2016, ജൂൺ 19, ഞായറാഴ്‌ച

Face book post April-2016

Face book post April-2016


ഞാൻ -
എന്ത് വില കൊടുത്തും ആ മണ്ണ് ഞാൻ സ്വന്തമാക്കും
മണ്ണ് വിനയത്തോടെ -
ഒരു വിലയും
കൊടുക്കാതെ നിന്നെ ഞാനും സ്വന്തമാക്കും
Z@c
*************************** 

 എല്ലാവരുടെയും ശ്രദ്ധയ്ക്ക് !!!!!
താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയൊരു അപകടം നിങ്ങളുടെ വീടുകളിൽ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായതോട് കൂടുമ്പോൾ പാചകത്തിന് ഉപയോഗിക്കുന്ന LPG സിലിണ്ടറിൽ മർദ്ദം കൂടുകയും ഒരു ബോബ് ആയി പൊട്ടി തെറിക്കാനുള്ള സാധ്യത വളരെ ഏറെയാണ്. രാവിലെ 9 മണിക്ക് മുൻപ് നിങ്ങളുടെ പാചക കാര്യങ്ങൾ ചെയ്‌ത് തീർക്കുകയും നനഞ്ഞ ചാക്കോ തുണിയോ സിലിണ്ടറിന് ചൂട് ഏൽക്കാതെ ഇടുകയോ ചെയ്യണം. കൂടാതെ, സിലിണ്ടറിൽ വിള്ളലോ മറ്റു അപകട സൂചനയോ ഉണ്ടോയെന്നു എല്ലാ ദിവസവും പരിശോധിക്കുക. കൂടാതെ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ അടുക്കള പരിസരത്ത് നിന്നും മാറി നിൽക്കുക. നമ്മുടെ സുരക്ഷിതത്വം നമ്മൾ തന്നെയാണ് ആദ്യം തിരിച്ചറിയേണ്ടത്. കൂടാതെ, ഇലക്ടറിക്കൽ ഷോർട് സർക്യുട്ട് മൂലവും ഒരു അപകട സാധ്യത ശ്രദ്ധിക്കണം. നമ്മുടെ വീടുകളിൽ ഉപയോഗിച്ചിരിക്കുന്ന വയറിങ് ഗുണ നിലവാരം ഉള്ളതാണോ എന്ന് ആർക്കും അറിയില്ല. പലരും TV, ഫാൻ, AC, Iron Box മുതലായവ പകൽ സമയം അധികമായി ഉപയോഗിക്കുന്നു. ഇത്തരം ചൂട് പ്രഹരിക്കപ്പെടുന്ന ഉപകരണങ്ങൾ ഒരു അപകടം വിളിച്ച് വരുത്താം. കേരളത്തിലെ വീടുകളിൽ ഉപയോഗിച്ചിരിക്കുന്ന വയറുകൾ ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ളതല്ല. ശ്രദ്ധിക്കുക എന്നുള്ളത് നമ്മുടെ ഉത്തവാദിത്വമാണ്.
ഓർക്കേണ്ട പ്രധാന വസ്തുത എന്തെന്നാൽ, ഒരു തീപിടുത്തം സംഭവിച്ചാൽ അത് അനക്കുവാൻ നദിയിലോ കിണറുകളിലോ കുളങ്ങളിലോ വെള്ളം ആവശ്യത്തിന് ഇല്ലാ എന്നുള്ളതാണ്. 101ഇൽ വിളിച്ചാൽ ഫയർ എഞ്ചിൻ വരുമെന്ന് പ്രതീക്ഷിച്ചു അലസമായി നിന്നാൽ അപകടത്തിന് ആക്കം കൂട്ടാം.
നമ്മുടെ സമൂഹത്തിൽ അപകടം ഉണ്ടാകാതിരിക്കാൻ ബോധവൽക്കരണം നടത്തുക.
പരമാവധി ഷെയർ ചെയ്ത് എല്ലാവരിലും എത്തിക്കുക..
സ്നേഹത്തോടെ,
Z@c
*************************** 

ഒരു ചൂട് വന്നപ്പോൾ നാം എല്ലാവരും ടെൻഷൻ ആയി തുടങ്ങി. കൃഷ്ണ നദി വറ്റി വരണ്ടു. ഇനിയും ഇത് ഒക്കെ കണ്ടിട്ട് പോലും ദൈവത്തിന്റെ കഴിവിനെ കുറിച്ച് നാം ചിന്തിക്കാത്തത് എന്ത് കൊണ്ട്. സംസം കിണർ അറിയുമോ ? അങ്ങ് മക്ക എന്ന പുണ്യ ഭുമിയിൽ ഉളള സംസം. അത് എത്ര ചെറിയ കിണർ ആണെന്നോ. ദിവസവും ലക്ഷക്കണക്കിന് ആളുകൾ ആണ് അതിൽ നിന്നും വെളളം കുടിച്ച് കൊണ്ടിരിക്കുന്നത്. എത്രയോ ലിറ്റർ വെളളം ആണ് മദീന യിലേക്ക് കൊണ്ട് പോകുന്നത്. എത്രയോ ആളുകൾ ആണ് അത് ഉംറ കഴിഞ്ഞ് അവരവുടെ നാടുകളിലേക്ക് കാനിൽ കൊണ്ട് പോകുന്നത്. അറിയുമോ സംസം ജലം കിട്ടുന്ന ആ കിണർ എത്രയോ ചെറുതാണ്. മഴ പോലും അങ്ങിനെ വരാനില്ലാത്ത ആ മരുഭുമിയിൽ എങ്ങിനെ ആ കിണർ വറ്റാതെ എന്നെന്നും തുളുമ്പി നില്ക്കുന്നു. എല്ലാ വർഷവും ശരിയായി മഴ ലഭിക്കുന്ന നമ്മുടെ നാട്ടിൽ ഒരു രണ്ട് മാസം ചുട് ആയപ്പോൾ തന്നെ നദികൾ വറ്റുന്നു, കിണറുകൾ വരളുന്നു. ഹേ മനുഷ്യരെ ഇനിയും നിങ്ങൾക്ക് ചിന്തിക്കാൻ സമയം ആയില്ലേ. അല്ലാഹുവിന്റെ അപാരമായ കഴിവിനെ കുറിച്ച്. ഇനിയും കാത്തിരിക്കുന്നത് എന്തിനാണ്. നിന്നെ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ കഴിവിനെ കുറിച്ച് ചിന്തിക്കാൻ നേരമായില്ലേ.
Z@c
***************************
ചെറുപ്പത്തില്‍ കൂട്ടുകാരുമായി കളിക്കുമ്പോള്‍ ചെറിയ ചെറിയ സങ്കടങ്ങള്‍ ഉണ്ടായാല്‍ ബാലിശമായ വ്യസനത്തോടെ വല്ലിമ്മയുടെ അടുത്ത് ചെന്ന് സങ്കടം പറയും,😟😟😟
അമ്മമ്മ പറയും സാരല്ല മോനേ... നീ വലുതാകട്ടെ...എല്ലാം ശരിയാകും... 🙂🙂🙂
ജീവിതം മുന്നോട്ട് പോയപ്പോള്‍ പ്രശ്നങ്ങള്‍ക്ക് കൗമാരത്തിന്‍റെ ചൂട് പര്‍കന്നപ്പോള്‍ ടെന്‍ഷനുമായി നടക്കുമ്പേള്‍ പ്രണയിനിയെ കാണുമ്പോള്‍ അവള്‍ പറയും,😒😒😒
സാരല്ല യേട്ടാ.. നമ്മുടെ കല്ല്യാണം കഴിയട്ടെ... എല്ലാം ശരിയാകും...
അങ്ങനെ വിധിക്ക് കീഴടങ്ങി മറ്റൊരുത്തിയെ കെട്ടി അഡ്ജസ്റ്റ് ചെയ്തു ജീവിക്കുമ്പോള്‍ കുടുമ്പ പ്രശ്നങ്ങള്‍ തലപൊക്കിത്തുടങ്ങി പിരിമുറുക്കവുമായി മണിയറയിലേക്ക് ചെല്ലുമ്പോള്‍ നെഞ്ചിലെ രോമങ്ങള്‍കിടയില്‍ കൈവിരലുകള്‍ ഓടിച്ചുകൊണ്ട് അവള്‍ പറയും,😏😏😏
സാരല്ല... നമുക്കൊരു കുഞ്ഞുണ്ടാകട്ടെ... എല്ലാം ശരിയാകും...🤗🤗🤗
ഒടുവില്‍ അതും സംഭവിച്ചു.
മോന്‍ വളര്‍ന്നുതുടങ്ങിയപ്പോള്‍ കോലായിലെ ചാരുക്കസേരയില്‍ ചിന്തിച്ചിരിക്കുമ്പോള്‍ അവനും പറഞ്ഞു,🤔🤔🤔
അച്ഛൻ വിഷമിക്കണ്ട... ഞാന്‍ വലുതാകട്ടെ... എല്ലാം ശരിയാകും...
ഈ കാലത്തിനിടയില്‍ പലരും പറഞ്ഞു,😠😠😫
എല്ലാം ശരിയാകും... 😶😶😶
പലപ്രാവശ്യം ശരിയാകുമെന്ന് പ്രതീക്ഷിച്ച് ശശിയായി ഇരിക്കുമ്പോഴാണ് അതും സംഭവിച്ചത്...😡😡😡
ചുവന്ന കൊടിയും പിടിച്ച് ചിലര്‍ വന്ന് പറയുന്നു,
എല്‍.ഡി.എഫ് വരട്ടെ... എല്ലാം ശരിയാകും...Z@c
***************************
ഇലക്ഷൻ വരും പോവും ജയിക്കുന്നവർ ജയിക്കും തോൽക്കുന്നവർ തോൽക്കും പക്ഷെ നിതാഖാത്ത് അത് പ്രവാസികളെയും കൊണ്ടേ പോവൂ 
Z@c
***************************
 
ഗൾഫിൽ നിന്ന് ലീവിനു നാട്ടിൽ ചെന്ന ബീരാനിക്ക പതിവുപോലെ പൊരിവെയിലത്ത്‌ കഷ്ടപ്പെട്ട കഥ പറയാൻ ഇറങ്ങിയതാ..
സൂര്യാഘാതത്തിനു ഓയിന്റ്മെന്റും തേച്ച്‌ ഇരിക്കണ ബന്ധുക്കളെ കണ്ടപ്പൊ കുറച്ച്‌ ബദാമും ഈന്തപ്പഴോം കൊടുത്ത്‌ മിണ്ടാതെ തിരിച്ച്‌ പോന്നു..
Z@c
***************************
 Z@c
***************************


Z@c
***************************
 
🏠ഒരുവീടിനെ മുഴുവന്‍ കത്തിക്കാന്‍ ശക്തിയുളള ഗ്യാസ്സിലണ്ടര്‍, വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ടതായ പിച്ചാത്തി വെട്ടുകത്തി ചിരവ പപ്പടം കുത്തി തുടങ്ങിയ മാരകായുധങ്ങള്‍. കൊഴുപ്പുകൂട്ടി മനുഷ്യനെക്കൊല്ലുന്ന മുട്ട, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയവ, കെമിക്കല്‍ കലര്‍ത്തിയ പാല്‍, അരി. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി തുടങ്ങിയവ.......
അബദ്ധത്തിലെങ്ങാന്‍ തലയില്‍വീണാല്‍ കാറ്റുപോകുന്ന അമ്മിക്കല്ല്/അതിന്‍റെപിളളക്കല്ല് ഉരല്‍ മുതലായവ.......
ഓര്‍ക്കുമ്പോത്തന്നെ പേടിയാകുന്നു.
അപ്പൊ പറഞ്ഞുവന്നത് എന്താണെന്ന് വച്ചാല്‍.........
അടുക്കള നിരോധിക്കണം... 
Z@c
***************************
 
 വാട്സ് അപ്പിൽ ലാസ്റ്റ് സീൻ കാട്ടുന്നതിന്റെ കൂടെ ലാസ്റ്റ് സീൻ ആരുടെ കൂടെ എന്നു കൂടെ കാട്ടിയിരുന്നെങ്കിൽ ഇവിടെ കൊലപാതകം നടന്നേനെ കൊലപാതകം
Z@c
***************************
 
ഈ വരുന്ന ഇലക്ഷന് വോട്ട് ചെയ്യണമെങ്കില് New Generation'ന്റെ ആവശ്യങ്ങള്‍,
■പഞ്ചായത്ത് മുഴുവന്‍ 3G or 4G Wifi Free
■വാര്‍ഡ് തലത്തില്‍ ഓരോ "ഫോട്ടോഷോപ്പ്" എഡിറ്റര്‍
■എല്ലാ സ്കൂള്‍,കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഫ്രീ സെല്‍ഫി സ്റ്റിക്ക്
■നാട്ടിലുള്ള എല്ലാ ക്ലബ്ബുകള്‍ക്കും ഫ്രീ ആയി DSLR ക്യാമറ
■റേഷന്‍ ആയി പെട്രോളും ഡീസലും
■5വര്‍ഷത്തില്‍ കൂടതല്‍ FB&Whatsapp ഉപയോഗിക്കുന്നവര്‍ക്ക് പെന്‍ഷന്‍

ഇതെല്ലാം അംഗീകരിക്കുന്ന പാര്‍ട്ടിക്ക് വോട്ട്
ഇല്ലെങ്കില്‍
NOTTA
ഒരു സ്ഥാനാർത്തി കാണുന്നത് വരെ ഇത് ഫോർവാർഡ് ചെയ്തോളു.
Z@c
***************************
 
 ime : 2 hrs Tottal: 100 marks
(Model qustion Papper) ശരിയായ ഉത്തരം ബ്രാക്കറ്റിൽ നിന്ന് എടുത്ത് എഴുതുക . . . . ( 2 marks )
(1) സരിത പിതൃ തുല്യനായി കാണുന്ന വ്യക്തി ആര് ?
(A) ഗണേശ് കുമാർ
(b) തമ്പാനൂർ രവി
(C) അബ്ദുള്ള കുട്ടി
(D) ഉമ്മൻ ചാണ്ടി (2) പരനാറി പ്രയ്യോഗത്തി ന്റെ ഉപജ്ഞാതാവ് ആര് ?
(A) പ്രേമ ചന്ദ്രൻ
(B) MA ബേബി
(C) പിണറായി
(D) M M മണി
(3) താഴെ പറയുന്നവയിൽ വിദേശ രാജ്യം അല്ലാത്തത് ഏത്?
(A) ഇറ്റലി
(B) ചൈന
(C) നേപ്പാൾ
(D) അരുവിക്കര
(3) നോട്ടെണ്ണൽ യന്ത്രം സ്വന്തമാക്കിയ മന്ത്രി ?
(A) ബാല ക്യഷ്ണ പിള്ള
(B) മാണി
(C) പിണറായി
(D) ബാബു
(4) കിങ്ങ് ഫിഷർ മുതലാളി വിജയ് മല്യ നാട് വിട്ടത് മൂലം പ്രതിസന്ധിയിൽ അയത് ആര്
(A) ഏയർ ഹോസ്റ്റസ് മാർ
(B) മദ്യ പാനികൾ
(C) BJP
(D) കോൺഗ്രസ്സ്
(5) ത്രിശ്ശൂരിൽ മാത്രം കണ്ട് വരുന്ന ഒരു നാഷണൽ പാർട്ടി
(A) CPI
(B) BJP
(C) INC
( D) ഇത് ഒന്നും അല്ല
Q (6) "കടിച്ചതും ഇല്ല പിടിച്ചതും ഇല്ല" ആരുടെ കൃതി യാണ് ?
(A) ഗൗരി അമ്മ
(B) PC ജോർജ്ജ്
(C) ഇവർ രണ്ട് പേരും
(D) ഇവരാരും അല്ല
(7) ജഡ്ജിയെ ശുംഭനോട് ഉപമിച്ചത് ആര് ?
(A) സുധാകരൻ
(B) MV ജയരാജൻ
(C) അച്ചുതാനന്ദൻ
(D) സുധീരൻ
(8) സരിതാ ഗേറ്റ് സ്ഥിതി ചെയ്യുന്നത് എവിടെ ?
(A) നിയമ സഭയിൽ
(B) തമ്പാനൂരിൽ
(C) AKG സെന്റെറിൽ
(D) KPCC ആസ്ഥാനത്ത്
(9 )ഘർവാപ്പസ്സി ഏത് സന്ധി ?
(A) ദിത്വ സന്ധി
(B) ലോപ സന്ധി
(C) ആഗമ സന്ധി
(D) പ്രതി സന്ധി
(10 ) 2015 ലെ എട്ടാം ക്ലാസ് പാഠപുസ്തകം വിതരണം ചെയ്യുന്നത് എന്ന്
(A) 2015 Decmber
(B) 2016 January
(C) 2016 February
(D) 2016 March
വിപരീത പദം എടുത്ത് എഴുതുക (1 marks)
11 ഗോമാതാവ് X
12 മാദ്ധ്യമ സിൻഡിക്കേറ്റ് X
13 ഉൾപ്പാർട്ടി ജനാധിപത്യം X
14 ഐസ് ക്രീം X
15 വൈരുദ്ദ്യാത്മക ഭൗതിക വാദം X
ഒറ്റ വാക്കിൽ ഉത്തരം എഴുതുക
(2 marks)
16 നിയമ സഭയിൽ നിന്ന് കടിയേറ്റ MLA ആര് ?
17 ഭാര്യയുടെ ആക്രമണത്തി ന്റെ മുറിപ്പാടുകൾ internet ലൂടെ പുറത്ത് വിട്ട നിയമ സഭാ സമാജികൻ ആര് ?
18 യുദ്ധ വിമാനം ഉപയോഗിച്ച് സിവിൽ വിമാന ത്താവളവും ഉത്ഘാടനം ചെയ്യാം എന്ന് തെളിയിച്ച മുഖ്യ മന്ത്രി ആര് ?
19 ബംഗാളിൽ ദോസ്തി കേരളത്തിൽ ഗുസ്തി എന്ന് പ്രസ്താവിച്ച മഹാൻ ആര്?
20 TP ചന്ദ്രശേഖരൻ വധം പാർട്ടി അന്വേഷിച്ച് കുറ്റക്കാർ ക്കെതിരെ മാത്രകാപരം ആയി നടപടിയെടുക്കണം എന്ന് ആദ്യമായി ആവശ്യപ്പെട്ട നേതാവ് അര് ?
21 കേരള രാഷ്ട്രിയത്തിലെ " ആറാട്ട് മുണ്ടൻ" ആര് ?
22 തെളിവില്ല എന്ന പദം ഏറ്റവും കടുതൽ പ്രയ്യോഗിച്ച മുഖ്യമന്ത്രി ആര് ?
23 താക്കോൽ സ്ഥാനം എന്ന പദം കണ്ടു പിടിച്ച സമുദായ നേതാവ് ആര് ?
24 ജാമ്യം കിട്ടുമ്പോൾ ഹ്രദയ സംബന്ധമായ എല്ലാ അസുഖങ്ങളും മാറും എന്ന് തെളിയിച്ച നേതാവ് ആര്?
25 സരിതയുടെ ക്ലിപ്പുകൾ ഇതുവരെ എത്രയെണ്ണം പുറം ലോകം കണ്ടിട്ടുണ്ട് ?
26 ചേരും പടി ചേർക്കുക (5 mark)
A സരിത 1 പാലയുടെ മുത്ത്
B മുരളി 2 സോളാർ സുന്ദരി
C മാണി 3 കിങ്ങിണികുട്ടൻ
D ഗണേഷ് 4 കമ്മ്യൂണിസ്റ്റ് കലാകേന്ദ്രം E മുകേഷ് 5 നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
വിട്ടു പോയ പദങ്ങൾ പൂരിപ്പിക്കുക (2 marks)
27 കോടികൾ കോഴകൾ എന്ന ആത്മകഥയുടെ രചയിതാവ് ............... ആണ്
28 തിരുവഞ്ചൂർ രധാക്യഷ്ണൻ കരിക്കിൻ വെള്ളം കുടിച്ചത് .......... മേനോന്റെ വീട്ടിൽ നിന്ന്
29 അബ്ദു റബ്ബ് കൊളുത്താത്തത് ........ വിളക്ക്
30 അഡ്ജസ്റ്റ്മെന്റ് സമരത്തിന് ............. നേത്രത്വം നൽകി
31 ഹിന്ദു ഉണരു എന്ന ഗാനം ആലപിച്ചത് ......... കല
ഒരു ഖണ്ഡികയിൽ കവിയാതെ ഉത്തരം എഴുതുക ( 3 marks)
32 ബീഫ് ഫെസ്റ്റ് വിജയിക്കാൻ ഉളള കാരണങ്ങൾ എന്തെല്ലാം ?
33. ഘർ വാപ്പസി പരാജയപ്പെടാൻ ഉണ്ടായ സാഹചര്യം വിശദമാക്കുക ?
34. ബംഗാളികളെ ഇറക്കി സംസ്ഥാന സമ്മേളനം നടത്തിയതിന്റെ പോരായ്മകൾ എന്തെല്ലാം?
35. പാകിസ്ഥാനിൽ 36 രുപ വിലയുളള പെട്രോൾ ഇന്ത്യയിൽ
65രൂപ അകാൻ ഉളള കാരണം വിശദമാക്കുക?
36 മലയാള ഭാഷയുടെ വളർച്ചക്ക് തിരുവഞ്ചൂർ രാധാ ക്രഷ്ണൻ വഹിച്ച പങ്ക് വിവരിക്കുക
ഒരു പുറത്തിൽ കവിയാതെ ഉത്തരം എഴുതുക (10 mark)
36 ഒന്നാം ചുംബന സമരത്തിന്റെ വളർച്ചയും തളർച്ചയും വിശദീകരിക്കുക
. അല്ലെങ്കിൽ
കാലിക്കറ്റ് സർവ്വകലാശാല മദ്രസ ആക്കി മാറ്റുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതുക
രണ്ട് പേജിൽ കുറയാതെ വിവരിക്കുക ( 15 mark)
37. ലോക ഭൂപടം വരച്ച് മോദി സഞ്ചരിച്ചതും സഞ്ചരിക്കാത്തതും ആയ രാജ്യങ്ങൾ പ്രത്യകം പ്രത്യകമായി അടയാളപ്പെടുത്തി വിവരിക്കുക
. അല്ലെങ്കിൽ
ഉമ്മച്ചൻ നടപ്പിലാക്കിയ വികസന പദ്ധതി കളായ ബാർ , സീഡി, കോഴ ,വാണിഭം , തെളിവില്ലായ്മ എന്നിവയെ കുറിച്ച് വിശദീകരിക്കുക
. അല്ലെങ്കിൽ
അഡ്ജസ്റ്റ്മെന്റ് സമരം , കണ്ണൂർ ബെൽറ്റ് ,ബോമ്പ് രാഷ്ട്രീയം ,വെട്ടിനിരത്തൽ , അടിസ്ഥാന രഹിത ആരോപണങ്ങൾ എന്നിവ വിശദീകരിക്കുക
Z@c
***************************
 
മുറിച്ചു മാറ്റിയ മരങ്ങളും,
കിളച്ചുമാറ്റിയ മലകളും ,
വാരിയെടുത്തമണലും ,
നീയെനിക്ക് തിരികെ
നൽകിയാൽ ഞാൻ
മടങ്ങിപ്പോയ്ക്കൊളളാമെന്ന്
വേനൽചൂട്..!

Z@c
***************************
 









Z@c
***************************
 
With just a Single kiss💋 on the Lips for 30sec,she Got Pregnant..!.....Who is she?
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

.
.
.
.
.
.
.
.
Z@c കിഴക്കേതിൽ
Balloon. 🎈🎈😂😂😝😜
ഹ ഹ ഹ ഹ😂😝
വിഷു special...
Z@c
***************************
 
എനിക്ക് വീട്ടുജോലിക്ക് ഒരാൾ വേണം.
1. പണികൾ എല്ലാം അറിഞ്ഞിരിക്കണം.
2. നല്ല ആരോഗ്യം വേണം.
3. അത്യാവശ്യം ചെറുപ്പം ആയിരിക്കണം.
4. ഏകദേശം ... ഇത്ര രൂപ മാസം കൊടുക്കും.
5. ചികിത്സാ ചെലവുകൾ എല്ലാം സ്വയം വഹിക്കണം.
6. മാസത്തിൽ 4 ദിവസം ലീവ്..
7.കളളം പറയരുത്.
8. മോഷണം, കുറ്റകൃത്യങ്ങൾ എന്നിവയിൽ പെട്ട ആളാകരുത്.

ഒരു ശെരാശെരി മലയാളി വീട്ടുജോലിക്ക് ആളെ വയ്ക്കുമ്പോൾ പറയുന്ന കുറച്ചു കണ്ടിഷൻസ് ആണ് മുകളിൽ പറഞ്ഞിട്ടുളളത്. എന്തുകൊണ്ട് നമ്മൾ ഇത്രയും സെലക്റ്റീവ് ആകുന്നു..?
നമ്മുടെ കുട്ടികൾ,
നമ്മുടെ വീട്,
നമ്മൾ അധ്വാനിച്ചു ഉണ്ടാക്കിയ പൈസ,
സാധന സമഗ്രഹികൾ..
ഇതെല്ലാം കുറച്ചു നേരത്തേക്ക് ആണെങ്കിൽ കൂടി, ഒരു വീട്ടു ജോലിക്കാരിയെ ഏൽപിച്ചു പുറത്തു പോകാൻ നേരം നെഞ്ച് ഒന്ന് പിടക്കും അല്ലേ..?
പിന്നെന്താ, പൊതു തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഈ പറഞ്ഞ രീതിയിൽ നമുക്ക് നമ്മുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ സാധിക്കാത്തത്..?
ഗൾഫിൽ ഒക്കെ ഒരു സാദാ പണി കിട്ടണമെങ്കിൽ കൂടി മെഡിക്കൽ ഫിട്നെസ് നിർബന്ധമാണ്. കഴിഞ്ഞ മന്ത്രി സഭയിലെ അംഗങ്ങളുടെ ചികിത്സാ ചെലവ് പരിശോധിക്കണം, ഇതെല്ലാം നമ്മുടെ, നികുതിദായകരുടെ പൈസ ആണ്. ചെറുപ്പക്കാരൻ ആയ, ആരോഗ്യവാൻ ആയ പ്രതിനിധിയെ ജയിപ്പിച്ചിരുന്നെങ്കിൽ, ഈ ചിലവ് നമുക്ക് ലഭിക്കാമായിരുന്നില്ലേ..?
നമ്മുടെ പൈസ കൈകാര്യം ചെയ്യാൻ കള്ളനെ എൽപ്പിക്കുമോ...?
ഏതു പാർട്ടിയും ആയിക്കോട്ടെ, അഴിമതി ആരോപണം നേരിടുന്നവനെ പൊട്ടിക്കുക.
നമ്മുടെ കാര്യങ്ങൾ നോക്കാൻ ഉളള ദാസൻ ആണ് ഒരു ജനപ്രതിനിധി. വെറുതെ പറയുന്നത് അല്ല, അവന്റെ ശമ്പളവും, വണ്ടീം, കിടക്കയും എല്ലാം കണക്കുവച്ചു എഴുതി വാങ്ങുന്നുണ്ട്. കൂടാതെ, കാലാവധി തികച്ചാൽ പെൻഷനും.
അങ്ങനെ ഉളള ഈ ജോലിക്ക്, നമുക്ക് പെട്ടന്ന് സമീപിക്കാവുന്ന വ്യക്തി ആകണം നമ്മുടെ ജനപ്രതിനിധി. അല്ലാതെ തിരഞ്ഞെടുപ്പ് കാലത്തു മുകളിൽ നിന്നും നൂലിൽ കെട്ടി ഇറക്കുന്നവൻ ആകരുത്.
ജാതി, മത, രാഷ്ട്രീയ ഫോർമുലകൾക്കിടയിലൂടെ, കുറച്ചു പ്രായോഗികമായി ചിന്തിച്ചു വോട്ട് ചെയ്താൽ, നമ്മുടെ നാടിന്റെ പരിച്ഛേദം ആയി നല്ല കുറെ വ്യക്തികളെ നമുക്ക് തിരഞ്ഞെടുക്കാൻ ആകും.
ഈ പറഞ്ഞത് എല്ലാ പാർട്ടിക്കാരെയും ചേർത്ത് തന്നെയാണ്.
സ്വയം ചിന്തിക്കുക,
വോട്ടു ചെയ്യുമ്പോൾ കോമൺ സെൻസ് ഉപയോഗിക്കുക...!!
Z@c
***************************
 
വായിക്കുക,നല്ലൊരു മെസ്സെജ്‌ ആ വനത്തില്‍ ഒരു കാക്ക വളരെ സന്തോഷത്തോടെ, സംതൃപ്തജീവിതം നയിച്ചിരുന്നു.
എന്നാല്‍ ഒരു നാള്‍ കാക്ക, ഒരു അരയന്നത്തെ കാണാനിടയായി....
''ഈ അരയന്നം തൂവെളളയും ഞാന്‍ കരിക്കട്ട പോലെ കറുത്തതുമാണല്ലോ...'' കാക്ക ചിന്തിച്ചു.... ''തീര്‍ച്ചയായും, ഈ ലോകത്തിലെ ഏററവും സന്തോഷവാനായ പക്ഷി ഈ അരയന്നം തന്നെയായിരിക്കും..''

തന്‍റെ മനസില്‍ തോന്നിയത് അവന്‍ അരയന്നത്തിനോട് വെളിപ്പെടുത്തി.
''ഓ...തീര്‍ച്ചയായും.'' അരയന്നം പറഞ്ഞു, ''ഞാന്‍ തന്നെയാണ് ഈ പ്രദേശത്തെ ഏററവും സന്തോഷവാനായിരുന്ന പക്ഷി, രണ്ടു വര്‍ണങ്ങളുളള ഒരു തത്തയെ നേരില്‍ കാണുന്നത് വരെ.''
''ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നത്, സൃഷ്ടിക്കപ്പെട്ടിട്ടുളളതില്‍ വെച്ച് ഏററവും സന്തോഷവാനായ പക്ഷി, രണ്ടു വര്‍ണങ്ങളുളള ആ തത്ത തന്നെയായിരിക്കും.''
കാക്ക അപ്പോള്‍തന്നെ തത്തയെ സമീപിച്ച് കാര്യങ്ങള്‍ പറഞ്ഞു.
തത്ത, വളരെ വിഷമത്തോടെ, ഇങ്ങനെ വിശദീകരിച്ചു,
''ഒരു മയിലിനെ കണ്ടുമുട്ടുന്നതുവരെയും ഞാന്‍ വളരെ സന്തോഷവാനായാണ് ജീവിച്ചത്''.
''എനിക്ക് രണ്ട് നിറങ്ങളെ ഉളളൂ. പക്ഷെ മയിലിന് ധാരാളം വര്‍ണങ്ങളുണ്ട്.''
പിന്നീട് കാക്ക മയിലിനെ കാണുന്നതിനായി ഒരു മൃഗശാലയിലെത്തി.
അപ്പോള്‍ അവിടെ മയിലിനെ കാണാനായി നൂറുകണക്കിന് ആള്‍ക്കാര്‍ സന്തോഷത്തോടെ
കൂടി നില്‍ക്കുന്നതു കണ്ടു.
ആള്‍ക്കാരെല്ലാം പോയികഴിഞ്ഞ് കാക്ക മയിലിനെ സമീപിച്ചു.
''പ്രിയ സുഹൃത്തെ, താങ്കള്‍ വളരെ സുന്ദരനാണ്''.
'' ദിനവും താങ്കളെ കാണാനായി ആയിരക്കണക്കിന് ജനങ്ങള്‍ വരുന്നു''.
''ഈ ആള്‍ക്കാര്‍ തന്നെ എന്നെ കണ്ടാല്‍ ആട്ടിപ്പായിക്കും.''
'' താങ്കളാണ്,താങ്കള്‍ മാത്രമാണ്,
ഈ ഗ്രഹത്തിലെ ഏററവും സന്തോഷവാനായ പക്ഷിയെന്ന് ഞാന്‍ കരുതുന്നു.''
മയില്‍ പറഞ്ഞു,
''ഈ ഗ്രഹത്തിലെ ഏററവും സുന്ദരനും സന്തോഷവാനുമായ പക്ഷി ഞാന്‍ തന്നെയാണെന്ന് എപ്പോഴും ചിന്തിച്ചിരുന്നു.''
'' പക്ഷെ എന്‍റെ സൗന്ദര്യം മൂലം ഞാന്‍ ഈ മൃഗശാലയില്‍ തടവില്‍പ്പെട്ടിരിക്കുന്നു.''
''മാത്രമല്ല, ഞാന്‍ ഇവിടം മുഴുവന്‍ വളരെ ശ്രദ്ധയോടെ പരിശോധിച്ചു.''
''അതില്‍ നിന്ന് ഒരു യാഥാര്‍ത്ഥ്യം എനിക്ക് മനസിലായി''.
''അതെന്തെന്നാല്‍, ഇവിടെ ഒരു കൂട്ടിലും അടച്ചിട്ടിട്ടില്ലാത്ത പക്ഷി കാക്ക മാത്രമാണ്.''
''കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഞാന്‍ ചിന്തിക്കുകയായിരുന്നു, കാക്കയായി ജനിച്ചിരുന്നെങ്കില്‍, ഹോ.... സന്തോഷത്തോടെ, എല്ലായിടങ്ങളിലും എനിക്ക്, പറന്നു രസിച്ചു നടക്കാമായിരുന്നല്ലോ''
ഇതാണ് നമ്മുടെയും യഥാര്‍ത്ഥ പ്രശ്നം.
നാം തന്നെ, നമ്മളെ മററുളളവരുമായി അനാവശ്യമായി താരതമ്യം ചെയ്യും. എന്നിട്ട് ദുഖിക്കും.
സ്രഷ്ടാവ് നമുക്ക് ഓരോരുത്തര്‍ക്കും തന്നിരിക്കുന്നത് എന്താണെന്നും അതിന്‍റെ മൂല്യം എത്രത്തോളമാണെന്നും നാം തിരിച്ചറിയുന്നില്ല.
ഈ അറിവില്ലായ്മ നമ്മെ ദുഖത്തിന്‍റെ പടുകുഴിയില്‍ കൊണ്ടെത്തിക്കും.
ദൈവം തന്ന അനുഗ്രഹങ്ങളും അവയുടെ മൂല്യവും തിരിച്ചറിയുക.
നമ്മുടെ സന്തോഷത്തെ ഇല്ലായ്മ ചെയ്യുന്ന, ഈ തരംതാണ, താരതമ്യപ്പെടുത്തല്‍ ഉപേക്ഷിക്കൂ.
അവനവനെ തന്നെ സ്വയം തിരിച്ചറിയൂ..
സന്തോഷകരമായി ജീവിക്കാനുളള ലളിതമായ മാര്‍ഗം മനസിലാക്കൂ...
Z@c
***************************
 
നമ്മള്‍ ദിവസവും കുടിക്കുന്ന ലൈം സോഡയിൽ എത്ര മാത്രം വിഷം അടങ്ങിയിട്ടുണ്ടെന്ന് അറിയാമോ.നാരങ്ങയിലെ സിട്റിക് ആസിഡ് സോഡയിലുളളക കാർബോണിക് ആസിഡുമായി ചേര്‍ന്നഒരു വിഷ വസ്തു രൂപപ്പെടുന്നു.ഇതിൽ ഉപ്പു കൂടി ചേരുന്നതോടെ പുതിയ കീടാണുക്കൾ ഉണ്ടാവും
z@c
എന്നാൽ സ്പൂണിട്ട് അടിക്കുന്നതിലൂടെ ആ അടിയേറ്റ് കീടാണുക്കൾ മരിക്കുന്നു .അങ്ങനെ നമ്മള്‍ മാരകമായ പല രോഗങ്ങളിൽ നിന്നും രക്ഷപ്പെടുന്നു😂....
തല്ലണ്ട ഒന്നു പേടിപ്പിച്ചാൽ മതി.....
Z@c
***************************
 
ഭക്ഷണം കഴിച്ചു വന്നുടന്‍ സുഹൃത്തിനു വല്ലാത്ത വയറു വേദന
ഞാന്‍ പറഞ്ഞു.....
'സാരല്ല്യ എല്ലാം ശരിയാവും'.
അതു കേട്ട അവന്‍ എന്‍റെ നേര്‍ക്കൊരു അട്ടഹാസം....

"LDF വരുന്നതു വരെ കാത്തിരിക്കാനൊന്നും പറ്റൂല്ല...,
അടുത്തെവിടെ ബാത്ത്റൂമുളളതെന്നു പറ..."!
Z@c
***************************
 
ഒരു മുസ്ലിയാർ എന്നോട് ചോദിച്ചു നിങ്ങൾ മുജാഹിദാണോ...? ഞാൻ : അല്ല
മുസ്ലിയാർ : അപ്പോൾ സുന്നിയാണോ ?
ഞാൻ : അതെ...അഹല് സുന്നത്തി വൽ ജമാഅയുടെ പ്രമാണമനുസരിച്ചു ജീവി ക്കുന്നു...!
മുസ്ലി: നിങ്ങൾ സ്വലാത്ത് ചോല്ലാറുണ്ടോ...?
ഞാൻ : ഉണ്ട്
മുസ്ലി : മാലമൗലൂദുകൾ , നാരിയ്യസ്വലാത്ത് , ഖുതിബിയ്യത് , ഉറൂസ് , റാത്തീബ്,ഹദ്ദാദ്, ചന്ദനകുടം,ആണ്ട്, എന്നിവ നടത്താറുണ്ടോ..
ഞാൻ : ഇല്ല
മുസ്ലി : എന്ത് കൊണ്ട് ?
ഞാൻ : താങ്കള് ദാഹിച്ച് വലഞ്ഞ് ഒരിടത്ത് വെളളം കുടിക്കാൻ ചെന്നു.
അവിടെ രണ്ടു പാത്ര ത്തിലായി വെളളം ഇരിപ്പുണ്ട്.
അവിടെ കൂടിയിട്ടുളള വരിൽ ചിലര് പറഞ്ഞു ഒന്നാമത്തെ പാത്രത്തിലെ വെളളം നജസാണ്.
പക്ഷേ...രണ്ടാമത്തെ പാത്രത്തിലെ വെളളം ശുദ്ധമായവെളളമാണ്.
ഇത്കേട്ട മറ്റു ആളുകൾ പറഞ്ഞു.അല്ല ഒന്നാമത്തെ പാത്രത്തിലെ വെളളം കുടിക്കുന്നതിനുകുഴപ്പ മില്ല.
രണ്ടാമത്തെ പാത്രതിലുളള വെളളം നല്ലത് തന്നെയാണ് എന്ന്.
താങ്കള് ഏതു വെളളം കുടിക്കും ?
മുസ്ലിയാർ : സംശയമെന്ത്
സംശയമില്ലാത്ത രണ്ടാമത്തെ പാത്രത്തിലെ വെളളം കുടിക്കും.
കാരണം അത് നല്ലതെന്ന്‌ രണ്ട്കൂട്ടർക്കും അഭിപ്രായമുണ്ടല്ലോ...
ഒന്നാമത്തെതല്ലേ ഒരു വിഭാഗം അശുദ്ധി എന്ന് പറയുന്നത് !!
ഞാൻ : അത് തന്നെയാണ് പറയുന്നത്100% ഉറപ്പുളള ഒറിജിനൽ ആയ 100% നബി പഠിപ്പിച്ചതായ പുണ്യമുളളതെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ലാത്ത ഒറിജിനൽ ദിക്റുകളും.സ്വലാത്തുകളും. പുണ്യ പ്രവർത്തനങ്ങളും എന്റെ മുന്നില് ഉളളപ്പോൾ 1% പോലും ഉറപ്പില്ലാത്ത മാല, മൗലൂദ്, റാതീബ്,ഖുതിബിയ്യത്,പോലുളളവ ഒഴിവാക്കി ഒറിജിനൽ ശുദ്ധമായ പ്രവർത്തനങ്ങളും, ദിക്റുകളും, ചെയ്‌താൽ. ഞാൻ മുജാഹിദ് ആവുമോ...???
മുസ്ലിയാർ : ഞാൻ അല്പം തിരക്കിലാണ്.ബാക്കി പിന്നീടൊരിക്ക ലാവാം വരട്ടെ...!!!
ഇസ്ലാമിനെ കുറിച്ചു പഠിക്കാനും വായിക്കാനും കേൾക്കാനും
സത്യം മനസിലാക്കി ഈമാനോട്കൂടി ജീവിച്ച് മരിക്കാൻ അല്ലാഹു
ഹിദായത്ത് നൽകി
അനുഗ്രഹിക്കുമാറാകട്ടെ...
Z@c
***************************
 
ഈ ചൂട് കാലത്ത് ഇന്ത്യയിൽ സന്ദർശിക്കാൻ പറ്റിയ പ്രധാനപ്പെട്ട സ്ഥലങ്ങൾ
AXIS bank ATM
ICICI bank ATM
HDFC bank ATM
Union bank Atm

State bank group സർവീസ് മോശം..... ഒഴിവാക്കുക..... 

Z@c
***************************
 
 

Face book post April-2016

 
 
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ