ഞാൻ: Hi
അവൾ: Hi
ഞാൻ: സലീന എന്നാണല്ലേ പേര് ?
അവൾ: അതെ
ഞാൻ: നല്ല പേര്
അവൾ: tnq
ഞാൻ : സലീന എന്ത് ചെയ്യുന്നു ?
അവൾ : പഠിക്കുന്നു
ഞാൻ : എന്തിന് പഠിക്കുന്നു ?
അവൾ : വിവരമുണ്ടാവാൻ പഠിക്കുന്നു
ഞാൻ : ഓഹ് തമാശക്കാരിയാണല്ലേ ?
ഞാനുദ്ദേശിച്ചത് ഏതിനാ
പഠിക്കുന്നേന്നാ ?
അവൾ : MA english
ഞാൻ : വയസ്സെത്രയായി ?
അവൾ : 24
ഞാൻ : വിവാഹിതയാണോ ?
അവൾ : അല്ല
(മനസ്സിൽ ലഡു പൊട്ടി)
ഞാൻ : എന്താ വിവാഹം ചെയ്യാഞ്ഞേ ?
അവൾ : ഒന്നും ഒത്തുവന്നില്ല.
ഞാൻ : mm
അവൾ : ഇക്ക മേരീഡാണോ ?
ഞാൻ : അല്ല
അവൾ : ഇക്കാക്കെത്ര വയസ്സായി ?
ഞാൻ : 29
അവൾ : കണ്ടാൽ ഒരു 32 തോന്നും
(മൂന്നാല് ലഡു ഒന്നിച്ച് പൊട്ടി)
ഞാൻ : അത് കുറേയായിട്ട് ഗൾഫിലല്ലേ അതാ മുടിയൊക്കെ ഇത്തിരി പോയത്.
അവൾ : എന്നാലും ഇക്ക സുന്ദരനാ...
(ലഡു തലങ്ങും വിലങ്ങും പോട്ടി)
ഞാൻ: tnq
അവൾ : ഇക്കാക്ക് ഗൾഫിൽ എന്താ ജോലി ?
ഞാൻ : ഇൻറീരിയൽ വർക്ക്
അവൾ : നാട്ടിലേക്കെന്നാ വരുന്നത് ?
ഞാൻ : ഒക്ടോബറിൽ വരും
അവൾ : mm
ഞാൻ : ഒരു ഫോട്ടോ തരുമോ ?
അവൾ : എന്തിനാ ?
ഞാൻ : ഒന്ന് കാണാൻ
അവൾ : കണ്ടിട്ടെന്തിനാ ?
ഞാൻ : കണ്ടിട്ട് കാര്യമൊക്കെയുണ്ട്.
അവൾ : ഫോട്ടോ തരാൻ എനിക്ക് പേടിയാ
ഞാൻ : പേടിക്കണ്ടാന്നേ എന്നെ വിശ്വസിക്കാം
അവൾ : വേറാരെയും കാണിക്കരുത്.
ഞാൻ : ഇല്ലന്നേ ഒന്ന് കണ്ടിട്ട് ഞാൻ dlt ചെയ്യാം
അവൾ : sure ?
ഞാൻ : sure.
അവൾ : എന്നാ തരാം...
( മനസ്സിൽ ലഡു അല്ല ഒരു തൃശ്ശൂർ പൂരത്തിൻറെ വെടിക്കെട്ട് തന്നെ പൊട്ടി )
അവളെങ്ങനായിരിക്കും കറുത്തിട്ടോ വെളുത്തിട്ടോ തടിച്ചിട്ടോ മെലിഞ്ഞിട്ടോ കാണാനും അറിയാനുമുള്ള ആകാംക്ഷയുടെ മുൾമുനയിൽ നില്കേ അതാ വരുന്നു ഫോട്ടോ !!
കണ്ടതും എൻറെ ചങ്ക് വണ്ണം വെച്ചു കണ്ണ് തള്ളി ബെഡ്ഡിൽ നിന്നെഴുനേറ്റിരുന്നു പോയി എസി യുടെ കുളിരിലും വിയർത്തു നനഞ്ഞു. അതാ വരുന്നു വീണ്ടും മെസ്സേജ്
അവൾ : വൃത്തികെട്ട മനുഷ്യാ നട്ടപ്പാതിരാക്ക് ങ്ങക്കിതാണല്ലേ പണി ? ഞാൻ വിളിക്കുംബ ബല്യ തിരക്കു
ഒക്ടോബറിലിങ്ങട്ട് വാ...
ബാക്കി വന്നിട്ട് തരാ....കള്ള പന്നി..
എന്ന് ഭാര്യ !
ക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ