2015, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

ടിന്‍റുമോന്‍

ഗര്‍ഭിണിയായ സ്ത്രീയ്‍ക്ക് ചോര കൊടുത്ത ടിന്‍റുമോന്‍ പ്രസവശേഷം കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീയുടെ ഭര്‍ത്താവിനോട്-
നന്നായി നോക്കണം കേട്ടോ.. എന്‍റെ ചോരയാ !!

😜😝😜😝😜😝😜😝😜

അച്ഛന്‍- നിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എവിടെടാ ?
ടിന്‍റുമോന്‍- അതു ‍ഞാന്‍ രാമുവിനു കൊടുത്തു
അച്ഛന്‍- എന്തിന് ??
ടിന്‍റുമോന്‍- അവന് അവന്‍റെ അച്ഛനെ ഒന്നു പേടിപ്പിക്കാനാ !

😝😜😝😜😝😜😝😜😝

ടീച്ചര്‍- ഭാര്യയുടെ ഓര്‍മയ്‍ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു.
ടിന്‍റുമോന്‍- അയാള്‍ അത്ര വലിയ മറവിക്കാരനായിരുന്നോ ??

😝😜😝😜😝😜😝😜😝

ക്ലാസ് തുടങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നത് കണ്ട ടിന്‍റുമോനോട് ടീച്ചര്‍- മിടുക്കന്‍.. എല്ലാവരും ടിന്‍റുമോനെ കണ്ടു പടിക്കണം.. വളരെ നല്ല ശീലമാണിത്.. ശരി.. എന്തിനാണ് ടിന്‍റുമോന്‍ പ്രാര്‍ഥിച്ചേ ??
ടിന്‍റുമോന്‍- ഉറങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് !

😝😜😝😜😝😜😝😜😝

ടീച്ചര്‍- എംടിയുടെ നാലുകെട്ടിനെ പറ്റി ടിന്‍റുമോന് എന്താണ് പറയാനുള്ളത് ?
ടിന്‍റുമോന്‍- ഒന്നു കെട്ടിയ എന്‍റെ അച്ഛന്‍റെ കാര്യം കട്ടപ്പൊകയാ..അപ്പോള്‍ നാലു കെട്ടിയ എംടിയുടെ കാര്യം പറയാനുണ്ടോ ??



😝😜😝😜😝😜😝😜😝

പള്ളീലച്ചന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ നമ്മളെല്ലാം പോകണം ടിന്‍റുമോനേ..
ടിന്‍റുമോന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ മോളി മാത്രം പോയാല്‍ പോരേ അച്ചോ ??

😜😝😜😝😜😝😜😝😜

ടീച്ചര്‍- ആറില്‍ അഞ്ചു പോയാല്‍ എന്തു കിട്ടും ?
ടിന്‍റുമോന്‍- അഞ്ചുവിന്‍റെ ശവം കിട്ടും.. അവള്‍ക്കു നീന്താനറിയാന്‍മേല..

😝😜😝😜😝😜😝😜

ടിന്‍റുമോന്‍റെ പ്രാര്‍ഥന- ദൈവമേ എന്നെ ഇന്ത്യയുടെ പ്രസിഡന്‍റ് ആക്കണേ..
അച്ഛന്‍- അതെന്തിനാടാ ??
ടിന്‍റുമോന്‍- ഞാന്‍ പരീക്ഷയ്‍ക്ക് അങ്ങനാ എഴുതിയത് !!

😝😜😝😜😝😜😝😜😝

ജഡ്ജി- നാണമില്ലേ നിനക്ക് ? ഇത് മൂന്നാം തവണയാണ് കോടതിയില്‍ വരുന്നത് ?
ടിന്‍റുമോന്‍- തനിക്കില്ലേ നാണം ? താന്‍ ഡെയ്‍ലി വരുന്നുണ്ടല്ലോ ??

😜😝😜😝😜😝😜😝😜

ടീച്ചര്‍- ഓക്സിജന്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഇത് കണ്ടു പിടിച്ചത് 1773ലാണ്
ടിന്‍റുമോന്‍- ദൈവം കാത്തു, അതിനു മുമ്പെങ്ങാനും ജനിച്ചിരുന്നെങ്കില്‍ ചത്തുപോയേനെ !!

😝😜😝😜😝😜😝😜

ടിന്‍റുമോന്‍- എന്‍റെ വല്യച്ചന്‍ മരിക്കുന്നതിനു മുന്നേ ആ തീയതിയും സമയവും ഒക്കെ അറിയാമായിരുന്നു
അപ്പുമോന്‍- നിന്‍റെ വല്യച്ചന്‍ ജോല്‍സ്യനായിരുന്നോ ??
ടിന്‍റുമോന്‍- ഹേയ്.. ജഡ്ജി അതൊക്കെ നേരത്തേ പറഞ്ഞു കൊടുത്തായിരുന്നു !!

😜😝😜😝😜😝😜😝

ഡ്രൈവിങ് പഠിക്കാനിരിക്കുന്ന ടിന്‍റുമോനോട് ഗിയറില്‍ പിടിച്ചിട്ട് പരിശീലകന്‍- ഫസ്റ്റ് എങ്ങോട്ടാ ?
ടിന്‍റുമോന്‍- ഫസ്റ്റ് നമുക്ക് മാമന്‍റെ വീട്ടില്‍ പോകാം..

😝😜😝😜😝😜😝😜😝

ടിന്‍റുമോന്‍- ആ രാജേഷ് ഇന്നെന്നെ തല്ലി.. ഇനി തല്ലിയാല്‍ ഞാന്‍ ക്ഷമിച്ചെന്നു വരില്ല !
അച്ഛന്‍- നിനക്കു മാഷിനോടു പറഞ്ഞുകൂടായിരുന്നോ ??
ടിന്‍റുമോന്‍- അവന്‍ തന്നെയാണീ രാജേഷ് !!

😝😜😝😜😝😜😝😜

ടീച്ചര്‍- വെള്ളം എല്ലാവരുടെയും വീട്ടിലുള്ളതാണല്ലോ.. ഇനി വെള്ളത്തിന്‍റെ ഫോര്‍മുല പറയൂ..
ടിന്‍റുമോന്‍- H2MgClNaClHNO3CaCO3 Ca(OH)2SnTnHg NiHCl(COOH)O
ടീച്ചര്‍- എന്തുവാടാ ഇത് ?
ടിന്‍റുമോന്‍- എന്‍റെ വീട്ടില്‍ കോര്‍പറേഷന്‍ വെള്ളമാണ് ടീച്ചര്‍

😝😜😝😜😝😜😝😜

ഇംഗ്ലിഷ് അധ്യാപകന്‍- ഡേ എന്നതിനുദാഹരണങ്ങള്‍ പറയുക.
മധു- ആനുവല്‍ ഡേ !
സതീഷ്- ബര്‍ത്ത് ഡേ !
ടിന്‍റുമോന്‍- എന്തുവാടേ ?

😝😜😝😜😝😜😝😜

അധ്യാപകന്‍- ടിന്‍റുമോന് നീന്തലറിയാമോ ?
ടിന്‍റുമോന്‍- ഇല്ല
അധ്യാപകന്‍- കഷ്ടം, പട്ടികള്‍ക്കു പോലും നീന്താനറിയാം, പട്ടി നിന്നെക്കാള്‍ എത്ര ഭേദമാണ് !
ടിന്‍റുമോന്‍- മാഷിനു നീന്താനറിയാമോ ?
അധ്യാപകന്‍- പിന്നേ, അറിയാം.
ടിന്‍റുമോന്‍- അപ്പോള്‍ പട്ടിയും മാഷും തമ്മിലെന്താ വ്യത്യാസം ?

😝😜😝😜😝😜😝😜😝

ടിന്‍റുമോനടങ്ങുന്ന 50 പേരുടെ സംഘം തൃശൂര്‍ പൂരത്തിനു പോയി. അവിടെ വച്ച് ടിന്‍റുമോന്‍ കൂട്ടം തെറ്റിപ്പോയി.
അനൗണ്‍സ്മെന്‍റ് കൗണ്ടറില്‍ ചെന്ന് ടിന്‍റുമോന്‍ പറഞ്ഞു- ചേട്ടാ, എന്‍റെ കൂടെ വന്ന 49 പേരെ കാണാതെ പോയി !
കൗണ്ടറിലിരുന്നയാള്‍- 49 പേരെ കാണാതെ പോയെന്നോ ??
ടിന്‍റുമോന്‍- പിന്നെ ഞാനെന്താ പറയണ്ടേ ? എന്നെ കാണാതെ പോയെന്നോ ??

😜😝😜😝😜😝😜😝😜

ടിന്റുമോന്‍ – അപ്പുറത്തെ വീട്ടുകാര്‍ എന്നെ ദൈവമായിട്ട കാണുന്നെ .
അമ്മ – അത് നിനക്കെങ്ങനെ മനസ്സിലായി ?
ടിന്റുമോന്‍ – ഞാന്‍ അങ്ങോട്ട് ചെന്നപ്പോള്‍ അവര് പറയുകയാ- “ദൈവമേ , നീ പിന്നെയും വന്നോ …!!!”

😝😜😝😜😝😜😝😜😝

അച്ഛന്റെ മുന്‍പില്‍ നിന്ന് സിഗരറ്റ് വലിക്കുന്ന ടിന്റുമോനോട് അച്ഛന്‍- എന്താടാ, അച്ഛന്റെ മുന്‍പില്‍
നിന്നാണോ സിഗരറ്റ് വലിക്കുന്നത് ?
ടിന്റുമോന്‍ -അച്ഛനല്ലേ … പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ !

😝😜😝😜😝😜😝😜😝

ടീച്ചര്‍- കണ്ണ് കാണാത്തവരെ നമ്മള്‍ അന്ധന്‍ എന്ന് വിളിക്കും, അപ്പോള്‍ ചെവി കേള്‍ക്കാത്തവരെ എന്ത് വിളിക്കും ?
ടിന്റുമോന്‍ -ചെവി കേള്‍ക്കതവരെ അവന്റെ തന്തക്കു വരെ വിളിക്കാം ടീച്ചറേ !

😝😜😝😜😝😜😝😜😝

കൊതുക് കടി കിട്ടിയ ടിന്റുമോന്‍ കൊതുകിനെ പിടിച്ചിട്ടു വെറുതെ വിട്ടു.
അപ്പുമോന്‍ -എന്താടാ അതിനെ കൊല്ലാതെ വിട്ടത് ?
ടിന്റുമോന്‍ – ഒന്നുമില്ലെങ്കിലും അവന്‍ എന്റെ ചോര അല്ലെഡാ !

😝😜😝😜😝😜😝😜😝

ടീച്ചര്‍- ആപ്പിളും ഓറഞ്ചും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് ?
ടിന്‍റുമോന്‍- ഓറഞ്ചിന്‍റെ നിറം ഓറ‍ഞ്ചാണ്, പക്ഷെ ആപ്പിളിന്‍റെ നിറം ആപ്പിളല്ല! !!

😝😜😝😜😝😜😝😜

ടിന്‍റുമോന്‍ ഡോക്ടറോട്- ഈ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ എത്ര രൂപയാകും ?
ഡോക്ടര്‍- ഒരു അഞ്ചു ലക്ഷം രൂപയാകും
ടിന്‍റുമോന്‍- പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ ?

😝😜😝😜😝😜😝😜

അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍- അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു
അച്ഛന്‍- എന്റെ പേരിലോ ?
ടിന്റുമോന്‍- രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു

😝😜😝😜😝😜😝😜😝

ടിന്റു മോന്റെ അപ്പൂപന്‍- അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ
ടിന്റുമോന്‍ – ആദ്യം അപ്പൂപ്പന്‍ പോയി ഒളിച്ചോ, അപ്പൂപ്പന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ രണ്ടാഴ്ച ലീവ് എടുത്തത്‌

😝😜😝😜😝😜😝😜

ടിന്‍റുമോന്‍റെ തിയറി-
തുമ്പി, ആട് തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍,
പൊന്നോല തുമ്പീ, പൂവാലി തൂമ്പീ, ആട്.. ആട് നീ ആടാട് !

😝😜😝😜😝😜😝😜

വാര്‍ഷികപരീക്ഷക്ക് ഒറ്റ ചോദ്യത്തിനും ഉത്തരമറിയാതെ ഒടുവില്‍ ഉത്തരക്കടലാസില്‍ ടിന്‍റുമോന്‍ ഇങ്ങനെ എഴുതി വച്ചു
-ഒറ്റ തന്തയ്‍ക്കു പിറന്നവനാണെങ്കില്‍ ജയിപ്പിക്കെടാ !!

😝😜😝😜😝😜😝😜😝

ടീച്ചര്‍ – ശ്രീ കൃഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു, ഇതില്‍ നിന്നും എന്തു മനസിലാക്കാം ?
ടിന്റുമോന്‍ – അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു !!

😝😜😝😜😝😜😝😜😝

ടിന്റുമോന്‍ – ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു,
ചുമ്മാ വിളിച്ചതാ.. കൂടെ ഇറങ്ങി പോന്നു !!

😝😜😝😜😝😜😝😜😝

ടിന്‍റുമോന്‍റെ അമ്മ വീട്ടില്‍ വച്ച് ഫേഷ്യല്‍ ചെയ്യുന്നത് കണ്ട് ടിന്‍റുമോന്‍- എന്താ അമ്മേ ഇത് ?
അമ്മ- സൗന്ദര്യമുണ്ടാകാന്‍ വേണ്ടി ചെയ്യുന്നതാണ് മോനേ !
കുറച്ചു കഴിഞ്ഞ് അമ്മ ക്രീം തുടച്ചു കളയുന്നത് കണ്ട് ടിന്‍റുമോന്‍- ഇത്ര പെട്ടെന്നു തോല്‍വി സമ്മതിച്ചോ ?


2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

അറഫ പ്രസംഗം (വിടവാങ്ങൽ പ്രസംഗം)

അറഫ പ്രസംഗം (വിടവാങ്ങൽ പ്രസംഗം) -. മുഹമ്മദ്‌ നബി ( صلى الله عليه و سلم)

"ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുക.
ഇനി ഒരിക്കൽകൂടി ഇവിടെവെച്ച്‌ നിങ്ങളുമായി സന്ധിക്കാൻ സാധിക്കുമോയെന്ന് എനിക്കറിയില്ല".

"ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാൾ വരെ പവിത്രമാണു, ഈ മാസവും ഈ ദിവസവും പവിത്രമായത്‌ പോലെ.
തീർച്ചയായും നിങ്ങൾ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും, അപ്പോൾ അവൻ നിങ്ങളുടെ കർമ്മങ്ങളെകുറിച്ച്‌ നിങ്ങളോട്‌ ചോദിക്കും".

"ഈ സന്ദേശം നിങ്ങൾക്കെത്തിച്ചുതരികയെന്ന ചുമതല ഞാൻ പൂർത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി".

"വല്ലവരുടേയും വശം വല്ല അമാനത്തുകളുണ്ടെങ്കിൽ അത്‌ അതിന്റെ അവകാശികളെ തിരിച്ചേൽപിച്ചുകൊള്ളട്ടെ.
എല്ലാ പലിശ ഇടപാടുകളും ഇന്നുമുതൽ നാം ദുർബലപ്പെടുത്തിയിരിക്കുന്നു.
എന്നാൽ മൂലധനത്തിൽ നിങ്ങൾക്കവകാശമുണ്ട്‌, അതിനാൽ നിങ്ങൾക്കൊട്ടും നഷ്ടം പറ്റുന്നില്ല".

"പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ച്കഴിഞ്ഞു, ആദ്യമായി എന്റെ പിതൃവ്യൻ അബ്ബാസിനുകിട്ടാനുള്ള പലിശയിതാ ഞാൻ റദ്ദ്ചെയ്യുന്നു".

"അനിസ്ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുർബലപ്പെടുത്തിയിരിക്കുന്നു, അനിസ്ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു".

"ജനങ്ങളേ, നിങ്ങൾക്ക്‌ സ്ത്രീകളോട്‌ ചില ബാധ്യതകളുണ്ട്‌, അവർക്ക്‌ നിങ്ങളോടും. നിങ്ങൾക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെവിരിപ്പ്‌ സ്പർശിക്കാൻ അവരനുവദിക്കരുത്‌, വ്യക്തമായ നീചവൃത്തികൾ ചെയ്യുകയുമരുത്‌ ".

"സ്ത്രീകളോട്‌ നിങ്ങൾ ദയാപുരസ്സരം പെരുമാറുക, അവർ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാകുന്നു.
അല്ലാഹുവിന്റെ അമാനത്തായാണു നിങ്ങളവരെ വിവാഹം ചെയ്തത്‌ ".

"ജനങ്ങളേ, വിശ്വാസികൾ പരസ്പരം സഹോദരങ്ങളാണു.
തന്റെ സഹോദരൻ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആർക്കും ഒന്നും അനുവതനീയമല്ല, അതിനാൽ നിങ്ങളന്യോന്യം ഹിംസകളിലേർപ്പെടാതിരിക്കുക.
അങ്ങനെ ചെയ്താൽ നിങ്ങൾ സത്യനിഷേധികളാകും".

"ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുക, വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണു ഞാൻ പോകുന്നത്‌, അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്‌ ".

"ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണു, നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണു, നിങ്ങളെല്ലാം ആദമിൽനിന്നുള്ളവരാണു, ആദമോ മണ്ണിൽനിന്നും.
അതിനാൽ അറബിക്ക്‌ അനറബിയെക്കാളോ അനറബിക്ക്‌ അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല, ദൈവ ഭക്തിയുടെ അടിസ്താനത്തിലല്ലാതെ".

"അല്ലാഹുവേ, ഞാൻ ഈ സന്ദേശം എത്തിച്ച്‌ കൊടുത്തില്ലേ ?
അല്ലാഹുവേ, നീയതിനു സാക്ഷി".

"അറിയുക, ഈ സന്ദേശം കിട്ടിയവർ അത്‌ കിട്ടാത്തവർക്ക്‌ എത്തിച്ച്കൊടുക്കട്ടെ".

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ഭാര്യക്ക് ഒരു E Mail

📧📧📧💌💌📧📧📧
വിദേശത്ത് ജോലിക്കെത്തിയ ഒരാൾ മുറിയിലിരുന്ന് വീട്ടിൽ ഇരിക്കുന്ന തന്‍റ ഭാര്യക്ക്  ഒരു  E Mail അയക്കാൻ തീരുമാനിച്ചു.....

പക്ഷേ തിരക്കിനിടയിൽ E-Mail Address മാറിയത് അയാൾ അറിഞ്ഞില്ല...
അയാൾ അയച്ച E mail മറ്റൊരിടത്താണ് കിട്ടിയത്...

💻ഇതേസമയം മറ്റൊരിടത്ത് സ്വന്തം ഭർത്താവിന്‍റെ മരണത്തിൽ വിഷമിച്ചിരിക്കുന്ന വീട്ടമ്മ കുറച്ചുനാളുകൾക്ക് ശേഷം തന്‍റെ mail  പരിശോധിക്കുകയായിരുന്നു...

മരണത്തിനെത്താൻ കഴിയാത്തവരുടെയും മറ്റും  അനുശോചനങ്ങളും ആശ്വാസവാക്കുകളും പ്രതീക്ഷിച്ച് Computer നു മുന്നിലിരുന്ന് അവർ inbox ൽ തനിക്ക് വന്ന ആദ്യ message കണ്ട് വലിയൊരലർച്ചയോടെ നിലം പതിച്ചു...

ശബ്ദം കേട്ടോടിയത്തിയ അവരുടെ മകൻ  ബോധം നഷ്ടപ്പെട്ടു  കിടക്കുന്ന അമ്മയേയും Computer ൽ വന്ന message മാണ് കണ്ടത്...
അവർക്ക് വന്ന message മകൻ  ഇങ്ങനെ വായിച്ചു...⤵⤵



====================                  💌പ്രിയതമക്ക്...

"യാത്ര വിഷമം പിടിച്ചതായിരുന്നെങ്കിലും ഞാൻ  വളരെ വേഗം ഇങ്ങെത്തി...
ഇവിടെ എത്തിയതോടെ ബുദ്ധിമുട്ടുകൾ തീർന്നു...

ഇവിടെ ഒരോരുത്തർക്കും മുറിയിൽ E mail സൗകര്യം വരെ ഒരുക്കീട്ടുണ്ട്...

അതിനാൽ വേണ്ടപ്പെട്ടവർക്കൊക്കെ E mail അയക്കാം...

പിന്നെ  നിന്‍റെ യാത്രയുടെ കാര്യവും ഞാൻ ഏർപ്പാടാക്കീട്ടുണ്ട്...
താമസിയാതെ നിനക്കും ഇങ്ങോട്ട് വരാം...

എന്‍റെ  യാത്ര പോലെ വിഷമം പിടിച്ചതാകാതിരിക്കട്ടെ നിന്‍റെ യാത്ര എന്നാശംസിക്കുന്നു...

എത്രയും പെട്ടെന്ന് യാത്രക്കൊരുങ്ങുക..!

സസ്നേഹം.....

പ്രിയഭർത്താവ്....."
=====================

😝😝😝😝😝😝😝😝😝

ബലിമാംസവുംഅയല്‍വാസികളും

Zac കിഴക്കേതിൽ🐃🐄🐐 ബലിമാംസം അയൽവാസി  ..............  [ അമുസ്ലിം ] കൾക്ക് കൊടുക്കാൻ  പറ്റില്ല എന്ന്  പറയുന്നവർക്ക് ......................                                   കവിത
                                           ബലിമാംസവുംഅയല്‍വാസികളും .........................................................

ബലിദിനം വന്നു
ബഹുജനം ഉണര്‍ന്നു
പുണ്യവാള പ്രഭുവാം
ഇബ്രാഹിമിന്‍ ചര്യ
പിന്തുടര്‍ന്നീടുന്നു
മുസ്ലീം ലോകം

പെരുന്നാള്‍ ദിനം മുതല്‍
ബലിയറുത്തീടലായ്
പുതുമാംസം വന്നണഞ്ഞീടുന്നു
വീടുകളില്‍

ഓരോ മുസ്ലീം വീടിൻറെ  പരിസരവും
തളംകെട്ടി നില്‍ക്കുന്നു മാംസഗന്ധം
പ്രഭാതം മുതല്‍ ,
മാംസ ഭോജനം തുടരും
പ്രദോഷത്തിലും ഇതു തന്നെയവസ്ഥ

ശീതീകരണ പെട്ടി നിറഞ്ഞു കവിഞ്ഞു
അയല്പക്ക ഭവനങ്ങള്‍ ആശ്രയിച്ചീടലായ്
പെരുന്നാള്‍ സുദിനങ്ങള്‍ തീരുന്നതിന്‍ മുമ്പ്‌
ബലിമാംസം തിന്നു മടുത്തൊരു മട്ടിലായ്‌

പലരും രോഗി യായ് ,
ചിലരൊക്കെ കിടപ്പിലായ്
ആശുപത്രികളല്ലാം നിറഞ്ഞു കവിഞ്ഞു
വറുത്തു ,വരട്ടി ,ചുട്ടു ,കറിവെച്ചു ,
അച്ചാറുണ്ടാക്കി പിന്നെയും ബാക്കിയായ്

ഇനി എന്തു ചെയ്യും ?
ഉസ്താദിനോടൊരു ചോദ്യം ...

ആത്മ മിത്രങ്ങളാം ചന്ദ്രനും അപ്പുവും-
അവരുടെ ഇണകളും പിഞ്ചു പൈതങ്ങളും
അയല്‍വാസിയായുണ്ട്
അവര്‍ക്കും ഒരല്‍പം
ബലി മാംസം നല്‍കുവാന്‍
ഇന്നൻറെ  ഉള്ളം കൊതിക്കുന്നു ഉസ്താദെ

പാടില്ല പാടില്ല ബലി മാംസം നല്‍കുവാന്‍
പവിത്രമാം മാംസം കഴിക്കരുത് കാഫിര്‍ -
കുടല്‍ പോലും മണ്ണിട്ട്‌ മൂടുന്നതുത്തമം
എന്നറിഞ്ഞീടണം സത്യവിശ്വാസികള്‍

പിന്നെയും ചോദിച്ചു
ഉസ്താദെ,  ഉസ്താദെ ,
പട്ടിയും  പൂച്ചയും കുറുക്കനും കഴുകനും
ചിതലും ഉറുമ്പും ഭുജിക്കുമിതെങ്കില്‍ -
എന്തെ ആദമിന്‍ മക്കള്‍ക്കു  നിഷിദ്ധമായ് ?

ഖുര്‍ആനില്‍ നിന്നും തിരു നബിയില്‍ നിന്നും
 അകന്നവര്‍ ഇസ്ലാമിന്‍ പ്രതിനിധികളെങ്കില്‍-
ഇനിയും ഇതുപോല്‍ ഒരായിരം ചോദ്യം
ശുദ്ധ ഹൃദയങ്ങളില്‍ നിന്നും ഉയര്‍ന്നിടും ....

ഇതു വളർത്തു ദോഷമൊ..???


ഇത് ഒരു സാങ്കല്പിക കഥ അല്ല.
BSC ക്ക് പഠിക്കുന്ന ഹിബഫാത്തിമ എന്ന മുസ്ലിം പെണ്‍കുട്ടിയും ബേസിൽ ജോർജ് എന്ന ക്രിസ്ത്യൻ യുവാവും തമ്മിൽ കടുത്ത പ്രണയത്തിൽ ആയിരുന്നു.

ഇതൊന്നും അറിയാത്ത ഹിബയുടെ പിതാവ് അവൾക്കു വേറെ ഒരു കല്യാണം ഉറപ്പിച്ചു. കല്യാണത്തിനെല്ലാം മൗന സമ്മതം മൂളിയ അവൾ ആരും അറിയാതെ ബേസിൽ ജോർജ്ജുമായി ഒളിച്ചോടാൻ തിരുമാനിച്ചു.

 ഭാഗ്യവശാൽ അത് പിതാവ് അറിഞ്ഞു. അവൾ കരഞ്ഞുകൊണ്ട്‌ പിതാവിനോട് പറഞ്ഞു
"എനിക്ക് അവൻ ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല എന്ന്.

മകളുടെ സന്തോഷം മാത്രം ആഗ്രഹിച്ച ആ പിതാവ് അവളുടെ ആഗ്രഹത്തിന് എതിര് നിന്നില്ല. ( ബന്ധുക്കളുടെയും, നാട്ടുകാരുടെയും കുറ്റപ്പെടുത്തലും പരിഹാസ വാക്കുകളും ആ പിതാവിനെ വല്ലാതെ വീർപ്പു മുട്ടിച്ചു)

പിതാവ് ബേസിലിനെ നേരിൽ കണ്ടു, എന്നിട്ട് കയ്യിൽ ഖുർആൻ കൊടുത്തിട്ട് പറഞ്ഞു , കല്യാണത്തിന് മുമ്പ് ഇതൊന്നു മനസ്സിരുത്തി വായിക്കണം. .....

ദിവസങ്ങൾ നീങ്ങി...
അവൻ ഖുർആൻ വായനയിൽ മുഴുകി..........
ബൈബിൾ വായിച്ചിട്ടുള്ള അവനെ ഖുർആൻ വല്ലാതെ  സ്വാധീനിച്ചു. മറിയമിന്റെ കാര്യവും, യേശുവിനെ കുറിച്ചുള്ള ഖുർആൻ പരാമർശങ്ങളും അവനെ കൂടുതൽ കൂടുതൽ ഇസ്ലാമിനെ പറ്റി പഠിക്കാൻ സഹായിച്ചു. ...

 മാസങ്ങൾക്ക് ശേഷം ബേസിൽ ഹിബയുടെ പിതാവിനെ ഫോണിൽ വിളിച്ചു.

"അസ്സലാമു അലൈകും,, ഞാൻ മുഹമ്മദ് ബേസിൽ.
ഇസ് ലാം സ്വീകരിച്ചു".

പിതാവിന് സന്തോഷം കൊണ്ട് വീർപ്പുമുട്ടി ....

"പക്ഷെ എനിക്ക് നിങ്ങളുടെ മകളെ വേണ്ട. അവളെ എനിക്ക് ഭാര്യ ആക്കാൻ കഴിയില്ല.. "
 ആശ്ചര്യത്തോടെ പിതാവ് ചോദിച്ചു "എന്തുകൊണ്ട് പറ്റില്ല??"
ബേസിൽ മറുപടി പറഞ്ഞു,, ഇത്രയും വർഷം അവളെ വളർത്തിയ സ്വന്തം ഉമ്മയേയും,, ഉപ്പയെയും,, അതിലുപരി ഇത്രയും മഹത്തായ ഇസ്ലാമിനെയും വിട്ടെറിഞ്ഞ്‌ എന്റെ കൂടെ പോരാൻ ഇറങ്ങിയ ഇവളെ എങ്ങനെ ഞാൻ വിശ്വസിക്കും..... നരകവും, സ്വർഗ്ഗവും ഉണ്ടെന്നു ഖുർആൻ ഇത്ര കൃത്യമായി പറഞ്ഞിട്ടും ഒരു ക്രിസ്ത്യൻറെ കൂടെ പുറപ്പെടാൻ തയ്യാറായ ഇവളെ എങ്ങനെ എനിക്ക് സ്വീകരിക്കാൻ കഴിയും?
എനിക്ക് വേണ്ടത് സ്വാലിഹായ ഒരു ഭാര്യയെ ആണ്. അല്ലാഹുവോട് ഞാൻ ദുആ ചെയ്യുന്നത് എനിക്ക് ഒരു സ്വാലിഹായ ഇണയെ തരണം എന്നാണ്. ഒരിക്കലും നിങ്ങളുടെ മകൾ  ഒരു സ്വാലിഹായ മകൾ ആയിട്ടില്ല. ...
പറ്റുമെങ്കിൽ അവളെ ഖുർആർ പഠിപ്പിക്കുക.
അല്ലാഹു നിങ്ങളെ കൈവിടില്ല "
😪😪😪😪😪😪😪

2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഒാഫ് ചെയ്യുക

Zac കിഴക്കേതില്‍📱📱📱📱📱 അസ്സലാമുഅലൈക്കും.. ശ്രദ്ദിച്ച് വായിക്കുക ശരിയാണെന്‍കില്‍ ജീവിത വസാനം വരെ നിലനിര്‍ത്തുക.1960കളിലോ 70കളിലോ 80കളിലോ നമ്മുടെ മസ്ജിദുകളില്‍ കാണാത്ത ഒരുബോര്‍ഡ് 1990..95കാലഘട്ടത്തില്‍ പ്രതൃക്ഷപ്പെടുകയുണ്ടായ്...അത് ഇതാണ് ''നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഒാഫ് ചെയ്യുക''.അങ്ങനെ ഈ വാചകം ഹൗള് മുതല്‍ നമസ്കാരപ്പള്ളളിയുടെ അകം ചുമര്‍ വരെയെത്തി. ഇപ്പോള്‍ ഇത് ഓര്‍മപ്പെടുത്താന്‍കാരണം മിക്കവരും(ആരും)ഇത് പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവരുന്നില്ല എന്നതാണ്. ഇന്ന് മിക്കവരും എല്ലാമറിയുന്ന ചില ആലിമീങ്ങള്‍‍ പോലും മൊബൈല്‍ ഓഫ് ചെയ്യാതെ വൈബ്രേഷനിലാക്കുകയാണ് പതിവ്. നമസ്കാരത്തിനിടക്ക് ഫേന്‍ ഓഫായാല്‍ കറണ്ട് പോയതാണെന്ന് ഒരു നിമിഷമെന്‍കിലും നാമറിയാതെ നാമത് മനസ്സിലാക്കുന്നു.അങ്ങനെയുള്ള നാം ഫോണ്‍ വൈബ്രേററ് ചെയ്യുംപോള്‍ എന്തൊക്കെ ചിന്തകളായിരിക്കും.വിളിക്കാമെന്ന് പറഞ്ഞ വൃക്തി ആയിരിക്കുമോ..?വീട്ടില്‍ നിന്നാകുമോ..? ഏതെന്കിലും ഇടപാടുകാരാകുമോ...?ഇങ്ങനെ പല ചിന്തകളും നിസ്കാരത്തിനിടയില്‍ വന്നെത്തും.അല്ലാഹുവിനെ സ്നേഹിക്കുകയും അവന് സുജൂദ് ചെയ്യുകയും ചെയ്യുന്ന അഞ്ചോ ആറോ മിനിററ് നേരത്തേക്ക് ഫോണ്‍ ഓഫ്ആക്കിയാല്‍ നാം നമ്മുടെ നിസ്കാരത്തിനെ പൂര്‍ണതയിലെത്തിക്കുന്നു..(ഇ.അ.)ഈ അവസ്ത ഫോണ്‍ വൈബ്രേററാക്കി സ്വന്തം പാന്‍റിന്‍റെ പോക്കററിലിടുന്നവരുടേതാണ്.ഇനി മററുചിലരുണ്ട് അവര്‍ ഫോണ്‍ വൈബ്രേററിലാക്കി സുജൂദ് ചെയ്യുന്ന ഭാഗത്ത് സ്ക്രീന്‍ (Display)കാണുന്ന രീതിയില്‍ വച്ച് നമസ്കരിക്കുന്നവര്‍, ഇവരാണ് കുറച്ചുകൂടി മോശമായ് നമസ്കാരത്തെ സമീപിക്കുന്നവര്‍,ഇവര്‍ സ്വയം നമസ്കാരത്തെ നശിപ്പിക്കുകയും സമീപത്ത് നില്‍ക്കുന്നവരുടെ നിസ്കാരവും കൂടി ഇത്തരക്കാര്‍ ഇല്ലാതാക്കുന്നു. ഈമാന്‍ ബലപ്പെടുത്താനും അല്ലാഹുവിന്‍റെ ഇഷ്ടദാസന്‍മാരാകാനും വേണ്ടി നമുക്ക് ഈ മോശമായപ്രവര്‍ത്തി ഇന്ന് മുതല്‍ നിര്‍ത്താം (ഇ.അ.) എന്‍റെയും നിങ്ങളുടെയും(നമ്മുടെയൊക്കെ)ഈമാന്‍ വളരെ ദുര്‍ബലമാണ് അല്ലാഹുവിന്‍റെയടുക്കല്‍ നമ്മള്‍ ഒരിക്കലും നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലാവരുത് അതിനുളള ഹിദായത്ത് അല്ലാഹു നല്‍കട്ടെ....ആമീന്‍.നന്മ(നല്ല പ്രവര്‍ത്തികള്‍) അറിഞ്ഞിട്ടും അത് പിന്‍പററാത്തവരും തിന്മ ചെയ്യുന്നവരും നമ്മില്‍ പെട്ടവനല്ല.(നബി.സ.അ.)ഒരു നന്മ മറ്റുളളവരെ അറിയിക്കുന്നവന്അത് പ്രവര്‍ത്തിച്ച പ്രതിഫലം കിട്ടുമെന്നിരിക്കെ നമ്മുടെ നമസ്കാരത്തെ ബാധിച്ചിരിക്കുന്ന ഈ ദുശിച്ചപ്രവര്‍ത്തി ഇല്ലായ്മ ചെയ്യാന്‍ ഈ മെസേജ് നിങ്ങള്‍ നിങ്ങളുടെ എല്ലാ മുസ്ലീം സഹോദരങ്ങളിലും എത്തിക്കുക.

2015, സെപ്റ്റംബർ 19, ശനിയാഴ്‌ച

സ്മാർട്ട്ഫോണ്

പത്താം ക്ലാസ് ജയിച്ചപ്പോൾ മുതൽ
സൽമാൻ ഉപ്പയോട് പറയുന്നതാണ് ഒരു
സ്മാർട്ട്ഫോണ് വേണമെന്ന്. ഉപ്പ പല
കാരണങ്ങൾ പറഞ്ഞ് അത് നീട്ടികൊണ്ട്
പോയി. അവസാനം പറഞ്ഞത് പ്ലസ്
വണ്ണിലെ ഓണപ്പരീക്ഷക്ക് നല്ല
മാർക്ക് വാങ്ങിയാൽ വാങ്ങിത്തരാം
എന്നാണ്.
പരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ
സൽമാൻ ക്ലാസ്സിൽ ഒന്നാമത്. ഈ
സന്തോഷ വാർത്ത അറിഞ്ഞ ഉപ്പ
ഗൾഫിൽ നിന്ന് ഫോണ്
വിളിച്ചപ്പോൾ ചോദിച്ചു.
"നിനക്ക് ഏത് ഫോണാ വേണ്ടത്..?
"എനിക്ക് ഫോണ് വേണ്ട ഉപ്പാ..
പഠിക്കുന്ന കുട്ടികൾ ഫോണ്
ഉപയോഗിച്ചാൽ പഠനത്തിൽ ശ്രദ്ധ
കുറയുമെന്നും കുട്ടികൾ
ചീത്തയാവുമെന്നും ക്ലാസ് ടീച്ചർ
പറയാറുണ്ട്. ഫോണ് പഠിത്തമൊക്കെ
കഴിഞ്ഞ് മതി ഉപ്പാ.."
മകൻറെ പക്വമായ മറുപടി കേട്ട്
അഭിമാനം തോന്നിയ ഉപ്പ
സന്തോഷത്തോടെ ചോദിച്ചു
"പിന്നെ മോന് ഇപ്പം എന്താ
വേണ്ടത്.."?
മറുപടി പറയാൻ സൽമാന്
രണ്ടാമതൊന്ന് ആലോചിക്കേണ്ടി
വന്നില്ല.
" ഉപ്പാ ഈ വല്ല്യപെരുന്നാളിന്
എനിക്ക് രണ്ട് ജോഡി ഡ്രസ്സ് വേണം".
"സമ്മതിച്ചു. അടുത്ത ആഴ്ച ഉപ്പ പൈസ
അയക്കും. മോന് ഡ്രസ്സ് എടുക്കാനുള്ള
പൈസ ഉമ്മാനോട് വാങ്ങിക്കോ.."
ഉപ്പാക്ക് ശമ്പളം കിട്ടാൻ വൈകിയത്
കൊണ്ട് പെരുന്നാളിൻറെ തലേ
ദിവസമാണ് സൽമാന് പൈസ കിട്ടിയത്.
കിട്ടിയ ഉടനെ ടൗണിൽ പോയി
സൽമാൻ രണ്ട് ജോഡി ഡ്രസ്സ് എടുത്ത്
വന്നു. കൊണ്ട് വന്ന ഡ്രസ്സ് കണ്ടപ്പോൾ
ഉമ്മയൊന്നു ഞെട്ടി.!
" ഇതെന്താ സൽമാനെ രണ്ടും
ഒരേപോലെയുള്ള ഡ്രസ്സ് എടുത്ത്
വന്നത്.." ?!
"അത് ഉമ്മാ... ഒരു ജോഡി വിഷ്ണുവിന്
വേണ്ടി വാങ്ങിയതാ..അവന് അച്ഛൻ
ഇല്ലാത്തതല്ലേ.. കഴിഞ്ഞ ഓണത്തിന്ന്
ഞങ്ങളെല്ലാരും 'ബ്ലാക്ക് ഷർട്ട്' ഇട്ട്
വന്നപ്പോ അവൻ മാത്രം പഴയ കള്ളി
ഷർട്ട് ആണ് ഇട്ടത്.."
നീ ഓണത്തിന് പുതിയ കോടി
എടുത്തില്ലേന്ന് ചോദിച്ചപ്പോ അവൻ
പറഞ്ഞത്.
"എൻറെ അച്ഛൻ ഉണ്ടായിരുന്നപ്പ
ോ എല്ലാ ഓണത്തിനും എനിക്ക്
പുതിയ ഡ്രസ്സ് വാങ്ങിത്തരുമായിരുന്നു.
ഇന്നിപ്പോ അമ്മ കൂലിപ്പണി ചെയ്ത്
കിട്ടുന്ന കാശ് കൊണ്ട് വേണ്ടേ
എല്ലാം കഴിയാൻ..
അമ്മക്കാണെങ്കിൽ സുഖവുമില്ല . അമ്മ
കുറെ നിർബന്ധിച്ചതാ.. ഞാനാ
പറഞ്ഞത് വേണ്ടാന്ന്..ആ പൈസ
കൊണ്ട് അമ്മക്ക് മരുന്ന് വാങ്ങാലോ.." !
അന്നവനത് പറയുമ്പോൾ അവൻറെ കണ്ണ്
നിറഞ്ഞിട്ടുണ്ടായിരുന്നു.
"ഈ പെരുന്നാളിനും അവൻ പഴയ ഡ്രസ്സ്
ഇട്ട് വന്നാൽ ഞാൻ എങ്ങനെയാണ്
ഉമ്മാ അവൻറെ മുമ്പിൽ പുതിയ ഡ്രസ്സ്
ഇട്ട് നിൽക്കുക. ഉമ്മാക്ക്
അറിയുന്നതല്ലേ ഞങ്ങൾ തമ്മിലുള്ള
ബന്ധം".
അത് നന്നായി മോനേ എന്ന് പറഞ്ഞ്
ഉമ്മ അവൻറെ മുടിയിൽ തലോടി..
എന്നാ ഞാനിത് ഇപ്പം തന്നെ
കൊടുത്തിട്ട് വരാം എന്ന് പറഞ്ഞ്
സൽമാൻ വിഷ്ണുവിൻറെ വീട്ടിലേക്ക്
നടന്നു.
സൽമാനും, വിഷ്ണുവും
അയൽവാസികളും, കളിക്കൂട്ടുകാരുമാണ്.
ഒരേ ക്ലാസ്സിൽ ഒരേ
ബെഞ്ചിലിരുന്നു പഠിക്കുന്നവർ.
രണ്ട് വർഷം മുമ്പ് ഉണ്ടായ ഒരു ബൈക്ക്
അപകടത്തിലാണ് വിഷ്ണുവിൻറെ
അച്ഛൻ മരിച്ചത്. വീടിൻറെ
വിളക്കായിരുന്ന അച്ഛൻ
ഇല്ലാതായതോടെ ആ കുടുംബം തന്നെ
ഇരുട്ടിലായി എന്ന് പറയാം. അമ്മ
കൂലിപ്പണിക്ക് പോകുന്നത് കൊണ്ട്
പട്ടിണിയില്ലാതെ കഴിയുന്നു..
സൽമാൻ ചെല്ലുമ്പോൾ വിഷ്ണുവിൻറെ
അമ്മ മുറ്റത്തെ കിണറിൽ നിന്ന്
വെള്ളം കോരുകയാണ്...
"അമ്മേ.. വിഷ്ണു എവിടെ"..?
"അവൻ കളിക്കാൻ പോയല്ലോ..
നീയിന്ന് കളിക്കാൻ പോയില്ലേ.."?
"ഇല്ല അമ്മേ.. ഞാനിന്ന് ടൗണിൽ
പോയി വന്നപ്പം കുറച്ച് ലേറ്റായി.."
"വിഷ്ണു വന്നാൽ അമ്മ ഇത് അവന്
കൊടുക്കണം" എന്ന് പറഞ്ഞ് ആ പൊതി
അമ്മയുടെ കയ്യിൽ കൊടുത്ത് സൽമാൻ
വീട്ടിലേക്ക് തിരിച്ച് നടന്നു..
പിറ്റേ ദിവസം ഇബ്രാഹിം നബിയുടെ
ത്യാഗസ്മരണകൾ ഉണർത്തുന്ന
ബലിപെരുന്നാളിൻറെ സൂര്യോദയം.
തക്ബീറിൻറെ മനോഹരമായ ഈരടികൾ
വാനിൽ അലതല്ലി കാതുകളിൽ
ഒഴുകിയെത്തി.
എല്ലാവരും കുളിച്ച് പുത്തനുടുപ്പിട്ട്
അത്തറിൻ മണം പരത്തി
പള്ളിയിലേക്ക് നടന്ന് നീങ്ങി..കൂട്ടത്
തിൽ സൽമാനും..
പെരുന്നാൾ നിസ്കാരമൊക്കെ
കഴിഞ്ഞ് കൂട്ടുകാരോടൊപ്പം സൽമാൻ
തൻറെ വീടിൻറെ ഗേറ്റ് കടന്ന്
വരുമ്പോൾ തലേന്ന് സമ്മാനമായി
കിട്ടിയ പുത്തനുടുപ്പിട്ട് മുറ്റത്ത് തന്നെ
വിഷ്ണു കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
സൽമാനെ കണ്ടതും ഓടിച്ചെന്നു
അവനെ മുറുകെ കെട്ടിപ്പിടിച്ചു
കൊണ്ട് വിഷ്ണു പറഞ്ഞു.
' ഈദ് മുബാറക്..'
ഇത് വരെ കേട്ടതിൽ വെച്ച് ഏറ്റവും
സന്തോഷവും മധുരവുമുള്ള ഈദ്
മുബാറകാണതെന്ന് സൽമാന് തോന്നി.
ഷർട്ടിൻറെ കോളർ
പൊക്കിപ്പിടിച്ച് വിഷ്ണു
കൂട്ടുകാരോടൊക്കെ അഭിമാനത്തോടെ
പറഞ്ഞു.
"ഇത് സൽമാൻ എനിക്ക് തന്ന
പെരുന്നാൾ സമ്മാനമാണ്".
അത് പറയുമ്പോൾ അവൻറെ മുഖത്തും
കണ്ണിലും കണ്ട തിളക്കത്തിന്ന്
പതിനാലാം രാവിലെ ചന്ദ്രൻറെ
മൊഞ്ചുണ്ടായിരുന്നു.!!
ഇതൊക്കെ കണ്ട് കൊണ്ട്
വാതിൽപ്പടിയിൽ നിന്നിരുന്ന
സൽമാൻറെ ഉമ്മ തട്ടം കൊണ്ട് കണ്ണ്
തുടച്ച് കൊണ്ട് പറഞ്ഞു.
" എല്ലാവരും കയറി ഇരിക്ക്.. ഞാൻ
പായസം എടുത്ത് വെച്ചിട്ടുണ്ട്. നിങ്ങൾ
അത് കുടിക്കുമ്പോഴേക്കും ഞാൻ ചോർ
വിളമ്പാം.."
തൊപ്പിയിട്ട സൽമാനും, കുറി തൊട്ട
വിഷ്ണുവും ഒരേ ഡ്രസ്സ് ധരിച്ച്
തോളിൽ കയ്യിട്ട് കൊണ്ട് ആ
വീടിൻറെ പടി കയറുമ്പോൾ
പ്രകൃതിയിലെ ഇലകളും,പൂവുകളും,
പറവകളും, കാറ്റ് പോലും അവരോട്
പറയുന്നുണ്ടായിരുന്നു..
"ഈദ് മുബാറക്..ഈദ് മുബാറക്.." എന്ന്
---------------------------------------- Zac കിഴക്കേതില്‍
--------------------------------
പാവങ്ങളെ കണ്ടില്ലെന്ന് നടിച്ച്
പതിനായിരങ്ങൾ പൊടിച്ച്
ആഘോഷങ്ങൾ ആർഭാടമാക്കുന്നവരും,
ആഘോഷത്തിൽ പോലും വർഗീയതയുടെ
വേലിക്കെട്ടുകൾ തീർത്ത് മറ്റുള്ളവരെ
അകറ്റി നിർത്തുന്നവരും സൽമാനെ
പോലെ ചിന്തിച്ചിരുന്നെങ്കിൽ
നമ്മുടെ ആഘോഷങ്ങളൊക്കെ എത്ര
മഹോന്നതമാകുമായിരുന്നു..!!

2015, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

ആദിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചു

Zac കിഴക്കേതില്‍......🏥🏥🏥🏥 ആദിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചു . അവൻ ആരോഗ്യത്തോടെ ഇരിക്കേണ്ടതിന് വേണ്ടി അവനു കഴിക്കാൻ കാര റ്റും , ചീരയും , മുരിങ്ങക്കായും എന്ന് വേണ്ട സകല പച്ചക്കറിയും സൃഷ്ടിച്ചു .

👹👹ചെകുത്താൻ മാക്‌ഡോണൽഡും , കെ എഫ് സി യും , ചിക്കിങ്ങും സൃഷ്ടിച്ചു . ഇവരെല്ലാം കൂടെ ചിക്കനെ പലതരം എണ്ണകളിൽ  പല രൂപത്തില ഫ്രൈ ചെയ്തു മനുഷ്യനെ തീറ്റിച്ചു .

🙌ദൈവം ദോശയും ചമ്മന്തിയും ,ഇഡലിയും ചപ്പാത്തിയും സൃഷ്ടിച്ചു . ആവശ്യത്തിനു മാത്രം തിന്നാൻ മനുഷ്യനോട് പറഞ്ഞു .

👺👺ചെകുത്താൻ പൊറോട്ട സൃഷ്ടിച്ചു . മനുഷ്യന്റെ ഇടയിൽ ധാരാളം വിൽക്കാൻ തട്ട്കടക്കാരെയും സൃഷ്ടിച്ചു . അവർ ചിക്കൻ ഒരേ എണ്ണ ദിവസങ്ങളോളം ഉപയോഗിച്ചു മനുഷ്യന് കൊളസ്ട്രോളിനു പുറമേ കാൻസറും  സമ്മാനിച്ചു.

🍉🍓🍒ദൈവം സലാഡ് സൃഷ്ടിച്ചു .
🍛💩ചെകുത്താൻ മയോനൈസ് സൃഷ്ടിച്ചു . മനുഷ്യന്റെ വെയ്റ്റ് വീണ്ടും കൂടി .

🚴ദൈവം സ്പോർട്സ് ഷൂ കൊടുത്തു എ ന്നിട്ട്  മനുഷ്യനോട് ഓടാൻ പറഞ്ഞു .

📺📱ചെകുത്താൻ അപ്പോൾ കേബിൾ ടി വി മനുഷ്യന് കൊടുത്തു. എണീറ്റ്‌ ചാനൽ മാറ്റേണ്ടി വരാതിരിക്കാൻ റിമോട്ട് കണ്ട്രോളും .മനുഷ്യന്റെ ഭാരം കൂടി കൂടി  വന്നു .

🌞🌞ദൈവം ഉരുളക്കിഴങ്ങ് മനുഷ്യന് കൊടുത്തു - ആരോഗ്യകരമായ ഭക്ഷണം !

🍟🃏ചെകുത്താൻ അത് സ്ലൈസ് ചെയ്തു എണ്ണയിൽ വറത്തു ഉപ്പും മുളകും ഇട്ടു പാക്കറ്റിൽ ആക്കി സെയിഫ് അലിഖാനെ കൊണ്ട് തീറ്റിച്ചു മനുഷ്യനെ പ്രലോഭിച്ചു കഴിപ്പിച്ചു.

💔💔ഒടുവിൽ മനുഷ്യന് ഹാർട്ട് അറ്റാക്ക്‌ വന്നു .

ഇത് കണ്ട ദൈവം മനുഷ്യനെ രക്ഷിക്കാൻ ബൈ പാസ് സർജറി  സൃഷ്ടിച്ചു .💉🔪💊

👽💀ചെകുത്താൻ മൾട്ടി സ്പെഷ്യാലിട്ടി  ആശുപത്രികൾ സൃഷ്ടിച്ചു . അതിനൊക്ക ദൈവത്തിൻറെ പേരിട്ടു .
🏥🏥🏥

2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയത് ഒരേ ഒരാളോട് മാത്രമാണ്

നബിയുടെ ഭാര്യമാരിൽ ഏക കന്യകയും,
സുന്ദരിയും, തീരെ ചെറുപ്പവുമായിരുന്നു
ആയിഷ.. رضي الله عنه.

ആ മഹതി ഒരിക്കൽ പറഞ്ഞു

'' ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയത്
ഒരേ ഒരാളോട് മാത്രമാണ്.. നബിയുടെ ആദ്യ
ഭാര്യ ഖദീജയോട്.. സത്യത്തിൽ ഞാൻ അവരെ
കണ്ടിട്ട് പോലുമില്ല.. പക്ഷെ നബി
എപ്പോഴും അവരെ പുകഴ്ത്തി സംസാരിക്കും..
എനിക്കത് കേൾക്കുമ്പോൾ അവരോടു അസൂയ
തോന്നും.. നബിക്കവരെ അത്രമേൽ ഇഷ്ടമായിരുന്നു..''

ഒരിക്കൽ ആയിഷ ചോദിച്ചു

''എന്തിനാ നബിയെ അങ്ങേപ്പോഴും ആ വൃദ്ധയായ
ഖദീജയെ ഓർക്കുന്നത് ?

അങ്ങേയ്ക്ക് അല്ലാഹു
സുന്ദരിയും, കന്യകയും, ചെറുപ്പവുമായ എന്നെ
പകരം തന്നില്ലേ.?''

അത് കേട്ടതും നബിയുടെ മുഖം വിവർണമായി..

അവിടുത്തെ കണ്ണുകൾ നിറഞ്ഞു

''ഇല്ല ആയിഷ ഇല്ല, ഖദീജയേക്കാൾ നല്ലത് അല്ലാഹു എനിക്ക് തന്നിട്ടില്ല.. ജനം എന്നെ കള്ളനാക്കിയപ്പോlഅവൾ എന്നിൽ വിശ്വസിച്ചു.....
ജനം എന്നെ തള്ളിപ്പറഞ്ഞപ്പോൾ
അവൾ എന്നെ സ്വീകരിച്ചു... അവളുടെ ധനം
മുഴുവൻ അവളെനിക്കു തന്നു, ജനം അതെനിക്ക്
തടഞ്ഞിരിക്കുകയായിരുന്നു.. അള്ളാഹു എനിക്ക്
മക്കളെ തന്നത് ഖദീജയിലാണ് , ഖദീജയോടുള്ള
സ്നേഹം അള്ളാഹു എന്‍റെ ഹൃദയത്തിൽ
കുടിയിരുത്തിയിരിക്കുന്നു ആയിഷാ..''

മക്കയിലെ കോടീശ്വരിയും, സുന്ദരിയുമായിരുന്നു
ഖദീജ ബീവി.. നബി അവരെ വിവാഹം ചെയ്യും
മുൻപ് ബീവി രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്..
ഭർത്താക്കന്മാരിൽ ഒരാൾ രോഗം വന്നും, മറ്റൊരാൾ
ഗോത്രങ്ങൾതമ്മിലുള്ള യുദ്ധത്തിലും മരിച്ചു..
രണ്ടിലും ഓരോ ആണ്‍ മക്കൾ..(അവർ രണ്ടു പേരും
പിന്നീട് ഇസ്ലാം സ്വീകരിച്ചു ) ബീവിയുടെ
പിതാവ് മക്കയിലെ വലിയ ബിസിനസ്കാരനായിരുന്നു..

ബീവിയും കച്ചവടത്തിൽ മികവു പുലർത്തി..
പിതാവും, ഭർത്താവും മരിച്ചു ഏകയായ ബീവിയോട്
വിവാഹ അഭ്യർത്ഥനയുമായി പലരും വന്നെങ്കിലും
എല്ലാം ബീവി നിരസിച്ചു...

വിദൂര ദിക്കുകളിലേയ്ക്കു പോകുന്ന കച്ചവട സംഘത്തെ നയിക്കാൻ ഒരു പുരുഷനെ ഏൽപ്പിക്കാറായിരുന്നു ബീവിയുടെ പതിവ്..

കൂടെ ബീവിയുടെ പ്രിയ വേലക്കാരി മൈസറയും കൂട്ടരും ഉണ്ടാകും.. എന്തെങ്കിലും തട്ടിപ്പ്. നടത്തിയാൽ ഉടനെ ആ വിവരം അവർ ബീവിയെ
അറിയിക്കും.. സത്യസന്ധത ഉള്ളവരെ കിട്ടാഞ്ഞ് ബീവി വിഷമിച്ച സമയത്താണ് തമാശയ്ക്ക് പോലും
കളവു പറയാത്ത, മക്കക്കാർ അൽ അമീൻ
(വിശ്വസ്തൻ ) എന്ന് വിളിക്കുന്ന മുഹമ്മദിനെ പറ്റി ബീവി കേൾക്കുന്നത്.. ബീവി ഉടനെ
മുഹമ്മദിനെ കച്ചവടം ചെയ്യാൻ ഏൽപ്പിച്ചു..

ആ സംഘം തിരിച്ചു വന്നത് വൻ ലാഭവുമായിട്ട്....
ശമ്പളവും വാങ്ങി മുഹമ്മദ്‌ പോയ ശേഷം
മൈസറ വിവരിച്ചു

''ബീവി, മുഹമ്മദ്‌ ഒരു അത്ഭുതമാണ്.. അയാൾ സാധാരണ ആൾക്കാർ ചെയ്യുന്ന പോലെ നമ്മുടെ സാധനങ്ങളുടെ കുറവുകൾ മറച്ചു വെച്ചില്ല... എല്ലാം തുറന്നു പറഞ്ഞിട്ടാണ് വിറ്റത്,
എന്നിട്ട് പോലും ജനം എല്ലാം വാങ്ങി..
ഒന്നും ബാക്കിയായില്ല..''

ബീവിക്ക് സന്തോഷമായി.. മൈസറ തുടർന്നു

'' ഒരു സംഭവമുണ്ടായി, മുഹമ്മദ്‌ ഒരു മരത്തിനടിയിൽ വിശ്രമിക്കുമ്പോൾ ഒരു ജൂത പണ്ഡിതൻ എന്നോട് ചോദിച്ചു ''

'' ആ മനുഷ്യൻ അനാഥനാണോ, നിരക്ഷരൻ ?''

''അതെ'' എന്ന് ഞാൻ ഉത്തരം പറഞ്ഞപ്പോൾ അയാൾ
പറഞ്ഞു '' പാറാൻ (മക്ക ) പർവത നിരകളിൽ നിന്നും ഒരു നിരക്ഷരനായ (എഴുത്തും വായനയും അറിയാത്ത )
ദൈവദൂതൻ വരാൻ സമയമായിട്ടുണ്ട്.. ഇദ്ദേഹത്തിൽ
ചില ലക്ഷണങ്ങൾ കാണുന്നു...''

മുഹമ്മദിനെ പറ്റി കേട്ട കാര്യങ്ങളും, നേരിൽ കണ്ടപ്പോൾ മനസ്സിലായ സ്വഭാവ വിശുദ്ധിയും കാരണം ബീവിയുടെ മനസ്സിൽ മുഹമ്മദ്‌ സ്ഥാനം പിടിച്ചു.. ബീവിക്ക് പ്രായം നാൽപത്‌.. മുഹമ്മദിനു ഇരുപത്തഞ്ച്.. അറബ് ആചാരത്തിൽ വയസ്സ് വ്യത്യാസം ഒരു പ്രശ്നമല്ല.. ഖദീജയുടെ വിവാഹ ആലോചനയുമായി ദൂതന്മാർ മുഹമ്മദിനെ കണ്ടു.

ആ വിവാഹം നടന്നു.. വിവാഹരാത്രിയിൽ അബൂജഹലും പ്രമാണിമാരും പറഞ്ഞു

''അനാഥനും, പണമില്ലാത്തവനുമായ മുഹമ്മദിനെ മാത്രമേ ഖദീജയക്ക് കിട്ടിയുള്ളൂ..?''

ഇതറിഞ്ഞ ബീവി അവരെയെല്ലാം ഒരു സദ്യക്ക് വിളിച്ചു . എന്നിട്ട് പറഞ്ഞു

'' മക്കക്കാരെ നിങ്ങൾ സാക്ഷി, എന്‍റെ മുഴുവൻ സ്വത്തും ഞാനിതാ മുഹമ്മദിനു നല്കുന്നു.. ഇപ്പൊ അദ്ദേഹം കോടീശ്വരനാണ്,
ഞാനാണ് പാവപ്പെട്ടവൾ..''

അത് കേട്ട് പ്രമാണിമാർ വായ അടക്കി..

ആരിലും അസൂയ ഉളവാക്കുന്ന ദാമ്പത്യമായിരുന്നു അവരുടേത്.. നബിയിൽ എന്തോ പ്രത്യേകത
ഉള്ളത് അന്നേ ബീവി മനസ്സിലാക്കിയിരുന്നു..
നബി കാണുന്ന സ്വപ്‌നങ്ങൾ ഒക്കെ ബീവിയോടു പറയും, പ്രസ്തുത സ്വപ്‌നങ്ങൾ പലതും പിന്നീടു
പുലരുന്നതും ബീവി കണ്ടു.. പ്രായം
നാൽപ്പതിനടുത്തതും നബിക്ക് ഏകാന്ത ജീവിതത്തിനു താല്പര്യമായി... മക്കയിലെ ഹിറ
ഗുഹയിൽ ഏകനായി അവിടുന്ന് ഇരിക്കാൻ തുടങ്ങി.. നബി വരാത്ത ദിവസങ്ങളിൽ അവിടുത്തേയ്ക്ക്
ഭക്ഷണവുമായി ആ 55 വയസ്സുള്ള ഉമ്മ മല കയറുമായിരുന്നു.. സഹായത്തിനു പോലും
അവർ ആരെയും കൂട്ടിയില്ല..
അതിനു പറഞ്ഞ കാരണം

''എന്‍റെ ഭർത്താവിന് ഞാൻ തന്നെ ഭക്ഷണം കൊടുക്കണം''

എന്നാണ്.. ഇന്ന് പടവുകൾ ഉണ്ടാക്കിയിട്ടും ആ മല കയറാൻ ആരോഗ്യമുള്ളവർക്ക് പോലും
ഒരു മണിക്കൂർ വേണം.. അപ്പോ ആ ഉമ്മ എത്ര മാത്രം കഷ്ടപ്പെട്ട് കാണും ? എത്രമാത്രം അവർ നബിയെ സ്നേഹിച്ചു കാണും..?

ഒരു നാൾ, റമളാൻ മാസം , നബിക്ക് മുൻപിൽ ജിബ്രീൽ മാലാഖ പ്രത്യക്ഷപ്പെട്ടു..

''വായിക്കുക''

''എനിക്ക് വായിക്കാനറിയില്ല'' എന്ന് നബി മറുപടി പറഞ്ഞു..

മാലാഖ നബിയെ ആലിംഗനം ചെയ്തു വീണ്ടും അത് ആവര്‍ത്തിച്ചു,

നബി ഉത്തരവും ആവര്‍ത്തിച്ചു..

മൂന്നാം തവണ നബി ചോദിച്ചു

''ഞാന്‍ എന്താണ് വായിക്കേണ്ടത്''

'' വായിക്കുക, സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ (ഗര്‍ഭാശയത്തില്‍ ) ഒട്ടിപ്പിടിക്കുന്ന
ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു.
നീ വായിക്കുക നിന്‍റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട്‌ എഴുതാന്‍ പഠിപ്പിച്ചവന്‍...., മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു... (ഖുർ ആൻ 96/1-5)''

ഉടനെ മാലാഖ അപ്രത്യക്ഷമായി.. മേല്‍ വാക്കുകള്‍
നബിക്ക് ഹൃദിസ്ഥമായി..

നബി പേടിച്ചു ഓടി വീട്ടിലെത്തി

''എന്നെ പുതപ്പിക്കൂ.. പുതപ്പിക്കൂ''

എന്നദ്ദേഹം ബീവിയോടു പറഞ്ഞു..
ബീവി പരിഭ്രാന്തയായി..

നബി സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു..
ഖുർ ആൻ കേൾപ്പിച്ചു

ബീവി ആശ്വസിപ്പിച്ചു

''അങ്ങ് പേടിക്കരുത്... ഇത് മനുഷ്യ വചനങ്ങൾ അല്ല.. അങ്ങയെ അള്ളാഹു കൈവിടില്ല.. അങ്ങ്
പാവങ്ങളെ സഹായിക്കുന്നു.. നന്മകൾ മാത്രം ചെയ്യുന്നു.. ''

ബീവിയുടെ വാക്കുകൾ നബിക്ക് ആശ്വാസമേകി..

നബി താൻ പ്രവാചകൻ ആയ കാര്യം ആദ്യം അറിയിച്ചത് ഖദീജ ബീവിയെ ആണ്... ഉടനെ ഖദീജ ബീവി നബിയിൽ വിശ്വസിച്ചു.. അങ്ങനെ മുഹമ്മദ്‌ നബിയിൽ വിശ്വസിച്ച ആദ്യത്തെ ആളായി , വിശ്വാസിയായി
ബീവി മാറി ...

നബിക്ക് പിന്നീട് പരീക്ഷണങ്ങൾ ആയിരുന്നു.. പീഡനങ്ങൾ, ബഹിഷ്കരണങ്ങൾ , മൂന്നു വർഷം ഒരു മലമുകളിൽ മക്കളുമായി നബിക്കൊപ്പം നേരാം വണ്ണം കഴിക്കാൻ ഭക്ഷണമില്ലാതെ ഖദീജ ബീവി കഴിഞ്ഞു.. എന്നിട്ടും ഒരിക്കൽ പോലും ബീവി അസഹ്യത കാണിച്ചില്ല..

പിന്നീടു ബഹിഷ്കരണം അവസാനിച്ചതും ബീവി
രോഗം ബാധിച്ചു കിടപ്പിലായി..

മരണ സമയം അടുത്തിരുന്നു കണ്ണീർ വാർത്ത നബി യോടായി അവർ പറഞ്ഞു

'' നബിയെ, അങ്ങേയ്ക്ക് അള്ളാഹു നല്ല ഭാര്യമാരെ തരട്ടെ.. നല്ല മക്കളെയും തരട്ടെ..''

മരണ വേദനയിൽ പോലും നബിക്ക് സുഖം ആശംസിച്ച ആ ബീവിയുടെ സ്നേഹം എത്ര മഹത്തരം..!

അന്ന് നബിയോടൊപ്പം ആ വീട്ടിൽ താമസിച്ചിരുന്ന ബാലനായ അലി പറയുന്നു

'' ഖദീജ ബീവി മരിച്ചതിനു ശേഷം എല്ലാ രാത്രിയും നബി ബീവിയെ ഓർത്ത് എങ്ങിക്കരയുമായിരുന്നു.. ''

പിന്നീടു നബിയുടെ ജീവിതത്തിൽ പല ഭാര്യമാരും കടന്നു വന്നു.. അതിൽ ഒരേ ഒരു കന്യക മാത്രമേ (ആയിഷ) ഉണ്ടായിരുന്നുള്ളൂ.. ബാക്കിയെല്ലാവരും വിധവകളോ,
വിവാഹ മോചിതരോ ആയിരുന്നു.. പക്ഷെ അവർക്കാർക്കും ഖദീജയുടെ സ്ഥാനം നബിയുടെ മനസ്സിൽ കിട്ടിയിരുന്നില്ല..

വർഷങ്ങൾ കഴിഞ്ഞ് മക്ക കീഴടക്കാൻ എത്തിയ സമയം നബി തമ്പടിച്ചത് ഖദീജ ബീവിയുടെ ഖബറിനടുത്തായിരുന്നു... അത്രമേൽ ബീവിയുമായി ഹൃദയ ബന്ധമുണ്ടായിരുന്നു നബിക്ക്..

ഒരു മനുഷ്യൻ എങ്ങനാണെന്നു ഏറ്റവും നന്നായി അറിയുക അയാളുടെ ജീവിത പങ്കാളിക്കാണ് .

മാതാ പിതാക്കൾ മക്കളെ പറ്റി എന്നും നല്ലതേ പറയൂ..
പക്ഷെ ഒരു ഭാര്യയെ പറ്റി അല്ലെങ്കിൽ
ഭർത്താവിനെ പറ്റി അവരുടെ പങ്കാളി നല്ലത് പറഞ്ഞാൽ, അതാണ്‌ യഥാർത്ഥത്തിൽ അവർക്കു കിട്ടാവുന്ന ഏറ്റവും നല്ല സർട്ടിഫിക്കറ്റ്..

അതിനാൽ തന്നെ കദീജ ബീവി ഏറെ ഉന്നതയാണ്.. പുണ്യ നബിയുടെ സ്നേഹം പൂർണമായി കിട്ടിയ ഭാര്യയാണവര്.. . പക്ഷെ ഈ ഉമ്മയുടെ മഹത്വം നമ്മൾ തീരെ മനസ്സിലാക്കിയിട്ടില്ല..

അർഹിക്കുന്ന പോലെ ഓർക്കപ്പെടാതെ, ശ്രദ്ധിക്കപ്പെടാതെ ആ ഉമ്മ ഒരു ഭാഗത്ത് കിടക്കുന്നു..

പ്രിയ സഹോദരീ സഹോദരന്മാരെ...
ഈ ഉമ്മയെ നമ്മളാരും കാണാതെ പോകരുത്... ആരുമില്ലാതിരുന്ന നമ്മുടെ നബിക്ക് എല്ലാമായിരുന്ന
ഈ ഉമ്മയെ നമ്മൾ ഒരു കാലത്തും മറക്കരുത്...

നബിയുടെ പുണ്യ ഖബറിടം സന്ദർശിച്ചും, നബി ശിഷ്യരെ ഓർത്തും നടക്കുമ്പോൾ ഈ ഉമ്മയേയും നമ്മൾ ഓർക്കണം..

നബിയിലെയ്ക്കുള്ള എളുപ്പ മാർഗമാണ് ഈ ഉമ്മ..

ആ ഖബറിടത്തിന് സമീപം നിൽക്കുമ്പോൾ പുന്നാര നബി പറഞ്ഞ ഈ വാക്കുകൾ നിങ്ങളുടെ
മനസ്സിൽ ഉണ്ടാകട്ടെ..

'' ഇല്ല ആയിഷ ഇല്ല, ഖദീജയേക്കാൾ നല്ലത് അല്ലാഹു എനിക്ക് തന്നിട്ടില്ല.. ജനം എന്നെ കള്ളനാക്കിയപ്പോൾ അവൾ എന്നെ സത്യവാനാക്കി...
ജനം എന്നെ തള്ളിപ്പറഞ്ഞപ്പോൾ അവൾ എന്നെ സ്വീകരിച്ചു...ഖദീജയോടുള്ള സ്നേഹം അള്ളാഹു എന്‍റെ ഹൃദയത്തിൽ കുടിയിരുത്തി .

.

2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

മകളെ........


ഇതാ…
മകളെ, നിന്നോടിതൊക്കെ പറയണ്ടത് അത്യാവശ്യമൊന്നുമല്ല. അതെനിക്കറിയാം. കാരണം അത്ര സൂക്ഷ്മതയോടെയാണ് ഞങ്ങള്‍ നിന്നെ വളര്‍ത്തിയത്. നന്മയുള്ളവളായി നല്ല മര്യാദയുള്ളവളായി ഖുറാനും സുന്നത്തും അനുസരിച്ചു ജീവിക്കുന്നവളായി, അച്ചടക്കമുള്ളവളായിത്തന്നെയാണ് ഞങ്ങള്‍ നിന്നെ വളര്‍ത്തിയത്.
എന്നിരുന്നാലും ഇനി ഞാന്‍ പറയുന്ന ചിലത് എന്റെ പൊന്നു മോളുടെ ജീവിതത്തിലുടനീളം ഒരു ഓര്‍മ്മപ്പെടുത്തലായി , ജീവിത വിജയത്തിനുതകുന്ന വാക്കുകളായി മാനസ്സില്‍ ഉണ്ടാകണം.
പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് എന്നപോലെത്തനെ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വേണ്ടിയും സൃഷ്ടിക്കപ്പെട്ടവരാണ്. നീ എന്നാ മകളെ ഇതുവരെയും ജീവനും സ്വത്തും ഉപയോഗപ്പെടുത്തി വളര്ര്‍ത്തി സംരക്ഷിച്ചു ഇവിടെ വരെ എത്തിച്ചത് നിന്റെ പുന്നാര ഉപ്പയാണ്. ഇനി നിന്റെ എല്ലാം എല്ലാം ആകുന്നതും ഒരു പുരുഷനായ നിന്റെ ഭര്‍ത്താവ് തന്നെ. അതുകൊണ്ട് പുരുഷനെ ആദരിക്കാന്‍ എന്റെ കുട്ടി ഒരിക്കലും മടി കാണിക്കരുത്.
എന്റെ പൊന്നു മകളെ,നീ ഓടിക്കളിച്ചു വളര്‍ന്ന വീട് വിട്ട് നീ പോകാന്‍ തയ്യാറാവുകയാണ്‌. നിന്നെ നീയാക്കിയ വീട് വിട്ട നീ പോവുകയാണ്.ഇതുവരെ പരിചയമില്ലാത്ത ഒരു വീട്ടിലേക്ക്‌. അതും ഇതിനു മുന്‍പേ കൂടെ ജീവിച്ചു പരിചയിച്ചിട്ടില്ലാത്ത ഒരാളുടെ ഭാര്യയായി.അയാളുടെ ഭാര്യയാകുന്നതോടെ അദ്ദേഹത്തിനാണ് നിന്റെ മേല്‍ സര്‍വ അവകാശവും.നീ അവനു യാതൊരു കുറവും കൂടാതെ നോക്കണം. നിനക്ക് ഉപകരിച്ചേക്കാവുന്ന ചില കാര്യങ്ങള്‍ എന്റെ പൊന്നു മോളുടെ ചെവിയില്‍ ഞാന്‍ പറയട്ടെ…
* അവന്റെ സാന്നിധ്യത്തില്‍ നീ സംതൃപ്തയായിരിക്കുക .അവന്‍ പറയുന്നത് വ്യക്തമായി കേള്‍ക്കുകയും ന്യായമായവ അതനുസരിക്കുകയും വേണം. അതില്‍ നീ തൃപ്തി കണ്ടെത്തുക. പരസ്പരം തൃപ്തിപ്പെടുത്തുമ്പോള്‍ അല്ലാഹുവും നിങ്ങളില്‍ തൃപ്തനാകും.
* വൃത്തിയായി അണിഞ്ഞൊരുങ്ങി സുന്ദരിയായി അവനു മുന്‍പില്‍ പ്രത്യക്ഷപ്പെടുക. നല്ല ഗന്ധവും നല്ല വസ്ത്രവും കാണാന്‍ ഭംഗിയും ഉള്ളപ്പോള്‍ അവന്‍ നിന്നില്‍ കൂടുതല്‍ അനുരക്തനാവും. ഇഷ്ടപ്പെടാത്തതോന്നും നിന്നില്‍ ഉണ്ടാവാന്‍ പാടില്ല. മാന്യനായ ഭര്‍ത്താവിന്റെ സ്നേഹം പിടിച്ചുപറ്റാന്‍ നിനക്ക് ഇത് വഴി കഴിയും.
* നീ അവന് യഥാസമയം ഭക്ഷണം നല്‍കുകയും അവനെ സ്വസ്തതയോട് കൂടി ഉറങ്ങാന്‍ അനുവദിക്കുകയും വേണം.വിശപ്പെന്ന് പറയുന്നത് കത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ്.അതിനെ വേഗം അണക്കണം.അതുപോലെ ഉറക്കത്തില്‍ അവനെ ശല്യപ്പെടുത്തിയാല്‍ ഒരു പക്ഷെ അവന് ദേഷ്യം വന്നേക്കാം. ഭക്ഷണവും ഉറക്കവും ഏറെ കഷ്ടപ്പെട്ട് നമുക്ക് വേണ്ടി അധ്വാനിക്കുന്ന പുരുഷന്റെ അവകാശമാണ്. അതില്‍ അവനു അസ്വസ്ഥതകള്‍ ഉണ്ടാക്കിക്കൂട.
* അവന്റെ മക്കളെയും അവന്റെ സ്വത്തിനെയും നീ സംരക്ഷിക്കണം.അവന്റെ സ്വത്ത്‌ സംരക്ഷിക്കുന്നതിലൂടെ നീ അവനെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. നീയും അവന്റെ സ്വത്ത് തന്നെ, നിങ്ങള്‍ക്കുണ്ടാകുന്ന കുട്ടികളും. കുട്ടികളെ ശ്രദ്ധിക്കുക വഴി നീ അവിടെ പ്രകടിപ്പിക്കുന്നത് എല്ലാം കൈകാര്യം ചെയ്യാനുള്ള നിന്റെ കഴിവിനെയാണ്.
* അവന്റെ രഹസ്യങ്ങള്‍ നീ വെളിപ്പെടുത്തരുത്.അവന്റെ ന്യായമായ കല്പനകള്‍ നീ അനുസരിക്കതിരിക്കുകയുമരുത്.അങ്ങനെ നീ ചെയ്‌താല്‍ അവനു നിന്നോടുള്ള വിശ്വാസത്തിന്‍ മങ്ങല്‍ വരും.അവന്റെ രഹസ്യങ്ങള്‍ പുറത്തു പറയുകയും അവനെ അംഗീകരിക്കാതിരിക്കുകയും ചെയ്‌താല്‍ അവന്റെ അടുക്കല്‍ നിന്നും അതെ നിലപാട് തന്നെ നിനക്ക് മേലും ഉണ്ടായേക്കാം. അവന്റെ ഹൃദയത്തില്‍ നിന്നെക്കുറിച് വെറുപ്പ് വരും..
* അവന്‍ ടെന്‍ഷനിലായിരിക്കുമ്പോള്‍ അവന്റെ മുന്‍പില്‍ അമിത സന്തോഷത്തോടെ നടക്കരുത്. അവന്‍ സന്തോഷത്തിലായിരിക്കുമ്പോള്‍ നീ അവന്റെ മുന്നില്‍ മുഖം വീര്‍പ്പിക്കുകയും അരുത്. അവന്റെ മനസ്സറിഞ്ഞു പ്രവൃത്തിക്കുക..
വീടും വീട്ടുകാരെയും വിട്ടു അല്ലാഹു ഇണയാക്കി നല്‍കിയ പ്രിയപ്പെട്ടവനൊപ്പം ജീവിതം ആരംഭിക്കുവാന്‍ പുറപ്പെടുന്ന ഓരോ സഹോദരിമാരും അറിഞ്ഞിരിക്കേണ്ട ചിലതാണ് മുകളില്‍ പറഞ്ഞത്. മുന്നിലുള്ള നീണ്ടു കിടക്കുന്ന ജീവിതത്തെ, അതില്‍ ഉണ്ടാകുന്ന നിര്‍ണ്ണായക ഘട്ടങ്ങളെ എങ്ങനെ നേരിടണം കൈകാര്യം ചെയ്യണം എന്ന ആശങ്കകളും പേറിയാണ് ഓരോ പെണ്‍കുട്ടിയും ജീവിതം ആരംഭിക്കുന്നത്. ഭര്‍ത്താവിന്റെ ഹലാലായ സന്തോഷത്തില്‍ മാത്രമാണ് തന്റെയും സന്തോഷം എന്ന് തിരിച്ചറിയുന്നിടത്താണ് അവളുടെ ജീവിത വിജയം. അതുകൊണ്ട് തന്നെ ഭര്‍ത്താവിനോടുംഅവന്റെ കുടുംബത്തോടും അവന്‍ നല്‍കുന്ന കുട്ടികളോടും സൌമ്യതയോടെ തൃപ്തിയോടെ മാത്രമേ പെരുമാറാന്‍ പാടുള്ളൂ.
എന്ന് വച്ചു പീഡനങ്ങള്‍ സഹിക്കാനല്ല, അനിസ്ലാമികമായവ അനുവദിക്കാനും അല്ല. സ്വന്തം ഭര്‍ത്താവിന്റെ നന്മയെ അറിയുകയും അതിനെ പരിപോഷിപ്പിക്കുകയും അവനെ സന്തോഷിപ്പിക്കുകയും അവന്റെ സ്നേഹത്തില്‍ നിന്നും സന്തോഷം നേടുകയും ചെയ്യുക..
അല്ലാഹു അനുഗ്രഹിക്കട്ടെ

വിരോധാഭാസം

ഞാന്‍ കഴിച്ചു തടി കൂട്ടാന്‍ നോക്കുന്നു. കൂടെ ഒള്ള ഒരുത്തന്‍ പട്ടിണി കിടന്നു തടി കുറക്കാന്‍ നോക്കുന്നു. എന്തൊരു

#വിരോധാഭാസം...!!


പരീക്ഷയിൽ തോറ്റതിന്‌ ടീച്ചറെ കയ്യിൽ നിന്ന് അടി കിട്ടിയിട്ടുണ്ട്, എന്നു കരുതി പരീക്ഷ ജയിച്ചപ്പഴൊന്നും ഞാൻ ടീച്ചറെ  തിരിച്ചടിച്ചിട്ടില്ല . ചെറുപ്പം മുതലേ ക്ഷമ എന്നും എന്റെ കൂടെയുണ്ടായിരുന്നു😅😀


#ക്ഷമ


മക്കള്‍ നന്നായാല്‍ അത് പാരമ്പര്യത്തിന്‍റെ ഗുണം. ചീത്തയയാല്‍ അത് കൂട്ടുകെട്ടിന്‍റെ ദോഷം. എന്തൊരു

#വിരോധാഭാസം!!!


ജോലി കിട്ടണമെങ്കിൽ എക്സ്പീരിയൻസ് വേണം ,എക്സ്പീരിയൻസ് കിട്ടാൻ ജോലിയും.

ഈ നാട് നന്നാവില്ല


ജീവിതത്തിൽ ക്ഷമയും,      സഹനശക്തിയും
ഉണ്ടാകാൻ സാംസങ് ഫോണിന്റ്റെ
കൂടെ BSNL
സിം ഉപയോഗിച്ചാൽ,മതി..😀😃


ഏറ്റവുമധികം നന്ദിയുള്ള ജീവി നായ ആയിരുന്നിട്ടും നന്ദി ഇല്ലാത്തവനനെ നായിൻറെ മോനേന്നു വിളിക്കുന്നതാണ് വിരോധാഭാസത്തിൻറെ വിരോധാഭാസം


കത്തുന്ന വാതകമായ ഹൈഡ്രജനും കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജനും കൂടിയാൽ കിട്ടുന്നത്‌ കത്തുന്ന തീയിനെ അണയ്ക്കുന്ന വെള്ളം!


#വിരോധാഭാസം


പട്ടികൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരുപാട് മനുഷ്യരുണ്ട്. പക്ഷേ, മനുഷ്യനു വേണ്ടി ശബ്ദിക്കാൻ ഒരു പട്ടിയുമില്ല.

#വിരോധാഭാസം

2015, സെപ്റ്റംബർ 13, ഞായറാഴ്‌ച

മലയാളിയോടാ കളി......

ഒരിക്കല്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് മൂന്നു പേരെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു ഇറ്റലിക്കാരനും ഒരു പാക്കിസ്ഥാനിയും കൂടെ ഒരു മലയാളിയും ...
അവിടെ ശിക്ഷ വിചിത്രമായിരുന്നു
മുതുകത്തു ഇരുപത് അടി , അതും ഒന്നാംതരം ചാട്ടക്ക് .....
.
.
.
തല്ലുകൊള്ളാന്‍ തയ്യാറായി ആ തല്ലുകൊള്ളികൾ മൂന്നു പേരും നിന്നു ...
.
.
തല്ലാന്‍ ഒരു കാട്ടറബി എത്തി .....
.
.
അപ്പോൾ അതുവഴി ഷെയ്ഖ് അറബി വരികയായിരുന്നു ..
.
.
അറബി വളരെ സന്തോഷവാനായിരുന്നു.
.
.
അദ്ദേഹത്തിന്റെ ഭാര്യമാരിൽ പ്രിയപ്പെട്ട ഒരുവൾ ഇരട്ട ആണ്‍കുട്ടികളെ പ്രസവിച്ചു
.
.
ആ സന്തോഷത്തിൽ ഷെയ്ഖ് അവരോട് പറഞ്ഞു
.
.
.
'' ഇന്ന് തല്ലു കൊള്ളുന്നതിനു മുന്പ് നിങ്ങൾക്ക് ഒരു ആഗ്രഹം ചോദിക്കാം ,
അതിനു ശേഷം തല്ലും..!
.
.
.
.
ക്യൂവില് ആദ്യം ഇറ്റലിക്കാരന്‍ ,കാഞ്ഞ ബുദ്ധി.. അവന്‍ അവന്റെ ആഗ്രഹം പറഞ്ഞു..
.
.
.
.
''തല്ലുന്നതിനു മുന്‍പ് മുതുകത്ത് ഒരു തലയണ വെച്ച് കെട്ടണം ....''
.
.
തലയണ വന്നു, കെട്ടി തല്ലു തുടങ്ങി .....
.
.
.
പത്താം തല്ലിന് തലയണ തവിടുപൊടി. അടുത്ത പത്തു തല്ലു കൊണ്ട് അവന്റെ പരിപ്പിളകി ..
.
.
.
.
.
ലൈനിൽ രണ്ടാമത് പാക്കിസ്ഥാനി ..
.
.
അവന്‍ ഒന്ന് കണക്കുകൂട്ടി. പത്തിന് ഒരു തലയണ, അപ്പോൾ ഇരുപതിന് രണ്ട് ...
.
.
ആഗ്രഹം അവന്‍ പറഞ്ഞു .. ''രണ്ടു തലയണ വെച്ച് കെട്ടണം ......''
.
.
കെട്ടി , അടി തുടങ്ങി , പതിനഞ്ചാം തല്ലിന് തലയണ പീസ് പീസ് ....
.
.
ബാക്കി അടി മുതുകത്ത്.
.
.
.
.
.
.
അടുത്തത് നമ്മുടെ മലയാളി ....
.
.
.
അറബി പറഞ്ഞു ... '' ഓ നീ കേരളത്തില്‍ നിന്നാണല്ലേ.. ദൈവത്തിന്റെ സ്വന്തം നാട് ...
.
.
അപ്പോള്‍ നിനക്ക് രണ്ട് ആഗ്രഹം ചോദിക്കാം....''
.
.
.
മലയാളി അറബിയെ ഒന്ന് തൊഴുതു ... .
.
മലയാളി ആഗ്രഹം പറഞ്ഞു. ..
ആഗ്രഹം ഒന്ന് : '' തെറ്റ് പറ്റിപോയി അറബി മൊതലാളി ..
.
.
.
.
ശിക്ഷ കടുത്തത് തന്നെ വേണം .
ഇരുപതല്ല എനിക്ക് അന്‍പതടി വേണം
.
.
.
ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഇത് എനിക്കൊരു പാഠമാകട്ടെ ''
.
.
ഇതു കേട്ട ഇറ്റലിക്കാരനും പാകിസ്ഥാന്‍കാരനും അറബിയും അമ്പരന്നു പോയി. . . . . .
.
.
.
.
.
അറബി ചോദിച്ചു .... '' എന്താ നിന്റെ രണ്ടാമത്തെ ആഗ്രഹം '' ?
.
.
.
.
''അറബി മൊതലാളീ ....
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
ആ പാക്കിസ്താന്‍കാരനെ എന്റെ മുതുകത്തു വെച്ച് കെട്ടണം
.
.
.
.
.
.
.
.
.
.
മലയാളിയോടാ കളി