2015, ഡിസംബർ 11, വെള്ളിയാഴ്‌ച

നല്ല ബിദ്അത്തും ചീത്ത ബിദ്അത്തും


📶നല്ല ബിദ്അത്തും ചീത്ത ബിദ്അത്തും 📶


📘അല്ലാഹുവിന്റെ റസൂല്‍(സ) തന്റെ ഏതൊരു പ്രഭാഷണത്തിന്റെയും തുടക്കത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്
🚇"നിങ്ങള്‍ മതത്തില്‍ പുതുതായുണ്ടാകുന്നകാര്യങ്ങളെ സൂക്ഷിക്കണേ, കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്അത്താകുന്നു. എല്ലാബിദ്അത്തുകളും വഴികേടാണ് (വഴികേടുകളൊക്കെ നരകത്തിലേക്കുമാണ്)''. (ബുഖാരി, മുസ്ലിം, അവസാന ഭാഗം. അബൂദാവൂദ്)🚇📘

📗പ്രവാചക വചനങ്ങളില്‍ ധാരാളം ഉദ്ബോധനങ്ങള്‍ ബിദ്അത്തുകളെക്കുറിച്ച് കാണാന്‍ കഴിയും.
📙ജാബിര്‍(റ) ,ഇബ്നു മസ്ഊദ്(റ), അബൂഹുറൈറ(റ) ,ഇബ്നു ഉമര്‍(റ) തുടങ്ങിയ സ്വഹാബിമാരൊക്കെ ബിദ്അത്തുകളെ കുറിച്ച് പറഞ്ഞതിന് കയ്യും കണക്കുമില്ല.
📔കാരണം നബി(സ)യില്‍ നിന്ന് നേരിട്ട് മതം പഠിച്ചതിനാല്‍ കള്ള നാണയങ്ങള്‍ ഏതൊക്കെയാണെന്നും അത് തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം ആണെന്നും വളരെ കൃത്യമായി മനസ്സിലാക്കിയവരായിരുന്നു അവര്‍.

📗അത്കൊണ്ടാണല്ലോ തുമ്മിയ വ്യക്തി "അല്‍ഹംദുലില്ലാഹ്'' എന്നതിന്റെ കൂടെ "വസ്സ്വലാത്തു വസ്സലാമു അലാ റസൂലുല്ലാഹ് '' എന്നുകൂടി കൂട്ടിപറഞ്ഞപ്പോഴേക്ക് ഇബ്നു ഉമര്‍(റ) അത് ചോദ്യം ചെയ്തത്.

📘അത്കൊണ്ട് തന്നെയാണല്ലോ കയ്യില്‍ നൂലുകെട്ടിയ രോഗിയോട് താങ്കള്‍ ഈ അവസ്ഥയില്‍ മരണപ്പെട്ടാല്‍ താങ്കള്‍ക്ക് വിജയം ലഭ്യമല്ലെന്നും ഞാന്‍ താങ്കള്‍ക്ക് വേണ്ടി  നമസ്കരിക്കുകപോലുമില്ലെന്നും ഹുദൈഫ(റ) പ്രഖ്യാപിച്ചത്.

📕അത്കൊണ്ട് തന്നെയാണല്ലോ പള്ളിയില്‍ നടക്കുന്ന ദിക്ര്‍ ഹല്‍ഖ ശ്രദ്ധയില്‍പെട്ടപ്പോള്‍ അബൂമൂസല്‍ അശ്അരി(റ), ഇബ്നു മസഊദ്(റ) നോട് പരാതിപ്പെട്ടതും അതിരൂക്ഷമായ ശൈലിയില്‍ അവരെ താക്കീതു ചെയ്തതും. ഇമാം ദാരിമി തന്റെ സുനനിലും ഇമാം നവവിയുടെ ഉസ്താദായ ഇമാം അബൂശാമ തന്റെ കിതാബുല്‍ ബാഇസിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്

📘നബി(സ)യുടെ ഭാര്യ വെള്ളിയാഴ്ച നോമ്പെടുത്തപ്പോള്‍ അത് മുറിക്കാന്‍ ആവശ്യപ്പെട്ടതും, 📕പ്രവാചകന്റെ ആരാധാ കര്‍മ്മത്തെ കേട്ടറിഞ്ഞ മൂന്നുപേര്‍.... രാത്രി മുഴുവന്‍ നിസ്കരിക്കുവാനും, പകല്‍ മുഴുവന്‍ നോമ്പെടുക്കുവാനും, വിവാഹ ജീവിതത്തിലേക്ക്പോലും പ്രവേശിക്കാതെ ആരാധയില്‍ മാത്രം മുഴുകാനും തീരുമാനിച്ചപ്പോള്‍ ശക്തമായ ഭാഷയില്‍ നബി(സ) താക്കീതു ചെയതതും .
📗നബി(സ) പഠിപ്പിച്ച ഒരു പ്രാര്‍ത്ഥ കേട്ടുപഠിച്ച ബര്‍റാഅ് ബ്നു ആസിബ്(റ) അതേറ്റുചൊല്ലിയപ്പോള്‍ 'നബിയ്യിക' എന്ന പദത്തിന്റെ സ്ഥാത്ത് 'റസൂലിക' എന്നായി മാറിയപ്പോള്‍ നബി(സ) തിരുത്തി കൊടുത്തതും ഒന്നും മറ്റെന്തെങ്കിലും കാരണം കൊണ്ടായിരുന്നില്ല.

📘ഇങ്ങയൈല്ലാം കണിശമായി പഠിപ്പിക്കപ്പെട്ടവരാണ് ഈ സമുദായമെങ്കിലും ജൂത-ക്രൈസ്തവ പാതയിലേക്ക് ഈ സമുദായം വഴിമാറിപോകുമെന്നും ചെരുപ്പുകള്‍ തമ്മില്‍ ജോഡി ഒക്കും പോലെ ഈ സമൂഹം ജൂത ക്രൈസതവരോട് ജോഡി ഒക്കുമെന്നും നബി(സ) പഠിപ്പിച്ചു (ബുഖാരി)

📗നബി(സ)യുടെ രഹസ്യ സൂക്ഷിപ്പുകാരന്‍ ഹുദൈഫ(റ) ഒരിക്കല്‍ രണ്ടു കല്ലുകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട്  കൂടെയുള്ളവരോടായി ചോദിച്ചു. ഈ കല്ലുകള്‍ക്കിടയിലൂടെ .നിങ്ങള്‍ പ്രകാശം കാണുന്നുണ്ടോ ❓
📙 അവര്‍ പറഞ്ഞു. അല്‍പം മാത്രം. അദ്ദേഹം പറഞ്ഞു. അാല്ലാഹുവാണ് സത്യം, ബിദ്അത്തുകള്‍ വ്യാപകമാകുകതന്നെ ചെയ്യും. ഈ കല്ലുകള്‍ക്കിടയിലൂടെ സൂര്യ പ്രകാശം കാണും പോലെയല്ലാതെ ബിദ്അത്തുകള്‍ക്കിടയില്‍നിന്ന് സുന്നത്തുകള്‍ കാണാത്ത അവസ്ഥയുണ്ടാകും. വല്ല ബിദ്അത്തുകളും ആരെങ്കിലും ഒഴിവാക്കിയാല്‍ സുന്നത്ത് ഒഴിവാക്കിയെന്ന് അന്ന് ആളുകള്‍ പറയും (അല്‍-ഇഅ്തിസ്വാം)

📒ഈ ഒരു അവസ്ഥയില്‍ ഇന്ന് സമൂഹം എത്തി എന്നത് ഒരു നഗ്ന സത്യമാണല്ലോ.
 📗എത്തി എന്നതല്ല പുരോഹിദൻമാർ സമൂഹത്തെ എത്തിച്ചു എന്നതാണ് ശരി.

📒സുന്നത്തുകളുടെ സ്ഥാത്ത് ബിദ്അത്തുകള്‍ കയറിക്കൂടി എന്നു മാത്രമല്ല, പലപ്പോഴും സുന്നത്തുകളേക്കാള്‍ സ്ഥാനവും പ്രാധ്യാവും ബിദ്അത്തുകള്‍ക്കായി മാറി.

📒റവാതിബ് സുന്നത്തുകളും തഹിയ്യതും തഹജ്ജുദും ളുഹായും എല്ലാം നിര്‍വ്വഹിക്കാത്ത ആളുകള്‍ പലപ്പോഴും സമൂഹത്തില്‍ ആക്ഷേപിക്കപ്പെടുന്നില്ല.

📗എന്നാല്‍ തറാവീഹ് ഇരുപതില്‍ കുറക്കുന്നതും തസ്ബീഹ് നിസ്കാരം നിര്‍വ്വഹിക്കാത്തവരും സ്വലാത്തു റാഗാഇബും സ്വലാതുല്‍ ഹാജയും ഒക്കെ മാറ്റി വെക്കുന്നതും പുത്തന്‍ വാദികളായി മുദ്ര കുത്തപ്പെടുന്നു.

📕ഒരു വേള ഫര്‍ള് നമസ്കാരം ഉപേക്ഷിക്കുന്നവന്‍കൂടി ആ രൂപത്തില്‍ സമൂഹത്തില്‍ ക്രൂശിക്കപ്പെടുന്നില്ല.

📘തിങ്കളാഴ്ചയും, വ്യാഴാഴ്ചയും, സുന്നത്താക്കപ്പെട്ട നോമ്പുകളും, ശവ്വാലിലെ ആറു നോമ്പും, മുഹര്‍റം ഒമ്പതും, പത്തും ,അറഫാ നോമ്പും ഒക്കെ നിര്‍വ്വഹിക്കാത്തവന്‍ നേരിടേണ്ടിവരാത്ത കൂരമ്പുകളാണ് മിഅ്റാജ് നോമ്പും ബറാഅത് നോമ്പും ഒക്കെ ചെയ്യാത്തവന് ഏല്‍ക്കേണ്ടിവരുന്നത്.
📼📼📼📼📼📼📼📼📼📼📼
♦എട്ടാം നൂറ്റാണ്ടില്‍ മൊറോക്കോയില്‍ ജീവിച്ച ഇബ്റാഹീമുനാസി ഉണ്ടാക്കിയ
നാരിയ സ്വലാത്തും
♦തൃശൂര്‍കാരന്‍ സഖാഫിയുണ്ടാക്കിയ
കമാലിയ്യ സ്വലാതും ,
♦ബുസൂരിയുടെ ബുര്‍ദയും ,
♦ സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ആരോ കെട്ടിച്ചമച്ചു ണ്ടാക്കിയ മന്‍ഖൂസും ,
♦ഖാളി മുഹമ്മദാണോ, അതോ മറ്റു വല്ലവരുമാണോ ഉണ്ടാക്കിയത് എന്ന് ഇപ്പോഴും തര്‍ക്കം നടന്നുകൊണ്ടിരിക്കുന്ന മുഹിയിദ്ദീന്‍ മാലയും ,
♦ബാ അലവി ക്രോഡീകരിച്ച ഹദ്ദാദ് റാത്വീബും ,
♦തമിഴ് നാട്ടുകാരന്റെ സംഭാവയായ ഖുത്ബിയ്യത്തും
♦മുളഫര്‍ രാജാവിന്റെ വക കിട്ടിയ നബിദിനാഘോഷവു മറ്റും മറ്റും ഒക്കെ ഇസ്ലാമിലെ സുന്നത്തുകളേക്കാള്‍ പോരിശ കല്‍പിക്കപ്പെടുന്ന കാര്യങ്ങളായി മാറി.

📕എന്നു മാത്രമല്ല അവയൊക്കെ ശരിയല്ലെന്ന് വാദിക്കുന്നവന്‍ പുത്തനാശയക്കാരനായി പരിചയപ്പെടുത്തപ്പെടുന്ന അവസ്ഥപോലും ഉണ്ടായി.

📙ഏറ്റവും വലിയ രസം, ഇതൊക്കെ ചെയ്യുന്നവന്‍പോലും തുറന്ന് സമ്മാതിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് ഇവയൊക്കെ ബിദ്അത്ത് തന്നെ എന്നുള്ളത്. പിന്നെ ആകെയുള്ളൊരു കാര്യം അവയൊക്കെ ബിദ്അത്താണെങ്കിലും നല്ല ബിദ്അത്തുകളാണെന്നുള്ളതാണ്.

📕ഇവിടെയാണ് നമുക്ക് അത്തരക്കാരോട്  ചോദിക്കാുള്ളത്, അതായത് ,

📘നബി(സ)യുടെ മാതൃകയില്ലാത്ത ഏതെങ്കിലും ഒരു കാര്യം സ്വഹാബികൾ ‍ചെയ്യുകയും എന്നിട്ട് ഇത് നല്ല ബിദ്അത്ത് എന്ന് ന്യായം പറയുകയും ചെയ്ത ഒരൊറ്റ സ്വഹാബിയുടെ ഒരു മാതൃകയെങ്കിലും ഉദ്ധരിക്കാനാവുമോ❓❓

🍀💖🍀💖🍀💖🍀💖🍀
📶 ബിദ്അത്തുകൾ 📶
🍀💖🍀💖🍀💖🍀💖🍀
〰〰〰〰〰〰〰
🎾 എന്തെല്ലാമാണ്
ബിദ്അത്തുകൾ❓🎾
〰〰〰〰〰〰〰
⚠ഖബര്‍ കെട്ടി പൊക്കൽ
⚠ജാറം മൂടല്‍
🚫 മയ്യിതിന്റെ അരികെ ഇരുന്നുള്ള ഖുറാന്‍ പാരായണം
🚫മയ്യിത്ത് കൊണ്ട് പോകുമ്പോഴുള്ള ദിക്ര്‍
💠തല്ഖിന്‍
💠ചാവടിയന്തിരം
🚫ഏഴ്
🚫പതിനാല്‍
🔰നാല്പത്
🔰 ആണ്ട്
🚫ഹദ്ദാദ്‌
🚫രാതീബ്
♻കുത്ത് റാതീബ്
♻ റജബ് നമസ്കാരം
🚫നേര്ച്ച ചോർ
🚫ബദ്രീങ്ങളുടെ ആണ്ട്
💛 നബിദിനം
💛ഉറൂസ്
🚫ചന്ദന കുടം
🚫 തട്ടാന്‍ വരവ്
🔵 കൊടി ഉയര്ത്തകല്‍
🔵ഖബരിനെ തവാഫ് ചെയ്യല്
🚫ഖബറിനെ മുത്തി മണക്കൽ
🚫ഖബറിന്മേല്‍ കുമ്മായം ഇടല്‍
💙 ഖബരിന്റെ മേലെ പൂവിടല്‍
💙 ഖബറിന്റെ അടുത്ത് ചന്ദന തിരി കത്തിച്ചു വെക്കല്‍
🚫ഖബരിന്റെ അടുത്ത് വിളക്ക്‌ കത്തിച്ചു വെക്കൽ
💚കരി മരുന്ന് പ്രയോഗം
🚫നേര്ച്ച പെട്ടികള്‍
🚫ആന എഴുന്നള്ളിപ്പ്
💜 ചെണ്ട മേളം
💜തുടി കൊട്ട്
🚫ഇല താളം
🚫ശിങ്കാരി മേളം
🚫സ്വലാത്ത് വാര്ഷികം
🚫ദിക്ര്‍ വാര്ഷികകം
🌻ഉറുക്ക്
🌻എലസ്
🚫ഐകല്‍
🚫 പിഞ്ഞാണമെഴുത്ത്
🐸മന്ത്രിച് കെട്ടുകളില്‍ ഓതല്‍
🐸ബറാഅത് നോമ്പ്
🚫മിഅറാജ് നോമ്പ്
🚫മാലകള്‍
🌗മൗലിദുകള്‍
🌗നഹ്സുകള്‍
🌼അസ്മാഹ്
🚫സിഹ്ര്‍
📶നാരിയത് സ്വലാത്ത്
📶 ബദര്‍ മാല
🚫മുഹിയുദ്ദീന്‍ മാല
🚫രിഫാഹീ മാല
🌈 നഫീസത്ത്‌ മാല
🌈മഞ്ഞക്കുളം മാല
🚫സ്ത്രീ ധനം
🚫ജ്യോത്സ്യനെ സമീപിക്കല്‍
🌌മാരണക്കാരനെ സമീപിക്കല്‍
🚫കാത്ത് കുത്ത് കല്യാണം
🚫നിയ്യത്ത് വചനങ്ങള്‍ ( ഉറക്കെ ചൊല്ലല്‍)
💻വുദൂഇന്‍ മുമ്പുള്ള പ്രാര്ത്ഥതന
💻വുളു ഇ ന് ഇടയിലുള്ള പ്രാര്ത്ഥതന
🚫വുദൂഇന്‍ നെറ്റിയില്‍ തോണ്ടല്‍
🚫ബാങ്കിന് മുമ്പുള്ള സ്വലാത്ത്
🌸 ഇഖാമതിനു മുമ്പുള്ള സ്വലാത്ത്
🚫സ്വലാതുല്‍ കാമിലി
🚫ബുർദ
🌳സ്വലതുല്‍ തശ്രീഫ്
🌳സ്വലാതുല്‍ അലി
🚫സ്വലാതുല്‍ ഷാഫി
🚫സ്വലാതുല്‍ തുന്ജീന
☔ സ്വലാതുല്‍ സ്വദഖ
☔സ്വലതുല്‍ വലിയ്യ്
🚫സ്വലാതുല്‍ ദാഇം
🚫സ്വലാതുല്‍ ഖാദിര്‍
🚫താജുസ്വലാത്
🚫അഹ്ളമു സ്വലാത്ത്
📦ഇലാഹീ ലസ്തുബൈത്ത്
📦 സ്വലാതുല്‍ അല്ഫി്യ
🚫നിസ്കാരത്തിനു ശേഷമുള്ള കൂട്ടുപ്രാര്തന
🚫കൂട്ടു പ്രർത്ഥനക്ക് ശേഷം സ്വലാത്ത്
🇬🇷 സുബ്ഹിയുടെ ഖുനൂത്
🇬🇷27 ആം രാവിലെ സ്വലാത്ത് മജ്‌ലിസ്
🚫ഖുത്ബിയ്യത്
🚫സിയാറത്ത് ടൂര്‍
📘ഖുറാന്‍ ഓതി പാര്സലാകാല്‍ ( ഇലാ ഹള്‍ റത്തി )
📘കൂടിയോത് (ഖത്തപ്പുര)

🍀💖🍀💖🍀💖🍀💖🍀💖🍀

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ