2014, ജൂലൈ 30, ബുധനാഴ്‌ച

നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?


നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
....

കേരളം പഴയ കേരളമല്ല. സാമുദായിക സൗഹാർദത്തിന്റെയും സഹിഷ്ണുതയുടേയും കൊടിയടയാളങ്ങൾ പതിയെ താഴ്ന്നു തുടങ്ങുന്നുവോ എന്ന് സംശയിക്കപ്പെടേണ്ട വിധം വർഗീയ ധ്രുവീകരണത്തിന്റെ കാറ്റ് അങ്ങിങ്ങായി വീശിത്തുടങ്ങുന്നുണ്ട്. ഈ ധ്രുവീകരണം വളരെ പ്രകടമായ തലത്തിലേക്ക് വളർന്നു കൊണ്ടിരിക്കുന്നത് ഇന്ന് നവ മാധ്യമങ്ങളിലാണ്. പുറം ലോകത്തിന്റെ  കണ്ണാടിയാണ് നവമാധ്യമങ്ങൾ. സമൂഹത്തിൽ കാണുന്ന പല മാറ്റങ്ങളുടെയും ആദ്യ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെടുന്നത് സോഷ്യൽ മീഡിയയിലാണ്. അതുകൊണ്ട് തന്നെ ഈ കണ്ണാടിക്കാഴ്ച്ചകളെ വളരെ കരുതലോടെ വേണം കാണുവാൻ.. ആശങ്കകളോടെ വേണം സമീപിക്കുവാൻ. നവമാധ്യമങ്ങൾ നല്കുന്ന ആശയ പ്രചാരണ സ്വന്തന്ത്ര്യവും സമാന്തര വാർത്താ സാധ്യതകളും ഒരു വിസ്ഫോടനം തന്നെ സമൂഹത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. വിപ്ലവങ്ങളും പ്രതിവിപ്ലവങ്ങളും വേര് പിടിക്കുന്നതും പടരുന്നതും നവ മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് എന്നതിന് നിരവധി ഉദാഹരണങ്ങൾ സമീപകാല ചരിത്രത്തിൽ നമുക്ക് മുന്നിലുണ്ട്. സോഷ്യൽ മീഡിയ ഇടപെടലുകളെ, അവിടെ വീശുന്ന കാറ്റിനെ, വളർന്നു വരുന്ന തരംഗങ്ങളെ അല്പം ജാഗ്രതയോടെ കാണാൻ ശ്രമിക്കാത്ത പക്ഷം വൈകിപ്പോയ തിരിച്ചറിവുകളുടെ പട്ടികയിൽ മറ്റൊന്ന് കൂടി ചേർക്കേണ്ടി വരും.

കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരുടെ സോഷ്യൽ മീഡിയ അക്ടിവിസത്തെക്കുറിച്ച സ്വയം വിമർശനാത്മകമായ ഒരു കുറിപ്പാണിത്. പൊതുവായി പറഞ്ഞാൽ പോരേ, മുസ്ലിംകളുടെ കാര്യം മാത്രം ഫോക്കസ് ചെയ്ത് പറയണമോ എന്ന് ചോദിക്കുന്നവരോട് വേണം എന്ന് തന്നെയാണ് ഉത്തരം. വിശ്വാസി സമൂഹത്തിൽ കണ്ടു വരുന്ന തെറ്റായ പ്രവണതകളെയും സമീപനങ്ങളെയും അതത് മത വിഭാഗങ്ങൾക്കകത്തെ സാമൂഹിക പ്രതിബദ്ധതയുള്ളവർ ശ്രദ്ധിക്കുകയും തിരുത്താൻ ശ്രമിക്കുകയും വേണം. അത് ഓരോ മത സമൂഹങ്ങളിലും നടക്കേണ്ട ആന്തരിക ശുദ്ധീകരണത്തിന്റെ ഭാഗമാണ്. ഇത്തരം ശുദ്ധീകരണ പ്രക്രിയകൾ സമൂഹത്തിന്റെ ഓരോ സെക്ടറിലും നടക്കുമ്പോഴാണ് പൊതുസമൂഹത്തിന്റെ ആരോഗ്യപരമായ നിലനില്പ് സാധ്യമാകുന്നത്.

മുസ്ലിംകളുടെ സോഷ്യൽ മീഡിയയിലെ വൈകാരിക പ്രതികരണങ്ങൾ പലപ്പോഴും അതുകൊണ്ട് ഒരിക്കലും അർത്ഥമാക്കാത്ത ചില പ്രതിപ്രവർത്തനങ്ങൾ നിർവഹിക്കുന്നുണ്ട് എന്നത് കാണാതെ പോകരുത്. ന്യൂട്ടന്റെ മൂന്നാം ചലന നിയമം പോലെയാണത്. ഗസ്സയിലെ ഇസ്രാഈൽ അതിക്രമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലെ മുസ്ലിം ചെറുപ്പകാരുടെ പ്രതികരണങ്ങളുടെ കാര്യം ഉദാഹരണമായി എടുക്കാം. ഇത്തരം പ്രതികരണങ്ങൾ പലപ്പോഴും അതർത്ഥമാക്കുന്ന അധിനിവേശ വിരുദ്ധ നിലപാടായാല്ല, മത വൈകാരികതയുടെ ഭാഗമായാണ് വായിക്കപ്പെടുന്നതും വിലയിരുത്തപ്പെടുന്നതും. എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്‌ എന്ന് സൂക്ഷ്മ വിശകലനം നടത്താൻ തയ്യാറായാൽ ഒരു കാര്യം അർത്ഥശങ്കക്കിടയില്ലാതെ ബോധ്യപ്പെടും. ലോകത്ത് മാനുഷികതക്ക് നേരെ നടക്കുന്ന ഒരക്രമത്തിനെതിരെയും നാളിതു വരെ പ്രതികരിച്ചിട്ടില്ലാത്ത ഒരുത്തൻ ഒരു സുപ്രഭാതത്തിൽ ഗസ്സയിലെ കൂട്ടക്കുരുതിക്കെതിരെ നിലവിളി കൂട്ടുമ്പോൾ അത് തെറ്റായി വായിക്കപ്പെടുന്നെങ്കിൽ അതിൽ അത്ഭുതമില്ല. ഇറാഖിലും സിറിയയിലും ആയിരക്കണക്കിന് ആളുകളെ മുസ്ലിംകൾ പരസ്പരം വെടിവെച്ചു കൊല്ലുമ്പോൾ മൗനി ബാബകൾ ആകുന്നവർ ഗസ്സയിൽ ഇസ്രാഈൽ ബോംബ്‌ വർഷിക്കുമ്പോൾ മാത്രം സടകുടഞ്ഞു എഴുന്നേറ്റ് ബോലോ തക്ബീർ മുഴക്കുമ്പോൾ അതിലൊരു സൂക്കെടുണ്ടെന്നു മറ്റൊരു മതവിശ്വാസി കരുതിയാൽ അയാളെ കുറ്റം പറയാനാവില്ല. പ്രത്യേകിച്ചും ഇത്തരം പ്രതികരണങ്ങളും പ്രതികരണമില്ലായ്മകളും എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന സോഷ്യൽ മീഡിയയിലാകുമ്പോൾ.

അൽഖായിദയോ താലിബാനോ ഐസിസോ ബോകോ ഹറം ഭീകരരോ നടത്തുന്ന കൂട്ടക്കുരുതികൾക്കെതിരെ പ്രതികരിക്കുന്നവൻ ഗസ്സയിലെ കൂട്ടക്കുരുതിക്കെതിരെ പ്രതികരിക്കുമ്പോൾ അതിലൊരു പ്രതികരണത്തിന്റെ സത്യസന്ധതയുണ്ട്. പാക്കിസ്ഥാനിൽ ഷിയാ - അഹമ്മദിയാ വിഭാഗങ്ങൾക്കെതിരെയും അവിടെയുള്ള ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെയും അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ മാനസിക വിഷമം പ്രകടിപ്പിച്ചവൻ പ്രതികരിക്കുമ്പോൾ അതിലിത്തിരി മാനുഷികതയുടെ സ്പർശമുണ്ട്. അത്തരം കുരുതികളൊന്നും എനിക്ക് പ്രശ്നമല്ല, 'മുസ്ലിംകളെ അമുസ്ലിംകൾ കൊല്ലുമ്പോൾ' ഞാൻ പ്രതികരണവുമായി വരും എന്ന് പറയുന്നിടത്താണ് ന്യൂട്ടൻ പറഞ്ഞ പ്രതിപ്രവർത്തനം ശക്തമാകുന്നത്. ഇസ്രാഈലിന്റെ അധിനിവേശ നിലപാടുകളെ അതിശക്തമായി എതിർക്കുന്ന ആളുകൾ പോലും മുസ്ലിം ചെറുപ്പക്കാരുടെ ഈ ഏകമുഖ പ്രതികരണം കാണുമ്പോൾ ഇസ്രാഈൽ അനുകൂലികളായി മാറുന്ന കാഴ്ചയുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ വ്യക്തമായ ഒരു മറുതരംഗം ഈയിടെ ശ്രദ്ധയിൽ പെടുകയുണ്ടായി. വളരെ ഭയപ്പാടോടെ കാണേണ്ട ഒരു മറു തരംഗമാണത്. ഗസ്സയുടെ വിഷയത്തിൽ മാത്രമല്ല, എല്ലാ സാമൂഹിക പ്രശ്നങ്ങളിലും ഇത്തരം ഏകമുഖ പ്രതികരണങ്ങളുടെ പ്രതിപ്രവർത്തനം നടക്കുന്നുണ്ട്. ഗസ്സ ഒരു ഉദാഹരണമായി പറഞ്ഞു എന്ന് മാത്രം.സോഷ്യൽ മീഡിയയിലെ പ്രതികരണക്കാർക്ക് മാത്രം ബാധകമായ ഒന്നല്ല ഇത്, മുസ്ലിം മത സംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമൊക്കെ ഈ 'ഏക ജാലക' പ്രതികരണക്കൂട്ടിൽ നിന്ന് പുറത്ത് കടക്കാനുള്ള ബാധ്യതയുണ്ട്.

പ്രവാചകനെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഒരാളെ ഗൾഫിലെ ഏതാനും ചെറുപ്പക്കാർ ചേർന്ന് കൈകാര്യം ചെയ്യുന്ന ഒരു വീഡിയോ വാട്ട്സ്അപ്പിലൂടെ പ്രചരിക്കുന്നതായി ഈയിടെ കണ്ടു. കിട്ടുന്നവരൊക്കെ അവരുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള എല്ലാവര്ക്കും അത് അയച്ചു കൊടുക്കുന്നു. ഒരു വലിയ പ്രബോധന ദൗത്യം നിർവഹിക്കുന്ന ചാരിതാർത്ഥ്യത്തോടെയാണ് അവരത് ചെയ്യുന്നത്. വിവിധ ജാതി മത വർഗ വംശ വിഭാഗങ്ങൾ ജീവിക്കുന്ന പൊതുസമൂഹത്തിന്റെ വീക്ഷണ കോണിൽ നിന്ന് കൊണ്ട് ചിന്തിക്കുമ്പോൾ നാം മനസ്സിലാക്കേണ്ടുന്ന അടിസ്ഥാനപരമായ കാര്യം ആരും വിമർശനങ്ങൾക്ക്‌ അതീതരല്ല എന്നതാണ്. ഒരു മതവും ഒരു പ്രവാചകനും ആ അടിസ്ഥാന ആശയത്തിൽ നിന്ന് അപ്രമാദിത്വം കല്പിച്ചു ഒഴിവാക്കപ്പെടേണ്ടതല്ല. ആരെയും ആർക്കും വിമർശിക്കാവുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പ്രവാചകനെ വിമർശിക്കരുത്, അദ്ദേഹത്തെ അവഹേളിക്കരുത് എന്നത് ഒരു മതവിശ്വാസിയുടെ മനസ്സാണ്. പക്ഷേ അത് പൊതുസമൂഹത്തിന്റെ മനസ്സാകണമെന്ന് വാശി പിടിക്കാൻ പറ്റില്ല. ഹൈന്ദവ ദേവന്മാരെയും ദേവികളെയും വിമർശിക്കരുത് എന്നത് ഒരു ഹൈന്ദവ ഭക്തന്റെ മനസ്സാണ്. അതുപോലെ എല്ലാ മതങ്ങളുടെയും വിശ്വാസികൾക്ക് അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വ്യക്തികളെയും ചിഹ്നങ്ങളേയും ആശയങ്ങളേയും വിമർശന വിധേയമാക്കുന്നത് ഇഷ്ടമുള്ള കാര്യമാകില്ല. മനുഷ്യനോളം പഴക്കമുള്ള മതവിശ്വാസങ്ങളുടെ കാര്യം മാത്രമല്ല, ഇന്നലെ പൊട്ടിമുളച്ച ആൾദൈവങ്ങളുടെ കാര്യത്തിൽ പോലും ഇതാണ് വികാരം. അമൃതാനന്ദമയി അമ്മയെ വിമർശിക്കരുത് എന്നത് ഒരു അമ്മ ഭക്തന്റെ മനസ്സാകുന്നത് അതുകൊണ്ടാണ്. പക്ഷേ ഇതൊന്നും ഒരു പൊതുസമൂഹം പാലിക്കേണ്ട ലിഖിത നിയമമാക്കി നടപ്പിലാക്കാൻ കഴിയില്ല. കഴിയേണ്ടതുമില്ല.

വിമർശനങ്ങളുടെ പെരുമഴക്കാലത്തിലൂടെയാണ് പ്രവാചകൻ ജീവിച്ചു പോയത്. മാന്യമായ വിമർശനങ്ങൾ മാത്രമല്ല, പരിഹാസങ്ങളും അതിക്രൂരമായ മർദ്ദനങ്ങളും വരെ വിശ്വാസി സമൂഹം അദ്ദേഹത്തിന്റെ ജീവിതകാലത്ത് നേരിട്ടിട്ടുണ്ട്. അവയോടൊക്കെ അതേ നാണയത്തിൽ പ്രതികരിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. വിമർശനങ്ങളോട് ഒരിക്കലും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടുമില്ല.  കവിതയിലൂടെ വിമർശിച്ചവർക്കു കവിതയിലൂടെ മറുപടി കൊടുക്കാനാണ് അദ്ദേഹം നിർദേശിച്ചത്. അപ്പോൾ പിന്നെ അദ്ദേഹത്തിന്റെ അനുയായികൾ എന്ന് പറയപ്പെടുന്നവർ ഒരു ഫേസ്ബുക്ക്‌ സ്റ്റാറ്റസ് കാണുമ്പോഴേക്കു ഇങ്ങനെ വികാരജീവികളായി മാറേണ്ടതുണ്ടോ എന്ന ചോദ്യമുണ്ട്. സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചാൽ അതേ മീഡിയയിലൂടെ തന്നെ അതിന് മാന്യമായ മറുപടി നല്കാം. ആശയത്തെ ആശയം കൊണ്ട് നേരിടാം. വിമർശിച്ചവന്റെ മുഖത്തടിച്ച് അവനെക്കൊണ്ട്‌ മാപ്പ് പറയിപ്പിച്ച് അത് വാട്ട്സ് അപ്പിലിട്ട് ആഘോഷിക്കുന്നവൻ ശിക്ഷയർഹിക്കുന്ന ക്രിമിനലുകൾ മാത്രമല്ല, പ്രവാചകന്റെ ഒന്നാം നമ്പർ ശത്രുക്കളുമാണ് എന്ന് പറയേണ്ടി വരും.

ഒരു നവമാധ്യമ സാക്ഷരത അനിവാര്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യം ഇതൊരു പൊതു ഇടമാണ് എന്നതാണ്. പൊതു ഇടങ്ങളിൽ പൊതു മര്യാദകൾ ഉണ്ട്. ഒരു ബെഡ് റൂമിന്റെ സ്വകാര്യതയിൽ ചെയ്യാവുന്ന കാര്യങ്ങൾ ഒരു പൊതുവഴിയിൽ ചെയ്യാൻ പറ്റില്ല. ഒരു പൊതു ഇടത്ത് പ്രദർശിപ്പിക്കാൻ പറ്റുന്നതും പങ്ക് വെക്കാൻ പറ്റുന്നതും എന്ത് എന്നതിനെക്കുറിച്ച ഒരു സാമാന്യ ബോധം വേണം. അതൊരു സാക്ഷരതയാണ്. പങ്ക് വെക്കുന്നത് മതമായാലും രാഷ്ട്രീയമായാലും കുടുംബ വിശേഷങ്ങളായാലും ആ സാക്ഷരത പ്രകടമാവണം. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു കാര്യം ഷെയർ ചെയ്യുന്നതിന് ചില നിയതമായ രീതികളുണ്ട്. ഷെയർ ചെയ്യപ്പെടുന്നവർ ആരെന്ന് കൃത്യമായി നിർവചിക്കാൻ പറ്റും. കുടുംബക്കാർ, നാട്ടുകാർ, സുഹൃത്തുക്കൾ എന്നിങ്ങനെ ആ വൃത്തം പടിപടിയായി വർദ്ധിപ്പിച്ച് ലോകത്തുള്ള ആർക്കും എത്തുന്ന രൂപത്തിൽ ഒരു കാര്യം ഷെയർ ചെയ്യാം. അപ്പോൾ ഷെയർ ചെയ്യപ്പെടുന്നത് എന്ത് എന്നതിന്റെ അടിസ്ഥാനത്തിൽ അതിന്റെ പ്രേക്ഷക സമൂഹത്തെ കൃത്യമായി നിർവചിക്കാൻ സാധിക്കണം. പക്ഷേ പൊതുവിൽ കാണുന്ന സ്വഭാവം ഇത്തരമൊരു ഫിൽറ്ററിംഗ് ഇല്ലാതെ എല്ലാം എല്ലാവരുമായി ഷെയർ ചെയ്യപ്പെടുന്നു എന്നതാണ്.

നവമാധ്യമ സാക്ഷരതയുടെ അഭാവം വല്ലാതെ പ്രകടമാകുന്ന അവസ്ഥയുണ്ട് എന്നർത്ഥം. You are what you share എന്ന് പറയാറുണ്ട്‌. സോഷ്യൽ മീഡിയയെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമായ ഒന്നാണിത്. നിങ്ങൾ എന്ത് ഷെയർ ചെയ്യുന്നുവോ അതാണ്‌ നിങ്ങൾ.  പലരും ചെയ്യുന്നത് അതല്ല, ആരോ എന്തോ അയച്ചു കൊടുക്കുന്നു. ഒരു സെക്കന്റ് അതിനെക്കുറിച്ച് ആലോചിക്കാതെ, അതിന്റെ ഉറവിടത്തെക്കുറിച്ച് ചിന്തിക്കാതെ, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമില്ലാതെ ഷെയർ ചെയ്യുകയാണ്. അത് ഫേസ്ബുക്കിലാകാം, ട്വിറ്ററിലാകാം, വാട്ട്സ് അപ്പിലാകാം. ഷെയർ ചെയ്യുക എന്നത് കണ്ണും പൂട്ടി ചെയ്യേണ്ട ഒന്നല്ല. സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്ന ആളുകൾ വല്ല വാർത്തകളും കൊണ്ടുവന്നാൽ നിങ്ങളതിന്റെ നിജസ്ഥിതി അറിയാൻ ശ്രമിക്കണമെന്നത് വിശുദ്ധ ഖുർആനിന്റെ ഒരദ്ധ്യാപനമാണ്. ഈ അദ്ധ്യാപനം പള്ളികളിലും വീടുകളിലും പൊടിപിടിച്ച ഗ്രന്ഥങ്ങളിലാക്കി സൂക്ഷിക്കേണ്ട ഒന്നല്ല. പ്രായോഗിക ജീവിതത്തിൽ നടപ്പിലാക്കാൻ ശ്രമിക്കേണ്ടത് കൂടിയാണ്.

എല്ലാ സാമൂഹിക പ്രശ്നങ്ങളെയും മതവൈകാരികതയുടെ കോണിലൂടെ നോക്കിക്കാണേണ്ടതുണ്ടോ എന്ന അതിപ്രസക്തമായ മറ്റൊരു ചോദ്യവുമുണ്ട്. ഗസ്സ തന്നെ ഉദാഹരണമായി എടുക്കാം. മതമല്ല, അധിനിവേശമാണ് ഗസ്സയിലെ പ്രധാന പ്രശ്നം. അവിടെ ജീവിക്കുന്നവരുടെ മതത്തേക്കാൾ അവർ അനുഭവിക്കുന്ന സ്വാതന്ത്ര്യനിഷേധവും മനുഷ്യാവകാശ ലംഘനവുമാണ് പ്രതികരണക്കാരുടെ വിഷയമാകേണ്ടത്‌. അതൊരു സാമൂഹിക പ്രശ്നമാണ്. മത വിശ്വാസികളും അല്ലാത്തവരുമൊക്കെ ശബ്ദമുയർത്തേണ്ട നീതിനിഷേധം. മുസ്ലിംകൾക്കെതിരെയുള്ള അക്രമമായി അതിനെ ചിത്രീകരിക്കുക വഴി, ഇസ്രാഈലിനെതിരെ ജിഹാദിന്റെ മുദ്രാവാക്യം ഉയർത്തുക വഴി ഒരു വലിയ മാനുഷിക പ്രശ്നത്തിന്റെ ഗ്രാവിറ്റിയെ ഒരു മതപ്രശ്നത്തിന്റെ വൈകാരിക തലത്തിലേക്ക് ചുരുക്കിക്കൊണ്ട് വരികയാണ് ചെയ്യുന്നത്.

സുബ്രമഹ്ണ്യം സ്വാമിയുടെ ട്വീറ്റുകളും ഫേസ്ബുക്ക്‌ അപ്ഡേറ്റുകളും ശ്രദ്ധിക്കുന്ന ആളുകൾക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യം ഇന്ത്യയുടെ മതേതര മനസ്സിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കുവാൻ വളരെ ബോധപൂർവവും തന്ത്രപരവുമായ ശ്രമങ്ങൾ അദ്ദേഹം നടത്തുന്നു എന്നതാണ്. അത്തരം ആളുകളുടെ നവമാധ്യമ ത്രെഡുകളിൽ നിന്ന് കത്തിപ്പടരുന്ന സാമുദായിക വിദ്വേഷത്തിന്റെ വിത്തുകളെ നട്ടു വളർത്തുന്നവർ ധാരാളമുണ്ട്. അതൊരു സംഘ പരിവാർ അജണ്ടയുടെ ഭാഗമാണ്. അത്തരം അജണ്ടകൾക്ക് പ്രാഥമിക തലത്തിൽ തന്നെ പ്രതിരോധം തീർക്കുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മതേതര സമൂഹം എന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ മതേതര സമൂഹത്തെ മതേതരരായി തന്നെ നിലനിർത്തുവാനുള്ള ശ്രമങ്ങളാണ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷിതമായ നിലനില്പിന് അവശ്യം ആവശ്യമായിട്ടുള്ളത്. എന്നാൽ പ്രതികരണങ്ങളിൽ സന്തുലിതത്വവും സമഭാവനയും പാലിക്കാത്ത മുസ്ലിം ചെറുപ്പക്കാരുടെ വൈകാരികതകൾ സംഘ പരിവാർ അജണ്ടകൾക്ക് പ്രതിരോധം തീർക്കുന്ന ശുദ്ധ മതേതരരെപ്പോലും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കും എന്നത് നാം മറന്നു കൂട. അതാണ്‌ പലയിടത്തും നാമിപ്പോൾ കണ്ടു വരുന്നത്. സാമുദായിക സൗഹാർദത്തിനും മതേതര മൂല്യങ്ങൾക്കും വേണ്ടി ശക്തമായി നിലകൊണ്ടിരുന്ന പലരും പതിയെ ഒരു സോഫ്റ്റ്‌ ഹിന്ദുത്വ നിലപാടിലേക്ക് മാറുന്നത് ആശയ വിനിമയ തലത്തിലെ ചില പൊരുത്തക്കേടുകളുടെ കൂടി ഫലമായിട്ടാവാം.

മുസ്ലിം സിനിമാ നടികളുടെ ഫേസ്ബുക്ക്‌ പേജുകളിൽ പോയി 'ഇസ്ലാമിന് ചീത്തപ്പേര് ഉണ്ടാക്കാതെ നിനക്ക് തട്ടമിട്ട് അഭിനയിച്ചു കൂടെ പന്നീ..' എന്ന് ചോദിക്കുന്നവൻ താൻ നിർവഹിക്കുന്നത് ഒരു വലിയ പ്രബോധന ദൗത്യമാണ് എന്ന് കരുതുന്നുണ്ടാകണം. എന്നാൽ അത്തരം പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന പ്രതി-പ്രതികരണങ്ങളുടെ രസതന്ത്രം തിരിച്ചറിയപ്പെടാതെ പോകുന്നു. ആ സിനിമാ നടിയുടെ ഒറ്റ സിനിമയും മുടങ്ങാതെ കാണുന്നവന് പെട്ടെന്നൊരു നിമിഷത്തിൽ മതത്തിന്റെ കല്പന ഓർമ വരുന്നതാണ്. ആ നിമിഷത്തിൽ അയാളൊരു 'മഹാ പ്രബോധകനായി' മാറുകയാണ്. അടുത്ത നിമിഷത്തിൽ മറ്റൊരു സിനിമാ നടിയുടെ പേജിലെ ഗ്ളാമർ ചിത്രം ബ്രൌസ് ചെയ്യാൻ അയാൾ പോവുകയുമായി. ഒരു പബ്ളിക്ക് സ്പേസിൽ താൻ നടത്തിയ പ്രതികരണവും അതുയർത്തുന്ന പൊതുവികാരവും അയാൾ അറിയുകയോ അതിനെക്കുറിച്ച് വ്യാകുലപ്പെടുകയോ ചെയ്യുന്നില്ല. ഒരു സ്വകാര്യ ഇടമെന്ന പോലെയാണ് സോഷ്യൽ മീഡിയയെ അത്തരക്കാർ ഉപയോഗിക്കുന്നത്. നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് ഒരു വിശ്വാസിയുടെ ബാധ്യതയാണ്. എന്നാൽ അത് പരിസര ബോധമില്ലാതെ ചെയ്യേണ്ട ഒന്നല്ല. ബുദ്ധിയും ചിന്തയും അടുപ്പിലിട്ട് കത്തിച്ച ശേഷം മരത്തലയുമായി വന്ന് ചെയ്യേണ്ട ദൗത്യവുമല്ല. സോഷ്യൽ മീഡിയയെ ഗുണപരമായ ചർച്ചകൾക്കും സംവാദങ്ങൾക്കും ഉപയോഗപ്പെടുത്താൻ ഏറെ സാധ്യതകളുണ്ട്. ആശയ പ്രചാരണ ഉപാധിയായും അതിനെ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റും. പക്ഷേ ചിന്തിക്കുന്ന ഒരു തലയുടെ അഭാവം ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. കയറൂരി വിട്ട ഒരു കാളക്കൂറ്റനെപ്പോലെ ഏത് വേലിയും പൊളിക്കാവുന്ന ഏത് ചെടിയും തിന്നാവുന്ന പ്രകൃതത്തിൽ സോഷ്യൽ മീഡിയയിൽ പെരുമാറുന്നവർക്ക് ചികിത്സ അനിവാര്യമാണ്. ഒരു നവമാധ്യമ ഉഴിച്ചിൽ ചികിത്സ........................... ...............
.........Zac കിഴക്കേതില്‍

2014, ജൂലൈ 28, തിങ്കളാഴ്‌ച

2014, ജൂലൈ 27, ഞായറാഴ്‌ച

കാമുകിമാര്‍ പറയുന്ന പത്തു നുണകള്‍ ..!



 ഹലോ സ്നേഹമുള്ള സസ്നേഹം   സുഹുര്തുക്കളെ   ഞാന്‍ നിങ്ങള്‍ക്കൊക്കെ ഒന്നോ അതില്‍ കൂടുതലോ കാമുകിമാര്‍ ഉണ്ടെന്നു ഞാന്‍ പറഞ്ഞാല്‍ ഇല്ല എന്ന്  നിങ്ങള്‍ പറയും ..

പക്ഷെ ഞാന്‍ അത് വിശ്വസിച്ചിട്ടു വേണ്ടേ  .. കാമുകിമാര്‍ ഫൂ..........  കാമുകിമാരില്‍ തൊണ്ണൂറ്റി യെട്ടെ പോയിന്റ്‌ ഒന്ന് ശതമാനം വരുന്നവരുംനുണയിച്ചികള്‍ അഥവാ ബടായി വീരത്തികള്‍ ആണ് എന്നുള്ള സത്യം  നമ്മള്‍ കാമുകന്‍ മ്മാര്‍ പലപ്പോഴും മറന്നു പോകുന്നു .. കാരണം പ്രതേകിച്ചു ഒന്നുമില്ല നമ്മള്‍ കാമുകന്മാര് തന്നെയാ കുഴപ്പക്കാര്‍ .." ആദിവാസികള്‍ക്ക്  ചക്ക കൂട്ടാന്‍ കിട്ടിയത് പോലെയല്ലേ  ഒരു കാമുകി വളഞ്ഞാല്‍ നമ്മളൊക്കെ കാട്ടി കൂട്ടുന്നത്‌ "  ..  നിങ്ങള്‍ക്കൊക്കെ എന്നെ പോലെ ഒന്ന് നന്നായി കൂടെ ..? ബ്ലും ... ജോലി യില്ലാത്ത പല കാമുകന്മ്മാരും recharge  ചെയ്തു നട്ട പാതിരാക്ക്‌ കാമുകിയെ വിളിച്ചു സോള്ളുന്നത് നമ്മള്‍ എത്ര കണ്ടതാ . അല്ല ചെയ്തതാ ..  .. ( ഞാന്‍ ആ ടൈപ്പ് അല്ല ട്ടോ   ).ഇങ്ങിനൊക്കെ കാമുകിയെ ഒരു കാമുകന്‍ പ്രണയിച്ചിട്ടും അവസാനം കാമുകന്‍ നിരാശാ കാമുകന്‍ ആവുന്നു ..!!!!അതെ നിങ്ങളുടെ ഒക്കെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി അല്ലെ ..? ഹി ഹി അതെ പൊട്ടും  .. കാരണം നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു  എങ്ങിനെ ഒരു യുവാവ്‌  നിരാശ കാമുകനായി ....?ഞാന്‍ എന്റെ കഴിഞ്ഞു പോയ കാമുകിമാരെ കുറിച്ച് വെറുതെ ഒന്ന് ആലോചിച്ചു നോക്കിയപ്പോള്‍ ..  സുഹുര്തുകളെ  എന്റെ രക്തംതിളച്ചു പോയി ..! കാരണം എന്താണ് എന്ന് അറിയണ്ടേ ..? എന്റെ കാമുകിമാരില്‍  അതികവും പറഞ്ഞ കാര്യങ്ങള്‍ പച്ച കള്ളമായിരുന്നു .. ഇംഗ്ലീഷില്‍" Pure  Badaayikals " എന്ന് വേണെമെങ്കില്‍ പറയാം ..ഏതാണ്ട് ഇങ്ങിനെ ഒക്കെ തന്നെ യാകും നിങ്ങളുടെ കാമുകിമാരും നിങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നത് എന്നുള്ള സത്യം നിങ്ങള്‍ മനസിലാക്കിയാല്‍നാളെ നിങ്ങളൊരു നിരാശ കാമുകന്‍ ആവില്ല .. സത്യം ..അത് കൊണ്ട് ഇന്ന് മുതല്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ കാമുകി പറയുമ്പോള്‍ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കണം ..അപ്പോള്‍ അറിയാം ആ തിരിഞ്ഞു കളി ..  ( കാമുകിമാരെ എല്ലാം ഇന്ന് ഞാന്‍ ശെരി ആക്കി തരാം ട്ടാ )..പല കാമുകിമാരും കല്യാണത്തിന് മുന്‍പുള്ള ഒരു ട്രെയിനിംഗ്  കോഴ്സ് ആയിട്ടാണ് പ്രണയത്തെ കാണുന്നത് ..അല്ലെ..? അതിനു കാമുകന്മ്മാരെ അവര്‍ ട്രെയിനിംഗ്  ടീച്ചര്‍ ആക്കുന്നു ..( പൊട്ടന്‍ കാമുകന്മ്മാരെ നിങ്ങളിത്രക്ക് വിഡ്ഢികളായല്ലോ.. ചെയ് ..ചെയ് ..).ഞാനീ പറയുന്നത് പ്രായ പൂര്‍ത്തി ആയ കാമുകീ കാമുകന്മ്മാരെ കുറിച്ചാണ് കേട്ടോ .  ഒന്നാം ക്ലാസ് മുതല്‍  എട്ടാം ക്ലാസ് വരെ യുള്ള കാമുകന്മ്മാര്‍ ഇതില്‍ നിന്നും മാറി നില്‍ക്കണമെന്ന് അപേക്ഷിക്കുന്നു ..)മീന്‍ വണ്ടിയുടെ പിന്നാലെ പൂച്ച നടക്കുന്നത് പോലെ കാമുകന്‍ കാമുകിയുടെ പിന്നാലെ നടന്നു .. ഉറക്കവും ഭക്ഷണവും ഇല്ലാതെ  അവളെ സ്വപ്നം കണ്ടു കാമുകിയെ കൊണ്ട് പറയിപ്പിക്കുന്നു  ഇഷ്ട്ടമാണ് എന്ന് .. ! സന്തോഷിക്കാന്‍ വരട്ടെ   ആ ഇഷ്ട്ടമാണ് എന്ന് പറഞ്ഞത് സത്യമാണോ ..?ചൂടാവണ്ടാ  സത്യമാണ് ... ബട്ട്‌ ശ്രദ്ധിക്കുക അതിലും ഉണ്ടൊരു കള്ളം .. പറയാം താഴോട്ടു നോക്കുക ..( ബ്ലോഗിന്റെ താഴോട്ട് .)കാമുകിയെ വളക്കാന്‍ കാമുകന്‍ പെടുന്ന പാട് ചിലറ ഒന്നുമല്ല എന്ന്  എന്നെ പോലെ വളച്ചവര്‍ക്ക് നന്നായി അറിയാം പക്ഷെ  അവസാനം കല്യാണത്തിന്  പോയി ബിരിയാണി കിട്ടാതെ തിരിച്ചു പോരുംബോഴുണ്ടാകുന്ന  അവസ്ഥയാകും പിന്നീട്  ഈ കാമുകന് ഉണ്ടാവുക  ..മനസ്സില്‍ ഇപ്പോള്‍ തോന്നുന്നില്ലേ എവിടെ കാമുകി പറഞ്ഞ നുണകള്‍ ..? അത്  പറയുവാന ഈ പോകുന്നത് ചൂടാവല്ലേ ഇഷ്ട്ടന്മ്മാരെ ..കാര്യതിലോട്ടു കടക്കുനതിനു മുന്‍പേ പറയട്ടെ കാമുകിമാരെ   ഇതൊരു തമാശ ആയിട്ടെ കാണാവൂ .. കാര്യമാക്കിയാല്‍ നിങ്ങളിതൊക്കെ അല്ലാന്നു  തെളിയിക്കേണ്ടി വരും  ..നമ്പര്‍ ഒന്ന് : ആദ്യമായി കാമുകി പറയുന്ന കള്ളം " എനിക്കും ഇഷ്ട്ടമാണ് " .. പലപ്പോഴും പല കാമുകിമാരും ഇത് പറയാറില്ല ഒരു ചിരി  മാത്രമേ  ഉണ്ടാകൂ  ബാക്കിയെല്ലാം കാമുകന്മ്മാര്‍ ഊഹിച്ചു യെടുക്കലാണ് ( അപ്പോള്‍ ആ ചിരിയുടെ അര്‍ഥം അത് കള്ള ചിരിയാണ് പഹയന്മ്മാരെ ഇഷ്ട്ടം കൊണ്ടല്ല  )2 .  നാളെ ഞാന്‍ വരില്ല ..( ഇങ്ങിനെ പറയാത്ത കാമുകിമാര്‍ കുറവാകും ഈ പറയുന്നതിന്റെ അര്‍ഥം  കൂടുതല്‍ അടുത്താല്‍ പണി പാളും അവസാനം ഒഴിഞ്ഞു പോകാന്‍ പറ്റില്ല  എന്ന് മുന്‍ കൂട്ടി നിശ്ചയിച്ചുള്ള ഒരു കണക്കു കൂട്ടല്‍ )3 . ഇന്നലെ ഞാന്‍ ഉറങ്ങിയിട്ടില്ല ( ഇത് സാധാരണ പറയുന്നത് കാമുകന്‍ പിണങ്ങുന്ന സമയത്തായിരിക്കും .. കാരണം വെറുതെ കിട്ടുന്ന റീ ചാര്‍ജ്  ആരെങ്കിലും വേണ്ടാന്ന് പറയുമോ ഹി .. അത് പോകാതിരിക്കാനുള്ള ഒരു അടവ് ..)4 . ഇക്കാനെ /ചേട്ടനെ ഞാന്‍ ഒരിക്കലും  മറക്കില്ല ( അവളുടെ  കല്യണം  കഴിഞ്ഞിട്ട്  നിങ്ങള്‍ അവളുടെ മുന്‍പിലൂടെ ഒരു രണ്ടു വര്ഷം കഴിഞ്ഞൊന്ന് പോയി നോക്ക്  അപ്പോഴറിയാം ആ മറക്കാത്ത കാമുകിയെ ഹി )5 . ഞാന്‍ ഇന്നേ വരെ ആരെയും സ്നേഹിച്ചിട്ടില്ല ഇക്കാനെ അല്ലാതെ  ( ഇത് കേള്‍ക്കുമ്പോള്‍ കാമുകന് കുളിര് കോരും ..! പക്ഷെ കൂടുതല്‍ കൊരണ്ട ചിലപ്പോള്‍ അവളുടെ ലിസ്റ്റിലെ  അവസാനത്തെ കാമുകന്‍ ആയിരിക്കാം നിങ്ങള്‍ ..ടിംഗ് ടിംഗ്  )6 .ഇനി ഞാന്‍ മിണ്ടില്ല ഒരിക്കലും ..( ഇതിങ്ങോട്ടു കേട്ടാല്‍ കാമുകന്‍ പാവം ലോല ഹൃദയം അവളെ എങ്ങിനെ മിണ്ടിപ്പിക്കാം എന്ന് ആലോചിച്ചുഎന്ത് വേണേലും വാങ്ങി കൊടുക്കും , എത്ര വേണേലും താഴ്ന്നു കൊടുക്കും ..പക്ഷെ ഇങ്ങിന ഒന്നും  ചെയ്യാതെ നിങ്ങളും മിണ്ടാതെ ഇരുന്നു നോക്കുഅവള്‍ ഇങ്ങോട്ട് വന്നു മിണ്ടും അനുഫവം ഗുരു )7 .എന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കില്ല (  ഇത് കേട്ട് മനസ്സ് അലിയുന്ന കാമുകന്മ്മാരെ .. അവളുടെ വീട്ടുകാര്‍ നിങ്ങളെക്കാള്‍യോഗ്യനായ ഒരു ചെക്കനെ കൊണ്ട് വന്നു നോക്കട്ടെ   പിന്നെ നിങ്ങലോടപ്പം ജീവിച്ചാല്‍ അവള്‍ തൂങ്ങി ചാവും എന്ന് പറയും )

 8 . ഇന്നലെ ഞാന്‍ ഇക്കയെ സ്വപ്നം കണ്ടു : ( ഇതെങ്ങാനും ഒരു കാമുകന്‍ കേട്ടാല്‍ , വീണ്ടും വീണ്ടും ചോദിക്കും " യെന്ത കണ്ടത് എന്താ കണ്ടത് എന്ന് ... . കൂടെ പ്രതീക്ഷിക്കുക എന്തോ വാങ്ങാനുള്ള പ്ലാനിങ്ങാണ്  അത് . ഒന്നുങ്കില്‍ recharge  അല്ലെങ്കില്‍ ചുരിദാര്‍ etc .. ) 9 .............................................?10 . ..........................................?ഈ അവസാനത്തെ രണ്ടെണ്ണം  ഞാന്‍ നിങ്ങള്ക്ക് വിട്ടു തരുന്നു  .. നിങ്ങളുടെ അനുബവങ്ങളിലൂടെ ആകട്ടെ ഈ രണ്ടെണ്ണം ...!ഏറ്റവും നല്ലത് വെച്ച് നിങ്ങളുടെ പേര് സഹിധം ഈ ബ്ലോഗില്‍ ചേര്‍ക്കുന്നതാണ് .... വേഗമാവട്ടെ ...               (ഗുണപാഠം : ആരെ നമ്പിയാലും കാമുകിയെ നമ്പരുത്  )

Zacകിഴക്കേതിൽ
 

പലായനത്തിന്‍റെ പര്യായമെന്താണ്......?



എവിടേക്ക് പോകണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല കുട്ടികള്‍ പരിഭ്രാന്തിയിലാണ്. അവശ്യസാധനങ്ങള്‍ കഴിയുന്നത്ര
 പ്ലാസ്റ്റിക് ബാഗുകളില്‍ കുത്തിനിറച്ചിട്ടുണ്ട് 29കാരിയായ ഇബ്തിസാം കുട്ടികള്‍ക്കൊപ്പം തെരുവിലൂടെ
 നടന്ന് നടന്ന് ക്ഷീണിച്ചിരുന്നു. ടാക്‌സിക്കുവേണ്ടി മണിക്കൂറുകളോളം കാത്തിരുന്നിട്ടും നിരാശയായിരുന്നു ഫലം"

 "പുലരും മുമ്പ് തന്നെ ഞങ്ങള്‍ വീടു വിട്ടിറങ്ങി തലക്കു
 മുകളില്‍ പോര്‍ വിമാനങ്ങള്‍ പറക്കുമ്പോള്‍ ഇരുട്ടിലേക്ക് ഇറങ്ങാന്‍ എനിക്ക് ഒട്ടും പേടി തോന്നിയില്ല. ഗസ്സ ഇപ്പോള്‍ പ്രേത ഭൂമി പോലെയാണ്. മരണത്തിന്റെ ഗന്ധവും വെടിയൊച്ചകളുമാണ് എവിടെയും നിറഞ്ഞിരിക്കുന്നത്"-ഇബ്തിസാം പറഞ്ഞു.

ഇന്നത്തെ പത്ര വാര്‍ത്തയാണ് നിങ്ങളിപ്പോള്‍ വായിച്ചത്

 പലായനത്തിന്‍റെ പര്യായമെന്താണ്......?
അക്കാദമിക് ബിരുദങ്ങള്‍ കൊണ്ട് ഇതറിയാനാവില്ല
 അനുഭവിക്കണം സ്വന്തം വീട്ടില്‍ നിന്ന് ഉമ്മയും പെങ്ങളും എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടക്കണം
 കൈയ്യില്‍ കിട്ടിയതെല്ലാം പെറുക്കിക്കൂട്ടി അവളും മക്കളും നിലവിളിച്ചോടണം അപ്പോള്‍ നമുക്ക് അറിയാനാവും
 പലായനത്തിന്‍റെ പൊരുളും ഗസ്സയുടെ മുറിവും

"നാം അനുഭവിക്കാത്ത വേദനകളെല്ലാം നമുക്ക് വെറും
 കെട്ടുകഥകളാണ്" ബെന്യാമീന്‍റെ വാക്കുകള്‍ ഗസ്സയോട്
 ചേര്‍ത്ത് വായിക്കണം പ്രവാസത്തിന്‍റെ പലായനത്തിന്
 ലക്ഷ്യങ്ങളും എത്തിച്ചേരേണ്ട ഇടങ്ങളുമുണ്ട് എന്നിട്ടും
 നാമെത്ര വ്യാകുലപ്പെടുന്നു ചെറുപ്പത്തില്‍ മാതാവ് നഷ്ടപ്പെട്ട
 പുണ്ണ്യനബി(സ ) നിയന്ത്രണം വിട്ട് നിലവിളിച്ചിട്ടില്ല
 മകന്‍ ഇബ്രാഹീം വേര്‍പെട്ടു പോയപ്പോള്‍
 വേവലാതിപൂണ്ടില്ല പക്ഷേ........

ശത്രുക്കളുടെ മര്‍ദ്ദനം കാരണം ജന്മ നാടായ മക്ക വിട്ട് മദീനയിലേക്ക് ഹിജ്റ പോയപ്പോള്‍ കവിള്‍ത്തടം നനയുന്ന കണ്ണീരോടെ മുത്ത് നബി വിതുമ്പിയത് ഹിജ്റയുടെ ചരിത്ര പലായനം പരിശോധിച്ചാല്‍ കാണാനാവും

 നഴ്സറി സ്കൂളില്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താന്‍ വൈകിയാല്‍ സമനില തെറ്റുന്ന മാതാപിതാക്കളാണ് നമ്മള്‍
 എന്നിട്ടും എല്ലാം നഷ്ടപ്പെട്ടവന്‍റെ നിലനില്‍പ്പിന് വേണ്ടിയുള്ള നിസ്സഹായതയുടെ നിലവിളി കേട്ട് ഒന്ന് ഞെട്ടാന്‍ പോലും നമുക്കാവുന്നില്ലല്ലോ ചോരചിത്രം പുരണ്ട പത്രങ്ങളില്‍ പച്ചക്കറി പൊതിയാന്‍ മാത്രം പഠിച്ചു വെച്ചവര്‍ മാത്രമാണ്
 നാമിപ്പോള്‍

 അറബ് ലോകത്തിന്‍റെ മൌനം കാണുമ്പോള്‍ അണ്ണാക്കിലാരോ ഈത്തപ്പനക്കുരു കുത്തിനിറച്ച പോലെ തോന്നിപ്പോകും
 കരയുദ്ധം തുടങ്ങിയിട്ടും കൊല്ലപ്പെട്ടവരുടെ എണ്ണം നാനൂറ് കവിഞ്ഞിട്ടും കൂട്ടപലായനംനടന്നിട്ടും അരമനകില്‍ ഇഫ്താര്‍ മീറ്റ് നടത്തുന്ന അറബ് ലോകം വേട്ടക്കാര്‍ക്ക് ചൂട്ട് പിടിക്കുകയാണോ.......?

ഗാസാ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ഇന്ത്യാ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്നാണ് സുഷമാ സ്വരാജ് അഭിപ്രായപ്പെട്ടത് പേര് പെണ്ണായത് കൊണ്ടായില്ല മാതാവിന്‍റെ വേദനയറിയണമെങ്കില്‍ 'സ്വന്തം'കുഞ്ഞിനെ മുലയൂട്ടണം സുഷമേച്ചീ.....

വിഷപ്പാമ്പുകളെ പ്രസവിക്കുന്ന ഫലസ്തീന്‍ സ്ത്രീകളെ കൊന്നോടുക്കണമെന്ന് പരസ്യമായി പറഞ്ഞ ഇസ്രായേല്‍ വനിതാ പാര്‍ലമെന്റംഗം അയലെറ്റ് ഷാക്കേദ്. നിന്‍റെ വാക്ക് കേട്ട് ഞങ്ങള്‍ ഷോക്കാവുന്നില്ല കാരണം നിന്‍റെയൊന്നും കണ്ണില്‍ ഒരു പെണ്ണിന്‍റെ വശ്യതയല്ല കാണുന്നത് വേട്ടമൃഗത്തിന്‍റെ ക്രൂരതയാണ് പിന്നെന്തിന് നീതി പ്രതീക്ഷിക്കണം

 ഗസ്സയിലെ 18 ലക്ഷം ജനങ്ങള്‍ മുഴുവന്‍ എവിടേക്ക് പോകണമെന്ന് അറിയാതെ അലയുകയാണത്രേ
 കരയും കടലും ആകാശവും ഇസ്രാഈല്‍ സേനയുടെ നിയന്ത്രണത്തിലായതുകൊണ്ട് അതിര്‍ത്തി കടന്ന് പുറത്തുകടക്കാന്‍ അവര്‍ക്കാവില്ല.

ആകാശലോകത്തിന്‍റെ അധിപനായ അല്ലാഹുവേ
 നീ മാത്രമാണഭയം................... .....................................Zac കിഴക്കേതില്‍

2014, ജൂലൈ 19, ശനിയാഴ്‌ച

എന്‍റെ അറേബ്യന്‍ പ്രണയത്തിലെ നായിക ..!

തിരക്ക് പിടിച്ച ജോലി സമയങ്ങളില്‍ ഷോപ്പില്‍ ആരെല്ലാം വന്നു പോകുന്നു എന്നൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ലായിരുന്നു കാരണം അതൊക്കെ നോക്കിയിട്ട് എന്ത് കാര്യംഎന്ന് വിചാരിച്ചു  കൊണ്ടെന്‍റെ ജോലി ചെയ്തു തീര്‍ക്കുകയും അത് കഴിഞ്ഞാല്‍ റൂമില്‍ പോയി വല്ല ഖുബൂസോ , തമീസോ പരിപ്പ് കറിയില്‍ മുക്കി പരിപ്പ് കണ്ടു പിടിച്ചവനെ പ്രാകി കൊണ്ട് ഒരു സെവെനപ്പും കുടിച്ച് അള്ളള്ള പടച്ചോനെ മുത്ത്‌ നബിയെ നേര്ച്ചക്കാരെ എന്നും ചൊല്ലി പറഞ്ഞു പുതപ്പ് വലിച്ചിട്ട്  കാലും നീട്ടി ഒറ്റ കിടപ്പ്  . പിന്നെ അലാറത്തില്‍ കോഴി കൂവുമ്പോള്‍ മാത്രമേ ബോധം വരൂ . നേരം വെളുത്താല്‍  പ്രവാസികളുടെ ഒന്നൊന്നര  ഗള്‍ഫു കുളിയൊക്കെ കഴിഞ്ഞു ഷോപ്പില്‍ വന്നു സുലൈമാനിയില്‍  രണ്ടു റസ്‌ക്കു മുക്കി തിന്നു ജോലിയങ്ങോട്ട്  തുടങ്ങും .. ചില ദിവസങ്ങളില്‍ ജോലി ചെയ്തു ക്ഷീണിച്ചാല്‍  കുറച്ചു നേരം പുറത്തേക്ക്‌ നോക്കിയങ്ങനെ ഇരിക്കും ആ ഇരുത്തത്തിലാണ് പലവിധ ചിന്തകളും മൊട്ടിട്ടു വിരിയലും കൊഴിഞ്ഞു വീഴലും ..ജോലിയെടുക്കുന്നത് ഒറ്റക്കായതിനാല്‍ ഒന്ന് മിണ്ടുവാന്‍ പോലും ആരുമില്ലാത്ത ടെന്‍ഷന്‍ മാറ്റാന്‍ ആദ്യമൊക്കെ ഏതെങ്കിലും പാട്ട് വെച്ച് ജോലി ചെയ്യുമായിരുന്നു .. അതൊരു ദിവസം കണ്ടു വന്ന എന്‍റെ പുന്നാര അറബി ഷോപ്പില്‍ പാട്ട് കേള്‍ക്കുന്നത് മംനൂഹ് ആണെന്ന് പറഞ്ഞു നിര്‍ത്തിപ്പിച്ചു .പിന്നീട് നേരം കളയാന്‍ നല്ല നല്ല നടക്കാത്ത പല വിധ  കിനാവുകളും  കണ്ടു കൊണ്ട്  കമ്പ്യൂട്ടര്‍ നന്നാക്കുമ്പോള്‍ സമയം പോകുന്നത് അറിയുകയേ ഇല്ലാ .. കമ്പ്യൂട്ടര്‍ നന്നാക്കുവാന്‍ വരുന്നവരില്‍ കുട്ടികളും വലിയവരും വയസ്സന്മ്മാരും കൂടെ കൂട്ടിലിട്ടു വളര്‍ത്തിയ ബ്രോയ്‌ലര്‍ ചിക്കനേ  പോലെയുള്ള മുഴുത്ത അറബിക് തരുണീ മണികള്‍  വരെയുണ്ടായിരിക്കും .. പക്ഷെ നാട്ടിലേത് പോലെ ഈ അറബിക് സുന്ദരികളെ ലൈനടിക്കാന്‍ നിന്നാല്‍ പിന്നെ നാട്ടില്‍ പോകുമ്പോള്‍ കഴുത്തിനും തലക്കുമിടയില്‍ ഒരു വിടവ് വന്നാലോ  എന്ന്  ഭയന്ന് അവരെ നോക്കുവാന്‍ പോലും മടിയായിരുന്നു .. ഇടയ്ക്കു വരുന്ന പെണ്ണുങ്ങള്‍ എന്നെ എന്താ നോക്കാത്തെ യാ ഹിന്ദീ  ? എന്നുള്ള മട്ടില്‍ മുന്നില്‍ തന്നെ നിന്ന് നെഞ്ചും വിരിച്ചു  കൊഞ്ചുമ്പോള്‍ നന്നായി ഒന്നങ്ങോട്ടു നോക്കാന്‍ തല ഉയര്‍ത്തുന്നതും അവരുടെ മുഖത്തിന്‌ മുകളില്‍ വലിച്ചിട്ട ആ ബുര്‍ഖ കാണുമ്പോള്‍ നോക്കണ്ടായിരുന്നു എന്ന് വരെ തോന്നി പോകും .. കാരണം വലിയ പര്‍ദ്ദയും, കറുത്ത  ബുര്ഖയും കൂടി ഒന്നിച്ചു കാണുമ്പോള്‍  ഏതോ വലിയ ജന്തുവാണന്നെ തോന്നൂ .. എന്നാലും വേണ്ടിയില്ല കൊഴിയില്ലെങ്കില്‍ പോത്ത് എന്ന് പറഞ്ഞപോലെ ഇവിടെ ഇതൊക്കെ തന്നെ കിട്ടൂ എന്നും മനസ്സില്‍ പറഞ്ഞു ആ കറുത്ത ഭൂതങ്ങളെ അങ്ങനെ നോക്കിയിരിക്കും ..ഷോപ്പില്‍ വരുന്ന അറബി പെണ്ണുങ്ങളെ എന്‍റെ അറബിയാണ്  എന്നും മാനേജ് ചെയ്യല്‍..! അവനു പെണ്ണുങ്ങള്‍ ഷോപ്പില്‍ വന്നാല്‍ ഒരു ശുഷ്ക്കാന്തിയാണ് ആണുങ്ങള്‍ വന്നാല്‍ ' യാ  സക്കരിയ്യ ശൂഫ്‌ ഹാദാ ( സക്കരിയ്യ അതൊന്നു നോക്കിക്കേ )  എന്നുറക്കെ വിളിച്ചു എന്‍റെ തലയിലോട്ടു അങ്ങട് വെച്ച് തന്നു അവന്‍ ടോം ആന്‍ഡ്‌ ജെറി ഇരുന്നു കാണും ..! ഇങ്ങനെയെല്ലാം മാറ്റമില്ലാതെ നടന്നു കൊണ്ടിരിക്കുന്ന നേരത്താണ് ഒരു ദിവസം ഹിഷാ നമസ്ക്കാരം കഴിഞ്ഞു ഷോപ്പ്‌ തുറന്നതും കടയിലേക്ക് രണ്ടു പെണ് കുട്ടികളുമായി ഒരു കിളവന്‍ അറബി കയറി വരുന്നത് .. എന്‍റെ അറബി ഷോപ്പില്‍ ഇല്ലാത്ത നേരത്ത് കയറി വരുന്ന ഇവരെ കണ്ടതും ഞാന്‍  പ്രാര്‍ഥിച്ചു "എന്‍റെ അറബി ഇപ്പോഴൊന്നും ഷോപ്പിലേക്ക് വരരുതേ" . എന്‍റെയടുത്തെക്ക് വന്ന  കിളവന്‍റെ കയ്യില്‍ നിന്നും ലാപ്‌ ട്ടോപ്പ്  വാങ്ങി ഞാന്‍ മെല്ലെ ചോദിച്ചു " എഷ് മുഷ്ക്കിലാ ..?"  ചോദിക്കുന്നതിനിടക്ക് അയാളുടെ പിറകില്‍ നില്‍ക്കുന്ന രണ്ടു പെണ് കുട്ടികളെ ഞാന്‍ കണ്ടു ഒന്ന് എന്‍റെ അതെ പ്രായം , മറ്റേതു ചെറിയ കുട്ടിയും .. ഞാന്‍ നോക്കിയതും അവറ്റകള്‍ കിളവന്‍റെ ബാക്കിലേക്ക് മാറി നിന്നു..രണ്ടു പേരില്‍ ഒരാളിലേക്ക് എന്തോ ഒരു ഗുരുത്വാഗര്ഷണം  പോലെ അവളെ  ഇടയ്ക്കിടയ്ക്ക് ഞാന്‍ നോക്കാന്‍ ശ്രമിച്ചെങ്കിലും ആ കിളവന്‍ അറബിയുടെ മുഖത്തെ ശൌര്യം കണ്ടപ്പോള്‍  എന്തോ ഒരു  ഭയമുള്ള പേടി പോലെ ഒരു തോന്നല്‍  . പൂച്ചയുടെ മുന്നില്‍ ചുട്ട ഉണക്ക സ്രാവ് കൊണ്ട് വന്നു വെച്ച് വീട്ടുകാരന്‍ കാവല്‍ നിന്ന പോലെ ആ പെണ്ണിനെ എന്‍റെ മുന്നില്‍ കൊണ്ട് വന്നു ഇരുത്തി അയാള്‍ കാവലിരിക്കുന്നു. എന്തൊരു കഷ്ട്ടമാ ഇത് ..!!  ഒന്നും സംസാരിക്കാതെയിരിക്കുന്ന അവളോട്‌ എനിക്ക് പല കുശലങ്ങളും  ചോദിക്കുവാനുണ്ടായിരുന്നു പക്ഷെ ..  അവറ്റകള്‍ ഒന്ന് നോക്കുന്നത്  പോലുമില്ല   ഹോ എന്തൊരു ജന്മങ്ങള്‍ നാട്ടിലെ ഗേള്‍സ്‌ വല്ലതും ആയിരുന്നെങ്കില്‍  മൊബൈല്‍ നമ്പര്‍ വരെ തന്നിട്ടുണ്ടായിരിക്കും  ഈ സമയം കൊണ്ട് ..!  ഇവിടെ ഉള്ളവളുമാര്‍ക്കൊന്നും  ഈ റൊമാന്റിക്ക് ഹോര്‍മോണുകള്‍ ശരീരത്തില്‍ ഇല്ലേ എന്നൊക്കെ  ചിന്തിച്ചു കൂട്ടി വേഗം കമ്പ്യൂട്ടര്‍ നന്നാക്കി കൊടുത്തു കാഷും വാങ്ങി അവര്‍ പോകുന്നതും അങ്ങനെ നോക്കി നിന്നു .. കാറിലേക്ക്  നടക്കുമ്പോള്‍ ഒരു വട്ടമെങ്കിലും അവളൊന്നു തിരിഞ്ഞു നോക്കിയാലോ എന്ന് ധരിച്ചു അവര്‍ കാറില്‍ കയറി പോകുന്നത് വരെ ഞാന്‍ നോക്കിയിരുന്നു ,  വെറുതെ പോലും തിരിഞ്ഞു നോക്കാതെ അവര്‍ കാറില്‍ കയറി പോയപ്പോള്‍ ആശ്വാസം കിട്ടാന്‍ വേണ്ടി ഞാന്‍  പറഞ്ഞു " അഹങ്കാരികള്‍ ലോകത്ത്‌ പെണ്ണുങ്ങള്‍ എല്ലാം കണക്കാ " കൂടുതല്‍ ചിന്തിക്കാതെ ഞാന്‍ എന്‍റെ ജോലി തുടര്‍ന്ന് കൊണ്ടിരുന്നു .. ദിവസങ്ങള്‍ മാസങ്ങളായി ഓടിയകലുന്നത് നോക്കി നില്‍ക്കാതെ  പ്രവാസം അനുഭവിച്ചു തീര്‍ക്കുന്നതിനിടയിലാണ് ഒരു ദിവസം രാവിലെ അവളുടെ കാര്‍ ഷോപ്പിനു മുന്നില്‍ വന്നു നിന്നത് ....കാര്‍ കണ്ടപ്പോള്‍ തന്നെ മനസ്സിലായിരുന്നു ഇതവളുടെ കാര്‍ തന്നെയാണെന്ന് . എന്തൊരു ഓര്‍മ്മശക്തി  ..! അവള്‍ കാറില്‍നിന്നുമിറങ്ങി എങ്ങോട്ടാണ് പോകുന്നത് എന്ന് നോക്കി നില്‍ക്കുമ്പോള്‍ കമ്പ്യൂട്ടറുമായി കുണുങ്ങി കുണുങ്ങി അവള്‍ നടന്നു വരുന്നത് എന്‍റെ ഷോപ്പിലേക്കാണെന്ന് മനസ്സിലായതും  പെട്ടെന്ന് ഞാന്‍ പോക്കറ്റില്‍  ചീര്‍പ്പ് തപ്പി പിന്നീടാണ് ഓര്‍മ്മ വന്നത് നാട്ടിലല്ല ഇപ്പോള്‍ ഗള്‍ഫിലാണ് നില്‍ക്കുന്നത്‌ എന്ന് .. കിളവനറബി കൂടെയുണ്ടാകുമെന്ന് പേടിച്ച് പിറകിലേക്ക് ഞാനൊന്ന് വലിഞ്ഞു നോക്കി ഭാഗ്യം ആരുമില്ല ഡ്രൈവര്‍ മാത്രമേയോള്ളൂ . ഷോപ്പിലേക്ക് കയറി വന്ന അവള്‍ ഞാനിരിക്കുന്ന സീറ്റിനരികില്‍ വന്നു കൊണ്ട് ലാപ്‌ട്ടോപ്പ് ഓണ്‍ ചെയ്തു  സ്ക്രീനില്‍ കാണുന്ന റോസാ പൂ എനിക്ക്  തരാന്‍ വേണ്ടി വെച്ചതാണോ അറബി പെണ്ണെ എന്നൊക്കെ അവളോട്‌ ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ നല്ല തല്ല് നാട്ടില്‍ പോയാല്‍ ഫ്രീയായി കിട്ടും എന്തിനാപ്പോ വിസ എടുത്തു വന്നു ഇവെടെന്നു  മേടിക്കുന്നെ  എന്നൊക്കെ തോന്നിയത് കൊണ്ടാവണം ഞാന്‍ അവളോട്‌ ഒന്നും  ചോദിച്ചില്ല .. എന്താണ് പ്രശ്നം ലാപ്പിനു എന്ന് ചോദിച്ചതും .. ആ സുന്ദരി മനോഹരമായ ശബ്ദത്തില്‍ പറയുവാന്‍ തുടങ്ങി കമ്പ്യൂട്ടറിന്‍റെ കേടുകള്‍ പറയുമ്പോഴെല്ലാം ഞാനവളുടെ കണ്ണുകളിലേക്ക് മാത്രം ഇമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നു എന്ത് മനോഹരമായ കണ്ണുകള്‍ .. ബുര്‍ഖയുടെയുള്ളില്‍ നിന്നും വരുന്ന അവളുടെ ശബ്ദവും ആ കണ്ണുകളും അവളിലേക്കെന്നെ  ആഞ്ഞു വലിക്കുകയായിരുന്നു . കൂടുതല്‍ നേരം അവളെ ഷോപ്പില്‍ നിര്‍ത്താതെ പെട്ടെന്ന് ശെരിയാക്കി കൊടുത്തു കാഷോന്നും  വേണ്ടാന്നു പറഞ്ഞു നോക്കാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല കാരണം ഷോപ്പ്‌ അറബിയുടെതാണല്ലോ .. ന്നാലും അവളുടെ കയ്യില്‍ നിന്നും കൂടുതല്‍ വാങ്ങുവാന്‍ വയ്യെന്ന് കരുതി കുറച്ചു മേടിക്കാന്‍ നിന്നപ്പോള്‍ ബാഗി ഖല്ലി  ( ബാക്കി വെച്ചോ ) എന്ന് ചിരിചു കൊണ്ടവള്‍ പറഞ്ഞപ്പോള്‍ അത് വാങ്ങാതിരിക്കുവാന്‍ മനസ്സ് സമ്മതിച്ചില്ല  ആ കാഷും വാങ്ങി ഒരു ശുക്രനും പറഞ്ഞു അവളെ യാത്രയാക്കി ..നാട്ടില്‍ ലവ് ലെറ്റര്‍ തരുന്നു ഇവിടെ റിയാല്‍ തരുന്നു ഇത് ലവ് ആയീന്ന തോന്നുന്നേ എന്നൊക്കെ സ്വയം മനസ്സിലിട്ടു   ഹരിച്ചും ഗുണിച്ചും വൈ കണക്ക് ചെയ്തും ഞാനവളെയങ്ങോട്ടു  പ്രണയിച്ചാലോ എന്നാലോചിച്ചതും മനസ് ഒന്ന് ആക്കി ചിരിച്ചു കൊണ്ട്  " ഇത് വരെ കിട്ടിയതൊന്നും പോര അല്ലെ .? എന്ന് ചോദിച്ചതും ഞാന്‍ പ്രണയത്തില്‍ നിന്നും പിന്മാറി .. ഇനി അവള്‍ വരില്ലെന്ന് കണക്ക് കൂട്ടിയിരുന്ന എന്‍റെ കണക്ക് കൂട്ടലുകളെ തകിടം മറിച്ചു കൊണ്ടവള്‍ ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും ഷോപ്പില്‍ വരികയും എന്തെങ്കിലുമൊക്കെ  വാങ്ങുകയും  ചെയ്യുവാന്‍ തുടങ്ങി  .കാരണം അവളുടെ വീട് ശോപ്പിനടുത്തു എവിടെയോ  ആയിരുന്നു . അവളെ കണ്ടിട്ടില്ലെങ്കിലും അവള്‍ മനോഹരിയായിരുന്നു  അവളുടെ കണ്ണുകളും നടത്തവും സംസാരവും ഇടയ്ക്കിടയ്ക്ക് കളിയാക്കി ചിരിക്കുന്ന  ചിരിയുടെ മനോഹാരിതയുമെല്ലാം ഞാന്‍ ഇടക്കിടക്ക്  നോക്കി നില്‍ക്കുമായിരുന്നു  .. പതിവിനു വിപരീതമായി അവളൊരു ദിവസം" എഷ് ഇസ്‌മ് ക്ക്  ..? ( നിന്‍റെ പേരെന്താ ..?)" എന്ന് ചോദിച്ചപ്പോള്‍ എനിക്കങ്ങോട്ട് കുളിര് കോരി..!! കോരിയ കുളിര് മാറുന്നതിനു മുന്‍പ്‌ തന്നെ ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു " അന സക്കരിയ്യ ..!" സക്കരിയ്യ എന്ന വാക്കിന്‍റെ  അര്‍ഥം പറഞ്ഞു കൊണ്ടവള്‍ എന്നെ സൂക്ഷിച്ചു നോക്കിയപ്പോള്‍  പണ്ടെങ്ങോ അടഞ്ഞു പോയ  അനുരാഗത്തിന്റെ കുഴലുകളില്‍ നിന്നും എന്തൊക്കെയോ   പുറത്തേക്കു ശക്തിയായി ഒഴുകാന്‍ തുടങ്ങി ..പിന്നീട് അവള്‍ ഷോപ്പില്‍ വരുമ്പോഴെല്ലാംസക്കരിയ്യ ദ്കഫാലക്ക് എന്ന് ചോദിച്ചതിനു ശേഷം മാത്രമായിരുന്നു ബാക്കിയുള്ള കാര്യങ്ങള്‍ പറയാറ് .. അവളുടെ വരവും കാത്തിരിക്കുന്നത് എനിക്കൊരു ഹരമായി കാരണം വായിനോട്ടം പണ്ടേ എന്‍റെയൊരു പ്ലസ്‌ പോയിന്റ്‌ ആയത് കൊണ്ടാവണം അവളുടെ കാര്‍ പുറത്തു കണ്ടാല്‍ പിന്നെ എന്തോ ഒരു ലത് പോലെയാണ് എന്താ പറയാ എനിക്കറിഞ്ഞൂടാ എന്തൊക്കെയോ ആണ്  .. അവളുടെ വാപ്പയായ കിളവനറബിയെ  ഇതിനിടയില്‍ ഞാന്‍ നല്ല കൂട്ടുകാരനാക്കി  മാറ്റി കാരണം അഥവാ അങ്ങേര്‍ എന്‍റെ അമ്മായി അപ്പന്‍ ആയാലോ ങേ . ആ വീട്ടിലെ യേത് കമ്പ്യൂട്ടര്‍ കേട്  വന്നാലും നന്നാക്കുവാന്‍ എന്‍റെ ഷോപ്പിലേക്ക് കൊണ്ട് വരല്‍ പതിവായി ..ഏതോ  ഒരു ദിവസം അവളുടെ അനുജത്തി ഷോപ്പില്‍ അവളുടെ കംപ്യൂട്ടറുമായി വന്നപ്പോള്‍ ആ  കുട്ടിയോട് ഞാനവളുടെ പേര് ചോദിച്ചു  .. അങ്ങനെ അവളുടെ പേര് കിട്ടി " നൂറ " മനോഹരമായ പേര് ..ദിവസങ്ങള്‍ പെട്ടെന്ന് കഴിഞ്ഞു പോകുന്നു മനസ്സിന് എന്തോ ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു വല്ലാത്ത സുഖം .. നേരം വെളുക്കുവാന്‍ വേണ്ടി കാത്തിരിക്കുന്ന രാത്രികള്‍ .. റൂമിന്‍റെ സൈടുകളിലുളള ചെറിയ ചെറിയ പൊത്തുകളില്‍ നിന്നും സുബഹിന്‍റെ ബാങ്ക് കേട്ടുണര്‍ന്ന ചെറിയ കിളികള്‍ എന്തൊക്കെയോ എന്നും വിളിച്ചു പറയുന്നു ..അവളോട്‌  തോന്നുന്നത് പ്രണയമാണോ എന്നൊന്നും അറിയില്ലെങ്കിലും അവളെ എപ്പോഴും  കാണണമെന്ന് കൊതിച്ചു പോകുന്നു .. ആ പെണ്ണിന്‍റെ മനോഹരമായ ശബ്ദം വല്ലാതെ മനസ്സിനെ ആകര്‍ഷിച്ചിരിക്കുന്നു  .. ഇത് വരെ ഞാന്‍ കേട്ടിട്ടുള്ള പെണ് സ്വരങ്ങളില്‍ മധുരമായ ശബ്ദമായിരുന്നു അവള്‍ക്കു  .. എന്ത് പറയുമ്പോഴും  ചിരിച്ചു കൊണ്ട്  തുടങ്ങുന്ന  അവളെ നോക്കി നില്‍ക്കുന്ന  ഒരു ദിവസം അവളെന്നെയൊന്നു സൂക്ഷിച്ചു  നോക്കി .. ആ നോട്ടം കണ്ടതും എന്‍റെ ഇടതു നെഞ്ചിന്‍റെ വലതു ഭാഗത്ത്‌ എന്തോ ഒരു വലിവ് അനുഭവപെട്ടത് പോലെ  .. കണ്ണുകള്‍ തമ്മില്‍ അടക്കം പറയാന്‍ തുടങ്ങുന്നതും അവള്‍ നോട്ടം പിന്‍ വലിച്ചു . കയ്കള്‍ രണ്ടും കെട്ടികൊണ്ട്   ഷോപ്പിലിരിക്കുന്ന സാധനങ്ങളെ നോക്കി കൊണ്ടവള്‍   എന്‍റെ മുന്നിലൂടെ  നടന്നു  പോകുമ്പോഴെല്ലാം അവള്‍ക്കൊരു പ്രത്യേക ഗന്ധമായിരുന്നു ബ്രൂട്ടിന്‍റെയും, എറ്റെര്‍ണലിന്റെയും , റോയല്‍ മിറാജിന്‍റെയും  സുഗന്ധങ്ങളെക്കാള്‍  സ്മെല്‍   അവളടിക്കുന്ന പെര്‍ഫ്യൂമിനുണ്ടായിരുന്നു   . ആ സ്മെല്‍  അവളുടെ മേനിയുമായി ചേര്‍ന്ന് വരുന്ന സുഗന്ധം എന്നെ ഇരുന്ന ഇരുപ്പില്‍ നിന്നും പലപ്പോഴും എഴുന്നേല്‍പ്പിച്ചു  നിര്‍ത്തുവാന്‍  തുടങ്ങി ..മൊട്ടിട്ടു തുടങ്ങിയ അനുരാഗം അവളറിയാതെ ഞാന്‍ മനസ്സിലിട്ടു നനച്ചു വളര്‍ത്തുന്നതിനിടയിലാണ് അന്നൊരു ദിവസം ഉറങ്ങാന്‍ കിടന്നതും അവള്‍ എന്‍റെ സ്വപ്നത്തില്‍ വരുന്നത് .. ഈന്തപനക്ക് ചുവട്ടില്‍ അവളെയും കുറിച്ചോര്‍ത്തിരിക്കുന്ന എന്‍റെയടുത്തെക്ക് ദൂരെ നിന്നും കറുത്ത പര്‍ദ്ദയണിഞ്ഞു കൊണ്ടവള്‍ ഓടി വരുന്നു  മണലില്‍ അവളുടെ നഗ്നപാദങ്ങള്‍ പതിക്കുമ്പോള്‍ മണല്‍ തരികള്‍  രോമാഞ്ചം കൊണ്ട് പുളകിതരാവുന്നത് ഞാന്‍ ശ്രദ്ധിച്ചു  .. ഓടി വന്നു  കിതച്ചു  നില്‍ക്കുന്ന അവളെ നോക്കി നില്‍ക്കുന്ന എന്നെ നോക്കി കൊണ്ടവള്‍    മുഖം മറച്ച ബുര്‍ഖ മെല്ലെയൊന്നു  പൊക്കി .. പൂന്തോട്ടം കണ്ട വണ്ടിനെ പോലെ ഞാനവളെ അനുരാഗവിലോചിതനായി നോക്കി നിന്നു .. സുറുമയെഴുതിയ കണ്ണുകളും, തേനിന്‍റെ മധുരം പറ്റി നില്‍ക്കുന്ന ചുണ്ടുകളും ,തൊട്ടാല്‍ വഴുക്കുന്ന  കവിളുകളും, നാണം വരുന്ന മുഖത്തേ കൂടുതല്‍ മനോഹരമാക്കുന്ന ചെരിഞ്ഞ പുരികങ്ങളുമുള്ള അവള്‍ കുറച്ചെന്‍റെയടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട്   ആ ചുവന്ന ചുണ്ടുകള്‍ എന്നോടായി മന്ത്രിച്ചു  " അഹുബ്ബക്ക് ...  " ( എനിക്ക് നിന്നെ ഇഷ്ട്ടമാണ്  )അതങ്ങോട്ട് കേട്ടതും ഞാന്‍ ഈന്തപന മരത്തില്‍ ബലമായി പിടിച്ചു .. വിറക്കുന്ന ചുണ്ടുകളുമായി ഞാനവളുടെ ചെവിയില്‍  മെല്ലെ പറഞ്ഞു   " ലവ് യു  യാ ഹൂറി  .." പുഞ്ചിരിച്ചു കൊണ്ടവള്‍ എന്‍റെ കയ്പിടിച്ചു കൊണ്ട് ചോദിച്ചു  " നമുക്ക് ഈ മരുഭൂമിയിലൂടെ നടക്കാം,സമ്മതിച്ചു കൊണ്ടവള്‍ നീട്ടിയ ആ കരങ്ങളില്‍ മെല്ലെ പിടിച്ചു കൊണ്ട്  ഞങ്ങള്‍ നടക്കാന്‍ തുടങ്ങി ,, പ്രണയം കണ്ടു നില്‍ക്കുന്ന ഈന്ത പന മരങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരു തണുത്ത കാറ്റ് ആ മരുഭൂമിയില്‍ വീശി   ..  റിയാദ്‌ മരുഭൂമിയിലെ മണലിലൂടെ നൂറയുടെ കയ്പിടിച്ചു .നടക്കുമ്പോഴെല്ലാം ഞാനവളെ തന്നെ നോക്കുകയായിരുന്നു . വടക്കന്‍ റിയാദില്‍ മാത്രം കാണപെടുന്ന ഒരു പ്രത്യേക തരം പൊടികാറ്റുണ്ട് അതവളുടെ ബുര്ഖയിലും പര്ദ്ദയിലുമൊക്കെ തട്ടി തടഞ്ഞു പോകുന്നുണ്ടായിരുന്നു .. തണലത്ത് നിന്നും വെയിലത്തെക്ക് ഓരോ തവണ അവള്‍ വരുമ്പോഴും  മൊഞ്ച് കൂടി കൂടി വന്നു അന്നാ മരുഭൂമിയില്‍ വെച്ചു ഞാനുറപ്പിച്ചു ഈ അറബിച്ചികുട്ടിയെ ഞാനാര്‍ക്കും കൊടുക്കൂലാന്നു .. ഇവളെയും കൊണ്ടേ ഞാന്‍ വിമാനത്തില്‍ കയറൂ എന്ന്  മനസ്സില്‍ പറഞ്ഞു ഞാനവളെ`എന്‍റെ` തോളോട് ചേര്‍ത്തതും ദൂരെ നിന്നും  പാഞ്ഞു വരുന്ന  മുതവ്വയുടെ  കാര്‍ കണ്ടതും ഒരുമിച്ചായിരുന്നു . അവള്‍ പരിഭ്രമിച്ചു കൊണ്ട് പതുക്കെ പറഞ്ഞു  മുതവ ഈജി  ..!. എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന എന്നെയും കൊണ്ടവള്‍ ഓടാന്‍ തുടങ്ങി  . ഓടിയോടി ഞങ്ങള്‍ ചെന്ന് വീണത്‌  വലിയൊരു കുഴിയില്‍..!! കുഴിയില്‍ വീണതും ഉറക്കില്‍ നിന്നും ഞെട്ടി ഉണര്‍ന്ന ഞാന്‍ ബെഡിലിരുന്ന് കുറച്ചു നേരമൊന്നു കിതച്ചു.. കിതപ്പ് മാറിയപ്പോള്‍  മൊബൈലെടുത്ത് സമയമൊന്നു നോക്കി  മൂന്നു മണി കഴിഞ്ഞു മുപ്പത്തിമൂന്നു മിനുട്ട്  .. കോപ്പിലെ സ്വപ്നമായി പോയല്ലോ ഇത്  എന്ന് മനസ്സില്‍ പറഞ്ഞു   അവിടെയങ്ങനെ കിടന്നു അവള്‍ വീണ്ടും വന്നാലോ എന്നും വിചാരിച്ചു കൊണ്ട് കണ്ണുകളിറിക്കി പിടിച്ചു  . പിന്നീടുള്ള ഉറക്കത്തില്‍ അവള്‍ വന്നില്ലെങ്കിലും  അവളുടെ മുഖം കണ്ടല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞാന്‍ ..  എത്ര സുന്ദരിയാണവള്‍ . ഞാന്‍ കണ്ട സ്വപ്നം അവളുംകണ്ടിട്ടുണ്ടാവുമോ എന്നൊക്കെ സംശയിച്ചു രാവിലെ അവളുടെ വരവും കാത്തു ഞാന്‍ ശോപ്പിലിരുന്നു പക്ഷെ എന്ത് കൊണ്ടോ  അന്ന് മുതല്‍ അവള്‍ ഷോപ്പില്‍ വരാതെയായി .. കാണാത്തതിനു  കാരണം ആരോടെങ്കിലും തിരക്കാനും വയ്യാത്ത അവസ്ഥ .. കൂറ ചോക്ക വരച്ചത് മണത്ത കൂറയെ പോലെ ഞാന്‍ ഷോപ്പിലിരുന്നു വട്ടം കറങ്ങാന്‍ തുടങ്ങി . ദിവസം കഴിയുംതോറും പതിയെ പതിയെ മനസ്സിനെ നിയന്ത്രിച്ചു  ശെരിയായി വരുമ്പോള്‍  കുറെ മാസങ്ങള്‍ക്ക് ശേഷം അവള്‍ വീണ്ടും ഷോപ്പില്‍ വന്നു പക്ഷെ പതിവിനു വിപരീതമായി കൂടെ ഏതോ മുന്‍പ്‌ കണ്ടിട്ടില്ലാത്ത  ഒരു അറബിയുമുണ്ട് .ഇത്രയും ദിവസം കാണാത്തതിലുള്ള  പരിഭവം പറയാന്‍ നില്‍ക്കുന്ന ഞാന്‍ അയാളെ കണ്ടതും ആ പരിഭവം തന്നെ മറന്നു പോയി  . കൂടെയുള്ള ആളുടെ പിന്നില്‍ നിന്നു കൊണ്ടവള്‍ സംസാരിക്കുവാന്‍ തുടങ്ങി കമ്പ്യൂട്ടര്‍ നന്നാക്കുന്നതിനിടയില്‍ അയാള്‍ സിഗരറ്റ് വലിക്കാന്‍ പുറത്തേക്ക് പോയതും ഞാനവളോട്‌ ചോദിച്ചു " മിന്‍ ഹാദാ ? ( അതാരാണ് ?) അതിനുള്ള മറുപടി കിട്ടിയപ്പോള്‍ പവര്‍ സപ്ലേ അടിച്ചു പോയ മതര്‍ ബോര്‍ഡ്‌ പോലെ എന്‍റെ ഫാന്‍ നിന്നു .. അവള്‍ പറഞ്ഞു ഹാദാ  സൌജ്‌ ..! ( എന്‍റെ കെട്ട്യോന്‍ ) . കല്ല്യാണം ഉണ്ടെന്നൊരു വാക്ക് പറയാമായിരുന്നില്ലേ എന്നൊക്കെ അവളോട്‌ ചോദിച്ചു പൊട്ടി കരയണം എന്നുണ്ടായിരുന്നു പക്ഷെ  ഞാന്‍ മിണ്ടിയില്ല   കാരണം അവളെന്റെ ആരാ ..? എന്നൊക്കെ  ചിന്തിച്ചു ഞാന്‍ . ആ ലാപ്പ്ട്ടോപ്പ് നന്നാക്കുമ്പോള്‍ .. മനസ്സില്‍ പണ്ട് പരീ കുട്ടി പാടിയ പാട്ടായിരുന്നു പാടിയിരുന്നത് .. കംപ്യൂട്ടറുമായി  അവള്‍ അയാളുമോത്ത്  പുറത്തേക്കു നടക്കുമ്പോള്‍ ഞാന്‍ പഴയത് പോലെ അവളെ നോക്കി നിന്നില്ല അവള്‍ തിരിഞ്ഞു നോക്കുമോ എന്ന് നോക്കാന്‍ മനസ്സ്‌ പറഞ്ഞെങ്കിലും  പോയി പണി നോക്കടാ മനസ്സേ എന്നും പറഞ്ഞു ഞാന്‍ ചെയറില്‍ വന്നിരുന്നു . ന്നിട്ട് മെല്ലെ എന്നോട് തന്നെ പറഞ്ഞു " അങ്ങനെ അറബി പെണ്ണിനേ പ്രേമിക്കാനുള്ള പൂതിയും പണ്ടാറടങ്ങി "" ഈശ്വര ന്തിനീ പരീക്ഷണം . ഇതെല്ലാം ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണിന്‍റെ പ്രാര്‍ത്ഥന കൊണ്ട്സംഭവിക്കുന്നതാവണം നിനക്കുള്ളതു മണിയറയില്‍ വെച്ച് ഞാന്‍ തരണ്ട് യെന്നും  പറഞ്ഞു ഞാനാ അധ്യായം സീല്‍ ചെയ്തു ..!വാല്‍  പീസ്‌ : പൂതികള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ല കെട്ടാ ..!!സസ്നേഹം സക്കരിയ്യ..............

2014, ജൂലൈ 18, വെള്ളിയാഴ്‌ച

മൂന്നു ചെറുപ്പക്കാരുടെ വിവാഹാലോചന



നാട്ടിലെ ഇമാമിന്‍റെ മകള്‍ വളരെ സുന്ദരിയായിരുന്നു. വിവാഹ പ്രായമെത്തിയപ്പോള്‍ പലരും ആലൊചനകളുമായി വീട്ടിലെത്തി.
ഭക്തനായത് കൊണ്ട് തന്നെ ഇമാം വളരെ ശ്രദ്ധിച്ചു മാത്രമേ അത്തരക്കാരോട് വിവാഹ കാര്യം സംസാരിച്ചിരുന്നുള്ളൂ.

ആയിടക്കു നാട്ടിലെ സുമുഖരായ മൂന്നു ചെറുപ്പക്കാര്‍ ആലോചനയുമായി ഇമാമിന്‍റെ വീട്ടിലെത്തി.

ഇമാം ഓരോരുത്തരെയായി വിളിച്ചു ചോദ്യങ്ങള്‍ ചോദിച്ചു.
ഇമാം: എന്താണ് നിന്‍റെ പേര്.

ഒന്നാമന്‍: ഇബ്രാഹീം

ഇമാം: എന്നാല്‍ സൂറത്ത് ഇബ്രാഹീം ഒന്ന് പൂര്‍ണ്ണമായും ഓതൂ.
അദ്ദേഹം പൂര്‍ണ്ണമായും ഓതിക്കൊടുത്തു.

ശേഷം രണ്ടാമനെ വിളിച്ചു.
എന്താ നിന്‍റെ പേര്.

യൂസുഫ്.
ഓക്കെ..എന്നാല്‍ സൂറത്ത് യൂസുഫ് ഒന്ന് ഓതുക.

അദ്ദേഹം പൂര്‍ണ്ണമായും ഓതിക്കൊടുത്തു.

ശേഷം അവസാനത്തെ ആളെ വിളിച്ചു.
എന്താണ് നിന്‍റെ പേര്.

അല്‍പം മടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: “എന്‍റെ ശരിക്കുള്ള പേര് യാസീന്‍ എന്നാണു പക്ഷേ എല്ലാവരും എന്നെ “ഖുല്‍ ഹുവള്ളാഹു - ഖുല്‍ ഹുവള്ളാഹു ” എന്നാണു വിളിക്കുന്നത്............................                    

Zac കിഴക്കേതില്‍

ഫലസ്തീനിലെ ജീവിതം നമുക്ക് വെറുമൊരു കെട്ടുകഥ:


ഫലസ്തീനിലെ ജീവിതം നമുക്ക്
വെറുമൊരു കെട്ടുകഥ:

“നാം അനുഭവിക്കാത്ത ജീവിതങ്ങള്
നമുക്കെന്നും കെട്ടുകഥകള് മാത്രമാണ് “

ഒരു
ശരാശരി ഫലസ്തീനിയുടെ ജീവിതം നമുക്ക്
അവിശ്വസനീയമായ വെറും കെട്ടു
കഥയാണ് . കാരണം മറ്റൊന്നുമല്ല.
നാമാരും അത്തരം ജീവിതാനുഭവങ്ങളി
ലൂടെ കടന്നു പോയിട്ടില്ല തന്നെ.
തലമുറകളോളം തുറന്ന ജയിൽ
ജീവിതം അനുഭവിക്കുന്നവരാണ്
ഓരോ ഫലസ്തീനിയും. അവർക്ക് നാടില്ല,
തെരുവുകൾക്ക് പേരില്ല, വീടുകൾക്ക് മേൽ
വിലാസമില്ല .
തങ്ങളുടെ പ്രദേശം അന്യാധീനപ്പെട്ട
തിനാൽ ഏതാനും കിലോമീറ്റർ
ചുറ്റളവിലേക്ക്
ഒതുങ്ങി മാറേണ്ടി വന്നവരാണ്
ഫലസ്തീനികൾ.
ചെകുത്താനും കടലിനും ഇടയിൽ പെട്ടത്
പോലെയാണ് ഗാസാ മുനമ്പിലെ ജീവിതം.
ഒരു വശത്ത് മെഡിറ്ററെനിയൻ കടൽ, മറു
ഭാഗത്ത് ക്രൂരതയുടെ പര്യായമായ
സയണിസ്റ്റ് ഭരണകൂടം.
സഞ്ചാരത്തിനും സ്വൈര്യ
ജീവിതത്തിനും തടയിട്ട് വലിയ
മതിലുകൾ അതിര് പാകി നിൽക്കുന്നു.
അതിനകത്ത് തന്നെ നൂറിലധികം ചെക്ക്
പോസ്റ്റുകൾ ഉണ്ട് . ഒരു
ഫലസ്തീനിയുടെ ദൈനം ദിന ജീവിതം ഈ
ചെക്ക് പോസ്റ്റുകളിൽ കെട്ടു പിണഞ്ഞു
കിടക്കുന്നു . സ്കൂളിൽ
പോവാനായാലും ആശുപത്രിയിൽ
പോവാനായാലും ചെക്ക് പോസ്റ്റുകളിൽ
കാത്ത് നിൽക്കണം. ഒരു
ഫലസ്തീനിയുടെ ജീവന്
വിലയില്ലാതതിനാൽ
അവന്റെ മണിക്കൂറുകൾക്കും വിലയില്ല.
രണ്ടോ മൂന്നോ ചെക്ക് പോസ്റ്റുകളിൽ
ദിനേന ക്ഷമയോടെ കാത്തു നിൽക്കുക
എന്നത് തന്നെ ഏറ്റവും വലിയ
പീഡനമാണ്. തിരിച്ചു
വരുമ്പോഴും അങ്ങനെ തന്നെ.പലയിടത്തു
ം വൈദ്യുതി വേലികൾ
പിന്നെയും സഞ്ചാര
സ്വാതന്ത്ര്യം മുടക്കുന്നു. ഏതു
സമയത്തും ആയുധ ധാരിയായ ഇസ്രായേൽ
പട്ടാളം ഫലസ്തീനിക്ക്
മുൻപേ പ്രത്യക്ഷപ്പെടാം .
അന്യായമായി പിടിച്ചു കൊണ്ട് പോവാം.
നിയമമോ പോലീസോ കോടതിയോ ഇല്ല.
തുരങ്കങ്ങളിലൂടെയാണ് അവശ്യ സാധനങ്ങൾ
പലതും അകത്തേക്ക് എത്തുന്നത്.തുരങ്കം ഒരു
ഗതാഗത മാർഗ്ഗം കൂടിയാണ് . ഗാസയിൽ
നിന്ന് തുരങ്കം വഴി പുറത്ത് പോവാൻ 30
ഡോളർ ആണ് നിരക്ക് . തുരങ്ക
നിർമ്മാണം ഇസ്രായേൽ
നിരോധിച്ചതായതിനാൽ ജീവൻ
പണയപ്പെടുത്തിയാണ് തുരങ്കങ്ങൾ
നിർമ്മിക്കുന്നത്.
ഇങ്ങനെ തുരങ്കം നിര്മ്മിക്കുന്ന
വരുടെ വരുമാന മാർഗ്ഗമാണ് ഈ തുക.
തുരങ്കത്തിന്റെ ഉടമസ്ഥൻ ഒരു
കടലാസിൽ എഴുതി നൽകുന്ന അനുമതിയാണ്
ടിക്കറ്റ്. ടിക്കറ്റ് നിരയ്ക്ക്
തീരുമാനിക്കുന്നത് ഉടമസ്ഥൻ
തന്നെ.ആടുമാടുകളെ വരെ ഈജിപ്തിൽ
നിന്ന് കടത്തുന്നത് ഈ തുരങ്കങ്ങൾ
വഴിയാണ് . ഈജിപ്റ്ത്തിലേക്ക് ചികിത്സ
തേടി പോവുന്നതും ഈ തുരങ്കങ്ങൾ
വഴിയാണ്.
ഗാസയിൽ സാധനങ്ങൾക്ക് തീവിലയാണ്.
ആവശ്യത്തിനു സാധനങ്ങൾ
എവിടെയും കിട്ടാനില്ല .
പട്ടിണിയും ദാരിദ്ര്യവും നിത്യ
സംഭവമാണ് . അതിനൊക്കെ പുറമേ ഒരു
ഫലസ്തീനിയുടെ ജീവന് ഒരു
ഗ്യാരന്റിയുമില്ല . ദുർബലമായ
വീടുകൾക്ക് മുകളിൽ ഏതു
നിമിഷവും ബോംബു വീഴാം. ജന
സാന്ദ്രത കൂടിയ പ്രദേശമായതിനാൽ
ഓരോ ബോംബിനും മരണം ഉറപ്പാണ് . ആയുധ
കമ്പനികളുടെ പരീക്ഷണ ശാല കൂടിയാണ്
ഫലസ്തീൻ. ആയുധങ്ങളുടെ പ്രഹര
ശേഷി ടെസ്റ്റ് ചെയ്ത് നോക്കുന്നത്
ഗാസയുടെ മുകളിലാണ്.
അവിടെയാണല്ലോ ജീവന് വിലയില്ലാത്ത
മനുഷ്യ പുഴുക്കൾ ജീവിക്കുന്നത്?
പെട്രോളിന് അൻപത് പൈസ വില
കൂടിയാൽ, ഒരു ദിവസം കറണ്ട് പോയാൽ
അക്ഷമരായി തെരുവിൽ ഇറങ്ങുന്ന
നമുക്കൊന്നും ചിന്തിക്കാൻ
പോലും കഴിയാത്ത ജീവിതമാണ്
ഫലസ്തീനികളുടെത് . ഇത്ര വലിയ
പീഡനങ്ങൾ ഏറ്റു വാങ്ങുന്ന ഒരു ജനത
സഹികെട്ട് ഒന്ന് പ്രതികരിച്ചാൽ
അതിന്റെ കാരണം പറഞ്ഞ്
വീണ്ടും ബോംബു വർഷം. ചുണ്ടക്ക കൊടുത്ത്
വഴുതനങ്ങ വാങ്ങുന്ന പണിയാണെന്ന്
പറഞ്ഞു പീഡിതരായ
ഫലസ്തീനികളെ പരിഹസിക്കാൻ
പ്രതികരണ തൊഴിലാളികൾ
ഇവിടെ തയ്യാറാണ് .
ഇതേ മാന്യന്മാരിൽ പലരും കറിയിൽ
ഒരൽപം ഉപ്പ് കൂടിയതിന്റെ പേരിൽ
ഭാര്യയുടെ മോന്തയ്ക്കടിക്കുന്ന
'അഹിംസാ വാദികളോ'
നിറുത്താതെ പോവുന്ന ബസ്സിനു
നേരെ കല്ലെറിയുന്നവരോ
ആയിരിക്കാം. എന്നിട്ടാണ്
ജിവിതത്തിൽ
ഇന്നുവരെ സ്വാതന്ത്ര്യം എന്തെന്ന്
അറിയാത്ത ഒരു
ജനതയുടെ വളരെ ദുർബലമായ
പ്രതികരണങ്ങളെ പരിഹസിക്കുന്നത്.
ഗാസയുടെ മണ്ണിൽ
വിരിയാതെ കൊഴിഞ്ഞു പോയ ഒരുപാട്
കുസുമങ്ങളുണ്ട് . അന്ത്യ ചുംബനത്തിനു
ഒരുപിടി ചാരം പോലും ബാക്കിയാക്കാതെ പോയ
പേരറിയാത്ത, മുഖമറിയാത്ത
കുറെ കുട്ടികൾ .മനുഷ്യ കവച്ചമെന്ന
പേര് വിളിച്ച് പരിഹസിച്ചു
നാം അവരെ വീണ്ടും കൊന്നു
കൊണ്ടിരിക്കുന്നു
.അതിക്രമിയെ ന്യായീകരിക്കൽ ആ
അതിക്രമങ്ങളിൽ പങ്കു ചേരൽ ആണല്ലോ?
മനുഷ്യരില്ലാത്ത ഒരടി മണ്ണ്
പോലും ഗാസയിൽ ഇല്ലല്ലോ?
ഓരോ ബോംബിനും ഏറ്റവും ചുരുങ്ങിയത് 10
മരണമെങ്കിലും മിനിമം ഗ്യാരണ്ടിയാണ് .
ആൾ കൂട്ടത്തിനു മുകളിൽ ബോംബിട്ടാൽ
പിന്നെന്താണ് സംഭവിക്കുക.മറ്റൊരു
ഭാഷ്യത്തിൽ പറഞ്ഞാൽ
ഓരോ ഫലസ്തീനിയും സ്വയം മനുഷ്യ
കവചമാണ്.
ഫലസ്തീന്റെ ഓരോ തരി മണ്ണിന്റെയും കവചമാണ്
അവിടെ ശേഷിക്കുന്ന മനുഷ്യർ. ....................

Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚»+919747709002«╝

2014, ജൂലൈ 17, വ്യാഴാഴ്‌ച

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്


ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്........💌💌💌💌

പ്രിയത്തില് ബാപ്പയും ഉമ്മയും അറിയാന്
ജമാല് എഴുത്ത്. ഗള്ഫില് വന്നിട്ട് ഇന്നേക്ക്
അഞ്ചു വര്ഷം തികയുന്നു. അടുത്ത
മാസം നാട്ടില് വരുന്നു. കഴിഞ്ഞ അഞ്ചു
വര്ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച
കടം വീട്ടാനും പിന്നെ ഒരിക്കല് നാട്ടില്
വന്നു പോരാനും സാധിച്ചു
എന്നതൊഴിച്ചാല്
സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്ഫിലേക്ക്
ഞാന് തിരിച്ചു പോരുന്നില്ല.
അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത്
കൊണ്ട് നാട്ടില് വല്ല
കൂലിപ്പണിക്കും പോകാം.
നിങ്ങളുടെ അഭിപ്രായം മറുപടിയില്
അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്.



പ്രിയത്തില് മകന് ജമാല് അറിയാന് ബാപ്പ
എഴുതുന്നത്
കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്
വളരെ സന്തോഷിക്കുന്നു.
ബാക്കി വിവരങ്ങള് ഉമ്മ എഴുതും. ജമാല്
അറിയാന് ഉമ്മ എഴുതുന്നത്. നമ്മുടെ വീട്
ചോര്ന്നൊലിക്കുന്ന
വിവരം നിനക്കറിയാലോ. ഓടു മാറ്റാന്
ആശാരി വന്നപ്പോള്
പട്ടികയും കഴുക്കോലും മാറ്റണമെന്നാണ്
പറഞ്ഞത്. ഇനി മരത്തിനു പൈസ
ചിലവാക്കുന്നതിലും നല്ലത് വാര്ക്കുന്നതാണ
െന്നാണ് എല്ലാവരുടെയും അഭിപ്രായം.
എന്തായാലും പുര
നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു
കൂലിപ്പണിക്ക് പോയാല് നിന്നെക്കൊണ്ട്
പുര നന്നാക്കാന് സാധിക്കുമോ. ഉമ്മ
പറഞ്ഞെന്നേയുള്ളൂ.
ഇനി എല്ലാം നിന്റെ ഇഷ്ടം. എന്ന്
സ്വന്തം ഉമ്മ.


പ്രിയത്തില് ഉമ്മ അറിയാന് ജമാല് എഴുത്ത്
ഞാന് ഈ മരുഭൂമിയില് വന്നിട്ട് ഇന്നേക്ക്
പത്തു വര്ഷം കഴിഞ്ഞു. അടുത്ത
മാസം നാട്ടിലേക്ക് വരാന് ഉദ്ദേശിക്കുന്നു.
ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല്
വര്ഷം കൊണ്ട് നമ്മുടെ വീട്
പുതുക്കിപ്പണിയാന് സാധിച്ചു.
അതിന്റെ കടങ്ങളൊക്കെ വീട്ടി.
ഇനി നാട്ടില് ടാക്സി ഓടിച്ചു
കഴിയാമെന്നാണ് ഞാന് വിജാരിക്കുന്നത്.
നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്നിന്ന്
കിട്ടും. ഈ മരുഭൂമിയിലെ ജീവതം എനിക്ക്
മടുത്തു. നാട്ടില്വന്നു
മക്കളോടൊപ്പം കഴിയണം.
ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ.



പ്രിയ മകന് ജമാല് അറിയാന് ഉമ്മ എഴുത്ത്
നിന്റെ എഴുത്ത് വായിച്ചപ്പോള് ഉമ്മാക്ക്
സങ്കടമായി. എന്റെ കുട്ടി ചെറുപ്പം മുതല്
ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്
‍ തുടങ്ങിയതാണ്. എങ്കിലും ഒരു
കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്.
സൈനബക്ക് വയസ്സ് ഇരുപതു കഴിഞ്ഞു.
അവളെ ഒരുത്തന്റെ കൂടെ പറഞ്ഞയക്കണ്ടേ.
അതിനു
നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ.
അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട്
ഉമ്മാക്ക് മരിച്ചാലും വേണ്ടില്ല.
നിന്നെ വിഷമിക്കാനല്ല ഉമ്മ ഇതെഴുതിയത്.
ഇനി എല്ലാം നിന്റെ ഇഷ്ടം. എന്ന്
സ്വന്തം ഉമ്മ.


പ്രിയത്തില് ഉമ്മയും സുഹറയും അറിയാന്
ജമാല് എഴുത്ത്
ഞാന് ഗള്ഫില് വന്നിട്ട് കഴിഞ്ഞ
ജനുവരിയിലേക്ക് പതിനാലു വര്ഷം കഴിഞ്ഞു.
ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്
വയ്യ. ഞാന് വിസ കാന്സല് ചെയ്തു
പോരുകയാണ്. കഴിഞ്ഞ നാല്
വര്ഷം കൊണ്ട് സൈനബയുടെ നിക്കാഹു
പടച്ചവന്റെ കൃപയാല് നമ്മള്
ഉദേശിച്ചതിലും ഭംഗിയായി നടത്താന്
സാധിച്ചു. അവര് ആവശ്യപ്പെട്ട
പോലെ അറുപതു പവനും രണ്ടു
ലക്ഷം രൂപയും കൊടുത്തതിന്റെ കടം മുഴുവനും വീട്ടി.
ഇനി നാട്ടില്വന്നു വല്ല ഡ്രൈവര്
പണിയോ മറ്റോ എടുത്തു കഴിയാമെന്നാണ്
വിജാരിക്കുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള
പണി ഒന്നും ഇനി ചെയ്യാന് കഴിയില്ല.
പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില് കൂടുതല്
ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന് നിന്നാല്
പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു
കൊടുക്കേണ്ടി വരും.
ഏതായാലും ഇനി നാട്ടില് വന്നിട്ട്
ആയുര്വേദചികിത്സ വല്ലതും നോക്കാം.
കത്ത് ചുരുക്കട്ടെ എന്ന് സ്വന്തം ജമാല്


പ്രിയത്തില് എന്റെ ജമാല് അറിയാന് ഉമ്മ
എഴുതുന്നത്.
നിന്റെ കത്ത് വായിച്ചു ഉമ്മ ഒരു പാട്
കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു
പോകണ്ട. പിന്നെ സുഹറക്ക്
എന്തോ എഴുതാന് ഉണ്ടെന്നു പറഞ്ഞു.......
പ്രിയത്തില് എന്റെ ഇക്കാക്ക അറിയാന്
സുഹറ എഴുത്ത്. ഇന്ന് വരെ ഞാന് എനിക്ക്
വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്
ടില്ല. എന്നാല് ഇപ്പൊ ഒരു
കാര്യം പറയാതെ വയ്യ.
ജലാലിന്റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക്
ഇപ്പൊ എന്നെ കണ്ടു കൂടാതായി.
ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള്
മതി. പിന്നെ ഈ വീട് ജലാലിന്റെ പേരില്
എഴുതിക്കൊടുക്കാന് പോവാണെന്നു ഉമ്മ
പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു
കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത്
ഇക്കാക്ക് നാട്ടില് നിന്നുണ്ടാക്കാന
് സാധിക്കുമോ.
കമ്പിയുടെയും സിമന്റിന്റെയും
പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക്
അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട്
ഇറങ്ങേണ്ടി വന്നാല് നമ്മള് എവിടെ പോകും.
ഞാന് എന്റെ സങ്കടം പറഞ്ഞെന്നെയുള്ളൂ.
ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.


പ്രിയത്തില് സുഹറ അറിയുന്നതിന്.
എന്റെ പ്രവാസ ജീവിതത്തിനു ഈ
മാസത്തോടെ പത്തൊന്പതു
വര്ഷം പൂര്ത്തിയായി.
നീ ആഗ്രഹിച്ചതിലും നല്ലൊരു വീട്
കഴിഞ്ഞ നാല്
വര്ഷത്തെ എന്റെ അദ്ധ്വാനം കൊണ്ട്
ഉണ്ടാക്കുവാന് നമുക്ക് സാധിച്ചു. കയ്യില്
ഇനി പൈസ ഒന്നും ബാക്കിയില്ല.
കമ്പനിയില് നിന്നും പിരിഞ്ഞു പോരുമ്പോള്
മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ്
ആകെയുള്ള സമ്പാദ്യം. ‍ എന്നാലും തിരിഞ്ഞു
നോക്കുമ്പോള് ഇത്രയൊക്കെ ചെയ്യാന്
സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്.
ഇനി ഇവിടെ തുടരാന് വയ്യ. നീണ്ട
പത്തൊന്പതു വര്ഷവും ജീവിതം എന്തെന്ന്
അറിഞ്ഞിട്ടില്ല. ഇനി നാട്ടില് വന്നു ഒന്ന്
സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം.
ഈ മാസാവസാനത്തോടെ ഞാന് ജോലിയില്
നിന്ന് പിരിയുകയാണ്. ശേഷം നേരില്.


പ്രിയത്തില് ഇക്കാക്ക അറിയാന് സുഹറ
എഴുത്ത്
കത്ത് വായിച്ചു ഒരു പാട് സന്തോഷമായി.
ഇപ്പോഴെങ്കിലും ഗള്ഫ്
ജീവിതം മതിയാക്കാന് തോന്നിയല്ലോ.
പിന്നെ മോന് ഒരു കാര്യം എഴുതാന്
പറഞ്ഞു. അവനു എന്ജിനീയറിങ്ങിനു
പോകാനാണ് താല്പര്യം. കോയമ്പത്തൂര്
അമൃത ഇന്സ്റ്റിട്ട്യൂട്ടില് നിന്നും അഡ്മിഷന്
കാര്ഡ് വന്നിട്ടുണ്ട്. ആദ്യത്തെ വര്ഷം നാല്
ലക്ഷം രൂപ വേണം.
പിന്നെ ഓരോ വര്ഷവും മൂന്നു
ലക്ഷം മതിയാകും. തവണകളായിട്ടു
കൊടുത്താല് മതി എന്നാണു അവന് പറയുന്നത്.
അവിടെ പഠിക്കുന്നതൊക്ക
െ ഗള്ഫുകാരുടെ മക്കളാണത്രേ. ഈ
മുപ്പതാംതിക്കുള്ളില് ചേരണം എന്നാണു
അവന് പറയുന്നത്. ഇക്ക കത്ത് കിട്ടിയാല്
ഉടനെ മറുപടി അയക്കുമല്ലോ.
സ്നേഹപൂര്വ്വം സുഹറ.


മകന്റെ എഞ്ചിനീയറിംഗ്
പഠനത്തിത്തിനും മകളുടെ വിവാഹത്തിനുമായി
പിന്നെയും വര്ഷങ്ങള് ചിലവിട്ടു നീണ്ട
ഇരുപത്തിയേഴു വര്ഷത്തെ പ്രവാസ
ജീവിതം മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ
പ്രഷറും ഷുഗറും നടുവ്
വേദനയും അള്സറുമായി ജമാല് നാട്ടിലേക്ക്
വിമാനം കയറുമ്പോള് പുതിയ
ആവലാതികളുമായി വന്ന കത്ത്
അയാളുടെ പോക്കറ്റില് ഉണ്ടായിരുന്നു. ജമാല്
ജീവിതത്തില് ആദ്യമായി തുറന്നു
വായിക്കാത്ത കത്ത്. ....................

2014, ജൂലൈ 10, വ്യാഴാഴ്‌ച

ബാത്ത് റൂമില്‍ പൊട്ടി കരയുന്ന പ്രവാസികള്‍ ..!



ഞാന്‍ എന്ന പാവം എന്റെ മഷി പുരണ്ടവ.   ...

ബാത്ത് റൂമില്‍ പൊട്ടി കരയുന്ന പ്രവാസികള്‍ ..!

ഹായ് കൂട്ടുകാരെ ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് ആദ്യത്തെ രണ്ടു വര്ഷം  വളരെ മനോഹരമായി കഴിഞ്ഞ വിവരം വലിയ സന്തോഷം ഒന്നും ഇല്ലാതെ നിങ്ങളെ അറിയിച്ചു കൊള്ളുന്നു ,, ഇപ്പോള്‍  ഒരു ചോദ്യം നിങ്ങളുടെയൊക്കെ മനസ്സില്‍ ഉണ്ടാകുമെന്ന് എനിക്കറിയാം "രണ്ടു കൊല്ലം കഴിഞ്ഞിട്ടും നിനക്കെന്താട നാട്ടില്‍ പോകാന്‍ തോന്നുന്നില്ലേ എന്ന് ..?  ..നാട്ടില്‍ പോകാന്‍ തോന്നാഞ്ഞിട്ടല്ല  പോയിട്ട് ഇങ്ങോട്ട് തന്നെ  അല്ലെ വരാന്‍ ഉള്ളത് എന്ന് ആലോചിച്ചപ്പോള്‍ പോകാന്‍ ഒരു മടി ,, അങ്ങിനെ പോകാതെ നില്‍ക്കുകയാണ് . അറബി വരെ ചോദിച്ചു നാട്ടില്‍ പോകണ്ടേ എന്ന്   എനിക്കു തോന്നുന്നില്ല കാരണം അത്രയ്ക്ക് അങ്ങോട്ട്‌ ഇഷ്ട്ടായി  ഈ ഒടുക്കത്തെ ഗള്‍പ് ....!ആദ്യമായി വന്നപ്പോള്‍ ഗള്‍ഫ്‌ എന്താണ്..? ഇവിടുത്തെ അവസ്ഥ എന്താണ് എന്നൊന്നും പൊന്നു സഹോദരന്മ്മാരെ സഹോദരികളെ എനിക്കു അറിയില്ലായിരുന്നു സത്യം ....  അങ്ങിനെ അറിയുമായിരുന്നെങ്കില്‍ ഞാന്‍ ഐര്പോര്ട്ടില്‍ നിന്നും ഫോട്ടോ യെടുക്കില്ലായിരുന്നു  .. വരുമ്പോള്‍ ഇന്‍ സൈഡ്  ചെയ്യില്ലായിരുന്നു .അഹങ്കരിക്കില്ലയിരുന്നു ..!!!!ഈ  രണ്ടു വര്‍ഷത്തെ കന്നി അനുഭവങ്ങളില്‍ കുറച്ചു മാത്രം  ഞാന്‍ നിങ്ങള്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു .ബാക്കി വൈകാതെ വരും ... നാട്ടില്‍ സ്പ്രേ അടിച്ചു നടക്കുന്നവരുടെ യഥാര്‍ത്ഥ ജീവിതം എന്താണെന്ന് ഞാന്‍ പറഞ്ഞു തരാം . കാരണം നാട്ടില്‍ വലിയ തിരക്കേടില്ലാതെ  വായ്‌ നോക്കി നടന്നിരുന്ന എന്നെ സ്പ്രേ മണപ്പിച്ചും . അടി പൊളി വാച്ച് കാണിച്ചും .ഇല്ലാത്ത കള്ളകഥകള്‍ പറഞ്ഞു തന്നും     അവരെല്ലാം കൂടി  എന്നെ  ഗള്‍ഫിലേക്ക് വരാന്‍ പൂതി വെപ്പിച്ചു ....ഈത്തപ്പഴം തിന്നാന്‍ കൊതിച്ചു വന്ന ഞാന്‍ ഈത്തപഴം മരത്തില്‍ നില്‍ക്കുന്നത് കണ്ടു എന്നല്ലാതെ കിട്ടിയത് ആകെ രണ്ടു ദിവസം മാത്രം .. നാട്ടില്‍ ആയിരുന്നപ്പോള്‍  ഇതിനെക്കാള്‍ കൂടുതല്‍  ഈത്തപഴം ഞാന്‍ തിന്നിട്ടുണ്ടായിരുന്നു ..എന്റെ അടുത്ത സുഹുര്‍ത്ത് ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ അവനോടു ഞാന്‍ ചോദിച്ചു അവിടെ ചിക്കെനും മട്ടനും ഒക്കെ ഇഷ്ട്ടം പോലെ കിട്ടും അല്ലെ  എന്ന് ....?  അവന്‍ അവന്റെ ബീര് കുടിച്ചു വീര്‍ത്ത  വയറില്‍ തടവി കൊണ്ട് പറഞ്ഞു "   ചിക്കെന്‍ ആന്‍ഡ്‌ മട്ടന്‍  അത് ഗള്‍ഫിലേത് തിന്നണം അത് തിന്നാന്‍ ടേസ്റ്റ് ഒന്ന് വേറെ തന്നെയാ .. ഇഷ്ട്ടം പോലെ തിന്നാം ഡെയിലി അതല്ലേ .. "എനിക്കിതങ്ങോട്ടു  കേട്ടപ്പോള്‍  സത്യം പറയാല്ലോ അവനോടു അസൂയ തോന്നിട്ടുണ്ട് ..എനിക്കും ഒരു വിസ കിട്ടിയിരുന്നെകില്‍ എന്ന്  ഞാന്‍ വെറുതെ മോഹിച്ചു പോയിട്ടുണ്ട് ...വരാന്‍ ഉള്ള വിസ ബസ്‌ സ്റ്റോപ്പിലും തങ്ങില്ല എന്ന് പറഞ്ഞ പോലെ അവസാനം എന്റെ വിസയും വന്നു ,  പൊന്നു സുഹുര്തുക്കളെ അഹങ്കാരംകൊണ്ടു പറയുകയല്ല .. വിഷമം കൊണ്ട് പറയുകയാ...ഇങ്ങിനെയും ഉണ്ടോ ഒരു ചിക്കെന്‍ കഴിക്കല്‍  രാവിലെ ചിക്കെന്‍ . ഉച്ചക്ക് ചിക്കെന്‍ പൊരിച്ചതും ചോറും .. വൈകുന്നേരം  ചിക്കെന്‍ ഷവര്‍മ്മ , രാത്രി ചിക്കെന്‍ കറി  ആന്‍ഡ്‌ ഖുബൂസ് .. യെല്ലായിനതിന്റെയും കൂടെ ചിക്കെന്‍ ഉണ്ട് ..! ഹൂ ...ഇതിങ്ങിനെ തുടര്‍ന്നാല്‍  മിക്കവാറും  ഒന്നുങ്കില്‍  ഞാന്‍ കൂവാന്‍ തുടങ്ങും . അല്ലെങ്കില്‍ ഞാന്‍ മുട്ട  ഇട്ടു തുടങ്ങും കാരണം കോഴിയുടെ ഹോര്‍മോണ്‍ ആണ് ഇപ്പോള്‍ കൂടുതലായും ‍ എന്റെ ശരീരത്തില്‍ ഉള്ളത് ... ഇവിടെ ആകെ വില കുറവുള്ള ഒരു സാധനവും , കൂടാതെ ഉണ്ടാക്കാനോ അതിലേറെ എളുപ്പവുമായ ഒരു വസ്തു  ഈ കോഴി മോന്‍  ആണെന്ന്  ഇവിടെ വന്നാലെ അറിയൂ .. അത് നാട്ടില്‍ വരുന്ന സ്പ്രേ അടിക്കാര്‍ അങ്ങോട്ട്‌ പുകഴ്ത്തി പറയും .. അത് കേട്ടു വെള്ള മിറക്കി കേറി വന്നവനാ ഞാന്‍ ..!ഇപ്പോള്‍  സോമാലിയയില്‍ കുടുങ്ങിയ കപ്പല്‍ യാത്രക്കാരനെ പോലെ ആയി  അവസ്ഥ . പാവം ഞാന്‍ .. കേരളമേ മാപ്പ് ...( ഒരു പാട് കുറ്റം പറഞ്ഞിട്ടുണ്ട്  നിന്നെ അതിനു ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ട് ..  )ഞാന്‍ നാട്ടില്‍ നിന്നും  ഗള്‍ഫുകാരെ കാണുമ്പോള്‍ എഴുന്നേറ്റു നിന്നിരുന്നു  ... ഇനി ഗള്‍ഫുകാരെ കണ്ടാല്‍  നില്‍ക്കുവാണേല്‍ ഇരിക്കും .. ഞാന്‍ ഇരിക്കും ആഹാ ..ആദ്യമായി വരുമ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു എനിക്ക് , കാലിക്കറ്റ്‌  എയര്‍ പോര്‍ട്ട്‌ മുതല്‍ റിയാദ് എയര്‍ പോര്‍ട്ട്‌ വരെ ഞാന്‍  ആര്മാധിച്ചു .."ഗള്‍ഫ്‌" ആഹ് ഗള്‍ഫില്‍ എത്തിയാല്‍ എന്റെ അവസ്ഥ ആലോചിച്ചു ഞാന്‍ തന്നെ എന്നെ പുകഴ്ത്തി പറഞ്ഞിരുന്നു ..പക്ഷെ  ആ അഹങ്കാരം എല്ലാം വൈക്കോല്‍  കൂനക്ക് തീ പിടിച്ചത് പോലെ  ഒരറ്റ ദിവസം കൊണ്ട് കത്തി ചാമ്പലായി കൂട്ടരേ ... കാലിക്കറ്റ്‌ എയര്‍ പോര്‍ട്ടില്‍ നിന്നും ഞാന്‍ എടുത്ത ഫോട്ടോകള്‍ നോക്കുമ്പോള്‍ അറിയാതെ കരഞ്ഞു  പോകുന്നു   .. ഞങ്ങള്‍ എയര്‍ പോര്ട്ടിന്റെ  തൂണില്‍ ചാരി നിന്ന് കൊണ്ട്  ഫോട്ടോ എടുക്കുമ്പോള്‍ വയസ്സായ ഒരു പ്രവാസി ഇക്ക വന്നു കൊണ്ട് ചോദിച്ചു  "ഗള്‍ഫില്‍ നിന്നും വരികയാകും അല്ലെ"  ....?അപ്പോള്‍ ഞങ്ങള്‍  പറഞ്ഞു "അല്ല ഗള്‍ഫിലേക്ക്  പോകുവാണ് എന്ന് " ,ഞങ്ങളെ  സൂക്ഷിച്ചു ഒന്ന് നോക്കി ചിരിച്ചു കൊണ്ട് ആ ഇക്ക   പറഞ്ഞു "ആദ്യത്തെ പോക്കാണ് അല്ലെ " ..??  കൂടുതല്‍ പറയാതെ  ആ ഇക്ക പെട്ടിയും എടുത്തു നടന്നു പോയി ...  ഇപ്പോഴല്ലേ മനസിലായത്  ഇക്കയുടെ ആ ചിരിയുടെ അര്‍ഥം .. എന്നാലും ഇക്ക ഒരു വാക്ക്  പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ വന്ന വണ്ടിയില്‍ തന്നെ തിരിച്ചു പോയേനെ ..!ഗള്‍ഫിലെത്തിയ  ആദ്യത്തെ മാസങ്ങളില്‍ തന്നെ എനിക്കു  പൂതി കെട്ടു.   കിടക്കുന്ന റൂമും . ബാത്ത് റൂമും കിച്ചനും എല്ലാം കണ്ടതോട്‌ കൂടി അഹങ്കരിച്ച അഹങ്കാരങ്ങള്‍ ഓരോന്നായി തച്ചു തര്‍ക്കുന്നതായി തോന്നി ..റൂമില്‍ അട്ടിയായി വെച്ചിരിക്കുന്ന കട്ടിലുകളും .. കിടന്നാല്‍ കടിച്ചു രസിക്കുന്ന  മൂട്ടകളും .. ബാത്രൂമിന്റെ വലിപ്പവും . കിച്ചനിന്റെ കോലവും  എല്ലാം കൂടി കണ്ടപ്പോള്‍ എന്തിനീ ജന്മം  എന്ന് വരെ തോന്നി പോയി ഇഷ്ട്ടന്മ്മാരെ ...ഇനി നാട്ടില്‍ വരുന്ന സ്പ്രേ അടിക്കാരുടെ  ഗള്‍ഫ്‌ ജീവിതം കേള്‍ക്കണോ . ഞാന്‍ പറയും .. എന്നെ പറ്റിച്ചിട്ട് അങ്ങിനെ നാട്ടില്‍   മെയിന്‍ ആയി നടക്കാമെന്ന് ആരും കരുതണ്ട  എല്ലാം ഇന്ന് എല്ലാവരും അറിയും .. സുഹുര്‍ഹുക്കളെ നിങ്ങള്‍ക്കറിയാമോ  നാട്ടില്‍ വന്നു നിങ്ങള്‍ കാണുന്ന സ്പ്രേ അടിക്കാര്‍  ഇവിടെ  ഒരു അത്തര് പോലും ഉപയോകിക്കാത്തവര്‍   ആണ് മിക്ക ആളുകളും . നാട്ടില്‍ വന്നു ഇസ്തിരി  ഇട്ടു ചുളുങ്ങാത്ത കുപ്പായം അണിഞ്ഞ പലരുടെയും ഗള്‍ഫിലെ കോലം കണ്ടാല്‍ ഹി ഹി  നിങ്ങളൊന്നും പിന്നെ അവരെ പുകഴ്ത്തി പറയില്ല .പുച്ചമായിരിക്കും പുച്ഛം ,,മുക്കുവന്മാര്‍ കണ്ടാല്‍ വല വീശാന്‍ എടുത്തു കൊണ്ട് പോകും എന്റെ റൂമിലുള്ള ഒരാളുടെ ബനിയന്‍ കണ്ടാല്‍ നാട്ടിലെ അറിയപെടുന്ന  ഗള്‍ഫുകാരന്‍ ആണ്  ....നാട്ടില്‍ കാണിക്കുന്ന അഹങ്കാരമൊന്നും  ഇവിടെ ആരും കാണിക്കുന്നില്ല എല്ലാരും പാവങ്ങളാ പച്ച പാവങ്ങള്‍ ..ഞാനടക്കം ..ഗള്‍ഫില്‍ വന്നു മാസങ്ങള്‍ കഴിയുംതോറും  എന്റെ  ജോലിയും കൂടി വന്നു റൂമിലെ കാര്യങ്ങള്‍ കേട്ടാല്‍ സത്യമാണോ എന്നൊക്കെ അറിയാത്തവര്‍ക്ക് തോന്നി പോകും , ആദ്യം വന്നവര്‍  എല്ലാം പഠിപ്പിച്ചു തരും  . എന്റെ റൂമില്‍ ഞാന്‍ അടക്കം 8  പേര്‍  എല്ലാവര്‍ക്കും ഓരോ ദിവസവും  ഓരോ ജോലികള്‍ . ടൈം ടേബിള്‍ ഒക്കെ ഉണ്ട് വലിയ പരിപാടിയാ .. ഹി .. ഒരു ദിവസം ഒരാള്‍ എല്ലാവര്‍ക്കും ഉള്ള  ചോറും കറി യും  വെക്കണം  .. അലക്കാന്‍ ഉള്ള സമയം ആഴ്ചയില്‍ ഒരു ദിവസം .  അതിനൊക്കെ പുറമേ ഒരു മൂട്ട പിടുത്തം ഉണ്ട് എന്റെ റൂമില്‍ ഓരോ വെള്ളി ആഴ്ചയും ഓരോ  ആളുകള്‍ക്കാണ് മൂട്ട പിടിക്കാനുള്ള ജോലി ..പിടിക്കുന്ന  രീതി "നാട്ടിലേക്കു പോകുമ്പോള്‍ പെട്ടി  ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന ടേപ്പ്  ഇല്ലേ അത് ഉപയോഗിച്ച് വളരെ തന്ത്രപരമായി മൂട്ടയെ അതില്‍  ഒട്ടിച്ചു എടുക്കും ശേഷം രണ്ടു തിരുമ്പല്‍  അതോടെ എല്ലാം കഴിയും .." ഓരോ ദിവസവും യെഴുന്നൂരില്‍ പരം മൂട്ടകളെയാണ്  ഞങ്ങള്‍ പിടിച്ചു കൊണ്ടിരിക്കുന്നത്  അറിയുന്നുണ്ടോ ഇതൊകെ ആരെങ്കിലും ..? നാട്ടിലുള്ളവര്‍ക്കെന്തു മൂട്ട ..?ഞാന്‍ നാട്ടില്‍ നിന്നും വന്നതിനു ശേഷം ഗള്‍ഫിന്റെ കോലം കണ്ടു  സങ്കടം  സഹിക്കാന്‍ വയ്യാതെ വീട്ടിലേക്കൊന്നു  വിളിച്ചു  കൊണ്ട് പറഞ്ഞു "എനിക്ക് വയ്യ ഇവിടെ നില്ക്കാന്‍  " എന്ന് പറഞ്ഞപ്പോള്‍ പെങ്ങന്മ്മാര്‍ പറയുവ " പിന്നെ എങ്ങിനെയാ ഈ കണ്ട ആളുകളൊക്കെ അവിടെ നില്‍ക്കുന്നത് എന്ന് നിനക്ക് ഇവിടെ പെണ്‍ കുട്ടികളുടെ വായ് നോക്കി നടക്കുന്നത് പോലെ അവിടെ പറ്റുന്നുണ്ടാവില്ല അല്ലെ   " ഇത് കേട്ടപ്പോള്‍  പറയണ്ടായിരുന്നു എന്ന് തോന്നി പോയി  ഹി ..കാരണം നാട്ടിലുള്ളവര്‍  ഉണ്ടോ  ഇവിടുത്തെ സ്ഥിതി അറിയുന്നത് .. എല്ലാവരെയും ഒരു വിസ എടുത്തു കൊണ്ട് വരണം  .. അനുഭവിക്കട്ടെ സമയം ആവട്ടെ .... !കട്ടിലില്‍ നാടിനെ കുറിച്ചോര്‍ത്തു  കിടക്കുമ്പോഴാണ് എന്റെ  അടുത്ത ബെഡില്‍ കിടന്നു കൊണ്ട് ഒരുത്തന്‍ വീട്ടിലേക്കു വിളിക്കുന്നത്‌ " അറബി  സ്ട്രോങ്ങാണ്  ശബളം കൂട്ടുന്നില്ല കിട്ടുന്നത് ഇവിട ചിലവിനു തന്നെ തികയുന്നില്ല എന്ന് പറഞ്ഞതും അവന്റെ ഭാര്യ പറഞ്ഞു .. " എന്റെ മൂത്താപ്പന്റെ മോള് പ്രസവിച്ചു  അവളുടെ കുട്ടിക്ക്  ഒരു  നാല് പവന്റെ  ചെയിനെങ്കിലും ഇടണം ഇക്ക എങ്ങിനെയെങ്കിലും അയച്ചു തരണം .. " ഇവന്‍ ഇതുവരെ കാശില്ല എന്ന് പറഞ്ഞിട്ടും  ഭാര്യ വീണ്ടും കാശ് അയക്കാന്‍ പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു ഇവന്‍ പറഞ്ഞു " ഞാന്‍ അടുത്ത മാസം നാട്ടിലേക്ക് വരുന്നുണ്ട്  അപ്പോള്‍ നിങ്ങള്‍ പടച്ചോനോട് പ്രാര്‍ത്ഥിക്കുക ഞാന്‍ വരുന്ന വിമാനം എയര്‍പോര്‍ട്ടില്‍  വെച്ച് കത്താന്‍ അപ്പോള്‍ നിങ്ങള്ക്ക് ഞാന്‍ മരിച്ചതിന്റെ പേരില്‍ ഇഷ്ട്ടം പോലെ പൈസ അവര്‍  തരും  എന്നിട്ടെങ്കിലും നിങ്ങളുടെ ആര്‍ത്തി തീരുമല്ലോ അത് മതി " എന്ന് പറഞ്ഞു അവന്‍ ഫോണ്‍  കട്ട്‌ ചെയ്തു ,, ഇതാണ് അവസ്ഥ . പാവം പ്രവാസികള്‍ ....എന്റെ പെങ്ങളുടെ കല്യാണത്തിന് മിനുട്ടുകള്‍ ഇടവിട്ട്‌ ഫോണ്‍ ഞാന്‍  ചെയ്തു .. കല്യാണ വീട്ടിലെ ശബ്ദങ്ങള്‍ കേള്‍ക്കുവാന്‍  മൊബൈല്‍ ലൌഡ് സ്പീകെറില്‍ ഇട്ടു കൊണ്ട് ഉപ്പയുടെ പോക്കെറ്റില്‍ ഇട്ടു നടക്കാന്‍ പറഞ്ഞവനാ  ഞാന്‍ ഹി എന്ത് ചെയ്യാന്‍ സ്വപ്നങ്ങള്‍ മാത്രം ബാക്കി . അന്ന്   മത്തികറിയും  കുബൂസ് ഉം   കഴിച്ചു  എല്ലാവരുടെയും മുന്നില്‍ ചിരിച്ചു സന്തോഷവാനായി  നടന്നു ..  .. എല്ലാവരും ഉറങ്ങിയപ്പോള്‍ ബാത്രൂമില്‍  കയറി വെള്ളം തിരിച്ചിട്ടു കൊണ്ട് പൊട്ടി കരഞ്ഞു അങ്ങിനെ സങ്കടം തീര്‍ത്തു .... ഇത് ഞാന്‍ റൂമില്‍   അവര്‍ക്ക് എന്നോട് സഹതാപം ഇല്ല അവര്‍ പറയുവ " നീ  എങ്ങിനെ കണ്ടു പിടിച്ചു ഞങ്ങള്‍ കരയാന്‍ കയറുന്ന സ്ഥലം  ബാത്രൂം ആണ് എന്ന്" ...  .എല്ലാവരും ഇതിന്റെ ആള്‍ക്കാരാണ് ബാത്‌റൂമില്‍ കരയുന്നവര്‍ .. പാവം ഞങ്ങള്‍ പ്രവാസികള്‍ ......................"പ്രവാസത്തിന്‍ വേദന അറിയാന്‍ എടുക്കു വിസ ഒരു വട്ടം --വിടരാപ്പൂ നൊമ്പരങ്ങളവിടെ കരയിക്കും പലവട്ടം ..നഗ്ന മേനിയില്‍ മൂട്ട കടിക്കുന്ന സുഖമൊന്നു വേറെയ കൂട്ടരേ ..നോവ്‌ നിറയുന്ന ബേജാര് നിറയുന്ന സ്ഥലമാണ്‌  മക്കളെ ഗള്‍ഫ്‌ ..അതിലലിയും തോറും  വെറുക്കും -അതിലലിയും തോറും  മടുക്കും മടുക്കും..  ........... ............"   ( വരികള്‍ ആധുനിക കവി Zacകിഴക്കേതില്‍ ) കഴിഞ്ഞിട്ടില്ല പ്രവാസികളുടെ റിയല്‍ ജീവിതവുമായി  ഈ Zac ഇനിയും വരും.


Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚»+919747709002«╝

ഭാഗ്യത്തിന്ഞാന്‍പ്രസവിച്ചില്ല.. ..!


ഭാഗ്യത്തിന്ഞാന്‍പ്രസവിച്ചില്ല.. ..!
                 
                   അടുക്കളയില്‍ പയര്‍ നുറുക്കി കൊണ്ടിരിക്കുമ്പോഴാണ് പെങ്ങള്‍ വന്നു പറഞ്ഞത്‌ “ “ഇന്നവര്‍ നിന്നെ കാണുവാന്‍ വരും നീ  പോയി കുളിച്ചു റെഡി ആയിക്കോ ഞാന്‍ നുറുക്കി കോളാം      “.പെങ്ങള്‍ പറഞ്ഞത് ശ്രദ്ധിക്കാതെ ഞാന്‍ വീണ്ടും സ്വപനത്തില്‍ മുഴുകി കൊണ്ട് പയര്‍ നുറുക്കുവാന്‍  തുടങ്ങി ...പെട്ടെന്ന് അടുക്കളയിലേക്കു വന്ന ഉമ്മ എന്റെ കയ്യില്‍ നിന്നും കത്തി വാങ്ങി കൊണ്ട് പറഞ്ഞു “പോയി ഒരുങ്ങേടാ ......... മൂസാക്ക പറഞ്ഞ പെണ്ണും അവളുടെ ഉമ്മയും കൂടി ഇന്ന് നിന്നെ കാണാന്‍ വരും .. കേട്ട സ്ഥിതിക്ക് നല്ല ആലോചനയാ ഇതിനും നീ വല്ല കുറ്റവും കണ്ടു പിടിച്ചാല്‍ പിന്നെ നീ കല്യാണം കഴിക്കാതെ വീട്ടില്‍ കൂടേണ്ടി വരും ..! യെന്നും പറഞ്ഞു ഉമ്മ പോയി ...ആഗ്രഹങ്ങളും ആശകളും ഒക്കെ  ഉള്ള ഒരു യുവാവല്ലേ ഞാനും കൂടെ പഠിച്ചവര്‍ എല്ലാം  കല്യാണം കഴിഞ്ഞു പോയി ..എന്നിട്ടും എന്റെ കല്യാണം മാത്രം ശെരി ആകുന്നില്ല ...!! അതെങ്ങിനെ ഇഷ്ട്ട പെട്ട പെണ്ണ് വരണ്ടേ .. ഒന്നുങ്കില്‍ നീളം കുറവ് ,അല്ലെങ്കില്‍ പേടി പെടുത്തുന്ന കണ്ണുകള്‍ ,ചിലതിന്റെ  നിറം കരി ഓയിലിനേക്കാള്‍ കറുപ്പും  .. ഞാന്‍  സ്വപ്നം കണ്ട മോഹിച്ച ഒരു പെണ്ണിനെ എനിക്കും കിട്ടില്ലേ ,? എന്നെ പോന്നു പോലെ നോക്കാന്‍ കഴിവുള്ള  ഒരുത്തിയെ എനിക്കും കിട്ടും ഹാ  സമയം ആയിട്ടുണ്ടാകില്ല ...  ഇങ്ങിനെ ഉള്ള ചിന്തകള്‍ മനസിലിട്ട് കൊണ്ട് ഞാന്‍ കുളിമുറിയില്‍ കയറി നന്നായൊന്നു കുളിച്ചു ….കുളിയൊക്കെ കഴിഞ്ഞു മുടിയൊക്കെ ചീകി .. പാന്റും,, കുപ്പായവും ഇട്ടു കൊണ്ട് റൂമില്‍ കയറി ..കണ്ണാടിയില്‍ ഞാന്‍ എന്നെ നോക്കി കൊണ്ട് പറഞ്ഞു “ ഈ വരുന്നവളെ എങ്കിലും എനിക്ക് ഇഷ്ട്ടമാകേണമേ............ഇടയ്ക്കിടയ്ക്ക് അവര്‍ വരുന്നുണ്ടോ എന്നറിയാന്‍ ഞാന്‍ പുറത്തേക്കു നോക്കി കൊണ്ടേ ഇരുന്നു ..പെട്ടെന്നാണ് മൂസാക്കയും കൂടെ ഒരു പെണ്ണും അവളുടെ ഉമ്മയും കൂടി നടന്നു വരുന്നത് കണ്ടത് ..ഞാന്‍ ഓടി ചെന്നു കൊണ്ട്  ഇത്തയോട് പറഞ്ഞു “  ഇത്താ അവര്‍ വരുന്നുണ്ട് എനിക്ക് പേടിയായിട്ടു വയ്യാ ..”പെങ്ങള്‍ എന്നെ നോക്കി കൊണ്ട് പറഞ്ഞു “ ഇ ചെക്കന്റെ ഒരു പേടി അവര്‍ നിന്നെ കാണാന്‍ വരുന്നതല്ലേ തിന്നാനൊന്നും അല്ലല്ലോ പിന്നെന്താ  “..പറഞ്ഞു തീര്ന്നപോഴേക്കും മൂസക്ക അകത്തേക്ക് കയറി വന്നു ..എന്നിട്ട് പറഞ്ഞു .. “ഡാ പോയി ചായ എടുത്തോണ്ട് വാ അവര്‍ നിന്നെ ഒന്ന് കാണട്ടെ ..”ഞാന്‍ ഒന്ന് മടിച്ചു നിന്നു...  നാണം വന്നിട്ട് വയ്യ ..”ഇത് കണ്ടതും പെങ്ങള്‍ ചായ എടുത്തു കൊണ്ട് വന്നു എന്റെ കയ്യില്‍ തന്നു കൊണ്ട്  പറഞ്ഞു “ കൊണ്ട് പോയി കൊടുക്ക്‌ അവളെ നല്ലോണം നോക്കണം കണ്ടിട്ട് നല്ല പെണ്ണാണെന്ന് തോന്നുന്നു ..”മനസ്സില്ല മനസ്സോടെ ഞാന്‍ ചായയുമായ്‌ അവരുടെ മുന്നിലേക്ക്‌ പതുക്കെ നടന്നു .. ആദ്യത്തെ ചായ മൂസാക്കാക്ക്  കൊടുത്തു .. അടുത്തത് അവളുടെ ഉമ്മാക്കും  ,,അടുത്ത കസേരയില്‍ എന്നെ തന്നെ നോക്കി ഇരിക്കുന്ന അവളുടെ അടുത്ത് ചെന്ന് കൊണ്ട് ഞാന്‍ ചായ എടുത്തു  കൊടുത്തു എന്നിട്ട് മെല്ലെ ഞാന്‍ ആ മുഖത്തേക്ക് ഒന്ന് നോക്കി ......!!എന്നെ നോക്കി ചെറുതായി    ഒന്ന് ചിരിച്ചു കൊണ്ട് അവള്‍ ചോദിച്ചു “ എന്താ നിന്റെ പേര് “..എനിക്ക് നാണം വന്നിട്ട് വാക്കുകള്‍ പുറത്തേക്കു വന്നില്ല ..എന്നാലും അവളുടെ മുഖത്തേക്ക് നോക്കനാവാതെ ഞാന്‍ പറഞ്ഞൊപ്പിച്ചു“ സക്കരിയ്യ “........................!!!!!!!!!!!!!!!അവളോട്‌ പേര് ചോദിക്കണം എന്നുണ്ടായിരുന്നു മനസ്സില്‍ പക്ഷെ നാണം കാരണം  ചോദിയ്ക്കാന്‍ കഴിഞ്ഞില്ല .. പേര് പറഞ്ഞ ഉടനെ ഞാന്‍ അകത്തേക്ക് ഓടി ....!പെങ്ങള്‍ എന്റെ അടുക്കല്‍ വന്നു ചോദിച്ചു “ ഇഷ്ട്ടയോ ഡാ നിനക്ക്  ..?”ഞാന്‍ ചിരിച്ചു കൊണ്ട് ..തല താഴ്ത്തി നിന്നു ..മൂസാക്ക വീണ്ടും ഉമ്മയുടെ  അടുത്ത് വന്നു പറഞ്ഞു “അവര്‍ക്ക് ചെക്കനെ ഇഷ്ട്ടമായി .. നിങ്ങള്ക്ക് ഇഷ്ട്ടമായെന്കില്‍ എന്നെ വിളിക്കണം ഞങ്ങള്‍ പോകുവാ .”. എന്നൊക്കെ പറഞ്ഞു മൂസാക്ക അവരെ കൂട്ടി  നടക്കാന്‍ തുടങ്ങി .. ഞാന്‍ അവര്‍ പോകുന്നതും നോക്കി നില്‍ക്കുമ്പോഴാണ് അവളൊന്നു  തിരിഞ്ഞു നോക്കിയത് .. ഞാന്‍ അറിയാതെ ഒന്ന് ചിരിച്ചു ..നല്ല പെണ്ണ് . എന്നെ നോക്കുവനോക്കെ കഴിവുണ്ട് കണ്ടാലെ അറിയാം ..പിന്നെ എല്ലാം പെട്ടെന്നായിരുന്നു  .. കല്യാണം ഉറപ്പിക്കലും. കല്യാണവും എല്ലാം .കല്യാണ ദിവസത്തിന്റെ തലേന്ന് രാത്രി കൂട്ടുകാര്‍ വന്നു എന്തൊക്കെയോ പറഞ്ഞു തന്നു ..കല്യാണം കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ...!....അന്ന് രാത്രി നേരം പോയതെ അറിഞ്ഞില്ല .... ഇന്നാണ് കല്യാണം ..കുടുംബക്കാരും കുട്ടികളും, നാട്ടുകാരും ,സുഹുര്തുക്കളും എല്ലാം വരുന്നു ..ഡ്രസ്സ്‌ എല്ലാം മാറി ഞാന്‍ ഭക്ഷണം കഴിച്ചു ....സുഹുര്തുക്കലോക്കെ വന്നു ഓരോ ഗിഫ്റ്റ്‌ തരികയും  കൂടെ നിന്നു ഫോട്ടോ യെടുപ്പിക്കുകയും ചെയ്തു  ...നേരം പെട്ടെന്ന്  പോയി കൊണ്ടിരുന്നു അധികം  വൈകാതെ പെണ്ണും കൂട്ടുകാരികളും ഞങ്ങളുടെ വീട്ടില്‍ വന്നു ..ആരൊക്കെയോ വന്നു എന്നെ പുതിയ കല്യാണ ഷര്‍ട്ടും പാന്റും ധരിപ്പിച്ചു .. കല്യാണ പന്തലില്‍ ഇരിക്കുന്ന  എന്റെ വധുവിന്റെ അടുത്തേക്ക് അവരെന്നെ കൊണ്ട് പോയി അവളുടെ അടുത്ത് ഇട്ടിരിക്കുന്ന കസേരയില്‍ ഇരുത്തി ..ക്യാമറ മാന്മ്മാര്‍ ഞങ്ങളെ രണ്ടാളെയും മാറി മാറി ഫോട്ടോ എടുക്കുന്നു  .. ഞാനപ്പോഴും നാണം കാരണം  തല കുനിച്ചാണ് ഇരിക്കുന്നത് .. .അവരുടെ കൂടെ ഇരുന്നു ചായയും എന്തോ പലഹാരവും കഴിച്ചു കൊണ്ട് എന്റെ വീട്ടില്‍ നിന്നും അവരുടെ വീട്ടിലേക്കു പുറപ്പെട്ടു ............കാറില്‍ കയറി അവളുടെ അടുത്ത് തന്നെ ഞാനും ഇരുന്നു  .. കാറില്‍ വെച്ച് അവള്‍ എന്തൊക്കെയോ  ചോദിക്കുന്നു എനിക്ക് ഒന്നും പറയുവാന്‍ കിട്ടുന്നില്ല .. ഞാന്‍ ചിരിച്ചു കൊണ്ട് ഒന്നും പറയാതെ തല താഴ്ത്തി ..കുറച്ചു സമയത്തെ യാത്രക്ക് ശേഷം അവളുടെ വീടിനു  മുന്‍പില്‍ കാര്‍ നിന്നു .....ഞാന്‍ പതുക്കെ ഡോര്‍ തുറന്നു പുറത്തേക്കു  ഇറങ്ങി കൂടെ അവളും .. ആളുകള്‍ എന്നെ തന്നെ നോക്കി എന്തൊക്കെയോ അടക്കം പറയുന്നു ,,അവളുടെ ജേഷ്ട്ടന്‍ വന്നു എന്റെ  കയ് പിടിച്ചു കൊണ്ട് അവരുടെ വീട്ടിലേക്കു നടന്നു  .. ഫോട്ടോ യെടുക്കുന്നവരെയും എന്നെ നോക്കി വെള്ളമിറക്കുന്ന  പെണ് കുട്ടികളെയും നോക്കാതെ ഞാന്‍ അവളുടെ ജേഷ്ട്ടന്റെ കൂടെ നടന്നു .അവരുടെ വീട്ടില്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഇരിക്കുവാനുള്ള കസേരകളില്‍ ഒന്നില്‍ ഞാനും മറ്റേതില്‍ അവളും ചെന്നിരുന്നു ..കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം ഒരു ജൂസും പപ്സും തിന്നു കൊണ്ട് അവരെല്ലാം കൂടി എന്നെ  മണിയറയുടെ  ഉള്ളില്‍ കൊണ്ട് ആക്കി ..കൂടെ വന്ന സുഹുര്തുക്കളില്‍ ഒരുത്തന്‍ വന്നു എന്റെ ചെവിയില്‍ പറഞ്ഞു “ ഞങ്ങള്‍ പോവുകയാണ് ഇനി വിരുന്നിന്റെ അന്ന് കാണാം .. എല്ലാം ഭംഗിയായി  നീ നോക്കണം .. അവളുടെ മുന്നില്‍ നീ നാണിച്ച് ഇരിക്കരുത്  . ബാക്കി യൊക്കെ ഇന്നലെ പറഞ്ഞത് പോലെ ചെയ്യുക ..” തല താഴ്ത്തി ഇരിക്കുന്ന എന്റെ ചെവിയില്‍ ഇത്രയും ഉപദേശം തന്നു കൊണ്ട് അവന്‍ റൂമില്‍ നിന്നും ഇറങ്ങി “ ..സമയം രാത്രി ആയി തുടങ്ങുന്നു .. കല്യാണ വീട്ടില്‍ മായാതെ നില്‍ക്കുന്ന ബിരിയാണിയുടെ മണം  റൂമിലേക്ക്‌ അപ്പോള്‍ വീശിയ കാറ്റിലൂടെ ഒഴുകി വന്നു ..പെട്ടെന്നാണ് അവളുടെ ജെഷ്ട്ടന്റെ ഭാര്യ റൂമിലേക്ക്‌ വന്നത് .. എന്നിട്ട് പറഞ്ഞു “ ഇവിടെ ഇങ്ങിനെ നാണിച്ചു നില്‍ക്കാതെ വാ ഭക്ഷണം കഴിക്കാം “.. മടിച്ചു മടിച്ചു കൊണ്ട് ഞാന്‍ എല്ലാവരും ഇരിക്കുന്ന സ്ഥലത്തെത്തി .. എനിക്ക് ഭക്ഷണം ആദ്യം വിളമ്പി .. നല്ല വിശപ്പുള്ളത് കാരണം എല്ലാവരും കഴിക്കുന്നത്‌ പോലെ ഞാനും കഴിച്ചു . ഭക്ഷണം കഴിച്ചു കഴിഞ്ഞു എങ്ങോട്ട് പോകണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് ഭാര്യ വന്നു പറഞ്ഞത് “വാ റൂമില്‍ പോകാം ..”.അവളുടെ കൂടെ റൂമിലെത്തി .. രാവിലെ റൂമില്‍  വിരിച്ച മുല്ല പൂവിന്റെ വാടിയ മണം അപ്പോഴും നില നില്‍ക്കുന്നു .. അവള്‍ കട്ടിലില്‍ ഇരുന്നു കൊണ്ട് പറഞ്ഞു “ ആ വാതില്‍ അടക്കെടോ  നമുക്ക് കിടക്കാം “...അത് കേട്ടതും ഞാന്‍ മെല്ലെ വാതില്‍ അടച്ചു കുറ്റിയിട്ടു  .. അവള്‍ എന്നെ  തന്നെ നോക്കുന്നു  ആ നോട്ടത്തില്‍ ഞാന്‍ ചൂളി പോയി .. , അവള്‍ മെല്ലെ ചിരിച്ചു കൊണ്ട് ചോദിച്ചു  “എന്താടോ താനിങ്ങിനെ ..?”ഞാന്‍ ചെറുതായി ഒന്ന് പുഞ്ചിരിച്ചു ..:) ..കൂടെ അവള്‍ ചോദിച്ചു  “ എന്നെ ഇഷ്ട്ടമായോ “.?അതെ എന്ന് പറഞ്ഞു ഞാന്‍ തലയാട്ടി ...“വാ ഇവിടെ ഇരിക്ക് ഞാന്‍ ഒന്ന് കാണട്ടെ എന്റെ ചെക്കനെ എന്ന് പറഞ്ഞു എന്റെ കയ് പിടിച്ചു കൊണ്ട് അവള്‍ അവളുടെ കൂടെ കൊണ്ട് ഇരുത്തി ..ഒന്നും ചെയ്യാന്‍ വയ്യാതെ ഞാന്‍ അവളുടെ അടുത്ത് തന്നെ ഇരുന്നു ...മെല്ലെ മെല്ലെ അവളോട്‌ ഞാന്‍ സംസാരിക്കാന്‍ തുടങ്ങി ..വീട്ടിലെ കാര്യങ്ങളും , എന്റെ പ്രണയങ്ങളെ കുറിച്ചും ഒക്കെ അവള്‍ ചോദിച്ചു ..ഇടയ്ക്കു ഞാന്‍ മെല്ലെ ചോദിച്ചു “ എന്നെ ഇഷ്ട്ടപെട്ടോ ..”..എന്റെ കവിളില്‍ ഒന്ന് നുള്ളി കൊണ്ട് അവള്‍ പറഞ്ഞു ..“ഞാന്‍ സ്വപ്നം കണ്ട പയ്യനാ നീ ഒരുപാട് ഇഷ്ട്ടമായി അന്ന് നീ ചായയുമായി വരുന്നത് കണ്ടപോഴേ യെനിക്കിഷ്ട്ടമായിരുന്നു ..”അത് കേട്ടപ്പോള്‍ എനിക്കും സന്തോഷമായി ...!!മണിക്കൂറുകള്‍ നീണ്ട സംസാരത്തിനോടുവില്‍ അവള്‍ പറഞ്ഞു“ഇനി നമുക്ക് കിടക്കാം അല്ലെ  ..?ഞാന്‍ പതുക്കെ എഴുന്നേറ്റു കൊണ്ട് ലൈറ്റ് ഓഫ്‌ ചെയ്തു ...!!!!!!!!!!ഒറ്റയ്ക്ക് കിടന്നു ശീലിച്ച  എനിക്ക് ലൈറ്റ് അണച്ചതും പേടി ആയി തുടങ്ങി ..പെട്ടെന്നാണ്  അവള്‍ അവളുടെ പുതപ്പ് കൊണ്ട് എന്നെ മൂടിയത്, കൂടെ എന്റെ അടുത്തേക്ക് നീങ്ങി കിടന്നു   .. ഞാന്‍ ആകെ നാണിച്ചു പോയി ....!!ഒന്നും പറയാനും ചെയ്യാനും വയ്യാതെ അവളുടെ കയ്കുള്ളില്‍  കിടന്നു ഞാന്‍ പിടഞ്ഞു .........സമയം പെട്ടെന്ന് പോയി കൊണ്ടിരുന്നു ....ഉറക്കത്തിനിടയില്‍അലാറത്തിന്റെ ശബ്ദം കേട്ടപ്പോഴാണ് നേരം വെളുത്തു എന്ന് മനസ്സിലായത്‌  .. അവളിപ്പോഴും നല്ല ഉറക്കമാണ് . ശല്യം ചെയ്യാതെ ഞാന്‍ എഴുന്നേറ്റു .. അഴിഞ്ഞു പോയാ തുണിയൊക്കെ എടുത്ത്‌ മെല്ലെ റൂം തുറന്നു പുറത്തേക്കു നടന്നു ..എന്തൊക്കെയോ ഒരു വല്ലായ്മ്മ .. !!!!!!!!!!ബാത്‌റൂമില്‍ കയറി എല്ലാ കാര്യങ്ങളും വേഗം കഴിച്ചു  ഞാന്‍ വീണ്ടും റൂമില്‍ വന്നു . അവളിപ്പോഴും എഴുന്നേറ്റിട്ടില്ല ,നല്ല ഉറക്കമാ ....ഞാന്‍ മെല്ലെ  തൊട്ടു വിളിച്ചു കൊണ്ട് പറഞ്ഞു  “നേരം വെളുത്തിട്ട് ഒരുപാട് നേരമായി .. എഴുന്നേല്‍ക്കൂ ..”കണ്ണുകള്‍ ചെറുതായി ഒന്ന്  തിരുമ്മി കൊണ്ട് അവള്‍ എഴുന്നേറ്റു . ശേഷം എന്നെ നോക്കി  ഒന്ന് ചിരിച്ചു ആ ചിരിയില്‍ എല്ലാം ഉണ്ടായിരുന്നു ....!കല്യാണത്തിന് ശേഷമുള്ള   ജീവിതം വളരെ സന്തോഷം തോന്നി എനിക്ക്‌ .. ..കുടുംബക്കാരുടെ വീടുകളില്‍ ഉള്ള വിരുന്നുകള്‍ , ടൂര്‍ , എല്ലാം നല്ല സന്തോഷംനിറഞ്ഞവയായിരുന്നു  ..അവളുടെ വീട്ടിലെ എല്ലാവര്‍ക്കും എന്നോട് ഭയങ്കര സ്നേഹം .. എനിക്കും അവരെ നല്ലോണം ഇഷ്ട്ടമായി ... അമ്മായി അമ്മ പോര് കേട്ട് പരിജയം ഉള്ള എനിക്ക് അവളുടെ ഉമ്മ തരുന്ന സ്നേഹം കണ്ടു സന്തോഷമാണ് തോന്നിയത് .. എന്റെ വീട്ടില്‍  നില്‍ക്കാന്‍ പോകുമ്പോള്‍ അയല്‍വാസികളും സുഹുര്തുക്കളും പറയുമായിരുന്നു “ ഭാഗ്യവാന്‍ ആണെടാ നീ “ ..ദിവസങ്ങള്‍ മാസങ്ങളായി കഴിഞ്ഞു കൊണ്ടിരുന്നു ..ഒരു ദിവസം രാവിലെ കിണറ്റിനു അരികില്‍  വെള്ളം കോരി കൊണ്ടിരുന്ന എനിക്ക് തല കറങ്ങുന്നത് പോലെ .. പെട്ടെന്ന് വെള്ളം കോരി കൊണ്ടിരുന്ന ബക്കറ്റ് കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ടത് മാത്രമേ . എനിക്ക് ഓര്‍മ്മയോള്ളൂ ...ബോധം തെളിഞ്ഞപ്പോള്‍ ആശുപതിയില്‍ എല്ലാവരുടെയും ഇടയിലാണ് ..അരികെ ഭാര്യ ഇരിക്കുന്നുണ്ട് ... കണ്ണ് തുറന്നതോടെഎല്ലാവരും ഓടി വന്നു ..ഒന്നും മനസിലാവാതെ നില്‍ക്കുമ്പോഴാണ് നേഴ്സ് പറഞ്ഞത് “ സക്കരിയ്യ ഒരു കുഞ്ഞു വാവ പിറക്കാന്‍  പോകുന്നു “ ..എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല .. ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അതെ എന്ന് പറഞ്ഞു അവള്‍ തലയാട്ടി  കണ്ണിറുക്കി  കാണിച്ചു ..എല്ലാരും ഞങ്ങള്‍ക്ക് സംസാരിക്കുവാന്‍ വേണ്ടി റൂമില്‍ നിന്നും  മാറി തന്നു .അവളെന്റെ   അരികില്‍ ഇരുന്നു കൊണ്ട് എന്റെ വയറില്‍ തൊട്ടു കൊണ്ട് പറഞ്ഞു “ എന്റെ കുട്ടിയാണ്  ഇതില്‍ കിടക്കുന്നത് ഇനി വല്ലാതെ ഇളകി  നടക്കുകയോന്നും ചെയ്യരുത്‌  ..”..പേടിയും സന്തോഷവും എല്ലാം കൂടി എനിക്ക് ഒന്നിച്ചു വന്നു ..പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ അവള്‍ക്കെന്നോട് വലിയ സ്നേഹമായിരുന്നു .. അവള്‍ക്കു മാത്രമല്ല അവളുടെ വീട്ടുകാര്‍ക്കും ..ഭക്ഷണമൊക്കെ കഴിക്കാന്‍ മടി ആയിരുന്ന എന്നെ  നിര്‍ബന്ധിച്ചു അവള്‍  കഴിപ്പിച്ചു ..കൂടെ അവള്‍ എപ്പോഴും പറയുമായിരുന്നു “ നിങ്ങള്‍ കഴിച്ചാലേ നമ്മുടെ കുട്ടിക്ക് വളര്‍ച്ച ഉണ്ടാകൂ “ .അത് കേള്‍ക്കുമ്പോള്‍ ഞാന്‍ കഴിക്കും ..വീട്ടില്‍ കാണുവാന്‍ വരുന്നവരുടെ എണ്ണം കൂടി ..സുഹുര്തുക്കളൊക്കെ എന്നെ കണ്ടപ്പോള്‍ പറയാന്‍  തുടങ്ങി “ നിന്റെ കുട്ടി ആണ്‍ കുട്ടി ആണെടാ ..നീ നല്ലോണം സുന്ദരന്‍ ആയിട്ടുണ്ട്‌ എന്നൊക്കെ ..”..സ്നേഹ നിധിയായ എന്റെ ഭാര്യ എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു ..ഇന്നേക്ക് എട്ടു മാസം കഴിഞ്ഞു ഡോക്റെരെ ഒന്ന് കാണിക്കണം എന്ന് പറഞ്ഞു അവളുടെ ഉമ്മ എന്നെയും കൂട്ടി ഹോസ്പിറ്റലില്‍ എത്തി  ....ഹോസ്പിറ്റലില്‍ എത്തിയ  എന്നെ പരിശോദിച്ചു  കൊണ്ട് ഡോക്ടര്‍ പറഞ്ഞു “ കുട്ടിക്ക് നല്ല വളര്‍ച്ച ഉണ്ട് കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും പ്രസവം “ അത് കൊണ്ട് നല്ലോണം ശ്രദ്ധിക്കണം , ഇളകി നടക്കരുത് ,ഭക്ഷണമൊക്കെ  നേരത്തിനു കഴിക്കണം .. എന്നൊക്കെ ഉപദേശിച്ചു കുറച്ചു വിറ്റാമിന്‍ മരുന്നുകള്‍ എഴുതി തന്നു..........പരിശോധന  കഴിഞ്ഞു വീട്ടില്‍ വന്നു ഭക്ഷണമൊക്കെ കഴിച്ചു ഒന്ന് മെല്ലെ മയങ്ങി ....ദിവസങ്ങള്‍ പെട്ടെന്ന് കഴിഞ്ഞു .. ഡോക്ടര്‍ പ്രസവിക്കുമെന്നു പറഞ്ഞ  ഡേറ്റ് നാളെയാണ് .. വീട്ടില്‍ ആരും ഒന്നും പറയുന്നില്ല .. അവള്‍ക്കാനെന്കില്‍  ഒരു സമാധാനവും ഇല്ല ഇരിക്കുന്നും ഇല്ല നില്‍ക്കുന്നും ഇല്ലാ .... പേടിക്കാന്‍ ഒന്നും ഇല്ല എന്ന് എന്നെ നോക്കാന്‍ വന്ന ആളു എന്നോട് വന്നു പറഞ്ഞു ..നിറ വയറുമായി റൂം അടിച്ചു വാരാന്‍ തുനിഞ്ഞ  എന്നെ അവള്‍ ചീത്ത പറഞ്ഞു “ അവിടെ പോയി ഇരിക്ക് മനുഷ്യാ ഞാന്‍ ചെയ്തോളാം “എന്ന് പറഞ്ഞു അവള്‍ ചൂല്‍ എന്റെ കയ്യില്‍ നിന്നും വാങ്ങി ..അന്ന് രാത്രി എന്തോ ഒരു വല്ലായ്മ്മ പോലെ .. ഞാനവളെ വിളിച്ചു കൊണ്ട് പറഞ്ഞു “എനിക്ക് തീരെ സുഖം ഇല്ല വല്ലാത്ത ക്ഷീണം  തോന്നുന്നു .., അവള്‍ വേഗം പോയി ഉമ്മയെ വിളിച്ചു .. പറഞ്ഞ ഉടനെ അവളുടെ ഉമ്മ വന്നു എന്നോട് പറഞ്ഞു “ പേടിക്കാന്‍ ഒന്നും ഇല്ല  കുറച്ചു സമയം കൂടി നോക്കി നമുക്ക് ആശുപത്രിയില്‍ പോകാം . പേടിക്കണ്ടാ .. മനസ്സ്‌ ബേജാറാക്കല്ലേ ..”അത് കേട്ടപ്പോള്‍ കുറച്ചു ആശ്വാസം ആയത് പോലെ ഞാന്‍ മെല്ലെ അവിടെ കിടന്നു ..അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍വയറിനുള്ളില്‍  നന്നായി വേദനിക്കുന്നു ..ശരീരം തളരുന്നത് പോലെ ഞാന്‍ ഭാര്യയെ വിളിച്ചു .........  വേദന കൂടി കൂടി വന്നു ..എല്ലാവരും എന്റെ അടുത്ത് വന്നിരുന്നു കൊണ്ട് എന്തൊക്കെയോ ചെയ്യുന്നു ..പെട്ടെന്ന് വല്ലാത്തൊരു വേദന ഞാന്‍ ഉറക്കേ നില വിളിച്ചു,,,,,,,, ആ ,ആഅഹ് ... വീണ്ടും വീണ്ടും ഞാന്‍ ഒച്ച വെച്ച് നിലവിളിച്ചു .... എനിക്ക് വയ്യേയ്യേയ്യേയ്യേ .........കരയുന്നതിനിടയിലാണ്    ആരോ എന്റെ മേലെ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചത് “””’ എന്താട  സക്കരിയ്യ  എന്ത് പറ്റി ,,എന്തിനാണ് നീ ഒച്ച വെച്ചത് ..?””  ഈ പരുക്കന്‍ ശബ്ദം കേട്ടു കണ്ണ് തുറന്നപ്പോഴാണ് റൂമിലെ ഉസ്മാന്‍ എന്റെ മുഖത്തേക്ക് തുറിച്ചു നോക്കുന്നത്   കണ്ടത് .. പെട്ടെന്ന് പുതപ്പ് തട്ടി മാറ്റി ഞാന്‍ ചാടി എഴുന്നേറ്റു .. ഒരു  നിമിഷത്തെ നിശബ്ധധക്ക് ശേഷം ഞാന്‍ നോര്‍മല്‍ ആയി .. ഞാന്‍ വയറൊന്ന് തടവി നോക്കി .....!!!!!!!!!! ഇല്ലാ ഞാന്‍ ഗര്‍ഭം ധരിച്ചിട്ടില്ല .. ഞാന്‍ പ്രസവിച്ചിട്ടില്ല ...!! എന്നൊക്കെ പറഞ്ഞു ഞാന്‍ നിന്ന് കിതക്കാന്‍ തുടങ്ങി ...“എന്താട ഉണ്ടായത് എന്ന് ഉസ്മാന്‍ വീണ്ടും  ചോദിച്ചപ്പോള്‍ .. “ഞാന്‍ പറഞ്ഞു “ ഒരു ഗ്ലാസ്‌ വെള്ളം ഇങ്ങട് എടുക്കു പറയാം”...... ഫ്രിഡ്ജ്‌ തുറന്നു വെള്ള കുപ്പി നീട്ടി കൊണ്ട് അവന്‍ പറഞ്ഞു “ എന്ത് സ്വപ്നം ആണെടാ നീ ഈ നട്ട പാതിരാക്ക് കണ്ടത്‌ ..? അതും ഇങ്ങിനെ ഒച്ച വെക്കാന്‍ മാത്രം?”വെള്ളം കുടിച്ചതിനു ശേഷം ഞാന്‍ ഉസ്മാനോട് പറഞ്ഞു “ ഉസ്മാനെ കുറച്ചു നേരം  കൂടി ഞാന്‍ ഉറങ്ങുകയാണെങ്കില്‍  ഞാന്‍ പ്രസവിച്ചു പോയെന്നെ .. ഭാഗ്യത്തിന്  ഞാന്‍ പ്രസവിചില്ല ഡാ  ഹൂ ..”ഞാന്‍ കണ്ട സ്വപ്നം കേട്ടു ഉസ്മാനും മറ്റുള്ളവരും കട്ടിലില്‍ കിടന്നു ആര്‍ത്തു ചിരിക്കുമ്പോഴും .. ഞാന്‍ ഓര്‍ക്കുകയായിരുന്നുഎവിടെ എന്റെ ഭാര്യ ...? ഏതായിരുന്നു ആ വീട് ........?.ആലോചിച്ചു വീണ്ടും കിടാക്കാന്‍ തുടങ്ങി .. പ്രസവ വേദന സ്വപ്നത്തില്‍ ഇങ്ങിനെ ആണെങ്കില്‍ ശെരിക്കും  എങ്ങിനെ ആയിരിക്കും ..? .. ആണായി  പിറന്നത് കൊണ്ട് രക്ഷപെട്ടു ....പെണ്ണുങ്ങളെ സമ്മധിച്ചു..... കെട്ടാ....!!!! പ്രസവിക്കാന്‍ നിങ്ങള്‍ക്കെല്ലാതെ ഞങ്ങളെ കൊണ്ടാവൂല്ലാ ...............!ഒരു പാട് സ്വപ്നം യെന്നും കാണാറുണ്ടെങ്കിലും ഈ സ്വപ്നം ഞാന്‍ എന്റെ ജീവിതത്തില്‍ മറക്കൂല്ലാ ............. ഹൂ  ഹൂ ...
    മടിക്കണ്ട ആരും കാണില്ല എഴുതിക്കോ ഒരു പൊളപ്പന്‍ കമന്റ് അല്ലെങ്കില്‍ zeekuzac@yahoo.com ഈ മെയിലിലേക്ക് ഒരു മെസേജ് വിട്ടാലും മതി ഇനി ഇതിനൊന്നും വയ്യെങ്കില്‍ വിളിക്കാന്‍ മറക്കണ്ട 9747709002


Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚»+919747709002«╝

ഭാര്യമാരെ ഒതുക്കാന്‍ ചില തന്ത്രങ്ങള്‍ ...



ഭാര്യമാരെ ഒതുക്കാന്‍ ചില തന്ത്രങ്ങള്‍ ...      
                   
ഡിയേര്‍സ് ഇന്ന് പുരുഷന്മ്മാര്‍ കല്യാണം കഴിക്കുന്നതിനു മുന്‍പും ശേഷവുംഏറ്റവും കൂടുതല്‍ നേരിടുന്ന മന:പ്രയാസങ്ങളില്‍ ഒന്നാണല്ലോ കല്യാണം കഴിഞ്ഞാല്‍ ഭാര്യയെ എങ്ങനെ മെരുക്കി എടുക്കും എന്നത്‌ ..! ഒരു പുരുഷന് എന്ത് കൊണ്ട് ഭാര്യയുടെ മുന്നില്‍ തല കുനിക്കേണ്ടി വരുന്നു ..? അതല്ലെങ്കില്‍ എന്ത് കൊണ്ട് ഇന്നലെ വന്ന ഭാര്യ ഭര്‍ത്താവിനെ പാട്ടിലാക്കുന്നു ..?അതുമല്ലെങ്കില്‍ ഭാര്യക്ക് മുന്‍പില്‍ ഭര്‍ത്താക്കന്മ്മാര്‍ ചില സമയങ്ങളില്‍ ഒന്ന് മിണ്ടാന്‍ പോലുമാവാതെ ബീഡിക്ക് തീ കൊളുത്തേണ്ടി വരുന്നു? ഇങ്ങനെയുള്ള നൂറു കൂട്ടം ചോദ്യങ്ങള്‍എന്റെ മനസ്സില്‍ കിടന്നു നീറി പുകയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞുഎന്നുള്ള സത്യം നിങ്ങളോട് വന്ന്പറഞ്ഞാല്‍ നിങ്ങളൊക്കെ പ്ര്ര്ര്ര്ര്‍എന്ന് പറഞ്ഞു എന്നെ പുച്ഛത്തോടെ നോക്കി ഇടത്തോട്ട് തുപ്പുമെന്നുഎനിക്കറിയാഞ്ഞിട്ടല്ല പക്ഷെ പറയാനുള്ളത് ആരോടാണെങ്കിലും തുറന്നു പറയണം എന്ന് പണ്ട് എന്റെ വല്യുപ്പ പഠിപ്പിച്ചു തന്നത് അത് പോലെ അനുസരിച്ച് നടക്കുന്ന ഒരു പേരകുട്ടിയാണ് ഞാന്‍ ..!ഒരുപാട് വര്ഷം ഞാനീ വിഷയത്തെ കുറിച്ച് പഠിക്കുകയും അത് ചിലരില്‍ പരീക്ഷിച്ചു നോക്കുകയുമുണ്ടായി .അത്ഭുദമെന്നു പറയട്ടെ ഞാന്‍ കണ്ടു പിടിച്ച ഈ പരീക്ഷണത്തിന്‌ നല്ല പ്രധികരണമാണ് ഭര്‍ത്താക്കന്മ്മാരില്‍നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്ശാസ്ത്ര ലോകം ഈ പരീക്ഷണത്തെ “ ബെല്‍റ്റ്‌ ട്രീറ്റ്‌മെന്റ് അഥവാ മുറുക്കി പിടുത്തം “ എന്നാണ് വിശേഷിപ്പിക്കുന്നത് , ഒരു പക്ഷെ നിങ്ങള്‍ക്കും ഇത്ഉപകാരപെട്ടേക്കാം എന്ന് തോന്നിയത് കൊണ്ടാണ് ഇതിവിടെ പബ്ലിഷ് ചെയ്യുന്നത്.ഭാര്യമാരുടെ മുന്നില്‍ മുട്ട് മടക്കി അവരെതൊഴുതു വണങ്ങി നടക്കുന്ന ഭര്‍ത്താക്കന്മ്മാരുടെ എണ്ണം ദിവസം കൂടുംതോറും പെരുകുന്നു എന്നുള്ള വാര്‍ത്തകള്‍ നാം ദിവസവും മാധ്യമങ്ങളില്‍ വായിച്ചു നെടുവീര്‍പ്പിടുന്നു ..! ഇതിനൊരു പരിഹാരം വേണ്ടേ ..? .വേണം ..! ഈ പ്രവണത ഇനിയും ആവര്‍ത്തിച്ചു കൂടാ.. നമ്മള്‍ ആണുങ്ങള്‍ ഒരു പാട് മാറേണ്ടതുണ്ട് , അതിനാല്‍ എല്ലാവരും ഇന്ന് മുതല്‍ ഈ ട്രീറ്റ്‌മെന്റ് ജീവിതത്തില്‍ കൊണ്ട് വരുവാന്‍ പരമാവധി ശ്രമിക്കുക ...ഭാര്യയുടെ മുന്നില്‍ മുട്ട് മടക്കിയ ഭര്ത്താക്കന്‍മ്മാര്‍ മുതല്‍ .. കല്യാണം കഴിക്കാത്ത ബാച്ചികള്‍ക്ക് വരെ ഇത് പരീക്ഷിച്ചു നോക്കാം .ഗുണമോ മെച്ചം വിലയോ തുച്ചം പാര്‍ശ്വഫലങ്ങള്‍ ഇല്ലേയില്ല സോറി ഒരു നിമിഷം ഞാന്‍ ആ പഴയ മരുന്ന് വില്‍പ്പന ഒന്ന് ഓര്‍ത്തു പോയി ..ഭാര്യമാര്‍ ആരും തന്നെ എന്നെ തേടി വരരുത് ഞാന്‍ ഇപ്പോള്‍ പരിധിക്ക് പുറത്താണു ...NB: പ്രണയിച്ചു കല്ല്യാണം കഴിക്കുന്നവര്‍ ഇത് പരീക്ഷിച്ചിട്ടു കാര്യമില്ല കാരണം പ്രണയിച്ചു കല്യാണം കഴിക്കുന്നവര്‍ക്ക് എന്തോന്നു ലൈഫ് അവര്‍ പ്രണയിക്കുമ്പോള്‍ തന്നെ ജീവിച്ചു തീര്‍ത്തു കഴിഞ്ഞിട്ടുണ്ടാകും പിന്നീട് കല്യാണം കഴിയുമ്പോള്‍ അവരുടെ ലൈഫ് അവാര്‍ഡ്‌ പടം പോലെയായിരിക്കും . അവര്‍ക്ക് ഒന്നും ഉണ്ടാവില്ല പറയാനും പങ്കുവെക്കാനും .!നമുക്കിനി വിഷയത്തിലേക്ക് കടക്കാം ..നമ്മുടെ ജീവിതത്തില്‍ മാറ്റി വെക്കാന്‍ കഴിയാത്തതും അഥവാ ആരെങ്കിലും മാറ്റി വെക്കാന്‍ പറഞ്ഞാല്‍ ആ പറഞ്ഞവന്റെ വായില്‍ മണ്ണ് വാരി ഇടുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു വിഷയമാണല്ലോ നമ്മുടെ കല്യാണം ,, ഈ കല്ല്യാണത്തിനു ശേഷമാണ് മിക്ക ആളുകളുടെയും ലൈഫ് വവ്വാല്‍ നക്കിയ പറങ്കിമാങ്ങയേ പോലെയാവുന്നത് . ഒരു പെണ്ണ് വന്നു കയറുന്നതോടെ ഒരു പാട് പേരുടെ കുടുംബങ്ങള്‍ തല്ലി പിരിയുകയും, നാട് വിട്ടു പോവുകയും എന്തിനു വീടിനു വരെ തീ വെക്കുകയും ചെയ്തിട്ടുണ്ടെന്ന് ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ കാണുവാന്‍ കഴിയും .. .. നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ത് കൊണ്ട് ഇങ്ങനെ ..? അല്ലെങ്കില്‍ വൈ ദിസ്‌ കൊലവറി ..?നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നുകാരണം കല്യാണം കഴിക്കുന്നത്‌ ഉള്ള മനസ്സമാധാനംപോകുവാനോ,ജീവിതത്തോട് വെറുപ്പ്‌ തോന്നുവാനോ അതുമല്ലെങ്കില്‍ അതോടെ ജീവിതം അവാസാനിപ്പിക്കുവാനോ അല്ല പിന്നെ എന്തിനാ ..? ആ ആര്‍ക്കറിയാം എന്നല്ലേ നിങ്ങളിപ്പോ മനസ്സില്‍ പറഞ്ഞത്‌ ..?അതാണ്‌ ഞാന്‍ പറഞ്ഞു വരുന്നത് ശ്രദ്ധിച്ചു വായിക്കുക ....ചക്കയോ ,മാങ്ങയോ , തണ്ണി മത്തനോ ആണെങ്കില്‍ നമുക്ക് കത്തി കൊണ്ട് ചൂഴ്ന്നു നോക്കി ഉള്ളില്‍ എങ്ങനെയാണ്, എന്തൊക്കെയാണ് എന്നൊക്കെ മനസ്സിലാക്കുവാന്‍ കഴിഞ്ഞേക്കും ..പക്ഷെ കല്യാണം കഴിഞ്ഞു ഒരു പെണ്ണിനെ മനസ്സിലാക്കണമെങ്കില്‍ ചില്ലറ പണിയൊന്നുമല്ല എന്നുള്ളത് ഇന്ന് ഏത് പ്രവാസികള്‍ക്കും അറിയാം ..!എന്ന് കരുതി നമ്മള്‍ അവരുടെ മുന്നില്‍ നമ്മുടെ പവര്‍ അടിയറവു വെക്കാന്‍ പാടുണ്ടോ ..? ഒരിക്കലും പാടില്ല ...!സമയം കളയാതെ നമുക്ക് കാര്യത്തിലോട്ടു കടക്കാം.ആദ്യമായി തന്നെ പറയട്ടെ ഇതെല്ലാംഉപയോഗിക്കുന്നതിന് മുന്‍പ്‌ മനസ്സില്‍ ആത്മവിശ്വാസം എന്നത്‌ ഉണ്ടാക്കി എടുക്കേണ്ടതുണ്ട്‌ ..!കളി പെണ്ണിനോടാണ് അത് മറക്കണ്ട ..!!! അഥവാ പൊളിഞ്ഞാല്‍ പിന്നെ അടുത്ത ജന്മം നോക്കിയാല്‍ മതി ഈ ജന്മം അങ്ങോട്ട്‌ പോയി കിട്ടും ങീ .. അത് കൊണ്ട് ചെയ്യുന്ന കാര്യത്തിനോട് അല്‍പ്പം ആത്മാര്‍ഥത കാണിക്കുക ...ഒന്നാമതായി നമ്മള്‍ പെണ്ണ് കാണുവാന്‍ ചെല്ലുമ്പോള്‍ ഹൈഡ്രജന്‍ നിറച്ച ബലൂണിനേ പോലെ ബലം പിടിച്ചു കൊണ്ട് പോകരുത് കാരണം പെണ്ണിനും അവളുടെ വീട്ടുകാര്‍ക്കും നമ്മളെ ഇഷ്ട്ടപെടേണ്ടതുണ്ട് ആയതിനാല്‍ പെണ്ണ് കാണുവാന്‍ പോകുമ്പോള്‍ മസ്സില് പിടുത്തം പരമാവതി ഒഴിവാക്കണം ..നോട്ട് ദി പോയിന്റ്‌ ..രണ്ടാമതായി പറയുന്ന കാര്യം ശ്രദ്ധിച്ചു വായിക്കുക അങ്ങനെ നമ്മളുടെ കല്യാണം കഴിഞ്ഞു ഇനി ജീവിതം തുടങ്ങുകയാണ് .. എവിടെ നിന്നാണ് തുടക്കം ..? അറിയില്ലേ ..? ഏത് ..?? അതെ അത് തന്നെ,,! നിങ്ങള്‍ ഊഹിച്ചത് തന്നെ നിങ്ങളുടെ റൂമില്‍ നിന്ന് അഥവാ ആദ്യരാത്രിനടക്കുന്ന മൈതാനം എന്നൊക്കെ ചില കവികള്‍ വിശേഷിപ്പിച്ചആ സ്ഥലം തന്നെ (ആ വിഷയത്തിലേക്കൊന്നും ഞാന്‍പോകുന്നില്ല കാരണം നമ്മുടെ വിഷയം അതല്ലല്ലോ ) ... അപ്പോള്‍ പറഞ്ഞു വന്നത്ആ രാത്രിയിലാണ് നമ്മള്‍ ഭാര്യയോട്മനസ്സ് തുറക്കല്‍ .. അവിടെയാണ്പലരുടെയും വിധി നിര്‍ണ്ണയിക്കുന്നത് .. എന്താന്നു വെച്ചാല്‍ കെട്ടിയ പെണ്ണിനെ സോപ്പിട്ട് വീഴ്ത്തുന്നതിനു വേണ്ടി ഭര്ത്താക്കന്മ്മാര്‍ ആദ്യ രാത്രിയില്‍ തന്നെ തങ്ങളുടെ ഒരു വിധം കഥകളൊക്കെ പറഞ്ഞു കൊടുക്കും .. അങ്ങിനെ പറഞ്ഞു കൊടുക്കുന്നവര്‍ അവരുടെ കുഴിമാടം അവര്‍ തന്നെ മാന്തുന്നു എന്നര്‍ത്ഥം .. കാരണം ആദ്യ രാത്രിയും ,കാള രാത്രിയും എല്ലാം കഴിയും പക്ഷെ നിങ്ങള്‍ പറഞ്ഞു കൊടുത്ത കഥകള്‍ അവള്‍ മറക്കില്ല അത് പിന്നൊരവസരത്തില്‍ നിങ്ങള്ക്ക് തന്നെ പാരയായി വരും .. അത് കൊണ്ട് ആദ്യ രാത്രിയില്‍ നമ്മുടെ പ്രണയ കഥകളും പ്രണയ നൈരാശ്യങ്ങളും ഭാര്യയെ അറിയിക്കരുത് . അവളുടെ പ്രണയ കഥകള്‍ ആദ്യം പറയിപ്പിക്കണം .പിന്നീട് നമ്മുടെ പ്രണയ കഥ പറയാന്‍ പറയുമ്പോള്‍ പ്രണയിച്ചിട്ടില്ല എന്ന് തന്നെ പറയണം മടിക്കരുത് .! അവള്‍ കൂടുതല്‍നിര്‍ബന്ധിക്കുകയാണെങ്കില്‍ ഒരാളെ ഇഷ്ട്ടമായിരുന്നു പക്ഷെ അതവളോട്പറഞ്ഞില്ല എന്നും പറഞ്ഞു നാണിച്ചു അവളെ ഒന്ന് നോക്കുക ഇങ്ങനെ ചെയ്‌താല്‍ രണ്ടാമത്തെ ടെസ്റ്റ്‌ നിങ്ങള്‍ പാസ്സായി..മൂന്നാമാതായി പറയട്ടെ ജീവിതം തുടങ്ങുകയായി ഭാര്യയുടെ മനസ്സില്‍ മുഴുവന്‍ നിങ്ങള്‍ എങ്ങനെയുള്ളവനായിരിക്കും എന്ന് മാത്രമായിരിക്കും.. അത് മനസ്സിലാക്കി കൊണ്ട് തന്നെ വേണം നമ്മള്‍ കരുക്കള്‍ നീക്കാന്‍ അല്ലങ്കില്‍ പണി പാളും .. പുതിയ ഡ്രെസ്സുകള്‍ അണിഞ്ഞു കൊണ്ട്നിങ്ങളുടെ മുന്നില്‍ വന്നു നിന്ന് നാണം തൂകി കൊണ്ടവള്‍ “എങ്ങനെ ഉണ്ടെന്നു” ചോദിച്ചു കഴിഞ്ഞാല്‍ ഒരിക്കലും കണ്ണുമടച്ചു “സൂപ്പര്‍ ആയി അല്ലെങ്കില്‍നന്നായിട്ടുണ്ട്” എന്ന് പറഞ്ഞേക്കരുത് .. ഇങ്ങിനെയെ പറയാവൂ “ സാരി കൊള്ളാം “ തടി ഇല്ലാത്തവളാണ് ഭാര്യ എങ്കില്‍ “ നീ തടി ഇല്ലാത്തത്‌ കൊണ്ട് സാരി ഉടുത്ത ആ ലുക്ക്‌ കിട്ടുന്നില്ല എന്ന് പറഞ്ഞു നിങ്ങള്‍ നിങ്ങളുടെ ജോലി തുടരുക .. തടിയുള്ള ഭാര്യയാണെങ്കില്‍ നേരെ തിരിച്ചും പറയണം “ തടി കൂടിയത് കൊണ്ട് ആ ലുക്ക്‌ കിട്ടുന്നില്ല എന്ന്”. ഇങ്ങനെ നമ്മള്‍ ചെയ്യുമ്പോള്‍ അവരുടെ ശ്രദ്ധ നമ്മളെ എങ്ങനെ ഇഷ്ട്ടപെടുത്താംഎന്നായിരിക്കും.. അതിനിടയില്‍ അവര്‍ക്ക് നമ്മുടെ തലയില്‍ കയറുവാനുള്ള ചിന്ത വരില്ല നോട്ട് ദി പോയിന്റ്‌ ...നാലാമതായി നമ്മള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഭക്ഷണം ഉണ്ടാക്കി കൊണ്ട് വന്നു തന്നാല്‍ എന്തെങ്കിലും ചെറിയ കുറ്റങ്ങള്‍ കണ്ടു പിടിച്ചു അത് ചൂണ്ടി കാണിക്കുക കുറ്റം ഉണ്ടെങ്കില്‍ മാത്രമേ പറയാവൂ ഇല്ലെങ്കില്‍ പറയരുത്കാരണം അത് വഴക്കിനു ഇട നല്‍കും .. ചെറിയ കുറ്റങ്ങള്‍ എങ്ങനെയായാലുംഉണ്ടാകും കാരണം പെണ്ണുങ്ങള്‍ക്ക്‌ ഓര്‍മ്മ ശക്തി കുറച്ചു കുറവാണല്ലോ അവര്‍ സമ്മതിക്കില്ല എങ്കിലും ഇതൊരു പരമ സത്യാ ..ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞു ഇന്ന് ഫുഡ്‌ എല്ലാം കുറച്ചു തണുത്തുപോയി സാരമില്ല നാളെ ശ്രദ്ധിക്കണം എന്ന് പറഞ്ഞു എഴുന്നേല്‍ക്കുക .. അവരുടെ ആലോചന മുഴുവന്‍ പിന്നെ അതിനെ കുറിച്ചായിരിക്കും അവിടെയും നിങ്ങള്‍ വിജയിച്ചു ..അഞ്ചാമതായി പറയാന്‍ ഉള്ളത് .. കല്യാണം കഴിഞ്ഞു മാസങ്ങള്‍ ഒരു പാട് കഴിഞ്ഞിരിക്കുന്നു ഭാര്യ നിങ്ങളെ കുറിച്ച് ഏകദേശം മനസ്സിലാക്കി കഴിഞ്ഞു അല്ല നിങ്ങള്‍ മനസ്സിലാക്കി കൊടുത്തു കൊണ്ടിരിക്കുന്നു കഴിഞ്ഞിട്ടില്ല ഇനിയാണ് നമ്മള്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടത്‌ ഭാര്യക്ക് വസ്ത്രങ്ങള്‍വാങ്ങുമ്പോള്‍ ആരും ഇഷ്ട്ടപെടാത്തമോഡലുകള്‍ “ ഇത് നിനക്ക് നന്നായി ചേരും എന്ന് പറഞ്ഞു നല്ലോണം പുകഴ്ത്തണം .. എന്നിട്ട് പുറത്തെക്കെല്ലാംപോകുമ്പോള്‍ അത് നിര്‍ബന്ധിച്ചു ധരിപ്പിക്കണം,, ആരും നോക്കാതാവുമ്പോള്‍ നമ്മളോട് അവര്‍ക്ക് സ്നേഹം കൂടി കൊണ്ടിരിക്കും ങേ ങേ ...അവസാനമായി നമ്മള്‍ ചെയ്യേണ്ടത്ഭാര്യയെ കേള്‍പ്പിച്ചു കൊണ്ട്ആര്‍ക്കെങ്കിലും ഫോണ്‍ ചെയ്യുന്നത് പോലെ കാണിക്കണം .. എന്നിട്ട് അവസാനം പറയണം “ എന്റെ ഒരു മുഖമേ നിങ്ങള്‍ കണ്ടിട്ടോള്ളൂ യെന്നും പറഞ്ഞു ദേഷ്യത്തോടെ ഫോണ്‍ വെച്ച്ഭാര്യയെയും ഒന്ന് നോക്കി അകത്തേക്ക് തിടുക്കത്തില്‍ കയറി പോവുക .. ഇപ്പോള്‍ ഏകദേശം അവള്‍ക്കു നിങ്ങളെ പറ്റി ഒരു ധാരണ കിട്ടി കഴിഞ്ഞിരിക്കുന്നു .. ഇനി ഭാര്യ നിങ്ങളോട് കയര്‍ത്തു സംസാരിക്കില്ല കാരണം ഉള്ളില്‍ പേടിയുണ്ടാകും ഒന്നും രണ്ടും മാസങ്ങള്‍ അല്ല കുറെ മാസങ്ങള്‍ അവള്‍ നിങ്ങളെ നോട്ട് ചെയ്തു നന്നായി പഠിച്ചു കഴിഞ്ഞിരിക്കുന്നു .. ദേഷ്യം നടിക്കുമ്പോഴും , അവരെ താഴ്ത്തി പറയുമ്പോഴും സ്നേഹം മനസ്സില്‍ നിന്നും പോകരുത് ..ഇനിയാണ് ഏറ്റവും പ്രധാനപെട്ടപൊയന്റ്സിലേക്ക് പോകുന്നത് ..ഒരു വര്ഷം കഴിഞ്ഞെന്നിരിക്കട്ടെ ഇപ്പോള്‍ഭാര്യക്ക് നിങ്ങളോട് സ്നേഹവും ബഹുമാനവും ആദരവും എല്ലാം ഉണ്ടായിട്ടുണ്ട് . ഇനി ഒരു ചേഞ്ച്‌ആവാം അല്ലെ ഇനി മുതല്‍ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഓപോസിറ്റ്‌ ചെയ്യാം .. അതായത് കല്യാണം കഴിഞ്ഞ ഉടനെ നമ്മള്‍ പറയുവാന്‍ മടിച്ച പ്രണയ കഥകള്‍ ഭാര്യക്ക്‌ പറഞ്ഞു കൊടുക്കാം .. ഇഷ്ട്ടപെട്ട ഫുഡ്‌ ഉണ്ടാക്കുമ്പോള്‍ നന്നായി എന്ന് തീര്‍ത്തു പറയാം. കൂടെ “നിന്നെ കിട്ടിയത് എന്റെ ഭാഗ്യം” എന്നും കൂടി ആയാല്‍ പിന്നെ അവള്‍ നിങ്ങളെ സ്നേഹിച്ചു കൊന്നു ബെഡ്നടിയില്‍ കുഴിച്ചു മൂടും ങാ .. നല്ല ഡ്രെസ്സ് വാങ്ങി കൊടുക്കാം അങ്ങനെ എല്ലാം ചെയ്യാം പക്ഷെ ഇതെല്ലം ചെയ്യുന്നത് കല്യാണം കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞിട്ടായിരിക്കണം..ആദ്യം നമ്മുടെ സ്വഭാവം അവള്‍ക്കു മനസ്സിലാക്കി കൊടുക്കണം .. അവള്‍ നമ്മളെ അളക്കുന്ന സമയത്ത് നമ്മള്‍ താഴ്ന്നു പോയാല്‍ കഴിഞ്ഞു പിന്നെ ആ പാതാളത്തില്‍ നിന്നും നമ്മള്‍ക്കൊരു മോചനമില്ല. അതാണ് പലര്ക്കും സംഭവിച്ചത്‌ .പെണ്ണ് കെട്ടി കഴിഞ്ഞാല്‍ ചിലര്‍ “ അന്തമില്ലാത്തവന്റെ കയ്യില്‍ കുന്തം കിട്ടിയ പോലെയാണ് “ എന്താണ്കാണിക്കേണ്ടത് എന്നറിയില്ല .. ഭാര്യയെ തലയില്‍ വെച്ച് ഇങ്ങനെ നടക്കും . ഇത് പരമാവധി അവളങ്ങോട്ടു മൊതലാക്കുംലാസ്റ്റ്‌ കെട്ടിയവന് ഭര്‍ത്താവ് എന്നുള്ള ഒരു പേര് മാത്രവും ... ഭരണം ഫുള്‍ ഭാര്യയുടെ കയ്യിലുമായിരിക്കും .ഈ അവസ്ഥ ഭര്‍ത്താക്കന്‍മാര്‍ക്ക് ഇനി ഉണ്ടാവരുത് . ഭര്ത്താക്കന്മ്മാരുടെ വില ഇനി ആരും കളയരുത് പ്ലീസ് ഒരു അപേക്ഷയാണ് ..കല്യാണം കഴിക്കാന്‍ നില്‍ക്കുന്ന എന്നെ പോലുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഇതെല്ലാം ,, ഇതനുസരിച്ച് വേണം മുന്നോട്ടു പോകാന്‍ . എന്നാല്‍ നമ്മള്‍ രക്ഷപെട്ടു അതല്ല ഇതിനൊന്നും സമയം ഇല്ല എന്നാണ് എങ്കില്‍ അനുഭവിച്ചറിയുക ,,,കല്യാണം കഴിഞ്ഞവര്‍ക്കും ഇത് പരീക്ഷിച്ചു നോക്കാം . നിങ്ങളുടെ സമയം കഴിഞ്ഞിട്ടില്ല ഇന്ന് മുതല്‍ ഇതെല്ലാം ഒന്ന് ട്രൈ ചെയ്യൂ ജീവിതം ആസ്വദിക്കൂ..അപ്പോള്‍ ഞാനങ്ങോട്ട് നിര്‍ത്തുകയാണ് ( പെണ്ണുങ്ങളെ എന്നെ തുറിച്ചു നോക്കണ്ട ഞാനൊരു പാവമാണേ ) പുതിയ പുതിയ പഠനങ്ങളുമായി വീണ്ടും കാണാം ..“ആധുനിക യുഗത്തില്‍ പെണ്ണ് കെട്ടാനുള്ള അടവുകള്‍ തന്ത്രങ്ങള്‍” എന്ന വിഷയത്തെ കുറിച്ച് പഠിക്കാന്‍ ഞാന്‍ ചൈനയിലേക്ക് പോവുകയാണ് .. അധികം വൈകാതെ തന്നെ കാണാം .. അപ്പോള്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ നിര്‍ദേശങ്ങള്‍ , സംശയങ്ങള്‍, ചോദ്യങ്ങള്‍എല്ലാം ചോദിക്കാന്‍ മറക്കണ്ട പ്രൈവറ്റ്‌ ആയി ചികില്സ വേണ്ടവര്‍ രാത്രി 9 മണിക്ക് ശേഷംwhats app വരാവുന്നതാണ് .. തിരക്ക്കാരണം പരിശോധനക്ക് വരുന്നവര്‍മെയില്‍ അയച്ചു ബുക്ക്‌ ചെയ്യേണ്ടതാണ് ..എന്റെ അഡ്രെസ്സ് . Zacകിഴക്കേതിൽ: zeekuzac@yahoo.com. Mob.9747709002


Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚»+919747709002«╝

ആദ്യരാത്രിയില്‍ മൌദു ഒപ്പിച്ച പണി ..!!


ആദ്യരാത്രിയില്‍ മൌദു ഒപ്പിച്ച പണി ..!!

           

ഇതിലെ കഥാ പാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ , മരിച്ചു മണ്ണായവരുമായോ , ഇനി ജനിക്കാന്‍ വെമ്പല്‍ പൂണ്ട് ചോരയില്‍ കിടന്നു പരക്കം പായുന്നവരുമായോ സാദൃശ്യം തോന്നിയാല്‍  അതിനുത്തരവാദി നിങ്ങള്‍ മാത്രമായിരിക്കും മറക്കണ്ട ..കേരളത്തിന്‍റെ വടക്കന്‍ ജില്ലയായ  ഏതോ ഒരു  ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് ഈ പരിഷ്ക്കാരം നിറഞ്ഞ കഥ നടന്നത് ..ഒസ്സാന്‍ ബീരാനില്‍ നിന്നും ബാര്‍ബര്‍ ബീരാനിലേക്ക് ഒരു വന്‍ കുതിച്ചു ചാട്ടം തന്നെ നടത്തി ഊര ഉളുക്കിയ സാക്ഷാല്‍ മുടി വെട്ട് ബീരാന്‍റെ ഒരുപാട് വര്‍ഷത്തെ പ്രതീക്ഷ നിറഞ്ഞ കാത്തിരിപ്പുകളും , നാട് മുഴുവന്‍ നടന്നുള്ള നേര്‍ച്ചകളും  . ഉറക്കമോഴിച്ചുള്ള  കഠിന പ്രയത്നങ്ങളും കാണുവാന്‍ വയ്യാതെ ദൈവം കനിഞ്ഞേകിയ ഒരേയൊരു മകനാണ്  " മൌദു ". പേര് കേട്ടാല്‍ ഒരു പുതുമയില്ലെങ്കിലും .ആ പേരിടാനൊരു കാരണമുണ്ട്  ബീരാന്റെ വാപ്പയുടെ പേര് ജനിക്കാന്‍ പോകുന്ന കുട്ടി ആണ്‍ കുട്ടി ആണെങ്കില്‍ കുട്ടിക്കിടുമെന്നു  വെറുതെ നേര്ച്ച ചെയ്ത അന്നാണെത്രേ കെട്ട്യോള്‍ പാല്‍ക്കാരി ആമിന  കിണറ്റിനരികില്‍ ബോധം കെട്ടു വീണതും ബോധം തെളിഞ്ഞപ്പോള്‍ ചര്‍ദ്ദിച്ച് വയറ് ചാടാനായി എന്നറിയിച്ചതും ..കുട്ടികളുണ്ടാവില്ലെന്നു  ആയുര്‍വേദം മുതല്‍ അലോപ്പതി വരെ കൈ മലര്‍ത്തി പറഞ്ഞത് ഓര്‍മ്മ വന്ന  ബീരാന്‍ നേരെ പോയത് അങ്ങാടിയിലേക്ക് ..! ട്രൌസര്‍ കാണിച്ചു  തന്‍റെ തുടയിലൊന്നു ചൊറിഞ്ഞ്   അങ്ങാടിയില്‍ വെച്ചു  ചായക്കടക്കാരന്‍ മരക്കാരിനോട് ബീരാന്‍ ഉച്ചത്തില്‍ പറഞ്ഞത്രേ . " ഈ ബീരാന്‍ കുഴലടിച്ചാലും വെള്ളം കിട്ടുമെന്ന്  നിങ്ങള്‍ക്കൊക്കെ മനസ്സിലായില്ലേ .. എവിടെ പോയി ബീരാന് കുട്ടികള്‍ ഉണ്ടാവില്ലെന്ന് പറഞ്ഞ കള്ള ഹിമാറുകള്‍ ..  "സന്തോഷം മൂത്തും  ദുഃഖം പെരുത്തും  അഹങ്കാരം താഴ്ന്നും  ബീരാന്‍ ആരോടെന്നില്ലാതെ  ദേഷ്യം തീര്‍ക്കുന്നതിനിടയില്‍ പറഞ്ഞു " മരക്കാരെ മധുരം കുറച്ച് ഒരു പൊടി ച്ചായ  "ചായയും കുടിച്ച് .വീട്ടിലേക്കു മടങ്ങിയ ബീരാന്‍ ആമിനയുടെ കൂടെ തന്നെയായിരുന്നു എപ്പോഴും തക്കം കിട്ടുമ്പോഴെല്ലാം ആമിനയുടെ ചാടിയ വയറില്‍ ചെവി വെച്ചു നോക്കി  കൊണ്ട് പറഞ്ഞു " കുട്ടി ആണ്‍ കുട്ടി തന്നെ ." അത് കേട്ട് കുണുങ്ങി ചിരിച്ചു കൊണ്ട് ആമിന നാണിച്ചു  ചോദിച്ചു   " ഇങ്ങള്‍ക്കെങ്ങനെപ്പോ  അത് മനസ്സിലായെ മന്‍ഷ്യാ  ..?"" അന്‍റെ പള്ളന്‍റെ ഉള്ള്ത്തെ ഒച്ചപ്പാടും  ബഹളോം കേട്ടാ മനസ്സിലാവൂലെ ആണ്‍ കുട്ടി ആണെന്ന് .. പൊറത്ത്ക്ക് പോരാന്‍ കയ്യാഞ്ഞിട്ടു കെടന്നു പരക്കം പായാ ഓന്‍  .."സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ തലയ്ക്കു മുകളിലേ സ്റ്റാന്റില്‍ നിന്നും  ഓറഞ്ച് എടുക്കാന്‍ ആമിന ചെരിഞ്ഞെഴുന്നേറ്റത് കണ്ടതും ബീരാന്‍ തൊട്ടാല്‍ പൊള്ളുന്ന ചൂടുമായി  ഉച്ചത്തില്‍ പറഞ്ഞു " എടി പോത്തെ അന്നോട്‌ ഞാന്‍ പല വട്ടം പറഞ്ഞിട്ടുണ്ട്  പള്ള എളക്കീട്ടുള്ള പണികള്‍ക്ക് നിക്കരുതെന്നു  .. പറഞ്ഞാ മനസ്സിലാവൂലെ കുരുപ്പേ . ന്‍റെ കുട്ടിക്കെന്തെങ്കിലും പറ്റിയാ അന്നേം അന്‍റെ വാപ്പ കൊളത്തിപ്പടി  അബൂനേം ഞാന്‍ ബെറുതെ വിടൂലാ .."ഓറഞ്ച് എടുക്കാതെ ആമിന അഞ്ചര കിലോയുടെ ഒരു  നെടുവീര്‍പ്പിട്ട് നീണ്ട് നീവര്‍ന്നു കിടന്നു  ദോരുന്നു " ന്‍റെ കുട്ടിക്കൊന്നും പറ്റരുതേ " ദിവസങ്ങള്‍ ആഴ്ചകളായി ആഴ്ചകള്‍ മാസങ്ങളായി പോയി മറിഞ്ഞപ്പോള്‍ ആമിനയുടെ  പ്രസവത്തിന്‍റെ തിയ്യതിയും ഇങ്ങെത്തി ബീരാന്‍ ബീഡി വലിയുടെ കെട്ടുകള്‍ മൂന്നു ശതമാനായി ഉയര്‍ത്തി ..ഉറക്കമില്ലാത്ത രാത്രികളില്‍  ആമിനയെ നോക്കുന്നതിനു പകരം ബീരാന്‍ ആമിനയുടെ വയറിലേക്ക്  ഒളികണ്ണിട്ട് നോക്കി കൊണ്ടിരുന്നു ..ഒരു ദിവസം ഉച്ചക്കാണ് ആമിനയ്ക്ക് പ്രസവ വേദന തുടങ്ങുന്നതും  ആമിന വാവിട്ട് കരയുന്നതും ..!!! ഓസിക്ക്‌ പെറ്റ് പോരുകയാണങ്കില്‍  ആ പൈസക്ക് വേറെന്തെങ്കിലും ചെയ്യാലോ എന്നോര്‍ത്തു കൊണ്ട്  കോലായിയിലങ്ങനെ ഇരിക്കുന്ന നേരത്താണ് വയറ്റാട്ടി നബീസ ഓടി വന്നു കൊണ്ട് പറഞ്ഞത്   " വേഗം വണ്ടി വിള്‍ചോണ്ട് വാ ഓള്  പെറ്റിട്ട് പോരുന്നില്ല "കേട്ടപ്പാടെ കയ്യിലെ ബീഡി കുറ്റി ഒരു വലിയും കൂടി ആഞ്ഞ് വലിച്ചു വലിച്ചെറിഞ്ഞു  ബീരാന്‍ ഓടി കാര്‍ വിളിക്കാന്‍.. ആമിനയെ കാറില്‍ കയറ്റി ഹോസ്പിറ്റലില്‍ എത്തിയതും ഓപ്പറേഷന്‍  തിയേറ്ററിലേക്ക്  കടക്കുന്ന ആമിനയുടെ കയ്യില്‍ പിടിച്ചു കൊണ്ട് ബീരാന്‍ ഉറക്കെ പറഞ്ഞു " ആമിനാ ഒച്ചണ്ടാക്കി കരഞ്ഞു ന്‍റെ കുട്ടിക്ക് ഒരു സൌര്യം കൊടുക്കരുത് ട്ടാ " പേറ്റ് നോവിന്‍റെ വേദന സഹിക്കാന്‍ കഴിയാതെ പുളകം കൊള്ളുന്ന ആമിന അത് കേട്ടതും വേദന മറന്നു ബീരാനേ നോക്കി പല്ല് കടിച്ച്  പറഞ്ഞു " ഇങ്ങളെ ഒരു കുട്ടി..!!  മന്സന്റെ അണ്ണാക്കിലെ വെള്ളം വറ്റി  വേദനോണ്ട് ഇതൊന്നു തീരട്ടെ ഇനി ഒലിപ്പിച്ചിക്കാണ്ടി  ഈ പണിക്കു ഇങ്ങള് വരി അപ്പൊ ഞാന്‍ ബാക്കി പറഞ്ഞു തരണ്ട് " എന്ന് പറഞ്ഞത് കേട്ട് ചിരിക്കുന്ന നര്സിനെ നോക്കി  ബീരാന്‍ ഒരു  എക്കട്ടിട്ടൂ .. ബേ ..!!! സമയം കഴിഞ്ഞു കൊണ്ടിരിക്കുന്നു ..എന്താണ് നടക്കുക എന്നറിയാതെ ബീരാന്‍ വരാന്തയില്‍ നിതാഖാത്തില്‍ പെട്ട പ്രവാസിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു പെട്ടന്നാണ് പ്രസവ വാര്‍ഡിന്റെ വാതില്‍ തുറന്നു നര്‍സ് മനോഹരമായ ശബ്ദത്തില്‍  ബീരാനെ വിളിച്ചു കൊണ്ട്  പറഞ്ഞത് "  ആമിന പ്രസവിച്ചു ..!  ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നും മാസം കണ്ടത് കേള്‍ക്കുവാന്‍ കാത്തിരിക്കുന്ന കുട്ടികളെ പോലെ ബീരാനത് കേട്ടു " ആണ്‍ കുട്ടിയാ "പിടച്ച നെഞ്ചിനെ തല്ലി  ചതച്ച്  ബീരാന്‍ ഒരു ശ്വാസം വിട്ടു  ഏതിലൂടെയോക്കെയാണ് ആ ശ്വാസം പോയത് എന്ന് ആ വരാന്തയിലിരുന്നു മൂക്കി പൊത്തിയവര്‍ക്ക്   മാത്രമേ അറിയൂ .. പ്രസവ വാര്‍ഡിനുള്ളില്‍  നുഴഞ്ഞു കയറിയ ബീരാന് ആമിനയെ നോക്കാതെ കുട്ടിയെ നോക്കി  ..!  ഭാഗ്യം എന്‍റെ  മുഖച്ഛായ തന്നെ ആമിനയുടെ കളറും   .. നര്‍സ് പറഞ്ഞത് വിശ്വാസം വരാതെ ബീരാന്‍ കുട്ടിയുടെ മുകളിലിട്ട ടര്‍ക്കി മെല്ലെയൊന്നു പൊക്കി കീഴപോട്ട് നോക്കി ഉറപ്പിച്ചു ആണ്‍ കുട്ടി തന്നെ   .. സീലിംഗ് ഫാന്‍ കറങ്ങുന്നത് ഇത് വരെ കണ്ടിട്ടില്ലാത്ത ആളുകളെ പോലെ ഫാനും നോക്കി കിടക്കുന്ന ആമിനയോട്‌ ബീരാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു  " എങ്ങനെയുണ്ട് ആമിനാ പേറ്..?"അത് കേട്ടതും ആമിന  പുച്ഛത്തോടെ പറഞ്ഞു " വലിയ രസന്നുല്ല്യ "..  "ആ ഉള്ള രസത്തിനുണ്ടാപ്പോ ഇജ്ജ് " എന്നും പറഞ്ഞു ബീരാന്‍ തന്‍റെ കുട്ടിയെ തന്നെ നോക്കി എന്തൊക്കെയോ പിച്ചു പേയും പറഞ്ഞു കൊണ്ടവിടെയിരുന്നു ..ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ കൊണ്ട് വന്ന ആമിനയെയും കുട്ടിയേയും ബീരാന്‍ പോന്നു പോലെ നോക്കി ..മകനെ വളര്‍ത്തുന്നതില്‍ മാത്രമായി ബീരാന്റെ  ശ്രദ്ധ പഠിക്കാന്‍ ഒട്ടും മിടുക്കനല്ലാത്ത മൌദു ഞാന്‍ ഉപ്പയുടെ മകനാണെന്ന്  തെളിയിച്ചു കൊടുത്തു .പത്താം ക്ലാസില്‍ എല്ലാ വിഷയത്തിലും തോറ്റതോടെ മൌദുവിനെ ബാര്‍ബര്‍ഷോപ്പിലേക്ക് കൊണ്ട് വരികയും പണി പഠിപ്പിക്കുകയും ചെയ്തതോടെ ബീരാന്‍ ബാര്‍ബര്‍ ഷോപ്പ് പിന്നീട് മൌദു സലൂണ്‍ആയി മാറി ..മാസങ്ങള്‍ വര്‍ഷങ്ങാളായി വര്‍ഷങ്ങള്‍ കൊല്ലങ്ങളായി  കഴിഞ്ഞു തീര്‍ന്നപ്പോള്‍  മൌദുവിനും  കല്യാണ പ്രായമായി കൂട്ടുകാര്‍ ഒരുപാടുള്ള മൌദു ഇന്നൊരു പരിഷ്ക്കാരിയാണ് .. കെട്ടാന്‍ പോകുന്ന പെണ്ണിനെ മാത്രമേ നോക്കൂ  . അവളെ മാത്രമേ തൊടൂ , അവളെ മാത്രമേ പ്രേമിക്കൂ, അവളോട്‌ മാത്രമേ സംസാരിക്കൂ   എന്നുള്ള പരിഷ്ക്കാരം നിറഞ്ഞ തീരുമാനങ്ങളെടുത്ത   മൌദുവിനെ കെട്ടാന്‍ ഗേള്‍സ്‌ വരി വരിയായി നിന്നെങ്കിലും മൌദുവിന് പറ്റിയ കുട്ടിയെ കിട്ടാന്‍  ഒരു പാട് കാത്തിരിക്കേണ്ടി വന്നു അവസാനം മൌദു സ്വപ്നം കണ്ടത് പോലെ ചിരിക്കുമ്പോള്‍ നുണ കുഴി വിടരുന്ന വെളുത്ത സുന്ദരിയായ ഒരു കുട്ടിയെ തന്നെ കിട്ടി ..കല്യാണത്തിനൊരുങ്ങുന്ന മൌദുവിന്  കൂട്ടുകാരന്‍ ഉസ്മാന്‍ പറഞ്ഞു കൊടുത്ത കഥകളിലധികവും കല്യാണം ദിവസം പെണ്ണ്  ഒളിച്ചോടി പോയ കഥകള്‍ മാത്രമായിരുന്നു . കേള്‍ക്കുമ്പോള്‍ പേടി തോന്നിയെങ്കിലും " ഹേയ് അങ്ങനെ ഒന്നും സംഭവിക്കില്ല ന്‍റെ കരളാ അവള്‍ അവള്‍ അതൊന്നും ചെയ്യില്ല നല്ല കുട്ടിയാ " എന്നൊക്കെ മനസ്സില്‍ സ്വയം പറഞ്ഞു മൌദു വെറുതെ ഒരു നെടുവീര്‍പ്പിട്ടു .. കല്യാണത്തിന് തലേന്ന് ഉറങ്ങാന്‍ കിടന്നിട്ടും ഉറക്കം വരുന്നില്ല ചെവിയില്‍ ഉസ്മാന്‍ പറഞ്ഞ ഒളിച്ചോട്ട കഥകള്‍ കിടന്നലറി  ഗ്ര്ര്ര്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു അന്ന് ...കല്ല്യാണം മനോഹരമായി തന്നെ കഴിഞ്ഞു,,,!  ബിരിയാണി തിന്നും പായസം കുടിച്ചും പള്ള നിറച്ച് വന്ന അമ്മായികള്‍  മൌദുവിന്‍റെ മണിയറയെ അസൂയയോടെ  നോക്കി കൊണ്ട് പറഞ്ഞു  "  ഒരൂട്ടം കളിയൊക്കെ ഇവിടെ നടക്കും നമ്മളെ  മൌദുവല്ലേ ആള് "അതെ അതെ എന്നും പറഞ്ഞു  സാരിയൊന്നു വലിച്ചു കുത്തി അമ്മായികള്‍ അടക്കം പറഞ്ഞു കൊഞ്ചി ചിരിച്ച്  പുറത്തേക്കു നടന്നു പെണ്ണിനെ കൂട്ടി കൊണ്ട് വരാന്‍ ..പെണ്ണിന്‍റെ വീട്ടില്‍ നിന്നും പപ്സും ചായയും തിന്നാന്‍ കഴിയുന്നതിലപ്പുറവും   കഴിച്ച് പെണ്ണുങ്ങള്‍ കുറ്റം പറഞ്ഞത്രേ " കോഴിമുട്ട വലിപ്പം പോരാ "മണവാട്ടിയും തോഴിമാരും  അമ്മായിമാരും  വരുന്ന  റോസാ പൂ ഒട്ടിച്ച കാറിനടുത്തേക്ക് ഓടുന്ന ക്യാമറമാനെ മൌദു റൂമില്‍ നിന്നും ബൈനോകുലര്‍ വെച്ചു   നോക്കി ..! ആള്‍ കൂട്ടത്തില്‍ നിന്ന്  ആരെങ്കിലും അവളെ അടിച്ചു മാറ്റി കൊണ്ട് പോകാന്‍ ശ്രമിക്കുന്നുണ്ടോ എന്നറിയാന്‍  മൌദു വാഴ കൂട്ടം മുതല്‍ തെങ്ങിന്‍ തോട്ടം വരെ സൂം ചെയ്തു  നോക്കി കൊണ്ടിരുന്നു ..മണവാട്ടിയെ റൂമില്‍ കൊടുന്നാക്കി മൌദുവിനോപ്പം നിര്‍ത്തി ഫോട്ടോ എടുക്കുമ്പോള്‍ മുല്ലപൂവിന്‍റെ മണമടിച്ചതും    മൌദുവിന്റെ മനസ്സ് തോണ്ടി വിളിച്ചു ചോദിച്ചത്രെ  " രാത്രി ആയാ ..? " ആവാനാവുന്നെ ഒള്ളൂ ഒന്ന്  മുണ്ടാതിരി " എന്നും പറഞ്ഞു മൌദു  ആക്രാന്തം മൂത്തെഴുന്നേറ്റ രോമങ്ങളെ  തടവി കൊണ്ട് അവളെ ആകെയൊന്നു നോക്കി . "രാത്രി ആവുംബോത്തിനു പുറത്തൊന്നു പോയി വന്നാലോ" എന്നും  കരുതി മൌദു അവളോട്‌  " ഇജ്ജ് ഡ്രസ്സ്‌ മാറിക്കോ " എന്നും പറഞ്ഞു പുറത്തേക്കു നടന്നു ..നേരം മോന്തിയായി തുടങ്ങി അധികം വൈകാതെ  അന്തിയുമായി . ബാക്കിയുള്ള ബിരിയാണിയും കഴിച്ചു  റൂമില്‍ വന്നപ്പോള്‍ മുല്ലപൂവിന്റെ മണം മാറാത്ത മണിയറയില്‍ മണവാട്ടി നാണിച്ചിരിക്കുന്നതും നോക്കി ജീവിതത്തിലാദ്യമായി രാത്രി പല്ല് തേക്കാന്‍ ഗോള്ഗേറ്റ് ഞെക്കി ബ്രഷില്‍ തേച്ച് " കല്യാണ രാത്രിയില്‍ കള്ളികള്‍ തോഴിമാര്‍ ഉന്തി മണിയറയില്‍ തള്ളി " എന്നുള്ള പാട്ടും പാടി  കൊണ്ട് ബാത്രൂമില്‍ പോയി അധികം തേക്കാനിരിക്കാതെ  ബാക്കി രാവിലെയും തേക്കാല്ലോ എന്നും ചിന്തിച്ച് വേഗം പല്ല് തേച്ച് റൂമില്‍ വന്നു " ന്നാ കെടക്കല്ലേ ലൈറ്റ് കെടുത്തട്ടെ എന്ന് പറഞ്ഞതും " മണവാട്ടി കരഞ്ഞു കൊണ്ട് മൌദുവിനോട്  പറഞ്ഞു " ഇക്കാ എന്നോട് ക്ഷമിക്കണം എനിക്കു ന്‍റെ അയല്‍വാസി ശുക്കൂര്‍ക്കാനെ നല്ല ഇഷ്ട്ടാണ്  ഞങ്ങളെ ഒന്നിച്ചു ജീവിക്കാന്‍ ഇക്കാ അയക്കണം പറ്റില്ലെന്ന് പറയരുത് പ്ലീസ് പ്ലീസ് ഇക്കാ "അത് കേട്ടതും  മൌദുവിന്‍റെ  തൊണ്ണൂറ്റി നാലിഞ്ച് പുത്യേ ട്രൌസറിന്‍റെ  അലാസ്സ്റ്റിക്ക് ഒന്നയഞ്ഞു ..!! മനസ്സില്‍ കണ്ട സ്വപ്‌നങ്ങള്‍ കട്ടപാറ കൊണ്ട് തച്ച് പൊളിക്കുന്നത് പോലെ പൊളിഞ്ഞു വീഴുന്നു..!!!    ടൂബ് ലൈറ്റും  കലണ്ടറും മൌദുവിനെ തന്നെ നോക്കി നിര്‍ത്താതെ പൊട്ടി ചിരിച്ചു കൊണ്ടിരിക്കുന്നു പോയ ബോധം തിരികെ വന്നതും വീഴാതിരിക്കുവാന്‍ വൈറ്റ് വാഷടിച്ച ചുമരില്‍ മൌദു ബലമായി പിടിച്ചു നിന്നു ... ചങ്കിലെ വെള്ളം വറ്റിയ മൌദു അവളോട്‌  രാത്രി  കുടിക്കാന്‍ കൊടുന്നു  വെച്ച  ജഗ്ഗിലെ വെള്ളം ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു " അഹ്ണ്ട്ട്ക്ക്  " നീട്ടിയ ജഗ്ഗിലെ വെള്ളം കുടിച്ച്  മൌദു മൂന്നു സെക്കന്റ് കഴിഞ്ഞു ചോദിച്ചു " കൊറേ കാലായാ തൊടങ്ങീട്ട് .?"" ഇല്ലാ ഇപ്പാട്ത്താ ശുക്കൂര്‍ക്കാനെ ഇനിക്കിഷ്ട്ടായെ ..! " എന്നവള്‍ പറഞ്ഞതും വട്ടം കറങ്ങുന്ന തലയുമായി മൌദു പറഞ്ഞൊപ്പിച്ചു  " ഏതായാലും നേരം വെളുക്കട്ടെ ... ആരോടും പറയണ്ട രണ്ടീസം കഴിഞ്ഞ് അവനോടൊപ്പം ഇജു പൊയ്ക്കോ ."  അത് കേട്ടതും അവള്‍  മൌദുവിന്‍റെ മുഖത്ത് നോക്കി കരഞ്ഞു കൊണ്ടിരുന്നു .. കഴിച്ച ബിരിയാണി എല്ലാം ദഹിച്ച പള്ള മൌദുവിനെ പച്ചക്ക് തെറി വിളിച്ചു ..അവളോട്‌  നിലത്ത് കിടക്കാന്‍ പറഞ്ഞ്   മൌദു ബെഡിലങ്ങനെ കിടന്നു .. സിംഹാസനമുണ്ടായിട്ടും മൂലക്കുരു കാരണം ഇരിക്കാന്‍ കഴിയാത്ത രാജാവിനെ പോലെ മൌദു ആ നാട്ടപാതിരാക്ക്  ഒരു നെടുവീര്‍പ്പും കൂടി വിട്ടു സമയം അര്‍ദ്ധരാത്രിയും കഴിഞ്ഞിരിക്കുന്നു  ഉറക്കവും പോയി മനസമാധാനവും പോയി ..!! ..നേരം വെളുത്തപ്പോള്‍ തന്നെ കുപ്പായവും  മാറ്റി ഉസ്മാന്റെ വീട്ടിലേക്കു ചെന്ന് ഉസ്മാനെ കണ്ടതും മൌദു പറഞ്ഞു " അളിയാ മൂഞ്ചി "എന്താണ് സംഭവം എന്നറിയാതെ  മൌദുവിനെയും  കൊണ്ട്  റോഡിലേക്ക് ഇറങ്ങിയ ഉസ്മാന്‍  സംഗതി അറിഞ്ഞപ്പോള്‍ അഞ്ചാറ് ഞെട്ടല്‍ ഒന്നിച്ചു ഞെട്ടി ..  കയ്യിലുള്ള കാഷ് മുഴുവന്‍ പോയ ചീട്ടുകളിക്കാരനെ പോലെ മൌദു   റോഡിലങ്ങനെ ഇരുന്നു ..!. "നിനക്കവളെ നഷ്ട്ടപെടാതിരിക്കാന്‍  ഒരു വഴിയുണ്ട്  കുറച്ചു കടന്ന കയ്യാണ്  ഒന്ന് ശ്രമിച്ചു നോക്കണോ ..?എന്ന് ഉസ്മാന്‍ പറഞ്ഞതും മൌദു ചാടി എഴുന്നേറ്റ് ചോദിച്ചു " പറളിയാ  അവളെ  പറഞ്ഞയക്കാന്‍ എനിക്കു കഴിയില്ല ആകെ മാനം പോകും എന്‍റെ ജീവിതം തകരും  നീ പറ ഉസ്മാനെ " എന്ന് പറഞ്ഞപ്പോള്‍ ഉസ്മാന്‍ പറഞ്ഞു " ഇന്ന് രാത്രി സംഗതി നടക്കണം ..!! "" എങ്ങനെ നടക്കാന്‍ ..??  അവളെ തൊടാന്‍ അവള്‍ അയക്കൂലാ അവള്‍ നിലത്തും ഞാന്‍ കട്ടിലിലുമാണ് ഇന്നലെ കിടന്നത്  രണ്ടീസം കൂടി കഴിഞ്ഞാല്‍ അവന്‍റെ കൂടെ അവള്‍ പോകും ..!  " മൌദോ അവള്‍ പോകില്ല നീ ഞാന്‍ പറയുന്നത് പോലെ ചെയ്യണം .. ക്ലോറോഫോം വാങ്ങി അവളുറങ്ങിയെന്നു തോന്നിയാല്‍  മണപ്പിക്ക് മയങ്ങിയാല്‍ ബാക്കി നീ നോക്കിക്കോ നിന്‍റെ ഈ ആദ്യരാത്രി അവള്‍ ഉറങ്ങുന്ന സമയത്ത് നടക്കട്ടെ അടുത്തത് അവള്‍ ഉണര്‍ന്നിരിക്കുന്ന നേരത്ത് നോക്കാം  " എങ്ങനെയുണ്ട് എന്‍റെ ബുദ്ധി..??  എന്ന മട്ടില്‍ ഉസ്മാനൊന്നു നോക്കിയതും  മൌദു ഉസ്മാനെ കെട്ടി പിടിച്ചു  ഉമ്മഹ് വെച്ചു കൊണ്ട് പറഞ്ഞു " അളിയാ ഇത് ഞാന്‍ ഏറ്റ് ..."അന്ന് രാത്രി ഉസ്മാനെ മനസ്സില്‍ ധ്യാനിച്ച്‌  മൌദു അവളോട്‌ കിടക്കാന്‍ പറഞ്ഞു ..സീറോ ബള്‍ബ് കത്തിച്ച് വെച്ചു അവളുറങ്ങുന്നതും നോക്കിയങ്ങനെ കിടന്നു ,, സമയം ഒന്നേ മുപ്പതു കഴിഞ്ഞു എട്ട് മിനുട്ടും നാല്‍പ്പത്തിയെട്ട് സെക്കന്റും  ..  ലുങ്കി മുറുകിയത് ഒന്നയച്ചു കൊണ്ട്  മെല്ലെ എഴുന്നേറ്റ് ക്ലോറോഫോം  ടവ്വലിലാക്കി അവളെ മെല്ലെയൊന്ന്  മണപ്പിച്ചു  അവളുടെ ബോധം പോകുന്നത് വരെ  മണപ്പിച്ചു കൊണ്ടിരുന്നു .!! വല്ലതുമൊക്കെ നടക്കുമെന്ന് പ്രതീക്ഷിച്ചു    കുളിര് കോരി  നില്‍ക്കുന്ന സീറോ ബള്‍ബ്  ഓഫ് ചെയ്ത്  കൊണ്ട്  മൌദു അവളെ എടുത്തു കട്ടിലില്‍ കിടത്തി ..  സമയം വേഗത്തില്‍ നീങ്ങി കൊണ്ടിരിക്കുന്നു ഇരുട്ടത്ത് എന്താണ് നടക്കുന്നത് എന്നറിയാതെ കലണ്ടറും , ജനല്‍പാളികളും മുഖത്തോട് മുഖംനോക്കി നെറ്റി ചുളിച്ചു .. !! അന്ന് പുലര്‍ച്ചെ സുബഹിന്റെ ബാങ്ക് കേട്ട് കൂവിയ കോഴിയുടെ കൂവലില്‍ ഒരു ചെറിയ ചിരിയുണ്ടായിരുന്നു ...നേരം വെളുത്തെഴുന്നേറ്റ അവള്‍ അഴിഞ്ഞ മുടിയെല്ലാം വാരി  കെട്ടി കുളിമുറിയിലേക്ക് പോകുന്നത്  കണ്ട  മൌദു പുതപ്പിനടിയില്‍ കിടന്നു ഒന്ന് ചിരിച്ചു .. കുളി കഴിഞ്ഞു വന്ന അവള്‍ വാതിലടച്ച്‌  മൌദുവിനെ  ദേഷ്യത്തോടെ നോക്കി കൊണ്ട്  പല്ല് കടിച്ചു ശ്വാസം മേലോട്ടും താഴോട്ടും  വേഗത്തില്‍ വിട്ട് കൊണ്ട് ചോദിച്ചു  " നിങ്ങള്‍ .. നിങ്ങളെന്നെ ..! "അഴിഞ്ഞു പോയ തുണി മുറുക്കി ഉടുത്ത്  കൊണ്ട് മൌദു എഴുന്നേറ്റ് നിന്ന് അവളോട്‌ പറഞ്ഞു " അതെ ഡീ ഞാന്‍ കഷ്ട്ടപെട്ടു ഉണ്ടാക്കിയ മഹറിന്‍റെയും  , നാട്ടിലുള്ള ആളുകളെ മുഴുവന്‍ വിളിച്ചു വരുത്തി തീറ്റിച്ച  ബിരിയാണിയുടേയും  , അമ്മായിമാര്‍ക്കും  നിന്‍റെ തള്ളക്കും തന്തക്കും ഒക്കെ വാങ്ങി കൊടുത്ത പര്‍ദ്ദയുടേയും  സാരിയുടെയും തുണിയുടെയും  , കുപ്പായത്തിന്‍റെയും  ഒക്കെ പൈസ നശിപ്പിച്ചു നിന്നെ ഞാന്‍ വേറെ ഒരുത്തന്‍റെ കൂടെ  പറഞ്ഞയക്കും എന്ന് കരുതിയോ നീ  ..?  അതിനു ഈ മൌദു വേറെ തന്തക്കു ജനിക്കണം ഞാനേ ബീരാന്റെ മോനാ .. നിനക്ക്  അവന്‍റെ കൂടെ പോവണമെന്നുണ്ടെങ്കില്‍ ഇപ്പോ ഇറങ്ങി പോവാം എനിക്കു പൂര്‍ണ്ണ സമ്മതമാണ് ...  ഞാന്‍ കക്കൂസില്‍ ഒന്ന് പോയി വരാം അപ്പോഴേക്കും നിനക്ക് തീരുമാനം പറയാം , എന്നും പറഞ്ഞു മൌദു  പുറത്തേക്ക് നടന്നു ..! അല്‍പ്പ സമയത്തിനു ശേഷം റൂമില്‍ തിരിച്ചു വന്നപ്പോള്‍ റൂമിലവളെ കാണുന്നില്ല ..!! പടച്ചോനെ സംഗതി ഏറ്റില്ലേ ..?? എന്നൊക്കെ ചിന്തിച്ച് പിടക്കുന്ന നെഞ്ചുമായി ക്ലോറോഫോം കുപ്പിയിലേക്ക്‌ മൌദു വെറുതെയൊന്നു  നോക്കി..!  


Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚»+919747709002«╝

2014, ജൂലൈ 4, വെള്ളിയാഴ്‌ച

സ്വപ്നം



ഒരു സിംഹം തന്നെ പിന്തുടരുന്നതായി ഒരാൾ
സ്വപ്നം കണ്ടു. അയാൾ ഓടി ഒരു
മരക്കൊമ്പിൽ കയറിയിരുന്നു. അയാൾ
ഇറങ്ങുന്നതും കാത്തു ആ
സിംഹം താഴെയുണ്ടായിരുന്നു. താൻ
ഇരിക്കുന്ന കൊമ്പിന്റെ കടക്കൽ
കറുപ്പും വെളുപ്പും നിറത്തിലുള്ള
ഓരോ എലികൾ കരണ്ട് മുറിക്കുന്നതും അയാൾ
കണ്ടു. താഴെ നോക്കിയപ്പോൾ അതാ ഒരു
വലിയ കറുത്ത സർപ്പം തന്നെ വിഴുങ്ങാൻ
വായും പിളർത്തി നില്ക്കുന്നു. ഒന്ന്
പിടിക്കാൻ ഒരു കൊമ്പ് ഉണ്ടോ എന്ന്
മുകളിലേക്ക് നോക്കിയപ്പോൾ
അതാ വലിയൊരു തേനീച്ചക്കൂട്! അതിൽ
നിന്ന് തേൻ തുള്ളികൾ ഇറ്റു വീഴ്ന്നു.
അയാൾക്കൊരു തുള്ളി രുചിക്കാൻ തോന്നി.
അയാൾ തന്റെ നാവു നീട്ടി, ഒരു തുള്ളി നാവിൽ
വീണു. അയാൾക്ക് വല്ലാത്ത രുചി തോന്നി.
അയാൾ വീണ്ടും വീണ്ടും ആ തേൻ രുചിച്ചു.
അതിന്റെ രസത്തിൽ മരക്കൊമ്പ് മുറിഞ്ഞു
വീഴാൻ പോവുന്നതും,
താഴെ തന്നെ കൊല്ലാനും വിഴുങ്ങാനും നില്ക്കുന്ന
സിംഹത്തെയും പാമ്പിനെയും അയാൾ മറന്നു.
പെട്ടെന്ന് തന്നെ അയാൾ ഉറക്കിൽ
നിന്നുണർന്നു.
താൻ കണ്ട ഈ
സ്വപ്നത്തിന്റെ വ്യാഖ്യാനമെന്തെന്നു
അയാൾ ഒരു പണ്ഡിതനോട് ചോദിച്ചു.
പണ്ഡിതൻ പറഞ്ഞു, "നിങ്ങൾ കണ്ട
സിംഹം മരണമാണ്, നിങ്ങൾ
എവിടെയൊക്കെ പോവുന്നുവോ അവിടെയെല്ലാം അത്
നിങ്ങളെ പിന്തുടർന്ന് കൊണ്ടിരിക്കും.
കറുപ്പും വെളുപ്പും നിറത്തിലുള്ള എലികൾ
രാവും പകലുമാണ്. അവ
മാറി മാറി നിങ്ങളുടെ സമയത്തെ കരണ്ട്
തിന്നുകൊണ്ടിരിക്കുകയും മരണത്തിലേക്ക്
അടുപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
ഇരുണ്ട വായുള്ള ആ
കരിനാഗം നിങ്ങളുടെ ഖബറാണ്, അത്
നിങ്ങളെ തന്നിലേക്കെടുക്കാൻ
തയാറായി നില്ക്കുന്നുണ്ട്. തേനീച്ചക്കൂട് ഈ
ലോകവും, അതിൽ നിന്ന് വരുന്ന മധുരമുള്ള
തേൻതുള്ളികൾ ഈ
ലോകത്തെ കൌതുകങ്ങളാണ്."
നമ്മളെല്ലാം ഈ
തേൻതുള്ളികളുടെ മാധുര്യം നുകർന്ന്, ഈ
ലോകത്തെ കൌതുകങ്ങളുടെ പിറകെ പോവുന്നു.
ഒന്നിന് പിറകെ മറ്റൊന്നായി ഈ
മാധുര്യം നുകർന്ന് കൊണ്ടിരിക്കുന്നു.
അതേ സമയം, വേണ്ടത് പലതും നമുക്ക്
നഷ്ടമാവുന്നു. നമ്മുടെ വിലപ്പെട്ട
സമയത്തെക്കുറിച്ചും, മരണത്തെക്കുറിച്ചും,
നമ്മെ ഖബറിനെക്കുറിച്ചും നാം ഓർക്കാതെ പോവുന്നു.
വൈകിപ്പോവുന്നതിനു മുൻപ് അള്ളാഹു
നമ്മെ ഉറക്കിൽ നിന്നും ഉണർത്തട്ടെ, റമദാന്‍ അതിനു പൃജോദനമാകടെ

Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚» + 919747709002  «╝