2016, ജൂൺ 23, വ്യാഴാഴ്‌ച

ജൂൺ 21 യോഗ ദിനം ആണത്രേ..


രാജ്യസ്നേഹി'യാണെന്ന് തെളിയിക്കാൻ
'യോഗ' പഠിക്കാന്‍ തീരുമാനിച്ച് ഞാനും ഇറങ്ങി.

📝ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണ് ആദ്യം .

👉🏻നേരത്തേ ഉണരാൻ ശീലിക്കു.
☪ *സുബ്ഹിക്ക് എണീക്കാറുണ്ടല്ലോ മുമ്പേ ഞാന്‍*

👉🏻ഏതെങ്കിലും ഒരീശ്വരനെ സങ്കല്‍പ്പിക്കുക.
☪ *ഏതെങ്കിലും ഒന്നല്ല.., സകല സൃഷ്ടിജാലങ്ങള്‍ക്കും അധിപനായ റബ്ബിനെ സങ്കല്‍പ്പിക്കുക. റബ്ബില്‍ സമര്‍പ്പിതമാണ് ആയുസ്സും മരണവും*

👉🏻വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് വെളളം കുടിക്കുക.
☪ *അതൊക്കെ കുഞ്ഞുനാളില്‍ ഉമ്മ പഠിപ്പിച്ചത് കൊണ്ട് ഇനി അതും പുതുതായി തുടങ്ങേണ്ടതില്ല*

👉🏻അതിന് ശേഷം പ്രഭാതകൃത്യങ്ങള്‍ കൃത്യമായി ചെയ്യുക.
☪ *അതും ഓര്‍മ്മവെച്ച കാലം മുതല്‍ ശീലമുണ്ട്*

👉🏻അതിനുശേഷം നല്ലത് പോലെ വായുസഞ്ചാരമുളള റൂമില്‍ കട്ടിയുളളതും നീളവും വീതിയും ഉളള വിരിപ്പ് വിരിക്കുക.
☪ *ചുറ്റുപാടും വാതിലുകള്‍ തുറന്നിട്ട അകത്തെ പളളിയില്‍ സിഫത്തുക്കള്‍ ഒത്ത മുസ്വല്ലയുണ്ടല്ലോ*

👉🏻അതില്‍ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരുന്ന് യോഗ തുടങ്ങാം.
☪ *അങ്ങോട്ടോ ഇങ്ങോട്ടോ എന്ന കണ്‍ഫ്യൂഷന്‍ ഇല്ലേയില്ല. നേരെ പടിഞ്ഞാറോട്ട് (ഖിബില) എല്ലാ ഭാരവുമിറക്കിവെച്ച് ശാന്തമായ മനസ്സോടെ ഒരു നിര്‍ത്തം*

👉🏻തുടക്കത്തില്‍ ശാന്തി മന്ത്രവും അതിനുശേഷം ഏതെങ്കിലും ഇഷ്ടപ്രാര്‍ഥനയും ചൊല്ലുക.
☪ *അതിലും ഒരു കുറവുമില്ല. ശാന്തിമന്ത്രങ്ങള്‍ മാത്രമുരുവിട്ട് തനിക്കും ലോകത്തിനും ഇഷ്ടപ്രാര്‍ഥനകള്‍ ഏറെ ചൊല്ലി ശരീരത്തിനും മനസ്സിനും കുളിര് ഏകുന്ന വ്യായാമങ്ങളും ആസനങ്ങളും നിറഞ്ഞ എന്‍റെ സുബ്ഹി നിസ്കാരത്തിന്‍റെ ഏഴയലത്ത് എത്തൂല യോഗ*

*അതിനാൽ മറക്കണ്ട മുസ്ലിമേ.. ആയുരാരോഗ്യമാണ് യോഗ സമ്മാനിക്കുന്നതെങ്കിൽ ഇഹപര മോക്ഷമാണ് അഞ്ച് നേരത്തെ നിസ്കാരം*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ