2016, ജൂൺ 15, ബുധനാഴ്‌ച

ലൈലതുൽ ഖദ്ർ.

ഒന്ന്, ഖുർആൻ ഇറങ്ങിയ ദിവസമാണ് അത്. അതോടു കൂടി മനുഷ്യവംശത്തിന്റെ ഭാഗധേയത്തിന്റെ നിർണയം ഉണ്ടായി കഴിഞ്ഞു എന്നതിനാലാണ് അതിനെ ഖദ്റിന്റെ ദിനം എന്ന് വിളിക്കുന്നത്. അല്ലാതെ രാത്രി മലക്കുകൾ ഇറങ്ങി വന്ന് രജിസ്റ്ററിൽ പേര് ചേർത്ത് ലാട്ട് ഇട്ട് ലോട്ടറി അടിപ്പിക്കുന്ന പരിപാടിയല്ല. ലൈലതുൽ ഖദ്ർ.

ലൈലതുൽ ഖദ്ർ കിട്ടിയവന് എല്ലാം കിട്ടി എന്ന് പറഞ്ഞാൽ ഖുർആന്റെ ഹിദായ ലഭിച്ചവന് എല്ലാം കിട്ടി എന്നാണ് അർത്ഥം.

അനുഷ്ഠാന വ്യാഖ്യാനങ്ങൾ ചില മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. റമദാൻ അവസാനത്തിൽ മെൻസസ് ആവുന്ന പെണ്ണുങ്ങൾ നഷ്ടബോധത്തിൽപ്പെടുന്നു. ഖുർആൻ കിട്ടിയ ആൾ അവസാനത്തെ പത്തിൽ മുഴുവൻ ഡിസെൻട്രി അടിച്ച് കക്കൂസിൽ ഇരുന്നാലും ലൈലതുൽ ഖദ്ർ കിട്ടും.

രണ്ട്, ശരിക്ക് ലൈലതുൽ ഖദ്ർ ഒന്നേയുള്ളൂ. അന്നാണ് ഖുർആൻ ഇറങ്ങിയത്. കൊല്ലത്തിൽ ആവർത്തിച്ചു വരുന്നത് അതിന്റെ അനുസ്മരണങ്ങൾ മാത്രമാണ്.

മൂന്ന്, ലൈല എന്നാണ് പ്രയോഗമെങ്കിലും അതിനെ ദിവസം എന്ന അർത്ഥത്തിൽ എടുക്കാം. രാത്രി വെളുപ്പിച്ചാലേ ലൈലതുൽ ഖദ്ർ ആകൂ ചിലർക്ക്.

നാല്, ഹത്താ മത് ലഇൽ ഫജ്ർ എന്നതിലെ ഫജ്ർ നേരം വെളുക്കുന്നതിനെയല്ല, മനുഷ്യവംശത്തിന്റെ പുനരുത്ഥാനത്തെയാണ് സൂചിപ്പിക്കുന്നത്.

അഞ്ച്, ആയിരം മാസത്തെക്കാൾ ശ്രേഷ്ഠത ആ ദിവസത്തെ അനുഷ്ഠാനങ്ങൾക്കല്ല, ആ ദിവസത്തിനാണ്. എന്നാൽ ഹിദായത്ത് ഇറക്കിത്തന്നതിന്റെ നന്ദിയായി റമദാനിലെ അവസാന നാളുകളിൽ നിസ്കാരാദികൾ വർദ്ധിപ്പിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ