2016, ഡിസംബർ 5, തിങ്കളാഴ്‌ച

പാചകം

[12:58PM, 02/11/2016] Z@c കിഴക്കേതിൽ: *കിണ്ണത്തപ്പം*

കിണ്ണത്തിൽ മാവൊഴിച്ചു steem ചെയ്യുന്നതുകൊണ്ടാണ്
കിണ്ണത്തപ്പം എന്ന പേര് കിട്ടിയത്.
ചേരുവകൾ :
പൊന്നിയരി 1Cup
തേങ്ങ ചിരകിയത് 1Cup
കടലപ്പരിപ്പ്. അര cup
പെരുംജീരകം 1Spoon
കുഞ്ഞുളളി 7, 8
ശർക്കര 4Cubes

പൊന്നിയരി തിളച്ച വെളളത്തിൽ 6 Hours കുതിരാൻ വെക്കണം. ശർക്കര ഉരുക്കി വെക്കണം. കടലപ്പരിപ്പ് ഉടഞ്ഞു പോവാതെ വേവിച്ചു വെക്കണം. അരി ശർക്കരപ്പാനി ഒഴിച്ച് നന്നായി അരക്കണം. ഇതിലേക്ക് തേങ്ങ, ഉളളി, പെരുംജീരകം ഇവ ചതച്ചതും കടലപ്പരിപ്പും 1നുളള് ഉപ്പും ചർക്കണം. ദോശമാവിന്റെ അയവിൽ ആവണം മാവ്. ഇനി 1കിണ്ണത്തിൽ നെയ് തടവി മാവൊഴിച്ചു steem ചെയ്യണം. വേവാൻ aprox 20മിനുട്സ് എടുക്കും. Steem  ന് ആവശ്യത്തിന് വെളളം ഉണ്ടായിരിക്കണം.
[4:12PM, 02/11/2016] Z@c കിഴക്കേതിൽ: *കല്ലുമ്മക്കായ് തേങ്ങചോർ*

കല്ലുമ്മക്കായ്- 50 എണ്ണം
മഞ്ഞൾപൊടി -1/2 ടീസ്പൂൺ
വെള്ളം- 1 കപ്പ്
ഉപ്പ് .. എല്ലാം ഒരു പാത്രത്തിൽ വേവിച്ച് ശേഷ൦,വെള്ളം വേറെ കല്ലുമ്മക്കായ വേറെ മാററിവെക്കുക..
കല്ലുമക്കായയിൽ മുളക് പൊടി 1 ടീസ്പൂൺ ചേ൪ത്ത് യോജിപ്പിച്ച്
.. ഒരു പാൻ അടുപ്പില് വെച്ച് ഓയിൽ ഒഴിച്ച് ഫ്രൈചെയ്തെടുക്കുക .
സവാള -2ചെറുതായി അരിഞ്ഞത്..
തക്കാളി -1 ചെറുതായി അരിഞ്ഞത് ..
മഞ്ഞൾപൊടി 1/2 ടീസ്പൂൺ.പച്ചമുളക്-6എണ്ണ൦ചതച്ചത്. ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 ടേബ്ൾ സ്പൂൺ..
മല്ലിപൊടി -2ടീസ്പൂൺ..പെരുംജീരകം പൊടി1/4 ടീസ്പൂണ്
ഗര൦മസാലപൊടി-1ടീസ്പൂണ്
ഉപ്പ് -ആവശ്യത്തിന്
തേങ്ങപാല്-1കപ്പ്
പട്ട 2ഗ്രാബൂ 2ഏലയ്ക്ക .2എണ്ണ൦.ബിരിയാണി അരി 3 കപ്പ് ..കഴുകി ഊററിവെക്കുക..
കുക്ക൪ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ 1/2 കപ്പ് 1ടീസ്പൂണ് നെയ്യു൦ ഒഴിച്ച് ചൂടായാല്
പട്ട ഗ്രാബു ഏലയ്ക്ക ഇടുക..
സവാള വഴററുക..പച്ചമുളക് ഇഞ്ചി വെളുത്തുള്ളി വഴററുക..തക്കാളി ഇട്ട് നന്നായി വഴറ്റുക,അതിന് ശേഷ൦ മല്ലിപൊടി മഞ്ഞൾപൊടി പെരുംജീരകപൊടി , ഗര൦മസാലപൊടി,ഉപ്പ് ചേ൪ത്ത് നന്നായി വഴറ്റി,ശേഷ൦,
കല്ലുമ്മക്കായ വേവിച്ചവെളളവു൦ ചേ൪ത്ത് മൂടിയിട്ട് മസാലകള് 2വീസില് വരെ വേവിക്കുക, ശേഷ൦ മൂടി തുറന്ന് തേങ്ങാപാലു൦ അരി വേവാനുളള വെളളവു൦ ഒഴിച്ച് തിളവന്നാൽ അരി ഇടുക..
അടച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം.. വെന്താൽ ഫ്രൈ ചെയ്ത കല്ലുമ്മക്കായ ഇട്ട് ഇളക്കി,കുറച്ച് മല്ലിയില അരിഞ്ഞതു൦ ഒരു ചെറുനാരങ്ങയുടെ നീരുംചേ൪ത്തിളക്കിഅടച്ച് 5മിനിട്ട് ചെറിയ തീയില് വെച്ച് ഇറക്കിവെക്കുക
[7:16PM, 02/11/2016] Imuni: ബീറ്റ്റൂട്ട്  മാങ്ങ ചമ്മന്തി

ബീറ്റ്റൂട്ടും,പച്ചമാങ്ങയും ഒക്കെ ചേർത്ത്
നല്ല കളർഫുൾ  ഒരു ചമ്മന്തി ആയിക്കോട്ടെ ഇന്ന്...

തേങ്ങ  ചിരകിയത്  1/2 മുറി
 പച്ചമാങ്ങ മൂന്ന്  പൂള്
ബീറ്റ്റൂട്ട്  ഒരു കഷ്ണം
 ചെറിയ ഉള്ളി 3
പച്ചമുളക്  4
ഉപ്പ്

ഇവ എല്ലാം നല്ലവണ്ണം അരച്ചെടുത്താൽ ചമ്മന്തി റെഡി ...
[7:22PM, 02/11/2016] Z@c കിഴക്കേതിൽ: *തൈര് ബജി*

മൈദ -1/2cup
ഗോതമ്പ് പൊടി-1/2 cup
തൈര്-1cup
സവാള -1 (ചെറുതായ് അരിഞ്ഞത്)
പച്ചമുളക്-3 (ചെറുതായ് അരിഞ്ഞത്)
ഇഞ്ചി ചെറുതായ് അരിഞ്ഞത് -1/2 tspoon
ഉപ്പ് -ആവശ്യത്തിന്
സോഡാപൊടി-1/2 tspoon
വേപ്പില -1തണ്ട് (ചെറുതായ് നുറുക്കിയത് )
Refined oil- ആവശ്യത്തിന്
Oil ഒഴികെയുള്ള എല്ലാ ചേരുവകളും ഒരു പാത്രത്തില്‍ Mix ചെയ്ത് 2 hr വയ്ക്കുക .അതിനു ശേഷം ചട്ടി ചൂടാക്കി oil ഒഴിച്ച് ,അത് ചൂടായി വരുമ്പോള്‍ തവി കൊണ്ട് മാവ് കോരി ഒഴിച്ച് പൊരിച്ചെടുക്കുക
[7:33PM, 02/11/2016] ‪+91 99611 84127‬: #kaippally jewellers sharja #
#malabar adukkala #
#best recipe of d week #

ചിക്കന് മജ്‌ബൂസ്
******************.

ചിക്കന് ...1  കിലൊ
ബസുമതി അരി ...3 കപ്പ്
സവാള ...3
ഇഞ്ചി ,വെളുതുള്ളി പേസ്റ്റ് ...2  സ്പൂണ്
പച്ചമുളക് ..6
കാപ്സികം ...1
ചിക്കന് സ്റ്റോക്ക് ..1   ക്യൂബ്
മജ്‌ബൂസ് മസാല ..3 സ്പൂണ്
മഞ്ഞൾ പൊടി  .1  സ്പൂണ്
നാരങ്ങ നീര് ..2  സ്പൂണ്
ഉണങ്ങിയ നാരങ്ങ ...3
പട്ട..1
ഗ്രാമ്പൂ..4
ഏലക്കാ ..5
പെരിഞ്ജീരകം ...1 സ്പൂണ്
ബെലീവ്സ് ...1
ബട്ടര് ..2 സ്പൂണ്
ഓയിൽ ..ആവശ്യത്തിനു
തക്കാളി ...3
മല്ലിയില

അരി കഴുകി അര മണിക്കൂര് കുതിർത്തു വക്കുക

ചിക്കന് നന്നായി കഴുകി തൊലിയോടു  കൂടി 4 കഷ്ണമാക്കി വക്കുക

ഒയിൽ ഒഴിച്ചു അതിലേക്കു പട്ട ,ഗ്രാംപൂ,ഉലക്ക,ബെലീവ്സ് ,പെരിഞ്ജീരകം എന്നിവ ഇട്ടു വഴറ്റി സവാളയും ഇഞ്ചി ,വെളുതുള്ളി പേസ്റ്റും ചേര്ത്തു കാപ്സിക്കും ചേർത് നന്നായി വഴറ്റുക ...മഞൾ പോഡി്യും  മജ്‌ബൂസ് മസാലയും ചെറുക്കുക .
അതിലേക്കു തക്കാളിയും ചിക്കന് ക്യൂബും ചേർത് വഴറ്റി വെള്ളം ചേര്ത്തു കൊടുക്കിക  .അതിലേക്കു ചിക്കന് ഇട്ട് നന്നായി വേവിച്ചെടുക്കുക.

ചിക്കന് വെന്ത ശെഷം ,വെള്ളത്തിൽ നിന്നും ചിക്കന് മാറ്റി വക്കുക.

6 കപ് വെളളം ആണ് വേണ്ടത് ...
 സംശയമുണ്ടെങ്കിൽ ചിക്കന് വേവിച്ച വെള്ളം അളന്ന് നോക്കാം ..

ചിക്കന് മാറ്റി വെച്ച വെള്ളത്തിലേക്ക് അരി ഇട്ട് ,നാരങ്ങ നീരും ബട്ടറും മല്ലിയിലയും ഉണക്കിയ നാരങ്ങയും ചേർത് കുറഞ്ഞ തീയിൽ വേവിചെടുക്കുക ...

ചിക്കന് ഓവനിലോ പാനിലോ വെച് ചെറുതായി ഒന്ന് മൊരിചെടുക്കാം ...
[8:00AM, 03/11/2016] Z@c കിഴക്കേതിൽ: *ചിക്കൻ / മട്ടൻ ഹൈദരാബാദി ബിരിയാണി*

1. ബസ്മതി അരി ഒരു കിലോ
2. ചിക്കന്‍/മട്ടണ്‍ ഒരു കിലോ
3. ഉള്ളി ആറ് എണ്ണം വലുത്
4. തൈര് മുക്കാല്‍ കപ്പ്
5. പാല്‍ അര കപ്പ്
6. ഇഞ്ചി, വെളുത്തുള്ളി അരച്ചത് ആറ് ടേബിള്‍ സ്പൂണ്‍
7. പച്ചമുളക് ആറ് എണ്ണം
8. ഗരം മസാല ഒരു ടീസ്പൂണ്‍
9. മഞ്ഞള്പ്പൊരടി ഒരു ടീസ്പൂണ്‍
10. പൊതിന ഇല, മഞ്ഞ കളര്‍ കുറച്ച്
11. എണ്ണ, നെയ്യ് ആവശ്യത്തിന്
12. മുളകുപൊടി ഒരു ടീസ്പൂണ്‍
13. നാരങ്ങാനീര് ഒന്ന്

എണ്ണ ഒഴിച്ച് രണ്ട് ഉളളി നേര്മ യായി അരിഞ്ഞത് തവിട്ടുനിറം ആവുന്നതുവരെ പൊരിക്കുക. ആ ഉള്ളി പ്ലേറ്റിലേക്ക് മാറ്റിവെക്കുക. ബാക്കിവന്ന എണ്ണയില്‍ ചിക്കന്‍ ഇട്ട് 10 മിനുട്ട് ഇളക്കി വാട്ടിയെടുക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് ചേര്ത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേര്ക്കളണം. ഇതിലേക്ക് തൈര്, പാല്‍, മുളകുപൊടി, മഞ്ഞള്പ്പൊചടി, ഗരംമസാലപ്പൊടി, പൊതിന ഇല എന്നിവ ഇട്ട് നന്നായി 10 മിനുട്ട് യോജിപ്പിച്ച് ഇറക്കിവെക്കുക. ഒരു മണിക്കൂര്‍ ഈ മസാലക്കൂട്ട് മാറ്റിവെക്കണം. ഇതിലേക്ക് മൂന്ന് ഉള്ളി ചെറുതായി അരിഞ്ഞ് നന്നായി വാട്ടിയെടുക്കുക. ഈ ഉള്ളി മസാലക്കൂട്ടിലേക്ക് ഇട്ട് യോജിപ്പിക്കണം.
ബസ്മതി അരി കഴുകി 20 മിനുട്ട് വെള്ളത്തില്‍ കുതിര്ത്ത്ട വെക്കുക. ഒരു നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ കുറച്ച് എണ്ണ ഒഴിച്ച് ബാക്കി വരുന്ന ഒരു ഉള്ളി അരിഞ്ഞ് നന്നായി വാട്ടുക. അതിലേക്ക് (ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം) ഒഴിച്ച് തിളപ്പിക്കുക. ഒരു ടീസ്പൂണ്‍ ഗരം മസാലപ്പൊടി, ഉപ്പ് ആവശ്യത്തിന് ചേര്ക്കു ക. വെള്ളം തിളച്ച് കഴിഞ്ഞാല്‍ അരി വെള്ളം കളഞ്ഞ് അതില്‍ ഇടുക. ആദ്യം നന്നായി അഞ്ച് മിനുട്ട് തീ കത്തിക്കുക. 15 മിനുട്ട് ചെറുതീയില്‍ വേവിക്കുക. മുക്കാല്‍ വേവില്‍ ചോറ് വേവിക്കുക. ഇതില്‍ ആവശ്യത്തിന് നെയ്യ് ചേര്ക്ക്ണം.
ഇനി ഇറച്ചി മസാല കൂട്ടില്‍ ഈ വേവിച്ച ചോറ് ഇടുക. അതിന്റെ മുകളില്‍ പൊരിച്ചുവെച്ച ഉള്ളി കുറച്ച് വിതറി ഇടുക. പുതിന ഇല വിതറുക. നാരങ്ങ നീരില്‍ കളര്‍ ചേര്ത്ത് ഒഴിക്കുക. പിന്നെയും ചോറ് ഇട്ട് ചട്ടുകംകൊണ്ട് നിരപ്പായി വെക്കുക. അതിന്റെ മുകളില്‍ പൊരിച്ചുവെച്ച ഉള്ളി, പൊതിന ഇല ഇടുക. അങ്ങനെ ചോറ് തീരുന്നതുവരെ ഇട്ട് ചട്ടകംകൊണ്ട് നിരപ്പായി 10 മിനുട്ട് ചെറിയ തീയില്‍ ദമ്മ് ആക്കി വെക്കുക. ബിരിയാണി റെഡി
[12:01PM, 03/11/2016] Z@c കിഴക്കേതിൽ: *ചെറുപയർ പൊറാട്ട*
Z@c
ചെറുപയർ ആണ് ഏറ്റവും അല്ലർജി കുറഞ്ഞ protein. പിന്നെഇതിലെ protein ഏറ്റവും എളുപ്പം ദഹിക്കാനും ശരീരത്തിൽ യോജിക്കാനും കഴിയുന്നു. അതുകൊണ്ടു തന്നെ ഇത് ഏതു പ്രായത്തിൽ ഉള്ളവർക്കും നല്ലതാണ്

ഉണ്ടാക്കുന്നവിധം. ചെറുപയർ കഴുകി നാലഞ്ചു മണിക്കൂർ കുതിർക്കുക. എന്നിട്ടു അല്പം ഉപ്പും ചേർത്ത് നല്ലപോലെ വേവിച്ചു എടുക്കക. ഇതിലേക്ക് ഉള്ളി ഇഞ്ചി മല്ലി ഇല എന്നിവ അരിഞ്ഞു ചേർക്കുക. ഞാൻ chives ആണ് ഉപയോഗിച്ചത്. അല്പം കുരുമുളകുപൊടി കൂടി ചേർക്കാം അല്ലെങ്കിൽ പച്ചമുളക് അറിഞ്ഞു ചേർക്കാം. എല്ലാം കൂടി ഒന്ന് ഇളക്കി ചേർക്കുക.
ഗോതമ്പു പൊടി സാധാരണ പോലെ കുഴച്ചു ചെറിയ ഉരുളകൾ ആക്കി ചെറുപയർ മിശ്രിതം ഉള്ളിൽ വെച്ച് കൊഴുക്കട്ട പോലെ ആക്കി കൈ കൊണ്ട് നല്ല പോലെ പരത്തിയതിനു ശേഷം ചപ്പാത്തി പലകയിൽ വെച്ച് പരത്തി പാനിൽ ഇട്ടു ചുട്ടു എടുക്കുക. ഞാൻ ഒലിവെണ്ണ ആണ് ഉപയോഗിച്ചത്. നെയ്‌ ഉപയോഗിച്ചാൽ വളരെ നല്ലതു തന്നെ. പക്ഷെ കൊളെസ്ട്രോൾ പ്രശ്നം
കൈ കൊണ്ട് നല്ലപോലെ പരത്തി മിശ്രിതം ഉരുളയുടെ എല്ലാ ഭാഗത്തും പൊട്ടാതെ പരത്തി എടുക്കുന്നതിലാണ് ഉണ്ടാക്കുന്നവരുടെ ക്ഷമ പരീക്ഷിക്കുന്നത്.

അതുകൊണ്ടു പയ്യെ തിന്നാൽ പനയുംതിന്നാം എന്ന പഴ ചൊല്ല് ഇവിടെ പറയട്ടെ. പിന്നെ രുചിയും ഗുണവും പറയണ്ട കാര്യം ഇല്ല. എന്നാലും ഒന്ന് ഓർമിപ്പിക്കുന്നു.
[12:55PM, 03/11/2016] Z@c കിഴക്കേതിൽ: *കോക്കനട്ട് ലഡു*

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ലഡു റെസിപ്പി ഇതാ...
തേങ്ങ ചിരകിയത് -1 1/ 2 കപ്പ്
പാൽ -3 കപ്പ്
ഏലക്ക പൊടിച്ചത് -3
പഞ്ചസാര -4 or 5 ടേബിൾ സ്പൂൺ (മധുരമനുസരിച്ചു)
നട്സ്‌ (optional)

പാലും തേങ്ങയും ചേർത്ത് ഒരു പരന്ന പാത്രത്തിൽ തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ തീയ് കുറച്ചു നന്നായി വറ്റും വരെ ഇളക്കുക.ഏകദേശം 20 മിനിട്ട് എടുക്കും.ഇതിലേക്ക് പഞ്ചസാരയും ഏലക്കപൊടിച്ചതും ചേർത്ത് അഞ്ച് മിനിട്ട്  കൂടി ഇളക്കുക.തണുത്ത ശേഷം ഉരുളകളാക്കാം. നടുക്ക് ഇഷ്ട്ടമുളള നട്സ് വെക്കാം.ഒരാഴ്ച വരെ ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാം
[8:02PM, 03/11/2016] Z@c കിഴക്കേതിൽ: *ഭക്ഷണ വിഭവങ്ങള്‍ക്ക് സ്വാദ് കൂട്ടാം*
Z@c


ഭക്ഷണ സാധനങ്ങള്ക്ക് ഗുണമേന്മയേക്കാള് സ്വാദിന് പ്രാധാന്യം നല്കുന്നവരാണ് മിക്കവരും. പക്ഷേ, ഇന്ന് അജിനോമോട്ടോ പോലുള്ള മാരക രാസവസ്തുക്കള് ഉപയോഗിച്ച് ഭക്ഷണങ്ങള്ക്ക് രുചി കൂട്ടാനാണ് എല്ലാവരും ശ്രമിക്കുന്നത്. ചെറുപയറിന്റെ ആരോഗ്യപ്പെരുമ എന്നാല് ഇത്തരം വഴികളിലൂടെ സ്വാദ് കൂട്ടാന് നോക്കിയാല് ശരീരത്തിന് അപകടമാണ്. വീട്ടില് സാധാരണ ഉണ്ടാക്കാറുള്ള വിഭവങ്ങള്ക്ക് തികച്ചും ആരോഗ്യകരമായ രീതിയില് സ്വാദ് കൂട്ടുന്ന ചില ടിപ്സാണ് ഇന്നിവിടെ പറയുന്നത്.

ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി അല്പനേരം വെള്ളത്തിലിടുക. അതിനുശേഷം വറുത്താല് നല്ല സ്വാദ് കിട്ടും.
ഓംലറ്റ് നല്ല രുചികരവും മൃദുത്വവുമാകാന് മുട്ട പതപ്പിച്ചതിന് ശേഷം അല്പം പാലോ, വെള്ളമോ ചേര്ക്കുക.
പൂരി ഉണ്ടാക്കാന് എടുക്കുന്ന മാവില് വെള്ളത്തില് മുക്കി പിഴിഞ്ഞ റൊട്ടി ചേര്ക്കുക. പുരി വളരെ മൃദുവും സ്വാദിഷ്ടവുമായിരിക്കും.
ഗ്രീന്പീസ് വേവിക്കുമ്പോള് അല്പം പഞ്ചസാര ചേര്ത്താല് സ്വാദ് കൂടും.
തക്കാളി പാകം ചെയ്യുമ്പോള് അല്പം പഞ്ചസാര ചേര്ത്താല് നല്ല രുചി കിട്ടും.
ഉള്ളിയും വെളുത്തുള്ളിയും മറ്റും അരച്ചുചേര്ക്കുന്ന കറികളില് വെള്ളത്തിന് പകരം അല്പം പാല് ഒഴിക്കുക. നല്ല സ്വാദും കൊഴുപ്പും കിട്ടും.
ഉപ്പു ചേര്ത്ത് വേവിച്ചാല് പച്ചക്കറിയിലെ ജലാംശം നഷ്ടപ്പെടും. അതുകൊണ്ട് നന്നായി വെന്തതിന് ശേഷം മാത്രം ഉപ്പ് ചേര്ക്കുക.
ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുമ്പോള് തൈരോ, പാലോ ചേര്ത്താല് നല്ല മൃദുവും സ്വാദിഷ്ടവുമായി കിട്ടും
ചോറില് ഒരു നുള്ള് ഉപ്പും നെയ്യും ചെറുനാരങ്ങാനീരും ചേര്ത്തിളക്കിയാല് നല്ല സ്വാദ് ലഭിക്കും.
മാവില് അല്പം ചോറ് അരച്ച് ചേര്ത്താല് നല്ല മയമുള്ള ദോശയും ഇഡ്ഡലിയും ഉണ്ടാക്കാം
സവാള വറക്കുന്നതിനുമുന്പ് അല്പം പാലില് മുക്കുക. ഇത് രുചി കൂട്ടും.
പാല്‍ കാച്ചാതെ ഉറയൊഴിച്ച് വെക്കുക. പിറ്റേ ദിവസം ഇത് ദോശമാവില്‍ കലര്‍ത്തുകല്‍ ദോശയ്ക്ക് രുചിയും മൃദുത്വവും കിട്ടും.
[7:13AM, 04/11/2016] Z@c കിഴക്കേതിൽ: *റവ ഇഡ്ഡലി*
Z@c


ഞാനുമുണ്ടാക്കി റവ ഇഡ്ഡലി.
പച്ചമുളക്, കാരററ്, ഇഞ്ചി, മല്ലി ഇല എന്നിവ അരിഞ്ഞിട്ട് ഒരു കപ് വറുത്ത റവയും, രണ്ട് tbl spn അധികം പുളിയില്ലാത്ത തെെരും, ഉപ്പും ചേര്‍ത്ത് ആവശ്യത്തിന് വെളളവുമൊഴിച്ച് ഒരു മണിക്കൂര്‍ വെച്ചു. പിന്നീട് ഇഡ്ഡലി മാവിന്‍റെ അയവിലാക്കി കുക്കറില്‍ വേവിച്ചെടുത്തു. തേങ്ങ, പച്ചമുളക്, ഇഞ്ചി, പൊട്ടുകടല ചേര്‍ത്തുളള ചട്ണിയും കൂടിയായപ്പോള്‍ ഉഗ്രന്‍ ബ്രേയ്ക് ഫാസ്ററായി.
[5:41PM, 04/11/2016] Z@c കിഴക്കേതിൽ: *ഒരു പറ്റിക്കല്‍ ദോശ.....*
Z@c

ഇപ്പോഴത്തെ കുട്ടികളുടെ അടുത്ത് പിടിച്ചു നിൽക്കാൻ നല്ലബുദ്ധിമുട്ടാ......നാടന്‍ഭക്ഷണം ഒന്നും വേണ്ട......വല്ലപ്പോഴുംഒക്കെആവാം പിസ,,...പാസ്ത ഇതൊക്കെ....
ഞാന്‍ നോക്കിയിട്ട് ഇവരെയൊക്കെപറ്റിക്കാന്‍ഇതേ മാര്‍ഗ്ഗം ഉളളൂ...നമ്മളോടാകളി.........

ഒരു പറ്റിക്കല്‍ ദോശ.....(ഏകദേശം ഊത്തപ്പം പോലെ.....ഒരുദോശ പിസ... )
ദോശമാവ് നന്നായിപരത്തി അതിലേയ്ക്ക് തക്കാളി കറിവേപ്പില സവാള പച്ചമുളക് കുറച്ചു ..മല്ലിഇല ഇത്തിരികായംകൂടിചേര്‍ത്തുനന്നായിമിക്സ്‌ചെയ്തു മുകളിലേയ്ക്ക് വിതറുക..കുറച്ചുബട്ടര്‍ കൂടി ഇട്ടുകൊടുക്കുക...അടച്ചുവേവിക്കുക....നല്ല കളര്‍ഫുള്‍ ആയതുകൊണ്ട് കഴിച്ചോളും......കൂടെ ചെറിയ ഉളളിയും മുളകുപൊടിയുംഉപ്പുംവെളിച്ചെണ്ണയുംചേര്‍ത്ത് അരച്ചു ചട്ണി കൂടി ഉണ്ടാക്കിയാല്‍...സൂപ്പര്‍...........(NON VEG ഇഷ്ടം ഉളളവര്‍ക്കുംചിക്കന്‍...ബീഫ് കഷ്ണങ്ങള്‍ വേവിച്ചും ഇതില്‍വിതറി കൊടുക്കാം)
[10:23PM, 05/11/2016] Z@c കിഴക്കേതിൽ: *റവ ലഡ്ഡു*
Z@c‎

എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ലഡ്ഡു ആണിത്.

റവ - 1 കപ്പ്
പഞ്ചസാര - 1/2 കപ്പ്
തേങ്ങാ - 1/2 കപ്പ്
പാൽ / വെളളം - 1/4 കപ്പ്
ഏലക്ക പൊടി -ഒരു നുളളു
അണ്ടിപ്പരിപ്പ് , കിസ്മിസ്

അണ്ടിപ്പരിപ്പ്, മുന്തിരി നെയ്യിൽ വറുത്തു വയ്ക്കുക. തേങ്ങാ ഒന്ന് മിക്സിയിൽ പൊടിച്ചു എടുത്തു 2 മിനിറ്റു വറുത്തു എടുക്കുക. പഞ്ചസാര , 2 ഏലക്ക ചേർത്ത് പൊടിച്ചു എടുക്കുക.
റവ കുറച്ചു നെയ്യിൽ ഒന്ന് വറുത്ത ശേഷം ഇതിലേക്ക് , തേങ്ങാ , പഞ്ചസാര,നട്ട്സ് ചേർത്ത് മിക്സ് ചെയ്യുക.ഇതിലേക്ക് പാൽ / വെളളം കുറേശ്ശേ ഒഴിച്ച് മയപ്പെടുത്തി ഉരുട്ടി എടുക്കാം. പാൽ ചേർക്കുവാണെങ്കിൽ 2 ദിവസത്തിൽ കൂടുതൽ സ്റ്റോർ ചെയ്യാൻ പറ്റില്ല.
[5:40PM, 06/11/2016] Z@c കിഴക്കേതിൽ: *കൊത്തു ചപ്പാത്തി*
Z@c
കൊത്തു പൊറോട്ട പോലെ ചപ്പാത്തിവച്ചും ഉണ്ടാക്കാം. ചപ്പാത്തി അധികം വന്നാൽ ഒന്ന് മേക് ഓവർ ചെയ്തു കൊത്തു ചപ്പാത്തി ഉണ്ടാക്കാം.

ചപ്പാത്തി/ റൊട്ടി - 2
സവാള - 1
തക്കാളി - 1
പെരും ജീരകം, ജീരകം പൊടി , ഗരം മസാല - 1/4 ടീസ്പൂൺ
മുളക് പൊടി - 2 ടീസ്പൂൺ
കറുക പട്ട - 1
പച്ച മുളക് - 1

ചപ്പാത്തി ചെറുതായി നുറുക്കി വയ്ക്കുക. മുട്ട ഉപ്പു ചേർത്ത് അടിച്ചു പാനിൽ ഒഴിച്ച് ചെക്ക് എടുക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് പെരും ജീരകം,പട്ട, സവാള , കറി വേപ്പില , പച്ച മുളക് വഴറ്റുക.തക്കാളി ചേർത്ത് വഴറ്റി, മുളക് , ജീരകം, ഗരം മസാല പൊടികളും ഉപ്പും ചേർത്ത് ഇളക്കുക.പൊടിയുടെ പച്ച മണം മാറുമ്പോൾ 1/4 കപ്പ് വെളളം ചേർക്കുക.ചപ്പാത്തി ചേർത്ത് ഇളക്കി ഡ്രൈ ആകുമ്പോൾ മുട്ട ചിക്കിയത്,മല്ലിയില ചേർത്ത് ഇളക്കി ഓഫ് ചെയ്യുക.

വെജിറ്റേറിയൻസ് ആണെങ്കിൽ മുട്ടയ്ക്ക് പകരം പനീർ ഉപയോഗിക്കാം.ഇതിനു പ്രത്യേകിച്ച് കറി ഒന്നും ആവശ്യമില്ല.പിന്നെ വേണമെങ്കിൽ റൈത്ത കൂട്ടി കഴിക്കാം.
[1:13PM, 07/11/2016] Z@c കിഴക്കേതിൽ: *ചട്ടി പത്തിരി*
Z@c

ഇന്ന് ഞാൻ ഇവിടെ  എഴുതുന്നത്ചട്ടി പത്തിരി ആണ്. ഇതൊരു മലബാർ വിഭവം ആണ്.
ആദ്യം തന്നെ chicken breast ചെറിയ പീസാകി നുറുക്കി മഞ്ഞൾ പൊടി, ഉപ്പ്, ചേർത്ത് വേവിക്കുക. ചൂടാറുമ്പോൾ മികസിയിൽ ഇട്ടു പൊടിച്ചെടുക്കുക.
ഇനി മസാല തയാറാക്കാം.
സവാള 4 എണ്ണം ഇഞ്ചി വെളുത്തുളളി പേസ്റ്റ് പച്ചമുളക് ഇവ, പാനിൽ വെളിചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വാട്ടുക. അതിലേക്ക് മഞ്ഞൾ പൊടി, മുളകുപൊടി, മല്ലിപൊടി, ഗരം മസാല ആവശ്യാനുസരണം ചേർക്കുക. ഉപ്പ് ചേര്‍ക്കുക. കറിവേപ്പില ഇടുക. ഈ മസാലകൂട്ട് പകുതി മാറ്റി വെക്കുക. ഇതിലേക്ക് വേവിച്ച ചിക്കൻ ചേര്‍ത്ത് ഇളക്കി ചെറു തീയിൽ കുറച്ച് നേരം വെക്കുക. അത് വേറെ പാത്രത്തിലേക്ക് മാറ്റുക. ഇനി പാന് അടുപത്ത് വച്ച് ബാക്കി മസാല അതിലേക്ക് ഇട്ടു മൂന്ന് മുട്ട പൊട്ടിച്ച് ഒഴികുക. അത് ചിക്കി എടുക്കുക. മസാല തയാർ. ഇനി മൈദ മാവ് ചപ്പാത്തി പരുവത്തിൽ പരത്തി  ചുട്ട് എടുക്കുക. 5_ 7 ചപ്പാത്തി മതിയാകും. ഒരുവശം മാത്രം ചുട്ട് എത്താൽ മതിയാകും. ഒരു പാത്രത്തിലേക്ക്  മൂന്ന് മുട്ട പൊട്ടിച്ച് ഒഴിച്ചു അതിൽ ചപ്പാത്തികൾ  മുക്കി എടുക്കുക. നോൺ സ്റ്റിക്ക് പാത്രം അടുപ്പിൽ വച്ച് ഒരു ചപ്പാത്തി അതിൽ വച്ച് ചിക്കൻ മസാല കൂട്ട് നിരത്തി അതിന് മേൽ അടുത്ത ചപ്പാത്തി വച്ച് മുട്ട മസാല നിരത്തുക. ഇങ്ങനെ എല്ലാ ചപ്പാത്തിയും ചെയ്യുക. ചപ്പാത്തി മുക്കി എടുക്കാൻ ഉപയോഗിച്ച മുട്ട അവസാനം ഇതിന്റെ മുകളിലേക്ക് ചുറ്റിച്ച് ഒഴിച്ച് മൂടിവെച്ച് ചെറു തീയിൽ വേവിക്കുക. 6_7 മിനിട്ട് കഴിയുമ്പോൾ തിരിച്ചിടുക. സ്ററവ് ഒാഫ് ചെയ്യാം.ചട്ടി പത്തിരി തയാർ. മുറിചെടുത്ത് കഴിക്കാം.
*സംശയമുളളവർക്ക് വിളിക്കാം - 9747709002*
[4:54PM, 08/11/2016] Z@c കിഴക്കേതിൽ: *മുളയരി പായസം*
Z@c

ഇപ്പോള്‍ മുളയരി കിട്ടുന്ന സീസണ്‍ ആണ്. അവശ്യമുളളവർ പെരിന്തൽമണ്ണ നമ്മുടെ ഷോപ്പായ  കിഴക്കേതിൽ സ്റ്റോറിൽ കിട്ടും.മുള അതിന്റെ ആയുസ്സില്‍ ഒരിക്കല്‍ മാത്രമേ പൂക്കുകയുളളൂ. അതിനാല്‍ മുളയരിക്ക് പ്രത്യേക ഡിമാന്റ് ആണ്. മുളയരി പായസം വെയ്ക്കുന്നത് എങ്ങനെ എന്ന് പറയാം.

വേണ്ട സാധനങ്ങള്‍:-
മുളയരി - ഒരു ഗ്ലാസ് നിറയെ
ശര്‍ക്കര - അര കിലോ
തേങ്ങ - 4 എണ്ണം
അണ്ടിപ്പരിപ്പ് - 10 എണ്ണം
ചുക്ക്, ജീരകം, ഏലയ്ക്ക പൊടിച്ചത് - മേമ്പൊടി ചേര്‍ക്കാന്‍
നെയ്യ് - രണ്ടു സ്പൂണ്‍

മുളയരി മിക്സിയില്‍ ഇട്ടു ചെറുതായി പൊട്ടിച്ചെടുക്കുക. അതിനു ശേഷം വെള്ളത്തില്‍ ഇട്ടു ആറുമണിക്കൂര്‍ കുതിര്‍ക്കുക. പിന്നീട് കുക്കറില്‍ ഇട്ടു ആവശ്യത്തിനു വെള്ളം ചേര്‍ത്തു വേവിക്കുക.

തേങ്ങ വറുത്തിടാന്‍ വേണ്ടി കുറച്ചു കൊത്തിയെടുക്കുക. ബാക്കി തേങ്ങ പിഴിഞ്ഞ് ഒന്ന് രണ്ട് മൂന്ന് പാല്‍ എടുക്കുക. ശര്‍ക്കര നന്നായി ചീകി കുറച്ചു വെള്ളത്തില്‍ കലക്കി അരിച്ചെടുക്കുക.

ഉരുളി അടുപ്പില്‍ വെച്ച് നെയ്യൊഴിച്ച് തേങ്ങയും അണ്ടിപ്പരിപ്പും ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരുക. ശര്‍ക്കര ഒഴിച്ചു തിളപ്പിക്കുക. ഇളക്കി കൊണ്ടിരിക്കണം. ശര്‍ക്കര വെള്ളം വറ്റി നൂല്‍ പരുവം ആവും. നിറയെ ചുഴികള്‍ രൂപപ്പെട്ടു തിളയ്ക്കുന്നത് കാണാം. ചുഴി കുത്തുക എന്ന് പറയും. ഈ സമയം വെന്ത മുളയരി ചേര്‍ത്തു ഇളക്കുക. നന്നായി തിളച്ചു വെള്ളം വറ്റി അരിയില് മധുരം ഒക്കെ നന്നായി പിടിച്ചു കഴിയുമ്പോള്‍ മൂന്നാം പാല് ചേര്‍ക്കുക. നന്നായി ഇളക്കുക. വെള്ളം വറ്റി വരുമ്പോള്‍ രണ്ടാം പാല് ചേര്‍ക്കുക. നന്നായി ഇളക്കുക. വീണ്ടും വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല് ചേര്‍ത്തു ഇളക്കുക. ചൂടായി വരുമ്പോള്‍ ഇറക്കുക. തിളയ്ക്കരുത്. പൊടിച്ച മേമ്പൊടി വിതറി ഇളക്കുക. വറുത്ത അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും ചേര്‍ക്കുക. വേറെ പാത്രത്തിലേയ്ക്ക് പകര്‍ന്നു വെയ്ക്കുക.
[9:24PM, 09/11/2016] Z@c കിഴക്കേതിൽ: *EGG FRIED RICE*
Z@c

എന്റെ സ്റ്റൈലിൽ ഉണ്ടാക്കിയതാണ്.. നന്നായി ഉണ്ടാകാൻ അറിയാവുന്നവർ ക്ഷമിക്കണം

ബസ്മതി റൈസ്, നെയ്യ്, ഉപ്പ്, നാരങ്ങാനീര്, chopped carrot ചേർത്തു വേവിച്ചു. ഒരുപാനിൽ കടുക് പൊട്ടിച്ച് സവാളയും ബീൻസും വഴറ്റി അതിലേക്ക് tomato sauce and soya sauce add ചെയ്തു. അതിലേക്ക് ചീ കി പൊരിച്ച മുട്ടയും റൈസും mix ചെയ്തു കഴിക്കുക
[5:28PM, 10/11/2016] Z@c കിഴക്കേതിൽ: *കപ്പ കട് ലൈറ്റ്*
Z@c

വേണ്ട ചേരുവകൾ:
കപ്പ ചെറുതായി നുറുക്കിയത് - 1 Kg
സവാള വലുത് - 1
ഇഞ്ചി - 1 കഷണം
പച്ചമുളക് - 3 noട
വെളുത്തുളളി - 4 അല്ലി
കറിവേപ്പില - 2 തണ്ട്
മല്ലിയില - കുറച്ച്
കരുമുളക് പൊടി - 1/2 സ്പൂൺ
മഞ്ഞൾപ്പൊടി - 1/4 സ്പൂൺ
വെളിച്ചെണ്ണ - 5 സ്പൂൺ
ബ്രെഡ് പൊടിച്ചത് - 6 nos
മുട്ട - 1
ഉപ്പ് - പാകത്തിന്
ചുവട് കട്ടിയുളള പാത്രത്തിൽ 2 വലിയ കപ്പ് വെളളം ഒഴിച്ച് അടുപ്പിൽ വെച്ച് തിളപ്പിക്കുക. നന്നായി തിള വരുമ്പോൾ കഴുകി വാരി വെച്ചിരിക്കുന്ന കപ്പ ഇതിലോട്ട് ഇട്ട് മൂടി വെച്ച് വേവിക്കുക. കപ്പവെന്ത് പൊട്ടി വരുമ്പോൾ മുക്കാൽ വെളളവും ഉനറ്റിക്കളയുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച് ഖറ്റിച്ചെടുക്കുക. തണുത്ത് കഴിയുമ്പോൾ കൈ കൊണ്ട് നന്നായി ഉടച്ചെടുക്കുക.
ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക: ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ ചെറുതായി നുറുക്കിയ ഇഞ്ചി വെളുത്തുളളി, പച്ചമുളക്, വേപ്പില, സവാള ഇവയിട്ട് വഴറ്റുക. നന്നായി വഴന്നു വരുമ്പോൾ അല്ലം മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഉപ്പ് ഇവ ചേർക്കാം ( ആവശ്യമെങ്കിൽ മുളക് പൊടി ചേർക്കാം) ഇതിലേക്ക് കപ്പ പൊടിച്ചതും ചേർത്ത് വഴറ്റുക. തീ അണച്ചതിന് ശേഷം മാത്രം മല്ലിയില അരിഞ്ഞത് ചേർത്ത് നന്നായി കുഴക്കുക.
ഇനി ആറുമ്പോൾ കട് ലൈറ്റിന്റെ പാകത്തിൽ പിടിക്കുക , ഇത് മുട്ട കലക്കിയതിൽ മുക്കി ബ്രഡ് പൊടിച്ചതിൽ നന്നായി പിരട്ടി എടുക്കുക ഇനി ചൂടായ എണ്ണയിൽ വറുത്ത് കോ രാം.
NB :മല്ലിയില ഇതിൽ നിർബന്ധമാണ്
റസ്ക് പൊടിക്ക് പകരം ഞാൻ ബ്രഡ് ആണ്പൊടിച്ച് ചേർത്തത്. ഇതാണ് കൂടുതൽ ടേസ്റ്റ് ആയി തോന്നിയത്
[7:08AM, 12/11/2016] Kabeer-kakooth: Garlic chicken

ചിക്കൻ - 500gm(boneless)
വെളുത്തുള്ളി-20 അല്ലി വലുത് അരിഞ്ഞത്
സ്പ്റിങ് അണിയൻ-3 ഇല
റ്റൊമാറ്റോ കെച്ചപ്പ്-3. Tbsമ്
ചില്ലി സോസ്-1tbs
ചില്ലി പൗഡർ-1ts
സവാള-1വലുത് ചതുരത്തിൽ മുറിച്ചത്
കോൺ ഫ്ളോർ- 2tbs
ഉപ്പ്
വെള്ളം-1cup
ഓയിൽ-3tbs

ഒരു പാനിൽ എണ്ണ ചൂടാകുംപോൾ അരിഞ്ഞ് വച്ചിരിക്കുന്ന വെളുത്തുള്ളി ചേർത്ത് ഒന്ന് നിറം മാറുമ്പോൾ സവാള വഴറ്റുക.ചെറുതായി വാടുമ്പോൾ ചിക്കൻ ചേർക്കുക.വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.അതിലേക്ക് ബാക്കി ചേരുവകൾ ചേർത്ത് ഇളക്കുക.കോൺ ഫ്ളോർ അല്പം വെള്ളത്തിൽ കലക്കി ഒഴിക്കുക.വെള്ളം വലിഞ്ഞ് കുറുകുമ്പോൾ സ്പ്റിങ് അണിയൻ ചേർത്ത് വിളമ്പാം.
[9:45AM, 12/11/2016] Z@c കിഴക്കേതിൽ: *ഗോതമ്പ് നുറുക്ക് വട*
Z@c
ഗോതമ്പ് നുറുക്ക് - ഒരു കപ്പ്
സവാള ഒന്ന്_ചെറുതായി അരിഞ്ഞത്
പച്ചമുളക് അരിഞ്ഞത്-നാലെണ്ണം
ഇഞ്ചി ചെറിയ കഷ്ണം -
ചെറുതായി അരിഞ്ഞത്
തേങ്ങ - രണ്ട് വലിയ സ്പൂൺ
പൊട്ട് കടല - കുറച്ച്
മല്ലി ഇല, കറിവേപ്പില, എണ്ണ, ഉപ്പ്
ഗോതമ്പ് നുറുക്ക് കഴുകി അര മണിക്കൂർ വെളളത്തിൽ ഇട്ട് വെക്കുക.അതിന് ശേഷം വെളളം തീരെ ഇല്ലാതെ തരു തരുപ്പായ് അരച്ചെടുക്കുക. കുറച്ച് തരി ഉണ്ടാകണം .അതിൽ സവാള, പച്ചമുളക്, ഇഞ്ചി, മല്ലി ഇല, കറിവേപ്പില, പൊട്ട് കടല, തേങ്ങ ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക. ചെറിയ ഉരുളയാക്കി കൈയിൽ എടുത്ത് വടയുടെ ആകൃതിയിൽ ആക്കി ചൂടായ എണ്ണയിൽ ഇട്ട് വറത്ത് കോരുക. ഗോതമ്പ് നുറുക്ക് വട റെഡി.
[12:50PM, 12/11/2016] Z@c കിഴക്കേതിൽ: *ഓട്സ് ബനാന പാൻ കേക്ക്*
Z@c

ഓട്സ് - ഒന്നര കപ്പ്
പഴം-ഒന്ന് ( ഇഷ്ടമുളള പഴം എടുക്കാം)
മുട്ട - ഒന്ന്
പഞ്ചസാര - മുക്കാൽ കപ്പ്
ഏലക്കാ പൊടി - ഒരു സ്പൂൺ
പാൽ - ഒരു കപ്പ്
ഉണക്കമുന്തിരി

ആദ്യം പഞ്ചസാര, പഴം, മുട്ട, പാൽ എന്നിവ മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത കൂട്ട് ഒരു ബൗളിലോട്ട് ഒഴിച്ച് അതിൽ ഓട്സും ഏലക്കാ പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക, ഒരു 10 മിനിറ്റ് വെയ്ക്കുക അതിന് ശേഷം നോൺസ്റ്റിക്ക് പാനിൽ നെയ്യ് തടവി അതിൽ ഓട്സിന്റെ കൂട്ട് ഒഴിച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക. ഓട്സ് ബനാന പാൻ കേക്ക് റെഡി
[8:50PM, 13/11/2016] Z@c കിഴക്കേതിൽ: ചെമ്മീന്‍ മോളി
Z@c
ചെമ്മീന്‍(തൊലി കളഞ്ഞു വൃത്തിയാക്കിയത്)-അര കിലോ
കുരുമുളക് പൊടി(തരുതരുപ്പായി പൊടിച്ചത്)-2 ടീസ്പൂൺ
ഉപ്പ്-ആവശ്യത്തിന്
വെളിച്ചെണ്ണ-കാൽക്കപ്പ്

വെളുത്തുള്ളി(നീളത്തിലരിഞ്ഞതു)-2 ടേബിൾ സ്പൂൺ)
ഇഞ്ചി (നീളത്തിലരിഞ്ഞത്)-2 ടേബിൾ സ്പൂൺ)
സവാള(നീളത്തിലരിഞ്ഞത്)-1 ചെറുത്
പച്ച മുളക്(നെടുകെ മുക്കാൽ ഭാഗത്തോളം പിളർന്നത്)-10 എണ്ണം
കറിവേപ്പില-1 തണ്ട്
കുരുമുളക് പൊടി-1 ടേബിൾ സ്പൂൺ
തേങ്ങയുടെ ഒന്നാം പാൽ-ഒന്നരക്കപ്പ്
തേങ്ങയുടെ രണ്ടാം പാൽ-ഒന്നരക്കപ്പ്
നെയ്യ്-4 ടേബിൾ സ്പൂൺ
ചെറുനാരങ്ങ-1

*ചെമ്മീൻ ഉപ്പും,കുരുമുളകും ചേർത്ത് യോജിപ്പിച്ചു അര മണിക്കൂര്‍ വെക്കുക.ശേഷം വെളിച്ചണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക.
*ബാക്കി വന്ന വെളിച്ചെണ്ണയിൽ നെയ്യ് ചേര്‍ത്ത് ആദ്യം വെളുത്തുള്ളി നന്നായി വഴറ്റി മാറ്റി വെക്കുക .പിന്നീട് ഇഞ്ചി ,പച്ചമുളക് ഇവയും വേറെ വേറെ വഴറ്റി മാറ്റി വച്ചു സവാള ചേര്‍ത്ത് വഴറ്റിയാൽ,അതിലേക്ക് ഇഞ്ചി ,വെളുത്തുള്ളി,പച്ച മുളക്,കുരുമുളക് പൊടി,കറിവേപ്പില,ഉപ്പ് എന്നിവ ചേര്‍ത്ത് കൊടുക്കുക.
*ഇതിലേക്ക് ഫ്രൈ ചെയ്ത ചെമ്മീന്‍ ചേര്‍ത്ത് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ചിളക്കി തിളച്ചു കഴിഞ്ഞാൽ ,ഒന്നാം പാലും ചേര്‍ത്ത് നന്നായി ചൂടാക്കുക.തിള വരുന്നതിനു മുമ്പ് തീ ഒാഫ് ചെയ്യുക.ശേഷം ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക.
---------------
*ഇന്ന് കുറച്ച് തിരക്കായിരുന്നു.ഞായറാഴ്ച്ചയല്ലേ വീട്ടിൽ കുറച്ച് സ്പെഷൽ ഉണ്ടാക്കാനുണ്ടായിരുന്നു*
[10:34AM, 14/11/2016] Z@c കിഴക്കേതിൽ: *Coconut-Vermicelli Burfi*
     Z@c

*വളരെ എളുപ്പത്തിൽ എല്ലാവർക്കും തയ്യാറാക്കുന്ന ഒരു tasty recipe ആണിത്*


1cup cocunut ചെറുതായൊന്ന് നിറം മാറാതെ ചൂടാക്കി എടുക്കുക(ഓവനിൽ ചൂടാക്കി എടുക്കാം). എന്നിട്ട് ഒരു pan ചൂടാക്കി കുറച്ച് നെയ്യ് ഒഴിച്ച് ചൂടാക്കിയ coconut and 1/4 cup vermicelli ഇട്ട് medium flame ൽ നന്നായി ഇളക്കി എടുക്കുക. അതിലേക്ക് 1/2 cup milk and 2 Spoon milkmaid ചേർത്ത് നന്നായി യോജിപ്പിക്കുക. മധുരം വേണ്ടതിനനുസരിച്ചുളള
Sugar ചേർത്ത് കൊടുക്കുക. ഇതിലേക്ക് പൊടിച്ച nuts ചേർക്കുക.ഇത് medium flame ൽ ഇളക്കികൊടുത്തുകൊണ്ട് milk വറ്റിച്ചെടുക്കുക. അല്പം ഏലക്കാപ്പൊടിയും ചേർത്തു നല്ല thick ആയി വരുന്ന വരെ ഇളക്കികൊടുക്കുക.(about 15-20 minutes).എന്നിട്ട് നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി ഒരു spoon ഉപയോഗിച്ച് ഇഷ്ടമുളള shape ൽ ആക്കി raisins മുകളിൽ വെച്ച് decorate ചെയ്ത് set ആവാൻ 1-2 hours refrigerate ചെയ്യുക. അതിനു ശേഷം cut ചെയ്തെടുക്കുക.
[6:39PM, 14/11/2016] Z@c കിഴക്കേതിൽ: Healthy Patties

          ഒരു പാത്രത്തില്‍ രണ്ട് ഉരുളകിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക.അതിലേക്ക് കാൽ കപ്പ് അവൽ കുതിർത്തത്,അര കപ്പ് ചെറുതായി നുറുക്കിയ നിലകടല,ഗ്രേറ്റ് ചെയ്ത് ഒരു കാരറ്റ്,രണ്ട് പച്ചമുളക്,ഉപ്പ്,അര ടീസ്പൂൺ ഗരം മസാല,കുറച്ച് മല്ലി ഇലയും  ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി എടുത്ത് പരത്തി ഒരു പാനിൽ ഒരു ടീസ്പൂൺ ഓയിൽ ഒഴിച്ച് രണ്ട് ഭാഗവും വേവിക്കുക.
[1:33PM, 15/11/2016] Z@c കിഴക്കേതിൽ: *Bread Gulab Jamun*
       Z@c

ബ്രെഡ് - 5 സ്ലൈസ്
പാൽ - 1/2 കപ്പ്
പഞ്ചസാര - 1/2 കപ്പ്
വെളളം - 1/2 കപ്പ്
റോസ് എസൻസ് - 2 തുളളി

ബ്രെഡ് അരികു മുറിച്ച ശേഷം പാലിൽ മുക്കി ഒന്ന് പിഴിഞ്ഞ് മിക്സിയിൽ അടിച്ചു എടുക്കുക.ഇതിൽ നിന്നും ചെറിയ ബോൾസ് ആക്കി എണ്ണയിൽ വറുത്തു എടുക്കുക.
പഞ്ചസാര, വെളളം ഒരു നുളളു ഏലക്ക പൊടി ചേർത്ത് ചൂടാക്കി നൂൽ പരുവത്തിൽ ആകുമ്പോൾ ഓഫ് ചെയ്യുക. ഇതിലേക്ക് റോസ് എസൻസ് ചേർക്കുക.ബ്രെഡ് ബോൾസ് സിറപ്പിൽ ഒരു മണിക്കൂർ ഇട്ടു വച്ച് സെർവ് ചെയ്യുക.
[8:12PM, 15/11/2016] Z@c കിഴക്കേതിൽ: *നല്ല സോഫ്ട് ചപ്പാത്തി*
         Z@c

2 കപ്പ് ആട്ട 1 കപ്പ് വറുത്ത അരിപൊടി 1 കപ്പ് മൈദ 1സ്പൂൺ നെയ്യ് ഉപ്പ്പാകത്തിന് എല്ലാം കൂടി ആവശൃത്തിന് വെളളം ചേർത്ത് കുഴച്ച് നനഞ്ഞ തുണിയിട്ടു മൂടി 2 മണിക്കൂർ വെക്കുക. അതിനുശേഷം നല്ലതുപോലെ കുഴച്ച് മയപ്പെടുത്തി ഉരുട്ടി പരത്തി ചപ്പാത്തി ചുട്ട് എടുക്കുക നല്ല സോഫ്ടാ എല്ലാവരും ഉണ്ടാക്കി നോക്കുക.
[11:06AM, 16/11/2016] Z@c കിഴക്കേതിൽ: *നുറുക്ക് ഗോതമ്പ് ഇഡ്‌ലി*
        Z@c

ഈയിടെയായി. ഓഫറിന് കിട്ടിയപ്പോൾ നുറുക്ക് ഗോതമ്പ് 2 Kg വാങ്ങി വീട്ടിൽ കൊണ്ട് വച്ചിട്ടുണ്ട്.
*ഞാൻ വെറും ‘കഞ്ഞി’യല്ലാത്തോണ്ട് ആയിരിക്കും ഈ കഞ്ഞി എനിക്കിഷ്ടമല്ല.*
 അതുകൊണ്ടു ഇഡ്‌ലി ഉണ്ടാക്കി. സിമ്പിൾ, സമയവും എടുക്കില്ല.

1) നുറുക്ക് ഗോതമ്പ് - 1 കപ്പ്
2) മല്ലിയില - 2-3 ചെടി
3) പച്ചമുളക് - 1
4) തേങ്ങാ - 2-3 ടേബിൾ സ്പൂൺ
5) നെല്ലിക്ക - 3 വലുത് *
6) ഉപ്പ് - പാകത്തിന്
7) കറി വേപ്പില - 1 തണ്ട്

നുറുക്ക് ഗോതമ്പ് കഴുകി ഒരു 10 മിനിട്സ് സോക് ചെയ്തു വെളളം ഊറ്റിക്കളയുക. മിക്സിയിൽ 2 മുതൽ 7 വരെ ഐറ്റംസ് ഒന്ന് കറക്കി എടുക്കുക. കൂടുതൽ അരയരുത്. ചക്കക്കൊക്കെ അരക്കുന്നത് പോലെ.വെളളവും പാടില്ല. ഈ മിക്സ് ഗോതമ്പിന്റെ കൂടെ മിക്സ് ചെയ്യുക. വെളളം ഒഴിക്കരുത്. എല്ലാം കൂടി നന്നായി മിക്സ് ചെയ്തു ഇഡ്‌ലി തട്ടിൽ എണ്ണ പുരട്ടി പ്രഷർ കുക്കറിൽ 15 മിനിട്സ് വേവിക്കുക. വെയിറ്റ് ഇടാതെ.

നന്നായി തണുത്ത ശേഷം ഇളക്കിയെടുത്തു ചമ്മന്തി, സാമ്പാർ, നോൺ-വെജ് കറി എന്തും കൂട്ടി കഴിക്കുക.
[5:44PM, 16/11/2016] Z@c കിഴക്കേതിൽ: *ബീഫ് അച്ചാര്*‍
Z@c

1. അധികം മൂപ്പെത്താത്ത പോത്തിറച്ചി ചെറുതായി കഷണിച്ചത് ഒരു കിലോ
കുരുമുളക് പൊടി- 2-3 സ്പൂണ്‍
മുളകുപൊടി – 2 സ്പൂണ്‍
മഞ്ഞള് പൊടി – കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
2. ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞത് – കാല് കപ്പ്
വെളുത്തുള്ളി തൊലി കളഞ്ഞത് – അരകപ്പ്
പച്ചമുളക് നെടുകെ കീറിയത് – 5 – 6 എണ്ണം
വെളിച്ചെണ്ണ – 100 ഗ്രാം
3. വിനാഗിരി – ആവശ്യത്തിന്
4. മുളക് പൊടി – ആവശ്യത്തിന്
5. ഉപ്പ് – പാകത്തിന്
6. കറിവേപ്പില
പാചകം ചെയ്യുന്ന വിധം
ആദ്യം പോത്തിറച്ചി നന്നായി വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി മുറിച്ചെടുക്കണം. നന്നായി വെള്ളം വാര്ത്തു അതില് കൂട്ട് ഒന്നില് കാണുന്ന പൊടികള് ചേര്ത്തു ഇളക്കി ചെറു തീയില് വെളിച്ചെണ്ണയില് വരുത്തു കോരണം., ഇറച്ചി ഒട്ടും കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.
അതിനു ശേഷം ഒരു ചട്ടിയില് കൂട്ട് രണ്ടിലെ പോലെ 100 ഗ്രാം വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല് കൂട്ട് രണ്ടിലെ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്ത്ത് ചെറു തീയില് നന്നായി മൂപ്പിക്കണം

മൂത്താല് ഉടന് അതിലേക്കു മൂന്നു മുതല് ആറുവരെ ഉള്ള സാധനങ്ങള് ചേര്ത്തു വരുത്തു കോരി വെച്ച ഇറച്ചിയും ചേര്ത്തു ചെറുതീയില് വേവിക്കണം. നല്ലത് പോലെ വെന്താല് വാങ്ങി വെച്ച് ആറാന്‍ അനുവദിക്കണം. ആറിയാല് അതിലേക്കു അല്പ്പം വിനാഗര് കൂടി ചേര്ത്തു വെള്ളത്തിന്റെ അംശം ഒട്ടുമില്ലാതെ തുടച്ചു വൃത്തിയാക്കിയ കുപ്പിയിലോ ഭരണിയിലോ അടച്ചു വെച്ച് രണ്ടോ മൂന്നോ ദിവസ്സത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം.
[1:19PM, 17/11/2016] Z@c കിഴക്കേതിൽ: *ചിക്കൻ റോസ്റ്റ് (ചെന്നൈ)*
        Z@c

തമിഴ് വിഭവങ്ങളെ കുറിച്ച് അറിയാത്തവർ ചുരുക്കമാണ്.

പൊതുവെ എല്ലാ കാര്യത്തിലും ഒരു വ്യക്തിത്വം ഉളളവരാണ് തമിഴ്നാട്ടുകാർ.
അവരുടെ അതിഥി മര്യാദ പെരുമാറ്റം സംസാരത്തിലെ മര്യാദ ദൈവ ഭക്തി ഒക്കെ എടുത്തു പറയേണ്ടതാണ്‌.

പൈംതമിഴിന്റെ മാധുര്യം മാറ്റു ഭാഷകള്ക്കില്ല എന്ന് പറയാം. എല്ലാ വാക്കുകള്ക്കും തമിഴിനു സ്വന്തം മൊഴിയുണ്ട് (നമ്മൾ ഒട്ടുമുക്കാലും വാക്കുകൾ ഇംഗ്ലീഷിൽ നിന്ന് കടമെടുത്തു ഉപയോഗിക്കുന്നു)

ഭക്ഷണ സംസ്കാരത്തിലും തമിഴ് നാടിനു അവരുടെതായ രീതികൾ ഉണ്ട്.

ഈ ചിക്കൻ റോസ്റ്റ് ഒന്ന് നോക്കൂ

കോഴി - 1 / 2 കിലോ

കൊച്ചുളളി - 8 എണ്ണ (ചട്ണി ജാറിൽ ഒന്ന് കറക്കി എടുത്തത്‌)
ഇഞ്ചി - 1 ഇഞ്ച്‌ കഷണം
വെളുത്തുളളി -  (വലിയ അല്ലി ആണെങ്കിൽ 6 എണ്ണം - ഇഞ്ചി വെളുത്തുളളിയും ഒരുമിച്ചു അരച്ചെടുക്കുക)

മസാലക്ക്

പച്ചമല്ലി - 1 ടേബിൾ സ്പൂണ്‍
വറ്റൽ മുളക് - 6 അല്ലെങ്കിൽ 8 എണ്ണം (എരിവു ഇഷ്ടമുളള പോലെ)
ജീരകം - 1/ 2 ടേബിൾ സ്പൂണ്‍
കുരുമുളക് - 1/ 2 ടേബിൾ സ്പൂണ്‍
ഇവ എല്ലാം ഒരു പാനിൽ ഇട്ടു കരിയാതെ മൂപ്പിച്ചു പൊടിച്ചെടുക്കുക. വാങ്ങുമ്പോൾ 1/ 4 ടി സ്പൂണ്‍ മഞ്ഞള പൊടി കൂടി ഇട്ടു ഇളക്കി എടുക്കുക)

നല്ലെണ്ണ - 50 മില്ലി (തമിഴ് പാചകങ്ങൾ എല്ലാം നല്ലെണ്ണ ഉപയോഗിച്ചാണ്‌ ചെയ്യാറ്)

ഉപ്പു - ആവശ്യത്തിനു
കറിവേപ്പില - 2 കതിര്പ്പ്
മല്ലിയില - 1 / 2 ടേബിൾ സ്പൂണ്‍ അരിഞ്ഞത്

തയ്യാറാക്കുന്ന രീതി
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരച്ച ഉളളി ഇട്ടു പച്ചമണം മാറുന്ന വരെ വഴറ്റുക.
ഇതിലേക്ക് ഇനി ഇഞ്ചി വെളുത്തുളളി അരച്ചത്‌ ചേർത്ത് നന്നായി കരിയാതെ വഴറ്റുക.
പച്ചമണം മാറുമ്പോൾ ഇതിലേക്ക് കഴുകി വെച്ചിരിക്കുന്ന ചിക്കൻ ഇട്ടു നന്നായി വഴറ്റുക (എണ്ണ തെളിയട്ടെ). ആവശ്യത്തിനു ഉപ്പു ചേർക്കുക.
ഇനി പൊടിച്ച മസാല ചേർത്ത് ഇളക്കി എണ്ണ തെളിയുമ്പോൾ 1 / 2 കപ്പ്‌ വെളളം ചേർത്ത് അടച്ചു വെച്ച് വേവിക്കുക. വെളളം വറ്റി നന്നായി എന്ന് കണ്ടാൽ കറിവേപ്പില ചേർത്ത് വറക്കുക (കരിയരുത്)
ഇത് ഒരു പത്രത്തിലേക്ക് മാറ്റി മല്ലിയില ഇട്ട് വിളമ്പാം.
[7:41AM, 19/11/2016] Kabeer-kakooth: .

മിൽക്ക് പുഡ്ഡിങ്ങ്
^^^^^^^^^^^^^^^^^
അവിശ്വമുള്ള സാധനങ്ങൾ
****************************

മിൽക്ക് 1 ലിറ്റർ
മിൽക്ക് പൗഡർ 200 ഗ്രാം
ജലാറ്റിൻ 50 ഗ്രാം or (ചൈന ഗ്രാസ്)
മിൽക്ക് മൈയ്ഡ് 250 ഗ്രാം
പിസ്ത എസെൻസ് 1 ടിസ്പൂൺ
ചൂട് വെള്ളം 2 ഗ്ലാസ്
പഞ്ചസാര 2 ടിസ്പൂൺ
നെറ്റ്സ്   (ആവശ്യത്തിന്)

      ഉണ്ടാക്കുന്ന വിധം
      ******************
      മിൽക്ക് ഒരു പാത്രത്തിൽ ചൂടാക്കുക.
അത് തിളക്കും മുമ്പ് മിൽക്ക് മൈയ്ഡ്,
മിൽക്ക് പൗഡർ, പഞ്ചസാര എന്നിവh നന്നായി ഇളക്കുക. എന്നിട്ട് നന്നായി തിളച്ചതിന് ശേഷം അടുപ്പിൽ നിന്നും ഇറക്കി വെക്കുക.

      എന്നിട്ട് ഉരുക്കി വച്ച ചൈന ഗ്രാസും. പിസ്ത എസെൻസും കൂട്ടി യൊജിപ്പിച്ച് നന്നായി ഇളക്കുക. ശേഷം   പുഡ്ഡിങ്ങ് പാത്രത്തിൽ ഒഴിച്ച് ഫ്രിജിൽ തന്നു പ്പിക്കാൻ വെക്കുക.
[10:07PM, 19/11/2016] Z@c കിഴക്കേതിൽ: *എഗ്ഗ് ബോൾസ് കറി*
          ~Z@c~
മുട്ട 6,സവോള 1 ചെറുതായി മുറിച്ചത്,പച്ചമുളക് 2 ചെറുതായി മുറിച്ചതും ആവിശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ചേർത്ത് അടിച്ചു ഉണ്ണിയപ്പചട്ടിയിൽ കുറച്ചു ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ വറത്തു മാറ്റിവയ്ക്കുക.

ഒരു പാനിൽ ഓയിൽ ചൂടാവുമ്പോൾ 1 സവാള ചെറുതായി മുറിച്ചത്, പച്ചമുളക് 2 കിറിയതു, ഇഞ്ചി വെളുത്തുളളി അരച്ചത് 1ടീസ്പൂൺ, ആവിശ്യത്തിന് വേപ്പിലയും വഴറ്റിയ ശേഷം മുളകുപൊടി 1 ടീസ്പൂൺ, മല്ലിപൊടി 2 1/2 ടീസ്പൂൺ, ഗരം മസാല 1/2 ടീസ്പൂൺ, മഞ്ഞൾപൊടി 1/4 ടീസ്പൂൺ ചേർത്ത് പച്ചമണം മാറുമ്പോൾ തക്കാളി 2 അരച്ചതും, ആവിശ്യത്തിന് വെളളവും ചേർത്ത് തിളച്ചു കഴിയുമ്പോൾ,1/2 കപ്പ് കട്ടിതേങ്ങാപാലും വറത്തുവെച്ചിട്ടുള മുട്ടയും ആവിശ്യത്തിന് മല്ലിയിലയും ചേർത്ത് എടുകാം.(തേങ്ങാപാൽ ചേർത്ത് കഴിഞ്ഞാൽ തിളവരേണ്ട).
[4:35AM, 20/11/2016] Z@c കിഴക്കേതിൽ: *Mutton Paya (പായ )*
        ~*Z@c*~
പായ (ആടിന്റെ കാലിന്റെ എല്ലുകൊണ്ടു ഉണ്ടാക്കുന്ന dish ) പലരും പലരീതിയിലാണല്ലോ ഉണ്ടാക്കുന്നത്. എന്റെ രീതിയാണ് ഞാൻ share ചെയ്യുന്നത്. ഇത് കുബൂസ്, ചപ്പാത്തി, പത്തിരി ഇവക്കൊക്കെ പറ്റിയൊരു കറിയാണ്.
ആടിന്റെ കാൽ എല്ലു കഷ്ണങ്ങൾ ആക്കിയത് :അരകിലോ
സവാള 2
പച്ചമുളക് 2
പെരുംജീരകം 1/4 spoon
മുളകുപൊടി 1Spoon
മഞ്ഞൾപൊടി അരസ്പൂൺ,
വെളിച്ചെണ്ണ 2Spoon
കറിവേപ്പില 1 തണ്ട്
തേങ്ങ ചിരകിയത് 1Cup
cashew nuts 7,8
കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചു സവാള, പച്ചമുളക്, പെരുംജീരകം ഇവ വഴറ്റി എല്ലുകഷ്ണങ്ങൾ ചേർത്തു മുളക്‌, മഞ്ഞൾ പൊടികളും ഉപ്പും ചേർത്തു 2ഗ്ലാസ് വെളളം ഒഴിച്ചു നന്നായി വേവിക്കണം. ഞാൻ 15വിസിൽ വരെ വേവിച്ചു( lowflame).
എത്ര വേവുന്നോ അത്രയും taste കൂടും. വെന്ത ശേഷം cashew വെളളത്തിൽ കുതിർത്തുവച്ചതും തേങ്ങയും ചേർത്തരച്ചത് ഇതിലേക്ക് ചേർത്തു ഒന്നു തിളച്ചു വരുമ്പോ തീ ഓഫാക്കി കറിവേപ്പിലയിട്ട് വിളംബാം.
[4:21PM, 21/11/2016] Z@c കിഴക്കേതിൽ: *ഈത്തപ്പഴം വരട്ടിയത്*
           ~*_Z@c_-*~

ആവശ്യമുളള സാധനങ്ങൾ
ഈത്തപ്പഴം അരകപ്പ്
പാൽ 2 glass
Wheat powder 3 spoon
പഞ്ചസാര ആവശ്യത്തിന്
നെയ്യ് 2 സ്പുൺ
Cashewnut, ബദാം, കപ്പലണ്ടി കുറച്ച് പൊടിച്ചത്
Date syrup 2 spoon
ആദ്യം പാൻ അടുപ്പത്ത് വച്ച് പാൽ ഒഴിച്ച്, കുരു കളഞ്ഞ ഈത്തപ്പഴം ചെറുതായി അരിഞ്ഞത് ചേർത്തു ഇളക്കുക. അതിലേക്ക് പഞ്ചസാര ആവശ്യത്തിന് ചേർത്ത് നന്നായി വേവിക്കുക. ഈത്തപ്പഴം പാലിൽ അലിഞ്ഞു ചേരുന്ന പരുവമാകുമ്പോൾ wheat powder, നെയ്യ്, ചേർത്ത് കൊടുക്കുക. അതിലേക്ക് date syrup ചേർക്കുക. Dates syrup ഇഷ്ടമുണ്ടെങ്കിൽ ചേർത്താൽ മതി. എന്നിട്ടു പാനിൽ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോൾ nuts പൊടിച്ചത് ചേർക്കുക. എന്നിട്ടു അടുപ്പ് ഒാഫ് ചെയ്യാം. ചൂടാറിയ ശേഷം ഉപയോഗിക്കാം.
[4:32PM, 22/11/2016] Z@c കിഴക്കേതിൽ: *കപ്പ  മീൻ  കട് ലറ്റ്*
          ~*_Z@c_-*~

മീൻ ഉപ്പും ഒരു കഷ്ണംപുളിയും
ഇട്ട് വേവിച്ചു പൊടിച്ചത്‌ _       അര കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങി
പൊടിച്ചത് _   അര കപ്പ്
കപ്പപുഴുങ്ങി പൊടിച്ചത് _   അര കപ്പ്
ഇഞ്ചി പൊടിയായി
 അരിഞ്ഞത് _  ഒരു വലിയസ്പൂൺ
വെളുത്തുളളി പൊടിയായി
അരിഞ്ഞത് _ ഒരു ടിസ്‌പൂൺ
പച്ചമുളക് പൊടിയായി
 അരിഞ്ഞത്_ ഒരു വലിയസ്പൂൺ
ചെറിയ ഉളളി അരിഞ്ഞതു _ ഒരു വലിയ സ്പൂൺ
കറിവേപ്പില പൊടിയായി
അരിഞ്ഞത് _  പത്തിതൾ
പെരും ജീരക പൊടി _  അരസ്പൂൺ
മഞ്ഞൾ പൊടി _ കാൽ ടീസ്‌പൂൺ
ഉപ്പ്‌ _  ആവശ്യത്തിന്
മുട്ട   _  ഒന്ന്
റൊട്ടി പ്പൊടി_  പാകത്തിന്
എണ്ണ _   ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം

മീൻ പൊടിച്ചത് ,കപ്പ പൊടിച്ചത് ,ഉരുളക്കിഴങ്ങു് പൊടിച്ചത്  ,ഇഞ്ചി ,പച്ചമുളക് , വെളുത്തുളളി ,ഉളളി,കറിവേപ്പില ,മഞ്ഞൾപ്പൊടി ,ജീരകപ്പൊടി ,ഉപ്പ്‌ ആവശ്യമുണ്ടെങ്കിൽ,ഇവ എല്ലാംകൂടി നന്നായി കുഴച്ചു കൈ വെളളയിൽ വെച്ച് പരത്തി മുട്ടയിൽ മുക്കി റൊട്ടി പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ ചെറിയ തീയിൽ വറുത്തു കോരുക.ടൊമാറ്റോ സോസിനൊപ്പം വിളമ്പുക.
[8:22PM, 22/11/2016] Kabeer-kakooth: വീട്ടിൽ എങ്ങനെ രസപ്പൊടി തയ്യാറാക്കാമെന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങൾ
---------------------------
വറ്റൽമുളക് -10
മല്ലി            - 1.5 tespn
കുരുമുളക് - 1 tespn
ജീരകം        - 1 tespn
തുവരപ്പരിപ്പ് -1.5 tespn
കായപ്പൊടി - 1/2 tespn
വേപ്പില        - 3 തണ്ട്
         കായപ്പൊടി ഒഴിച്ച് ഓരോന്നും വെവ്വേറെ ചൂടാക്കി എടുക്കുക .  എന്നിട്ട് എല്ലാം കൂടി നന്നായി പൊടിച്ച് കുപ്പിയിൽ സൂക്ഷിക്കാം. ആവശ്യാനുസരണം രസത്തിൽ ചേർക്കാം.
Z@c കിഴക്കേതിൽ:

*ബ്രഡ് ബനാന കേക്ക്*
                   ~*Z@c*~

_ടേസ്റ്റി ആയിട്ടുളള സ്നാക്ക്സ്_

ബ്രഡ്അരികു കളഞ്ഞ് പഞ്ചസാര ചേർത്ത പാലിൽ   കുതിർത്തു മാറ്റി വെക്കുക.  5 മുട്ടയിൽ ഷുഗർ ,ഏലക്കാപ്പൊടി, അൽപ്പം കോൺഫ്ലവർ ചേർത്ത് ബീറ്റ ചെയ്തു ഇതിലേക്ക് ബ്രഡ് ചേർത്ത്
നന്നായി മിക്സ് ചെയ്തു വെക്കുക. ഒരു നേന്ത്ര പഴംറൗണ്ടിൽ മുറിച്ചെടുത്തു  നെയ്യിൽ ഫ്രൈ ചെയ്തെടുക്കുക. അടുപ്പിൽ ഒരു നോൺസ്റ്റിക്കിന്റെ അടപ്പുളള പാത്രം വെച്ചു നെയ് ഒഴിച്ച് ബ്രഡ് കൂട്ട് ഒഴിച്ച് കൊടുക്കുക. ഇതിനു മുകളിൽ ഫ്രൈ ചെയ്തു വെച്ച പഴം നിരത്തി ഒരു 20മിനുട് ലോ ഫ്ലാമിൽ വെച്ചു വേവിച്ചെടുക്കുക.

*നാളെ ഹർത്താലല്ലെ എല്ലാ സഹോദരിമാരും കുട്ടികൾക്ക് ഉണ്ടാക്കി കൊടുത്തോളൂ*😀

Z@c കിഴക്കേതിൽ:
സാമ്പത്തിക മാന്ദ്യം കാരണം സഹോദരിമാർ ഒന്നും ഉണ്ടാക്കാറില്ല എന്നു തോന്നുന്നു😀

*കിണ്ണപ്പത്തിരി*
                  _*Z@c*_

ഒരു നാടന്‍ നാടന്‍ വിഭവമാണ് കിണ്ണപ്പത്തിരി. അരികൊണ്ടുളള രുചികമായ ഈ പലഹാരം നല്ലൊരു നാലുമണി പലഹാരം കൂടിയാണ്. ജീരകത്തിന്റേയും ചെറിയുളളിയുടേയും സ്വാദ് കൂടി ചേരുമ്പോള്‍ കിണ്ണ പത്തിരിക്ക് ഒരു പ്രത്യേക രുചി കൈവരുന്നു. ഇനി എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ചേരുവകള്‍
പച്ചരി – ഒരു കപ്പ്
ചോറ്റരി- ഒരുകപ്പ്
തേങ്ങ ചിരകിയത് – ഒരു മുറി തേങ്ങയുടേത്.
പെരുംജീരകം – ഒരു ടീസ്പൂണ്‍
നല്ല ജീരകം – ഒരു നുളള്
ചെറിയ ഉളളി അരിഞ്ഞത്- അര കപ്പ്
ഉപ്പ് – പാകത്തിന്

ഉണ്ടാക്കുന്നവിധം

പച്ചരിയും ചോറ്റരിയും ഒന്നിച്ച് വെളളത്തില്‍ മൂന്ന് നാല് മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക. അതിന് ശേഷം അരി നന്നായി കഴുകിയെടുത്ത്, തേങ്ങ, പെരും ജീരകം,, നല്ല ജീരകം, ചെറിയ ഉള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സിയിലിട്ട് ദോശമാവിന്റെ പാകത്തില്‍ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ വെച്ച് വേവിക്കുക. തണുത്തതിന് ശേഷം എതു വിധത്തിലുള്ള കറികള്‍ കൂട്ടിയും കഴിക്കാം.

2016, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

മുഹമ്മദ് നബി എന്ന മനുഷ്യനെപ്പറ്റി

മുഹമ്മദ് നബി എന്ന മനുഷ്യനെപ്പറ്റി ഇത് വരെ ആലോചിക്കാത്തവർ ഇത് വായിക്കുക. സുജിത്ത് ലാൽ എന്ന ബയോളജി അധ്യാപകന്റെ ചില വെളിപ്പെടുത്തലുകൾ .... !!

നിങ്ങൾ മുഹമ്മദ്‌ എന്ന ഇസ്ലാം മതപ്രവാചകനെ മാറ്റി നിർത്തി താഴെ പറയുന്ന വ്യക്തിത്വങ്ങളെ ഒന്നു പരിശോധിച്ച്‌ നോക്കൂ.
നിങ്ങൾക്കു മനസ്സിലാകും എന്തായിരുന്നു മുഹമ്മദ്‌ എന്നും, എന്തു കൊണ്ട്‌ അദ്ദേഹം ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നുവെന്നതും.
#മുഹമ്മദ്‌_എന്ന_അനാഥബാലൻ #മുഹമ്മദ്‌_എന്ന_ആട്ടിടയൻ
#മുഹമ്മദ്‌_എന്ന_യുവാവ്‌
#മുഹമ്മദ്‌_എന്ന_വ്യാപാരി
#മുഹമ്മദ്‌_എന്ന_ഭർത്താവ്‌
#മുഹമ്മദ്‌_എന്ന_സത്യസന്ധൻ
#മുഹമ്മദ്‌_എന്ന_തത്വചിന്തകൻ
#മുഹമ്മദ്‌_എന്ന_സാമൂഹ്യപരിഷ്ക്കർത്താവ്‌
#മുഹമ്മദ്‌_എന്ന_സ്ത്രീവിമോചകൻ
#മുഹമ്മദ്‌_എന്ന_അനാഥസംരക്ഷകൻ
#മുഹമ്മദ്‌_എന്ന_അഗതികളുടെസംരക്ഷകൻ
#മുഹമ്മദ്‌_എന്ന_മനുഷ്യാവകാശപ്രവർത്തകൻ
#മുഹമ്മദ്‌_എന്ന_അടിമവിമോചകൻ
#മുഹമ്മദ്‌_എന്ന_അഭയാർത്ഥി
#മുഹമ്മദ്‌_എന്ന_കുടുംബനാഥൻ
#മുഹമ്മദ്‌_എന്ന_പിതാമഹൻ
#മുഹമ്മദ്‌_എന്ന_പടയാളി
#മുഹമ്മദ്‌_എന്ന_നയതന്ത്രജ്നൻ
#മുഹമ്മദ്‌_എന്ന_ലഹരി_വിമോചകൻ
#മുഹമ്മദ്‌_എന്ന_ന്യായാധിപൻ
#മുഹമ്മദ്‌_എന്ന_നിയമജ്നൻ
#മുഹമ്മദ്‌_എന്ന_സർവ്വസൈന്യാധിപൻ
#മുഹമ്മദ്‌_എന്ന_ഭരണകർത്താവ്‌

എല്ലാറ്റിലുമുപരി മുഹമ്മദ്‌ എന്ന മനുഷ്യൻ. ഗ്രീക്ക്, റോമൻ ഇതിഹാസങളിലെ കഥയല്ല മുഹമ്മതിന്റെ ജീവിതം.AD 571 ൽ ജനിച്ച് 632 മരിച്ച ആധുനിക കാലത്തെ മനുഷ്യൻ:

നൂറ്റാണ്ടുകൾ കൊണ്ട്‌ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഒരു മനുഷ്യായുസ്സിനുള്ളിൽ ചെയ്തു തീർത്ത്‌ മഹാനായ പ്രവാചകൻ..
അതും പാശ്ചാത്യരുടെ വാക്കുകളിൽ പറയുകയാണെങ്കിൽ
"സ്ഥിരമായ ഒരു സേനയില്ലാതെ, ഒരംഗരക്ഷകൻ പോലുമില്ലാതെ, ഒരു രാജ കൊട്ടാരമില്ലതെ, സ്ഥായിയായ ഒരു വരുമാനമില്ലതെ ഒരു മാതൃകാ ഭരണം സംസ്ഥാപിച്ച്‌ നടപ്പിൽ വരുത്തിയെന്ന് ആർക്കെങ്കിലും ആധികാരികമായി പറയാൻ സാധിക്കുമെങ്കിൽ അതു മുഹമ്മദിനു മാത്രമാണ്,"
ആ മുഹമ്മദ്‌ എന്ന മനുഷ്യനെ ഒന്നു പഠിക്കാൻ ശ്രമിക്കൂ, അനാഥ ബാലനിൽ നിന്നും അറേബ്യയുടെ ഭരണാധികാരിയിലേക്ക്‌ നടന്നു നീങ്ങിയ വഴികൾ ഒന്നു പരിശോധിച്ചു നോക്കിയാൽ നിങ്ങൾക്കു മനസ്സിലാവും എന്തായിരുന്നു യഥാർത്ഥ മുഹമ്മദ്‌ എന്ന്.

വെളുത്ത സൽമാൻ ഫാരിസിനെയും,
കറുകറുത്ത ബിലാലിനെയും ഒരേ നിരയിൽ
അണിനിരത്തി! വർണ്ണവിവേചനം
അരുതെന്ന് ലോകത്തെ പഠിപ്പിച്ച
പ്രവാചകൻ! അമ്മയുടെ കാൽചുവട്ടിലാണ്
സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചകൻ!
അയൽവാസി പട്ടിണികിടന്നാൽ വയറു
നിറക്കരുതെന്ന് കൽപ്പിച്ച് അതിൽ ജാതി
നോക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻ!
കട്ടത് എന്റെ മകൾ ഫാത്തിമയാണെങ്കിലും
കൈ മുറിക്കുക തന്നെ വേണമെന്ന് പറഞ്ഞ
നീതിമാൻ! മരിച്ചത് നമ്മുടെ
മതത്തിൽപെട്ട കുഞ്ഞുങ്ങളല്ല എന്ന്
അനുയായി പറഞ്ഞപ്പോൾ
കുഞ്ഞുങ്ങൾക്കെന്ത് മതമാണ് എന്ന്
ചോദിച്ച് അനുയായിയെ ശകാരിച്ച
പ്രവാചകൻ!മാതാപിതാക്കളോട് "ഛേ"
എന്ന വാക്കുപോലും പറയരുതെന്ന് പറഞ്ഞ
സ്നേഹപ്രവാചകൻ! മരണം മുന്നിൽ
കണ്ടപ്പോഴും എന്റെ ജനത
എന്നോർത്ത് കരഞ്ഞ പകരമില്ലാത്ത
നേതാവ്! ഭർത്താവിനെ ശപിക്കരുതേ
ഭാര്യയെ നോട്ടം കൊണ്ടുപോലും
വിഷമിപ്പിക്കരുതേയെന്ന് പഠിപ്പിച്ച
കുടുംബനാഥൻ! പിതാവിന്റെ വിയർപ്പ്
കുടുംബത്തിന്റെ നിലനിൽപ്പെന്ന്
ഓർമിപ്പിച്ച പ്രവാചകൻ! ശവമഞ്ചം
വഹിച്ചു ജനം നടന്നു നീങ്ങുന്നത്
കണ്ടപ്പോൾ എഴുനേറ്റുനിന്ന
പ്രവാചകരോട് അത് മുസ്ലിമിന്റെതല്ല
എന്ന് അനുയായി പറഞ്ഞപ്പോൾ അത്
മനുഷ്യന്റെതാണെന്ന് പറഞ്ഞുകൊടുത്ത്
ബഹുമാനിച്ച പ്രവാചകൻ! ഭർത്താവ്
മൊഴിചൊല്ലുന്നതുപോലെ അവനിൽ നിന്ന്
നിനക്ക് തൃപ്തികരമായ ജീവിതം
ലഭിച്ചില്ലെങ്കിൽ തിരിച്ച് നിനക്കും
ഭർത്താവിനെ മൊഴിചൊല്ലാമെന്ന്
പഠിപ്പിച്ച് ആണിനും പെണ്ണിനും
തുല്യനീതി ഉറപ്പാക്കിയ നീതിമാൻ!
ഒരാളോട് പുഞ്ചിരിച്ചാൽ അത്
ദാനമാണെന്നും നിനക്ക് നിന്റെ മതം
അവർക്ക് അവരുടെ മതം മറ്റു മതങ്ങളെ
പരിഹസിക്കരുതെന്നും പഠിപ്പിച്ച
പ്രവാചകൻ! സ്ത്രീയെന്നാൽ
ബഹുമാനിക്കപ്പെടേണ്ടവളും
ആദരിക്കപ്പെടേണ്ടവളുമാണെന്ന് ആദ്യമേ
പഠിപ്പിച്ച പ്രവാചകൻ! വഴി
തടസ്സപ്പെടുത്തി ഒരു മുള്ള് കണ്ടാൽ പോലും,
ആ തടസ്സം നീക്കാതെ മുന്നോട്ട്
പോവരുതെന്ന് പഠിപ്പിച്ച പ്രവാചകൻ,
ഏറ്റവും ചിലവ് കുറഞ്ഞ വിവാഹമാണ്
ഏറ്റവും മഹത്വമേറിയതെന്ന് പഠിപ്പിച്ച
പ്രവാചകൻ! അറിവ് വിശ്വാസിയുടെ
സമ്പത്താണ് അതെവിടെ കണ്ടാലും
പൊറുക്കിയെടുക്കണമെന്ന് ഓർമിപ്പിച്ച
പ്രവാചകൻ! പെണ്ണിന്റെ
സുരക്ഷിതത്വമാണ് സമൂഹത്തിന്റെ
നിലനിൽപെന്നും പെൺമക്കൾ ഉള്ള
കുടുംബമാണ് ഉത്തമ കുടുംബമെന്നും
പഠിപ്പിച്ച പ്രവാചകൻ! നിന്റെ
വിരലുകളിൽ നിന്നെ തിരിച്ചറിയാനുള്ള
അടയാളമുണ്ടെന്ന് പഠിപ്പിച്ച പ്രവാചകൻ!
അനാഥകുട്ടികളുടെ മുൻപിൽ സ്വന്തം
കുട്ടിയെ ലാളിക്കരുതെന്ന് പഠിപ്പിച്ച
കാരുണ്യ പ്രവാചകൻ! എത്ര എഴുതിട്ടും
എത്ര പറഞ്ഞിട്ടും ഇപ്പോഴും
പൂർണമല്ലല്ലോ എന്റെ വരികൾ, വരികളിൽ
ഒതുങ്ങാത്ത പ്രതിഭാസമേ!!!എന്റെ സുഹൃത്തിന് നന്ദി..! മുഹമ്മദ് എന്ന വ്യക്ത്വിത്തത്തെ പഠിക്കാൻ പ്രേരിപ്പിച്ചതിന് ... വിട, വർഗീയത പ്രചരിപ്പിച്ച് നബിനിന്ദ പരത്തുന്ന പാവം മനുഷ്യ കൂട്ട് കെട്ടുകളോട്.മുസ്ലിം അല്ലാത്തവരേ, നിങ്ങളും ആ വലിയ മനുഷ്യനെക്കുറിച്ച് പഠിക്കൂ...! ഇസ്ലാം മതത്തിന്റെ അന്ത:സത്ത അറിയാത്ത മുസ്ലിം നാമധാരികളായ ഭീകരവാദികളുടെ തടവറയിൽ നിന്ന് മോചിപ്പിക്കുവിൻ ഈ മനുഷ്യ സ്നേഹിയായ മുഹമ്മദിനെ ... നമ്മുടെ ഭാരതീയ വേദങ്ങളിലും ഈ മനുഷ്യനെക്കുറിച്ച് പറയുന്നുണ്ടത്രെ. അതിനെക്കുറിച്ച് ഞാൻ പഠിച്ചിട്ടില്ല .സംസ്കൃത മൊക്കെ അറിയുന്ന വേദ പണ്ഡിതർ സത്യ സന്ദമായി പഠിച്ച് സത്യം മൂടി വെക്കാതെ പറയുമോ?
                                                                                        

2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

"ബാങ്ക് വിളി" യിലെ ഈ സത്യം അറിയുന്ന എത്രപേരുണ്ട്.


ഭൂമധ്യ രേഖയുടെ കിഴക്കേത്തലക്കലുള്ള  ഇന്തോനേഷ്യ. നിരവധി കൊച്ചു കൊച്ചു ദ്വീപുകളടങ്ങുന്ന രാജ്യമാണല്ലോ ഇന്തോനേഷ്യ. ജാവ, സുമാത്ര, ബോർനിയോ, സൈബിൽ അങ്ങനെ. ഇന്തോനേഷ്യയുടെ കിഴക്കുള്ള സൈബിലിൽ രാവിലെ അഞ്ച് മുപ്പതിന് പ്രഭാത നിസ്കാരത്തിനുള്ള ബാങ്കിന് സമയമായി എന്നിരിക്കട്ടെ. അവിടുത്തെ ആയിരക്കണക്കിന് പള്ളികളിൽ നിന്ന് സുബ്‌ഹി ബാങ്ക് ഉയരുകയായി.

ഈ  പ്രക്രിയ അങ്ങനെ പടിഞ്ഞാറൻ  ഇന്തോനേഷ്യയിലേക്ക് തുടരുന്നു. കിഴക്കൻ-പടിഞ്ഞാറൻ ഇന്തോനേഷ്യകൾ തമ്മിലുള്ള സമയ വ്യത്യാസം ഒന്നര മാണിക്കൂറാണ്. സൈബിലിൽ ബാങ്ക് വിളി കഴിയുന്ന ഉടൻ ജക്കാർത്തയിൽ തുടങ്ങുകയായി. പിന്നെ സുമാത്രയിൽ.  ഒന്നര മണിക്കൂർ തുടർച്ചയായ ബാങ്ക് വിളികളാണ്. ഇന്തോനേഷ്യയിലെ ബാങ്ക് വിളികൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ മലേഷ്യയിൽ ബാങ്ക് വിളി തുടങ്ങിക്കഴിയും. അടുത്തത് ബർമ്മയാണ്. ജക്കാർത്തയിലെ ബാങ്ക് വിളിക്ക് ഒരു മണിക്കൂർ ശേഷം ധാക്കയിൽ സുബ്‌ഹി ബാങ്കിന്റെ സമയമാകും.
പിന്നെ കൽക്കട്ട മുതൽ ശ്രീ നഗർ വരെ ബാങ്ക് വിളി മുഴങ്ങാൻ തുടങ്ങും.  പിന്നെ ബോംബെയിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്കും ബാങ്ക് വിളി വ്യാപിക്കുന്നു.

(ഇന്ത്യയിൽ സ്റ്റാൻഡേഡ് ടൈം ആണെങ്കിലും സൂര്യാദയത്തിൽ സമയ വ്യത്യാസമുണ്ടല്ലോ.
അതായത് സൂര്യനുദിക്കുമ്പോൾ ഡൽഹിയിൽ കാണുന്ന യഥാർത്ഥ സമയാന്തരീക്ഷം ആയിരിക്കില്ല തിരുവനന്തപുരത്ത്. അസ്തമയവും അങ്ങനെ തന്നെ.  ഗുജറാത്തും ആസ്സാമും തമ്മിൽ ബാങ്ക് വിളിയിൽ നാൽപ്പത് മിനുട്ടിലേറെ വ്യത്യാസമുണ്ട്. കേരളത്തിൽ തന്നെ തെക്കൻ കേരളവും വടക്കൻ കേരളവുമായി ബാങ്ക് വിളിയിൽ പത്ത് പന്ത്രണ്ട് മിനുട്ട് വ്യത്യാസമുണ്ട്).

ശ്രീനഗറിലും പാക്കിസ്ഥാനിലെ സിയാൽക്കോട്ടും സുബ്‌ഹി ബാങ്ക് ഒരേ സമയത്താണ്. എന്നാൽ കോത്ത, കറാച്ചി, ബലൂചിസ്ഥാനിലെ ഗൊവാദാർ എന്നിവടങ്ങളുമായി സിയാൽക്കോട്ടിലെ സമയത്തിന് 40 മിനുട്ട് വ്യത്യാസമുണ്ട്. ഈ വ്യത്യസ്ത സമയമത്രയും സുബ്‌ഹി ബാങ്ക് നിരവധി പള്ളികളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.

 ബലൂചിസ്ഥാനിൽ തീരും മുമ്പ് അഫ്‌ഗാനിസ്ഥാനിൽ തുടങ്ങും.

പിന്നെ മസ്‌കറ്റിൽ.  മസ്‌കറ്റും ബാഗ്‌ദാദും തമ്മിൽ ഒരു മണിക്കൂർ സമയവ്യത്യാസമുണ്ട്.

ഈ ഒരു മണിക്കൂറിൽ ബാങ്ക് മുഴങ്ങുന്നത്  മസ്കറ്റിൽ നിന്ന് സൗദി അറേബ്യയിലേക്ക്, മക്കയിലും മദീനയിലുമായിരിക്കും. തുടർന്ന് യെമൻ, യു എ ഇ, കുവൈറ്റ് അങ്ങനെ ഇറാഖിൽ.  ബാഗ്‌ദാദും ഈജിപ്തിലെ അലക്സാണ്ട്രിയയും തമ്മിൽ ഒരു മണിക്കൂർ സമയവ്യത്യാസം. ഈ സമയത്ത് വാങ്ക് മുഴങ്ങുന്നത് സിറിയയിലും ഈജി‌പ്തിലും സോമാലിയയിലും സുഡാനിലും ആയിരിക്കും. അലക്സാണ്ട്രിയയും ഇസ്തംബൂളും  ഒരേ രേഖാംശത്തിലാണ്. കിഴക്കൻ-പടിഞ്ഞാറൻ തുർക്കികൾ തമ്മിലുള്ള സമയ വ്യത്യാസം ഒന്നര മണിക്കൂർ. ഈ സമയത്ത് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ബാങ്ക് വിളി മുഴങ്ങിത്തുടങ്ങും.

അലക്സാണ്ട്രിയയും ട്രിപ്പോളിയും തമ്മിൽ സമയ വ്യത്യാസം ഒന്നരമണിക്കൂർ. ഈ സമയത്ത് ആഫ്രിക്ക മുഴുവൻ ബാങ്ക് വിളി കേൾക്കുകയായി. അങ്ങനെ ഇന്തോനേഷ്യയിൽ തുടങ്ങിയ ബാങ്ക് വിളി ഒമ്പതര മണിക്കൂറിന് ശേഷം അറ്റ്‌ലാന്റിക്കിന്റെ കിഴക്കൻ തീരത്തെത്തുകയായി. ഓർക്കുക, ഈ സമയമത്രയും ഭൂമിയിൽ ബാങ്ക് വിളി നിലക്കുന്നില്ല.

 സുബ്‌ഹി ബാങ്ക് അറ്റ്‌ലാന്റിക്ക് തീരത്ത് എത്തുന്നതിന് മുമ്പ് തന്നെ കിഴക്കൻ ഇന്തോനേഷ്യയിൽ ളുഹർ ബാങ്കിന്റെ സമയയിക്കഴിഞ്ഞിരിക്കും. അവിടെ ളുഹർ ബാങ്ക് മുഴങ്ങും.  അവിടുത്തെ ളുഹർ ബാങ്ക് മസ്‌കറ്റിലെത്തുന്നതിന് മുമ്പ് തന്നെ വീണ്ടും കിഴക്കൻ ഇന്തോനേഷ്യയിൽ അസർ ബാങ്ക് മുഴങ്ങിക്കഴിഞ്ഞിരിക്കും ! ഈ അസർ ബാങ്ക് ധാക്കയിലെത്തുന്നതിന് മുമ്പ് തന്നെ കിഴക്കൻ ഇന്തോനേഷ്യയിൽ മഗ്‌രിബ് ബാങ്ക് വിളിക്കും. സുമാത്രയിൽ മഗ്‌രിബ് ആകുമ്പോഴേക്കും സൈബിലിൽ ഇശാ ബാങ്ക് മുഴങ്ങും !

ഇന്തോനേഷ്യയിൽ സുബ്‌ഹി ബാങ്ക് മുഴങ്ങുമ്പോൾ ആഫ്രിക്കയിൽ ഇശാ ബാങ്ക് മുഴങ്ങുകയാവും.
ഭൂഗോളത്തിന്റെ മറുപകുതിയിൽ ഈ പ്രക്രിയ ആവർത്തിക്കപ്പെടുന്നു...
വടക്കേ അമേരിക്കയിലെയും യൂറൂപ്പിലെയും  തെക്കേ അമേരിക്കയിലെയും സ്ഥിതി ഇതു തന്നെ.

 ചുരുക്കത്തിൽ 24 മണിക്കൂറും ഭൂമിയിൽ ബാങ്കിന്റെ അലയൊലികൾ ഉയരുന്നതായി മനസ്സിലാക്കാം.

സത്യത്തിൽ ഈ ചായ ഒരു സംഭവം തന്നെ .


കാലിച്ചായ , പാൽ ചായ , കട്ടൻ ചായ , മീഡിയം ചായ , സ്ട്രോങ്ങ്‌ ചായ , പൊടിച്ചായ , വിത്ത്‌ഔട്ട്‌, മധുരം കമ്മി ...
ഇങ്ങനെ പലപേരിലും അറിയപ്പെടുന്ന എല്ലാ ചായയിലും കൂട്ട്
പഞ്ചസാര , ചായപ്പൊടി , പാൽ , തിളച്ച വെള്ളം ഇവയാണ് എങ്കിലും ഓരോ
ചായയും  നമ്മിൽ ഉണർത്തുന്ന  നിർവൃതികൾ , വൈകാരിക ഭാവങ്ങൾ അനുഭൂതികൾ തികച്ചും വ്യത്യസ്തവും രസകരവുമാണ് .

അതി രാവിലെ കിടക്കയിൽ നിന്ന് എഴുന്നേറ്റ ഉടനെ കുടിക്കുന്ന ചായയുടെ രുചിയല്ല ഏറെ ക്ഷീണിച്ചു തളർന്ന ശേഷം കുടിക്കുന്ന ചായ

വീട്ടിലേക്കു കേറിച്ചെന്ന പാടെ ഭാര്യ ഉണ്ടാക്കിത്തരുന്ന ചൂടുള്ള ചായയുടെ മധുരം വേറെ ,
പെണ്ണ് കാണാൻ ചെന്നിട്ടു കുട്ടിയെ ഇഷ്ടപ്പെട്ട സന്തോഷത്തിൽ മൊത്തിക്കുടിക്കുന്ന ചായയുടെ രസം വേറെ ,
ഇഷ്ടപ്പെട്ടില്ലെങ്കിൽ കുടിക്കുന്ന ചായയുടെ 'ടേസ്റ്റ്' വേറെ.

മഴ നനഞ്ഞു വീട്ടിലേക്ക് കേറി ചെല്ലുമ്പോൾ തല തോർത്തി തന്നു ഉമ്മ കൊണ്ട് വന്നു തരുന്ന സ്നേഹച്ചായയുടെ സ്വാദ് വേറെ.

അതേ ഉമ്മ തന്നെ രാത്രി ഏറെ വൈകി പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു കട്ടൻ ചായ ഉണ്ടാക്കി കൊണ്ട് വന്നു തരുന്ന  പാതിരാ ചായയുടെ 'ഉന്മേഷം' വേറെ.

കഥ എഴുതുമ്പോൾ , ചിന്ത പുകയുമ്പോൾ,  അവളുണ്ടാക്കി കൊണ്ട് തരുന്ന
ചിന്തക്ക് തീ പടർത്തുന്ന
'ഭാവന'  ച്ചായക്കും
കല്യാണ ത്തലേന്നു പന്തലിന്റെ പണിയും സവാള അരിയലും മണിയറ ഒരുക്കലും ഒക്കെയായി ആർമാദിക്കുമ്പോൾ പെങ്ങൾ വലിയ ഒരു ട്രേയിൽ കൊണ്ട് വന്നു തരുന്ന 'കല്യാണ ചായക്കും' രസമൊന്നു വേറെ.

വല്ല സത്ക്കാരങ്ങൾക്കോ സദ്യകൾക്കോ ചെന്നിട്ടു ബിരിയാണി തട്ടി അവസാനം
അതൊന്നു ഒതുങ്ങാൻ കുടിക്കുന്ന 'ദം ചായ'ക്കും  , പാർട്ടി കഴിഞ്ഞു പോകാൻ നേരം തരുന്ന 'പോകാൻ ചായ' ക്കും
എല്ലാം ഒരേ രുചിയല്ല . സ്വാദല്ല . .!

നമ്മുടെ ഗ്രാമത്തിലെ  ചായക്കടയിൽ നിന്ന്
സൊറ പറഞ്ഞും പത്രം വായിച്ചും  കുടിക്കുന്ന മക്കാനിച്ചായക്ക്‌
അനുഭൂതി  വേറെ .

വിനോദ യാത്രയിലും ഉല്ലാസ വേളകളിലും കറങ്ങി നടക്കുമ്പോൾ കോടമഞ്ഞിന്റെ കുളിരും ടൂറിന്റെ ത്രില്ലും അനുഭവിച്ച്  വഴി യോരത്തു നിന്ന് കുടിക്കുന്ന ഉല്ലാസച്ചായയുടെ നിർവൃതി വേറെ .

വല്ലാതെ ടെൻഷൻ അടിക്കുമ്പോൾ സ്വയം ഉണ്ടാക്കി കുടിക്കുന്ന സുലൈമാനി പകരുന്ന 'പ്രഷർ ചായ'യുടെ ആവേശം വേറെ .

തികച്ചും സർപ്രൈസ് ആയി ഭാര്യയ്ക്ക് വല്ല സമ്മാനവും കൊണ്ട്  പോയി കൊടുത്ത വകയിൽ അപ്പോൾ തന്നെ അവളുണ്ടാക്കി തരുന്ന
'റൊമാൻസ് ചായ'യുടെ 'ചൂട്' വേറെ .

ചേരുവ ഒന്നാണ് ..
പക്ഷേ അവസരത്തിനും സാഹചര്യത്തിനും നമ്മുടെ
മാനസിക അവസ്ഥയ്ക്കും അനുസരിച്ച് ചായ പകരുന്ന അനുഭൂതികൾ
അവർണ്ണനീയം തന്നെ .

എന്താല്ലേ !!!
😍☕☕

2016, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

പരിശുദ്ധ കഅബയെ കുറിച്ച് ഒരു ലഘു പഠനം🕋



കഅ്ബ എന്ന വാക്കിനര്‍ത്ഥം എന്ത്?
– സമചതുര രൂപം
? ഭൂമിയിലെ ആദ്യത്തെ പള്ളി ഏത്?
– കഅ്ബ
? കഅ്ബ ആദ്യമായി നിര്‍മ്മിച്ചതാര്?
– മലക്കുകള്‍
? കഅ്ബാലയം എന്തിന്റെ മാതൃകയിലാണ്?
– ആകാശത്ത് മലക്കുകള്‍ ത്വവാഫ് ചെയ്യുന്ന ബൈത്തുല്‍ മഅ്മൂറിന്റെ മാതൃകയില്‍
? പിന്നീട് കഅ്ബ പണിതത് ആര്?
– ആദം(അ)
? ആദമി(അ)നു ശേഷം കഅ്ബ പണിതത്?
– ഇബ്‌റാഹീം(അ), ഇസ്മാഈല്‍(അ) എന്നിവര്‍
? പുനര്‍നിര്‍മ്മാണത്തിന് വേണ്ടി കഅ്ബയുടെ ചുമര്‍ പൊളിച്ചുതുടങ്ങിയത് ആര്?
– വലീദ് ബ്‌നു മുഗീറ
? ഇബ്‌റാഹീം(അ) നിര്‍മ്മിച്ച കഅ്ബയുടെ അടിത്തറ ഖുറൈശികള്‍ പൂര്‍ത്തിയാക്കാഞ്ഞത് എന്ത്‌കൊണ്ട്?
– കഅ്ബാ പുനര്‍നിര്‍മ്മാണത്തിന് സംഭരിച്ച ‘ശുദ്ധസമ്പത്ത്’ തീര്‍ന്ന കാരണത്താല്‍
? എടുപ്പ് നിര്‍മ്മിക്കാത്ത കഅ്ബയുടെ ആ ഭാഗത്തിന് എന്താണ് പേര്?
– ഹഥ്വീം
? കഅ്ബയുടെ മേല്‍ക്കൂരക്കുള്ള മരം കൊണ്ടുവന്നത് എവിടെ നിന്നാണ്?
– റോമന്‍ കച്ചവടക്കാരുടെ ഒരു തകര്‍ന്ന കപ്പല്‍ ജിദ്ദ തുറമുഖത്തുണ്ടായിരുന്നു. അതിന്റെ മരം വിലക്കു വാങ്ങി.
? ഏത് ആശാരിയാണ് കഅ്ബയുടെ മേല്‍ക്കുര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്?
– റോമന്‍ കപ്പലിലുണ്ടായിരുന്ന ബാഖൂം എന്നു പേരുള്ള ആശാരി
? കഅ്ബയുടെ നീളവും വീതിയും?
– 40 അടി നീളവും 35 അടി വീതിയും 50 അടി ഉയരവുമുള്ള ചതുരരൂപം.
? കഅ്ബയുടെ ഉയരം മീറ്റര്‍ കണക്കില്‍ എത്ര?
– 15 മീറ്റര്‍ ഉയരം
? കഅ്ബയുടെ വാതില്‍ എത്ര ഉയരത്തിലാണ് ഖുറൈശികള്‍ സ്ഥാപിച്ചത്?
– രണ്ടര മീറ്റര്‍ ഉയരത്തില്‍
? കഅ്ബാലയത്തിന്റെ പുനര്‍നിര്‍മ്മാണം നടക്കുമ്പോള്‍ തിരുനബി(സ) കല്ലു ചുമന്ന് കൊണ്ടുവന്നിരുന്നത് എങ്ങനെ?
– നഗ്നമായ തന്റെ ചുമലില്‍ വെച്ച്
? മറ്റു ചെറുപ്പക്കാരെപ്പോലെ ഉടുതുണിയുരിഞ്ഞ് ചുമലില്‍ വെക്കാന്‍ പറഞ്ഞ് പിതൃവ്യന്‍ അബ്ബാസ്(റ) തിരുനബി(സ)യുടെ തുണി അഴിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്ത് സംഭവിച്ചു?
– തിരുനബി(സ) ബോധരഹിതനായി വീണു.
? ഹജറുല്‍ അസ്‌വദ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ഖുറൈശികള്‍ പരിഹരിച്ചത് എങ്ങനെ?
– നാളെ രാവിലെ ആദ്യം കഅ്ബയിലെത്തുന്നയാളെ അതിനു ചുമതലപ്പെടുത്താം എന്ന ആശയത്തില്‍.
? ആരാണ് ഈ ആശയം മുന്നോട്ട് വെച്ചത്?
– ഹുദൈഫ എന്ന് പേരുള്ള അബൂ ഉമയ്യ. (ഇദ്ദേഹം തിരുനബി(സ)യുടെ ഭാര്യ ഉമ്മുസലമ(റ)യുടെ പിതാവാണ്)
? ബാബുബനീശൈബ (ഇന്നത്തെ ബാബുസ്സലാം)യിലൂടെ പിറ്റേന്ന് ആദ്യമായി കഅ്ബയില്‍ പ്രവേശിച്ചതാര്?
– അല്‍ അമീന്‍
? ഹജറുല്‍ അസ്‌വദ് തിരുനബി(സ) സ്ഥാപിച്ചതെങ്ങനെ?
– ഒരു തുണി വിരിച്ച് അതില്‍ ഹജറുല്‍ അസ്‌വദ് വെച്ചു. ഖുറൈശികളിലെ ഓരോ കുടുംബത്തിലെയും നേതാക്കളോട് തുണിപിടിച്ച് ഉയര്‍ത്താന്‍ പറഞ്ഞു. അവരെല്ലാവരും ഹജറുല്‍ അസ്‌വദുള്ള തുണി ഉയര്‍ത്തിയപ്പോള്‍ തിരുനബി(സ) ഹജറുല്‍ അസ്‌വദ് അതിന്റെ യഥാസ്ഥാനത്ത് സ്ഥാപിച്ചു.
കഅ്ബയുടെ പേരുകള്‍ ഏതെല്ലാം?
– 1. കഅ്ബ 2. അല്‍ബൈത്ത് 3. ബൈതുല്ലാഹ് 4. അല്‍ബൈത്തുല്‍ ഹറാം 5. അല്‍ ബൈതുല്‍ അതീഖ് 6. ഖിബ്‌ല.
? കഅ്ബയുടെ പുനര്‍നിര്‍മ്മാണം എത്ര തവണ നടന്നിട്ടുണ്ട്?
– പ്രധാനമായും 12 തവണ.
? ആരെല്ലാമാണ് പുനര്‍നിര്‍മ്മിച്ചത്?
– 1. മലക്കുകള്‍ 2. ആദം(അ) 3. ശീസ്(അ) 4. ഇബ്‌റാഹീം(അ) 5. അമാലിഖഃ 6. ജുര്‍ഹൂം 7. ഖുസ്വയ്യ്ബ്‌നു കിലാബ് 8. ഖുറൈശ് 9. അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) 10. ഹജ്ജാജുബ്‌നു യൂസുഫ് 11. സുല്‍ത്വാന്‍ മുറാദ് അല്‍ ഉസ്മാനി 12. ഖാദിമുല്‍ ഹറമൈന്‍ ഫഹദ്ബ്‌നു അബ്ദില്‍ അസീസ്.
? അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)ന്റെ പുനര്‍നിര്‍മ്മാണം നടന്നതെന്ന്?
– ഹിജ്‌റ 65ല്‍.
? ഹജ്ജാജ്ബ്‌നു യൂസുഫിന്റെ പുനര്‍നിര്‍മ്മാണം?
– ഹിജ്‌റ 74ല്‍.
? സുല്‍ത്താന്‍ മുറാദുല്‍ ഉസ്മാനിയുടെ പുനര്‍നിര്‍മ്മാണം?
– ഹിജ്‌റ 1040ല്‍.
? ഫഹദ് രാജാവിന്റെ പുനര്‍നിര്‍മ്മാണം?
– ഹിജ്‌റ 1417ല്‍.
? ഖുറൈശികള്‍ കഅ്ബ പുനര്‍നിര്‍മ്മിച്ചതെന്ന്?
– ഹിജ്‌റക്ക് 18 കൊല്ലം മുമ്പ്.
? ആദ്യകാലത്ത് കഅ്ബക്ക് പുറത്തേക്ക് എത്ര വാതിലുകളുണ്ടായിരുന്നു?
– രണ്ട്.
? ഇപ്പോള്‍ കഅ്ബക്ക് പുറത്തേക്ക് എത്ര വാതിലുകളുണ്ട്?
– ഒന്ന്.
? ആരാണ് കഅ്ബയുടെ ഒരു വാതില്‍ അടച്ചത്?
– ഖുറൈശികള്‍.
? ഖുറൈശികള്‍ കഅ്ബക്ക് മേല്‍ക്കുര പണിയാനുള്ള കാരണം?
– ചില കള്ളന്മാര്‍ കഅ്ബയില്‍ സൂക്ഷിച്ചിരുന്ന നിധി മോഷ്ടിച്ചു കൊണ്ടുപോയി.

ഹജറുല്‍ അസ്‌വദ്
? ഹജറുല്‍ അസ്‌വദ് എന്ന പേരിന് അര്‍ത്ഥം?
– കറുത്ത കല്ല്.
? ഹജറുല്‍ അസ്‌വദിന്റെ ഉറവിടം?
– സ്വര്‍ഗ്ഗം.
? സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറക്കുമ്പോള്‍ ഹജറുല്‍ അസ്‌വദിന്റെ നിറം എന്തായിരുന്നു?
– ശക്തമായ വെളുപ്പ്.
? വെളുത്ത കല്ലെങ്ങനെയാണ് കറുത്ത കല്ലായത്?
– ആദം സന്തതികളുടെ പാപങ്ങളുടെ പ്രതിഫലനം കൊണ്ട്.
? ഇബ്‌നു സുബൈര്‍(റ) കഅ്ബാലയം പുനര്‍നിര്‍മ്മിച്ചപ്പോള്‍ കഅ്ബയുടെ ഭിത്തിയില്‍ പതിഞ്ഞ ഭാഗം വെളുത്ത നിറത്തില്‍ കണ്ടത് ആര്?
– മുജാഹിദ്(റ).
? കഅ്ബയുടെ ചുമരില്‍ ഹജറുല്‍ അസ്‌വദ് പതിച്ചപ്പോള്‍ എത്ര കല്ലുകളുണ്ടായിരുന്നു?
– ഒന്ന് മാത്രം.
? ഇപ്പോള്‍ ഹജറുല്‍ അസ്‌വദ് എത്ര കഷ്ണങ്ങളാണ്?
– പുറംഭാഗത്ത് എട്ട് കഷ്ണങ്ങള്‍.
? ഹജറുല്‍ അസ്‌വദ് പൊട്ടിയത് എന്ന്?
– ഹിജ്‌റ 319ല്‍.
? ഹജറുല്‍ അസ്‌വദ് ആരാണ് പൊട്ടിച്ചത്?
– ഖിറാമിത്വികള്‍.
? ആരാണ് ഖിറാമിത്വികള്‍?
– അബൂത്വാഹിര്‍ അല്‍ ഖിര്‍മിത്വി എന്ന നേതാവിന്റെ കീഴില്‍ ഒരുമിച്ച് കൂടിയ ശിയാക്കള്‍.
? ശിയാക്കളിലെ ഏതു വിഭാഗക്കാരാണ് ഖിര്‍മിത്വികള്‍?
– ഇസ്മാഈലിയതുല്‍ ബാത്വിനിയ്യ വിഭാഗം.
? ഖിറാമിത്വി ചെയ്ത അതിക്രമം എന്ത്?
– കഅ്ബയില്‍ അതിക്രമിച്ച് കയറി ഹജറുല്‍ അസ്‌വദ് പുഴക്കി എടുത്തു.
? ഹജറുല്‍ അസ്‌വദ് എങ്ങോട്ടാണ് അവര്‍ കടത്തിക്കൊണ്ട് പോയത്?
– അഹ്‌സാഅ് എന്ന പ്രദേശത്തേക്ക്.
? പിന്നീട് എന്നാണ് ഹജറുല്‍ അസ്‌വദ് പുനഃസ്ഥാപിച്ചത്?
– ഹിജ്‌റ 339ല്‍.
? ഹജറുല്‍ അസ്‌വദിന്റെ പുറത്തേക്ക് കാണുന്ന ഓരോ കഷ്ണത്തിന്റെയും വലിപ്പം എത്ര?
– ഏറ്റവും വലിയതിന് ഒരു കാരക്കയുടെ വലിപ്പം മാത്രം.
? ഹജറുല്‍ അസ്‌വദിന്റെ കഷ്ണങ്ങള്‍ ഇപ്പോള്‍ ഉറപ്പിച്ചിരിക്കുന്നത് എന്തിലാണ്?
– വെള്ളികൊണ്ട് പൊതിഞ്ഞ മറ്റൊരു വലിയ കല്ലില്‍.
? ഹജറുല്‍ അസ്‌വദിന്റെ പോരിശകളില്‍ ചിലത്?
– 1. സ്വര്‍ഗ്ഗത്തിലെ കല്ല്.
2. ഇബ്‌റാഹീം നബി(അ) സ്ഥാപിച്ചത്.
3. തിരുനബി(സ)യുടെ തിരുകരങ്ങള്‍ കൊണ്ട് പുനഃസ്ഥാപിച്ചത്.
4. തിരുനബി(സ)യുടെ ചുംബനം ലഭിച്ച കല്ല്.
5. മുന്‍കാല പ്രവാചകന്മാരുടെ ചുംബനം ലഭിച്ച കല്ല്.
6. ത്വവാഫിന്റെ ആരംഭവും അവസാനവും.
7. കോടാനുകോടി സ്വാലിഹീങ്ങളുടെ ചുണ്ട് പതിഞ്ഞ കല്ല്.
8. ദുആഇന് ഉത്തരം ലഭിക്കുന്ന സ്ഥലം.
9. അഭിവാദ്യമര്‍പ്പിച്ചവര്‍ക്ക് അന്ത്യനാളില്‍ ശുപാര്‍ശ ചെയ്യുന്ന കല്ല്.
? ഹജറുല്‍ അസ്‌വദിന് ആദ്യമായി വെള്ളി കൊണ്ട് ആവരണം ഉണ്ടാക്കിയത് ആര്?
– അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ).

മുല്‍തസം

? എന്താണ് മുല്‍തസം?
– ഹജറുല്‍ അസ്‌വദിന്റെയും കഅ്ബയുടെ വാതിലിന്റെയും ഇടയിലുള്ള സ്ഥലം.
? ഈ സ്ഥലത്തിന്റെ പ്രത്യേകത?
– ദുആഇന് ഇജാബത്ത് ഉറപ്പുള്ള സ്ഥലം. തിരുനബി(സ) ദുആ ചെയ്ത സ്ഥലം.

ഹഥ്വീം

? ഹഥ്വീം എന്നാലെന്ത്?
– കഅ്ബാലയത്തിന്റെ പുറത്ത് കാണുന്ന അര്‍ദ്ധവൃത്താകൃതിയിലുള്ള കെട്ട്.
? ഇത് കഅ്ബയില്‍ പെട്ടതാണോ?
– അതെ.
? എന്തുകൊണ്ടാണ് അതിനു മുകളില്‍ എടുപ്പ് നിര്‍മ്മിക്കാതിരുന്നത്?
– ഖുറൈശികളുടെ കയ്യില്‍ ‘ശുദ്ധസമ്പത്ത്’ തീര്‍ന്നുപോയതിനാല്‍.
? ഹഥ്വീമിന്റെ നീളം?
– 6 മുഴവും ഒരു ചാണും (ഏകദേശം 3 മീറ്റര്‍)

മീസാബ്
? മീസാബ് എന്നാലെന്ത്?
– കഅ്ബയുടെ മുകളില്‍ വീഴുന്ന വെള്ളം താഴേക്ക് ഒഴുക്കാനുള്ള സ്വര്‍ണ്ണപ്പാത്തിയാണ് മീസാബ്.
? മീസാബ് ആദ്യമായി സ്ഥാപിച്ചത് ആര്?
– ഖുറൈശികള്‍.
? മീസാബിന്റെ പ്രത്യേകത?
– ഇതിനു ചുവട്ടില്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്.

റുക്‌നുല്‍ യമാനി
? റുക്‌നുല്‍ യമാനി എന്നാലെന്ത്?
– യമനിനോട് അഭിമുഖമായി നില്‍ക്കുന്ന കഅ്ബയുടെ മൂലയാണ് റുക്‌നുല്‍ യമാനി.
? റുക്‌നുല്‍ യമാനിയുടെ പ്രത്യേകത?
– തിരുനബി(സ) റുക്‌നുല്‍ യമാനി തൊട്ടുമുത്താറുണ്ടായിരുന്നു.

ശാദിര്‍വാന്‍
? ശാദിര്‍വാന്‍ എന്നാലെന്ത്?
– കഅ്ബയുടെ അടിത്തറയോട് ചേര്‍ത്ത് നിര്‍മ്മിച്ച ചെറിയ മതിലാണ് ശാദിര്‍വാന്‍.
? ശാദിര്‍വാനിന്റെ ഉയരം, വീതി?
– 13 സെ.മീ ഉയരം, 45 സെ.മീ വീതി.

കഅ്ബയുടെ ഉള്‍വശം

? കഅ്ബയുടെ ഉള്ളില്‍ എത്ര തൂണുകളുണ്ട്?
– മൂന്ന്.
? അവകള്‍ എന്തിനാല്‍ നിര്‍മ്മിച്ചതാണ്?
– മരം കൊണ്ട്.
? കഅ്ബയുടെ ഉള്ളില്‍ തിരുനബി(സ) നിസ്‌കരിച്ച സ്ഥലത്താണ് ……………… ഉള്ളത്.
– മിഹ്‌റാബ്.
? കഅ്ബാലയത്തിനുള്ളില്‍ ഏതു ഭാഗത്തേക്ക് തിരിഞ്ഞാണ് നിസ്‌കരിക്കേണ്ടത്?
– ഏതു ഭാഗത്തേക്ക് തിരിഞ്ഞും നിസ്‌കരിക്കാം.

കഅ്ബയുടെ വാതില്‍
? ഇബ്‌റാഹീം നബി(അ) കഅ്ബ പണിതപ്പോള്‍ എത്ര വാതിലുകളുണ്ടായിരുന്നു?
– 2 വാതിലുകള്‍.
? ഏതു ഭാഗത്തായിരുന്നു ആ വാതിലുകള്‍?
– കിഴക്കും പടിഞ്ഞാറും ഭാഗത്ത്.
? അന്നത്തെ വാതിലിന് പാളികളുണ്ടായിരുന്നോ?
– ഇല്ല, കേവലം കവാടം മാത്രം.
? അന്ന് ജനങ്ങള്‍ ഏതു വാതിലിലൂടെ പ്രവേശിക്കും?
– കിഴക്ക് വാതിലിലൂടെ പ്രവേശിച്ച് പടിഞ്ഞാറ് വാതിലിലൂടെ പുറത്ത് കടക്കും.
? ഈ വാതിലുകള്‍ എത്ര ഉയരത്തിലായിരുന്നു?
– തറ നിരപ്പില്‍.
? കഅ്ബക്ക് അടക്കാനും തുറക്കാനും പറ്റുന്ന വാതില്‍ സ്ഥാപിച്ചതാര്?
– യമന്‍ രാജാവായിരുന്ന അസ്അദ് തുബ്ബഅ് മൂന്നാമന്‍.
? കഅ്ബയുടെ പടിഞ്ഞാറ് ഭാഗത്തെ വാതില്‍ അടച്ചത് ആര്?
– ഖുറൈശികള്‍.
? കിഴക്ക് ഭാഗത്തെ വാതില്‍ ഖുറൈശികള്‍ എത്ര ഉയര്‍ത്തി?
– രണ്ട് മിസ്വ്‌റാഅ്
? ഖുറൈശികള്‍ ഒരു വാതില്‍ അടച്ചതും അടുത്തത് ഉയര്‍ത്തിയതും എന്തിന്?
– അവര്‍ക്ക് ഇഷ്ടപ്പെട്ടവരെ കയറ്റാനും അല്ലാത്തവരെ തടയാനും.

ബാബുത്തൗബ

? ബാബുത്തൗബ എന്നാലെന്ത്?
– കഅ്ബാലയത്തിന്റെ ഉള്ളില്‍ കവാടത്തിന് വലതുഭാഗത്ത് മേല്‍ക്കൂരയിലേക്ക് കയറാനുള്ള കോണിയും കവാടവും ഉണ്ട്. ഈ കവാടത്തിനാണ് ബാബുത്തൗബ എന്ന് പറയുന്നത്. ഇത് കഅ്ബയുടെ ഉള്‍വശത്താണ്. ഇതിനും പൂട്ടും മറയും (സിതാറ) ഉണ്ട്.
? കഅ്ബയുടെ രണ്ട് വാതിലുകളും നിര്‍മ്മിച്ചിരിക്കുന്ന ലോഹം?
– തനിത്തങ്കം.
? എന്നാണ് സ്വര്‍ണ്ണവാതിലുകളുടെ പണി പൂര്‍ത്തിയായത്?
– ഹിജ്‌റ 1399ല്‍.

*Z@c കിഴക്കേതിൽ*

*വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ -*

2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

വിലാപ യാത്രയിൽ അച്ഛനു തുണപോയവൾ..'

അച്ഛൻ അതിൽ ഒപ്പിട്ടു. നിയമപരമായി അച്ഛനും അമ്മയും പിരിഞ്ഞിരിക്കുന്നു. ഇനി ഒരിക്കലും അവർ ഒന്നിച്ച്‌ ഉണ്ടാവില്ല. അമ്മ ദൂരെയെങ്ങോട്ടോ പോകുമെന്നുറപ്പായിരിക്കുന്നു. ന്യായാധിപന്റെ വിധി മകൾക്ക്‌ അച്ഛനൊപ്പം പോകാം എന്നാണ്. അപ്പോൾ അമ്മ എന്നെയും പിരിയുകയാണ്.

വിധി വന്നതിൽ പിന്നെ അമ്മയുടെ മുഖം മുൻപൊരിക്കലുമല്ലാത്തത്ര ശാന്തമാണ്. സന്തോഷമോ സങ്കടമോ ഇല്ല. എത്രയെത്ര ഭാവങ്ങൾ മിന്നിമാഞ്ഞ മുഖമായിരുന്നു അമ്മയുടേത്‌. ഞാൻ ഭൂമിയിൽ കണ്ണു തുറന്ന ആദ്യനിമിഷങ്ങളിൽ കണ്ട മുഖം അമ്മയുടേതായിരിക്കണം. ഓർമ്മയില്ല.
പക്ഷേ, അച്ഛൻ വല്ലാതെ തളർന്നതായി തോന്നുന്നു. ആ മുഖത്ത്‌ പ്രതീക്ഷയെല്ലാം അവസാനിച്ചിരിക്കുന്നു. അച്ഛനൊരിക്കലും അമ്മയെ പിരിയാൻ ആഗ്രഹിച്ചിരുന്നില്ല എന്നെനിക്കുറപ്പാണ്. അമ്മയും അങ്ങനെ ആഗ്രഹിച്ചിരുന്നു എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഉറപ്പായും ഇല്ല. പിന്നെ എന്തിനാ അമ്മയിങ്ങനെ? അറിയില്ല.

അച്ഛൻ അമ്മയുടെ മുഖത്തേക്ക്‌ കുറേ നേരം നോക്കിയിരുന്നു. എന്തൊക്കെയോ അമ്മയോട്‌ പറയുന്നുണ്ട്‌. നിർവ്വികാരതയോടെ അമ്മ കേട്ടിരിക്കുന്നു. ഇതിനു മുൻപൊരിക്കലും അമ്മ ഇങ്ങനെയായിരുന്നില്ല. അച്ഛൻ പറയുന്നതിനെല്ലാം അമ്മക്ക്‌ മറുപടികളോ മറു ചോദ്യങ്ങളോ ഉണ്ടായിരുന്നു. അവക്കെല്ലാം ചെറുചിരിയുടെയോ തെല്ലുവാശിയുടേയോ തലയാട്ടി ശരിവക്കലിന്റെയോ എതിർപ്പിന്റെയോ ചുവയുമുണ്ടായിരുന്നു. ഇന്നിപ്പോൾ ഇങ്ങനെ അമ്മയെ നിശബ്ദമാക്കുന്നതെന്താവും? ഇടക്ക്‌ അച്ഛൻ എന്നെ നോക്കുന്നുണ്ട്‌, എന്നെ ചൂണ്ടി എന്തോ പറയുന്നുണ്ട്‌. അമ്മക്ക്‌ വലിയ ഭാവമാറ്റമൊന്നുമില്ല. എല്ലാം തീരുമാനിച്ചുറപ്പിച്ചത്‌ പോലെ തന്നെ. ഇനിയാരെന്ത്‌ പറഞ്ഞാലും ഞാൻ തീരുമാനിച്ചു കഴിഞ്ഞു എന്ന മട്ട്‌.

'നമുക്കൊന്ന് നടക്കാം..?'
അച്ഛൻ ചോദിച്ചു, അമ്മ എതിർത്തില്ല. അച്ഛൻ എന്നെയും കൂട്ടി. അവർ കുറച്ച്‌ മുൻപിലായി നടന്നു നീങ്ങി. എനിക്കമ്മയോടോ അച്ഛനോടോ എന്തെങ്കിലും പറയണമെന്ന് തോന്നിയില്ല. ചെറുതായി എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിട്ടുണ്ട്‌. കണ്ണീർ മൂടൽ തീർത്ത കാഴ്ചയിൽ രണ്ട്‌ രൂപങ്ങൾ തമ്മിൽ ചേർന്ന് മുന്നിൽ നടന്നു നീങ്ങിക്കൊണ്ടിരുന്നു. കല്യാണം കഴിഞ്ഞു പുതുമോടിയോടെ തമ്മിൽ പ്രണയിച്ച്‌ നടക്കുന്ന ഇണകളെ പോലെ അവർ നടക്കുന്നു. നടക്കട്ടെ, ഇനിയൊരിക്കലും അവർ ഇങ്ങനെ ചേർന്ന് നടക്കില്ല, ഇനിയൊരിക്കലും ഞാൻ ഈ കാഴ്ച കാണുകയുമില്ല. ശല്യപ്പെടുത്തേണ്ട, പറയാനുള്ളതെല്ലാം പറഞ്ഞുതീർത്ത്‌ അവർ യാത്ര പറയട്ടെ. എന്തൊക്കെ പറയാനുണ്ടാവും?

അവർ ആദ്യം കണ്ട്‌ മുട്ടിയതിനെ പറ്റി? വിവാഹത്തിനു സമ്മതം മൂളിയതിനെപറ്റി? പ്രണയം പങ്ക്‌ വച്ചതിനെ പറ്റി? ചിലപ്പോ ഞാൻ അവരുടെ ജീവിതത്തിലേക്ക്‌ കടന്ന് വരുന്നു എന്നറിഞ്ഞ ദിവസത്തെ പറ്റി? ഏയ്‌, അതാവില്ല. കഴിഞ്ഞ കാലത്തെ കുറിച്ചാവില്ല. കഴിഞ്ഞു പോയ ദിനങ്ങളെയോർത്തോ കിട്ടാതെ പോയ സൗഭാഗ്യങ്ങളെക്കുറിച്ചോർത്തോ പരിഭവങ്ങൾ പറഞ്ഞ്‌ അമ്മയെ ഇത്‌ വരെ കണ്ടിട്ടില്ല. പോയകാലത്തെ ചുരുക്കം ചില സുന്ദരയോർമ്മകളെ നുണഞ്ഞിരിക്കുന്ന പതിവും അമ്മക്കില്ലായിരുന്നു. അമ്മയുടെ എല്ലാ സ്വപ്നങ്ങളും പല കൈ വഴിയിലൂടെ ഒഴുകിയെത്തുന്നത്‌ എന്നെ നല്ല നിലക്ക്‌ വിവാഹം കഴിപ്പിച്ചയക്കുക എന്ന അവസാന ലക്ഷ്യത്തിലേക്കായിരുന്നു.

അതാവും. നല്ല ഉടയാടകളും ആഭരണനങ്ങളും അണിയിച്ച്‌ എന്നെ അയക്കുന്ന നാളയെ പറ്റിയാവും. അമ്മ ഓരോ നിർദ്ദേശങ്ങൾ പറയുന്നുണ്ടാവും. അച്ഛൻ ശ്രദ്ധിച്ചു കേൾക്കുന്നുണ്ടാവും. അല്ലെങ്കിൽ അച്ഛൻ വലിയ വായിൽ അമ്മക്ക്‌ ചില ഉറപ്പുകൾ കൊടുക്കുന്നുണ്ടാവും. ഇത്ര പവൻ സ്വർണ്ണവും ഇത്ര രൂപയും കൊടുത്തെന്നെ അയക്കാമെന്ന്. എന്തായാലും അവർ സംസാരിക്കട്ടെ, അവസാനമായി.

പണ്ടൊരിക്കൽ അപ്രതീക്ഷിതമയി അടുക്കളയിലേക്ക്‌ ഓടിച്ചെന്നതും കെട്ടിപ്പിടിച്ച്‌ നിൽക്കുന്ന അച്ചനെ എന്നെ കണ്ടതോടെ 'ദേ നമ്മുടെ മോൾ' എന്ന് ചളിപ്പോടെ പറഞ്ഞ്‌ അമ്മ തള്ളിമാറ്റി കുതറിയതും അച്ഛന്റെ കൈ കൊണ്ടൊരു ചട്ടി താഴെ വീണുടഞ്ഞതും, അത്‌ കണ്ട്‌ 'നശിപ്പിച്ചോ മനുഷ്യാ, നമുക്കൊരു മോളാ, അവളെ കെട്ടിക്കാനുള്ളതാ' എന്ന് പറഞ്ഞതും ഇന്നലെ നടന്നത്‌ പോലെ ഓർമ്മ വരുന്നു. പൊട്ടാതിരിക്കുന്ന ഓരോ ചട്ടിയിലും കലത്തിൽ വീഴാൻ വൈകുന്ന ഓരോ അരിമണിയിലും എന്റെ നല്ല ഭാവിയെ കണ്ടിരുന്നു അമ്മ.

പെൺകുട്ടികളെ സ്കൂൂളിലയക്കണ്ട എന്നെല്ലാരും പറഞ്ഞപ്പോഴും 'എന്റെ മോൾ പഠിച്ചോട്ടെ, അല്ലേൽ നിങ്ങളെ പോലൊരു കോന്തനു തന്നെ അവളെ കൊടുക്കേണ്ടി വരും' എന്നമ്മയുടെ വാക്കുകൾക്ക്‌ മുൻപിൽ അച്ചൻ ചമ്മി കീഴടങ്ങിയതും എല്ലാം  മുന്നിൽ തെളിയുന്നുണ്ട്‌. അച്ഛൻ എപ്പോഴും അമ്മയുടെ മുൻപിൽ തോറ്റിട്ടേയുള്ളു. അതിൽ അച്ഛനൊരഭിമാനക്കുറവോ അമ്മക്കൊരു അഹങ്കാരമോ ആയി കണ്ടിട്ടില്ല. അല്ലെങ്കിൽ അമ്മയുടെ മുമ്പിൽ തോൽക്കുന്നതച്ഛനൊരു ഹരമായിരുന്നിരിക്കണം. ആ അച്ഛനെ ഉപേക്ഷിച്ചാണമ്മയിന്ന് പോകാൻ കാത്ത്‌ നിൽക്കുന്നത്‌. ഇവിടെയും അച്ഛൻ തോൽക്കുകയാണ്. അമ്മയുടെ മുന്നിൽ.

കുറച്ചേറെ നടന്നിരിക്കുന്നുവെന്ന് കാൽ കഴച്ച്‌ തുടങ്ങിയപ്പോഴാണ്ൺ ഓർമ്മ വന്നത്‌. അച്ഛൻ വിയർത്ത്‌ ക്ഷീണിച്ചിരിക്കുന്നു. അമ്മ ഇപ്പഴും ഉഷാറായി തന്നെ. അടുക്കളയിൽ നിലക്കാത്ത യന്ത്രം പോലെ പ്രവർത്തിക്കുന്ന തനിക്ക്‌ ഈ യാത്ര വല്ലതുമാണോ എന്നൊരു ഭാവമാകാം ചിലപ്പൊ. അച്ചൻ ഒരിടത്ത്‌ കുറച്ച്‌ നേരം ഇരുന്നു. അമ്മയും. ഞാൻ ഇത്തിരി മാറിയിരുന്നു.

അൽപം കഴിഞ്ഞ്‌ അച്ഛൻ വീണ്ടും എഴുന്നേറ്റു. 'പോകാം..?' അമ്മക്ക്‌ എതിർപ്പൊന്നും കണ്ടില്ല. ഞങ്ങൾ നടപ്പ്‌ തുടർന്നു. വലിയ പാതകൾ പിന്നിട്ട്‌ ചെറുനിരത്തുകളിലേക്കും പിന്നീട്‌ എന്റെ കാലുകൾക്കേറ്റവും ഇണങ്ങുന്ന എന്റെ ഗ്രാമത്തിലേക്കുള്ള നടപ്പാതകളിലേക്കും തിരിഞ്ഞു. വഴിയിലുള്ള കല്ലും ചെളിയും അച്ഛനെ കൂടുതൽ പരീക്ഷിച്ചെങ്കിലും അമ്മയുടെ മുൻപിൽ ഇനിയും തോൽക്കരുതെന്ന പോൽ അച്ഛൻ നടന്നു. ഇടക്കെപ്പഴോ അച്ഛന്റെ കണ്ണു നിറഞ്ഞിരിക്കുന്നതായി തോന്നി. എന്റെ കവിളുകളിൽ എന്തായാലും കണ്ണീർ, തോട്‌ വെട്ടിയിരുന്നു.

ഞങ്ങൾ വീടിനോടടുത്തു. ചില പരിചിതമുഖങ്ങൾ ഇടക്ക്‌ ഞങ്ങളെ അനുഗമിക്കുന്നുണ്ടായിരുന്നു. അപരിചിതമായതും. മുറ്റം കടന്നപ്പോഴേക്ക്‌ പലരും ഓടിയെത്തി. ക്ഷീണിതനായിരുന്ന അച്ഛനേക്കാൾ എല്ലാവരും അമ്മയെ ഗൗനിക്കുന്നതായി തോന്നി. ആരോ ഒരു പായ വിരിച്ചു. അച്ഛൻ അമ്മയെ ചുമലിൽ നിന്നിറക്കി, അതിൽ നേരെ കിടത്തി. അമ്മക്കിപ്പോഴും ഭാവമാറ്റമില്ല.

അച്ഛൻ അകത്തു കയറി, മുളപ്പെട്ടി തുറന്നു. അമ്മക്ക്‌ വിവാഹത്തിനു നൽകിയ ചുവന്ന സാരി പുറത്തെടുത്ത്‌ അതിൽ മുഖം ചേർത്ത്‌ ഒരു ശ്വാസമെടുത്തു. അമ്മയുടെ, അമ്മയുണ്ടാക്കുന്ന പലഹാരത്തിന്റെ, അച്ഛന്റെ ബീഡിയുടെ ഗന്ധം എന്റെ മൂക്കിനെ പൊതിയുന്ന പോലെ തോന്നി. അച്ഛൻ അമ്മയെ സാരി പുതപ്പിച്ചു, അടുത്തിരുന്നു. അമ്മയുടെ കവിളിൽ ഉമ്മ വച്ച്‌ ചെവിയിൽ എന്തോ പറഞ്ഞു. ഈ അവസാന യാത്രയിലെങ്കിലും അമ്മയെ ജയിച്ചതിന്റെ സന്തോഷം അച്ഛൻ പങ്കിട്ടതാവാം. എന്നെ കൈ കൊണ്ട്‌ വിളിച്ചു. ഞാനും അമ്മക്കും അച്ഛനും അടുത്തിരുന്നു. അമ്മയുടെ നെറ്റിയിലും കവിളിലും തെരുതെരെ ഉമ്മ വച്ചു. ഒരു ഭാവവ്യത്യാസവും കൂടാതെ അമ്മയത്‌ ഏറ്റുവാങ്ങി. ആയിരം അന്ത്യചുംബനങ്ങൾ..!!

അപ്പോഴേക്കുമാരൊക്കെയോ അങ്ങോട്ടെത്തിത്തുടങ്ങിയിരുന്നു. അതിലാരോ അച്ഛനെ ചൂണ്ടിക്കാണിച്ച്‌ പറഞ്ഞു.
'അത്‌ മാഞ്ചി, ഭാര്യയുടെ ശവം ചുമന്ന് കൊണ്ട്‌ വന്നയാൾ, അടുത്തിരിക്കുന്നത്‌ മാഞ്ചിയുടെ മകൾ, കൂടെയുണ്ടായിരുന്നവൾ.'

അൽഭുതത്തോടെ ഞാൻ തിരിച്ചറിഞ്ഞു. ഞങ്ങൾ മാറിയിരിക്കുന്നു എന്ന്.
ഇന്നലെ വരെയില്ലാതിരുന്ന എന്തോ ഒന്ന് ഇന്ന് ഞങ്ങൾക്ക്‌ ഉണ്ടായിരിക്കുന്നുവെന്ന്.

ഇന്ന് എന്റെ അച്ഛൻ, ഭാര്യയുടെ മൃതദേഹം കൊണ്ട്‌ മൈലുകൾ താണ്ടിയ അമാനുഷികൻ,
ഞാൻ ആ അച്ഛന്റെയും അമ്മയുടേയും മകൾ,
കൊല്ലപ്പെടുമ്പോൾ, ജീവനോടെ കത്തിക്കപ്പെടുമ്പോൾ, മാനഭംഗത്തിനിരയാകുമ്പോൾ, ശവം ചുമക്കുമ്പോൾ, അത്‌ വാർത്തയാകുമ്പോൾ,
അപ്പോൾ മാത്രം മേൽവിലാസം ലഭിക്കുന്ന ഇന്ത്യയുടെ മക്കൾ,

ഇന്ന് ഞങ്ങൾക്കും ഒരു മേൽവിലാസമായിരിക്കുന്നു.

'അത്‌ ദന മാഞ്ചി, ഭാര്യയുടെ ശവം ചുമന്ന് ദൂരങ്ങൾ നടന്നവൻ.
ഞാൻ ചൗള, ദന മാഞ്ചിയുടെ മകൾ, ആ വിലാപ യാത്രയിൽ അച്ഛനു തുണപോയവൾ..'

2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

*സ്ത്രീയുടെ കിനാവുകള്‍*


_*പുരുഷന്‍ തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് സ്ത്രീ പരാതിപ്പെടുന്നത് എന്തുകൊണ്ടാണ്?*_

 പുരുഷന്‍ സ്ത്രീയെ പരിഗണിക്കുന്നില്ലെന്നും ആവശ്യമായ ശ്രദ്ധ നല്‍കുന്നില്ലെന്നും പറയുന്നതില്‍ ശരിയുണ്ടോ? പരിഗണന, ശ്രദ്ധ എന്നീ പദങ്ങള്‍ക്ക് സ്ത്രീയുടെ നിഘണ്ടുവില്‍ പ്രത്യേക അര്‍ഥവും നിര്‍വചനവുമുണ്ടോ? സ്ത്രീയുടെ ഉദ്ദേശ്യം പുരുഷന് തിരിയുന്നുണ്ടോ? അതോ പുരുഷവീക്ഷണം സ്ത്രീയുടേതില്‍നിന്ന് ഭിന്നമാണോ? സ്ത്രീ പുരുഷന് പ്രത്യേക പരിഗണനയും ശ്രദ്ധയും നല്‍കുമ്പോള്‍ തനിക്കും അതേ അളവില്‍ അവ തിരിച്ചുകിട്ടണമെന്ന് അവള്‍ പ്രതീക്ഷിക്കുന്നുണ്ടോ?

ഞാന്‍ കൈകാര്യം ചെയ്യേണ്ടിവന്ന നിരവധി കേസുകളും എന്റെയടുത്ത് വന്ന അനേകം പരാതികളും പഠിച്ചപ്പോള്‍, പരിഗണന, ശ്രദ്ധ എന്നീ വാക്കുകള്‍ക്ക് സ്ത്രീ നല്‍കുന്ന വിവക്ഷയെക്കുറിച്ച് എനിക്കൊരു രൂപം ഉരുത്തിരിഞ്ഞുകിട്ടി. പതിമൂന്ന് പരികല്‍പനകളാണ് സ്ത്രീയുടെ വായില്‍നിന്ന് വീണത്. അവ പുരുഷന്‍ അറിഞ്ഞ് പെരുമാറിയാല്‍ സ്ത്രീക്ക് പിന്നെ പരിഗണിക്കുന്നില്ല, ശ്രദ്ധിക്കുന്നില്ല എന്ന പരാതി ഉണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്.

*ഒന്ന്: ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ അദ്ദേഹം എന്നെ നോക്കുന്നുവെന്നിരിക്കട്ടെ. അപ്പോള്‍ ഞാന്‍ കരുതും എന്റെ ഭര്‍ത്താവ് എന്നെ പരിഗണിക്കുന്നുവെന്ന്.*

*രണ്ട്: ഞാന്‍ ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്നോട്, 'നീ പറയുന്ന കാര്യം ഭോഷ്‌കാണ്, അതോര്‍ത്ത് നീ ദുഃഖിക്കേണ്ട' എന്ന് പറയാതിരിക്കുന്ന ഭര്‍ത്താവ്.*

*മൂന്ന്: ദിവസവും ഒരു നിര്‍ണിത സമയം എനിക്കായി നീക്കിവെക്കണം. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസം ഞങ്ങള്‍ക്ക് തനിച്ച് പുറത്തുപോയി സമയം ചെലവിടാന്‍ കഴിയണം.*

*നാല്: രാവിലെയും വൈകുന്നേരവും എന്നോടൊപ്പം വേണം. ഇടക്കിടെ മൊബൈല്‍ ഫോണില്‍ എനിക്ക് മെസേജ് അയച്ചുകൊണ്ടിരിക്കണം.*

*അഞ്ച്: എന്റെ വസ്ത്രം, എന്റെ സൗന്ദര്യം, ഭര്‍ത്താവിന് വേണ്ടി ഞാന്‍ അനുഷ്ഠിക്കുന്ന ത്യാഗവും ചെയ്യുന്ന സേവനവും, അദ്ദേഹത്തിന്റെ മാതാപിതാക്കളെ ഞാന്‍ പരിചരിക്കുന്നത് അങ്ങനെ എല്ലാറ്റിനെയും പ്രശംസിക്കണം.*

*ആറ്: കിടപ്പറയില്‍ എന്നെ തൊട്ടുരുമ്മി കിടക്കണം. എന്റെ കൈ തലോടണം, സ്‌നേഹസ്പര്‍ശം എനിക്കനുഭവപ്പെടണം.*

*ഏഴ്: എന്നെ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ചെയ്താല്‍ എനിക്കുവേണ്ടി പ്രതിരോധിക്കണം.*

*എട്ട്: അദ്ദേഹത്തിന് എന്നില്‍ പ്രത്യേക താല്‍പര്യമുണ്ടെന്ന് എനിക്ക് തോന്നണം. എന്റെ സ്ത്രീത്വത്തെ അദ്ദേഹം വാഴ്ത്തണം.*

*ഒമ്പത്: അദ്ദേഹത്തിന്റെ കണ്ണില്‍ നിസ്സാരമായ കൊച്ചു കൊച്ചു കാര്യങ്ങളാണെങ്കിലും ഞാന്‍ വിശദീകരിച്ചു പറയുമ്പോള്‍ അത് ശ്രദ്ധാപൂര്‍വം കേള്‍ക്കണം.*

*പത്ത്: നിര്‍ണായക സന്ദര്‍ഭങ്ങളില്‍ എന്നില്‍നിന്ന് ഓടിയൊളിക്കാതെ എന്നോടൊപ്പം നില്‍ക്കുന്നവനാണെന്നും എനിക്ക് ആശ്രയിക്കാന്‍ പറ്റുന്നവനാണെന്നും ബോധ്യപ്പെടണം.*

*പതിനൊന്ന്: ഞാന്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രധാന ഘടകമാണെന്ന് തുറന്നു പറയണം. വിദൂരത്തായാലും എന്നെക്കുറിച്ചുള്ള ഓര്‍മയും വിചാരവും ഉണ്ടെന്ന് എനിക്ക് തോന്നണം.*

*പന്ത്രണ്ട്: ദിവസവും എന്തെങ്കിലും ഒരു സമ്മാനമോ മാസത്തില്‍ ഒരു ഉപഹാരമോ എനിക്ക് നല്‍കണം.*

*പതിമൂന്ന്: എന്നെ സംരക്ഷിക്കാന്‍ മുമ്പില്‍തന്നെ ഉണ്ടാവണം. ആവശ്യമായ വേളകളില്‍ എന്നോടൊപ്പം നില്‍ക്കണം.*

പരിഗണനയെന്നാല്‍ സ്ത്രീയുടെ ദൃഷ്ടിയില്‍ സംസാരം, സ്പര്‍ശം, ഉപഹാരം, സമയം ചെലവിടല്‍, മനസ്സ് പങ്കിടല്‍ തുടങ്ങിയ വൈകാരിക വിഷയങ്ങളാണ്. അവള്‍ക്ക് ചെലവിന് നല്‍കുക, വീട്, ഭക്ഷണം, ഭൃത്യ, ഒഴിവുകാലങ്ങളില്‍ വിനോദയാത്ര തുടങ്ങിയ ഭൗതികാവശ്യങ്ങളൊന്നും അവളുടെ നിര്‍വചനത്തിലും സങ്കല്‍പത്തിലും വന്നതേയില്ല എന്നോര്‍ക്കണം. അപ്പോള്‍ പ്രസക്തമായ ചോദ്യം: പരിഗണന, ശ്രദ്ധ എന്നീ പദങ്ങള്‍ക്ക് സ്ത്രീയുടെ നിഘണ്ടുവിലുള്ള അര്‍ഥം അറിഞ്ഞ് പെരുമാറുന്നവരാണോ പുരുഷന്മാര്‍? ദൈനംദിന ജീവിതച്ചെലവുകള്‍ നിവര്‍ത്തിച്ചുകൊടുക്കുകയും കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുക എന്ന പരമ്പരാഗത സങ്കല്‍പത്തിന്റെ തടവുകാരാണോ ഇപ്പോഴും ഭര്‍ത്താക്കന്മാര്‍?
ജീവിതത്തിന്റെ ഭൗതികാവശ്യങ്ങളൊക്കെ ഭംഗിയായി നിറവേറ്റിക്കൊടുത്തിട്ടും തന്നെ പറ്റി പരാതി പറയുന്ന സ്ത്രീസ്വഭാവത്തില്‍ ഭര്‍ത്താവിന് അതിശയം തോന്നുന്ന പശ്ചാത്തലം ഇതാണ്. വൈകാരികവശത്തിന് ഊന്നല്‍ നല്‍കാതെ ഭൗതികവശത്തിന് പ്രാധാന്യം കൊടുത്താല്‍ സ്ത്രീയുടെ അസ്വസ്ഥതയും അങ്കലാപ്പും വിഷാദഭാവവും കൂടുകയേയുള്ളൂ. സ്ത്രീക്ക് പുരുഷന്‍ വൈകാരിക പിന്തുണ നല്‍കുമ്പോള്‍ അവള്‍ക്ക് ആത്മവിശ്വാസവും സമാധാനവും മനഃശാന്തിയും വര്‍ധിക്കും. അതോടെ അവളുടെ സ്‌നേഹം ഇരട്ടിയാവും. കുടുംബത്തോടും വീടിനോടുമുള്ള അവളുടെ ആത്മാര്‍ഥതക്കും അര്‍പ്പണമനസ്സിനും പിന്നെ അതിരുകളുണ്ടാവില്ല.
സ്ത്രീക്ക് വേണ്ടത് എന്നും എപ്പോഴും അവളെ ഗൗനിക്കുകയും അവളെ ലാളിക്കുകയും ഓമനിക്കുകയും ചെയ്യുന്ന പുരുഷനെയാണ്. രസകരമായ ഒരു സംഭവം ഞാനോര്‍ക്കുന്നു. പിതാവിന്റെ ലാളനയും കൊഞ്ചിക്കലുമെല്ലാം വീണ്ടും കൊതിച്ച് ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം തേടിയെത്തിയ സ്ത്രീയുടെ കഥയാണത്. ശ്രദ്ധയും പരിഗണനയും സ്ത്രീഹൃദയത്തിലേക്ക് കടന്നുചെല്ലാനുള്ള താക്കോലാണ്. ദാമ്പത്യ വഞ്ചന മിക്കതും സംഭവിക്കുന്നത് ഈ മാര്‍ഗേണയാണ്. ധനാഢ്യനായ സമൂഹത്തില്‍ പേരും പ്രശസ്തിയുമുള്ള ഭര്‍ത്താവിനെ വഞ്ചിച്ച സ്ത്രീയെ എനിക്കറിയാം. തൊഴിലൊന്നുമില്ലാത്ത ഒരു പാവം യുവാവായിരുന്നു അവളുടെ ഹൃദയത്തില്‍ കടന്നുകൂടിയത്. കാരണം ആ യുവാവ് അവളെ കൂടുതല്‍ പരിഗണിച്ച് അവളുടെ വര്‍ത്തമാനങ്ങള്‍ക്കെല്ലാം ചെവി കൊടുക്കുമായിരുന്നു. നമ്മുടെ നിരീക്ഷണങ്ങള്‍ക്ക് നബിവചനം അടിവരയിടുന്നു: ''സ്ത്രീകളോട് നിങ്ങള്‍ ഉത്തമമായ വിധത്തില്‍ പെരുമാറണമെന്ന് ഞാന്‍ ഉപദേശിക്കുന്നു.'' ഇങ്ങനെ ഒരു ഉപദേശം നബി(സ) നല്‍കാന്‍ കാരണം, സ്ത്രീപ്രകൃതി അറിഞ്ഞതുകൊണ്ടാണ്. പ്രത്യേക പരിഗണനയും പ്രത്യേക ശ്രദ്ധയും പ്രത്യേക ലാളനയും പ്രത്യേക പെരുമാറ്റവും ആവശ്യമായ സൃഷ്ടിയാണ് സ്ത്രീ. നബി(സ) ഭാര്യമാരോടും പെണ്‍കുട്ടികളോടും സ്ത്രീകളോടും എങ്ങനെയാണ് അനുവര്‍ത്തിച്ചത് എന്ന ചരിത്രം പഠിച്ചാല്‍ ഈ വസ്തുത ബോധ്യപ്പെടും. 'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ തന്റെ കുടുംബത്തോട് ഏറ്റവും ഉത്തമമായ വിധത്തില്‍ വര്‍ത്തിച്ചവനാണ്. ഞാന്‍ എന്റെ കുടുംബത്തോട് ഏറ്റവും ഉത്തമമായ വിധത്തില്‍ ഇടപെടുന്ന വ്യക്തിയാണ്.' തന്നെ പരിഗണിക്കുകയും തന്നെ ഗൗനിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന പുരുഷന് ആയുസ്സ് മുഴുവന്‍ നല്‍കാന്‍ സ്ത്രീ സന്നദ്ധയായിരിക്കും. അവളെ സ്‌നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്ന പുരുഷന് അവള്‍ കരള്‍ പറിച്ചുകൊടുക്കും, ജീവിതം പകുത്തുനല്‍കും.

2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

*ബിസ്മില്ലാഹി തവക്കൽത്തു അലളളാ*


കാറ്റില്‍ പെട്ട്‌ ആടിയുലയുന്ന തോണിയില്‍ ഭാര്യയും ഭര്‍ത്താവുമിരിക്കുന്നു. ഭയവിഹ്വലനായ ഭര്‍ത്താവ്‌ ഭാര്യയോട്‌ ചോദിച്ചു: ``ഇത്ര ഭയപ്പെടേണ്ട സമയത്തും നീ എങ്ങനെയാണ്‌ സമാധാനത്തോടെ ഇരിക്കുന്നത്‌?''

അപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത്‌ ഭര്‍ത്താവിന്റെ കഴുത്തിനു നേരെ ചേര്‍ത്തുപിടിച്ച്‌ ഭാര്യ ചോദിച്ചു: ``നിങ്ങള്‍ക്ക്‌ പേടിയുണ്ടോ?'' അയാള്‍ പറഞ്ഞു: ``ഇല്ല.'' ``എന്തുകൊണ്ട്‌?'' ......``എന്റെ കഴുത്തിനോട്‌ ചേര്‍ത്തു കത്തിചൂണ്ടിനില്‌ക്കുന്നത്‌ എന്നെ ഏറ്റവും സ്‌നേഹിക്കുന്ന എന്റെ ഭാര്യയാണ്‌. അതുകൊണ്ട്‌ എനിക്കൊട്ടും ഭയമില്ല''.

അപ്പോള്‍ ഭാര്യ പറഞ്ഞു: ``അതുതന്നെയാണ്‌ എന്റെയും സമാധാനം.

 *എന്നെ ഏറ്റവും സ്‌നേഹിക്കുന്ന, ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്ന എന്റെ നാഥനാണ്‌ ഈ കാറ്റും കോളുമെല്ലാം എന്റെ നേര്‍ക്ക്‌ അയച്ചത്‌. അതുകൊണ്ട്‌ ഞാനെന്തിന്‌ ഭയപ്പെടണം?*

എവിടെ തുടങ്ങണമെന്നും എവിടെ അവസാനിപ്പിക്കണമെന്നും കൂടുതല്‍ അറിയുന്നവന്‍ അവനാണ്‌.'' അല്ലാഹുവിന്റെ ഇഷ്‌ടം തിരിച്ചറയുമ്പോള്‍ നിര്‍ഭയത്വം കൈവരുന്നു. അല്ലാഹുവിനോടുള്ള ഇഷ്‌ടം പെരുകുമ്പോള്‍ നിര്‍ഭയത്വം ഇരട്ടിക്കുന്നു. അല്ലാഹുവിന്റെ ശക്തിയും മഹത്വവും തിരിച്ചറിയുമ്പോള്‍ സ്വന്തം ശരീരത്തെച്ചൊല്ലിയുള്ള ഭയപ്പാടുകളെല്ലാം നിസ്സാരമായിത്തോന്നുന്ന അനുഭവമുണ്ടാകും.

ജീവിതത്തെക്കുറിച്ച ഭയവും അതോടെ ഇല്ലാതാകും. ``നിങ്ങള്‍ അല്ലാഹുവെ സഹായിച്ചാല്‍ അവന്‍ നിങ്ങളെയും സഹായിക്കും. നിങ്ങളുടെ കാല്‍പാദങ്ങള്‍ക്ക്‌ കരുത്തു നല്‍കുകയും ചെയ്യും'' (47:7)
എന്നത്‌ അല്ലാഹുവിന്റെ വാഗ്‌ദാനമാണ്‌.

_*ഓരോ കാര്യങ്ങളില്‍ പെട്ട്‌ അല്ലാഹുവെ മറന്നുപോകുന്നതിനു പകരം ഓരോ കാര്യത്തിലും ആ നാഥനെ ഓര്‍ത്തെടുക്കുക എന്നത്‌ മഹാഭാഗ്യമാണ്‌. നമ്മുടെ മനസ്സില്‍ അല്ലാഹുവിനുള്ള സ്ഥാനമെത്രയാണോ അത്രയാണ്‌ അവന്റെയടുക്കല്‍ നമുക്കുള്ള സ്ഥാനമെന്ന്‌ തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ടല്ലോ.*_

അല്ലാഹുവെപ്പറ്റിയുള്ള ചിന്തയ്‌ക്കിടയില്‍ മറ്റു പലതിനെയും മറന്നാലും പല വിചാരങ്ങള്‍ക്കിടയില്‍ അല്ലാഹു മാഞ്ഞുപോകാതിരിക്കട്ടെ. ഉന്നതനായൊരു പണ്ഡിതന്റെ പ്രാര്‍ഥന ഇങ്ങനെയായിരുന്നു: ``അല്ലാഹുവേ, എനിക്കുള്ളതെല്ലാം നിനക്കുതരാം. നിന്റെ ഒരു തിരുനോട്ടം മതിയെനിക്ക്‌.'

ആത്മാര്‍ത്ഥതയോടെ മാത്രം അല്ലാഹുവിനെ ആരാധിക്കുക. ആരെയും ഭയപ്പെടരുത്; അല്ലാഹുവിനെ ഒഴികെ. എല്ലാം അവനില്‍ നിന്ന് പ്രതീക്ഷിക്കുക. സ്വയം അല്ലാഹുവില്‍ അര്‍പ്പിക്കുക. കാരണം എല്ലാത്തിന്റെയും കേന്ദ്രം അവനാണ്. അവനില്‍ മാത്രം അഭയം തേടുക. അല്ലാഹു ഏകനാണ് എന്നതാണ് ഏറ്റവും വലിയ സത്യം.’

2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

How to keep your wife happy . . !

😊How to keep your wife happy . . !

*It's really not difficult to make a wife happy.*

A husband only needs to be:

1. a friend
2. a companion
3. a lover
4. a brother
5. a father
6. a man
7. a chef
8. an electrician
9. a carpenter
10. a plumber
11. a mechanic
12. a decorator
13. a stylist
14. a charmer
15. a doctor
16. a psychologist
17. a bug exterminator
18. a psychiatrist
19. a healer
20. a good listener
21. an organizer
22. a good father
23. Very clean
24. Sympathetic
25. Athletic
26. Warm
27. Attentive
28. Gallant
29. Intelligent
30. Funny
31. Creative
32. Tender
33. Strong
34. Understanding
35. Tolerant
36. Prudent
37. Ambitious
38. Capable
39. Courageous
40. Determined
41. True
42. Dependable
43. Passionate
44. Compassionate

AND, WITHOUT FORGETTING TO:

45. Give her compliments frequently
46. Love shopping
47. Be honest
48. Be very rich
49. Never stress her
50. Never look at other women!

AND AT THE SAME TIME, YOU MUST ALSO:

51. Give her lots of attention, but expect little yourself
52. Give her lots of time, especially time for herself
53. Give her lots of space

*ഞാൻ (Z@c)തുടരുന്നു*

*AND, VERY IMPORTANT:*

54. Never to forget:

* birthdays
* anniversaries
* her favorite color
* her favorite flower
* her favorite gem
* her favorite fragrance
* her favorite memories
* her favorite holidays
* her favorite friends
* her favorite vacation destinations
* her favorite beverage
* her favorite food
* her favorite restaurant
* any arrangements she makes
---------------------
And Now,

HOW TO MAKE THE HUSBAND HAPPY

Just leave him alone.....with his TV remote , laptop  and mobile phone...and his favourite drink.....And he'll be just fine... 😳😃😜

Dedicated to all .....married people. 😄 😜 😌👍

സ്ത്രീ ഒരു പ്രഹേളിക ആണെന്ന്. .


 
ഞായറാഴ്ച "മിസിസ് ഡേ" ആയതിനാൽ അവളെണീക്കാൻ വൈകും. .അതിനാൽ ഒരു കട്ടൻ ഉണ്ടാക്കാനുള്ള പരിപാടി ആയിരുന്നു ഞാൻ. .ബാക്കി എല്ലാ ദിവസവും രാവിലെ  8മണിക്ക് എന്നെയും മോനെയും വിട്ടു. .8:30 നു അവളും ഓടുന്നതല്ലേന്നു കരുതി ഞായറാഴ്ച ഞാൻ ഒന്നും പറയില്ല. .മതിയായാൽ അവളെണീറ്റു  വന്നോളും..കട്ടൻ ഗ്ളാസിലേക്ക് ഒഴിക്കുമ്പോളാണ് വിളി. ."അരുണേട്ടാ ഒന്നിങ്ങ് വന്നേ"..ഞാൻ ചായയും കൊണ്ട് ബെഡ്
 റൂമിലേക്ക് ചെന്നു. .

ഫോണും കൊണ്ട് ഇരിക്കുക ആണവൾ. .ഒരു ചിരിയോടെ ഫോൺ എനിക്ക് നീട്ടി. .കൊലച്ചിരി ആവാതിരുന്നാൽ മതി. .
 
വാട്സപ് മെസ്സേജ് ആണ്. .ഓ. ..അവളുടെ സീനിയർ ആയി പഠിച്ച സാഹിത്യകാരൻ തെണ്ടി ആണ്. .കഴിഞ്ഞ ആഴ്ച ..നീണ്ട ഏഴു വർഷങ്ങൾക്ക് ശേഷം അവൻ നമ്പർ കണ്ടു പിടിച്ചു വിളിച്ചതും പരിചയം പുതുക്കിയതും ..പിന്നെ അങ്ങോട്ടു... ദിവസവും വരുന്ന കടിച്ചാൽ പൊട്ടാത്ത സാഹിത്യവും.. അവളെന്നെ കാണിക്കാറുണ്ട്..സത്യം. .എനിക്കതൊന്നും തീരെ പിടിച്ചില്ല. ..പിന്നെ അവളുടെ കെട്ടിയവൻ വിശാലമനസ്കനാണെന്ന് കരുതികോട്ടെന്നു വച്ച്. ചുമ്മാ മനസ്സിലായപോലെ കാണിച്ച് കൂടെ കൂടും..ഇവനൊക്കെ ഇതെന്ത് ഭാവിച്ചാണോ?

കൂടെ നടന്നപ്പോളൊന്നുമില്ലാത്ത ഈ സ്നേഹം ഇത്രയും കാലം കഴിഞ്ഞ് അക്കരെയുള്ളൊരു പെണ്ണിനെ കെട്ടി അവിടെ ജീവിതം തുടങ്ങി രണ്ട് വർഷം കഴിഞ്ഞപ്പോൾ എവിടുന്നു വന്നോ എന്ന് അവളും പറയും. .അതുപിന്നെ.. അങ്ങനാണല്ലോ...സ്വന്തം ഭാര്യ വീട്ടിൽ പട്ടിണി കിടന്നു ചത്താലും ആരാന്റെ ഭാര്യയെ നാലു നേരം ഊട്ടിക്കാതെ ഉറങ്ങില്ല നമ്മളിൽ പലരും. ഇന്നെന്താണാവോ വിഷയം?

  "ആ നീൾമിഴികളും തൂമന്ദഹാസവും
    മായില്ല മനതാരിൽ മരണം വരെ
     ഇനിയൊരു ജൻമത്തിലെങ്കിലും നീ
     എനിക്കെന്റേതു മാത്രമായ് തീരുവാനായ്
     ഒരു നൂറു ജൻമം ഞാൻ കാത്തിരിക്കാം "

ഭഗവാനേ...കാലമാടൻ രണ്ടും കൽപ്പിച്ചാണല്ലോ?

നാടു മുഴുവൻ നടന്നിട്ടാണ് മനസ്സിനു പിടിച്ച ഒന്നിനെ കിട്ടിയത്..കഷ്ടപ്പാടും പ്രാരാബ്ദങ്ങളുമൊക്കെ തീർന്നു ഒന്നു ജീവിക്കാൻ തുടങ്ങിയേ ഉള്ളൂ..ഞാൻ ശ്രീമതിയുടെ മറുപടി നോക്കി.

 ."ഈ ജൻമം മാത്രമല്ല. ഇനിയേഴു ജൻമവും ഈ താലിയും. .അതിന്റെ ഉടയോനെയും മതിയെനിക്ക്..മോൻ അടുത്ത മഴക്ക് മുന്നേ സ്ഥലം വിടാൻ നോക്കൂ...ആ പരിപ്പ് ഈ കലത്തിൽ വേവൂല്ല..

"ശോ...ഞാനൊന്നു തരളിതനായി.എന്നാലും അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ. ."ഏഴു ജൻമമൊക്കെ നിന്നെ എങ്ങനെ സഹിക്കാൻ. .."?

ഞാൻ ഒന്നു ചിരിച്ചു. ."ഞാൻ സഹിക്കും മോനേ..."അതെന്താ അത്രയും ഇഷ്ടപ്പെട്ടതു കൊണ്ടാണോ?..വിടില്ല ഞാൻ. .."അതൊരു വലിയ രഹസ്യം ആണ് അരുണേട്ടാ"..ഓഹോ എന്നാലതറിഞ്ഞിട്ടേ കാര്യം ഉള്ളൂ ഇനി. .

     
എണീറ്റു പോകാൻ ഒരുങ്ങുകയാണ് മൂപ്പത്തി. ..ഞാൻ കയ്യിൽ പിടിച്ചു വലിച്ചു എന്റെ അടുത്തിരുത്തി..ഞാനും അറിയട്ടപ്പാ...നീ പറ. ..നമ്മളൊന്നല്ലേ. . ആരോടും പറയില്ല. .അവളെന്റെ കയ്യിൽ പിടിച്ചു .കണ്ണിലേക്കു നോക്കി. ..പിന്നെ മെല്ലെ ചോദിച്ചു.

 ."എനിക്ക് പനി വരുമ്പോൾ പുലരും വരെ കഞ്ഞിയും ഗുളികയുമായി എനിക്ക് കൂട്ടായി ഇരിക്കുന്നതാരാ?" അതുപിന്നെ. ..ഞാൻ തന്നെ. .

"എല്ലാ രണ്ടാം ശനിയാഴ്ചയും എന്റെ കൂടെ ഫ്ളാറ്റ് ക്ളീൻ ചെയ്യണതാരാ?"ശൊ...ഈ പെണ്ണിന്റെ ഒരു കാര്യം. ..ഇതൊക്കെ എന്ത്...എന്ന ഭാവത്തിൽ ഞാൻ. ."
നിന്ന നിൽപ്പിൽ ഫോൺ ചെയ്ത്. ."ഇന്നെനിക്കൊന്നും ഉണ്ടാക്കാനുള്ള മൂഡില്ല..പാർസൽ വാങ്ങിയാലോ.".ചോദിച്ചാൽ. .ശരി ..പറഞ്ഞു വാങ്ങി കൊണ്ട് വരണതാരാ?"എനിക്ക് രോമാഞ്ചം വന്നു തുടങ്ങി. ."മഴയത്തു ബൈക്കിൽ പോണന്ന് പറയുമ്പോൾ. . .കണ്ണിലേക്കു വെള്ളം വീണു വേദനിച്ചിട്ടും ..കറങ്ങാൻ കൊണ്ട് പോണതാരാ?"അന്ന് കുട്ടിക്കളി മാറീല്ലേന്നും പറഞ്ഞു അവളെ വഴക്ക് പറഞ്ഞതോർത്തപ്പോൾ എനിക്ക് എന്നോടു തന്നെ ദേഷ്യം വന്നു ഇന്ന്. ..

   
 "നാട്ടിൽ പോയാൽ എന്നെ എന്റെ ഇഷ്ടത്തിന് മതിയാവോളം ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ വിടണതാരാ?"ഞാനാകെ വല്ലാതായി...അവളുടെ മുഖത്ത് നോക്കി. .എന്തൊരു ഭംഗി ആണവളെ കാണാൻ. .ഇതായിരിക്കും ലാലേട്ടൻ പറഞ്ഞത്. .സ്വന്തം ഭാര്യയുടെ ഭംഗി കാണാൻ അയലത്തെ ജനലിലൂടെ നോക്കിയാൽ മതിയെന്ന്

അവൾ തുടരുകയാണ്. .."കഴിഞ്ഞ ലീവിന് നാട്ടിൽ പോയപ്പോൾ എനിക്ക് ജംഗിൾ ബുക്ക്  കാണണമെന്ന് വാശി പിടിച്ചപ്പോൾ കണ്ണൂർ ജില്ലയിൽ റിലീസ് ഇല്ലാത്തതിനാൽ കോഴിക്കോട് വരെ ഡ്രൈവ് ചെയ്തു..അഞ്ച് മണിക്കൂർ കാത്തിരുന്നു..കൂട്ടിരുന്നു സിനിമ കണ്ടതാരാ?"

എന്റെ രോമാഞ്ചം പൂർണമായി. .. അതൊക്കെ എന്റെ കടമ അല്ലേടാ...?ഞാനവളെ ചേർത്ത് പിടിച്ചു..എന്നിട്ട് മനസ്സിൽചിരിച്ചു. .ഇത്രേയുള്ളൂ പെൺമനസ്..ഞാനാരാ മോൻ.....
.അവളെന്നെ ഒന്നൂടെ മുറുകെ പിടിച്ചു എന്നിട്ട് തുടർന്നു..."ഇതൊക്കെ നിങ്ങൾ ജനിച്ചപ്പോളേ ഉള്ള ശീലമല്ലാലോ?ഇത്രയും വർഷങ്ങൾ കൊണ്ട് ഞാൻ കഷ്ടപ്പെട്ടു ശീലിപ്പിച്ചതല്ലേ?"ഞാനൊന്നു ഞെട്ടി. ..

   
"ഇനിയൊരുത്തന്റെ പുറകെ പോയി. ..അവനെ ഇതൊക്കെ പഠിപ്പിച്ചു വരാൻ ഇനിയും കുറെ വർഷങ്ങൾ വേണ്ടേ?നിങ്ങൾക്കിതൊക്കെ ശീലായതു കൊണ്ട് അങ്ങനങ്ങ് ചെയ്തു പൊയ്ക്കോളും...ഇനിയുള്ള ജൻമങ്ങളിലും..."

എന്റെ ഞെട്ടൽ പൂർണ്ണമായി...വെറുതെ അല്ല കവി പാടിയത് സ്ത്രീ ഒരു പ്രഹേളിക ആണെന്ന്. .
എട്ടിന്റെ പണി ആയിപോയല്ലോ ഭഗവാനേ....
എടീ....ഭദ്രകാളീ...നിന്നെ ഞാൻ ശരിയാക്കി തരാടീന്നും പറഞ്ഞു എണീക്കുമ്പോളേക്കും അവളോടിക്കഴിഞ്ഞു..പുറകെ ഓടാൻ അറിയാഞ്ഞിട്ടല്ല...ഓട്ടത്തിനിടയിലെങ്ങാൻ അവളുരുണ്ട് വീണാൽ ..ഞാൻ തന്നെ വേണം കാലു തിരുമ്മാനും... ഹോസ്പിറ്റലിൽ കൊണ്ട് പോകാനും. ..അതുകൊണ്ട് ഞാനൊരു പുളിച്ച ചിരിയോടെ കിടക്കയിൽ തന്നെ ഇരുന്നു. ..
______________

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ഇനി നിങ്ങൾ ഒന്ന് ആലോചിച്ചുനോക്കൂ..



പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടം...

മുകളിൽ നിന്നും സൂപ്പർവയ്സർ
താഴെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന
പണിക്കാരനോട് എന്തോ പറയാൻ വേണ്ടി വിളിച്ചു..

എന്നാൽ തിരക്കിലും ബഹളത്തിലും പെട്ട പണിക്കാരന് അത് കേൾക്കാൻ
സാധിച്ചില്ല.

വിളിച്ചു വിളിച്ചു
മതിയായപ്പോൾ സൂപ്പർവയ്സർക്ക്
ഒരാശയം തോന്നി..

അടുത്ത് ഒരു ചെറിയ
കല്ല് കിടക്കുന്നു..

അതെറിഞ്ഞു
നോക്കിയാലോ?

വേണ്ട.

അയാൾക്ക്
വേദനിചെങ്കിലോ?

വേറൊരു പണി ചെയ്യാം..

ഉടനെ അയാൾ
പോക്കെറ്റിൽ നിന്നും 50 രൂപ
നോട്ടെടുത്ത് താഴെ ഇട്ടു..

കാശ് കാണുമ്പോൾ പണിക്കാരൻ മുകളിലേക്ക്
നോക്കാതിരിക്കില്ല എന്നായിരുന്നു
അയാളുടെ കണക്കു കൂട്ടൽ..

രൂപ താഴെ വന്നു
വീണു..5o രൂപ കണ്ട പണിക്കാരൻ
ചുറ്റും നോക്കി..

ആരും കാണുന്നില്ലെന്ന്
ഉറപ്പുവരുത്തിയ ശേഷം അത് എടുത്തു..

ഇത് കണ്ട് സൂപ്പർവയ്സർ ഞെട്ടിപ്പോയി..

എന്നാൽ ശരി...
500 രൂപ ഇട്ടു നോക്കാം..
500 രൂപ കണ്ടാൽ താഴെ വീഴുന്നത് കണ്ടാൽ
എന്തായാലും അദ്ദേഹം മുകളിലേക്ക്
നോക്കാതിരിക്കില്ല.

അങ്ങനെ ഇപ്രാവശ്യം 500 രൂപ എടുത്ത് താഴെ ഇട്ടു.

പണിക്കാരൻ ഇപ്പോൾ
മുകളിലേക്ക് നോക്കും എന്ന് കരുതിയ
സൂപ്പർവയ്സർക്ക്
വീണ്ടും തെറ്റി..

നോക്കിയില്ലെന്നു
മാത്രമല്ല, ആരെയും ചുറ്റും നോക്കാതെ കാശെടുത്ത്
പോക്കെട്ടിലിട്ടു..


ഇതുകൊണ്ടൊന്നും കാര്യമില്ല എന്ന് മനസ്സിലാക്കിയ സൂപ്പർവയ്സർ
ആദ്യം കണ്ട കല്ലെടുത്ത് എറിയാൻ
തന്നെ തീരുമാനിച്ചു..

കല്ല് ശരീരത്തിൽ
വീണതും പണിക്കാരൻ
വേദനയോടെ മുകളിലേക്ക്
നോക്കി...

അതാ അവിടെ തന്റെ സൂപ്പർവയ്സർ
എന്തോ പറയുന്നു...

50 രൂപയും 500രൂപയും
എവിടുന്നു വന്നു എന്ന് ഇപ്പോൾ
പണിക്കാരനു മനസ്സിലായി..

ഇത് കഥ....

ഇനി നിങ്ങൾ ഒന്ന് ആലോചിച്ചുനോക്കൂ..

ഇത് പോലെ ,
ഈ പണിക്കാരന്റെ അവസ്ഥ
തന്നെയല്ലേ നമ്മിൽ പലർക്കും...

അല്ലാഹു നമ്മെ നേരായ പാതയിലേക്ക് പല
പല രീതിയിൽ
മാർഗദർശനം നല്കിക്കൊണ്ടിരി
ക്കുന്നു...

നമുക്ക് ധനമായും സന്താനങ്ങളായും വീടായും കുടുംബമായും
നല്ല ആരോഗ്യമായും പല പല അനുഗ്രഹങ്ങൾ
നല്കിക്കൊണ്ടിരിക്കുന്നു
എന്നാൽ...!!!

നാമോ?

അനുഗ്രഹങ്ങൾക്ക്
നന്ദി പോയിട്ട് അത് തന്നവനെ ഒന്ന് ഓർക്കാനോ സ്തുതിക്കാണോ സമയമില്ലാതെ ഈ
ലോക ജീവിതത്തിൽ മുഴുകിയിരിക്കുന്നു..


അങ്ങനെയിരിക്കുമ്പോൾ
നിങ്ങൾക്ക്
അല്ലാഹുവിന്റെ ഒരു ചെറിയ
പരീക്ഷണം...

ഒരു രോഗമായോ,
കടമായോ, കുടുംബപ്രശ്നമായോ നിങ്ങളെ വേദനിപ്പിക്കുമ്പോൾ
ഉടനെ നിങ്ങൾ മുകളിലേക്ക് കൈകൾ
ഉയർത്തുന്നു...


നാഥനോട് പ്രാർത്ഥിക്കുന്നു...

ഇനി പറയൂ...

ഒരു വേദന വന്നിട്ട് വേണോ നമുക്ക് അല്ലാഹുവിനോട് പ്രാർഥിക്കാൻ?

ഒരു വിഷമം വന്നിട്ട് വേണോ നമുക്ക് അവനോട് ആവലാതികൾ പറയാൻ?

നമസ്കരിക്കാൻ?

 നോമ്പ് പിടിക്കാൻ?

ഹജ്ജ് ചെയ്യാൻ?

എന്തിനേറെ,

ഒന്ന് ഇസ്ലാമികമായി വേഷം ധരിക്കാൻ പോലും?

നാം എപ്പോഴും അവന്റെ അനുഗ്രഹങ്ങൾക്ക്
നന്ദിയുളളവർ ആയിരിക്കണ്ടേ?


നമ്മുടെ ശരീരം,
ആരോഗ്യം,
കുടുംബം ,
കുട്ടികൾ,
ജോലി,
സമൂഹം...

ഇതെല്ലാം അല്ലാഹുവിന്റെ അനുഗ്രഹങ്ങളല്ലേ.?

ആലോചിച്ചു നോക്കൂ....
ഇനി ഒന്ന്
ആത്മാർഥമായി അൽഹംദുലില്ലാഹ് എന്ന്
പറയൂ....

നമ്മെയും ഈ
ലോകത്തെയും എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ച.

അല്ലാഹു തന്നെ വലിയവൻ...

അല്ലാഹു അക്ബർ....

2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

പെങ്ങൾ ....

കേൾക്കുമ്പോ തന്നെ
വാത്സല്യത്തോടെ ചേർത്തു
പിടിക്കാൻ തോന്നുന്നൊരു വാക്കു ...

പെങ്ങൾ ഇത്താത്തയായിട്ടാണേൽ ഉമ്മയുടെ പ്രതിരൂപമാണെന്നു
തോന്നിപ്പോവും ...

അധികാര ഭാവത്തിലുളള ശാസന
...
സ്നേഹപൂർണമായ കരുതലോടെയുളള
ഉപദേശ നിർദ്ദേശങ്ങൾ ...

വാത്സല്യത്തോടെയുളള
പരിഭവം പറച്ചിലുകൾ ..

ആ ഓർമകൾ പോലും കണ്ണു
നനയിച്ചേക്കാം
ചിലപ്പോഴൊക്കേം ..

ഒരേ പ്രായത്തിലുളളതാണേൽ
എടാന്നേ വിളിക്കുളളൂ ...

ആങ്ങളക്കൊരു കൂട്ടുകാരിയുണ്ടെന്നു
അറിയുന്നത് പോലും അവളിലെ
കുശുമ്പിയെ വിളിച്ചുണർത്തും...

അവളറിയാതെ ഒരു ചുവടു പോലും
മുന്നോട്ടു വെക്കരുതെന്ന
ഉഗ്രശാസനം നൽകും ...

പരിഭവത്തേക്കാളേറെ
പിണങ്ങാനാവും ഇഷ്ടം ...

പിറകേ നടന്നു പിണക്കം
മാറ്റുമ്പോ ആ മുഖത്തുണ്ടാവുന്ന
തിളക്കം കണ്ടു നിലാവു
പോലും നാണിച്ചു പോവും ...

കുഞ്ഞു കാര്യങ്ങൾ പോലും വലിയ സംഭവങ്ങളായി
മാറുമെന്നറിയുക
സമപ്രായത്തിലൊരു
പെങ്ങളുണ്ടാവുമ്പോഴാണ് ...

പെങ്ങളൊരു അനിയത്തിക്കുട്ടിയായാൽ
ജീവിതത്തിനൊരു ഗമയൊക്കെ ഉണ്ടാകും ...

കരുതലിന്റെ നോട്ടങ്ങൾ
കൊണ്ടവൾക്കു സംരക്ഷണ
വലയമേകും ...

ഒന്നു പിണങ്ങി നിക്കാന്നു
വെച്ചാൽ പോലും
സമ്മതിക്കുകേല ...

ഇക്കാക്കന്നു വിളിച്ചു പിറകേ
നടന്നു സ്വൈര്യം കെടുത്തും ...

എന്തേലും കാര്യമാവശ്യപ്പെടുമ്പോ ഇക്കാക്കാന്റെ അധികാര ഭാവത്തോടെ ഉപദേശ നിർദ്ദേശങ്ങൾ
കൊടുക്കുമ്പോഴാണ് കുഞ്ഞു
പെങ്ങളുണ്ടാവുന്നതിന്റെ
സുഖമറിയുക ...

തന്നോടുളളതിനേക്കാൾ
സ്നേഹം മറ്റാരോടോ
ഉണ്ടെന്നറിയുമ്പോ ആ
നക്ഷത്രക്കണ്ണുകൾ നിറഞ്ഞു തുളുമ്പിയെന്നു വരും ...

കുഞ്ഞു വായിലെ വലിയ
വർത്തമാനം കേക്കുമ്പോ
അറിയാതെ പുഞ്ചിരിക്കും ...

കുപ്പിവളക്കിലുക്കം പോലുളള
ചിരിപോലും മനസ്സിലൊരു
വസന്തം തീർക്കും ...

കാണാമറയത്തായാലും നേർക്കാഴ്ചകൾക്കു
മുന്നിലായാലും കൂട്ടിനൊരു
ആങ്ങളയുണ്ടെന്നുളള തോന്നൽ മതി പെങ്ങളൂട്ടിക്ക് ഏത് പ്രതിസന്ധിയെയും
നേരിടാൻ ...

ആങ്ങളയെന്ന വാക്കു രക്തബന്ധം കൊണ്ടുണ്ടാവുന്ന വെറുമൊരു ഓർമ്മപ്പെടുത്തലല്ല ...
മറിച്ച് വലിയൊരു
ഉത്തരവാദിത്വമാണ്...

കൂടെപ്പിറക്കാതെ പോയ
ഒരുപാടു പെങ്ങന്മാർക്ക്
സമൂഹത്തിൽ അന്തസ്സോടെ
അഭിമാനത്തോടെ തലയുയർത്തി
നടക്കാൻ.....

എല്ലാ പെങ്ങന്മാർക്കും.. ആങ്ങളമാർക്കുമായ്‌ സമർപ്പിക്കുന്നു..
z @ c

'നാലു ബെഞ്ചു നിയമം'


ഒന്നാം ബെഞ്ചിലിരിക്കുന്നവർ അസാദ്ധ്യ 'പഠിപ്പിസ്റ്റു'കളാണു്. ക്ലാസ്സിലെടുക്കുന്ന എല്ലാ പാഠവും അതും കൂടാതെ ടീച്ചറുടെ വായിൽനിന്നുവീഴുന്ന ഓരോ മൊഴിമുത്തും അവർ ഒപ്പിയെടുത്ത് ഓർമ്മയിൽ സൂക്ഷിക്കും. ഗൃഹപാഠം മുഴുവൻ ചെയ്യും.

ഒന്നാം ബെഞ്ചിലിരിക്കുന്നവൻ എങ്ങാനും ഒരു ദിവസം ക്ലാസ്സിൽ വന്നില്ലെങ്കിൽ അതു് സ്കൂൾ മുഴുവൻ പരക്കുന്ന സ്കൂപ്പ് വാർത്തയായിരിക്കും.

രണ്ടാം ബെഞ്ചിലിരിക്കുന്നവർ അത്രയ്ക്കും പുസ്തകപ്പുഴുക്കളല്ല. ഇടയ്ക്കു കളിക്കാൻ വിട്ടാൽ അത്യാവശ്യം പുറത്തിറങ്ങാനും ഓടിപ്രാന്തി കളിക്കാനും അവർക്കു വിരോധമില്ല. ക്വിസ്സിലും യുറീക്കടെ പരീക്ഷയിലും കലാപരിപാടികളിലും പങ്കെടുക്കാനും ചെറിയ മനസ്സുണ്ടു്. അത്രക്ക് ഏ-പ്ലസ്സല്ലെങ്കിലും അത്യാവശ്യം ഏ-യൊക്കെകിട്ടും. സന്തോഷ് പണ്ഡിറ്റ് പറഞ്ഞതുപോലെ, “നീ വലിയവനായിരിക്കാം. പക്ഷേ അതുകൊണ്ട് ഞാന്‍ ചെറിയവനാണെന്ന് കരുതരുത്”എന്നതാണവരുടെ മനോഭാവം.

മൂന്നാംബെഞ്ചുകാർക്കു് ക്ലാസ്സിലുളളത്ര തന്നെ ശ്രദ്ധ പുറത്തെ കാര്യങ്ങളിലുമുണ്ടാവും. ഉപ്പുമാവു് / ഉച്ചക്കഞ്ഞി വിളമ്പുന്നതുമുതൽ സ്കൂളിലെ സോഷ്യൽ സർവ്വീസ് പ്രസ്ഥാനം മുഴുവൻ അവരുടെ കയ്യിലായിരിക്കും. "പഠിപ്പിത്തിരികുറവാണെങ്കിലും പരോപകാരിയാണു" എന്നു മാഷമ്മാരെക്കൊണ്ടു് പറയിപ്പിക്കാനും അവർക്കാവും. പരീക്ഷയ്ക്കു പാസ്സാവാൻ ഇത്തിരി കോപ്പിയടിയൊക്കെ ആയാലും കുഴപ്പമില്ല എന്നും അവർക്കുണ്ടു്.

നാലാംബെഞ്ചിലെ 'കളകൾ'ക്ക് സ്കൂൾ സിസ്റ്റം തന്നെ ഒരു ബോറു പരിപാടിയാണു്. ദ്വിമാനചരങ്ങളുടെ കണ്ണുകടിയും ഉത്തര അത്‌ലാന്റിക് മന്ദോഷ്ണപ്രവാഹത്തിന്റെ നീരുവീഴ്ച്ചയും മുഹമ്മദ് ഘസ്നിയുടെ പല്ലുവേദനയുമൊക്കെ ഒരാവശ്യവുമില്ലാതെ എന്തിനുപഠിക്കണം എന്നതാണവരുടെ ചോദ്യം. "ഒന്നുകിൽ ആശാന്റെ നെഞ്ചത്തു്, അല്ലെങ്കിൽ കളരിക്കു പുറത്ത്". എന്തുവന്നാലും ആ ചന്തുമാരെ തോൽപ്പിക്കാൻ ആർക്കുമാവില്ല, മക്കളേ.

നന്നായി പഠിച്ചുപാസ്സായി ഒന്നാംബെഞ്ചുകാർ ഡോക്ടറോ എഞ്ചിനീയറോ ആവും.
ആവശ്യത്തിനു മാർക്കില്ലാതെ പോയതിനാൽ രണ്ടാംബെഞ്ചുകാർ വല്ല എക്ക്ണോ-മിക്സോ ഫിലോസഫിയോ ഒക്കെ പഠിച്ച് വല്ല സാദാ ബിരുദവും വാങ്ങും.
മൂന്നാംബെഞ്ചുകാർ സ്കൂൾ ലീഡർ, കോളേജ് യൂണിയൻ, പഞ്ചായത്തുകമ്മിറ്റി, ജില്ലാതല സമിതി വഴി രാഷ്ട്രീയത്തിൽ കടക്കും.
നാലാംബെഞ്ചിലെ 'കള'കൾ സ്കൂൾപഠിപ്പുതന്നെ മുഴുവനാക്കുക കഷ്ടിയായിരിക്കും. അവർ പഠിപ്പുപരിപാടിയൊക്കെ ഉപേക്ഷിച്ച് ഒന്നുകിൽ അരിക്കച്ചവടം തുടങ്ങും, അല്ലെങ്കിൽ ഒരു മൊബൈൽഷോപ്പിന്റെ കടയിടും.

പത്തിരുപതു വർഷം കഴിയുമ്പോൾ,
ഒന്നാംബെഞ്ചുകാർ സ്ഥലം ഡിസ്പൻസറിയിലെ ഡോക്ടർ അല്ലെങ്കിൽ വൈദ്യുതിബോർഡിലെ സെക്ഷൻ എഞ്ചിനീയർ,
രണ്ടാം ബെഞ്ചുകാർ IAS എഴുതിയെടുത്തു് കളക്ടർ, ജോയിന്റ് സെക്രട്ടറി ഇങ്ങനെ വല്ലതുമായി മാറും.
മൂന്നാം ബെഞ്ചുകാർ സ്ഥലം എം.എൽ.എ, അല്ലെങ്കിൽ എം.പി., തുടർന്നു് മന്ത്രി...
നാലാം ബെഞ്ചുകാർ കച്ചവടം വികസിപ്പിച്ച് റിയൽ എസ്റ്റേറ്റ്, പാറമട, ജ്വല്ലറി, ഗവണ്മെന്റ് കരാർ, അബ്കാരി തുടങ്ങിയ പരിപാടികളിലേക്കു മാറും.

എന്നിട്ട് നാലാം ബെഞ്ചിൽ പഠിച്ചിരുന്ന മുതലാളിമാർ മൂന്നാംബെഞ്ചിലെ രാഷ്ട്രീയക്കാരെ വരുതിയിൽ നിർത്തും.

മൂന്നാംബെഞ്ചിലെ രാഷ്ട്രീയക്കാർ രണ്ടാംബെഞ്ചുകാരായിരുന്ന സെക്രട്ടറിമാരോടും കളക്ടർമാരോടും കൽപ്പിക്കും.

രണ്ടാംബെഞ്ചിലെ മേലുദ്യോഗസ്ഥന്മാർ ഒന്നാം ബെഞ്ചിലെ ഡോക്ടർമാരെയും എഞ്ചിനീയർമാരെയും നിയന്ത്രിക്കും.

അങ്ങനെ ഒടുക്കാം ബെഞ്ചിലെ ഒടുക്കാമത്തെ 'കള' ഒടുവിൽ മുഖ്യ മന്ത്രിവരെ ആയെന്നിരിക്കും!


വായിച്ചപ്പോൾ കുറച്ച് സത്യമില്ലേ എന്ന് തോന്നുന്നില്ലേ....

2016, ജൂലൈ 28, വ്യാഴാഴ്‌ച

ഇരുണ്ട കാലത്തിലെ സൂര്യന്‍ !!


"മുസ്ലിങ്ങൾ എന്ത് ക്രൂരന്മാരാണിവര്‍, കാടന്മാര്‍, പ്രാകൃതര്‍, ഭീകരര്‍, കണ്ണിൽ ചോരയില്ലാത്തവർ ഗോത്രവര്‍ഗ്ഗനിയമങ്ങളും പേറി നടക്കുന്നവര്‍. ഇവര്‍ ഈ സമൂഹത്തിനു തന്നെ ആപത്താണ്. ഈ മതം തന്നെ ഇവിടെ ഇല്ലാതാവുകയാണ് മനുഷ്യന് നല്ലത്" ഇദ്ദേഹം
 ഒരു ഡോക്ടര്‍ ആണ്. പ്രഗല്‍ഭനായ ഒരു സര്‍ജനും.
അന്ന് രാത്രി വീട്ടിലേക്കു മടങ്ങുമ്പോള്‍ അയാളുടെ മനസ്സിലെ ചിന്തകള്‍ ഇതൊക്കെയായിരുന്നു. നിരന്തരമായ ഫെയ്സ്ബുക്കിലെ ചില "പ്രത്യേക" ഗ്രൂപ്പുകളില്‍ സജീവ മെമ്പര്‍ ആണയാള്‍. അവിടെ നിന്നാണ് ഇസ്ലാം എന്ന മതത്തോടും മുസ്ലിം സമൂഹത്തോടും അയാള്‍ക്ക്‌ ഇത്രയും വെറുപ്പ്‌ വന്നത്. അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അയാള്‍ ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു !!

'ഇല്ല.. ഇനി മേലാല്‍ ഞാന്‍ മുസ്ലിംകളുടെ ഒരു സഹായവും തേടില്ല. അവരുമായി ഒരു തരത്തിലും ബന്ധം സ്ഥാപിക്കില്ല. അവരുടെ ഒരു തരത്തിലുള്ള സഹായവും ഇല്ലാതെ ഒരാള്‍ക്ക്‌ ഇവിടെ ഒരു അല്ലലുമില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന് ഞാന്‍ തെളിയിക്കും. അല്ലെങ്കിലും ലോകത്തിനു ഒരു സംഭാവനയും നല്‍കാത്ത അവരുടെ സഹായം തനിക്കെന്തിനു.? താന്‍ തുടങ്ങി വയ്ക്കുന്നത് ഒരു വിപ്ലവമാണ്.. തന്‍റെ ഈ തീരുമാനം ജനം ആവേശത്തോടെ ഏറ്റെടുക്കും. അങ്ങനെ ഈ കാടന്‍ ക്രൂര പ്രാകൃത മതത്തെ തന്നെ ഇല്ലാതാക്കാന്‍ ഒരു പക്ഷെ തന്‍റെ ഈ തീരുമാനത്തിന് കഴിയും.. ഇല്ല ഇനി മേല്‍ മുസ്ലിംകളുമായി ബന്ധപ്പെട്ട ഒരു സഹായവും താന്‍ സ്വീകരിക്കില്ല. അവരുമായി ബന്ധപ്പെട്ട ഒന്നും തനിക്കു വേണ്ട..!!'

നാളെ രാവിലെ മുതല്‍ താന്‍ ഒരു പുതിയ വിപ്ലവം ആരംഭിക്കുകയാണ് എന്ന അഭിമാനത്തോടെ അയാള്‍ ഉറങ്ങി.. ഉറക്കത്തില്‍ ബ്രേവ് ഹാര്ട്ടിലെ വില്ല്യം വാലസിനെ സ്വപ്നം കണ്ടു കൊണ്ട് കിടക്കവേ ഭാര്യയുടെ സ്നേഹത്തോടെയുള്ള വിളി അയാളുടെ ഉറക്കം ഭഞ്ജിച്ചു. നേരം വെളുത്തിരിക്കുന്നു.. അത്യധികം സന്തോഷത്തോടെയാണ് അയാള്‍ കണ്ണു തുറന്നത്. മുമ്പില്‍ പുഞ്ചിരി തൂകി കയ്യില്‍ ഒരു കപ്പ് ബെഡ് കോഫിയും ആയി നില്‍ക്കുന്ന ഭാര്യ. അയാള്‍ ചിരിച്ചു കൊണ്ട് എഴുന്നേറ്റു. ഇന്നെന്തോ നല്ല ഉഷാര്‍. പുതിയ തീരുമാനത്തിന്‍റെ ശക്തിയാകും. ഭാര്യയുടെ കയ്യില്‍ നിന്നും ബെഡ് കോഫി വാങ്ങി കൊണ്ട് കുടിക്കാന്‍ ചുണ്ടോടടുപ്പിച്ചതും പെട്ടെന്ന് അശരീരി പോലൊരു ശബ്ദം..!!

"ഖാലിദ് എന്ന് പേരുള്ള ഒരു മുസ്ലിം 1200 വര്ഷം മുമ്പ് കണ്ടു പിടിച്ചതാണ് കോഫി.. മുസ്ലിംകളുമായി ബന്ധപ്പെട്ട ഒരു സഹായവും ഇനി സ്വീകരിക്കില്ല എന്ന നിന്‍റെ ശപഥം നീ മറന്നോ സുഹൃത്തേ !!"

പ്ലിംഗ്.... നോക്കിയപ്പോള്‍ കപ്പില്‍ നിന്നാണ് ആ ശബ്ദം വരുന്നത്.. 'കുടുങ്ങിയോ? കാപ്പി മുസ്ലിം സംഭാവനയായിരുന്നോ?? ഇനി ആണെങ്കിലും അല്ലെങ്കിലും തന്‍റെ ശപഥത്തിനു ഒരു മാറ്റവും ഇല്ല. ഇനി മുതല്‍ കാപ്പി ഞാന്‍ വര്‍ജ്ജിക്കുന്നു. കാപ്പി ഇല്ലാതെ ജീവിക്കാന്‍ ആകുമെന്ന് ഞാന്‍ തെളിയിക്കും' ഇങ്ങനെ മനസ്സില്‍ പറഞ്ഞു കൊണ്ട് കപ്പ് അവിടെ തന്നെ വച്ച് അയാള്‍ ബാത്ത്റൂമിലേക്ക്‌ പോയി. ടൂത്ത് പേസ്റ്റ് എടുത്തു ബ്രഷില്‍ തേക്കാന്‍ തുടങ്ങിയപ്പോള്‍ അതാ വീണ്ടും ആ ശബ്ദം. ഇത്തവണ ടൂത്ത് പേസ്റ്റ് ട്യൂബില്‍ നിന്നും.. "സിര്യബ് എന്ന് പേരുള്ള ഒരു മുസ്ലിം ഫാഷന്‍ ഡിസൈനര്‍ കണ്ടു പിടിച്ച ടൂത്ത് പേസ്റ്റ് ആണ് സ്പയിനിലും അത് വഴി യുറോപ്പിലും പിന്നെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രചാരം നേടിയത്.. നിന്‍റെ ശപഥം മറക്കാതിരിക്കുക..!!"

'ദൈവമേ, പേസ്റ്റും മുസ്ലിം സംഭാവനയോ??' എന്തായാലും തോറ്റ് കൊടുക്കാന്‍ അയാള്‍ തയ്യാറല്ലാത്തത് കൊണ്ട് വെറും ബ്രഷ് കൊണ്ട് പല്ല് തേച്ചു. പേസ്റ്റ് ഇല്ലാത്തത് കൊണ്ട് തനിക്കു ഒരു നഷ്ടവും വരാനില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് അയാള്‍ കുളിക്കാന്‍ ആരംഭിച്ചു. സോപ്പ് എടുത്തതും വീണ്ടും ശബ്ദം "ഒലീവ് ഓയിലും ആല്‍ക്കലിയും ഉപയോഗിച്ച് മുസ്ലിം ലോകത്ത് നിര്‍മ്മാണം ആരംഭിച്ച സോപ്പ് ആണ് പിന്നീട് ലോകത്ത് പ്രചാരം നേടിയത്. സോപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ആല്‍ക്കലി പോലും അല്‍ഖലി എന്ന അറബി വാക്കില്‍ നിന്ന് വന്നതാണ്" അയാള്‍ ഒന്നും മിണ്ടിയില്ല. ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. സോപ്പ് ഉപയോഗിക്കാതെ കുളിച്ചു കൊണ്ട് പതിയെ അയാള്‍ പുറത്തിറങ്ങി. ഇപ്പോള്‍ അയാളുടെ മുഖത്ത് രാവിലെ കണ്ട അത്ര സന്തോഷമില്ല.

അയാള് സമയം അറിയാനായി ക്ലോക്കിലേക്ക് നോക്കി.. അയാള് ഞെട്ടിപ്പോയി.. ക്ലോക്കിൽ ഒന്നും കാണിക്കുന്നില്ല പകരം അവിടെ നിന്നും ഒരു ശബ്ദം.. "പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 'റോബോട്ടികസിന്റെ ഉപജ്ഞാതാവ്' എന്നറിയപ്പെടുന്ന അൽ ജസരി ആണ് ഓട്ടോമാറ്റിക് ക്ലോക്കുകൾക്ക് തുടക്കം കുറിച്ചത്..". 'ങേ. ക്ലോക്കും പോയോ??' അയാളുടെ മുഖം ആകെ വിളറി വെളുത്തിരിക്കുന്നു ഇപ്പോൾ.. എങ്കിലും അത് പുറത്തു കാണിക്കാതെ അയാള്‍ ടേബിളില്‍ കിടന്നിരുന്ന ന്യൂസ്പേപ്പര്‍ എടുക്കാനായി കൈ നീട്ടി. വീണ്ടും ആ ശബ്ദം "ലോകത്ത് ആദ്യമായി പേപ്പര്‍ മില്ലുകള്‍ സ്ഥാപിച്ചത് മുസ്ലിം ലോകമായ ബാഗ്ദാദില്‍ ആണ്. എട്ടാം നൂറ്റാണ്ടില്‍.. ചൈനീസ് തടവുകാരില്‍ നിന്നും പേപ്പര്‍ നിര്‍മ്മാണം പഠിച്ച മുസ്ലിംകള്‍ ആണ് യുറോപ്പിലും അത് വഴി ലോകത്ത് മുഴുവനും പേപര്‍ ഉപയോഗത്തിന് പ്രചാരം ഉണ്ടാക്കിയത്".. 'ദൈവമേ.. ഇനിയെന്ത് ചെയ്യും? തന്‍റെ ശപഥം താന്‍ നിത്യവും ചെയ്യുന്ന പല കാര്യങ്ങളില്‍ നിന്നും തടയുന്നു. ഇതിപ്പോ രാവിലെ തുടങ്ങിയിട്ടേയുള്ളൂ.. ഇനിയൊന്നും ഉണ്ടാവല്ലേ ദൈവമേ' എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഭക്ഷണം കഴിച്ചു അയാള്‍ വസ്ത്രം മാറാന്‍ ആരംഭിച്ചു.. പെര്‍ഫ്യൂം അടിക്കാന്‍ തുടങ്ങിയതും ദാ വീണ്ടും.. "പെര്ഫ്യൂമിലെ മുസ്ലിം സംഭാവനകള്‍ വളരെ വലുതാണ്‌. ജാബിര്‍ ബിന്‍ ഹയ്യാനും അല്‍ കിന്റിയും ഇബ്ന്‍ സിനയും എല്ലാം വളര്‍ത്തിയ പെര്‍ഫ്യൂം ഇന്ടസ്ട്രി ആണ് പടിഞ്ഞാറിലേക്ക് ആകര്ഷിക്കപ്പെട്ടതും അങ്ങനെ ലോകത്ത് പ്രചാരം നേടിയതും". ആകെ ഒരു വയറിളക്കം പിടിച്ചവനു ടോയ്ലറ്റ് കിട്ടാത്ത അവസ്ഥ പോലെയാണ് ഇപ്പോള്‍ അയാളുടെ മുഖം. എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഒന്ന് കൂടി വസ്ത്രം നേരെയാക്കി പോകറ്റില്‍ പേനയും വച്ച് അയാള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയതും പേന അയാളുടെ പോക്കറ്റില്‍ നിന്നും താഴേക്കു തന്നെ ചാടി. ശബ്ദം വീണ്ടും.. "പത്താം നൂറ്റാണ്ടില്‍ ജീവിച്ച ഈജിപ്ഷ്യന്‍ സുല്‍ത്താനായ അല്‍ മുഇസിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ഒരു ജോലിക്കാരന്‍ ആണ് ലോകത്തില്‍ ആദ്യമായി ഫൗണ്ടയിന്‍ പെന്‍ നിര്‍മ്മിച്ചത്. മഷിയില്‍ മുക്കി എഴുതുന്ന പേനയില്‍ നിന്നും വ്യത്യസ്തമായി മഷി സ്വയം അടങ്ങുന്ന, പേപ്പറില്‍ മുന തട്ടിയാല്‍ മാത്രം മഷി വരുന്ന ആധുനിക പെന്‍ തുടങ്ങിയത് അവിടെ നിന്നാണ്". അങ്ങനെ പേനയും പോയി. ദിവസം തുടങ്ങിയിട്ടെയുള്ളൂ.. അപ്പോള്‍ തന്നെ ഇങ്ങനെ? ഇനി എന്തൊക്കെ നഷ്ടപ്പെടുമോ ആവോ? എന്തായാലും കാപ്പി, പേന, സോപ്പ്, ചീപ്പ് പോലുള്ള നിസ്സാരകാര്യങ്ങളല്ലേ ഇവര്‍ സംഭാവന ചെയ്തിട്ടുല്ലോ. അതു ഉപേക്ഷിക്കുന്നത് കൊണ്ട് വലിയ നഷ്ടമൊന്നുമുണ്ടാവില്ല. ശപഥം തുടരുക തന്നെ എന്ന ദൃഡനിശ്ചയത്തില്‍ അയാള്‍ വീട്ടില്‍ നിന്നും പെട്ടിയുമായി കാറും എടുത്തു പോയി... ഭാര്യയോടും മക്കളോടും ഒന്നും പറയാതെ ആണ് ഇറങ്ങി പോയത്. മറന്നു കാണും. എന്തോ സാധാരണ അങ്ങനെ മറക്കാറില്ല. ഇന്നെന്തു പറ്റിയോ ആവോ?

ഡ്രൈവ് ചെയ്തു പോകുമ്പോള്‍ അയാള്‍ ചിന്താമഗ്നനായിരുന്നു. ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ ആണ് അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നത്‌. പറയാന്‍ മറന്നു,  ഇന്ന് ഒരു സര്‍ജറി ഉണ്ട്. അതിനാല്‍ തല്‍ക്കാലം തന്‍റെ ആശങ്കകളും ആകുലതകളും മാറ്റി വച്ചേ തീരൂ' അയാള്‍ സര്‍ജിക്കല്‍ ഗൌണും മാസ്കും ധരിച്ചു കൊണ്ട് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കയറി. പെട്ടെന്ന് അതാ അയാളുടെ കാതടപ്പിക്കുന്ന ഒരു ശബ്ദം തിയേറ്ററിന്റെ അകത്തു നിന്നും.. "അല്‍ സഹ്റാവി- ഫാദര്‍ ഓഫ് മോഡേണ്‍ സര്‍ജറി..!!!" പത്താം നൂറ്റാണ്ടില്‍ ജീവിച്ച മുസ്ലിം ശാസ്ത്രജ്ഞനായ അല്‍ സഹ്റാവിയാണത്രേ ആധുനിക ശസ്ത്രക്രിയയുടെ പിതാവ്. അവിടെയുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍ പലതും അയാളെ നോക്കി പരിഹാസ ചിരിയോടെ വിളിച്ചു പറഞ്ഞു.. "ഇതെല്ലാം കണ്ടു പിടിച്ചത് സഹ്റാവി തന്നെ. കാറ്റ്ഗട്ടും ആധുനിക രീതിയിലുള്ള സ്യൂച്ചേര്സും ലോകത്തിനു പഠിപ്പിച്ചതും അദ്ദേഹം തന്നെ. അതിനാല്‍ നിനക്ക് നിന്റെ ശപഥത്തെ നിലനിര്‍ത്തണമെങ്കില്‍ ഇവിടെ നിന്നിറങ്ങി പോവുക" അയാളുടെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി. ഒന്നും ഉരുയിടാതെ അയാള്‍ വേഗത്തില്‍ തിയേറ്ററില്‍ നിന്നും ഇറങ്ങി തന്‍റെ കാബിനില്‍ പോയി ഇരുന്നു. അപ്പോഴതാ പുതിയ പ്രശ്നം. കാബിനിലെ ചുവരില്‍ തൂക്കിയ 'ബ്ലഡ് സര്‍ക്കുലേഷന്റെ ഒരു ചാര്‍ട്ട് അയാളെ നോക്കി വിളിച്ചു പറയുന്നു. "സുഹൃത്തേ, പള്‍മനറി സര്‍ക്കുലേഷനെ കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിനു ആദ്യമായി നല്കിയതും ഒരു മുസ്ലിം ആണ് കേട്ടോ. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്നുല്‍ നഫീസ്". ദയനീയമായ മുഖത്തോടെ അല്‍പ്പനേരം അയാള്‍ ആ ചിത്രത്തിലേക്ക് നോക്കി. എന്നിട്ട് ക്രോധത്തോടെ അത് ചുവരില്‍ നിന്നും വലിച്ചു കീറി കാബിനില്‍ നിന്നും ഇറങ്ങി. പെട്ടെന്നതാ ഹോസ്പിറ്റല്‍ മൊത്തം മുഴങ്ങുന്ന, കര്‍ണ്ണകഠോരമായ ഒരു ശബ്ദം. "പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അവിസെന്ന എന്ന ഇബ്നു സിന ആണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്. അദ്ദേഹം മുസ്ലിമും ഒരു ഖുറാന്‍ പണ്ഡിതനുമായിരുന്നു. വൈദ്യശാസ്ത്രം പൂര്‍ത്തീകരിച്ച ആള്‍ എന്നാണു അദ്ദേഹത്തെ യുറോപ്പ്യന്‍സ് വിശേഷിപ്പിക്കുന്നത്. ആര്‍ക്കെങ്കിലും ഒരു നല്ല ഡോക്ടര്‍ ആവണമെന്നുണ്ടെങ്കില്‍ അയാള്‍ നല്ലൊരു അവിസെന്നിസ്റ്റ് ആയിരിക്കണം' എന്ന ഒരു പഴയ യുറോപ്പ്യന്‍ ചൊല്ല് തന്നെയുണ്ടായിരുന്നു. അതിനാല്‍ നിനക്ക് നിന്‍റെ ശപഥം നിലനിര്‍ത്തണമെങ്കില്‍ നീ ഈ ജോലി തന്നെ രാജി വച്ച് ഇവിടെ നിന്നും ഇറങ്ങി പോവുക..!!". ഇരുകൈകള്‍ കൊണ്ടും തന്‍റെ കാതുകള്‍ മുറുകെ പൊത്തി പിടിച്ചു കൊണ്ട് ഇറങ്ങിയോടുന്ന അയാളെ അമ്പരപ്പോടെ ആണ് ആളുകള്‍ നോക്കിയത്..

തന്‍റെ ശപഥം ഇപ്പോള്‍ തന്‍റെ കരിയര്‍, തന്‍റെ ജീവിതം തന്നെ നശിപ്പികുന്നതായി അയാള്‍ക് തോന്നി. ഇനിയെന്താണ് ചെയ്യേണ്ടത്? അറിയില്ല. കേട്ടതൊന്നും ശരിയായിരുന്നില്ലേ? എന്തായാലും മുന്നോട്ടു വച്ച കാല്‍ മുന്നോട്ടു തന്നെ. തോല്‍ക്കാന്‍ താന്‍ തയ്യാറല്ല. അല്ലെങ്കിലും പട്ടുമെത്തയില്‍ സുഖിച്ചു കിടന്നു കൊണ്ട് ആരാണ് വിപ്ലവം നയിച്ചിട്ടുള്ളത്?'. ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ട് അയാള്‍ ഡ്രൈവ് ചെയ്യുകയാണ്. ബാങ്ക് എത്തിയപ്പോള്‍ വണ്ടി നിറുത്തി. കഴിഞ്ഞ മാസം സാലറി കിട്ടിയ ചെക്ക് മാറണം. അയാള്‍ ബാങ്കിലേക്ക് പ്രവേശിച്ചു ടോക്കണ്‍ എടുത്തു. തന്‍റെ ഊഴം വന്നപ്പോള്‍ പോക്കറ്റില്‍ നിന്നും ചെക്ക് എടുത്തു കൊണ്ട് മുന്നോട്ടു പോയി. പെട്ടെന്നതാ ആ ശബ്ദം വീണ്ടും "ഒമ്പതാം നൂറ്റാണ്ടില്‍ മുസ്ലിം ലോകം ആണ് ചെക്ക് സമ്പ്രദായം ലോകത്ത് കൊണ്ട് വന്നത്. 'സക്ക്' എന്ന അറബി പദത്തില്‍ നിന്നാണ് ചെക്ക് എന്നാ വാക്ക് വന്നത് തന്നെ". കയ്യിലുള്ള ചെക്ക് വലിച്ചു കീറി കൊണ്ട് അലറിയ അയാളെ ആ ബാങ്കുകാര്‍ കോളറിനു പിടിച്ചു പുറത്താക്കാതെ ഒരു ഗ്ലാസ് വെള്ളം കൊടുത്തു മാനേജരുടെ കാബിനില്‍ കൊണ്ട് പോയി സമാധാനിപ്പിച്ചു ഇരുത്തിയത് സ്ഥിരം കസ്ടമര്‍ ആണെന്ന ഒറ്റ കണ്സിടറേഷനില്‍ ആണ്. ആര്‍ക്കും ഒന്നും മനസ്സിലായില്ല. എങ്കിലും അവര്‍ അയാള്‍ക്ക്‌ ഭക്ഷണം വാങ്ങി കൊടുത്തു. നല്ല വിശപ്പുണ്ടായിരുന്നു. അതിനാല്‍ ആര്‍ത്തിയോടെ അയാള്‍ ആ പാര്‍സല്‍ പൊത്തി അഴിച്ചു. നല്ല ചൂടുള്ള ചിക്കന്‍ ബിരിയാണി. കഴിക്കാന്‍ തുടങ്ങിയതും വീണ്ടും ആ ശബ്ദം. "ബിരിയാണിയും മുസ്ലിം സംഭാവനയാണ്. പേര്‍ഷ്യന്‍ ഒറിജിന്‍.." കണ്ണു നിറച്ചു കൊണ്ട് നില്‍ക്കുന്ന അയാളെ നോക്കി ഒരു പരിഹാസചിരിയോടെ ബിരിയാണി മൊഴിഞ്ഞു. ഭക്ഷണവും തട്ടി തെറിപ്പിച്ചു കൊണ്ട് അയാള്‍ ബാങ്കില്‍ നിന്നും ഇറങ്ങിയോടി കാറും എടുത്തു വേഗത്തില്‍ ഡ്രൈവ് ചെയ്തു പോയി. എല്ലാം ഞൊടിയിടയില്‍ സംഭവിച്ചു. ആര്‍ക്കും ഒന്നും മനസ്സിലായില്ല.

ഇപ്പോള്‍ അയാളുടെ മനസ്സ് ആകെ പ്രക്ഷുബ്ദം ആയിരുന്നു.. പതിയെ അയാള്‍ സമനില വീണ്ടെടുത്ത്‌ തുടങ്ങി. 'ഛെ. എന്തൊക്കെയാണ് താന്‍ കാട്ടി കൂട്ടിയത്'. വീട്ടില്‍ പോയി ഒന്ന് കിടന്നാല്‍ എല്ലാം ശരിയാവും. അല്‍പ്പം ബുദ്ധിമുട്ടി മനസ്സിലേക്ക് വീണ്ടും സന്തോഷം കൊണ്ട് വരാന്‍ ശ്രമിച്ചു കൊണ്ട് അയാള്‍ വീട്ടിലേക്ക് പോയി. ഒന്നും നടക്കാത്ത മട്ടില്‍ വീട്ടിലേക്കു കയറി. ഇളയ മകന്‍ പഠിക്കുകയാണ്.അയാളെ കണ്ടതും അവന്‍ സന്തോഷത്തോടെ മൊഴിഞ്ഞു 'പപ്പാ ഇന്ന് നേരത്തെ ആണല്ലോ.. ഒരു ഡൌട്ട് ക്ലിയര്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. ആരോട് ചോദിക്കും എന്നാ സങ്കടത്തില്‍ ഇരിക്കുകയായിരുന്നു. ഇതൊന്നു പറഞ്ഞു തന്നേ' എന്ന മട്ടില്‍ കെമിസ്ട്രി ടെക്സ്റ്റ് ബുക്ക് അയാള്‍ക്ക്‌ നേരെ നീട്ടി ഡൌട്ട് ഉള്ള ഭാഗം കാണിച്ചു കൊടുത്തു.. "ജാബിര്‍ ബിന്‍ ഹയ്യാന്‍ - ഫൗണ്ടര്‍ ഓഫ് കെമിസ്ട്രി..!!" ശബ്ദം വീണ്ടും. ദേ കിടക്ക്ണൂ. അയാള്‍ അന്ന് ആദ്യമായി മകന്‍റെ പാഠപുസ്തകം വലിച്ചെറിഞ്ഞു. ദേഷ്യം മുഴുവന്‍ ഇപ്പോള്‍ ആ ഫെയ്സ്ബുക് ഗ്രൂപ്പിനോടാണ്. തന്നെ ഈ നിലയില്‍ എത്തിച്ച അവരോടു. ശബ്ദം കേട്ട് ഭാര്യ ഓടി വന്നപ്പോള്‍ അയാള്‍ വസ്ത്രം പോലും മാറ്റാതെ കമ്പ്യൂട്ടര്‍ ഓണ്‍ ആക്കാന്‍ തുടങ്ങുകയായിരുന്നു.. അപ്പോഴതാ ശബ്ദം വീണ്ടും. ഇത്തവണ കമ്പ്യൂട്ടറില്‍ നിന്നും "ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മുസ്ലിം ശാസ്ത്രഞ്ജന്‍ അല്‍ ഖവാരിസ്മി കണ്ടു പിടിച്ച അല്‍ഗോരിതം ആണ് ഈ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത് തന്നെ. അതിനാല്‍ ഇതില്‍ തൊട്ടു പോകരുത്..". അയാള്‍ക്ക്‌ തന്‍റെ ബോധം പോകുന്ന പോലെ തോന്നി. ആ റൂം മുഴുവന്‍ അയാളോട് എന്തൊക്കെയോ വിളിച്ചു പറയുന്നു... ഷോകേസില്‍ വച്ച ക്യാമറ അയാളോട് വിളിച്ചു പറഞ്ഞു "ഇബ്നുല്‍ ഹൈഥം എന്ന മുസ്ലിം ശാസ്ത്രഞ്ജന്‍ ആണ് ക്യാമറ കണ്ടു പിടിച്ചത്" റൂമിന്റെ ഒരു മൂലയില്‍ ഇരിക്കുന്ന ഒരു ഗ്ലോബ് അയാളെ നോക്കി വിളിച്ചു പറഞ്ഞു: "പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ജമാലുദ്ധീന്‍ ആണ് ആദ്യമായി സമ്പൂര്‍ണ്ണ ഗ്ലോബ് ലോകത്തിനു സമ്മാനിച്ചത്‌". അവിടെ ഒരു മേശയില്‍ കിടന്നിരുന്ന ഒരു 'എക്കണോമിക്സ്' മാഗസിന്‍ അയാളെ നോക്കി വിളിച്ചു പറഞ്ഞു "പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്നു ഖല്ദൂന്‍ ആണ് എക്കണോമിക്സിന്‍റെ പിതാവ്" മൂത്തമകന്റെ സോഷ്യോളജി പുസ്തകം വിളിച്ചു പറഞ്ഞു "ഇബ്നു ഖല്ദൂന്‍ തന്നെ സോഷ്യോളജിയുടെയും പിതാവ്". ഇളയ മകന്റെ ബോട്ടനി പുസ്തകം വിളിച്ചു പറഞ്ഞു "ആധുനിക ബോട്ടനിയുടെ പിതാവ് അബു ഹനീഫ അല്‍ ദിനവരി എന്ന മുസ്ലിം ആണ്".. കാതുകള്‍ മുറുകെ പൊത്തി കൊണ്ട് അയാള്‍ ഉറക്കെ ഉറക്കെ അലറി.. ഒന്നും മനസിലാവാതെ തന്നെ തന്നെ നോക്കി നില്‍ക്കുന്ന മകനെയും ഭാര്യയേയും ശ്രദ്ധിക്കാതെ അയാള്‍ ഓടി. എങ്ങോട്ടെന്നറിയാതെ. നിമിഷങ്ങള്‍, മിനിറ്റുകള്‍, മണിക്കൂറുകള്‍... അയാള്‍ നിര്‍ത്തിയില്ല. ഒടുവില്‍ ക്ഷീണിച്ചു അയാള്‍ ഒരു കടല്‍തീരത്ത് തന്റെ ഓട്ടം അവസാനിപ്പിച്ചു. വഴികള്‍ അവിടെ അവസാനിക്കുകയാണ്....

വിജനമായ കടല്‍തീരം. ഒരു സാദാകടപ്പുറം ആയതു കൊണ്ട് തന്നെ അവിടെ ആളുകളും കൂടി നില്‍ക്കുന്നില്ല. ഇവിടെ താഴെ മണല്‍തരികളും മുകളില്‍ ആകാശവും മുന്നില്‍ സമുദ്രവും മാത്രം.. ഒരു ശാസ്ത്രസാങ്കേതികതയും ഇവിടെയില്ലലോ. അല്‍പ്പനേരം തനിക്കൊന്നു വിശ്രമിക്കണം. അയാള്‍ അന്നത്തെ ദിവസത്തെ കുറിച്ച് ചിന്തിക്കാന്‍ ആരംഭിച്ചു.. ശാന്തമായി, സ്വസ്ഥമായി.. സമയങ്ങള്‍ കടന്നു പോയത് അയാള്‍ അറിഞ്ഞില്ല. ആകാശം ഇരുളുന്നതിനനുസരിച്ചു അയാളുടെ മനസിലെ ഇരുള്‍ നീങ്ങുകയായിരുന്നു. ഒടുവില്‍ അയാളത് തിരിച്ചറിഞ്ഞു. 'ഇല്ല തന്‍റെ ശപഥം ഒരു മണ്ടത്തരമാണ്. തനിക്കത്‌ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല.. ഈ ശപഥവും വച്ച് ഒരു മിനിറ്റ് പോലും തനിക്കീ ഭൂമിയില്‍ ജീവിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ ഈ ശപഥം തുടരുന്നതില്‍ അര്‍ത്ഥമില്ല. കേട്ടതെല്ലാം കളവായിരുന്നു എന്ന് അയാള്‍ തിരിച്ചറിയുകയായിരുന്നു.. ആ തിരിച്ചറിവിന്‍റെ ഫലത്തില്‍ അയാള്‍ ആ മണല്‍തരികളില്‍ കിടന്നു. ക്ഷീണം കൊണ്ടാകാം അയാള്‍ അറിയാതെ ഉറങ്ങി പോയി...

ആ ഉറക്കത്തില്‍ അയാളുടെ സ്വപ്നങ്ങളിലേക്ക് പതിയെ ഒരു കാലഘട്ടം കടന്നു വന്നു... ലോകം ഇരുളില്‍ മുങ്ങിയ നാളുകളില്‍ അവര്‍ക്ക് വെളിച്ചമായി, ഇരുണ്ട കാലത്തിലെ സൂര്യനായി, ലോകത്തിനു പുതിയ ശാസ്ത്രശാഖകളും നാഗരികതയും സമ്മാനിച്ച ഒരു പ്രത്യയശാസ്ത്രത്തിന്റെ സുവര്‍ണ്ണകാലഘട്ടം. അവിടെ അയാള്‍ കണ്ടു, ആയിരത്തിനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് യന്ത്രച്ചിറകുകളുമായി മാനത്തേക്ക് പറന്നുയര്‍ന്ന അബ്ബാസ് ഇബ്നുല്‍ ഫിര്‍നൌസിനെ.. അവിടെ അയാള്‍ കണ്ടു, ഇസ്ലാമിന്റെ അനന്തരാവകാശ നിയമങ്ങളില്‍ നിന്നും അല്ജീബ്ര വികസിപ്പിച്ചടുത്ത അല്‍ ഖവാരിസ്മിയെ.. ഊര്‍ജ്ജതന്ത്രതിന്റെയും ആധുനികപ്രകാശശാസ്ത്രത്തിന്റെയും പിതാവായ ഇബ്നുല്‍ ഹൈഥമിനെ അയാള്‍ അവിടെ കണ്ടു. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുടെ ചുറ്റളവ്‌ കൃത്യമായി അളന്ന അല്‍ മ'മൂന്റെ മുസ്ലിം ശാസ്ത്രഞ്ജന്‍മാരെ കണ്ടു.. ഭൂമിക്കു ഗോളാകൃതി ആണെന്ന് ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞ ഇബ്നു ഹസമിനെ അയാള്‍ കണ്ടു. നരവംശശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന അല്‍ ബിറൂനിയെ കണ്ടു. അന്തകാരത്തില്‍ മുങ്ങി നില്‍ക്കുന്ന യുറോപ്പിനിടയില്‍ തെരുവുകളില്‍ വിളക്ക് മാടങ്ങളുമായി നില്‍ക്കുന്ന കൊര്‍ദോവയിലെ തെരുവുകള്‍ അയാള്‍ കണ്ടു.. കടല്‍ത്തീരത്ത്‌ കക്ക പെറുക്കി നടന്ന യുറോപ്പ്യന് ശാസ്ത്രത്തിന്‍റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്ത ബാഗ്ദാദിന്‍റെ ശാസ്ത്രജ്ഞന്മാരെ കണ്ടു.. അങ്ങനെ പല പല സുന്ദരകാഴ്ചകളും കണ്ടു അയാള്‍ ഉറങ്ങുകയാണ്...

നാളെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്റെ മണ്ടന്‍ ശപഥം ചുരുട്ടി കൂട്ടി ചവറ്റു കുട്ടയില്‍ എറിയുമെന്ന ദൃഡനിശ്ചയത്തിന്റെ ബലത്തില്‍ സുന്ദരമായി, സുഖമായി, ഗാഡമായി അയാള്‍ ഉറങ്ങുകയാണ്... മാനത്തെ താരകങ്ങള്‍ അപ്പോള്‍ അയാളെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു... ആ നക്ഷത്രങ്ങളില്‍ പലതിനും അറബി നാമങ്ങളായിരുന്നു
ശുഭം.