പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടം...
മുകളിൽ നിന്നും സൂപ്പർവയ്സർ
താഴെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന
പണിക്കാരനോട് എന്തോ പറയാൻ വേണ്ടി വിളിച്ചു..
എന്നാൽ തിരക്കിലും ബഹളത്തിലും പെട്ട പണിക്കാരന് അത് കേൾക്കാൻ
സാധിച്ചില്ല.
വിളിച്ചു വിളിച്ചു
മതിയായപ്പോൾ സൂപ്പർവയ്സർക്ക്
ഒരാശയം തോന്നി..
അടുത്ത് ഒരു ചെറിയ
കല്ല് കിടക്കുന്നു..
അതെറിഞ്ഞു
നോക്കിയാലോ?
വേണ്ട.
അയാൾക്ക്
വേദനിചെങ്കിലോ?
വേറൊരു പണി ചെയ്യാം..
ഉടനെ അയാൾ
പോക്കെറ്റിൽ നിന്നും 50 രൂപ
നോട്ടെടുത്ത് താഴെ ഇട്ടു..
കാശ് കാണുമ്പോൾ പണിക്കാരൻ മുകളിലേക്ക്
നോക്കാതിരിക്കില്ല എന്നായിരുന്നു
അയാളുടെ കണക്കു കൂട്ടൽ..
രൂപ താഴെ വന്നു
വീണു..5o രൂപ കണ്ട പണിക്കാരൻ
ചുറ്റും നോക്കി..
ആരും കാണുന്നില്ലെന്ന്
ഉറപ്പുവരുത്തിയ ശേഷം അത് എടുത്തു..
ഇത് കണ്ട് സൂപ്പർവയ്സർ ഞെട്ടിപ്പോയി..
എന്നാൽ ശരി...
500 രൂപ ഇട്ടു നോക്കാം..
500 രൂപ കണ്ടാൽ താഴെ വീഴുന്നത് കണ്ടാൽ
എന്തായാലും അദ്ദേഹം മുകളിലേക്ക്
നോക്കാതിരിക്കില്ല.
അങ്ങനെ ഇപ്രാവശ്യം 500 രൂപ എടുത്ത് താഴെ ഇട്ടു.
പണിക്കാരൻ ഇപ്പോൾ
മുകളിലേക്ക് നോക്കും എന്ന് കരുതിയ
സൂപ്പർവയ്സർക്ക്
വീണ്ടും തെറ്റി..
നോക്കിയില്ലെന്നു
മാത്രമല്ല, ആരെയും ചുറ്റും നോക്കാതെ കാശെടുത്ത്
പോക്കെട്ടിലിട്ടു..
ഇതുകൊണ്ടൊന്നും കാര്യമില്ല എന്ന് മനസ്സിലാക്കിയ സൂപ്പർവയ്സർ
ആദ്യം കണ്ട കല്ലെടുത്ത് എറിയാൻ
തന്നെ തീരുമാനിച്ചു..
കല്ല് ശരീരത്തിൽ
വീണതും പണിക്കാരൻ
വേദനയോടെ മുകളിലേക്ക്
നോക്കി...
അതാ അവിടെ തന്റെ സൂപ്പർവയ്സർ
എന്തോ പറയുന്നു...
50 രൂപയും 500രൂപയും
എവിടുന്നു വന്നു എന്ന് ഇപ്പോൾ
പണിക്കാരനു മനസ്സിലായി..
ഇത് കഥ....
ഇനി നിങ്ങൾ ഒന്ന് ആലോചിച്ചുനോക്കൂ..
ഇത് പോലെ ,
ഈ പണിക്കാരന്റെ അവസ്ഥ
തന്നെയല്ലേ നമ്മിൽ പലർക്കും...
അല്ലാഹു നമ്മെ നേരായ പാതയിലേക്ക് പല
പല രീതിയിൽ
മാർഗദർശനം നല്കിക്കൊണ്ടിരി
ക്കുന്നു...
നമുക്ക് ധനമായും സന്താനങ്ങളായും വീടായും കുടുംബമായും
നല്ല ആരോഗ്യമായും പല പല അനുഗ്രഹങ്ങൾ
നല്കിക്കൊണ്ടിരിക്കുന്നു
എന്നാൽ...!!!
നാമോ?
അനുഗ്രഹങ്ങൾക്ക്
നന്ദി പോയിട്ട് അത് തന്നവനെ ഒന്ന് ഓർക്കാനോ സ്തുതിക്കാണോ സമയമില്ലാതെ ഈ
ലോക ജീവിതത്തിൽ മുഴുകിയിരിക്കുന്നു..
അങ്ങനെയിരിക്കുമ്പോൾ
നിങ്ങൾക്ക്
അല്ലാഹുവിന്റെ ഒരു ചെറിയ
പരീക്ഷണം...
ഒരു രോഗമായോ,
കടമായോ, കുടുംബപ്രശ്നമായോ നിങ്ങളെ വേദനിപ്പിക്കുമ്പോൾ
ഉടനെ നിങ്ങൾ മുകളിലേക്ക് കൈകൾ
ഉയർത്തുന്നു...
നാഥനോട് പ്രാർത്ഥിക്കുന്നു...
ഇനി പറയൂ...
ഒരു വേദന വന്നിട്ട് വേണോ നമുക്ക് അല്ലാഹുവിനോട് പ്രാർഥിക്കാൻ?
ഒരു വിഷമം വന്നിട്ട് വേണോ നമുക്ക് അവനോട് ആവലാതികൾ പറയാൻ?
നമസ്കരിക്കാൻ?
നോമ്പ് പിടിക്കാൻ?
ഹജ്ജ് ചെയ്യാൻ?
എന്തിനേറെ,
ഒന്ന് ഇസ്ലാമികമായി വേഷം ധരിക്കാൻ പോലും?
നാം എപ്പോഴും അവന്റെ അനുഗ്രഹങ്ങൾക്ക്
നന്ദിയുളളവർ ആയിരിക്കണ്ടേ?
നമ്മുടെ ശരീരം,
ആരോഗ്യം,
കുടുംബം ,
കുട്ടികൾ,
ജോലി,
സമൂഹം...
ഇതെല്ലാം അല്ലാഹുവിന്റെ അനുഗ്രഹങ്ങളല്ലേ.?
ആലോചിച്ചു നോക്കൂ....
ഇനി ഒന്ന്
ആത്മാർഥമായി അൽഹംദുലില്ലാഹ് എന്ന്
പറയൂ....
നമ്മെയും ഈ
ലോകത്തെയും എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ച.
അല്ലാഹു തന്നെ വലിയവൻ...
അല്ലാഹു അക്ബർ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ