2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

ആദ്യ രാത്രി.


ആദ്യ രാത്രി.

ഈ രാത്രി ഇരുട്ടറയുടെതാണ്.... നിറങ്ങള്‍ക്ക് പകരം ഇരുട്ട് കൊണ്ട് ചായം മുക്കിയ അറ. കല്ല്‌ കൊണ്ടും ചെളി കൊണ്ടും ഭദ്രമാക്കിയ മേല്‍ക്കൂര.... പ്രകാശ പ്രസരണമോ വായു സഞ്ചാരമോ ഇല്ലാത്ത ചെറു മുറി. പാമ്പുകളും പുഴുക്കളും സംഘത്തോടെ അതിഥികളാകുന്ന അതിഥി മന്ദിരം. ഉറ്റവരും ഉടയവരും കൊണ്ട് ചെന്നാക്കുന്ന അനാഥാലയം.... ശരീരം വെള്ള കൊണ്ട് പൊതിയപ്പെട്ട നീ തനിച് കിടക്കേണ്ട ഭവനം..... ഇവിടേക്ക് എത്തിച്ചവര്‍ പിന്തിരിഞ്ഞു നടക്കുന്നത് കാതോര്‍ത്തു കേള്‍ക്കാന്‍ മാത്രം വിധി നിന്നെ സമ്മതിക്കുന്ന മാളം.

ഇവിടെയത്രേ ആദ്യ രാത്രി യാഥാര്ത്യമാകുന്നത്. വിരഹ ദുഖത്തിന്റെ ,പ്രയാസത്തിന്റെ,വിഹ്വലതയുടെ ആദ്യ രാത്രി.... ഖബറിന്റെ ഘനാന്ധകാരത്തില്‍ നാമൊറ്റക്ക്...ആരോരുമില്ലാതെ...

ഇവിടെ സുഖ ദുഃഖങ്ങള്‍ പങ്കുവെക്കാന്‍ ഭാര്യയില്ല. മനം കുളിര്‍പ്പിക്കാന്‍ മക്കളില്ല. തലോടി ആശ്വസിപ്പിക്കാന്‍ ഉമ്മയില്ല. നെടുവീര്‍പ്പിടാന്‍ ഉപ്പയില്ല. ആഘോഷിക്കാന്‍ കൂട്ടുകാരില്ല. സല്ലപിക്കാന്‍ സഹയാത്രികരില്ല.

കുഴിമാടം വരെ അനുഗമിച്ചവര്‍, മക്കള്‍ ,സഹോദരങ്ങള്‍,അയല്‍വാസികള്‍ നമ്മെ ഇരുട്ടറയില്‍ തള്ളി ഭൌതിക വ്യവഹാരങ്ങളില്‍ മുഴുകും . നാമൊ ഒരതാണിക്ക് വേണ്ടി ചുറ്റുപാടും കണ്ണോടിക്കും...

അതോടെ നാം പുഴുക്കള്‍ക്ക് വിഭവമാകും. ഇഴജന്തുക്കള്‍ നമ്മില്‍ കയറിയിറങ്ങും. ബാക്ടീരിയകലാല്‍ ജീര്‍ന്നിക്കും. .. ഇതോടെ എല്ലാത്തിനും പരിസമാപ്തിയായോ. ഇല്ല. ഇത് അനന്തമായത് അനുഭവിക്കുന്നതിന്നു മുന്‍പുള്ള ഒരു ഘട്ടം മാത്രം.

ഗര്‍ഭസ്ഥ ശിശു ഉമ്മയുടെ കുടുസ്സു ഗര്‍ഭ പാത്രത്തില്‍ നിന്ന്, പൂക്കളും നിലാവും സാഗരവും നിറഞ്ഞ , വേദനയും കണ്ണീരും സന്തോഷവും ഇടകലര്‍ന്ന പുതിയൊരു ഭൂലോക ജീവിതത്തിന്നു വേണ്ടി സമയവും കാത്തിരിക്കുന്നത് പോലെ,കര്‍മ്മ ഭാണ്ടവും പേറി യഥാര്ത്ത ‍ ജീവിതത്തിന്നു വേണ്ടി ഓരോ സെക്കന്ദിലും കാതിരിക്കുന്നവരാകുക നാം.
കാരണം , ഓര്‍ക്കുക 'നാമും മരണവും തമ്മിലുള്ള ദൂരം ഒരു നെഞ്ചു വേദനയത്രേ.



         ഇനിയും കാത്തിരിക്കുകയാണോ നന്മ ചെയ്യാന്‍ ..........
                        നമുക്ക് തിരക്കാണ് അല്ലേ .......    
          അതെ സമയം ഇല്ല ഒന്നിനും ...........
           ഖബറില്‍     എത്തിയാല്‍ സമയം കിട്ടും ....................

....Zac കിഴക്കേതില്‍

2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

മദ്യ നിരോധനം


മദ്യ നിരോധനം


80 വർഷങ്ങൾക്കു മുന്പ് അമേരിക്കയിൽ ഒരു
ബിൽ വന്നു. ‘സന്പൂർണ്ണ മദ്യ നിരോധനം’.
നിയമം നടപ്പിലാക്കാൻ സർക്കാർ ഉത്തരവിട്ടു.
പോലീസ് നിയമപാലനത്തിന് രംഗത്തെത്തി.
മദ്യപിക്കുന്നവരെയും മദ്യം വിൽക്കുന്നവരെയു
ം തടവിലിടാൻ തുടങ്ങി. നിയമം നടപ്പിലാക്കാൻ
മില്ല്യൺ കണക്കിന്
ഡോളറുകളും ചെലവഴിച്ചു.
പതിനായിരക്കണക്കിന് മദ്യപന്മാരെ കൊണ്ട്
അമേരിക്കൻ ജയിലുകൾ നിറഞ്ഞു.
പതിനായിരകണക്കിന് ആളുകൾ
നിയമപാലനത്തിൻറെ പേരിൽ കൊല്ലപ്പെട്ടു.
എന്നിട്ടും ജനങ്ങൾ കുടി നിർത്തിയില്ല. ഒടുവില്
നാല് വർഷങ്ങൾക്കു ശേഷം ശക്തമായ
ഭരണസംവിധാനമുള്ള അമേരിക്കൻ
ഭരണകൂടം മദ്യപന്മാർക്ക് മുന്പിൽ മുട്ടുകുത്തി.
ബിൽ പിൻവലിച്ചു. അമേരിക്കയിൽ
വീണ്ടും മദ്യം അനുവദനീയം !!!
ഇനി നിങ്ങൾ 1400 വർഷങ്ങൾകു മുന്പ്
മദീനയിലെക്കൊന്നു എത്തി നോക്കുക.
അവിടെയതാ പ്രവാചകൻ മുഹമ്മദ് (s)
മദ്യം നിരോധിച്ചു കൊണ്ട് ഉത്തരവിടുന്നു.
ഉത്തരവ് കേൾക്കേണ്ട
താമസം ജനം തങ്ങളുടെ കയ്യിലുള്ള
മദ്യസംഭരണികൾ മുഴുവനും ഒഴുക്കിക്കളയുന്നു.
മദീനയുടെ മണൽതരികളിലൂടെ മദ്യം പുഴപോലെ ഒഴുകി.
നിയമം നടപ്പിലാക്കാൻ പോലീസ്
സംവിധാനങ്ങളില്ല.
തോക്കും പീരങ്കിയും ഉപയോഗിച്ചില്ല. ഒരു
ദിനാർ പോലും ചെലവഴിച്ചുമില്ല.
പക്ഷെ പ്രവാചകൻ (s) ഒരൊറ്റ വാക്കിൽ
മദ്യം നിരോധിക്കപ്പെട്ടു.
മദ്യം ഒഴിച്ചുകൊണ്ടിരുന്ന അനസ്(r) എന്ന
സഹാബി ഉത്തരവ്
കേട്ടതും മദ്യച്ചഷകം ദൂരേക്ക്
വലിച്ചെറിഞ്ഞു, മദ്യം കുടിച്ചുകൊണ്ടിര
ുന്നവർ ഉത്തരവ് കേട്ടതും തുപ്പിക്കളഞ്ഞു…
അതെ, സന്പൂർണ്ണ മദ്യനിരോധനം !! “ഞാൻ
മരിച്ചാൽ
എൻറെ ശവം മുന്തിരി വള്ളിയുടെ ചുവട്ടിൽ
കുഴിച്ചിടണം,
അങ്ങനെ അതിൻറെ ലഹരി എനിക്കാസ്വദിക്ക
ാമല്ലോ” എന്ന് പറഞ്ഞിരുന്ന ആ
ജാഹിലിയ്യാ(അരാജക) സമൂഹത്തെ “ഞാൻ
മദ്യം ഒഴിച്ചിടത്ത് വളർന്ന പുല്ലു തിന്ന
എൻറെ ആടിൻറെ പാലുപോലും ഇനിയെനിക്ക്
വെറുപ്പാണ്” എന്ന് പറയാൻ
മാത്രം പരിവർത്തനം ഉണ്ടാക്കിയ
പ്രവാചകൻ (s).. ലോകത്ത്
 പരിവർത്തനം ഉണ്ടാക്കിയ
ഒരു മനുഷ്യനും ഉണ്ടായിട്ടില്ല എന്നതാണ്
വാസ്തവം.
മുന്നൂറോളം ബിംബങ്ങളെ ആരാധിച്ചിരുന്ന ഒരു
സമൂഹത്തെ പ്രവാചകൻ (s) കറകളഞ്ഞ
ഏകദൈവവിശ്വാസികളാക്കി മാറ്റി.
വ്യഭിചാരം നിറഞ്ഞുനിന്നിരുന്ന ഒരു
സമൂഹത്തിൽ നിന്നാണ് ആദ്യരാത്രിയിൽ
മണിയറയിൽ നിന്നും പോർക്കളത്തിലേക്ക്
ഇറങ്ങിയോടിയ
ഹൻളലയെ പോലുള്ളവരെ പ്രവാചകൻ(s)
സൃഷ്ടിച്ചത്. നഗ്നത കളിയാടിയിരുന്ന ഒരു
സമൂഹം, ആണും പെണ്ണും നഗ്നരായി കഅ്ബ
പ്രദക്ഷിണം ചെയ്തിരുന്ന ഒരു സമൂഹം,
അവരെയാണ് പ്രവാചകൻ(s) ശരീരംമുഴുവൻ
മറയ്ക്കുന്നവരാക്കി മാറ്റിയത്. അതെ,
വ്യഭിചാരവും കൈക്കൂലിയും പലിശയും മാരണവും കള്ളക്കച്ചവടവും
എന്നുവേണ്ട
എല്ലാ തിന്മകളും  നിരോധിച്ചു.
പെൺകുട്ടികൾ ജനിച്ചാൽ
ജീവനോടെ കുഴിച്ചുമൂടിയിരുന്ന
സമൂഹത്തെക്കൊണ്ട് “പ്രവാചകരേ,
എൻറെ ഭാര്യ ഗർഭിണിയാണ്,
പെൺകുഞ്ഞാവാൻ പ്രാർഥിക്കണേ” എന്ന്
പറയുന്നവരാക്കി മാറ്റിയ പ്രവാചകൻ ( s )
പെൺഭ്രൂണഹത്യകൾ ദിവസേന
ശരാശരി ആയിരക്കണക്കിനു നടക്കുന്ന
നാടുകളിൽ കഴിയുമോ nabi (s).. കൊണ്ടുവന്നത്
പോലുള്ള ഒരു പരിവർത്തനം സാധ്യമാക്കാൻ?
സ്ത്രീയെ രണ്ടാംതരമായി മാത്രം കണ്ടിരുന്ന
ഒരു സമൂഹത്തോട്
“ഇഹലോകത്തെ വിഭവങ്ങളിൽ
ഏറ്റവും ശ്രേഷ്ടം സൽവൃത്തയായ
സ്ത്രീയാണെന്ന്” പറഞ്ഞ പ്രവാചകൻ (s)
സ്ത്രീകളിൽനിന്ന്
ആയിഷയും സഫിയ്യയെയും(r) പോലുള്ള
നേതൃത്വങ്ങളെ ഉയർത്തിയെടുത്തു.
അടിമകളെ നാൽക്കാലികളെപോലെ കണ്ടിരുന്ന
ഒരു കാലഘട്ടമായിരുന്നു പ്രവാചകൻറെ (s)മുന്പ്.
അവകാശങ്ങൾ നിഷേധിക്കപ്പെട്ട
മൃഗതുല്യരായി കരുതിയിരുന്ന ആ അടിമകളിൽ
നിന്നാണ്
Bilal (r) Ammar (r)
നേതാക്കന്മാരെ പ്രവാചകൻ (s) ഉണ്ടാക്കിയെടുത്
തത്. ഉന്നതകുലജാതരും ധനികരുമായിരുന്ന
അബുബക്കറിനെയും(r) ഉസ്മാനെയും (r) പോലുള്ള
തൻറെ ശിഷ്യന്മാർക്കൊപ
്പം അടിമകളെയും പ്രവാചകൻ(s) ഒപ്പം ഇരുത്തി.
അബുബക്കറും ഉമറുമടങ്ങുന്ന (r) ഒരു സൈന്യത്തിന്
ഉസാമ( r) എന്ന കറുത്ത
അടിമയെ സേനാധിപനാക്കിക്കൊണ്ട്
പ്രവാചകൻ (s) ഞെട്ടിച്ചത്
ചരിത്രത്തെ തന്നെയാണ്. മക്ക പ്രവാചകന് (s)
മുന്നിൽ കീഴടങ്ങിയപ്പോൾ
ഖുറൈശികളുടെ അഭിമാന സ്തംഭം ആയ
കഅ്ബക്ക് മുകളിൽ കയറി ബാങ്ക് കൊടുക്കാൻ
പ്രവാചകൻ (s) നിയോഗിച്ചത് കറുത്തവനായ,
എത്യോപ്യക്കാരനായ, അടിമയായിരുന്ന
ബിലാലിനെയാണ്. (R) കഅ്ബക്ക് മുകളിൽ കയറാന്
ബിലാലിന് (r)  തൻറെ തോൾ കാണിച്ചുകൊടുത്തു
കൊണ്ട് “എൻറെ തോളിൽ ചവിട്ടിക്കയറു
ബിലാൽ” (r) എന്നുപറഞ്ഞ്
സാമൂഹികസമത്വം വിളംബരം ചെയ്തു
പ്രവാചകൻ.(s)
ഇന്നത്തെ രാഷ്ട്രീയപാർട്ട
ികളെപ്പോലെ നിസ്സാര കാര്യങ്ങൾക്ക്
യുദ്ധം ചെയ്തിരുന്ന
ഗോത്രവൈരാഗ്യം നിറഞ്ഞുനിന്ന ഒരു
സമൂഹമായിരുന്നു പ്രവാചകനിയോഗത്തിന് മുന്പ്.
എന്നാൽ ശേഷമോ, ഒരു യുദ്ധത്തിൽ മുറിവേറ്റു
മരണാസന്നനായി ദാഹിച്ചവശനായി കിടക്കുന്ന
യോദ്ധാവിനു വെള്ളം കൊടുത്തപ്പോൾ
തൻറെ അടുത്ത് ദാഹിച്ചവശനായി കിടക്കുന്ന
മറ്റൊരു
യോദ്ധാവിനെ നോക്കി “ആദ്യം എൻറെ സഹോദരന്
വെള്ളം കൊടുക്കൂ, എന്നിട്ട് മതി എനിക്ക്”
എന്ന് പറയുന്ന സാഹോദര്യത്തിൻറെ
ഉത്തമമാതൃകകളായ മനുഷ്യർ..
പ്രവാചകനല്ലാതെ ആർക്കെങ്കിലും ഇതുപോലൊരു
പരിവർത്തനം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട
ോ? ഉക്കാള് ചന്തയിലെ ഗുസ്തിപിടിത്തക്
കാരനും മദ്യപനും സത്യനിഷേധിയുമായിരുന്ന
ഉമർ ഇബ്നുൽ ഖത്താബിനെ (r) “യുഫ്രട്ടീസിൻറെ
തീരത്ത് ഒരു പെണ്ണാട് കൂട്ടംതെറ്റിപ്പോയാൽ
പോലും ഞാൻ അതിന്
ഉത്തരം പറയേണ്ടി വരുമല്ലോ” എന്ന് പറഞ്ഞു
വിലപിച്ച സൂക്ഷ്മതയുള്ള നീതിമാനായ
ഭരണാധികാരിയായ ഖലീഫ ഉമർ(r) ആക്കി മാറ്റിയ
പ്രവാചകൻ ( s ). ഈ ഉമറിൻറെ(r) ഭരണം ആണ്
പിന്നീട്
നെപ്പോളിയനും ഗാന്ധിജിയും പോലും ആഗ്രഹിച്ചത്.
ഒരു പ്രവാചകശിഷ്യൻ പോലും ലോകത്തിന്
ഉത്തമമാതൃകയാവുന്നു.
പ്രാകൃതരും ഇടയന്മാരും ആയിരുന്ന
അറബികളെ നാല് ഉപഭൂഘണ്ഡങ്ങൾ
അടക്കി ഭരിക്കുന്നവരാക്കി മാറ്റിയ
പ്രവാചകൻ ( s). നിരക്ഷരരായ ഒരു
ജനതയെക്കൊണ്ട് ലോകത്തിനു പുതിയ
നാഗരികതയും ശാസ്ത്രശാഖകളും പഠിപ്പിച്ചുകൊടു
ത്ത പ്രവാചകൻ(s). മക്കയുടെ അജ്ഞതയിൽ
മരുഭൂമിയുടെ ചുട്ടുപൊള്ളുന്ന മണൽതിട്ടയിൽ
പിറന്ന nabi thangal എങ്ങനെയാണ്
ലോകത്തെ മാറ്റിമറിച്ചത് എന്ന് കാണുക.
അറേബ്യയുടെ കിരീടം വെക്കാത്ത
ഭരണാധികാരിയായിട്ടു കൂടി ഒരു
അംഗരക്ഷകരെ പോലും വയ്ക്കാതെ കുടിലിൽ
കഴിഞ്ഞുകൊണ്ട് ഭരണാധികാരികൾക്
ഉത്തമമാതൃക കാട്ടിയ മാനവരാശിയുടെ നേതാവ്.
വെറും ഇരുപത്തിമൂന്നു
വർഷo കൊണ്ട്
Nabi thangal ലോകത്ത് വരുത്തിയ
മാറ്റങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ്
മുകളിൽ വിവരിച്ചത്.
ഇന്നത്തെപ്പോലെ ഫോണും മറ്റു
മീഡിയകളും ഒന്നുമില്ലാത്ത
കാലമാണെന്നും ഓർക്കുക. ഇനി പറയൂ. Nabi thangalk
 തുല്ല്യമായ മാറ്റങ്ങൾ
കൊണ്ടുവന്ന, അല്ലെങ്കിൽ
അതിൻറെ ഒരംശമെങ്കിലും പരിവർത്തനം സാധ്യമാക്കിയ
ഒരാളുടെ പേരെങ്കിലും ഉദാഹരണ
സഹിതം പറയാൻ കഴിയുമോ?
ലോകത്തെ സ്വാധീനിച്ച നൂറു വ്യക്തിത്വങ്ങളെ
കുറിച്ചുള്ള തൻറെ പുസ്തകത്തിൽ
നബിയുടെ പേരാണ് മൈക്കൽ എച്ച് ഹാർട്ട്
ഒന്നാമതായി തെരഞ്ഞെടുത്തത്.
നബിയുടെ ആദർശം പിൻപറ്റാത്ത കാർലൈൽ,
ഗാന്ധിജി, ലാമാർട്ടിൻ എന്നിവർ
പോലും അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നത്
കാണുക. “സ്വന്തം കൈകൊണ്ടു തുന്നിയ
വസ്ത്രങ്ങൾ ധരിച്ചിരുന്ന nabi thangal
അനുസരിക്കപ്പെട്ടതു പോലെ ലോകത്ത്  
കിരീടം വെച്ച ഒരു
ചക്രവർത്തിയും അനുസരിക്കപ്പെട്ടിട്ടില്ല.
പരുഷവും കർക്കശവുമായ പരിശോധനയുടെ 23വർഷങ്ങൾകുള്ളിൽ, ഞാൻ തേടിയ ഒരു യഥാർത്
ഹീറോയെ ഞാൻ കണ്ടെത്തുന്നു.”.(തോമസ്
കാർലൈൽ)
വാക്കുകൾ കൊണ്ട് വിവരിക്കാൻ
കഴിയുന്നതിനും അപ്പുറത്താണ്
Nabi thangala മഹത്വം...

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

വൃദ്ധ സതനങ്ങൾക്ക് നൽകുന്നത് ..


ഹലോ ഉമ്മാ , ഞാനിന്നു കുറച്ചു നേരം വൈകുംട്ടോ ,

 മോനെ നീ എവിടാടാ ഇപ്പൊ ...?

 ഞാൻ ഫ്രെണ്ട്സിന്റെ കൂടെ ടൌണിലാ ,ഫുഡ്‌ ഞാൻ ഇവിടുന്നു കഴിച്ചോളാം ,

 മോനെ ഉപ്പച്ചി അറിഞ്ഞാൽ ചീത്ത കേൾക്കുംട്ടോ ,

 ഉമ്മ എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചു നിരത്ത് പീസ്‌ .

 ഹ്മ് ..

 അവനെവിടെപോയെടി ഇത്രേം നേരമായല്ലോ ..?

 അവൻ ഫ്രെണ്ട്സിന്റെ കൂടെ എവിടെയോ പോയതാ ഇപ്പൊ വരും

 അവനോടു ഞാൻ പറഞ്ഞതല്ലേ രാത്രി ഇങ്ങനെ കരങ്ങരുതെന്നു ,ഹ്മ് അവൻ ഇങ്ങോട്ട് വരട്ടെ കാണിച്ചുകൊടുക്കാം ഞാൻ ,

 ദേ നിങ്ങളൊന്നും ചെയ്യണ്ട അവനെ , വെറുതെ അവനെ വിഷമിപ്പിക്കണ്ടാട്ടോ ,

 അങ്ങനെ നേരം ഒരുപാട് വൈകി അവനെത്തി , ലൈറ്റെല്ലം അണച്ചിരുന്നു എല്ലാരും ഉറങ്ങി , അവരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഉമ്മറത്ത് കിടന്നു , സമയം രാത്രി 2 മണി കഴിഞ്ഞിരുന്നു ...

 പെട്ടന്ന് ഫോണ്‍ റിംഗ് ചെയ്തു ,അവൻ അറ്റന്റ് ചെയ്തു " ഹലോ "

 "മോനെ നീ എവിടെടാ ഉമ്മച്ചി കുറെനെരായിട്ടോ കാത്തിരിക്കുന്നു "

 അവന്റെ മനസ്സൊന്നു പിടഞ്ഞു ,സങ്കടം വന്നു ,കണ്ണുകൾ നിറഞ്ഞു ,ഇത്രേം നേരമായിട്ടും എന്നെ കാത്തിരുന്ന ഉമ്മ , അത് ഉമ്മയ്ക്ക് മാത്രമേ കഴിയൂ ...
 താൻ പുറത്തുണ്ടെന്ന് പറഞ്ഞു , ഉമ്മ കതകു തുറന്നു ,അവൻ അകത്തു കടന്നു റൂമിലേക്ക്‌ ശബ്ദമുണ്ടാക്കാതെ നടന്നു "ഉപ്പ എണീറ്റാലോ ..?" അങ്ങനെയാവാൻ നിദ്രയിലേക്ക് യാത്രയായി ...

 ഉമ്മ ശബ്ദമുണ്ടാക്കാതെ റൂമിലേക്ക്‌ നീങ്ങി ഉപ്പയുടെ അരികിൽ കിടന്നു ,അപ്പോളതാ ഒരു ശബ്ദം

 "അവൻ വന്നോടി ..? വല്ലതും കഴിച്ചിട്ടുണ്ടോ അവൻ ...?
 "ഉമ്മ ഉടനെപറഞ്ഞു : ഇങ്ങളല്ലേ അവന്റെ മുന്നില് മസില് പിടിച്ചു നടക്കുന്നെ ,എന്നിട്ടിപ്പോ ..?
 ഉടനെ മറുപടി : " എടീ അവന്ക്ക് നമ്മളല്ലേ ഉള്ളൂ ,അവനെന്റെ അല്ലെ ചോര , എനിക്കറിയാം അവനെ , കുറച്ചൊക്കെ ഉപദെഷിച്ചില്ലെൽ നമുക്ക് കൈവിട്ടു പോകില്ലെടി നമ്മുടെ പൊന്നുമോനെ ...!!!

 അതെ , ഇവരെയാണോ നമ്മൾ വൃദ്ധ സതനങ്ങൾക്ക് നൽകുന്നത് ...?
 മാതാവിലൂടെ സ്നേഹം തുടിക്കുമ്പോൾ പിതാവിലൂടെ സംരക്ഷണം അനുഭവിക്കുന്നതാണ് കുടുംബം ...

 ഇവരാണ് നമ്മുടെ നിധി , അതിന്റെ വില നഷ്ടപ്പെട്ടവര്ക്ക് മനസ്സിലാകും , സ്നേഹിക്കുക ,വാരിയെടുക്കുക ,അവര്ക്ക് കൈ താങ്ങാകുക .

.....Zac കിഴക്കേതില്‍

2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ആരാണ് അനാഥന്‍ ഫലസ്തീന്‍ കുട്ടിയോ, ഞാനോ..??


ആരാണ് അനാഥന്‍ ഫലസ്തീന്‍ കുട്ടിയോ, ഞാനോ..??

പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട് കിടക്കുന്ന ഒരു കുട്ടിയെ ഞാന്‍ കണ്ടു. അവനെ എടുത്ത് വേണ്ട ചികിത്സ നല്‍കി ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു : നീ ആരാണ്?

അവന്‍ പറഞ്ഞു : ഞാന്‍ ഒരു ഫലസ്തീനി കുട്ടിയാണ്.

ഞാന്‍ ചോദിച്ചു : എന്താണ് നിനക്ക് പറ്റിയത്?

അവന്‍ പറഞ്ഞു : ഞങ്ങളുടെ വീടിന്റെ മുകളില്‍ ഒരു ബോംബ് വീണു. ഉമ്മയും ഉപ്പയും സഹോദന്‍മാരുമെല്ലാം രക്തസാക്ഷികളായി. എനിക്ക് അല്ലാഹു മതി അവന്‍ ഭരമേല്‍പ്പിക്കാന്‍ അത്യുത്തമന്‍! ഞങ്ങളുടെ മണ്ണ് സ്വതന്ത്രമാകുന്നത് വരെ, അവിടെ വിജയത്തിന്റെ കൊടി നാട്ടുന്നത് വരെ ഞാന്‍ പ്രതിരോധം തുടരും. ഞങ്ങളുടെയെല്ലാം ജീവന്‍ അതിന് കൊടുക്കാനും ഞങ്ങള്‍ തയ്യാറാണ്, ഞങ്ങള്‍ മൂന്നാമത്തെ വിജയത്തിനായി സൃഷ്ടിക്കപ്പെട്ട തലമുറയാണ്.

ആശ്ചര്യത്തോടെ ഞാന്‍ ചോദിച്ചു : എന്താണ് മൂന്ന് കൊണ്ടുദ്ദേശിക്കുന്നത?

അവന്‍ പറഞ്ഞു : ഉമറുല്‍ ഫാറൂഖ് ഫലസ്തീനെ മോചിപ്പിച്ചു അതാണ് ഒന്നാമത്തെ വിജയം. പിന്നീട് സലാഹുദ്ദീന്‍ അത് വിജയിച്ചു അത് രണ്ടാമത്തെ വിജയം. ഇന്‍ശാ അല്ലാഹ്.. മൂന്നാമതായി അതിനെ വിജയിക്കുന്ന തലമുറ ഞങ്ങളായിരിക്കും.

ഞാന്‍ പറഞ്ഞു : ലോകത്തെ ഏറ്റവും ശക്തമായ സൈന്യമാണല്ലോ സയണിസ്റ്റുകളുടേത്, നിങ്ങളെങ്ങനെ അവര്‍ക്കെതിരെ വിജയം നേടും?

അവന്‍ പറഞ്ഞു : നിരായുധരായ ജനങ്ങളെ ഭയക്കുന്ന ശക്തമായ സൈന്യത്തെ നിങ്ങള്‍ കണ്ടിട്ടില്ലേ, കൈകൊണ്ട് നിര്‍മിച്ച ആയുധങ്ങളെ അവര്‍ ഭയക്കുന്നതും? വിശ്വാസവും ഖുര്‍ആനുമാണ് അവരുടെ ശക്തി. എന്നിരുന്നാലും ഏറ്റുമുട്ടലിനെ ഭയക്കുന്ന അവര്‍ മറ്റു വന്‍ ശക്തികളുടെ സഹായം തേടുന്നു. സ്ത്രീകളെയും കുട്ടികളെ കൊല്ലുന്നു. മസ്ജിദുകളും സ്‌കൂളുകളും ആശുപത്രികളും തകര്‍ക്കുന്നു. എട്ടുവര്‍ഷമായി ഞങ്ങള്‍ ഉപരോധിക്കപ്പെട്ടിരിക്കുകയാണ്, എങ്കിലും അതിക്രമത്തെ ചെറുത്ത് യാഥാര്‍ഥ്യത്തോടൊപ്പമാണ് ജീവിക്കുന്നത്. അല്ലാഹുവോടാണ് ഞങ്ങള്‍ സഹായം തേടുന്നത്. ഞങ്ങള്‍ റോക്കറ്റുകളുണ്ടാക്കി, തുരങ്കങ്ങള്‍ കുഴിച്ചു, രക്തസാക്ഷികളെ സമര്‍പ്പിച്ചു. ഞങ്ങള്‍ അഭിമാനിക്കുന്നു. കാരണം ഞങ്ങളില്‍ മിക്കവരും ഖുര്‍ആന്‍ മനപാഠമുള്ളവരാണ്. പ്രത്യുല്‍പാദ ശേഷി കൂടിയവരുമാണ് ഞങ്ങള്‍. കഴിഞ്ഞ വര്‍ഷം 57804 കുട്ടികളാണിവിടെ ജനിച്ചത്. മരണ നിരക്കുമായി അതിനെ താരതമ്യം ചെയ്യുമ്പോള്‍ 1 : 25 എന്ന അനുപാദത്തിലാണത്. ഇതെല്ലാം ഞങ്ങള്‍ക്ക് സയണിസ്ശറ്റുകളെ ചെറുക്കാന്‍ ശക്തിയും ധീരതയും നല്‍കുന്നു. 2010 ജൂലൈ മാസത്തില്‍ 4006 കുട്ടികളാണ് ഇവിടെ ജനിച്ചത്. അതായത് ദിവസവും 129 കുട്ടികള്‍. അതേസമയം ഒരു ദിവസം മരിക്കുന്നത് 5 പേര്‍ മാത്രമാണ്. അവരുടെ ആറ്റം ബോംബിനേക്കാള്‍ ശക്തമാണിത്.

ഞാന്‍ പറഞ്ഞു : പ്രായം വളരെ ചെറുപ്പമാണെങ്കിലും നിന്റെ സംസാരം വലിയവരുടേതാണ്.

അവന്‍ പറഞ്ഞു : യാഥാര്‍ത്ഥ്യത്തിന് പ്രായമറിയില്ല. അമാനുഷികതയുടെ നാടാണ് ഗസ്സ. ഒരുപക്ഷെ താങ്കള്‍ മാധ്യമങ്ങളില്‍ കാണുന്നുണ്ടായിരിക്കും. ജൂത-സയണിസ്റ്റുകളുടെ പേടിയും പരിഭ്രാന്തിയും താങ്കള്‍ കണ്ടിട്ടില്ലേ! ലോകത്ത് ഏറ്റവുമധികം കുട്ടികളായ രക്തസാക്ഷികളെ നല്‍കിയവരാണ് ഞങ്ങള്‍. ഉമ്മാ നിങ്ങള്‍ ക്ഷമിക്കണം, നിങ്ങള്‍ സത്യത്തില്‍ തന്നെയാണെന്ന് ഉമ്മമാരെ ആശ്വസിപ്പിക്കുന്ന കുട്ടികളാണ് ഞങ്ങളുടെ മാതൃക. അതുപോലുള്ള കുട്ടികളാണ് ഞങ്ങള്‍. ഞങ്ങളുടെ റോക്കറ്റുകളെ പേടിച്ച് കഴിഞ്ഞമാസം തെല്‍അവീവ് ആയിരങ്ങളെ കൊന്നത് നിങ്ങള്‍ അറിഞ്ഞതല്ലേ. വേനലവധിക്കാലത്ത് ടൂറിസം മേഖലയില്‍ വന്ന നഷ്ടം ഇസ്രയേലിനെ സാമ്പത്തികമായി തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ അവരുടെ ധാര്‍മിക നിലവാരവും തകര്‍ന്നിരിക്കുന്നു.

ഞാന്‍ പറഞ്ഞു : അല്ലാഹു അനുഗ്രഹിക്കട്ടെ, നിനക്ക് നല്ല രാഷ്ട്രീയ ബോധമുണ്ടല്ലോ, തികച്ചും വ്യത്യസ്തനായ ഒരു കുട്ടിയാണ് നീ.

അവന്‍ പറഞ്ഞു : അതെ, കളികള്‍ ആനന്ദം പകരുകയും ചോകളേറ്റുകള്‍ ലഭിക്കുമ്പോള്‍ സന്തോഷിക്കുകയും ചെയ്യുന്ന ഒരു കുട്ടിയാണ് ഞാനും. എന്നാല്‍ ഓരോ ദിവസവും പീരങ്കിമുഴക്കങ്ങള്‍ക്കും വേലിക്കെട്ടുകള്‍ക്കും കീഴെയാണ് ഞാന്‍. എന്ത് തിന്നുമെന്നോ എന്ത് പഠിക്കുമെന്നോ അല്ലെങ്കില്‍ ഇന്ന് വൈകുന്നേരം വരെ ജീവിക്കുമെന്നോ എനിക്കറിയില്ല. ലോകത്തെ ഏറ്റവുമധികം ശത്രുതയും കൊണ്ടുനടക്കുന്നവരാണ് ജൂതന്‍മാര്‍. ഖുര്‍ആന്‍ തന്നെ അത് വ്യക്തമാക്കുന്നുണ്ടല്ലോ. 'വിശ്വാസികളോട് ഏറ്റവും വിരോധമുള്ളവര്‍ ജൂതന്മാരും ബഹുദൈവവിശ്വാസികളുമാണെന്നു നിനക്കു കാണാം' മാധ്യമങ്ങളാണ് അവരുടെ കളിപ്പാട്ടം. തങ്ങളാണ് സത്യമെന്ന് താങ്കളെ ബോധ്യപ്പെടുത്താനുള്ള കഴിവ് അവര്‍ക്കുണ്ട്. ഏറ്റവും അധികം കള്ളവും വഞ്ചനയും കാണിക്കുന്ന സമൂഹമാണവര്‍. അതുകൊണ്ടായിരിക്കാം മൂസാ നബിക്ക് അല്ലാഹു ഒമ്പത് ദൃഷ്ടാന്തങ്ങള്‍ നല്‍കിയത്. എന്നിട്ടും അവര്‍ വിശ്വസിച്ചില്ല എന്നതാണ് ചരിത്രം.

ഞാന്‍ പറഞ്ഞു : നിന്റെ വിശ്വാസം കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു.

അവന്‍ പറഞ്ഞു : ചെറുപ്പം മുതലേ ഞങ്ങള്‍ പഠിക്കുന്നത് ഞങ്ങളുടെ മണ്ണ് പോരാട്ടത്തിന്റെ ഭൂമിയാണെന്നാണ്. വലിയൊരു ദൗത്യമാണ് അല്ലാഹു ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത്. മസജിദുല്‍ അഖ്‌സയുടെ മോചനമാണത്. ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ പണിയെടുക്കുന്ന വര്‍ഗീയ രാഷ്ട്രീയ സംഘടനയാണ് സയണിസ്റ്റുകള്‍. ഞങ്ങളുടെ മണ്ണിന്റെ മോചനത്തിനാണ് ഞങ്ങള്‍ പണിയെടുക്കുന്നത്. അപ്രകാരം നിങ്ങളുടെ നാടുകളെ ജൂത തേരോട്ടത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ഞാന്‍ പറഞ്ഞു : നീ പറഞ്ഞത് വളരെ ശരിയാണ്. ഈ വശത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടിലായിരുന്നു.

അവന്‍ പറഞ്ഞു : രക്തവും കണ്ണീരും മുറിവുകളും വേദനകളുമെല്ലാം ഞങ്ങള്‍ക്ക് പുതുമയുള്ളതല്ല. ഓരോ ദിവസവും ഞങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നത് അതാണ്. എന്നാല്‍ ഞങ്ങളുടെ രക്തം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. ഞങ്ങളുടെ വേദനകളാണ് ഞങ്ങളുടെ പ്രതീക്ഷ. മുമ്പ് കരിങ്കല്‍ ചീളുകളായിരുന്നു ഞങ്ങളുടെ കൈകളിലെങ്കില്‍ ഇന്ന് റോക്കറ്റുകളാണ്. താമസിയാതെ വിജയത്തിന്റെ കുട്ടികളാണെന്ന് ഞങ്ങളറിയപ്പെടും. ജനങ്ങള്‍ക്കറിയാത്ത ഒരു പുതു ഫലസ്തീന്‍ ജന്മം കൊണ്ടിരിക്കുന്നു. ഞങ്ങള്‍ വിജയത്തിന്റെ ആളുകളായതിനാലാണ് സയണിസ്റ്റുകള്‍ ഞങ്ങളെ ലക്ഷ്യം വെക്കുന്നത്. സോമെറ്റ് ഇന്‍സ്റ്റിട്യൂഷന്റെ തലവനായ ജൂത റബ്ബി ഞങ്ങളെ വിശേഷിപ്പിച്ചത് 'ഇക്കാലഘട്ടത്തിലെ അതികായന്‍മാര്‍' എന്നാണ്. അതിന്റെ എല്ലാ ക്രെഡിറ്റും വ്യതിരിക്തരായ ഞങ്ങളുടെ ഉമ്മമാര്‍ക്കും ധീരരായ പിതാക്കള്‍ക്കുമാണ്. ഇത്തരത്തില്‍ ഞങ്ങളെ വളര്‍ത്തിയതിന് അവര്‍ക്കാണ് സ്വര്‍ണ മെഡല്‍ നല്‍കേണ്ടത്.

ഞാന്‍ പറഞ്ഞു : വലിയ മോഹങ്ങളും നിശ്ചയദാര്‍ഢ്യവും വെച്ചുപുലര്‍ത്തുന്ന ഫലസ്തീന്‍ കുട്ടി എന്നെ ലജ്ജിപ്പിക്കുന്നു.

നേതാക്കളായ കുട്ടികളെ വാര്‍ത്തെടുക്കുന്ന ഞങ്ങളില്‍ നിന്ന് നിങ്ങള്‍ പഠിക്കണമെന്ന് പറഞ്ഞു കൊണ്ട് അവന്‍ തുടര്‍ന്നു: ഫലസ്തീന്‍ സമൂഹത്തില്‍ കുട്ടികളുടെ ശതമാനം എത്രയാണെന്ന് താങ്കള്‍ക്കറിയുമോ? അറിയില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ തന്നെ പറഞ്ഞു : 2000 ത്തിലെ കണക്ക് പ്രകാരം 18 വയസ്സിന് താഴെയുള്ളവര്‍ 50 ശതമാനമാണ്. ഗസ്സയിലത് 56 ശതമാനമാണ്. ഇതാണ് ഇസ്രയേലിനെ അസ്വസ്ഥപ്പെടുത്തുന്നതും. ഞങ്ങള്‍ക്ക് ഉയര്‍ന്ന പ്രജനശേഷി നല്‍കിയ അല്ലാഹുവിന് സ്തുതി.

ഞാന്‍ പറഞ്ഞു : ഒരു കാര്യം ഞാന്‍ തുറന്നു പറയുകയാണ്. ഞാന്‍ നിന്റെ മുറിവുകള്‍ വെച്ചു കെട്ടിയപ്പോള്‍ ഒരു പാവം അനാഥകുട്ടി എന്നതായിരുന്നു എന്റെ മനസ്സ് നിന്നെ കുറിച്ച് പറഞ്ഞത്. എന്നാല്‍ നിന്നോട് സംസാരിച്ചപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു ഞാനാണ് അനാഥന്‍. യൂണിവേഴ്‌സിറ്റികളില്‍ നിന്ന് എനിക്ക് കിട്ടാത്ത പാഠങ്ങളാണ് നീ പകര്‍ന്നു തന്നത്. അല്ലാഹുവിന്റെ എല്ലാ സഹായവും അനുഗ്രഹവും നിങ്ങള്‍ക്കുണ്ടാകട്ടെ. ഞങ്ങള്‍ക്കുള്ളത് കൊണ്ട് നിങ്ങളെ പിന്തുണക്കുന്നു. ഇത്‌കേട്ട് ആശ്ചര്യത്തോടെ അവന്‍ പറഞ്ഞു : താങ്കള്‍ ആവലാതിപ്പെടേണ്ടതില്ല. എന്റെ നാഥന്‍ എനിക്ക് വഴികാണിക്കും. വിജയം വളരെ അടുത്തെത്തിയിരിക്കുന്നു എന്ന സന്തോഷ വാര്‍ത്തയാണ് എനിക്ക് അറിയിക്കാനുള്ളത്. ആര് ഞങ്ങളെ ഉപേക്ഷിച്ചാലും അല്ലാഹു ഞങ്ങളോടൊപ്പമുണ്ട്.
.. ..........Zac കിഴക്കേതില്‍

2014, ഓഗസ്റ്റ് 9, ശനിയാഴ്‌ച

''അതൊരു മനുഷ്യനാണ്"


പ്രമുഖ എഴുത്തുകാരനായ ബാബു ഭരദ്വാജിന്റെ ഒരു കുറിപ്പ്
ഒരിക്കൽ വായിക്കുകയുണ്ടായി. ഗൾഫിൽ വിസിറ്റിങ്ങിനൊ
മറ്റോ പോയ അശോകൻ എന്ന യുവാവ് ഒരിക്കൽ മലപ്പുറത്തെ
കാദർ എന്ന ഒരാളുടെ ഒരു ചായക്കടയിൽ കയറി.. അശോകൻ
നാട്ടിലേയ്ക്ക് പോവുകയാണെന്ന് മനസ്സിലായപ്പോൾ കാദർ പറഞ്ഞു

'' മോനെ, എന്റെ മോൾ പത്തില് പഠിക്കുകയാണ്, അവള്ക്കൊരു കമ്പ്യൂട്ടർ
വേണമെന്ന് കുറെ നാളായിട്ട് പറയുന്നു. അത് കൊണ്ട് നാട്ടിൽ ചെന്നിട്ടു ഒന്നത് വാങ്ങിച്ചു കൊടുത്താൽ വലിയ ഉപകാരമായിരുന്നു''

അന്നത്തെ കാലത്തെ വില അനുസരിച്ച് നല്ലൊരു തുക അയാള്
അശോകന് നല്കി. അന്നു വിമാനത്തിൽ ഇരിക്കവേ അശോകൻ ചിന്തിച്ചത്
എന്ത് ബലത്തിലാണ് തന്നെ വലിയ പരിചയം പോലും ഇല്ലാതെ
ആ മധ്യ വയസ്കൻ വലിയൊരു തുക ഏൽപ്പിച്ചത് എന്നാണ്.
നാട്ടിലെത്തി നല്ലൊരു കമ്പ്യൂട്ടറും ഒപ്പം സമ്മാനമായി
കുറച്ചു പുസ്തകങ്ങളും നല്കിയിട്ടാണ് അശോകൻ അന്ന് പോയത്.
ഈ വിവരം അശോകൻ തന്നെയാണ് ശ്രീ ബാബുവോട് പറഞ്ഞെതെന്നാണ്
ഓർമ്മ, മനുഷ്യൻ മനുഷ്യനെ വിശ്വസിക്കുന്ന ആ സ്നേഹം ബാബു ഭരദ്വാജിനെ വല്ലാതെ സന്തോഷിപ്പിച്ചു. അദ്ദേഹം ഈ സംഭവം ഒരു കുറിപ്പായി വാരാദ്യ മാധ്യമത്തിൽ എഴുതി. ആ കുറിപ്പ് അദ്ദേഹം അവസാനിപ്പിച്ചത്
ഇങ്ങനെയായിരുന്നു.
'' അന്ന് രാത്രി ഞാൻ എന്തിനെന്നറിയാതെ കരഞ്ഞു ''

മനുഷ്യ സ്നേഹം എക്കാലത്തും കരയിപ്പിക്കുന്ന ഒന്നാണെന്ന് പല സംഭവങ്ങളും തെളിയിക്കുന്നു.


ഖലീഫ ഉമറിന്റെ കാലത്ത് ഒരിക്കൽ ഒരു വിദേശ യുവാവ് മദീനയിലെത്തി.
അവിടെ വെച്ച് ഒരാളുമായി തര്ക്കം ഉണ്ടാവുകയും അത് അബദ്ധവശാൽ സ്വദേശിയുടെ മരണത്തിൽ കലാശിക്കുകയും ചെയ്തു. ഇസ്ലാമിക ശരീഅത്
നിയമം അനുസരിച്ച് കൊലയ്ക്കു വധ ശിക്ഷയാണ് ലഭിക്കുക . അല്ലെങ്കിൽ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കൾ മാപ്പ് നല്കുകയോ, വേണമെങ്കിൽ
പ്രതിയിൽ നിന്നും വലിയൊരു തുക ബ്ലഡ് മണി സ്വീകരിക്കുകയോ ചെയ്യാം .

ഇവിടെ കൊല്ലപ്പെട്ട വ്യക്തിയുടെ രണ്ടു മക്കളും ഒരു നിലയ്ക്കും
പ്രതിക്ക് മാപ്പ് നല്കാൻ ഒരുക്കമായില്ല. അതോടെ വധ ശിക്ഷ നടപ്പാക്കാൻ
ജഡ്ജി ഉത്തരവിട്ടു. അവസാനമായി വല്ല ആഗ്രഹവുമുണ്ടോ
എന്ന് പ്രതിയോട് ചോദിച്ചപ്പോൾ തന്റെ ഭാര്യയെയും, കുഞ്ഞിനേയും
ഒന്ന് കണ്ട് യാത്ര പറഞ്ഞിട്ട് വരാൻ ഒരാഴ്ച സമയം നല്കണം
എന്നയാൾ പറഞ്ഞു. മദീനയിലെ ആരെങ്കിലും ജാമ്യം നിന്നാൽ
അതനുവദിക്കാമെന്നു ജഡ്ജി പറഞ്ഞു. ആരും മുന്നോട്ടു വരാഞ്ഞത്
കണ്ടു നബി ശിഷ്യൻ അബൂദർറ് رضي الله عنه മുന്നോട്ടു വന്നു.
അദ്ദേഹം വൃദ്ധനായിരുന്നു.

അത് കണ്ടു ജഡ്ജി പറഞ്ഞു
''അബൂദർറ്, താങ്കൾ ഇന്ന് അവശേഷിക്കുന്ന നബി ശിഷ്യരിൽ പ്രമുഖനാണ്
നബിയെ കാണാത്ത പുതു തലമുറയ്ക്ക് താങ്കളുടെ സേവനം ആവശ്യമാണ്‌.
അതിനാൽ ഒന്ന് കൂടി ആലോചിക്കുക. ''

''ആലോചിക്കാൻ ഒന്നുമില്ല, ഞാൻ പ്രതിയെ വിശ്വസിക്കുന്നു.

'' പ്രതി വന്നില്ലെങ്കിൽ താങ്കളെ തൂക്കിലേറ്റേണ്ടി വരും എന്നറിയാമല്ലോ? ''

''അറിയാം.. ഞാൻ അല്ലാഹുവിൽ ഭാരമേൽപ്പിക്കുന്നു''

അബൂദർറ് رضي الله عنه ശാന്തനായി മറുപടി പറഞ്ഞു. യുവാവ് തന്റെ
നാട്ടിലേയ്ക്ക് പോയി. ഒരാഴ്ചയായിട്ടും പ്രതിയെ കാണുന്നില്ല.
സമയം തീര്ന്നതും ഖലീഫ ഉമറിന്റെ സാന്നിധ്യത്തിൽ വധ ശിക്ഷയ്ക്കായി അബൂദർറിനെ തൂക്കുമരത്തിൽ കയറ്റി നിർത്തി.
തന്റെ സഹ പ്രവർത്തകനെ രക്ഷിക്കാൻ ഖലീഫ ഉമർ رضي الله عنه
അശക്തനായിരുന്നു. തൂക്കുകയർ അബൂദർറ്ന്റെ കഴുത്തിലേയ്ക്കിട്ടതും
ആ വിദേശ യുവാവ് ഓടിക്കിതച്ചു വന്നു !

''അരുത്, അദ്ദേഹത്തെ കൊല്ലരുത്. ഞാൻ വന്നു''

എല്ലാവരും സ്തബ്ധരായി. യുവാവ് കാര്യങ്ങൾ വിശദീകരിച്ചു.
കുഞ്ഞിനു സുഖമില്ലായിരുന്നു. അതാണ്‌ വൈകിയത്.

ഖലീഫ ഉമർ رضي الله عنه അബൂദർറ്നോട് ചോദിച്ചു
''എന്ത് ധൈര്യത്തിലാണ് താങ്കൾ ജാമ്യം നിന്നത് ? ഈ യുവാവ് വരുമെന്ന് ഉറപ്പുണ്ടായിരുന്നോ? ''

''അതെനിക്ക് പ്രശ്നമല്ല , ഞാൻ ജീവിച്ചിരിക്കെ ഒരു മനുഷ്യൻ
വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന്
ഞാൻ ആഗ്രഹിച്ചു''

യുവാവിനോട് ഖലീഫ ചോദിച്ചു
''താങ്കൾ ആരെന്നു പോലും ഇവിടെയാർക്കും അറിയില്ല, പിന്നെന്തിനു മരണം സ്വീകരിക്കാൻ തിരിച്ചു വന്നു?''

യുവാവ് പറഞ്ഞു
'' ഞാൻ ജീവിച്ചിരിക്കെ വിശ്വസിച്ച ആളെ വഞ്ചിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഞാനും ആഗ്രഹിച്ചു''

ഇതെല്ലാം കണ്ടു പ്രതിയുടെ മക്കൾ പറഞ്ഞു
'' ഞങ്ങൾ പ്രതിക്ക് മാപ്പ് നല്കുന്നു, ഞങൾ ജീവിച്ചിരിക്കെ പരസ്പരം വിട്ടു
വീഴ്ച ചെയ്യുന്നവർ ഇല്ല എന്ന അവസ്ഥ വരരുത് എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു..''

മനുഷ്യ സ്നേഹത്തിന്റെ അണപൊട്ടൽ കണ്ടു ജനങ്ങള് ഒന്നടങ്കം കരയുകയുണ്ടായി.

ഒന്നും സംഭവിക്കാത്ത പോലെ നടന്നു പോയ അബൂദർറിന്റെ
മനസ്സില് അപ്പോൾ പണ്ട് നടന്ന ഒരു സംഭവമായിരുന്നു

അബൂദർറ് ഉൾപ്പെടെയുള്ള ഒരു സദസ്സിൽ വെച്ചു അങ്ങകലെ
ഒരു ജൂതന്റെ ശവ ശരീരം കൊണ്ട് പോകുന്നത് കണ്ടു ആദരവോടെ
എഴുന്നേൽക്കുന്ന മുഹമ്മദ്‌ നബി ﷺ.

അത് കണ്ടു ചില ശിഷ്യർ ചോദിക്കുന്നു
'' നബിയേ അതൊരു ജൂതന്റെ ശവമല്ലെ ?''

നബി ﷺ മറുപടി നല്കുന്നു
''അതൊരു മനുഷ്യനാണ് ''.............................................. .  ................Zac കിഴക്കേതില്‍

2014, ഓഗസ്റ്റ് 6, ബുധനാഴ്‌ച

വെറുപ്പ്‌ മനസ്സിനെ ദുഷിപ്പിക്കും



മിഠായിപ്പൊതി അരികില്‍ വെച്ച്‌ പത്രം വായിക്കുകയായിരുന്നു ഒരു സ്‌ത്രീ. ഇടയ്‌ക്ക്‌ ആ കവറില്‍ നിന്ന്‌ മിഠായി കഴിക്കുന്നു. അപ്പോഴാണ്‌ മറ്റൊരാള്‍ അവിടെ വന്നിരുന്ന്‌ തന്‍റെ കവറില്‍ നിന്ന്‌ മിഠായി എടുത്തു കഴിക്കുന്നത്‌!!! സ്‌ത്രീക്ക്‌ അയാളോട്‌ അരിശമായി. വെറുപ്പോടെ അയാളെ നോക്കി. അയാള്‍ പുഞ്ചിരിക്കുക മാത്രം ചെയ്‌തു. അവസാനത്തെ മിഠായി എടുത്ത്‌ അയാള്‍ അവള്‍ക്കു നേരെ നീട്ടി. അവള്‍ വെറുപ്പോടെ മുഖം തിരിച്ചു. അയാള്‍ എഴുന്നേറ്റുപോയ ശേഷം നോക്കിയപ്പോഴാണ്‌ അറിയുന്നത്‌, അവളുടെ മിഠായിപ്പൊതി അവിടെ തന്നെയുണ്ട്‌! അവളിതുവരെ എടുത്ത്‌ കഴിച്ചതു അയാളുടെ കവറിൽ നിന്നായിരുന്നു. ലജ്ജയും സങ്കടവും കൊണ്ട്‌ മുഖം കുനിഞ്ഞെങ്കിലും ആ നിരപരാധിയോട് വെറുപ്പ്‌ തോന്നിയ നിമിഷങ്ങള്‍ തിരുത്താനാവാത്ത തെറ്റായി മുറിപ്പെടുത്തി.

വെറുപ്പ്‌ മനസ്സിനെ ദുഷിപ്പിക്കും. മറ്റൊരാളെ വെറുക്കും തോറും നമ്മുടെ മനസ്സ്‌ ജീര്‍ണിച്ചുകൊണ്ടിരിക്കും. ഹൃദയത്തില്‍ ആരോടെങ്കിലും വെറുപ്പ്‌ വരുന്നതോടെ നാം സ്വയം നശിച്ചുതുടങ്ങും. വെറുപ്പ്‌ ഒരു ജഡമാണ്‌. നാമെന്തിന്‌ ജഡം സൂക്ഷിക്കുന്നവരാകണമെന്ന്‌ ഖലീല്‍ ജിബ്രാന്‍ ചോദിക്കുന്നുണ്ട്‌..
സര്‍വര്‍ക്കും സ്‌നേഹം ചൊരിയേണ്ടവരാണ്‌ നമ്മള്‍. നാനാജാതി മനുഷ്യരും ജന്തുജാലങ്ങളും പക്ഷിമൃഗാദികളും ചെടിയും പൂവും പുല്‍ക്കൊടിയും നമ്മുടെ സ്‌നേഹം നുകരണം. ഒറ്റപ്പുഞ്ചിരി കൊണ്ട്‌ ഓരോ മനസ്സിലും സ്ഥാനം പിടിക്കണം. അതീവ ലളിതമായും അത്ര തന്നെ താഴ്‌മയോടും ഓരോ മനുഷ്യനോടും സംസാരിക്കണം. ഒരു പ്രാവശ്യം മാത്രം നമ്മെ കണ്ടവരിലും ഒളിമങ്ങാത്ത ഓര്‍മയായി പ്രശോഭിക്കണം. അന്യരായി ആരുമില്ല; നമ്മള്‍ പരിചയപ്പെടാന്‍ ബാക്കിയുള്ളവരേയുള്ളൂവെന്ന്‌ തിരിച്ചറിയുക. ഇതൊന്നും അത്രയെളുപ്പമല്ലെങ്കിലും ആവുന്നത്ര ഇങ്ങനെയാകേണ്ടവരാണ്‌ നാം. അന്യനെപ്പോലും അനിയനാക്കുന്ന സ്വഭാവശീലമാണത്‌.

എല്ലാവരെ കുറിച്ചും നല്ലതു വിചാരിക്കുന്നതിലാണ്‌ എല്ലാ നന്മയും നിറയുന്നത്‌. ആരെ പറ്റിയും ഒരു നിമിഷത്തേക്കു പോലും തെറ്റായി ചിന്തിക്കാതിരിക്കാനുള്ള മനസ്സ്‌ നാം വളര്‍ത്തിയെടുക്കണം. “നല്ലതു വിചാരിക്കല്‍ നല്ല ആരാധനയാണ്‌” എന്ന്‌ തിരുനബി പഠിപ്പിച്ചിട്ടുണ്ട്‌. രോഗമാണ്‌ പകരുക. ആരോഗ്യം പകരാറില്ല. ചീത്ത വിചാരങ്ങളും അസത്യവാര്‍ത്തകളും വേഗം പ്രചരിക്കും. മോശമായ മുന്‍വിധികള്‍ക്ക്‌ വേഗം സ്ഥാനം ലഭിക്കും.

അന്യോന്യം മനസ്സിലാക്കുന്നിടത്തു വരുന്ന പോരായ്‌മയുടെ ദുരന്തമാണിത്‌. ഒരു നിമിഷത്തെ തെറ്റിദ്ധാരണ പോലും ഒരായുസ്സിന്‍റെ വേദനയായ നിരവധി സംഭവങ്ങള്‍ നമുക്കോര്‍മയുണ്ട്‌. ധൃതിയിലെടുക്കുന്ന പല നിലപാടുകളും തീരാത്ത ദുരന്തങ്ങളെ സമ്മാനിച്ചതിനും നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌. പലരെയും തിരിച്ചറിയുന്നിടത്ത്‌ സംഭവിച്ച അബദ്ധങ്ങള്‍ പിന്നെയും നമ്മെ മുറിപ്പെടുത്തിക്കൊണ്ടിരിക്കും. നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന്‌ ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും.

ഒരു നിമിഷത്തേക്കു പോലും ഒരാളോടും വെറുപ്പ്‌ തോന്നാതെ കഴിയാന്‍ നമുക്കാവട്ടെ. ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ്‌ മികച്ച ആരാധന. വെറുപ്പുകൊണ്ട്‌ ഒന്നും നേടുന്നില്ല........................... ..........................Zac കിഴക്കേതില്‍

എന്തിനാണ് കല്യാണം കഴിക്കുന്നത്?


എന്തിനാണ് കല്യാണം കഴിക്കുന്നത്?

പണ്ടത്തെ എന്റെ ഒടുക്കത്തെ സംശയം ആയിരുന്നു
എന്തിനാണ്
എല്ലാരും കല്യാണം കഴിക്കുന്നതെന്ന്. എത്ര
ആലോചിച്ചിട്ടും പിടി കിട്ടീല. വീട്ടില്
ചോദിക്കാനും പറ്റില്ല.
അങ്ങിനെ ലോകത്തെ ഏതാണ്ടെല്ലാ കാര്യത്തിലും അറിവുള്ള
നാട്ടിലെ കാദര്ക്കാനോട് ചോദിച്ചു. കാദര്ക്ക
ഒരു കഥയിലൂടെ കാര്യം വിശദീകരിച്ചു തന്നു. കഥ
ഇതാണ്. കുറെ ഉറുമ്പുകള് ഒരു ദിവസം ഒരു
പറമ്പിലൂടെ വരി വരിയായി പോവുകയായിരുന്നു.
അപ്പോള് അവര് ഒരു പ്ലാവില് നല്ല പഴുത്ത ചക്ക
കണ്ടു. എല്ലാര്ക്കും ആഗ്രഹം തോന്നി ആ ചക്ക
തിന്നാന്. അപ്പൊ ഏറ്റവും മുന്നിലുള്ള ഉറുമ്പ്
ബാക്കി ഉള്ളവരോട് പറഞ്ഞു
നിങ്ങളൊക്കെ ഇവിടെ നില്ക്ക് ഞാന്
പോയി നോക്കീട്ടു വരാം. ചക്ക
നല്ലതാണെങ്കില് ഞാന് വന്നു പറയാം എന്ന്.
ബാക്കി എല്ലാ ഉറുമ്പുകളും അത് സമ്മതിച്ചു.
അങ്ങിനെ ആദ്യത്തെ ഉറുമ്പ് മരം കേറി ചക്ക
പരിശോധിക്കാന് പോയി. കുറെ കഴിഞ്ഞിട്ടും ആ
ഉറുമ്പ് മടങ്ങി വന്നില്ല. അപ്പോള്
രണ്ടാമത്തെ ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു
"അവന് നമുക്ക് തരാതെ ചക്ക മുഴുവന് തിന്നേണ്ട
പരിപാടിയാ, ഞാന് പോയി നോക്കീട്ടു വരാം"
അങ്ങിനെ രണ്ടാമത്തെ ഉറുമ്പും ചക്ക
പരിശോധിക്കാന് പോയി. അതും തിരിച്ചു
വന്നില്ല. രണ്ടു പേരും തങ്ങളെ പറ്റിച്ചു എന്ന്
മനസ്സിലാക്കിയ ബാക്കി ഉറുമ്പുകള്
മൂന്നാമത്തെ ഉറുമ്പിനെ പറഞ്ഞയച്ചു. പോയവര്
ഒന്നും വന്നില്ല. പോയവര് പോയവര് ചക്ക തിന്നു
തീര്ക്കുകയാണ് എന്ന് കരുതിയ
ബാക്കി ഉറുമ്പുകളും ഓരോരുത്തരായി ചക്ക
തിന്നാന് പോയി. എന്നാല് സത്യത്തില്
സംഭവിച്ചതെന്താ? ചക്ക തിന്നാന് പോയ
ആദ്യത്തെ ഉറുമ്പടക്കം എല്ലാരും ചക്കയില്
കയറിയ ഉടനെ ചക്കയുടെ ഉള്ളിലുള്ള
വെളഞീറിനുള്ളില്‍ കുടുങ്ങി ഒട്ടിപ്പിടിച്ചു
അങ്ങോട്ടും ഇങ്ങോട്ടും തിരിയാന് കഴിയാത്ത
വിധം പിടക്കുകയായിരുന്നു. ഇന്നും ഉറുമ്പുകള് ചക്ക
തിന്നാന് കയറുന്നു. വെളഞീറില് പറ്റിപ്പിടിച്ചു
പിടയുന്നു. പുറത്തുള്ള ഉറുമ്പുകള് തെറ്റിദ്ധരിച്ചു ചക്ക
തിന്നാന് ഓടിക്കയറൂന്നു. കാദര്ക്ക കഥ പറഞ്ഞു
നിര്ത്തി............ ...........................................Zac കിഴക്കേതില്‍