2014, ജൂലൈ 2, ബുധനാഴ്‌ച

മറ്റുള്ളവരിലൂടെ സ്വന്തം രക്ഷിതാക്കളെ അറിയാന് ഒരിക്കലും ശ്രമിക്കാതിരിക്കുക "


.                        ഉപ്പയുടെ മയ്യത്ത് ഖബറടക്കിയ
ശേഷം വീട്ടില് വന്നയാള്
ആകെ അസ്വസ്ഥനായിരുന്നു കാരണം ഉപ്പ
പെട്ടെന്ന് മരിച്ചെന്നുള്ള വാര്ത്ത
കേട്ടാണ് അയാള് ഗള്ഫില്
നിന്നും നാട്ടില് വരുന്നത് .
ജീവിച്ചിരുന്ന കാലത്ത് എന്നെ ഒരുപാട്
സ്നേഹിച്ചിട്ടുണ്ട് , അധ്വാനിച്ച്
കഷ്ട്ടപെട്ടാണ്
എന്നെ പഠിപ്പിച്ചതും വലുതാക്കിയതും പക്ഷെ അതിനെല്ലാം ഞാന്
പകരം നല്കിയത് ദുഃഖങ്ങള്
മാത്രമായിരുന്നില്ലേ ..?
എന്നെ ശപിച്ച് കാണുമോ എന്റുപ്പ ..?
ചോദ്യങ്ങള് ഒരുപാട്
അയാളെ വേട്ടയാടി കൊണ്ടിരുന്നു ..ഈ
സമയത്താണ് " ഇങ്ങളെന്താണ് മനുഷ്യാ ഈ
ആലോജിച്ചിരിക്കുന്നത് ഇങ്ങോട്ടൊന്ന്
വന്നെ ഉപ്പയുടെ മുറി എനിക്കൊന്നു
ക്ലീന് ചെയ്യണം " എന്ന് പറഞ്ഞ് കൊണ്ട്
അയാളുടെ ഭാര്യ അങ്ങോട്ട് വന്നത് ..
ഉമ്മയേയും , ഉപ്പയേയും എന്നില്
നിന്നകറ്റിയ അവളുടെ വാക്കുകള്ക്ക്
ചെവി കൊടുക്കാതെ അയാള്
അവിടെയങ്ങനെയിരുന്നു .
അല്പ്പസമയം കഴിഞ്ഞാണ്
ഉപ്പയുടെ മുറിയില് കയറി ഉപ്പ കിടന്ന
കട്ടിലില് ചെന്നിരുന്നത് ..
ഗള്ഫിലേക്ക് തിരിക്കുമ്പോള്
ആദ്യമൊക്കെ ഞാന് ഈ മുറി തുറന്ന്
ഉപ്പയുടെ കാലുകള് പിടിച്ച് യാത്ര
ചോദിച്ചാണ് പുറപ്പെട്ടിരുന്നത് .
കല്ല്യാണം കഴിഞ്ഞതോടെ അത്
നിര്ത്തുകയായിരുന്നു അല്ല
അവളെന്നെ കൊണ്ട് നിര്ത്തിപ്പിക്
കുകയായിരുന്നു
ഉപ്പയില്ലാത്ത ആ കട്ടിലിലിരുന്ന്
കുറ്റബോധത്തിന്റെ നോവുകള്
വേട്ടയാടി കൊണ്ടിരിക്കുന്ന
തിനിടയിലാണ് തലയിണക്കടിയില്
എന്തോ എഴുത്ത് ഇരിക്കുന്നത് ശ്രദ്ധിച്ചത്
അത് തുറന്ന് വായിച്ച് നോക്കിയപ്പോള്
വര്ഷങ്ങള്ക്ക് മുന്പ് ഞാനയച്ച കത്ത് ..!
അതിലെ ചില വരികള്
അയാളുടെ നെഞ്ചിടിപ്പ് വര്ദ്ധിപ്പിച്ച്
കൊണ്ടിരുന്നു
" ഉപ്പാ നിങ്ങളയച്ച കത്ത്
കിട്ടി വിവരങ്ങളൊക്കെ ഞാന്
അറിയുന്നുണ്ട് .
ഉപ്പയുടെ അസുഖം എങ്ങനെയുണ്ട് ..?
ഉമ്മ പറഞ്ഞ ചികിത്സക്ക്
എന്റെ കയ്യില് ഇപ്പോള് കാഷില്ല
എന്റെ അവസ്ഥ
അറിയാല്ലോ കടം ഒരുപാടുണ്ട് ഉപ്പാക്ക്
ഞാന് മാത്രമല്ലല്ലോ മക്കള്
എല്ലാവരോടും ഉപ്പ ഒന്ന് ചോദിക്കൂ .
പിന്നെ ഉപ്പയുടെ അസുഖത്തെ കുറിച്ച്
അറിയാമല്ലോ ക്യാന്സര് എന്ന
രോഗം വന്നാല് ചികിത്സിച്ച്
ഭേദമാക്കാന് ബുദ്ധിമുട്ടാണ് . ചെറിയ
വേദനയും മറ്റും ആ രോഗത്തിന്
പതിവായിരിക്കും അതെന്നെ ഉപ്പ
എല്ലാ കത്തിലും ഇങ്ങനെ ഓര്മ്മിപ്പക്കണ
്ട എനിക്കിവിടെ കുറച്ച്
സമാധാനം നിങ്ങള്
തരണം പണ്ടത്തെ പോലെ ഞാന്
സ്വന്തം തടിയല്ല അന്ന് നോക്കിയത്
പോലെ നോക്കാന് ഇന്നെനിക്ക്
കഴിയില്ല ഒരു കുടുംബം എനിക്കുണ്ട്
ഉള്ളത് തുറന്ന് പറയുന്നത് കൊണ്ട്
ഉപ്പാക്ക് ഒന്നും തോന്നരുത് .
മക്കളെല്ലാവരോടും ഉപ്പ
ചികിത്സയുടെ കാര്യം പറഞ്ഞ് അവര്
തരുന്നത്
പോലെ ഞാനും തരാം അല്ലാതെ എനിക്ക്
കഴിയില്ല . പിന്നെ എന്നോട്
എന്തെങ്കിലും പറയുവാന് ഉണ്ടെങ്കില്
എന്നോട് പറയുക ഒന്നുമറിയാത്ത
എന്റെ ഭാര്യയെ കേള്പ്പിച്ച്
പറയരുത് .. നിര്ത്തുന്നു .
വായിച്ച് തീര്ന്നതും വരികളിലേക്ക്
അയാളുടെ കണ്ണുനീരിറ്റി വീണതും ഒരുമിച്ചായിരുന്
നു . കൂലി പണിയെടുത്ത് വന്ന്
വിശ്രമിക്കുന്നതിന് മുന്പ് എനിക്ക്
ക്ലാസില് പോകുവാനുള്ള ബസ്
ചാര്ജും ഫീസും നല്കിയിരുന്ന
എന്റെ ഉപ്പ . ഒരു
പെരുന്നാളിനും പുതിയ
കുപ്പായമിടാതെ മക്കള്ക്ക് മേടിച്ച്
തന്നിരുന്ന എന്റെ ഉപ്പ , ഉപ്പ
വന്നിട്ടേ ഭക്ഷണം കഴിക്കൂ എന്ന്
വാശി പിടിച്ച് സ്നേഹിച്ച
എന്റെ ഉപ്പയോട്
എങ്ങനെ എനിക്കിങ്ങനെ പെരുമാറാന്
കഴിഞ്ഞു ..?
എല്ലാത്തിനും കാരണം അവളായിരുന്നു
ഉപ്പയുടെയും ഉമ്മയുടേയും കുറ്റങ്ങള്
പറഞ്ഞ് തന്ന് മരുഭൂമിയിലിരിക്കുന്ന
എന്റെ മനസ്സ്
വെറുപ്പിച്ചതും ഉമ്മയോടും ഉപ്പയോടും പറയാന്
പാടില്ലാത്തതൊക്
കെ പറഞ്ഞതുമെല്ലാം അവള് കാരണമാണ് .
കട്ടിലില് തല കുനിച്ചിരിക്കുന്ന
അയാളോട് ഭാര്യ വന്ന് പറഞ്ഞു "
ഇങ്ങളെ ഉമ്മ വിളിക്കുന്നു .."
കണ്ണുകള് തുടച്ച് " എന്തേ ഉമ്മാ ..?"
എന്ന് ചോദിച്ചപ്പോള്
അനിയന്റെ വീട്ടിലേക്ക് പോകുവാണ്
എന്ന് പറഞ്ഞ ഉമ്മയോടതിന്
കാരണം തിരക്കുംബോഴായിരുന്നു ഭാര്യ
അയാളോട് എന്തോ പറയാന്
വേണ്ടി റൂമിലേക്ക് വിളിച്ചത്
അകത്തേക്ക് കയറിയതും ദേശ്യപെട്ട്
കൊണ്ട് ഭാര്യ പറഞ്ഞു " ഇങ്ങളെന്തിനാണ്
ഉമ്മയെ പിടിച്ച് വെക്കുന്നത് അവര്
പോവുന്നെങ്കില് പൊയ്ക്കോട്ടേന്ന്
വെച്ചാ പോരെ "
" അത് പറയാന് നീയാരാടി " എന്ന്
പറഞ്ഞ് ഭാര്യയെ അടിച്ചതും അയാള്
ശബ്ദം കുറച്ച് ഭാര്യയോട് പറഞ്ഞു
" നീ കാരണമാണ്
ഞാനെന്റെ ഉപ്പയെ വേദനിപ്പിച്ചതും
എന്റെ ഉപ്പ എന്നെ വെറുത്തതും .
എനിക്കെന്റെ ഉമ്മയെയെങ്കിലും
ഇനി സ്നേഹിക്കണം എന്റെ ഉപ്പ
എന്നെ വെറുത്ത് മരണപെട്ടത്
പോലെ എന്റെ ഉമ്മയെ കൂടി വെറുപ്പിക്കാന്
ഇനി എനിക്ക് കഴിയില്ല അത് നിനക്ക്
സഹിക്കുന്നില്ലെങ്കില് ഇപ്പോള്
ഇവിടുന്നിറങ്ങാം "
തല താഴ്ത്തി നില്ക്കുന്ന
ഭാര്യയെ നോക്കാതെ അയാള് വാതില്
തുറന്ന് പുറത്തേക്ക് വന്നപ്പോഴേക്കും
ഉമ്മ അനിയന്റെ കൂടെ നടന്ന്
നീങ്ങിയിരുന്നു ...
" മറ്റുള്ളവരിലൂടെ
സ്വന്തം രക്ഷിതാക്കളെ അറിയാന്
ഒരിക്കലും ശ്രമിക്കാതിരിക്കുക ""                                      

Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚»+919747709002«╝

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ