2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ബലിമാംസവുംഅയല്‍വാസികളും

Zac കിഴക്കേതിൽ🐃🐄🐐 ബലിമാംസം അയൽവാസി  ..............  [ അമുസ്ലിം ] കൾക്ക് കൊടുക്കാൻ  പറ്റില്ല എന്ന്  പറയുന്നവർക്ക് ......................                                   കവിത
                                           ബലിമാംസവുംഅയല്‍വാസികളും .........................................................

ബലിദിനം വന്നു
ബഹുജനം ഉണര്‍ന്നു
പുണ്യവാള പ്രഭുവാം
ഇബ്രാഹിമിന്‍ ചര്യ
പിന്തുടര്‍ന്നീടുന്നു
മുസ്ലീം ലോകം

പെരുന്നാള്‍ ദിനം മുതല്‍
ബലിയറുത്തീടലായ്
പുതുമാംസം വന്നണഞ്ഞീടുന്നു
വീടുകളില്‍

ഓരോ മുസ്ലീം വീടിൻറെ  പരിസരവും
തളംകെട്ടി നില്‍ക്കുന്നു മാംസഗന്ധം
പ്രഭാതം മുതല്‍ ,
മാംസ ഭോജനം തുടരും
പ്രദോഷത്തിലും ഇതു തന്നെയവസ്ഥ

ശീതീകരണ പെട്ടി നിറഞ്ഞു കവിഞ്ഞു
അയല്പക്ക ഭവനങ്ങള്‍ ആശ്രയിച്ചീടലായ്
പെരുന്നാള്‍ സുദിനങ്ങള്‍ തീരുന്നതിന്‍ മുമ്പ്‌
ബലിമാംസം തിന്നു മടുത്തൊരു മട്ടിലായ്‌

പലരും രോഗി യായ് ,
ചിലരൊക്കെ കിടപ്പിലായ്
ആശുപത്രികളല്ലാം നിറഞ്ഞു കവിഞ്ഞു
വറുത്തു ,വരട്ടി ,ചുട്ടു ,കറിവെച്ചു ,
അച്ചാറുണ്ടാക്കി പിന്നെയും ബാക്കിയായ്

ഇനി എന്തു ചെയ്യും ?
ഉസ്താദിനോടൊരു ചോദ്യം ...

ആത്മ മിത്രങ്ങളാം ചന്ദ്രനും അപ്പുവും-
അവരുടെ ഇണകളും പിഞ്ചു പൈതങ്ങളും
അയല്‍വാസിയായുണ്ട്
അവര്‍ക്കും ഒരല്‍പം
ബലി മാംസം നല്‍കുവാന്‍
ഇന്നൻറെ  ഉള്ളം കൊതിക്കുന്നു ഉസ്താദെ

പാടില്ല പാടില്ല ബലി മാംസം നല്‍കുവാന്‍
പവിത്രമാം മാംസം കഴിക്കരുത് കാഫിര്‍ -
കുടല്‍ പോലും മണ്ണിട്ട്‌ മൂടുന്നതുത്തമം
എന്നറിഞ്ഞീടണം സത്യവിശ്വാസികള്‍

പിന്നെയും ചോദിച്ചു
ഉസ്താദെ,  ഉസ്താദെ ,
പട്ടിയും  പൂച്ചയും കുറുക്കനും കഴുകനും
ചിതലും ഉറുമ്പും ഭുജിക്കുമിതെങ്കില്‍ -
എന്തെ ആദമിന്‍ മക്കള്‍ക്കു  നിഷിദ്ധമായ് ?

ഖുര്‍ആനില്‍ നിന്നും തിരു നബിയില്‍ നിന്നും
 അകന്നവര്‍ ഇസ്ലാമിന്‍ പ്രതിനിധികളെങ്കില്‍-
ഇനിയും ഇതുപോല്‍ ഒരായിരം ചോദ്യം
ശുദ്ധ ഹൃദയങ്ങളില്‍ നിന്നും ഉയര്‍ന്നിടും ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ