2014, ജൂലൈ 4, വെള്ളിയാഴ്‌ച

അതായിരുന്നു മുഹമ്മദ്‌ നബി


ഒരിക്കല്‍ അനുയായികള്‍ നബിയെ പെരുന്നാള്‍ നിസ്കാരത്തിനു കാത്തുനില്‍ക്കുകയായിരുന്നു.. ഏറെ വൈകിയിട്ടും നബിയെ കാണുന്നില്ല..
കുറച്ചു കഴിഞ്ഞപ്പോള്‍ അവിടുന്ന് ഒരു ചെറിയ ആണ്‍കുട്ടിയുടെ കൈ പിടിച്ചു പള്ളിയിലേക്ക് വരുന്നു...
ആ കുട്ടി പറഞ്ഞു
''എനിക്കാരുമില്ല.. അനാഥനാണ് ..പെരുന്നാളിന് പുതു വസ്ത്രം വാങ്ങിച്ചു തരാനും ആരുമില്ലാത്ത വിഷമം കൊണ്ട് ഞാന്‍ കരഞ്ഞത് നബി (സ) കണ്ടു.. അവിടുന്ന് വീട്ടിലേക്കു എന്നെ വിളിച്ചു കൊണ്ട് പോയി.. വസ്ത്രം തന്നിട്ട് പറഞ്ഞു
'' ഇനി ഞാനാണ് നിന്‍റെ ബാപ , എന്‍റെ ഇണ ആയിശയാണ് ഇനി നിന്‍റെ ഉമ്മയെന്ന്...''
അവനു സന്തോഷം അടക്കാനായില്ല...
ഇത് പള്ളിയില്‍ അനാഥത്വത്തെ പറ്റി ഒരു ചര്‍ച്ചയ്ക്കു വഴിയൊരുക്കി...
പലരും തങ്ങള്‍ അനാഥരായി വളര്‍ന്നതിന്‍റെ വേദന നബിയോട് പങ്കു വെച്ചു...
യുവാക്കള്‍, വൃദ്ധര്‍ അങ്ങനെ പലരും തങ്ങള്‍ അറിയാതെ പോയ മാതാ പിതാക്കളെ പറ്റി പറഞ്ഞു കരഞ്ഞു.. നബി അവരോടു പറഞ്ഞു...
 '' എല്ലാ അനാഥര്‍ക്കും നാഥനാണ് ഞാന്‍.. ആരുമിനി വിഷമിക്കരുത്...''
ആ വാക്കുകള്‍ അവര്‍ക്ക് ആശ്വാസമായി..
അന്ന് രാത്രി പത്നി ആയിഷ നബിയെ മുറിയില്‍ കാണാഞ്ഞു പരിഭ്രമിച്ചു..
പാതിരാത്രി നബി എവിടെ പോയതാണ്..?
ശത്രുക്കള്‍ വല്ലതും..?
അവര്‍ ശിഷ്യരെ വിവരമറിയിച്ചു
 എല്ലാരും നബിയെ തിരഞ്ഞു നടന്നു...
അവസാനം അവര്‍ നബിയെ കണ്ടെത്തി...
അവിടുന്ന് സ്വന്തം മാതാവിന്‍റെ ഖബറിനടുത്ത് ഇരുന്നു ''ഉമ്മാ..'' എന്നും പറഞ്ഞു
 ശബ്ദമില്ലാതെ തേങ്ങുകയായിരുന്നു..
ആരും അങ്ങോട്ട്‌ പോയില്ല...
അന്നാണ് ശിഷ്യര്‍ ഒരു കാര്യമോര്‍ത്തത്..
അനാഥത്വത്തെ പറ്റി പറഞ്ഞു കരഞ്ഞ ആരും ഓര്‍ത്തില്ല ജനിക്കും മുന്‍പേ പിതാവും, ആറാം
 വയസ്സില്‍ മാതാവും നഷ്ട്ടമായ ആളാണ്‌ നബിയെന്ന്...!
ആ നബിയാണ് മറ്റുള്ളവരെ ആശ്വസിപ്പിച്ചത്‌..!!
അതായിരുന്നു മുഹമ്മദ്‌ നബി...

Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚»+919747709002«╝

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ