2016, ജൂൺ 9, വ്യാഴാഴ്‌ച

Facebook post-June 2016

Facebook post-June 2016


പുതിയ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിനെ മൊബൈൽ ഫോണിൽ വിളിച്ച മന്ത്രി
ഇ.പി.ജയരാജൻ:
"ഹലോ എക്സൈസ് കമ്മീഷണറല്ലേ? എനിക്ക് തടിയും കുടവയറും കുറയാൻ രണ്ടു മൂന്ന് എക്സൈസുകൾ പറഞ്ഞു തരുമോ? "!!!!
Z@c
 * * * * * * * * * * * * * * * * * *

ഒരു പളളി വാതിലില്‍ എഴുതിവെച്ച സുന്ദര വാക്യമിങ്ങനെ.;
''നിനക്കു നല്‍കാനായി അല്ലാഹുവിന്റെ പക്കല്‍ എല്ലാമുണ്ട്,
അവനോട് ചോദിക്കാന്‍ നിന്‍റെ പക്കല്‍ സമയമുണ്ടോ?''
Z@c
 * * * * * * * * * * * * * * * * * *

വെണ്ടക്ക 45 രൂപ. മുരിങ്ങക്ക 90 രൂപ. തക്കാളി 90 രൂപ . ചേന 55 രൂപ . ബീറ്റു റുട്ട് 45രൂപ. പരിപ്പ് 175 രൂപ.
ഇതെല്ലാം ചേര്‍ത്തുണ്ടാക്കിയ സാമ്പാര്‍ ഫ്രിഡ്ജ്‌ല്‍ സുക്ഷിക്കാന്‍ മനസ്സ് സമ്മതിച്ചില്ല ഒരു തുളളിപോലും
കളയാന്‍ പറ്റില്ല അതിനാല്‍ State bank of India യുടെ ലോക്കറില്‍ സൂക്ഷിച്ചു തിരിച്ചുപോന്നു ആശ്വാസമായി
Z@c
 * * * * * * * * * * * * * * * * * * 

Dear .. കുടമേക്കേഴ്സ്

ഈ വിസിൽ ഉളള കുടയും. വെളളം ചീറ്റുന്ന കുടയും, ഏറ്റവും വലുതും ചെറുതുമായ കുടയും ഒക്കെ ഉണ്ടാക്കുന്ന നിങ്ങൾക്ക് എവിടെയെങ്കിലും മറന്നു വെച്ചാൽ "സ്വയം ഓർമിപ്പിക്കുന്ന കുട " ഉണ്ടാക്കാൻ പറ്റുമോ?? Father ഉം Mother ഉം വീട്ടിൽ കയറ്റുന്നില്ല. അതുകൊണ്ടാണ്
Z@c
* * * * * * * * * * * * * * * * * * 

സുഹുത്തുക്കളുടെയോ പരിചയക്കാരുടെയോ മിസ്ഡ് കോൾസ് ഫോണിൽ കണ്ടാൽ തിരിച്ചുവിളിക്കാൻ മടിക്കണ്ട ... ഇന്നലെ എന്റെ ഒരു നോമ്പ് തുറ മിസ്സായി ....😉😉😉
Z@c
* * * * * * * * * * * * * * * * * * 

പുതിയ ചെരുപ്പ് വാങ്ങിക്കുമ്പോൾ പഴയ ചെരുപ്പ് വഴിയിൽ ഉപേക്ഷിക്കുന്നവർ അത് തിരിച്ച് വീട്ടിൽ കൊണ്ടുവരാൻ ശ്രദ്ധിക്കുക.....
ഇല്ലങ്കിൽ അതും ഇട്ടോണ്ട് വല്ലവനും വല്ല പണിയും ഒപ്പിച്ചാൽ നിങ്ങളുടെ കാര്യം ഗോവിന്ദച്ചാമി ..!! :\
😃
Z@c
* * * * * * * * * * * * * * * * * * 

പൊങ്ങച്ചം പറയുകയാണെന്ന് വിചാരിക്കരുത്.......
...
...
...
...
ഇന്ന് എൻറെ വീട്ടിൽ തക്കാളി കറി ആയിരുന്നു...
...............
Z@c

* * * * * * * * * * * * * * * * * * 
 
തക്കാളി വാങ്ങുവാൻ ഉദ്ധേശിക്കുന്നവരുടെ ശ്രദ്ധക്ക്:-
1. നിങ്ങൾ തക്കാളി വാങ്ങാനാണ് പോകുന്നത് എന്ന കാര്യം കഴിവതും പുറത്ത് പറയാതിരിക്കുക .
2. വാങ്ങിയ ശേഷം ഒറ്റക്ക് വീട്ടിലേക്ക് പോകാതിരിക്കുക .
3. വീട്ടിൽ ലോക്ക് ഉളള ഫ്രിഡ്ജിൽ മാത്രം തക്കാളി സൂക്ഷിക്കുക .
4. രണ്ട് കിലോയിൽ കൂടുതൽ ഉണ്ടെങ്കിൽ അടുത്തുളള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക
(സംസ്ഥാനത്ത് പലയിടങ്ങളിലായി അക്രമങ്ങളും പിടിച്ച് പറിയും നടന്നതായി റിപ്പോർട്ട് )
ഇന്നത്തെ വില കിലോക്ക് 70 രൂപ
Z@c

* * * * * * * * * * * * * * * * * * 
 
റമളാനിലെ സക്കാത്ത്‌💰💰💸💵💶💴💷 റീച്ചാർജ്ജ്📲📱📲‌ ആയും സ്വീകരിക്കുന്നതാണ്��mob no 9747709002
Z@c
* * * * * * * * * * * * * * * * * *

കടല്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്..
പക്ഷേ ചിലര്‍ മുത്ത് വാരുന്നു..
ചിലര്‍ മീന്‍ പിടിക്കുന്നു..
ചിലര്‍ കാല് നനക്കുക മാത്രം ചെയ്യുന്നു..
ഇതു പോലെയാണ് വിശുദ്ധ റമളാന്‍ മാസവും..
ചിന്തിക്കൂ..
Z@c

* * * * * * * * * * * * * * * * * *

🏋🏌കായിക താരങ്ങളെക്കുറിച്ചു വല്ല്യ വല്ല്യ ആൾക്കാർ പറയുന്ന വിഡ്ഢിത്തങ്ങൾ കേട്ട് നമ്മൾ ക്ഷമിക്കുന്നതിനെയാണ് "കായിക ക്ഷമത" 💪🏿എന്ന് പറയുന്നത് ...
Z@c.
* * * * * * * * * * * * * * * * * *

പരിസ്ഥിതി ദിനത്തിന് ഇത്രേം മരങ്ങൾ വച്ചു പിടിപ്പിച്ചിട്ടും കേരളം ഒരു ഘോരവനമായി മാറാത്തതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ പിടികിട്ടിയത്.
ജൂൺ 5 നു പരിസ്ഥിതി ദിനം പ്രമാണിച്ച് നടുന്ന വൃക്ഷതൈകളല്ലേ ഒക്ടോബർ 2ന് സേവനദിനം പ്രമാണിച്ച് നമ്മൾ പറിച്ചു കളഞ്ഞു വൃത്തിയാക്കുന്നത്.
Z@c
* * * * * * * * * * * * * * * * * *

കഴിഞ്ഞ കാലം:
ഒരു നേരത്തെ ഭക്ഷണത്തിന് എന്ത് കിട്ടും എന്നാലോചിച്ചു...!!
പുതിയ കാലം:
ഈ നേരത്തെ ഭക്ഷണത്തിന് ഏതു തിരഞ്ഞെടുക്കണം എന്ന്..!!
ഒരു നേരത്തെ ഭക്ഷണത്തിന് എന്ത് കിട്ടും എന്ന് ചിന്തിക്കുന്നവർ ഇന്നും ഉണ്ട്. ലോകജനസംഖ്യയിൽ 20% പേർ അതായത് 5 ൽ 1.ഈ കണക്ക് കുട്ടികൾക്ക് പറഞ്ഞു കൊടുത്താൽ ഇന്നത്തെ നോമ്പ് തുറകളും സൽക്കാരങ്ങളും കണ്ട് വളർന്ന അവർ അതൊരു അസത്യമായാണ് കാണുന്നത്.
അനുഭവിച്ച് വളർന്നവർ തന്നെ അതൊന്നും ഓർക്കുന്നില്ല പിന്നെയെന്ത് പറയാൻ...........
Z@c
* * * * * * * * * * * * * * * * * *

കയറാൻ ഇഷ്ടമില്ലാതെ കരഞ്ഞുകൊണ്ട് കയറി.....😂
അവസാനം ഇറങ്ങാൻ ഇഷ്ടമില്ലാതെ കരഞ്ഞുകൊണ്ട് ഇറങ്ങേണ്ടി വരുന്ന ഒരു പ്രത്യേക സ്ഥലമാ ഈ സ്ക്കൂൾ.....
Z@c
* * * * * * * * * * * * * * * * * *

റമസാൻ സ്പെഷ്യൽ
( താളിപ്പ് )
പൊതുജന താല്പര്യാർത്ഥം അറിയിക്കുന്നത്.....
വീട്ട് വളപ്പിൽ നിൽക്കുന്ന മുരിങ്ങ മരം CCTVനിരീക്ഷണത്തിലാണ്.....
Z@c
* * * * * * * * * * * * * * * * * *

ഇന്നലെ വരെ സ്കൂൾ കവാടത്തിൽ കെട്ടിയിട്ടിരുന്ന ഫ്ലക്സ്‌ എടുത്ത് മുക്രി ഇന്ന് പളളി കവാടത്തിൽ കെട്ടി !!
കയറി വരുന്നവർ അതിങ്ങനെ വായിച്ചു !!
"പ്രവേശനോൽസവം....
Z@c
* * * * * * * * * * * * * * * * * *

ബാങ്കിൽ പോകുന്നവരുടെ ശ്രദ്ധക്ക്.....

കാലത്ത് 9.30 നും 10 - നും ഇടയിലാണ് സെക്യൂരിറ്റി ജീവനക്കാർ തോക്ക് വൃത്തിയാക്കുന്നത് ...
Z@c
* * * * * * * * * * * * * * * * * *

ചെറുപ്പത്തില് ചോറ് മുഴുവൻ തിന്നാല് മുട്ടായി വാങ്ങാൻ പൈസ തരാന്ന് പറഞ്ഞിരുന്ന ഉമ്മ ഇപ്പോ വീട്ടിലെ ചെലവിന് പൈസ തന്നില്ലെങ്കില് പച്ചവെളളം തരൂല എന്നായി.........ഉമ്മ ആളാകെ മാറിപ്പോയി....🤕🤕🤕
Z@c
* * * * * * * * * * * * * * * * * *

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ