'ലക്ഷദ്വീപ്'- ഒരു സ്വപ്ന യാത്ര...യാത്രികരേ ഇതിലെ ഇതിലേ..!!
------------------------
ഇവിടെ ഞാൻ എഴുതാൻ പോകുന്നത് എന്റെ യാത്രാനുഭവം അല്ലാ മറിച്ച് ലക്ഷദ്വീപിലേക്ക് എങ്ങനെ പോകാം അതല്ലാ എന്തൊക്കെ ശരിയാക്കണം എന്ന കൊച്ചു വിവരങ്ങൾ ആണു. ആദ്യം തന്നെ ലക്ഷദ്വീപിൽ പോകാൻ പാസ് പോർട്ട് വേണ്ടാ എന്നത് മനസ്സിലാക്കുക. ഫോട്ടോ ഉള്ള തിരിച്ചറിയൽ രേഖ ഉണ്ടായാൽ മാത്രം മതി.
സ്വപ്ന യാത്രയുടെ വിത്ത് ഇട്ടത് ഒന്നരവർഷം മുന്നെ അബ്ബാസ്ക്കാടെ ഒരു പോസ്റ്റിലെ ഒരു കമന്റിനു ഇക്ക നമുക്ക് ഫാമിലിയായി ലക്ഷദ്വീപിൽ പോകാം എന്ന് റിപ്ലേയിലൂടെ ആയിരുന്നു.
ഒരാൾ സ്പോൺസർ ചെയ്യാൻ ഉണ്ട് എങ്കിൽ 3000 രൂപ കൊണ്ട് ഒരാൾക്ക് ലക്ഷദ്വീപിൽ പോയി വരാം..എന്താ വിശ്വാസമാകുന്നില്ലേ..??
ആദ്യ കടമ്പ ഒരു സ്പ്പോൺസർ-
പരിചയം ഉള്ള ആരെങ്കിലും ലക്ഷദ്വീപിൽ ഉണ്ടെങ്കിൽ അവർ വളരെ സന്തോഷ പൂർവ്വം നമ്മുടെ സ്പ്പോൺസർ ആകും. ഇത്രയും നിഷ്കളങ്കരും സഹായ മനസ്കരുമായ ഒരു വിഭാഗം ഇപ്പൊഴും ഈ ഭൂമിയിൽ ഉണ്ട് എന്നത് തന്നെ വിശ്വസിക്കാൻ പ്രയാസമായിരിക്കും അവിടെ എത്തുന്ന ഒരോരുത്തർക്കും....മാവേലി ആണോ ഇപ്പൊഴും ലക്ഷദ്വീപ് ഭരിക്കുന്നത് എന്ന് തോന്നിപ്പോകും അവിടെ ഉള്ള നാട്ടുകാരുമായി നമ്മൾ പരിചയപ്പെടുംബോൾ...!
ആദ്യമായി നമ്മൾ പോകാൻ ഉദ്ദേശിക്കുന്നവരുടെ ഫുൾ അഡ്രസ്സ് നമ്മൾ സ്പോൺസർക്ക് അയച്ചു കൊടുത്താൽ അവർ അവിടെ നമ്മുടെ പേരിൽ ചലാൻ അടച്ച് ഫോമും അക്നോലഡ്ജ്മെന്റും നമുക്ക് പോസ്റ്റൽ ആയി അയച്ചു തരും.
അത് നമ്മുടെ കയ്യിൽ കിട്ടാൽ ഏകദേശം ഒരാഴ്ച എടുക്കും, അപ്പൊഴെക്കും നമ്മൾ നമ്മുടെ പോലീസ് സ്റ്റേഷനിൽ പോയി ഇന്ന ആവശ്യത്തിനു വേണ്ടി എന്ന് അപേക്ഷ കൊടുത്താൽ ഒന്ന് രണ്ട് ദിവസങ്ങൾക്കകം എസ് ഐ ഒപ്പിട്ട പോലീസ് വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നമുക്ക് കിട്ടും. ഇതിൽ ശ്രദ്ദിക്കേണ്ട വിഷയം എന്താണെന്ന് വെച്ചാൽ ഫാമിലി ആയാണ് പോകുന്നതെങ്കിൽ ഒരു അപേക്ഷയിൽ തന്നെ ഭാര്യയുടെയും കുട്ടികളുടെയും ഒക്കെ പേരു ചേർത്താൽ മതി.
അടുത്ത കടമ്പ അയച്ചു തന്ന ഫോം പൂരിപ്പിച്ച് പോലീസ് വെരിഫിക്കേഷൻ സർട്ടി ഫിക്കറ്റും പോകുന്ന ഒരോ ആളുടെയും മൂന്ന് ഫോട്ടോ ,ഫോട്ടോ ഉള്ള ഐഡി പ്രൂഫ് എന്നിവ സഹിതം കൊച്ചിയിലെ വെല്ലിംഗ്ടൺ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിസ്ട്രേഷൻ ഓഫീസിൽ കൊണ്ട് കൊടുക്കുക എന്നതാണു. ഇന്റർ നെറ്റിന്റെ സകല സാധ്യതകളും ഉപയോഗിച്ചിട്ടും അഡ്മിൻ ഓഫീസിലെ കോണ്ടാക്ട് നംബർ കിട്ടിയില്ലാ. ഗൂഗിളിൽ ഒക്കെ കൊടുത്തിരിക്കുന്ന നംബർ നിലവിൽ ഇല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു എന്നറിഞ്ഞപ്പോൾ മനസ്സിൽ കരുതിയതാ എല്ലാ കോണ്ടാക്ട് നംബറും ചേർത്ത് കൊണ്ട് സഞ്ചാരികൾക്ക് ഉപകാരപ്രദമായ ഒരു എഴുത്ത്..!!
തിങ്കൾ മുതൽ വെള്ളി വരെ ഏത് ദിവസം വേണെമെങ്കിലും ഫോമുമായി പോകാവുന്നതാണ്. ലക്ഷദ്വീപിൽ പോകാൻ ഉദ്ദേശിക്കുന്നവർ തന്നെ ഫോം കൊണ്ട് കൊടുക്കണം എന്നില്ലാ. അവിടെ ഫോം കൊടുത്ത് ഒരാൾക്ക് 200 രൂപ സ്പ്പോർട്ട്സ് സെസ്സ് കൊടുത്ത് കഴിഞ്ഞാൽ അത് പൂർത്തി ആയി.
പിന്നെ കാത്തിരിപ്പാണു....
അവിടെ ഓഫീസിൽ നടക്കുന്നത് അവർ ആ ഫോം ചെക്ക് ചെയ്ത് അവിടെ ഉള്ള പോലീസ് സെല്ലിലേക്ക് കൈ മാറും,അവിടെ നിന്നും നമ്മുടെ പോലീസ് സ്റ്റേഷനിനേക്ക് അവർ ഈ നമ്മൾ കൊടുത്ത പി സി സി യുടെ ആധികാരികത ചെക്ക് ചെയ്യാൻ മെയിൽ ചെയ്യും,അത് ജന്യൂയിൻ ആണെന്ന് കാണിച്ച് റിട്ടേൺ വന്നാൽ വീണ്ടും നമ്മൂടെ അപേക്ഷ സൂപ്രണ്ടിനു കൈമാറും,അത് അഡ്മിനിസ്ട്രേറ്റർ ഒപ്പ് വെച്ച് നമുക്ക് 15 ദിവസത്തെ പെർമ്മിറ്റ് അനുവദിച്ച് തരും..!!
ഇടക്കിടെ വിളിച്ച് ചോദിച്ചാൽ മാത്രമേ ഇത് ഒരു ഒരാഴ്ച കൊണ്ട് എങ്കിലും പ്രോസസ് ആകുള്ളൂട്ടാ..അത്രക്ക് ആണു അവരുടെ ജോലിയോടുള്ള കൂറു...പോലീസ് സെൽ സൂപ്പറാ അവർ ഒരു അപേക്ഷ പോലും കയ്യിൽ വെച്ചിരിക്കില്ലാ അവിടെത്തെ എസ് ഐ സാറിനു സ്പഷൽ സല്യൂട്ട്..!!
അടുത്ത സ്റ്റപ്പ് ഷിപ്പ് ടിക്കറ്റ് എടുക്കൽ ആണ്. നമ്മൾ പോകാൻ ഉദ്ദേശിച്ച ദ്വീപിലേക്കുള്ള ഷിപ്പ് ചാർട്ട് ചെയ്യുന്നതിനെ ദ്വീപുകാർ പ്രോഗ്രാം എന്നാ പറയുക..അപ്പൊ എപ്പൊഴാണു നമുക്ക് പ്രോഗ്രാം എന്ന് നോക്കി ഷിപ്പ് ടിക്കറ്റ് എടുക്കുക.?കോഴിക്കോട്, ബേപ്പൂർ,കൊച്ചി,മംഗലാപുരം എന്നീ പോർട്ടുകൾ വഴി നമുക്ക് പോകാം നമുക്ക് അനുവദിച്ച് തന്ന 15 ദിവസത്തിനകം നമ്മൾ പോയി വരണം എന്നതിനാൽ ഏത് പോർട്ട് വഴിയാണു ആദ്യം ഷിപ്പ് എന്ന് നോക്കി ടിക്കറ്റ് എടുക്കുക. പ്രോഗ്രാം നടക്കുന്നതിന്റെ നാലു ദിവസം മുന്നെ മാത്രമേ ടിക്കറ്റ് ഇശ്യൂ ചെയ്യൂ എന്നത് ഒരു വൻ കടമ്പ ആണെട്ടാ...!! ഷിപ്പ് പുറപ്പെടുന്ന പോർട്ടീന്ന് ദിവസ പരിധി ഇല്ലാതെ ടിക്കറ്റ് കിട്ടുകയും ചെയ്യും.
റിട്ടേൺ ടിക്കറ്റ് അവിടെ എത്തിയതിനു ശേഷം എടുത്താ മതീ എന്നർത്ഥം
മൂന്ന് തരത്തിലാണു ടികറ്റ് നിരക്ക്
1: ഫസ്റ്റ് ക്ലാസ് കാബിൻ ഏകദേശം 2900 രൂപ
2 : സെക്കന്റ് ക്ലാസ് കാബിൻ ആയിരം രൂപ
3 : ബങ്ക് ക്ലാസ് ഇത് സ്പോൺസർ ഉണ്ടെങ്കിൽ മാത്രെ കിട്ടുള്ളൂ ട്ടാ 380 രൂപ.
ബങ്ക് ക്ലാസ് എന്നു കരുതി കൊച്ച് ആക്കി കാണണ്ടാ ട്ടാ. ഏതൊരു റിസോർട്ടിനോടും കിടപിടിക്കുന്ന സൗകര്യങ്ങൾ ആണു അതിലും-ഫുള്ളി എയർ കണ്ടീഷൺഡ് പോരാത്തതിനു നല്ല വൃത്തി ഉള്ള ബാത്ത്രൂമുകളും ഇതൊക്കെ നമ്മൂടെ റെയിൽവെ ക്ക് മാതൃക ആക്കാവുന്നതാണു..!
നമ്മൾ കവരത്തി ദ്വീപിലേക്ക് മാത്രം ആണു പെർമ്മിഷൻ എടുത്തത് ,എന്നാൽ നമ്മൾ പോയ ഷിപ്പ് മറ്റു നാലോളം ദ്വീപിൽ ടച്ച് ചെയ്ത് 52 മണിക്കൂർ എടുത്താണു ദ്വീപിൽ എത്തീത്.പെർമ്മിഷൻ എടുക്കുംബോ തന്നെ അഗത്തി,മിനിക്കോയ് എന്നീ ദ്വീപകളിലേക്കുള്ള പെർമ്മിഷൻ കൂടി ചേർത്ത് എടുത്തിരുന്നേൽ അവിടെ ഇറങി കാണാൻ പറ്റും. ഒരോ പോർട്ടിലും 2 മൂന്ന് മണിക്കൂറിലധികം ഷിപ്പ് സ്റ്റേ ഉണ്ടാകും അപ്പൊഴെക്കും ആദ്യ ബോട്ടിൽ ദ്വീപിലേക്ക് പോയി അവസാന ബോട്ടിൽ ഷിപ്പിൽ തിരിച്ചെത്താം. ഇതിനൊന്നും പ്രത്യേക ചാർജ്ജ് കൊടുക്കേണ്ടതും ഇല്ലാ...!!
എഅത്യാവശ്യം വേണ്ടുന്ന കോണ്ടാക്ട് നംബര്റുകൾ താഴെ ചേർക്കുന്നു
admin office : 0484-2668141
police cell SI : 0484-2668722
port welfare officer kochi : 0484 -669110
beypore port : 0495-2416335
കൂട്ടത്തിൽ എന്റെ നംബർ കൂടി : 9895188088 ( വാട്സാപ്പ്/ ) എന്നെ കൊണ്ട് ആകുന്ന സഹായം ഞാൻ ചെയ്തു തരാം..എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണു ഒരിക്കൽ എങ്കിലും ലക്ഷദ്വീപ് യാത്ര പോകണം അത് നിങ്ങലുടെ ജീവതത്തിലെ വേറിട്ട ഒരു അനുഭവം ആയിരിക്കും തീർച്ച...അപ്പോ എല്ലാവർക്കും യാത്രാ മംഗളങ്ങൾ...❤

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ