2017, നവംബർ 15, ബുധനാഴ്‌ച

അവസാനത്തെ അത്താഴം

" *അവസാനത്തെ അത്താഴം* "

*ഒരു കോഴി പറഞ്ഞ കഥ*
▪▪▪▪▪▪▪▪▪▪


   ഇരുട്ട് കനംവെച്ച് തുടങ്ങിയപ്പോൾ അമ്മ മക്കളെ അടുത്തേക്ക് വിളിച്ചു,

ആറുപേരും നിറഞ്ഞ കണ്ണുകളുമായി ഒന്നും മിണ്ടാതെ അടുത്തേക്ക് വന്നു,

:മക്കളെ, ഇന്ന് നമ്മൾ ഒന്നിച്ചുള്ള അവസാന രാത്രിയാണ്, നാളെ ഞാൻ നിങ്ങളെ വിട്ട് മറ്റൊരു ലോകത്തേക്ക് യാത്രയാവും,

അനിവാര്യമായ മടക്കയാത്ര,
നിങ്ങൾ സങ്കടപെടരുത് അവിടെ എന്നെയും കാത്ത് നിങ്ങളുടെ അഛനുണ്ടാവും,

ഒരമ്മ എന്ന നിലയിൽ എനെറ് ജീവിതം വിജയമോ പരാജയമോ എന്നെനിക്കറിയില്ല, പക്ഷെ ഒന്നറിയാം ഒരു കോഴി എന്ന നിലയിൽ നമുക്ക് അന്നം തന്നവർക്ക് അന്നമാ വേണ്ട കടമഎനിക്കുണ്ട് ,
അത് തന്നെയാണ് നമ്മുടെ ജീവിതവും,
അമ്മയുടെ വാക്കുകളെ നിർവ്വികാരമായ് കേട്ടുകൊണ്ടിരുന്നു മക്കൾക്ക് നേരേ നോക്കി അമ്മ തുടർന്നു,

നിങ്ങൾ സ്വന്തമായ് കൊത്തി തിന്നാൻ പാകത്തിൽ വളർന്നിരിക്കുന്നു, മുട്ട വിരിഞ്ഞ നാൾ മുതൽ നിങ്ങളെ കാക്കക്കും കുവ്വക്കും കൊടുക്കാതെ ഞാൻ പോറ്റി വളർത്തി, ഇന്ന് നിങ്ങൾ സ്വന്തമായി ചിക്കി തിന്നാൻ തുടങ്ങി, ഇനി നിങ്ങൾക്ക് സ്നേഹിക്കാൻ അല്ലാതെ ജീവിക്കാൻ ഒരു അമ്മയുടെ ആവശ്യമില്ല,
എന്റെ ചിറകിന്റെ ചൂടും തണലും ഇന്നു രാത്രിയോടെ തീരുകയായി,
നിങ്ങൾ പരസ്പരം പിണങ്ങരുത്, തല്ല് കൂടരുത്, കാരണം നിങ്ങൾക്ക് ഇനി നിങ്ങളെ ഉള്ളൂ ഞാ .... ബാക്കി പറയാൻ ആ കോഴിക്ക് കഴിഞ്ഞില്ല ....

നിശബ്ദതയുടെ നിമിഷങ്ങൾ -

കൂടിന്റെ വാതിലിനോട് ചേർത്തടിച്ച കമ്പി വലയുടെ ഇടയിലൂടെപുറത്തെ ഇരുട്ടിനെ നോക്കി കോഴി ഇരുന്നു, ചുറ്റിലും മക്കളും :...

.....നാളെ?, .....എന്റെ മക്കൾ ?

ചിന്തകൾ കണ്ണുകളിലൂടെ നീർച്ചാലുകളായി ഒഴുകി തുടങ്ങി, ''..

നീണ്ട മൗനത്തെ അവസാനിപ്പിച്ച് കൊണ്ട് മഴ തുള്ളി തുള്ളിയായ് പെയ്തു തുടങ്ങി, "..മഴ ശക്തമായി,
വൈകാതെ തണുപ്പും തുടങ്ങി,
കുഞ്ഞുങ്ങൾ അമ്മയുടെ ചിറകിനടിയിൽ അഭയം തേടി, ''''..
ഈ ചൂട് ഇനി എത്രനേരം !!

കോഴിയുടെ മുമ്പിൽ തന്റെ ഇന്നലെകൾ തെളിഞ്ഞു വന്നു, ബാല്യം, കൗമാരം,യൗവ്വനം അങ്ങനെയങ്ങനെയീനിമിഷം വരേ,   ..

 നാളെ?

മഴ തോരാൻ തുടങ്ങി, തന്റെ കണ്ണീരിൽ അലിഞ്ഞലിഞ്ഞ് മഴ വെറും ഒരാർത്ത നാദമായ് മാറുന്നതായി കോഴിക്ക് തോന്നി,

പ്രഭാതത്തിന്റെ വരവറിയിച്ച് കൊണ്ട് അടുത്ത വീട്ടിലെ കൂടുകളിൽ നിന്നും കൂവലുകൾ തുടങ്ങി,, തന്റെ കൂട്ടിൽ മാത്രം ........

അധികം വൈകിയില്ല രണ്ട് കൈകൾ കൂടിന്റെ വാതിലിനിടയിലൂടെ വന്ന് കോഴിയെ പൊക്കിയെടുത്തു,
കുതറിയോടാനോ, രക്ഷപെടാനോ അവൾ ശ്രമിച്ചില്ല, എങ്കിലും ചിറകിനടിയിലെ കുഞ്ഞുങ്ങളെ നോക്കി അവൾ ഒരു വട്ടം കരഞ്ഞു, കൂട്ടിലെ കൂട്ട കരച്ചിലുകൾ നിലാക്കാതെ തുടർന്നു,

പിന്നെ കുറേ നേരത്തേക്ക് മക്കൾ അമ്മയുടെ ശബ്ദം കേട്ടില്ല, അല്ല ആ കോഴി കരഞ്ഞില്ല,

അൽപം കഴിഞ്ഞ് കഴുത്തിലേക്കാണ്ടിറങ്ങുന്ന കത്തിക്ക് മുമ്പിൽ ആ കോഴിക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല,
രക്തം വാർന്നൊഴുകുമ്പഴുംകണ്ണിലേക്ക് ഈ ലോകത്തിന്റെ അവസാന കാഴചകൾ മങ്ങി അലിയുന്നവരേയും കൂട്ടിലേക്ക് നോക്കി അവൾ കരഞ്ഞുകൊണ്ടിരുന്നു,

 ആത്മാവ് ശരീരത്തിൽ നിന്ന് വേർപെട്ട് പോകുന്ന നിമിഷം,

ഒരു പിടച്ചിൽ കൂടി പിടഞ്ഞ് കോഴി ലോകത്തോട് യാത്രയായി.......


അന്ന് കൂടുവിട്ട് ആരും പുറത്ത് പോയില്ല, അമ്മയുടെ ചൂടും മണവും തങ്ങിനിൽകുന്ന കൂട്ടിൽ തേങ്ങലോടെ അവർ ഇരുന്നു,

വേർപാടെന്ന ഞെരിപ്പോടിന് മുമ്പിൽ വിശപ്പിന്റെ വിളികൾ അലിഞ്ഞില്ലാതായി,

സൂര്യൻ അതിന്റെ താണ്ഡവം കഴിഞ്ഞ് അറബിക്കടലിന്റെ ഓരത്തേക്ക് യാത്ര തുടങ്ങി,

വീട്ടിലെ വിരുന്നും ബഹളവും അടങ്ങി,
കോഴി ഇറച്ചി കഴിച്ചവർ പല്ലിന്റെ ഇടയിൽ നിന്ന് കുത്തിയെടുത്ത ഇറച്ചി കഷ്ണം വെച്ച് കോഴിയുടെ വയസ്സളന്നു കൊണ്ട് പിടയിറങ്ങി തുടങ്ങി,

അകം വൈകാതെ കൂടിന്റെ പുറത്ത് നിന്ന് ഒരു കൈ ഉള്ളിലേക്ക് വന്നു, അതിൽ ഒരു പ്ലേറ്റും
അതിൽ എച്ചിൽ അടങ്ങിയ ഒരു പിടി ചോറും,

പെറ്റമ്മയുടെ കത്തിക്കരിഞ്ഞ എല്ലും മാംസംവും ചേർത്ത ഭക്ഷണം;

മാതൃസ്നേഹത്തിന് മുമ്പിൽ വിശപ്പ് വീണ്ടും നോക്കുകുത്തിയായി,

കൂട്ടിന്റെ ഒരു കോണിലേക്ക് നിറഞ്ഞ മിഴികളുമായി അവർ ചേർന്ന് നിന്നു,

പെട്ടന്ന് ഒരലർച്ച കേട്ടവർ തിരിഞ്ഞു നോക്കി

:ഓ.': .. കോയിക്കക്ക് ചോറൊന്നും പറ്റുന്നില്ല, :..തീറ്റ മാത്രേ പറ്റൂ..... ഇപ്പ കിട്ടും കാത്തിരുന്നോ...

കൂട് കുലുക്കി വാതിൽ അടച്ച് ആശബ്ദം നടന്നകന്നു:

ആപ്പഴേക്കും ഇരുട്ട് വീണ്ടും കനം വെച്ചു തുടങ്ങി ......... മഴ വീണ്ടും പെയ്യാൻ തുടങ്ങി .......

         

2017, നവംബർ 8, ബുധനാഴ്‌ച

ജോർദ്ധാനിലെ രണ്ടാം ദിവസം

*ചരിത്ര ഭൂമികയിലൂടെ.......*

                                _*Zac കിഴക്കേതിൽ*_

*ജോർദ്ധാനിലെ രണ്ടാം ദിവസം*

                   ദീർഘമായ യാത്രക്കു ശേഷമുള്ള അതിസുന്ദരമായ ഉറക്കം. പെട്രസെല്ല ഹോട്ടലിലെ  ശാന്തമായ അന്തരീക്ഷവും , നനുത്ത ശയ്യയും ഒക്കെക്കൂടി വല്ലാതെ ഉറങ്ങിപ്പോയേക്കുമോ എന്നു ഞാൻ പേടിച്ചിരുന്നു. എങ്കിലും  സാധാരണ പോലെ രാവിലെ 3 മണിക്ക് എണീറ്റു. നാട്ടിലെ ശീലവും അങ്ങിനെയാണ്. ചൂടുവെള്ളത്തിൽ കുളിച്ച് ഫ്രഷായി. ഞാൻ സ്ഥിരമായി ചെയ്യാറുള്ള പ്രാർത്ഥനാ കാര്യങ്ങളിൽ മുഴുകി.ശേഷം ഈ ദിവസത്തേക്കായി  കരുതി വെച്ച വേഷം (മഞ്ഞ പേൻറും കറുപ്പും വെളുപ്പും വരയൻ ടീ ഷർട്ടും)  ധരിച്ചു.
5:07 നാണ് സുബഹി ബാങ്ക്. ഇത് ഞാൻ രാത്രി തന്നെ ഹോട്ടലിൽ കൗണ്ടറിൽ നിന്നും ചോദിച്ചറിഞ്ഞിരുന്നു.

ഇവിടെ സുബഹി ബാങ്കിന്റെ 15 മിനിട്ട് മുമ്പ് ഒരു Extra ബാങ്ക് കൊടുക്കാറുണ്ട്. 5 മണിക്ക് റൂമിൽ നിന്നും പുറത്തിറങ്ങി. അതിനു മുമ്പ് സമീറിനെ വിളിച്ചുണർത്തി ഞാൻ പള്ളിയിലേക്ക് പോകുകയാണ് എന്നു പറഞ്ഞിരുന്നു. താഴെ കൗണ്ടറിലെത്തി. അപ്പോൾ റിസപ്പ്ഷനിൽ നിന്നും ജോലിക്കാരൻ എല്ലാ റൂമിലുള്ളവരേയും ഫോൺ ചെയ്ത് വിളിച്ചുണർത്തുന്നുണ്ടായിരുന്നു. ബാങ്ക് കൊടുക്കുന്ന ശബ്ദം കേട്ടപ്പോൾ ഹോട്ടലിൽ നിന്നും പുറത്തിറങ്ങി കുറച്ചു നടന്നു. പള്ളി എവിടെയാണെന്നറിയില്ല. പല വാഹനങ്ങൾക്കും കൈ കാണിച്ചു. ഒരു കാറു നിർത്തി. ( കാൽ സെഞ്ചുറിയോളം മക്കയിലായിരുന്നതുകൊണ്ട് , അറബി സംസാരം നല്ല വശമുണ്ട് .) പള്ളിയെവിടെയെന്ന് ചോദിച്ചു. അദ്ധേഹം പറഞ്ഞു *"ഞാനും പള്ളിയിലേക്കാണ് കയറിക്കോളൂ"* അൽഹംദുലില്ല എന്ന് മനസ്സിൽ പറഞ്ഞു ഞാൻ കാറിൽകയറി. കാറിൽ കയറിയപ്പോൾ മുതൽ തിരിച്ച് മടങ്ങാനുള്ള വഴി മനസ്സിൽ ഓർത്ത് വെക്കുകയായിരുന്നു. ഏകദേശം ഒരു കിലോമീറ്ററോളം യാത്ര ചെയ്ത് ഒരു പള്ളിയുടെ മുമ്പിലിറക്കി കാറ് പോയി. ഇവിടങ്ങളിൽ ബാങ്ക് കൊടുത്ത് 30 മിനിട്ടിന് ശേഷമാണ് നമസ്ക്കാരം. സുന്നത്ത് നമസ്ക്കാരം കഴിഞ്ഞ് ഖുർആൻ പരായണം ചെയ്യുമ്പോൾ   എങ്ങനെ തിരിച്ചു പോകും എന്നതിനെ പറ്റി എനിക്കൊരു ബേജാറുണ്ടായിരുന്നു, മനസ്സിൽ.  കുറെ വളവും തിരിവും കയറ്റവും ഇറക്കവുമൊക്കെ കഴിഞ്ഞാണ് ഞാൻ  പള്ളിയിലെത്തിയതേയ്......
ഞാൻ മനസ്സിൽ തവക്കൽത്തു അലല്ലാഹ് (അല്ലാഹുവിൽ ഭാരമേൽപ്പിക്കുന്നു) എന്നു ഉറപ്പിച്ചു. ഖുർആൻ പാരായണം തുടർന്നു. ഏകദേശം10 മിനുട്ട് കഴിഞ്ഞ് പള്ളിയുടെ ഉൾഭാഗം മൊത്തം വീക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ എന്നെ കൊണ്ടു വന്ന് വിട്ട ആളെ ഞാൻ കണ്ടു. അയാളെന്നെയും കണ്ടു. കണ്ട ഉടനെ ആദ്ധേഹം കൈ കൊണ്ട് തിരിച്ച് കൊണ്ടു ആക്കാം എന്ന് ആക്ഷൻ കാണിച്ചു. വീണ്ടും ഞാൻ അല്ലാഹുവിനെ സ്തുതിച്ചു.നമസ്ക്കാരം കഴിഞ്ഞ് കാറിൽ മടങ്ങി. തിരിച്ച് ഞാൻ കയറിയ സ്ഥലത്ത് വണ്ടി നിർത്തി. "ഇറങ്ങിക്കോളൂ " എന്നു പറഞ്ഞു.
ഇവിടെയല്ല. കുറച്ചും കൂടി മുന്നോട്ടാണ് ഹോട്ടൽ. ഞാൻ  മടിക്കാതെ അതദ്ധേഹത്തോട് പറഞ്ഞു. അങ്ങിനെ ഹോട്ടലിന്റെ മുന്നിൽ നിർത്തി ഇറങ്ങി. അറബിയിൽ നന്ദി പറഞ്ഞു.  *ശുക്രൻ*.........

ഹോട്ടലിൽ കയറി നേരെ ഡൈനിങ്ങ്‌ ഹാളിൽ പോയി നോക്കി.  സ്റ്റാഫ് ഭക്ഷണം അറേഞ്ച് ചെയ്യുന്നതേയുള്ളു.  എല്ലാം ചുറ്റിനടന്ന് കണ്ട്, ചിലതൊക്കെ രുചിച്ചു നോക്കിയ ശേഷം റൂമിലേക്ക് പോയി.
ഭക്ഷണം റെഡിയായിക്കാണുമെന്ന്  തോന്നിയ സമയത്തു തന്നെ കഴിക്കാനിറങ്ങി. *എന്നും ഡൈനിംഗ് ഹാളിൽ ആദ്യം എത്തുന്നയാൾ ഞാനാണ്.  ഏതാണ് ഏറ്റവും ടേസ്റ്റുള്ളത് എന്നൊക്കെ  എല്ലാവർക്കും പറഞ്ഞും കൊടുക്കാല്ലൊ.*😂🤣
*_പല ഭക്ഷണങ്ങളും തിന്നാൻ പറ്റുന്നതാണ് ( നമുക്ക് പറ്റുന്ന രുചിയുള്ളത്) എന്ന് ഞാനാണ്  ഗ്രൂപ്പിലുള്ള മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കാറുള്ളത്._*😂🤣  പലരും കോൺഫ്ലേക്സും മറ്റും രുചിയുണ്ടാവില്ലെന്ന് കരുതി  തൊടാറില്ല, ഞാനാണതിന്റെ ഒറിജിനൽ ഈറ്റിംഗ്  തിയറി  എല്ലാർക്കും ഡെമോൺസ്ട്രേഷൻ നടത്തിക്കൊടുത്തത്.😂🤣😂🤣

 7:30 നു തന്നെ ഭക്ഷണം കഴിച്ച് ചെക്കൗട്ട് ചെയ്ത് എല്ലാവരും ബസ്സിൽ കയറി. യാത്രയുടെ രണ്ടാം ദിനം ആരംഭിക്കുകയാണ്. ഹോട്ടലിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള പുരാതന നഗരമായ പെട്രയിലേക്കാണ് പോകുന്നത്. ആധുനിക ലോകാത്ഭുതങ്ങളിലും യുനെസ്കോയുടെ ലോകപൈതൃക പട്ടികയിലും നേരത്തേ തന്നെ സ്ഥാനം പിടിച്ചതും പുരാതന അത്ഭുത നഗരത്തിന്റെ ശേഷിപ്പുമായ പെട്ര, ജോർദ്ദാൻ തലസ്ഥാനമായ അമ്മാനിൽ നിന്നും  300 Km അകലെയാണെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. ബസ്സ് പാർക്കിംഗിൽ നിന്നും നടന്ന് ടിക്കറ്റ് കൗണ്ടറിന്റെ അരികിലെത്തി സെക്യൂരിറ്റി ചെക്കിംഗിനു വേണ്ടി നിന്നു.
 പെട്രയെന്നാൽ "പാറ" എന്നാണർത്ഥം. നേരത്തേയുള്ള പേര് സെല്ല എന്നും ആയിരുന്നു. ഞങ്ങളുടെ ഹോട്ടലിന്റെ പേരും പെട്രസെല്ല എന്നാണല്ലോ.. ഗ്രീക്ക് ഭാഷയാണ് പെട്ര. BC ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ ഗോത്രവർഗ്ഗമായിരുന്ന നെബാത്തികളുടെ ആസ്ഥാനമായിരുന്നു ഇത്. പ്രാചീന കാലത്ത് വലിയ വാണിജ്യ കേന്ദ്രമായിരുന്നു പെട്ര. പ്രവാചകൻ സ്വാലിഹുമായി ബന്ധപ്പെട്ടതാണ്      നെബാത്തികളുടെ ഗോത്ര ചരിത്രം. ഈ ജനതയാണ് മൂവായിരം വർഷം പഴക്കമുള്ള മലകൾക്കിടയിലെ കരിങ്കല്ലിൽ തീർത്ത വിസ്മയ നഗരം കൊത്തി നിർമ്മിച്ചത്. ഗോഥിക് വാസ്തുശില്പകലകളാൽ സമ്പുഷ്ടമായിരുന്നു ഈ നഗരമെന്ന് അവശിഷ്ടങ്ങളിൽ നിന്നും തെളിയുന്നു. കരിങ്കൽമലയിലെ കിഴക്കാംതൂക്കായ നിമ്നോന്നതങ്ങളായ പാറഭിത്തികൾ തുരന്ന് നിർമ്മിച്ച വീടുകളും ആരാധനാലയങ്ങളും ശവകല്ലറകളും പാർക്കും ഖജനാവും ഇപ്പോഴും ഇവിടെ കാണാം.

ഒരാൾക്ക് 4500 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ ജോർദ്ദാൻ കറൻസി നൽകിയാണ് അകത്തേക്ക് പ്രവേശനം നേടിയത്. ടൂർ കമ്പനിയാണ് ഇത് നൽകിയത്. മെയിൻ ഗെയിറ്റ് കടന്നയുടനെ ഒരു ജലധാരയും ധാരാളം സുവനീർ ഷോപ്പുകളും കാണാം. സഞ്ചാരികൾ വന്നു തുടങ്ങുന്നേയുള്ളൂ.രണ്ടുതരം വഴികളാണ് ഇവിടെ, ഒന്ന് നടന്ന് പോകുന്നവർക്കും മൃഗസവാരിക്കാർക്ക് വേറൊന്നും. ഡോളർ ചെലവാക്കാൻ മടിയായതിനാലും നടന്നു പോയാൽ കൂടുതൽ കാഴ്ചകൾ കാണാമെന്നതിനാലും ഞാൻ ആദ്യത്തേത് തെരഞ്ഞെടുത്തു. ചൂടിന് ശക്തി കൂടി വരുന്നു. നഗരമെന്ന് പറയാൻ ഇപ്പോൾ ഇവിടെ ഒന്നുമില്ലെങ്കിലും ആ കാലത്തെ മല ഭിത്തികൾ തുരന്നുണ്ടാക്കിയ അത്ഭുത വേലകൾ കൗതുകം ജനിപ്പിക്കുന്നതാണ്.

*മുമ്പ് മക്കയിലെ താമസക്കാലത്ത്  2000 ത്തിൽ  ഞങ്ങൾ കുടുംബ സമേതം മദായിൻ സ്വാലിഹ് എന്ന സ്ഥലം സന്ദർശിച്ചിരുന്നു. അവിടെയും പെട്രയിലേതിനു സമാനമായ നിർമിതികൾ ഉണ്ട്. അവിടെ സ്വാലിഹ് നബിയുടെ സമുദായത്തെ അല്ലാഹു ഒരു ഘോരശബ്ദത്താൽ നശിപ്പിച്ചു എന്ന് ഖുർആൻ സ്ഥിരപ്പെടുത്തിയ പ്രദേശമാണ്. അവിടെ സ്വാലിഹ് നബിക്ക് അല്ലാഹു ഇറക്കി ക്കൊടുത്ത ഒട്ടകം വെള്ളം കുടിച്ചിരുന്ന കിണറും മറ്റും ഉണ്ട്. അന്ന് അതിശയ പരവേശത്തോടെ അത് കണ്ടു തീർത്തിരുന്നു എന്നതിനാൽത്തന്നെ പെട്രയിലെ പാറ തുരന്ന നിർമിതികൾ എന്നെ അത്ഭുത പരതന്ത്രനൊന്നുമാക്കിയില്ല. എങ്കിലും ഞാൻ മദീനയിൽ നിന്നും 500 കിലോമീറ്ററോളം അകലെക്കിടക്കുന്ന അൽ ഉല പട്ടണ പരിസരത്തെ മദായിൻ സ്വാലിഹും പെട്രയിലെ പുരാതന നഗരവും ഏതുവിധത്തിലായിരിക്കാം ബന്ധം എന്ന് അതിശയിച്ചു കൊണ്ടേ യിരുന്നു.*

മക്കയിലെ പരിശുദ്ധ കഅബയെ മാതൃകയാക്കി അതുപോലൊന്ന് ഇവിടെ, പെട്രയിൽ, നിർമ്മിച്ചതായി കാണാം. മല ഉയരത്തിലും നീളത്തിലും രണ്ട് കീറാക്കിയെടുത്തത് പോലെയിരിക്കുന്നു. നടുവിൽ താഴെ തറയിൽ ഒരുക്കിയ നടപ്പാതയ്ക്ക് ഏകദേശം എട്ടടിയിൽ താഴെ മാത്രമേ വീതിയുള്ളു. മല പ്രകൃതിയാൽ തന്നെ മുറിഞ്ഞു കിടന്നതല്ല, മനുഷ്യർ തന്നെ മുറിച്ചു വഴിയുണ്ടാക്കിയതാണ്. ഭിത്തിയിൽ മുഴച്ചു നിൽക്കുന്ന ഭാഗങ്ങളില്ല. ചെടികളും പുല്ലുകളുമില്ല. വൃത്തിയായ മല ഭിത്തികൾ. എല്ലാം തന്നെ വളരെ ഭംഗിയായി വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. പ്രധാന കവാടത്തിനരികെ പടച്ചട്ടയും കുന്തവും പരിചയുമായി പഴയ രാജ സൈനികരെപ്പോലെ തോന്നിക്കുന്ന രണ്ടു പേരെ കാണാം. ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ പണം ചോദിക്കുമെങ്കിലും ഞങ്ങൾ കൊടുത്തില്ല. ഇനി ചൂടിന്റെ കാഠിന്യമില്ല . കാരണം വെയിൽ കടക്കാത്ത പാതയിലൂടെയാണ് അടുത്ത നടത്തം. ഒന്ന് രണ്ട് സ്ഥലങ്ങളിൽ ലഘു പലഹാരങ്ങളും പാനീയങ്ങളും വിൽക്കുന്ന തട്ടുകടകളുണ്ട്. വാഹനങ്ങൾക്ക് പ്രവേശനമില്ല. കഴുതപ്പുറത്തോ കുതിരപ്പുറത്തോ സഞ്ചരിക്കാം. പക്ഷെ ഭയങ്കര ചാർജാണ്. അതു കൊണ്ട് 90% ടൂറിസ്റ്റുകളും നടന്നാണ് എല്ലാം നോക്കി കാണുന്നത്. നടന്നു കാണാൻ രസവുമാണ്. മഴവെള്ളം ദൂരെയുള്ള ജലസേചനത്തിന് കൊണ്ടുപോകാൻ ഉണ്ടാക്കിയ മാർഗ്ഗം അതിശയിപ്പിക്കുന്നതാണ്. ഉയരത്തിൽ കയ്യെത്താ ദൂരത്ത് തുരന്നുണ്ടാക്കിയ വീടുകൾ തുറന്നിട്ടതാണ്. ഞങ്ങളുടെ ഗ്രൂപ്പിലെ പലരും അവിടെ നിന്നും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.

പെട്രയിലെ അത്ഭുതകരമായ ശിൽപ കരകൗശല ചാരുതകൾ എല്ലാം തന്നെ നടന്നു കാണണമെങ്കിൽ ഒരു ദിവസത്തിലധികം വേണം.ഭീമാകാരമായ മലകളെ കെട്ടിടാകൃതിയിൽ കൊത്തിയെടുത്ത "great treasury" - അത്ഭുതവും കൗതുകമുളവാക്കുന്നതുമാണ്. അതിനകത്തേക്ക് ആർക്കും പ്രവേശനമില്ല. രണ്ട് "ഭടൻമാർ "അവിടേയും കാവൽനിൽക്കുന്നുണ്ട്. ഹുക്കയും കഞ്ചാവും വലിക്കുന്ന , കാഴ്ചയിൽ ജാക്ക് സ്പാരോയെ പോലെയിരിക്കുന്ന നിരവധി സ്വദേശി യുവാക്കളെ ഇതിനു ചുറ്റും കാണാം. ചെറിയൊരു തട്ടുകടയും സുവനീർ ഷോപ്പും ഇവിടെയുമുണ്ട്. ദൂരെ കോടതിയും, സ്റ്റേഡിയവും, ഭോജനശാലയുമൊക്കെ കാണാമെങ്കിലും ഗൈഡ് അനുവദിച്ചു സമയം കഴിയാറായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിലെ കൂട്ടിലങ്ങാടി സ്വദേശി മഹബൂബ് മാത്രം കഴുതപ്പുറത്തിരുന്ന് എല്ലാം ചുറ്റിക്കണ്ട് തിരിച്ചു വന്നു. ഇവിടെ അധിവസിച്ച ജനവിഭാഗത്തിന്റെ ഗതിയും പാലായനവും ഇന്നും അജ്ഞാതമാണ്. മനുഷ്യരാശിയുടേയോ ജീവജാലങ്ങളുടേയോ ഒരു സാന്നിധ്യവും ഇവിടെയില്ല. എങ്ങും വിജനതയും ശ്മശാന മൂകതയുമാണ്. AD 1812 ലാണ് ജോഹാൻ ബുക്കാർട്ട് എന്ന സ്വിസ് പര്യവേഷകന്റെ നേതൃത്വത്തിൽ ഈ ചുവന്ന പുരാതന നഗരം കണ്ടെത്തിയത്.
ചരിത്രത്തിന് വിസ്മരിക്കാനാവാത്ത ഗുഹകളുടെ നാടാണ് ജോർദ്ദാൻ. ലോകാത്ഭുതങ്ങളിൽ ഒന്നായ പെട്രയും ഖുർആൻ പ്രതിപാദിച്ച റഖീമിലെ ഗുഹകളുമെല്ലാം അതിന് സാക്ഷ്യം വഹിക്കുന്നു. പെട്രയെ പിന്നിലാക്കി ബസ്സ് നീങ്ങുമ്പോൾ സമയം 11  കഴിഞ്ഞിരുന്നു.
അമ്മാനിലേക്കുള്ള  വഴിയിലൂടെയാണ് സഞ്ചാരം. ഏകദേശം 15 മിനിട്ടിന്റെ വഴി ദൂരം പിന്നിട്ടപ്പോൾ ബസ് നിർത്തി.  ഇവിടെ മൂസാനബിക്ക്  സ്വന്തം ജനതക്ക് വെള്ളം ലഭ്യമാക്കാൻ വേണ്ടി അല്ലാഹു  പുറപ്പെടുവിച്ച അരുവിയുണ്ട്.  ഒരു ചെറിയ കെട്ടിടത്തിൽ കെട്ടിയുണ്ടാക്കിയ  ടാങ്കിലൂടെ അത് കവിഞ്ഞൊഴുകി പുറത്തേക്ക്  പോകുന്നു.
അവിടെ ഒരു ജോർദാനി വെള്ളം കുപ്പിയിലാക്കുന്നത് കണ്ടു. ഞാനതു വാങ്ങി കുറച്ചു കുടിച്ചു. നല്ല മിനറൽ വാട്ടറിന്റെ ശുദ്ധിയും രുചിയും. എല്ലാവരും അതിൽ നിന്ന് മുഖം കഴുകുകയും വെള്ളം കുടിക്കുകയും ചെയ്തു. കുപ്പി കയ്യിൽ കരുതാഞ്ഞതിനാൽ  ഇത്തിരി വെള്ളമെടുക്കാനുള്ള പലരുടേയും മോഹം നടന്നില്ല.
ഇതിന്നെതിരെ കുറച്ചകലെയായാണ് ഞങ്ങളുടെ ബസ് നിർത്തിയിരുന്നത്. അവിടെ നിന്നും ഈ അരുവി ഉറവ പൊട്ടിയൊഴുകി വരുന്ന  കൊച്ചു കുന്ന് വ്യക്തമായി കാണുന്നുണ്ടായിരുന്നു.
ഇനി നേരെ അമ്മാനിലേക്ക് .
ബസ്സ് ഉച്ചഭക്ഷണം കഴിക്കാൻ ഹോട്ടലിന്റെ മുൻപിൽ നിർത്തി - കഴിഞ്ഞ ദിവസം വൈകുന്നേരം ചായ കുടിക്കാൻ കയറിയ ഹോട്ടലായിരുന്നു അത്. നല്ല ബൊഫെ ഭക്ഷണം. നല്ലവണ്ണം കഴിച്ചു.

_ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ എന്റെ ഉമ്മാന്റെ പ്രായമുള്ള ഒരു ന്യൂയോർക്ക് കാരി വല്ല്യുമ്മ  കുഞ്ഞി ട്രൗസറുമിട്ട് , ഒഴിഞ്ഞിരുന്ന്  പുകവലിക്കുന്നു._

😂🤣 *ഇപ്പഴത്തെ ഭാഷയിൽ പറഞ്ഞാൽ ........ തിന്നു തിന്നു ...... മെടുത്തിട്ട് .... ഒരു റിലാക്സേഷനു വേണ്ടിയാവാം.* 😂🤣

_എനിക്കതു കണ്ടിട്ട്  യാതൊരു സമാധാനവുമില്ല.  വല്ലാതെ കൗതുകം തോന്നിയാൽ എനിക്കപ്പോൾ അത്  ഫ്രെയിമിലാക്കണം. ഞാൻ കേറി ഹെഡ് ചെയ്തു._

 *May I take one selfie with you................*

*Ok no problem*...............
*_എന്നും പറഞ്ഞ് വല്യുമ്മ എന്റെ തോളിൽ വന്ന് കൈയ്യിട്ട്  ഒരു പിടുത്തം. ഞാൻ തന്നെ ബേജാറായി. അങ്ങിനെ കുറച്ച് സെൽഫി ഞാനെടുത്തു. പൊതുവെ സെൽഫിയെടുക്കാൻ താൽപര്യമില്ലാത്തയളാ ഞാൻ. വേറെയാരെയും കണ്ടില്ല ഫോട്ടോ എടുപ്പിക്കാൻ, അതു കൊണ്ട്  തൽക്കാലം സെൽഫി കൊണ്ട് അഡ്ജസ്റ്റ് ചെയ്തു._*

വീണ്ടും ബസ്സിൽ കയറി യാത്ര തുടർന്നു. നാട്ടിലാകുമ്പോൾ ഉച്ചഭക്ഷണം കഴിച്ച് ഉറങ്ങുക എന്നത് എന്റെ ഒരു പതിവുശീലമാണ്. അത് ഇവിടങ്ങളിൽ ബസ്സിൽ നിന്നും നടത്താറാണ്............ _സഗീർ മൗലവിയുടെ  വിവരണങ്ങൾ അര മയക്കത്തിൽ കേൾക്കും._

3:45pm ന് റഖീം എന്ന സ്ഥലത്തെത്തി. ഇവിടെയാണ് 309 വർഷം ഉറങ്ങിയ ഏഴ് യുവാക്കൾ താമസിച്ച ഗുഹയുള്ളത്.അമ്മാനിൽ നിന്നും ഏകദേശം 13 Km ദൂരത്താണ് അസ്ഹാബുൽ കഹഫിന്റെ ചരിത്രാവശിഷ്ടമുള്ള റഖീം സ്ഥിതി ചെയ്യുന്നത്. ഒരുയർന്ന കുന്നിൻ പ്രദേശമാണിത്. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഇവിടേക്കുള്ള സഞ്ചാരം സുഗമമാണ്. ജോർദാൻ ഭരണകൂടം വൃത്തിയുള്ള, വിശാലമായ റോഡാണ് ഈ കുന്നിൻ ചെരിവിലേക്ക് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സഞ്ചാരികൾക്ക് ഇവിടെയെത്താൻ യാതൊരു പ്രയാസവുമില്ല.ഇതിന്റെ തൊട്ടടുത്ത് തന്നെ ആ പേരിൽ (മസ്ജിദ് അൽ കഹഫ്) ഒരു പള്ളിയും ഉണ്ട്.  ഇവിടെ വച്ച് ഞങ്ങൾ ളുഹറും അസറും ജംആക്കി നമസ്കരിച്ചു.  നമസ്കാര ശേഷം മാത്രമേ അവിടം തുറക്കുകയുള്ളൂ. അതും 5 മണി വരെ മാത്രം.നല്ല തിരക്കുണ്ടായിരുന്നു. ഓരോ ഗ്രൂപ്പിനും വളരെ കുറഞ്ഞ സമയം മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. ഈ ഗുഹയെപ്പറ്റി നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രബലാഭിപ്രായം അത് ജോർദ്ദാനിലാണെന്നാണ്.തുർക്കിയിലും ചൈനയിലും സ്കോട്ട്ലാന്റിൽ വരെ ആണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്.

ഈസാനബി(ജീസസ് ക്രൈസ്റ്റ് ) നു ശേഷം ഒരു കാലത്ത് ക്രിസ്ത്യാനികൾ ദുർമാർഗത്തിൽ മുഴുകുകയും അവർക്കിടയിൽ ബിംബാരാധന പ്രചരിക്കുകയും ചെയ്തു. അക്കാലത്ത് ‘ദഖ്യാനൂസ്’ എന്ന് പേരായ ഒരു രാജാവുണ്ടായിരുന്നു. അയാൾ ജനങ്ങളെ ബിംബാരാധനക്ക് നിർബന്ധിച്ചു കൊണ്ടിരുന്നു.അതിന് വഴങ്ങാത്ത കുറച്ചു യുവാക്കൾ രാജാവ് നാട്ടിലില്ലാത്ത ഒരു സന്ദർഭത്തിൽ സ്ഥലംവിട്ടു.അങ്ങനെ അവര് നാട്ടിനടുത്തുള്ള മലയിലെ ഒരു ഗുഹയില് അഭയം പ്രാപിച്ചു. ഏഴു പേരുണ്ടായിരുന്ന ആ യുവാക്കളുടെ കൂട്ടത്തില് ഒരു നായയും വന്നു ചേർന്നു. അതിനെ ആട്ടിക്കളയാൻ വളരെ പണിപ്പെട്ടുവെങ്കിലും അതവരെ പിന്തുടരുക തന്നെയായിരുന്നു ചെയ്തത്. സംഘത്തിന് രഹസ്യമായി ഭക്ഷണവും മറ്റും കൊണ്ടുവന്നിരുന്നത് തങ്ങളുടെ കൂട്ടത്തിൽപെട്ട തംലീഖാ എന്നയാളായിരുന്നു. ഒരിക്കല് അദ്ദേഹം പട്ടണത്തില് പോയി തിരിച്ചു വന്നപ്പോൾ രാജാവ്
സ്ഥലത്തെത്തിയിട്ടുണ്ടെന്നും, തങ്ങളെക്കുറിച്ച്
അന്വേഷിക്കുന്നുണ്ടെന്നുമുള്ള വിവരം
കിട്ടി. അവർ വലിയ ദുഃഖത്തിലും പരിഭ്രമത്തിലുമായി. അങ്ങനെ എല്ലാവരും പരസ്പരം വസ്വിയ്യത്ത് ചെയ്തും
അല്ലാഹുവിനോടുള്ള പ്രാര്ഥനയിൽ നിരതരായും ഇരിക്കെ അവരെയും നായയെയും അല്ലാഹു ഉറക്കിക്കളഞ്ഞു.സൂര്യാസ്തമനത്തിന് മുമ്പായിരുന്നു അത്.
രാജാവാകട്ടെ, അവരുടെ വിവരം അന്വേഷിച്ചറിഞ്ഞ് പരിവാര സമേതം സ്ഥലത്തെത്തി. ഉറങ്ങിക്കിടക്കുന്ന യുവാക്കളെ അകത്താക്കി ഗുഹാമുഖം അടച്ചു കളഞ്ഞു. സത്യവിശ്വാസം ഉള്ളിൽ മറച്ചുവെച്ചിരുന്ന രണ്ടുപേർ രാജാവിന്റെ പരിവാരങ്ങളിലുണ്ടായിരുന്നു.അവർ ആ യുവാക്കളുടെ പേരുകളും ചരിത്രവും രണ്ട്
കല്പലകകളില് രേഖപ്പെടുത്തി. ഒരു ചെമ്പുപെട്ടിയിലാക്കി അവിടെ രഹസ്യമായി സൂക്ഷിച്ചു. അന്ത്യകാലത്തിന്
മുമ്പായി ഈ യുവാക്കളെ അല്ലാഹു സത്യവിശ്വാസികൾക്ക്
വെളിപ്പെടുത്തിക്കൊടുക്കുമെന്നും അപ്പോൾ ഇവരുടെ ചരിത്രം അവർ അറിയുമെന്നുമുള്ള ഉത്തമവിശ്വാസത്തോടെയാണ് അവരങ്ങനെ എഴുതി വെച്ചത്.കാലചക്രം അതിവേഗം കറങ്ങി. ദഖ്യാനൂസ് രാജാവും അയാളുടെ ഭരണവുമെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു.അനന്തരം മൂന്നര നൂറ്റാണ്ടുകൾക്ക് ശേഷം തുടർന്നു വന്ന് ഭരണം
നടത്തിയ വേറൊരു ഭരണാധികാരി സത്യവിശ്വാസിയും മതഭക്തനുമായിരുന്നു. പ്രജകളിൽ സത്യവിശ്വാസികളും അവിശ്വാസികളും ഉണ്ട്.
ഇത് രാജാവിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
പരലോകജീവിതത്തെക്കുറിച്ച് അല്ലാഹു വ്യക്തമായ ഒരു തെളിവ് നല്കിയെങ്കിൽ എന്ന് അദ്ദേഹം ആത്മാര്ഥമായി ആഗ്രഹിച്ചു. അല്ലാഹുവിനോട് നിഷ്കളങ്കമായി പ്രാര്ഥിച്ചു. ഇതിനിടക്ക് ഒരാട്ടിടയൻ തന്റെ ആടുകള്ക്ക് താവളം ശരിപ്പെടുത്തേണ്ടതിനായി ആ ഗുഹാമുഖത്ത് ചെന്നു. പഴയ ഭിത്തി പൊളിച്ചു. അപ്പോഴായിരുന്നു നൂറ്റാണ്ടുകളായി അതിനുള്ളിൽ നിദ്രയിൽ ലയിച്ചു കിടന്നിരുന്ന യുവാക്കളെ അല്ലാഹു ഉണർത്തിയത്. ഉറങ്ങിയപ്പോൾ ഉണ്ടായിരുന്നത്
പോലെയല്ലാതെ യാതൊരു വ്യത്യാസവും തങ്ങളുടെ ദേഹത്തിൽ അവർ കണ്ടില്ല.
പിന്നെ പതിവു പോലെ ഭക്ഷണം വാങ്ങുവാനായി തങ്ങളുടെ പക്കലുണ്ടായിരുന്ന
വെള്ളിയുമായി തംലീഖയെ അവർ പട്ടണത്തിലേക്കയച്ചു.
ദഖ്യാനൂസ് രാജാവിനെ ഭയന്ന് വളരെ കരുതലോടെയാണ് അദ്ദേഹം അങ്ങാടിയിൽ കടന്നത്.എന്തൊരദ്ഭുതം! പട്ടണത്തിന്റെ സ്ഥിതിയാകെ മാറിക്കഴിഞ്ഞിരിക്കുന്നു.
പരിചയക്കാരെ ആരെയും കാണുന്നില്ല. ഈസാ നബി(അ)ന്റെ നാമം കേൾക്കുന്നു….. അദ്ദേഹം ആകെ ചിന്താധീനനായി. ഏതായാലും ഒരു കടയിൽ കയറി ഭക്ഷണ സാധനത്തിനായി തന്റെ പക്കലുണ്ടായിരുന്ന വെള്ളി കൊടുത്തു. കച്ചവടക്കാരന് ആ നാണയം ആശ്ചര്യപൂര്വം തിരിച്ചും മറിച്ചും നോക്കി. ഇത് പണ്ടുണ്ടായിരുന്ന ദഖ്യാനൂസ് രാജാവിന്റെ കാലത്തെ നാണയമാണല്ലോ! നിങ്ങൾക്കെവിടന്നാണ് നിക്ഷേപം കിട്ടിയത്? അയാള് ചോദിച്ചു. അപ്പോഴേക്കും അവിടെ പലരും ഒരുമിച്ചുകൂടി. അവർ തംലീഖയെ രാജാവിന്റെ മുമ്പില് ഹാജറാക്കി. കൊട്ടാരത്തിലെത്തിയ തംലീഖാ, രാജാവിനും അനുയായികൾക്കും തങ്ങളുടെ ചരിത്രം വിവരിച്ചു കൊടുക്കുകയും കൂട്ടുകാർ ഗുഹയിലുണ്ടെന്നു ഉണര്ത്തുകയും ചെയ്തു.
സത്യാവസ്ഥ അറിഞ്ഞു വരാൻ രാജാവ് രണ്ടു
പ്രമുഖ ഉദ്യോഗസ്ഥന്മാരെ നിയോഗിക്കുകയും ഒരു വമ്പിച്ച ജനാവലിയും തംലീഖയുമൊന്നിച്ച് അവര് ഗുഹാമുഖത്തെത്തുകയുമുണ്ടായി. തംലീഖാ അകത്ത് കടന്നു. കൂട്ടുകാരെ വിവരമറിയിച്ചു. അല്പം കഴിഞ്ഞ്
അകത്ത് കടന്നപ്പോൾ രാജ ദൂതൻമാർ അദ്ഭുത പരതന്ത്രരായിപ്പോയി! കൽകെട്ടിന്റെ അവശിഷ്ടങ്ങളിൽ നിന്നും ചെമ്പുപെട്ടികിട്ടി. അത് തുറന്ന് നോക്കിയപ്പോൾ അതിൽ എഴുതി വെച്ചിരുന്ന പലകകളിൽ നിന്നും കാര്യം
മനസ്സിലാക്കുകയും അവർ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു. രാജാവ് ഈ വിവരങ്ങളെല്ലാം അറിഞ്ഞു വളരെ സന്തോഷിച്ചു. താനാഗ്രഹിച്ചത്
പോലെയുള്ള ഒരു ദൃഷ്ടാന്തം കാണിച്ചു കൊടുത്തതിൽ അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. താമസിയാതെ രാജാവും സ്ഥലത്തെത്തി ഗുഹയിൽ കടന്ന് യുവാക്കളെ ആലിംഗനംചെയ്തു. അവര് രാജാവിന് വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെയിരിക്കെ രാജാവ് നോക്കിനിൽക്കെ തന്നെ അവർ തങ്ങളുടെ സ്ഥാനങ്ങളിൽ ചെന്ന് കിടക്കുകയും ഉറങ്ങുകയും ചെയ്തു-അവസാനത്തെ ഉറക്കം. അവരെ അല്ലാഹു മരണപ്പെടുത്തുകയുണ്ടായി.ഇതാണ്
ഗുഹാവാസികളുടെ ചരിത്ര സംക്ഷേപം.

ഗുഹയുടെ പുറത്ത് പുരാതനമായ നിരവധി തൂണുകളും പ്രത്യേകശിലകളാൽ അലംകൃതമായ പടികളുമുണ്ട്. അകത്ത് പ്രവേശിച്ച് രണ്ട് മൂന്ന് പടികൾ താഴോട്ടിറങ്ങിയപ്പോൾ ഗുഹ മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടത് കണ്ടു. ഒന്ന് നേരേയും രണ്ടും മൂന്നും ഇടതും വലതും ഭാഗത്തേക്കാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്.ഇതിൽ ഇടതും വലതുമുള്ള ഭാഗങ്ങളിൽ പെട്ടികളുടെ രൂപത്തിൽ ഏഴ് ഖബറുകൾ സ്ഥിതി ചെയ്യുന്നു. അതിലൊന്നൊഴികെ ബാക്കിയെല്ലാം തുറന്ന് കിടക്കുകയാണ്. മൃതദേഹങ്ങളുടെ യാതൊരു അവശിഷ്ടങ്ങളും അതിൽ കണ്ടില്ല. ഗ്ലാസ് കൊണ്ട് ദ്വാരമിട്ട ഒരു ഖബറിൽ മറ്റുള്ള ഖബറുകളിലെ അസ്ഥികളെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്. ഞങ്ങൾ ആ ചെറിയ ഗ്ലാസിലൂടെ ഉള്ളിലേക്ക് നോക്കിയപ്പോൾ ശരിയായിട്ടൊന്നും കാണാൻ സാധിച്ചില്ല. ഗുഹാവാസികൾ മരണപ്പെട്ടപ്പോൾ മറവ് ചെയ്ത ഖബറുകൾ പിൽക്കാലത്ത് തുറന്ന് അസ്ഥികളും തലയോടുകളുമെല്ലാം ഒരു ഖബറിൽ അടക്കം ചെയ്തിരിക്കാനാണ് സാധ്യത. ഖബറുകളും എല്ലുകളും കൂടാതെ മറ്റ് പലതും ഗുഹയിൽ കാണാൻ സാധിക്കും. അൽപം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്ലാസ് അലമാരിയിൽ ഗുഹാവാസികളുടെ നായയുടെ തലയോടും താടിയെല്ലും സൂക്ഷിച്ചിരിക്കുന്നു.കൂടാതെ ഗുഹാ വാസികൾ ഉപയോഗിച്ചതായിരിക്കാൻ സാധ്യതയുള്ള കിണ്ടികളും പാത്രങ്ങളും നാണയങ്ങളുമെല്ലാം അലമാരയിൽ സൂക്ഷിച്ചിട്ടുമുണ്ട്.

ഗുഹയുടെ സൂക്ഷിപ്പുകാരൻ പുറത്തേക്ക് ഇറങ്ങാൻ തിരക്ക് കൂട്ടികൊണ്ടിരിക്കുകയാണ്. പുറത്ത് ഇതിനകം തന്നെ കേരളത്തിൽ നിന്നും വന്ന വേറൊരു ഗ്രൂപ്പ് പ്രാർത്ഥന തുടങ്ങിയിരുന്നു. "ഹറാം ഹറാം"- എന്നു പറഞ്ഞു കൊണ്ട് ഗൈഡ് മുറാദ് നീങ്ങുന്നതും കാണാൻ കഴിഞ്ഞു.ആ ഗ്രൂപ്പ് ഇറാഖ് സന്ദർശിച്ചിട്ട് വരികയായിരുന്നുവത്രേ.

_പിന്നീട് ഞങ്ങൾ പ്രവാചക അനുയായി ബിലാലിന്റെ ഖബർ കൂടി സന്ദർശിച്ചു._

*ബിലാലിന്റെ ചരിത്രം ഇസ്ലാമിക വിശ്വാസി സമൂഹത്തിന് വലിയ ഉത്തേജനം നൽകുന്നതാണ്. മക്കയിൽ ഒരടിമയായിരുന്ന അദ്ദേഹമാണ്  റസൂലിന്റെ  നിർദ്ദേശ പ്രകാരം റസൂലിന്റെ മരണം വരെയും മദീനയിൽ ബാങ്ക് വിളിച്ചിരുന്നത്. മക്കാവിജയത്തിന്റെ സമയത്ത്  സഹാബിമാർ ഓരോരുത്തരും കൊതിയോടെ നോക്കിനിൽക്കെ പുണ്യ റസൂലിന്റെ തോളിൽ താങ്ങി കഅബക്ക് മുകളിൽ കയറി ബാങ്ക് വിളിച്ചതും അനുഗ്രഹീത സ്വരമാധുരിക്കുടമയായ ആ കാപ്പിരി തന്നെയായിരുന്നു. നിറമോ , സമ്പത്തോ , സമൂഹത്തിലെ സ്ഥാനമാനങ്ങളോ ഒന്നും ഇസ്ലാമിൽ മഹത്വത്തിന്റെ നിദാനങ്ങളല്ലെന്ന്  പറയുന്നതിന്നു വേണ്ടി ഇസ്ലാമിക ചരിത്രത്തിലെല്ലാം ബിലാൽ അറിയപ്പെടുന്നു.*

ഇനി നേരെ ഹോട്ടലിലേക്ക് എന്ന് പറഞ്ഞാണ് വണ്ടിയിൽ കയറിയത്. അമ്മാനിലെ പ്രധാനപ്പെട്ട King Abdullah മോസ്ക്  സന്ദർശിക്കേണ്ടതാണെന്ന്  ഗ്രൂപ്പിലാരോ പറഞ്ഞു. ഗ്രൂപ്പിന്റെ പ്ലാനിൽ അതില്ല. എല്ലാരും കൂടെ നിർബന്ധിച്ചപ്പോൾ  ഗ്രൂപ് മാനേജർ  ഷാഫി  ഗൈഡ് മുറാദുമായി സംസാരിച്ച് അതും ശരിയാക്കി. അങ്ങിനെ King Abdullah മോസ്കിലെത്തി. കാണേണ്ടതു തന്നെയാണ് ഇത്. ഇവിടെ നിന്ന് മഗ്രിബും ഇശായും നമസ്ക്കരിച്ചു.
ശേഷം Dayട Inn ഹോട്ടലിൽ ചെക്കിൻ ചെയ്യുമ്പോൾ സമയം ഏകദേശം 7:30 നോട് അടുത്തിരുന്നു. റൂമിൽ കയറി ഫ്രഷായി ഞാനും സമീറും ഡിന്നർ കഴിക്കാൻ ഡൈനിങ്ങ് ഹാളിലേക്ക് പോയി. അടിച്ചു പൊളി ഡിന്നർ, നന്നായി കഴിച്ചു. കുറച്ച് ആപ്പിളും പഴവും കൈയ്യിൽ കരുതി റൂമിലേക്ക് മടങ്ങി.
അടുത്ത ദിവസത്തേക്കുള്ള വേഷം ശരിയാക്കി വെച്ചിട്ട്  ഉറങ്ങാമെന്നു കരുതിയാണ് പെട്ടി തുറന്നത്. വലിയ ചുറ്റിക്കറങ്ങൽ ഇല്ലാത്ത ദിവസമാണ് , തോബിടാം ( അറബിവേഷം) എന്നു കരുതി.
തോബെടുത്തപ്പഴാണ്  പണി പാളുമെന്നായത്. പാന്റും ടീഷർട്ടും പോലെയല്ല, തോബ്  നല്ല കുപ്പീലിട്ട പോലെ ചുളുങ്ങിയിരിക്കുന്നു.  എനിക്ക് നിരാശയായി , പെട്ര സെല്ലയിൽ ഇസ്തിരിപ്പെട്ടിയൊന്നും കിട്ടീട്ടും ഇല്ല.
എന്തായാലും തൂക്കിയിട്ടു നോക്കാമെന്ന് കരുതി കബോർഡ് തുറന്നപ്പഴാണ്, അതിശയിപ്പിച്ചു കൊണ്ട് ഉള്ളിൽ ഇസ്തിരിപ്പെട്ടിയും ഇസ്തിരിയിടാനുള്ള മേശയും !!!  എന്റെ  വേഷപ്പകർച്ചകൾക്ക് ഗ്രൂപ്പും പടച്ചവനും കൂട്ട് .
തോബ്  ഇസ്തിരിയിട്ടു , പതിവു ശീലങ്ങൾക്കു ശേഷം , വീണ്ടും കാഴ്ചകളുടെ അടുത്ത പ്രഭാതത്തിലേക്കുണരാനായി .......... ഞാൻ ഉറങ്ങാൻ കിടന്നു.
*സമീർ പതിവുപോലെ വർണക്കാഴ്ചകളുടെ വിശേഷങ്ങൾ  ഭാര്യയെ അറിയിക്കുകയാണ്.*

2017, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

"99ന്റെ പരീക്ഷ!"


ഒരിക്കൽ ഒരു രാജാവ് 👨🏻‍🍳തന്റെ  മന്ത്രിയോട് ചോദിച്ചു..🙍‍♂
''മന്ത്രീ, ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല.. ആ രാജസേവകനെ കണ്ടോ.. അയാൾ ദരിദ്രനാണ്, എങ്കിലും; എത്ര സന്തോഷവാനാണ് അയാൾ! എന്താണതിന്റെ കാരണം!?"

🙍‍♂മന്ത്രി പറഞ്ഞു.. "രാജാവേ, താങ്കൾ  99ന്റെ പരീക്ഷ നടത്തിയാൽ മതി, നിസ്സാരമായി ഉത്തരം കിട്ടും."

👨🏻‍🍳രാജാവ്.. "ങ്ങേ.. അതെന്താ 99ന്റെ പരീക്ഷ!?"

🙍‍♂മന്ത്രി.. "99 വെള്ളി നാണയങ്ങൾ ഒരു കിഴിയിലാക്കി, ഈ 100 നാണയങ്ങൾ നിനക്കുള്ളതാണെന്ന് എഴുതി; അയാളുടെ വീട്ടു പടിക്കൽ വെക്കൂ.. അപ്പോൾ സമാധാനക്കേടിന്റെ കാര്യം മനസ്സിലാവും!''

രാജാവ്; തന്റെ മന്ത്രി നിർദേശിച്ചതു പോലെ 99 നാണയങ്ങളടങ്ങുന്ന കിഴി,
💰💰 സേവകന്റെ വീട്ടു പടിയിയിൽ കൊണ്ടുവക്കാൻ ഏർപ്പാടാക്കി..
🛏🛏🛏🛏
രാത്രിയിലെപ്പോഴോ പുറത്തിറങ്ങിയ സേവകൻ തന്റെ വീട്ടു പടിക്കലിരിക്കുന്ന പണക്കിഴി കണ്ടു..
അത് പരിശോധിച്ച്; രാജസമ്മാനമാണെന്ന് അറിഞ്ഞ് അത്ഭുതപ്പെട്ടു, ശേഷം സന്തോഷിച്ചു..
😄😄😄😄
 "ആഹാ.. 100 വെള്ളി നാണയങ്ങൾ!!"

💰💰💰💰
അയാൾ നാണയങ്ങൾ എണ്ണാൻ തുടങ്ങി..

എത്ര പ്രാവശ്യം എണ്ണിയിട്ടും 99 നാണയങ്ങൾ മാത്രം!

പക്ഷേ; കിഴിയിൽ 100 നാണയങ്ങൾ എന്നല്ലേ എഴുതിയിരിക്കുന്നത്!

 ബാക്കിയുള്ള ഒരു,😳 നാണയമെവിടെ!? അയാൾ ആകെ പരവശപ്പെട്ട്; തിരച്ചിൽ തുടങ്ങി..

വീടും പറമ്പും അരിച്ചു പൊറുക്കി..

 ഭാര്യയേയും, മക്കളേയും, അയൽക്കാരേയും ചോദ്യം ചെയ്തു..


പക്ഷേ; ആ ഒരു നാണയം മാത്രം കിട്ടിയില്ല!

കാണാതായ ആ ഒരൊറ്റ  നാണയത്തെ കുറിച്ചോർത്ത് അയാൾക്ക് അന്ന് രാത്രി ഉറക്കം വന്നില്ല!
😡😡😡
 ഒരു പക്ഷേ; ജീവിതത്തിൽ ആദ്യമായി അയാൾക്ക് ഉറങ്ങാനാകാത്ത രാത്രി!!
☹☹☹
അടുത്ത ദിവസം; അയാൾ വളരെ ദുഖിതനായാണ് രാജകൊട്ടാരത്തിൽ എത്തിയത്.
🙍‍♂
അയാളെ പ്രതീക്ഷിച്ചിരുന്ന രാജാവ് ഇങ്ങനെ അന്വേഷിച്ചു..
👨🏻‍🍳
 "നിങ്ങൾക്കെന്തു പറ്റി? ഏറെ ക്ഷീണിതനും, ദു:ഖിതനുമാണല്ലോ?"
🙍‍♂
ഭടൻ.. "പ്രഭോ, അങ്ങ് കനിഞ്ഞു തന്ന 100 നാണയങ്ങളിൽ ഒരെണ്ണം മാത്രം കാണുന്നില്ല.
🙇 അതോർത്താണീ വിഷാദം!"

രാജാവിന് കാര്യം പിടികിട്ടി..

 തന്റെയും രോഗം ഇത് തന്നെ!

*കിട്ടാത്ത ഒന്നിനെ  ഓർത്താണ് ദുഃഖം*

കയ്യിലുള്ള 99ൽ സന്തോഷിക്കാനും, അനുഗ്രഹങ്ങൾ തന്ന ദൈവത്തിനോടുള്ള നന്ദികാണിക്കാനും അതിനാൽ മറക്കുന്നു!!

കിട്ടിയതൊന്നും മതിയാവാതെ സങ്കടപ്പെട്ട് കാലം കഴിക്കണോ? അതോ, ഉള്ളതിൽ സംതൃപ്തനായി സമാധാനമായി ജീവിക്കണോ.. തീരുമാനം നമ്മുടേതാണ്... നമ്മുടേത് മാത്രം!!

*എത്രകല്ലുകൾ നിറഞ്ഞ വഴിയിലൂടെയും നല്ലൊരു ഷൂസണിഞ്ഞാൽ നമുക്കു വളരെയെളുപ്പം നടക്കാൻ പറ്റും.*
*എന്നാൽ ധരിച്ച ഷൂസിനുള്ളിൽ ചെറിയൊരു കല്ല് കടന്നു കൂടിയാലോ!?*

.."പുറത്തുള്ള പ്രശ്നങ്ങളല്ല; നമ്മുടെ പരാജയ കാരണം.. നമ്മുടെ ഉള്ളിലുള്ള കുറവുകളാണ്!

 ചുരുക്കിപ്പറഞ്ഞാൽ,, നമ്മുടെ ചിന്തകളാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്!!" 🙏🙂🙃😉😌😍🙏🏻

2017, ഒക്‌ടോബർ 26, വ്യാഴാഴ്‌ച

ലക്ഷദ്വീപ്‌ യാത്ര

'ലക്ഷദ്വീപ്‌'- ഒരു സ്വപ്ന യാത്ര...യാത്രികരേ ഇതിലെ ഇതിലേ..!!
------------------------
  ഇവിടെ ഞാൻ എഴുതാൻ പോകുന്നത്‌ എന്റെ യാത്രാനുഭവം അല്ലാ മറിച്ച് ലക്ഷദ്വീപിലേക്ക്‌ എങ്ങനെ പോകാം അതല്ലാ എന്തൊക്കെ ശരിയാക്കണം എന്ന കൊച്ചു വിവരങ്ങൾ ആണു. ആദ്യം തന്നെ ലക്ഷദ്വീപിൽ പോകാൻ പാസ്‌ പോർട്ട്‌ വേണ്ടാ എന്നത്‌ മനസ്സിലാക്കുക. ഫോട്ടോ ഉള്ള തിരിച്ചറിയൽ രേഖ ഉണ്ടായാൽ മാത്രം മതി.
    സ്വപ്ന യാത്രയുടെ വിത്ത്‌ ഇട്ടത്‌ ഒന്നരവർഷം മുന്നെ അബ്ബാസ്ക്കാടെ ഒരു പോസ്റ്റിലെ ഒരു കമന്റിനു ഇക്ക നമുക്ക്‌ ഫാമിലിയായി ലക്ഷദ്വീപിൽ പോകാം എന്ന് റിപ്ലേയിലൂടെ ആയിരുന്നു.
   ഒരാൾ സ്പോൺസർ ചെയ്യാൻ ഉണ്ട്‌ എങ്കിൽ 3000 രൂപ കൊണ്ട്‌ ഒരാൾക്ക്‌ ലക്ഷദ്വീപിൽ പോയി വരാം..എന്താ വിശ്വാസമാകുന്നില്ലേ..??
   ആദ്യ കടമ്പ ഒരു സ്പ്പോൺസർ-
പരിചയം ഉള്ള ആരെങ്കിലും ലക്ഷദ്വീപിൽ ഉണ്ടെങ്കിൽ അവർ വളരെ സന്തോഷ പൂർവ്വം നമ്മുടെ സ്പ്പോൺസർ ആകും. ഇത്രയും നിഷ്കളങ്കരും സഹായ മനസ്കരുമായ ഒരു വിഭാഗം ഇപ്പൊഴും ഈ ഭൂമിയിൽ ഉണ്ട്‌ എന്നത്‌ തന്നെ വിശ്വസിക്കാൻ പ്രയാസമായിരിക്കും അവിടെ എത്തുന്ന ഒരോരുത്തർക്കും....മാവേലി ആണോ ഇപ്പൊഴും ലക്ഷദ്വീപ്‌ ഭരിക്കുന്നത്‌ എന്ന് തോന്നിപ്പോകും അവിടെ ഉള്ള നാട്ടുകാരുമായി നമ്മൾ പരിചയപ്പെടുംബോൾ...!
 ആദ്യമായി നമ്മൾ പോകാൻ ഉദ്ദേശിക്കുന്നവരുടെ ഫുൾ അഡ്രസ്സ്‌ നമ്മൾ സ്പോൺസർക്ക്‌ അയച്ചു കൊടുത്താൽ അവർ അവിടെ നമ്മുടെ പേരിൽ ചലാൻ അടച്ച്‌ ഫോമും അക്നോലഡ്ജ്മെന്റും നമുക്ക്‌ പോസ്റ്റൽ ആയി അയച്ചു തരും.
 അത്‌ നമ്മുടെ കയ്യിൽ കിട്ടാൽ ഏകദേശം ഒരാഴ്ച എടുക്കും, അപ്പൊഴെക്കും നമ്മൾ നമ്മുടെ പോലീസ്‌ സ്റ്റേഷനിൽ പോയി ഇന്ന ആവശ്യത്തിനു വേണ്ടി എന്ന് അപേക്ഷ കൊടുത്താൽ ഒന്ന് രണ്ട്‌ ദിവസങ്ങൾക്കകം എസ്‌ ഐ ഒപ്പിട്ട പോലീസ്‌ വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ്‌ നമുക്ക്‌ കിട്ടും. ഇതിൽ ശ്രദ്ദിക്കേണ്ട വിഷയം എന്താണെന്ന് വെച്ചാൽ ഫാമിലി ആയാണ്‌ പോകുന്നതെങ്കിൽ  ഒരു അപേക്ഷയിൽ തന്നെ ഭാര്യയുടെയും കുട്ടികളുടെയും ഒക്കെ പേരു ചേർത്താൽ മതി.
   അടുത്ത കടമ്പ  അയച്ചു തന്ന ഫോം പൂരിപ്പിച്ച്‌ പോലീസ്‌ വെരിഫിക്കേഷൻ സർട്ടി ഫിക്കറ്റും പോകുന്ന ഒരോ ആളുടെയും മൂന്ന് ഫോട്ടോ ,ഫോട്ടോ ഉള്ള ഐഡി പ്രൂഫ്‌ എന്നിവ സഹിതം കൊച്ചിയിലെ വെല്ലിംഗ്ടൺ ഐലന്റിലെ  ലക്ഷദ്വീപ്‌ അഡ്മിസ്ട്രേഷൻ ഓഫീസിൽ കൊണ്ട്‌ കൊടുക്കുക എന്നതാണു. ഇന്റർ നെറ്റിന്റെ സകല സാധ്യതകളും ഉപയോഗിച്ചിട്ടും അഡ്മിൻ ഓഫീസിലെ കോണ്ടാക്ട്‌ നംബർ കിട്ടിയില്ലാ. ഗൂഗിളിൽ ഒക്കെ കൊടുത്തിരിക്കുന്ന നംബർ നിലവിൽ ഇല്ലാതായിട്ട്‌ വർഷങ്ങൾ കഴിഞ്ഞു എന്നറിഞ്ഞപ്പോൾ മനസ്സിൽ കരുതിയതാ എല്ലാ കോണ്ടാക്ട്‌ നംബറും ചേർത്ത്‌ കൊണ്ട്‌ സഞ്ചാരികൾക്ക്‌ ഉപകാരപ്രദമായ ഒരു എഴുത്ത്‌..!!
തിങ്കൾ മുതൽ വെള്ളി വരെ ഏത്‌ ദിവസം വേണെമെങ്കിലും ഫോമുമായി പോകാവുന്നതാണ്‌. ലക്ഷദ്വീപിൽ പോകാൻ ഉദ്ദേശിക്കുന്നവർ തന്നെ ഫോം കൊണ്ട്‌ കൊടുക്കണം എന്നില്ലാ. അവിടെ ഫോം കൊടുത്ത്‌ ഒരാൾക്ക്‌ 200 രൂപ സ്പ്പോർട്ട്സ്‌ സെസ്സ്‌ കൊടുത്ത്‌ കഴിഞ്ഞാൽ അത്‌ പൂർത്തി ആയി.
 പിന്നെ കാത്തിരിപ്പാണു....
  അവിടെ ഓഫീസിൽ നടക്കുന്നത്‌ അവർ ആ ഫോം ചെക്ക്‌ ചെയ്ത്‌ അവിടെ ഉള്ള പോലീസ്‌ സെല്ലിലേക്ക്‌ കൈ മാറും,അവിടെ നിന്നും നമ്മുടെ പോലീസ്‌ സ്റ്റേഷനിനേക്ക്‌ അവർ ഈ നമ്മൾ കൊടുത്ത പി സി സി യുടെ ആധികാരികത ചെക്ക്‌ ചെയ്യാൻ മെയിൽ ചെയ്യും,അത്‌ ജന്യൂയിൻ ആണെന്ന് കാണിച്ച്‌ റിട്ടേൺ വന്നാൽ വീണ്ടും നമ്മൂടെ അപേക്ഷ സൂപ്രണ്ടിനു കൈമാറും,അത്‌ അഡ്മിനിസ്ട്രേറ്റർ ഒപ്പ്‌ വെച്ച്‌ നമുക്ക്‌ 15 ദിവസത്തെ പെർമ്മിറ്റ്‌ അനുവദിച്ച്‌ തരും..!!
ഇടക്കിടെ വിളിച്ച്‌ ചോദിച്ചാൽ മാത്രമേ ഇത്‌ ഒരു ഒരാഴ്ച കൊണ്ട്‌ എങ്കിലും പ്രോസസ്‌ ആകുള്ളൂട്ടാ..അത്രക്ക്‌ ആണു അവരുടെ ജോലിയോടുള്ള കൂറു...പോലീസ്‌ സെൽ സൂപ്പറാ അവർ ഒരു അപേക്ഷ പോലും കയ്യിൽ വെച്ചിരിക്കില്ലാ അവിടെത്തെ എസ്‌ ഐ സാറിനു സ്പഷൽ സല്യൂട്ട്‌..!!
 അടുത്ത സ്റ്റപ്പ്‌ ഷിപ്പ്‌ ടിക്കറ്റ്‌ എടുക്കൽ ആണ്‌. നമ്മൾ പോകാൻ ഉദ്ദേശിച്ച ദ്വീപിലേക്കുള്ള ഷിപ്പ്‌ ചാർട്ട്‌ ചെയ്യുന്നതിനെ ദ്വീപുകാർ  പ്രോഗ്രാം എന്നാ പറയുക..അപ്പൊ എപ്പൊഴാണു നമുക്ക്‌ ‌ പ്രോഗ്രാം എന്ന് നോക്കി ഷിപ്പ്‌ ടിക്കറ്റ്‌ എടുക്കുക.?കോഴിക്കോട്,‌ ബേപ്പൂർ,കൊച്ചി,മംഗലാപുരം എന്നീ പോർട്ടുകൾ വഴി നമുക്ക്‌ പോകാം നമുക്ക്‌ അനുവദിച്ച്‌ തന്ന 15 ദിവസത്തിനകം നമ്മൾ പോയി വരണം എന്നതിനാൽ ഏത്‌ പോർട്ട്‌ വഴിയാണു ആദ്യം ഷിപ്പ്‌ എന്ന് നോക്കി ടിക്കറ്റ്‌ എടുക്കുക. പ്രോഗ്രാം നടക്കുന്നതിന്റെ നാലു ദിവസം മുന്നെ മാത്രമേ ടിക്കറ്റ്‌ ഇശ്യൂ ചെയ്യൂ എന്നത്‌ ഒരു വൻ കടമ്പ ആണെട്ടാ...!! ഷിപ്പ്‌ പുറപ്പെടുന്ന പോർട്ടീന്ന് ദിവസ പരിധി ഇല്ലാതെ ടിക്കറ്റ്‌ കിട്ടുകയും ചെയ്യും.
 റിട്ടേൺ ടിക്കറ്റ്‌ അവിടെ എത്തിയതിനു ശേഷം എടുത്താ മതീ എന്നർത്ഥം
മൂന്ന് തരത്തിലാണു ടികറ്റ്‌ നിരക്ക്‌
1: ഫസ്റ്റ്‌‌ ക്ലാസ്‌ കാബിൻ ഏകദേശം 2900 രൂപ
2 : സെക്കന്റ്‌ ക്ലാസ്‌ കാബിൻ ആയിരം രൂപ
3 : ബങ്ക്‌ ക്ലാസ്‌ ഇത്‌ സ്പോൺസർ ഉണ്ടെങ്കിൽ മാത്രെ കിട്ടുള്ളൂ ട്ടാ 380 രൂപ.
 ബങ്ക്‌ ക്ലാസ്‌ എന്നു കരുതി കൊച്ച്‌ ആക്കി കാണണ്ടാ ട്ടാ. ഏതൊരു റിസോർട്ടിനോടും കിടപിടിക്കുന്ന സൗകര്യങ്ങൾ ആണു അതിലും-ഫുള്ളി എയർ കണ്ടീഷൺഡ്‌ പോരാത്തതിനു നല്ല വൃത്തി ഉള്ള ബാത്ത്രൂമുകളും ഇതൊക്കെ നമ്മൂടെ റെയിൽവെ ക്ക്‌ മാതൃക ആക്കാവുന്നതാണു..!
  നമ്മൾ കവരത്തി ദ്വീപിലേക്ക്‌ മാത്രം ആണു പെർമ്മിഷൻ എടുത്തത്‌ ,എന്നാൽ നമ്മൾ പോയ ഷിപ്പ്‌ മറ്റു നാലോളം ദ്വീപിൽ ടച്ച്‌ ചെയ്ത്‌ 52 മണിക്കൂർ എടുത്താണു ദ്വീപിൽ എത്തീത്‌.പെർമ്മിഷൻ എടുക്കുംബോ തന്നെ അഗത്തി,മിനിക്കോയ്‌ എന്നീ ദ്വീപകളിലേക്കുള്ള പെർമ്മിഷൻ കൂടി ചേർത്ത്‌ എടുത്തിരുന്നേൽ അവിടെ ഇറങി കാണാൻ പറ്റും. ഒരോ പോർട്ടിലും 2 മൂന്ന് മണിക്കൂറിലധികം  ഷിപ്പ്‌ സ്റ്റേ ഉണ്ടാകും അപ്പൊഴെക്കും ആദ്യ ബോട്ടിൽ ദ്വീപിലേക്ക്‌ പോയി അവസാന ബോട്ടിൽ ഷിപ്പിൽ തിരിച്ചെത്താം. ഇതിനൊന്നും പ്രത്യേക ചാർജ്ജ്‌ കൊടുക്കേണ്ടതും ഇല്ലാ...!!
എഅത്യാവശ്യം വേണ്ടുന്ന കോണ്ടാക്ട്‌ നംബര്റുകൾ താഴെ ചേർക്കുന്നു
admin office : 0484-2668141
police cell SI : 0484-2668722
port welfare officer kochi : 0484 -669110
beypore port : 0495-2416335
കൂട്ടത്തിൽ എന്റെ നംബർ കൂടി : 9895188088 ( വാട്സാപ്പ്/‌ ) എന്നെ കൊണ്ട്‌ ആകുന്ന സഹായം ഞാൻ ചെയ്തു തരാം..എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണു ഒരിക്കൽ എങ്കിലും ലക്ഷദ്വീപ്‌ യാത്ര പോകണം അത്‌ നിങ്ങലുടെ ജീവതത്തിലെ വേറിട്ട ഒരു അനുഭവം ആയിരിക്കും തീർച്ച...അപ്പോ എല്ലാവർക്കും യാത്രാ മംഗളങ്ങൾ...❤

2017, ഒക്‌ടോബർ 14, ശനിയാഴ്‌ച

ജോർദ്ദാനിലെത്തിയ ഒന്നാം ദിവസം.

*ചരിത്ര ഭൂമികയിലൂടെ.......*
                               _*Zac കിഴക്കേതിൽ*_

‌ _2 - യാത്ര  തുടങ്ങിയപ്പോൾ._

*ജോർദ്ദാനിലെത്തിയ ഒന്നാം ദിവസം.*
➖➖➖➖➖➖➖➖➖➖➖➖➖➖➖

ദിവസം തുടങ്ങിയത് (അത്  12 മണിക്കാണ് തുടങ്ങുന്നത് എന്നല്ലേ  നിങ്ങളും ഞാനും പറയാറ്) തന്നെ എയർപോർട്ടിലാണ്.

എയർപോർട്ടിലെ കാത്തിരിപ്പും  ഫ്ലൈറ്റിലെ ദീർഘയാത്രയും എനിക്കത്ര സന്തോഷമുള്ള കാര്യമല്ല.  ഗ്രൂപ്പിലായപ്പോൾ അതും  വലിയ കുഴപ്പമില്ലാതെ നീങ്ങിത്തുടങ്ങുകയാണ്.

സെപ്റ്റംബർ 25 തിങ്കൾ അതിരാവിലെ 4:15 നായിരുന്നു വിമാനം.
എയർ അറേബ്യയുടേതായിരുന്നു വിമാനം. ലോഞ്ചിൽ ഒന്നിച്ചിരുന്നപ്പോഴാണ് എല്ലാവരുമായും  പരിചയപ്പെടുന്നത്. മുൻപ് സൂചിപ്പിച്ചിരുന്ന  വാട്സ് ആപ്പ് ഗ്രൂപ് സജീവമായിരുന്നു. പുലർച്ചെത്തന്നെ തത്സമയ വിവരങ്ങൾ പലരും ഗ്രൂപ്പിൽ ഇട്ടിരുന്നു. ഞാൻ സ്വന്തം വകയും കുറേ ഫോട്ടോകളെടുത്തയച്ചു.

നിരവധി യാത്രക്കാർ വിമാനം കാത്തിരിപ്പുണ്ടായിരുന്നു. എയർ അറേബ്യയുടെ ആസ്ഥാനമായ ഷാർജയിലേക്കാണ് ഞങ്ങൾ ആദ്യം പോകേണ്ടത് . കണക്ഷൻ ഫ്ലൈറ്റ് അവിടെ നിന്നാണ്.  അവിടെ നിന്നും ജോർദ്ദാൻ തലസ്ഥാനമായ അമ്മാനിലേക്കാണ് പോകേണ്ടത്. അതും എയർ അറേബ്യയുടെ വിമാനത്തിൽ തന്നെ.
നെടുമ്പാശ്ശേരിയിൽ കാത്തിരിപ്പ് തന്നെയായിരുന്നു. അതിനിടയിൽ രാത്രി തഹജ്ജുദ് നമസ്കാരം എയർപോർട്ടിൽ നിർവ്വഹിച്ചു. അവിടെ നല്ലൊരു പ്രയർ റൂമുണ്ട്. പോകുന്ന സ്ഥലങ്ങളിൽ കുടിക്കാനുള്ള വെള്ളം ലഭിക്കാൻ വലിയ സംഖ്യ നൽകേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞിരുന്നതിനാൽ കുറച്ച് വെള്ളക്കുപ്പികൾ നേരത്തേ ലഗ്ഗേജിൽ പലരും കരുതിയിരുന്നു. ഞാൻ വെള്ളം കരുതിയിരുന്നില്ല. വിമാനത്തിൽ ആവശ്യമുള്ള സാധങ്ങൾക്കെല്ലാം വലിയ വില കൊടുക്കണം. ആകെയുള്ള കുറച്ചു ഡോളർ നേരത്തേ ചെലവഴിച്ചു തീർത്താൽ അവസാനം കഷ്ടത്തിലാകുമെന്ന ചിന്തയാൽ പലരും ഡോളർ  സൂക്ഷിക്കുകയായിരുന്നു. എന്നാലും ചായ ശീലമാക്കിയവർ 95 രൂപ കൊടുത്ത് ഇവിടുന്ന് ചായ കുടിച്ചു.  എനിക്ക് അതിന്റെ ആവശ്യം വന്നില്ല. ഞാനൊരു 37 വർഷമായിട്ടുണ്ടാകും ചായയും കാപ്പിയും നിർത്തിയിട്ട്......

പുലർച്ചെ 4:15ന് തന്നെ ഞങ്ങളേയും കൊണ്ട് വിമാനം പറന്നുയർന്നു. എന്റെ സീറ്റ് പാസേജിനോട്  അടുത്ത സീറ്റായിരുന്നു.(നെടുമ്പാശേരിയിൽ ബോർഡിങ്ങ് പാസ് തരുന്ന ഉദ്യോഗസ്ഥനോട് Window സീറ്റ് ഞാൻ ആവശ്യപ്പെട്ടിരുന്നു. അദ്ധേഹം ഇല്ലെന്ന് പറഞ്ഞു. പക്ഷെ അദ്ധേഹം ഷാർജ - ജോർദ്ധാൻ വിമാനത്തിന് Window സീറ്റ് തന്നു.ഞാൻ ഹാപ്പിയായി) ഏകദേശം സുബഹിയായി എന്നു തോന്നിയപ്പോൾ സീറ്റിൽ നിന്നു തന്നെ നമസ്ക്കാരം നിർവഹിച്ചു. ഉയരങ്ങൾ താണ്ടി നാഴികകൾ പിന്നിലാക്കി ഷാർജ വിമാനത്താവളത്തിലെത്തുമ്പോൾ സമയം 6:30. കൂടുതൽ സംഘാംഗങ്ങളെ അവിടെ നിന്നും പരിചയപ്പെട്ടു. ഷാർജ എയർപോർട്ടിൽ നിന്നും ഞാനൊന്ന് ഫ്രഷായി, കോട്ടൊഴിവാക്കി കളർഫുൾ T- ഷർട്ടും, നീലകളർ പേൻറും, കേപ്പും ധരിച്ചു. ഗ്രൂപ്പിലുള്ള പലർക്കും എന്നെ മനസ്സിലായില്ല. ആകെ 32 പേരുള്ള ഗ്രൂപ്പിൽ ഞാൻ മാത്രമാണ് ഡ്രസ്സ് ചെയ്ഞ്ച് ചെയ്തത്. മുൻകൂട്ടി ഹാന്റ് ബേഗിൽ ഞാൻ ഡ്രസ്സ് കരുതിയിരുന്നു. കാരണം ലഗേജ് നെടുമ്പാശേരി കൊടുത്താൽ പിന്നെ ജോർദ്ധാനിലാണ് കിട്ടുക എന്ന് ഞാൻ മുൻകൂട്ടി കണ്ടിരുന്നു.😃
ഡ്രസ് ചെയിഞ്ചിംഗും  അതിന്റെ കളറും എനിക്കൊരു  വലിയ ആവേശമാണ്.
ഫോട്ടോ എടുക്കുക എന്നതും എന്റെ ഒരു ക്രെയ്സ് ആണ്. അതു കൊണ്ട് ഷാർജ air port ൽ നിന്നും  കുറച്ച് ഫോട്ടോസെടുത്തു.

കണക്ഷൻ വിമാനം ഷാർജയിൽ നിന്നും അമ്മാനിലേക്ക്  പുറപ്പെടുമ്പോൾ സമയം 8:30. എയർ അറേബ്യയുടേതു തന്നെയാണ് അതും. പ്രഭാതഭക്ഷണം ഈ വിമാനത്തിൽ ആയിരുന്നു.  3 ഇഡ്ലിയും ചട്നിയും. നല്ല വിശപ്പുണ്ടായിരുന്നു. 3 ഇഡ്ലി എനിക്ക് ഒന്നുമല്ലായിരുന്നു. വീട്ടിലാകുമ്പോൾ മിനിമം 12 ഇഡ്ലി തിന്നുന്നയാളാ ഞാൻ.  ഉദ്ദേശം 10:30ഓടു കൂടി ഞങ്ങളേയും വഹിച്ചുകൊണ്ടുള്ള വിമാനം ജോർദ്ദാന്റെ തലസ്ഥാനമായ അമ്മാന്റെ ആകാശപരിധിയിലെത്തി.. താഴോട്ടു നോക്കിയപ്പോൾ മഹാനഗരിയുടെ പ്രവിശാലത കണ്ടു. വെളിച്ചത്തിനുമേൽ വെളിച്ചമായിക്കിടക്കുന്ന അമ്മാൻ നഗരത്തിനു മുകളിൽ ഞങ്ങളുടെ വിമാനം വട്ടമിട്ടു. 10:30നു തന്നെ ഞങ്ങൾ ലാന്റ് ചെയ്തു.
(ജോർദ്ദാൻ സമയവും ഇന്ത്യൻ സമയവും തമ്മിൽ ഏകദേശം രണ്ടര മണിക്കൂർ വ്യത്യാസമാണുള്ളത്. ) എയർപോർട്ടിന്റെ ഉള്ളിൽ  പെട്ടെന്ന് കടന്നു. രാവിലെത്തന്നെ ആയതു കൊണ്ട് തിരക്ക് കുറവായിരുന്നു. എമിഗ്രേഷൻ നടപടികൾക്കു കാത്തു നിൽക്കേണ്ടി വന്നില്ല, ഗ്രൂപ്പ് മാനേജർ ഞങ്ങളുടെ എല്ലാവരുടേയും പാസ്പോർട്ട് വാങ്ങിച്ചു മൊത്തത്തിൽ അറൈവൽ സീൽ വെച്ച് കൊണ്ടുവന്നു. ഞങ്ങൾ ജോർദ്ദാൻ മണ്ണിലേക്ക് കാലെടുത്തു വെക്കുകയായിരുന്നു. സ്വീകരിക്കാൻ ഗൈഡ് മുറാദ് പുറത്തു കാത്ത് നിൽപ്പുണ്ടായിരുന്നു. അവിടെ വെച്ച് സൗദിയിൽ നിന്നും മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ *മഹബുബ് സാഹിബ്* ഞങ്ങളുടെയൊപ്പം ചേർന്നു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ അയാളായിരുന്നു ഞങ്ങളുടെ യാത്രയുടെ ഹരം പോകാതെ നോക്കിയിരുന്നത്. കളിയും ചിരിയും തമാശയും ഒക്കെയായി ...

എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി നല്ലൊരു വലിയ AC ബസ്സിൽ ഞങ്ങൾ കയറി. ലഗേജുകൾ ബസ്സിന്റെ അടിഭാഗത്ത് കയറ്റി, ഞാൻ ഡൈവറുടെ സീറ്റിന്റെ അവിടെ നിന്നും 5 മത്തെ സീറ്റിൽ സ്ഥാനം പിടിച്ചു. തൊട്ടടുത്ത സീറ്റിൽ എന്റെ ഹാൻഡ് ബാഗും വെച്ചു.ബസ്സിൽ Wi-fi ഉണ്ടായിരുന്നു.അതു കൊണ്ട് ,പോകുന്ന സ്ഥലങ്ങളിൽ എടുക്കുന്ന ഫോട്ടോകൾ അടിക്കുറിപ്പ് വെച്ച് അപ്പപ്പോൾ വാട്‌സ് ആപ്പിൽ നാട്ടിലേക്ക്  അയച്ചിരുന്നു.

യാത്രയുടെ ഒന്നാം ദിനം ആരംഭിക്കുകയാണ്. ഗൈഡ് എല്ലാവർക്കും അന്നത്തേക്കുള്ള കുടിവെള്ളം വിതരണം ചെയ്തു.പതിവിനു വിപരീതമായി റൂട്ട് മാപ്പ് ഗൈഡ് മാറ്റി വരച്ചു.ഇന്ന് നേരെ പെട്രയിലേക്ക്, പോകുന്ന വഴി മദിയനും മൗണ്ട് നെബോയും........

കുന്നുകളുടേയും മലകളുടേയും നാടാണ് അമ്മാൻ. ഓരോ പട്ടണവും കുന്നിനു മുകളിലോ താഴ് വരകളിലോ ആയാണ് സ്ഥിതി ചെയ്യുന്നത്. വൈൻമരങ്ങളും, ഒലീവ് മരങ്ങളും, അത്തിമരങ്ങളും, മുന്തിരിവള്ളികളും,ഓരോ വീടിനേയും സുന്ദരമാക്കി മാറ്റിയിട്ടുണ്ട്. പാർപ്പിട സംസ്കാരം കേരളത്തിലെ ഗ്രാമീണ മുഖത്തെ ഓർമ്മിപ്പിക്കുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് നിരവധി പ്രവാചകൻമാർ തങ്ങളുടെ ദൗത്യവുമായി യാത്ര ചെയ്തിരുന്ന വഴിയിലൂടെയാണ് ബസ്സ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പൗരാണിക കാലം മുതലേ ഇന്ത്യയിലേയും ചൈനയിലേയും കച്ചവട സംഘങ്ങൾ ഈ വഴിയിലൂടെയാണത്രേ സഞ്ചരിച്ചിരുന്നത്. ചരിത്രത്തിൽ ഇതിനെ        *" സിൽക്ക് റൂട്ട്  "* എന്നാണ് വിളിച്ചിരുന്നത്. ഗൈഡ് മുറാദ് തന്റെ അറിവിന്റെ അക്ഷയഖനി തുറക്കുകയാണ്.

ട്രാൻസ് ജോർദ്ദാൻ എന്നാണ് ജോർദ്ദാന്റെ പഴയ പേര്. ഇത് എണ്ണയില്ലാത്ത അറബ് രാഷ്ട്രമാണ്. അറബ് സമ്പന്നത എണ്ണയിൽ ഊട്ടപ്പെട്ടതാണെങ്കിലും ജോർദ്ദാന്റെ സാമ്പത്തിക സ്രോതസ്സുകൾ കൃഷിയും ടൂറിസവുമാണ്. ചരിത്ര പ്രസിദ്ധമായ ജോർദാൻ നദി നാടിന്റെ പ്രശസ്തിയും ഐശ്വര്യവും വർദ്ധിപ്പിക്കുന്നു. ബസ്സിനൊപ്പം ഗൈഡിന്റെ വിവരണങ്ങളും മുന്നോട്ട് നീങ്ങി. ഞങ്ങളുടെ ഈജിപ്തിലേയും, പലസ്തീനിലേയും, ഇസ്രായേലിലേയും ഗൈഡുമാരെപ്പോലെയല്ല മുറാദ്, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനും കഴിവുള്ളയാളുമാണ്. ഇംഗ്ലീഷുകാർ ഇംഗ്ലീഷ് സംസാരിക്കുന്നത് പോലെ. പലതും ക്യാച്ച് ചെയ്യാൻ ഞാൻ നന്നേ പ്രയാസപ്പെട്ടു.

സിറിയ, ഇറാഖ്, സൗദി അറേബ്യ, ഇസ്രയേൽ എന്നിവയാണ് ജോർദാന്റെ അതിർത്തി. ദീനാറാണ് നാണയം. ഡോളറിനേക്കാളും മൂല്യമുള്ള കറൻസി. ഒരു ജോർദ്ദാൻ ദിനാർ = 91 ഇന്ത്യൻ രൂപയാണ്. അറബിയാണ് രാഷ്ട്രഭാഷ. ജനസംഖ്യയിൽ 95% മുസ്ലീങ്ങളും 5 % കൃസ്ത്യാനികളുമാണ്. ജനാധിപത്യ രീതിയിലാണ് കാര്യങ്ങളെങ്കിലും ഭരണത്തിന്റെ ചെങ്കോൽ രാജാവിൽ നിക്ഷിപ്തമാണ്. ജോർദ്ദാന്റെ രാജപാതയിലൂടെ ബസ്സ് മുന്നോട്ട് കുതിക്കുകയാണ് മൗണ്ട് നെബോ ലക്ഷ്യമാക്കി. അമ്മാൻ വൃത്തിയുള്ള നഗരമാണ്. കെയ്റോയിലെപ്പോലെ തിരക്കില്ലെങ്കിലും വാഹനങ്ങൾക്ക് യാതൊരു കുറവുമില്ല. ജനങ്ങൾ വൃത്തിയിൽ ജീവിക്കുന്നവരാണ്. പ്രൗഢമാണവരുടെ വേഷവിധാനം. 1946-ലാണ് ഈ രാജ്യം ബ്രിട്ടന്റെ കോളനിയിൽ നിന്നും മോചനം നേടുന്നത്. ഇന്ത്യയും ജോർദ്ദാനുമൊക്കെ അടുത്തടുത്ത കാലങ്ങളിൽ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളാണ്. ജൂൺ 2നാണ് സ്വാതന്ത്ര്യ ദിനം.1967 ലെ അറബ് -ഇസ്രയേൽ യുദ്ധത്തിനു ശേഷം അമ്മാനിൽ അഭയാർത്ഥികളായി വന്ന് സ്വദേശികളായി മാറിയ നിരവധി ഫലസ്തീനികളുണ്ട്. ഞങ്ങളുടെ ഗൈഡ് മുറാദും കുടുംബവും അക്കൂട്ടത്തിൽ വന്നവരായിരുന്നു.

ഏകദേശം 45 മിനുട്ടോളം സഞ്ചരിച്ച് ഞങ്ങൾ മൗണ്ട് നെബോയിലെത്തി. ഇത് ജബൽ മൂസ എന്നും അറിയപ്പെടുന്നു. ഫ്രാൻസിസ്കൻ കൃസ്ത്യാനികളുടെ അധീനതയിലാണ് ഈ സ്ഥലം. കുറച്ച് മുകളിലോട്ട് കയറിയാൽ പള്ളിയാണ് ,അതിനകത്ത് ഇരുന്നാണത്രേ മോശ ജനങ്ങൾക്ക് ഉത്ബോധനം ചെയ്തിരുന്നത്. സഞ്ചാരികൾ വളരെ കുറവായിരുന്നു. ഇവിടെ നിന്ന് നോക്കിയാൽ അമ്മാൻ നഗരത്തേയും ഇസ്രയേൽ ഫലസ്തീൻ പ്രവിശ്യകളുമൊക്കെ കാണാൻ സാധിക്കും. ഇവിടെ വെച്ചാണ് ദൈവം വാഗ്ദത്തഭൂമി മോശയ്ക്ക് കാണിച്ചു കൊടുത്തത് എന്നാണ് വിശ്വാസം. ഇതുപ്രകാരമാണ് ഇസ്രയേൽ ഈ മണ്ണ് മോസസിന്റെ വാഗ്ദത്തഭൂമിയാണ് എന്നവകാശപ്പെടുകയും മറ്റുള്ളവരെ തുരത്തുകയും ചെയ്യുന്നത്. ഇസ്ലാമിക വിശ്വാസ പ്രകാരം മൗണ്ട് നെബോയിൽ കാണാൻ ഒന്നുമില്ല.

ഉച്ചഭക്ഷ്ണം നല്ലൊരു ഹോട്ടലിൽ നിന്നും ബൊഫെയായി കഴിച്ചു. സൂപ്പർ ഭക്ഷണം, അറേബ്യൻ രുചിയുള്ള ഭക്ഷണങ്ങൾ. ഗ്രൂപ്പിലുള്ള സ്ത്രീകൾക്ക് അത്ര പിടിച്ചില്ലാ എന്ന് തോന്നി എനിക്ക്.

ഞങ്ങൾ യാത്ര തുടരുകയാണ്. പർവ്വതപ്രാന്തപ്രദേശങ്ങളിലൂടെ, വയലുകളും തോട്ടങ്ങളും നിറഞ്ഞ സമതലങ്ങളിലൂടെ, മനോഹരമായ താഴ് വരകളിലൂടെ ബസ്സ് മുന്നോട്ട് നീങ്ങി. മനോഹാരിതയുടെ പര്യായമായ ജോർദാന്റെ ഹൃദയഭൂമിയിലൂടെയുള്ള യാത്ര. അടുത്തത് മാഉ ഷുഹൈബ്. ഷുഹൈബ് പ്രവാചകന്റെ പെൺമക്കൾക്ക് വേണ്ടി മോസസ് (മൂസാ നബി)വെള്ളം കോരിക്കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഉറവയാണ് ഇവിടത്തെ കാഴ്ച. ഗുഹ പോലെയുള്ള ഉറവയ്ക്ക് ചുറ്റും ചെറിയകുളം പോലെ ഒന്ന് നിർമ്മിച്ചിരുന്നു. ഞങ്ങളൊഴികെ വേറൊരു സഞ്ചാരികളും അവിടെ ഉണ്ടായിരുന്നില്ല. അധികനേരം അവിടെ ചെലവഴിക്കാൻ സമയമുണ്ടായിരുന്നില്ല. പിന്നിട് ഞങ്ങൾ മുഅത്വ യുദ്ധം നടന്നതിന്റെ പരിസരത്തുള്ള  ഒരു വലിയ പള്ളിയുണ്ട്. അവിടെ വെച്ച് ളുഹറും അസറും ഒന്നിച്ച് നമസ്ക്കരിച്ചു. സമയം 4:30 pm.ഇതിന്റെ പരിസരത്ത് 3 മഖ്ബറകൾ ഉണ്ട്. മഖ്ബറകൾ സന്ദർശിച്ചു
_*1- സൈദ് ബ്നു ഹാരിസ് (റ)*_
➖➖➖➖➖➖➖➖➖➖
*ഖുർആനിൽ പേരെടുത്തു പരാമർശിക്കപ്പെട്ട ഏക സഹാബി. പ്രവാചകൻറെ അടിമയായി കൂടെ നിന്ന അദ്ധേഹത്തിന് പ്രവാചകനെ വിട്ടുപിരിയാൻ കഴിയില്ലായിരുന്നു. സ്വന്തം പിതാവ് വന്നു വിളിച്ചപ്പോൾ പ്രവാചകൻ പോകാൻ അനുവദിച്ചെങ്കിലും പ്രവാചകന്റെ കൂടെയുള്ള സഹവാസം അദ്ധേഹം ഏറെ ഇഷ്ടപെട്ടതിനാൽ പ്രവാചകന്റെ കൂടെ നിന്നു. പ്രാവചക പത്നി സൈനബിന്റെ ആദ്യ ഭർത്താവ്. മുഅത്വ യുദ്ധം തുടങ്ങിയപ്പോൾ അതിന്റെ പടനായകൻ. അദ്ധേഹം ശഹീദായതിന് ശേഷമാണ് ജാഫറബ്നു അബീത്വലിബ് നേതൃത്വം ഏറ്റെടുത്തത്.*

_*2-ജാഫറബ്നു അബീത്വലിബ്-( ജാഫർ ത്വയ്യാർ)*_
➖➖➖➖➖➖➖➖➖➖
 ( അബൂത്വാലിബ്നെറ മകനും, അലി (റ : അ) നെറ ജേഷ്ഠൻ )

*ഹിജ്റക്കു മുൻപ് അബ്സീനിയൻ പാലായനത്തിൽ നജ്ജാശിയുടെ കൊട്ടാരത്തിൽ കയറി ഇസ്ലാമിനെ പരിജയപ്പെടുത്തി പ്രൗഡഗംഭീരമായ പ്രസംഗം നടത്തിയ സ്വഹാബി വര്യൻ. പിന്നീട് നജ്ജാശി ഇസ്ലാം സ്വീകരിക്കുന്നു. കേവലം ആടിനെ മേച്ചു നടന്ന  വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ആളായിരുന്ന ജഅഫറാണ്  നജ്ജാശിയുടെ കൊട്ടാരത്തിൽ ഇസ്ലാമിനെപ്പറ്റി പ്രഭാഷണം നടത്താൻ നിയോഗിക്കപ്പെട്ടത് എന്ന്  ഈ സന്ദർഭത്തിൽ നമ്മളോർക്കുക. പിന്നീട് മുഅത്വ യുദ്ധത്തിൽ  സൈദുബിനു ഹാരിസ്  രക്തസാക്ഷിയായാൽ നേതൃത്വം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ടതും ഇദ്ദേഹം തന്നെയായിരുന്നു. നിയോഗം പോലെത്തന്നെ അദ്ദേഹം നേതൃത്വം ഏറ്റെടുക്കുകയും , ധീരമായ പോരാട്ടത്തിനൊടുവിൽ ഇതേ യുദ്ധത്തിൽ രക്തസാക്ഷിയാവുകയും ചെയ്തു. ഇദ്ദേഹം രക്തസാക്ഷിയായ വിവരം  സ്വഹാബിമാരെ നബി(സ്വ) അറിയിച്ച സന്ദർഭത്തിൽ റസൂൽ ആരോടൊ സലാം മടക്കുന്നതായി സ്വഹാബിമാർ കാണുകയും ,എന്താണെന്ന് അന്വേഷിക്കുകയും ചെയ്തു. ജഅഫർ ഇപ്പോൾ ഒരു കിളിയായി വന്ന് എന്നെ സലാം ചൊല്ലി അഭിവാദ്യം ചെയ്തു ,ഞാനതിന് പ്രത്യഭിവാദ്യം ചെയ്തതാണ് എന്ന്  റസൂൽ സ്വഹാബിമാരോട് പറയുകയും ചെയ്തു.  അങ്ങിനെയാണ് അദ്ദേഹത്തിന് ജഅഫർ ത്വയ്യാർ എന്ന പേര് വന്നത് , സ്വർഗത്തിൽ പറന്നു നടക്കുന്ന ജഅഫർ എന്ന അർത്ഥത്തിൽ.*

 _*3 - അബ്ദുള്ളാഹിബിനു റവാഅ (റ)*_
➖➖➖➖➖➖➖➖➖➖
*ഇസ്ലാമിക സമൂഹത്തിൽ അറിയപ്പെടുന്ന കവിയായിരുന്നു  അബ്ദുല്ലാഹിബ്നു റവാഅ(റ) . മക്കക്കാരനായിരുന്ന ഇദ്ദേഹം ഹിജ്റ ചെയ്ത് മദീനയിലെത്തിയതായിരുന്നു.  മുഅത്വ യുദ്ധത്തിൽ ജഅഫറിബ്നു അബീത്വാലിബി(റ) നു ശേഷം നേതൃസ്ഥാനം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ടത് ഇദ്ദേഹമായിരുന്നു.  റസൂലിന്റെ നിർദ്ദേശമനുസരിച്ച്  നേതൃത്വം ഏറ്റെടുക്കുകയും, അതേ യുദ്ധത്തിൽ   രക്തസാക്ഷിയാവുകയും ചെയ്തു. ‌മുഅത്വ യുദ്ധം തുടങ്ങിയപ്പോൾ  3000 ത്തോളം  മാത്രം  വരുന്ന മുസ്ലിം സൈന്യം മൂന്ന് ലക്ഷത്തോളം വരുന്ന എതിർ സൈന്യത്തെക്കണ്ട് യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞാലോ എന്ന് ശങ്കിച്ച ഒരു സന്ദർഭമുണ്ടായി. അവിടെ " നാം യുദ്ധം ജയിക്കാൻ  വേണ്ടി വന്നവരല്ല , രക്തസാക്ഷികളാകാൻ വേണ്ടി വന്നവരാണ് " എന്ന്  ആവേശമുണർത്തി പ്രസംഗിക്കുകയും ആ ആവേശത്തിൽ മുസ്ലിംകൾ  യുദ്ധത്തിലേക്ക് മുന്നേറുകയും ചെയ്തു.*

ഈ മൂന്ന് മഖ്ബറകളും ഉള്ള പള്ളിക്ക് കുറച്ചകലെയായാണ്  മുഅത്വയുദ്ധം നടന്ന സ്ഥലം. അത്  ദൂരെ നിന്നു കണ്ടു.
പിന്നീട് ബസിൽ കയറി . അപ്പോൾ സമയം 5:45 pm.ഒരു മണിക്കൂർ യാത്ര ചെയ്ത ശേഷം സ്വന്തം ചിലവിൽ ചായകുടിക്കാൻ ഒരു ഹോട്ടലിൽ കയറി.
ഞങ്ങൾക്ക് ഇനിയും സഞ്ചരിക്കാനുണ്ട്. ഏകദേശം 250 km അകലെയുള്ള പെട്രയിലെ *പെട്രസെല്ല* എന്ന ഹോട്ടലിലെത്തുമ്പോൾ സമയം രാത്രി  8.00 മണി. 5 Star ഹോട്ടലായിരുന്നു. അവിടെ ഞങ്ങളെ കാത്ത് ഒരു അടിപൊളി ബൊഫെ ഡിന്നറുമുണ്ടായിരുന്നു.
2 പേർക്കുള്ള റൂമായിരുന്നു. (യാത്രയിലുടനീളം സമീർ എന്ന 30 വയസ്സുള്ള കണ്ണൂരുകാരൻ ആയിരുന്നു എന്റെ ഒപ്പം റൂമിലുണ്ടായിരുന്നത്.) റൂമിൽ കയറി ലഗേജ് എല്ലാം വെച്ച് ഒന്ന് ഫ്രഷായി ഡിന്നർ കഴിക്കാൻ താഴെ നിലയിലുള്ള ഡൈനിങ്ങ് ഹാളിലേക്ക് വന്നു. അവിടെ ഞങ്ങൾ ഇന്ത്യക്കാർക്ക് കഴിക്കാൻ ഒരു ഭാഗം ഒഴിവാക്കി വെച്ചിരുന്നു. ഒരു പാട് യൂറോപ്യൻസും അവിടെയുണ്ടായിരുന്നു. അവർക്ക് ഇതുപോലെ സ്ഥലം മാറ്റി വെച്ചിരുന്നു. നമ്മുടെ ഗ്രൂപ്പിലുള്ള പലരും അറിയാതെ യൂറോപ്പ്യൻകാരുടെ ഭാഗത്ത് കയറിയിരുന്നിരുന്നു. പിന്നിട് സപ്ളയർ പറഞ്ഞ ശേഷമാണ് പലരും മാറിയിരുന്നത് . ഭക്ഷണം എല്ലാവർക്കും ഒരേ ഐറ്റം ആയിരുന്നു. ഞാൻ നല്ലവണ്ണം കഴിച്ചു. നാട്ടിലാകുമ്പോൾ രാത്രി  ഒരു ജ്യൂസ് മാത്രമാണ് കുടിക്കാറ്. ഇവിടെ ഭക്ഷണത്തിന്റെ വെറൈറ്റി കണ്ടപ്പോൾ എന്റെ കൺട്രോൾ എല്ലാം തെറ്റി.ശേഷം റൂമിൽ കയറി നല്ലോണമൊന്ന് കുളിപാസാക്കി (നാട്ടിലാകുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുൻപ് കുളിപാസാക്കാറുണ്ട് ) ഞങ്ങൾ 2 പേരും മഗ് രിബും ഇശായും നമസ്ക്കരിച്ചു. ഉറങ്ങാൻ തയ്യാറെടുത്തു, കാരണം കഴിഞ്ഞ ഒരു ദിവസത്തെ ഉറക്കിന്റെ ബാക്കിയുണ്ട് ഞങ്ങൾക്കെല്ലാവർക്കും.....................
 *അല്ലാഹുവേ എന്നെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന നിന്റെ നാമത്തിൽ ഞാനുറങ്ങുന്നു.......* എന്ന പ്രാർത്ഥന ചൊല്ലി ഉറങ്ങാൻ കിടന്നു.

_സമീർ അപ്പോഴും വാട്സ്ആപ്പിൽ അവന്റെ പ്രിയതമയുമായി ചാറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്._

.....................   _*Zac കിഴക്കേതിൽ*_


എന്റെ ഈജിപ്ത് യാത്രയുടെ ഒരുക്കം

*ചരിത്ര ഭൂമികയിലൂടെ .....*
                                   _Zac കിഴക്കേതിൽ_

_*1 - ഒരുക്കം*_

ലോകം കാണാൻ പണ്ടേ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ.  അതിനു ചരിത്ര പരമായ എന്തെങ്കിലും കാരണങ്ങൾ ഉള്ളതായി എനിക്കു തോന്നീട്ടില്ല.
മറ്റുള്ളവരെ അതിശയിപ്പിക്കുന്നതിലായിരുന്നു , എന്നും എനിക്ക് ഹരം.

പഠന കാലത്ത് ഇത്താത്തക്ക് തുണയായി തിരുവനന്തപുരത്തും, ബോംബെയിലും, പഠന ട്ടൂറായി ഡൽഹിയിലും പോയതാണ് ആദ്യകാല യാത്രാനുഭവങ്ങൾ.
പിന്നീടൊരിക്കൽ  ഉപ്പാനോട് പറയാതെ  ലൈസൻസ് കിട്ടിയ ഉടനെ ബൈക്കിൽ കോഴിക്കോട്ന്ന്  പെരിന്തൽമണ്ണക്ക്  പോയതാണ്  ഹരം പിടിച്ച ഒരു യാത്ര.

കോഴ്സ് കഴിഞ്ഞധികം കഴിയും മുൻപ്  സൗദിയിലേക്ക്  പോയി. അന്ന് ജോലിയന്വേഷിച്ച് സൗദിയിലേക്ക് തന്നെ പോകാൻ ഒരു രഹസ്യ കാരണമുണ്ടായിരുന്നു. 
*"എന്റെ ഈർക്കിലു പോലെ മെലിഞ്ഞ 48 കിലോ ശരീരം ഒന്നു പുഷ്ടിപ്പെടുത്തണം. പാന്റ് ഇൻ ചെയ്യുമ്പോൾ  ഉഷാറായി നിക്കാൻ മാത്രം കുടവയറുണ്ടാകണം."*🤣🤣

സൗദി അറേബ്യയിൽ ജോലിയിൽ കയറിയതോടെ എന്റെ ഇഷ്ടങ്ങളുടെ ചരിത്രവും വർത്തമാനങ്ങളുമൊക്കെ മാറി.
യാത്രയൊക്കെ വെറുതെ സഞ്ചാരം CD യിൽ കാണുന്നതും, വായിക്കുന്നതുമായി.
അപ്പോഴും *"നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുക , അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ കണ്ടറിയുക , "* എന്ന വാക്യം എന്റെ ഇഷ്ടങ്ങൾക്ക് കൂട്ടുനിന്നു.

പുണ്യ റസൂലിന്റെ മദീനയും ,  ശിക്ഷയിറങ്ങിയ മദനി സാലിഹും, താഇഫും, തബൂക്കും,ദമ്മാമും, അൽ ബഹയും, അബഹയും, ഖമീസ് മുശൈത്തും, മഹായലും, ജിദ്ദയുമൊക്കെ ................കണ്ടു. യൗവനത്തിന്റെ 23 വർഷങ്ങളിൽ മക്കയായിരുന്നു എന്റെ ഗോദ. 
അന്നൊക്കെ പ്രിയം നാടിനോടായിരുന്നു.   നാട്ടിലേക്കുള്ള യാത്രകൾ, സന്തോഷം പകർന്നു തന്നപ്പോൾ മറ്റു യാത്രകൾ മറന്നു.
കുടുംബവുമൊത്ത് 1994 മുതൽ മക്കയിൽ താമസിക്കെ നാട്ടിലെ പലതും മിസ് ചെയ്യുന്നുണ്ടായിരുന്നു.
ഞാൻ കണ്ടിട്ടുള്ള പല പ്രവാസി കുടുംബങ്ങളിൽ നിന്നും വ്യത്യസ്തമായി എന്റെ കെട്ട്യോളും കുട്ട്യോളും നാടിനെ പ്രണയിക്കുന്നവരായിരുന്നു. അതു കൊണ്ട് തന്നെയാണ് 2010ൽ കുടുംബം നാട്ടിൽ സ്ഥിരവാസമാക്കിയതും.(കുട്ടികളുടെ ഹയർ പഠനം കാരണം) ശേഷമുള്ള 2 വർഷമുള്ള ഏകാന്തവാസം  എന്നെ നാടിനോടുള്ള ഭ്രാന്തമായ പ്രണയത്തിലാഴ്ത്തി. എങ്ങിനെയും നാട്ടിലെത്തുക എന്ന ചിന്ത എന്നെ സദാ മഥിച്ചു.
വല്ല വിധേനയും നാടു പിടിച്ചു.
23 വർഷം എന്നെ നെഞ്ചേറ്റിയ മക്കയെ പിന്നിലുപേക്ഷിച്ച് ഞാൻ പോന്നത്  അത്ര മേൽ ആഹ്ലാദമൊന്നുമില്ലാതെ എന്നെ കാത്തു നിന്ന നാട്ടിലേക്കായിരുന്നു.

എന്റെ ഭാര്യയും മക്കളുമല്ലാത്തവരാരും  എന്റെ മടങ്ങി വരവിനു വലിയ  ആവേശ പ്രതികരണം നൽകിയില്ല.
പടച്ചവന്റെ കൃപയാൽ അസുഖങ്ങളൊന്നും ഇല്ലാതിരുന്നതും  സാമ്പത്തിക നില അല്ലാഹു അനുഗ്രഹിച്ച് ഭദ്രമാക്കിത്തന്നതും എനിക്ക് തുണയായി.
കുട്ടികൾ സന്തുഷ്ടരായി. വലിയ ഒരു ഉത്തരവാദിത്തം - കുടുംബ ഭരണം - പങ്കു വെക്കാൻ ആളടുത്തുണ്ടായതിൽ പ്രിയതമയും സന്തോഷിച്ചു.

ഞാനാകട്ടെ , കണ്ട മുഖങ്ങളെത്തന്നെ വീണ്ടും വീണ്ടും കണ്ടും, പറഞ്ഞ മറുപടികൾ തന്നെ പറഞ്ഞും മടുത്തു തുടങ്ങിയിരുന്നു. കുട്ടികൾ ഓരോരുത്തരായി വീട്ടിൽ നിന്നും ഹോസ്റ്റലിലേക്കും ജോലി സ്ഥലത്തേക്കുമൊക്കെയായി മാറിയിരിക്കുന്നു. വൈകിയുണ്ടായ രണ്ടു ഭാഗ്യങ്ങൾ (അമൽ & സിയാദ് )ഭാര്യയെ തിരക്കിലുമാക്കി. നാടിനോടുള്ള എന്റെ പ്രണയം ചോർന്നു തുടങ്ങിയിരിക്കുന്നു.

ജീവിതത്തിൽ പ്രണയം നഷടമായിത്തുടങ്ങുന്നത് ആദ്യം തിരിച്ചറിയുന്നത് എന്റെ പ്രിയതമയാണ്. സ്വാഭാവികമായും അതങ്ങിനെയാവണമല്ലോ

അവൾ ഓരോ ട്രിപ്പുകൾ പ്ലാൻ ചെയ്യും. കാസർഗോഡ്, കണ്ണൂർ, തൃശൂർ , എറണാകുളം , കൊല്ലം,ആലപ്പുഴ, ഊട്ടി, കോയമ്പത്തൂർ, ഗോവ ............... പലയിടത്തും കറങ്ങി. 
പലവട്ടം പോയിപ്പോയി ഊട്ടിക്ക് ഞങ്ങളെ  മടുത്തു.
കോയമ്പത്തൂരും മടുത്തു തുടങ്ങി.
ഇനിയും  ദീർഘമായി പോകണമെങ്കിൽ  കുട്ടികളുമൊത്തു പറ്റില്ല. അവർക്കത്രയൊന്നും ത്രാണിയുണ്ടാവില്ല.

അങ്ങിനെ കഴിഞ്ഞ മാർച്ചിൽ നോർത്ത് ഇന്ത്യ മുഴുവൻ കുറച്ച് സുഹൃത്തുക്കൾക്കൊപ്പം ചുറ്റിക്കറങ്ങി.  *കാശ്മീർ,രാജസ്ഥാൻ, UP, ഡെൽഹി ,ആഗ്ര, അജ്മീർ, ജയ്പൂർ, പഞ്ചാബ്................. അങ്ങിനെ ഒരു പാട് സംസ്ഥാനങ്ങൾ ഒരു മാസത്തോളമുള്ള യാത്ര.* യാത്ര മുഴുവൻ ആസ്വദിച്ചു. കാണേണ്ട സ്ഥലങ്ങൾ.  *ഏകത്വത്തിൽ ഉണ്ടെന്ന് നാം പഠിച്ച നാനാത്വത്തിന്റെ വിവിധ മുഖങ്ങൾ.*
പോകുന്നതു മുഴുവൻ ഒരു നിഗൂഢതയാക്കി ഞാൻ ഹരം കൊണ്ടു. യാത്രയുടെ ചാർട്ടുകളൊക്കെ അവസാന നിമിഷം വരെ രഹസ്യമാക്കി വെച്ചു.

*മഞ്ഞുമൂടിയ കാശ്മീർ എന്നെ വല്ലാതെ  മോഹിപ്പിച്ചു.* ആരോ പറഞ്ഞതുപോലെ അത് ഭൂമിയിലെ സ്വർഗം തന്നെ . ഒരിക്കൽക്കൂടി കാശ്മീരിലേക്കു മാത്രം (ആപ്പിൾ സീസൺ കാണാൻ ) ഒന്നു പോയാലോ എന്നൊക്കെ ആലോചിക്കവെയാണ് Green oasis ന്റെ പരസ്യം കണ്ടത്.

*ഈജിപ്ത്*     എന്നും എന്റെ സ്വപ്നമാണ്. മക്കയിൽ ജോലി സ്ഥലത്തുള്ള മിസിരികളുമായുള്ള (ഈജിപ്ഷ്യൻ മാരെ വിളിക്കുന്ന പേര് ) ദീർഘകാല സഹവാസം എന്റെ ഈജിപ്ത് മോഹം വളർത്തിയിട്ടുണ്ട്. മക്കയിലുള്ളപ്പോൾ പലപ്പോഴും ശ്രമിച്ചിട്ടും നടക്കാതെ പോയ യാത്ര!.
യാത്ര ബുക്കുചെയ്തു , Instructional ക്ലാസ് കഴിഞ്ഞു. ഒരുക്കങ്ങൾ കുറേശ്ശെ തുടങ്ങി. സാധനങ്ങൾ ഓരോന്നായി സംഘടിപ്പിച്ചു തുടങ്ങി. *പുതിയ മെബൈൽ, ക്യാമറ, യൂണിവേഴ്സൽ അഡാപ്റ്റർ, പവർ ബാങ്ക്, .....*യാത്രയുടെ ദിവസം വെളിപ്പെടുത്തിട്ടില്ല.
എന്റെ ഇഷ്ടങ്ങൾക്കു  എപ്പോഴും പിന്തുണ നിൽക്കുന്ന ഭാര്യ ഇടക്കിടെ  കലമ്പുന്നുണ്ട്. ഷെഡ്യൂൾ കിട്ടാൻ വേണ്ടി. ഞാനിങ്ങനെ വഴുതി നിൽക്കുകയാണ്.

സെപ്റ്റംബർ 17ന്  *Quaran ചരിത്ര ഭൂമി യാത്ര* എന്ന വാട്സ് ആപ് ഗ്രൂപിൽ  ഞാനും ചേർന്നു. അതിൽ ഒരറിയിപ്പ്, നിങ്ങളുടെ കുടുംബങ്ങളെ ഈ ഗ്രൂപ്പിൽ ചേർത്താൽ വിവരങ്ങൾ കൈമാറാം.
_ഒരു നിമിഷത്തിൽ അറിയാതെ ഞാനവളുടെ നമ്പറും അതിൽ ചേർത്തു._

😳😳 *തീർന്നു, എല്ലാ നിഗൂഢതയും.* 😳😳

ജലീൽ സാഹിബ് (  മാനേജിംഗ് ഡയറക്ടർ Green Oasis ) താഴെ കാണുന്ന Message. ഗ്രൂപ്പിൽ ഇട്ടു  👇👇
...................................................

*ഗ്രീൻ ഒയാസിസിന്റെ ഖുർആൻ ചരിത്രഭൂമിയിലൂടെ 8 -മത്തെ ബാച്ച് സെപ്റ്റംബർ 25 ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പുറപ്പെടും. 32 പേരടങ്ങുന്ന ബാച്ചിന് സഗീർ മൗലവി ശ്രീമൂലനഗരം, ഷാഫി എന്നിവർ നേതൃത്വം നൽകും. ജോർദാൻ, ഇസ്രയേൽ, ഫലസ്തീൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സന്ദർശിച്ച് ഒക്ടോബർ 5 ന് പുലർച്ചെ 3 മണിക്ക് കൊച്ചിയിൽ തിരിച്ചെത്തും.*

*ലോകമഹാത്ഭുതങ്ങളായ പെട്ര, പിരമിഡുകൾ, ആദ്യ ഖിബ്‌ലയും മൂന്നാമത്തെ ഹറമുമായ മസ്ജിദുൽ അഖ്സ, എക്കാലത്തെയും വലിയ നിഷേധിയായ ഫിർഔനിന്റെ ശരീരം, അസ്‌ഹാബുൽ കഹ്ഫിന്റെ ഗുഹ, ലോകത്തെ ഏറ്റവും പഴക്കമുള്ള നഗരമായ ജെറീക്കോ, തൂർ-സീന, സൂയസ് കനാൽ തുടങ്ങിയ 90 ഓളം സ്ഥലങ്ങൾ സന്ദർശിക്കുന്നു.*

_*ജലീൽ മങ്കരത്തൊടി*_
_*മാനേജിംഗ് ഡയറക്ടർ*_
.....................................................

_ശ്ശെ , പിന്നൊക്കെ അവരും അറിഞ്ഞു._
മോൾ ഡ്രസുകളൊക്കെ  ജോഡിയൊപ്പിച്ചു. *പല വർണ്ണങ്ങളിലുള്ള വസ്ത്രങ്ങളോട് പണ്ടേ എനിക്ക് വലിയ ഭ്രമമാണ്.* ഇൻസ്ട്രക്ഷനൽ ക്ലാസിൽ വെച്ച് പത്ത് ജോഡി വസ്ത്രം കൊണ്ടുവരണം എന്നു പറഞ്ഞത് നിങ്ങൾക്ക് കോളായി എന്ന് ഭാര്യയും മകളും എന്നെ കളിയാക്കി.അവൾ എടുത്തു വെക്കേണ്ട സാധനങ്ങൾ തരം തിരിച്ചു.
പാക്കിംഗ് കഴിഞ്ഞു.

ചരിത്രവും ലോകവും കണ്ട്  പ്രണയവുമായി തിരിച്ചു വരാൻ വേണ്ടി, Sep 24 ന് വൈകുന്നേരം 5.30 pm ന് അവർ എന്നെ യാത്രയാക്കി.

 എവിടെയും നേരത്തെ എത്തുക എന്നതാണ് എന്റെ രീതി. പതിവു പോലെ 7.30 ന് പുറപ്പെടുന്ന വണ്ടിയിൽ ലഗേജ് കയറ്റാൻ 6:15 ന് മുമ്പ് തന്നെ ഞാൻ മലപ്പുറത്തെത്തി.  ലഗേജുകൾ Oasis ട്രാവൽസ് നിൽക്കുന്ന ബിൽഡിങ്ങിന്റെ സെക്യൂരിറ്റിയെ ഏൽപ്പിച്ച് കാറുമായി ഞാൻ എന്റെ ബന്ധുവീട്ടിൽ പോയി. കാർ അവിടെ നിർത്തിയിട്ട് തിരിച്ച് വീണ്ടും ഗ്രൂപ്പിന്റെ ഓഫീസിലെത്തി. വണ്ടി റെഡിയാണ്.കുറച്ചു പേർ എത്തിയിട്ടുണ്ട്. ഇനിയും പലരും എത്താനുണ്ട്. പലരും വഴിയിൽ നിന്ന് കയറുന്നവരും ഉണ്ട്.

7.30 pm ന് പുറപ്പെടുമെന്ന് പറഞ്ഞിരുന്നെങ്കിലും 8.10 - ഓടെ പുറപ്പെട്ടു. ഒരു ഗ്രൂപ്പാവുമ്പോൾ അതൊരു ഡിലേ എന്നു പറയാൻ ആവില്ല.

എല്ലാവരേയും ചെറുതായൊന്നു പരിചയപ്പെട്ട ഞാൻ ഏറ്റവും പിറകിലെ സീറ്റിൽ  സുഖപ്രദമായ ഇരിപ്പിടം കണ്ടെത്തി .  രാത്രി ഉറക്കം ശരിയായിട്ടില്ലെങ്കിൽ  തുടക്കത്തിലേ  ഒരു മുഷിപ്പൻ ഫീലിംഗാവുമല്ലോ എന്നു കരുതി, കോട്ടൊക്കെ അഴിച്ചു വെച്ചു  നീണ്ടു നിവർന്നു കിടന്നു. വണ്ടിയുടെ താളത്തിൽ  മുന്നോട്ടുള്ള ദിവസങ്ങൾ മനക്കണ്ണിൽ കണ്ടു കൊണ്ട്  കിടന്നു.

തൃശൂരെത്തിയപ്പോൾ വണ്ടി നിർത്തി,  പലരും മൂത്രമൊഴിക്കാൻ  ഇറങ്ങി. അല്പം മുമ്പേ ഈ ശങ്ക തോന്നിയെങ്കിലും മറ്റുള്ളവരെ പ്രയാസപ്പെടുത്തേണ്ടെന്നു കരുതി, അർദ്ധ മയക്കത്തിൽ തുടരുകയായിരുന്ന ഞാനും ഇറങ്ങി.
ശങ്ക തീർത്തു കയറിയവരേയും കൊണ്ട് ബസ് വീണ്ടും നീങ്ങി.

ആളുകൾ ഇടക്ക് കയറുന്നതൊക്കെ  ഉറക്കക്കണ്ണിൽ  ഞാൻ കാണുന്നുണ്ടായിരുന്നു.  അങ്ങിനെ പോകെ വണ്ടിയുടെ താളം ഒരു തൊട്ടിലാട്ടം  പോലെ എന്നെ പൊതിഞ്ഞ ആ കുറഞ്ഞ മണിക്കൂറിൽ ഞാൻ നന്നായുറങ്ങി. 

പെട്ടെന്ന് ഒരു കുലുക്കത്തിലോ മറ്റോ ഞാൻ ഞെട്ടിയുണർന്നു. തുറന്ന കണ്ണിലേക്ക് തുളച്ചു കയറുന്ന വെളിച്ചം, കാതുകളെ ഇക്കിളിപ്പെടുത്തുന്ന ശബ്ദകോലാഹലങ്ങൾ,
പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന  ബഹളങ്ങൾ .......... സമയം 11.30 pm.
നെടുമ്പാശേരി എത്തിയിരിക്കുന്നു.
കോട്ടൊക്കെ തപ്പിയെടുത്ത്, മുഖം തുടച്ച് ഞാൻ ഫ്രഷായി.

എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ത്തന്നെ എല്ലാവർക്കും ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് തന്നു. അതു കഴുത്തിൽ അണിഞ്ഞ് വരിയാക്കി നിർത്തിയാണ് ഞങ്ങളുടെ ടീം ലീഡർ ഷാഫി ഞങ്ങളെ എയർപോർട്ടിലേക്ക് കടത്തിയത്.  അതോടെ ഗ്രൂപ്പിൽ ഏറ്റവും ചെറുപ്പകാരിയായ ഡോക്ടർ നസീഹയും ...... പ്രായക്കൂടുതലായ ഷരീഫ് സാഹിബും  ഉൾക്കൊള്ളുന്ന ഞങ്ങളുടെ യാത്രാ സംഘം  ലീഡർക്കു കീഴിൽ സവിനയം ഒതുങ്ങി.

നെടുമ്പാശേരിയിൽ ഞാനാദ്യമായിട്ടാണ്. വിസ്മയിപ്പിക്കുന്ന വിധത്തിലുള്ള സജ്ജീകരണങ്ങളാണ് അവിടെ കാണാൻ കഴിഞ്ഞത്. അതി മനോഹരമായ അകത്തളം .
ഔദ്യോഗിക ഉപചാരങ്ങൾക്കു ശേഷം ഗ്രൂപ്പ് മെമ്പേഴ്‌സ് എല്ലാവരും ലോഞ്ചിൽ ഒന്നിച്ചിരുന്നു.

ഷാഫിയുടെ നേതൃ പാടവവും സഗീർ മൗലവിയുടെ ഇസ്ലാമിക  വിജ്ഞാനവും ശരിക്കും വിസ്മയിപ്പിക്കുന്നതു തന്നെ.

പിന്നീടുള്ള  ദിവസങ്ങളിൽ ഒരിക്കൽ പോലും മടുത്തു പോവാതെ തുടക്കത്തിലെ ഊർജ്ജം നില നിർത്താൻ എട്ടാം ബാച്ചിലെ ഓരോ അംഗങ്ങളും കാരണക്കാരായി .

അങ്ങിനെ ഹോളിലാൻറ് എന്ന പുതിയ കുടുംബത്തിലും കൂടി എന്നെ അംഗമാക്കിയ യാത്രക്ക്  തുടക്കമായി.

..........................  _*Zac കിഴക്കേതിൽ*_

2017, ഒക്‌ടോബർ 10, ചൊവ്വാഴ്ച

ഒരു പ്രവാസിയുടെ ചാറ്റിംഗ് കഥ....



ഞാൻ:   Hi
അവൾ:  Hi
ഞാൻ:    സലീന എന്നാണല്ലേ പേര് ?
അവൾ:   അതെ
ഞാൻ:    നല്ല പേര്
അവൾ:  tnq
ഞാൻ : സലീന എന്ത് ചെയ്യുന്നു ?
അവൾ : പഠിക്കുന്നു
ഞാൻ : എന്തിന് പഠിക്കുന്നു ?
അവൾ : വിവരമുണ്ടാവാൻ പഠിക്കുന്നു
ഞാൻ : ഓഹ്  തമാശക്കാരിയാണല്ലേ ?
               ഞാനുദ്ദേശിച്ചത് ഏതിനാ             
പഠിക്കുന്നേന്നാ ?
അവൾ : MA english
ഞാൻ : വയസ്സെത്രയായി ?
അവൾ : 24
ഞാൻ : വിവാഹിതയാണോ ?
അവൾ : അല്ല
                (മനസ്സിൽ ലഡു പൊട്ടി)
ഞാൻ : എന്താ വിവാഹം ചെയ്യാഞ്ഞേ ?
അവൾ : ഒന്നും ഒത്തുവന്നില്ല.
ഞാൻ :  mm
അവൾ : ഇക്ക മേരീഡാണോ ?
ഞാൻ :  അല്ല
അവൾ : ഇക്കാക്കെത്ര വയസ്സായി ?
ഞാൻ :  29
അവൾ : കണ്ടാൽ ഒരു 32 തോന്നും
               (മൂന്നാല് ലഡു ഒന്നിച്ച് പൊട്ടി)
ഞാൻ : അത് കുറേയായിട്ട് ഗൾഫിലല്ലേ അതാ      മുടിയൊക്കെ ഇത്തിരി പോയത്.
അവൾ : എന്നാലും ഇക്ക സുന്ദരനാ...
               (ലഡു തലങ്ങും വിലങ്ങും പോട്ടി)
ഞാൻ: tnq
അവൾ : ഇക്കാക്ക് ഗൾഫിൽ എന്താ ജോലി ?
ഞാൻ : ഇൻറീരിയൽ വർക്ക്
അവൾ : നാട്ടിലേക്കെന്നാ വരുന്നത് ?
ഞാൻ :  ഒക്ടോബറിൽ വരും
അവൾ :  mm
ഞാൻ : ഒരു ഫോട്ടോ തരുമോ ?
അവൾ : എന്തിനാ ?
ഞാൻ : ഒന്ന് കാണാൻ
അവൾ : കണ്ടിട്ടെന്തിനാ ?
ഞാൻ : കണ്ടിട്ട് കാര്യമൊക്കെയുണ്ട്.
അവൾ : ഫോട്ടോ തരാൻ എനിക്ക് പേടിയാ
ഞാൻ : പേടിക്കണ്ടാന്നേ എന്നെ വിശ്വസിക്കാം
അവൾ : വേറാരെയും കാണിക്കരുത്.
ഞാൻ : ഇല്ലന്നേ ഒന്ന് കണ്ടിട്ട് ഞാൻ dlt ചെയ്യാം
അവൾ : sure ?
ഞാൻ :  sure.
അവൾ : എന്നാ തരാം...
             
             ( മനസ്സിൽ ലഡു അല്ല ഒരു തൃശ്ശൂർ പൂരത്തിൻറെ വെടിക്കെട്ട് തന്നെ പൊട്ടി )
അവളെങ്ങനായിരിക്കും കറുത്തിട്ടോ വെളുത്തിട്ടോ തടിച്ചിട്ടോ മെലിഞ്ഞിട്ടോ കാണാനും അറിയാനുമുള്ള ആകാംക്ഷയുടെ മുൾമുനയിൽ നില്കേ അതാ വരുന്നു ഫോട്ടോ !!

     കണ്ടതും എൻറെ ചങ്ക് വണ്ണം വെച്ചു  കണ്ണ് തള്ളി  ബെഡ്ഡിൽ നിന്നെഴുനേറ്റിരുന്നു പോയി എസി യുടെ കുളിരിലും വിയർത്തു നനഞ്ഞു. അതാ വരുന്നു വീണ്ടും മെസ്സേജ്

അവൾ : വൃത്തികെട്ട മനുഷ്യാ  നട്ടപ്പാതിരാക്ക് ങ്ങക്കിതാണല്ലേ പണി ?  ഞാൻ വിളിക്കുംബ ബല്യ തിരക്കു
ഒക്ടോബറിലിങ്ങട്ട് വാ...
ബാക്കി വന്നിട്ട് തരാ....കള്ള പന്നി..
എന്ന് ഭാര്യ !

2017, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

ഒരു പഴയ കാലം

രാത്രി കഴിച്ചിട്ട് ബാക്കി വരുന്ന ചോറ് അടുക്കളപ്പുറത്തുള്ള തെങ്ങിന്‍റെ ചോട്ടില്‍ കൊണ്ട് പോയി കളയുന്ന അമ്മയോട് അച്ഛന്‍ ദേഷ്യത്തോടെ ചോദിക്കുമായിരുന്നു , ആവശ്യമുള്ളത് വച്ചുണ്ടാക്കിയാല്‍ പോരേന്ന്...!

അടുക്കളയിലെ ചുമരില്‍ തൂക്കിയിട്ട തട്ടിലെ മല്ലി പാത്രവും മുളകു പാത്രവും ചായപ്പൊടി പാത്രവും പഞ്ചാര പാത്രവും ഇടയ്ക്കിടെ തുറന്ന് നോക്കി അച്ഛന്‍ ചോദിക്കുമായിരുന്നു , കഴിഞ്ഞ ദിവസമല്ലേ ഇതൊക്കെ വാങ്ങിയത് , ഇത്ര പെട്ടെന്ന്  തീര്‍ന്നോന്ന്....!

മഴക്കാലത്ത് ഷര്‍ട്ടിന്‍റെ പുറകിലേക്ക് ചളി തെറിപ്പിക്കുന്ന ഹവായ് ചെരുപ്പിന് പകരമൊരു പ്ലാസ്റ്റിക്ക് ചെരുപ്പ് വാങ്ങി തരുമോന്ന് ചോദിച്ചപ്പോള്‍ അച്ഛനെന്നോട് പറഞ്ഞു ,  സൂക്ഷിച്ച് നടന്നാല്‍ ഹവായി ചെരുപ്പാണെങ്കിലും ഷര്‍ട്ടില്‍ ചെളി തെറിപ്പിക്കാതെ വീട്ടിലെത്താമെന്ന്.....!

കടയില്‍ സാധനം വാങ്ങാന്‍ പറഞ്ഞ് വിടും നേരം എന്‍റെ കയ്യില്‍ തരാന്‍ പോകുന്ന നോട്ടുകള്‍ക്കിടയില്‍ കണക്കില്‍ പെടാത്ത നോട്ട് വല്ലതും ഒട്ടി പിടിച്ചിട്ടുണ്ടോന്നറിയാന്‍ അച്ഛന്‍ പലവട്ടം തിരിച്ചും മറിച്ചും എണ്ണി നോക്കി.

എനിക്ക് വേണ്ടി പലപ്പോഴും കുമ്പളത്തില്‍ നിന്നും മത്തനില്‍ നിന്നും ചേനയില്‍ നിന്നും നൂറു ഗ്രാം വീതം മുറിച്ചെടുക്കുമ്പോള്‍ കടക്കാരന്‍റെ മുഖത്തൊരു പരിഹാസച്ചിരി വിരിയാറുണ്ടായിരുന്നു.

കണക്ക് കൂട്ടി സാധനങ്ങളുടെ കാശ് കൊടുത്താല്‍ പിന്നെ ഒരു മുട്ടായിക്കുള്ള കാശ് പോലും ബാക്കി വരില്ലെന്ന് അറിയാമായിരുന്നത് കൊണ്ട് അവിടെ നില്‍ക്കുന്ന സമയത്ത്  മുട്ടായി ഭരണിയില്‍ നോക്കി വെള്ളമിറക്കി ആശ്വാസം കണ്ടെത്തുമായിരുന്നു ഞാന്‍.

ആറ്റുനോറ്റ് വരുന്ന ഓരോ ഓണത്തിനും കോടിയെടുത്തപ്പോള്‍ എനിക്കും ഏട്ടനും ഒരേ നിറത്തിലുള്ള ഷര്‍ട്ടിന്‍റെ തുണിയെടുക്കുന്നത് കാണുമ്പോഴൊക്കെ അമ്മ ചോദിക്കുമായിരുന്നു  , വെവ്വേറെ നിറമുള്ള തുണിയായിരുന്നെങ്കില്‍ മക്കള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി , മാറ്റി ഉടുത്തൂടായിരുന്നോ എന്ന്.

അമ്മയുടെ ആ ചോദ്യത്തിന് മാത്രം ഒരിക്കലും  ഉത്തരം കിട്ടിയിരുന്നില്ല.....!

ആദ്യമായി ജോലിക്ക് പോവും നേരം ഞാനമ്മയുടെ കാലില്‍ തൊട്ടാണ് അനുഗ്രഹം വാങ്ങിയത്.

അച്ഛനാ സമയം പറമ്പിലെന്തോ പണിയിലായിരുന്നു.

ഒരു ദിവസം കൊലായില്‍ കിടന്ന എന്‍റെ ഷൂവ് അച്ഛന്‍ കൈ കൊണ്ടെടുത്ത് തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടു.

ജീവിതത്തില്‍ ഇന്നേ വരെ ചെരുപ്പിടാത്ത അച്ഛന്‍റെ മുഖത്തപ്പോ കൗതുകമായിരുന്നു...!

ആദ്യത്തെ ശമ്പളം ഞാന്‍ കൊണ്ട് കൊടുത്തത് അമ്മയുടെ കയ്യിലായിരുന്നു.

അമ്മയോട് മാത്രം യാത്ര ചോദിച്ചിറങ്ങുന്ന ദിവസങ്ങളില്‍ പലപ്പോഴും മൂക സാക്ഷിയായി   കൊലായില്‍ അച്ഛനിരിപ്പുണ്ടാവാറുണ്ട്.

മെല്ലെ മെല്ലെ അച്ഛന്‍റെ ഗൃഹനാഥ പട്ടം ഞാനിങ്ങെടുക്കുകയാരുന്നു.

കയ്യും കണക്കുമില്ലാതെ ഞാന്‍ വാങ്ങികൂട്ടിയ പച്ചകറികളും പലഹാരങ്ങളും ചീഞ്ഞും പഴകിയും അടുക്കളയില്‍ കിടക്കുന്നത് പതിവായിരുന്നു.

അത് കണ്ട് ആദ്യമാദ്യമൊക്കെ ദേഷ്യപ്പെടുമായിരുന്ന അച്ഛന്‍ , പറഞ്ഞിട്ട് കാര്യമില്ലെന്ന് കണ്ട് പിന്നീട് ഒന്നും പറയാതെയായി.

പതിനൊന്ന് മണിക്ക് ശേഷം അനാവശ്യമായി കത്തുന്ന ബള്‍ബെല്ലാം അണച്ചിട്ട് പോവ്വാറുള്ള അച്ഛന്‍ പിന്നീടാ വഴി വരാതായി.

അച്ഛന്‍റെ ചിറകില്‍ നിന്ന് സ്വതന്ത്രനായ ഞാന്‍ ശരിക്കും വീട്ടു ഭരണം ആസ്വദിക്കുകയായിരുന്നു.

പതിയെ പതിയെ അച്ഛനാ വീട്ടില്‍ തീര്‍ത്തും മൗനിയായി മാറുകയായിരുന്നു.

ഒരു ദിവസം ഓഫീസില്‍ നിന്ന് എന്നെ കാണാന്‍ വന്ന സഹപ്രവര്‍ത്തകരുടെ അരികിലേക്ക് വിയര്‍പ്പ് മണക്കുന്ന ആ പുറം കീറിയ ഷര്‍ട്ടുമിട്ട് അച്ഛന്‍ പറമ്പില്‍ നിന്ന് വന്ന് സംസാരിച്ചത് എന്‍റെ നിലയ്ക്കും വിലയ്ക്കും കുറച്ചിലായെന്ന് ആ മുഖത്ത് നോക്കിയെനിക്ക് പറയേണ്ടി വന്നു.

രണ്ട്  ദിവസം കഴിഞ്ഞ് ജനവാതിലിനരികില്‍ നില്‍ക്കും നേരം പറമ്പില്‍ നിന്ന് അച്ഛനാരോടോ സംസാരിക്കുന്നതായി തോന്നി.

പോയി നോക്കിയപ്പോള്‍ കണ്ടത് , തൂമ്പയുമായി ഇരുന്ന് തന്നെതാനെ സംസാരിക്കുന്നതാണ്.

പിറ്റേ ദിവസം അമ്മ പറയുന്നത് കേട്ടു , അച്ഛനിപ്പോ രാത്രി ഉറക്കമില്ലെന്നും, അലമാരയില്‍ വച്ച പഴയ പുസ്തകമൊക്കെ നോക്കി ആരോടെന്നില്ലാതെ സംസാരിക്കലാണ് പണിയെന്നും.

എല്ലാം പറഞ്ഞതിനൊടുവില്‍ അമ്മ എന്നെ നോക്കി വേദനയോടെ പറഞ്ഞു , അച്ഛനെന്തോ പറ്റിയിട്ടുണ്ട് മോനേന്ന്.

അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. മുറ്റത്തെത്തിയപ്പോള്‍ കേട്ടത്  തൂമ്പ നിലത്ത് കൊത്തണ ശബ്ദമാണ്.

ചെന്ന് നോക്കിയപ്പോള്‍ കണ്ടത് , പറമ്പില്‍ തലങ്ങും വിലങ്ങും കിളച്ച് മറിച്ച് എന്തൊക്കെയോ പിറുപിറുത്ത് നടക്കുന്ന അച്ഛനെയാണ്.

അകത്തേക്ക് കയറിയപ്പോള്‍ ഭീതിയോടെ അമ്മ വന്നെന്നെ കെട്ടിപ്പിടിച്ച് അച്ഛനെ ചൂണ്ടികാണിച്ച് പൊട്ടി കരഞ്ഞു.

സ്വന്തക്കാരില്‍ നിന്നും ബന്ധുക്കാരില്‍ നിന്നും അകന്ന് താമസിക്കുന്ന അച്ഛന്‍റെ ഒരേ ഒരു ചങ്ങാതി ശങ്കരേട്ടനോട്  ഞാന്‍ വിവരങ്ങളെല്ലാം വിളിച്ച് പറഞ്ഞു.

പിറ്റേന്ന് വീട്ടിലേക്ക് വന്ന ശങ്കരേട്ടന്‍ അച്ഛന്‍റെ കൂടെ കുറേ നേരം ഇരുന്നു. അവര്‍ രണ്ടാളും കൂടി പറമ്പിലെല്ലാം നടന്നു.  കുറേ നേരം സംസാരിച്ചു.

തിരിച്ച് പോവ്വാന്‍ നേരം ശങ്കരേട്ടനെന്‍റെ കൈ പിടിച്ച് കുറച്ച് ദൂരം നടന്നു.

ആരും അറിയാത്ത , ആരോടും പറയാത്ത എന്‍റെ അച്ഛന്‍റെ ഭൂതകാലം ശങ്കരേട്ടന്‍ എന്നോട് പറയുകയായിരുന്നു.

പോവ്വാന്‍ നേരം ശങ്കരേട്ടന്‍ ഇടറിയ ശബ്ദത്തോടെ പറഞ്ഞു , അവന്‍റെ ലോകം ഈ വീടും പറമ്പും നിങ്ങളുമൊക്കെയാണ് , ആ മനസ്സ് താളം തെറ്റാതെ നോക്കണേ മോനേ , അങ്ങനെ വന്നാല്‍ ഈശ്വരന്‍ പോലും പൊറുത്ത് തരില്ല ' എന്നും

ഒന്നും പറയാനാവാതെ ശങ്കരേട്ടന്‍ പോവുന്നതും നോക്കി ഞാന്‍ നിന്നു.

ഒരു ഷര്‍ട്ടിടാന്‍ മോഹിച്ചിട്ട്  പട്ടാളക്കാരന്‍ കുഞ്ഞപ്പേട്ടന്‍റെ പഴയ ഷര്‍ട്ടൊരെണ്ണം ചോദിച്ച് വാങ്ങി വെട്ടി ചെറുതാക്കി ഉടുത്ത് നടന്നിട്ടുണ്ടത്രേ എന്‍റെ അച്ഛന്‍....!

വിശന്ന് വയറെരിഞ്ഞ് തളരും നേരം ആടിന് കൊടുക്കാനെന്നും പറഞ്ഞ് അയല്‍ വീട്ടീന്ന് കഞ്ഞി വെള്ളം  വാങ്ങി കൊണ്ട് വന്ന് അതില്‍ കയ്യിട്ടിളക്കി അടിയില്‍ കിടക്കുന്ന വറ്റെടുത്ത് കുടിച്ച് വിശപ്പടക്കിയുണ്ടത്രെ എന്‍റെ അച്ഛന്‍.....!

അച്ഛനെ മനസ്സിലാക്കാന്‍ എനിക്കിതുവരെ  കഴിയാതെ പോയല്ലോന്നോര്‍ത്തപ്പോള്‍ എന്‍റെ മനസ്സ് നീറി പുകഞ്ഞു

അച്ഛനെ തിരഞ്ഞ് ഞാന്‍ അകത്തേക്ക് ചെന്നു. അവിടെ കണ്ടില്ല.

അടുക്കളപ്പുറത്തും ഇടനാഴിയിലും നോക്കി . അവിടെയും കണ്ടില്ല.

ഒടുവില്‍ ഞാന്‍ പറമ്പിലേക്ക് നടന്നു.

അവിടെ കൊത്തി കിളയ്ക്കുന്നുണ്ടായിരുന്നു.

 മെല്ലെ മെല്ലെ ഞാനച്ഛന്‍റെ അരികിലേക്ക് നടന്നു.

അയല്‍ക്കാരന്‍റെ പഴയ ഷര്‍ട്ട്  വെട്ടി ചെറുതാക്കി ഇട്ട് നടന്ന ഗതികേട് തന്‍റെ മക്കള്‍ക്ക് വരുത്താത്ത ആ അച്ഛന്‍റെ അരികിലേക്ക് നടക്കുമ്പോള്‍ എന്‍റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

അയല്‍ക്കാരന്‍റെ വീട്ടിലെ കഞ്ഞിവെള്ളം കുടിച്ച് വിശപ്പടക്കിയിരുന്ന ഗതികേട് തന്‍റെ മക്കള്‍ക്ക് വരുത്താത്ത ആ അച്ഛന്‍റെ അരികിലേക്ക് നടക്കുമ്പോള്‍ എന്‍റെ തല കുറ്റബോധത്താല്‍ താഴുന്നുണ്ടായിരുന്നു.

അടുത്തെത്തി പുറകിലൂടെ അച്ഛനെ ഞാന്‍ ചേര്‍ത്ത് പിടിച്ചു.

തിരിഞ്ഞ് നിന്ന് എന്നെ നോക്കിയ അച്ഛന്‍റെ മുന്നില്‍ ഞാന്‍ കൈക്കൂപ്പി നിന്ന് മാപ്പിരന്നു.

'ഒന്നെന്നെ ഈ കൈ കൊണ്ട് തല്ലച്ഛാ'  എന്ന് പറഞ്ഞ് ആ വലം കൈ എടുത്ത് ഞാനെന്‍റെ മുഖത്ത് വച്ചപ്പോള്‍ അച്ഛനാ കൈ എടുത്തെന്‍റെ തലയിലൂടെ തലോടി ചോദിച്ചു ,

' തലയില്‍ എണ്ണയൊന്നും ഇടാറില്ലല്ലേ , അതാണിങ്ങനെ മുടിയെല്ലാം പാറി പറന്ന് നില്‍ക്കുന്നതെന്ന് '

'അച്ഛാ ' , എന്ന് വിളിച്ച് ഞാന്‍ കെട്ടിപ്പിടിച്ച് പറഞ്ഞു , രണ്ട് വഴക്കെങ്കിലും ഈ മുഖത്ത് നോക്കി പറയച്ഛാ  എന്ന്.

ഒന്നും പറയാതെ അച്ഛനെന്‍റെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു .

തൂമ്പ ആ കയ്യില്‍ നിന്ന് വിടുവിപ്പിച്ച് ഞാനാ കൈ ചേര്‍ത്ത് പിടിച്ച് വീട്ടിലേക്ക് കൊണ്ട് പോയി.

എനിക്കറിയാമായിരുന്നു , ഇങ്ങനെ ചേര്‍ത്ത് നിര്‍ത്തിയാല്‍ എന്‍റെ അച്ഛന്‍റെ താളം തെറ്റിയ മനസ്സ് പഴയത് പോലെയാകുമെന്ന്.

എനിക്കറിയാമായിരുന്നു, മക്കളാല്‍ ഇങ്ങനെ ചേര്‍ത്ത് നിര്‍ത്തപ്പെടാന്‍ ഏതൊരച്ഛനും ആഗ്രഹിക്കുന്നുണ്ടാവുമെന്ന്.

ഒരു കിണ്ണം കഞ്ഞിയെടുത്ത് കുമ്പിളില്‍ കോരി ആ വായയിലേക്ക്  വച്ച് കൊടുക്കുന്നതിനിടയില്‍ പറയുന്നുണ്ടായിരുന്നു , അച്ഛന് മതി മോനേ , വയറ് നിറഞ്ഞെന്ന്.

അത് കേട്ട് ഞാനാ കാതില്‍ മെല്ലെ പറഞ്ഞു , മുഴുവന്‍ കഴിക്കച്ഛാ , ഇല്ലേല്‍ ബാക്കിയായ കഞ്ഞിയെന്നും പറഞ്ഞ് അമ്മ ആ തെങ്ങിന്‍ ചോട്ടില്‍ കൊണ്ട് പോയി കളയും ' എന്ന്.

അത് കേട്ട അച്ഛന്‍ ഓരോ കുമ്പിളും ആവേശത്തോടെ  കോരി കുടിക്കാന്‍ തുടങ്ങി.......!


എന്താണ് ജംഉം ഖസ്റും.❓

🔰എന്താണ് ജംഉം ഖസ്റും.❓
എങ്ങിനെയാണ് യാത്രയിലെ നമസ്കാരം.❓
••••••••••••••••••••••••••••••••••••••••••••

👉🏾രണ്ട് നേരത്തെ നമസ്കാരങ്ങള് ഏതെങ്കിലും ഒന്നിന്റെ സമയത്ത് റക്അത്തുകള് ചുരുക്കാതെ പൂര്ണമായും നമസ്കരിക്കുന്നതിനാണ് ജംഅ് എന്നു പറയുന്നത്.

ഉദാഹരണം: ളുഹ്റിന്റെ സമയത്ത് നാല് റക്അത്ത് അസ്വറും, ഇതുപോലെ അസ്വര് നമസ്കാര സമയത്ത് നാല് റക്അത്ത് ളുഹ്റും നമസ്കരിക്കുന്നതാണ് ജംഅ്. എന്നാല്, ഇങ്ങനെ അസ്വറും മഗ്രിബും ജംആക്കാവുന്നതല്ല.
സുബ്ഹ് നമസ്കാരത്തിന് ഒരിളവും ബാധകവുമല്ല.

👉🏾ഖസ്ര് കൊണ്ടുള്ള ഉദ്ദേശ്യം നാല് റക്അത്തുള്ള നമസ്കാരം രണ്ട് റക്അത്താക്കി ചുരുക്കി നിര്വഹിക്കുക എന്നതാണ്.

ഇത് യാത്രാവേളയില് മാത്രം അനുവദനീയമായ ഒരിളവാണ്. ഈ ഇളവനുസരിച്ച് യാത്രാവേളയില് ളുഹ്ര്-അസ്വര്നമസ്കാരങ്ങള് ഈരണ്ട് റക്അത്തായി ചുരുക്കി നിര്വഹിക്കാവുന്നതാണ്.

ജംഅ്, ഖസ്ര് എന്നീ രണ്ടിളവുകളും യാത്രാവേളയില് അനുവദനീയമാണ്. ഇതനുസരിച്ച് ളുഹ്റിന്റെ സമയത്ത്ളുഹ്ര് രണ്ട് റക്അത്തും ശേഷം അസ്വര് രണ്ട് റക്അത്തുമായി നമസ്കരിക്കാം.
ഇതേപ്രകാരം അസ്വറിന്റെ കൂടെ ളുഹ്റും നിര്വഹിക്കാവുന്നതാണ്.

ഇവിടെയെല്ലാം തന്നെ ആദ്യത്തെ നമസ്കാരമാണ് ആദ്യം നിര്വഹിക്കേണ്ടത്.

🔹പലരും ധരിച്ചിരിക്കുന്നതു പോലെ ജംഉം ഖസ്റും എന്നത് ഒരേ പ്രക്രിയയുടെ പേരല്ല. രണ്ടും രണ്ടാണ്. രണ്ടിനും അതിന്റേതായ നിബന്ധനകളും പ്രത്യേകതകളുമുണ്ട്.

▪യാത്രക്കാരന് മാത്രം ബാധകമായ ആനുകൂല്യമാണ് ഖസ്ര്. ജംആകട്ടെ ന്യായമായ കാരണങ്ങളുള്ളവര്ക്കൊക്കെ ഉപയോഗപ്പെടുത്താവുന്ന ഇളവാണ്. ഇസ്ലാമിക വിധികളെപറ്റി ധാരണയില്ലാത്തവര് പലരും, ഇത്തരം ഇളവുകളെ സംബന്ധിച്ച് അറിവില്ലാത്തതിനാല് പല ഘട്ടങ്ങളിലും കര്മ്മങ്ങള് ഉപേക്ഷിക്കുന്നതായി കാണാം.

മറ്റു ചിലരാകട്ടെ, ഇസ്ലാം ഒരിക്കലും ഉദ്ദേശിക്കാത്ത ബുദ്ധിമുട്ടുകള് സ്വയം വഹിക്കുകയും മറ്റുള്ളവരെ അതിന് നിര്ബന്ധിക്കുകയും ചെയ്യുന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

🔰ജംആക്കുക എന്നതിന്റെ താല്പര്യമെന്താണ്❓
ആ ആനുകൂല്യം ആര്ക്കൊക്കെ.❓
____________________________

👉🏾രണ്ടു നേരത്തെ നമസ്കാരം ഒരു സമയത്ത് നമസ്കരിക്കലാണ് ജംആക്കുക (ചേര്ത്ത്നമസ്കരിക്കുക) എന്നാല്. ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് പകരം നമസ്കാരം ഖദാ (നഷ്ടപ്പെടുക) ആക്കുകയാണ് മിക്കവരും ചെയ്യാറുള്ളത്.

മുന്കൂട്ടി നിശ്ചയിച്ച യാത്രകള്ക്ക് തയാറെടുക്കുമ്പോള് യാത്രാ ഷെഡ്യൂളില് നമസ്കാരം അജണ്ടയിലുണ്ടായിരിക്കണം. യാത്രാ സൗകര്യങ്ങള് വളരെ വികസിച്ച ഇക്കാലത്തും യാത്രക്കിടയില്ആകസ്മികമായ പല തടസ്സങ്ങളും ഉണ്ടാവാന് സാധ്യതയുണ്ട്.

നേരത്തെ ജംഅ് ചെയ്യുന്നതാണ് സൗകര്യമെങ്കില്അങ്ങനെയും, വൈകിപ്പിക്കുന്നതാണ് സൗകര്യമെങ്കില്അങ്ങനെയും ചെയ്യാന് പാകത്തില് യാത്ര ക്രമീകരിക്കണം. വൈകിപ്പിച്ച് ജംഅ് ചെയ്യുന്നവര് ആദ്യത്തെ നമസ്കാരത്തിന്റെ സമയം കഴിയും മുമ്പ് തന്നെ അത് അടുത്ത നമസ്കാരത്തോടൊപ്പം ജംആക്കുമെന്ന് മനസ്സില് കരുതേണ്ടതാണ്. സമയത്തിന് നമസ്കരിക്കാന് ന്യായമായ തടസ്സമുള്ളവര്ക്കും ജംഅ് ചെയ്യാവുന്നതാണ്.

♦യാത്രക്കാര്ക്ക് പുറമെ ഓപ്പറേഷന് തിയേറ്ററിലെ ഡോക്ടര്മാര്, നഴ്സുമാര്, ശ്രദ്ധ തെറ്റാതെ രോഗിയുടെ അടുത്ത് നില്ക്കേണ്ടവര്, പരീക്ഷാ ഹാളില് ബന്ധിതരായ വിദ്യാര്ത്ഥികളും അധ്യാപകരും, ഇന്റര്വ്യൂപോലുള്ള കാര്യങ്ങള്ക്കായി ധാരാളം സമയം ചെലവഴിക്കാന് നിര്ബന്ധിതരായവര്, വാഹനം കാത്തുനില്ക്കുന്നവര്തുടങ്ങിയവര്ക്കെല്ലാം ഉപയോഗപ്പെടുത്താവുന്ന സൗകര്യമാണ് അല്ലാഹു നല്കിയ ജംഅ്എന്ന ഇളവ്.

ഇതു സംബന്ധമായി ഒരു തിരുവചനം അബ്ദുല്ലാഹിബ്നു അബ്ബാസില് നിന്ന് ഇമാം മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട്.

മഴയോ മറ്റാശങ്കകളോ ഇല്ലാതെ തന്നെ തിരുമേനി (സ) മദീനയില് വെച്ച് ളുഹ്റും അസ്റും, മഗ്രിബും ഇശാഉം ജംആക്കി നമസ്കരിക്കുകയുണ്ടായി. തത്സംബന്ധമായി ഇബ്നു അബ്ബാസിനോടന്വേഷിച്ചപ്പോള് അദ്ദേഹം പറഞ്ഞത്, തിരുമേനി തന്റെ ഉമ്മത്തിന് പ്രയാസമുണ്ടാക്കേണ്ട എന്നുദ്ദേശിച്ച്ചെയ്തതാണ് എന്നായിരുന്നു.

ഈ ഹദീസ് അവലംബിച്ച് ഇമാം ഇബ്നു സീരീനെപോലുളള പ്രഗത്ഭ പണ്ഡിതന്മാര് യാത്ര, രോഗം, മഴ തുടങ്ങിയ കാരണങ്ങള്ക്ക് പുറമെ മറ്റനിവാര്യമായ സാഹചര്യങ്ങളിലും ജംആക്കാമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
അതൊരു സ്ഥിരം ഏര്പ്പാടാവരുതെന്നും അവര് നിബന്ധന വെച്ചിട്ടുണ്ട്.

ഈ അഭിപ്രായത്തിനാണ് ഇമാം ഇബ്നുല് മുന്ദിര് മുന്ഗണന നല്കിയത്. ശറഹുമുസ്ലിമില് ഇമാം നവവി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്
📗(യാത്രക്കാരുടെ നമസ്കാരം: ശറഹു മുസ്ലിം)..

🚫സുബ്ഹ് നമസ്കാരത്തിന് ഇത്തരം ഇളവുകള് ബാധകമല്ല. അതുപോലെ അസ്റും മഗ്രിബും ചേര്ത്ത് ജംആക്കാന് പറ്റില്ല. അസ്ര് നമസ്കാരത്തിനു മുമ്പ് പുറപ്പെടുകയും മഗ്രിബ് കഴിഞ്ഞേ ലക്ഷ്യസ്ഥാനത്തെത്തൂ എന്നു ബോധ്യമാവുകയും ചെയ്താല് അത്തരം സന്ദര്ഭങ്ങളില് ലഭ്യമായ സൗകര്യങ്ങള് എവിടെയാണോ ഉള്ളത് അവിടെ വെച്ച് അസ്ര് നമസ്കരിക്കുക. അപ്പോള് സാധ്യമാകുന്ന നിബന്ധനകള് പൂര്ത്തിയാക്കിയാല് മതി. ബസ്സിലാണെങ്കില് സീറ്റിലിരുന്നുംവുദുവിന് സാധ്യമല്ലാത്തപക്ഷം തയമ്മും ചെയ്തും നമസ്കരിക്കുക.
പലരെയും ഇത്തരം സന്ദര്ഭങ്ങളില് ചില സംശയങ്ങള് പിടികൂടാറുണ്ട്.

📚പ്രമുഖ കര്മ്മശാസ്ത്ര ഗ്രന്ഥമായ ‘കശ്ശാഫുല് ഖിനാ ഇ’ല് മുലയൂട്ടുന്ന സ്ത്രീക്ക് വരെ ജംആക്കാമെന്ന് പറയുന്നു. ശരീരത്തിലും വസ്ത്രത്തിലും കൂടെക്കൂടെ നജസാവുമെന്നതും,ഓരോ നമസ്കാരത്തിനും വൃത്തിയുള്ള വെവ്വേറെ വസ്ത്രം അണിയേണ്ടി വരുമെന്നതുമൊക്കെയാണ് അതിന് കാരണമായി വിശദീകരിച്ചിരിക്കുന്നത്.

ആര്ത്തവവേളകളിലല്ലാത്ത സന്ദര്ഭങ്ങളിലും ചില സ്ത്രീകള്ക്ക് രക്തസ്രാവം ഉണ്ടാവാറുണ്ട്. ഇതൊരു രോഗമാണ്. രക്തസ്രാവമുള്ള സ്ത്രീകള്ക്ക് നമസ്കാരം ജംആക്കാമെന്ന് കുറിക്കുന്ന ഹദീസുകളും കാണാം. അത്തരം സ്ത്രീകള് അഞ്ച് നേരവും കുളിച്ച് ശുദ്ധിയാവുക പ്രയാസമായതിനാല് ളുഹറും അസറും അസറിന്റെ സമയത്തും മഗ്രിബും ഇശാഉം ഇശാഇന്റെ സമയത്തും നമസ്കരിച്ചാല്മതി.

ഹംന ബിന്ത് ജഹ്ശി(റ)നോട് തിരുമേനി അങ്ങനെ നിര്ദേശിച്ചതായി ഇമാം അഹ്മദ്, തിര്മിദി, ഇബ്നുമാജ തുടങ്ങിവര് ഉദ്ധരിച്ച ഹദീസില് കാണാം.

മൂത്രവാര്ച്ച പോലുള്ള രോഗമുള്ളവരും ഇതില് ഉള്പെടും. ഇങ്ങനെ പ്രയാസമനുഭവിക്കുന്നവര്ക്ക് അവരുടെ പ്രയാസം മനസ്സിലാക്കി ഇസ്ലാമിക ശരീഅത്ത് ധാരാളം ഇളവുകള് നല്കിയിട്ടുണ്ട്.മാത്രമല്ല, ഇത്തരം ഇളവുകള് ഉപയോഗപ്പെടുത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നുവെന്നും തിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു. കാരണം അല്ലാഹു തന്നെയാണല്ലോ അതനുവദിച്ചുതരുന്നത്.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

🔰നമസ്കാരം ഖസ്റാക്കുന്നവര് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തെല്ലാമാണ്.❓
________________________________

1⃣. യാത്ര പുറപ്പെട്ട ശേഷമേ ഖസ്റാക്കാനുള്ള ഇളവ് ഉപയോഗപ്പെടുത്താവൂ. യാത്ര അവസാനിച്ച ശേഷവും ഖസ്റാക്കാന് പാടുള്ളതല്ല. ഇത് പക്ഷേ ജംആക്കുന്നവര്ക്ക് ബാധകമല്ല. യാത്ര പുറപ്പെടുന്നതിനു മുമ്പും യാത്ര അവസാനിപ്പിച്ചശേഷവുമെല്ലാം നമസ്കാരം ജംആക്കാവുന്നതാണ്.

2⃣. യാത്ര എന്ന് പൊതുവെ പറയപ്പെടുന്ന ദൂരമെങ്കിലും വഴിദൂരമുള്ളവര്ക്കാണ് ഈ ഇളവുള്ളത്. ഇത്ര കിലോമീറ്റര്, ഇത്ര മൈല് എന്ന് തുടങ്ങിയ കാര്യത്തില് ഇരുപതിലധികം അഭിപ്രായങ്ങളാണുള്ളത് (ഫത്ഹുല് ബാരി കാണുക). ഖുര്ആനിലും ഹദീസിലും യാത്ര എന്നു പറയുകയല്ലാതെ അതിന്റെ ദൂരം നിര്ണയിച്ചിട്ടില്ലാത്തതിനാലാണ് ഇങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങള് ഉണ്ടായിട്ടുള്ളത്.[നമസ്കാരം ചുരുക്കി നമസ്കരിക്കുന്നതിനും നോമ്പ് ഒഴിക്കുന്നതിനുംമിക്ക പണ്ഡിതരും നിശ്ചയിച്ചിട്ടുള്ള ദൂരം ഏതാണ്ട് 84 കിലോമീറ്ററാണ്. ഈ ദൂരനിര്ണയം ഏകദേശക്കണക്ക് മാത്രമാണ്. നബി(സ)യോ അനുചരന്മാരോ മീറ്ററും കിലോമീറ്ററും കണക്കുകൂട്ടി ദൂരം നിര്ണയിച്ചു തന്നിട്ടില്ല. ചില പണ്ഡിതന്മാരുടെഅഭിപ്രായത്തില്ദൂരം ഒരുപാധിയേയല്ല.]

3⃣. യാത്രക്കാരന് പൂര്ണ്ണമായി നമസ്കരിക്കുന്നവന്റെ പിന്നില് മഅ്മൂമായിട്ടാണ്നമസ്കരിക്കുന്നതെങ്കില് അയാളും ഇമാമിനെപ്പോലെ നാലു റക്അത്തുതന്നെ നമസ്കരിക്കേണ്ടതാണ്.

യാത്രക്കാരുടെ നമസ്കാരത്തെപറ്റിവിശദീകരിച്ചുകൊണ്ട് ഇമാം നവവി പറയുന്നു: യാത്രയില് ഖസ്റാക്കുന്ന വിഷയത്തില് പണ്ഡിതന്മാര് ഭിന്നാഭിപ്രായക്കാരാണ്. എന്നാല് ഇമാം ശാഫിഈ, ഇമാം മാലിക് തുടങ്ങി ഭൂരിഭാഗം പണ്ഡിതന്മാരുടെയും വീക്ഷണം യാത്രക്കാര് ഖസ്റാക്കുന്നതാണ് ഉത്തമം എന്നാണ്
📗(ശറഹു മുസ്ലിം).

ശാഫിഈ മദ്ഹബിലെ ഏറ്റവും ബൃഹത്തായ ഗ്രന്ഥത്തില് ഇമാം നവവി തന്നെ രേഖപ്പെടുത്തുന്നു: നമസ്കാരം ഖസ്റാക്കലും ആക്കാതിരിക്കലുമൊക്കെ അനുവദനീയമാണെന്നതാണ് നമ്മുടെ മദ്ഹബ്. തുടര്ന്നദ്ദേഹംപറയുന്നു: ഇങ്ങനെ ഖസ്റാക്കാമെന്നത് കറാഹത്തായി ആരെങ്കിലും മനസ്സിലാക്കുകയോ, അതല്ലെങ്കില് ഇങ്ങനെ ഖസ്റാക്കുന്നത് അനുവദനീയമാണെന്നകാര്യത്തില് സന്ദേഹിക്കുകയോ ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം ഖസ്റാക്കുകയെന്നതാണ് ഏറ്റവും ശ്രേഷ്ഠകരമായിട്ടുള്ളത്. എന്ന് മാത്രമല്ല ഇത്തരം പശ്ചാത്തലത്തില് പൂര്ണമായിനമസ്കരിക്കുന്നത് കറാഹത്താവുക കൂടി ചെയ്യും.ഖസ്റാക്കാനുള്ളവൈമനസ്യം നീങ്ങുവോളം ഈ കറാഹത്തിന്റെ വിധിയും തുടരും. ഇത്തരം ഘട്ടത്തില് എല്ലാതരം ഇളവുകളുടെയും കാര്യം ഇപ്രകാരം തന്നെ.

ഇതേ അഭിപ്രായം തന്നെയാണ് ഉസ്മാനുബ്നു അഫ്ഫാന്, സഅദുബ്നു അബീ വഖാസ്, ആഇശ തുടങ്ങിയ മഹാന്മാരായ സ്വഹാബികളുടെതും. കൂടാതെ ഇബ്നു മസ്ഊദ്, ഇബ്നു ഉമര്, ഇബ്നു അബ്ബാസ്, ഇമാം മാലിക്, ഇമാം അഹ്മദ് തുടങ്ങിയ പന്ത്രണ്ടോളം സ്വഹാബിമാരുടെയും മറ്റു പ്രഗത്ഭരായ പണ്ഡിതന്മാരുള്പ്പെടെയുള്ള ബഹുഭൂരിഭാഗത്തിന്റെയും അഭിപ്രായവും ഇതുതന്നെയാണെന്നും അദ്ദേഹം തുടര്ന്നു പറയുന്നു…
(യാത്രക്കാരന്റെനമസ്കാരം എന്ന ഭാഗം, അല് മജ്മൂഅ്).

📗(ബുഖാരി: 1084, മുസ്ലിം: 695).

തിരുചര്യയെ അക്ഷരംപ്രതി ചാണിനു ചാണായി പിന്പറ്റിയ മഹാനായ സ്വഹാബി അബ്ദുല്ലാഹിബ്നു ഉമര് പറയുന്നു: ഞാന് റസൂല്(സ), അബൂബക്കര്(റ), ഉമര്(റ),ഉസ്മാന്(റ) തുടങ്ങിയവരോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. അവരാരും യാത്രയില് രണ്ട് റക്അത്തിലധികം നമസ്കരിക്കാറുണ്ടായിരുന്നില്ല.

ലോകത്തേറ്റവും കൂടുതല് ആളുകള് പിന്പറ്റുന്ന ഹനഫി മദ്ഹബിന്റെ വീക്ഷണമാകട്ടെ, ഖസ്റാക്കുക എന്നത് കേവലം അനുവദനീയമോ അഭികാമ്യമോ മാത്രമല്ല വാജിബ് (നിര്ബന്ധം) തന്നെ ആണെന്നാണ്.
📗(മുസ്ലിം, 1605).

ഭയാശങ്കകളുള്ള സന്ദര്ഭത്തില്മാത്രം നല്കപ്പെട്ട ഒരിളവാണ് ഖസ്ര് എന്നായിരിന്നു മഹാനായ ഉമറി(റ)ന്റെ ധാരണ. പിന്നീട് ഇസ്ലാമിക സമൂഹം പൂര്ണമായും സുരക്ഷിതമായപ്പോള് അദ്ദേഹം തിരുമേനിയോട് ഇനിയും നമസ്കാരം ഖസ്റാക്കുന്നതിന്റെ പ്രസക്തിയെപറ്റിചോദിക്കുകയുണ്ടായി. അന്നേരം തിരുമേനിപ്രതികരിച്ചതിങ്ങനെ: ”അല്ലാഹു നിങ്ങളോട് കാണിച്ച ഒരു ഔദാര്യമാണത്. ആ ഔദാര്യം നിങ്ങള് സ്വീകരിക്കുക”

🔹അതിനാല് ആവശ്യമില്ലാത്ത വസ്വാസുകളുണ്ടാക്കി അത്തരം ഇളവുകള് ഒഴിവാക്കേണ്ടതില്ല.. കാരുണ്യവാനായ നാഥന് നല്കിയ ആനുകൂല്യം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.

📗(ബുഖാരി. 2. 20. 186)

ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) പത്തൊമ്പത് ദിവസം ഖസ്റാക്കിക്കൊണ്ട് (മക്കാവിജയ വേളയില്) അവിടെ താമസിച്ചു. ഞങ്ങള് യാത്ര ചെയ്യുകയും ഒരു സ്ഥലത്തു19 ദിവസം വരെ താമസിക്കുകയും ചെയ്താല് ഖസ്റാക്കും. വര്ദ്ധിപ്പിച്ചാല് പൂര്ത്തിയാക്കും.

Sahih Al-Bukhari Hadith 5.593 Narrated by Ikrima

📗(ബുഖാരി. 2. 20. 189)

ഹാരിസത്തു(റ) പറയുന്നു: ഞങ്ങള് തികച്ചും നിര്ഭയരായിരിക്കുന്ന സന്ദര്ഭത്തില്തന്നെ നബി(സ) ഞങ്ങളെയും കൂട്ടി മിനായില് വെച്ച് രണ്ട് റക്ത്താക്കി നമസ്കരിച്ചിട്ടുണ്ട്.

📗(ബുഖാരി. 2. 20. 209)

ഇബ്നുഉമര്(റ) നിവേദനം: നബി(സ) വേഗം എത്തേണ്ടതായ യാത്രയിലാണെങ്കില് മഗ്രിബിന്റെയും ഇശായുടെയും ഇടയില് ജംഅാക്കി നമസ്കരിക്കും. ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) യാത്രയില് ളുഹ്റും അസ്റും അപ്രകാരം തന്നെ മഗ്രിബും ഇശായും ജം: ആക്കി നമസ്കരിക്കാറുണ്ട്.

📗(ബുഖാരി. 2. 20. 203)

ജാബിര്(റ) നിവേദനം: നബി(സ) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് തന്റെ വാഹനപ്പുറത്ത് വെച്ച് നമസ്കരിക്കാറുണ്ട്. ഫര്ള് നമസ്കരിക്കുവാന് ഉദ്ദേശിക്കുമ്പോള് വാഹനപ്പുറത്ത് നിന്ന് ഇറങ്ങി ഖിബ്ലയെ അഭിമുഖീകരിച്ചുകൊണ്ട് നമസ്കരിക്കും.

📗Sunan of Abu-Dawood Hadith 1231 Narrated by Jabir ibn Abdullah

ജാബിര്(റ) നിവേദനം: നബി(സ) തബൂകില് ഇരുപതു ദിവസം താമസിച്ചപ്പോള്എല്ലാം നമസ്കാരം ചുരുക്കുകയാണുണ്ടായിട്ടുള്ളത്

الله اعلم

 www.thadkira.com

2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

ഏറെ ചിന്തിപ്പിക്കുന്ന വാക്കുകൾ


അനാഥ മന്ദിരങ്ങൾ നിറയെ ദരിദ്ര കുടുംബങ്ങളിലെ കുട്ടികളാണ്

വൃദ്ധമന്ദിരങ്ങളിൽ സമ്പന്നരുടെ മാതാപിതാക്കളും

2017, ജൂലൈ 13, വ്യാഴാഴ്‌ച

പ്രണയമെന്ന് വച്ചാൽ



മറ്റൊരുവളുമായുളള ബന്ധം ഭാര്യയെ തെളിവുസഹിതം
അറിയിച്ചതിന്റെ പേരിലുണ്ടായ പകയാണിതിന്റെ പിന്നിലെ 'മോട്ടിവ് ' എങ്കിൽ അവൾക്കും ഇതിലറിവു കാണുകയില്ലേ..?
അവൾ 'വേണ്ട ചേട്ടാ... അതു പാടില്ല' എന്നു പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊരു ക്വട്ടേഷൻ ഉണ്ടാവുമായിരുന്നില്ല.. അഥവാ അതിനുളള സാധ്യത അൻപതു ശതമാനത്തിലും താഴെ മാത്രമായേനെ!

പ്രണയമെന്ന് വച്ചാൽ ഏറ്റം അനുഭൂതിദായകമായ ഒരു അവസ്ഥയാണ്.. അതങ്ങ് സംഭവിച്ചു പോവുകയാണ്.. വിവാഹേതര പ്രണയവും അങ്ങനെ തന്നെയാണ്.. എന്നും കാണുന്ന ഒരുവനോട് /വളോട് ഗ്രാജ്വലി പ്രണയം തോന്നുന്നു.. അല്ലെങ്കിൽ ഒരൊറ്റക്കാഴ്ചയിൽത്തന്നെ ഉയിരിനോടുരുകിച്ചേരുംപോലെ പ്രണയബദ്ധരാവുന്നു... സംഭവിച്ചു പോവുകയാണ്.. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല.. ജാതി / മതം/വർഗ്ഗം / വർണ്ണം / സാമ്പത്തികവും സാമൂഹികവുമായ അവസ്ഥകൾ ഇതൊന്നും ആ നേരത്ത് പ്രണയികളെ ബാധിക്കുന്ന കാര്യവുമല്ല..
വിവാഹപൂർവ പ്രണയങ്ങൾ വിവാഹത്തോടെ ശുഭപര്യവസായിയാകുന്നു.. ( പരാജിത പ്രണയങ്ങൾ അവിടെ നിക്കട്ടെ)
വിവാഹേതര/ വിവാഹാനന്തര പ്രണയങ്ങൾ ശുഭപര്യവസായിയാവുന്നുണ്ടോ..?

നമ്മുടെ സാമൂഹ്യവ്യവസ്ഥയിൽ മിക്കപ്പോഴും ഇത്തരം പ്രണയങ്ങൾ ക്രൈമാണ്, അഥവാ ക്രൈമിലേക്ക് നയിക്കുന്ന മോട്ടിവാണ്.. കുടുംബസ്ഥർ പ്രണയത്തിലായിപ്പോവുന്നതിനെ അനുഭാവം പ്രകടിപ്പിക്കാനോ അനുകൂലിക്കാനോ ഏറെ ആളുകൾ ഉണ്ടാവില്ല.. ആ പ്രണയികളുടെ കണ്ണിൽ ഏറ്റവും വലിയ തടസ്സം ഭാര്യ /ഭർത്താവ് & കുട്ടികൾ ആയിരിയ്ക്കും..ചിലർ അവരെ പിറകിലുപേക്ഷിച്ച് നടന്നു പോവും... മറ്റു ചിലർ അവരെ വടിവാൾകൊണ്ടറുത്തോ... വിഷമിറ്റിച്ചു കൊടുത്തോ.. ഉറങ്ങിക്കിടക്കുമ്പോൾ മുഖത്ത് തലയണയമർത്തിപ്പിടിച്ചോ തീർത്തു കളയും.. പ്രണയത്തിനു വേണ്ടി കൊലയാളികളാവുന്നവർ! ഇത്തരം വാർത്തകൾ കാണുമ്പോൾ ചെലപ്പോഴെങ്കിലും അനുതാപം തോന്നിപ്പോവും... ഒന്നിക്കാൻ വേണ്ടിയാവും ഇത്തരം ക്രൈമുകൾ ചെയ്യുന്നത്... പക്ഷെ തൊട്ടടുത്ത നിമിഷത്തിൽത്തന്നെ പിടിയ്ക്കപ്പെടുകയും  ജയിലിലാവുകയും ചെയ്യും... പിന്നെ എന്താണ് ആ  പ്രണയത്തിന്റെ ഗതി!
കുടുംബത്തിനു വേണ്ടി പ്രണയം വേണ്ടെന്നു വയ്ക്കുന്നവരും.. കുടുംബമറിയാതെ, അവർക്കു നോവാതെ പ്രണയം സംരക്ഷിക്കുന്നവരുമുണ്ടാവും.. പക്ഷെ അതൊരു ചെറിയ ശതമാനം മാത്രമായിരിയ്ക്കും.. പ്രണയത്തിന് പ്രത്യേക സുഗന്ധമാണ് അത് ആളുകൾ മണത്തറിഞ്ഞുകളയും...

ബോളിവുഡിൽ കുടുംബസ്ഥനായ നടൻ സെയ്ഫ് അലി ഖാൻ നടി കരീനയെ പ്രണയിക്കുന്നു... ആദ്യഭാര്യയെ വിവാഹമോചനം ചെയ്ത ശേഷം കരീനയെ കല്യാണം കഴിക്കുന്നു.. അവരിപ്പോൾ കുടുംബമായി ജീവിയ്ക്കുന്നു.. അവിടെങ്ങും ഒരു പ്രശ്നവുമില്ല.. വിവാദവുമില്ല... ഒരു കോപ്പുമില്ല
പക്ഷെ, മല്ലൂവുഡിലെ പ്രമുഖനടന് അതത്ര എളുപ്പമല്ല..    
തന്റെ താരപദവിയുടെ തിളക്കത്തിനു മങ്ങലേല്ക്കും.. ഇമേജ്, കരിയർ ഒക്കെ ശ്രദ്ധിക്കണം.. പിന്നെ മലയാളികൾക്ക് ഒടുക്കത്തെ സദാചാരബോധമാണ്... ഛേ.. വിവാഹിതനും അച്ഛനുമായ ഒരാൾ... അതും സിനിമാതാരം ..മലയാളി സമ്മതിക്കൂല.. (ഇതൊക്കെ മിഥ്യാധാരണകളാണെന്ന് മാത്രം....)
എങ്കിലും പ്രണയിക്കാതിരിക്കാനുമാവുന്നില്ല..
ആ പ്രണയസുഗന്ധം ആളുകളറിയുന്നു.. അത് ഭാര്യയറിയുന്നു.. എത്ര ശ്രദ്ധിച്ചിട്ടും കാര്യമുണ്ടായില്ല... കുടുംബ ജീവിതം  തകരാറിലാവുന്നു
അതിനു കാരണക്കാരിയായവളെ പാഠം പഠിപ്പിച്ചേ മതിയാവൂ എന്നയാൾക്കങ്ങ് തോന്നുകയാണ്...

പക്ഷെ, ഇമേജ് ,കരിയർ ,താരപദവി എന്നിവയൊക്കെ നോക്കാതെ,
മറ്റൊരുവളെ പ്രണയിച്ചു പോയെന്ന കാരണത്താൽ ആദ്യ ഭാര്യയെ divorce ചെയ്ത് അന്തസ്സോടെ പുനർവിവാഹിതനായിരുന്നുവെങ്കിൽ അയാൾക്ക് ഒരു കുഴപ്പവും വരില്ലായിരുന്നു... കഴിവും പ്രതിഭയുമുള്ളയാളാണെങ്കിൽ മലയാളി അയാളെ ചവറ്റുകൊട്ടയിലൊന്നും ഇടൂല.. കുറച്ച് ദിവസം ചർച്ച ചെയ്ത ശേഷം മല്ലൂസ് അതൊക്കെ മറന്നേനെ..
എം. ടി ആദ്യ ഭാര്യയെ ഉപേക്ഷിച്ചിട്ടല്ലേ സരസ്വതിട്ടീച്ചറെ കല്യാണം കഴിച്ചത്... എന്നിട്ടാരും എം.ടി യെ വായിച്ചിട്ടില്ലേ... അദ്ദേഹത്തിന്റെ തിരക്കഥകളിലുണ്ടായ സിനിമകൾ കണ്ടിട്ടില്ലേ..
രണ്ടാമൂഴത്തിന്റെ സിനിമാ version കാണാൻ കാത്തിരിക്കുന്നില്ലേ..?

ഒരു കോമഡി സ്കിറ്റിനു സ്ക്രിപ്റ്റ് തയ്യാറാക്കുന്ന ലാഘവത്തോടെയാണ് ഒരു കൊടും ക്രൂരതയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയത്...രണ്ടോ മൂന്നോ മിനുട്ട് മാത്രം നീളമുള്ള ഒരു വിഡിയോ ക്ലിപ്പിലൂടെ ഒരു പെണ്ണിനെയങ്ങ് നിശബ്ദയാക്കാമെന്നും, വേണമെങ്കിൽ കാല്ക്കീഴിലിട്ട് ചവിട്ടിയരക്കാമെന്നുമുള്ള വ്യാമോഹത്തിന്റെ സ്ക്രിപ്റ്റ്... അപമാനിതയായാൽ പെണ്ണ് പിന്നെ വാ തുറക്കുകയില്ല എന്ന ആണഹന്തയുടെ സ്ക്രിപ്റ്റ്...
അവളുടെ ഉടലിനെ മുറിപ്പെടുത്താൻ സാധിച്ചിരിക്കാം... പക്ഷെ അഭിമാനത്തെ, ഇച്ഛാശക്തിയെ മുറിപ്പെടുത്താൻ തക്ക ഉറപ്പ് ആ സ്ക്രിപ്റ്റിനില്ലാതെ പോയി...
അവളാണ് ഇന്നിന്റെയും.. ഇനി വരാൻ പോവുന്ന എല്ലാ നാളെകളുടെയും പെൺരൂപം.. ശബ്ദം!

2017, ജനുവരി 31, ചൊവ്വാഴ്ച

2017, ജനുവരി 23, തിങ്കളാഴ്‌ച

ഉത്തരം തരുക

*നിങ്ങളുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന കാര്യം എന്താണ്?*
*ഇന്നും നാളെയും അതിനു ശേഷവും ജീവിക്കണം എന്ന് തോന്നിപ്പിക്കുന്ന ജീവിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുന്ന നിങ്ങളെ പ്രേരിപ്പിക്കുന്ന കാര്യം എന്താണ്?*
Z@c കിഴക്കേതിൽ