Zac കിഴക്കേതില്‍📱📱📱📱📱 അസ്സലാമുഅലൈക്കും.. ശ്രദ്ദിച്ച് വായിക്കുക ശരിയാണെന്കില് ജീവിത വസാനം വരെ നിലനിര്‍ത്തുക.1960കളിലോ 70കളിലോ 80കളിലോ നമ്മുടെ മസ്ജിദുകളില്‍ കാണാത്ത ഒരുബോര്‍ഡ് 1990..95കാലഘട്ടത്തില്‍ പ്രതൃക്ഷപ്പെടുകയുണ്ടായ്...അത് ഇതാണ് ''നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഒാഫ് ചെയ്യുക''.അങ്ങനെ ഈ വാചകം ഹൗള് മുതല്‍ നമസ്കാരപ്പള്ളളിയുടെ അകം ചുമര് വരെയെത്തി. ഇപ്പോള്‍ ഇത് ഓര്മപ്പെടുത്താന്കാരണം മിക്കവരും(ആരും)ഇത് പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവരുന്നില്ല എന്നതാണ്. ഇന്ന് മിക്കവരും എല്ലാമറിയുന്ന ചില ആലിമീങ്ങള്‍ പോലും മൊബൈല്‍ ഓഫ് ചെയ്യാതെ വൈബ്രേഷനിലാക്കുകയാണ് പതിവ്. നമസ്കാരത്തിനിടക്ക് ഫേന്‍ ഓഫായാല്‍ കറണ്ട് പോയതാണെന്ന് ഒരു നിമിഷമെന്കിലും നാമറിയാതെ നാമത് മനസ്സിലാക്കുന്നു.അങ്ങനെയുള്ള നാം ഫോണ്‍ വൈബ്രേററ് ചെയ്യുംപോള് എന്തൊക്കെ ചിന്തകളായിരിക്കും.വിളിക്കാമെന്ന് പറഞ്ഞ വൃക്തി ആയിരിക്കുമോ..?വീട്ടില്‍ നിന്നാകുമോ..? ഏതെന്കിലും ഇടപാടുകാരാകുമോ...?ഇങ്ങനെ പല ചിന്തകളും നിസ്കാരത്തിനിടയില്‍ വന്നെത്തും.അല്ലാഹുവിനെ സ്നേഹിക്കുകയും അവന് സുജൂദ് ചെയ്യുകയും ചെയ്യുന്ന അഞ്ചോ ആറോ മിനിററ് നേരത്തേക്ക് ഫോണ്‍ ഓഫ്ആക്കിയാല് നാം നമ്മുടെ നിസ്കാരത്തിനെ പൂര്‍ണതയിലെത്തിക്കുന്നു..(ഇ.അ.)ഈ അവസ്ത ഫോണ്‍ വൈബ്രേററാക്കി സ്വന്തം പാന്റിന്റെ പോക്കററിലിടുന്നവരുടേതാണ്.ഇനി മററുചിലരുണ്ട് അവര്‍ ഫോണ്‍ വൈബ്രേററിലാക്കി സുജൂദ് ചെയ്യുന്ന ഭാഗത്ത് സ്ക്രീന്‍ (Display)കാണുന്ന രീതിയില്‍ വച്ച് നമസ്കരിക്കുന്നവര്, ഇവരാണ് കുറച്ചുകൂടി മോശമായ് നമസ്കാരത്തെ സമീപിക്കുന്നവര്‍,ഇവര്‍ സ്വയം നമസ്കാരത്തെ നശിപ്പിക്കുകയും സമീപത്ത് നില്ക്കുന്നവരുടെ നിസ്കാരവും കൂടി ഇത്തരക്കാര്‍ ഇല്ലാതാക്കുന്നു. ഈമാന്‍ ബലപ്പെടുത്താനും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാകാനും വേണ്ടി നമുക്ക് ഈ മോശമായപ്രവര്ത്തി ഇന്ന് മുതല്‍ നിര്‍ത്താം (ഇ.അ.) എന്റെയും നിങ്ങളുടെയും(നമ്മുടെയൊക്കെ)ഈമാന്‍ വളരെ ദുര്‍ബലമാണ് അല്ലാഹുവിന്റെയടുക്കല്‍ നമ്മള് ഒരിക്കലും നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലാവരുത് അതിനുളള ഹിദായത്ത് അല്ലാഹു നല്കട്ടെ....ആമീന്‍.നന്മ(നല്ല പ്രവര്‍ത്തികള്‍) അറിഞ്ഞിട്ടും അത് പിന്പററാത്തവരും തിന്മ ചെയ്യുന്നവരും നമ്മില്‍ പെട്ടവനല്ല.(നബി.സ.അ.)ഒരു നന്മ മറ്റുളളവരെ അറിയിക്കുന്നവന്അത് പ്രവര്‍ത്തിച്ച പ്രതിഫലം കിട്ടുമെന്നിരിക്കെ നമ്മുടെ നമസ്കാരത്തെ ബാധിച്ചിരിക്കുന്ന ഈ ദുശിച്ചപ്രവര്ത്തി ഇല്ലായ്മ ചെയ്യാന്‍ ഈ മെസേജ് നിങ്ങള്‍ നിങ്ങളുടെ എല്ലാ മുസ്ലീം സഹോദരങ്ങളിലും എത്തിക്കുക.
ഒരാൾക്കും ഒരു അഭിപ്രായ വുമില്ലേ
മറുപടിഇല്ലാതാക്കൂഒരാൾക്കും ഒരു അഭിപ്രായ വുമില്ലേ
മറുപടിഇല്ലാതാക്കൂ