ദിലീപിന്‍റെ അല്ലാഹു..!..
==========================
2009 ലെ എ.ആര്‍. റഹ് മാൻ ഷോ കോഴിക്കോട് നടന്ന സമയം..
ഷോയുടെ ഇടവേളകളില്‍ റഹ് മാൻ മഗരിബും, ഇഷായും (സന്ധ്യ,രാത്രി നിസ്കാരങ്ങൾ ) നിര്‍വഹിക്കുന്നുണ്ടായിരുന്നു...
ഇത് കണ്ടു പ്രസ്തുത രണ്ടു നിസ്കാരങ്ങളും
തിരക്ക് കാരണം പറഞ്ഞു ഒഴിവാക്കിയ ഒരു
മുസ്ലിം വ്യക്തി അത്ഭുതപ്പെട്ടത്രേ..
റഹ് മാൻ അല്പം പ്രശസ്തനായി വരുന്ന സമയം..
ഒരു പ്രശസ്ത നിര്‍മാതാവ് റഹ് മാൻ നോപ്പം മ്യൂസിക് കമ്പോസ് ചെയ്യുന്നിടത്ത് ഇരിക്കുന്നു... പെട്ടെന്ന് പള്ളിയില്‍ നിന്നും ബാങ്ക്
വിളിച്ചു.. നിസ്കരിച്ചിട്ടു ബാക്കി ചെയ്യാം എന്ന് റഹ് മാൻ പറഞ്ഞത്
അയാള്‍ക്കിഷ്ടമായില്ല.. അയാള്‍ പറഞ്ഞു.
'' എന്‍റെ പണി കഴിഞ്ഞിട്ട് മതി നിന്‍റെ നിസ്കാരം.. ഇല്ലേല്‍ നീ ഫീല്‍ഡ് ഔട്ടാകും''
ഉടനെ തന്നെ റഹ് മാൻ ആ പ്രോജക്റ്റ് വേണ്ടെന്നു വെച്ചു..
''കോടീശ്വര'' എന്ന ആ പ്രൊജക്റ്റ് അവിടെ നിന്നു..
ആ നിര്‍മാതാവ് പിന്നെ പാപ്പരായി..അയാള്‍ ഫീല്‍ഡ് ഔട്ട് ആയി..!
പറഞ്ഞു വന്നത് ഇസ്ലാം മതം സ്വീകരിച്ചവരാണ് ഇസ്ലാം അല്പമെങ്കിലും ഫോളോ ചെയ്യുന്നത്... ഉമ്മയും, ബാപയും മുസ്ലിം..
സൊ ഞാനും മുസ്ലിം എന്ന കാനേഷുമാരി മുസ്ലിംകളാണ് ഇവിടെ കൂടുതലും..
ഇന്ന് സകല തോന്ന്യാസത്തിലും ഏറ്റവും മുന്‍പന്തിയിലാണ് ജബ്ബാറും,ഉസ്മാനുമൊക്കെ... ഇവരൊക്കെ ഈ മനുഷ്യനെ കണ്ടു പഠിക്കണം..
ഏറെ പ്രലോഭനങ്ങള്‍ ഉള്ള സിനിമ ഫീല്‍ഡില്‍ ഈ മനുഷ്യന്‍ കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും...
സയനോര എന്ന ഗായിക റഹ് മാനോപ്പം ഒരു ടൂറില്‍ പങ്കെടുത്തു..
'' ഞങ്ങളുടെ കൂട്ടത്തില്‍ ഒരു സിഖുകാരന്‍ ഉണ്ടായിരുന്നു..പുള്ളി പുറത്തു പോയപ്പോള്‍ ടീമിലെ ഒരു ഒരാള്‍ ആ സിഖുകാരനെ അനുകരിച്ചു തമാശ കാണിച്ചു... എല്ലാരും അത് കണ്ടു ചിരിച്ചു..
റഹ് മാൻ സാർ ചിരിച്ചില്ല...''
ചിരി നിന്ന ശേഷം ശാന്തനായി സാർ പറഞ്ഞു..
'' ഒരാളെ പരിഹസിക്കലാണോ തമാശ..? വളരെ മോശം..! ആരും ആരെയും പരിഹസിക്കരുത്... നിങ്ങളെ പരിഹസിക്കുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുമോ?''
ഞങ്ങള്‍ അതോടെ അത്തരം പരിഹാസ കളികള്‍ നിര്‍ത്തി..
''ആ ടൂറിലാണ് ഞങ്ങള്‍ റഹ്മാന്‍ സാറിനെ ശരിക്കും മനസ്സിലാക്കിയത്...സാർ ഹലാല്‍ ഭക്ഷണമേ കഴിക്കൂ... ശബ്ദം താഴ്ത്തിയെ സംസാരിക്കൂ.. ഏതു ഷോയ്ക്ക് മുന്‍പും പ്രാര്‍ഥിക്കും..
അന്യ സ്ത്രീകള്‍ക്ക് ഹസ്ത ദാനം ചെയ്യില്ല.. തുറിച്ചു നോക്കില്ല, സ്ത്രീകളോട് വളരെ ബഹുമാനത്തോടെ മാത്രമേ സംസാരിക്കൂ.. ''
''റഹ് മാൻ സാറിന്‍റെ ആത്മീയത എന്നെ ഏറെ ആകര്‍ഷിച്ചു ''
എന്ന് പറഞ്ഞത് മലയാള മ്യൂസിക് ഡയറക്ടര്‍ അല്‍ഫോന്‍സ് ആണ്..
( ക്ലാസ്സ്‌മേറ്റ് )
ഈ മനുഷ്യന്‍റെ കദന കഥ നമുക്കറിയുമോ?
കഴിവുണ്ടായിട്ടും ഒന്നുമാവാതെ പോയ സംഗീത
സംവിധായകനായിരുന്നു റഹ്മാന്‍റെ അച്ഛന്‍ ശേഖര്‍..,..
മലയാളത്തിലും ചില സിനിമകളില്‍ അദ്ദേഹം സംഗീതം സംവിധാനം ചെയ്തിട്ടുണ്ട്...എങ്ങും എത്തിയില്ല...
അദേഹത്തിന് ശരീരം മുഴുവന്‍
പഴുത്തു പൊട്ടുന്ന രോഗം ബാധിച്ചു മരിക്കുമ്പോള്‍ മകന്‍ ദിലീപിന് ഒന്‍പതു വയസ്സായിരുന്നു പ്രായം.. പട്ടിണി മാറ്റാന്‍ ആ കുടുംബം പെടാ പാട്
പെട്ടു.. അങ്ങനെയിരിക്കെയാണ് ദിലീപ് കീ ബോര്‍ഡ് വായിക്കാന്‍ വേണ്ടി പോകുന്നത്.. ചെറിയ തുകയായിരുന്നിട്ടും കുടുംബത്തിനു അതൊരു അത്താണിയായിരുന്നു.. ചെറിയ ചെറിയ പരസ്യ
ചിത്രങ്ങള്‍ ചെയ്തു വരവേ ആണ് ദിലീപിനെ ഞെട്ടിച്ചു കൊണ്ട് അച്ഛനു വന്ന അതെ രോഗം സഹോദരിക്കും വന്നത്..
കുടുംബം ആകെ നിരാശയുടെവക്കിലായി.. അങ്ങനെ ഇരിക്കെ ഒരു ദിവസം ദിലീപ് നടന്നുപോകവേ ഒരു മുസ്ലിം പണ്ഡിതന്‍ ദിലീപിനെ വിളിച്ചു..
''നിനക്ക് സിഹ്ര്‍ (ആഭിചാരം) ബാധിച്ചിട്ടുണ്ട്... അച്ഛന്‍റെ ശത്രുക്കളുടെ ഭാഗത്ത് നിന്നാണ്.. കുടുംബത്തില്‍ വല്ല പ്രശ്നവും കാണുമല്ലോ ''
എന്ന് ചോദിച്ചു..
സഹോദരിയുടെ രോഗത്തെ പറ്റി ദിലീപ് പറഞ്ഞു... ആ പണ്ഡിതന്‍ വിശുദ്ധ കുര്‍ ആനില്‍ നിന്നുള്ള ചില പ്രാര്‍ഥനാ മന്ത്രങ്ങള്‍ പറഞ്ഞു കൊടുത്തു...
താമസിയാതെ ആ രോഗം ഭേദമായി..
ദിലീപ് റീഗല്‍ തുള്ളി നീലത്തിന്‍റെ പരസ്യത്തിനു മ്യൂസിക് ചെയ്തു അതിലെ ''തുള്ളി നീലം ഹായ്.. റീഗല്‍ തുള്ളി നീലം ഹായ്'' എന്ന പാട്ട്
ഹിറ്റായി..അത് കേട്ട മണി രത്നം ദിലീപിനെ തന്‍റെ ''റോജ'' സിനിമയിലെ മ്യൂസിക് ചെയ്യാന്‍ ഏല്‍പ്പിച്ചു.. ഇതിനിടെ മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായ '' യോദ്ധ'' യും ദിലീപ് ചെയ്തു...ഇതിനിടെ ദിലീപ് ഇസ്ലാം മതത്തെ പറ്റി പഠിച്ചു.. അങ്ങനെആ കുടുംബം ഒന്നടങ്കം ഇസ്ലാം സ്വീകരിച്ചു..ദിലീപ് റഹ് മാൻ എന്ന പേര് സ്വീകരിച്ചു..
'' റോജ'' റിലീസ് ആകുന്ന ദിവസം
രാത്രി ആ പണ്ഡിതന്‍ ദിലീപിനെ വിളിച്ചു
'' നിന്‍റെ ജീവിതത്തിലെ കാറ്റും കോളും കഴിഞ്ഞു.. ഇനി നിന്നെ ലോകം അറിയും... പക്ഷെ ഒരിക്കലും നീ നിന്നെ മറക്കരുത്.. നീ ആരായാലും
അല്ലാഹുവിനു വിഷയമല്ല, അവന്‍ നിന്‍റെ മനസ്സാണ് നോക്കുന്നത്..അതില്‍ മായം കലരരുത്..''
ഒരു അഭിമുഖത്തില്‍ റഹ് മാൻ പറഞ്ഞു..
''എന്‍റെ ജീവിതത്തില്‍ ചില സംഭവങ്ങളുണ്ടായി... അച്ഛന്‍ ശേഖര്‍ മരിച്ചപ്പോള്‍ കുടുംബം കുട്ടിയായ എന്‍റെ ചുമലില്‍ ആയി... ആ സമയത്ത് സഹോദരിക്കും, വീടിനും ചില പ്രശ്നങ്ങള്‍..,.. ആകെ
ഒറ്റപ്പെട്ട ആ സമയത്ത് ഞാനൊരു ഗുരുവിനെ കണ്ടുമുട്ടി...പ്രാര്‍ത്ഥന ഞങ്ങളെ രക്ഷിച്ചു.. മെല്ലെ സംഗീത രംഗത്ത് അറിയപ്പെടാന്‍ തുടങ്ങി...
അല്പം കഴിഞ്ഞു ഞാനും എന്‍റെ കുടുംബവും ഇരുന്നു ആലോചിച്ചു..
എല്ലാവരും ഇസ്ലാം ആഗ്രഹിക്കുന്നുണ്ടായിരുന്നു... വിമര്‍ശനങ്ങള്‍ ഉറപ്പാണ്.. പക്ഷെ വ്യക്തമായ ഒരു പാതയാണിത്... ആ പാത ഞങ്ങള്‍
സ്വീകരിച്ചു... ഇന്ന് ഞാന്‍ ഏറെ സംതൃപ്തനാണ്...
ഇസ്ലാം സ്വീകരിച്ചതറിഞ്ഞു പലരും നെറ്റി ചുളിച്ചപ്പോള്‍ പിതാവിന്‍റെ സുഹൃത്ത് അര്‍ജുന്‍ സാര്‍ പറഞ്ഞു
'' ഏറ്റവും നല്ലതുണ്ടാക്കുന്നവനാണ് നീ... നല്ലതേ നീ തിരഞ്ഞെടുക്കൂ എന്നറിയാം..''
ഖുർ ആൻ തുറന്നു നോക്കിയ റഹ്മാന്‍ കണ്ടത്
തന്‍റെ പേര് പോലുള്ള
അ റഹ് മാൻ (കാരുണ്യവാന്‍ ) എന്ന അദ്ധ്യായം...!
'' പരമ കാരുണ്ണികൻ..
ഈ ഖുർആൻ അവതരിപ്പിച്ചവൻ..
മനുഷ്യനെ സൃഷ്ടിച്ചവൻ...
സംസാരിക്കാൻ പഠിപ്പിച്ചവൻ..
സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു
(ഭ്രമണ പഥത്തിൽ) സഞ്ചരിക്കുന്നത്...
ചെടികളും വൃക്ഷങ്ങളും ( അല്ലാഹുവിന് ) പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു...''
(ഖുർ ആൻ 55 /1 -6 )
Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚»+919747709002«╝
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ