യാത്ര...
യാത്രയെക്കാൾ അറിവും സ്വയം ബോധ്യവും ലോക ബോധ്യവും തരുന്ന വേറെ അറിവുണ്ടാവില്ല..
സഞ്ചാരികളുടെ ഇന്ദ്രിയാനുഭവങ്ങൾക്ക് ധ്യാനിക്കുന്നവന്റെ മനസ്സിനെക്കാൾ വൈവിധ്യാനുഭവങ്ങൾ ഉണ്ടാവും..
എവിടെയോ ഉള്ള എന്തിനെയൊ ലക്ഷ്യമാക്കി അതിവേഗം പായുന്നതിനിടെ കാണേണ്ടവയെ കാണാതെയും അറിയേണ്ടവയെ അറിയാതെയും പോകുന്നതാണ് ജീവിതത്തിലെ വലിയ നഷ്ടം .
അന്വേഷിച്ചിട്ടു
കണ്ടു കിട്ടിയില്ല എന്നതിനെക്കാൾ
ഹൃദയ ഭേദകമാണ്
കൂടെ ഉണ്ടായിട്ടും
തിരിച്ചറിയാതെ
പോയി എന്നത്.
വായന പോലെ തന്നെയാണ് സഞ്ചാരവും. ആദ്യ വായനയിൽ ശ്രദ്ധിക്കപ്പെടാതിരുന്ന പലതും പുനർവായനയിൽ അടയാളപ്പെടുത്തപ്പെടും .
ഓരോ സഞ്ചാരവും പുതിയ അർത്ഥങ്ങളും അറിവുകളും പകരും. അവ നമ്മെ പക്വമതികളും വിവേകികളും ആക്കും.
യാത്ര ആയാലും വായന ആയാലും ഒരു ലക്ഷ്യവും ഒന്നാം ദിനം തന്നെ പൂർത്തിയാക്കപ്പെടില്ല .
ഒരു തിരിച്ചു വരവ് അപമാനത്തിന് കാരണവും അല്ല..
ആദ്യ വട്ടം ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ല് ആയിരുന്നു എന്ന് തിരിച്ചറിയാനും പുനർയാത്രകൾ പ്രയോജനപ്പെടും..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ