2014, ജൂലൈ 2, ബുധനാഴ്‌ച

ഉപ്പാ ഈ മകനേ ഇത് പോലെ ഒന്ന് പഠിപ്പിക്കാമായിരുന്നില്ലേ " ..!


..........  വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഉപ്പയുടെ ഖബറിനരികില്‍ ചെന്ന്‍ പ്രാര്‍ഥിക്കുമ്പോഴാണ്
മകന്‍റെ കൈ പിടിച്ച് കൊണ്ടൊരാള്‍ ആ പള്ളിപറമ്പിലേക്ക് വരുന്നത് അയാള്‍ ശ്രദ്ധിച്ചത് ..ആര്‍ക്കോ വേണ്ടി കിളച്ചിട്ട ഖബറ് കാണിച്ച് കൊടുത്ത് കൊണ്ട് ആ ഉപ്പ മകനോട്‌ പറഞ്ഞു
" ഈ ഖബറ് കണ്ടോ നാളെ ഇതിലാണ് നിന്‍റെ ഉപ്പാക്ക് കിടക്കേണ്ടത് "
ആ സംസാരം കേട്ടതും അയാള്‍ തിരിഞ്ഞ് നോക്കി നാലോ അഞ്ചോ വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ആ കുട്ടി ഖബറിലേക്ക് തന്നെ നോക്കി നില്‍ക്കുന്നു . അവന്‍റെ ഉപ്പ അപ്പുറത്തെ ഖബറിനടുത്ത് നിന്ന് പ്രാര്‍ഥിക്കുംബോഴെല്ലാം ആ കുഞ്ഞ് കിളച്ചിട്ട ഖബറിലേക്ക് നോക്കി നില്‍ക്കുന്നത് അയാള്‍ ശ്രദ്ധിച്ച് കൊണ്ടിരുന്നു . പ്രാര്‍ത്ഥന കഴിഞ്ഞ് തിരികെ നടക്കുമ്പോള്‍ ആ കുഞ്ഞ് ഉപ്പയോട്‌ ചോദിച്ചു " ഉപ്പാ ... ഉപ്പാനേ ഇതില് കിടത്തി മണ്ണിട്ട്‌ മൂടിയാല്‍ ന്‍റെ ഉപ്പാക്ക് ശ്വാസം കിട്ടോ ..?"
നിഷ്കളങ്കമായ ആ ചോദ്യത്തിന് മറുപടിയായി ചിരിച്ച് കൊണ്ടയാള്‍ മകനോട് പറഞ്ഞു " ഇല്ല കിട്ടില്ല മോനെ പക്ഷെ ന്‍റെ കുട്ടി എന്നും എനിക്ക് വേണ്ടി പ്രാര്‍ഥിച്ചാല്‍ ശ്വാസം കിട്ടും "...
അവര്‍ നടന്ന്‍ നീങ്ങുമ്പോള്‍ ഇതെല്ലാം കേട്ടു നിന്ന അയാള്‍ കുറ്റബോധം കൊണ്ട് നിറഞ്ഞ കണ്ണുകള്‍ തുടച്ച് തേങ്ങി കൊണ്ട് മനസ്സില്‍ പറഞ്ഞു " ഉപ്പാ ഈ മകനേ ഇത് പോലെ ഒന്ന് പഠിപ്പിക്കാമായിരുന്നില്ലേ " ..!
-------------------------------
( മക്കളെ പല കാര്യങ്ങളും പഠിക്കേണ്ട പ്രായത്തില്‍ പറഞ്ഞ് പഠിപ്പിക്കാന്‍ ഏറ്റവും ഉത്തമരായവര്‍ സ്കൂള്‍ അധ്യാപകരോ , മദ്രസാ ഉസ്താദ്മാരോ
അല്ല അവരുടെ രക്ഷിതാക്കള്‍ മാത്രമാണ് ..)
സ്നേഹത്തോടെ

Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚»+919747709002«╝

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ