ഇത് ഒരു സാങ്കല്പിക കഥ അല്ല.
BSC ക്ക് പഠിക്കുന്ന ഹിബഫാത്തിമ എന്ന മുസ്ലിം പെണ്‍കുട്ടിയും ബേസിൽ ജോർജ് എന്ന ക്രിസ്ത്യൻ യുവാവും തമ്മിൽ കടുത്ത പ്രണയത്തിൽ ആയിരുന്നു.
ഇതൊന്നും അറിയാത്ത ഹിബയുടെ പിതാവ് അവൾക്കു വേറെ ഒരു കല്യാണം ഉറപ്പിച്ചു. കല്യാണത്തിനെല്ലാം മൗന സമ്മതം മൂളിയ അവൾ ആരും അറിയാതെ ബേസിൽ ജോർജ്ജുമായി ഒളിച്ചോടാൻ തിരുമാനിച്ചു.
ഭാഗ്യവശാൽ അത് പിതാവ് അറിഞ്ഞു. അവൾ കരഞ്ഞുകൊണ്ട് പിതാവിനോട് പറഞ്ഞു
"എനിക്ക് അവൻ ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല എന്ന്.
മകളുടെ സന്തോഷം മാത്രം ആഗ്രഹിച്ച ആ പിതാവ് അവളുടെ ആഗ്രഹത്തിന് എതിര് നിന്നില്ല. ( ബന്ധുക്കളുടെയും, നാട്ടുകാരുടെയും കുറ്റപ്പെടുത്തലും പരിഹാസ വാക്കുകളും ആ പിതാവിനെ വല്ലാതെ വീർപ്പു മുട്ടിച്ചു)
പിതാവ് ബേസിലിനെ നേരിൽ കണ്ടു, എന്നിട്ട് കയ്യിൽ ഖുർആൻ കൊടുത്തിട്ട് പറഞ്ഞു , കല്യാണത്തിന് മുമ്പ് ഇതൊന്നു മനസ്സിരുത്തി വായിക്കണം. .....
ദിവസങ്ങൾ നീങ്ങി...
അവൻ ഖുർആൻ വായനയിൽ മുഴുകി..........
ബൈബിൾ വായിച്ചിട്ടുള്ള അവനെ ഖുർആൻ വല്ലാതെ സ്വാധീനിച്ചു. മറിയമിന്റെ കാര്യവും, യേശുവിനെ കുറിച്ചുള്ള ഖുർആൻ പരാമർശങ്ങളും അവനെ കൂടുതൽ കൂടുതൽ ഇസ്ലാമിനെ പറ്റി പഠിക്കാൻ സഹായിച്ചു. ...
മാസങ്ങൾക്ക് ശേഷം ബേസിൽ ഹിബയുടെ പിതാവിനെ ഫോണിൽ വിളിച്ചു.
"അസ്സലാമു അലൈകും,, ഞാൻ മുഹമ്മദ് ബേസിൽ.
ഇസ് ലാം സ്വീകരിച്ചു".
പിതാവിന് സന്തോഷം കൊണ്ട് വീർപ്പുമുട്ടി ....
"പക്ഷെ എനിക്ക് നിങ്ങളുടെ മകളെ വേണ്ട. അവളെ എനിക്ക് ഭാര്യ ആക്കാൻ കഴിയില്ല.. "
ആശ്ചര്യത്തോടെ പിതാവ് ചോദിച്ചു "എന്തുകൊണ്ട് പറ്റില്ല??"
ബേസിൽ മറുപടി പറഞ്ഞു,, ഇത്രയും വർഷം അവളെ വളർത്തിയ സ്വന്തം ഉമ്മയേയും,, ഉപ്പയെയും,, അതിലുപരി ഇത്രയും മഹത്തായ ഇസ്ലാമിനെയും വിട്ടെറിഞ്ഞ് എന്റെ കൂടെ പോരാൻ ഇറങ്ങിയ ഇവളെ എങ്ങനെ ഞാൻ വിശ്വസിക്കും..... നരകവും, സ്വർഗ്ഗവും ഉണ്ടെന്നു ഖുർആൻ ഇത്ര കൃത്യമായി പറഞ്ഞിട്ടും ഒരു ക്രിസ്ത്യൻറെ കൂടെ പുറപ്പെടാൻ തയ്യാറായ ഇവളെ എങ്ങനെ എനിക്ക് സ്വീകരിക്കാൻ കഴിയും?
എനിക്ക് വേണ്ടത് സ്വാലിഹായ ഒരു ഭാര്യയെ ആണ്. അല്ലാഹുവോട് ഞാൻ ദുആ ചെയ്യുന്നത് എനിക്ക് ഒരു സ്വാലിഹായ ഇണയെ തരണം എന്നാണ്. ഒരിക്കലും നിങ്ങളുടെ മകൾ ഒരു സ്വാലിഹായ മകൾ ആയിട്ടില്ല. ...
പറ്റുമെങ്കിൽ അവളെ ഖുർആർ പഠിപ്പിക്കുക.
അല്ലാഹു നിങ്ങളെ കൈവിടില്ല "
😪😪😪😪😪😪😪
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ