എവിടേക്ക് പോകണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല കുട്ടികള്‍ പരിഭ്രാന്തിയിലാണ്. അവശ്യസാധനങ്ങള്‍ കഴിയുന്നത്ര
പ്ലാസ്റ്റിക് ബാഗുകളില്‍ കുത്തിനിറച്ചിട്ടുണ്ട് 29കാരിയായ ഇബ്തിസാം കുട്ടികള്‍ക്കൊപ്പം തെരുവിലൂടെ
നടന്ന് നടന്ന് ക്ഷീണിച്ചിരുന്നു. ടാക്‌സിക്കുവേണ്ടി മണിക്കൂറുകളോളം കാത്തിരുന്നിട്ടും നിരാശയായിരുന്നു ഫലം"
"പുലരും മുമ്പ് തന്നെ ഞങ്ങള്‍ വീടു വിട്ടിറങ്ങി തലക്കു
മുകളില്‍ പോര്‍ വിമാനങ്ങള്‍ പറക്കുമ്പോള്‍ ഇരുട്ടിലേക്ക് ഇറങ്ങാന്‍ എനിക്ക് ഒട്ടും പേടി തോന്നിയില്ല. ഗസ്സ ഇപ്പോള്‍ പ്രേത ഭൂമി പോലെയാണ്. മരണത്തിന്റെ ഗന്ധവും വെടിയൊച്ചകളുമാണ് എവിടെയും നിറഞ്ഞിരിക്കുന്നത്"-ഇബ്തിസാം പറഞ്ഞു.
ഇന്നത്തെ പത്ര വാര്‍ത്തയാണ് നിങ്ങളിപ്പോള്‍ വായിച്ചത്
പലായനത്തിന്‍റെ പര്യായമെന്താണ്......?
അക്കാദമിക് ബിരുദങ്ങള്‍ കൊണ്ട് ഇതറിയാനാവില്ല
അനുഭവിക്കണം സ്വന്തം വീട്ടില്‍ നിന്ന് ഉമ്മയും പെങ്ങളും എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടക്കണം
കൈയ്യില്‍ കിട്ടിയതെല്ലാം പെറുക്കിക്കൂട്ടി അവളും മക്കളും നിലവിളിച്ചോടണം അപ്പോള്‍ നമുക്ക് അറിയാനാവും
പലായനത്തിന്‍റെ പൊരുളും ഗസ്സയുടെ മുറിവും
"നാം അനുഭവിക്കാത്ത വേദനകളെല്ലാം നമുക്ക് വെറും
കെട്ടുകഥകളാണ്" ബെന്യാമീന്‍റെ വാക്കുകള്‍ ഗസ്സയോട്
ചേര്‍ത്ത് വായിക്കണം പ്രവാസത്തിന്‍റെ പലായനത്തിന്
ലക്ഷ്യങ്ങളും എത്തിച്ചേരേണ്ട ഇടങ്ങളുമുണ്ട് എന്നിട്ടും
നാമെത്ര വ്യാകുലപ്പെടുന്നു ചെറുപ്പത്തില്‍ മാതാവ് നഷ്ടപ്പെട്ട
പുണ്ണ്യനബി(സ ) നിയന്ത്രണം വിട്ട് നിലവിളിച്ചിട്ടില്ല
മകന്‍ ഇബ്രാഹീം വേര്‍പെട്ടു പോയപ്പോള്‍
വേവലാതിപൂണ്ടില്ല പക്ഷേ........
ശത്രുക്കളുടെ മര്‍ദ്ദനം കാരണം ജന്മ നാടായ മക്ക വിട്ട് മദീനയിലേക്ക് ഹിജ്റ പോയപ്പോള്‍ കവിള്‍ത്തടം നനയുന്ന കണ്ണീരോടെ മുത്ത് നബി വിതുമ്പിയത് ഹിജ്റയുടെ ചരിത്ര പലായനം പരിശോധിച്ചാല്‍ കാണാനാവും
നഴ്സറി സ്കൂളില്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താന്‍ വൈകിയാല്‍ സമനില തെറ്റുന്ന മാതാപിതാക്കളാണ് നമ്മള്‍
എന്നിട്ടും എല്ലാം നഷ്ടപ്പെട്ടവന്‍റെ നിലനില്‍പ്പിന് വേണ്ടിയുള്ള നിസ്സഹായതയുടെ നിലവിളി കേട്ട് ഒന്ന് ഞെട്ടാന്‍ പോലും നമുക്കാവുന്നില്ലല്ലോ ചോരചിത്രം പുരണ്ട പത്രങ്ങളില്‍ പച്ചക്കറി പൊതിയാന്‍ മാത്രം പഠിച്ചു വെച്ചവര്‍ മാത്രമാണ്
നാമിപ്പോള്‍
അറബ് ലോകത്തിന്‍റെ മൌനം കാണുമ്പോള്‍ അണ്ണാക്കിലാരോ ഈത്തപ്പനക്കുരു കുത്തിനിറച്ച പോലെ തോന്നിപ്പോകും
കരയുദ്ധം തുടങ്ങിയിട്ടും കൊല്ലപ്പെട്ടവരുടെ എണ്ണം നാനൂറ് കവിഞ്ഞിട്ടും കൂട്ടപലായനംനടന്നിട്ടും അരമനകില്‍ ഇഫ്താര്‍ മീറ്റ് നടത്തുന്ന അറബ് ലോകം വേട്ടക്കാര്‍ക്ക് ചൂട്ട് പിടിക്കുകയാണോ.......?
ഗാസാ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ഇന്ത്യാ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്നാണ് സുഷമാ സ്വരാജ് അഭിപ്രായപ്പെട്ടത് പേര് പെണ്ണായത് കൊണ്ടായില്ല മാതാവിന്‍റെ വേദനയറിയണമെങ്കില്‍ 'സ്വന്തം'കുഞ്ഞിനെ മുലയൂട്ടണം സുഷമേച്ചീ.....
വിഷപ്പാമ്പുകളെ പ്രസവിക്കുന്ന ഫലസ്തീന്‍ സ്ത്രീകളെ കൊന്നോടുക്കണമെന്ന് പരസ്യമായി പറഞ്ഞ ഇസ്രായേല്‍ വനിതാ പാര്‍ലമെന്റംഗം അയലെറ്റ് ഷാക്കേദ്. നിന്‍റെ വാക്ക് കേട്ട് ഞങ്ങള്‍ ഷോക്കാവുന്നില്ല കാരണം നിന്‍റെയൊന്നും കണ്ണില്‍ ഒരു പെണ്ണിന്‍റെ വശ്യതയല്ല കാണുന്നത് വേട്ടമൃഗത്തിന്‍റെ ക്രൂരതയാണ് പിന്നെന്തിന് നീതി പ്രതീക്ഷിക്കണം
ഗസ്സയിലെ 18 ലക്ഷം ജനങ്ങള്‍ മുഴുവന്‍ എവിടേക്ക് പോകണമെന്ന് അറിയാതെ അലയുകയാണത്രേ
കരയും കടലും ആകാശവും ഇസ്രാഈല്‍ സേനയുടെ നിയന്ത്രണത്തിലായതുകൊണ്ട് അതിര്‍ത്തി കടന്ന് പുറത്തുകടക്കാന്‍ അവര്‍ക്കാവില്ല.
ആകാശലോകത്തിന്‍റെ അധിപനായ അല്ലാഹുവേ
നീ മാത്രമാണഭയം................... .....................................Zac കിഴക്കേതില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ