2012, സെപ്റ്റംബർ 10, തിങ്കളാഴ്‌ച


സ്ത്രീകള്‍ക്ക് പറ്റിയ നല്ലൊരു ഭക്ഷണമാണ് പെരുഞ്ചീരകമെന്നു പറയാം. പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം, ആര്‍ത്തവസമയത്തെ ശരീരവേദനകള്‍ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ് ഇത്.
ഭക്ഷണത്തിന് ശേഷം ഹോട്ടലുകളില്‍ പെരുഞ്ചീരകം തരും. ദഹനത്തെ സഹായിക്കുന്ന പെരുഞ്ചീരക ഗുണമാണ് ഇതിന് കാരണം. ഇതിലെ ഫൈറ്റോ ഇാസ്ട്രജനുകളാണ് ഈ ദഹനഗുണം നല്‍കുന്നത്.
മുലയൂട്ടുന്ന അമ്മമാര്‍ പെരുഞ്ചീരകം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് പാലിലൂടെ കുഞ്ഞിന്റെ ശരീരത്തിലെത്തും. കുഞ്ഞിനുണ്ടാകുന്ന വയറുവേദന ശമിപ്പിക്കാന്‍ ഇത് നല്ലൈാരു വഴിയാണ്.
കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ പെരുഞ്ചീരകത്തിന് സാധിക്കും. പ്രത്യേകിച്ച് പ്രമേഹരോഗികളില്‍. ഗ്ലൂക്കോയുള്ള രോഗികള്‍ക്ക് ഇത് ഉപകാരപ്രദമാണ്.
ഡിമന്‍ഷ്യ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പെരുഞ്ചീരകത്തിന് സാധിക്കും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നു. തലച്ചോര്‍ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും ഒരു പരിധി വരെ മാറ്റി നിര്‍ത്താന്‍ പെരുഞ്ചീരകത്തിന് കഴിയും.
രക്തത്തെ ശുദ്ധീകരിക്കാനും പെരുഞ്ചീരകത്തിന് കഴിയും. രക്തത്തിലെ ടോക്‌സിനുകള്‍ ഇത് നീക്കം ചെയ്യുന്നു. വാതരോഗികള്‍ക്ക് പറ്റിയൊരു മരുന്നാണ് പെരുഞ്ചീരകം. രക്തത്തിലെ യൂറിക് ആസിഡ് നീക്കം ചെയ്യാന്‍ പെരുഞ്ചീരകത്തിന് സാധിക്കും.
പെരുഞ്ചീരകത്തിലെ അനിത്തോള്‍, സിനിയോള്‍ തുടങ്ങിയ കെമിക്കലുകള്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ചുമയും കഫക്കെട്ടും മാറ്റാന്‍ പെരുഞ്ചീരകം നല്ലതാണ്. ആസ്തമ, അലര്‍ജി പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് ഇത് നല്ലതാണ്. ശ്വസം ശുദ്ധീകരിക്കാനും പെരുഞ്ചീരകം കഴിയ്ക്കുന്നത് ഗുണം ചെയ്യും.
ചര്‍മസൗന്ദര്യത്തിനും പെരുഞ്ചീരകം നല്ലതു തന്നെ. ഇത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിക്കും.
Zac കിഴക്കേതില്‍ Zac
║▌│█║▌║│█║║▌█ ║▌

╚»+966508307860+919747709002«╝


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ