2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

വിരോധാഭാസം

ഞാന്‍ കഴിച്ചു തടി കൂട്ടാന്‍ നോക്കുന്നു. കൂടെ ഒള്ള ഒരുത്തന്‍ പട്ടിണി കിടന്നു തടി കുറക്കാന്‍ നോക്കുന്നു. എന്തൊരു

#വിരോധാഭാസം...!!


പരീക്ഷയിൽ തോറ്റതിന്‌ ടീച്ചറെ കയ്യിൽ നിന്ന് അടി കിട്ടിയിട്ടുണ്ട്, എന്നു കരുതി പരീക്ഷ ജയിച്ചപ്പഴൊന്നും ഞാൻ ടീച്ചറെ  തിരിച്ചടിച്ചിട്ടില്ല . ചെറുപ്പം മുതലേ ക്ഷമ എന്നും എന്റെ കൂടെയുണ്ടായിരുന്നു😅😀


#ക്ഷമ


മക്കള്‍ നന്നായാല്‍ അത് പാരമ്പര്യത്തിന്‍റെ ഗുണം. ചീത്തയയാല്‍ അത് കൂട്ടുകെട്ടിന്‍റെ ദോഷം. എന്തൊരു

#വിരോധാഭാസം!!!


ജോലി കിട്ടണമെങ്കിൽ എക്സ്പീരിയൻസ് വേണം ,എക്സ്പീരിയൻസ് കിട്ടാൻ ജോലിയും.

ഈ നാട് നന്നാവില്ല


ജീവിതത്തിൽ ക്ഷമയും,      സഹനശക്തിയും
ഉണ്ടാകാൻ സാംസങ് ഫോണിന്റ്റെ
കൂടെ BSNL
സിം ഉപയോഗിച്ചാൽ,മതി..😀😃


ഏറ്റവുമധികം നന്ദിയുള്ള ജീവി നായ ആയിരുന്നിട്ടും നന്ദി ഇല്ലാത്തവനനെ നായിൻറെ മോനേന്നു വിളിക്കുന്നതാണ് വിരോധാഭാസത്തിൻറെ വിരോധാഭാസം


കത്തുന്ന വാതകമായ ഹൈഡ്രജനും കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജനും കൂടിയാൽ കിട്ടുന്നത്‌ കത്തുന്ന തീയിനെ അണയ്ക്കുന്ന വെള്ളം!


#വിരോധാഭാസം


പട്ടികൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരുപാട് മനുഷ്യരുണ്ട്. പക്ഷേ, മനുഷ്യനു വേണ്ടി ശബ്ദിക്കാൻ ഒരു പട്ടിയുമില്ല.

#വിരോധാഭാസം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ