2012, സെപ്റ്റംബർ 8, ശനിയാഴ്‌ച

പാചകം ചെയ്യുന്ന വിധം

മസാല കുല്ച്ച

ചേരുവകള്


മൈദ-അരക്കിലോ

തൈര്-3 ടി/സ്

പാല്ചെറു ചൂടോടെ-1 കപ്പ്

പഞ്ചസാര-1 ടീസ്പൂണ്

യീസ്റ്റ്-ഒന്നര ടീസ്പൂണ്

ബേക്കിംഗ് പൗഡര്‍ -അര ടീസ്പൂണ്

നെയ്യ്-3 ടീസ്പൂണ് 

നാരങ്ങാനീര്-അര ടീസ്പൂണ്

ഉപ്പ്-ആവശ്യത്തിന്

മസാല തയ്യാറാക്കാന്

ഉരുളക്കിഴങ്ങ്-5

സവാള-3

പച്ച മുളക് പേസ്റ്റാക്കിയത്-1 ടീസ്പൂണ്

ഇഞ്ചി പേസ്റ്റ്-1 ടീസ്പൂണ്

എണ്ണ-2 ടീസ്പൂണ്

ഉപ്പ്-ആവശ്യത്തിന്

മല്ലിയില-കുറച്ച്

തയ്യാറാക്കുന്ന വിധം

യീസ്റ്റ് ചെറുചൂടുള്ള വെള്ളത്തില്കലക്കി പഞ്ചസാരയും ഇട്ട് ഇളക്കി വെക്കുക.10 മിനിറ്റിന് ശേഷം ഇതിലേക്ക് അര സ്പൂണ്ചെറുനാരങ്ങാനീരും ചേര്ക്കണം.മൈദ ഒരു പാത്രത്തിലെടുത്ത് നല്ലതു പോലെ ഇളക്കി ഇതിലേക്ക് തൈര്, പാല്‍, പഞ്ചസാര, ബേക്കിംഗ് പൗഡര്‍, നെയ്യ്, ഉപ്പ് എന്നിവ ചേര്ക്കുക.യീസ്റ്റ് കലക്കിവച്ചിരിക്കുന്ന വെള്ളവും ചേര്ക്കുക.ആവശ്യമെങ്കില്അല്പം വെള്ളം കൂടി ചേര്ത്ത് കുഴച്ച് ചപ്പാത്തിമാവിന്റെ പരുവത്തിലാക്കുക.ഇത് രണ്ടു മണിക്കൂര്വെറുതെ വെക്കുക.

ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ ശേഷം ഒരു പാത്രത്തില്എണ്ണ ചൂടാക്കുക.ഇതിലേക്ക് സവാള, ഇഞ്ചി,പച്ചമുളക് പേസ്റ്റ് രൂപത്തിലാക്കിയത് ഇവ ചേര്ക്കുക. ഉരുളക്കിഴങ്ങ് ഉടച്ച് ഇതില്ചേര്ത്ത് ഉപ്പും ചേര്ത്ത് മസാല തയ്യാറാക്കണം.മല്ലിയിലയും ഇടുക.ശേഷം ഇത് വാങ്ങി വച്ച് ചൂടാറാന്വെക്കുക.നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കുക.ഇതിലേക്ക് മസാലക്കൂട്ട് വച്ച് മടക്കുക.വീണ്ടും ഉരുളയാക്കിയ ശേഷം ഇത് പരത്തിയെടുക്കണം.ചപ്പാത്തിക്കല്ല് ചൂടാക്കി പരത്തി വച്ചിരിക്കുന്ന കുല്ച്ച നെയ്യ് ചേര്ത്ത് ചുട്ടെടുക്കാം.

http://a2.sphotos.ak.fbcdn.net/hphotos-ak-snc6/s480x480/255227_262859077159858_646641920_n.jpg

Top of Form

ലെമണ്റൈസ്

ചോറ് വേവിച്ചത്- ഒരു കപ്പ്
ചെറുനാരങ്ങ-1
വെളുത്തുള്ളി-4 അല്ലി
ഇഞ്ചി-1 കഷ്ണം
പച്ചമുളക്-3
കടുക്-1 സ്പൂണ്
അണ്ടിപ്പരിപ്പ്-3
ഉപ്പ്
കറിവേപ്പില
എണ്ണ
ചോറ് പാകത്തിന് വേവിക്കുക. ബസ്മതി റൈസ്, പൊന്നിയരി തുടങ്ങിയവയോ പച്ചരിയോ ആണ് ലെമണ്റൈസിന് നല്ലത്. ചോറ് ഒട്ടിപ്പിടിക്കാത്ത പരുവത്തില്വേവിച്ചെടുക്കണം.
ഒരു ചീനച്ചട്ടിയില്എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്ക്കണം. ഇത് നന്നായി മൂത്ത ശേഷം അണ്ടിപ്പരിപ്പ് ചേര്ക്കുക. അല്പനേരം നല്ലപോലെ ഇളക്കണം.
കൂട്ടിലേക്ക് അര സ്പൂണ്മഞ്ഞള്പ്പൊടിയും ഉപ്പും ചെറുനാരങ്ങാനീരും ചേര്ക്കുക. വേവിച്ചു വ്ച്ചിരിക്കുന്ന ചോറ് ഇതിലേക്ക് ചേര്ത്ത് നല്ലപോലെ ഇളക്കാം. ലെമണ്റൈസ് തയ്യാര്‍.
അല്പം ചെറുനാരങ്ങാ അച്ചാറുണ്ടെങ്കില്ചൂടോടെ ചോറുണ്ണാം. മറ്റു കറികളൊന്നും വേണ്ട.
http://a6.sphotos.ak.fbcdn.net/hphotos-ak-prn1/s480x480/548961_262520530527046_1239237465_n.jpg
റൊട്ടി തെളൂര്‍ (മുട്ട റൊട്ടി ) 
പോരോട്ടയുടെ മാവ് കുഴച്ചത് ഒരു ബോള്എടുത്തു പൊട്ടാതെ വീശി 
ഒരു മുട്ട പൊട്ടിച്ചു നടുവില്ഒഴിച്ച് കൈകൊണ്ടു എല്ലാ ഭാഗത്തേക്കും 
തേച്ചു പിടിപ്പിക്കുക എന്നിട്ട് നാല് മൂലയും മടക്കി നേരെ തവയിലേക്ക് എടുത്തിടുക 
ഒന്ന് വാടിയാല്മരിച്ചിട്ട് നന്നായി മോരിഞ്ഞാല്വെട്ടി വിഴുങ്ങാം...
(ചുടുന്ന തവയുടെ അടുത്തായിരിക്കണം വീശുന്നതും .കാരണം 
മുട്ട ഒഴിച്ച് തവയിലേക്ക് എടുത്തിടുമ്പോള്എവിടെയെങ്കിലും 
പൊട്ടി മുട്ട പുറത്തു പോവാന്ഇടയുണ്ട് ...
മലേഷ്യയില്ഒരു പ്രഥാന ഭക്ഷണമാണ് ഇത് ....
http://a1.sphotos.ak.fbcdn.net/hphotos-ak-ash4/s480x480/387069_478277738851567_2105181178_n.jpg

ബീഫ് ഉലര്ത്തിയത്

ബീഫ്-1കിലോ
സവാള-2
ഇഞ്ചി-ചെറിയ കഷ്ണം
വെളുത്തുള്ളി-6അല്ലി
കുരുമുളകു പൊടി-1സ്പൂണ്
വറ്റല്മുളക്-10
പച്ചമുളക്-3
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ

ഇഞ്ചിയും സവാളയും അരച്ച് പേസ്റ്റാക്കുക. ഇതും ഉപ്പും കുരുമുളകു പൊടിയും ചേര്ത്ത് ബീഫില്പുരട്ടി 1 മണിക്കൂര്വയ്ക്കണം. പിന്നീടിത് നല്ലപോലെ വേവിച്ചെടുക്കുക.
വേവിച്ചെടുത്ത് ഇറച്ചി ചൂടാറിയ ശേഷം ചതച്ചെടുക്കണം. ചതച്ച് പിച്ചിക്കീറിയെടുക്കണം. അല്ലെങ്കില്മിക്സിയില്ഒന്നു പതുക്കെ ചതച്ചെടുക്കാം.
ചീനച്ചട്ടിയില്വെളിച്ചെണ്ണ ചൂടാക്കണം. ഇതിലേക്ക് സവാള, പച്ചമുളക്, ഉണക്കമുളക്, കറിവേപ്പില എന്നിവയിട്ട് വഴറ്റുക. ചതച്ചു വച്ചിരിക്കുന്ന ബീഫ് കഷ്ണങ്ങള്ഇതിലേക്കിട്ട് അല്പനേരം വേവിച്ച് മസാല നല്ലപോലെ പിടിച്ചു കഴിയുമ്പോള്വാങ്ങി വച്ച് ഉപയോഗിക്കാം.
മേമ്പൊടി
വേവിച്ച ഇറച്ചി അല്പനേരം ഫ്രീസറില്വച്ചാല്പെട്ടെന്ന് ചതച്ചെടുക്കാം.

http://malayalam.boldsky.com/recipes/non-veg/07-28-beef-ularthiyathu-recipe-002666.html
http://a5.sphotos.ak.fbcdn.net/hphotos-ak-ash4/s480x480/293029_262520283860404_151916436_n.jpg
Top of Form

ബുള്സ് ഫ്രൈ

ചേരുവകള്

മുട്ട 5 എണ്ണം

തക്കാളി സവാള അരിഞ്ഞത് 2 കപ്പ് (300 ഗ്രാം)

സവാള അരിഞ്ഞത് 1 കപ്പ് (150 ഗ്രാം)

മഞ്ഞള്പ്പൊടി കാല്ടീസ്പൂണ്

മുളകുപൊടി അര ടീസ്പൂണ്

പഞ്ചസാര 1 ടീസ്പൂണ്

എണ്ണ 1 ടീസ്പൂണ്

ഉപ്പ് ആവശ്യത്തിന്

മല്ലിയില അരിഞ്ഞത് 1 ടീസ്പൂണ് 



പാകം ചെയ്യുന്ന വിധം

സവാള ക്രിസ്പിലിട്ടു 5 മിനിട്ട് വഴറ്റിക്കഴിഞ്ഞു തക്കാളി,മഞ്ഞള്പ്പൊടി,മുളകുപൊടി എന്നിവ ചേര്ത്ത് വീണ്ടും 5 മിനിട്ട് കൂടി ക്രിസ്പില്വഴറ്റുക.ഉപ്പ്,പഞ്ചസാര എന്നിവ ചേര്ത്തിളക്കുക.തവയില് മിശ്രിതം

5 ഭാഗങള്ആയിട്ട് വിഭജിച്ച് ഗ്യാപ്പിലേയ്ക്ക് ഓരോ പച്ചമുട്ടയും പൊട്ടിച്ച് മഞ്ഞക്കരു പൊട്ടാതെ സാവധാനം

ഒഴിക്കുക.(മിശ്രിതം തണുത്തതിനുശേഷം മാത്രം മുട്ട പൊട്ടിച്ച് ഒഴിക്കുക.) വീണ്ടും ക്രിസ്പിലിട്ടു5 മിനിട്ട് പാകം

ചെയ്ത് വെളിയിലെടുത്തിട്ട് മല്ലിയില തൂവി 5 ഭാഗങ്ങള്ആയി മുറിച്ച് വിളമ്പുക. 

http://4malayalees.com/index.php?page=newsDetail&id=20229
http://a4.sphotos.ak.fbcdn.net/hphotos-ak-ash3/s480x480/555494_262519497193816_762230654_n.jpg
Top of Form
Bottom of Form

Bottom of Form

Top of Form
Bottom of Form
Top of Form
Bottom of Form
Bottom of Form

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ