ഹലോ ഉമ്മാ , ഞാനിന്നു കുറച്ചു നേരം വൈകുംട്ടോ ,
മോനെ നീ എവിടാടാ ഇപ്പൊ ...?
ഞാൻ ഫ്രെണ്ട്സിന്റെ കൂടെ ടൌണിലാ ,ഫുഡ് ഞാൻ ഇവിടുന്നു കഴിച്ചോളാം ,
മോനെ ഉപ്പച്ചി അറിഞ്ഞാൽ ചീത്ത കേൾക്കുംട്ടോ ,
ഉമ്മ എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചു നിരത്ത് പീസ് .
ഹ്മ് ..
അവനെവിടെപോയെടി ഇത്രേം നേരമായല്ലോ ..?
അവൻ ഫ്രെണ്ട്സിന്റെ കൂടെ എവിടെയോ പോയതാ ഇപ്പൊ വരും
അവനോടു ഞാൻ പറഞ്ഞതല്ലേ രാത്രി ഇങ്ങനെ കരങ്ങരുതെന്നു ,ഹ്മ് അവൻ ഇങ്ങോട്ട് വരട്ടെ കാണിച്ചുകൊടുക്കാം ഞാൻ ,
ദേ നിങ്ങളൊന്നും ചെയ്യണ്ട അവനെ , വെറുതെ അവനെ വിഷമിപ്പിക്കണ്ടാട്ടോ ,
അങ്ങനെ നേരം ഒരുപാട് വൈകി അവനെത്തി , ലൈറ്റെല്ലം അണച്ചിരുന്നു എല്ലാരും ഉറങ്ങി , അവരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഉമ്മറത്ത് കിടന്നു , സമയം രാത്രി 2 മണി കഴിഞ്ഞിരുന്നു ...
പെട്ടന്ന് ഫോണ്‍ റിംഗ് ചെയ്തു ,അവൻ അറ്റന്റ് ചെയ്തു " ഹലോ "
"മോനെ നീ എവിടെടാ ഉമ്മച്ചി കുറെനെരായിട്ടോ കാത്തിരിക്കുന്നു "
അവന്റെ മനസ്സൊന്നു പിടഞ്ഞു ,സങ്കടം വന്നു ,കണ്ണുകൾ നിറഞ്ഞു ,ഇത്രേം നേരമായിട്ടും എന്നെ കാത്തിരുന്ന ഉമ്മ , അത് ഉമ്മയ്ക്ക് മാത്രമേ കഴിയൂ ...
താൻ പുറത്തുണ്ടെന്ന് പറഞ്ഞു , ഉമ്മ കതകു തുറന്നു ,അവൻ അകത്തു കടന്നു റൂമിലേക്ക് ശബ്ദമുണ്ടാക്കാതെ നടന്നു "ഉപ്പ എണീറ്റാലോ ..?" അങ്ങനെയാവാൻ നിദ്രയിലേക്ക് യാത്രയായി ...
ഉമ്മ ശബ്ദമുണ്ടാക്കാതെ റൂമിലേക്ക് നീങ്ങി ഉപ്പയുടെ അരികിൽ കിടന്നു ,അപ്പോളതാ ഒരു ശബ്ദം
"അവൻ വന്നോടി ..? വല്ലതും കഴിച്ചിട്ടുണ്ടോ അവൻ ...?
"ഉമ്മ ഉടനെപറഞ്ഞു : ഇങ്ങളല്ലേ അവന്റെ മുന്നില് മസില് പിടിച്ചു നടക്കുന്നെ ,എന്നിട്ടിപ്പോ ..?
ഉടനെ മറുപടി : " എടീ അവന്ക്ക് നമ്മളല്ലേ ഉള്ളൂ ,അവനെന്റെ അല്ലെ ചോര , എനിക്കറിയാം അവനെ , കുറച്ചൊക്കെ ഉപദെഷിച്ചില്ലെൽ നമുക്ക് കൈവിട്ടു പോകില്ലെടി നമ്മുടെ പൊന്നുമോനെ ...!!!
അതെ , ഇവരെയാണോ നമ്മൾ വൃദ്ധ സതനങ്ങൾക്ക് നൽകുന്നത് ...?
മാതാവിലൂടെ സ്നേഹം തുടിക്കുമ്പോൾ പിതാവിലൂടെ സംരക്ഷണം അനുഭവിക്കുന്നതാണ് കുടുംബം ...
ഇവരാണ് നമ്മുടെ നിധി , അതിന്റെ വില നഷ്ടപ്പെട്ടവര്ക്ക് മനസ്സിലാകും , സ്നേഹിക്കുക ,വാരിയെടുക്കുക ,അവര്ക്ക് കൈ താങ്ങാകുക .
.....Zac കിഴക്കേതില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ