2016, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

പരിശുദ്ധ കഅബയെ കുറിച്ച് ഒരു ലഘു പഠനം🕋



കഅ്ബ എന്ന വാക്കിനര്‍ത്ഥം എന്ത്?
– സമചതുര രൂപം
? ഭൂമിയിലെ ആദ്യത്തെ പള്ളി ഏത്?
– കഅ്ബ
? കഅ്ബ ആദ്യമായി നിര്‍മ്മിച്ചതാര്?
– മലക്കുകള്‍
? കഅ്ബാലയം എന്തിന്റെ മാതൃകയിലാണ്?
– ആകാശത്ത് മലക്കുകള്‍ ത്വവാഫ് ചെയ്യുന്ന ബൈത്തുല്‍ മഅ്മൂറിന്റെ മാതൃകയില്‍
? പിന്നീട് കഅ്ബ പണിതത് ആര്?
– ആദം(അ)
? ആദമി(അ)നു ശേഷം കഅ്ബ പണിതത്?
– ഇബ്‌റാഹീം(അ), ഇസ്മാഈല്‍(അ) എന്നിവര്‍
? പുനര്‍നിര്‍മ്മാണത്തിന് വേണ്ടി കഅ്ബയുടെ ചുമര്‍ പൊളിച്ചുതുടങ്ങിയത് ആര്?
– വലീദ് ബ്‌നു മുഗീറ
? ഇബ്‌റാഹീം(അ) നിര്‍മ്മിച്ച കഅ്ബയുടെ അടിത്തറ ഖുറൈശികള്‍ പൂര്‍ത്തിയാക്കാഞ്ഞത് എന്ത്‌കൊണ്ട്?
– കഅ്ബാ പുനര്‍നിര്‍മ്മാണത്തിന് സംഭരിച്ച ‘ശുദ്ധസമ്പത്ത്’ തീര്‍ന്ന കാരണത്താല്‍
? എടുപ്പ് നിര്‍മ്മിക്കാത്ത കഅ്ബയുടെ ആ ഭാഗത്തിന് എന്താണ് പേര്?
– ഹഥ്വീം
? കഅ്ബയുടെ മേല്‍ക്കൂരക്കുള്ള മരം കൊണ്ടുവന്നത് എവിടെ നിന്നാണ്?
– റോമന്‍ കച്ചവടക്കാരുടെ ഒരു തകര്‍ന്ന കപ്പല്‍ ജിദ്ദ തുറമുഖത്തുണ്ടായിരുന്നു. അതിന്റെ മരം വിലക്കു വാങ്ങി.
? ഏത് ആശാരിയാണ് കഅ്ബയുടെ മേല്‍ക്കുര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്?
– റോമന്‍ കപ്പലിലുണ്ടായിരുന്ന ബാഖൂം എന്നു പേരുള്ള ആശാരി
? കഅ്ബയുടെ നീളവും വീതിയും?
– 40 അടി നീളവും 35 അടി വീതിയും 50 അടി ഉയരവുമുള്ള ചതുരരൂപം.
? കഅ്ബയുടെ ഉയരം മീറ്റര്‍ കണക്കില്‍ എത്ര?
– 15 മീറ്റര്‍ ഉയരം
? കഅ്ബയുടെ വാതില്‍ എത്ര ഉയരത്തിലാണ് ഖുറൈശികള്‍ സ്ഥാപിച്ചത്?
– രണ്ടര മീറ്റര്‍ ഉയരത്തില്‍
? കഅ്ബാലയത്തിന്റെ പുനര്‍നിര്‍മ്മാണം നടക്കുമ്പോള്‍ തിരുനബി(സ) കല്ലു ചുമന്ന് കൊണ്ടുവന്നിരുന്നത് എങ്ങനെ?
– നഗ്നമായ തന്റെ ചുമലില്‍ വെച്ച്
? മറ്റു ചെറുപ്പക്കാരെപ്പോലെ ഉടുതുണിയുരിഞ്ഞ് ചുമലില്‍ വെക്കാന്‍ പറഞ്ഞ് പിതൃവ്യന്‍ അബ്ബാസ്(റ) തിരുനബി(സ)യുടെ തുണി അഴിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്ത് സംഭവിച്ചു?
– തിരുനബി(സ) ബോധരഹിതനായി വീണു.
? ഹജറുല്‍ അസ്‌വദ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ഖുറൈശികള്‍ പരിഹരിച്ചത് എങ്ങനെ?
– നാളെ രാവിലെ ആദ്യം കഅ്ബയിലെത്തുന്നയാളെ അതിനു ചുമതലപ്പെടുത്താം എന്ന ആശയത്തില്‍.
? ആരാണ് ഈ ആശയം മുന്നോട്ട് വെച്ചത്?
– ഹുദൈഫ എന്ന് പേരുള്ള അബൂ ഉമയ്യ. (ഇദ്ദേഹം തിരുനബി(സ)യുടെ ഭാര്യ ഉമ്മുസലമ(റ)യുടെ പിതാവാണ്)
? ബാബുബനീശൈബ (ഇന്നത്തെ ബാബുസ്സലാം)യിലൂടെ പിറ്റേന്ന് ആദ്യമായി കഅ്ബയില്‍ പ്രവേശിച്ചതാര്?
– അല്‍ അമീന്‍
? ഹജറുല്‍ അസ്‌വദ് തിരുനബി(സ) സ്ഥാപിച്ചതെങ്ങനെ?
– ഒരു തുണി വിരിച്ച് അതില്‍ ഹജറുല്‍ അസ്‌വദ് വെച്ചു. ഖുറൈശികളിലെ ഓരോ കുടുംബത്തിലെയും നേതാക്കളോട് തുണിപിടിച്ച് ഉയര്‍ത്താന്‍ പറഞ്ഞു. അവരെല്ലാവരും ഹജറുല്‍ അസ്‌വദുള്ള തുണി ഉയര്‍ത്തിയപ്പോള്‍ തിരുനബി(സ) ഹജറുല്‍ അസ്‌വദ് അതിന്റെ യഥാസ്ഥാനത്ത് സ്ഥാപിച്ചു.
കഅ്ബയുടെ പേരുകള്‍ ഏതെല്ലാം?
– 1. കഅ്ബ 2. അല്‍ബൈത്ത് 3. ബൈതുല്ലാഹ് 4. അല്‍ബൈത്തുല്‍ ഹറാം 5. അല്‍ ബൈതുല്‍ അതീഖ് 6. ഖിബ്‌ല.
? കഅ്ബയുടെ പുനര്‍നിര്‍മ്മാണം എത്ര തവണ നടന്നിട്ടുണ്ട്?
– പ്രധാനമായും 12 തവണ.
? ആരെല്ലാമാണ് പുനര്‍നിര്‍മ്മിച്ചത്?
– 1. മലക്കുകള്‍ 2. ആദം(അ) 3. ശീസ്(അ) 4. ഇബ്‌റാഹീം(അ) 5. അമാലിഖഃ 6. ജുര്‍ഹൂം 7. ഖുസ്വയ്യ്ബ്‌നു കിലാബ് 8. ഖുറൈശ് 9. അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) 10. ഹജ്ജാജുബ്‌നു യൂസുഫ് 11. സുല്‍ത്വാന്‍ മുറാദ് അല്‍ ഉസ്മാനി 12. ഖാദിമുല്‍ ഹറമൈന്‍ ഫഹദ്ബ്‌നു അബ്ദില്‍ അസീസ്.
? അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)ന്റെ പുനര്‍നിര്‍മ്മാണം നടന്നതെന്ന്?
– ഹിജ്‌റ 65ല്‍.
? ഹജ്ജാജ്ബ്‌നു യൂസുഫിന്റെ പുനര്‍നിര്‍മ്മാണം?
– ഹിജ്‌റ 74ല്‍.
? സുല്‍ത്താന്‍ മുറാദുല്‍ ഉസ്മാനിയുടെ പുനര്‍നിര്‍മ്മാണം?
– ഹിജ്‌റ 1040ല്‍.
? ഫഹദ് രാജാവിന്റെ പുനര്‍നിര്‍മ്മാണം?
– ഹിജ്‌റ 1417ല്‍.
? ഖുറൈശികള്‍ കഅ്ബ പുനര്‍നിര്‍മ്മിച്ചതെന്ന്?
– ഹിജ്‌റക്ക് 18 കൊല്ലം മുമ്പ്.
? ആദ്യകാലത്ത് കഅ്ബക്ക് പുറത്തേക്ക് എത്ര വാതിലുകളുണ്ടായിരുന്നു?
– രണ്ട്.
? ഇപ്പോള്‍ കഅ്ബക്ക് പുറത്തേക്ക് എത്ര വാതിലുകളുണ്ട്?
– ഒന്ന്.
? ആരാണ് കഅ്ബയുടെ ഒരു വാതില്‍ അടച്ചത്?
– ഖുറൈശികള്‍.
? ഖുറൈശികള്‍ കഅ്ബക്ക് മേല്‍ക്കുര പണിയാനുള്ള കാരണം?
– ചില കള്ളന്മാര്‍ കഅ്ബയില്‍ സൂക്ഷിച്ചിരുന്ന നിധി മോഷ്ടിച്ചു കൊണ്ടുപോയി.

ഹജറുല്‍ അസ്‌വദ്
? ഹജറുല്‍ അസ്‌വദ് എന്ന പേരിന് അര്‍ത്ഥം?
– കറുത്ത കല്ല്.
? ഹജറുല്‍ അസ്‌വദിന്റെ ഉറവിടം?
– സ്വര്‍ഗ്ഗം.
? സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറക്കുമ്പോള്‍ ഹജറുല്‍ അസ്‌വദിന്റെ നിറം എന്തായിരുന്നു?
– ശക്തമായ വെളുപ്പ്.
? വെളുത്ത കല്ലെങ്ങനെയാണ് കറുത്ത കല്ലായത്?
– ആദം സന്തതികളുടെ പാപങ്ങളുടെ പ്രതിഫലനം കൊണ്ട്.
? ഇബ്‌നു സുബൈര്‍(റ) കഅ്ബാലയം പുനര്‍നിര്‍മ്മിച്ചപ്പോള്‍ കഅ്ബയുടെ ഭിത്തിയില്‍ പതിഞ്ഞ ഭാഗം വെളുത്ത നിറത്തില്‍ കണ്ടത് ആര്?
– മുജാഹിദ്(റ).
? കഅ്ബയുടെ ചുമരില്‍ ഹജറുല്‍ അസ്‌വദ് പതിച്ചപ്പോള്‍ എത്ര കല്ലുകളുണ്ടായിരുന്നു?
– ഒന്ന് മാത്രം.
? ഇപ്പോള്‍ ഹജറുല്‍ അസ്‌വദ് എത്ര കഷ്ണങ്ങളാണ്?
– പുറംഭാഗത്ത് എട്ട് കഷ്ണങ്ങള്‍.
? ഹജറുല്‍ അസ്‌വദ് പൊട്ടിയത് എന്ന്?
– ഹിജ്‌റ 319ല്‍.
? ഹജറുല്‍ അസ്‌വദ് ആരാണ് പൊട്ടിച്ചത്?
– ഖിറാമിത്വികള്‍.
? ആരാണ് ഖിറാമിത്വികള്‍?
– അബൂത്വാഹിര്‍ അല്‍ ഖിര്‍മിത്വി എന്ന നേതാവിന്റെ കീഴില്‍ ഒരുമിച്ച് കൂടിയ ശിയാക്കള്‍.
? ശിയാക്കളിലെ ഏതു വിഭാഗക്കാരാണ് ഖിര്‍മിത്വികള്‍?
– ഇസ്മാഈലിയതുല്‍ ബാത്വിനിയ്യ വിഭാഗം.
? ഖിറാമിത്വി ചെയ്ത അതിക്രമം എന്ത്?
– കഅ്ബയില്‍ അതിക്രമിച്ച് കയറി ഹജറുല്‍ അസ്‌വദ് പുഴക്കി എടുത്തു.
? ഹജറുല്‍ അസ്‌വദ് എങ്ങോട്ടാണ് അവര്‍ കടത്തിക്കൊണ്ട് പോയത്?
– അഹ്‌സാഅ് എന്ന പ്രദേശത്തേക്ക്.
? പിന്നീട് എന്നാണ് ഹജറുല്‍ അസ്‌വദ് പുനഃസ്ഥാപിച്ചത്?
– ഹിജ്‌റ 339ല്‍.
? ഹജറുല്‍ അസ്‌വദിന്റെ പുറത്തേക്ക് കാണുന്ന ഓരോ കഷ്ണത്തിന്റെയും വലിപ്പം എത്ര?
– ഏറ്റവും വലിയതിന് ഒരു കാരക്കയുടെ വലിപ്പം മാത്രം.
? ഹജറുല്‍ അസ്‌വദിന്റെ കഷ്ണങ്ങള്‍ ഇപ്പോള്‍ ഉറപ്പിച്ചിരിക്കുന്നത് എന്തിലാണ്?
– വെള്ളികൊണ്ട് പൊതിഞ്ഞ മറ്റൊരു വലിയ കല്ലില്‍.
? ഹജറുല്‍ അസ്‌വദിന്റെ പോരിശകളില്‍ ചിലത്?
– 1. സ്വര്‍ഗ്ഗത്തിലെ കല്ല്.
2. ഇബ്‌റാഹീം നബി(അ) സ്ഥാപിച്ചത്.
3. തിരുനബി(സ)യുടെ തിരുകരങ്ങള്‍ കൊണ്ട് പുനഃസ്ഥാപിച്ചത്.
4. തിരുനബി(സ)യുടെ ചുംബനം ലഭിച്ച കല്ല്.
5. മുന്‍കാല പ്രവാചകന്മാരുടെ ചുംബനം ലഭിച്ച കല്ല്.
6. ത്വവാഫിന്റെ ആരംഭവും അവസാനവും.
7. കോടാനുകോടി സ്വാലിഹീങ്ങളുടെ ചുണ്ട് പതിഞ്ഞ കല്ല്.
8. ദുആഇന് ഉത്തരം ലഭിക്കുന്ന സ്ഥലം.
9. അഭിവാദ്യമര്‍പ്പിച്ചവര്‍ക്ക് അന്ത്യനാളില്‍ ശുപാര്‍ശ ചെയ്യുന്ന കല്ല്.
? ഹജറുല്‍ അസ്‌വദിന് ആദ്യമായി വെള്ളി കൊണ്ട് ആവരണം ഉണ്ടാക്കിയത് ആര്?
– അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ).

മുല്‍തസം

? എന്താണ് മുല്‍തസം?
– ഹജറുല്‍ അസ്‌വദിന്റെയും കഅ്ബയുടെ വാതിലിന്റെയും ഇടയിലുള്ള സ്ഥലം.
? ഈ സ്ഥലത്തിന്റെ പ്രത്യേകത?
– ദുആഇന് ഇജാബത്ത് ഉറപ്പുള്ള സ്ഥലം. തിരുനബി(സ) ദുആ ചെയ്ത സ്ഥലം.

ഹഥ്വീം

? ഹഥ്വീം എന്നാലെന്ത്?
– കഅ്ബാലയത്തിന്റെ പുറത്ത് കാണുന്ന അര്‍ദ്ധവൃത്താകൃതിയിലുള്ള കെട്ട്.
? ഇത് കഅ്ബയില്‍ പെട്ടതാണോ?
– അതെ.
? എന്തുകൊണ്ടാണ് അതിനു മുകളില്‍ എടുപ്പ് നിര്‍മ്മിക്കാതിരുന്നത്?
– ഖുറൈശികളുടെ കയ്യില്‍ ‘ശുദ്ധസമ്പത്ത്’ തീര്‍ന്നുപോയതിനാല്‍.
? ഹഥ്വീമിന്റെ നീളം?
– 6 മുഴവും ഒരു ചാണും (ഏകദേശം 3 മീറ്റര്‍)

മീസാബ്
? മീസാബ് എന്നാലെന്ത്?
– കഅ്ബയുടെ മുകളില്‍ വീഴുന്ന വെള്ളം താഴേക്ക് ഒഴുക്കാനുള്ള സ്വര്‍ണ്ണപ്പാത്തിയാണ് മീസാബ്.
? മീസാബ് ആദ്യമായി സ്ഥാപിച്ചത് ആര്?
– ഖുറൈശികള്‍.
? മീസാബിന്റെ പ്രത്യേകത?
– ഇതിനു ചുവട്ടില്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്.

റുക്‌നുല്‍ യമാനി
? റുക്‌നുല്‍ യമാനി എന്നാലെന്ത്?
– യമനിനോട് അഭിമുഖമായി നില്‍ക്കുന്ന കഅ്ബയുടെ മൂലയാണ് റുക്‌നുല്‍ യമാനി.
? റുക്‌നുല്‍ യമാനിയുടെ പ്രത്യേകത?
– തിരുനബി(സ) റുക്‌നുല്‍ യമാനി തൊട്ടുമുത്താറുണ്ടായിരുന്നു.

ശാദിര്‍വാന്‍
? ശാദിര്‍വാന്‍ എന്നാലെന്ത്?
– കഅ്ബയുടെ അടിത്തറയോട് ചേര്‍ത്ത് നിര്‍മ്മിച്ച ചെറിയ മതിലാണ് ശാദിര്‍വാന്‍.
? ശാദിര്‍വാനിന്റെ ഉയരം, വീതി?
– 13 സെ.മീ ഉയരം, 45 സെ.മീ വീതി.

കഅ്ബയുടെ ഉള്‍വശം

? കഅ്ബയുടെ ഉള്ളില്‍ എത്ര തൂണുകളുണ്ട്?
– മൂന്ന്.
? അവകള്‍ എന്തിനാല്‍ നിര്‍മ്മിച്ചതാണ്?
– മരം കൊണ്ട്.
? കഅ്ബയുടെ ഉള്ളില്‍ തിരുനബി(സ) നിസ്‌കരിച്ച സ്ഥലത്താണ് ……………… ഉള്ളത്.
– മിഹ്‌റാബ്.
? കഅ്ബാലയത്തിനുള്ളില്‍ ഏതു ഭാഗത്തേക്ക് തിരിഞ്ഞാണ് നിസ്‌കരിക്കേണ്ടത്?
– ഏതു ഭാഗത്തേക്ക് തിരിഞ്ഞും നിസ്‌കരിക്കാം.

കഅ്ബയുടെ വാതില്‍
? ഇബ്‌റാഹീം നബി(അ) കഅ്ബ പണിതപ്പോള്‍ എത്ര വാതിലുകളുണ്ടായിരുന്നു?
– 2 വാതിലുകള്‍.
? ഏതു ഭാഗത്തായിരുന്നു ആ വാതിലുകള്‍?
– കിഴക്കും പടിഞ്ഞാറും ഭാഗത്ത്.
? അന്നത്തെ വാതിലിന് പാളികളുണ്ടായിരുന്നോ?
– ഇല്ല, കേവലം കവാടം മാത്രം.
? അന്ന് ജനങ്ങള്‍ ഏതു വാതിലിലൂടെ പ്രവേശിക്കും?
– കിഴക്ക് വാതിലിലൂടെ പ്രവേശിച്ച് പടിഞ്ഞാറ് വാതിലിലൂടെ പുറത്ത് കടക്കും.
? ഈ വാതിലുകള്‍ എത്ര ഉയരത്തിലായിരുന്നു?
– തറ നിരപ്പില്‍.
? കഅ്ബക്ക് അടക്കാനും തുറക്കാനും പറ്റുന്ന വാതില്‍ സ്ഥാപിച്ചതാര്?
– യമന്‍ രാജാവായിരുന്ന അസ്അദ് തുബ്ബഅ് മൂന്നാമന്‍.
? കഅ്ബയുടെ പടിഞ്ഞാറ് ഭാഗത്തെ വാതില്‍ അടച്ചത് ആര്?
– ഖുറൈശികള്‍.
? കിഴക്ക് ഭാഗത്തെ വാതില്‍ ഖുറൈശികള്‍ എത്ര ഉയര്‍ത്തി?
– രണ്ട് മിസ്വ്‌റാഅ്
? ഖുറൈശികള്‍ ഒരു വാതില്‍ അടച്ചതും അടുത്തത് ഉയര്‍ത്തിയതും എന്തിന്?
– അവര്‍ക്ക് ഇഷ്ടപ്പെട്ടവരെ കയറ്റാനും അല്ലാത്തവരെ തടയാനും.

ബാബുത്തൗബ

? ബാബുത്തൗബ എന്നാലെന്ത്?
– കഅ്ബാലയത്തിന്റെ ഉള്ളില്‍ കവാടത്തിന് വലതുഭാഗത്ത് മേല്‍ക്കൂരയിലേക്ക് കയറാനുള്ള കോണിയും കവാടവും ഉണ്ട്. ഈ കവാടത്തിനാണ് ബാബുത്തൗബ എന്ന് പറയുന്നത്. ഇത് കഅ്ബയുടെ ഉള്‍വശത്താണ്. ഇതിനും പൂട്ടും മറയും (സിതാറ) ഉണ്ട്.
? കഅ്ബയുടെ രണ്ട് വാതിലുകളും നിര്‍മ്മിച്ചിരിക്കുന്ന ലോഹം?
– തനിത്തങ്കം.
? എന്നാണ് സ്വര്‍ണ്ണവാതിലുകളുടെ പണി പൂര്‍ത്തിയായത്?
– ഹിജ്‌റ 1399ല്‍.

*Z@c കിഴക്കേതിൽ*

*വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ -*

2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

വിലാപ യാത്രയിൽ അച്ഛനു തുണപോയവൾ..'

അച്ഛൻ അതിൽ ഒപ്പിട്ടു. നിയമപരമായി അച്ഛനും അമ്മയും പിരിഞ്ഞിരിക്കുന്നു. ഇനി ഒരിക്കലും അവർ ഒന്നിച്ച്‌ ഉണ്ടാവില്ല. അമ്മ ദൂരെയെങ്ങോട്ടോ പോകുമെന്നുറപ്പായിരിക്കുന്നു. ന്യായാധിപന്റെ വിധി മകൾക്ക്‌ അച്ഛനൊപ്പം പോകാം എന്നാണ്. അപ്പോൾ അമ്മ എന്നെയും പിരിയുകയാണ്.

വിധി വന്നതിൽ പിന്നെ അമ്മയുടെ മുഖം മുൻപൊരിക്കലുമല്ലാത്തത്ര ശാന്തമാണ്. സന്തോഷമോ സങ്കടമോ ഇല്ല. എത്രയെത്ര ഭാവങ്ങൾ മിന്നിമാഞ്ഞ മുഖമായിരുന്നു അമ്മയുടേത്‌. ഞാൻ ഭൂമിയിൽ കണ്ണു തുറന്ന ആദ്യനിമിഷങ്ങളിൽ കണ്ട മുഖം അമ്മയുടേതായിരിക്കണം. ഓർമ്മയില്ല.
പക്ഷേ, അച്ഛൻ വല്ലാതെ തളർന്നതായി തോന്നുന്നു. ആ മുഖത്ത്‌ പ്രതീക്ഷയെല്ലാം അവസാനിച്ചിരിക്കുന്നു. അച്ഛനൊരിക്കലും അമ്മയെ പിരിയാൻ ആഗ്രഹിച്ചിരുന്നില്ല എന്നെനിക്കുറപ്പാണ്. അമ്മയും അങ്ങനെ ആഗ്രഹിച്ചിരുന്നു എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഉറപ്പായും ഇല്ല. പിന്നെ എന്തിനാ അമ്മയിങ്ങനെ? അറിയില്ല.

അച്ഛൻ അമ്മയുടെ മുഖത്തേക്ക്‌ കുറേ നേരം നോക്കിയിരുന്നു. എന്തൊക്കെയോ അമ്മയോട്‌ പറയുന്നുണ്ട്‌. നിർവ്വികാരതയോടെ അമ്മ കേട്ടിരിക്കുന്നു. ഇതിനു മുൻപൊരിക്കലും അമ്മ ഇങ്ങനെയായിരുന്നില്ല. അച്ഛൻ പറയുന്നതിനെല്ലാം അമ്മക്ക്‌ മറുപടികളോ മറു ചോദ്യങ്ങളോ ഉണ്ടായിരുന്നു. അവക്കെല്ലാം ചെറുചിരിയുടെയോ തെല്ലുവാശിയുടേയോ തലയാട്ടി ശരിവക്കലിന്റെയോ എതിർപ്പിന്റെയോ ചുവയുമുണ്ടായിരുന്നു. ഇന്നിപ്പോൾ ഇങ്ങനെ അമ്മയെ നിശബ്ദമാക്കുന്നതെന്താവും? ഇടക്ക്‌ അച്ഛൻ എന്നെ നോക്കുന്നുണ്ട്‌, എന്നെ ചൂണ്ടി എന്തോ പറയുന്നുണ്ട്‌. അമ്മക്ക്‌ വലിയ ഭാവമാറ്റമൊന്നുമില്ല. എല്ലാം തീരുമാനിച്ചുറപ്പിച്ചത്‌ പോലെ തന്നെ. ഇനിയാരെന്ത്‌ പറഞ്ഞാലും ഞാൻ തീരുമാനിച്ചു കഴിഞ്ഞു എന്ന മട്ട്‌.

'നമുക്കൊന്ന് നടക്കാം..?'
അച്ഛൻ ചോദിച്ചു, അമ്മ എതിർത്തില്ല. അച്ഛൻ എന്നെയും കൂട്ടി. അവർ കുറച്ച്‌ മുൻപിലായി നടന്നു നീങ്ങി. എനിക്കമ്മയോടോ അച്ഛനോടോ എന്തെങ്കിലും പറയണമെന്ന് തോന്നിയില്ല. ചെറുതായി എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിട്ടുണ്ട്‌. കണ്ണീർ മൂടൽ തീർത്ത കാഴ്ചയിൽ രണ്ട്‌ രൂപങ്ങൾ തമ്മിൽ ചേർന്ന് മുന്നിൽ നടന്നു നീങ്ങിക്കൊണ്ടിരുന്നു. കല്യാണം കഴിഞ്ഞു പുതുമോടിയോടെ തമ്മിൽ പ്രണയിച്ച്‌ നടക്കുന്ന ഇണകളെ പോലെ അവർ നടക്കുന്നു. നടക്കട്ടെ, ഇനിയൊരിക്കലും അവർ ഇങ്ങനെ ചേർന്ന് നടക്കില്ല, ഇനിയൊരിക്കലും ഞാൻ ഈ കാഴ്ച കാണുകയുമില്ല. ശല്യപ്പെടുത്തേണ്ട, പറയാനുള്ളതെല്ലാം പറഞ്ഞുതീർത്ത്‌ അവർ യാത്ര പറയട്ടെ. എന്തൊക്കെ പറയാനുണ്ടാവും?

അവർ ആദ്യം കണ്ട്‌ മുട്ടിയതിനെ പറ്റി? വിവാഹത്തിനു സമ്മതം മൂളിയതിനെപറ്റി? പ്രണയം പങ്ക്‌ വച്ചതിനെ പറ്റി? ചിലപ്പോ ഞാൻ അവരുടെ ജീവിതത്തിലേക്ക്‌ കടന്ന് വരുന്നു എന്നറിഞ്ഞ ദിവസത്തെ പറ്റി? ഏയ്‌, അതാവില്ല. കഴിഞ്ഞ കാലത്തെ കുറിച്ചാവില്ല. കഴിഞ്ഞു പോയ ദിനങ്ങളെയോർത്തോ കിട്ടാതെ പോയ സൗഭാഗ്യങ്ങളെക്കുറിച്ചോർത്തോ പരിഭവങ്ങൾ പറഞ്ഞ്‌ അമ്മയെ ഇത്‌ വരെ കണ്ടിട്ടില്ല. പോയകാലത്തെ ചുരുക്കം ചില സുന്ദരയോർമ്മകളെ നുണഞ്ഞിരിക്കുന്ന പതിവും അമ്മക്കില്ലായിരുന്നു. അമ്മയുടെ എല്ലാ സ്വപ്നങ്ങളും പല കൈ വഴിയിലൂടെ ഒഴുകിയെത്തുന്നത്‌ എന്നെ നല്ല നിലക്ക്‌ വിവാഹം കഴിപ്പിച്ചയക്കുക എന്ന അവസാന ലക്ഷ്യത്തിലേക്കായിരുന്നു.

അതാവും. നല്ല ഉടയാടകളും ആഭരണനങ്ങളും അണിയിച്ച്‌ എന്നെ അയക്കുന്ന നാളയെ പറ്റിയാവും. അമ്മ ഓരോ നിർദ്ദേശങ്ങൾ പറയുന്നുണ്ടാവും. അച്ഛൻ ശ്രദ്ധിച്ചു കേൾക്കുന്നുണ്ടാവും. അല്ലെങ്കിൽ അച്ഛൻ വലിയ വായിൽ അമ്മക്ക്‌ ചില ഉറപ്പുകൾ കൊടുക്കുന്നുണ്ടാവും. ഇത്ര പവൻ സ്വർണ്ണവും ഇത്ര രൂപയും കൊടുത്തെന്നെ അയക്കാമെന്ന്. എന്തായാലും അവർ സംസാരിക്കട്ടെ, അവസാനമായി.

പണ്ടൊരിക്കൽ അപ്രതീക്ഷിതമയി അടുക്കളയിലേക്ക്‌ ഓടിച്ചെന്നതും കെട്ടിപ്പിടിച്ച്‌ നിൽക്കുന്ന അച്ചനെ എന്നെ കണ്ടതോടെ 'ദേ നമ്മുടെ മോൾ' എന്ന് ചളിപ്പോടെ പറഞ്ഞ്‌ അമ്മ തള്ളിമാറ്റി കുതറിയതും അച്ഛന്റെ കൈ കൊണ്ടൊരു ചട്ടി താഴെ വീണുടഞ്ഞതും, അത്‌ കണ്ട്‌ 'നശിപ്പിച്ചോ മനുഷ്യാ, നമുക്കൊരു മോളാ, അവളെ കെട്ടിക്കാനുള്ളതാ' എന്ന് പറഞ്ഞതും ഇന്നലെ നടന്നത്‌ പോലെ ഓർമ്മ വരുന്നു. പൊട്ടാതിരിക്കുന്ന ഓരോ ചട്ടിയിലും കലത്തിൽ വീഴാൻ വൈകുന്ന ഓരോ അരിമണിയിലും എന്റെ നല്ല ഭാവിയെ കണ്ടിരുന്നു അമ്മ.

പെൺകുട്ടികളെ സ്കൂൂളിലയക്കണ്ട എന്നെല്ലാരും പറഞ്ഞപ്പോഴും 'എന്റെ മോൾ പഠിച്ചോട്ടെ, അല്ലേൽ നിങ്ങളെ പോലൊരു കോന്തനു തന്നെ അവളെ കൊടുക്കേണ്ടി വരും' എന്നമ്മയുടെ വാക്കുകൾക്ക്‌ മുൻപിൽ അച്ചൻ ചമ്മി കീഴടങ്ങിയതും എല്ലാം  മുന്നിൽ തെളിയുന്നുണ്ട്‌. അച്ഛൻ എപ്പോഴും അമ്മയുടെ മുൻപിൽ തോറ്റിട്ടേയുള്ളു. അതിൽ അച്ഛനൊരഭിമാനക്കുറവോ അമ്മക്കൊരു അഹങ്കാരമോ ആയി കണ്ടിട്ടില്ല. അല്ലെങ്കിൽ അമ്മയുടെ മുമ്പിൽ തോൽക്കുന്നതച്ഛനൊരു ഹരമായിരുന്നിരിക്കണം. ആ അച്ഛനെ ഉപേക്ഷിച്ചാണമ്മയിന്ന് പോകാൻ കാത്ത്‌ നിൽക്കുന്നത്‌. ഇവിടെയും അച്ഛൻ തോൽക്കുകയാണ്. അമ്മയുടെ മുന്നിൽ.

കുറച്ചേറെ നടന്നിരിക്കുന്നുവെന്ന് കാൽ കഴച്ച്‌ തുടങ്ങിയപ്പോഴാണ്ൺ ഓർമ്മ വന്നത്‌. അച്ഛൻ വിയർത്ത്‌ ക്ഷീണിച്ചിരിക്കുന്നു. അമ്മ ഇപ്പഴും ഉഷാറായി തന്നെ. അടുക്കളയിൽ നിലക്കാത്ത യന്ത്രം പോലെ പ്രവർത്തിക്കുന്ന തനിക്ക്‌ ഈ യാത്ര വല്ലതുമാണോ എന്നൊരു ഭാവമാകാം ചിലപ്പൊ. അച്ചൻ ഒരിടത്ത്‌ കുറച്ച്‌ നേരം ഇരുന്നു. അമ്മയും. ഞാൻ ഇത്തിരി മാറിയിരുന്നു.

അൽപം കഴിഞ്ഞ്‌ അച്ഛൻ വീണ്ടും എഴുന്നേറ്റു. 'പോകാം..?' അമ്മക്ക്‌ എതിർപ്പൊന്നും കണ്ടില്ല. ഞങ്ങൾ നടപ്പ്‌ തുടർന്നു. വലിയ പാതകൾ പിന്നിട്ട്‌ ചെറുനിരത്തുകളിലേക്കും പിന്നീട്‌ എന്റെ കാലുകൾക്കേറ്റവും ഇണങ്ങുന്ന എന്റെ ഗ്രാമത്തിലേക്കുള്ള നടപ്പാതകളിലേക്കും തിരിഞ്ഞു. വഴിയിലുള്ള കല്ലും ചെളിയും അച്ഛനെ കൂടുതൽ പരീക്ഷിച്ചെങ്കിലും അമ്മയുടെ മുൻപിൽ ഇനിയും തോൽക്കരുതെന്ന പോൽ അച്ഛൻ നടന്നു. ഇടക്കെപ്പഴോ അച്ഛന്റെ കണ്ണു നിറഞ്ഞിരിക്കുന്നതായി തോന്നി. എന്റെ കവിളുകളിൽ എന്തായാലും കണ്ണീർ, തോട്‌ വെട്ടിയിരുന്നു.

ഞങ്ങൾ വീടിനോടടുത്തു. ചില പരിചിതമുഖങ്ങൾ ഇടക്ക്‌ ഞങ്ങളെ അനുഗമിക്കുന്നുണ്ടായിരുന്നു. അപരിചിതമായതും. മുറ്റം കടന്നപ്പോഴേക്ക്‌ പലരും ഓടിയെത്തി. ക്ഷീണിതനായിരുന്ന അച്ഛനേക്കാൾ എല്ലാവരും അമ്മയെ ഗൗനിക്കുന്നതായി തോന്നി. ആരോ ഒരു പായ വിരിച്ചു. അച്ഛൻ അമ്മയെ ചുമലിൽ നിന്നിറക്കി, അതിൽ നേരെ കിടത്തി. അമ്മക്കിപ്പോഴും ഭാവമാറ്റമില്ല.

അച്ഛൻ അകത്തു കയറി, മുളപ്പെട്ടി തുറന്നു. അമ്മക്ക്‌ വിവാഹത്തിനു നൽകിയ ചുവന്ന സാരി പുറത്തെടുത്ത്‌ അതിൽ മുഖം ചേർത്ത്‌ ഒരു ശ്വാസമെടുത്തു. അമ്മയുടെ, അമ്മയുണ്ടാക്കുന്ന പലഹാരത്തിന്റെ, അച്ഛന്റെ ബീഡിയുടെ ഗന്ധം എന്റെ മൂക്കിനെ പൊതിയുന്ന പോലെ തോന്നി. അച്ഛൻ അമ്മയെ സാരി പുതപ്പിച്ചു, അടുത്തിരുന്നു. അമ്മയുടെ കവിളിൽ ഉമ്മ വച്ച്‌ ചെവിയിൽ എന്തോ പറഞ്ഞു. ഈ അവസാന യാത്രയിലെങ്കിലും അമ്മയെ ജയിച്ചതിന്റെ സന്തോഷം അച്ഛൻ പങ്കിട്ടതാവാം. എന്നെ കൈ കൊണ്ട്‌ വിളിച്ചു. ഞാനും അമ്മക്കും അച്ഛനും അടുത്തിരുന്നു. അമ്മയുടെ നെറ്റിയിലും കവിളിലും തെരുതെരെ ഉമ്മ വച്ചു. ഒരു ഭാവവ്യത്യാസവും കൂടാതെ അമ്മയത്‌ ഏറ്റുവാങ്ങി. ആയിരം അന്ത്യചുംബനങ്ങൾ..!!

അപ്പോഴേക്കുമാരൊക്കെയോ അങ്ങോട്ടെത്തിത്തുടങ്ങിയിരുന്നു. അതിലാരോ അച്ഛനെ ചൂണ്ടിക്കാണിച്ച്‌ പറഞ്ഞു.
'അത്‌ മാഞ്ചി, ഭാര്യയുടെ ശവം ചുമന്ന് കൊണ്ട്‌ വന്നയാൾ, അടുത്തിരിക്കുന്നത്‌ മാഞ്ചിയുടെ മകൾ, കൂടെയുണ്ടായിരുന്നവൾ.'

അൽഭുതത്തോടെ ഞാൻ തിരിച്ചറിഞ്ഞു. ഞങ്ങൾ മാറിയിരിക്കുന്നു എന്ന്.
ഇന്നലെ വരെയില്ലാതിരുന്ന എന്തോ ഒന്ന് ഇന്ന് ഞങ്ങൾക്ക്‌ ഉണ്ടായിരിക്കുന്നുവെന്ന്.

ഇന്ന് എന്റെ അച്ഛൻ, ഭാര്യയുടെ മൃതദേഹം കൊണ്ട്‌ മൈലുകൾ താണ്ടിയ അമാനുഷികൻ,
ഞാൻ ആ അച്ഛന്റെയും അമ്മയുടേയും മകൾ,
കൊല്ലപ്പെടുമ്പോൾ, ജീവനോടെ കത്തിക്കപ്പെടുമ്പോൾ, മാനഭംഗത്തിനിരയാകുമ്പോൾ, ശവം ചുമക്കുമ്പോൾ, അത്‌ വാർത്തയാകുമ്പോൾ,
അപ്പോൾ മാത്രം മേൽവിലാസം ലഭിക്കുന്ന ഇന്ത്യയുടെ മക്കൾ,

ഇന്ന് ഞങ്ങൾക്കും ഒരു മേൽവിലാസമായിരിക്കുന്നു.

'അത്‌ ദന മാഞ്ചി, ഭാര്യയുടെ ശവം ചുമന്ന് ദൂരങ്ങൾ നടന്നവൻ.
ഞാൻ ചൗള, ദന മാഞ്ചിയുടെ മകൾ, ആ വിലാപ യാത്രയിൽ അച്ഛനു തുണപോയവൾ..'

2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

*സ്ത്രീയുടെ കിനാവുകള്‍*


_*പുരുഷന്‍ തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് സ്ത്രീ പരാതിപ്പെടുന്നത് എന്തുകൊണ്ടാണ്?*_

 പുരുഷന്‍ സ്ത്രീയെ പരിഗണിക്കുന്നില്ലെന്നും ആവശ്യമായ ശ്രദ്ധ നല്‍കുന്നില്ലെന്നും പറയുന്നതില്‍ ശരിയുണ്ടോ? പരിഗണന, ശ്രദ്ധ എന്നീ പദങ്ങള്‍ക്ക് സ്ത്രീയുടെ നിഘണ്ടുവില്‍ പ്രത്യേക അര്‍ഥവും നിര്‍വചനവുമുണ്ടോ? സ്ത്രീയുടെ ഉദ്ദേശ്യം പുരുഷന് തിരിയുന്നുണ്ടോ? അതോ പുരുഷവീക്ഷണം സ്ത്രീയുടേതില്‍നിന്ന് ഭിന്നമാണോ? സ്ത്രീ പുരുഷന് പ്രത്യേക പരിഗണനയും ശ്രദ്ധയും നല്‍കുമ്പോള്‍ തനിക്കും അതേ അളവില്‍ അവ തിരിച്ചുകിട്ടണമെന്ന് അവള്‍ പ്രതീക്ഷിക്കുന്നുണ്ടോ?

ഞാന്‍ കൈകാര്യം ചെയ്യേണ്ടിവന്ന നിരവധി കേസുകളും എന്റെയടുത്ത് വന്ന അനേകം പരാതികളും പഠിച്ചപ്പോള്‍, പരിഗണന, ശ്രദ്ധ എന്നീ വാക്കുകള്‍ക്ക് സ്ത്രീ നല്‍കുന്ന വിവക്ഷയെക്കുറിച്ച് എനിക്കൊരു രൂപം ഉരുത്തിരിഞ്ഞുകിട്ടി. പതിമൂന്ന് പരികല്‍പനകളാണ് സ്ത്രീയുടെ വായില്‍നിന്ന് വീണത്. അവ പുരുഷന്‍ അറിഞ്ഞ് പെരുമാറിയാല്‍ സ്ത്രീക്ക് പിന്നെ പരിഗണിക്കുന്നില്ല, ശ്രദ്ധിക്കുന്നില്ല എന്ന പരാതി ഉണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്.

*ഒന്ന്: ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ അദ്ദേഹം എന്നെ നോക്കുന്നുവെന്നിരിക്കട്ടെ. അപ്പോള്‍ ഞാന്‍ കരുതും എന്റെ ഭര്‍ത്താവ് എന്നെ പരിഗണിക്കുന്നുവെന്ന്.*

*രണ്ട്: ഞാന്‍ ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്നോട്, 'നീ പറയുന്ന കാര്യം ഭോഷ്‌കാണ്, അതോര്‍ത്ത് നീ ദുഃഖിക്കേണ്ട' എന്ന് പറയാതിരിക്കുന്ന ഭര്‍ത്താവ്.*

*മൂന്ന്: ദിവസവും ഒരു നിര്‍ണിത സമയം എനിക്കായി നീക്കിവെക്കണം. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസം ഞങ്ങള്‍ക്ക് തനിച്ച് പുറത്തുപോയി സമയം ചെലവിടാന്‍ കഴിയണം.*

*നാല്: രാവിലെയും വൈകുന്നേരവും എന്നോടൊപ്പം വേണം. ഇടക്കിടെ മൊബൈല്‍ ഫോണില്‍ എനിക്ക് മെസേജ് അയച്ചുകൊണ്ടിരിക്കണം.*

*അഞ്ച്: എന്റെ വസ്ത്രം, എന്റെ സൗന്ദര്യം, ഭര്‍ത്താവിന് വേണ്ടി ഞാന്‍ അനുഷ്ഠിക്കുന്ന ത്യാഗവും ചെയ്യുന്ന സേവനവും, അദ്ദേഹത്തിന്റെ മാതാപിതാക്കളെ ഞാന്‍ പരിചരിക്കുന്നത് അങ്ങനെ എല്ലാറ്റിനെയും പ്രശംസിക്കണം.*

*ആറ്: കിടപ്പറയില്‍ എന്നെ തൊട്ടുരുമ്മി കിടക്കണം. എന്റെ കൈ തലോടണം, സ്‌നേഹസ്പര്‍ശം എനിക്കനുഭവപ്പെടണം.*

*ഏഴ്: എന്നെ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ചെയ്താല്‍ എനിക്കുവേണ്ടി പ്രതിരോധിക്കണം.*

*എട്ട്: അദ്ദേഹത്തിന് എന്നില്‍ പ്രത്യേക താല്‍പര്യമുണ്ടെന്ന് എനിക്ക് തോന്നണം. എന്റെ സ്ത്രീത്വത്തെ അദ്ദേഹം വാഴ്ത്തണം.*

*ഒമ്പത്: അദ്ദേഹത്തിന്റെ കണ്ണില്‍ നിസ്സാരമായ കൊച്ചു കൊച്ചു കാര്യങ്ങളാണെങ്കിലും ഞാന്‍ വിശദീകരിച്ചു പറയുമ്പോള്‍ അത് ശ്രദ്ധാപൂര്‍വം കേള്‍ക്കണം.*

*പത്ത്: നിര്‍ണായക സന്ദര്‍ഭങ്ങളില്‍ എന്നില്‍നിന്ന് ഓടിയൊളിക്കാതെ എന്നോടൊപ്പം നില്‍ക്കുന്നവനാണെന്നും എനിക്ക് ആശ്രയിക്കാന്‍ പറ്റുന്നവനാണെന്നും ബോധ്യപ്പെടണം.*

*പതിനൊന്ന്: ഞാന്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രധാന ഘടകമാണെന്ന് തുറന്നു പറയണം. വിദൂരത്തായാലും എന്നെക്കുറിച്ചുള്ള ഓര്‍മയും വിചാരവും ഉണ്ടെന്ന് എനിക്ക് തോന്നണം.*

*പന്ത്രണ്ട്: ദിവസവും എന്തെങ്കിലും ഒരു സമ്മാനമോ മാസത്തില്‍ ഒരു ഉപഹാരമോ എനിക്ക് നല്‍കണം.*

*പതിമൂന്ന്: എന്നെ സംരക്ഷിക്കാന്‍ മുമ്പില്‍തന്നെ ഉണ്ടാവണം. ആവശ്യമായ വേളകളില്‍ എന്നോടൊപ്പം നില്‍ക്കണം.*

പരിഗണനയെന്നാല്‍ സ്ത്രീയുടെ ദൃഷ്ടിയില്‍ സംസാരം, സ്പര്‍ശം, ഉപഹാരം, സമയം ചെലവിടല്‍, മനസ്സ് പങ്കിടല്‍ തുടങ്ങിയ വൈകാരിക വിഷയങ്ങളാണ്. അവള്‍ക്ക് ചെലവിന് നല്‍കുക, വീട്, ഭക്ഷണം, ഭൃത്യ, ഒഴിവുകാലങ്ങളില്‍ വിനോദയാത്ര തുടങ്ങിയ ഭൗതികാവശ്യങ്ങളൊന്നും അവളുടെ നിര്‍വചനത്തിലും സങ്കല്‍പത്തിലും വന്നതേയില്ല എന്നോര്‍ക്കണം. അപ്പോള്‍ പ്രസക്തമായ ചോദ്യം: പരിഗണന, ശ്രദ്ധ എന്നീ പദങ്ങള്‍ക്ക് സ്ത്രീയുടെ നിഘണ്ടുവിലുള്ള അര്‍ഥം അറിഞ്ഞ് പെരുമാറുന്നവരാണോ പുരുഷന്മാര്‍? ദൈനംദിന ജീവിതച്ചെലവുകള്‍ നിവര്‍ത്തിച്ചുകൊടുക്കുകയും കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുക എന്ന പരമ്പരാഗത സങ്കല്‍പത്തിന്റെ തടവുകാരാണോ ഇപ്പോഴും ഭര്‍ത്താക്കന്മാര്‍?
ജീവിതത്തിന്റെ ഭൗതികാവശ്യങ്ങളൊക്കെ ഭംഗിയായി നിറവേറ്റിക്കൊടുത്തിട്ടും തന്നെ പറ്റി പരാതി പറയുന്ന സ്ത്രീസ്വഭാവത്തില്‍ ഭര്‍ത്താവിന് അതിശയം തോന്നുന്ന പശ്ചാത്തലം ഇതാണ്. വൈകാരികവശത്തിന് ഊന്നല്‍ നല്‍കാതെ ഭൗതികവശത്തിന് പ്രാധാന്യം കൊടുത്താല്‍ സ്ത്രീയുടെ അസ്വസ്ഥതയും അങ്കലാപ്പും വിഷാദഭാവവും കൂടുകയേയുള്ളൂ. സ്ത്രീക്ക് പുരുഷന്‍ വൈകാരിക പിന്തുണ നല്‍കുമ്പോള്‍ അവള്‍ക്ക് ആത്മവിശ്വാസവും സമാധാനവും മനഃശാന്തിയും വര്‍ധിക്കും. അതോടെ അവളുടെ സ്‌നേഹം ഇരട്ടിയാവും. കുടുംബത്തോടും വീടിനോടുമുള്ള അവളുടെ ആത്മാര്‍ഥതക്കും അര്‍പ്പണമനസ്സിനും പിന്നെ അതിരുകളുണ്ടാവില്ല.
സ്ത്രീക്ക് വേണ്ടത് എന്നും എപ്പോഴും അവളെ ഗൗനിക്കുകയും അവളെ ലാളിക്കുകയും ഓമനിക്കുകയും ചെയ്യുന്ന പുരുഷനെയാണ്. രസകരമായ ഒരു സംഭവം ഞാനോര്‍ക്കുന്നു. പിതാവിന്റെ ലാളനയും കൊഞ്ചിക്കലുമെല്ലാം വീണ്ടും കൊതിച്ച് ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം തേടിയെത്തിയ സ്ത്രീയുടെ കഥയാണത്. ശ്രദ്ധയും പരിഗണനയും സ്ത്രീഹൃദയത്തിലേക്ക് കടന്നുചെല്ലാനുള്ള താക്കോലാണ്. ദാമ്പത്യ വഞ്ചന മിക്കതും സംഭവിക്കുന്നത് ഈ മാര്‍ഗേണയാണ്. ധനാഢ്യനായ സമൂഹത്തില്‍ പേരും പ്രശസ്തിയുമുള്ള ഭര്‍ത്താവിനെ വഞ്ചിച്ച സ്ത്രീയെ എനിക്കറിയാം. തൊഴിലൊന്നുമില്ലാത്ത ഒരു പാവം യുവാവായിരുന്നു അവളുടെ ഹൃദയത്തില്‍ കടന്നുകൂടിയത്. കാരണം ആ യുവാവ് അവളെ കൂടുതല്‍ പരിഗണിച്ച് അവളുടെ വര്‍ത്തമാനങ്ങള്‍ക്കെല്ലാം ചെവി കൊടുക്കുമായിരുന്നു. നമ്മുടെ നിരീക്ഷണങ്ങള്‍ക്ക് നബിവചനം അടിവരയിടുന്നു: ''സ്ത്രീകളോട് നിങ്ങള്‍ ഉത്തമമായ വിധത്തില്‍ പെരുമാറണമെന്ന് ഞാന്‍ ഉപദേശിക്കുന്നു.'' ഇങ്ങനെ ഒരു ഉപദേശം നബി(സ) നല്‍കാന്‍ കാരണം, സ്ത്രീപ്രകൃതി അറിഞ്ഞതുകൊണ്ടാണ്. പ്രത്യേക പരിഗണനയും പ്രത്യേക ശ്രദ്ധയും പ്രത്യേക ലാളനയും പ്രത്യേക പെരുമാറ്റവും ആവശ്യമായ സൃഷ്ടിയാണ് സ്ത്രീ. നബി(സ) ഭാര്യമാരോടും പെണ്‍കുട്ടികളോടും സ്ത്രീകളോടും എങ്ങനെയാണ് അനുവര്‍ത്തിച്ചത് എന്ന ചരിത്രം പഠിച്ചാല്‍ ഈ വസ്തുത ബോധ്യപ്പെടും. 'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ തന്റെ കുടുംബത്തോട് ഏറ്റവും ഉത്തമമായ വിധത്തില്‍ വര്‍ത്തിച്ചവനാണ്. ഞാന്‍ എന്റെ കുടുംബത്തോട് ഏറ്റവും ഉത്തമമായ വിധത്തില്‍ ഇടപെടുന്ന വ്യക്തിയാണ്.' തന്നെ പരിഗണിക്കുകയും തന്നെ ഗൗനിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന പുരുഷന് ആയുസ്സ് മുഴുവന്‍ നല്‍കാന്‍ സ്ത്രീ സന്നദ്ധയായിരിക്കും. അവളെ സ്‌നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്ന പുരുഷന് അവള്‍ കരള്‍ പറിച്ചുകൊടുക്കും, ജീവിതം പകുത്തുനല്‍കും.

2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

*ബിസ്മില്ലാഹി തവക്കൽത്തു അലളളാ*


കാറ്റില്‍ പെട്ട്‌ ആടിയുലയുന്ന തോണിയില്‍ ഭാര്യയും ഭര്‍ത്താവുമിരിക്കുന്നു. ഭയവിഹ്വലനായ ഭര്‍ത്താവ്‌ ഭാര്യയോട്‌ ചോദിച്ചു: ``ഇത്ര ഭയപ്പെടേണ്ട സമയത്തും നീ എങ്ങനെയാണ്‌ സമാധാനത്തോടെ ഇരിക്കുന്നത്‌?''

അപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത്‌ ഭര്‍ത്താവിന്റെ കഴുത്തിനു നേരെ ചേര്‍ത്തുപിടിച്ച്‌ ഭാര്യ ചോദിച്ചു: ``നിങ്ങള്‍ക്ക്‌ പേടിയുണ്ടോ?'' അയാള്‍ പറഞ്ഞു: ``ഇല്ല.'' ``എന്തുകൊണ്ട്‌?'' ......``എന്റെ കഴുത്തിനോട്‌ ചേര്‍ത്തു കത്തിചൂണ്ടിനില്‌ക്കുന്നത്‌ എന്നെ ഏറ്റവും സ്‌നേഹിക്കുന്ന എന്റെ ഭാര്യയാണ്‌. അതുകൊണ്ട്‌ എനിക്കൊട്ടും ഭയമില്ല''.

അപ്പോള്‍ ഭാര്യ പറഞ്ഞു: ``അതുതന്നെയാണ്‌ എന്റെയും സമാധാനം.

 *എന്നെ ഏറ്റവും സ്‌നേഹിക്കുന്ന, ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്ന എന്റെ നാഥനാണ്‌ ഈ കാറ്റും കോളുമെല്ലാം എന്റെ നേര്‍ക്ക്‌ അയച്ചത്‌. അതുകൊണ്ട്‌ ഞാനെന്തിന്‌ ഭയപ്പെടണം?*

എവിടെ തുടങ്ങണമെന്നും എവിടെ അവസാനിപ്പിക്കണമെന്നും കൂടുതല്‍ അറിയുന്നവന്‍ അവനാണ്‌.'' അല്ലാഹുവിന്റെ ഇഷ്‌ടം തിരിച്ചറയുമ്പോള്‍ നിര്‍ഭയത്വം കൈവരുന്നു. അല്ലാഹുവിനോടുള്ള ഇഷ്‌ടം പെരുകുമ്പോള്‍ നിര്‍ഭയത്വം ഇരട്ടിക്കുന്നു. അല്ലാഹുവിന്റെ ശക്തിയും മഹത്വവും തിരിച്ചറിയുമ്പോള്‍ സ്വന്തം ശരീരത്തെച്ചൊല്ലിയുള്ള ഭയപ്പാടുകളെല്ലാം നിസ്സാരമായിത്തോന്നുന്ന അനുഭവമുണ്ടാകും.

ജീവിതത്തെക്കുറിച്ച ഭയവും അതോടെ ഇല്ലാതാകും. ``നിങ്ങള്‍ അല്ലാഹുവെ സഹായിച്ചാല്‍ അവന്‍ നിങ്ങളെയും സഹായിക്കും. നിങ്ങളുടെ കാല്‍പാദങ്ങള്‍ക്ക്‌ കരുത്തു നല്‍കുകയും ചെയ്യും'' (47:7)
എന്നത്‌ അല്ലാഹുവിന്റെ വാഗ്‌ദാനമാണ്‌.

_*ഓരോ കാര്യങ്ങളില്‍ പെട്ട്‌ അല്ലാഹുവെ മറന്നുപോകുന്നതിനു പകരം ഓരോ കാര്യത്തിലും ആ നാഥനെ ഓര്‍ത്തെടുക്കുക എന്നത്‌ മഹാഭാഗ്യമാണ്‌. നമ്മുടെ മനസ്സില്‍ അല്ലാഹുവിനുള്ള സ്ഥാനമെത്രയാണോ അത്രയാണ്‌ അവന്റെയടുക്കല്‍ നമുക്കുള്ള സ്ഥാനമെന്ന്‌ തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ടല്ലോ.*_

അല്ലാഹുവെപ്പറ്റിയുള്ള ചിന്തയ്‌ക്കിടയില്‍ മറ്റു പലതിനെയും മറന്നാലും പല വിചാരങ്ങള്‍ക്കിടയില്‍ അല്ലാഹു മാഞ്ഞുപോകാതിരിക്കട്ടെ. ഉന്നതനായൊരു പണ്ഡിതന്റെ പ്രാര്‍ഥന ഇങ്ങനെയായിരുന്നു: ``അല്ലാഹുവേ, എനിക്കുള്ളതെല്ലാം നിനക്കുതരാം. നിന്റെ ഒരു തിരുനോട്ടം മതിയെനിക്ക്‌.'

ആത്മാര്‍ത്ഥതയോടെ മാത്രം അല്ലാഹുവിനെ ആരാധിക്കുക. ആരെയും ഭയപ്പെടരുത്; അല്ലാഹുവിനെ ഒഴികെ. എല്ലാം അവനില്‍ നിന്ന് പ്രതീക്ഷിക്കുക. സ്വയം അല്ലാഹുവില്‍ അര്‍പ്പിക്കുക. കാരണം എല്ലാത്തിന്റെയും കേന്ദ്രം അവനാണ്. അവനില്‍ മാത്രം അഭയം തേടുക. അല്ലാഹു ഏകനാണ് എന്നതാണ് ഏറ്റവും വലിയ സത്യം.’

2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

How to keep your wife happy . . !

😊How to keep your wife happy . . !

*It's really not difficult to make a wife happy.*

A husband only needs to be:

1. a friend
2. a companion
3. a lover
4. a brother
5. a father
6. a man
7. a chef
8. an electrician
9. a carpenter
10. a plumber
11. a mechanic
12. a decorator
13. a stylist
14. a charmer
15. a doctor
16. a psychologist
17. a bug exterminator
18. a psychiatrist
19. a healer
20. a good listener
21. an organizer
22. a good father
23. Very clean
24. Sympathetic
25. Athletic
26. Warm
27. Attentive
28. Gallant
29. Intelligent
30. Funny
31. Creative
32. Tender
33. Strong
34. Understanding
35. Tolerant
36. Prudent
37. Ambitious
38. Capable
39. Courageous
40. Determined
41. True
42. Dependable
43. Passionate
44. Compassionate

AND, WITHOUT FORGETTING TO:

45. Give her compliments frequently
46. Love shopping
47. Be honest
48. Be very rich
49. Never stress her
50. Never look at other women!

AND AT THE SAME TIME, YOU MUST ALSO:

51. Give her lots of attention, but expect little yourself
52. Give her lots of time, especially time for herself
53. Give her lots of space

*ഞാൻ (Z@c)തുടരുന്നു*

*AND, VERY IMPORTANT:*

54. Never to forget:

* birthdays
* anniversaries
* her favorite color
* her favorite flower
* her favorite gem
* her favorite fragrance
* her favorite memories
* her favorite holidays
* her favorite friends
* her favorite vacation destinations
* her favorite beverage
* her favorite food
* her favorite restaurant
* any arrangements she makes
---------------------
And Now,

HOW TO MAKE THE HUSBAND HAPPY

Just leave him alone.....with his TV remote , laptop  and mobile phone...and his favourite drink.....And he'll be just fine... 😳😃😜

Dedicated to all .....married people. 😄 😜 😌👍

സ്ത്രീ ഒരു പ്രഹേളിക ആണെന്ന്. .


 
ഞായറാഴ്ച "മിസിസ് ഡേ" ആയതിനാൽ അവളെണീക്കാൻ വൈകും. .അതിനാൽ ഒരു കട്ടൻ ഉണ്ടാക്കാനുള്ള പരിപാടി ആയിരുന്നു ഞാൻ. .ബാക്കി എല്ലാ ദിവസവും രാവിലെ  8മണിക്ക് എന്നെയും മോനെയും വിട്ടു. .8:30 നു അവളും ഓടുന്നതല്ലേന്നു കരുതി ഞായറാഴ്ച ഞാൻ ഒന്നും പറയില്ല. .മതിയായാൽ അവളെണീറ്റു  വന്നോളും..കട്ടൻ ഗ്ളാസിലേക്ക് ഒഴിക്കുമ്പോളാണ് വിളി. ."അരുണേട്ടാ ഒന്നിങ്ങ് വന്നേ"..ഞാൻ ചായയും കൊണ്ട് ബെഡ്
 റൂമിലേക്ക് ചെന്നു. .

ഫോണും കൊണ്ട് ഇരിക്കുക ആണവൾ. .ഒരു ചിരിയോടെ ഫോൺ എനിക്ക് നീട്ടി. .കൊലച്ചിരി ആവാതിരുന്നാൽ മതി. .
 
വാട്സപ് മെസ്സേജ് ആണ്. .ഓ. ..അവളുടെ സീനിയർ ആയി പഠിച്ച സാഹിത്യകാരൻ തെണ്ടി ആണ്. .കഴിഞ്ഞ ആഴ്ച ..നീണ്ട ഏഴു വർഷങ്ങൾക്ക് ശേഷം അവൻ നമ്പർ കണ്ടു പിടിച്ചു വിളിച്ചതും പരിചയം പുതുക്കിയതും ..പിന്നെ അങ്ങോട്ടു... ദിവസവും വരുന്ന കടിച്ചാൽ പൊട്ടാത്ത സാഹിത്യവും.. അവളെന്നെ കാണിക്കാറുണ്ട്..സത്യം. .എനിക്കതൊന്നും തീരെ പിടിച്ചില്ല. ..പിന്നെ അവളുടെ കെട്ടിയവൻ വിശാലമനസ്കനാണെന്ന് കരുതികോട്ടെന്നു വച്ച്. ചുമ്മാ മനസ്സിലായപോലെ കാണിച്ച് കൂടെ കൂടും..ഇവനൊക്കെ ഇതെന്ത് ഭാവിച്ചാണോ?

കൂടെ നടന്നപ്പോളൊന്നുമില്ലാത്ത ഈ സ്നേഹം ഇത്രയും കാലം കഴിഞ്ഞ് അക്കരെയുള്ളൊരു പെണ്ണിനെ കെട്ടി അവിടെ ജീവിതം തുടങ്ങി രണ്ട് വർഷം കഴിഞ്ഞപ്പോൾ എവിടുന്നു വന്നോ എന്ന് അവളും പറയും. .അതുപിന്നെ.. അങ്ങനാണല്ലോ...സ്വന്തം ഭാര്യ വീട്ടിൽ പട്ടിണി കിടന്നു ചത്താലും ആരാന്റെ ഭാര്യയെ നാലു നേരം ഊട്ടിക്കാതെ ഉറങ്ങില്ല നമ്മളിൽ പലരും. ഇന്നെന്താണാവോ വിഷയം?

  "ആ നീൾമിഴികളും തൂമന്ദഹാസവും
    മായില്ല മനതാരിൽ മരണം വരെ
     ഇനിയൊരു ജൻമത്തിലെങ്കിലും നീ
     എനിക്കെന്റേതു മാത്രമായ് തീരുവാനായ്
     ഒരു നൂറു ജൻമം ഞാൻ കാത്തിരിക്കാം "

ഭഗവാനേ...കാലമാടൻ രണ്ടും കൽപ്പിച്ചാണല്ലോ?

നാടു മുഴുവൻ നടന്നിട്ടാണ് മനസ്സിനു പിടിച്ച ഒന്നിനെ കിട്ടിയത്..കഷ്ടപ്പാടും പ്രാരാബ്ദങ്ങളുമൊക്കെ തീർന്നു ഒന്നു ജീവിക്കാൻ തുടങ്ങിയേ ഉള്ളൂ..ഞാൻ ശ്രീമതിയുടെ മറുപടി നോക്കി.

 ."ഈ ജൻമം മാത്രമല്ല. ഇനിയേഴു ജൻമവും ഈ താലിയും. .അതിന്റെ ഉടയോനെയും മതിയെനിക്ക്..മോൻ അടുത്ത മഴക്ക് മുന്നേ സ്ഥലം വിടാൻ നോക്കൂ...ആ പരിപ്പ് ഈ കലത്തിൽ വേവൂല്ല..

"ശോ...ഞാനൊന്നു തരളിതനായി.എന്നാലും അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ. ."ഏഴു ജൻമമൊക്കെ നിന്നെ എങ്ങനെ സഹിക്കാൻ. .."?

ഞാൻ ഒന്നു ചിരിച്ചു. ."ഞാൻ സഹിക്കും മോനേ..."അതെന്താ അത്രയും ഇഷ്ടപ്പെട്ടതു കൊണ്ടാണോ?..വിടില്ല ഞാൻ. .."അതൊരു വലിയ രഹസ്യം ആണ് അരുണേട്ടാ"..ഓഹോ എന്നാലതറിഞ്ഞിട്ടേ കാര്യം ഉള്ളൂ ഇനി. .

     
എണീറ്റു പോകാൻ ഒരുങ്ങുകയാണ് മൂപ്പത്തി. ..ഞാൻ കയ്യിൽ പിടിച്ചു വലിച്ചു എന്റെ അടുത്തിരുത്തി..ഞാനും അറിയട്ടപ്പാ...നീ പറ. ..നമ്മളൊന്നല്ലേ. . ആരോടും പറയില്ല. .അവളെന്റെ കയ്യിൽ പിടിച്ചു .കണ്ണിലേക്കു നോക്കി. ..പിന്നെ മെല്ലെ ചോദിച്ചു.

 ."എനിക്ക് പനി വരുമ്പോൾ പുലരും വരെ കഞ്ഞിയും ഗുളികയുമായി എനിക്ക് കൂട്ടായി ഇരിക്കുന്നതാരാ?" അതുപിന്നെ. ..ഞാൻ തന്നെ. .

"എല്ലാ രണ്ടാം ശനിയാഴ്ചയും എന്റെ കൂടെ ഫ്ളാറ്റ് ക്ളീൻ ചെയ്യണതാരാ?"ശൊ...ഈ പെണ്ണിന്റെ ഒരു കാര്യം. ..ഇതൊക്കെ എന്ത്...എന്ന ഭാവത്തിൽ ഞാൻ. ."
നിന്ന നിൽപ്പിൽ ഫോൺ ചെയ്ത്. ."ഇന്നെനിക്കൊന്നും ഉണ്ടാക്കാനുള്ള മൂഡില്ല..പാർസൽ വാങ്ങിയാലോ.".ചോദിച്ചാൽ. .ശരി ..പറഞ്ഞു വാങ്ങി കൊണ്ട് വരണതാരാ?"എനിക്ക് രോമാഞ്ചം വന്നു തുടങ്ങി. ."മഴയത്തു ബൈക്കിൽ പോണന്ന് പറയുമ്പോൾ. . .കണ്ണിലേക്കു വെള്ളം വീണു വേദനിച്ചിട്ടും ..കറങ്ങാൻ കൊണ്ട് പോണതാരാ?"അന്ന് കുട്ടിക്കളി മാറീല്ലേന്നും പറഞ്ഞു അവളെ വഴക്ക് പറഞ്ഞതോർത്തപ്പോൾ എനിക്ക് എന്നോടു തന്നെ ദേഷ്യം വന്നു ഇന്ന്. ..

   
 "നാട്ടിൽ പോയാൽ എന്നെ എന്റെ ഇഷ്ടത്തിന് മതിയാവോളം ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ വിടണതാരാ?"ഞാനാകെ വല്ലാതായി...അവളുടെ മുഖത്ത് നോക്കി. .എന്തൊരു ഭംഗി ആണവളെ കാണാൻ. .ഇതായിരിക്കും ലാലേട്ടൻ പറഞ്ഞത്. .സ്വന്തം ഭാര്യയുടെ ഭംഗി കാണാൻ അയലത്തെ ജനലിലൂടെ നോക്കിയാൽ മതിയെന്ന്

അവൾ തുടരുകയാണ്. .."കഴിഞ്ഞ ലീവിന് നാട്ടിൽ പോയപ്പോൾ എനിക്ക് ജംഗിൾ ബുക്ക്  കാണണമെന്ന് വാശി പിടിച്ചപ്പോൾ കണ്ണൂർ ജില്ലയിൽ റിലീസ് ഇല്ലാത്തതിനാൽ കോഴിക്കോട് വരെ ഡ്രൈവ് ചെയ്തു..അഞ്ച് മണിക്കൂർ കാത്തിരുന്നു..കൂട്ടിരുന്നു സിനിമ കണ്ടതാരാ?"

എന്റെ രോമാഞ്ചം പൂർണമായി. .. അതൊക്കെ എന്റെ കടമ അല്ലേടാ...?ഞാനവളെ ചേർത്ത് പിടിച്ചു..എന്നിട്ട് മനസ്സിൽചിരിച്ചു. .ഇത്രേയുള്ളൂ പെൺമനസ്..ഞാനാരാ മോൻ.....
.അവളെന്നെ ഒന്നൂടെ മുറുകെ പിടിച്ചു എന്നിട്ട് തുടർന്നു..."ഇതൊക്കെ നിങ്ങൾ ജനിച്ചപ്പോളേ ഉള്ള ശീലമല്ലാലോ?ഇത്രയും വർഷങ്ങൾ കൊണ്ട് ഞാൻ കഷ്ടപ്പെട്ടു ശീലിപ്പിച്ചതല്ലേ?"ഞാനൊന്നു ഞെട്ടി. ..

   
"ഇനിയൊരുത്തന്റെ പുറകെ പോയി. ..അവനെ ഇതൊക്കെ പഠിപ്പിച്ചു വരാൻ ഇനിയും കുറെ വർഷങ്ങൾ വേണ്ടേ?നിങ്ങൾക്കിതൊക്കെ ശീലായതു കൊണ്ട് അങ്ങനങ്ങ് ചെയ്തു പൊയ്ക്കോളും...ഇനിയുള്ള ജൻമങ്ങളിലും..."

എന്റെ ഞെട്ടൽ പൂർണ്ണമായി...വെറുതെ അല്ല കവി പാടിയത് സ്ത്രീ ഒരു പ്രഹേളിക ആണെന്ന്. .
എട്ടിന്റെ പണി ആയിപോയല്ലോ ഭഗവാനേ....
എടീ....ഭദ്രകാളീ...നിന്നെ ഞാൻ ശരിയാക്കി തരാടീന്നും പറഞ്ഞു എണീക്കുമ്പോളേക്കും അവളോടിക്കഴിഞ്ഞു..പുറകെ ഓടാൻ അറിയാഞ്ഞിട്ടല്ല...ഓട്ടത്തിനിടയിലെങ്ങാൻ അവളുരുണ്ട് വീണാൽ ..ഞാൻ തന്നെ വേണം കാലു തിരുമ്മാനും... ഹോസ്പിറ്റലിൽ കൊണ്ട് പോകാനും. ..അതുകൊണ്ട് ഞാനൊരു പുളിച്ച ചിരിയോടെ കിടക്കയിൽ തന്നെ ഇരുന്നു. ..
______________

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ഇനി നിങ്ങൾ ഒന്ന് ആലോചിച്ചുനോക്കൂ..



പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടം...

മുകളിൽ നിന്നും സൂപ്പർവയ്സർ
താഴെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന
പണിക്കാരനോട് എന്തോ പറയാൻ വേണ്ടി വിളിച്ചു..

എന്നാൽ തിരക്കിലും ബഹളത്തിലും പെട്ട പണിക്കാരന് അത് കേൾക്കാൻ
സാധിച്ചില്ല.

വിളിച്ചു വിളിച്ചു
മതിയായപ്പോൾ സൂപ്പർവയ്സർക്ക്
ഒരാശയം തോന്നി..

അടുത്ത് ഒരു ചെറിയ
കല്ല് കിടക്കുന്നു..

അതെറിഞ്ഞു
നോക്കിയാലോ?

വേണ്ട.

അയാൾക്ക്
വേദനിചെങ്കിലോ?

വേറൊരു പണി ചെയ്യാം..

ഉടനെ അയാൾ
പോക്കെറ്റിൽ നിന്നും 50 രൂപ
നോട്ടെടുത്ത് താഴെ ഇട്ടു..

കാശ് കാണുമ്പോൾ പണിക്കാരൻ മുകളിലേക്ക്
നോക്കാതിരിക്കില്ല എന്നായിരുന്നു
അയാളുടെ കണക്കു കൂട്ടൽ..

രൂപ താഴെ വന്നു
വീണു..5o രൂപ കണ്ട പണിക്കാരൻ
ചുറ്റും നോക്കി..

ആരും കാണുന്നില്ലെന്ന്
ഉറപ്പുവരുത്തിയ ശേഷം അത് എടുത്തു..

ഇത് കണ്ട് സൂപ്പർവയ്സർ ഞെട്ടിപ്പോയി..

എന്നാൽ ശരി...
500 രൂപ ഇട്ടു നോക്കാം..
500 രൂപ കണ്ടാൽ താഴെ വീഴുന്നത് കണ്ടാൽ
എന്തായാലും അദ്ദേഹം മുകളിലേക്ക്
നോക്കാതിരിക്കില്ല.

അങ്ങനെ ഇപ്രാവശ്യം 500 രൂപ എടുത്ത് താഴെ ഇട്ടു.

പണിക്കാരൻ ഇപ്പോൾ
മുകളിലേക്ക് നോക്കും എന്ന് കരുതിയ
സൂപ്പർവയ്സർക്ക്
വീണ്ടും തെറ്റി..

നോക്കിയില്ലെന്നു
മാത്രമല്ല, ആരെയും ചുറ്റും നോക്കാതെ കാശെടുത്ത്
പോക്കെട്ടിലിട്ടു..


ഇതുകൊണ്ടൊന്നും കാര്യമില്ല എന്ന് മനസ്സിലാക്കിയ സൂപ്പർവയ്സർ
ആദ്യം കണ്ട കല്ലെടുത്ത് എറിയാൻ
തന്നെ തീരുമാനിച്ചു..

കല്ല് ശരീരത്തിൽ
വീണതും പണിക്കാരൻ
വേദനയോടെ മുകളിലേക്ക്
നോക്കി...

അതാ അവിടെ തന്റെ സൂപ്പർവയ്സർ
എന്തോ പറയുന്നു...

50 രൂപയും 500രൂപയും
എവിടുന്നു വന്നു എന്ന് ഇപ്പോൾ
പണിക്കാരനു മനസ്സിലായി..

ഇത് കഥ....

ഇനി നിങ്ങൾ ഒന്ന് ആലോചിച്ചുനോക്കൂ..

ഇത് പോലെ ,
ഈ പണിക്കാരന്റെ അവസ്ഥ
തന്നെയല്ലേ നമ്മിൽ പലർക്കും...

അല്ലാഹു നമ്മെ നേരായ പാതയിലേക്ക് പല
പല രീതിയിൽ
മാർഗദർശനം നല്കിക്കൊണ്ടിരി
ക്കുന്നു...

നമുക്ക് ധനമായും സന്താനങ്ങളായും വീടായും കുടുംബമായും
നല്ല ആരോഗ്യമായും പല പല അനുഗ്രഹങ്ങൾ
നല്കിക്കൊണ്ടിരിക്കുന്നു
എന്നാൽ...!!!

നാമോ?

അനുഗ്രഹങ്ങൾക്ക്
നന്ദി പോയിട്ട് അത് തന്നവനെ ഒന്ന് ഓർക്കാനോ സ്തുതിക്കാണോ സമയമില്ലാതെ ഈ
ലോക ജീവിതത്തിൽ മുഴുകിയിരിക്കുന്നു..


അങ്ങനെയിരിക്കുമ്പോൾ
നിങ്ങൾക്ക്
അല്ലാഹുവിന്റെ ഒരു ചെറിയ
പരീക്ഷണം...

ഒരു രോഗമായോ,
കടമായോ, കുടുംബപ്രശ്നമായോ നിങ്ങളെ വേദനിപ്പിക്കുമ്പോൾ
ഉടനെ നിങ്ങൾ മുകളിലേക്ക് കൈകൾ
ഉയർത്തുന്നു...


നാഥനോട് പ്രാർത്ഥിക്കുന്നു...

ഇനി പറയൂ...

ഒരു വേദന വന്നിട്ട് വേണോ നമുക്ക് അല്ലാഹുവിനോട് പ്രാർഥിക്കാൻ?

ഒരു വിഷമം വന്നിട്ട് വേണോ നമുക്ക് അവനോട് ആവലാതികൾ പറയാൻ?

നമസ്കരിക്കാൻ?

 നോമ്പ് പിടിക്കാൻ?

ഹജ്ജ് ചെയ്യാൻ?

എന്തിനേറെ,

ഒന്ന് ഇസ്ലാമികമായി വേഷം ധരിക്കാൻ പോലും?

നാം എപ്പോഴും അവന്റെ അനുഗ്രഹങ്ങൾക്ക്
നന്ദിയുളളവർ ആയിരിക്കണ്ടേ?


നമ്മുടെ ശരീരം,
ആരോഗ്യം,
കുടുംബം ,
കുട്ടികൾ,
ജോലി,
സമൂഹം...

ഇതെല്ലാം അല്ലാഹുവിന്റെ അനുഗ്രഹങ്ങളല്ലേ.?

ആലോചിച്ചു നോക്കൂ....
ഇനി ഒന്ന്
ആത്മാർഥമായി അൽഹംദുലില്ലാഹ് എന്ന്
പറയൂ....

നമ്മെയും ഈ
ലോകത്തെയും എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ച.

അല്ലാഹു തന്നെ വലിയവൻ...

അല്ലാഹു അക്ബർ....

2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

പെങ്ങൾ ....

കേൾക്കുമ്പോ തന്നെ
വാത്സല്യത്തോടെ ചേർത്തു
പിടിക്കാൻ തോന്നുന്നൊരു വാക്കു ...

പെങ്ങൾ ഇത്താത്തയായിട്ടാണേൽ ഉമ്മയുടെ പ്രതിരൂപമാണെന്നു
തോന്നിപ്പോവും ...

അധികാര ഭാവത്തിലുളള ശാസന
...
സ്നേഹപൂർണമായ കരുതലോടെയുളള
ഉപദേശ നിർദ്ദേശങ്ങൾ ...

വാത്സല്യത്തോടെയുളള
പരിഭവം പറച്ചിലുകൾ ..

ആ ഓർമകൾ പോലും കണ്ണു
നനയിച്ചേക്കാം
ചിലപ്പോഴൊക്കേം ..

ഒരേ പ്രായത്തിലുളളതാണേൽ
എടാന്നേ വിളിക്കുളളൂ ...

ആങ്ങളക്കൊരു കൂട്ടുകാരിയുണ്ടെന്നു
അറിയുന്നത് പോലും അവളിലെ
കുശുമ്പിയെ വിളിച്ചുണർത്തും...

അവളറിയാതെ ഒരു ചുവടു പോലും
മുന്നോട്ടു വെക്കരുതെന്ന
ഉഗ്രശാസനം നൽകും ...

പരിഭവത്തേക്കാളേറെ
പിണങ്ങാനാവും ഇഷ്ടം ...

പിറകേ നടന്നു പിണക്കം
മാറ്റുമ്പോ ആ മുഖത്തുണ്ടാവുന്ന
തിളക്കം കണ്ടു നിലാവു
പോലും നാണിച്ചു പോവും ...

കുഞ്ഞു കാര്യങ്ങൾ പോലും വലിയ സംഭവങ്ങളായി
മാറുമെന്നറിയുക
സമപ്രായത്തിലൊരു
പെങ്ങളുണ്ടാവുമ്പോഴാണ് ...

പെങ്ങളൊരു അനിയത്തിക്കുട്ടിയായാൽ
ജീവിതത്തിനൊരു ഗമയൊക്കെ ഉണ്ടാകും ...

കരുതലിന്റെ നോട്ടങ്ങൾ
കൊണ്ടവൾക്കു സംരക്ഷണ
വലയമേകും ...

ഒന്നു പിണങ്ങി നിക്കാന്നു
വെച്ചാൽ പോലും
സമ്മതിക്കുകേല ...

ഇക്കാക്കന്നു വിളിച്ചു പിറകേ
നടന്നു സ്വൈര്യം കെടുത്തും ...

എന്തേലും കാര്യമാവശ്യപ്പെടുമ്പോ ഇക്കാക്കാന്റെ അധികാര ഭാവത്തോടെ ഉപദേശ നിർദ്ദേശങ്ങൾ
കൊടുക്കുമ്പോഴാണ് കുഞ്ഞു
പെങ്ങളുണ്ടാവുന്നതിന്റെ
സുഖമറിയുക ...

തന്നോടുളളതിനേക്കാൾ
സ്നേഹം മറ്റാരോടോ
ഉണ്ടെന്നറിയുമ്പോ ആ
നക്ഷത്രക്കണ്ണുകൾ നിറഞ്ഞു തുളുമ്പിയെന്നു വരും ...

കുഞ്ഞു വായിലെ വലിയ
വർത്തമാനം കേക്കുമ്പോ
അറിയാതെ പുഞ്ചിരിക്കും ...

കുപ്പിവളക്കിലുക്കം പോലുളള
ചിരിപോലും മനസ്സിലൊരു
വസന്തം തീർക്കും ...

കാണാമറയത്തായാലും നേർക്കാഴ്ചകൾക്കു
മുന്നിലായാലും കൂട്ടിനൊരു
ആങ്ങളയുണ്ടെന്നുളള തോന്നൽ മതി പെങ്ങളൂട്ടിക്ക് ഏത് പ്രതിസന്ധിയെയും
നേരിടാൻ ...

ആങ്ങളയെന്ന വാക്കു രക്തബന്ധം കൊണ്ടുണ്ടാവുന്ന വെറുമൊരു ഓർമ്മപ്പെടുത്തലല്ല ...
മറിച്ച് വലിയൊരു
ഉത്തരവാദിത്വമാണ്...

കൂടെപ്പിറക്കാതെ പോയ
ഒരുപാടു പെങ്ങന്മാർക്ക്
സമൂഹത്തിൽ അന്തസ്സോടെ
അഭിമാനത്തോടെ തലയുയർത്തി
നടക്കാൻ.....

എല്ലാ പെങ്ങന്മാർക്കും.. ആങ്ങളമാർക്കുമായ്‌ സമർപ്പിക്കുന്നു..
z @ c

'നാലു ബെഞ്ചു നിയമം'


ഒന്നാം ബെഞ്ചിലിരിക്കുന്നവർ അസാദ്ധ്യ 'പഠിപ്പിസ്റ്റു'കളാണു്. ക്ലാസ്സിലെടുക്കുന്ന എല്ലാ പാഠവും അതും കൂടാതെ ടീച്ചറുടെ വായിൽനിന്നുവീഴുന്ന ഓരോ മൊഴിമുത്തും അവർ ഒപ്പിയെടുത്ത് ഓർമ്മയിൽ സൂക്ഷിക്കും. ഗൃഹപാഠം മുഴുവൻ ചെയ്യും.

ഒന്നാം ബെഞ്ചിലിരിക്കുന്നവൻ എങ്ങാനും ഒരു ദിവസം ക്ലാസ്സിൽ വന്നില്ലെങ്കിൽ അതു് സ്കൂൾ മുഴുവൻ പരക്കുന്ന സ്കൂപ്പ് വാർത്തയായിരിക്കും.

രണ്ടാം ബെഞ്ചിലിരിക്കുന്നവർ അത്രയ്ക്കും പുസ്തകപ്പുഴുക്കളല്ല. ഇടയ്ക്കു കളിക്കാൻ വിട്ടാൽ അത്യാവശ്യം പുറത്തിറങ്ങാനും ഓടിപ്രാന്തി കളിക്കാനും അവർക്കു വിരോധമില്ല. ക്വിസ്സിലും യുറീക്കടെ പരീക്ഷയിലും കലാപരിപാടികളിലും പങ്കെടുക്കാനും ചെറിയ മനസ്സുണ്ടു്. അത്രക്ക് ഏ-പ്ലസ്സല്ലെങ്കിലും അത്യാവശ്യം ഏ-യൊക്കെകിട്ടും. സന്തോഷ് പണ്ഡിറ്റ് പറഞ്ഞതുപോലെ, “നീ വലിയവനായിരിക്കാം. പക്ഷേ അതുകൊണ്ട് ഞാന്‍ ചെറിയവനാണെന്ന് കരുതരുത്”എന്നതാണവരുടെ മനോഭാവം.

മൂന്നാംബെഞ്ചുകാർക്കു് ക്ലാസ്സിലുളളത്ര തന്നെ ശ്രദ്ധ പുറത്തെ കാര്യങ്ങളിലുമുണ്ടാവും. ഉപ്പുമാവു് / ഉച്ചക്കഞ്ഞി വിളമ്പുന്നതുമുതൽ സ്കൂളിലെ സോഷ്യൽ സർവ്വീസ് പ്രസ്ഥാനം മുഴുവൻ അവരുടെ കയ്യിലായിരിക്കും. "പഠിപ്പിത്തിരികുറവാണെങ്കിലും പരോപകാരിയാണു" എന്നു മാഷമ്മാരെക്കൊണ്ടു് പറയിപ്പിക്കാനും അവർക്കാവും. പരീക്ഷയ്ക്കു പാസ്സാവാൻ ഇത്തിരി കോപ്പിയടിയൊക്കെ ആയാലും കുഴപ്പമില്ല എന്നും അവർക്കുണ്ടു്.

നാലാംബെഞ്ചിലെ 'കളകൾ'ക്ക് സ്കൂൾ സിസ്റ്റം തന്നെ ഒരു ബോറു പരിപാടിയാണു്. ദ്വിമാനചരങ്ങളുടെ കണ്ണുകടിയും ഉത്തര അത്‌ലാന്റിക് മന്ദോഷ്ണപ്രവാഹത്തിന്റെ നീരുവീഴ്ച്ചയും മുഹമ്മദ് ഘസ്നിയുടെ പല്ലുവേദനയുമൊക്കെ ഒരാവശ്യവുമില്ലാതെ എന്തിനുപഠിക്കണം എന്നതാണവരുടെ ചോദ്യം. "ഒന്നുകിൽ ആശാന്റെ നെഞ്ചത്തു്, അല്ലെങ്കിൽ കളരിക്കു പുറത്ത്". എന്തുവന്നാലും ആ ചന്തുമാരെ തോൽപ്പിക്കാൻ ആർക്കുമാവില്ല, മക്കളേ.

നന്നായി പഠിച്ചുപാസ്സായി ഒന്നാംബെഞ്ചുകാർ ഡോക്ടറോ എഞ്ചിനീയറോ ആവും.
ആവശ്യത്തിനു മാർക്കില്ലാതെ പോയതിനാൽ രണ്ടാംബെഞ്ചുകാർ വല്ല എക്ക്ണോ-മിക്സോ ഫിലോസഫിയോ ഒക്കെ പഠിച്ച് വല്ല സാദാ ബിരുദവും വാങ്ങും.
മൂന്നാംബെഞ്ചുകാർ സ്കൂൾ ലീഡർ, കോളേജ് യൂണിയൻ, പഞ്ചായത്തുകമ്മിറ്റി, ജില്ലാതല സമിതി വഴി രാഷ്ട്രീയത്തിൽ കടക്കും.
നാലാംബെഞ്ചിലെ 'കള'കൾ സ്കൂൾപഠിപ്പുതന്നെ മുഴുവനാക്കുക കഷ്ടിയായിരിക്കും. അവർ പഠിപ്പുപരിപാടിയൊക്കെ ഉപേക്ഷിച്ച് ഒന്നുകിൽ അരിക്കച്ചവടം തുടങ്ങും, അല്ലെങ്കിൽ ഒരു മൊബൈൽഷോപ്പിന്റെ കടയിടും.

പത്തിരുപതു വർഷം കഴിയുമ്പോൾ,
ഒന്നാംബെഞ്ചുകാർ സ്ഥലം ഡിസ്പൻസറിയിലെ ഡോക്ടർ അല്ലെങ്കിൽ വൈദ്യുതിബോർഡിലെ സെക്ഷൻ എഞ്ചിനീയർ,
രണ്ടാം ബെഞ്ചുകാർ IAS എഴുതിയെടുത്തു് കളക്ടർ, ജോയിന്റ് സെക്രട്ടറി ഇങ്ങനെ വല്ലതുമായി മാറും.
മൂന്നാം ബെഞ്ചുകാർ സ്ഥലം എം.എൽ.എ, അല്ലെങ്കിൽ എം.പി., തുടർന്നു് മന്ത്രി...
നാലാം ബെഞ്ചുകാർ കച്ചവടം വികസിപ്പിച്ച് റിയൽ എസ്റ്റേറ്റ്, പാറമട, ജ്വല്ലറി, ഗവണ്മെന്റ് കരാർ, അബ്കാരി തുടങ്ങിയ പരിപാടികളിലേക്കു മാറും.

എന്നിട്ട് നാലാം ബെഞ്ചിൽ പഠിച്ചിരുന്ന മുതലാളിമാർ മൂന്നാംബെഞ്ചിലെ രാഷ്ട്രീയക്കാരെ വരുതിയിൽ നിർത്തും.

മൂന്നാംബെഞ്ചിലെ രാഷ്ട്രീയക്കാർ രണ്ടാംബെഞ്ചുകാരായിരുന്ന സെക്രട്ടറിമാരോടും കളക്ടർമാരോടും കൽപ്പിക്കും.

രണ്ടാംബെഞ്ചിലെ മേലുദ്യോഗസ്ഥന്മാർ ഒന്നാം ബെഞ്ചിലെ ഡോക്ടർമാരെയും എഞ്ചിനീയർമാരെയും നിയന്ത്രിക്കും.

അങ്ങനെ ഒടുക്കാം ബെഞ്ചിലെ ഒടുക്കാമത്തെ 'കള' ഒടുവിൽ മുഖ്യ മന്ത്രിവരെ ആയെന്നിരിക്കും!


വായിച്ചപ്പോൾ കുറച്ച് സത്യമില്ലേ എന്ന് തോന്നുന്നില്ലേ....