2015, ഡിസംബർ 11, വെള്ളിയാഴ്‌ച

നല്ല ബിദ്അത്തും ചീത്ത ബിദ്അത്തും


📶നല്ല ബിദ്അത്തും ചീത്ത ബിദ്അത്തും 📶


📘അല്ലാഹുവിന്റെ റസൂല്‍(സ) തന്റെ ഏതൊരു പ്രഭാഷണത്തിന്റെയും തുടക്കത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്
🚇"നിങ്ങള്‍ മതത്തില്‍ പുതുതായുണ്ടാകുന്നകാര്യങ്ങളെ സൂക്ഷിക്കണേ, കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്അത്താകുന്നു. എല്ലാബിദ്അത്തുകളും വഴികേടാണ് (വഴികേടുകളൊക്കെ നരകത്തിലേക്കുമാണ്)''. (ബുഖാരി, മുസ്ലിം, അവസാന ഭാഗം. അബൂദാവൂദ്)🚇📘

📗പ്രവാചക വചനങ്ങളില്‍ ധാരാളം ഉദ്ബോധനങ്ങള്‍ ബിദ്അത്തുകളെക്കുറിച്ച് കാണാന്‍ കഴിയും.
📙ജാബിര്‍(റ) ,ഇബ്നു മസ്ഊദ്(റ), അബൂഹുറൈറ(റ) ,ഇബ്നു ഉമര്‍(റ) തുടങ്ങിയ സ്വഹാബിമാരൊക്കെ ബിദ്അത്തുകളെ കുറിച്ച് പറഞ്ഞതിന് കയ്യും കണക്കുമില്ല.
📔കാരണം നബി(സ)യില്‍ നിന്ന് നേരിട്ട് മതം പഠിച്ചതിനാല്‍ കള്ള നാണയങ്ങള്‍ ഏതൊക്കെയാണെന്നും അത് തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം ആണെന്നും വളരെ കൃത്യമായി മനസ്സിലാക്കിയവരായിരുന്നു അവര്‍.

📗അത്കൊണ്ടാണല്ലോ തുമ്മിയ വ്യക്തി "അല്‍ഹംദുലില്ലാഹ്'' എന്നതിന്റെ കൂടെ "വസ്സ്വലാത്തു വസ്സലാമു അലാ റസൂലുല്ലാഹ് '' എന്നുകൂടി കൂട്ടിപറഞ്ഞപ്പോഴേക്ക് ഇബ്നു ഉമര്‍(റ) അത് ചോദ്യം ചെയ്തത്.

📘അത്കൊണ്ട് തന്നെയാണല്ലോ കയ്യില്‍ നൂലുകെട്ടിയ രോഗിയോട് താങ്കള്‍ ഈ അവസ്ഥയില്‍ മരണപ്പെട്ടാല്‍ താങ്കള്‍ക്ക് വിജയം ലഭ്യമല്ലെന്നും ഞാന്‍ താങ്കള്‍ക്ക് വേണ്ടി  നമസ്കരിക്കുകപോലുമില്ലെന്നും ഹുദൈഫ(റ) പ്രഖ്യാപിച്ചത്.

📕അത്കൊണ്ട് തന്നെയാണല്ലോ പള്ളിയില്‍ നടക്കുന്ന ദിക്ര്‍ ഹല്‍ഖ ശ്രദ്ധയില്‍പെട്ടപ്പോള്‍ അബൂമൂസല്‍ അശ്അരി(റ), ഇബ്നു മസഊദ്(റ) നോട് പരാതിപ്പെട്ടതും അതിരൂക്ഷമായ ശൈലിയില്‍ അവരെ താക്കീതു ചെയ്തതും. ഇമാം ദാരിമി തന്റെ സുനനിലും ഇമാം നവവിയുടെ ഉസ്താദായ ഇമാം അബൂശാമ തന്റെ കിതാബുല്‍ ബാഇസിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്

📘നബി(സ)യുടെ ഭാര്യ വെള്ളിയാഴ്ച നോമ്പെടുത്തപ്പോള്‍ അത് മുറിക്കാന്‍ ആവശ്യപ്പെട്ടതും, 📕പ്രവാചകന്റെ ആരാധാ കര്‍മ്മത്തെ കേട്ടറിഞ്ഞ മൂന്നുപേര്‍.... രാത്രി മുഴുവന്‍ നിസ്കരിക്കുവാനും, പകല്‍ മുഴുവന്‍ നോമ്പെടുക്കുവാനും, വിവാഹ ജീവിതത്തിലേക്ക്പോലും പ്രവേശിക്കാതെ ആരാധയില്‍ മാത്രം മുഴുകാനും തീരുമാനിച്ചപ്പോള്‍ ശക്തമായ ഭാഷയില്‍ നബി(സ) താക്കീതു ചെയതതും .
📗നബി(സ) പഠിപ്പിച്ച ഒരു പ്രാര്‍ത്ഥ കേട്ടുപഠിച്ച ബര്‍റാഅ് ബ്നു ആസിബ്(റ) അതേറ്റുചൊല്ലിയപ്പോള്‍ 'നബിയ്യിക' എന്ന പദത്തിന്റെ സ്ഥാത്ത് 'റസൂലിക' എന്നായി മാറിയപ്പോള്‍ നബി(സ) തിരുത്തി കൊടുത്തതും ഒന്നും മറ്റെന്തെങ്കിലും കാരണം കൊണ്ടായിരുന്നില്ല.

📘ഇങ്ങയൈല്ലാം കണിശമായി പഠിപ്പിക്കപ്പെട്ടവരാണ് ഈ സമുദായമെങ്കിലും ജൂത-ക്രൈസ്തവ പാതയിലേക്ക് ഈ സമുദായം വഴിമാറിപോകുമെന്നും ചെരുപ്പുകള്‍ തമ്മില്‍ ജോഡി ഒക്കും പോലെ ഈ സമൂഹം ജൂത ക്രൈസതവരോട് ജോഡി ഒക്കുമെന്നും നബി(സ) പഠിപ്പിച്ചു (ബുഖാരി)

📗നബി(സ)യുടെ രഹസ്യ സൂക്ഷിപ്പുകാരന്‍ ഹുദൈഫ(റ) ഒരിക്കല്‍ രണ്ടു കല്ലുകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട്  കൂടെയുള്ളവരോടായി ചോദിച്ചു. ഈ കല്ലുകള്‍ക്കിടയിലൂടെ .നിങ്ങള്‍ പ്രകാശം കാണുന്നുണ്ടോ ❓
📙 അവര്‍ പറഞ്ഞു. അല്‍പം മാത്രം. അദ്ദേഹം പറഞ്ഞു. അാല്ലാഹുവാണ് സത്യം, ബിദ്അത്തുകള്‍ വ്യാപകമാകുകതന്നെ ചെയ്യും. ഈ കല്ലുകള്‍ക്കിടയിലൂടെ സൂര്യ പ്രകാശം കാണും പോലെയല്ലാതെ ബിദ്അത്തുകള്‍ക്കിടയില്‍നിന്ന് സുന്നത്തുകള്‍ കാണാത്ത അവസ്ഥയുണ്ടാകും. വല്ല ബിദ്അത്തുകളും ആരെങ്കിലും ഒഴിവാക്കിയാല്‍ സുന്നത്ത് ഒഴിവാക്കിയെന്ന് അന്ന് ആളുകള്‍ പറയും (അല്‍-ഇഅ്തിസ്വാം)

📒ഈ ഒരു അവസ്ഥയില്‍ ഇന്ന് സമൂഹം എത്തി എന്നത് ഒരു നഗ്ന സത്യമാണല്ലോ.
 📗എത്തി എന്നതല്ല പുരോഹിദൻമാർ സമൂഹത്തെ എത്തിച്ചു എന്നതാണ് ശരി.

📒സുന്നത്തുകളുടെ സ്ഥാത്ത് ബിദ്അത്തുകള്‍ കയറിക്കൂടി എന്നു മാത്രമല്ല, പലപ്പോഴും സുന്നത്തുകളേക്കാള്‍ സ്ഥാനവും പ്രാധ്യാവും ബിദ്അത്തുകള്‍ക്കായി മാറി.

📒റവാതിബ് സുന്നത്തുകളും തഹിയ്യതും തഹജ്ജുദും ളുഹായും എല്ലാം നിര്‍വ്വഹിക്കാത്ത ആളുകള്‍ പലപ്പോഴും സമൂഹത്തില്‍ ആക്ഷേപിക്കപ്പെടുന്നില്ല.

📗എന്നാല്‍ തറാവീഹ് ഇരുപതില്‍ കുറക്കുന്നതും തസ്ബീഹ് നിസ്കാരം നിര്‍വ്വഹിക്കാത്തവരും സ്വലാത്തു റാഗാഇബും സ്വലാതുല്‍ ഹാജയും ഒക്കെ മാറ്റി വെക്കുന്നതും പുത്തന്‍ വാദികളായി മുദ്ര കുത്തപ്പെടുന്നു.

📕ഒരു വേള ഫര്‍ള് നമസ്കാരം ഉപേക്ഷിക്കുന്നവന്‍കൂടി ആ രൂപത്തില്‍ സമൂഹത്തില്‍ ക്രൂശിക്കപ്പെടുന്നില്ല.

📘തിങ്കളാഴ്ചയും, വ്യാഴാഴ്ചയും, സുന്നത്താക്കപ്പെട്ട നോമ്പുകളും, ശവ്വാലിലെ ആറു നോമ്പും, മുഹര്‍റം ഒമ്പതും, പത്തും ,അറഫാ നോമ്പും ഒക്കെ നിര്‍വ്വഹിക്കാത്തവന്‍ നേരിടേണ്ടിവരാത്ത കൂരമ്പുകളാണ് മിഅ്റാജ് നോമ്പും ബറാഅത് നോമ്പും ഒക്കെ ചെയ്യാത്തവന് ഏല്‍ക്കേണ്ടിവരുന്നത്.
📼📼📼📼📼📼📼📼📼📼📼
♦എട്ടാം നൂറ്റാണ്ടില്‍ മൊറോക്കോയില്‍ ജീവിച്ച ഇബ്റാഹീമുനാസി ഉണ്ടാക്കിയ
നാരിയ സ്വലാത്തും
♦തൃശൂര്‍കാരന്‍ സഖാഫിയുണ്ടാക്കിയ
കമാലിയ്യ സ്വലാതും ,
♦ബുസൂരിയുടെ ബുര്‍ദയും ,
♦ സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ആരോ കെട്ടിച്ചമച്ചു ണ്ടാക്കിയ മന്‍ഖൂസും ,
♦ഖാളി മുഹമ്മദാണോ, അതോ മറ്റു വല്ലവരുമാണോ ഉണ്ടാക്കിയത് എന്ന് ഇപ്പോഴും തര്‍ക്കം നടന്നുകൊണ്ടിരിക്കുന്ന മുഹിയിദ്ദീന്‍ മാലയും ,
♦ബാ അലവി ക്രോഡീകരിച്ച ഹദ്ദാദ് റാത്വീബും ,
♦തമിഴ് നാട്ടുകാരന്റെ സംഭാവയായ ഖുത്ബിയ്യത്തും
♦മുളഫര്‍ രാജാവിന്റെ വക കിട്ടിയ നബിദിനാഘോഷവു മറ്റും മറ്റും ഒക്കെ ഇസ്ലാമിലെ സുന്നത്തുകളേക്കാള്‍ പോരിശ കല്‍പിക്കപ്പെടുന്ന കാര്യങ്ങളായി മാറി.

📕എന്നു മാത്രമല്ല അവയൊക്കെ ശരിയല്ലെന്ന് വാദിക്കുന്നവന്‍ പുത്തനാശയക്കാരനായി പരിചയപ്പെടുത്തപ്പെടുന്ന അവസ്ഥപോലും ഉണ്ടായി.

📙ഏറ്റവും വലിയ രസം, ഇതൊക്കെ ചെയ്യുന്നവന്‍പോലും തുറന്ന് സമ്മാതിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് ഇവയൊക്കെ ബിദ്അത്ത് തന്നെ എന്നുള്ളത്. പിന്നെ ആകെയുള്ളൊരു കാര്യം അവയൊക്കെ ബിദ്അത്താണെങ്കിലും നല്ല ബിദ്അത്തുകളാണെന്നുള്ളതാണ്.

📕ഇവിടെയാണ് നമുക്ക് അത്തരക്കാരോട്  ചോദിക്കാുള്ളത്, അതായത് ,

📘നബി(സ)യുടെ മാതൃകയില്ലാത്ത ഏതെങ്കിലും ഒരു കാര്യം സ്വഹാബികൾ ‍ചെയ്യുകയും എന്നിട്ട് ഇത് നല്ല ബിദ്അത്ത് എന്ന് ന്യായം പറയുകയും ചെയ്ത ഒരൊറ്റ സ്വഹാബിയുടെ ഒരു മാതൃകയെങ്കിലും ഉദ്ധരിക്കാനാവുമോ❓❓

🍀💖🍀💖🍀💖🍀💖🍀
📶 ബിദ്അത്തുകൾ 📶
🍀💖🍀💖🍀💖🍀💖🍀
〰〰〰〰〰〰〰
🎾 എന്തെല്ലാമാണ്
ബിദ്അത്തുകൾ❓🎾
〰〰〰〰〰〰〰
⚠ഖബര്‍ കെട്ടി പൊക്കൽ
⚠ജാറം മൂടല്‍
🚫 മയ്യിതിന്റെ അരികെ ഇരുന്നുള്ള ഖുറാന്‍ പാരായണം
🚫മയ്യിത്ത് കൊണ്ട് പോകുമ്പോഴുള്ള ദിക്ര്‍
💠തല്ഖിന്‍
💠ചാവടിയന്തിരം
🚫ഏഴ്
🚫പതിനാല്‍
🔰നാല്പത്
🔰 ആണ്ട്
🚫ഹദ്ദാദ്‌
🚫രാതീബ്
♻കുത്ത് റാതീബ്
♻ റജബ് നമസ്കാരം
🚫നേര്ച്ച ചോർ
🚫ബദ്രീങ്ങളുടെ ആണ്ട്
💛 നബിദിനം
💛ഉറൂസ്
🚫ചന്ദന കുടം
🚫 തട്ടാന്‍ വരവ്
🔵 കൊടി ഉയര്ത്തകല്‍
🔵ഖബരിനെ തവാഫ് ചെയ്യല്
🚫ഖബറിനെ മുത്തി മണക്കൽ
🚫ഖബറിന്മേല്‍ കുമ്മായം ഇടല്‍
💙 ഖബരിന്റെ മേലെ പൂവിടല്‍
💙 ഖബറിന്റെ അടുത്ത് ചന്ദന തിരി കത്തിച്ചു വെക്കല്‍
🚫ഖബരിന്റെ അടുത്ത് വിളക്ക്‌ കത്തിച്ചു വെക്കൽ
💚കരി മരുന്ന് പ്രയോഗം
🚫നേര്ച്ച പെട്ടികള്‍
🚫ആന എഴുന്നള്ളിപ്പ്
💜 ചെണ്ട മേളം
💜തുടി കൊട്ട്
🚫ഇല താളം
🚫ശിങ്കാരി മേളം
🚫സ്വലാത്ത് വാര്ഷികം
🚫ദിക്ര്‍ വാര്ഷികകം
🌻ഉറുക്ക്
🌻എലസ്
🚫ഐകല്‍
🚫 പിഞ്ഞാണമെഴുത്ത്
🐸മന്ത്രിച് കെട്ടുകളില്‍ ഓതല്‍
🐸ബറാഅത് നോമ്പ്
🚫മിഅറാജ് നോമ്പ്
🚫മാലകള്‍
🌗മൗലിദുകള്‍
🌗നഹ്സുകള്‍
🌼അസ്മാഹ്
🚫സിഹ്ര്‍
📶നാരിയത് സ്വലാത്ത്
📶 ബദര്‍ മാല
🚫മുഹിയുദ്ദീന്‍ മാല
🚫രിഫാഹീ മാല
🌈 നഫീസത്ത്‌ മാല
🌈മഞ്ഞക്കുളം മാല
🚫സ്ത്രീ ധനം
🚫ജ്യോത്സ്യനെ സമീപിക്കല്‍
🌌മാരണക്കാരനെ സമീപിക്കല്‍
🚫കാത്ത് കുത്ത് കല്യാണം
🚫നിയ്യത്ത് വചനങ്ങള്‍ ( ഉറക്കെ ചൊല്ലല്‍)
💻വുദൂഇന്‍ മുമ്പുള്ള പ്രാര്ത്ഥതന
💻വുളു ഇ ന് ഇടയിലുള്ള പ്രാര്ത്ഥതന
🚫വുദൂഇന്‍ നെറ്റിയില്‍ തോണ്ടല്‍
🚫ബാങ്കിന് മുമ്പുള്ള സ്വലാത്ത്
🌸 ഇഖാമതിനു മുമ്പുള്ള സ്വലാത്ത്
🚫സ്വലാതുല്‍ കാമിലി
🚫ബുർദ
🌳സ്വലതുല്‍ തശ്രീഫ്
🌳സ്വലാതുല്‍ അലി
🚫സ്വലാതുല്‍ ഷാഫി
🚫സ്വലാതുല്‍ തുന്ജീന
☔ സ്വലാതുല്‍ സ്വദഖ
☔സ്വലതുല്‍ വലിയ്യ്
🚫സ്വലാതുല്‍ ദാഇം
🚫സ്വലാതുല്‍ ഖാദിര്‍
🚫താജുസ്വലാത്
🚫അഹ്ളമു സ്വലാത്ത്
📦ഇലാഹീ ലസ്തുബൈത്ത്
📦 സ്വലാതുല്‍ അല്ഫി്യ
🚫നിസ്കാരത്തിനു ശേഷമുള്ള കൂട്ടുപ്രാര്തന
🚫കൂട്ടു പ്രർത്ഥനക്ക് ശേഷം സ്വലാത്ത്
🇬🇷 സുബ്ഹിയുടെ ഖുനൂത്
🇬🇷27 ആം രാവിലെ സ്വലാത്ത് മജ്‌ലിസ്
🚫ഖുത്ബിയ്യത്
🚫സിയാറത്ത് ടൂര്‍
📘ഖുറാന്‍ ഓതി പാര്സലാകാല്‍ ( ഇലാ ഹള്‍ റത്തി )
📘കൂടിയോത് (ഖത്തപ്പുര)

🍀💖🍀💖🍀💖🍀💖🍀💖🍀

അടുക്കള

അടുക്കള.....

 സൂര്യോദയത്തിനു് മുന്നേ അടുക്കളയിലെ കയിലുകളോടും പാത്രങ്ങളോടും സംസാരിക്കുന്ന ഒരു ജീവനുണ്ട്‌ വീട്ടിൽ.....

വിളമ്പിക്കൊടുത്ത്‌ തനിക്ക്‌ തികയാതെ വരുമ്പോൾ എനിക്കിത്‌ ഇഷ്ടമല്ലെന്നോതി വീതിച്ച്‌ കൊടുക്കുന്ന ഒരു ജന്മമുണ്ട്‌ വീട്ടിൽ.......

പരിഭവങ്ങളില്ലാതെ.... പവിത്രമായൊരു പ്രണയം പറഞ്ഞുതന്ന ഒരു നനഞ്ഞ പൂവുണ്ട്‌ വീട്ടിൽ....

മുറ്റത്തെ ചെടികളുടേയും... തൊടിയിലെ ചെറു മരങ്ങളുടേയും ദാഹം തീർക്കുന്ന കർഷകശ്രീ അവാർഡ്‌ കിട്ടാത്ത
ഒരു മഹിളയുണ്ട്‌ വീട്ടിൽ....

മക്കളും... ഭർത്താവും...വീടും ഉറങ്ങിയതിന്‌ ശേഷം ഉറങ്ങി.... അലാറം അടിക്കും മുന്നേ ഉണരുന്നൊരു ശരീരമുണ്ട്‌ വീട്ടിൽ......

അടുക്കളയിലെ ചൂടും.. ചൂരും നുകർന്ന് സ്വയം ശുദ്ധ വായു ശ്വസിക്കാൻ മറന്ന ഒരു മറവിക്കാരിയുണ്ട്‌ വീട്ടിൽ....

പുറത്ത്‌ പോയവർ വീടണയുംവരെ ഉള്ളിൽ തീ നിറച്ച്‌ തേങ്ങലോടെ കാത്തിരിക്കുന്ന ഒരു ഹൃദയമുണ്ട്  വീട്ടിൽ....

പടച്ചോനോടുള്ള സ്വകാര്യം പറച്ചലിൽ സ്വന്തം പേര്‌ പറയാൻ മറന്നുപോയൊരു മഹിളയുണ്ടാ വീട്ടിൽ....

സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കാതെപോയ മദർ തെരേസയുണ്ട്  വീട്ടിൽ.....

പത്രാസ്‌ കാണിക്കാൻ മറന്നുപോയൊരു നിലവിളക്കുണ്ട്‌ വീട്ടിൽ....

സ്വയം ശ്രദ്ധിക്കാൻ മറന്ന്,...മറ്റുള്ളവരെ പരിപോഷിപ്പിച്ച്‌..എല്ലും തോലുമായ ഒരു നനഞ്ഞ ജീവനുണ്ട്‌ വീട്ടിൽ....

ഭംഗി ഇല്ലാത്തോണ്ടാവണം പ്രോഗ്രസ്സ്‌ കർഡ്‌ ഒപ്പുവെക്കാൻ പിതാവ് വന്നാ മതി എന്ന് മക്കള്‌ പറയുമ്പോൾ കണ്ണാടി നോക്കി സ്വയം കരയുന്നൊരു പാവമുണ്ട്‌ വീട്ടിൽ......

മകൻ യാത്ര പറഞ്ഞ്‌ പടികളിറങ്ങുമ്പോൾ മറ്റൊരു പ്രസവ വേദന അനുഭവിക്കുന്ന മാലാഖയുണ്ട്‌ വീട്ടിൽ......

ഒടുവിലാ സാഗരം കളമൊഴിയുംബോൾ....

കരയുന്നൊരു വീടും.... വാടിത്തളർന്ന പൂവുകളും പറയും...

അമ്മയില്ലാത്തൊരു വീട്‌.... വീടേ അല്ലെന്ന്........

2015, ഡിസംബർ 3, വ്യാഴാഴ്‌ച

PSC ,UPSC വരുന്ന പരീക്ഷകൾക്ക് ഇതൊരു മുതൽക്കൂട്ടാവട്ടെ.



കേരളത്തിലെ ഏറ്റവും വലിയ
ചില്ഡ്രന്സ് പാര്ക്ക് എവിടെയാണ്?
ആക്കുളം
2.കേരളത്തിലെ ആദ്യത്തെ തുറന്ന
ജയില് ഏത് ജില്ലയില് ആണ്?
തിരുവനന്തപുരം
3. ഇന്ത്യയിലെ ആദ്യത്തെ
ബയോളജിക്കല് പാര്ക്ക്
എവിടെയാണ്?
അഗസ്ത്യാര്കൂടം
4. കേരള ടൂറിസം ഡവലപ്പ്മെന്റ്
കോര്പ്പറേഷന്റെ ആസ്ഥാനം
എവിടെയാണ്?
തിരുവനന്തപുരം
5. കേരളത്തിലെ ഏറ്റവും തെക്കുള്ള
നിയമസഭാ മണ്ഡലം ഏത്?
പാറശ്ശാല
6. എം എന് ഗോവിന്ദന് നായര് ലക്ഷം
വീട് പദ്ധതി ആരംഭിച്ചത് ഏത്
ജില്ലയിലാണ്?
കൊല്ലം
7 കൊല്ലം നഗരം സ്ഥാപിച്ചതാര്?
സാപിര് ഈസോ
8. മത്സ്യബന്ധനത്തിനും കശുവണ്ടി
വ്യവസായത്തിനും പേരുകേട്ട ജില്ല:
കൊല്ലം
9. ചട്ടമ്പിസ്വാമികളുടെ സമാധി
സ്ഥലം ഏത്?
പന്മന
10. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട്
എവിടെയാണ്?
നീണ്ടകര
11. പ്രശസ്ത വിനോദ സഞ്ചാര
കേന്ദ്രമായ ചരല് കുന്ന് സ്ഥിതി
ചെയ്യുന്ന ജില്ല:
പത്തനംതിട്ട
12. കേരളത്തിലെ ഏറ്റവും ജനസംഖ്യ
കുറഞ്ഞ താലൂക്ക് ഏത്?
മല്ലപ്പള്ളി
13. ഏഷ്യയിലെ ഏറ്റവും വലിയ
ക്രിസ്തുമത സമ്മേളനമായ മാരാമണ്
കണ്വെന്ഷന് നടക്കുന്ന ജില്ല:
പത്തനംതിട്ട
14. ഏഷ്യയിലെ ഏറ്റവും വലിയ
ക്രിസ്തുമത സമ്മേളനമായമാരാമണ്
കണ്വെന്ഷന് നടക്കുന്നത്
എവിടെയാണ്?
കോഴഞ്ചേരി
15. ഏഷ്യയിലെ ഏറ്റവും വലിയ
ക്രിസ്തുമത സമ്മേളനമായ മാരാമണ്
കണ്വെന്ഷന് നടക്കുന്നത് ഏത്
നദീതീരത്താണ്?
പമ്പ
16. കൃഷ്ണപുരം കൊട്ടാരം
പണികഴിപ്പിച്ചതാര്?
മാര്ത്താണ്ഡ വര്മ്മ
17. രാജാരവി വര്മ്മ കോളേജ് ഓഫ്
ഫൈനാര്ട്ട്സ് എവിടെയാണ്?
മാവേലിക്കര
18. കേരളാ സ്റ്റേറ്റ് വാട്ടര്
ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ
ആസ്ഥാനം എവിടെ?
ആലപ്പുഴ
19. കുഞ്ചന് നമ്പ്യാര് സ്മാരകം സ്ഥിതി
ചെയ്യുന്നതെവിടെ?
അമ്പലപ്പുഴ
20. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന
കായല് ഏത്?
പുന്നമട കായല്
21. സമുദ്രതീരം ഇല്ലാത്തതും
കേരളത്തിലെ ജില്ലകളുമായി മാത്രം
അതിര്ത്തി പങ്കിടുന്നതുമായ ഏക
ജില്ല ഏത്?
കോട്ടയം
22. കേരളത്തിലെ ആദ്യ പുകയില
വിരുദ്ധ ജില്ല ഏത്?
കോട്ടയം
23. കോട്ടയം പട്ടണം ഏത് നദിയുടെ
തീരത്താണ് സ്ഥിതിചെയ്യുന്നത്?
മീനച്ചില് ആറ്
24. സമ്പൂര്ണ്ണ സാക്ഷരത നേടിയ
ഇന്ത്യയിലെ ആദ്യ പട്ടണം ഏത്?
കോട്ടയം
25. കേരളത്തിലെ ആദ്യ പുകയില
വിരുദ്ധ ജില്ല ഏത്?
കോട്ടയം
26. വിസ്തൃതിയില് രണ്ടാം സ്ഥാനത്ത്
നില്ക്കുന്ന ജില്ല ഏത്?
ഇടുക്കി
27. ഇടുക്കി ജില്ലയുടെ ആസ്ഥനം:
പൈനാവ്
28. കേരളത്തിന്റെ സുഗന്ധ
വ്യഞ്ജനങ്ങളുടെ കലവറ
എന്നറിയപ്പെടുന്ന ജില്ല:
ഇടുക്കി
29. എറണാകുളം ജില്ലയിലെ
ആനപരിശീലന കേന്ദ്രം
എവിടെയാണ്?
കോടനാട്
30. എറണാകുളം ജില്ലയുടെ ആസ്ഥാനം
എവിടെ?
കാക്കനാട്
31. കേരളത്തിലെ ഏറ്റവും വലിയ
കോര്പ്പറേഷന് ഏത്?
കൊച്ചി
32. കേരളത്തില് ആദ്യം കമ്പ്യൂട്ടര്
സ്ഥാപിച്ചത് എവിടെയാണ്?
കൊച്ചി
33. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ
കൃസ്ത്യന് ദേവാലയം ഏതാണ്?
പുത്തന് പള്ളി
34. ശ്രീരാമക്ഷേത്രമായ തൃപ്പയാര്
സ്ഥിതി ചെയ്യുന്ന ജില്ല:
തൃശൂര്
35. ഭരതക്ഷേത്രമായ കൂടല്മാണിക്യം
സ്ഥിതി ചെയ്യുന്ന ജില്ല:
തൃശൂര്
36. തൃശൂര്പൂരം നടക്കുന്ന മൈതാനം ഏത്?
തേക്കിന്കാട്
37. കേരളത്തിലെ ആദ്യ
മുന്സിപാലിറ്റി:
ഗുരുവായൂര്
38. കേരളത്തിലെ ഏറ്റവും വലിയ ജില്ല
ഏത്?
പാലക്കാട്
39. കേരളത്തില് കാറ്റില് നിന്നും
വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ
പ്രോജക്റ്റ് നടപ്പിലാക്കിയത്
എവിടെയാണ്?
കഞ്ചിക്കോട്
40. കേരളത്തില് ഏറ്റവും കൂടുതല്
പട്ടികജാതിക്കാരുള്ള ജില്ല:
പാലക്കാട്
41. കൊക്കക്കോള വിരുദ്ധ സമരം
നടന്നത് പാലക്കാട് ജില്ലയിലെ ഏത്
പ്രദേശത്താണ്?
പ്ലാച്ചിമട
42. കേരളത്തില് ഏറ്റവും കൂടുതല്
ജനസംഖ്യയുള്ള ജില്ല ഏത്?
മലപ്പുറം
43. മലബാര് സ്പെഷ്യല് പോലീസിന്റെ
ആസ്ഥാനം എവിടെ?
മലപ്പുറം
44. പൂര്ണ്ണമായും കമ്പ്യൂട്ടര് വത്കൃതമായ
ആദ്യ പഞ്ചായത്ത്?
വെള്ളനാട്
45. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്
സാക്ഷരതാഗ്രാമം:
തയ്യൂര്(തൃശൂര്)
46 കേരളത്തില് ഏറ്റവും കൂടുതല് കര്ഷക
തൊഴിലാളികള് ഉള്ള ജില്ല:
പാലക്കാട്
47 പൂന്താനം നമ്പൂതിരിയുടെ ഇല്ലം
സ്ഥിതി ചെയ്തിരുന്നതെവിടെ?
കീഴാറ്റൂര് (പെരിന്തല്മണ്ണയ്ക്കടുത്ത്)
48 കോഴിക്കോട് വിമാനത്താവളം
സ്ഥിതിചെയ്യുന്നത് എവിടെ?
കരിപ്പൂര്(മലപ്പുറം ജില്ല)
49 സമ്പൂര്ണ്ണ കംപ്യൂട്ടര് സാക്ഷരതക്കു
വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി
ആരംഭിച്ച ജില്ല ഏത്?
മലപ്പുറം
50. സമ്പൂര്ണ്ണ കോള വിമുക്ത ജില്ല
ഏത്?
കോഴിക്കോട്
51. കോഴിക്കോടിന്റെ വടക്കുഭാഗത്തുള്
ള ഫ്രഞ്ചധീന പ്രദേശം;
മാഹി
52. കേരളത്തിലെ ഏറ്റവും കുറച്ച്
ജനസംഖ്യയുള്ള ജില്ല ഏത്?
വയനാട്
53 കേരളത്തിലെ ഏക പ്രകൃതി ദത്ത
അണക്കെട്ട് ഏത്?
ബാണാസുര സാഗര്
54. ഇന്ത്യയിലെ ഏറ്റവും വലിയ
പ്രകൃതി ദത്ത ഭൂഗര്ഭ ഡാം ഏതാണ്?
ബാണാസുര പ്രോജക്റ്റ്
55. കേരളത്തിലെ നാവിക അക്കാദമി
എവിടെ സ്ഥിതി ചെയ്യുന്നു?
ഏഴിമല
56. മലബാറിലെ ഉപ്പു
സത്യാഗ്രഹത്തിന്റെ പ്രധാന വേദി
എവിടെയായിരുന്നു?
പയ്യന്നൂര്
57. മലബാറിലെ ഉപ്പു
സത്യാഗ്രഹത്തിന്റെ പ്രധാന
വേദിയായിരുന്ന പയ്യന്നൂര് ഏത്
ജില്ലയിലാണ്?
കണ്ണൂര്
58. കേരളത്തിലെ ഫോറസ്റ്റ്
ട്രെയിനിംഗ് സ്ക്കൂളിന്റെ ആസ്ഥാനം
എവിടെ?
അരിപ്പ
59. കേരളത്തിലെ ആദ്യത്തെ തുറന്ന
ജയില് എവിടെ സ്ഥിതി ചെയ്യുന്നു?
നെട്ടുകാല്ത്തേരി(കാട്ടാക്കട)
60. കേരള സ്റ്റേറ്റ് ട്രാന്സ്പോര്ട്ട്
കോര്പ്പറേഷന്റെ ആസ്ഥാനം
എവിടെയാണ്?
തിരുവനന്തപുരം
61. തിരുവനന്തപുരം ജില്ലയിലെ
ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
അഗസ്ത്യമല
62. വിക്രം സാരാഭായി സ്പേസ്
സെന്റര് എവിടെ?
തുമ്പ
63. പത്തനംതിട്ടയിലെ ഒരേയൊരു
റയില്വേസ്റ്റേഷന് ഏതാണ്?
തിരുവല്ല
64. കേരളാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്
ലോര് ആന്റ് ഫോക് ആര്ട്ട്സ്
സ്ഥിതിചെയ്യുന്നത് എവിടെ?
മണ്ണടി
65. ശബരിഗിരി ജലവൈദ്യുത പദ്ധതി
ഏത് ജില്ലയിലാണ്?
പത്തനംതിട്ട
66. നെഹ്റുട്രോഫി വള്ളംകളി
നടക്കുന്നത് സാധാരണയായി ഏത്
മാസത്തിലാണ്?
ആഗസ്റ്റ്
67. വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട്
സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ആലപ്പുഴ
68. കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ്
ഫാര്മസ്യൂട്ടിക്കല്സ് സ്ഥിതി
ചെയ്യുന്നതെവിടെ?
കലവൂര്
69. കോട്ടയത്തെ ആദ്യ സാക്ഷരതാ
പട്ടണമായി പ്രഖ്യപിച്ചതെന്ന്?
1989 ജൂണ് 25
70. ഹിന്ദുസ്ഥാന് പേപ്പര് മില്സ്
സ്ഥിതിചെയ്യുന്നത് എവിടെ?
വെള്ളൂര്
71. ഹിന്ദുസ്ഥാന് പേപ്പര് മില്സ്
സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ
തീരത്താണ്?
മൂവാറ്റുപുഴ
72. കേരളത്തിലെ ആദ്യത്തെ
വന്യജീവി സംരക്ഷണ കേന്ദ്രം:
തേക്കടി
73. തേക്കടി വന്യജീവി സംരക്ഷണ
കേന്ദ്രം സ്ഥാപിച്ച
തിരുവിതാംകൂറിലെ രാജാവ് ആര്?
ശ്രീ ചിത്തിരതിരുനാള്
74. കേരളത്തിലെ ഏറ്റവും വലിയ
വന്യജീവി സംരക്ഷണ കേന്ദ്രം:
തേക്കടി
75. വികേന്ദീകൃതാസൂത്രണം ആദ്യം
തുടങ്ങിയ പഞ്ചായത്ത്?
കല്യാശ്ശേരി
76. ഇന്ത്യയില് സമ്പൂര്ണ്ണ സാക്ഷരത
നേടിയ ആദ്യത്തെ ജില്ല:
എറണാകുളം
77. എറണാകുളം എപ്പോഴാണ്
സമ്പൂര്ണ്ണ സാക്ഷരത നേടിയത്?
1990 ഫെബ്രുവരി 4
78. കേരളത്തിന്റെ വ്യാവസായിക
തലസ്ഥാനം:
എറണാകുളം
79. കേരള കലാമണ്ഡലം
സ്ഥാപിച്ചതെപ്പോള്?
1930
80. പൂരങ്ങളുടെ നാട് എന്ന്
അറിയപ്പെടുന്ന കേരളത്തിലെ ജില്ല
ഏത്?
തൃശൂര്
81. കേരളത്തിലെ ആദ്യ വ്യവഹാര
രഹിത വില്ലേജ് ഏതാണ്?
വരവൂര്
82. കേരളത്തില് എല്ലാവര്ക്കും ബാങ്ക്
അക്കൗണ്ട് ഉള്ള ജില്ല:
പാലക്കാട്
83. കേരളത്തില് ഏറ്റവും കുറവ്
വ്യവസായശാലകള് ഉള്ള ജില്ല ഏത്?
കാസര്കോട്
84. കേരളത്തിലെ ഏറ്റവും വലിയ
റെയില്വേസ്റ്റേഷന് ഏതാണ്?
ഷോര്ണൂര്
85. കേരളത്തില് പരുത്തി
ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
പാലക്കാട്
86. ലോകത്തിലെ ഏറ്റവും പഴക്കം
ചെന്ന തേക്കിന് തോട്ടം ഏതാണ്?
കനോലി പ്ലോട്ട്
87. വാഗണ്ട്രാജഡി മെമ്മോറിയല്
ടൗണ് ഹാള് എവിടെയാണ്?
തിരൂര്
88. കേരളത്തില് ഏറ്റവും കൂടുതല്
നാളികേരം ഉത്പാദിപ്പിക്കുന്ന
ജില്ല ഏത്?
കോഴിക്കോട്
89. ലോകത്തിലെ ഏറ്റവും പഴക്കം
ചെന്ന തേക്കിന് തോട്ടം
എവിടെയാണ്?
വെളിയം തോട് (നിലമ്പൂര്)
90. ഏറ്റവും കൂടുതല് ഇരുമ്പ് നിക്ഷേപം
ഉള്ള ജില്ല ഏത്?
കോഴിക്കോട്
91. ഏഷ്യയില് വലിപ്പത്തില് രണ്ടാം
സ്ഥാനത്ത് നില്ക്കുന്ന ഭൂഗര്ഭ ഡാം
ഏതാണ്?
ബാണാസുര പ്രോജക്റ്റ്
92. സാമൂതിരിയുടെ നാവിക തലവനായ
കുഞ്ഞാലിമരയ്ക്കാരുടെ
ജന്മസ്ഥലമായ ഇരിങ്ങൂര് ഏത്
ജില്ലയിലാണ്?
കോഴിക്കോട്
93. കേരളത്തില് ഏറ്റവും കുറച്ച്
പഞ്ചായത്ത് ഉള്ള ജില്ല ഏത്?
വയനാട്
94. വയനാട് ചുരം സ്ഥിതിചെയ്യുന്ന
ജില്ല ഏതാണ്?
കോഴിക്കോട്
95. അപൂര്വ്വ ഇനത്തില് പെട്ട
പക്ഷികള്ക്ക് പ്രസിദ്ധമായ
വയനാട്ടിലെ പ്രദേശം:
പക്ഷിപാതാളം96. മലബാര്
ജില്ലകളില് റെയില്വേ ഇല്ലാത്ത
ജില്ല:
വയനാട്
97. കണ്ണൂര് ജില്ലയിലെ
അതിപ്രാചീനമായ ഒരു അനുഷ്ടാനകല:
തെയ്യം
98. തെയ്യങ്ങളുടെ നാട്
എന്നറിയപ്പെടുന്ന ജില്ല ഏത്?
കണ്ണൂര്
99. കേരളത്തില് ഏറ്റവും ഒടുവില് രൂപം
കൊണ്ട മുന്സിപാലിറ്റി ഏത്?
മട്ടന്നൂര്
100. രണ്ടാം ബര്ദോളി
എന്നറിയപ്പെടുന്ന സ്ഥലം:
പയ്യന്നൂര്
101കേരളത്തില് ഏറ്റവും കുറവ്
താലൂക്കുകള് ഉള്ള ജില്ല ഏത്?
കാസര്കോട്
102. കേരളത്തിലെ ആദ്യ മുഖ്യ
മന്ത്രിയായിരുന്ന ഇ എം എസ് ഒന്നാം
കേരളാ നിയമ സഭയില് പ്രതിനിധാനം
ചെയ്തിരുന്ന അസംബ്ലി മണ്ഡലം
ഏത്?
നീലേശ്വരം
103. കേരളത്തിലെ വലിപ്പം കുറഞ്ഞ
രണ്ടാമത്തെ ജില്ല ഏത്?
കാസര്കോട്
104. കേരളത്തില് ഏറ്റവും കൂടുതല്
കടല്തീരം ഉള്ള ജില്ല ഏത്?
കണ്ണൂര്
105. കേരള സ്റ്റേറ്റ് ഫിനാന്ഷ്യല്
കോര്പ്പറേഷന്റെ ആസ്ഥാനം
എവിടെയാണ്?
തിരുവന106. കേരളത്തിലെ ആദ്യത്തെ
അക്വാറ്റിക് സമുച്ചയം എവിടെയാണ്?
പിരപ്പന്കോട്
107. കേരളത്തിലെ ഏറ്റവും വലിയ
റയില്വേ ഡിവിഷന്:
തിരുവനന്തപുരം
108. സംഘകാലത്ത് പൊറൈനാട്
എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏത്?
പാലക്കാട്
109. കേരളത്തില് തിരുവനന്തപുരം
ജില്ലയിലെ വനിതാ ജയില് എവിടെ?
നെയ്യാറ്റിന്കര
110. ഹിന്ദുസ്ഥാന് മെഷീന് ടൂള്സ്
സ്ഥിതിചെയ്യുന്നത് എവിടെ?
കളമശ്ശേരിന്തപുരം
111. ശ്രീ നാരായണഗുരു ഒരു ജാതി ഒരു
മതം ഒരു ദൈവം മനുഷ്യന് എന്ന
സന്ദേശം നല്കിയത് എവിടെവച്ചാണ്?
കാലടിയിലെ അദ്വൈതാശ്രമം
112. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്
സൊസൈറ്റിയുടെ ആസ്ഥാനം :
എറണാകുളം
113. ടെക്നോപാര്ക്ക്
സ്ഥിതിചെയ്യുന്ന സ്ഥലം:
തിരുവനന്തപുരം
114. സ്മാര്ട്ട് സിറ്റി സ്ഥാപിക്കാന്
ഉദ്ദേശിക്കുന്ന സ്ഥലം:
കാക്കനാട്
115. കേരളത്തില് വെളുത്തുള്ളി
ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
ഇടുക്കി
116. ഐ ടി കോറിഡോര്
സ്ഥാപിക്കനുദ്ദേശിക്കുന്ന സ്ഥലം:
കഴക്കൂട്ടം
117. സംസ്ഥാന ഗ്രാമ വികസന
ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്
എവിടെ?
കൊട്ടാരക്കര
118. ആദ്യത്തെ അക്ഷയകേന്ദ്രം
തുടങ്ങിയ പഞ്ചായത്ത്?
പള്ളിക്കല് (മലപ്പുറം)
119. നൂറ് ശതമാനം സാക്ഷരത നേടിയ
കേരളത്തിലെ ആദ്യ പഞ്ചായത്ത്
കരിവെള്ളൂര് (കണ്ണൂര്)
120. കേരള സ്റ്റേറ്റ് കരകൗശല വികസന
കോര്പ്പറേഷന്റെ ആസ്ഥാനം
എവിടെയാണ്?
തിരുവനന്തപുരം
121. കേരളത്തിലെ ഏറ്റവും വലിയ
ജയില് എവിടെ സ്ഥിതിചെയ്യന്നു?
പൂജപ്പുര
122. കേരളത്തിലെ ഏറ്റവും വലിയ
ശുദ്ധജല തടാകമായ ശാസ്താം കോട്ട
കായല് ഏത് ജില്ലയിലാണ്?
കൊല്ലം
123. കൊല്ലം ജില്ലയെ
തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം
ഏത്?
ആര്യങ്കാവ്
124. പുരാതനകാലത്ത് കൊല്ലം ഏതു
പേരില് ആണ് അറിയപ്പെട്ടിരുന്നത്?
തെന്വഞ്ചി
125. കേരളത്തിലെ ഏറ്റവും വലിയ
തീവണ്ടി ദുരന്തം നടന്ന പെരുമണ് ഏത്
ജില്ലയിലാണ്?
കൊല്ലം
126. ചുറ്റമ്പലമില്ലാത്ത
പരബ്രഹ്മക്ഷേത്രം എവിടെയാണ്?
ഓച്ചിറ
127. ശ്രീനാരായണ ധര്മ്മ പരിപാലന
യോഗത്തിന്റെ ആസ്ഥാനം
ഏവിടെയാണ്?
കൊല്ലം
128. കേരളത്തിലെ ആദ്യത്തെ
പേപ്പര്മില്ല എവിടെയാണ്
സ്ഥാപിച്ചത്?
പുനലൂര്
129. പ്രശസ്ത വിനോദ സഞ്ചാര
കേന്ദ്രമായ പെരുന്തേനരുവി സ്ഥിതി
ചെയ്യുന്ന ജില്ല:
പത്തനംതിട്ട
130. കേരളത്തിലെ താറാവുവളര്ത്തല്
കേന്ദ്രം എവിടെയാണ്?
നിരണം
131. കേരളത്തിലെ താറാവുവളര്ത്തല്
കേന്ദ്രമായ നിരണം ഏത്
ജില്ലയിലാണ്?
പത്തനംതിട്ട
132. ഏറ്റവും കൂടുതല് പ്രാദേശിക
ഭാഷകള് ഉള്ള ജില്ല ഏത്?
കാസര്കോട്
133 കേരളത്തിലെ ഏറ്റവും വലിയ
ഹിന്ദുമത സമ്മേളനം
നടക്കുന്നതെവിടെ?
ചെറുകോല്പ്പുഴ
134. കേരളത്തിലെ ഏറ്റവും വലിയ
ഹിന്ദുമത സമ്മേളനം നടക്കുന്ന
ചെറുകോല്പ്പുഴ ഏത് ജില്ലയിലാണ്?
പത്തനംതിട്ട
135. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത
കൃതിയുടെ രചയിതാവ് ആര്?
ശക്തി ഭദ്രന്
136. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത
കൃതിയുടെ രചയിതാവായ ശക്തി
ഭദ്രന്റെ ജന്മസ്ഥലം എവിടെയാണ്?
കൊടുമണ്
137. തണ്ണീര്മുക്കം ബണ്ട്
നിര്മ്മിച്ചിരിക്കുന്ന കായല് ഏത്?
വേമ്പനാട്
138 ചെമ്പകശ്ശേരി രാജ്യത്തിന്റെ
ആസ്ഥാനം ഏതായിരുന്നു?
അമ്പലപ്പുഴ
139. സമുദ്രനിരപ്പില് നിന്നും ഏറ്റവും
താഴ്ന്ന പ്രദേശമായ കുട്ടനാട് ഏത്
ജില്ലയിലാണ്?
ആലപ്പുഴ
140. കേരളത്തിലെ ആദ്യ സിനിമാ
നിര്മ്മാണശാല ഏത്?
ഉദയ സ്റ്റുഡിയോ
141. കേരളത്തിലെ ഏറ്റവും പ്രധാന
പരമ്പരാഗത വ്യവസായം ഏത്?
കയര്
142. കേരളത്തിലെ ആദ്യ സിനിമാ
നിര്മ്മാണശാലയായ
ഉദയാസ്റ്റുഡിയോ സ്ഥാപിച്ചത് ഏത്
ജില്ലയിലാണ്?
ആലപ്പുഴ
143. സംസ്ഥാനത്തെ ആദ്യ സീ ഫുഡ്
പാര്ക്ക് എവിടെയാണ്?
അരൂര്
144. കേരളത്തില് സാക്ഷരതയില്
ഏറ്റവും മുന്നില് നില്ക്കുന്ന ഗ്രാമം
ഏത്?
നെടുമുടി
145. കേരളത്തില് സാക്ഷരതയില്
ഏറ്റവും മുന്നില് നില്ക്കുന്ന
മുന്സിപാലിറ്റി ഏത്?
ചെങ്ങന്നൂര്
146. കായംകുളം താപനിലയം സ്ഥിതി
ചെയ്യുന്ന ജില്ല ഏത്?
ആലപ്പുഴ
147. കായംകുളം താപനിലയത്തിന്റെ
യഥാര്ത്ഥ നാമം എന്ത്?
രാജീവ് ഗാന്ധി കംബൈന്ഡ്
സൈക്കിള് പവര് പ്രോജക്ട്
148 കായംകുളം താപനിലയത്തില്
ഉപയോഗിക്കുന്ന ഇന്ധനമേത്?
നാഫ്ത
149. കേരളത്തിലെ ആദ്യ കോളേജ്
ഏതാണ്?
സി എം എസ് കോളേജ്
150. കേരളത്തിലെ ആദ്യ കോളേജായ
സി എം എസ് കോളേജ് ഏത്
ജില്ലയിലാണ് സ്ഥാപിച്ചത്?
കോട്ടയം
151. കേരളത്തിലെ ഏറ്റവും പഴക്കമുള്ള
പത്രമായ ദീപിക പ്രസിദ്ധീകരണം
ആരംഭിച്ചത് എപ്പോള്?
1887
152. കേരളത്തിലെ ഏറ്റവും പഴക്കമുള്ള
പത്രമായ ദീപിക പ്രസിദ്ധീകരണം
ആരംഭിച്ചത് എവിടെനിന്നാണ്?
കോട്ടയം
153. ഇന്ത്യയിലെ ഏക പുല്ത്തൈല
ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന
ത് എവിടെയാണ്?
കാസര്കോട്
154 2009 ല് തേക്കടി തടാകത്തില്
അപകടത്തില്പെട്ട വിനോദ സഞ്ചാര
കോര്പ്പറേഷന്റെ ബോട്ടിന്റെ
പേരെന്താണ്?
ജലകന്യക
155. കേരളത്തില് ഏറ്റവും കൂടുതല്
വനപ്രദേശമുള്ള ജില്ല ഏത്?
ഇടുക്കി
156. ഏത് വില്ലേജിനെ എറണാകുളം
ജില്ലയോട് ചേര്ത്തപ്പോഴാണ് ഇടുക്കി
ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന
പദവി നഷ്ടപ്പെട്ടത്?
കുട്ടമ്പുഴ
157. കേരളത്തില് ഏറ്റവും ജനസാന്ദ്രത
കുറഞ്ഞ ജില്ല ഏത്?
ഇടുക്കി
158. കേരളത്തില് ഏറ്റവും
വിസ്ത്രുതമായ ഗ്രാമ പഞ്ചായത്ത്:
കുമളി
159. കേരളത്തിലെ ഏറ്റവും വലിയ
നിയമസഭാ മണ്ഡലം:
ഉടുമ്പന്ചോല
160. കേരളവും തമിഴുനാടും തമ്മില്
തര്ക്കം നടക്കുന്ന മുല്ലപ്പെരിയാര്
അണക്കെട്ട് ഏത് ജില്ലയിലാണ്?
ഇടുക്കി161. ഇന്ത്യയിലെ ഏറ്റവും
പഴക്കമുള്ള ജൂതപ്പള്ളി എവിടെയാണ്?
മട്ടാഞ്ചേരി
162 ഇന്ത്യയിലെ ആദ്യ റബര് പാര്ക്ക്
എവിടെയാണ്?
ഐരാപുരം
163. കേരളത്തില് ഏറ്റവും കൂടുതല്
വ്യവസായങ്ങളുള്ള ജില്ല:
എറണാകുളം
164. കേരളത്തില് ആദ്യമായി ഹൃദയം
മാറ്റിവയ്ക്കല് ശസ്ത്രക്രീയ നടത്തിയ
ആശുപത്രി ഏത്?
എറണാകുളം മെഡിക്കല് ട്രസ്റ്റ്
ഹോസ്പിറ്റല് (2003 മേയ് 13)
165. കേരളത്തിലെ ആദ്യ കരള്
മാറ്റിവയ്ക്കല് ശസ്ത്രക്രീയ നടത്തിയ
ആശുപത്രി ഏത്?
അമൃതാ ഇന്സ്റ്റിറ്റ്യൂട്ട്, ഇടപ്പള്ളി (2004)
166. എള്ള് ഏറ്റവും കൂടുതല്
ഉല്പാദിപ്പിക്കുന്ന ജില്ല:
എറണാകുളം
167. ഇന്ത്യയില് സ്വകാര്യ
പങ്കാളിത്തത്തോടെ നിര്മ്മിച്ച
ആദ്യ വിമാനത്താവളം:
നെടുമ്പാശ്ശേരി
168. കേരളത്തില് അവസാനം രൂപം
കൊണ്ട സര്വ്വകലാശാല(2005)
കൊച്ചി നിയമ സര്വ്വകലാശാ
169. കേരളത്തിലെ ആദ്യ നിയമ
സാക്ഷരതാ വ്യവഹാര വിമുക്ത ഗ്രാമം
ഏതാണ്?
ഒല്ലൂക്കര
170 കേരളത്തിന്റെ സാംസ്കാരിക
തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല
ഏത്?
തൃശൂര്
171. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം
പള്ളി നിര്മ്മിച്ചതെവിടെ?
കൊടുങ്ങല്ലൂര് (തൃശൂര് )
172. ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന്
പള്ളി നിര്മ്മിച്ചതെവിടെ?
കൊടുങ്ങല്ലൂര് (തൃശൂര് )
173. കേരള കലാമണ്ഡലത്തിന്റ
െ ആസ്ഥാനം എവിടെ?
ചെറുതുരുത്തി(തൃശൂര്)
174. പാലക്കാട് റയില്വേ ഡിവിഷന്റെ
ആസ്ഥാനം എവിടെയാണ്?
ഒലവക്കോട്
175. സിംഹവാലന് കുരങ്ങുകള്ക്ക്
പ്രസിദ്ധമായ നാഷണല് പാര്ക്ക്:
സൈലന്റ് വാലി
176. കേരളത്തില് ഏറ്റവും ചൂട് കൂടുതല് ഉള്ള
ജില്ല:
പാലക്കാട്
177. കേരളത്തിലെ വൃന്ദാവനം
എന്നറിയപ്പെടുന്ന സ്ഥലം:
മലമ്പുഴ
178. മലമ്പുഴ അണക്കെട്ട് ഏത്
നദിയിലാണ്?
ഭാരതപ്പുഴ
179. ഇന്ത്യന് റെയര് എര്ത്സ്
സ്ഥിതിചെയ്യുന്നത് എവിടെ?
ആലുവ
180. കോട്ടയ്ക്കലിന്റെ പഴയ പേര്
എന്താണ്?
വെങ്കടകോട്ട
181. എഴുത്തച്ഛന്റെ സ്മാരകമായ
തുഞ്ചന്പറമ്പ് എവിടെയാണ്?
തിരൂര്
182. ഭാരതപ്പുഴ അറബിക്കടലുമായി
ചേരുന്നത് എവിടെയാണ്?
പൊന്നാനി
183. കേരളത്തിലെ മെക്ക(ചെറിയ
മെക്ക) എന്നറിയപ്പെടുന്ന സ്ഥലം:
പൊന്നാനി
184. മേല്പ്പത്തൂര് ഭട്ടതിരിപ്പാടിന്റെ
സ്മാരകം സ്ഥിതിചെയ്യുന്ന
തെവിടെ?
ചന്ദനക്കാവ് (തിരുനാവായ)
185. കേരളാ സ്റ്റേറ്റ് കോ
ഓപ്പറേറ്റീവ് മാര്ക്കറ്റിംഗ്
ഫെഡറേഷന് സ്ഥിതിചെയ്യുന്നത്
എവിടെ?
കോഴിക്കോട്
186. ആമകളുടെ പ്രജനന കേന്ദ്രമായ
കോഴിക്കോട്ടെ കടപ്പുറം ഏത്?
കൊളാവി
187. ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ്
മാനേജ്മെന്റ് എവിടെയാണ്?
കോഴിക്കോട്
188. മാനാഞ്ചിറ മൈതാനം
സ്ഥിതിചെയ്യുന്നത് ഏത്
ജില്ലയിലാണ്?
കോഴിക്കോട്
189. വയനാട്ടിലെ ആദ്യ ജലസേചന
പദ്ധതി ഏത്?
കാരാപ്പുഴ
190. മൈസൂറിനേയും വയനാട്ടിനെയും
ബന്ധിപ്പിക്കുന്ന ചുരം ഏത്?
താമരശ്ശേരി ചുരം
191. കേരളത്തില് ഏറ്റവും കൂടുതല് ഇഞ്ചി
ഉല്പാദിപ്പിക്കുന്ന ജില്ല ഏത്?
വയനാട്
192. രണ്ടു സംസ്ഥാനങ്ങളുമായ
ി അതിര്ത്തി പങ്കിടുന്ന
കേരളത്തിലെ ഒരേയൊരു ജില്ല ഏത്?
വയനാട്
193. കേരളത്തിലെ ആദ്യത്തെ
നിഘണ്ടു തയാറാക്കിയ ഡോ. ഹെര്മന്
ഗുണ്ടര്ട്ട് എവിടെയായിരുന്നു?
ഇല്ലിക്കുന്ന് (തലശ്ശേരി)
194. പ്രസിദ്ധമായ പറശ്ശിനിക്കടവ്
ക്ഷേത്രം സ്ഥിതിചെയ്യുന്നത്
എവിടെയാണ്?
കണ്ണൂര്
195. പ്രസിദ്ധമായ പറശ്ശിനിക്കടവ്
പാമ്പുവളര്ത്തല് കേന്ദ്രം
സ്ഥിതിചെയ്യുന്നത് എവിടെയാണ്?
കണ്ണൂര്
196. സ്വദേശാഭിമാനി
രാമകൃഷ്ണപിള്ളയുടെ ഭൗതികശരീരം
അടക്കം ചെയ്ത കണ്ണൂരിലെ
പ്രസിദ്ധമായ കടലോരം ഏത്?
പയ്യാമ്പലം
197. കേരളത്തിലെ ഏറ്റവും പ്രസിദ്ധ
ജലക്ഷേത്രമായ അനന്തപുരം ഏത്
ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
കാസര്കോട്
198. കേരളത്തില് ഏറ്റവും കൂടുതല് പുഴകള്
ഒഴുകുന്ന ജില്ല ഏതാണ്?
കാസര്കോട്
199. ജനസംഖയുടെ കാര്യത്തില് രണ്ടാം
സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത്?
തിരുവനന്തപുരം
200. ഇന്ത്യയിലെ ആദ്യത്തെ മാജിക്ക്
അക്കാദമി സ്ഥിതിചെയ്യുന്നത്
എവിടെ?
പൂജപ്പുര
201. കേരളത്തിലെ ഏറ്റവും
തെക്കേയറ്റത്തുള്ള ഗ്രാമം ഏത്?
കളിയിക്കാവിള
202. കേരളത്തിലെ ആദ്യത്തെ
മെഡിക്കല് കോളേജ്
സ്ഥാപിച്ചതെവിടെ?
തിരുവനന്തപുരം
203. കേരളത്തിലെ ഏറ്റവും
തെക്കേയറ്റത്തുള്ള താലൂക്ക് ഏത്?
നെയ്യാറ്റിന്കര
204. പുനലൂര് തൂക്കുപാലത്തിന്റെ
ശില്പിയാരാണ്?
ആല്ബര്ട്ട് ഹെന്റി
205. നോര്വെയുടെ സഹകരണത്തോടെ
ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ്
ആരംഭിച്ചതെവിടെ?
കൊല്ലം
206. കഥകളിയുടെ ആദ്യരൂപമായ
രാമനാട്ടം രൂപം കൊണ്ടതെവിടെ?
കൊട്ടാരക്കര
207. എന്ഡോസള്ഫാന്
കീടനാശിനിയുടെ ഉപയോഗം മൂലം
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്
അഭിമുഖീകരിക്കേണ്ടി വന്ന
ജില്ലയേത്?
കാസര്കോട്
208. ഇന്ത്യയിലെ ആദ്യത്തെ
ഇക്കോടൂറിസം പദ്ധതി ഏത്?
തെന്മല
209. തിരുവിതാംകൂറിലെ ആദ്യത്തെ
റയില്പാത ഏതാണ്?
ചെങ്കോട്ട പുനലൂര്
210. വേലുത്തമ്പി ദളവയുടെ അന്ത്യം
കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം:
മണ്ണടി
211. ദീര്ഘമായ ചെങ്ങറ സമരം നടന്നത്
എവിടെയാണ്/
കോന്നി
212. കേരളത്തിലെ ഏറ്റവും സാക്ഷരത
കൂടിയ താലൂക്ക്:
മല്ലപ്പള്ളി
213. വേലുത്തമ്പി ദളവ ജീവത്യാഗം
ചെയ്ത മണ്ണടി ഏത് ജില്ലയിലാണ്?
പത്തനംതിട്ട
214. കിഴക്കിന്റെ വെനീസ്
എന്നറിയപ്പെടുന്ന ജില്ല:
ആലപ്പുഴ
215. ആലപ്പുഴയെ കിഴക്കിന്റെ
വെനീസ് എന്ന് വിശേഷിപ്പിച്ചതാര്?
കഴ്സണ് പ്രഭു
216. ആലപ്പുഴ ജില്ലയിലെ ഏറ്റവും
പ്രസിദ്ധമായ നാഗരാജ ക്ഷേത്രം
ഏത്?
മണ്ണാറശാല
217. പശ്ചിമ തീരത്തെ ആദ്യ ദീപ
സ്തംഭം സ്ഥാപിച്ചത് എവിടെയാണ്?
ആലപ്പുഴ
218. പമ്പ, മണിമല എന്നീ നദികള് ഏത്
കായലിലാണ് ചേരുന്നത്?
വേമ്പനാട്ടുകായലില്
219. കേരളാ ഫോറസ്റ്റ് ഡവലപ്പ്മെന്റ്
കോര്പ്പറേഷന്റെ ആസ്ഥാനം
എവിടെയാണ്?
കോട്ടയം
220. സാഹിത്യ പ്രവര്ത്തക സഹകരണ
സംഘത്തിന്റെ ആസ്ഥാനം
എവിടെയാണ്?
കോട്ടയം
221. കേരളത്തില് ഏറ്റവും ജനസംഖ്യ
കുറഞ്ഞ ഗ്രാമപഞ്ചായത്ത്:
വട്ടവട
222. കേരളത്തില് സ്ത്രീ പുരുഷാനുപാതം
കുറഞ്ഞ ജില്ല ഏത്?
ഇടുക്കി
223. കേരളത്തിലെ ഏറ്റവും വലിയ
ഭൂഗര്ഭ ജലവൈദ്യുത നിലയം:
മൂലമറ്റം
224. കോലത്ത്നാട് രാജവംശത്തിന്റെ
ആസ്ഥാനം എവിടെയായിരുന്നു?
കണ്ണൂര്
225. കേരളത്തില് ഏറ്റവും കൂടുതല്
ജലവൈദ്യുത പദ്ധതികള് ഉള്ള ജില്ല
ഏത്?
ഇടുക്കി
226. കേരളത്തിലെ ഏറ്റവും ഉയരം
കൂടിയ കൊടുമുടി ഏത്?
ആനമുടി
227. കൈതച്ചക്ക ഏറ്റവും കൂടുതല്
ഉല്പാദിപ്പിക്കുന്ന ജില്ല:
എറണാകുളം
228. കൊച്ചിന് സ്റ്റോക്ക്
എക്സ്ചേഞ്ച് പ്രവര്ത്തനം തുടങ്ങിയ
വര്ഷം:
1978
229. ഏറ്റവും കൂടുതല് ജനസംഖ്യയുള്ള
നഗരം:
കൊച്ചി
230. കൊച്ചിന് റിഫൈനറീസ്
എവിടെയാണ്?
അമ്പലമുകള്
231. കേരളത്തിലെ ആദ്യ ബാല
പഞ്ചായത്ത് ഏത്?
നെടുമ്പാശ്ശേരി
232. ബാംബൂ കോര്പ്പറേഷന്റെ
ആസ്ഥാനം എവിടെ?
അങ്കമാലി
233. കേരളത്തിലെ ഏക പുല്തൈല
ഗവേഷണ കേന്ദ്രം;
ഓടക്കാലി
234. കേരള സ്റ്റേറ്റ് സിവില് സപ്ലൈസ്
കോര്പ്പറേഷന്റെ ആസ്ഥാനം
എവിടെയാണ്?
എറണാകുളം
235. കേരള കലാമണ്ഡലം
സ്ഥാപിച്ചതാര്?
വള്ളത്തോള് നാരായണമേനോന്
236. കേരള സാഹിത്യ അക്കാദമിയുടെ
ആസ്ഥാനം എവിടെ?
തൃശൂര്
237. കേരള സാഹിത്യ അക്കാദമിയുടെ
ആദ്യ ആസ്ഥാനം എവിടെയായിരുന്നു?
തിരുവനന്തപുരം
238. കേരള ലളിത കലാ അക്കാദമിയുടെ
ആസ്ഥാനം എവിടെ?
തൃശൂര്
239. കേരളത്തില് നിലക്കടല
ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
പാലക്കാട്
240. പാവപ്പെട്ടവന്റെ ഊട്ടി
എന്നറിയപ്പെടുന്ന സ്ഥലം:
നെല്ലിയാമ്പതി
241 ഓറഞ്ച് തോട്ടങ്ങളുടെ നാട്
എന്നറിയപ്പെടുന്ന സ്ഥലം ഏത്?
നെല്ലിയാമ്പതി
242. കാര്ഷിക കടാശ്വാസ കമ്മിഷന്റെ
ആസ്ഥാനം:
പാലക്കാട്
243. ഏറ്റവും വലിയ ജലസംഭരണി
ഏതാണ്?
മലമ്പുഴ അണക്കെട്ട്
244. കേരളത്തിലെ ആദ്യ റോക്ക്
ഗാര്ഡന് എവിടെയാണ്?
മലമ്പുഴ
245 നെല്ല് ഏറ്റവും കൂടുതല്
ഉല്പാദിക്കുന്ന ജില്ല:
പാലക്കാട്
246. പയ്യോളി എക്സ് പ്രസ്
എന്നറിയപ്പെടുന്നതാര്?
പി ടി ഉഷ
247. സംസ്ഥാന പുരാവസ്തുവിന്റെ
കീഴിലുള്ള പഴശ്ശിരാജ മ്യുസിയം
സ്ഥിതിചെയ്യുന്നത് എവിടെ?
കോഴിക്കോട്
248. തച്ചോളി ഒതേനന്റെ ജന്മ സ്ഥലം
എവിടെ?
വടകര
249. ഉഷ സ്കൂള് ഓഫ് അത് ലറ്റിക്സ്
എവിടെയാണ്?
കൊയിലാണ്ടി
250. കേരളത്തിലെ പ്രധാന ബോട്ട്
നിര്മ്മാണശാല സ്ഥിതിചെയ്യുന്ന
ജില്ല ഏത്?
കോഴിക്കോട്
251. മലബാറിലെ ആദ്യ ജലവൈദ്യുത
പദ്ധതി ഏത്?
കുറ്റ്യാടി
252. വയനാട് ജില്ലയിലെ ഒരേയൊരു
മുനിസിപ്പാലിറ്റി ഏത്?
കല്പറ്റ
253. വയനാട്ടിലെ ശുദ്ധജലത്തടാകം
ഏത്?
പൂക്കോട്
254. പട്ടിക വര്ഗ്ഗ അനുപാതതില്
ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ജില്ല
ഏത്?
വയനാട്
255. വയനാടിന്റെ കവാടം
എന്നറിയപ്പെടുന്ന സ്ഥലം:
ലക്കിടി
256. കേരളത്തിലെ ചിറാപുഞ്ചി
എന്നറിയപ്പെടുന്ന സ്ഥലം ഏത്?
ലക്കിടി
257. കേരളത്തില് ഏറ്റവും കൂടുതല്
കാപ്പിക്കുരു ഉല്പാദിപ്പിക്കുന്ന
ജില്ല ഏത്?
വയനാട്
258. കേരളത്തില് ഏറ്റവും
വിസ്തീര്ണ്ണം കുറഞ്ഞ
ഗ്രാമപഞ്ചായത്ത് ഏതാണ്?
വളപട്ടണം
259. കേരളത്തിലെ ഏക കന്റോണ്മെന്റ്
ഏത്?
കണ്ണൂര്
260. ബീഡി വ്യവസായത്തിന് പേരു
കേട്ട ജില്ല ഏത്?
കണ്ണൂര്
266. പി റ്റി ഉഷ കോച്ചിങ് സെന്റര്
സ്ഥിതിചെയ്യുന്നത് എവിടെയാണ്?
തിരുവനന്തപുരം
267. ട്രോപ്പിക്കല് ബൊട്ടാണിക്കല്
ഗാര്ഡന് എവിടെയാണ്?
പാലോട്
268. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ്
ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ
ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം
269. കേന്ദ്ര കിഴങ്ങ് ഗവേഷണ
കേന്ദ്രം എവിടെയാണ്?
ശ്രീകാര്യം
270. കേരള പബ്ലിക് സര്വ്വീസ്
കമ്മിഷന്റെ ആസ്ഥാനം എവിടെ?
പട്ടം
271. തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രം
എവിടെ സ്ഥിതി ചെയ്യുന്നു?
കുടപ്പനക്കുന്ന്
272. കേരളത്തിലെ ആദ്യത്തെ
തുണിമില്ല് സ്ഥപിക്കപ്പെട്ടത് ഏത്
ജില്ലയിലാണ്?
കൊല്ലം
273. ലോകത്തിലെ ഏറ്റവും നീളമുള്ള മുള
കണ്ടെത്തിയ സ്ഥലമേത്?
പട്ടാഴി
274. കേരളത്തിലെ ആദ്യ പുസ്തക
പ്രസാധന ശാല സ്ഥാപിക്കപെട്ട
ജില്ല ഏത്?
കൊല്ലം
275. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ
പ്രദേശം ഏതാണ്?
പുനലൂര്
276. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ
പ്രദേശമായ പുനലൂര് ഏത് ജില്ലയിലാണ്?
കൊല്ലം
277. ഏത് നദിക്കു കുറുകെയാണ് പുനലൂര്
തൂക്കുപാലം നിര്മ്മിച്ചിട്ടുള്ളത്?
കല്ലടയാറ്
278. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ
പ്രദേശം ഏതാണ്?
പുനലൂര്
279. കേരളത്തില് റിസര്വ് വന
പ്രദേശമില്ലാത്ത ജില്ല ഏത്?
ആലപ്പുഴ
280. കേരളത്തിന്റെ നെതര്ലാന്റ്
എന്നറിയപ്പെടുന്ന സ്ഥലം ഏത്?
കുട്ടനാട്
281. കുട്ടനാടിന്റെ കഥാകാരന് എന്ന്
വിശേഷിപ്പിക്കപ്പെടുന്നതാര്?
തകഴി ശിവശങ്കര പിള്ള
282. നെല്ല് ഉത്പാദനത്തില് രണ്ടാം
സ്ഥാനത്ത് നില്ക്കുന്ന ജില്ല:
ആലപ്പുഴ
283. കേരളത്തിലെ ഏറ്റവും വലിയ ചുവര്
ചിത്രമായ ഗജേന്ദ്ര മോക്ഷം സ്ഥിതി
ചെയ്യുന്നതെവിടെ?
കൃഷ്ണപുരം കൊട്ടാരം
284. കൃഷ്ണപുരം കൊട്ടാരം സ്ഥിതി
ചെയ്യുന്ന ജില്ല ഏത്?
ആലപ്പുഴ
285. കേരളത്തിലെ ആദ്യത്തെ
റബ്ബറൈസ്ഡ് റോഡ് ഏതാണ്?
കോട്ടയം-കുമളി റോഡ്
286. ഇന്ത്യയില് ഏറ്റവും കൂടുതല് റബര്
ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?
കോട്ടയം
287. കേരളത്തിലെ ആദ്യത്തെ
ജോയിന്റ് സ്റ്റോക്ക് കമ്പനി
എവിടെയാണ്/
കോട്ടയം
288. അയിത്തത്തിനെതിര
െ ഇന്ത്യയില് ആദ്യ സമരം
നടന്നതെവിടെ?
വൈക്കത്ത് (വൈക്കം സത്യാഗ്രഹം)
289പ്ലാന്റേഷന് കോര്പ്പറേഷന്
ആസ്ഥാനം എവിടെ?
കോട്ടയം
290. കേരളത്തിലെ ഏറ്റവും ഉയരം
കൂടിയ കൊടുമുടിയായ ആനമുടി ഏത്
പഞ്ചായത്തിലാണ് സ്ഥിതി
ചെയ്യുന്നത്?
മൂന്നാര്
291. കേരളത്തിലെ കാശ്മീര്
എന്നറിയപ്പെടുന്ന സ്ഥലം ഏത്?
മൂന്നാര്
292. കേരളത്തിലെ ഏക
ചന്ദനമരത്തോട്ടം എവിടെ?
മറയൂര്
293. അതി പുരാതനവും വനമദ്ധ്യത്തില്
സ്ഥിതി ചെയ്യുന്നതുമായ
മംഗളാദേവി ക്ഷേത്രം
സ്ഥിതിചെയ്യുന്ന ജില്ല:
ഇടുക്കി
294. ഏഷ്യയിലെ ഏറ്റവും വലിയ
ആര്ച്ച് ഡാം ഏത്?
ഇടുക്കി ഡാം
295. ഏലം ബോര്ഡിന്റെ ആസ്ഥാനം
എവിടെയാണ്?
എറണാകുളം
296. ബോള്ഗാട്ടി പാലസ്
നിര്മ്മിച്ചതാര്?
ഡച്ചുകാര് (1744)
297. ഇന്ത്യയിലെ ആദ്യ യൂറോപ്യന്
കോട്ട ഏത്?
പള്ളിപ്പുറം കോട്ട
298. ദക്ഷിണ മേഖല നാവിക
കമാന്ഡിന്റെ ആസ്ഥാനം
എവിടെയാണ്?
എറണാകുളം
299. ചങ്ങമ്പുഴ സ്മാരകം എവിടെയാണ്?
ഇടപ്പള്ളി
300. കേരളത്തിലെ ജൂതന്മാരുടെ ആദ്യ
സങ്കേതം എവിടെയാണ്?
കൊടുങ്ങല്ലൂര്
301. കേരള സംഗീതനാടക
അക്കാദമിയുടെ ആസ്ഥാനം എവിടെ?
തൃശൂര്
302. കേരളത്തിലെ ഏറ്റവും
വിസ്തീര്ണ്ണം കുറഞ്ഞ
മുന്സിപാലിറ്റി ഏത്?
ഗുരുവായൂര്
303. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്
ന ക്ഷേത്രം ഏതാണ്?
ഗുരുവായൂര്
304. സ്കൂള് ഓഫ് ഡ്രാമയുടെ ആസ്ഥാനം
ഏവിടെ?
തൃശൂര്
305. ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല:
പാലക്കാട്
306. സൈലന്റ് വാലിയെ നാഷണല്
പാര്ക്കായി പ്രഖ്യാപിച്ച വര്ഷം:
1984
307. കേരളത്തിലെ ഏക മയില് വളര്ത്തല്
കേന്ദ്രം:
ചൂളന്നൂര്
308. കോഴിക്കോട് സര്വ്വകലാശാലയുട
െ ആസ്ഥാനം എവിടെ?
തേഞ്ഞിപ്പാലം
309. ഇന്ത്യയിലെ ഏക തേക്ക്
മ്യൂസിയം എവിടെയാണ്?
നിലമ്പൂര്
310. ഇ എം എസ് ജനിച്ച സ്ഥലം
എവിടെയാണ്?
ഏലംകുളം മന(പെരിന്തല്മണ്ണ)
311. ബേപ്പൂര് സുല്ത്താന്
എന്നറിയപ്പെടുന്ന സാഹിത്യകാരന്
ആര്?
വൈക്കം മുഹമ്മദ് ബഷീര്
312. കുറ്റ്യാടി ജലവൈദ്യുത പദ്ധതി
ഏത് ജില്ലയിലാണ്?
കോഴിക്കോട്
313. ചാലിയാര്പുഴ്യുടെ മറ്റൊരു
പേരെന്ത്?
ബേപ്പൂര് പുഴ
314. രണ്ടു സംസ്ഥാനങ്ങളുമായ
ി അതിര്ത്തി പങ്കിടുന്ന
കേരളത്തിലെ താലൂക്ക് ഏത്?
സുല്ത്താന് ബത്തേരി
315. സുല്ത്താന് ബത്തേരിയുടെ പഴയ
പേര് എന്ത്?
ഗണപതിവട്ടം
316. വയനാട്ടിലൂടെ കടന്നുപോകുന്ന
ദേശീയ പാത ഏത്?
എന് എച്ച് 212
317. ജില്ലയുടെ പേര് സ്ഥലപ്പേരല്ലാത്
ത കേരളത്തിലെ ജില്ല:
വയനാട്
318. വടക്കന് കോലത്തിരി
രാജാക്കന്മാരുടെ തലസ്ഥാനം
എവിടെയായിരുന്നു?
കണ്ണൂര്
319. ഏഷ്യയിലെ ഏറ്റവും വലിയ
കറുവാതോട്ടം സ്ഥിതിചെയ്യുന്നത്
എവിടെ?
അഞ്ചരക്കണ്ടി
320. കേരളത്തിലെ കുരുമുളക് ഗവേഷണ
കേന്ദ്രം എവിടെ?
പന്നിയൂര്
321. ധര്മടം ദ്വീപ് ഏത് പുഴയില് സ്ഥിതി
ചെയ്യുന്നു?
അഞ്ചരക്കണ്ടിപ്പുഴയില്
322. ഇന്ത്യിലെ ആദ്യ ജിംനാസ്റ്റിക്
പരിശീലന കേന്ദ്രം എവിടെയാണ്?
തലശ്ശേരി
323. സര്ക്കസ് കലയുടെ പിതാവ്
എന്നറിയപ്പെടുന്നതാര്?
കീലേരി കുഞ്ഞിക്കണ്ണന്
324. കണ്ണൂര് യൂണിവേഴ്സിറ്റി
സ്ഥാപിച്ചതെന്ന്?
1996 മാര്ച്ച് 1
325. കേരളത്തില് അടയ്ക്ക
ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ
ജില്ല:
കാസര്കോ326. കേരളത്തില് പുകയില
കൃഷിയുള്ള ഒരേയൊരു ജില്ല:
കാസര്കോട്
327. കാസര്കോട് ജില്ലയിലെ ഏറ്റവും
നീളം കൂടിയ നദി ഏത്?
ചന്ദ്രഗിരിപ്പുഴ
328. കേരളത്തില് ടെലിവിഷന്
സംപ്രേക്ഷണം ആരംഭിച്ചത് എവിടെ
നിന്നാണ്?
തിരുവനന്തപുരം
329. നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ്
സ്പീച്ച് ആന്റ് ഹീയറിങ്
എവിടെയാണ്?
പൂജപ്പുര
330. കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ
ആസ്ഥാനം:
തിരുവനന്തപുരം
ട്
31. ഇ എം എസ് അക്കാദമി എവിടെ
സ്ഥിതി ചെയ്യുന്നു?
വിളപ്പില്ശാല
332. ശ്രീനാരായണഗുരു
ജനിച്ചതെവിടെ?
ചെമ്പഴന്തി
333. കേരള ഗ്രന്ഥശാലാ
സംഘത്തിന്റെ ആസ്ഥാനം:
തിരുവനന്തപുരം
334. ശ്രീനാരായണഗുരു സമാധിയായ
സ്ഥലം എവിടെ?
വര്ക്കല
335. കേരളത്തിലെ ആദ്യത്തെ
അബ്ക്കാരി കോടതി എവിടെയാണ്?
കൊട്ടാരക്കര
36. പാലരുവി വള്ളച്ചാട്ടം ഏത്
ജില്ലയിലാണ്?
കൊല്ലം
337. കേരള സിറാമിക്സ് സ്ഥിതി
ചെയ്യുന്നതെവിടെ?
കുണ്ടറ
338. കേരള സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ്
റൂറല് ഡവലപ്മെന്റ് എവിടെയാണ്?
കൊട്ടാരക്കര
339. കേരളത്തിലെ ആദ്യ സ്വകാര്യ
എന്ജിനീയറിങ്ങ് കോളേജ് ഏതാണ്?
ടി കെ എം എന്ജിനീയറിങ്ങ് കോളേജ്
340. പ്രസിദ്ധമായ ജടായുപാറ
സ്ഥിതിചെയ്യുന്നത് ഏത്
ജില്ലയിലാണ്?
കൊല്ലം
341. ഇന്ത്യയിലെ ആദ്യ പോളിയോ
വിമുക്ത ജില്ല ഏത്?
പത്തനംതിട്ട
342. പത്തനംതിട്ടയുടെ സാംസ്കാരിക
തലസ്ഥനം എന്നറിയപ്പേറ്റുന്ന സ്ഥലം:
ആറന്മുള
343. സ്ത്രീ പുരുഷ അനുപാതം ഏറ്റവും
കൂടുതല് ഉള്ള ജില്ല:
പത്തനംതിട്ട
344. പുറക്കാട് കടപ്പുറം ഏത്
ജില്ലയിലാണ്?
ആലപ്പുഴ
345. കേരളത്തിന്റെ നെല്ലറ എന്നു
വിശേഷിപ്പിക്കുന്ന സ്ഥലം ഏത്?
കുട്ടനാട്
346. കേരളത്തിലെ ആദ്യത്തെ
പോസ്റ്റ് ഓഫീസ് ഏത് ജില്ലയിലാണ്
സ്ഥാപിച്ചത്?
ആലപ്പുഴ
347. കേരളത്തിലെ ആദ്യ സിമന്റ്
ഫാക്ടറി ഏത്?
ട്രാവന്കൂര് സിമന്റ്സ്
348. കേരളത്തിലെ ആദ്യ സിമന്റ്
ഫാക്ടറി എവിടെയാണ് സ്ഥാപിച്ചത്?
നാട്ടകം
349റബ്ബര് ബോര്ഡിന്റെ ആസ്ഥാനം
എവിടെയാണ്?
കോട്ടയം
350. കോട്ടയം പട്ടണം സ്ഥാപിച്ചത്
ആര്?
ടി രാമറാവു
351. അക്ഷര നഗരം എന്നറിയപ്പെടുന്ന
സ്ഥലം:
കോട്ടയം
352. ഇടുക്കി ഡാമിന്റെ സ്ഥാപിത
ശേഷി എത്ര?
750 മെഗാവാട്ട്
353. ഇടുക്കി അണക്കെട്ട് ഏത്
രാജ്യത്തിന്റെ സഹായത്തോടെയാണ്
നിര്മ്മിച്ചത്?
കാനഡ
354. വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന
ഇടുക്കി ജില്ലയിലെ സ്ഥലം ഏത്?
വട്ടവട
355. കേരളത്തിലെ ആദ്യത്തെ
ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസല്
356. കേരളത്തിലെ ആദ്യത്തെ
ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്
പദ്ധതി ആരംഭിച്ച വര്ഷം:
1940
357. തൊഴില്രഹിതര് ഏറ്റവും കൂടുതല്
ഉള്ള ജില്ല ഏത്?
തിരുവനന്തപുരം
358. ഏറ്റവും കൂടുതല് ജലവൈദ്യുത
പദ്ധതികള് ഉള്ള നദി ഏത്?
പെരിയാര്
359. കേരളത്തിന്റെ പഴക്കൂട
എന്നറിയപ്പെടുന്ന ജില്ല:
ഇടുക്കി
360. കൊച്ചി സര്വ്വകലാശാലയുട
െ ആസ്ഥാനം:
കളമശ്ശേരി
356. കേരളത്തിലെ ആദ്യത്തെ
ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്
പദ്ധതി ആരംഭിച്ച വര്ഷം:
1940
357. തൊഴില്രഹിതര് ഏറ്റവും കൂടുതല്
ഉള്ള ജില്ല ഏത്?
തിരുവനന്തപുരം
358. ഏറ്റവും കൂടുതല് ജലവൈദ്യുത
പദ്ധതികള് ഉള്ള നദി ഏത്?
പെരിയാര്
359. കേരളത്തിന്റെ പഴക്കൂട
എന്നറിയപ്പെടുന്ന ജില്ല:
ഇടുക്കി
360. കൊച്ചി സര്വ്വകലാശാലയുട
െ ആസ്ഥാനം:
കളമശ്ശേരി366. കേരള കാര്ഷിക
സര്വ്വകലാശാലയുടെ ആസ്ഥാനം
എവിടെയാണ്?
മണ്ണുത്തി (വെള്ളാനിക്കര)
367. കേരള സ്റ്റേറ്റ് ഫിനാന്ഷ്യല്
എന്റര്പ്രൈസസിന്റെ ആസ്ഥാനം
ഏവിടെയാണ്?
തൃശൂര്
368. കേരളത്തിലെ രണ്ടാമത്തെ
സമ്പൂര്ണ്ണ കമ്പ്യൂട്ടര് വത്കൃത
പഞ്ചായത്ത്:
തളിക്കുളം
369. ഫോറസ്റ്റ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂ
ട്ടിന്റെ ആസ്ഥാനം എവിടെയാണ്?
പീച്ചി
370. കേരളാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ്
ലോക്കല് അഡ് മിനിസ്ട്രേഷന്റെ
ആസ്ഥാനം എവിടെയാണ്?
മുളങ്കുന്നത്തുകാവ്
371. ആദ്യ കമ്പ്യൂട്ടര്വത്കൃത കളക്റ്ററേറ്റ്
ആരംഭിച്ച ജില്ല:
പാലക്കാട്
372. കുഞ്ചന് നമ്പ്യാര് ജനിച്ച സ്ഥലം:
ലക്കിടി(കിള്ളിക്കുറിശ്ശി മംഗലം
കലക്കത്ത് ഭവനം)
373. മലബാര് സിമന്റ് ഫാക്ടറി സ്ഥിതി
ചെയ്യുന്ന സ്ഥലം:
വാളയാര്
374. കോക്കകോള, പെപ്സി
ഫാക്ടറികള് ഉള്ള ജില്ല:
പാലക്കാട്
375. കേരളത്തിലെ ആദ്യത്തെ
സമ്പൂര്ണ്ണ ശുചിത്വ പഞ്ചായത്ത് ഏത്?
പൊന്നാനി376. ചെണ്ട, മദ്ദളം, തകില്,
ഇടയ്ക്ക, തബല, തിമില തുടങ്ങിയ
വാദ്യോപകരണങ്ങളുടെ
നിര്മ്മാണത്തിന് പ്രസിദ്ധമായ
പാലക്കാട് ജില്ലയിലെ സ്ഥലം:
പെരുവേമ്പ
377. ഭാരതപ്പുഴയുടെ മറ്റോരു
പേരെന്താണ്?
നിള
378. സാമൂതിരിമാരുടെ സൈനിക
ആസ്ഥാനം എവിടെയാണ്?
മലപ്പുറം
379. കേരളത്തിലെ ഒരേയൊരു
സര്ക്കാര് ആയുര്വേദ
മാനസികാരോഗ്യ ചികിത്സാകേന്ദ്ര
ം എവിടെ സ്ഥിതിചെയ്യുന്നു?
കോട്ടയ്ക്കല്
380. കോട്ടയ്ക്കല് ആര്യ വൈദ്യശാല
സ്ഥിതിചെയ്യുന്നതെവിടെ?
മലപ്പുറ0 🌹

2015, നവംബർ 28, ശനിയാഴ്‌ച

സ്ത്രീ മോഹാലസ്യപ്പെട്ടു..

ഭാര്യഭര്‍ത്താക്കന്മാര്‍ കുറെ നാളായി ശ്രമിച്ചിട്ടും കുട്ടികള്‍ ഉണ്ടാകുന്നില്ല. വൈദ്യ പരിശോധന നടത്തിയപ്പോള്‍ ഭര്‍ത്താവിനാണ് പ്രശ്നം. മഹാമനസ്കനായ ഭര്‍ത്താവ് ഭാര്യയോട് വേറെ ആരില്‍ നിന്നെങ്കിലും ഗര്‍ഭം ധരിച്ചോളാന്‍ അനുവദിച്ചു. അവസാനം ഭാര്യ സമ്മതിച്ചു. ഒറ്റ കണ്ടീഷന്‍. കുട്ടി വേറെ ആരുടെയെങ്കിലും ആയാലും നമുക്ക് ഒരുമിച്ചു ജീവിക്കണം. നിങ്ങള്‍ വളരെ വലിയ നല്ല മനുഷ്യന്‍ ആണ്. ഭര്‍ത്താവും സമ്മതിച്ചു.

അങ്ങനെ ഭാര്യ ബീജ ബാങ്കുമായി ബന്ധപെട്ടു ഒരാളെ അയയ്ക്കാന്‍ പറഞ്ഞു. അയാള്‍ വരുന്ന ദിവസം രാവിലെ ഭര്‍ത്താവ് ടാറ്റ പറഞ്ഞു വൈകിട്ട് വരാം എന്നും പറഞ്ഞു സ്ഥലം വിട്ടു.

ആ സമയത്താണ് വീട് തോറും കേറിയിറങ്ങി ഫോട്ടോ എടുത്തു ജീവിക്കുന്ന ഒരാള്‍ അതേ വീട്ടില്‍ എത്തിയത്. കാളിംഗ് ബെല്‍ അടിച്ചു. സ്ത്രീ കരുതിയത് ബീജം കുത്തിവയ്ക്കാന്‍ വന്ന ആള്‍ ആയിരിക്കും എന്നാണ്.

വന്നയാള്‍ പറഞ്ഞു "അതായത് മേഡം.. ഞാന്‍ വന്നത്..."

"അറിയാം അറിയാം. അകത്തേക്ക് വന്നാട്ടെ. ഞാന്‍ താങ്കളെ കാത്തിരിക്കുകയായിരുന്നു " എന്ന് സ്ത്രീ..

ഫോട്ടോഗ്രാഫര്‍ അന്തം വിട്ടു 'ങേ കാത്തിരിക്കുകയോ ? എന്നെയോ ? കൊള്ളാമല്ലോ. അത് പോട്ടെ. കുട്ടികള്‍ ആണ് എന്റെ പ്രത്യേകത എന്ന് അറിയാമോ ?"

ഫോട്ടോഗ്രഫര്‍ ഉദ്ദേശിച്ചത് കുട്ടികളുടെ ഫോട്ടോ എടുക്കുന്ന കാര്യം ആണ് സ്ത്രീ തെറ്റിദ്ധരിച്ചു എന്ന് പറയേണ്ടല്ലോ.

"ഹഹ അതാണ്‌ ഞാനും എന്റെ ഭര്‍ത്താവും ആഗ്രഹിച്ചതും. അകത്തേക്ക് വന്നു ഇരുന്നാട്ടെ. കുടിക്കാന്‍ ചായയോ കാപ്പിയോ ? "

കുറച്ചു കഴിഞ്ഞു സൌഹൃദ വര്‍ത്തമാനങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ത്രീ ലജ്ജയോടെ ചോദിച്ചു "എങ്ങിനെയാണ്.. തുടങ്ങുക ?"

ഫോട്ടോഗ്രാഫര്‍ ആത്മവിശ്വസത്തോടെ പറഞ്ഞു

"എല്ലാം എനിക്ക് വിട്ടു തന്നേക്കൂ.. ആദ്യം ബാത്ത് ടബ്ബില്‍ രണ്ടെണ്ണം, കിടക്കയില്‍ രണ്ടെണ്ണം,, സ്വീകരണ മുറിയിലെ തറയില്‍ വച്ച് രണ്ടെണ്ണം പിന്നെ സോഫയില്‍ ഒരെണ്ണം.. ഇങ്ങനെയാണ് ഞാന്‍ സാധാരണ എടുക്കാറുള്ളത്. ഞാന്‍ പറയുന്നപോലെ കിടക്കുകയോ ഇരിക്കുകയോ ചെയ്‌താല്‍ മാത്രം മതി. ബാക്കി ഞാന്‍ ചെയ്തോളാം. "

സ്ത്രീ അന്തം വിട്ടു. ങേ ? വെറുതെയല്ല ഭര്‍ത്താവിനു കുട്ടികള്‍ ഉണ്ടാവാഞ്ഞത്‌. ബാത്ത് ടബ്ബ്.. സ്വീകരണ മുറിയിലെ തറ.. ഇതൊന്നും നേരത്തെ പരീക്ഷിച്ചിട്ട് പോലും ഇല്ല. പിന്നെ ഒന്നൊ രണ്ടോ ആയാല്‍ ആശാന്‍ തളരും. ഇതിപ്പോ ഇയാള്‍ ഏഴെണ്ണം ഒറ്റയടിക്ക് എടുക്കുമത്രേ.. എനിക്ക് ബോധം ഉണ്ടാവുമോ എന്നെ ആലോചിക്കാന്‍ ഉള്ളൂ.

സ്ത്രീ പറഞ്ഞു "വെറുതെയല്ല ഞങ്ങള്‍ക്ക് ഇത് സാധിക്കാന്‍ പറ്റാഞ്ഞത്. താങ്കള്‍ പറഞ്ഞ പലതും ഞങ്ങള്‍ ചിന്തിച്ചിട്ട് പോലും ഇല്ല"

ഫോട്ടോഗ്രാഫര്‍ പുഞ്ചിരിച്ചു "മേഡം.. അത് ഞങ്ങള്‍ക്ക് എല്ലാവര്ക്കും എപ്പോഴും വിജയിപ്പിക്കാന്‍ പറ്റണമെന്നില്ല. എങ്കിലും പല പൊസിഷനില്‍ ആറേഴു ആംഗിളില്‍ ഷോട്ട് എടുത്താല്‍ താങ്കള്‍ക്ക് തൃപ്തിയായ റിസള്‍ട്ട് ഉണ്ടാകും എന്ന് തോന്നുന്നു"

സ്ത്രീ : "അയ്യോ ആറേഴു തവണയോ ?"

ഫോട്ടോഗ്രാഫര്‍ " മേഡം ഞങ്ങളുടെ ഈ ബിസിനസില്‍ അകത്തേക്ക് കയറി അഞ്ചു മിനുട്ടില്‍ കാര്യം സാധിച്ചു ഇറങ്ങി പോകുന്നവര്‍ കണ്ടേക്കാം. അത് കൊണ്ട് കസ്ടമറിനു തൃപ്തി ഉണ്ടാകുമോ എന്ന് ആലോചിക്കാനേ ഉള്ളൂ"

സ്ത്രീ "ഇതൊന്നും അറിയില്ലായിരുന്നു ട്ടോ"

ഫോട്ടോഗ്രാഫര്‍ തന്റെ ബ്രീഫ് കേസ് തുറന്നു ഒരു ആല്‍ബം വലിച്ചെടുത്തു. നിറയെ കുട്ടികളുടെ ചിത്രങ്ങള്‍.

"ഈ കുട്ടിയെ കണ്ടോ ? ഒരു ബസിനു മുകളില്‍ വച്ച് എടുത്തതാ"

"അയ്യോ ബസിനു മുകളില്‍ വച്ചോ ?"

"ഈ ഇരട്ടക്കുട്ടികളെ കണ്ടോ ? കൊള്ളാം അല്ലെ ? എന്നെ സമ്മതിക്കണം. ഇവരുടെ അമ്മയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ വലിയ പാടായിരുന്നു. പക്ഷെ എന്റെ നിര്‍ബന്ധത്തിന്‍റെ ഫലം ആണ് ഈ മിടുക്കര്‍ കുട്ടികള്‍ "

"പ്രവര്‍ത്തിക്കാന്‍ പാടോ ?" സ്ത്രീയ്ക്ക് അത് അങ്ങോട്ട്‌ മനസിലായില്ല.

"അതെ. അവസാനം എനിക്കവരെ പാര്‍ക്കില്‍ കൊണ്ട് പോയി കാര്യം സാധിക്കേണ്ടി വന്നു. സംഗതി നടക്കുമ്പോള്‍ ചുറ്റും ആളുകൂടി. എന്തായിരുന്നു തിക്കും തിരക്കും"

"ങേ അത്രയധികം ആളുകള്‍ അത് നോക്കി നിന്നോ ? നിങ്ങള്ക്ക് രണ്ടു പേര്‍ക്കും സങ്കോചം ഒന്നും ഉണ്ടായില്ലേ ?"

"സങ്കോചിച്ചിട്ടു എന്ത് കാര്യം ? എനിക്ക് ജോലിയല്ലേ പ്രധാനം ? മൂന്നു മണിക്കൂര്‍ ഞങ്ങള്‍ പാര്‍ക്കില്‍ ഉണ്ടായിരുന്നു"

"ഹം.. ഓര്‍ക്കാനേ വയ്യ"

"ആ സ്ത്രീയാണെങ്കില്‍ നിരന്തരം ഒച്ചയിടും. എനിക്ക് ശ്രദ്ധ മാറിയാല്‍ തീര്‍ന്നില്ലേ? അവസാനം ഇരുട്ട് പരക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ഷോട്ടുകള്‍ പെട്ടെന്ന് എടുത്തു തീര്‍ക്കേണ്ടി വന്നു. എന്റെ ഉപകരണത്തില്‍ അണ്ണാന്‍ മാര്‍ കടിച്ചു വലിക്കാന്‍ തുടങ്ങി"

"എന്ത് ? അണ്ണാന്‍ മാര്‍ താങ്കളുടെ ഉപകരണത്തില്‍ കടിച്ചോ ?"

"അതെ മേഡം.. സംസാരിച്ചു സമയം പോയി.. ഞാന്‍ ട്രൈപോഡ് (മൂന്ന് കാല്‍ ഉള്ള ക്യാമറ വയ്ക്കുന്ന സ്റ്റാന്റ്) ഫിറ്റ്‌ ചെയ്യട്ടെ. പണി തുടങ്ങണ്ടെ ?"

"അയ്യോ ട്രൈപ്പോടോ ?"

"എന്റെ Cannon വയ്ക്കാനേ.. വലുപ്പം കൂടുതല്‍ ആയതു കൊണ്ട് അധികനേരം കയ്യില്‍ പിടിക്കാന്‍ പറ്റില്ല"

സ്ത്രീ മോഹാലസ്യപ്പെട്ടു..

2015, നവംബർ 25, ബുധനാഴ്‌ച

എന്ത് കൊണ്ടാണ് ഇസ്ലാമില്‍ വനിതകള്‍ക്ക് അന്യ പുരുഷൻമാർ കൈ കൊടുക്കാത്തത്?

ഒരു അമുസ്ലിം ആയ ഒരാള്‍ വന്നു ആലിമിനോട് (മുസ്ലിം പണ്ഡിതന്‍ ) ചോദിച്ചു .

എന്ത് കൊണ്ടാണ് ഇസ്ലാമില്‍ വനിതകള്‍ക്ക് അന്യ പുരുഷൻമാർ കൈ  കൊടുക്കാത്തത്? (shake hand)? ഇത് വിലക്കിയിരിക്കുന്നത്?

ആലിം പറഞ്ഞു :നിങ്ങള്‍ക്ക്‌ ബ്രിട്ടീഷ്‌ രഞ്ജി എലിസബത്തിന് കൈ കൊടുക്കാന്‍ പറ്റുമോ ?

അമുസ്ലിം പറഞ്ഞു ഒരിക്കലും കഴിയുകയില്ല കാരണം അവര്‍ രാജ്ഞിയാണ്. ചില പ്രതേക ആളുകൾക്ക് മാത്രമേ എലിസബത്ത് രഞ്ജി കൈ കൊടുക്കുകയുള്ളൂ .

ആലിം പറഞ്ഞു : ഇസ്ലാമിന്‍റെ കാഴ്ചപ്പാടില്‍ നമ്മുടെ വനിതകള്‍ എല്ലാം രഞ്ജി കളാണ് അവര്‍ അന്യ പുരുഷന്മാര്‍ക് കൈ കൊടുക്കില്ല .

അപ്പോള്‍ അമുസ്ലിം അടുത്ത ചോദ്യം ചോദിച്ചു .

എന്ത് കൊണ്ടാണ് നിങ്ങളുടെ പെണ്‍കുട്ടികള്‍ ശരീരം മുഴുവന്‍ മറച്ചു നടക്കുന്നത്?

അലിം പുഞ്ചിരിച്ചു കൊണ്ടു രണ്ട് sweets എടുത്തു അതില്‍ ഒന്നിന്റെ കവര്‍ പൊട്ടിച്ചതും രണ്ടാമത്തെ sweets പൊട്ടിക്കതെയും കയ്യില്‍ വെച്ചു. എന്നിട്ട്‌ രണ്ടും നിലത്തേക്ക് വലിച്ചെറിഞ്ഞു. ശേഷം അമുസ്ലിമിനോട് ആലിം ചോദിച്ചു ഇതില്‍നിന്നും ഒരു sweets എടുക്കാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ ഇതില്‍ ഏതാണ് നിങ്ങള്‍ എടുക്കുക?

അമുസ്ലിം പറഞ്ഞു: തീര്‍ച്ചയായും കവര്‍ ഉള്ളത്

ആലിം പറഞ്ഞു അതാണ് ഞങ്ങള്‍ ഞങ്ങളുടെ വനിതകളെ അങ്ങനെ സംരക്ഷിക്കുന്നതും സൂക്ഷിക്കുന്നതും. അവര്‍ ആര്‍ക്കു വേണ്ടിയാണോ അവര്‍ക്ക് വേണ്ടി അവര്‍ അവരെ സൂക്ഷിക്കുന്നു സംരക്ഷിക്കുന്നു

അമുസ്ലിം: എനിക്ക് നിങ്ങളുടെ ദൈവത്തെ ഒന്ന് കാണിച്ചു തരാമോ ? ആലിം നിങ്ങള്‍ സൂര്യനെ ഒന്ന് നോക്കു?

അമുസ്ലിം എനിക്ക് കാണാന്‍ പറ്റുന്നില്ല. സൂര്യന്റെ പ്രകാശം എന്റെ കണ്ണിനെ വേദനിപ്പിക്കുന്നു.

ആലിം പറഞ്ഞു നിങ്ങള്‍ക്ക്‌ ദൈവത്തിന്റെ സര്‍വ്വ ശക്തിയില്‍ നിര്‍മിച്ച ഒരു വസ്തുവിനെ പോലും കാണാന്‍ കഴിയുന്നില്ല. അപ്പോള്‍ നിങ്ങള്‍ക്ക്‌ എങ്ങനെ ഇതൊക്കെ സൃഷ്‌ടിച്ച സ്രഷ്ടാവിനെ കാണാന്‍ കഴിയും .

അവസാനമയി അമുസ്ലിം ആലിമിനെ തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു . എന്നിട്ട്‌ ആലിമിന് കഴിക്കാന്‍ മുന്തിരി കൊടുത്തു.

ആലിം അത് കഴിച്ചു അതിനു ശേഷം ഒരു കപ്പ് വൈന്‍ ആലിമിന് കുടിക്കാന്‍ നല്‍കി . ആലിം അത് നിരാകരിച്ചു അപ്പോള്‍ അമുസ്ലിം അലിമിനോട് ചോദിച്ചു.

മുസ്ലിങ്ങള്‍ വൈന്‍ കുടിക്കുന്നത് നിരോദിച്ചിരിക്കുന്നു . എന്നാല്‍ മുന്തിരി കഴിക്കാന്‍ അനുവദിച്ചിട്ടുണ്ട്. വൈന്‍ ഉണ്ടാക്കുന്നത് മുന്തിരിയില്‍ നിന്നും അല്ലെ ?

ആലിം ചോദിച്ചു? നിങ്ങള്‍ക്ക് മകള്‍ ഉണ്ടോ?

അമുസ്ലിം ഉണ്ട്.

ആലിം നിങ്ങള്‍ അവളെ കല്ല്യാണം കഴിക്കുമോ ?

അമുസ്ലിം ഇല്ലാ.

ആലിം പറഞ്ഞു അല്‍ഹംദു ലില്ലാഹ്.. .

നിങ്ങള്‍ അവളുടെ അമ്മയെ കല്ല്യാണം കഴിച്ചു പക്ഷെ അവളെ കല്ല്യാണം കഴിക്കുന്നില്ല.
അതെ അമ്മയില്‍ നിന്നു മല്ലെ അവളും ഉണ്ടായത്....

2015, നവംബർ 24, ചൊവ്വാഴ്ച

കൊളസ്ട്രോൾ എന്നും പ്രഷർ എന്നും പറഞ്ഞു ജനങ്ങളെ വിരട്ടരുത്!.

കൊളസ്ട്രോൾ എന്നും പ്രഷർ എന്നും പറഞ്ഞു ജനങ്ങളെ വിരട്ടരുത്!. ATTACK കൂടാൻ അതല്ല കാരണം !!.
…………………………………………
ഹൃദയം സഹിതം ഒരു ആന്തരിക അവയവവും, ചികിത്സിച്ചു സുഖപ്പെടുത്താൻ ഉള്ള രാസ മരുന്ന് തങ്ങളുടെ കൈവശം ഇല്ല എന്നുള്ള വസ്തുത ജനങ്ങളെ അറിയിച്ചേ തീരൂ .
........................
അറ്റാക്കും സ്ട്രോക്കും
....................................................................................................
കൊളസ്ട്രോൾ അല്ല, " കാത്സ്യം" ആണ് ബ്ലോക്ക് ഉണ്ടാക്കുന്നത് .
------------------------------------------------------------------------------------------------
ശരീരത്തിന്റെ നാനാ ഭാഗത്തും കല്ല് എന്ന പേരിൽ
അടിഞ്ഞു കൂടുന്ന കാത്സ്യം, എന്ന പ്രതി മുന്നിൽ ഉള്ളപ്പോൾ, ശരീരം അന്തരികം ആയി ഉൽപ്പാതിപ്പിക്കുന്ന, എങ്ങും കട്ടിപിടിച്ച് കാണാത്ത,......കൊളസ്ട്രോളിനെ പ്രതി ക്കൂട്ടിൽ നിന്നും മോചിപ്പിച്ചേ തീരൂ.
..............................................................................................................
കൊളസ്ട്രോൾ എന്നത് കരൾ ആണ് ഉൽപ്പാതിപ്പിക്കുന്നത് .
അത് ശരീരത്തിന് അവശ്യം വേണ്ട ഘടകം ആണ്. കൊഴുപ്പിനെ അലിയിക്കാൻ വളരെ ലളിതവും ലാഭകരവും ശരീരത്തിന് ഗുണകരവും ആയ VITAMIN E ഉള്ളപ്പോൾ പോലും , കരളിൻറെ പ്രവർത്തനത്തെ ഹനിക്കുന്ന STATIN എന്ന രാസ മരുന്ന്
ആണ് ജനങ്ങൾ കഴിക്കാൻ നിർബന്ധിതർ ആകുന്നത് . കഴിഞ്ഞ 30 വർഷങ്ങൾ ആയി STATIN കഴിച്ചിട്ട് എന്ത് നേടി?? അറ്റാക്ക് 100 ഇരട്ടിയിൽ അധികം വര്ദ്ധിച്ചു . ഹൃദ്രോഗ ആസ്പത്രികളുടെ എണ്ണം ക്രമതീതം ആയി വര്ധിച്ചിട്ടും ആസ്പത്രികൾ പോരാതെ വന്നിരിക്കുക ആണ് .
............................ ............................
ഇനി എങ്കിലും നമുക്ക് ഒന്ന് മാറി ചിന്തിക്കാം.
...................................................................................
രക്തത്തിൽ നിന്നും ശരീരത്തിന്റെ നാനാ ഭാഗത്തും അടിഞ്ഞു കൂടുന്ന കല്ല് ആണ് കാത്സ്യം . ഹൃദയത്തിലും അത് തന്നെ ആണ് അടിയുന്നത്. രക്ത ധമനിയിൽ മുറിവ് ഉണ്ടാക്കാതെ കൊളസ്ട്രോൾ അതിനെ പൊതിഞ്ഞു ഇരിക്കും എന്ന് മാത്രം. ദ്രവ രൂപത്തിൽ രക്തത്തിൽ കാണപ്പെടുന്ന കൊളസ്ട്രോൾ ശരീര ഊഷ്മാവിൽ എങ്ങും കട്ടി പിടിച്ചു കണ്ടിട്ടില്ല .
പണ്ട് കാലത്ത്, ജനങ്ങൾ കഴിച്ചിരുന്ന ഭക്ഷണത്തിൽ നിന്നും ശരീരം ആഗിരണം ചെയ്ത ശേഷം അവശേഷിച്ചിരുന്ന കാത്സ്യത്തിന്റെയും മറ്റു ലോഹങ്ങളുടെയും അവശിഷ്ടങ്ങൾ അതെ ദിവസം തന്നെ അവർ കഴിച്ചിരുന്ന സസ്യാഹാരം അലിയിച്ചു പുറം തള്ളിയിരുന്നു .. അത് അലിയിച്ചത് ജനങ്ങൾ കഴിച്ചിരുന്ന സസ്യാഹാരം തന്നെ ആയിരുന്നു. വാഴപിണ്ടി, ഓമയ്ക്ക, പുളിഞ്ചിക്ക, ഇഞ്ചി, നാരങ്ങ, GARLIC, തുടങ്ങിയ പലതും അക്കൂട്ടത്തിൽ പെട്ട സസ്യാഹാരം ആയിരുന്നു . . പ്രസ്തുത ആഹാരങ്ങളിൽ കാത്സ്യത്തെ അലിയിക്കാൻ ഉള്ള ശക്തി വളരെ പരിമിതം ആണ്. എങ്കിലും വളരെ കൃത്യ നിഷ്ഠയോടെ അത് അതിന്റെ ജോലി ചെയ്തിരുന്നു .
....................
..............
പണ്ട് ജനങ്ങള് എവിടെ യാത്ര പോയാലും ക്ഷീണവും ദാഹവും മൂലം വഴിയിൽ ഉള്ള പെട്ടി കടകളിൽ നിന്നും ഇഞ്ചി ഇട്ട മോരും , നാരങ്ങ വെള്ളവും ഒക്കെ യെധേഷ്ടം കുടിച്ചിരുന്നു . ഇങ്ങനെ ഉള്ള പാനീയങ്ങളും ശരീരത്തിലെ കാത്സ്യത്തെ അലിയിക്കാൻ ഉതകുന്നവ ആയിരുന്നു.
.......... .........
പണ്ട് മണ് കലത്തിൽ ചിരട്ട തവി ഉപയോഗിച്ച് പാചകം ചെയ്തിരുന്നു ഇന്നോ? ലോഹപാത്രങ്ങളിൽ ഉള്ള പാചകം മൂലം ലോഹത്തെ അലിയിക്കാൻ ഉള്ള പരിമിതം ആയ ശക്തി സസ്യാഹാരത്തിൽ നിന്നും നഷ്ടപ്പെടുന്നു. പോരാത്തതിന് അലൂമിനിയത്തിലെ വിഷാംശം ആണ് ആഹാരത്തിൽ എത്തുന്നത് ??!!
.........
സാധിക്കും എങ്കിൽ മണ് കലത്തിൽ ചോറ് വെക്കുക . മണ് ചട്ടിയിൽ തന്നെ കറികൾ പാചകം ചെയ്യുക . അങ്ങനെ അന്നന്ന് രക്തത്തിൽ അധികം ആയി കാണപ്പെടുന്ന കാത്സ്യത്തെ നമ്മൾ കഴിക്കുന്ന സസ്യ ആഹാരം തന്നെ അലിയിക്കട്ടെ . എന്ത് അസുഖം ഉണ്ടായാലും കാത്സ്യം ഗുളികകൾ കഴിക്കാതിരിക്കുക . കാരണം നാം കഴിക്കുന്ന ആഹാരത്തിൽ ആവശ്യത്തിൽ അധികം കാത്സ്യം ഒണ്ടു .
............... ...............
HIGH BP എന്നത് ഒരു രോഗം അല്ല
.....................................................................................................................
അടഞ്ഞതും ചുരുങ്ങിയതും ആയ രക്ത കുഴലുകളിലൂടെ കൂടുതൽ മർദ്ദം കൊടുത്ത് രക്തം കയറ്റി വിടാൻ ഹൃദയം ശ്രമിക്കുമ്പോൾ ഹൈ BP ഉണ്ടാകുന്നു. അത് ഒരു രോഗം അല്ല . BP കുറക്കാൻ ഉള്ള മരുന്ന് അല്ല കഴിക്കേണ്ടത്. ഇനി വേണം എങ്കിൽ BP കൂട്ടാൻ ഉള്ള രാസ മരുന്ന് അവർ തരും. കഴിക്കരുത്. വെള്ളം കൂടുതൽ കൂടുതൽ കുടിച്ചാൽ മാത്രം മതി. ശരീരത്തിൽ എപ്പോഴും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് രക്ത സമ്മർദം. രണ്ടു ഗ്ലാസ് വെള്ളം കുടിച്ചാൽ പോലും രക്തത്തിനെ അളവ് കൂടുന്നത് മൂലം BP കൂടും. അത് എങ്ങനെ രോഗം ആകും?
ECOSPIRIN എന്ന രാസ മരുന്ന് തുടരെ കഴിച്ചാൽ രക്ത ധമനികൾ ലോലം ആകും, ആന്തരിക രക്ത സ്രാവം ഉണ്ടാകാൻ സാധ്യത ഒണ്ടു എന്ന് കൂടി ഓർക്കുക.
…………… ……………
BP ഉള്ളവർ ഉപ്പു കഴിക്കുന്നത് കൊണ്ട് ഒരു ദോഷവും ഇല്ല . അധികം ഉപ്പു മാംസ പേശികളിലെ വെള്ളത്തെ പുറത്തു ചാടിക്കും എന്ന് മാത്രം . അങ്ങനെ രക്തത്തിന്റെ അളവ് താല്ക്കാലികം ആയി കൂടും . BP കൂടും . മൂത്രം പോയി കഴിയുമ്പോൾ നോർമൽ ആകും . ഇതൊന്നും ആന കാര്യം ആയി എടുക്കരുത് .
……… ……………
100 വർഷങ്ങൾ ഒരു കുഴപ്പവും ഇല്ലാതെ പ്രവർത്തിക്കാൻ ആയി ദൈവം സൃഷ്ടിച്ചത് ആണ് നമ്മുടെ ഹൃദയം. രാസ മരുന്ന് കഴിച്ചു അതിനെ നശിപ്പിക്കരുത് .
………… ……
ആവശ്യത്തിൽ അധികം വെള്ളം കുടിച്ചു കൊണ്ടിരിക്കുന്ന ഒരാൾക്കും SILENT ATTACK, STROKE, എന്നിവ വരുക ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുക . ദാഹം തോന്നാതെ തന്നെ വെള്ളം കുടിക്കുക. നമുക്ക് CARDIOLOGIST, NERUROLOGIST, OPTHAMOLOGIST, ഇവരുടെ ഒന്നും ആവശ്യം ഇല്ല. ഹൃദയം തിരുവനംതപുരത്തു നിന്ന് പറന്നു കൊച്ചിയിൽ എത്തുന്നത് കണ്ടു പരസ്യത്തിൽ മയങ്ങി വീഴരുത്.
മനുഷ്യ ശരീരം സസ്യ ഭുക്ക് ആയി നിർമിക്ക പെട്ടത് ആണ്, സസ്യ ആഹാരം ഒരു ശീലം ആക്കൂ . എല്ലാ അസുഗങ്ങൾക്കും അതിൽ തന്നെ പരിഹാരം ഉണ്ട്.
"പ്രഷർ, കൊളസ്ട്രോൾ, കൂടാതെ ECOSPIRIN,..... ഈ മരുന്നുകൾ, ഹൃദ്രോഗികൾക്ക് ഒരു ഗുണവും ചെയ്യുന്നില്ല എന്നുള്ള എന്റെ അഭിപ്രായം World Health Organisation (WHO), പരിഗണനക്ക് ആയി അവരുടെ റിവ്യൂ കോളത്തിൽ പോസ്റ്റ് ചെയ്തിട്ടുള്ളത് ആവശ്യക്കാർക്ക് വായിക്കാം ." ....................
...........
പ്രഷർ നു ഉള്ള മരുന്ന് രോഗിയെ സൈലന്റ് അട്ടാക്കിലേക്ക് തള്ളി വിടുക ആണ് ചെയ്യുന്നത് . പ്രഷർ നുള്ള BETA BLOCKER ഇനത്തിൽ പെട്ട രാസ മരുന്ന് ഹൃദയത്തിന്റെ പ്രവർത്തനം മന്ധീഭാവിപ്പിക്കുന്നത് മൂലം ഭാവിയിൽ PACE MAKER വച്ച് ജീവിക്കേണ്ടി വരും .
PRESSURE ഒരു രോഗം അല്ല . പിന്നെ മരുന്ന് എന്തിനു കഴിക്കണം??????
................ ...
പ്രഷർ കൂടിയാൽ സ്ട്രോക്ക് കൊളസ്ട്രോൾ കൂടിയാൽ അറ്റാക്ക് എന്നുള്ള ചിന്താഗതി വെറും പഴഞ്ചൻ ആണ് . 30 വര്ഷം മുൻപേ അറ്റാക്കിനു മരുന്ന് കൊടുത്ത് തുടങ്ങിയ നാൾ മുതൽ ഒരു ശാസ്ത്രീയ തെളിവുകളും ഇല്ലാതെ ആധുനിക വൈദ്യ ശാസ്ത്രം ജനങ്ങളിൽ കുത്തി വച്ച വിഷം ??!! . അതിനു ശേഷം അറ്റാക്ക് 100 ഇരട്ടിയിൽ അധികം വർദ്ധിച്ചിട്ടും ചിന്താഗതി മാറ്റാൻ അവർ തയ്യാർ അല്ല .!! ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കണം എന്നുള്ളത് ഒരു ചികിത്സ അല്ല . അത് മൂലം രക്തത്തിന്റെ ഘടന തന്നെ മാറും. ആന്തരിക അവയവങ്ങൾ നശിക്കും . SYMPTOMATIC TREATMENT അല്ല മനുഷ്യർക്ക് ആവശ്യം . കാരണം കണ്ടു പിടിച്ചു ചികിത്സിക്കാൻ വൈദ്യ സമൂഹം തയ്യാര് ആകണം .
..............
..................
കൊളസ്ട്രോൾ കൂടുതൽ എങ്കിൽ നമ്മുടെ കരൾ ആരോഗ്യം ഉള്ളത് ആണ് എന്ന് ജനങ്ങൾ ചിന്തിക്കണം . അല്ലാതെ HDL, LDL, എന്നൊക്കെ പറഞ്ഞു വൈദ്യ ശാസ്ത്രത്തിലെ ജ്ഞാനം കൂടുതൽ ആണ് എന്ന് നടിക്കരുത് . സ്വന്തം ആയി കൊളസ്ട്രോൾ മരുന്ന് വാങ്ങി കഴിക്കുന്ന ഗതികേടിലേക്ക് മനുഷ്യർ അധപ്പതിച്ചു കഴിഞ്ഞു .
.................................
...........................
പ്രഷർ കൂടുതൽ ഉള്ളപ്പോൾ ആരോഗ്യം ഉള്ള ഹൃദയം അതിന്റെ ജോലി ചെയ്യുന്നു എന്ന് മാത്രം ചിന്തിക്കുക. അപ്പോൾ നെഞ്ച് വേദനയോ തലക്ക് പെരുപ്പോ തോന്നാം. അടഞ്ഞ രക്ത ധമനിയിലൂടെ രക്തം കയറി പോകുമ്പോൾ ഞരമ്പിൽ അനുഭവപ്പെടുന്ന വേദന ആണ് അത്. പ്രഷർ കുറച്ചാൽ വേദന മാറും. ഒരിക്കലും അത് ചെയ്യരുത്. രക്തം എത്തേണ്ടിടത്ത് എത്താതെ ഭാവിയിൽ അറ്റാക്കോ സ്ട്രോക്കോ വരും. പ്രഷർ കൂടുതൽ ഉള്ളപ്പോൾ കൂടുതൽ വെള്ളം ആവർത്തിച്ചു ആവർത്തിച്ചു കുടിച്ചു പ്രഷർ കൂട്ടി കൊടുക്കണം.
..............
................
വെള്ളം കൂടുതൽ കുടിച്ചാൽ BP കുറഞ്ഞു കിട്ടും എന്ന് ആരും ചിന്തിക്കരുത്. അത് BP കൂട്ടുക ആണ് ചെയ്യുന്നത്. ആ കൂടിയ BP രക്തത്തെ എത്തേണ്ടിടത്ത് എത്തിക്കാൻ സഹായിക്കും എന്ന് ഉറപ്പ്. ചുരുങ്ങിയ രക്തകുഴൽ വികസിച്ചു കിട്ടാൻ കുറെ സമയം എടുക്കും. അതിനു ശേഷമേ BP normal ആകൂ. ഇവർ BP കുറക്കാൻ ആയി കൊടുക്കുന്ന water pills എന്ന് അറിയപ്പെടുന്ന dieuratics ഇനത്തിൽ പെട്ട thiazide എന്ന രാസ മരുന്ന് രക്തത്തിലെ ജലാംശത്തെ പുറത്തു കളയുക ആണ് ചെയ്യുന്നത്?! അപ്പോൾ രക്തത്തിനെ അളവ് കുറയും, BP കുറയും. എത്രത്തോളം ദ്രോഹം ആണ് ആ ചെയ്യുന്നത് എന്ന് ഊഹിക്കവുന്നത്തെ ഒള്ളു. അല്ലെങ്കിൽ ഡോക്ടർമാർ പ്രതികരിക്കട്ടെ .
......................... ....................
കൃത്രിമം ആയി BP കുറക്കുന്നവരുടെ രക്ത ഓട്ടം കുറയും. ഞരമ്പുകൾ ചുരുങ്ങും. OPTIC NERVE ചുരുങ്ങി GLUCOMA ബാധിക്കാം. സൈലന്റ് അറ്റാക്ക്, STROKE, എന്നിവ വരാൻ ഉള്ള സാധ്യത ഏറും. ജനങ്ങൾ പ്രതികരിക്കണ്ട അവസ്ഥ സംജാതം ആയിരിക്കുക ആണ്.
.........
ഏതൊരു വ്യക്തിക്ക് എപ്പോൾ ഹൃദയത്തിൽ വേദനയോ തലയ്ക്കു പെരുപ്പോ അനുഭവപ്പെട്ടാൽ HEART /BRAIN ലൂടെ യുള്ള രക്ത ഓട്ടത്തിൽ തടസം നേരിടുന്നു എന്ന് മാത്രം ചിന്തിക്കുക. ഒട്ടും ഭയക്കേണ്ട കാര്യം ഇല്ല . ഇളം ചൂട് വെള്ളം അല്ലെങ്കിൽ തണുത്ത വെള്ളം ആയാലും പെട്ടന്ന് കൂടുതൽ കുടിക്കുക. അത് രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കും. തടസത്തെ അതി ജീവിച്ചു രക്തം എത്തേണ്ടിടത്ത് എത്തും .
ECOSPIRIN എന്ന രാസ മരുന്ന് നിത്യേന കഴിച്ചു കൊണ്ടിരിക്കുന്ന വ്യക്തി ഇങ്ങനെ കൂടുതൽ വെള്ളം കുടിച്ചാൽ രക്ത ധമനികൾ പൊട്ടി ആന്തരിക രക്ത സ്രാവം ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട് .
.............. ...........
SILENT ATTACK.
ഇനി സൈലന്റ് അറ്റാക്കിനെ പറ്റി ചിന്തിക്കാം. രക്തത്തിലെ ജലാംശം കുറയുന്നത് ആണ് ഇതിനു കാരണം ." രക്തത്തിന്റെ പ്രധാന ഘടകം വെള്ളം തന്നെ." (1) പ്രമേഹ രോഗികൾ കൂടുതൽ പ്രാവശ്യം മൂത്ര വിസർജ്ജനം നടത്തുന്നതിലൂടെ രക്തത്തിലെ ജലത്തിന്റെ അളവ് കുറയുന്നു . (2) പ്രഷർ കുറക്കാൻ ഉള്ള DIEURATICS ഇനത്തിൽ പെട്ട രാസ മരുന്നുകൾ (3) കൂടുതൽ യാത്ര ചെയ്യുന്നവർ. എന്നിങ്ങനെ പോകും പട്ടിക.
കാലക്രമേണ രക്തത്തിന്റെ അളവ് കുറഞ്ഞു കുറഞ്ഞു രക്ത ധമനികൾ ചുരുങ്ങി കട്ടിപിടിക്കുന്നു. അത് മൂലം കൂടുതൽ ജലം ഉൾക്കൊള്ളാൻ ശരീരത്തിന് സാധിക്കുന്നില്ല. അങ്ങനെ രക്ത ഓട്ടം നിലച്ചു ബോധം നശിച്ചു രോഗി മരിച്ചു വീഴുന്നു . രക്ത കുഴലുകൾ കാലക്രമേണ കൊണ്ട് ചുരുങ്ങി രക്ത ഓട്ടം നിലക്കുന്നതിനാൽ ആണ് വേദന അറിയാത്തത്.
ഹൃദയത്തിലെ രക്ത ധമനികളിൽ ഒരിടത്ത് മാത്രം കാത്സ്യം അടിഞ്ഞു കൂടി, പെട്ടന്ന് രക്ത ഓട്ടത്തെ തടസപ്പെടുത്തുന്ന അറ്റാക്ക്, അതീവ വേദനയോടെ ഉണ്ടാകുന്ന ഒന്നാണ് . പെട്ടന്ന് രക്തത്തിന്റെ അളവ് കൂട്ടി കൊടുക്കുക ആണ് രണ്ടിനും താല്ക്കാലിക പരിഹാരം . വേദനയോടെ ഉള്ള അറ്റാക്ക് ആണ് വന്നത് എങ്കിൽ KIDNEY STONE അലിയിക്കുന്ന മാതിരി ഉള്ള മരുന്നുകൾ തുടരെ കുറെ നാൾ കഴിക്കേണ്ടി വരും . അങ്ങനെ ഉള്ള മരുന്ന് കഴിക്കുമ്പോൾ അത് ഫലപ്രദം ആകണം എങ്കിൽ ആവശ്യം ചില കാര്യങ്ങൾ ചെയ്യേണ്ടത് ഉണ്ട് .
...............
.............
ലോകാരാധ്യനും ഭാരതത്തിൻറെ അഭിമാനവും ആയിരുന്ന മുൻ രാഷ്ട്രപതി സ്റ്റേജിൽ കുഴഞ്ഞു വീണു മരിച്ചപ്പോൾ അദ്ദേഹത്തെ വാനോളം പുകഴ്ത്താൻ എല്ലാ മാധ്യമങ്ങളും കിണഞ്ഞു ശ്രമിച്ചു . എന്നാൽ അദ്ദേഹത്തിന്റെ രോഗ വിവരം ചർച്ച ചെയ്യാൻ എന്തേ ആരും മുതിർന്നില്ല.?? അദ്ദേഹത്തിനു പോലും സംരക്ഷണം കൊടുക്കാൻ വൈദ്യ ശാസ്ത്രത്തിനു കഴിഞ്ഞില്ല . പിന്നെ എന്ത് വിശ്വാസത്തിൽ വേണം സാധാരണ ജനങ്ങൾ ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കേണ്ടത് ??
........... ...............
ഞാൻ ഒരു ഡോക്ടർ അല്ല. 5 വർഷങ്ങൾ മുൻപ് കേരളത്തിലെ അതി പ്രശസ്ത മായ ഒരു ആസ്പത്രിയിൽ ഭാര്യക്ക് ANGIOPLASTY നടത്തിയ ശേഷം അവർ നല്കിയ തെറ്റായ രാസ മരുന്ന് കഴിച്ചു രണ്ടു വർഷത്തോളം ഒരുപാട് കഷ്ടപ്പെട്ട്. രക്ഷ ഇല്ല എന്ന് മനസിലാക്കി ഒരു RESERCH തന്നെ നടത്തി. ഒടുവിൽ എല്ലാ മരുന്നും വേണ്ട എന്ന് വച്ച് സുഖം ആയി ജീവിക്കുന്നു . ഇന്ന് ആയിരുന്നു എങ്കിൽ അങ്ങനെ ഒരു ANGIOPLASTY ഒഴിവ് ആക്കിയേനെ .
. ............ ........
പൂർണ വിശ്വാസം ഉണ്ടായിട്ടു തന്നെ ആണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത് . മനുഷ്യന്റെ ജീവിത ശൈലി പഠിക്കുന്നതിനു ഒരു മെഡിക്കൽ ഡിഗ്രി യും ആവശ്യം ഇല്ല . ഞാൻ ഒരു ഇംഗ്ലീഷ് മരുന്നും നിര്ദേശിക്കുന്നില്ല. എന്റെ ചെറുപ്പത്തിൽ (60 വർഷങ്ങൾ മുൻപ്) നമ്മുടെ പ്രധാന നഗരങ്ങളിൽ പോലും ഒരു ഇംഗ്ലീഷ് മെഡിക്കൽ സ്റ്റോർ ഇല്ലായിരുന്നു. ജനങ്ങള് സുഖം ആയി വയസ് ചെന്ന് മരിക്കുന്നത് ആണ് കണ്ടിട്ടുള്ളത് .
വിമർശനം എത്ര വേണം എങ്കിലും ആകാം. വിമർശിക്കാൻ ഒന്നും ഇല്ല എന്ന് തോന്നുന്നു

2015, നവംബർ 18, ബുധനാഴ്‌ച

ദാമ്പത്യം - തുടക്കവും ഒടുക്കവും

ദാമ്പത്യം -
തുടക്കവും ഒടുക്കവും..
================
.
.
ആദ്യ വർഷം -

Wife : "കഴിക്കാൻ വാ ചേട്ടാ.. ചേട്ടന് ഇഷ്ടമുളളതൊക്കെ ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്.."
Hus : "ഞാൻ വരുന്നു മോളെ.. എന്തിനാ എന്റെ മോളെ ഇങ്ങിനെ എനിക്ക് വേണ്ടി അടുക്കളയിൽ കഷ്ടപ്പെടുന്നത്..?"
Wife : "എന്റെ ചേട്ടന്റെ ഇഷ്ടങ്ങൾ ഞാനല്ലാതെ പിന്നാരു ചെയ്തു തരും. ചേട്ടൻ കഴിക്ക്..ഞാൻ കണ്ടിരിക്കാം.."
Hus : "മോള് വാ തുറന്നേ.. കഴിക്ക്.. നമുക്ക് ഒരുമിച്ചു കഴിക്കാം.."
.
.
.
അഞ്ചാം വർഷം -

W : "കഴിക്കാൻ എടുത്തു വച്ചിട്ടുണ്ട്.."
H : "ഇതെന്താ കറി ഒന്നുമില്ലേ..?"
W : "എനിക്ക് നടുവിന് നല്ല വേദന.. പിന്നെ, ഈ പിളേളരുടെ കൂടെ വായിട്ടലച്ച് ആകെ തലവേദനയും.."
H : "നീ കഴിച്ചില്ലേ..?"
W : "നിങ്ങൾ കഴിക്ക്.. ഞാൻ നേരത്തെ വിശന്നപ്പോൾ ഇച്ചിരി കഴിച്ചു.., ഇനി പിന്നെ കഴിച്ചോളാം.."
.
.
.
പത്താം വർഷം -

W : "മേശപ്പുറത്തു എടുത്തു വച്ചത് നിങ്ങള് കണ്ടില്ലേ..? ഞാൻ ഇല്ലെങ്കിലും അതെടുത്തു കഴിക്കാൻ പാടില്ലായിരുന്നോ..."
H : "എനിക്കെങ്ങിനെ അറിയാം മേശപ്പുറത്തു വെച്ചത് എനിക്കായിരുന്നെന്ന്.., നിനക്കൊന്നു പറയാരുന്നില്ലേ...?"
W : "ഓ.., ഉണ്ടാക്കണം.., വിളമ്പി തരണം.. ഇനി ഞാൻ വിളിച്ചിരുത്തി തീറ്റിക്കുകയും ചെയ്യണോ..?
ഞാൻ എന്തൊക്കെ പണി നോക്കണം..?"
H : "കറി ഇതേ ഉളേളാ..?"
W : "ഇഷ്ടത്തിന് വല്ലതും കഴിക്കണേൽ ഹോട്ടലിൽ പോയി കഴിക്കുന്നതാ നല്ലത്..
ഇവിടെ ഉളളത് വെച്ച് ഒരു കറി ഉണ്ടാക്കാൻ ഞാൻ പെടുന്ന പാട് എനിക്കേ അറിയൂ.."
.
.
.
പത്തിന് ശേഷം ഇരുപതു വരെ -

H : "വിശക്കുന്നു.. ഒന്നും ആയില്ലേ ഇതുവരെ...?"
W : "എനിക്ക് രണ്ട് കയ്യേ ഉളളൂ.. പോയിട്ട് റെഡി ആവുമ്പോൾ വാ..."
H : "എന്താ, ഒരു ഭിക്ഷക്കാരനോട് പറയുന്ന പോലെ..?"
W : "അയ്യോ.., ഞാൻ ഒന്നും പറഞ്ഞില്ലായേ.. ഇനി അത് കേട്ടിട്ട് വേണം, ഭിക്ഷക്കാരുടെ സംഘടന അവരെ തരം താഴ്ത്തി എന്ന് പറഞ്ഞു വീടിനു മുന്നില്‍ ധർണ നടത്താൻ.."
.
.
.
ഇരുപതു കഴിഞ്ഞാൽ -

H : "നീ വല്ലതും കഴിച്ചോ..?"
W : "ഇല്ല, നിങ്ങൾക്ക് വല്ലതും കിട്ടിയോ...?"
H : "ഇല്ല.., മോൻ ഓഫീസിൽ പോയി..
മരുമോള് ഒന്നും ഉണ്ടാക്കുന്ന ലക്ഷണം കാണുന്നില്ല.."
W : "നിങ്ങളൊന്നു പതുക്കെ പറ.. ഇനി അത് കേട്ടിട്ട് വേണം നമ്മളെ കൊണ്ടുപോയി വല്ല വൃദ്ധസദനത്തിലും ആക്കാൻ..."
H : "അതായിരുന്നു ഇതിലും ഭേദം.. മൂന്നു നേരം ഭക്ഷണമെങ്കിലും കിട്ടിയേനെ.."
W : "വിഷമിക്കണ്ട.. നിങ്ങൾ ഇവിടെ ഇരിക്ക്.. നമുക്ക് പഴയ വല്ല കാര്യങ്ങളും സംസാരിച്ചു ഇരിക്കാം..."
H : "ഉം.., അതാ നല്ലത്.. എനിക്ക് നീയും, നിനക്ക് ഞാനും.."
W : "ഉം.., ദൈവമേ..
രണ്ട് പേരെയും ഒരുമിച്ചു അങ്ങ് വിളിക്കണേ..."

2015, ഒക്‌ടോബർ 28, ബുധനാഴ്‌ച

അറിയപ്പെട്ട ആ ഞാൻ.

എല്ലാം അറിയാം എന്നെ ആർക്കും
തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന
ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു. .. ഒരു ദിവസം
അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി
പെട്ടെന്ന് വഴിയില് വെച്ച് തന്റെ കാറിന്റെ വീൽ
പഞ്ചറായി.. ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി
എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ
വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ
അടുത്താണ് വെച്ചത്.. നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി.
. അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച്
ഇരിപ്പായി. . എല്ലാം അറിയുന്ന മനുഷ്യന് ഇനി നാല്
നെട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ..
ഓടയിൽ വീണത് എടുക്കാനും പറ്റില്ല. . വലിയ
കുഴിയാണ് ... പുതിയ നാല് നെട്ടു വാങ്ങാന് ഒരുപാട് ദൂരം
യാത്ര ചെയ്യണം. . അവസാനം ഒന്നും നടപ്പില്ല എന്ന്
കണ്ടപ്പോ അദ്ദേഹം നടന്നു പോയി നെട്ടു വാങ്ങാന്
തീരുമാനിച്ചു. . ആ സമയത്ത് ഒരു കൊച്ചു കുട്ടി വന്നു
ചോദിച്ചു. .. എന്താണ് പറ്റിയതെന്ന്.. അവന് തന്നെ
സഹായിക്കാൻ പറ്റില്ല. .. പിന്നെ അവന് തന്റെ
അത്രയും അറിവില്ല. . അതു കൊണ്ട് തന്നെ അദ്ദേഹം
അവന് നേരെ ഒന്ന് പുഞ്ചിരിച്ചു...
മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം
ആവർത്തിച്ചു.. അദ്ദേഹം കാര്യം അവനോടു പറഞ്ഞു. .
ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു.
..ബാക്കി ഉള്ള മൂന്നു വീലുകളിൽ നിന്നും ഓരോ
നെട്ടുവീതം അഴിച്ചെടുത്തു ഈ വീൽ പിടിപ്പിക്കുക..
എന്നിട്ട് വണ്ടി ഓടിച്ചു കൊണ്ട് പോയി പുതിയ നാല്
നെട്ടുകൾ വാങ്ങി എല്ലാ വീലിലും ഓരോന്ന് വീതം
ചേര്ത്ത് നാലെന്ന ക്രമത്തിൽ ആക്കുക, ,,
അദ്ദേഹം ആദ്യം ചെയ്തത് അവനെ കെട്ടി
പിടിക്കുകയായിരുന്നു..
കാരണം നമ്മുടെ അറിവുകൾക്ക് ഒരു പരിധിയുണ്ട്..
നടക്കില്ല എന്ന് നമ്മള് വിചാരിക്കുന്ന പലതും
മറ്റുൾളവരുടെ കണ്ണില് അങ്ങനെ ആയിരിക്കില്ല..
ആ കൊച്ചു കുട്ടിയാണ് പിന്നീട് ലോകം മുഴുവന്
അറിയപ്പെട്ട  ആ ഞാൻ....z.😄c

2015, ഒക്‌ടോബർ 25, ഞായറാഴ്‌ച

കൗമാരം വഴിതെറ്റാതിരിക്കാന്‍

കൗമാരം വഴിതെറ്റാതിരിക്കാന്‍

ഉന്നത പഠനത്തിന് വീടുവിട്ടു വിദൂരങ്ങളില്‍ പോകുന്നവര്‍ ഇന്ന് വളരെയേറെയാണ്. ഗ്രാമങ്ങളില്‍ നിന്നു വരെ ദൂരദിക്കുകളിലുള്ള സര്‍വകലാശാലകളിലും കോളേജുകളിലും പോയി വിദ്യയഭ്യസിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം ഒരുപോലെ വര്‍ധിക്കുകയാണ്; ഒപ്പം അവരുടെ മാനസിക, കുടുംബ സാമൂഹിക പ്രശ്‌നങ്ങളും. അപക്വമായ പ്രേമബന്ധങ്ങളും അവ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ഇവയില്‍ പ്രധാനം.

ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങള്‍ക്ക് വ്യക്തി വിധേയമാകുന്ന ഘട്ടമാണ് കൗമാരം. ശാരീരികവും ശരീരധര്‍മ്മശാസ്ത്രപരവും വൈകാരികവും ബുദ്ധിപരവുമായ നിരവധി മാറ്റങ്ങള്‍ക്കൊപ്പം ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ കൂടിയാകുമ്പോള്‍ കുട്ടികള്‍ സ്വതന്ത്ര വ്യക്തികളായി മാറുകയായി. പ്രജനന പ്രക്രിയയില്‍ പങ്കുകൊള്ളുന്ന അവയവങ്ങള്‍ ധര്‍മ്മമാരംഭിക്കുകയും വ്യക്തി ലൈംഗിക പക്വതയിലേക്ക് പ്രയാണം തുടങ്ങുകയും ചെയ്യുന്നു. ശ്രദ്ധിക്കേണ്ട കാര്യം, ലൈംഗിക പക്വതയിലേക്ക് പ്രയാണം ആരംഭിച്ചിട്ടേയുള്ളൂ, പക്വതയാര്‍ജ്ജിച്ചിട്ടില്ല എന്ന വസ്തുതയാണ്. മുതിര്‍ന്നവരുടേതു പോലുള്ള ആഗ്രഹങ്ങളും താല്‍പര്യങ്ങളും ഉള്ളവരായിരിക്കും കൗമാരക്കാരെങ്കിലും, ബുദ്ധിപരമായ വളര്‍ച്ചയും പക്വതയും പാതിവഴിയില്‍ മാത്രമായിരിക്കും. വൈകാരികമായ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും അവരില്‍ കൂടുതല്‍ സ്വാധീനം.

രക്ഷിതാക്കളുടെയും അധ്യാപകരുടെയുമെല്ലാം നിയന്ത്രണങ്ങളില്‍ നിന്നും സ്വതന്ത്രരായി സ്വന്തമായ വ്യക്തിത്വം സ്ഥാപിച്ചെടുക്കുന്നതിനുള്ള ശ്രമം കൗമാരക്കാരില്‍ ഉണ്ടാവുക സ്വാഭാവികമാണ്. കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാത്തത് രക്ഷിതാക്കളും മുതിര്‍ന്നവരുമാണെന്നും, തങ്ങളാണ് കാലാനുസൃതമായി ചിന്തിക്കുകയും ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്നും അവര്‍ കരുതുകയും വാദിക്കുകയും ചെയ്യും. അതേസമയം, പ്രായത്തിനും വളര്‍ച്ചക്കുമനുസരിച്ച് അവര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നതില്‍ രക്ഷിതാക്കള്‍ പരാജയപ്പെടുകയും ചെയ്യുന്നു. ഈ പ്രവണത പരസ്പരമുള്ള ആശയ-പെരുമാറ്റ സംഘട്ടനങ്ങള്‍ക്ക് കാരണമാകും. മാതാപിതാക്കളുടെ ആശയത്തോടും പ്രവര്‍ത്തന മേഖലകളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്ന കൗമാരക്കാര്‍ സ്വന്തമായ ആദര്‍ശ, പ്രവര്‍ത്തന, മേഖലകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതോടെ മക്കളും രക്ഷിതാക്കളും തമ്മിലുള്ള പോര് ശക്തമാകും.

സംസ്‌കരണ ക്ലാസുകളിലും വിജ്ഞാന സദസ്സുകളിലും വാരാന്ത യോഗങ്ങളിലും തങ്ങളുടെ കൗമാരക്കാരായ മക്കള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് രക്ഷിതാക്കള്‍ ആഗ്രഹിക്കും. എന്നാല്‍ ഉപ്പക്ക് എന്നും യോഗത്തെക്കുറിച്ച് മാത്രമേ പറയാനുള്ളൂ, വേറെ പണിയൊന്നുമില്ല എന്ന നിലപാടിലായിരിക്കും കൗമാരക്കാര്‍. മനുഷ്യര്‍ സാധാരണയായി അവരവരുടെ പ്രായത്തിനനുസരിച്ചും സാഹചര്യത്തിനനുസരിച്ചുമാണ് ചിന്തിക്കുകയെന്നത് മനസിലാക്കാത്തതാണ് ഇത്തരം ഭിന്നതകള്‍ക്ക് കാരണം. പരസ്പരം മനസിലാക്കാനുള്ള ശ്രമം മാതാപിതാക്കളുടെയും മക്കളുടെയും ഭാഗത്തുനിന്നുണ്ടാവണം.

തങ്ങളുടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നവരായിരിക്കും കൗമാരക്കാര്‍. പൗഡറിട്ടും കണ്ണെഴുതിയും കണ്ണാടിക്കു മുന്‍പില്‍ സമയം ചെലവഴിക്കുക, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് അനിയന്ത്രിതമായി പണംചെലവഴിക്കുക, വസ്ത്രധാരണത്തിലെ അമിത ശ്രദ്ധ തുടങ്ങിയവ കൗമാരക്കാരില്‍ കണ്ടെന്നുവരാം. കൗമാരക്കാരായ ആണ്‍കുട്ടികള്‍വരെ പുരികം കറുപ്പിക്കുകയും ചീകുകയും ചെയ്‌തെന്നുവരാം. രക്ഷിതാക്കള്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തവരായിരിക്കും. മക്കള്‍ വഴിതെറ്റുകയാണെന്ന് അവര്‍ സംശയിക്കും, പരാതിപ്പെടും. മക്കളുമായുള്ള ഭിന്നതയായി ഇത് രൂപപ്പെടുന്നു. ഭയപ്പെടേണ്ട കാര്യങ്ങളല്ല ഇവയൊന്നും; അല്‍പായുസ്സ് മാത്രമുള്ള കാര്യങ്ങളാണ്. പക്വത പ്രാപിക്കുന്നതിനനുസരിച്ച് ഇത്തരം സ്വഭാവങ്ങളില്‍ മാറ്റംവരും. ആവശ്യമെങ്കില്‍ കുറ്റപ്പെടുത്താതെ സ്‌നേഹപൂര്‍വം ഉപദേശിക്കാവുന്നതാണ്. ഉപദേശം കൗമാരക്കാര്‍ക്ക് ശല്യമായി അനുഭവപ്പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധകൊടുക്കുകയും വേണം. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ വേഷവും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ വേഷവും സ്ഥിരമായി സ്വീകരിക്കാന്‍ താല്‍പര്യം കാണിക്കുന്നുവെങ്കില്‍ സ്‌നേഹപൂര്‍വമുള്ള ഉപദേശത്തിലൂടെ മാറ്റിയെടുക്കാന്‍ ശ്രമിക്കേണ്ടതും മാറ്റമുണ്ടാകുന്നില്ലെങ്കില്‍ വിദഗ്ധരുടെ സഹായം തേടേണ്ടതുമാണ്.

ലൈംഗിക പക്വതയിലേക്ക് മുന്നേറുന്ന കൗമാരഘട്ടത്തില്‍ സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശക്തമായിരിക്കും. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോടും തിരിച്ചും ശക്തമായ ആകര്‍ഷണം രൂപപ്പെടുക ഈ ഘട്ടത്തിലാണ്. ഈ ആകര്‍ഷണം അപക്വമായ പ്രേമബന്ധങ്ങളിലേക്ക് നീങ്ങുന്നത് ഇന്ന് സാധാരണമായിട്ടുണ്ട്. വ്യത്യസ്ത മത വിഭാഗങ്ങളിലുള്ളവര്‍ തമ്മിലാണ് ഇത്തരം ബന്ധങ്ങള്‍ രൂപപ്പെടുന്നതെങ്കില്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ജാതിമതഭേദമന്യെ രക്ഷിതാക്കളില്‍ ഭൂരിഭാഗവും അത്തരം ബന്ധങ്ങള്‍ അനുവദിക്കുകയില്ല. ഇത്തരം പ്രശ്‌നങ്ങളില്‍ പരിഹാരംതേടി കൗണ്‍സലിംഗ് സെന്ററുകളിലെത്തുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്.

ഇത്തരം അനിഷ്ടകാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മാതാപിതാക്കളും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ നിയന്ത്രണങ്ങളില്‍ നിന്നും കുതറിമാറി സഞ്ചരിക്കാനുള്ള കൗമാര പ്രവണതയെ രക്ഷിതാക്കള്‍ ശരിയാംവിധം മനസിലാക്കണം. അവര്‍ താന്തോന്നികളാകുന്നതോ ധിക്കാരികളാകുന്നതോ അല്ല, മറിച്ച് കൗമാര ഘട്ടത്തിന്റെ ചില വികൃതികള്‍ മാത്രമാണ് അത്. അതുകൊണ്ട്, അവരുമായി കൊമ്പുകോര്‍ക്കാതെയും എന്നാല്‍, അവഗണിച്ച് തള്ളാതെയും അവരോട് ചേര്‍ന്നുനില്‍ക്കണം. അവരെ പരിഗണിക്കണം. സ്‌നേഹിക്കണം. രക്ഷിതാക്കള്‍ അവരെ സ്‌നേഹിക്കുന്നുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെടാനും അനുഭവിക്കാനും അവസരമുണ്ടാകണം. മറ്റെങ്ങുനിന്നും കിട്ടാത്ത സ്‌നേഹവും പരിഗണനയും സുരക്ഷിതത്വവും കുടുംബത്തില്‍നിന്ന് അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കണം. കുടുംബത്തില്‍നിന്ന് അകന്നുനിന്ന് പഠിക്കുമ്പോഴും കുടുംബത്തിനകത്തേക്ക് പടര്‍ന്നുകിടക്കുന്ന ശക്തമായൊരു വേര് മക്കള്‍ക്കുണ്ടാകുന്നതിന് ഇത് ഇടവരുത്തും.

എന്നാല്‍, വിദേശത്ത് ജോലിചെയ്യുന്ന രക്ഷിതാക്കള്‍, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ക്കൊന്നും മക്കളോടൊപ്പമിരിക്കാനോ അവരോടൊപ്പം ഉള്ളുതുറന്നൊന്നു സംസാരിക്കാനോ അവസരം കണ്ടെത്താന്‍ സാധിക്കുന്നില്ല. മാതാവും പിതാവും ജോലിക്ക് പോകുന്നവരാണെങ്കില്‍ അവരും ഈ പ്രശ്‌നം അനുഭവിക്കുന്നവരാണ്. ഇത്തരം അവസരങ്ങളിലാണ് മൊബൈല്‍ഫോണും സോഷ്യല്‍ നെറ്റ്‌വര്‍ക്കുമൊക്കെ വില്ലന്‍വേഷം കെട്ടി കടന്നുവരുന്നത്. ഒരിക്കല്‍പോലും കിട്ടാത്ത, കുടുംബ ചുറ്റുപാടുകളെക്കുറിച്ചൊന്നും ഒരറിവുമില്ലാത്ത ഒരാളെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലെ പരിചയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ജീവിത പങ്കാളിയായി സ്വീകരിക്കുന്നതിനും പോറ്റിവളര്‍ത്തിയ മാതാപിതാക്കളെയും കൂടെപ്പിറപ്പുകളെയും ഉപേക്ഷിക്കുന്നതിനും സാധിക്കുന്നുവെങ്കില്‍ മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം എത്രമാത്രം ദുര്‍ബലമായിരിക്കും എന്ന് തിരിച്ചറിയുക. അവിവാഹിതരായി നില്‍ക്കെത്തന്നെ ഒരു പരിചയവുമില്ലാത്ത ആളുകളോടൊപ്പം ഒളിച്ചോടി, ലൈംഗിക വേഴ്ചകളില്‍ ഏര്‍പ്പെട്ട് തീരാദു:ഖം ഏറ്റുവാങ്ങുന്നവരും കൗമരക്കാര്‍ക്കിടയിലുണ്ട്. അത്തരം കൗമാരക്കാര്‍ അറിയുക: നേടുകയല്ല, ജീവിതം നഷ്ടപ്പെടുത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത്.


2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

കണ്ണടച്ചാൽ ഇരുട്ടാകില്ല

കണ്ണടച്ചാൽ ഇരുട്ടാകില്ല.
🌅🌍🌎🌏🌍🌎🌏🌍🌍🌄



📡പ്രിയ മുസ്ലീം സഹോദരങ്ങളേ

നമുക്കിടയിൽ നാനാജാതി മനുഷ്യർ ജീവിക്കുന്നുണ്ടല്ലോ🗼⛪🔔🎄
അവർ  അവരുടെ വിശ്വാസം പുലർത്തി ജീവിക്കുന്നു.
നരകത്തിലേക്ക്

അതു പോലെ തന്നെ സമസ്തമുസ്ലീങളുടെ വിശ്വാസവും👇👇

🔵കൃസ്ത്യാനികൾ വിശുദ്ധാത്മാക്കളെ  പ്രതിഷ്ഠിച്ച ചർച്ചുകളിലേക്ക് പോകുന്നു, അവിടുന്ന് ഏത് വിശുദ്ധാത്മാവുമായി ബന്ധപ്പെട്ട ചർച്ചാണോ  ആ മഹാനെ/മഹതിയെ വിളിച്ചു പ്രാർത്ഥിക്കുന്നു. അൽഫോൻസാമയെ പ്രതിഷ്ഠിച്ചേടത്ത്  ചെന്നാൽ അൽഫോൻസാമയോടും  മറ്റു വിശുദ്ധാത്മാവിന്റെടുത്ത്  ചെന്നാൽ ആ  വിശുദ്ധാത്മാവിനോടും പ്രാർത്ഥിക്കുന്നു.
ഇത് കർത്താവായ ദൈവത്തിലേക്കടുക്കാനുള്ളതാണെന്ന് അവകാശപ്പെടുന്നു.



🔵ഹൈന്ദവർ വിവിധങ്ങളായ തീർത്ഥാടന  കേന്ദ്രങ്ങളിൽ പോകുന്നു. ഗുരുവായൂരിൽ  പോയാൽ  ഗുരുവായൂരപ്പനോടും പഴനിയിൽ പോയാൽ അവിടെ  പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹത്തോടും
പറശ്ശിനിപോയാല്‍
പറശ്ശിനി മുത്തപ്പനോടും
 പ്രാർത്ഥിക്കുന്നു.
ഇതൊക്കെ അത്യന്തികമായി  ജഗനിയന്താവായ ദൈവത്തിലേക്കെത്തുന്നു  എന്നും പറയുന്നു.



🔴ചില മുസ്ലിം നാമധാരികൾ വിവിധങ്ങളായ  മഖ്ബറകളിൽ പോകുന്നു, അവിടെ  ഖബറടക്കം  ചെയ്ത മഹാനോട് പ്രാർത്ഥിക്കുന്നു. മമ്പുറം ചെല്ലുമ്പോൾ  മമ്പുറം തങ്ങളോടും മുനമ്പത്ത് ചെല്ലുമ്പോൾ മുനമ്പത്ത് ബീവിയോടും  മടവൂരിൽ ചെല്ലുമ്പോൾ CM മടവൂരിനോടും പ്രാർത്ഥിക്കുന്നു.  ഇത് അല്ലാഹുവിലേക്ക് അടുക്കുവാനുള്ളതാണെന്ന് വാദിക്കുകയും ചെയ്യുന്നു.




🌴🌴👉🏻എന്നാൽ യഥാർത്ഥ  മുസ്ലീംകൾ അവർക്ക്  പഠിപ്പിക്കപ്പെട്ട 3കേന്ദ്രങ്ങളിലേക്ക്
(മസ്ജിദുൽ ഹറം, മസ്ജിദുന്നബവീ, മസ്ജിദുൽ  അഖ്സ)
പുണ്യം പ്രതീക്ഷിച്ച് തീർത്ഥാടനം  നടത്തുന്നു.
പക്ഷേ, മുകളിൽ സൂചിപ്പിച്ചവരിൽ  നിന്ന് വ്യത്യസ്ഥമായി  എവിടെ പോയാൽ ലോകത്തിന്റെ സൃഷ്ടാവായ  അല്ലാഹുവിനോട് മാത്രം പ്രർത്ഥിക്കുന്നു.

അല്ലാതെ,
മസ്ജിദുൽ ഹറമിൽ പോയാൽ ഇബ്രാഹീം നബിയോടും❌

മസ്ജിദുന്നബവിയിൽ പോയാൽ മുഹമ്മദ് നബിയോടും❌

മസ്ജിദുൽ  അഖ്സയിൽ പോയാൽ ഈസാ  നബിയോടും❌
പ്രാർത്ഥിക്കുന്നതല്ല  ഇസ്ലാം❗

🔻അത്  ബഹുദൈവാരാധനയാണ് .
🔻ഇസ്ലാം പഠിപ്പിക്കുന്ന ഏകദൈവാരാധനക്ക് എതിരും ഗുരുതരമായ പാപവുമാണ്.




ഒന്നുകൂടി വ്യക്തമാകുവാൻ ഇസ്ലാമിലെ  ഹജ്ജ് കർമ്മം പരിശോധിച്ചാൽ  മതി.
🔦🔦🔦🔦🔦


മഹാനായ ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റേയും ത്യാഗ സ്മരണകൾ നിഴലിക്കുന്ന മഹത്തായ  ഹജ്ജ് കർമ്മത്തിലൊരിടത്തുപോലും  ആ  പ്രവാചകനോടോ  കുടുംബത്തോടോയുള്ള ഒരു   പ്രാർത്ഥന  പോയിട്ട്,
അവരെ ഇടയാളൻമാരാക്കിയുള്ള  ഒരു  തേട്ടം പോലും  കഴിവുള്ളവർക്ക്  നിർബന്ധമായ മഹത്തായ ഹജ്ജ് കർമ്മത്തിലില്ല.
☝🏻☝🏻☝🏻☝🏻☝🏻


☝🏻ചിന്തിക്കൂ......


🌍ഇസ്ലാമിലെ  ഏകദൈവാരാധന പകൽ വെളിച്ചം  പോലെ വ്യക്തമാണ്.

ഒന്ന്  പഠിക്കാനും മനസ്സിലാക്കാനും  ശ്രമിക്കൂ,
രക്ഷപ്പെട്ടേക്കാം.

സഹോദരൻ. Zac കിഴക്കേതില്‍

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ഭൂമിയിലെ സ്ത്രീകളുടെ നരകം ഏതാണ്?

ഭൂമിയിലെ സ്ത്രീകളുടെ നരകം ഏതാണ്?
അടുക്കള....
പ്രത്യേകിച്ചും മലയാളിയുടെ അടുക്കള.

ഭൂമിയില്‍ എല്ലായിടത്തും മനുഷ്യരാണ് ജീവിക്കുന്നത്. എന്നാല്‍ മലയാളികള്‍ അല്ളെങ്കില്‍ സൗത്ത് ഇന്ത്യാക്കാര്‍ ഇത്രയധികം ആഹാരം കഴിക്കുന്നത് എന്തിനാണ്?

ഉത്തരം കിട്ടാത്ത ചോദ്യം. വിദേശികള്‍ ബ്രഡോ മറ്റു സാധനങ്ങളോ ആപ്പിളോ പോകുന്ന വഴിയിലും വണ്ടിയിലും വച്ച് തിന്ന് ജോലിക്കു പോകുമ്പോള്‍ നാം തലേദിവസം തുടങ്ങും. അരി വെള്ളത്തിലിട്ട് അരിച്ച്, അരച്ച്... പിറ്റേന്ന് ഉരുട്ടി, പരത്തി ,വേവിച്ച്..... കൂടെ കഴിക്കാന്‍ കറി വച്ച്.... ചമ്മന്തിയരച്ച്.....

എന്തിന്? ആയുസിന്‍െറ പ്രധാനപ്പെട്ട എത്ര മണിക്കൂറാണ് ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ നാം ചെലവഴിക്കുന്നത്? എന്നിട്ട് ബ്രെഡ് കഴിക്കുന്നവനേക്കാള്‍ കൂടുതലായി കുടവയറല്ലാതെ നമുക്ക് എന്തുണ്ട്? ബുദ്ധി? സൗന്ദര്യം? കഴിവ്? ഒന്നുമില്ലാതാനും.
ലഞ്ചിന്‍േറയും ഡിന്നറിന്‍േറയുമൊക്കെ കാര്യം ഇങ്ങനെ തന്നെയാണ്...
ഇതൊക്കെ സഹിക്കാം...ഒക്കെ കഴിയുമ്പോള്‍ ആണുങ്ങളുടെ വകയുള്ള ഒരു ഒടുക്കത്തെ ചോദ്യമുണ്ട്.... നിനക്കിവിടെ എന്തിന്‍െറ കുറവാണ്? എന്തു ജോലിയാണുള്ളത്? അതെന്താ നീ എന്നെ പോലെ ആവാത്തത്? എന്ന്.....

എങ്ങനെ ആവും? ജീവിതത്തിന്‍െറ മുക്കാല്‍ പങ്കും അടുക്കളയിലും വീടു വൃത്തിയാക്കാനും മക്കളെ പോറ്റാനും ചെലവഴിക്കുന്ന ഒരു സ്ത്രീ എന്ത് അത്ഭുതം പ്രവര്‍ത്തിക്കണനെന്നാണ് നിങ്ങളൊക്കെ പറയുന്നത്?
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..... അവള്‍ എന്തു ചെയ്യുന്നുവെന്ന്....

മണിക്കൂറുകളോളം നിന്ന് തുണി മടക്കുന്നതു കാണുമ്പോള്‍ എപ്പോഴെങ്കിലും അതൊരു ജോലിയായി തോന്നിയിട്ടുണ്ടോ? മേശ അടുക്കി വക്കുന്നതും ടിവിയിലെ പൊടി തുടക്കുന്നതും കാണുമ്പോള്‍ ചിന്തിച്ചിട്ടുണ്ടോ ഇടക്കെങ്കിലും അതൊന്നു ചെയ്യാം എന്ന്.... വാഷിങ് മെഷിനില്‍ നിന്നും തുണി എടുക്കാന്‍ ഒരു ദിവസമെങ്കിലും ശ്രമിച്ചിട്ടുണ്ടോ? കാണുമ്പോള്‍ നിസാരമെന്നു തോന്നുന്ന ഓരോ ചെറിയ ജോലിക്കും ചെലവഴിക്കേണ്ടി വരുന്ന സമയവും ഊര്‍ജ്ജവും എത്രയാണ്? അറിയാമോ?
......................................................................................................
ഓരോ സ്ത്രീയും ഒരു വയമ്പിന്‍െറ തുണ്ടാണ്.
അടുക്കളയിലും മുറ്റത്തും കുട്ടികളുടേയും ഭര്‍ത്താക്കന്‍മാരുടേയും നടുവിലും അരഞ്ഞു തീരാന്‍ വിധിക്കപ്പെട്ട വയമ്പിന്‍െറ കഷ്ണം.



2015, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

ടിന്‍റുമോന്‍

ഗര്‍ഭിണിയായ സ്ത്രീയ്‍ക്ക് ചോര കൊടുത്ത ടിന്‍റുമോന്‍ പ്രസവശേഷം കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീയുടെ ഭര്‍ത്താവിനോട്-
നന്നായി നോക്കണം കേട്ടോ.. എന്‍റെ ചോരയാ !!

😜😝😜😝😜😝😜😝😜

അച്ഛന്‍- നിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എവിടെടാ ?
ടിന്‍റുമോന്‍- അതു ‍ഞാന്‍ രാമുവിനു കൊടുത്തു
അച്ഛന്‍- എന്തിന് ??
ടിന്‍റുമോന്‍- അവന് അവന്‍റെ അച്ഛനെ ഒന്നു പേടിപ്പിക്കാനാ !

😝😜😝😜😝😜😝😜😝

ടീച്ചര്‍- ഭാര്യയുടെ ഓര്‍മയ്‍ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു.
ടിന്‍റുമോന്‍- അയാള്‍ അത്ര വലിയ മറവിക്കാരനായിരുന്നോ ??

😝😜😝😜😝😜😝😜😝

ക്ലാസ് തുടങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നത് കണ്ട ടിന്‍റുമോനോട് ടീച്ചര്‍- മിടുക്കന്‍.. എല്ലാവരും ടിന്‍റുമോനെ കണ്ടു പടിക്കണം.. വളരെ നല്ല ശീലമാണിത്.. ശരി.. എന്തിനാണ് ടിന്‍റുമോന്‍ പ്രാര്‍ഥിച്ചേ ??
ടിന്‍റുമോന്‍- ഉറങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് !

😝😜😝😜😝😜😝😜😝

ടീച്ചര്‍- എംടിയുടെ നാലുകെട്ടിനെ പറ്റി ടിന്‍റുമോന് എന്താണ് പറയാനുള്ളത് ?
ടിന്‍റുമോന്‍- ഒന്നു കെട്ടിയ എന്‍റെ അച്ഛന്‍റെ കാര്യം കട്ടപ്പൊകയാ..അപ്പോള്‍ നാലു കെട്ടിയ എംടിയുടെ കാര്യം പറയാനുണ്ടോ ??



😝😜😝😜😝😜😝😜😝

പള്ളീലച്ചന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ നമ്മളെല്ലാം പോകണം ടിന്‍റുമോനേ..
ടിന്‍റുമോന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ മോളി മാത്രം പോയാല്‍ പോരേ അച്ചോ ??

😜😝😜😝😜😝😜😝😜

ടീച്ചര്‍- ആറില്‍ അഞ്ചു പോയാല്‍ എന്തു കിട്ടും ?
ടിന്‍റുമോന്‍- അഞ്ചുവിന്‍റെ ശവം കിട്ടും.. അവള്‍ക്കു നീന്താനറിയാന്‍മേല..

😝😜😝😜😝😜😝😜

ടിന്‍റുമോന്‍റെ പ്രാര്‍ഥന- ദൈവമേ എന്നെ ഇന്ത്യയുടെ പ്രസിഡന്‍റ് ആക്കണേ..
അച്ഛന്‍- അതെന്തിനാടാ ??
ടിന്‍റുമോന്‍- ഞാന്‍ പരീക്ഷയ്‍ക്ക് അങ്ങനാ എഴുതിയത് !!

😝😜😝😜😝😜😝😜😝

ജഡ്ജി- നാണമില്ലേ നിനക്ക് ? ഇത് മൂന്നാം തവണയാണ് കോടതിയില്‍ വരുന്നത് ?
ടിന്‍റുമോന്‍- തനിക്കില്ലേ നാണം ? താന്‍ ഡെയ്‍ലി വരുന്നുണ്ടല്ലോ ??

😜😝😜😝😜😝😜😝😜

ടീച്ചര്‍- ഓക്സിജന്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഇത് കണ്ടു പിടിച്ചത് 1773ലാണ്
ടിന്‍റുമോന്‍- ദൈവം കാത്തു, അതിനു മുമ്പെങ്ങാനും ജനിച്ചിരുന്നെങ്കില്‍ ചത്തുപോയേനെ !!

😝😜😝😜😝😜😝😜

ടിന്‍റുമോന്‍- എന്‍റെ വല്യച്ചന്‍ മരിക്കുന്നതിനു മുന്നേ ആ തീയതിയും സമയവും ഒക്കെ അറിയാമായിരുന്നു
അപ്പുമോന്‍- നിന്‍റെ വല്യച്ചന്‍ ജോല്‍സ്യനായിരുന്നോ ??
ടിന്‍റുമോന്‍- ഹേയ്.. ജഡ്ജി അതൊക്കെ നേരത്തേ പറഞ്ഞു കൊടുത്തായിരുന്നു !!

😜😝😜😝😜😝😜😝

ഡ്രൈവിങ് പഠിക്കാനിരിക്കുന്ന ടിന്‍റുമോനോട് ഗിയറില്‍ പിടിച്ചിട്ട് പരിശീലകന്‍- ഫസ്റ്റ് എങ്ങോട്ടാ ?
ടിന്‍റുമോന്‍- ഫസ്റ്റ് നമുക്ക് മാമന്‍റെ വീട്ടില്‍ പോകാം..

😝😜😝😜😝😜😝😜😝

ടിന്‍റുമോന്‍- ആ രാജേഷ് ഇന്നെന്നെ തല്ലി.. ഇനി തല്ലിയാല്‍ ഞാന്‍ ക്ഷമിച്ചെന്നു വരില്ല !
അച്ഛന്‍- നിനക്കു മാഷിനോടു പറഞ്ഞുകൂടായിരുന്നോ ??
ടിന്‍റുമോന്‍- അവന്‍ തന്നെയാണീ രാജേഷ് !!

😝😜😝😜😝😜😝😜

ടീച്ചര്‍- വെള്ളം എല്ലാവരുടെയും വീട്ടിലുള്ളതാണല്ലോ.. ഇനി വെള്ളത്തിന്‍റെ ഫോര്‍മുല പറയൂ..
ടിന്‍റുമോന്‍- H2MgClNaClHNO3CaCO3 Ca(OH)2SnTnHg NiHCl(COOH)O
ടീച്ചര്‍- എന്തുവാടാ ഇത് ?
ടിന്‍റുമോന്‍- എന്‍റെ വീട്ടില്‍ കോര്‍പറേഷന്‍ വെള്ളമാണ് ടീച്ചര്‍

😝😜😝😜😝😜😝😜

ഇംഗ്ലിഷ് അധ്യാപകന്‍- ഡേ എന്നതിനുദാഹരണങ്ങള്‍ പറയുക.
മധു- ആനുവല്‍ ഡേ !
സതീഷ്- ബര്‍ത്ത് ഡേ !
ടിന്‍റുമോന്‍- എന്തുവാടേ ?

😝😜😝😜😝😜😝😜

അധ്യാപകന്‍- ടിന്‍റുമോന് നീന്തലറിയാമോ ?
ടിന്‍റുമോന്‍- ഇല്ല
അധ്യാപകന്‍- കഷ്ടം, പട്ടികള്‍ക്കു പോലും നീന്താനറിയാം, പട്ടി നിന്നെക്കാള്‍ എത്ര ഭേദമാണ് !
ടിന്‍റുമോന്‍- മാഷിനു നീന്താനറിയാമോ ?
അധ്യാപകന്‍- പിന്നേ, അറിയാം.
ടിന്‍റുമോന്‍- അപ്പോള്‍ പട്ടിയും മാഷും തമ്മിലെന്താ വ്യത്യാസം ?

😝😜😝😜😝😜😝😜😝

ടിന്‍റുമോനടങ്ങുന്ന 50 പേരുടെ സംഘം തൃശൂര്‍ പൂരത്തിനു പോയി. അവിടെ വച്ച് ടിന്‍റുമോന്‍ കൂട്ടം തെറ്റിപ്പോയി.
അനൗണ്‍സ്മെന്‍റ് കൗണ്ടറില്‍ ചെന്ന് ടിന്‍റുമോന്‍ പറഞ്ഞു- ചേട്ടാ, എന്‍റെ കൂടെ വന്ന 49 പേരെ കാണാതെ പോയി !
കൗണ്ടറിലിരുന്നയാള്‍- 49 പേരെ കാണാതെ പോയെന്നോ ??
ടിന്‍റുമോന്‍- പിന്നെ ഞാനെന്താ പറയണ്ടേ ? എന്നെ കാണാതെ പോയെന്നോ ??

😜😝😜😝😜😝😜😝😜

ടിന്റുമോന്‍ – അപ്പുറത്തെ വീട്ടുകാര്‍ എന്നെ ദൈവമായിട്ട കാണുന്നെ .
അമ്മ – അത് നിനക്കെങ്ങനെ മനസ്സിലായി ?
ടിന്റുമോന്‍ – ഞാന്‍ അങ്ങോട്ട് ചെന്നപ്പോള്‍ അവര് പറയുകയാ- “ദൈവമേ , നീ പിന്നെയും വന്നോ …!!!”

😝😜😝😜😝😜😝😜😝

അച്ഛന്റെ മുന്‍പില്‍ നിന്ന് സിഗരറ്റ് വലിക്കുന്ന ടിന്റുമോനോട് അച്ഛന്‍- എന്താടാ, അച്ഛന്റെ മുന്‍പില്‍
നിന്നാണോ സിഗരറ്റ് വലിക്കുന്നത് ?
ടിന്റുമോന്‍ -അച്ഛനല്ലേ … പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ !

😝😜😝😜😝😜😝😜😝

ടീച്ചര്‍- കണ്ണ് കാണാത്തവരെ നമ്മള്‍ അന്ധന്‍ എന്ന് വിളിക്കും, അപ്പോള്‍ ചെവി കേള്‍ക്കാത്തവരെ എന്ത് വിളിക്കും ?
ടിന്റുമോന്‍ -ചെവി കേള്‍ക്കതവരെ അവന്റെ തന്തക്കു വരെ വിളിക്കാം ടീച്ചറേ !

😝😜😝😜😝😜😝😜😝

കൊതുക് കടി കിട്ടിയ ടിന്റുമോന്‍ കൊതുകിനെ പിടിച്ചിട്ടു വെറുതെ വിട്ടു.
അപ്പുമോന്‍ -എന്താടാ അതിനെ കൊല്ലാതെ വിട്ടത് ?
ടിന്റുമോന്‍ – ഒന്നുമില്ലെങ്കിലും അവന്‍ എന്റെ ചോര അല്ലെഡാ !

😝😜😝😜😝😜😝😜😝

ടീച്ചര്‍- ആപ്പിളും ഓറഞ്ചും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് ?
ടിന്‍റുമോന്‍- ഓറഞ്ചിന്‍റെ നിറം ഓറ‍ഞ്ചാണ്, പക്ഷെ ആപ്പിളിന്‍റെ നിറം ആപ്പിളല്ല! !!

😝😜😝😜😝😜😝😜

ടിന്‍റുമോന്‍ ഡോക്ടറോട്- ഈ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ എത്ര രൂപയാകും ?
ഡോക്ടര്‍- ഒരു അഞ്ചു ലക്ഷം രൂപയാകും
ടിന്‍റുമോന്‍- പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ ?

😝😜😝😜😝😜😝😜

അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍- അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു
അച്ഛന്‍- എന്റെ പേരിലോ ?
ടിന്റുമോന്‍- രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു

😝😜😝😜😝😜😝😜😝

ടിന്റു മോന്റെ അപ്പൂപന്‍- അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ
ടിന്റുമോന്‍ – ആദ്യം അപ്പൂപ്പന്‍ പോയി ഒളിച്ചോ, അപ്പൂപ്പന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ രണ്ടാഴ്ച ലീവ് എടുത്തത്‌

😝😜😝😜😝😜😝😜

ടിന്‍റുമോന്‍റെ തിയറി-
തുമ്പി, ആട് തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍,
പൊന്നോല തുമ്പീ, പൂവാലി തൂമ്പീ, ആട്.. ആട് നീ ആടാട് !

😝😜😝😜😝😜😝😜

വാര്‍ഷികപരീക്ഷക്ക് ഒറ്റ ചോദ്യത്തിനും ഉത്തരമറിയാതെ ഒടുവില്‍ ഉത്തരക്കടലാസില്‍ ടിന്‍റുമോന്‍ ഇങ്ങനെ എഴുതി വച്ചു
-ഒറ്റ തന്തയ്‍ക്കു പിറന്നവനാണെങ്കില്‍ ജയിപ്പിക്കെടാ !!

😝😜😝😜😝😜😝😜😝

ടീച്ചര്‍ – ശ്രീ കൃഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു, ഇതില്‍ നിന്നും എന്തു മനസിലാക്കാം ?
ടിന്റുമോന്‍ – അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു !!

😝😜😝😜😝😜😝😜😝

ടിന്റുമോന്‍ – ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു,
ചുമ്മാ വിളിച്ചതാ.. കൂടെ ഇറങ്ങി പോന്നു !!

😝😜😝😜😝😜😝😜😝

ടിന്‍റുമോന്‍റെ അമ്മ വീട്ടില്‍ വച്ച് ഫേഷ്യല്‍ ചെയ്യുന്നത് കണ്ട് ടിന്‍റുമോന്‍- എന്താ അമ്മേ ഇത് ?
അമ്മ- സൗന്ദര്യമുണ്ടാകാന്‍ വേണ്ടി ചെയ്യുന്നതാണ് മോനേ !
കുറച്ചു കഴിഞ്ഞ് അമ്മ ക്രീം തുടച്ചു കളയുന്നത് കണ്ട് ടിന്‍റുമോന്‍- ഇത്ര പെട്ടെന്നു തോല്‍വി സമ്മതിച്ചോ ?


2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

അറഫ പ്രസംഗം (വിടവാങ്ങൽ പ്രസംഗം)

അറഫ പ്രസംഗം (വിടവാങ്ങൽ പ്രസംഗം) -. മുഹമ്മദ്‌ നബി ( صلى الله عليه و سلم)

"ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുക.
ഇനി ഒരിക്കൽകൂടി ഇവിടെവെച്ച്‌ നിങ്ങളുമായി സന്ധിക്കാൻ സാധിക്കുമോയെന്ന് എനിക്കറിയില്ല".

"ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാൾ വരെ പവിത്രമാണു, ഈ മാസവും ഈ ദിവസവും പവിത്രമായത്‌ പോലെ.
തീർച്ചയായും നിങ്ങൾ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും, അപ്പോൾ അവൻ നിങ്ങളുടെ കർമ്മങ്ങളെകുറിച്ച്‌ നിങ്ങളോട്‌ ചോദിക്കും".

"ഈ സന്ദേശം നിങ്ങൾക്കെത്തിച്ചുതരികയെന്ന ചുമതല ഞാൻ പൂർത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി".

"വല്ലവരുടേയും വശം വല്ല അമാനത്തുകളുണ്ടെങ്കിൽ അത്‌ അതിന്റെ അവകാശികളെ തിരിച്ചേൽപിച്ചുകൊള്ളട്ടെ.
എല്ലാ പലിശ ഇടപാടുകളും ഇന്നുമുതൽ നാം ദുർബലപ്പെടുത്തിയിരിക്കുന്നു.
എന്നാൽ മൂലധനത്തിൽ നിങ്ങൾക്കവകാശമുണ്ട്‌, അതിനാൽ നിങ്ങൾക്കൊട്ടും നഷ്ടം പറ്റുന്നില്ല".

"പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ച്കഴിഞ്ഞു, ആദ്യമായി എന്റെ പിതൃവ്യൻ അബ്ബാസിനുകിട്ടാനുള്ള പലിശയിതാ ഞാൻ റദ്ദ്ചെയ്യുന്നു".

"അനിസ്ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുർബലപ്പെടുത്തിയിരിക്കുന്നു, അനിസ്ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു".

"ജനങ്ങളേ, നിങ്ങൾക്ക്‌ സ്ത്രീകളോട്‌ ചില ബാധ്യതകളുണ്ട്‌, അവർക്ക്‌ നിങ്ങളോടും. നിങ്ങൾക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെവിരിപ്പ്‌ സ്പർശിക്കാൻ അവരനുവദിക്കരുത്‌, വ്യക്തമായ നീചവൃത്തികൾ ചെയ്യുകയുമരുത്‌ ".

"സ്ത്രീകളോട്‌ നിങ്ങൾ ദയാപുരസ്സരം പെരുമാറുക, അവർ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാകുന്നു.
അല്ലാഹുവിന്റെ അമാനത്തായാണു നിങ്ങളവരെ വിവാഹം ചെയ്തത്‌ ".

"ജനങ്ങളേ, വിശ്വാസികൾ പരസ്പരം സഹോദരങ്ങളാണു.
തന്റെ സഹോദരൻ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആർക്കും ഒന്നും അനുവതനീയമല്ല, അതിനാൽ നിങ്ങളന്യോന്യം ഹിംസകളിലേർപ്പെടാതിരിക്കുക.
അങ്ങനെ ചെയ്താൽ നിങ്ങൾ സത്യനിഷേധികളാകും".

"ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുക, വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണു ഞാൻ പോകുന്നത്‌, അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്‌ ".

"ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണു, നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണു, നിങ്ങളെല്ലാം ആദമിൽനിന്നുള്ളവരാണു, ആദമോ മണ്ണിൽനിന്നും.
അതിനാൽ അറബിക്ക്‌ അനറബിയെക്കാളോ അനറബിക്ക്‌ അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല, ദൈവ ഭക്തിയുടെ അടിസ്താനത്തിലല്ലാതെ".

"അല്ലാഹുവേ, ഞാൻ ഈ സന്ദേശം എത്തിച്ച്‌ കൊടുത്തില്ലേ ?
അല്ലാഹുവേ, നീയതിനു സാക്ഷി".

"അറിയുക, ഈ സന്ദേശം കിട്ടിയവർ അത്‌ കിട്ടാത്തവർക്ക്‌ എത്തിച്ച്കൊടുക്കട്ടെ".

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ഭാര്യക്ക് ഒരു E Mail

📧📧📧💌💌📧📧📧
വിദേശത്ത് ജോലിക്കെത്തിയ ഒരാൾ മുറിയിലിരുന്ന് വീട്ടിൽ ഇരിക്കുന്ന തന്‍റ ഭാര്യക്ക്  ഒരു  E Mail അയക്കാൻ തീരുമാനിച്ചു.....

പക്ഷേ തിരക്കിനിടയിൽ E-Mail Address മാറിയത് അയാൾ അറിഞ്ഞില്ല...
അയാൾ അയച്ച E mail മറ്റൊരിടത്താണ് കിട്ടിയത്...

💻ഇതേസമയം മറ്റൊരിടത്ത് സ്വന്തം ഭർത്താവിന്‍റെ മരണത്തിൽ വിഷമിച്ചിരിക്കുന്ന വീട്ടമ്മ കുറച്ചുനാളുകൾക്ക് ശേഷം തന്‍റെ mail  പരിശോധിക്കുകയായിരുന്നു...

മരണത്തിനെത്താൻ കഴിയാത്തവരുടെയും മറ്റും  അനുശോചനങ്ങളും ആശ്വാസവാക്കുകളും പ്രതീക്ഷിച്ച് Computer നു മുന്നിലിരുന്ന് അവർ inbox ൽ തനിക്ക് വന്ന ആദ്യ message കണ്ട് വലിയൊരലർച്ചയോടെ നിലം പതിച്ചു...

ശബ്ദം കേട്ടോടിയത്തിയ അവരുടെ മകൻ  ബോധം നഷ്ടപ്പെട്ടു  കിടക്കുന്ന അമ്മയേയും Computer ൽ വന്ന message മാണ് കണ്ടത്...
അവർക്ക് വന്ന message മകൻ  ഇങ്ങനെ വായിച്ചു...⤵⤵



====================                  💌പ്രിയതമക്ക്...

"യാത്ര വിഷമം പിടിച്ചതായിരുന്നെങ്കിലും ഞാൻ  വളരെ വേഗം ഇങ്ങെത്തി...
ഇവിടെ എത്തിയതോടെ ബുദ്ധിമുട്ടുകൾ തീർന്നു...

ഇവിടെ ഒരോരുത്തർക്കും മുറിയിൽ E mail സൗകര്യം വരെ ഒരുക്കീട്ടുണ്ട്...

അതിനാൽ വേണ്ടപ്പെട്ടവർക്കൊക്കെ E mail അയക്കാം...

പിന്നെ  നിന്‍റെ യാത്രയുടെ കാര്യവും ഞാൻ ഏർപ്പാടാക്കീട്ടുണ്ട്...
താമസിയാതെ നിനക്കും ഇങ്ങോട്ട് വരാം...

എന്‍റെ  യാത്ര പോലെ വിഷമം പിടിച്ചതാകാതിരിക്കട്ടെ നിന്‍റെ യാത്ര എന്നാശംസിക്കുന്നു...

എത്രയും പെട്ടെന്ന് യാത്രക്കൊരുങ്ങുക..!

സസ്നേഹം.....

പ്രിയഭർത്താവ്....."
=====================

😝😝😝😝😝😝😝😝😝

ബലിമാംസവുംഅയല്‍വാസികളും

Zac കിഴക്കേതിൽ🐃🐄🐐 ബലിമാംസം അയൽവാസി  ..............  [ അമുസ്ലിം ] കൾക്ക് കൊടുക്കാൻ  പറ്റില്ല എന്ന്  പറയുന്നവർക്ക് ......................                                   കവിത
                                           ബലിമാംസവുംഅയല്‍വാസികളും .........................................................

ബലിദിനം വന്നു
ബഹുജനം ഉണര്‍ന്നു
പുണ്യവാള പ്രഭുവാം
ഇബ്രാഹിമിന്‍ ചര്യ
പിന്തുടര്‍ന്നീടുന്നു
മുസ്ലീം ലോകം

പെരുന്നാള്‍ ദിനം മുതല്‍
ബലിയറുത്തീടലായ്
പുതുമാംസം വന്നണഞ്ഞീടുന്നു
വീടുകളില്‍

ഓരോ മുസ്ലീം വീടിൻറെ  പരിസരവും
തളംകെട്ടി നില്‍ക്കുന്നു മാംസഗന്ധം
പ്രഭാതം മുതല്‍ ,
മാംസ ഭോജനം തുടരും
പ്രദോഷത്തിലും ഇതു തന്നെയവസ്ഥ

ശീതീകരണ പെട്ടി നിറഞ്ഞു കവിഞ്ഞു
അയല്പക്ക ഭവനങ്ങള്‍ ആശ്രയിച്ചീടലായ്
പെരുന്നാള്‍ സുദിനങ്ങള്‍ തീരുന്നതിന്‍ മുമ്പ്‌
ബലിമാംസം തിന്നു മടുത്തൊരു മട്ടിലായ്‌

പലരും രോഗി യായ് ,
ചിലരൊക്കെ കിടപ്പിലായ്
ആശുപത്രികളല്ലാം നിറഞ്ഞു കവിഞ്ഞു
വറുത്തു ,വരട്ടി ,ചുട്ടു ,കറിവെച്ചു ,
അച്ചാറുണ്ടാക്കി പിന്നെയും ബാക്കിയായ്

ഇനി എന്തു ചെയ്യും ?
ഉസ്താദിനോടൊരു ചോദ്യം ...

ആത്മ മിത്രങ്ങളാം ചന്ദ്രനും അപ്പുവും-
അവരുടെ ഇണകളും പിഞ്ചു പൈതങ്ങളും
അയല്‍വാസിയായുണ്ട്
അവര്‍ക്കും ഒരല്‍പം
ബലി മാംസം നല്‍കുവാന്‍
ഇന്നൻറെ  ഉള്ളം കൊതിക്കുന്നു ഉസ്താദെ

പാടില്ല പാടില്ല ബലി മാംസം നല്‍കുവാന്‍
പവിത്രമാം മാംസം കഴിക്കരുത് കാഫിര്‍ -
കുടല്‍ പോലും മണ്ണിട്ട്‌ മൂടുന്നതുത്തമം
എന്നറിഞ്ഞീടണം സത്യവിശ്വാസികള്‍

പിന്നെയും ചോദിച്ചു
ഉസ്താദെ,  ഉസ്താദെ ,
പട്ടിയും  പൂച്ചയും കുറുക്കനും കഴുകനും
ചിതലും ഉറുമ്പും ഭുജിക്കുമിതെങ്കില്‍ -
എന്തെ ആദമിന്‍ മക്കള്‍ക്കു  നിഷിദ്ധമായ് ?

ഖുര്‍ആനില്‍ നിന്നും തിരു നബിയില്‍ നിന്നും
 അകന്നവര്‍ ഇസ്ലാമിന്‍ പ്രതിനിധികളെങ്കില്‍-
ഇനിയും ഇതുപോല്‍ ഒരായിരം ചോദ്യം
ശുദ്ധ ഹൃദയങ്ങളില്‍ നിന്നും ഉയര്‍ന്നിടും ....

ഇതു വളർത്തു ദോഷമൊ..???


ഇത് ഒരു സാങ്കല്പിക കഥ അല്ല.
BSC ക്ക് പഠിക്കുന്ന ഹിബഫാത്തിമ എന്ന മുസ്ലിം പെണ്‍കുട്ടിയും ബേസിൽ ജോർജ് എന്ന ക്രിസ്ത്യൻ യുവാവും തമ്മിൽ കടുത്ത പ്രണയത്തിൽ ആയിരുന്നു.

ഇതൊന്നും അറിയാത്ത ഹിബയുടെ പിതാവ് അവൾക്കു വേറെ ഒരു കല്യാണം ഉറപ്പിച്ചു. കല്യാണത്തിനെല്ലാം മൗന സമ്മതം മൂളിയ അവൾ ആരും അറിയാതെ ബേസിൽ ജോർജ്ജുമായി ഒളിച്ചോടാൻ തിരുമാനിച്ചു.

 ഭാഗ്യവശാൽ അത് പിതാവ് അറിഞ്ഞു. അവൾ കരഞ്ഞുകൊണ്ട്‌ പിതാവിനോട് പറഞ്ഞു
"എനിക്ക് അവൻ ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല എന്ന്.

മകളുടെ സന്തോഷം മാത്രം ആഗ്രഹിച്ച ആ പിതാവ് അവളുടെ ആഗ്രഹത്തിന് എതിര് നിന്നില്ല. ( ബന്ധുക്കളുടെയും, നാട്ടുകാരുടെയും കുറ്റപ്പെടുത്തലും പരിഹാസ വാക്കുകളും ആ പിതാവിനെ വല്ലാതെ വീർപ്പു മുട്ടിച്ചു)

പിതാവ് ബേസിലിനെ നേരിൽ കണ്ടു, എന്നിട്ട് കയ്യിൽ ഖുർആൻ കൊടുത്തിട്ട് പറഞ്ഞു , കല്യാണത്തിന് മുമ്പ് ഇതൊന്നു മനസ്സിരുത്തി വായിക്കണം. .....

ദിവസങ്ങൾ നീങ്ങി...
അവൻ ഖുർആൻ വായനയിൽ മുഴുകി..........
ബൈബിൾ വായിച്ചിട്ടുള്ള അവനെ ഖുർആൻ വല്ലാതെ  സ്വാധീനിച്ചു. മറിയമിന്റെ കാര്യവും, യേശുവിനെ കുറിച്ചുള്ള ഖുർആൻ പരാമർശങ്ങളും അവനെ കൂടുതൽ കൂടുതൽ ഇസ്ലാമിനെ പറ്റി പഠിക്കാൻ സഹായിച്ചു. ...

 മാസങ്ങൾക്ക് ശേഷം ബേസിൽ ഹിബയുടെ പിതാവിനെ ഫോണിൽ വിളിച്ചു.

"അസ്സലാമു അലൈകും,, ഞാൻ മുഹമ്മദ് ബേസിൽ.
ഇസ് ലാം സ്വീകരിച്ചു".

പിതാവിന് സന്തോഷം കൊണ്ട് വീർപ്പുമുട്ടി ....

"പക്ഷെ എനിക്ക് നിങ്ങളുടെ മകളെ വേണ്ട. അവളെ എനിക്ക് ഭാര്യ ആക്കാൻ കഴിയില്ല.. "
 ആശ്ചര്യത്തോടെ പിതാവ് ചോദിച്ചു "എന്തുകൊണ്ട് പറ്റില്ല??"
ബേസിൽ മറുപടി പറഞ്ഞു,, ഇത്രയും വർഷം അവളെ വളർത്തിയ സ്വന്തം ഉമ്മയേയും,, ഉപ്പയെയും,, അതിലുപരി ഇത്രയും മഹത്തായ ഇസ്ലാമിനെയും വിട്ടെറിഞ്ഞ്‌ എന്റെ കൂടെ പോരാൻ ഇറങ്ങിയ ഇവളെ എങ്ങനെ ഞാൻ വിശ്വസിക്കും..... നരകവും, സ്വർഗ്ഗവും ഉണ്ടെന്നു ഖുർആൻ ഇത്ര കൃത്യമായി പറഞ്ഞിട്ടും ഒരു ക്രിസ്ത്യൻറെ കൂടെ പുറപ്പെടാൻ തയ്യാറായ ഇവളെ എങ്ങനെ എനിക്ക് സ്വീകരിക്കാൻ കഴിയും?
എനിക്ക് വേണ്ടത് സ്വാലിഹായ ഒരു ഭാര്യയെ ആണ്. അല്ലാഹുവോട് ഞാൻ ദുആ ചെയ്യുന്നത് എനിക്ക് ഒരു സ്വാലിഹായ ഇണയെ തരണം എന്നാണ്. ഒരിക്കലും നിങ്ങളുടെ മകൾ  ഒരു സ്വാലിഹായ മകൾ ആയിട്ടില്ല. ...
പറ്റുമെങ്കിൽ അവളെ ഖുർആർ പഠിപ്പിക്കുക.
അല്ലാഹു നിങ്ങളെ കൈവിടില്ല "
😪😪😪😪😪😪😪