2012, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

സ്ഥലം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്

             സ്ഥലം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.


നിങ്ങള്‍ സ്ഥലം വാങ്ങാന്‍ തീരുമാനിച്ചോ? ഭൂമിയുടെ വില കേരളത്തില്‍ കുതിച്ചുയര്‍ന്നിരിക്കുന്ന ഈ അവസ്ഥയില്‍ നിങ്ങള്‍ സ്വരുകൂട്ടിയ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് സ്ഥലം വാങ്ങുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില്‍ ചതിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് നിങ്ങള്‍ക്ക് പരിചയം കുറഞ്ഞ പ്രദേശത്താണ് വാങ്ങുന്നതെങ്കില്‍. 

സാധാരണക്കാരായ ഭൂരിഭാഗം ആളുകളും ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമായിരിക്കും സ്ഥലം
 വാങ്ങുന്നത്. അതും വീട് വെക്കുക എന്ന ഉദ്ദേശത്തില്‍ ആയിരിക്കും. അത് കൊണ്ട് തന്നെ നമ്മുടെ പരിചയ കുറവ് ഇടനിലക്കാരും വില്പനക്കാരും ചൂഷണം ചെയ്യാന്‍ സാധ്യത വളരെ കൂടുതലാണ്. എന്തായാലും നിക്ഷേപം എന്ന നിലയ്ക്കോ അല്ലാതെയോ സ്ഥലം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

1. റിയല്‍ എസ്റ്റേറ്റ്‌ ഏജെന്റ്റ് മാര്‍ വഴിയല്ലാതെ സ്ഥലം വാങ്ങുക എന്നുള്ളത് ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്. ഇവര്‍ക്ക് വില്പനവിലയുടെ ശതമാനമാണ് കമ്മീഷന്‍ എന്നുള്ളത് കൊണ്ട് വില കൂട്ടിയായിരിക്കും നമ്മളെ അറിയിക്കുക. അത് കൊണ്ട് തന്നെ സ്ഥലം കണ്ടു കഴിഞ്ഞാല്‍ വില ഉടമസ്ഥനുമായി നേരിട്ട് സംസാരിച്ചു തീരുമാനിക്കാം എന്ന് ബ്രോക്കറെ ബോധ്യപ്പെടുത്തുക. ഏജെന്റുമായി വിലപേശല്‍ നടത്താതിരിക്കുക. ഉടമസ്ഥന്‍ സ്ഥലത്തില്ലെങ്കില്‍ ഫോണ്‍ നമ്പര്‍ വാങ്ങുക.

2. ഗ്രാമങ്ങള്‍ ഒഴികെ മിക്ക സ്ഥലങ്ങളിലും സ്ഥലം വാങ്ങുന്ന ആള്‍ ബ്രോക്കര്‍ കമ്മിഷന്‍ കൊടുക്കേണ്ട ആവശ്യമില്ല. അങ്ങനെ കൊടുക്കുന്ന സ്ഥലമാണെങ്കില്‍ എത്ര രൂപയാണ് അയാളുടെ കമ്മീഷന്‍ എന്നോ അല്ലെങ്കില്‍ വിലയുടെ എത്ര ശതമാനമാണ് കമ്മീഷന്‍ എന്നോ ആദ്യം തന്നെ പറഞ്ഞു ഉറപ്പിക്കുക. പലപ്പോഴും വാങ്ങുന്ന ആളോട് ചായക്കാശു മതി എന്ന് പറഞ്ഞു അവസാനം അമേരിക്കയില്‍ പോയി ചായ കുടിച്ചു വരാനുള്ള തുകയായിരിക്കും അവര്‍ ആവശ്യപ്പെടുക.

3. ആദ്യം തന്നെ സ്ഥലം കുടുംബാന്ഗങ്ങള്‍, അടുത്ത സുഹൃത്തുക്കള്‍ എന്നിവരുമായി സന്ദര്‍ശിക്കുക. സ്ഥലം ഇഷ്ടപ്പെട്ടെങ്കില്‍ സ്ഥലത്തിന്റെ അതിരിലുള്ള അയല്‍ക്കാരുമായി കുശലം പറയാന്‍ മടിക്കരുത്. അതിര്‍ത്തി പ്രശ്നങ്ങള്‍, ഏകദേശ വില , സ്ഥലത്തിന്റെയും പരിസരതിന്റെയും മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍, ജലത്തിന്റെ ലഭ്യത, അയല്‍ക്കാരുടെ സ്വഭാവം , എന്ത് കൊണ്ടാണ് ഉടമസ്ഥന്‍ സ്ഥലം വില്‍ക്കുന്നത് എന്നീ കാര്യങ്ങളില്‍ ഒരു പരിധി വരെ ഒരു അറിവ് ലഭിക്കുന്നതിനു ഇത് ഉപകരിക്കും. ഇവരുമായി സംസാരിക്കുമ്പോള്‍ ബ്രോക്കറുടെ സാന്നിധ്യം ഒഴിവാക്കുകയാണ് ഉത്തമം.

4. വീട് ഉള്ള സ്ഥലമാണെങ്കില്‍ വീട് മുഴുവന്‍ നോക്കി പരിശോധിക്കണം. മഴ ഉള്ള സമയത്ത് നോക്കുകയാണെങ്കില്‍ ചോര്ച്ചയോ , വെള്ളക്കെട്ടോ മറ്റോ ഉണ്ടെങ്കില്‍ മനസിലാക്കാം.

5. വസ്‌തു വാങ്ങുമ്പോള്‍ അത്‌ വില്ക്കുന്നയാളിന്‌ ആ ഭൂമിയില്‍ യഥാര്ത്ഥ ഉടമസ്ഥാവകാശം ഉണ്ടെന്ന്‌ ഉറപ്പാക്കണം. സ്ഥലത്തിന്റെ ആധാരം, ലഭ്യമായ മുന്നാധാരങ്ങള്‍ , പട്ടയം, പോകുവരവ് രശീത് , കുടിക്കട സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍ ഉടമസ്ഥനില്‍ നിന്നോ ബ്രോക്കര്‍ വഴിയോ വാങ്ങണം. ഇവ ഒരു ആധാരം എഴുത്ത് കാരനെ കൊണ്ടോ വക്കീലിനെ കൊണ്ടോ പരിശോധിപ്പിച്ചു കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തണം. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ബന്ധപെട്ട സര്‍ക്കാര്‍ ഓഫീസില്‍ നിന്നും കാര്യങ്ങള്‍ നമ്മുക്ക് നേരിട്ട് വെരിഫൈ ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് ആധാരം, no encumbrance സര്‍ട്ടിഫിക്കറ്റ് എന്നിവ സബ് രെജിസ്റ്റര്‍ ഓഫീസില്‍ നിന്നും, പോക്കുവരവ് ( ഭൂനികുതി അടച്ചത് ) വില്ലേജ് ഓഫീസില്‍ നിന്നും, പട്ടയം സംബന്ധിച്ച് ലാന്‍ഡ്‌ ട്രിബ്യൂണല്‍ ഓഫീസില്‍ നിന്നും സംശയ നിവൃത്തി വരുത്തുകയോ കൂടുതല്‍ രേഖകള്‍ പരിശോധിക്കുകയോ ചെയ്യാം.

6. Encumbrance (കുടിക്കട ) സര്‍ട്ടിഫിക്കറ്റ് ഈ ഭൂമിയുടെ പേരില്‍ എന്തെങ്കിലും വായ്പയോ മറ്റു നിയമപരമായ ബാധ്യതകളോ ഉണ്ടോ എന്നും ഈ വസ്തുവില്‍ എന്തെല്ലാം transaction നടന്നു എന്നും രേഖപ്പെടുത്തിയിരിക്കും. സാധാരണ 13 വര്‍ഷത്തെ വിവരങ്ങളാണ് ഇതില്‍ ഉണ്ടാവുക എങ്കിലും വേണമെങ്കില്‍ നമുക്ക് കഴിഞ്ഞ 30 വര്ഷം വരെയുള്ള ബാധ്യതാ സര്‍ട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്.

7. വില്ലേജ് ഓഫീസില്‍ നിന്നും ലൊക്കേഷന്‍ സ്കെച്, പ്ലാന്‍ എന്നിവ വാങ്ങി ഇത് വില്‍ക്കുന്ന ആള്‍ക്ക് കൈവശം ഉള്ള സ്ഥലമാണോ എന്നും പുറമ്പോക്ക് ഒന്നും ഉള്‍പെട്ടിട്ടില്ല എന്നും ഉറപ്പാക്കാവുന്നതാണ്.

8. കോടതി വ്യവഹാരങ്ങള്‍ ഉണ്ടായിരുന്ന വസ്തുവാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ കോടതിവിധിയുടെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുക.ഇക്കാര്യത്തില്‍ ഒരു അഭിഭാഷകന്റെ ഉപദേശം തേടുന്നത്‌ നന്നായിരിക്കും.കൂട്ടുകുടുമ്പ സ്വത്തില്‍ നിന്നും സ്ഥലം വാങ്ങുമ്പോഴും വളരെയധികം ശ്രദ്ധിക്കുക.

9. പിന്തുടര്‍ച്ച അവകാശമായി ലഭിച്ച ഭൂമി വങ്ങുമ്പോള്‍ പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് കൂടി വാങ്ങണം. വസ്തു പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ ഈ രേഖ കൂടിയേ തീരൂ.

10. വീട് ഉള്ളതാണെങ്കില്‍ അതിന്റെ വസ്തു നികുതി, കറന്റ്‌ ചാര്‍ജ്, വാട്ടര്‍ ചാര്‍ജ് എന്നിവ കുടിശികയില്ലാതെ അടച്ചിട്ടുണ്ടോ എന്ന് നോക്കണം.

11. സ്ഥലം wet ലാന്‍ഡ്‌ (കൃഷിഭൂമി) അല്ല എന്നും data ബാങ്കില്‍ ഉള്പെട്ടതല്ല എന്നും വില്ലേജ് ഓഫീസില്‍ നിന്നും ഉറപ്പാക്കുക. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ വീട് വെക്കുന്നത് നിയമവിരുദ്ധമാണ്. വാങ്ങിക്കുന്ന സ്ഥലം, കെട്ടിടം നിര്‍മിക്കാന്‍ സാധിക്കുന്നതാണോയെന്ന് കെട്ടിട നിര്‍മാണ ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്ത ലൈസന്‍സികള്‍ മുഖേന ഉറപ്പുവരുതതാവുന്നതാണ്.

12. വസ്തുവിലെ മണ്ണിന്റെ ഉറപ്പ്‌ പരിശോധിച്ച്‌ കെട്ടിടം വെക്കുവാന്‍ അനുയോജ്യമാണോ എന്ന് തീര്‍ച്ചപ്പെടുത്തുക.

13. പ്രസ്തുത സ്ഥലം ടൗണ്‍ പ്ലാനിങ് സ്‌കീമില്‍ ഉള്‍പ്പെട്ടതാണോയെന്ന് ലൊക്കേഷന്‍ പ്ലാന്‍ കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും അറിയാവുന്നതാണ്. ഇതിന് സ്ഥലം ഉള്‍പ്പെട്ട വില്ലേജും സര്‍വേ നമ്പരും സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്ലാനും സഹിതം തദ്ദേശ സ്വയംഭരണം സ്ഥാപനത്തെ ബന്ധപ്പെടാവുന്നതാണ്. അത് പോലെ ഗ്രീന്‍ ബെല്‍റ്റ്‌ ആയി പ്രഖ്യാപിച്ച സ്ഥലമാണെങ്കില്‍ കെട്ടിട നിര്‍മ്മാണം സാധിക്കില്ല.

14. അംഗീകൃത പദ്ധതികള്‍ പ്രകാരം, റോഡ് വീതി കൂട്ടുന്നതിന് പ്ലോട്ടില്‍ നിന്നും സ്ഥലം വിടേണ്ടതുണ്ടെങ്കില്‍ അതിനു ശേഷം ബാക്കിവരുന്ന പ്ലോട്ടില്‍ മാത്രമേ നിര്‍മാണം നടത്താന്‍ സാധിക്കുകയുള്ളൂ. ഇതു സംബന്ധമായ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്നോ അറിയാവുന്നതാണ്.

15. സംരക്ഷിത സ്മാരകങ്ങള്‍, തീരദേശ പ്രദേശങ്ങള്‍ തുടങ്ങിയവക്ക് ബാധകമാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എന്തെങ്കിലും പ്രസ്തുത സ്ഥലത്ത് ബാധകമാണോ എന്ന് പരിശോധിക്കേണ്ടതാണ്. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ശാസ്ത്ര സാങ്കേതിക - പരിസ്ഥിതി വകുപ്പില്‍ നിന്നോ അറിയാവുന്നതാണ്.

16. ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള പ്ലോട്ടുകള്‍ കഴിവതും ഒഴിവാക്കുക.

17. പ്ലോട്ട്‌ തിരിച്ചു വില്‍പന നടത്തുന്നവരുടെ പക്കല്‍ നിന്നും ഭൂമി വാങ്ങുമ്പോള്‍ അവയ്ക്ക് ജില്ലാ ടൗണ്‍ പ്ലാനറുടെയോ ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അമ്പതു സെന്റിനു മുകളില്‍ ഒരേ സര്‍വ്വേ നമ്പരിലുള്ള ഭൂമി മുറിച്ച്‌ വില്‍ക്കുമ്പോള്‍ ടൌണ്‍ പ്ലാനിംഗ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക അനുമതി ആവശ്യമാണ്‌. ലേ ഔട്ട് അംഗീകാരം ലഭ്യമായ പ്ലോട്ടുകള്‍ മാത്രം വാങ്ങുക.

18. സ്ഥലത്തേക്ക്‌ സ്വകാര്യ വഴിയുണ്ടെങ്കിലത്‌ ആധാരത്തില്‍ കാണിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. വഴി വേറെ സ്ഥലത്ത് കൂടി ആണെങ്കില്‍ ആ സ്ഥലത്തിന്റെ ഉടമസ്ഥനുമായി ചര്‍ച്ച ചെയ്തു വഴി തുടര്‍ന്നും ലഭിക്കും എന്ന് ഉറപ്പു വരുത്തുക. അതുപോലെ തന്നെ നിങ്ങള്‍ വാങ്ങുന്ന സ്ഥലത്തിലൂടെ മറ്റുള്ളവര്‍ക്ക്‌ വഴി അനുവദിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുക.

19. ഏകദേശം എല്ലാ കാര്യങ്ങളും തൃപ്തികരമാണ് എങ്കില്‍ മാത്രം വിലയെ കുറിച്ച് സംസാരിക്കുക. വസ്തുവിന്റെ സമീപ പ്രദേശങ്ങളിലെ വിലയെ കുറിച്ച് ഒരു അന്വേഷണം നടത്തുക. വിലപേശല്‍ ഉടമസ്ഥനുമായി നേരിട്ട് നടത്തുക. വളരെ വില കുറച്ചു ഒരു വസ്തു ഓഫര്‍ ചെയ്യുകയാണെങ്കില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു.

20. വില തീരുമാനിച്ചു കഴിഞ്ഞാല്‍ അഡ്വാന്‍സ്‌ തുക കൊടുക്കുന്ന ദിവസം ഉടമസ്ഥനുമായി എഗ്രിമെന്റ് ഉണ്ടാക്കുക. 50 രൂപ പത്രത്തിലാണ് എഗ്രിമെന്റ് എഴുതുക. കൊടുക്കുന്ന അഡ്വാന്‍സ്‌, മൊത്ത വില, മറ്റു കണ്ടിഷന്‍സ്, ആധാരം രജിസ്റ്റര്‍ ചെയ്യുന്ന തിയതി ഇവയെല്ലാം എഗ്രിമെന്റില്‍ ഉണ്ടായിരിക്കണം. എഗ്രിമെന്റ് എഴുതുന്ന സമയം എല്ലാ രേഖകളുടെയും ഒറിജിനല്‍ പരിശോധിച്ച് കുഴപ്പമില്ല എന്ന് ഉറപ്പാക്കണം. അല്‍പ്പം ചിലവു വരുമെങ്കിലും എഗ്രിമെന്റ് രേജിസ്റെര്‍ ചെയ്യുന്നതാണ് നല്ലത്.

21. ഏതെങ്കിലും കാരണവശാല്‍ എഗ്രിമന്റ്‌ സമയത്തിനുള്ളില്‍ വില്‍ക്കുന്ന ആള്‍ക്കോ വാങ്ങുന്ന ആള്‍ക്കോ ആധാരം റെജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയാതെ വരികയാണെങ്കില്‍ അക്കാര്യം ഇരുകക്ഷികളും ഒപ്പിട്ട ഒരു എഗ്രിമെന്റുണ്ടാക്കുകയോ പുതിയ ഒരെണ്ണം ഉണ്ടാക്കുകയോ വേണം.എഗ്രിമെന്റില്‍ നിന്നും വില്‍ക്കുന്ന ആള്‍ നല്‍കിയ അഡ്വാന്‍സ്‌ തിരികെതരാതെ പിന്‍ വാങ്ങാന്‍ ശ്രമിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്‌.

22. സ്ഥലം വാങ്ങുന്നതിന് മുന്‍പ് വസ്തു അളന്നു അതിരുകള്‍ കൃത്യമായി മനസ്സിലാക്കണം. ലൈസെന്‍സ് ഉള്ള സര്‍വെയരെ ഇതിനായി വിളിക്കാം. അളക്കുന്നത് നിലവിലെ ഉടമയുടെ സാന്നിധ്യത്തില്‍ ആവണം . അടുത്തുള്ള ഭൂമിയുടെ ഉടമസ്ഥരെ നിങ്ങള്‍ വാങ്ങാനുദ്ധേശിക്കുന്ന വസ്തു അളക്കുന്നതിനു മുമ്പ്‌ അറിയിക്കുക. അതിര്‍ത്തികള്‍ വ്യക്തമാകുന്ന രീതിയില്‍ കാലുകള്‍ നാട്ടുന്നത് നല്ലതാണ്‌.

23. വലിയ തുകക്കുള്ള വസ്തു ആണെങ്കില്‍ വാങ്ങുന്നതിനു മുമ്പ് ഒരു പത്ര പരസ്യം ചെയ്യുന്നത് ഉത്തമമാണ്. ഇന്ന സ്ഥലം ഞാന്‍ വാങ്ങുന്നതില്‍ ആര്‍ക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണം എന്നതായിരിക്കണം പരസ്യം.

24. സ്ഥലത്തിന്റെ ഉടമ വിദേശത്ത് ആണെങ്കില്‍ അദ്ദേഹം പവര്‍ ഓഫ് അറ്റോര്‍ണി (മുക്ത്യാര്‍ ) നല്‍കിയ ആളില്‍ നിന്നെ ഭൂമി വാങ്ങാവൂ.

25. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമ ഒരു പട്ടികവര്ഗകക്കാരനാണെങ്കില്‍ ഭൂമി വാങ്ങുന്നതിനുമുമ്പ്‌ നിര്ബ്ന്ധമായും ജില്ലാ കളക്‌റ്ററുടെ അനുമതി വാങ്ങണം.

26. ആധാരം റെജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പെ പ്രസ്തുത സ്ഥലത്ത്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തതിരിക്കുന്നതാണ്‌ നല്ലത്‌.

27. വസ്തു വാങ്ങുന്ന ആളാണ്‌ രേജിസ്ട്രഷന് മുദ്ര പത്രം വങ്ങേണ്ടത്. ആധാരത്തിനു വിലകുറച്ച്‌ കാണിച്ച്‌ മുദ്രപത്രത്തിന്റെ ചെലവുകുറക്കുന്നത്‌ നല്ലതല്ല.

28. എഗ്രിമെന്റ് കാലാവധിക്ക് മുമ്പ് തന്നെ ലൈസന്‍സുള്ള വിശ്വസ്തനായ ഒരു ആധാരമെഴുത്തു കാരനെക്കൊണ്ട് ആധാരം തയ്യാറാക്കണം. അസ്സല്‍ എഴുതും മുന്‍പ് ഡ്രാഫ്റ്റ്‌ വായിച്ചു നോക്കണം. അടുത്തുള്ള വസ്തു ഉടമകളുടെ പേര്, അളവുകള്‍ എല്ലാം കൃത്യം ആയിരിക്കണം. ആധാരം എഴുതുന്ന ആള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്‌ മാത്രമേ കൊടുക്കാവൂ. സബ് രെജിസ്ട്രി ഓഫീസില്‍ കൈകൂലി കൊടുക്കാന്‍ എന്ന പേരില്‍ അധികം തുക കൊടുക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വിലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഒരു ആധാരവും മതിയായ തുകയ്ക്കുള്ള മുദ്രപത്രം ഉണ്ടെങ്കില്‍ രജിസ്ട്രാര്‍ക്ക് തളളാന്‍ അധികാരമില്ല. ആധാരം എഴുത്തുകാരന് കൊടുക്കുന്ന ഫീസിനു രശീത്‌ വാങ്ങുക.

29. ഉടമസ്ഥന്‍ പറഞ്ഞ സമയത്ത്‌ പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍, എഗ്രിമെന്റ് കാലാവധി തീരുന്ന ദിവസം നിങ്ങള്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ആഫീസില്‍ പോയി രേജിസ്ട്രരെ നേരില്‍ കണ്ടു എഗ്രിമെന്റ് കാണിച്ചു താന്‍ ഹാജരായ വിവരം രേഖപ്പെടുത്താന്‍ ആവശ്യപ്പെടണം. അന്നേ ദിവസത്തെ ഏതെങ്കിലും ഒന്ന് രണ്ട് ആധാരങ്ങളില്‍ സാക്ഷി ആയി നില്‍ക്കുകയാണെങ്കില്‍ നന്ന്. തുടര്‍ന്ന് കരാര്‍ ലങ്ഘിച്ച ഉടമസ്ഥനോട് വസ്തു എഴുതി തരാന്‍ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കണം. ഏതെങ്കിലും കാരണവശാല്‍ അയാള്‍ പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍ കോടതി മുഖേനെ വസ്തുഎഴുതി കിട്ടാന്‍ അന്യായം ഫയല്‍ ചെയണം.

30. രെജിസ്ട്രേഷന്‍ സമയത്ത് അസല്‍ ആധാരം, വസ്തുവിന്റെയും വീടിന്റെയും കരമടച്ച രസീത്, വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ വേണം. വസ്തുവിന്റെ മുന്നധാരം ഉണ്ടെങ്കില്‍ നന്ന്. വില്‍ക്കുന്ന ആളെ അറിയാമെന്നു സാകഷ്യപ്പെടുത്തിക്കൊണ്ട് രണ്ടു സാക്ഷികളും ഒപ്പിടണം. അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്തു വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡിന്റെയും തിരിച്ചറിയല്‍ രേഖയുടെയും കോപ്പി സബ് രെജിസ്ട്രാര്‍ ഓഫീസില്‍ നല്‍കണം. വസ്തു വാങ്ങുന്നയാല്‍ വിദേശത്ത് ആണെങ്കില്‍ ആവശ്യമായ സ്ഥലങ്ങളില്‍ വിരലടയാളവും ഒപ്പും ഇട്ടു ആധാരം തപാലില്‍ എത്തിച്ചാല്‍ മതി.

31. രേജിസ്ട്രഷന് ശേഷം മാത്രമേ ബ്രോക്കറുടെ ഫീസ്‌ ഉണ്ടെങ്കില്‍ കൊടുക്കാവൂ. പത്ര പരസ്യം മുഖേനയോ മറ്റോ ഉടമസ്ഥനുമായി നേരിട്ട് ഇടനിലക്കാരില്ലാതെ ഇടപാട് നടത്തിയാലും ചിലപ്പോള്‍ സ്ഥലത്തെ ബ്രോക്കര്‍മാര്‍ കമ്മിഷന്‍ തട്ടാന്‍ വേണ്ടി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. അത് ഒരിക്കലും വക വെച്ച് കൊടുക്കരുത്. പ്രശ്നം ഉണ്ടാവുകയാണെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുക.

32. വാങ്ങുന്ന വസ്തുവിലുള്ള അവകാശം പൂര്‍ണമാകണം എങ്കില്‍ ഭൂമി പോക്ക് വരവ് ചെയ്യണം. നികുതി അടച്ചു വില്ലേജ് ഓഫീസ് രേഖകളില്‍ പുതിയ ഉടമയുടെ പേര് ചേര്‍ക്കുന്ന നടപടിയാണ് ഇത്. ആധാരത്തിന്റെ ഒരു കോപ്പി ഇതിനായി വില്ലേജ് ഓഫീസില്‍ നല്‍കണം. രജിസ്ട്രേഷന്‍ ദിവസം തന്നെ രജിസ്ട്രാരുടെ ഒപ്പും ഓഫീസ് സീലും ആധാര നമ്പരും ചേര്‍ത്ത ഒരു കോപ്പി വാങ്ങാം.



Zac കിഴക്കേതില്‍ Zac
║▌│█║▌║│█║║▌█ ║▌

╚»+966508307860+919747709002«╝

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ഖുര്‍ആന്റെ യുക്തിഭദ്രത എന്നെ ഇസ് ലാമിലേക്ക് നയിച്ചു!!!!

വിശുദ്ധ ഖുര്‍ആനെ കുറിച്ച് നിങ്ങളോട് സംസാരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സത്യത്തില്‍, ഖുര്‍ആനുമായുള്ള എന്റെ പരിചയവും അനുഭവുമാണ് എന്നെ മുസ് ലിമാക്കിയത്. അതിനാല്‍ ഖുര്‍ആനെ സംബന്ധിച്ച് ചില കാര്യങ്ങള്‍, അമുസ് ലിം സഹോദരങ്ങളോട് പറയാന്‍ എനിക്ക് അതിയായ താല്‍പര്യമുണ്ട്. കാരണം, സമാനമായ ചില അനുഭവങ്ങള്‍ അവര്‍ക്കും നമ്മോട് പങ്കുവെക്കാനുണ്ടാകും

.
ഒരു പരമ്പരാഗത അമേരിക്കന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഇസ് ലാമിനെ വായിക്കാനും അതിനെ കുറിച്ച് പഠിക്കാനും തുടങ്ങിയപ്പോള്‍ മുതല്‍, ഖുര്‍ആന്‍ എന്നില്‍ പല നിലയ്ക്കും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഖുര്‍ആന്‍ സംരക്ഷിക്കപ്പട്ടതിന്റെ പ്രാധാന്യത്തെകുറിച്ചുള്ള കാര്യമാണ് എന്റെ മനസ്സില്‍ വല്ലാതെ ഉടക്കി നിന്നത്. ഇത്രയും കാലം അത് യാതൊരു കോട്ടവും കൂടാതെ സംരക്ഷിക്കപ്പെട്ടുവെന്നത് ഒരല്‍ഭുതമാണ്.

സുരക്ഷിത ഗ്രന്ഥം
ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും അവന്റെ വേദഗ്രന്ഥം അനുധാവനം ചെയ്യന്നുവെന്നും നാം പറയുന്നുണ്ടെങ്കില്‍, ആദ്യമായി നാം ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് സ്വയം അംഗീകരിക്കണം. ഈ വെളിപാടിനെ പിന്‍പറ്റണമെങ്കില്‍, ആദ്യമായി നാം ചെയ്യേണ്ടത്, ദൈവത്തില്‍ നിന്ന് അരുളപ്പെട്ട ഈ വെളിപാടുകള്‍ അതിന്റെ യഥാര്‍ത്ഥ രീതിയില്‍ തന്നെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കലാണ്. നമ്മുടെ കൈയ്യിലെ വെളിപാട് അങ്ങനെ തന്നെ പരിരക്ഷിക്കപ്പെട്ടിട്ടുള്ളതല്ല എന്ന് നമുക്ക് തോന്നുന്ന പക്ഷം, ഞാന്‍ ദൈവത്തിന്റെ വെളിപാടുകള്‍ പിന്തുടരുന്നു എന്നു പറയുന്നതില്‍ വലിയ അര്‍ത്ഥമില്ല. അതങ്ങനെ സംരക്ഷിക്കപ്പെട്ടിട്ടില്ലായെങ്കില്‍ അതില്‍ വിശ്വസിക്കാനും അതിനെ പിന്‍പറ്റാനും വേണ്ട യുക്തിഭദ്രത അതിനില്ല എന്ന് പറയേണ്ടി വരും.
ഖുര്‍ആനുമായി ബന്ധപ്പെട്ട് എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ച ഒരു കാര്യം, ഈ വേദഗ്രന്ഥത്തിന്റെ സംരക്ഷണമാണ്. 23 വര്‍ഷത്തെ ദീര്‍ഘ കാലയളവിലാണ് വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് നബിക്ക് അവതീര്‍ണമാവുന്നത്. അത് തന്റെ അനുയായികള്‍ക്ക് അദ്ദേഹം കൈമാറുന്നു. അന്നാള്‍ മുതല്‍ ഇന്നുവരെ അത് സസൂക്ഷ്മം പരിപാലിക്കപ്പെട്ടു പോന്നു. നിരവധി അമുസ് ലിം എഴുത്തുകാരുടെ ഇസ് ലാമിനെകുറിച്ചുള്ള ലേഖനങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അവരില്‍ അധികപേരും ഇസ് ലാമിനെ മാന്യവും നിഷ്പക്ഷവും നീതിപൂര്‍വ്വകവമായല്ല സമീപിച്ചിട്ടുള്ളത്.
എങ്കില്‍ പോലും, 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുഹമ്മദിന് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ അതുപോലെ തന്നെ ഇന്നും സംരക്ഷിക്കപ്പെട്ടു പോന്നിട്ടുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതില്‍ അവര്‍ പിശുക്ക് കാണിച്ചിട്ടില്ല.
എന്നെ സംബന്ധിച്ചിടത്തോളം, ഇസ് ലാമിന്റെ കാര്യത്തില്‍ ഒരു നിര്‍ണായക അറിവാണിത്. കാരണം, ഇതിനുമുമ്പ് ബൈബിളിന്റെ ക്രോഡീകരണവും ചരിത്രവും ഞാന്‍ പഠിച്ചിട്ടുണ്ട്. ആ ചരിത്രം വിശദീകരിക്കേണ്ട സന്ദര്‍ഭമല്ലയിത്. ഒരു കാര്യം ഞാന്‍ പറയാം, വിശുദ്ധ ഖുര്‍ആന്റെ ചരിത്രവും ബൈബിളിന്റെ ചരിത്രവും രണ്ടും രണ്ടാണ്. ഖുര്‍ആന്‍, അതിന്റെ ആദ്യ നാളുകളില്‍ തന്നെ സസൂക്ഷ്മം സംരക്ഷിക്കപ്പെട്ടു പോന്നിട്ടുണ്ട്.
എന്നാല്‍ ബൈബിളില്‍ പലപ്പോഴും കൈകടത്തലുകള്‍ വന്നു. വിശുദ്ധമെന്നും ദൈവികമെന്നും വിളിക്കപ്പെടുന്ന ഗ്രന്ഥം അതങ്ങനെതന്നെയാണ് എന്നതിന് ആധികാരികത വേണം.

ഉല്‍ബോധനത്തിനുള്ള ക്ഷണം
ഖുര്‍ആന്റെ നിരവധി അധ്യാപനങ്ങള്‍ക്കും ഉള്ളടക്കത്തിനും പുറമെ, ഖുര്‍ആനിലുടനീളം മനുഷ്യരാശിയോടു ചിന്തിക്കാനും മനനം ചെയ്യാനും ഖുര്‍ആന്‍ ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ മനുഷ്യപ്രകൃതിയില്‍ തന്നെ കുടികൊള്ളുന്ന ഒരു കാര്യം തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്ന കാര്യങ്ങള്‍ മനുഷ്യന് മനസ്സിലാകുന്നവ തന്നെയാണ്.
നിങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയാത്ത അന്ധമായ ഒന്നിലുള്ള വിശ്വാസമല്ല ഖുര്‍ആന്റെ വീക്ഷണത്തില്‍ വിശ്വാസം. പടിഞ്ഞാറ് വിശ്വാസത്തെ കുറിച്ച് പറയുമ്പോള്‍, അത് നിഗൂഢമായ തെളിയിക്കാനോ സ്ഥാപിക്കാനോ പറ്റാത്ത ഒന്നുമാണ്. എന്നാല്‍ ഖുര്‍ആന്റെ രീതി ഇതല്ല. മനുഷ്യര്‍ക്ക് തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയുന്ന സത്യത്തിലേക്കാണ് ഖുര്‍ആന്‍ ജനങ്ങളെ ക്ഷണിക്കുന്നത്. മനുഷ്യനുമായി ഖുര്‍ആന്‍ സംവാദത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നു. ഖുര്‍ആന്‍ അതിന് വേണ്ട യുക്തിബദ്ധവും മനുഷ്യന് ബോധ്യമാകുന്നതുമായ തെളിവുകള്‍ സമര്‍പ്പിക്കുന്നുണ്ട്. എന്തിലേക്കാണോ ദൈവം നമ്മെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത് അതിനുള്ള തെളിവുകളും വാദങ്ങളും ഖുര്‍ആന്‍ അതിന്റെ അനുവാചകര്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നുണ്ട്. എന്നെ ഹഠാദാകര്‍ഷിച്ച ഖുര്‍ആന്റെ മറ്റൊരു പ്രത്യേകതയാണിത്.
അതേസമയം, ഖുര്‍ആനും ബൈബിളും തമ്മില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്. അത് പറയുമ്പോള്‍, ക്രിസ്ത്യാനികളെയോ, യഹൂദികളെയോ ഞാന്‍ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയുമാണെന്ന് കരുതരുത്. കാരണം എന്നോട് അവര്‍ ഖുര്‍ആനെ സംബന്ധിച്ച് സംസാരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഖുര്‍ആന്‍ എന്നില്‍ ഉണ്ടാക്കിയ പരിവര്‍ത്തനത്തെ കുറിച്ച് പറയാന്‍ അവര്‍ ആവശ്യപ്പെട്ടിരിക്കുന്നു. അത്‌കൊണ്ട് എന്റെ അനുഭവം എനിക്ക് പറയാതെ വയ്യ. ഇതാണ് അതിന് ഏറ്റവും അനുയോജ്യമായ രീതി എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
മുസ് ലിമാകുന്നതിന് മുമ്പ്, ഇസ് ലാമിനെ കുറിച്ച് ഞാന്‍ വായിച്ച പുസ്തങ്ങളധികവും അമുസ് ലിം രചയിതാക്കളുടേതായിരുന്നു. അതില്‍ പലരും അവകാശപ്പെടുന്നത്, വിശുദ്ധ ഖുര്‍ആനിലെ പല കാര്യങ്ങളും ബൈബിളില്‍ നിന്ന് മുഹമ്മദ് മോഷ്ടിച്ചതാണെന്നാണ്. ബൈബിളിനേക്കാള്‍ ഖുര്‍ആനെ എന്നിലേക്ക് ആകര്‍ഷിപ്പിക്കുന്ന വ്യത്യസ്തത മറ്റൊന്നാണ്. ദൈവത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്റെയും ബൈബിളിന്റെയും പരാമര്‍ശങ്ങള്‍ നോക്കാം. ദൈവത്തിന്റെ സത്തയെയും സ്വഭാവ വിശേഷണത്തെയും കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത് പോലെതന്നെ, നമുക്കത് ജീവിതത്തിലും ദൃശ്യമാണ്. അങ്ങനെയുള്ള ഒരു ദൈവം മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്ന് നമുക്ക് ബോധ്യപ്പെടും. യഥാര്‍ത്ഥത്തില്‍ അത്തരം ഗുണങ്ങളും സ്വഭാവങ്ങളുമുള്ള ഒരു ദൈവത്തിന് മാത്രമേ ആരാധനകള്‍ അര്‍പ്പിക്കാവൂ. അവന് മാത്രമേ അതിന് അവകാശമുള്ളൂ. എന്നാല്‍ ബൈബിളിലെ പഴയ നിയമങ്ങളുമായി വിശുദ്ധ ഖുര്‍ആനെ താരതമ്യം ചെയ്യുമ്പോള്‍, നമുക്ക് കാണാന്‍ സാധിക്കുക ഇതുപോലെയല്ല.
ഉദാഹരണത്തിന് ബൈബിളിലെ ആദം-ഹവ്വ കഥ, ഖുര്‍ആനിലും കാണാം. ഒരു മരത്തില്‍ നിന്ന് ഫലം ഭുജിക്കരുതെന്ന് അവരോട് കല്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് ജ്ഞാനത്തിന്റെ മരമായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നില്ല. ആ മരത്തില്‍ നിന്ന് ഫലം ഭുജിച്ചാല്‍, മനുഷ്യന്‍ ദൈവത്തെപ്പോലെ അറിവുള്ളവനായിത്തീര്‍ന്ന് ദൈവവുമായി മത്സരിക്കാന്‍ തയ്യാറാകുമെന്ന് ദൈവം ഭയപ്പെട്ടിരുന്നതായി ബൈബിള്‍ പറയുന്നുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ദൈവം തന്നെ അവര്‍ക്ക് പാപമോചനത്തിനുള്ള പ്രര്‍ത്ഥനകള്‍ പഠിപ്പിച്ചു കൊടുത്തുവെന്നാണ്.
'എവിടെയാണ് നീ, നിനക്ക് എന്ത് സംഭവിച്ചു' എന്ന് ചോദിച്ച് ആദമിനെ അന്വേഷിച്ചു ഏദന്‍ തോട്ടത്തില്‍ അലയുന്ന ദൈവത്തെ ബൈബിളില്‍ കാണാം. എന്നാല്‍ ഖുര്‍ആനില്‍ അങ്ങനെയൊരു പരാമര്‍ശമേ ഇല്ല.
ദൈവത്തെ സംബന്ധിച്ചുള്ള ഇത്തരം ഖുര്‍ആനിക പരാമര്‍ശങ്ങള്‍, ദൈവത്തിന്റെ ശരിയായ ഗുണവിശേഷങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്. ദൈവവും ജേക്കബും തമ്മില്‍ ദ്വന്ദ യുദ്ധത്തില്‍ ഏര്‍പ്പെട്ട് ജേക്കബ് ദൈവത്തെ പരാജയപ്പെടുത്തുന്ന കഥകളൊന്നും ഖുര്‍ആനില്‍ കാണാന്‍ കഴിയില്ല. ദൈവം സ്വയം ചെയ്ത തെറ്റുകള്‍ക്കു സ്വയം പശ്ചാതപിക്കുന്ന ദൈവത്തെ ബൈബിളില്‍ മാത്രമേ കാണാന്‍ കഴിയൂ.

ശൈഖ് ജമാല്‍ സറാബോസോ

2012, സെപ്റ്റംബർ 16, ഞായറാഴ്‌ച

fan not working

സദ്യയുണ്ണുമ്പോള്‍ സൂക്ഷിക്കുക!


സദ്യയുണ്ണുമ്പോള്‍ സൂക്ഷിക്കുക! 

മലയാളിയുടെ സുന്ദരമായ മുഖവും മുടിയും വിദേശീയര്‍ എക്കാലവും അസൂയയോടെയാണ് നോക്കുന്നതെന്നാണ് പണ്ടൊരു സായിപ്പ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മലയാളിയുടെ ശരീരം കാണുമ്പോള്‍ അവര്ക്കു ചിരിവരുമെന്ന കാര്യം സായിപ്പ് മിണ്ടിയില്ലെന്നു മാത്രം. കഷണ്ടിയും കുമ്പയും പുരുഷലക്ഷണമെന്ന് പറഞ്ഞിരുന്ന കാലം പോയി. ഇന്നിപ്പോള്‍ ഫിറ്റ്നസിനാണ് എവിടെയും മാര്ക്കഞറ്റ്. എന
്നിട്ടും മലയാളിക്ക് കുടവയര്‍ കു
റയ്ക്കാന്‍ കഴിയുന്നില്ല. പണത്തിന്റെ കൊഴുപ്പ് വയറ്റില്പ്പോ യി അടിയുമ്പോള്‍ കൊഴുപ്പിളക്കാന്‍ പിന്നെയും പണം ചെലവിടുകയാണ് മലയാളി. കുടവയറന്‍, ആറാംമാസം, നിത്യഗര്ഭിലണി എന്നിങ്ങനെയുള്ള ഓമനപ്പേരുകള്‍ തന്റെ സല്പ്പേ രിനു മുകളില്‍ കരിനിഴല്‍ വീഴ്ത്തുന്നുവെന്നു മനസിലാകുമ്പോഴാണ് ഫിറ്റ്നസ് സെന്ററുകളില്‍ അഭയം തേടുന്നത്. ഈ പൊല്ലാപ്പിന്റെ പിന്നിലെ കാരണമെന്താണെന്ന് കണ്ടെത്തി ആ കാരണത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുകയും ചെയ്താല്‍ കുടവയര്‍ എന്ന ഭീഷണിയില്നിുന്നും രക്ഷപ്പെടാവുന്നതേയുള്ളൂ. എല്ലാ വര്ഷആവും ചിങ്ങമാസത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നു മാത്രം. ഓണം പത്തോണത്തില്നി ന്ന് മുപ്പത്തൊന്നോണമായിരിക്കുന്ന ചിങ്ങത്തില്ത്തനന്നെയാണ് കല്യാണങ്ങളുടെ പൊടിപൂരവും. 2000 മുതല്‍ 3000 വരെ കാലറി ഒറ്റ സദ്യയിലൂടെ മലയാളിയുടെ ശരീരത്തിലെത്തുന്ന സദ്യ ഇന്നത്തെ ജീവിതശൈലിയുമായി പൊരുത്തപ്പെടുന്നില്ല എന്ന സത്യം എത്രപേര്ക്കതറിയാം?
വേണ്ടത് 2000 കാലറി, സദ്യയിലുള്ളത് 2500 കാലറി
കസേരയിലിരുന്ന് ജോലിചെയ്യുന്ന ഇന്നത്തെ ഒരു മലയാളിക്ക് ഒരു ദിവസം വേണ്ടത് 1800-2000 കാലറി ഊര്ജ്ജ മാണ്. എന്നാല്‍ ഒരു കേരളീയസദ്യയിലുള്ളത് 2000 മുതല്‍ 2500 വരെ കാലറിയാണ്. ഒരു കപ്പ് പായസത്തില്‍ 250 കാലറിയുള്ളപ്പോള്‍ മൂന്നു തരം പായസത്തിലൂടെ 750 കാലറിയാണ് ഒരു സദ്യ സമ്മാനിക്കുന്നത്. ബാക്കി വിഭവങ്ങളുടെ കാലറി കണക്ക് ഇങ്ങനെ-
ചോറ് (മൂന്ന് ബൌള്‍) - 400 കാലറി
സാമ്പാര്‍ 100 ഗ്രാം - 80
പരിപ്പ് (20k ഗ്രാം) - 100
നെയ്യ് (2 സ്പൂണ്‍) - 80
അവിയല്‍ (ഒരു കപ്പ്) - 100
കിച്ചടി (മൂന്ന് സ്പൂണ്‍) - 50
പപ്പടം, ഉപ്പേരി, അച്ചാര്‍ തുടങ്ങിയവ - 350
പായസം (ഒരു കപ്പ്) - 250
മോര് (ഒരു കപ്പ്) - 80
പഴം - 50
രസം - 20
ഊണിനുശേഷം ബോളിയും പായസവും ചേര്ത്തുര കഴിച്ച് അതിന്റെ ചെടിപ്പു മാറാന്‍ പുളിശേരി കൂട്ടി പിന്നെയും ഒന്നുകൂടി ഉണ്ടശേഷമാണ് ഇലമടക്കുന്നതെങ്കില്‍ ഈ കാലറികണക്ക് വീണ്ടും ഉയരും. ദിവസവും ഒരു കഷണം ബ്രെഡ്ഡ് അധികം കഴിച്ചാല്പോിലും ഒരു വര്ഷംരകൊണ്ട് മൂന്നു കിലോ ഭാരം വര്ദ്ധി ക്കുന്ന സ്ഥിതിക്ക് ഓണക്കാലവും കല്യാണസീസണും കൂടി ഒരുമിച്ചു വന്നുപോകുമ്പോള്‍ ദിവസം 500-1000 കാലറിയാണ് അധികപ്പറ്റായി മലയാളി അകത്താക്കുന്നത്. ഈ അധികകാലറി കൊഴുപ്പായി വയറ്റില്‍ അടിഞ്ഞുകൂടുന്നതോടെ കുടവയറെന്നൊരു അലങ്കാരം മലയാളിക്കു സ്വന്തം.
കുഴപ്പം സദ്യയിലോ സദ്യയൂട്ടിലോ?
മലയാളികളുടെ ഇഷ്ടഭോജനമാണ് സദ്യ. കേമവും കെങ്കേമവുമായ സദ്യകളുണ്ട്. ഇരുപത്തെട്ടുകൂട്ടം കറികളാണ് കേമമായ സദ്യയുടെ സവിശേഷത. മൂന്നു പായസത്തോടുകൂടിയ സദ്യയാണ് കെങ്കേമം. നമ്മുടെ ദഹനവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് സദ്യ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആയുര്വ്വേ ദവിധിപ്രകാരം എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്പ്പ് എന്നിങ്ങനെയുള്ള ആറു രസങ്ങളും സദ്യയില്‍ സമ്മേളിക്കുന്നുണ്ട്. മനുഷ്യശരീരത്തിനാവശ്യമായ എല്ലാ പോഷകവിഭവങ്ങളും സദ്യയിലുണ്ട്. പഴം മുതല്‍ പയര്വലരെ പല രൂപത്തിലും ഭാവത്തിലുമായി ഇലയില്‍ നിരക്കുമ്പോള്‍ സദ്യ എന്നത് ഒരു സംതുലിതാഹാരമായി മാറുന്നു.
പാരമ്പര്യരീതിയനുസരിച്ച് നിലത്ത് ഇലയിട്ട് ചമ്രംപടിഞ്ഞിരുന്നാണ് സദ്യ കഴിക്കാറ്. ഇലയിടുന്നതിനും വിളമ്പുന്നതിനുമൊക്കെ അതിന്റേതായ ചിട്ടകളുണ്ട്. ഇലയിലേക്ക് ചൂടു ചോറു വീഴുമ്പോള്ത്തിന്നെ ആരോഗ്യത്തിന് ഗുണമുള്ള ഘടകങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നാണ് ആയുര്വ്വേ്ദം ചൂണ്ടിക്കാണിക്കുന്നത്. ചോറില്‍ നെയ്യും പരിപ്പുമൊഴിച്ച് ഉണ്ടുതുടങ്ങുന്ന സദ്യ അവസാനിപ്പിക്കുന്നത് ഇഞ്ചിക്കറിയും മോരും രസവുമൊക്കെ കൂട്ടിക്കൊണ്ടാണ്. ദഹനരസങ്ങളായ ഈ മൂന്നു വിഭവങ്ങളും ഔഷധക്കൂട്ടുകള്കൂ്ടിയാണ്. സദ്യയുണ്ടതിന്റെ ആലസ്യത്തില്നിതന്ന് ഇവ നമ്മെ ഉണര്വിളലേക്കു നയിക്കുന്നു. അങ്ങനയെങ്കില്‍ സദ്യയുണ്ടതുകൊണ്ട് എന്തു സംഭവിക്കാനാണെന്ന് ചോദിച്ചേക്കാം. ചോദ്യം അവിടെ നില്ക്ക ട്ടെ. മലയാളിയുടെ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളിലൂടെ ഒന്നു കണ്ണോടിക്കുമ്പോള്‍ ഉത്തരം സ്വയം കണ്ടെത്താവുന്നതേയുള്ളൂ.
ജീവിശൈലിക്കിണങ്ങാത്ത സദ്യ
അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ മുന്നിസര്ത്തി യാണ് പണ്ടുള്ളവര്‍ സദ്യ വിഭാവനം ചെയ്തത്. ജന്മിമാര്ക്കു പോലും അന്ന് ശാരീരികവ്യായാമമുണ്ടായിരുന്നു. കാതങ്ങളോളം നടന്നുള്ള യാത്ര, ക്ഷേത്രദര്ശയനത്തോടൊപ്പമുള്ള വലംവയ്ക്കല്‍, സൂര്യനമസ്കാരം, കുളത്തിലെ നീന്തിക്കുളി തുടങ്ങിയവയെല്ലാം വ്യായാമത്തിന്റെ ഓരോ പടികളായിരുന്നു. കാലം പിന്നിട്ടപ്പോള്‍ ശാരീരിക അദ്ധ്വാനം ചുരുക്കം ചിലരിലേക്കു മാത്രം ഒതുങ്ങി. വെള്ളക്കോളര്‍ വ്യാപകമായതോടെ സാധാരണക്കാരും കുമ്പയുടെ അവകാശികളായി മാറി. എരിഞ്ഞുതീരാത്ത കാലറിക്ക് കൊഴുപ്പായി വയറ്റില്‍ അടിഞ്ഞുകൂടുകയേ വഴിയുള്ളൂ. അങ്ങനെയാണ് സദ്യ മലയാളിക്ക് അസംതുലിത ഭക്ഷണമായി തീര്ന്നേത്.
കുടവയറു മാത്രമല്ല, രോഗങ്ങളും
സദ്യകളിലൂടെ അകത്തുചെല്ലുന്ന അധിക കാലറി കുടവയര്‍ മാത്രമല്ല, അമിതവണ്ണവും അമിതഭാരവും മൂലം നിരവധി രോഗങ്ങളും ആക്രമിക്കാനെത്തും. അവയില്‍ പ്രധാനം ഈ പറയുന്നവയാണ്.
പ്രമേഹം
ഹൃദ്രോഗം
ശ്വാസകോശരോഗങ്ങള്‍
ഉദരക്യാന്സഗര്‍
വന്ധ്യത
എല്ലു തേയ്മാനം
മുട്ടുവേദന
വെരിക്കോസ് വെയിന്‍
സദ്യയുണ്ണുമ്പോള്‍ ഒരു കണ്ണുവേണം
മലയാളിക്ക് ഇന്ന് എല്ലാ ദിവസവും ആഘോഷങ്ങളാണ്. ഒരു കുഞ്ഞു പിറന്നുവീണാലുടന്‍ കുഞ്ഞിന്റെ അച്ഛന്റെ ഓഫീസില്‍ ആഘോഷങ്ങളുടെ അമിട്ടു പൊട്ടും. ഇരുപത്തെട്ടിന് അടുത്ത അമിട്ട്. പിറന്നാള്‍, ചോറൂണ് അങ്ങനെ പോകുന്ന വിശേഷദിവസങ്ങളിലെല്ലാം ആഘോഷങ്ങള്‍ വീടിന്റെ പടികടന്നു പുറത്തെത്താന്‍ തുടങ്ങിയതോടെയാണ് മലയാളിക്ക് മുന്നൂറ്ററുപത്തഞ്ചു ദിവസം പോരാതായത്. ഒരേ ദിവസംതന്നെ പലയിടങ്ങളില്‍ സദ്യയുണ്ടാവുമ്പോഴാണ് ചിങ്ങത്തിന് അറുപതു ദിവസമുണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിച്ചുപോവുക. ആമാശയത്തിന്റെ വികസനം നിരന്തരം സംഭവിച്ചതോടെ കുടവയറരുടെ നാടായി കേരളം മാറി. ഇന്നിപ്പോള്‍ കാലറി എരിച്ചുകളയാന്‍ നടപ്പാതകള്‍ പോരെന്നാണ് പലരുടെയും പരാതി. എന്നാലും സദ്യയെ കൈവിടാന്‍ ആരും ഒരുക്കമല്ല. അതുകൊണ്ട് സദ്യയുടെ മുന്നിലെത്തുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്ക്കു ന്നതു നന്ന്.
ചോറ് കുറച്ച് കറികള്‍ കൂടുതല്‍ കഴിക്കണം സെദ്യയുള്ള ദിവസം പ്രാതല്‍ ലഘുവാക്കുക സെദ്യയുണ്ടതിനുശേഷം ആ ദിവസം ഫ്രൂട്ട് ജ്യൂസല്ലാതെ മറ്റൊന്നും കഴിക്കാതിരിക്കുക ഒരു പായസം മാത്രം കഴിക്കുക. അല്ലെങ്കില്‍ എല്ലാ പായസവും നുണയുക മാത്രം ചെയ്യുക. ആയിരം പൂര്ണ്ണകചന്ദ്രന്മാരെ കാണാന്‍ ഭാഗ്യം ലഭിക്കണേയെന്നു പ്രാര്ത്ഥി ക്കുന്ന മലയാളിക്ക് ആയിരം സദ്യയുണ്ണാനും ഭാഗ്യമുണ്ടാവണമെങ്കില്‍ വിഭവങ്ങളുടെ മുമ്പിലെത്തുമ്പോള്‍ സ്വയം മറക്കാതിരിക്കുക


Zac കിഴക്കേതില്‍ Zac
║▌│█║▌║│█║║▌█ ║▌

╚»+966508307860+919747709002«╝

2012, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

Photos
























































തലക്കെട്ട് ചേര്‍ക്കുക
തലക്കെട്ട് ചേര്‍ക്കുക