ഭൂമിയിലെ സ്ത്രീകളുടെ നരകം ഏതാണ്?
അടുക്കള....
പ്രത്യേകിച്ചും മലയാളിയുടെ അടുക്കള.
ഭൂമിയില്‍ എല്ലായിടത്തും മനുഷ്യരാണ് ജീവിക്കുന്നത്. എന്നാല്‍ മലയാളികള്‍ അല്ളെങ്കില്‍ സൗത്ത് ഇന്ത്യാക്കാര്‍ ഇത്രയധികം ആഹാരം കഴിക്കുന്നത് എന്തിനാണ്?
ഉത്തരം കിട്ടാത്ത ചോദ്യം. വിദേശികള്‍ ബ്രഡോ മറ്റു സാധനങ്ങളോ ആപ്പിളോ പോകുന്ന വഴിയിലും വണ്ടിയിലും വച്ച് തിന്ന് ജോലിക്കു പോകുമ്പോള്‍ നാം തലേദിവസം തുടങ്ങും. അരി വെള്ളത്തിലിട്ട് അരിച്ച്, അരച്ച്... പിറ്റേന്ന് ഉരുട്ടി, പരത്തി ,വേവിച്ച്..... കൂടെ കഴിക്കാന്‍ കറി വച്ച്.... ചമ്മന്തിയരച്ച്.....
എന്തിന്? ആയുസിന്‍െറ പ്രധാനപ്പെട്ട എത്ര മണിക്കൂറാണ് ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ നാം ചെലവഴിക്കുന്നത്? എന്നിട്ട് ബ്രെഡ് കഴിക്കുന്നവനേക്കാള്‍ കൂടുതലായി കുടവയറല്ലാതെ നമുക്ക് എന്തുണ്ട്? ബുദ്ധി? സൗന്ദര്യം? കഴിവ്? ഒന്നുമില്ലാതാനും.
ലഞ്ചിന്‍േറയും ഡിന്നറിന്‍േറയുമൊക്കെ കാര്യം ഇങ്ങനെ തന്നെയാണ്...
ഇതൊക്കെ സഹിക്കാം...ഒക്കെ കഴിയുമ്പോള്‍ ആണുങ്ങളുടെ വകയുള്ള ഒരു ഒടുക്കത്തെ ചോദ്യമുണ്ട്.... നിനക്കിവിടെ എന്തിന്‍െറ കുറവാണ്? എന്തു ജോലിയാണുള്ളത്? അതെന്താ നീ എന്നെ പോലെ ആവാത്തത്? എന്ന്.....
എങ്ങനെ ആവും? ജീവിതത്തിന്‍െറ മുക്കാല്‍ പങ്കും അടുക്കളയിലും വീടു വൃത്തിയാക്കാനും മക്കളെ പോറ്റാനും ചെലവഴിക്കുന്ന ഒരു സ്ത്രീ എന്ത് അത്ഭുതം പ്രവര്‍ത്തിക്കണനെന്നാണ് നിങ്ങളൊക്കെ പറയുന്നത്?
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..... അവള്‍ എന്തു ചെയ്യുന്നുവെന്ന്....
മണിക്കൂറുകളോളം നിന്ന് തുണി മടക്കുന്നതു കാണുമ്പോള്‍ എപ്പോഴെങ്കിലും അതൊരു ജോലിയായി തോന്നിയിട്ടുണ്ടോ? മേശ അടുക്കി വക്കുന്നതും ടിവിയിലെ പൊടി തുടക്കുന്നതും കാണുമ്പോള്‍ ചിന്തിച്ചിട്ടുണ്ടോ ഇടക്കെങ്കിലും അതൊന്നു ചെയ്യാം എന്ന്.... വാഷിങ് മെഷിനില്‍ നിന്നും തുണി എടുക്കാന്‍ ഒരു ദിവസമെങ്കിലും ശ്രമിച്ചിട്ടുണ്ടോ? കാണുമ്പോള്‍ നിസാരമെന്നു തോന്നുന്ന ഓരോ ചെറിയ ജോലിക്കും ചെലവഴിക്കേണ്ടി വരുന്ന സമയവും ഊര്‍ജ്ജവും എത്രയാണ്? അറിയാമോ?
......................................................................................................
ഓരോ സ്ത്രീയും ഒരു വയമ്പിന്‍െറ തുണ്ടാണ്.
അടുക്കളയിലും മുറ്റത്തും കുട്ടികളുടേയും ഭര്‍ത്താക്കന്‍മാരുടേയും നടുവിലും അരഞ്ഞു തീരാന്‍ വിധിക്കപ്പെട്ട വയമ്പിന്‍െറ കഷ്ണം.
—

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ