2014, ജൂലൈ 1, ചൊവ്വാഴ്ച

ഒരു പ്രവാസിയുടെ തുറക്കാത്ത പെട്ടി ..


ഒരു പ്രവാസിയുടെ തുറക്കാത്ത പെട്ടി ..

      നാട്ടിലേക്ക്‌ കൊണ്ട് പോകുവാനുള്ള സാധനങ്ങള്‍ പെട്ടിയില്‍ അടുക്കി വെക്കുന്ന ജമാലിന്റെ അടുക്കല്‍ വന്നു സുബൈര്‍ ഒരു ചെറിയ പൊതി കൊടുത്തു കൊണ്ട് പറഞ്ഞു “ ഇതെന്റെ വീട്ടില്‍ കൊടുക്കണം ഉമ്മാക്കൊരു പര്‍ദയും , ഉപ്പയ്ക്ക് ഒരു ടോര്‍ച്ചും “പറഞ്ഞു നിര്‍ത്തിയതും കട്ടിലില്‍ കിടക്കുകയായിരുന്ന മുസ്തഫ ഹാജി സുബൈറിന്റെ അടുത്തേക്ക് വന്നു തെല്ല് ദേഷ്യത്തോടെ തന്നെ ചോദിച്ചു “ അല്ല സുബൈരേ നീ നാട്ടില്‍ പോകുന്നവരുടെ കയ്യിലോക്കെ ഇങ്ങിനെ സാധനങ്ങള്‍ കൊടുത്തയച്ചു ഇവിടെ ഇരുന്നാല്‍ മതിയോ നിനക്ക് നാട്ടിലൊന്നും പോവണ്ടേ ..?“..“ എന്റെ അവസ്ഥ ഇക്കാക്ക്‌ അറിഞ്ഞൂടെ “എന്ന് പറഞ്ഞു സുബൈര്‍ തന്റെ കട്ടിലില്‍ ചെന്നിരുന്നു ..“നിന്റെ അവസ്ഥ അറിഞ്ഞിട്ടു തന്നെയാണ് ഞാന്‍ പറയുന്നത് ഒന്നും രണ്ടും വര്ഷാണോ നീ ഇവിടെ വന്നിട്ട് കഴിഞ്ഞത് അഞ്ചു വര്ഷം കഴിഞ്ഞില്ലേ..? നിന്റെ വീട്ടുകാര്‍ക്ക് നിന്നെ കാണണ്ടേ ..? രാവും പകലും വീട്ടുകാരുടെ കാര്യം മാത്രം ആലോചിച്ചു നടക്കുന്ന നിനക്ക് അവരെ കാണണ്ടേ ..? കടവും പ്രാരാബ്ദങ്ങളും ഉണ്ടെന്നു കരുതി നീ നിന്റെ ജീവിതം ഇങ്ങിനെ നശിപ്പിക്കരുത് ,, “കട്ടിലില്‍ മലര്‍ന്നു കിടക്കുന്ന സുബൈറിനെ നോക്കി മുസ്തഫ ഹാജി നിര്‍ത്താതെ പറഞ്ഞു കൊണ്ടിരുന്നു ..സുബൈറിന് അരികില്‍ വന്നിരുന്നു ജമാല്‍ പറഞ്ഞു “സുബൈര്‍ നീ നാട്ടില്‍ പോയിട്ടോന്നു വാ എല്ലാ  കഷ്ട്ടപടുകളും തീര്‍ന്നിട്ട് പോകാന്‍ നമ്മള്‍ക്ക് കഴിയില്ലനിന്റെ വീട്ടില്‍ കഴിഞ്ഞ പ്രാവിശ്യം ഞാന്‍ ലീവിന് പോയപ്പോള്‍ നിന്റെ ഉമ്മാക്ക് നിന്നെ കുറിച്ചേ ചോദിക്കുവാന്‍ ഒള്ളൂ .. നിന്നെ കണ്ടിട്ട് വേണം ഒന്ന് കണ്ണടക്കാന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ വാക്ക് കൊടുത്തതായിരുന്നു നിന്നെ ലീവിന് പറഞ്ഞയക്കാം എന്ന് .. പക്ഷെ ഞാന്‍ തിരിച്ചു വന്ന ഉടനെ നിന്റെ പെങ്ങളെ കല്യാണം ശെരിയായി ആ കടം വീടിയിട്ടു പോകാം എന്ന് നീ അന്ന് പറഞ്ഞു. നിനക്കൊരു ജീവിതം വേണ്ടേ ..? എല്ലാവര്‍ക്കും നീ ജീവിതം കൊടുത്തുനിനക്കും വേണം ഒരു ജീവിതം അതിനു നീ ഒന്ന് നാട്ടില്‍ പോയി വരണം ..”ജമാലിന്റെ വാക്കുകള്‍ കേട്ട് സുബൈര്‍ നെടു വീര്‍പ്പിട്ടു കൊണ്ട് പറഞ്ഞു “ ജമാല്‍ പോകാന്‍ കൊതി ഇല്ലാഞ്ഞിട്ടോവീട്ടുകാരെ കാണുവാനുള്ള ആശ ഇല്ലാഞ്ഞിട്ടോ അല്ല എന്റെ കയ്യില്‍ ...?ബാക്കി പറയാതെ സുബൈര്‍ നിര്‍ത്തി ..കള്ളി മുണ്ട് പൊക്കിളിനു മുകളിലേക്ക് മുറുക്കി എടുത്തു കൊണ്ട് മുസ്തഫ ഹാജിസുബൈറിനോട് പറഞ്ഞു “ സുബൈര്‍ നീ നാട്ടില്‍ പോയി വരുവാനുള്ള എല്ലാ ചിലവും ഞങ്ങള്‍ നോക്കി കോളാം നിനക്ക് മൂന്നു മാസം നില്‍ക്കാനുള്ള കാഷ് ഞാന്‍ തരാം സാവധാനം നീ ഉണ്ടാകുമ്പോള്‍ തന്നാല്‍ മതി , എന്റെ മകനെ പോലെയാ ഞാന്‍ നിന്നെ കണ്ടത്‌ നിന്നെ പോലെ ഒരു മകനെ കിട്ടാന്‍ ഞാന്‍ പലപ്പോഴും കൊതിച്ചിട്ടുണ്ട് ... പോയി ഒരു പെണ്ണോക്കെ കെട്ടി വാ നിന്റെ വിഷമങ്ങള്‍ എല്ലാം മാറും പടച്ച റബ്ബ് നിന്നെ കാക്കും അത്രക്ക് നല്ലവനാ നീ ...”“ഞാന്‍ അറബിയോട് സംസാരിക്കാം” എന്ന് പറഞ്ഞു സുബൈര്‍ ജമാലിന്റെ കൊണ്ട് പോകാനുള്ള പെട്ടിറെഡിയാക്കാന്‍ തുടങ്ങി ....,....പിറ്റേന്ന് രാത്രി ജോലി കഴിഞ്ഞു വന്ന സുബൈര്‍ മുസ്തഫ ഹാജിയോടു പറഞ്ഞു “ ഇക്ക അറബി ലീവ് തന്നു ഈ മാസം തന്നെ പോകണം ““അതിനെന്താ പോകണം നീ കുളിച്ചു റെഡി ആവൂ നമുക്കെല്ലാവര്‍ക്കും കൂടി പോയിസാധനങ്ങള്‍ വാങ്ങാം .”.കൊണ്ട് പോകുവാനുള്ള എല്ലാ സാധനങ്ങളും മുസ്തഫ ഹാജിയും റൂമിലുണ്ടായിരുന്ന മറ്റുള്ളവരും കൂടി വാങ്ങി ..ദിവസങ്ങള്‍ പെട്ടെന്ന് കൊഴിഞ്ഞു വീണു ..നാളെയാണ് നാട്ടില്‍ പോകുന്ന ദിവസംരാത്രി പെട്ടി റെഡിയാക്കുന്ന സമയത്ത്റൂമില്‍ ഉള്ളവര്‍ അവരവരുടെ വീട്ടില്‍ കൊടുകുവാനുള്ള സാധനങ്ങള്‍സുബൈറിന്റെ കയ്യില്‍ കൊടുത്തു മുസ്തഫ ഹാജിക്ക് എന്തന്നില്ലാത്ത സന്തോഷം ..സുബൈറിനോട് ഇടയ്ക്കു പറഞ്ഞു “ സുബൈരേ നാട്ടിലെ ഐര്പോര്ട്ടില്‍ എത്തുമ്പോള്‍ ഒരു സുഖം ഉണ്ടാവും ആ സമയത്ത് ഇങ്ങോട്ട് തിരിച്ചു വരുന്നത് ഒന്ന് ആലോചിച്ചാല്‍ മതി ആ സുഖം അപ്പോള്‍ തന്നെ പോയി കിട്ടും “എന്ന് പറഞ്ഞതും റൂമില്‍ കൂട്ടചിരി ഉയര്‍ന്നതും ഒരുമിച്ചായിരുന്നു..“നാട്ടിലെത്തിയ ഉടനെ വിളിക്കണം ഞങ്ങളിവിടെ നിന്റെ വിളിയും കാത്തിരിക്കും ” എന്ന് സുഹുര്‍ത്തു പറഞ്ഞപ്പോള്‍“അത് ഞാന്‍ മറക്കില്ല എത്തിയാല്‍ ഉടനെ വിളിക്കും നിങ്ങളെ വിളിക്കാതെ വേറെ ആരെ വിളിക്കാന്‍ “ ..എല്ലാവരോടും യാത്ര ചോദിച്ചു പുറപെട്ടുഅഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ആദ്യത്തെ ലീവ് ..ഫ്ലൈറ്റില്‍ കയറി നാടിനെ കുറിച്ച് ഓര്‍ത്തിരിക്കുമ്പോഴാണ് അപ്പുറത്തെ സീറ്റിലിരിക്കുന്ന സുഹുര്‍ത്ത് ചോദിച്ചത് “ ആദ്യത്തെ ലീവ് ആണോ ..?”“അതെ നിങ്ങളോ..?” എന്നുള്ള ചോദ്യത്തിന് മറുപടിയായി അയാള്‍ പറഞ്ഞു “എന്റെയും ആദ്യത്തെ ലീവാണ്വന്നിട്ട് ഒരു വര്ഷം കഴിഞ്ഞു .ഇയാള്‍ എത്ര വര്ഷം കഴിഞ്ഞുള്ള ലീവാ ..?”.ഒരു നെടു വീര്‍പ്പിട്ടു കൊണ്ട് സുബൈര്‍ പറഞ്ഞു ““ഞാന്‍ വന്നിട്ട് അഞ്ചു വര്‍ഷമായി അഞ്ചു വര്‍ഷത്തിനു ശേഷമാ നാട്ടില്‍ പോകുന്നത് ..”ഇത് കേട്ടതും അയാള്‍ ചോദിച്ചു “അഞ്ചു വര്‍ഷമോ ..? എങ്ങിനെ നിന്നു ..? ഒരു വര്ഷം തന്നെ ഞാന്‍ നിന്നത് എനിക്ക് തന്നെ അറിയില്ല...! “ഫ്ലൈറ്റു മരുഭൂമിയില്‍ നിന്നും പൊന്തി തുടങ്ങി ഇനി പിറന്ന നാട്ടിലേക്ക് ..വീണ്ടും അയാള്‍ ചോദിച്ചു “എന്ത് കൊണ്ടാ നിങ്ങള്‍ ഇത്രയും കാലം ഇവിടെ ഇങ്ങിനെ നിന്നത് വിരോധമില്ലെങ്കില്‍ പറഞ്ഞു തരാമോ ..?സുബൈര്‍ തന്റെ കഥ പറയുവാന്‍ തുടങ്ങി ..“നാല് മക്കളുള്ള എന്റെ ഉപ്പയുടെ ഇളയ മകനാണ് ഞാന്‍ മൂത്തത് മൂന്നും ഇത്താത്തമാര്‍ ..ജനിച്ച അന്ന് മുതല്‍ എന്റെ ഉപ്പ വലിയ കാശുകാരനായിരുന്നു പക്ഷെ എവിടെയോ എന്തോ സംഭവിച്ചു പെട്ടെന്ന് ഞങ്ങള്‍ ഒറ്റപെട്ടു പോയി .. ഞാന്‍ കോളേജില്‍ പോകുന്ന സമയത്താണ് മൂത്ത പെങ്ങളെ കല്യാണം കഴിപ്പിക്കുന്നത് . ആ കല്ല്യാണംകഴിഞ്ഞതോടെ എന്റെ വീട്ടുകാര്‍ വലിയ കട കെണിയില്‍ പെട്ടു അത് വീട്ടുവാന്‍ കയറേണ്ടി വന്നു ഈ പണം കായിക്കുന്ന നാട്ടിലേക്ക് ... അങ്ങിനെ കടം വീട്ടി അപ്പോഴേക്കും അടുത്ത പെങ്ങളുടെ കല്യാണം ,, പിന്നെ അവസാനത്തെ പെങ്ങളുടെ കല്യാണം ഇതിന്റെയെല്ലാം കടങ്ങള്‍ വീട്ടാന്‍ ഞാനല്ലാതെ എന്റെ കുടുംബത്തിന് ആരും ഉണ്ടായിരുന്നില്ല അത് കാരണം ഞാന്‍ എന്റെ ജീവിതം മറന്നു .. അവര്‍ക്ക് വേണ്ടി അവരെ സന്തോഷത്തിനു വേണ്ടി ജീവിക്കുകയായിരുന്നു .. പക്ഷെ കാലം നമ്മള്‍ക്ക് വേണ്ടി കാത്തു നില്‍ക്കില്ലല്ലോഅഞ്ചു വര്ഷം കഴിഞ്ഞതറിഞ്ഞില്ല .. “സുബൈറിനെ കൂടുതല്‍ പരിചയപെട്ട അവന്‍ പറഞ്ഞു “ഞാനൊക്കെ എത്രയോ ഭാഗ്യവാനാണ് സുബൈര്‍ .ഇത്രയും ടെന്‍ഷനുകള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു പാട് പേരുടെ ജീവിതം ഞാന്‍ നേരില്‍ കണ്ടു... ഞാനൊന്നും വിഷമം എന്താണെന്ന് അറിഞ്ഞിട്ടില്ല , എന്നെ അറിയിച്ചിട്ടില്ല എന്റെ ഫാദര്‍.. അത് കൊണ്ട് തന്നെയാണ് ഞാന്‍ എന്റെ ജോലി ഇട്ടെറിഞ്ഞു ഇപ്പോള്‍ നാട്ടിലേക്ക് കയറിയതും . നിങ്ങളെന്റെ കണ്ണ് നിറയിപ്പിച്ചു സുബൈര്‍ ..”വെറുതെ ചിരിച്ചു കൊണ്ട് സുബൈര്‍ പറഞ്ഞു “ ഇങ്ങിനെയൊക്കെയാ ജീവിതം ഇതിനേക്കാള്‍ കൂടുതല്‍ അനുഭവിക്കുന്നവര്‍ ഇല്ലേ ..”ഒരു പാട് നേരത്തെ സംസാരത്തിനിടയില്‍ എപ്പോഴോ യാത്രയുടെ ക്ഷീണം കാരണം രണ്ടു പേരും ഉറക്കില്‍ പെട്ടു...ക്യാപ്റ്റന്‍ ഫ്ലൈറ്റ്‌ ലാന്‍ഡ്‌ ചെയ്ത മെസേജ് പാസ്‌ചെയ്തപ്പോഴാണ് അവന്‍ ഉണര്‍ന്നത്‌ .. സുബൈര്‍ അപ്പോഴും നല്ല ഉറക്കം .. ,, എല്ലാവരും പെട്ടികള്‍ പുറത്തെടുക്കുന്നുസുബൈറിനെ തട്ടി വിളിച്ചു അവന്‍ പറഞ്ഞു “ അളിയാ നമ്മുടെ നാടെത്തി വാ നമുക്കിറങ്ങാം”പെട്ടെന്നാണ് അവന്‍ സുബൈറിന്റെ മൂക്കിനു താഴേക്കു ഒലിച്ചിറങ്ങുന്ന രക്തം ശ്രദ്ധിച്ചത് ..!സുബൈറിനെ ഉറക്കെ വിളിച്ചു നോക്കുന്ന അവന്റെ അടുത്തേക്ക് വന്ന എയര് ഹോസ്റ്റസ് എന്താണ് സംഭവമെന്നു ചോദിച്ചതും സുബൈര്‍ നിശ്ചലനായി സീറ്റില്‍ നിന്നും ചെരിഞ്ഞു ....!!സുബൈര്‍ ...!!! സുബൈര്‍...!! എന്ന് ഉറക്കെ വിളിച്ചു കൊണ്ട് കരയാന്‍ തുടങ്ങിയ അവനെ അവിടെ നിന്നും മാറ്റി പൈലറ്റും ,എയര്‍ ഹോസ്റ്റസും സുബൈറിനെ എടുത്തു പുറത്തേക്കു നടന്നു .. തന്റെ ബാഗുകള്‍ എടുക്കാതെ അവരുടെ പിന്നാലെ ഓടുന്ന ഇവനെ ആളുകള്‍ സംഭവമെന്തന്നരിയാതെനോക്കി ....കൊണ്ട് പോകാന്‍ വരണ്ട ഞാന്‍ വീട്ടിലേക്കു വന്നോളാം എന്ന് പറഞ്ഞത് കൊണ്ട് വീടിന്റെ ഗേറ്റിനു മുന്നില്‍ തന്നെ നില്‍ക്കുകയായിരുന്നു ഉപ്പ ... വന്നോ എന്ന് ഇടയ്ക്കിടയ്ക്ക് അടുകളയില്‍ നിന്നും സുബൈറിന് ഇഷ്ട്ടമുള്ള ഭക്ഷണം വെക്കുന്നതിന്ടക്ക് ഉമ്മ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു...“സമയം ഒരു പാടായല്ലോ കാണുന്നില്ലല്ലോ” എന്ന് ഉപ്പ പറഞ്ഞതും ..വീടിനു നേരെ വരുന്ന ആംബുലന്‍സ് കണ്ടു സുബൈറിന്റെ ഉപ്പറോഡിലേക്കിറങ്ങി .. ആംബുലന്‍സിന്റെ ബാക്കില്‍ വന്ന ജീപ്പില്‍ നിന്നുമിറങ്ങിയസുബൈറിന്റെ കൂട്ടുകാരില്‍ ഒരാള്‍ ഉപ്പയെ കുറച്ചപ്പുറത്തെക്ക് വിളിച്ചു കൊണ്ട് പോയി പറഞ്ഞു “ ഇക്കാ വിഷമിക്കരുത് .. നമ്മുടെ സുബൈര്‍ അവന്‍ നമ്മളെ വിട്ടുപോയി ...!!!!!!അവനെ മാറ്റി നിര്‍ത്തി ആംബുലന്‍സിന് നേരെ മോനെ എന്ന് കരഞ്ഞു വിളിച്ചു ഓടിയ ഉപ്പയെ എല്ലാവരും ചേര്‍ന്ന് പിടിച്ചു.... സംഭവമെന്തന്നറിയാതെ അടുക്കളയില്‍ നിന്നും ഓടി വന്ന ഉമ്മ സുബൈറിന്റെ ബോഡി ഇറക്കുന്നത് കണ്ടതും ബോധരഹിതയായി വീണു ...സുബൈറിന്റെ മയ്യിത്തടങ്ങിയ പെട്ടി വീടിനു മുന്നില്‍ വെച്ചു... കൂടെ വീട്ടുകാര്‍ക്ക് സുബൈര്‍ കൊണ്ട് വന്നസാദനങ്ങള്‍ അടങ്ങിയ പെട്ടിയും .. കരച്ചിലുകള്‍ക്കിടയിലേക്ക് ഓടി വന്ന റൂം മേറ്റ് ജമാല്‍സുബൈറിന്റെ മുഖത്തേക്ക് നോക്കാനാവാതെ വിതുമ്പി കൊണ്ടിരുന്നു..കുറച്ചപ്പുറതേക്ക് മാറി നിന്ന് ഫോണെടുത്ത്മുസ്തഫ ഹാജിക്ക് വിളിച്ചു... ഫോണെടുത്തിട്ടും മിണ്ടാതെ നില്‍ക്കുന്നജമാലിനോട് മുസ്തഫ ഹാജി ദേഷ്യത്തോടെ ചോദിച്ചു “ജമാലെ കളിപ്പിക്കാതെ പറ എന്താ നാട്ടിലെ വിശേഷം “ തേങ്ങല്‍ മാറാതെ തന്നെ ജമാല്‍ പറഞ്ഞു തുടങ്ങി“ഇക്കാ ഞാന്‍ സുബൈറിന്റെ വീട്ടില്‍ നിന്നാണ് വിളിക്കുന്നത് ... നമ്മുടെ ... സുബൈര്‍ പോയി.... അവന്‍ പറഞ്ഞിരുന്ന ടെന്‍ഷന്‍ ഇല്ലാത്ത ലോകത്തേക്ക് ...” ജമാലിന്റെ കരച്ചില്‍ ഫോണിലൂടെ കേള്‍ക്കുന്ന മുസ്തഫ ഹാജിയുടെ കയ്യില്‍ നിന്നും മൊബൈല്‍ ബെടിലേക്ക് വീണു “നെഞ്ചില്‍ കയ്‌ വെച്ച് നേര്‍ത്ത ശബ്ദത്തില്‍ മുസ്ഥഫ ഹാജി പറഞ്ഞൊപ്പിച്ചു “ഇന്നാ ലില്ലാഹി വഹിന്നാ ഇലൈഹി റാജിഹൂന്‍ “ ...( പ്രവാസി സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടുന്നവന്‍ .. ഒരിക്കലും പൂവണിയില്ലെന്നുറപ്പുള്ള ഒരു പാട് മോഹങ്ങള്‍ നെഞ്ചിലൊതുക്കി നടക്കുന്നവന്‍ ..സുബൈറിനെ പോലെ എത്ര എത്ര പ്രവാസികള്‍.. ) Zacകിഴക്കേതിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ