2016 ജൂൺ 20, തിങ്കളാഴ്‌ച

ബദ്രീങ്ങളുടെ ആണ്ട്

z@c കിഴക്കേതിൽ

നോമ്പ് എടുക്കുന്നത് സൂക്ഷ്മത പാലിക്കാൻ.......

 സഹോദരാ നിങ്ങൾ അതു പാലിക്കുന്നുണ്ടോ.. ഉണ്ടെങ്കിൽ താഴെ വായിക്കുക........

💦ബദ്രീങ്ങളുടെ ആണ്ട് 💦
  ➖➖➖➖➖➖➖➖➖
🔴ചരിത്രപ്രസിദ്ധമായ ബദ്ര്‍ യുദ്ധം നടന്നത് ഹിജ്റ രണ്ടാം വര്‍ഷത്തില്‍ ഒരു റമദാനിലായിരുന്നു (17-ാം തിയ്യതി).
🎾ശിർക്കിനുമേൽ തൗഹീദിൻറെ അജയ്യമായ വിജയമായിരുന്നു ബദർ രണാങ്കളത്തിൽ സംഭവിച്ചത്.
🔴അല്ലാഹു അല്ലാത്ത മരിച്ചുപോയ ലാത്തയോടും ഉസ്സയോടും മനാത്തയോടും ജിന്നുകളോടും മലക്കുകളോടും പ്രാർത്ഥിക്കുകയും സഹായം തേടുകയും നേർച്ച വഴിപാടുകൾ അർപ്പിക്കുകയും ചെയ്തിരുന്ന മക്കാ മുശ്റിക്കുകളോടായിരുന്നു ബദറിൽ പ്രവാചകനും സഹാബത്തും ഏറ്റുമുട്ടിയത്.
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
🔴ബദ്റില്‍ പങ്കെടുത്ത നബി(സ)യും313 സ്വഹാബികളുമാണ് ബദ്രീങ്ങള്‍ എന്നറിയപ്പെടുന്നത്.
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
🔴ബദ്റിന് ശേഷം എട്ട് വര്‍ഷം നബി(സ) ജീവിച്ചിരുന്നിട്ടും റമദാന്‍ 17ന് ഒരിക്കലെങ്കിലും ഒരാഘോഷം സംഘടിപ്പിച്ചിട്ടില്ല.
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
🔴ബദ്രീങ്ങളുടെ ആണ്ട് കഴിക്കുന്നതോ,ബദ്രീങ്ങളുടെപേരില്‍ നേര്‍ച്ചപ്പെട്ടി
വെക്കുന്നതോ,ബദ്രീങ്ങളുടെ പേരില്‍ അറുക്കുന്നതോ, അന്നദാനം നടത്തുന്നതോ നബി(സ)യുടെയോ സ്വഹാബികളുടെയോ ചര്യയായിരുന്നില്ല.
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
📙തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയും തങ്ങൾക്കുവേണ്ടി ശുപാർശകരാവാൻ വേണ്ടിയുമാണ് ലാത്തയെയും മനാത്തയെയും ഞങ്ങൾ സഹായികളായി വെക്കുന്നത് എന്നായിരുന്നു മക്കാ മുശ്റിക്കുകളുടെ വാദം.
📘എന്നാൽ ഇന്ന് കേരളത്തിലെ സമസ്തക്കാരുടെ വാദമോ❓
📒നമ്മളെല്ലാവരും പാപികളാണ്.
അതുകൊണ്ട് അല്ലാഹുവിൻറെ അടുക്കൽ ഉന്നതിയിലുളള മരിച്ചുപോയ അമ്പിയാക്കൾ ഔലിയാക്കൾ എന്നിവരോട് സഹായം തേടിയാൽ അവർ നമുക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർശ ചെയ്യും
എന്നതല്ലേ❓
📕മക്കാ മുശ്രിക്കുകളുടെ വിശ്വാസവും സമസ്തക്കാരുടെ വിശ്വാസവും തമ്മിൽ എന്ത് അന്തരമാണ് ഉളള ത്❓
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
🅾ബദര്‍ ദിനം എന്ന് പറഞ്ഞ് മൌലീദിലൂടെ ബദരീങ്ങളെ വിളിച്ച് സങ്കടം പറയുന്ന കേരള സമസ്ത്തക്കാരോട്...
=============================
📙ബദരീങ്ങളില്‍ പെട്ട, ഉഹുദ് യുദ്ധത്തില്‍ ശഹീദായ ധീരനായിരുന്നു അല്ലാഹുവിന്‍റെ വലിയ്യായ ഹംസ(റ).
📙ബദര്‍ യുദ്ധത്തില്‍ തന്‍റെ ബന്ധുക്കളെ ഹംസ കൊന്നതിനു പകരം തീര്‍ക്കാന്‍ അബൂസുഫ്യാന്‍റെ ഭാര്യ ഹിന്ദ്‌ തീരുമാനിച്ചു.
📙ഹംസ(റ)വിനെ കുന്തം എറിഞ്ഞ് കൊല്ലാന്‍ വേണ്ടി വഹിശിയെ നിയോഗിച്ചു.
📙ഉഹുദ് യുദ്ധത്തിന്‍റെ സമയത്ത് മറഞ്ഞ് നിന്നുകൊണ്ട് വഹിശി കുന്തം എറിഞ്ഞ് ഹംസ(റ)വിനെകൊന്നു.
📙ഹിന്ദ്‌ വന്നുകൊണ്ട്‌ ഹംസ (റ)വിന്റെ നെഞ്ച് കീറി കരള്‍ പറിച്ചെടുത്ത് കടിച്ച് തുപ്പി.
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
📕ഏതെങ്കിലും അവയവത്തിന് എന്തെങ്കിലും രോഗം ഉണ്ടാകുമ്പോള്‍ ബദരീങ്ങളെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും അവരുടെ പേരില്‍ നേര്‍ച്ച ചെയ്യുകയും ചെയ്യുന്ന സമസ്തക്കാര്‍ ഈ സംഭവം ഒരു നിമിഷം ഒന്ന് ചിന്തിക്കൂ,
=============================
🔵വഹിശി ഒളിച്ചിരുന്ന് കുന്തം എറിയുന്നത് ബദരീങ്ങളില്‍ പെട്ട ഹംസ(റ)വിനു അറിയാന്‍ കഴിഞ്ഞില്ല.
🔵യുദ്ധത്തില്‍ പങ്കെടുത്ത ബദരീങ്ങളുടെ നേതാവായ നബി(സ)ക്കും മറ്റു ബദരീങ്ങള്‍ക്കും ഹംസ(റ)വിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
🔵ജീവിച്ചിരിക്കുമ്പോള്‍ പോലും തൊട്ടടുത്തുളള ബദരീങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മരിച്ചതിനു ശേഷം നിങ്ങളുടെ വിഷമങ്ങള്‍ അറിയാനും നിങ്ങളെ അപകടത്തില്‍ നിന്നും രക്ഷിക്കാനും നിങ്ങളുടെ രോഗങ്ങൾ മാറ്റാനും ബദരീങ്ങള്‍ക്ക് കഴിയുക❓
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
🎾പടച്ചവനെ മാത്രം വിളിച്ച്‌ തേടാൻ സ്വാതന്ത്ര്യവും അവകാശവും സാധിച്ച്‌ കിട്ടുവാനാണ്‌ ബദ്‌രീങ്ങൾ വാളെടുത്തത്‌.
🎾പ്രാർത്ഥന കേട്ടുത്തരം ചെയ്യാൻ പലർക്കും കഴിയുമെന്ന മൂഢവിശ്വാസത്തിന്റെ അടിവേരിനാണ്‌ അവർ കത്തിവെച്ചത്‌.
🎾"നിങ്ങൾ എന്നെ വിളിക്കൂ. ഞാൻ നിങ്ങൾക്കുത്തരം ചെയ്യാം"എന്ന പടച്ചവന്റെ പ്രഖ്യാപനം കേട്ടുണർന്ന്‌ ഇടയാളന്മാരെയും മദ്ധ്യവർത്തികളെയും ശുപാർശക്കാരെയും സങ്കൽപ്പിച്ച്‌ വഴിതെറ്റിയവർക്കെതിരായി തൗഹീദിന്റെ പടനയിച്ച ബദ്‌രീങ്ങളെ നേർച്ചക്കാരും ഇടയാളന്മാരാക്കുന്ന വിരോധാഭാസം ഇസ്ലാമിക വിശ്വാസ പ്രമാണങ്ങൾക്ക്‌ കടകവിരുദ്ധമാണ്‌.
🎾നിലനില്‍പ്പിനു വേണ്ടി പോരാടിയ ബദ്രീങ്ങള്‍ "അല്ലാഹുവേ, നീയാണ് കാവൽ..." എന്ന് പ്രാര്‍ത്ഥിച്ചവരോടുതന്നെ "ബദ്രീങ്ങളേ,നിങ്ങളാണ് കാവൽ..." എന്ന നിലവാരത്തില്‍ പറയിപ്പിക്കാന്‍ തരത്തില്‍ സമൂഹം എത്തിക്കഴിഞ്ഞു.
🎾ഒരു വേള സമൂഹത്തെ പുരോഹിതവർഗ്ഗം എത്തിച്ചു എന്നു പറയാം.
🎾ഏകദൈവവിശ്വാ‍സം എന്ന സന്ദേശത്തില്‍ മായം ചേര്‍ത്തുന്നു എന്ന വിവരം പോലുമില്ലാതെ, ഏകദൈവാരാധനക്ക് നിർമ്മിക്കപ്പെട്ട പളളികളിൽ, മൗലിദ് സദസ്സ് സംഘടിപ്പിച്ച് ബദ്രീങ്ങളെ നേരിട്ടും അല്ലാതെയും വിളിച്ച് പ്രാർത്ഥിക്കുന്നു.
മധുര പലഹാരങ്ങളിലും, പായസത്തിലും, പത്തിരിയും പോത്തിറച്ചിയിലും,ഇറച്ചിച്ചോറിലും,ആവി പറക്കുന്ന ചൂട് ബിരിയാണിയിലും ആനന്ദം കണ്ടെത്തുന്നു.
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
🏀വിശപ്പും ദാഹവും വേദനയും സഹിച്ച് ചുട്ടുപൊളളുന്ന മരുഭൂമിയില്‍ ആയുധമില്ലാതെ പോരാടിയ ബദര്‍ രക്തസാക്ഷികളെ ഒരു  ബിരിയാണി ചെമ്പിലോ പത്തിരിയും പോത്തിറച്ചിക്കറിയിലോ ഒതുക്കാതെ, ഏതൊരാദർശത്തിനാണോ അവർ രണഭൂമിയിൽ അടരാടിയത് ആ ആദർശത്തിന്റെ വാക്താക്കളാകാൻ ശ്രമിക്കാം.
🏀ബദ്‌റിന്റെ രണഭൂമിയിൽ സഹായത്തിനായി അവർ ഹസ്തം നീട്ടിയത്‌ അല്ലാഹുവിന്റെ നേർക്ക്‌ മാത്രമാണെന്നതിന്‌ ഖുർആൻ സാക്ഷി.
🏀നമുക്കും അവരെപ്പോലെ സഹായിക്കാൻ അല്ലാഹു മതിയെന്ന്‌ വെക്കാം.
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
🍉"അവനോടുളളതു മാത്രമാണ്‌ ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാർത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവരാരും അവർക്ക് ‌ യാതൊരു ഉത്തരവും നല്കുന്നതല്ല. വെളളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത്‌ (വെളളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.”🍉
📚(ഖുര്‍ആന്‍13:14)📚
لَهُ دَعْوَةُ الْحَقِّ ۖ وَالَّذِينَ يَدْعُونَ مِن دُونِهِ لَا يَسْتَجِيبُونَ لَهُم بِشَيْءٍ إِلَّا كَبَاسِطِ كَفَّيْهِ إِلَى الْمَاءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَالِغِهِ ۚ وَمَا دُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ
 (Sura 13 : Aya 14)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ