2014, ജൂലൈ 3, വ്യാഴാഴ്‌ച

മലബാറിലെ യത്തീംഖാനകള്‍


ശ്രദ്ധിക്കാന്‍ ആരോരുമില്ലാതെ ക്രിമിനല്‍ പാശ്ചാതലത്തിലേക്ക് വഴിതെറ്റി, നാടിനും സമൂഹത്തിനും ആപത്തായി മാറുമായിരുന്ന ലക്ഷക്കണക്കിന്‌ ബാല്യങ്ങളെ അന്നവും വെള്ളവും വിദ്യയും നല്കി ക്ഷേമരാഷ്ട്ര സങ്കല്പ്പത്തിനുതകുന്ന പൌരന്മാരാക്കി വാര്‍ത്തെടുത്തു എന്നതാണ് പതിറ്റാണ്ടുകളായി മലബാറിലെ യത്തീംഖാനകള്‍ ചെയ്ത അധര്‍മ്മം,,
ദേശവിരുദ്ധ പ്രവരത്തനം നടത്തുന്നവരുടെ പറുദീസയാണെന്ന് പേര്‍ത്തും പേര്‍ത്തും, ഐ.ബിയും, എന്‍.ഐ.എ യും റിപ്പോര്‍ട്ട് നല്‍കാറുള്ള, വിശപ്പിന്‍റെ രോദനത്തിനപ്പുറം മറ്റൊരു വിശ്വാസത്തെ കുറിച്ചും അറിയാത്ത ‘മുസ്ലിം സമുദായം’ തിങ്ങി പാര്‍ക്കുന്ന വടക്കേ ഇന്ത്യന്‍ ചാളകളില്‍ നിന്നും പത്ത് മക്കളെ കൊണ്ട് വന്ന് വിദ്യയും പത്തിരിയും യതാര്‍ത്ഥ വിശ്വാസവും നല്കി ഉത്തമപൌരന്മാരാക്കി എന്നതാണ് മലബാറിലെ യത്തീംഖാനകള്‍ക്ക് അകത്ത് അരങ്ങേറിയ ‘നീല’ നിര്‍മ്മാണം,,
ഒരു ഹെല്‍ത്ത് ഇന്സ്പെക്റ്റര്‍ ഇന്ത്യയിലെ ഒരു മരുന്ന് ഷാപ്പില്‍ പരിശോധനക്ക് കയറിയാല്‍ ഒരു പത്ത് നിയമ ലംഘനമെങ്കിലും അവിടെ നേരില്‍ കാണാനാവും,,
ഒരു ഫുഡ്‌ ഇന്സ്പെക്റ്റര്‍ ഏത് മുന്തിയ ഹോട്ടലില്‍ കയറിയാലും നാല്കേസ്സിനുള്ള നിയമലംഘനം കണ്‍ മുന്നില്‍ തന്നെയുണ്ടാകും,,
തിരുവനന്തപുരത്ത് നിന്നും ഒരു ട്രെയിന്‍ ഡല്ഹിയില്‍ എത്തുമ്പോഴേക്കും ഒരു ആയിരം നിയമ ലംഘനങ്ങള്‍ക്ക് ആ ട്രെയിന്‍ മൂകസാക്ഷിയായിട്ടുണ്ടാവും,,
ഒരു കെട്ടിടം പണിയുന്ന ഇന്ത്യക്കാരന്‍ അത് പൂര്‍ത്തിയാവുമ്പോഴേക്കും ഒരു പത്ത് നിയമലംഘനമെങ്കിലും നടത്തിയിട്ടുണ്ടാവും,,
ഒരു തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയാവുന്നതിനിടക്ക് ഒരു നൂറ് നിയമങ്ങളെങ്കിലും ആഭ്യന്തരന്‍ രമേശന്‍ നായരടക്കം എല്ലാ രാഷ്ട്രീയ മഹാന്മാരും കാറ്റില്‍ പറത്തിയിട്ടുണ്ടാവും,,
രണ്ട് സെന്റ്‌ സ്ഥലം സ്വന്തമായി വാങ്ങിയ ഏതൊരു സുപ്രീം കോടതി ജഡ്ജിയും ഇന്ത്യയിലെ ഒരു നിയമത്തെയെങ്കിലും മറികടന്നിട്ടുണ്ടാവും,,
അറിഞ്ഞും അറിയാതെയും നടക്കുന്ന നാട്ടുനടപ്പുകള്‍ ഇങ്ങിനെ വിളിച്ച് പറയുന്നത്, വടക്ക് നിന്നും കുട്ടികളെ ട്രെയിനില്‍ കൊണ്ട് വന്ന കുറ്റിത്താടിയുള്ള നാല് ഭീകരന്മാര്‍ ടിക്കറ്റ് എടുക്കാതെയും വില്ലേജ് ആപ്പീസറുടെ വാറോല ഇല്ലാതെയും നടത്തിയ നാട്ടുനടപ്പ് അശ്രദ്ധകള്‍ ന്യായീകരിക്കാനല്ല,, മറിച്ച്, നില നില്പ്പിനായി പൊരുതുന്ന മലയാളത്തിലെ ദൃശ്യമാദ്ധ്യമ വേശ്യകള്‍, ശ്രീജിത്തിനെയും സുരേന്ദ്രനേയും ശോഭാ സുരേന്ദ്രനെയും കൊണ്ടിരുത്തി ജാതിയും മതവും ഭീകരതയും കൂട്ടിക്കുഴച്ചു നാലഞ്ചു ദിവസമായി വൈകുന്നേരം നടത്തുന്ന നീലചിത്ര നിര്‍മ്മാണം കൊണ്ട് ഒരു സമുദായത്തെയും ഒരു രാഷ്ട്രീയ സംഘ ശക്തിയേയും അങ്ങ് ഒലത്തിക്കളയാം എന്ന ധാരണയിലാണെങ്കില്‍, മണ്ണോട് ചേര്‍ന്ന നിന്‍റെയൊക്കെ പൂര്‍വ പിതാക്കളുടെ ധാര്‍ഷ്ട്യത്തെ അതിജീവിച്ച ഒരു സമൂഹത്തിന്‍റെ പുതു തലമുറ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ സജ്ജമാണെന്ന് ഇച്ചിരി ചങ്കൂറ്റത്തോടെ ഉണര്‍ത്താന്‍ വേണ്ടി മാത്രം . ........          


Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚»+919747709002«╝

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ