ഞാൻ നികുതിയടക്കാൻ പഞ്ചായത്ത് ഓഫീസിൽ പോയി.... മൂന്ന് വർഷത്തെ നികുതിയടക്കാൻ ബാക്കിയുണ്ടായിരുന്നത് കൊണ്ട് സെക്രട്ടറിയെ കാണണം എന്ന് പറഞ്ഞു.. ഞാൻ സെക്രട്ടറിയുടെ മുറിക്ക് മുമ്പിലുള്ള കസേരയിൽ ഇരിക്കുമ്പോൾ സെക്രട്ടറിയുടെ റൂമിൽ നിന്നും ഉറക്കെയുള്ള സംസാരം പുറത്തേക്ക് കേട്ടു.
"നിങ്ങളൊക്കെ ഗൾഫിൽ പോയാൽ ആദ്യം ചെയ്യുന്ന പണിയാണ്"
ഞാൻ വലിയ ഒരു "പണക്കാരനായി" എന്ന് നാട്ടുകാരെ അറിയിക്കാൻ വലിയ ഒരു വീട് വെക്കും. പിന്നെ ഗൾഫൊക്കെ നിർത്തി നാട്ടിൽ നിൽക്കാൻ തുടങ്ങിയാൽ പിന്നെ അതിന്റെ "ടാക്സ്" കുറക്കാൻ നടക്കലാണ് ജോലി. ഇങ്ങനെ കുറെ ആൾക്കാർ ഇവിടെ വരാറുണ്ട്. ഈ ടാകസ് കൂട്ടിയത് ഞങ്ങളൊന്നുമല്ല !! അത് മുകളിൽ നിന്നുള്ള ഓർഡറാണ്. നിങ്ങളൊരു കാര്യം ചെയ്യ്!!.അടുത്താഴ്ച വരു- ഞാനൊന്ന് അന്വേഷിക്കട്ടെ...!!! "സെക്രട്ടറി ആരയൊ ശകാരിക്കുകയാണ്."
50 വയസ്സിന് അടുത്ത ഒരാൾ കുറേ കടലാസുകളുമായി സെക്രട്ടറിയുടെ റൂമിൽ നിന്നും പുറത്തിറങ്ങി. അയാളുടെ മുഖത്തെ നരച്ച താടിയും, ശോഷിച്ച സരീരവും, തകർന്ന മനസും, കണ്ണിലെ ദയനിയഭാവവും, എന്നെ വല്ലാതെ സ്പർഷിച്ചു......
നാല് ദിവസം കഴിഞ്ഞ് വൈകുന്നേരം ഒരു മെഡികൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങാൻ ചെന്നപ്പോൾ വീണ്ടും അയാളെ അവിടെ കണ്ടു.കൂടെ 5 വയസ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയും ഉണ്ട്. "അതെ പഞ്ചായത്ത് ഓഫിസിൽ കണ്ട അയാൾ തന്നെ. ഞാനെന്റെ ലിസ്റ്റ് കടയിൽ കൊടുത്തു. ആ കുട്ടിയെ ശ്രദ്ധിച്ചു നിന്നു.
കടകാരൻ അയാളുടെ ലിസ്റ്റ് നേക്കി കൊണ്ട് പറഞ്ഞു. 360 രൂപ വരും എടുക്കണൊ...?
പകുതി മതി, എന്ന് പറഞ്ഞ് കൊണ്ട് അയാൾ തന്റെ കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന ചില്ലറ നോട്ടുകൾ നിവർത്തി നോക്കി. !!
ഈ സമയം തെട്ടടുത്ത ഫ്രൂട്സ് കടയിലേക്ക് നോക്കി നിൽക്കുകയായിരുന്നു ആൺകുട്ടി.
ഇപ്പപ, ഇപ്പപ, ഇൻകൊരു ആപ്പിള് വാങ്ങി തരോ ...??
അയാൾ ദയനിയമായി ആ കുട്ടിയെ ഒന്ന് നോക്കി. പിന്നെ തൂക്കിയിട്ടിരിക്കുന്ന ആപ്പിളിലേക്കും,പിന്നെ പതിഞ്ഞ സ്വരത്തിൽ ഒന്ന് മൂളി,
മരുന്നിന്റെ പൈസ കൊടുത്ത് കുട്ടിയുടെ കയ്യും പിടിച്ച് കൊണ്ട് അയാൾ ആപ്പിളിന്റെ വില ചോദിക്കുന്നത് കേട്ടു.
*കിലൊ 180. എത്രയാ വേണ്ടത്.....???
"ഒന്ന് മതി ....!!
*ഒന്നിന് 25 രുപ വരും.!!
"ചെറുത് മതി .!!
*അതിലും ചെറുതില്ല.
"ഓറഞ്ച് ഒന്നിന്ന് എത്രയാ...??
*5 രുപയുടെയുണ്ട്.!!
"അത് മതി .!!!
അയാൾ കുട്ടിക്ക് ഒരു ഓറഞ്ച് വാങ്ങി കൊടുത്തു. പക്ഷെ കുട്ടിയുടെ മുഖം തെളിഞ്ഞില്ല. ഇപ്പൊ ഇത് മതി .നാളെ വാങ്ങി തരാം എന്ന് പറഞ്ഞ് അയാൾ കുട്ടിയെ ആശ്വസിപ്പിച്ച് കൊണ്ട് കുട്ടിയുടെ കയ്യും പിടിച്ച് ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു.
ഞാൻ മരുന്ന് വാങ്ങി പിന്നെ ചില്ലറ സാധനങ്ങളൊക്കെ വാങ്ങി 7 മണിയോടെ വണ്ടിയുമെടുത്ത് വീട്ടിലേക്ക് തിരിച്ചു.ബസ്സ് സ്റ്റോപ്പ് എത്തിയപ്പോൾ അവിടെ അയാൾ കുട്ടിയേയും മടിയിൽ വെച്ച് ഇരിക്കുന്നുണ്ട്. ഞാൻ വണ്ടിയൊതുക്കി അയാളെ വിളിച്ചു.
നിങ്ങൾ ഇതുവരെ പോയില്ലെ??
6,30നുള്ള ബസ്സ് പോയി ഇനി 8.15ന് ഒന്നുണ്ട്. ചിലപ്പൊ വരും. അത് കാത്തിരിക്കുകയാണ് കുട്ടിക്ക് പനിയും ഉണ്ട്.അയാൾ പറഞ്ഞു.
നിങ്ങൾക്ക് എവിടെയാണ് പോകേണ്ടത്..? ഞാൻ കൊണ്ട് വിടാം എന്ന് ഞാൻ പറഞ്ഞു.!
അയാൾ ഒന്ന് മടിച്ച് നിന്നു. പിന്നെ വണ്ടിയിൽ കയറി.
എന്താ പേര്...?? ഇത് നിങ്ങളുടെ മകനാണൊ? ഞാൻ ചോദിച്ചു.
അല്ല മൂത്തമകളുടെ കുട്ടിയാണ്. എന്റെ പേര് മജീദ്. ഇവന്റെ പേര് ശാഹിദ് '
നിങ്ങൾ എന്തിനാണ് പഞ്ചായത്ത് ഓഫീസിൽ വന്നിരുന്നത്.?
മജീദ്ക്ക കുറച്ച് നേരം മൗനമായി ഇരുന്നു പിന്നെ പറഞ്ഞു തുടങ്ങി.
വീടിന്റെ നികുതി പഴയത് 1060 രുപയുണ്ട്. അത് ഇപ്പോൾ 2200 ആയി കൂട്ടിയിട്ടുണ്ട്. അത് ഒന്ന് കുറക്കാൻ പറ്റുമൊ എന്ന് സെക്രട്ടറിയെ കണ്ട് ചോദിക്കാൻ വന്നതാണ്.
ഞാനയാളെക്കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു.
ആദ്യം പറയാൻ മടിച്ചങ്കിലും പിന്നീട് മജീദ്ക്ക പറഞ്ഞ് തുടങ്ങി.
*ഞാൻ 12 വർഷത്തോളം ജിദ്ദയിലായിരുന്നു. ഒരു ബൂഫിയയിലായിരുന്നു ജോലി. അഞ്ചാറു വർഷത്തിന് ശേഷം ബൂഫിയ നടത്താൻ ഏറ്റെടുത്തു, ആദ്യമൊക്കെ രണ്ട് വർഷത്തിൽ നാട്ടിൽ വന്നിരുന്നത് പിന്നെ വർഷത്തിലാക്കി. നല്ല നിലയിൽ തന്നെയായിരുന്നു ജീവിതം, ജീവിത നിലവാരത്തിന് അനുസരിച്ച് ഉള്ള വീട് പോരന്ന തോന്നൽ വന്നപ്പോൾ ഒരു ഇരുനില വീട് എന്ന മോഹം മനസിൽ തോന്നി തുടങ്ങി. എന്നാൽ അത് ഒരു അധിമോഹമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.
6 മാസത്തെലീവിന്ന് വന്നാൽ പിന്നെ കുട്ടികളുമായി മാസത്തിൽ ഒന്നും രണ്ടും ടൂർ പോകും.. ഒരു വർഷം കിട്ടുന്ന പൈസ 3 മാസം കൊണ്ട് തീർത്ത് പിന്നെ കുറച്ച് കടവും ആക്കി തിരിച്ച് പോകും.
ലീവിന്ന് വന്നാൽ പിന്നെ കാറും ഓട്ടോറിക്ഷയും ഒന്നും ഇല്ലാതെ പുറത്ത് ഇറങ്ങില്ലായിരുന്നു. അന്നൊക്കെ ബസ്സിൽ കയറുന്നത് ഒരു കുറച്ചിലായിരുന്നു. അതല്ലായിരുന്നു ജീവിതം എന്ന് തിരിച്ചറിയാൻ വൈകി.
ഇതിനടക് മൂത്ത മകളെ നല്ല നിലയിൽ തന്നെ കെട്ടിച്ചയച്ചു.
5 വർഷം മുമ്പ് കാലുകൾക്ക് ഒരു ബല കുറവ് അനുഭവപെടുന്നത് പോലെ തോന്നി. നിൽകാനും നടക്കാനും ശരിക് കഴിയാതെ വന്നു.ജിദ്ദയിലുള്ള പല ഡോക്ടർമാരേയും കണ്ടു. ഒരു മാറ്റവും ഇല്ലാത്തത് കൊണ്ട് ഇനി നാട്ടിൽ കാണിക്കാം എന്ന് കരുതി നാട്ടിലേക്ക് പോന്നു. പക്ഷെ മാറ്റമെന്നും ഉണ്ടായിരുന്നില്ല. പിന്നെ ആയൂർവേദ മരുന്നുകൾ കഴിച്ചു നോക്കി - പിന്നെ
ചെർപ്പുള്ളശേരിയുള്ള ഒരു ഉഴിച്ചിൽ കേന്ദ്രത്തിലെ ചിക്ത്സകൊണ്ടാണ് കറേ ആശ്വാസം കിട്ടിയത്. അപ്പഴത്തേക്കും വിസയുടെ കാലാവധി കഴിഞ്ഞിരുന്നു. വലിയ ഒരു സംഖ്യ കടവുമായി.
ഞാൻ തിരിച്ച് ചെല്ലാത്തത് കൊണ്ട് ബൂഫിയ സൗദി മറ്റാർക്കൊവിറ്റു എന്നറിഞ്ഞു. ബൂഫിയയിൽ ഇനി നിന്ന് കൊണ്ടുള്ള ഒരു ജോലി എനിക്കും അസാദ്യമായിരുന്നു.
ഒരു വർഷം പിന്നിട്ടപ്പഴത്തേക്കും "മരുമകന്റെ" സ്വഭാവത്തിൽ മാറ്റം കണ്ടു. എന്റെ കയ്യിൽ നിന്നുള്ള വരവ് നിലച്ചതാണ് കാരണം എന്ന് മകൾ പറഞ്ഞു.ആ അകൽച്ച കൂടി കൂടി പിന്നെ അത് ശാരീരിക ആക്രമണത്തിലേക്ക് നീങ്ങി തുടങ്ങി. ഇപ്പോൾ രണ്ട് വർഷമായി അവൾ വീട്ടിലാണ്. അവളുടെ കുട്ടിയാണ് ഇത്. അയാൾ അവന്റെ തലയിൽ ഒന്ന് തലോടി.
ഞാനവനെ ഒന്ന് നോക്കി. "ഉറക്കത്തിലാണ് അവൻ."
*അയാൾ തുടർന്നു.രണ്ട് ദിവസമായിട്ട് പനിയാണ്. ഡോക്ടറെ കാണിക്കാൻ ഇറങ്ങിയതാണ് ഇന്ന് ... പണ്ടൊക്കെ ഓറഞ്ചും ആപ്പിളും കിലോ കണക്കിന് വാങ്ങിയിരുന്ന എനിക്ക് ഇന്ന് ഇവന് ഒരു ആപ്പിൾ പോലും വാങ്ങി കൊടുക്കാൻ കഴിഞ്ഞില്ല.
അയാൾ ഒരു ദീർഘശ്വാസം വിട്ടു.......
എല്ലാം ഒരു പരീക്ഷണമായിരിക്കും...??
ഞാനിപ്പോൾ ചിന്തിക്കുന്ന 12 വർഷം പ്രവാസിയായി ജീവച്ചതിന്റെ പ്രയാസങ്ങളാണ് ഇപ്പോഴത്തെ ഈ അവസ്ഥക്ക് കാരണം എന്ന് തോന്നുന്നു.
ചെറിയ ഒരു ഇടവഴിയിലൂടെ വണ്ടി തിരിക്കാൻ മജീദ്ക്ക ആവശ്യപ്പെട്ടു. ഇത് വരെ വന്നതല്ലെ..? ഇനി വീട്ടിൽ ഒന്ന് കേറീട്ട് പോവാം.ഒരു ഇരുനില വീടിന്റെ മുമ്പിൽ എത്തിയപ്പോൾ അയാൾ നിർത്താൻ പറഞ്ഞു. പിന്നെ മജീദ്ക്ക കുട്ടിയേയും എടുത്ത് കൊണ്ട് വണ്ടിയിൽ നിന്നിറങ്ങി. എന്നേയും നിർബന്ധിച്ചിറക്കി.
വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ വാതിൽ തുറന്ന് അയാളുടെ ഭാര്യയും മക്കളും പുറത്തേക്ക് വന്നു.
വീട്ടിലേക്ക് കയുന്നതിനിടക്ക് മജീദ്ക്ക പറഞ്ഞു.
മൂന്ന് പെൺകുട്ടികളാണ്.രണ്ടാമതോൾക്ക് 18 കഴിഞ്ഞു.ചെറിയ മോൾ പത്താം ക്ലാസ് കഴിഞ്ഞ് ഒരു തുന്നൽ ക്ലാസ്സിൽ പോകുന്നുണ്ട്.
എന്നോട് ഇരിക്കാൻ പറഞ്ഞ് മജീദ്ക്ക കുട്ടിയെ മകളെ ഏൽപ്പിച്ചു കൊണ്ട് അകത്തേക്ക് കേറി.
സിറ്റൗട്ടിന്റെ ഒരു ഭാഗത്ത് ബീഡി ഇല വെട്ടിയ ഒരു മുറം നോക്കി കൊണ്ട് അടുത്തുള്ള കസേരയിൽ ഞാനിരിന്നു.
മജീദ്ക്ക വന്ന് എന്റെ അടുത്തിരുന്നു.
മറ്റ് വരുമാന മാർഗ്ഗം എന്താണ്? ഞാൻ ചോദിച്ചു.??
ഗൾഫിലെ ജോലിയും വരുമാനവും എന്നും ഉണ്ടാവും എന്ന് കരുതി മറ്റൊന്നും ഉണ്ടാക്കിയില്ല. അന്നൊക്കെ അങ്ങനെയാണ് ചിന്തിച്ചിരുന്നത്,, "മിന്നുന്ന തൊന്നും പൊന്നല്ല" എന്ന സത്യം തിരിച്ചറിയാൻ വൈകി.ചില ഗൾഫ്കാർകൊകെ സംഭവിക്കുന്നത് എനിക്കും സംഭവിച്ചു. എന്ന് മാത്രം. പിന്നെ രണ്ട് മക്കൾ ബീഡി തെറുപ്പ് പഠിച്ചത് കൊണ്ട് "പട്ടിണി" കിടക്കാതെ പോവുന്നു. എന്ന് മജീദ്ക്ക പറയുമ്പോൾ ഉള്ളിൽ നിന്നും ഒരു തേങ്ങൽ വന്നത് പോലെ:
എനിക്ക് തോന്നി.
മജീദ്ക്കാന്റെ ഭാര്യ രണ്ട് ഗ്ലാസ് ചായയുമായി വന്നു.കൂടെ ശാഹിദ് മോനും വന്ന് മജീദ് കാന്റെ മടിയിലിരുന്നു.
ഇവന്റെ ഉപ്പ വരറില്ലെ,, ഞാൻ ചോദിച്ചു.
ഒന്നര വർഷം മുമ്പ് ഒന്ന് വന്നിരുന്നു...മരിക്കേണ്ടി വന്നാലും അവന്റെ കൂടെ ഇനി പോവില്ല എന്ന തീരുമാനത്തിലാണ് മകൾ,
ചായ കുടിച്ച് യാത്ര പറയാൻ നേരം ഞാൻ വണ്ടിയിൽ എന്റെ മക്കൾക്ക് വേണ്ടി വാങ്ങിയ ആപ്പിളും ഓറഞ്ചും എടുത്ത് ശാഹിദിനെ ഏൽപ്പിച്ച് ആ ഇരുനില വീട് ഒന്ന് നോക്കി ,പിന്നെ യാത്ര പറയുമ്പോൾ മജീദ്ക്കാന്റെ മൂന്ന് മക്കളും സിറ്റൗട്ടിൽ വന്ന് നിൽക്കുന്നത് കണ്ടു. ഞാൻ ശാഹിദ് മോന് റ്റാറ്റ പറഞ്ഞ് വാഹനത്തിൽ കേറി.
മജീദ്ക്ക എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു. ഇത് വലിയ ഒരു ഉപകാരമായി. ഏട്ടരക്കുള്ള ബസ്സ് വന്നില്ലങ്കിൽ പിന്നെ നടക്കുകയെ വഴിയുള്ളു. മറ്റൊരു വഴിയും എന്റെ മുമ്പിലില്ലായിരുന്നു. ഡോക്ടറെ കാണാൻ പോയത് തന്നെ......???? അത് പൂർത്തിയാക്കാതെ അയാൾ സംസാരം നിർത്തി ''
ബാക്കി അയാൾപറയാതെ തന്നെ ഞാൻ മനസ്സിലാക്കിയെടുത്തു.
ഒരു ഓട്ടോറിക്ഷ വിളിക്കാനുള്ള പൈസ ഇനി ഇല്ലാ എന്ന്.
തിരിച്ച് പോരുമ്പോൾ എന്റെ ചിന്ത മജീദ്ക്ക പറഞ്ഞ (മിന്നുന്നതെല്ലാം പൊന്നല്ല) എന്ന വാക്കിൽ ഉടക്കി നിന്നു.
കൂടുതൽ പ്രവാസികൾക്കും പറ്റുന്ന ഒരു അബദ്ധമാണിത്. വലിയ ഒരു വീടും വെച്ച് പിന്നെ ഗൾഫൊക്കെ നിർത്തിനാട്ടിൽ നിൽക്കാൻ വരുമാനമാർഗമില്ലാതെയും മറ്റ് ജോലിക്ക് പോകാൻ കഴിയാതെയും വരുന്ന ഒരവസ്ഥ .......
വീടിനടുത്തള്ളമൊയ്തീൻകയെയാണ് എനിക്ക് ഓർമ്മ വന്നത്.
22 വർഷം ഗൾഫിൽ നിന്ന് തിരിച്ച് വന്നപ്പോൾ ജീവിതം പിടിച്ച് നിർത്താൻ വേണ്ടി അറുപതാമത്തെ വയസ്സിൽസെക്യൂരിറ്റി ജോലിക്കാരനായി മാറിയ മൊയ്തീൻക്ക അങ്ങനെ എത്രയൊ പ്രവാസികളുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ