2014, ജൂലൈ 4, വെള്ളിയാഴ്‌ച

സ്വപ്നം



ഒരു സിംഹം തന്നെ പിന്തുടരുന്നതായി ഒരാൾ
സ്വപ്നം കണ്ടു. അയാൾ ഓടി ഒരു
മരക്കൊമ്പിൽ കയറിയിരുന്നു. അയാൾ
ഇറങ്ങുന്നതും കാത്തു ആ
സിംഹം താഴെയുണ്ടായിരുന്നു. താൻ
ഇരിക്കുന്ന കൊമ്പിന്റെ കടക്കൽ
കറുപ്പും വെളുപ്പും നിറത്തിലുള്ള
ഓരോ എലികൾ കരണ്ട് മുറിക്കുന്നതും അയാൾ
കണ്ടു. താഴെ നോക്കിയപ്പോൾ അതാ ഒരു
വലിയ കറുത്ത സർപ്പം തന്നെ വിഴുങ്ങാൻ
വായും പിളർത്തി നില്ക്കുന്നു. ഒന്ന്
പിടിക്കാൻ ഒരു കൊമ്പ് ഉണ്ടോ എന്ന്
മുകളിലേക്ക് നോക്കിയപ്പോൾ
അതാ വലിയൊരു തേനീച്ചക്കൂട്! അതിൽ
നിന്ന് തേൻ തുള്ളികൾ ഇറ്റു വീഴ്ന്നു.
അയാൾക്കൊരു തുള്ളി രുചിക്കാൻ തോന്നി.
അയാൾ തന്റെ നാവു നീട്ടി, ഒരു തുള്ളി നാവിൽ
വീണു. അയാൾക്ക് വല്ലാത്ത രുചി തോന്നി.
അയാൾ വീണ്ടും വീണ്ടും ആ തേൻ രുചിച്ചു.
അതിന്റെ രസത്തിൽ മരക്കൊമ്പ് മുറിഞ്ഞു
വീഴാൻ പോവുന്നതും,
താഴെ തന്നെ കൊല്ലാനും വിഴുങ്ങാനും നില്ക്കുന്ന
സിംഹത്തെയും പാമ്പിനെയും അയാൾ മറന്നു.
പെട്ടെന്ന് തന്നെ അയാൾ ഉറക്കിൽ
നിന്നുണർന്നു.
താൻ കണ്ട ഈ
സ്വപ്നത്തിന്റെ വ്യാഖ്യാനമെന്തെന്നു
അയാൾ ഒരു പണ്ഡിതനോട് ചോദിച്ചു.
പണ്ഡിതൻ പറഞ്ഞു, "നിങ്ങൾ കണ്ട
സിംഹം മരണമാണ്, നിങ്ങൾ
എവിടെയൊക്കെ പോവുന്നുവോ അവിടെയെല്ലാം അത്
നിങ്ങളെ പിന്തുടർന്ന് കൊണ്ടിരിക്കും.
കറുപ്പും വെളുപ്പും നിറത്തിലുള്ള എലികൾ
രാവും പകലുമാണ്. അവ
മാറി മാറി നിങ്ങളുടെ സമയത്തെ കരണ്ട്
തിന്നുകൊണ്ടിരിക്കുകയും മരണത്തിലേക്ക്
അടുപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
ഇരുണ്ട വായുള്ള ആ
കരിനാഗം നിങ്ങളുടെ ഖബറാണ്, അത്
നിങ്ങളെ തന്നിലേക്കെടുക്കാൻ
തയാറായി നില്ക്കുന്നുണ്ട്. തേനീച്ചക്കൂട് ഈ
ലോകവും, അതിൽ നിന്ന് വരുന്ന മധുരമുള്ള
തേൻതുള്ളികൾ ഈ
ലോകത്തെ കൌതുകങ്ങളാണ്."
നമ്മളെല്ലാം ഈ
തേൻതുള്ളികളുടെ മാധുര്യം നുകർന്ന്, ഈ
ലോകത്തെ കൌതുകങ്ങളുടെ പിറകെ പോവുന്നു.
ഒന്നിന് പിറകെ മറ്റൊന്നായി ഈ
മാധുര്യം നുകർന്ന് കൊണ്ടിരിക്കുന്നു.
അതേ സമയം, വേണ്ടത് പലതും നമുക്ക്
നഷ്ടമാവുന്നു. നമ്മുടെ വിലപ്പെട്ട
സമയത്തെക്കുറിച്ചും, മരണത്തെക്കുറിച്ചും,
നമ്മെ ഖബറിനെക്കുറിച്ചും നാം ഓർക്കാതെ പോവുന്നു.
വൈകിപ്പോവുന്നതിനു മുൻപ് അള്ളാഹു
നമ്മെ ഉറക്കിൽ നിന്നും ഉണർത്തട്ടെ, റമദാന്‍ അതിനു പൃജോദനമാകടെ

Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚» + 919747709002  «╝

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ