[12:58PM, 02/11/2016] Z@c കിഴക്കേതിൽ: *കിണ്ണത്തപ്പം*
കിണ്ണത്തിൽ മാവൊഴിച്ചു steem ചെയ്യുന്നതുകൊണ്ടാണ്
കിണ്ണത്തപ്പം എന്ന പേര് കിട്ടിയത്.
ചേരുവകൾ :
പൊന്നിയരി 1Cup
തേങ്ങ ചിരകിയത് 1Cup
കടലപ്പരിപ്പ്. അര cup
പെരുംജീരകം 1Spoon
കുഞ്ഞുളളി 7, 8
ശർക്കര 4Cubes
പൊന്നിയരി തിളച്ച വെളളത്തിൽ 6 Hours കുതിരാൻ വെക്കണം. ശർക്കര ഉരുക്കി വെക്കണം. കടലപ്പരിപ്പ് ഉടഞ്ഞു പോവാതെ വേവിച്ചു വെക്കണം. അരി ശർക്കരപ്പാനി ഒഴിച്ച് നന്നായി അരക്കണം. ഇതിലേക്ക് തേങ്ങ, ഉളളി, പെരുംജീരകം ഇവ ചതച്ചതും കടലപ്പരിപ്പും 1നുളള് ഉപ്പും ചർക്കണം. ദോശമാവിന്റെ അയവിൽ ആവണം മാവ്. ഇനി 1കിണ്ണത്തിൽ നെയ് തടവി മാവൊഴിച്ചു steem ചെയ്യണം. വേവാൻ aprox 20മിനുട്സ് എടുക്കും. Steem ന് ആവശ്യത്തിന് വെളളം ഉണ്ടായിരിക്കണം.
[4:12PM, 02/11/2016] Z@c കിഴക്കേതിൽ: *കല്ലുമ്മക്കായ് തേങ്ങചോർ*
കല്ലുമ്മക്കായ്- 50 എണ്ണം
മഞ്ഞൾപൊടി -1/2 ടീസ്പൂൺ
വെള്ളം- 1 കപ്പ്
ഉപ്പ് .. എല്ലാം ഒരു പാത്രത്തിൽ വേവിച്ച് ശേഷ൦,വെള്ളം വേറെ കല്ലുമ്മക്കായ വേറെ മാററിവെക്കുക..
കല്ലുമക്കായയിൽ മുളക് പൊടി 1 ടീസ്പൂൺ ചേ൪ത്ത് യോജിപ്പിച്ച്
.. ഒരു പാൻ അടുപ്പില് വെച്ച് ഓയിൽ ഒഴിച്ച് ഫ്രൈചെയ്തെടുക്കുക .
സവാള -2ചെറുതായി അരിഞ്ഞത്..
തക്കാളി -1 ചെറുതായി അരിഞ്ഞത് ..
മഞ്ഞൾപൊടി 1/2 ടീസ്പൂൺ.പച്ചമുളക്-6എണ്ണ൦ചതച്ചത്. ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 ടേബ്ൾ സ്പൂൺ..
മല്ലിപൊടി -2ടീസ്പൂൺ..പെരുംജീരകം പൊടി1/4 ടീസ്പൂണ്
ഗര൦മസാലപൊടി-1ടീസ്പൂണ്
ഉപ്പ് -ആവശ്യത്തിന്
തേങ്ങപാല്-1കപ്പ്
പട്ട 2ഗ്രാബൂ 2ഏലയ്ക്ക .2എണ്ണ൦.ബിരിയാണി അരി 3 കപ്പ് ..കഴുകി ഊററിവെക്കുക..
കുക്ക൪ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ 1/2 കപ്പ് 1ടീസ്പൂണ് നെയ്യു൦ ഒഴിച്ച് ചൂടായാല്
പട്ട ഗ്രാബു ഏലയ്ക്ക ഇടുക..
സവാള വഴററുക..പച്ചമുളക് ഇഞ്ചി വെളുത്തുള്ളി വഴററുക..തക്കാളി ഇട്ട് നന്നായി വഴറ്റുക,അതിന് ശേഷ൦ മല്ലിപൊടി മഞ്ഞൾപൊടി പെരുംജീരകപൊടി , ഗര൦മസാലപൊടി,ഉപ്പ് ചേ൪ത്ത് നന്നായി വഴറ്റി,ശേഷ൦,
കല്ലുമ്മക്കായ വേവിച്ചവെളളവു൦ ചേ൪ത്ത് മൂടിയിട്ട് മസാലകള് 2വീസില് വരെ വേവിക്കുക, ശേഷ൦ മൂടി തുറന്ന് തേങ്ങാപാലു൦ അരി വേവാനുളള വെളളവു൦ ഒഴിച്ച് തിളവന്നാൽ അരി ഇടുക..
അടച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം.. വെന്താൽ ഫ്രൈ ചെയ്ത കല്ലുമ്മക്കായ ഇട്ട് ഇളക്കി,കുറച്ച് മല്ലിയില അരിഞ്ഞതു൦ ഒരു ചെറുനാരങ്ങയുടെ നീരുംചേ൪ത്തിളക്കിഅടച്ച് 5മിനിട്ട് ചെറിയ തീയില് വെച്ച് ഇറക്കിവെക്കുക
[7:16PM, 02/11/2016] Imuni: ബീറ്റ്റൂട്ട് മാങ്ങ ചമ്മന്തി
ബീറ്റ്റൂട്ടും,പച്ചമാങ്ങയും ഒക്കെ ചേർത്ത്
നല്ല കളർഫുൾ ഒരു ചമ്മന്തി ആയിക്കോട്ടെ ഇന്ന്...
തേങ്ങ ചിരകിയത് 1/2 മുറി
പച്ചമാങ്ങ മൂന്ന് പൂള്
ബീറ്റ്റൂട്ട് ഒരു കഷ്ണം
ചെറിയ ഉള്ളി 3
പച്ചമുളക് 4
ഉപ്പ്
ഇവ എല്ലാം നല്ലവണ്ണം അരച്ചെടുത്താൽ ചമ്മന്തി റെഡി ...
[7:22PM, 02/11/2016] Z@c കിഴക്കേതിൽ: *തൈര് ബജി*
മൈദ -1/2cup
ഗോതമ്പ് പൊടി-1/2 cup
തൈര്-1cup
സവാള -1 (ചെറുതായ് അരിഞ്ഞത്)
പച്ചമുളക്-3 (ചെറുതായ് അരിഞ്ഞത്)
ഇഞ്ചി ചെറുതായ് അരിഞ്ഞത് -1/2 tspoon
ഉപ്പ് -ആവശ്യത്തിന്
സോഡാപൊടി-1/2 tspoon
വേപ്പില -1തണ്ട് (ചെറുതായ് നുറുക്കിയത് )
Refined oil- ആവശ്യത്തിന്
Oil ഒഴികെയുള്ള എല്ലാ ചേരുവകളും ഒരു പാത്രത്തില്‍ Mix ചെയ്ത് 2 hr വയ്ക്കുക .അതിനു ശേഷം ചട്ടി ചൂടാക്കി oil ഒഴിച്ച് ,അത് ചൂടായി വരുമ്പോള്‍ തവി കൊണ്ട് മാവ് കോരി ഒഴിച്ച് പൊരിച്ചെടുക്കുക
[7:33PM, 02/11/2016] +91 99611 84127: #kaippally jewellers sharja #
#malabar adukkala #
#best recipe of d week #
ചിക്കന് മജ്‌ബൂസ്
******************.
ചിക്കന് ...1 കിലൊ
ബസുമതി അരി ...3 കപ്പ്
സവാള ...3
ഇഞ്ചി ,വെളുതുള്ളി പേസ്റ്റ് ...2 സ്പൂണ്
പച്ചമുളക് ..6
കാപ്സികം ...1
ചിക്കന് സ്റ്റോക്ക് ..1 ക്യൂബ്
മജ്‌ബൂസ് മസാല ..3 സ്പൂണ്
മഞ്ഞൾ പൊടി .1 സ്പൂണ്
നാരങ്ങ നീര് ..2 സ്പൂണ്
ഉണങ്ങിയ നാരങ്ങ ...3
പട്ട..1
ഗ്രാമ്പൂ..4
ഏലക്കാ ..5
പെരിഞ്ജീരകം ...1 സ്പൂണ്
ബെലീവ്സ് ...1
ബട്ടര് ..2 സ്പൂണ്
ഓയിൽ ..ആവശ്യത്തിനു
തക്കാളി ...3
മല്ലിയില
അരി കഴുകി അര മണിക്കൂര് കുതിർത്തു വക്കുക
ചിക്കന് നന്നായി കഴുകി തൊലിയോടു കൂടി 4 കഷ്ണമാക്കി വക്കുക
ഒയിൽ ഒഴിച്ചു അതിലേക്കു പട്ട ,ഗ്രാംപൂ,ഉലക്ക,ബെലീവ്സ് ,പെരിഞ്ജീരകം എന്നിവ ഇട്ടു വഴറ്റി സവാളയും ഇഞ്ചി ,വെളുതുള്ളി പേസ്റ്റും ചേര്ത്തു കാപ്സിക്കും ചേർത് നന്നായി വഴറ്റുക ...മഞൾ പോഡി്യും മജ്‌ബൂസ് മസാലയും ചെറുക്കുക .
അതിലേക്കു തക്കാളിയും ചിക്കന് ക്യൂബും ചേർത് വഴറ്റി വെള്ളം ചേര്ത്തു കൊടുക്കിക .അതിലേക്കു ചിക്കന് ഇട്ട് നന്നായി വേവിച്ചെടുക്കുക.
ചിക്കന് വെന്ത ശെഷം ,വെള്ളത്തിൽ നിന്നും ചിക്കന് മാറ്റി വക്കുക.
6 കപ് വെളളം ആണ് വേണ്ടത് ...
സംശയമുണ്ടെങ്കിൽ ചിക്കന് വേവിച്ച വെള്ളം അളന്ന് നോക്കാം ..
ചിക്കന് മാറ്റി വെച്ച വെള്ളത്തിലേക്ക് അരി ഇട്ട് ,നാരങ്ങ നീരും ബട്ടറും മല്ലിയിലയും ഉണക്കിയ നാരങ്ങയും ചേർത് കുറഞ്ഞ തീയിൽ വേവിചെടുക്കുക ...
ചിക്കന് ഓവനിലോ പാനിലോ വെച് ചെറുതായി ഒന്ന് മൊരിചെടുക്കാം ...
[8:00AM, 03/11/2016] Z@c കിഴക്കേതിൽ: *ചിക്കൻ / മട്ടൻ ഹൈദരാബാദി ബിരിയാണി*
1. ബസ്മതി അരി ഒരു കിലോ
2. ചിക്കന്‍/മട്ടണ്‍ ഒരു കിലോ
3. ഉള്ളി ആറ് എണ്ണം വലുത്
4. തൈര് മുക്കാല്‍ കപ്പ്
5. പാല്‍ അര കപ്പ്
6. ഇഞ്ചി, വെളുത്തുള്ളി അരച്ചത് ആറ് ടേബിള്‍ സ്പൂണ്‍
7. പച്ചമുളക് ആറ് എണ്ണം
8. ഗരം മസാല ഒരു ടീസ്പൂണ്‍
9. മഞ്ഞള്പ്പൊരടി ഒരു ടീസ്പൂണ്‍
10. പൊതിന ഇല, മഞ്ഞ കളര്‍ കുറച്ച്
11. എണ്ണ, നെയ്യ് ആവശ്യത്തിന്
12. മുളകുപൊടി ഒരു ടീസ്പൂണ്‍
13. നാരങ്ങാനീര് ഒന്ന്
എണ്ണ ഒഴിച്ച് രണ്ട് ഉളളി നേര്മ യായി അരിഞ്ഞത് തവിട്ടുനിറം ആവുന്നതുവരെ പൊരിക്കുക. ആ ഉള്ളി പ്ലേറ്റിലേക്ക് മാറ്റിവെക്കുക. ബാക്കിവന്ന എണ്ണയില്‍ ചിക്കന്‍ ഇട്ട് 10 മിനുട്ട് ഇളക്കി വാട്ടിയെടുക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് ചേര്ത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേര്ക്കളണം. ഇതിലേക്ക് തൈര്, പാല്‍, മുളകുപൊടി, മഞ്ഞള്പ്പൊചടി, ഗരംമസാലപ്പൊടി, പൊതിന ഇല എന്നിവ ഇട്ട് നന്നായി 10 മിനുട്ട് യോജിപ്പിച്ച് ഇറക്കിവെക്കുക. ഒരു മണിക്കൂര്‍ ഈ മസാലക്കൂട്ട് മാറ്റിവെക്കണം. ഇതിലേക്ക് മൂന്ന് ഉള്ളി ചെറുതായി അരിഞ്ഞ് നന്നായി വാട്ടിയെടുക്കുക. ഈ ഉള്ളി മസാലക്കൂട്ടിലേക്ക് ഇട്ട് യോജിപ്പിക്കണം.
ബസ്മതി അരി കഴുകി 20 മിനുട്ട് വെള്ളത്തില്‍ കുതിര്ത്ത്ട വെക്കുക. ഒരു നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ കുറച്ച് എണ്ണ ഒഴിച്ച് ബാക്കി വരുന്ന ഒരു ഉള്ളി അരിഞ്ഞ് നന്നായി വാട്ടുക. അതിലേക്ക് (ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം) ഒഴിച്ച് തിളപ്പിക്കുക. ഒരു ടീസ്പൂണ്‍ ഗരം മസാലപ്പൊടി, ഉപ്പ് ആവശ്യത്തിന് ചേര്ക്കു ക. വെള്ളം തിളച്ച് കഴിഞ്ഞാല്‍ അരി വെള്ളം കളഞ്ഞ് അതില്‍ ഇടുക. ആദ്യം നന്നായി അഞ്ച് മിനുട്ട് തീ കത്തിക്കുക. 15 മിനുട്ട് ചെറുതീയില്‍ വേവിക്കുക. മുക്കാല്‍ വേവില്‍ ചോറ് വേവിക്കുക. ഇതില്‍ ആവശ്യത്തിന് നെയ്യ് ചേര്ക്ക്ണം.
ഇനി ഇറച്ചി മസാല കൂട്ടില്‍ ഈ വേവിച്ച ചോറ് ഇടുക. അതിന്റെ മുകളില്‍ പൊരിച്ചുവെച്ച ഉള്ളി കുറച്ച് വിതറി ഇടുക. പുതിന ഇല വിതറുക. നാരങ്ങ നീരില്‍ കളര്‍ ചേര്ത്ത് ഒഴിക്കുക. പിന്നെയും ചോറ് ഇട്ട് ചട്ടുകംകൊണ്ട് നിരപ്പായി വെക്കുക. അതിന്റെ മുകളില്‍ പൊരിച്ചുവെച്ച ഉള്ളി, പൊതിന ഇല ഇടുക. അങ്ങനെ ചോറ് തീരുന്നതുവരെ ഇട്ട് ചട്ടകംകൊണ്ട് നിരപ്പായി 10 മിനുട്ട് ചെറിയ തീയില്‍ ദമ്മ് ആക്കി വെക്കുക. ബിരിയാണി റെഡി
[12:01PM, 03/11/2016] Z@c കിഴക്കേതിൽ: *ചെറുപയർ പൊറാട്ട*
Z@c
ചെറുപയർ ആണ് ഏറ്റവും അല്ലർജി കുറഞ്ഞ protein. പിന്നെഇതിലെ protein ഏറ്റവും എളുപ്പം ദഹിക്കാനും ശരീരത്തിൽ യോജിക്കാനും കഴിയുന്നു. അതുകൊണ്ടു തന്നെ ഇത് ഏതു പ്രായത്തിൽ ഉള്ളവർക്കും നല്ലതാണ്
ഉണ്ടാക്കുന്നവിധം. ചെറുപയർ കഴുകി നാലഞ്ചു മണിക്കൂർ കുതിർക്കുക. എന്നിട്ടു അല്പം ഉപ്പും ചേർത്ത് നല്ലപോലെ വേവിച്ചു എടുക്കക. ഇതിലേക്ക് ഉള്ളി ഇഞ്ചി മല്ലി ഇല എന്നിവ അരിഞ്ഞു ചേർക്കുക. ഞാൻ chives ആണ് ഉപയോഗിച്ചത്. അല്പം കുരുമുളകുപൊടി കൂടി ചേർക്കാം അല്ലെങ്കിൽ പച്ചമുളക് അറിഞ്ഞു ചേർക്കാം. എല്ലാം കൂടി ഒന്ന് ഇളക്കി ചേർക്കുക.
ഗോതമ്പു പൊടി സാധാരണ പോലെ കുഴച്ചു ചെറിയ ഉരുളകൾ ആക്കി ചെറുപയർ മിശ്രിതം ഉള്ളിൽ വെച്ച് കൊഴുക്കട്ട പോലെ ആക്കി കൈ കൊണ്ട് നല്ല പോലെ പരത്തിയതിനു ശേഷം ചപ്പാത്തി പലകയിൽ വെച്ച് പരത്തി പാനിൽ ഇട്ടു ചുട്ടു എടുക്കുക. ഞാൻ ഒലിവെണ്ണ ആണ് ഉപയോഗിച്ചത്. നെയ് ഉപയോഗിച്ചാൽ വളരെ നല്ലതു തന്നെ. പക്ഷെ കൊളെസ്ട്രോൾ പ്രശ്നം
കൈ കൊണ്ട് നല്ലപോലെ പരത്തി മിശ്രിതം ഉരുളയുടെ എല്ലാ ഭാഗത്തും പൊട്ടാതെ പരത്തി എടുക്കുന്നതിലാണ് ഉണ്ടാക്കുന്നവരുടെ ക്ഷമ പരീക്ഷിക്കുന്നത്.
അതുകൊണ്ടു പയ്യെ തിന്നാൽ പനയുംതിന്നാം എന്ന പഴ ചൊല്ല് ഇവിടെ പറയട്ടെ. പിന്നെ രുചിയും ഗുണവും പറയണ്ട കാര്യം ഇല്ല. എന്നാലും ഒന്ന് ഓർമിപ്പിക്കുന്നു.
[12:55PM, 03/11/2016] Z@c കിഴക്കേതിൽ: *കോക്കനട്ട് ലഡു*
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ലഡു റെസിപ്പി ഇതാ...
തേങ്ങ ചിരകിയത് -1 1/ 2 കപ്പ്
പാൽ -3 കപ്പ്
ഏലക്ക പൊടിച്ചത് -3
പഞ്ചസാര -4 or 5 ടേബിൾ സ്പൂൺ (മധുരമനുസരിച്ചു)
നട്സ് (optional)
പാലും തേങ്ങയും ചേർത്ത് ഒരു പരന്ന പാത്രത്തിൽ തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ തീയ് കുറച്ചു നന്നായി വറ്റും വരെ ഇളക്കുക.ഏകദേശം 20 മിനിട്ട് എടുക്കും.ഇതിലേക്ക് പഞ്ചസാരയും ഏലക്കപൊടിച്ചതും ചേർത്ത് അഞ്ച് മിനിട്ട് കൂടി ഇളക്കുക.തണുത്ത ശേഷം ഉരുളകളാക്കാം. നടുക്ക് ഇഷ്ട്ടമുളള നട്സ് വെക്കാം.ഒരാഴ്ച വരെ ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാം
[8:02PM, 03/11/2016] Z@c കിഴക്കേതിൽ: *ഭക്ഷണ വിഭവങ്ങള്‍ക്ക് സ്വാദ് കൂട്ടാം*
Z@c
ഭക്ഷണ സാധനങ്ങള്ക്ക് ഗുണമേന്മയേക്കാള് സ്വാദിന് പ്രാധാന്യം നല്കുന്നവരാണ് മിക്കവരും. പക്ഷേ, ഇന്ന് അജിനോമോട്ടോ പോലുള്ള മാരക രാസവസ്തുക്കള് ഉപയോഗിച്ച് ഭക്ഷണങ്ങള്ക്ക് രുചി കൂട്ടാനാണ് എല്ലാവരും ശ്രമിക്കുന്നത്. ചെറുപയറിന്റെ ആരോഗ്യപ്പെരുമ എന്നാല് ഇത്തരം വഴികളിലൂടെ സ്വാദ് കൂട്ടാന് നോക്കിയാല് ശരീരത്തിന് അപകടമാണ്. വീട്ടില് സാധാരണ ഉണ്ടാക്കാറുള്ള വിഭവങ്ങള്ക്ക് തികച്ചും ആരോഗ്യകരമായ രീതിയില് സ്വാദ് കൂട്ടുന്ന ചില ടിപ്സാണ് ഇന്നിവിടെ പറയുന്നത്.
ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി അല്പനേരം വെള്ളത്തിലിടുക. അതിനുശേഷം വറുത്താല് നല്ല സ്വാദ് കിട്ടും.
ഓംലറ്റ് നല്ല രുചികരവും മൃദുത്വവുമാകാന് മുട്ട പതപ്പിച്ചതിന് ശേഷം അല്പം പാലോ, വെള്ളമോ ചേര്ക്കുക.
പൂരി ഉണ്ടാക്കാന് എടുക്കുന്ന മാവില് വെള്ളത്തില് മുക്കി പിഴിഞ്ഞ റൊട്ടി ചേര്ക്കുക. പുരി വളരെ മൃദുവും സ്വാദിഷ്ടവുമായിരിക്കും.
ഗ്രീന്പീസ് വേവിക്കുമ്പോള് അല്പം പഞ്ചസാര ചേര്ത്താല് സ്വാദ് കൂടും.
തക്കാളി പാകം ചെയ്യുമ്പോള് അല്പം പഞ്ചസാര ചേര്ത്താല് നല്ല രുചി കിട്ടും.
ഉള്ളിയും വെളുത്തുള്ളിയും മറ്റും അരച്ചുചേര്ക്കുന്ന കറികളില് വെള്ളത്തിന് പകരം അല്പം പാല് ഒഴിക്കുക. നല്ല സ്വാദും കൊഴുപ്പും കിട്ടും.
ഉപ്പു ചേര്ത്ത് വേവിച്ചാല് പച്ചക്കറിയിലെ ജലാംശം നഷ്ടപ്പെടും. അതുകൊണ്ട് നന്നായി വെന്തതിന് ശേഷം മാത്രം ഉപ്പ് ചേര്ക്കുക.
ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുമ്പോള് തൈരോ, പാലോ ചേര്ത്താല് നല്ല മൃദുവും സ്വാദിഷ്ടവുമായി കിട്ടും
ചോറില് ഒരു നുള്ള് ഉപ്പും നെയ്യും ചെറുനാരങ്ങാനീരും ചേര്ത്തിളക്കിയാല് നല്ല സ്വാദ് ലഭിക്കും.
മാവില് അല്പം ചോറ് അരച്ച് ചേര്ത്താല് നല്ല മയമുള്ള ദോശയും ഇഡ്ഡലിയും ഉണ്ടാക്കാം
സവാള വറക്കുന്നതിനുമുന്പ് അല്പം പാലില് മുക്കുക. ഇത് രുചി കൂട്ടും.
പാല്‍ കാച്ചാതെ ഉറയൊഴിച്ച് വെക്കുക. പിറ്റേ ദിവസം ഇത് ദോശമാവില്‍ കലര്‍ത്തുകല്‍ ദോശയ്ക്ക് രുചിയും മൃദുത്വവും കിട്ടും.
[7:13AM, 04/11/2016] Z@c കിഴക്കേതിൽ: *റവ ഇഡ്ഡലി*
Z@c
ഞാനുമുണ്ടാക്കി റവ ഇഡ്ഡലി.
പച്ചമുളക്, കാരററ്, ഇഞ്ചി, മല്ലി ഇല എന്നിവ അരിഞ്ഞിട്ട് ഒരു കപ് വറുത്ത റവയും, രണ്ട് tbl spn അധികം പുളിയില്ലാത്ത തെെരും, ഉപ്പും ചേര്‍ത്ത് ആവശ്യത്തിന് വെളളവുമൊഴിച്ച് ഒരു മണിക്കൂര്‍ വെച്ചു. പിന്നീട് ഇഡ്ഡലി മാവിന്‍റെ അയവിലാക്കി കുക്കറില്‍ വേവിച്ചെടുത്തു. തേങ്ങ, പച്ചമുളക്, ഇഞ്ചി, പൊട്ടുകടല ചേര്‍ത്തുളള ചട്ണിയും കൂടിയായപ്പോള്‍ ഉഗ്രന്‍ ബ്രേയ്ക് ഫാസ്ററായി.
[5:41PM, 04/11/2016] Z@c കിഴക്കേതിൽ: *ഒരു പറ്റിക്കല്‍ ദോശ.....*
Z@c
ഇപ്പോഴത്തെ കുട്ടികളുടെ അടുത്ത് പിടിച്ചു നിൽക്കാൻ നല്ലബുദ്ധിമുട്ടാ......നാടന്‍ഭക്ഷണം ഒന്നും വേണ്ട......വല്ലപ്പോഴുംഒക്കെആവാം പിസ,,...പാസ്ത ഇതൊക്കെ....
ഞാന്‍ നോക്കിയിട്ട് ഇവരെയൊക്കെപറ്റിക്കാന്‍ഇതേ മാര്‍ഗ്ഗം ഉളളൂ...നമ്മളോടാകളി.........
ഒരു പറ്റിക്കല്‍ ദോശ.....(ഏകദേശം ഊത്തപ്പം പോലെ.....ഒരുദോശ പിസ... )
ദോശമാവ് നന്നായിപരത്തി അതിലേയ്ക്ക് തക്കാളി കറിവേപ്പില സവാള പച്ചമുളക് കുറച്ചു ..മല്ലിഇല ഇത്തിരികായംകൂടിചേര്‍ത്തുനന്നായിമിക്സ്‌ചെയ്തു മുകളിലേയ്ക്ക് വിതറുക..കുറച്ചുബട്ടര്‍ കൂടി ഇട്ടുകൊടുക്കുക...അടച്ചുവേവിക്കുക....നല്ല കളര്‍ഫുള്‍ ആയതുകൊണ്ട് കഴിച്ചോളും......കൂടെ ചെറിയ ഉളളിയും മുളകുപൊടിയുംഉപ്പുംവെളിച്ചെണ്ണയുംചേര്‍ത്ത് അരച്ചു ചട്ണി കൂടി ഉണ്ടാക്കിയാല്‍...സൂപ്പര്‍...........(NON VEG ഇഷ്ടം ഉളളവര്‍ക്കുംചിക്കന്‍...ബീഫ് കഷ്ണങ്ങള്‍ വേവിച്ചും ഇതില്‍വിതറി കൊടുക്കാം)
[10:23PM, 05/11/2016] Z@c കിഴക്കേതിൽ: *റവ ലഡ്ഡു*
Z@c
എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ലഡ്ഡു ആണിത്.
റവ - 1 കപ്പ്
പഞ്ചസാര - 1/2 കപ്പ്
തേങ്ങാ - 1/2 കപ്പ്
പാൽ / വെളളം - 1/4 കപ്പ്
ഏലക്ക പൊടി -ഒരു നുളളു
അണ്ടിപ്പരിപ്പ് , കിസ്മിസ്
അണ്ടിപ്പരിപ്പ്, മുന്തിരി നെയ്യിൽ വറുത്തു വയ്ക്കുക. തേങ്ങാ ഒന്ന് മിക്സിയിൽ പൊടിച്ചു എടുത്തു 2 മിനിറ്റു വറുത്തു എടുക്കുക. പഞ്ചസാര , 2 ഏലക്ക ചേർത്ത് പൊടിച്ചു എടുക്കുക.
റവ കുറച്ചു നെയ്യിൽ ഒന്ന് വറുത്ത ശേഷം ഇതിലേക്ക് , തേങ്ങാ , പഞ്ചസാര,നട്ട്സ് ചേർത്ത് മിക്സ് ചെയ്യുക.ഇതിലേക്ക് പാൽ / വെളളം കുറേശ്ശേ ഒഴിച്ച് മയപ്പെടുത്തി ഉരുട്ടി എടുക്കാം. പാൽ ചേർക്കുവാണെങ്കിൽ 2 ദിവസത്തിൽ കൂടുതൽ സ്റ്റോർ ചെയ്യാൻ പറ്റില്ല.
[5:40PM, 06/11/2016] Z@c കിഴക്കേതിൽ: *കൊത്തു ചപ്പാത്തി*
Z@c
കൊത്തു പൊറോട്ട പോലെ ചപ്പാത്തിവച്ചും ഉണ്ടാക്കാം. ചപ്പാത്തി അധികം വന്നാൽ ഒന്ന് മേക് ഓവർ ചെയ്തു കൊത്തു ചപ്പാത്തി ഉണ്ടാക്കാം.
ചപ്പാത്തി/ റൊട്ടി - 2
സവാള - 1
തക്കാളി - 1
പെരും ജീരകം, ജീരകം പൊടി , ഗരം മസാല - 1/4 ടീസ്പൂൺ
മുളക് പൊടി - 2 ടീസ്പൂൺ
കറുക പട്ട - 1
പച്ച മുളക് - 1
ചപ്പാത്തി ചെറുതായി നുറുക്കി വയ്ക്കുക. മുട്ട ഉപ്പു ചേർത്ത് അടിച്ചു പാനിൽ ഒഴിച്ച് ചെക്ക് എടുക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് പെരും ജീരകം,പട്ട, സവാള , കറി വേപ്പില , പച്ച മുളക് വഴറ്റുക.തക്കാളി ചേർത്ത് വഴറ്റി, മുളക് , ജീരകം, ഗരം മസാല പൊടികളും ഉപ്പും ചേർത്ത് ഇളക്കുക.പൊടിയുടെ പച്ച മണം മാറുമ്പോൾ 1/4 കപ്പ് വെളളം ചേർക്കുക.ചപ്പാത്തി ചേർത്ത് ഇളക്കി ഡ്രൈ ആകുമ്പോൾ മുട്ട ചിക്കിയത്,മല്ലിയില ചേർത്ത് ഇളക്കി ഓഫ് ചെയ്യുക.
വെജിറ്റേറിയൻസ് ആണെങ്കിൽ മുട്ടയ്ക്ക് പകരം പനീർ ഉപയോഗിക്കാം.ഇതിനു പ്രത്യേകിച്ച് കറി ഒന്നും ആവശ്യമില്ല.പിന്നെ വേണമെങ്കിൽ റൈത്ത കൂട്ടി കഴിക്കാം.
[1:13PM, 07/11/2016] Z@c കിഴക്കേതിൽ: *ചട്ടി പത്തിരി*
Z@c
ഇന്ന് ഞാൻ ഇവിടെ എഴുതുന്നത്ചട്ടി പത്തിരി ആണ്. ഇതൊരു മലബാർ വിഭവം ആണ്.
ആദ്യം തന്നെ chicken breast ചെറിയ പീസാകി നുറുക്കി മഞ്ഞൾ പൊടി, ഉപ്പ്, ചേർത്ത് വേവിക്കുക. ചൂടാറുമ്പോൾ മികസിയിൽ ഇട്ടു പൊടിച്ചെടുക്കുക.
ഇനി മസാല തയാറാക്കാം.
സവാള 4 എണ്ണം ഇഞ്ചി വെളുത്തുളളി പേസ്റ്റ് പച്ചമുളക് ഇവ, പാനിൽ വെളിചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വാട്ടുക. അതിലേക്ക് മഞ്ഞൾ പൊടി, മുളകുപൊടി, മല്ലിപൊടി, ഗരം മസാല ആവശ്യാനുസരണം ചേർക്കുക. ഉപ്പ് ചേര്‍ക്കുക. കറിവേപ്പില ഇടുക. ഈ മസാലകൂട്ട് പകുതി മാറ്റി വെക്കുക. ഇതിലേക്ക് വേവിച്ച ചിക്കൻ ചേര്‍ത്ത് ഇളക്കി ചെറു തീയിൽ കുറച്ച് നേരം വെക്കുക. അത് വേറെ പാത്രത്തിലേക്ക് മാറ്റുക. ഇനി പാന് അടുപത്ത് വച്ച് ബാക്കി മസാല അതിലേക്ക് ഇട്ടു മൂന്ന് മുട്ട പൊട്ടിച്ച് ഒഴികുക. അത് ചിക്കി എടുക്കുക. മസാല തയാർ. ഇനി മൈദ മാവ് ചപ്പാത്തി പരുവത്തിൽ പരത്തി ചുട്ട് എടുക്കുക. 5_ 7 ചപ്പാത്തി മതിയാകും. ഒരുവശം മാത്രം ചുട്ട് എത്താൽ മതിയാകും. ഒരു പാത്രത്തിലേക്ക് മൂന്ന് മുട്ട പൊട്ടിച്ച് ഒഴിച്ചു അതിൽ ചപ്പാത്തികൾ മുക്കി എടുക്കുക. നോൺ സ്റ്റിക്ക് പാത്രം അടുപ്പിൽ വച്ച് ഒരു ചപ്പാത്തി അതിൽ വച്ച് ചിക്കൻ മസാല കൂട്ട് നിരത്തി അതിന് മേൽ അടുത്ത ചപ്പാത്തി വച്ച് മുട്ട മസാല നിരത്തുക. ഇങ്ങനെ എല്ലാ ചപ്പാത്തിയും ചെയ്യുക. ചപ്പാത്തി മുക്കി എടുക്കാൻ ഉപയോഗിച്ച മുട്ട അവസാനം ഇതിന്റെ മുകളിലേക്ക് ചുറ്റിച്ച് ഒഴിച്ച് മൂടിവെച്ച് ചെറു തീയിൽ വേവിക്കുക. 6_7 മിനിട്ട് കഴിയുമ്പോൾ തിരിച്ചിടുക. സ്ററവ് ഒാഫ് ചെയ്യാം.ചട്ടി പത്തിരി തയാർ. മുറിചെടുത്ത് കഴിക്കാം.
*സംശയമുളളവർക്ക് വിളിക്കാം - 9747709002*
[4:54PM, 08/11/2016] Z@c കിഴക്കേതിൽ: *മുളയരി പായസം*
Z@c
ഇപ്പോള്‍ മുളയരി കിട്ടുന്ന സീസണ്‍ ആണ്. അവശ്യമുളളവർ പെരിന്തൽമണ്ണ നമ്മുടെ ഷോപ്പായ കിഴക്കേതിൽ സ്റ്റോറിൽ കിട്ടും.മുള അതിന്റെ ആയുസ്സില്‍ ഒരിക്കല്‍ മാത്രമേ പൂക്കുകയുളളൂ. അതിനാല്‍ മുളയരിക്ക് പ്രത്യേക ഡിമാന്റ് ആണ്. മുളയരി പായസം വെയ്ക്കുന്നത് എങ്ങനെ എന്ന് പറയാം.
വേണ്ട സാധനങ്ങള്‍:-
മുളയരി - ഒരു ഗ്ലാസ് നിറയെ
ശര്‍ക്കര - അര കിലോ
തേങ്ങ - 4 എണ്ണം
അണ്ടിപ്പരിപ്പ് - 10 എണ്ണം
ചുക്ക്, ജീരകം, ഏലയ്ക്ക പൊടിച്ചത് - മേമ്പൊടി ചേര്‍ക്കാന്‍
നെയ്യ് - രണ്ടു സ്പൂണ്‍
മുളയരി മിക്സിയില്‍ ഇട്ടു ചെറുതായി പൊട്ടിച്ചെടുക്കുക. അതിനു ശേഷം വെള്ളത്തില്‍ ഇട്ടു ആറുമണിക്കൂര്‍ കുതിര്‍ക്കുക. പിന്നീട് കുക്കറില്‍ ഇട്ടു ആവശ്യത്തിനു വെള്ളം ചേര്‍ത്തു വേവിക്കുക.
തേങ്ങ വറുത്തിടാന്‍ വേണ്ടി കുറച്ചു കൊത്തിയെടുക്കുക. ബാക്കി തേങ്ങ പിഴിഞ്ഞ് ഒന്ന് രണ്ട് മൂന്ന് പാല്‍ എടുക്കുക. ശര്‍ക്കര നന്നായി ചീകി കുറച്ചു വെള്ളത്തില്‍ കലക്കി അരിച്ചെടുക്കുക.
ഉരുളി അടുപ്പില്‍ വെച്ച് നെയ്യൊഴിച്ച് തേങ്ങയും അണ്ടിപ്പരിപ്പും ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരുക. ശര്‍ക്കര ഒഴിച്ചു തിളപ്പിക്കുക. ഇളക്കി കൊണ്ടിരിക്കണം. ശര്‍ക്കര വെള്ളം വറ്റി നൂല്‍ പരുവം ആവും. നിറയെ ചുഴികള്‍ രൂപപ്പെട്ടു തിളയ്ക്കുന്നത് കാണാം. ചുഴി കുത്തുക എന്ന് പറയും. ഈ സമയം വെന്ത മുളയരി ചേര്‍ത്തു ഇളക്കുക. നന്നായി തിളച്ചു വെള്ളം വറ്റി അരിയില് മധുരം ഒക്കെ നന്നായി പിടിച്ചു കഴിയുമ്പോള്‍ മൂന്നാം പാല് ചേര്‍ക്കുക. നന്നായി ഇളക്കുക. വെള്ളം വറ്റി വരുമ്പോള്‍ രണ്ടാം പാല് ചേര്‍ക്കുക. നന്നായി ഇളക്കുക. വീണ്ടും വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല് ചേര്‍ത്തു ഇളക്കുക. ചൂടായി വരുമ്പോള്‍ ഇറക്കുക. തിളയ്ക്കരുത്. പൊടിച്ച മേമ്പൊടി വിതറി ഇളക്കുക. വറുത്ത അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും ചേര്‍ക്കുക. വേറെ പാത്രത്തിലേയ്ക്ക് പകര്‍ന്നു വെയ്ക്കുക.
[9:24PM, 09/11/2016] Z@c കിഴക്കേതിൽ: *EGG FRIED RICE*
Z@c
എന്റെ സ്റ്റൈലിൽ ഉണ്ടാക്കിയതാണ്.. നന്നായി ഉണ്ടാകാൻ അറിയാവുന്നവർ ക്ഷമിക്കണം
ബസ്മതി റൈസ്, നെയ്യ്, ഉപ്പ്, നാരങ്ങാനീര്, chopped carrot ചേർത്തു വേവിച്ചു. ഒരുപാനിൽ കടുക് പൊട്ടിച്ച് സവാളയും ബീൻസും വഴറ്റി അതിലേക്ക് tomato sauce and soya sauce add ചെയ്തു. അതിലേക്ക് ചീ കി പൊരിച്ച മുട്ടയും റൈസും mix ചെയ്തു കഴിക്കുക
[5:28PM, 10/11/2016] Z@c കിഴക്കേതിൽ: *കപ്പ കട് ലൈറ്റ്*
Z@c
വേണ്ട ചേരുവകൾ:
കപ്പ ചെറുതായി നുറുക്കിയത് - 1 Kg
സവാള വലുത് - 1
ഇഞ്ചി - 1 കഷണം
പച്ചമുളക് - 3 noട
വെളുത്തുളളി - 4 അല്ലി
കറിവേപ്പില - 2 തണ്ട്
മല്ലിയില - കുറച്ച്
കരുമുളക് പൊടി - 1/2 സ്പൂൺ
മഞ്ഞൾപ്പൊടി - 1/4 സ്പൂൺ
വെളിച്ചെണ്ണ - 5 സ്പൂൺ
ബ്രെഡ് പൊടിച്ചത് - 6 nos
മുട്ട - 1
ഉപ്പ് - പാകത്തിന്
ചുവട് കട്ടിയുളള പാത്രത്തിൽ 2 വലിയ കപ്പ് വെളളം ഒഴിച്ച് അടുപ്പിൽ വെച്ച് തിളപ്പിക്കുക. നന്നായി തിള വരുമ്പോൾ കഴുകി വാരി വെച്ചിരിക്കുന്ന കപ്പ ഇതിലോട്ട് ഇട്ട് മൂടി വെച്ച് വേവിക്കുക. കപ്പവെന്ത് പൊട്ടി വരുമ്പോൾ മുക്കാൽ വെളളവും ഉനറ്റിക്കളയുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച് ഖറ്റിച്ചെടുക്കുക. തണുത്ത് കഴിയുമ്പോൾ കൈ കൊണ്ട് നന്നായി ഉടച്ചെടുക്കുക.
ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക: ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ ചെറുതായി നുറുക്കിയ ഇഞ്ചി വെളുത്തുളളി, പച്ചമുളക്, വേപ്പില, സവാള ഇവയിട്ട് വഴറ്റുക. നന്നായി വഴന്നു വരുമ്പോൾ അല്ലം മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഉപ്പ് ഇവ ചേർക്കാം ( ആവശ്യമെങ്കിൽ മുളക് പൊടി ചേർക്കാം) ഇതിലേക്ക് കപ്പ പൊടിച്ചതും ചേർത്ത് വഴറ്റുക. തീ അണച്ചതിന് ശേഷം മാത്രം മല്ലിയില അരിഞ്ഞത് ചേർത്ത് നന്നായി കുഴക്കുക.
ഇനി ആറുമ്പോൾ കട് ലൈറ്റിന്റെ പാകത്തിൽ പിടിക്കുക , ഇത് മുട്ട കലക്കിയതിൽ മുക്കി ബ്രഡ് പൊടിച്ചതിൽ നന്നായി പിരട്ടി എടുക്കുക ഇനി ചൂടായ എണ്ണയിൽ വറുത്ത് കോ രാം.
NB :മല്ലിയില ഇതിൽ നിർബന്ധമാണ്
റസ്ക് പൊടിക്ക് പകരം ഞാൻ ബ്രഡ് ആണ്പൊടിച്ച് ചേർത്തത്. ഇതാണ് കൂടുതൽ ടേസ്റ്റ് ആയി തോന്നിയത്
[7:08AM, 12/11/2016] Kabeer-kakooth: Garlic chicken
ചിക്കൻ - 500gm(boneless)
വെളുത്തുള്ളി-20 അല്ലി വലുത് അരിഞ്ഞത്
സ്പ്റിങ് അണിയൻ-3 ഇല
റ്റൊമാറ്റോ കെച്ചപ്പ്-3. Tbsമ്
ചില്ലി സോസ്-1tbs
ചില്ലി പൗഡർ-1ts
സവാള-1വലുത് ചതുരത്തിൽ മുറിച്ചത്
കോൺ ഫ്ളോർ- 2tbs
ഉപ്പ്
വെള്ളം-1cup
ഓയിൽ-3tbs
ഒരു പാനിൽ എണ്ണ ചൂടാകുംപോൾ അരിഞ്ഞ് വച്ചിരിക്കുന്ന വെളുത്തുള്ളി ചേർത്ത് ഒന്ന് നിറം മാറുമ്പോൾ സവാള വഴറ്റുക.ചെറുതായി വാടുമ്പോൾ ചിക്കൻ ചേർക്കുക.വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.അതിലേക്ക് ബാക്കി ചേരുവകൾ ചേർത്ത് ഇളക്കുക.കോൺ ഫ്ളോർ അല്പം വെള്ളത്തിൽ കലക്കി ഒഴിക്കുക.വെള്ളം വലിഞ്ഞ് കുറുകുമ്പോൾ സ്പ്റിങ് അണിയൻ ചേർത്ത് വിളമ്പാം.
[9:45AM, 12/11/2016] Z@c കിഴക്കേതിൽ: *ഗോതമ്പ് നുറുക്ക് വട*
Z@c
ഗോതമ്പ് നുറുക്ക് - ഒരു കപ്പ്
സവാള ഒന്ന്_ചെറുതായി അരിഞ്ഞത്
പച്ചമുളക് അരിഞ്ഞത്-നാലെണ്ണം
ഇഞ്ചി ചെറിയ കഷ്ണം -
ചെറുതായി അരിഞ്ഞത്
തേങ്ങ - രണ്ട് വലിയ സ്പൂൺ
പൊട്ട് കടല - കുറച്ച്
മല്ലി ഇല, കറിവേപ്പില, എണ്ണ, ഉപ്പ്
ഗോതമ്പ് നുറുക്ക് കഴുകി അര മണിക്കൂർ വെളളത്തിൽ ഇട്ട് വെക്കുക.അതിന് ശേഷം വെളളം തീരെ ഇല്ലാതെ തരു തരുപ്പായ് അരച്ചെടുക്കുക. കുറച്ച് തരി ഉണ്ടാകണം .അതിൽ സവാള, പച്ചമുളക്, ഇഞ്ചി, മല്ലി ഇല, കറിവേപ്പില, പൊട്ട് കടല, തേങ്ങ ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക. ചെറിയ ഉരുളയാക്കി കൈയിൽ എടുത്ത് വടയുടെ ആകൃതിയിൽ ആക്കി ചൂടായ എണ്ണയിൽ ഇട്ട് വറത്ത് കോരുക. ഗോതമ്പ് നുറുക്ക് വട റെഡി.
[12:50PM, 12/11/2016] Z@c കിഴക്കേതിൽ: *ഓട്സ് ബനാന പാൻ കേക്ക്*
Z@c
ഓട്സ് - ഒന്നര കപ്പ്
പഴം-ഒന്ന് ( ഇഷ്ടമുളള പഴം എടുക്കാം)
മുട്ട - ഒന്ന്
പഞ്ചസാര - മുക്കാൽ കപ്പ്
ഏലക്കാ പൊടി - ഒരു സ്പൂൺ
പാൽ - ഒരു കപ്പ്
ഉണക്കമുന്തിരി
ആദ്യം പഞ്ചസാര, പഴം, മുട്ട, പാൽ എന്നിവ മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത കൂട്ട് ഒരു ബൗളിലോട്ട് ഒഴിച്ച് അതിൽ ഓട്സും ഏലക്കാ പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക, ഒരു 10 മിനിറ്റ് വെയ്ക്കുക അതിന് ശേഷം നോൺസ്റ്റിക്ക് പാനിൽ നെയ്യ് തടവി അതിൽ ഓട്സിന്റെ കൂട്ട് ഒഴിച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക. ഓട്സ് ബനാന പാൻ കേക്ക് റെഡി
[8:50PM, 13/11/2016] Z@c കിഴക്കേതിൽ: ചെമ്മീന്‍ മോളി
Z@c
ചെമ്മീന്‍(തൊലി കളഞ്ഞു വൃത്തിയാക്കിയത്)-അര കിലോ
കുരുമുളക് പൊടി(തരുതരുപ്പായി പൊടിച്ചത്)-2 ടീസ്പൂൺ
ഉപ്പ്-ആവശ്യത്തിന്
വെളിച്ചെണ്ണ-കാൽക്കപ്പ്
വെളുത്തുള്ളി(നീളത്തിലരിഞ്ഞതു)-2 ടേബിൾ സ്പൂൺ)
ഇഞ്ചി (നീളത്തിലരിഞ്ഞത്)-2 ടേബിൾ സ്പൂൺ)
സവാള(നീളത്തിലരിഞ്ഞത്)-1 ചെറുത്
പച്ച മുളക്(നെടുകെ മുക്കാൽ ഭാഗത്തോളം പിളർന്നത്)-10 എണ്ണം
കറിവേപ്പില-1 തണ്ട്
കുരുമുളക് പൊടി-1 ടേബിൾ സ്പൂൺ
തേങ്ങയുടെ ഒന്നാം പാൽ-ഒന്നരക്കപ്പ്
തേങ്ങയുടെ രണ്ടാം പാൽ-ഒന്നരക്കപ്പ്
നെയ്യ്-4 ടേബിൾ സ്പൂൺ
ചെറുനാരങ്ങ-1
*ചെമ്മീൻ ഉപ്പും,കുരുമുളകും ചേർത്ത് യോജിപ്പിച്ചു അര മണിക്കൂര്‍ വെക്കുക.ശേഷം വെളിച്ചണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക.
*ബാക്കി വന്ന വെളിച്ചെണ്ണയിൽ നെയ്യ് ചേര്‍ത്ത് ആദ്യം വെളുത്തുള്ളി നന്നായി വഴറ്റി മാറ്റി വെക്കുക .പിന്നീട് ഇഞ്ചി ,പച്ചമുളക് ഇവയും വേറെ വേറെ വഴറ്റി മാറ്റി വച്ചു സവാള ചേര്‍ത്ത് വഴറ്റിയാൽ,അതിലേക്ക് ഇഞ്ചി ,വെളുത്തുള്ളി,പച്ച മുളക്,കുരുമുളക് പൊടി,കറിവേപ്പില,ഉപ്പ് എന്നിവ ചേര്‍ത്ത് കൊടുക്കുക.
*ഇതിലേക്ക് ഫ്രൈ ചെയ്ത ചെമ്മീന്‍ ചേര്‍ത്ത് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ചിളക്കി തിളച്ചു കഴിഞ്ഞാൽ ,ഒന്നാം പാലും ചേര്‍ത്ത് നന്നായി ചൂടാക്കുക.തിള വരുന്നതിനു മുമ്പ് തീ ഒാഫ് ചെയ്യുക.ശേഷം ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക.
---------------
*ഇന്ന് കുറച്ച് തിരക്കായിരുന്നു.ഞായറാഴ്ച്ചയല്ലേ വീട്ടിൽ കുറച്ച് സ്പെഷൽ ഉണ്ടാക്കാനുണ്ടായിരുന്നു*
[10:34AM, 14/11/2016] Z@c കിഴക്കേതിൽ: *Coconut-Vermicelli Burfi*
Z@c
*വളരെ എളുപ്പത്തിൽ എല്ലാവർക്കും തയ്യാറാക്കുന്ന ഒരു tasty recipe ആണിത്*
1cup cocunut ചെറുതായൊന്ന് നിറം മാറാതെ ചൂടാക്കി എടുക്കുക(ഓവനിൽ ചൂടാക്കി എടുക്കാം). എന്നിട്ട് ഒരു pan ചൂടാക്കി കുറച്ച് നെയ്യ് ഒഴിച്ച് ചൂടാക്കിയ coconut and 1/4 cup vermicelli ഇട്ട് medium flame ൽ നന്നായി ഇളക്കി എടുക്കുക. അതിലേക്ക് 1/2 cup milk and 2 Spoon milkmaid ചേർത്ത് നന്നായി യോജിപ്പിക്കുക. മധുരം വേണ്ടതിനനുസരിച്ചുളള
Sugar ചേർത്ത് കൊടുക്കുക. ഇതിലേക്ക് പൊടിച്ച nuts ചേർക്കുക.ഇത് medium flame ൽ ഇളക്കികൊടുത്തുകൊണ്ട് milk വറ്റിച്ചെടുക്കുക. അല്പം ഏലക്കാപ്പൊടിയും ചേർത്തു നല്ല thick ആയി വരുന്ന വരെ ഇളക്കികൊടുക്കുക.(about 15-20 minutes).എന്നിട്ട് നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി ഒരു spoon ഉപയോഗിച്ച് ഇഷ്ടമുളള shape ൽ ആക്കി raisins മുകളിൽ വെച്ച് decorate ചെയ്ത് set ആവാൻ 1-2 hours refrigerate ചെയ്യുക. അതിനു ശേഷം cut ചെയ്തെടുക്കുക.
[6:39PM, 14/11/2016] Z@c കിഴക്കേതിൽ: Healthy Patties
ഒരു പാത്രത്തില്‍ രണ്ട് ഉരുളകിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക.അതിലേക്ക് കാൽ കപ്പ് അവൽ കുതിർത്തത്,അര കപ്പ് ചെറുതായി നുറുക്കിയ നിലകടല,ഗ്രേറ്റ് ചെയ്ത് ഒരു കാരറ്റ്,രണ്ട് പച്ചമുളക്,ഉപ്പ്,അര ടീസ്പൂൺ ഗരം മസാല,കുറച്ച് മല്ലി ഇലയും ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി എടുത്ത് പരത്തി ഒരു പാനിൽ ഒരു ടീസ്പൂൺ ഓയിൽ ഒഴിച്ച് രണ്ട് ഭാഗവും വേവിക്കുക.
[1:33PM, 15/11/2016] Z@c കിഴക്കേതിൽ: *Bread Gulab Jamun*
Z@c
ബ്രെഡ് - 5 സ്ലൈസ്
പാൽ - 1/2 കപ്പ്
പഞ്ചസാര - 1/2 കപ്പ്
വെളളം - 1/2 കപ്പ്
റോസ് എസൻസ് - 2 തുളളി
ബ്രെഡ് അരികു മുറിച്ച ശേഷം പാലിൽ മുക്കി ഒന്ന് പിഴിഞ്ഞ് മിക്സിയിൽ അടിച്ചു എടുക്കുക.ഇതിൽ നിന്നും ചെറിയ ബോൾസ് ആക്കി എണ്ണയിൽ വറുത്തു എടുക്കുക.
പഞ്ചസാര, വെളളം ഒരു നുളളു ഏലക്ക പൊടി ചേർത്ത് ചൂടാക്കി നൂൽ പരുവത്തിൽ ആകുമ്പോൾ ഓഫ് ചെയ്യുക. ഇതിലേക്ക് റോസ് എസൻസ് ചേർക്കുക.ബ്രെഡ് ബോൾസ് സിറപ്പിൽ ഒരു മണിക്കൂർ ഇട്ടു വച്ച് സെർവ് ചെയ്യുക.
[8:12PM, 15/11/2016] Z@c കിഴക്കേതിൽ: *നല്ല സോഫ്ട് ചപ്പാത്തി*
Z@c
2 കപ്പ് ആട്ട 1 കപ്പ് വറുത്ത അരിപൊടി 1 കപ്പ് മൈദ 1സ്പൂൺ നെയ്യ് ഉപ്പ്പാകത്തിന് എല്ലാം കൂടി ആവശൃത്തിന് വെളളം ചേർത്ത് കുഴച്ച് നനഞ്ഞ തുണിയിട്ടു മൂടി 2 മണിക്കൂർ വെക്കുക. അതിനുശേഷം നല്ലതുപോലെ കുഴച്ച് മയപ്പെടുത്തി ഉരുട്ടി പരത്തി ചപ്പാത്തി ചുട്ട് എടുക്കുക നല്ല സോഫ്ടാ എല്ലാവരും ഉണ്ടാക്കി നോക്കുക.
[11:06AM, 16/11/2016] Z@c കിഴക്കേതിൽ: *നുറുക്ക് ഗോതമ്പ് ഇഡ്‌ലി*
Z@c
ഈയിടെയായി. ഓഫറിന് കിട്ടിയപ്പോൾ നുറുക്ക് ഗോതമ്പ് 2 Kg വാങ്ങി വീട്ടിൽ കൊണ്ട് വച്ചിട്ടുണ്ട്.
*ഞാൻ വെറും ‘കഞ്ഞി’യല്ലാത്തോണ്ട് ആയിരിക്കും ഈ കഞ്ഞി എനിക്കിഷ്ടമല്ല.*
അതുകൊണ്ടു ഇഡ്‌ലി ഉണ്ടാക്കി. സിമ്പിൾ, സമയവും എടുക്കില്ല.
1) നുറുക്ക് ഗോതമ്പ് - 1 കപ്പ്
2) മല്ലിയില - 2-3 ചെടി
3) പച്ചമുളക് - 1
4) തേങ്ങാ - 2-3 ടേബിൾ സ്പൂൺ
5) നെല്ലിക്ക - 3 വലുത് *
6) ഉപ്പ് - പാകത്തിന്
7) കറി വേപ്പില - 1 തണ്ട്
നുറുക്ക് ഗോതമ്പ് കഴുകി ഒരു 10 മിനിട്സ് സോക് ചെയ്തു വെളളം ഊറ്റിക്കളയുക. മിക്സിയിൽ 2 മുതൽ 7 വരെ ഐറ്റംസ് ഒന്ന് കറക്കി എടുക്കുക. കൂടുതൽ അരയരുത്. ചക്കക്കൊക്കെ അരക്കുന്നത് പോലെ.വെളളവും പാടില്ല. ഈ മിക്സ് ഗോതമ്പിന്റെ കൂടെ മിക്സ് ചെയ്യുക. വെളളം ഒഴിക്കരുത്. എല്ലാം കൂടി നന്നായി മിക്സ് ചെയ്തു ഇഡ്‌ലി തട്ടിൽ എണ്ണ പുരട്ടി പ്രഷർ കുക്കറിൽ 15 മിനിട്സ് വേവിക്കുക. വെയിറ്റ് ഇടാതെ.
നന്നായി തണുത്ത ശേഷം ഇളക്കിയെടുത്തു ചമ്മന്തി, സാമ്പാർ, നോൺ-വെജ് കറി എന്തും കൂട്ടി കഴിക്കുക.
[5:44PM, 16/11/2016] Z@c കിഴക്കേതിൽ: *ബീഫ് അച്ചാര്*
Z@c
1. അധികം മൂപ്പെത്താത്ത പോത്തിറച്ചി ചെറുതായി കഷണിച്ചത് ഒരു കിലോ
കുരുമുളക് പൊടി- 2-3 സ്പൂണ്‍
മുളകുപൊടി – 2 സ്പൂണ്‍
മഞ്ഞള് പൊടി – കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
2. ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞത് – കാല് കപ്പ്
വെളുത്തുള്ളി തൊലി കളഞ്ഞത് – അരകപ്പ്
പച്ചമുളക് നെടുകെ കീറിയത് – 5 – 6 എണ്ണം
വെളിച്ചെണ്ണ – 100 ഗ്രാം
3. വിനാഗിരി – ആവശ്യത്തിന്
4. മുളക് പൊടി – ആവശ്യത്തിന്
5. ഉപ്പ് – പാകത്തിന്
6. കറിവേപ്പില
പാചകം ചെയ്യുന്ന വിധം
ആദ്യം പോത്തിറച്ചി നന്നായി വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി മുറിച്ചെടുക്കണം. നന്നായി വെള്ളം വാര്ത്തു അതില് കൂട്ട് ഒന്നില് കാണുന്ന പൊടികള് ചേര്ത്തു ഇളക്കി ചെറു തീയില് വെളിച്ചെണ്ണയില് വരുത്തു കോരണം., ഇറച്ചി ഒട്ടും കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.
അതിനു ശേഷം ഒരു ചട്ടിയില് കൂട്ട് രണ്ടിലെ പോലെ 100 ഗ്രാം വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല് കൂട്ട് രണ്ടിലെ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്ത്ത് ചെറു തീയില് നന്നായി മൂപ്പിക്കണം
മൂത്താല് ഉടന് അതിലേക്കു മൂന്നു മുതല് ആറുവരെ ഉള്ള സാധനങ്ങള് ചേര്ത്തു വരുത്തു കോരി വെച്ച ഇറച്ചിയും ചേര്ത്തു ചെറുതീയില് വേവിക്കണം. നല്ലത് പോലെ വെന്താല് വാങ്ങി വെച്ച് ആറാന്‍ അനുവദിക്കണം. ആറിയാല് അതിലേക്കു അല്പ്പം വിനാഗര് കൂടി ചേര്ത്തു വെള്ളത്തിന്റെ അംശം ഒട്ടുമില്ലാതെ തുടച്ചു വൃത്തിയാക്കിയ കുപ്പിയിലോ ഭരണിയിലോ അടച്ചു വെച്ച് രണ്ടോ മൂന്നോ ദിവസ്സത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം.
[1:19PM, 17/11/2016] Z@c കിഴക്കേതിൽ: *ചിക്കൻ റോസ്റ്റ് (ചെന്നൈ)*
Z@c
തമിഴ് വിഭവങ്ങളെ കുറിച്ച് അറിയാത്തവർ ചുരുക്കമാണ്.
പൊതുവെ എല്ലാ കാര്യത്തിലും ഒരു വ്യക്തിത്വം ഉളളവരാണ് തമിഴ്നാട്ടുകാർ.
അവരുടെ അതിഥി മര്യാദ പെരുമാറ്റം സംസാരത്തിലെ മര്യാദ ദൈവ ഭക്തി ഒക്കെ എടുത്തു പറയേണ്ടതാണ്.
പൈംതമിഴിന്റെ മാധുര്യം മാറ്റു ഭാഷകള്ക്കില്ല എന്ന് പറയാം. എല്ലാ വാക്കുകള്ക്കും തമിഴിനു സ്വന്തം മൊഴിയുണ്ട് (നമ്മൾ ഒട്ടുമുക്കാലും വാക്കുകൾ ഇംഗ്ലീഷിൽ നിന്ന് കടമെടുത്തു ഉപയോഗിക്കുന്നു)
ഭക്ഷണ സംസ്കാരത്തിലും തമിഴ് നാടിനു അവരുടെതായ രീതികൾ ഉണ്ട്.
ഈ ചിക്കൻ റോസ്റ്റ് ഒന്ന് നോക്കൂ
കോഴി - 1 / 2 കിലോ
കൊച്ചുളളി - 8 എണ്ണ (ചട്ണി ജാറിൽ ഒന്ന് കറക്കി എടുത്തത്)
ഇഞ്ചി - 1 ഇഞ്ച് കഷണം
വെളുത്തുളളി - (വലിയ അല്ലി ആണെങ്കിൽ 6 എണ്ണം - ഇഞ്ചി വെളുത്തുളളിയും ഒരുമിച്ചു അരച്ചെടുക്കുക)
മസാലക്ക്
പച്ചമല്ലി - 1 ടേബിൾ സ്പൂണ്‍
വറ്റൽ മുളക് - 6 അല്ലെങ്കിൽ 8 എണ്ണം (എരിവു ഇഷ്ടമുളള പോലെ)
ജീരകം - 1/ 2 ടേബിൾ സ്പൂണ്‍
കുരുമുളക് - 1/ 2 ടേബിൾ സ്പൂണ്‍
ഇവ എല്ലാം ഒരു പാനിൽ ഇട്ടു കരിയാതെ മൂപ്പിച്ചു പൊടിച്ചെടുക്കുക. വാങ്ങുമ്പോൾ 1/ 4 ടി സ്പൂണ്‍ മഞ്ഞള പൊടി കൂടി ഇട്ടു ഇളക്കി എടുക്കുക)
നല്ലെണ്ണ - 50 മില്ലി (തമിഴ് പാചകങ്ങൾ എല്ലാം നല്ലെണ്ണ ഉപയോഗിച്ചാണ് ചെയ്യാറ്)
ഉപ്പു - ആവശ്യത്തിനു
കറിവേപ്പില - 2 കതിര്പ്പ്
മല്ലിയില - 1 / 2 ടേബിൾ സ്പൂണ്‍ അരിഞ്ഞത്
തയ്യാറാക്കുന്ന രീതി
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരച്ച ഉളളി ഇട്ടു പച്ചമണം മാറുന്ന വരെ വഴറ്റുക.
ഇതിലേക്ക് ഇനി ഇഞ്ചി വെളുത്തുളളി അരച്ചത് ചേർത്ത് നന്നായി കരിയാതെ വഴറ്റുക.
പച്ചമണം മാറുമ്പോൾ ഇതിലേക്ക് കഴുകി വെച്ചിരിക്കുന്ന ചിക്കൻ ഇട്ടു നന്നായി വഴറ്റുക (എണ്ണ തെളിയട്ടെ). ആവശ്യത്തിനു ഉപ്പു ചേർക്കുക.
ഇനി പൊടിച്ച മസാല ചേർത്ത് ഇളക്കി എണ്ണ തെളിയുമ്പോൾ 1 / 2 കപ്പ് വെളളം ചേർത്ത് അടച്ചു വെച്ച് വേവിക്കുക. വെളളം വറ്റി നന്നായി എന്ന് കണ്ടാൽ കറിവേപ്പില ചേർത്ത് വറക്കുക (കരിയരുത്)
ഇത് ഒരു പത്രത്തിലേക്ക് മാറ്റി മല്ലിയില ഇട്ട് വിളമ്പാം.
[7:41AM, 19/11/2016] Kabeer-kakooth: .
മിൽക്ക് പുഡ്ഡിങ്ങ്
^^^^^^^^^^^^^^^^^
അവിശ്വമുള്ള സാധനങ്ങൾ
****************************
മിൽക്ക് 1 ലിറ്റർ
മിൽക്ക് പൗഡർ 200 ഗ്രാം
ജലാറ്റിൻ 50 ഗ്രാം or (ചൈന ഗ്രാസ്)
മിൽക്ക് മൈയ്ഡ് 250 ഗ്രാം
പിസ്ത എസെൻസ് 1 ടിസ്പൂൺ
ചൂട് വെള്ളം 2 ഗ്ലാസ്
പഞ്ചസാര 2 ടിസ്പൂൺ
നെറ്റ്സ് (ആവശ്യത്തിന്)
ഉണ്ടാക്കുന്ന വിധം
******************
മിൽക്ക് ഒരു പാത്രത്തിൽ ചൂടാക്കുക.
അത് തിളക്കും മുമ്പ് മിൽക്ക് മൈയ്ഡ്,
മിൽക്ക് പൗഡർ, പഞ്ചസാര എന്നിവh നന്നായി ഇളക്കുക. എന്നിട്ട് നന്നായി തിളച്ചതിന് ശേഷം അടുപ്പിൽ നിന്നും ഇറക്കി വെക്കുക.
എന്നിട്ട് ഉരുക്കി വച്ച ചൈന ഗ്രാസും. പിസ്ത എസെൻസും കൂട്ടി യൊജിപ്പിച്ച് നന്നായി ഇളക്കുക. ശേഷം പുഡ്ഡിങ്ങ് പാത്രത്തിൽ ഒഴിച്ച് ഫ്രിജിൽ തന്നു പ്പിക്കാൻ വെക്കുക.
[10:07PM, 19/11/2016] Z@c കിഴക്കേതിൽ: *എഗ്ഗ് ബോൾസ് കറി*
~Z@c~
മുട്ട 6,സവോള 1 ചെറുതായി മുറിച്ചത്,പച്ചമുളക് 2 ചെറുതായി മുറിച്ചതും ആവിശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ചേർത്ത് അടിച്ചു ഉണ്ണിയപ്പചട്ടിയിൽ കുറച്ചു ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ വറത്തു മാറ്റിവയ്ക്കുക.
ഒരു പാനിൽ ഓയിൽ ചൂടാവുമ്പോൾ 1 സവാള ചെറുതായി മുറിച്ചത്, പച്ചമുളക് 2 കിറിയതു, ഇഞ്ചി വെളുത്തുളളി അരച്ചത് 1ടീസ്പൂൺ, ആവിശ്യത്തിന് വേപ്പിലയും വഴറ്റിയ ശേഷം മുളകുപൊടി 1 ടീസ്പൂൺ, മല്ലിപൊടി 2 1/2 ടീസ്പൂൺ, ഗരം മസാല 1/2 ടീസ്പൂൺ, മഞ്ഞൾപൊടി 1/4 ടീസ്പൂൺ ചേർത്ത് പച്ചമണം മാറുമ്പോൾ തക്കാളി 2 അരച്ചതും, ആവിശ്യത്തിന് വെളളവും ചേർത്ത് തിളച്ചു കഴിയുമ്പോൾ,1/2 കപ്പ് കട്ടിതേങ്ങാപാലും വറത്തുവെച്ചിട്ടുള മുട്ടയും ആവിശ്യത്തിന് മല്ലിയിലയും ചേർത്ത് എടുകാം.(തേങ്ങാപാൽ ചേർത്ത് കഴിഞ്ഞാൽ തിളവരേണ്ട).
[4:35AM, 20/11/2016] Z@c കിഴക്കേതിൽ: *Mutton Paya (പായ )*
~*Z@c*~
പായ (ആടിന്റെ കാലിന്റെ എല്ലുകൊണ്ടു ഉണ്ടാക്കുന്ന dish ) പലരും പലരീതിയിലാണല്ലോ ഉണ്ടാക്കുന്നത്. എന്റെ രീതിയാണ് ഞാൻ share ചെയ്യുന്നത്. ഇത് കുബൂസ്, ചപ്പാത്തി, പത്തിരി ഇവക്കൊക്കെ പറ്റിയൊരു കറിയാണ്.
ആടിന്റെ കാൽ എല്ലു കഷ്ണങ്ങൾ ആക്കിയത് :അരകിലോ
സവാള 2
പച്ചമുളക് 2
പെരുംജീരകം 1/4 spoon
മുളകുപൊടി 1Spoon
മഞ്ഞൾപൊടി അരസ്പൂൺ,
വെളിച്ചെണ്ണ 2Spoon
കറിവേപ്പില 1 തണ്ട്
തേങ്ങ ചിരകിയത് 1Cup
cashew nuts 7,8
കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചു സവാള, പച്ചമുളക്, പെരുംജീരകം ഇവ വഴറ്റി എല്ലുകഷ്ണങ്ങൾ ചേർത്തു മുളക്, മഞ്ഞൾ പൊടികളും ഉപ്പും ചേർത്തു 2ഗ്ലാസ് വെളളം ഒഴിച്ചു നന്നായി വേവിക്കണം. ഞാൻ 15വിസിൽ വരെ വേവിച്ചു( lowflame).
എത്ര വേവുന്നോ അത്രയും taste കൂടും. വെന്ത ശേഷം cashew വെളളത്തിൽ കുതിർത്തുവച്ചതും തേങ്ങയും ചേർത്തരച്ചത് ഇതിലേക്ക് ചേർത്തു ഒന്നു തിളച്ചു വരുമ്പോ തീ ഓഫാക്കി കറിവേപ്പിലയിട്ട് വിളംബാം.
[4:21PM, 21/11/2016] Z@c കിഴക്കേതിൽ: *ഈത്തപ്പഴം വരട്ടിയത്*
~*_Z@c_-*~
ആവശ്യമുളള സാധനങ്ങൾ
ഈത്തപ്പഴം അരകപ്പ്
പാൽ 2 glass
Wheat powder 3 spoon
പഞ്ചസാര ആവശ്യത്തിന്
നെയ്യ് 2 സ്പുൺ
Cashewnut, ബദാം, കപ്പലണ്ടി കുറച്ച് പൊടിച്ചത്
Date syrup 2 spoon
ആദ്യം പാൻ അടുപ്പത്ത് വച്ച് പാൽ ഒഴിച്ച്, കുരു കളഞ്ഞ ഈത്തപ്പഴം ചെറുതായി അരിഞ്ഞത് ചേർത്തു ഇളക്കുക. അതിലേക്ക് പഞ്ചസാര ആവശ്യത്തിന് ചേർത്ത് നന്നായി വേവിക്കുക. ഈത്തപ്പഴം പാലിൽ അലിഞ്ഞു ചേരുന്ന പരുവമാകുമ്പോൾ wheat powder, നെയ്യ്, ചേർത്ത് കൊടുക്കുക. അതിലേക്ക് date syrup ചേർക്കുക. Dates syrup ഇഷ്ടമുണ്ടെങ്കിൽ ചേർത്താൽ മതി. എന്നിട്ടു പാനിൽ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോൾ nuts പൊടിച്ചത് ചേർക്കുക. എന്നിട്ടു അടുപ്പ് ഒാഫ് ചെയ്യാം. ചൂടാറിയ ശേഷം ഉപയോഗിക്കാം.
[4:32PM, 22/11/2016] Z@c കിഴക്കേതിൽ: *കപ്പ മീൻ കട് ലറ്റ്*
~*_Z@c_-*~
മീൻ ഉപ്പും ഒരു കഷ്ണംപുളിയും
ഇട്ട് വേവിച്ചു പൊടിച്ചത് _ അര കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങി
പൊടിച്ചത് _ അര കപ്പ്
കപ്പപുഴുങ്ങി പൊടിച്ചത് _ അര കപ്പ്
ഇഞ്ചി പൊടിയായി
അരിഞ്ഞത് _ ഒരു വലിയസ്പൂൺ
വെളുത്തുളളി പൊടിയായി
അരിഞ്ഞത് _ ഒരു ടിസ്‌പൂൺ
പച്ചമുളക് പൊടിയായി
അരിഞ്ഞത്_ ഒരു വലിയസ്പൂൺ
ചെറിയ ഉളളി അരിഞ്ഞതു _ ഒരു വലിയ സ്പൂൺ
കറിവേപ്പില പൊടിയായി
അരിഞ്ഞത് _ പത്തിതൾ
പെരും ജീരക പൊടി _ അരസ്പൂൺ
മഞ്ഞൾ പൊടി _ കാൽ ടീസ്‌പൂൺ
ഉപ്പ് _ ആവശ്യത്തിന്
മുട്ട _ ഒന്ന്
റൊട്ടി പ്പൊടി_ പാകത്തിന്
എണ്ണ _ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
മീൻ പൊടിച്ചത് ,കപ്പ പൊടിച്ചത് ,ഉരുളക്കിഴങ്ങു് പൊടിച്ചത് ,ഇഞ്ചി ,പച്ചമുളക് , വെളുത്തുളളി ,ഉളളി,കറിവേപ്പില ,മഞ്ഞൾപ്പൊടി ,ജീരകപ്പൊടി ,ഉപ്പ് ആവശ്യമുണ്ടെങ്കിൽ,ഇവ എല്ലാംകൂടി നന്നായി കുഴച്ചു കൈ വെളളയിൽ വെച്ച് പരത്തി മുട്ടയിൽ മുക്കി റൊട്ടി പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ ചെറിയ തീയിൽ വറുത്തു കോരുക.ടൊമാറ്റോ സോസിനൊപ്പം വിളമ്പുക.
[8:22PM, 22/11/2016] Kabeer-kakooth: വീട്ടിൽ എങ്ങനെ രസപ്പൊടി തയ്യാറാക്കാമെന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങൾ
---------------------------
വറ്റൽമുളക് -10
മല്ലി - 1.5 tespn
കുരുമുളക് - 1 tespn
ജീരകം - 1 tespn
തുവരപ്പരിപ്പ് -1.5 tespn
കായപ്പൊടി - 1/2 tespn
വേപ്പില - 3 തണ്ട്
കായപ്പൊടി ഒഴിച്ച് ഓരോന്നും വെവ്വേറെ ചൂടാക്കി എടുക്കുക . എന്നിട്ട് എല്ലാം കൂടി നന്നായി പൊടിച്ച് കുപ്പിയിൽ സൂക്ഷിക്കാം. ആവശ്യാനുസരണം രസത്തിൽ ചേർക്കാം.
Z@c കിഴക്കേതിൽ:
*ബ്രഡ് ബനാന കേക്ക്*
~*Z@c*~
_ടേസ്റ്റി ആയിട്ടുളള സ്നാക്ക്സ്_
ബ്രഡ്അരികു കളഞ്ഞ് പഞ്ചസാര ചേർത്ത പാലിൽ കുതിർത്തു മാറ്റി വെക്കുക. 5 മുട്ടയിൽ ഷുഗർ ,ഏലക്കാപ്പൊടി, അൽപ്പം കോൺഫ്ലവർ ചേർത്ത് ബീറ്റ ചെയ്തു ഇതിലേക്ക് ബ്രഡ് ചേർത്ത്
നന്നായി മിക്സ് ചെയ്തു വെക്കുക. ഒരു നേന്ത്ര പഴംറൗണ്ടിൽ മുറിച്ചെടുത്തു നെയ്യിൽ ഫ്രൈ ചെയ്തെടുക്കുക. അടുപ്പിൽ ഒരു നോൺസ്റ്റിക്കിന്റെ അടപ്പുളള പാത്രം വെച്ചു നെയ് ഒഴിച്ച് ബ്രഡ് കൂട്ട് ഒഴിച്ച് കൊടുക്കുക. ഇതിനു മുകളിൽ ഫ്രൈ ചെയ്തു വെച്ച പഴം നിരത്തി ഒരു 20മിനുട് ലോ ഫ്ലാമിൽ വെച്ചു വേവിച്ചെടുക്കുക.
*നാളെ ഹർത്താലല്ലെ എല്ലാ സഹോദരിമാരും കുട്ടികൾക്ക് ഉണ്ടാക്കി കൊടുത്തോളൂ*😀
Z@c കിഴക്കേതിൽ:
സാമ്പത്തിക മാന്ദ്യം കാരണം സഹോദരിമാർ ഒന്നും ഉണ്ടാക്കാറില്ല എന്നു തോന്നുന്നു😀
*കിണ്ണപ്പത്തിരി*
_*Z@c*_
ഒരു നാടന്‍ നാടന്‍ വിഭവമാണ് കിണ്ണപ്പത്തിരി. അരികൊണ്ടുളള രുചികമായ ഈ പലഹാരം നല്ലൊരു നാലുമണി പലഹാരം കൂടിയാണ്. ജീരകത്തിന്റേയും ചെറിയുളളിയുടേയും സ്വാദ് കൂടി ചേരുമ്പോള്‍ കിണ്ണ പത്തിരിക്ക് ഒരു പ്രത്യേക രുചി കൈവരുന്നു. ഇനി എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകള്‍
പച്ചരി – ഒരു കപ്പ്
ചോറ്റരി- ഒരുകപ്പ്
തേങ്ങ ചിരകിയത് – ഒരു മുറി തേങ്ങയുടേത്.
പെരുംജീരകം – ഒരു ടീസ്പൂണ്‍
നല്ല ജീരകം – ഒരു നുളള്
ചെറിയ ഉളളി അരിഞ്ഞത്- അര കപ്പ്
ഉപ്പ് – പാകത്തിന്
ഉണ്ടാക്കുന്നവിധം
പച്ചരിയും ചോറ്റരിയും ഒന്നിച്ച് വെളളത്തില്‍ മൂന്ന് നാല് മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക. അതിന് ശേഷം അരി നന്നായി കഴുകിയെടുത്ത്, തേങ്ങ, പെരും ജീരകം,, നല്ല ജീരകം, ചെറിയ ഉള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സിയിലിട്ട് ദോശമാവിന്റെ പാകത്തില്‍ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ വെച്ച് വേവിക്കുക. തണുത്തതിന് ശേഷം എതു വിധത്തിലുള്ള കറികള്‍ കൂട്ടിയും കഴിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ