നാട്ടിലെ ഇമാമിന്‍റെ മകള്‍ വളരെ സുന്ദരിയായിരുന്നു. വിവാഹ പ്രായമെത്തിയപ്പോള്‍ പലരും ആലൊചനകളുമായി വീട്ടിലെത്തി.
ഭക്തനായത് കൊണ്ട് തന്നെ ഇമാം വളരെ ശ്രദ്ധിച്ചു മാത്രമേ അത്തരക്കാരോട് വിവാഹ കാര്യം സംസാരിച്ചിരുന്നുള്ളൂ.
ആയിടക്കു നാട്ടിലെ സുമുഖരായ മൂന്നു ചെറുപ്പക്കാര്‍ ആലോചനയുമായി ഇമാമിന്‍റെ വീട്ടിലെത്തി.
ഇമാം ഓരോരുത്തരെയായി വിളിച്ചു ചോദ്യങ്ങള്‍ ചോദിച്ചു.
ഇമാം: എന്താണ് നിന്‍റെ പേര്.
ഒന്നാമന്‍: ഇബ്രാഹീം
ഇമാം: എന്നാല്‍ സൂറത്ത് ഇബ്രാഹീം ഒന്ന് പൂര്‍ണ്ണമായും ഓതൂ.
അദ്ദേഹം പൂര്‍ണ്ണമായും ഓതിക്കൊടുത്തു.
ശേഷം രണ്ടാമനെ വിളിച്ചു.
എന്താ നിന്‍റെ പേര്.
യൂസുഫ്.
ഓക്കെ..എന്നാല്‍ സൂറത്ത് യൂസുഫ് ഒന്ന് ഓതുക.
അദ്ദേഹം പൂര്‍ണ്ണമായും ഓതിക്കൊടുത്തു.
ശേഷം അവസാനത്തെ ആളെ വിളിച്ചു.
എന്താണ് നിന്‍റെ പേര്.
അല്‍പം മടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: “എന്‍റെ ശരിക്കുള്ള പേര് യാസീന്‍ എന്നാണു പക്ഷേ എല്ലാവരും എന്നെ “ഖുല്‍ ഹുവള്ളാഹു - ഖുല്‍ ഹുവള്ളാഹു ” എന്നാണു വിളിക്കുന്നത്............................
Zac കിഴക്കേതില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ