2014, ജൂലൈ 10, വ്യാഴാഴ്‌ച

ബാത്ത് റൂമില്‍ പൊട്ടി കരയുന്ന പ്രവാസികള്‍ ..!



ഞാന്‍ എന്ന പാവം എന്റെ മഷി പുരണ്ടവ.   ...

ബാത്ത് റൂമില്‍ പൊട്ടി കരയുന്ന പ്രവാസികള്‍ ..!

ഹായ് കൂട്ടുകാരെ ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് ആദ്യത്തെ രണ്ടു വര്ഷം  വളരെ മനോഹരമായി കഴിഞ്ഞ വിവരം വലിയ സന്തോഷം ഒന്നും ഇല്ലാതെ നിങ്ങളെ അറിയിച്ചു കൊള്ളുന്നു ,, ഇപ്പോള്‍  ഒരു ചോദ്യം നിങ്ങളുടെയൊക്കെ മനസ്സില്‍ ഉണ്ടാകുമെന്ന് എനിക്കറിയാം "രണ്ടു കൊല്ലം കഴിഞ്ഞിട്ടും നിനക്കെന്താട നാട്ടില്‍ പോകാന്‍ തോന്നുന്നില്ലേ എന്ന് ..?  ..നാട്ടില്‍ പോകാന്‍ തോന്നാഞ്ഞിട്ടല്ല  പോയിട്ട് ഇങ്ങോട്ട് തന്നെ  അല്ലെ വരാന്‍ ഉള്ളത് എന്ന് ആലോചിച്ചപ്പോള്‍ പോകാന്‍ ഒരു മടി ,, അങ്ങിനെ പോകാതെ നില്‍ക്കുകയാണ് . അറബി വരെ ചോദിച്ചു നാട്ടില്‍ പോകണ്ടേ എന്ന്   എനിക്കു തോന്നുന്നില്ല കാരണം അത്രയ്ക്ക് അങ്ങോട്ട്‌ ഇഷ്ട്ടായി  ഈ ഒടുക്കത്തെ ഗള്‍പ് ....!ആദ്യമായി വന്നപ്പോള്‍ ഗള്‍ഫ്‌ എന്താണ്..? ഇവിടുത്തെ അവസ്ഥ എന്താണ് എന്നൊന്നും പൊന്നു സഹോദരന്മ്മാരെ സഹോദരികളെ എനിക്കു അറിയില്ലായിരുന്നു സത്യം ....  അങ്ങിനെ അറിയുമായിരുന്നെങ്കില്‍ ഞാന്‍ ഐര്പോര്ട്ടില്‍ നിന്നും ഫോട്ടോ യെടുക്കില്ലായിരുന്നു  .. വരുമ്പോള്‍ ഇന്‍ സൈഡ്  ചെയ്യില്ലായിരുന്നു .അഹങ്കരിക്കില്ലയിരുന്നു ..!!!!ഈ  രണ്ടു വര്‍ഷത്തെ കന്നി അനുഭവങ്ങളില്‍ കുറച്ചു മാത്രം  ഞാന്‍ നിങ്ങള്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു .ബാക്കി വൈകാതെ വരും ... നാട്ടില്‍ സ്പ്രേ അടിച്ചു നടക്കുന്നവരുടെ യഥാര്‍ത്ഥ ജീവിതം എന്താണെന്ന് ഞാന്‍ പറഞ്ഞു തരാം . കാരണം നാട്ടില്‍ വലിയ തിരക്കേടില്ലാതെ  വായ്‌ നോക്കി നടന്നിരുന്ന എന്നെ സ്പ്രേ മണപ്പിച്ചും . അടി പൊളി വാച്ച് കാണിച്ചും .ഇല്ലാത്ത കള്ളകഥകള്‍ പറഞ്ഞു തന്നും     അവരെല്ലാം കൂടി  എന്നെ  ഗള്‍ഫിലേക്ക് വരാന്‍ പൂതി വെപ്പിച്ചു ....ഈത്തപ്പഴം തിന്നാന്‍ കൊതിച്ചു വന്ന ഞാന്‍ ഈത്തപഴം മരത്തില്‍ നില്‍ക്കുന്നത് കണ്ടു എന്നല്ലാതെ കിട്ടിയത് ആകെ രണ്ടു ദിവസം മാത്രം .. നാട്ടില്‍ ആയിരുന്നപ്പോള്‍  ഇതിനെക്കാള്‍ കൂടുതല്‍  ഈത്തപഴം ഞാന്‍ തിന്നിട്ടുണ്ടായിരുന്നു ..എന്റെ അടുത്ത സുഹുര്‍ത്ത് ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ അവനോടു ഞാന്‍ ചോദിച്ചു അവിടെ ചിക്കെനും മട്ടനും ഒക്കെ ഇഷ്ട്ടം പോലെ കിട്ടും അല്ലെ  എന്ന് ....?  അവന്‍ അവന്റെ ബീര് കുടിച്ചു വീര്‍ത്ത  വയറില്‍ തടവി കൊണ്ട് പറഞ്ഞു "   ചിക്കെന്‍ ആന്‍ഡ്‌ മട്ടന്‍  അത് ഗള്‍ഫിലേത് തിന്നണം അത് തിന്നാന്‍ ടേസ്റ്റ് ഒന്ന് വേറെ തന്നെയാ .. ഇഷ്ട്ടം പോലെ തിന്നാം ഡെയിലി അതല്ലേ .. "എനിക്കിതങ്ങോട്ടു  കേട്ടപ്പോള്‍  സത്യം പറയാല്ലോ അവനോടു അസൂയ തോന്നിട്ടുണ്ട് ..എനിക്കും ഒരു വിസ കിട്ടിയിരുന്നെകില്‍ എന്ന്  ഞാന്‍ വെറുതെ മോഹിച്ചു പോയിട്ടുണ്ട് ...വരാന്‍ ഉള്ള വിസ ബസ്‌ സ്റ്റോപ്പിലും തങ്ങില്ല എന്ന് പറഞ്ഞ പോലെ അവസാനം എന്റെ വിസയും വന്നു ,  പൊന്നു സുഹുര്തുക്കളെ അഹങ്കാരംകൊണ്ടു പറയുകയല്ല .. വിഷമം കൊണ്ട് പറയുകയാ...ഇങ്ങിനെയും ഉണ്ടോ ഒരു ചിക്കെന്‍ കഴിക്കല്‍  രാവിലെ ചിക്കെന്‍ . ഉച്ചക്ക് ചിക്കെന്‍ പൊരിച്ചതും ചോറും .. വൈകുന്നേരം  ചിക്കെന്‍ ഷവര്‍മ്മ , രാത്രി ചിക്കെന്‍ കറി  ആന്‍ഡ്‌ ഖുബൂസ് .. യെല്ലായിനതിന്റെയും കൂടെ ചിക്കെന്‍ ഉണ്ട് ..! ഹൂ ...ഇതിങ്ങിനെ തുടര്‍ന്നാല്‍  മിക്കവാറും  ഒന്നുങ്കില്‍  ഞാന്‍ കൂവാന്‍ തുടങ്ങും . അല്ലെങ്കില്‍ ഞാന്‍ മുട്ട  ഇട്ടു തുടങ്ങും കാരണം കോഴിയുടെ ഹോര്‍മോണ്‍ ആണ് ഇപ്പോള്‍ കൂടുതലായും ‍ എന്റെ ശരീരത്തില്‍ ഉള്ളത് ... ഇവിടെ ആകെ വില കുറവുള്ള ഒരു സാധനവും , കൂടാതെ ഉണ്ടാക്കാനോ അതിലേറെ എളുപ്പവുമായ ഒരു വസ്തു  ഈ കോഴി മോന്‍  ആണെന്ന്  ഇവിടെ വന്നാലെ അറിയൂ .. അത് നാട്ടില്‍ വരുന്ന സ്പ്രേ അടിക്കാര്‍ അങ്ങോട്ട്‌ പുകഴ്ത്തി പറയും .. അത് കേട്ടു വെള്ള മിറക്കി കേറി വന്നവനാ ഞാന്‍ ..!ഇപ്പോള്‍  സോമാലിയയില്‍ കുടുങ്ങിയ കപ്പല്‍ യാത്രക്കാരനെ പോലെ ആയി  അവസ്ഥ . പാവം ഞാന്‍ .. കേരളമേ മാപ്പ് ...( ഒരു പാട് കുറ്റം പറഞ്ഞിട്ടുണ്ട്  നിന്നെ അതിനു ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ട് ..  )ഞാന്‍ നാട്ടില്‍ നിന്നും  ഗള്‍ഫുകാരെ കാണുമ്പോള്‍ എഴുന്നേറ്റു നിന്നിരുന്നു  ... ഇനി ഗള്‍ഫുകാരെ കണ്ടാല്‍  നില്‍ക്കുവാണേല്‍ ഇരിക്കും .. ഞാന്‍ ഇരിക്കും ആഹാ ..ആദ്യമായി വരുമ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു എനിക്ക് , കാലിക്കറ്റ്‌  എയര്‍ പോര്‍ട്ട്‌ മുതല്‍ റിയാദ് എയര്‍ പോര്‍ട്ട്‌ വരെ ഞാന്‍  ആര്മാധിച്ചു .."ഗള്‍ഫ്‌" ആഹ് ഗള്‍ഫില്‍ എത്തിയാല്‍ എന്റെ അവസ്ഥ ആലോചിച്ചു ഞാന്‍ തന്നെ എന്നെ പുകഴ്ത്തി പറഞ്ഞിരുന്നു ..പക്ഷെ  ആ അഹങ്കാരം എല്ലാം വൈക്കോല്‍  കൂനക്ക് തീ പിടിച്ചത് പോലെ  ഒരറ്റ ദിവസം കൊണ്ട് കത്തി ചാമ്പലായി കൂട്ടരേ ... കാലിക്കറ്റ്‌ എയര്‍ പോര്‍ട്ടില്‍ നിന്നും ഞാന്‍ എടുത്ത ഫോട്ടോകള്‍ നോക്കുമ്പോള്‍ അറിയാതെ കരഞ്ഞു  പോകുന്നു   .. ഞങ്ങള്‍ എയര്‍ പോര്ട്ടിന്റെ  തൂണില്‍ ചാരി നിന്ന് കൊണ്ട്  ഫോട്ടോ എടുക്കുമ്പോള്‍ വയസ്സായ ഒരു പ്രവാസി ഇക്ക വന്നു കൊണ്ട് ചോദിച്ചു  "ഗള്‍ഫില്‍ നിന്നും വരികയാകും അല്ലെ"  ....?അപ്പോള്‍ ഞങ്ങള്‍  പറഞ്ഞു "അല്ല ഗള്‍ഫിലേക്ക്  പോകുവാണ് എന്ന് " ,ഞങ്ങളെ  സൂക്ഷിച്ചു ഒന്ന് നോക്കി ചിരിച്ചു കൊണ്ട് ആ ഇക്ക   പറഞ്ഞു "ആദ്യത്തെ പോക്കാണ് അല്ലെ " ..??  കൂടുതല്‍ പറയാതെ  ആ ഇക്ക പെട്ടിയും എടുത്തു നടന്നു പോയി ...  ഇപ്പോഴല്ലേ മനസിലായത്  ഇക്കയുടെ ആ ചിരിയുടെ അര്‍ഥം .. എന്നാലും ഇക്ക ഒരു വാക്ക്  പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ വന്ന വണ്ടിയില്‍ തന്നെ തിരിച്ചു പോയേനെ ..!ഗള്‍ഫിലെത്തിയ  ആദ്യത്തെ മാസങ്ങളില്‍ തന്നെ എനിക്കു  പൂതി കെട്ടു.   കിടക്കുന്ന റൂമും . ബാത്ത് റൂമും കിച്ചനും എല്ലാം കണ്ടതോട്‌ കൂടി അഹങ്കരിച്ച അഹങ്കാരങ്ങള്‍ ഓരോന്നായി തച്ചു തര്‍ക്കുന്നതായി തോന്നി ..റൂമില്‍ അട്ടിയായി വെച്ചിരിക്കുന്ന കട്ടിലുകളും .. കിടന്നാല്‍ കടിച്ചു രസിക്കുന്ന  മൂട്ടകളും .. ബാത്രൂമിന്റെ വലിപ്പവും . കിച്ചനിന്റെ കോലവും  എല്ലാം കൂടി കണ്ടപ്പോള്‍ എന്തിനീ ജന്മം  എന്ന് വരെ തോന്നി പോയി ഇഷ്ട്ടന്മ്മാരെ ...ഇനി നാട്ടില്‍ വരുന്ന സ്പ്രേ അടിക്കാരുടെ  ഗള്‍ഫ്‌ ജീവിതം കേള്‍ക്കണോ . ഞാന്‍ പറയും .. എന്നെ പറ്റിച്ചിട്ട് അങ്ങിനെ നാട്ടില്‍   മെയിന്‍ ആയി നടക്കാമെന്ന് ആരും കരുതണ്ട  എല്ലാം ഇന്ന് എല്ലാവരും അറിയും .. സുഹുര്‍ഹുക്കളെ നിങ്ങള്‍ക്കറിയാമോ  നാട്ടില്‍ വന്നു നിങ്ങള്‍ കാണുന്ന സ്പ്രേ അടിക്കാര്‍  ഇവിടെ  ഒരു അത്തര് പോലും ഉപയോകിക്കാത്തവര്‍   ആണ് മിക്ക ആളുകളും . നാട്ടില്‍ വന്നു ഇസ്തിരി  ഇട്ടു ചുളുങ്ങാത്ത കുപ്പായം അണിഞ്ഞ പലരുടെയും ഗള്‍ഫിലെ കോലം കണ്ടാല്‍ ഹി ഹി  നിങ്ങളൊന്നും പിന്നെ അവരെ പുകഴ്ത്തി പറയില്ല .പുച്ചമായിരിക്കും പുച്ഛം ,,മുക്കുവന്മാര്‍ കണ്ടാല്‍ വല വീശാന്‍ എടുത്തു കൊണ്ട് പോകും എന്റെ റൂമിലുള്ള ഒരാളുടെ ബനിയന്‍ കണ്ടാല്‍ നാട്ടിലെ അറിയപെടുന്ന  ഗള്‍ഫുകാരന്‍ ആണ്  ....നാട്ടില്‍ കാണിക്കുന്ന അഹങ്കാരമൊന്നും  ഇവിടെ ആരും കാണിക്കുന്നില്ല എല്ലാരും പാവങ്ങളാ പച്ച പാവങ്ങള്‍ ..ഞാനടക്കം ..ഗള്‍ഫില്‍ വന്നു മാസങ്ങള്‍ കഴിയുംതോറും  എന്റെ  ജോലിയും കൂടി വന്നു റൂമിലെ കാര്യങ്ങള്‍ കേട്ടാല്‍ സത്യമാണോ എന്നൊക്കെ അറിയാത്തവര്‍ക്ക് തോന്നി പോകും , ആദ്യം വന്നവര്‍  എല്ലാം പഠിപ്പിച്ചു തരും  . എന്റെ റൂമില്‍ ഞാന്‍ അടക്കം 8  പേര്‍  എല്ലാവര്‍ക്കും ഓരോ ദിവസവും  ഓരോ ജോലികള്‍ . ടൈം ടേബിള്‍ ഒക്കെ ഉണ്ട് വലിയ പരിപാടിയാ .. ഹി .. ഒരു ദിവസം ഒരാള്‍ എല്ലാവര്‍ക്കും ഉള്ള  ചോറും കറി യും  വെക്കണം  .. അലക്കാന്‍ ഉള്ള സമയം ആഴ്ചയില്‍ ഒരു ദിവസം .  അതിനൊക്കെ പുറമേ ഒരു മൂട്ട പിടുത്തം ഉണ്ട് എന്റെ റൂമില്‍ ഓരോ വെള്ളി ആഴ്ചയും ഓരോ  ആളുകള്‍ക്കാണ് മൂട്ട പിടിക്കാനുള്ള ജോലി ..പിടിക്കുന്ന  രീതി "നാട്ടിലേക്കു പോകുമ്പോള്‍ പെട്ടി  ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന ടേപ്പ്  ഇല്ലേ അത് ഉപയോഗിച്ച് വളരെ തന്ത്രപരമായി മൂട്ടയെ അതില്‍  ഒട്ടിച്ചു എടുക്കും ശേഷം രണ്ടു തിരുമ്പല്‍  അതോടെ എല്ലാം കഴിയും .." ഓരോ ദിവസവും യെഴുന്നൂരില്‍ പരം മൂട്ടകളെയാണ്  ഞങ്ങള്‍ പിടിച്ചു കൊണ്ടിരിക്കുന്നത്  അറിയുന്നുണ്ടോ ഇതൊകെ ആരെങ്കിലും ..? നാട്ടിലുള്ളവര്‍ക്കെന്തു മൂട്ട ..?ഞാന്‍ നാട്ടില്‍ നിന്നും വന്നതിനു ശേഷം ഗള്‍ഫിന്റെ കോലം കണ്ടു  സങ്കടം  സഹിക്കാന്‍ വയ്യാതെ വീട്ടിലേക്കൊന്നു  വിളിച്ചു  കൊണ്ട് പറഞ്ഞു "എനിക്ക് വയ്യ ഇവിടെ നില്ക്കാന്‍  " എന്ന് പറഞ്ഞപ്പോള്‍ പെങ്ങന്മ്മാര്‍ പറയുവ " പിന്നെ എങ്ങിനെയാ ഈ കണ്ട ആളുകളൊക്കെ അവിടെ നില്‍ക്കുന്നത് എന്ന് നിനക്ക് ഇവിടെ പെണ്‍ കുട്ടികളുടെ വായ് നോക്കി നടക്കുന്നത് പോലെ അവിടെ പറ്റുന്നുണ്ടാവില്ല അല്ലെ   " ഇത് കേട്ടപ്പോള്‍  പറയണ്ടായിരുന്നു എന്ന് തോന്നി പോയി  ഹി ..കാരണം നാട്ടിലുള്ളവര്‍  ഉണ്ടോ  ഇവിടുത്തെ സ്ഥിതി അറിയുന്നത് .. എല്ലാവരെയും ഒരു വിസ എടുത്തു കൊണ്ട് വരണം  .. അനുഭവിക്കട്ടെ സമയം ആവട്ടെ .... !കട്ടിലില്‍ നാടിനെ കുറിച്ചോര്‍ത്തു  കിടക്കുമ്പോഴാണ് എന്റെ  അടുത്ത ബെഡില്‍ കിടന്നു കൊണ്ട് ഒരുത്തന്‍ വീട്ടിലേക്കു വിളിക്കുന്നത്‌ " അറബി  സ്ട്രോങ്ങാണ്  ശബളം കൂട്ടുന്നില്ല കിട്ടുന്നത് ഇവിട ചിലവിനു തന്നെ തികയുന്നില്ല എന്ന് പറഞ്ഞതും അവന്റെ ഭാര്യ പറഞ്ഞു .. " എന്റെ മൂത്താപ്പന്റെ മോള് പ്രസവിച്ചു  അവളുടെ കുട്ടിക്ക്  ഒരു  നാല് പവന്റെ  ചെയിനെങ്കിലും ഇടണം ഇക്ക എങ്ങിനെയെങ്കിലും അയച്ചു തരണം .. " ഇവന്‍ ഇതുവരെ കാശില്ല എന്ന് പറഞ്ഞിട്ടും  ഭാര്യ വീണ്ടും കാശ് അയക്കാന്‍ പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു ഇവന്‍ പറഞ്ഞു " ഞാന്‍ അടുത്ത മാസം നാട്ടിലേക്ക് വരുന്നുണ്ട്  അപ്പോള്‍ നിങ്ങള്‍ പടച്ചോനോട് പ്രാര്‍ത്ഥിക്കുക ഞാന്‍ വരുന്ന വിമാനം എയര്‍പോര്‍ട്ടില്‍  വെച്ച് കത്താന്‍ അപ്പോള്‍ നിങ്ങള്ക്ക് ഞാന്‍ മരിച്ചതിന്റെ പേരില്‍ ഇഷ്ട്ടം പോലെ പൈസ അവര്‍  തരും  എന്നിട്ടെങ്കിലും നിങ്ങളുടെ ആര്‍ത്തി തീരുമല്ലോ അത് മതി " എന്ന് പറഞ്ഞു അവന്‍ ഫോണ്‍  കട്ട്‌ ചെയ്തു ,, ഇതാണ് അവസ്ഥ . പാവം പ്രവാസികള്‍ ....എന്റെ പെങ്ങളുടെ കല്യാണത്തിന് മിനുട്ടുകള്‍ ഇടവിട്ട്‌ ഫോണ്‍ ഞാന്‍  ചെയ്തു .. കല്യാണ വീട്ടിലെ ശബ്ദങ്ങള്‍ കേള്‍ക്കുവാന്‍  മൊബൈല്‍ ലൌഡ് സ്പീകെറില്‍ ഇട്ടു കൊണ്ട് ഉപ്പയുടെ പോക്കെറ്റില്‍ ഇട്ടു നടക്കാന്‍ പറഞ്ഞവനാ  ഞാന്‍ ഹി എന്ത് ചെയ്യാന്‍ സ്വപ്നങ്ങള്‍ മാത്രം ബാക്കി . അന്ന്   മത്തികറിയും  കുബൂസ് ഉം   കഴിച്ചു  എല്ലാവരുടെയും മുന്നില്‍ ചിരിച്ചു സന്തോഷവാനായി  നടന്നു ..  .. എല്ലാവരും ഉറങ്ങിയപ്പോള്‍ ബാത്രൂമില്‍  കയറി വെള്ളം തിരിച്ചിട്ടു കൊണ്ട് പൊട്ടി കരഞ്ഞു അങ്ങിനെ സങ്കടം തീര്‍ത്തു .... ഇത് ഞാന്‍ റൂമില്‍   അവര്‍ക്ക് എന്നോട് സഹതാപം ഇല്ല അവര്‍ പറയുവ " നീ  എങ്ങിനെ കണ്ടു പിടിച്ചു ഞങ്ങള്‍ കരയാന്‍ കയറുന്ന സ്ഥലം  ബാത്രൂം ആണ് എന്ന്" ...  .എല്ലാവരും ഇതിന്റെ ആള്‍ക്കാരാണ് ബാത്‌റൂമില്‍ കരയുന്നവര്‍ .. പാവം ഞങ്ങള്‍ പ്രവാസികള്‍ ......................"പ്രവാസത്തിന്‍ വേദന അറിയാന്‍ എടുക്കു വിസ ഒരു വട്ടം --വിടരാപ്പൂ നൊമ്പരങ്ങളവിടെ കരയിക്കും പലവട്ടം ..നഗ്ന മേനിയില്‍ മൂട്ട കടിക്കുന്ന സുഖമൊന്നു വേറെയ കൂട്ടരേ ..നോവ്‌ നിറയുന്ന ബേജാര് നിറയുന്ന സ്ഥലമാണ്‌  മക്കളെ ഗള്‍ഫ്‌ ..അതിലലിയും തോറും  വെറുക്കും -അതിലലിയും തോറും  മടുക്കും മടുക്കും..  ........... ............"   ( വരികള്‍ ആധുനിക കവി Zacകിഴക്കേതില്‍ ) കഴിഞ്ഞിട്ടില്ല പ്രവാസികളുടെ റിയല്‍ ജീവിതവുമായി  ഈ Zac ഇനിയും വരും.


Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚»+919747709002«╝

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ