിങ്ങള്‍ ഒരദ്ധ്യാപകനാണെങ്കില്‍ ക്ലാസില്‍ പുഞ്ചിരിച്ചുകൊണ്ട് പ്രവേശിക്കുക.ക്ലാസ്സിലെ എല്ലാ കുഞ്ഞുങ്ങളുടെ മുഖത്തും പുഞ്ചിരി വിടരുന്നത് കാണാം.

// നിങ്ങള്‍ ഒരു ഡോക്ടറാണെങ്കില്‍ പുഞ്ചിരിച്ചു കൊണ്ട് രോഗികളെ പരിശോധിക്കുക. രോഗികളുടെ ആത്മവിശ്വാസം ഇരട്ടിയായി  വര്‍ദ്ധിക്കും.

// നിങ്ങള്‍ വ്യവസായിയാണെങ്കില്‍ പുഞ്ചിരിച്ചുകൊണ്ട് ഫാക്ടറിയിലേക്ക് കടന്നുചെല്ലുക..തൊഴിലാളികള്‍ സന്തോഷവാന്മാരും ഉത്സാഹശീലരുമായി മാറുന്നത് കാണാം.

// നിങ്ങള്‍ കച്ചവടക്കാരനാണെങ്കില്‍ കടയില്‍ വരുന്ന കസ്റ്റമേഴ്സ് നോട്‌ പുഞ്ചിരിച്ചു കൊണ്ടിടപഴകുക ,,നിങ്ങളുടെ കടയില്‍ നിന്ന് മാത്രമേ അവര്‍ സാധനം വാങ്ങുകയുളളു.

// നിങ്ങള്‍ പുഞ്ചിരിയോടെ വൈകിട്ട് വീട്ടിലെത്തി നോക്കുക ,,കുടുംബാംഗങ്ങള്‍ എല്ലാം പ്രസന്നവ ദനരായി നിങ്ങളെ എതിരേല്‍ക്കും.

// നിങ്ങള്‍ വഴിനടക്കുമ്പോള്‍ എതിരേവരുന്ന അപരി ചിതനെ നോക്കി പുഞ്ചിരിക്കുക..അയാളുടെ മുഖത്തും പുഞ്ചിരി വിടരുന്നത് കാണാം.അതൊരു സ്നേഹവായ്പാ ണ്.

// പുഞ്ചിരി ഉണര്‍വ് പകരുന്ന ഊര്‍ജ്ജമാണ്..

// പുഞ്ചിരി സമൃദ്ധിയുടെ,സമ്പന്നതയുടെ പ്രതീകമാണ്.

// പുഞ്ചിരി നിസ്വാര്‍ഥവും,തികച്ചും സൌജന്യവുമാണ്
.
//നിങ്ങളുടെ മുഖത്ത്  സദാ പുഞ്ചിരി.
 വിടര ട്ടെ.  കാരണം ഈ ജന്മംതന്നെ നമുക്കൊരു സമ്മാനമായി ലഭിച്ചതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ