2021, നവംബർ 20, ശനിയാഴ്‌ച

മലക്ക് നടന്ന് പോകുന്നത് കണ്ടു

 മദ്റസ വിട്ട് വീട്ടിലെത്തിയ മകൻ ഉപ്പയോട് പറഞ്ഞു.

''ഉപ്പാ ഞാൻ മലക്ക് നടന്ന്  പോകുന്നത് കണ്ടു.

''നേരാണോടാ മോനേ..!!''  കുട്ടി പറഞ്ഞു തീരുമ്പോഴേക്ക് ഉപ്പയുടെ ചോദ്യം.

''അതെയുപ്പാ..

മദ്റസ വിട്ടു വരുമ്പോഴാ കണ്ടത്''


ഉപ്പ ഫോണിൽ കിട്ടിയവരെയൊക്കെ വിളിച്ചു പറഞ്ഞു.

''ൻെറ മോൻ സുലൈമാൻ മലക്കിനെ കണ്ടു''

കേട്ടവർ കേട്ടവർ സുലൈമാന്റെ വീട്ടിലേക്കോടിയെത്തി.

മലക്കിനെ കണ്ട സുലൈമാനെ ഒരു നോക്ക് കാണാനും കൈ മുത്താനും വീട്ടിൽ തിക്കും തിരക്കുമായി.

സുലൈമാന്റെ പോക്കറ്റ് നിറഞ്ഞപ്പോൾ മുറ്റത്ത് വലിയ ബക്കറ്റുകൾ നിരന്നു.

ആളുകൾ കാണിക്കയായി പണം അതിലിട്ടു. മലക്കിനെ കണ്ട സുലൈമാനെ കണ്ടവരും മുത്തിയവരും ആത്മ നിർവൃതിയോടെ നിന്നു.


സമയം  അസർ കഴിഞ്ഞു. നമസ്കാരം കഴിഞ്ഞ് പളളിയിലെ മൗലവിയും സുലൈമാനെ കാണാൻ വീട്ടിലെത്തി.

അദ്ദേഹം സുലൈമാനോട് സലാം പറഞ്ഞു.

എന്നിട്ടവനോട് ചോദിച്ചു.

''മലക്ക് പോകുന്നത് മോൻ ശരിക്കും കണ്ടോ?''

''അതെ, മലക്ക് പോകുന്നത് ഞാൻ കണ്ടതാ''

''സത്യമാണോ?''

''സത്യം''

''എങ്ങനെയാ കണ്ടത്?''

''കഴുത്തിൽ ഒരു മാലയുണ്ട്. തലയിൽ തുണി കൊണ്ടുളള വലിയൊരു ഭാണ്ഢമുണ്ട്. കറുത്ത മുണ്ടാണ് ഉടുത്തത്. 'സാമിയേ അയ്യപ്പോ അയ്യപ്പോ സാമിയേ..'ന്ന് വിളിച്ചു പറയുന്നുണ്ട്''


സുലൈമാൻെറ മറുപടി കേട്ട്  മുത്താൻ വന്നവർ അന്തം വിട്ട് വിരൽ മൂക്കത്ത് വെക്കണോ മൂക്കിലിടണോ  എന്ന് ശങ്കിച്ചു.

നിമിഷങ്ങൾ കൊണ്ട് വീട് ശൂന്യം.

സുലൈമാന്റെ ഉപ്പ വീടിനുള്ളില്‍ പോയി.ഒളിച്ചിരുന്നു.


സുലൈമാൻ കളവൊന്നും പറഞ്ഞിട്ടില്ല. മലക്ക് പോകുന്നത് കണ്ടൂന്നാണ് പറഞ്ഞത്.🤭😜🥴🏃‍♀️🏃‍♀️

എന്റെ അടുക്കള അനുഭവം

അത്യാവശ്യം പാചകം ഇഷ്ട്ടപ്പെടുന്ന ആളാണ്‌ ഞാന്‍. അത്യാവശ്യം നന്നയി ഞാന്‍ പാചകം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ച്   അവിയലും, കൂട്ടുകറിയും, ഗോപീ മഞ്ചൂരി എന്നിവ പാചകം ചെയ്യാന്‍ എനിക്കേറെ ഇഷ്ട്ടം. കൂടാതെ ആഘോഷവേളകളിൽ അടുക്കളയില്‍ ഭാര്യയെ സഹായിക്കുന്ന ആളാണ്‌ ഞാന്‍.  


കഥ ഇതല്ല... 

ഒരു പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ  ഞാന്‍ എന്റെ വീടിന്റെ അടുക്കളയുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നു. അപ്പോഴാണ്‌ ഞാനൊരു സത്യം മനസിലാക്കുന്നത് നേരംപോക്കിന് കിസപറഞ്ഞു പാചകം ചെയ്യുന്ന അടുക്കളയല്ല യഥാര്‍ത്ഥഅനുഭവത്തിന്റെ അടുക്കള... അതൊരു സമരഭൂമിയാണ് അവിടെനില്കുന്നവര്‍ ഒറ്റക്കൊരു പോരാളിയും... അടുക്കള എന്റെ ജീവിതത്തില്‍ പെട്ടന്ന് തന്നെ പല മാറ്റങ്ങളും വരുത്തി. വെളുപ്പിന് ആറരയോടെ എഴുന്നേല്‍ക്കണം. പുതപ്പിനടിയിലെ സുഖമുള്ള ഉറക്കം എനിക്ക് നഷ്ട്ടമായി... മുഖംകഴുകി അടുക്കളയിലെത്തിയാല്‍ ആദ്യം കട്ടഞ്ചായക്ക്‌ വെള്ളം വെക്കും... ചായ ആകുന്ന സമയത്ത് അരികഴുകി കുക്കറിലാകി അടുപ്പില്‍വയ്ക്കും... പത്രം വായിച്ച് ആസ്വദിച്ചുകുടിച്ച കട്ടഞ്ചായ പണികളുടെ ഇടയിലെ ചെറിയ ഇടവേളകളിൽ കുടിക്കാന്‍ ശീലിച്ചു... ചോറാകുന്ന സമയത്ത് പ്രഭാത ഭക്ഷണത്തിനുള്ള പണിതുടങ്ങും.... ദോശയുണ്ടാക്കൽ  ,ചപ്പാത്തിക്ക് കുഴക്കല്‍....പുട്ട്.. അങ്ങനെ...പിന്നെ ഉച്ചക്കത്തെക്കുള്ള കറിക്ക്,ഉപ്പേരി... നാളികേരം പൊതിച്ച്, തേങ്ങ ചിരകൽ,ചട്ടിണി.

 അടുക്കളയുടെ ചെറിയ ദൂരത്ത്‌ ഒരുപാട് ദൂരം നടന്നാലേ ഇതൊക്കെ സാധ്യാമാകു. ഈ യാത്രക്ക് ഒരു താളമുണ്ട്... ഒരു പ്രത്യേക വേഗമുണ്ട്.... എങ്കിലേ സമയബന്ധിതമായി ഇതൊക്കെ സാധ്യമാകു....ഒരു നോട്ടം പോലുംവേണ്ട കൈ നീട്ടിയാല്‍ തനിയെ ചെന്ന് മുളക് പാത്രത്തിലും ഉപ്പുപാത്രത്തിലുമൊക്കെ കൈ ചെന്ന് തൊടും എത്ര കാലങ്ങള്‍ കൊണ്ട് സിദ്ധിച്ചതാണ് ഇവര്‍ അടുക്കളയിലെ ഈ കൃത്യത...


 കായിക സമ്മര്‍ദം മാത്രമല്ല മാനസിക സമ്മര്‍ദ്ദത്തിന്റെ സമയം കൂടിയാണ് ഓരോ പാചകവും.

 മാവില്‍ വെള്ളം കൂടിയാല്‍ ഇഡ്ഡലി സ്വാഹ, കറിക്ക് ഉപ്പോ മുളകോകൂടിയാല്‍, ചോറോന്നു വെന്തുപോയാല്‍... ഇതിനൊക്കെ എത്രയോ തവണ   ഭാര്യയോടു കുറ്റം പറഞ്ഞ ആളാണ്‌ ഞാന്‍. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ അത്രമേല്‍ ഏകാഗ്രത വേണം ഓരോ ചെറിയ പാചകത്തിലും...


 ഇതിനിടയിൽ കയ്യിൽ ഏൽക്കുന്ന ചെറിയ പൊള്ളലുകളും മുറിവുകളും ശ്രെദ്ധിക്കാൻ എവിടെ നേരം... നമ്മളുണ്ടാക്കിയ ഭക്ഷണം കുട്ടികൾ ആസ്വതിച്ചുകഴിക്കുമ്പോള്‍ ഉള്ളിന്റെയുള്ളില്‍ നമ്മളനുഭാവിക്കുന്ന ഒരു സന്തോഷമുണ്ട്.... നന്നായാല്‍ ആരും ഒരു നല്ലവാക്ക് പറയില്ല എന്ന് നമുക്കറിയാം... പാചകം കഴിയുമ്പോഴേക്കും കഴുകാന്‍ ഒരു കുന്ന് പാത്രമുണ്ടാകും.... അതെല്ലാം കഴുകി കുളിച്ചു ജോലിക്ക് പോകാന്‍ തിടുക്കപ്പെട്ടൊരുങ്ങി കഴിക്കാന്‍ ഇരിക്കുമ്പോള്‍ ഒന്നും കഴിക്കാന്‍ ആവില്ല.... ഒരു ചായ മാത്രം വലിച്ചുകുടിച്ചു ജോലിസ്ഥലത്ത് സമയത്തിനെത്താന്‍ ഓട്ടം തുടങ്ങും...രാവിലെ കഴിക്കാതെ ഓടുന്ന എന്റെ പങ്കാളിയെ എത്രമാത്രം ഞാന്‍ ചീത്തപറഞ്ഞിട്ടുണ്ട്... “നിനക്ക് അഹങ്കാരമാണ് അന്നക്കുത്താണ് ...” പക്ഷെ ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു അടുക്കളയില്‍കിടന്ന് ഈ യുദ്ധം കഴിയുമ്പോള്‍ നമുക്കൊന്നും കഴിക്കാനാവില്ല....

 ഞാനും മിക്കപ്പോഴും ചായ ഏറിയാൽ ഒരു ദോശ മാത്രമേ കുടിക്കാറുള്ളൂ...! മുൻപ് എട്ടും പത്തും കഴിച്ചിരുന്നു.

ഹോസ്പിറ്റലിൽ നിന്നും തിരിച്ചെത്തി കുളിച്ച്  അവള്‍ മയങ്ങാന്‍ കിടക്കാറുണ്ട് അതിനും ഞാന്‍ എത്രയോതവണ കലഹിചിട്ടുണ്ട്.... പക്ഷെ എനിക്കിപ്പോളറിയാം... കാലത്ത് തുടങ്ങുന്ന ഈ അദ്ധ്വാനം നമ്മളെ വല്ലാതെ തളര്‍ത്തിക്കളയും... ഈ സമയത്തായിരിക്കും നല്ല ഫ്രഷ്‌ മീനാണെന്നും പറഞ്ഞ് ഓഫിസിൽ നിന്നും വരുന്ന വഴിയേ സഞ്ചിനിറയെ പച്ചമീനുമായി ഞാൻ വരിക.നല്ല മീന്‍ കൂട്ടാനുള്ള പൂതിയില്‍ വൈകുന്നേരം മീനുമായി വരുന്ന എന്നെ അവള്‍ നോക്കിയ ആ ദയനിയ നോട്ടത്തിന്റെ അര്‍ത്ഥം അപ്പോഴാണ്‌ എനിക്ക് മനസിലായത്....

അത്താഴം കഴിച്ചു കഴിഞ്ഞ് കഴിച്ച പാത്രങ്ങളും വെച്ചപാത്രങ്ങളും കഴുകി അടുക്കള അടിച്ചുവാരി അടുക്കള സ്ലാബ് തുടച്ച് ആ തുണി സ്ലാബിന്റെ മുകളില്‍ വിരിച്ച് കൈയും കാലും കഴുകി കട്ടിലിന്റെ അരികിലെത്തുമ്പോള്‍ത്തന്നെ ക്ഷീണംകൊണ്ട് പാതി ഉറക്കത്തിലാവും.... സാധാരണ അത്താഴം കഴിഞ്ഞ് ഞാന്‍ ഫോണും നോക്കി കട്ടിലില്‍ വന്നുകിടക്കും... പണികളെല്ലാം തീര്‍ത്ത് അവള്‍ വരുന്നതും കാത്ത്... അവള്‍ വന്ന് ഫോണെടുത്ത് നോക്കിയിരിക്കുമ്പോള്‍ ഞാന്‍ ശല്ല്യം ചെയ്യും ... ഇപ്പഴല്ലേ ഫോണ്‍ നോക്കുന്നത്... പലപ്പഴും ഫോണ്‍ വെക്കുന്നതും അവള്‍ ഉറക്കത്തിലേക്ക് പോകുന്നതും ഒരുമിച്ചായിരിക്കും... ഇതിന്റെ പേരില്‍ എത്രയെത്ര തവണ ഞാന്‍ പരിഭവിച്ചിട്ടുണ്ട് കലഹിചിട്ടുണ്ട്..... പക്ഷെ ഇപ്പോള്‍ ഞാനും മനസിലാക്കുന്നു അടുക്കളയെന്ന സമരഭൂമിയിലെ യുദ്ധം നമ്മളെ മാനസികമായും ശാരീരികമായും ആകെ തളര്‍ത്തിക്കളയും.... അടുക്കള ജീവിതം അടുക്കളയില്‍ മാത്രം ഒതുങ്ങുന്നതല്ല... തുണിയലക്കല്‍ അതുണക്കല്‍, അടിച്ചുവാരല്‍....ആ പട്ടിക അങ്ങനെ നീളും... അടുക്കളയില്‍ വല്ലപ്പോഴും ചായക്ക് കടിയുണ്ടാക്കിയും കറിക്കരിഞ്ഞും സഹായിക്കുന്ന ഭര്‍ത്താവെന്ന് ഞാന്‍ ഇനിയൊരിക്കലും വീമ്പു പറയില്ല.... കാരണം അടുക്കള വിശദീകരിക്കാന്‍പോലും കഴിയാത്ത സങ്കര്‍ഷങ്ങള്‍ നിറഞ്ഞ സ്ഥാപനമാണ്‌.... ചെറുപ്പത്തില്‍  അച്ഛന്‍ എന്തെങ്കിലും ആവശ്യത്തിനായിപോലും അടുക്കളയില്‍ നില്‍ക്കുന്നത് കണ്ടാല്‍ ചീത്തപറയുമായിരുന്നു. ആണ്‍കുട്ടികള്‍ അടുക്കളയില്‍ കയറാന്‍ പാടില്ലത്രേ... കാലം അതെല്ലാം മാറ്റി അടുക്കള അത്ര നിഷിദ്ധ സ്ഥലമാല്ലായെന്ന് ജീവിതം പഠിപ്പിച്ചിട്ടുണ്ട്. എന്നാലും എനിക്ക് തോന്നുന്നത് ആദ്യം ജനാധിപത്യവല്‍ക്കരിക്കേണ്ട സ്ഥാപനം നമ്മുടെ അടുക്കള തന്നെയാണ്.... 

കാരണം പ്രഭാതത്തിലെ സുഖമുള്ള ഉറക്കത്തിന്... ക്ഷീണമില്ലാത്ത പകലുകൾക്ക്... സ്വസ്ഥമായ രാത്രികൾക്ക് എല്ലാവർക്കും തുല്ല്യ അവകാശമില്ലേ... അവസര സമത്വം അടുക്കളയിലും വേണ്ടേ....????

 നിങ്ങൾ ഇരട്ട ഉദ്യോഗമുള്ള സ്ത്രീകൾ ഗ്രേറ്റ്‌ ആണ്‌ പൊളി ആണ്‌🙏🙏🙏




2021, നവംബർ 16, ചൊവ്വാഴ്ച

മൗനം ഭൂഷണമാകുന്ന ഇടങ്ങൾ


പറയേണ്ടതു പോലെ പറയാനറിയില്ലെങ്കിൽ മൗനമാണ് നല്ലത്. നമുക്ക് പറയാനുള്ളത് എന്ത് എന്നത് മറ്റുളളവർക്ക് മനസ്സിലാകില്ല എന്നതു മാത്രമല്ല അതിന്റെ പ്രശ്നം, നാം ഉദ്ദേശിച്ചത് തികച്ചും മറ്റൊരു അർത്ഥത്തിൽ വായിക്കപ്പെടുകയും ചെയ്യും. പിന്നെ അതാവും നമ്മുടെ യഥാർത്ഥ പ്രശ്നത്തേക്കാൾ വലിയ പ്രശ്നം. അത്തരം ഇടങ്ങളിൽ മൗനമാണ് ഏറ്റവും നല്ല ആയുധം.


നമ്മുടെ വാക്കിന്, അഭിപ്രായത്തിന് വില കൽപ്പിക്കപ്പെടാത്ത ഇടങ്ങളിലും മൗനം തന്നെയാണ് ഭൂഷണം. വെറുതെ കുറച്ചു കലപില ശബ്ദങ്ങളും ഡിസ്റെസ്പക്റ്റുമല്ലാതെ മറ്റൊന്നും അതു തിരികെ തരില്ല.


ചിലരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഒരു മറുപടി കൊടുക്കാൻ ഉണ്ടായെന്നു വരില്ല. ചിലപ്പോൾ ആ ചോദ്യത്തിന് ഉത്തരമേ നൽകാനുണ്ടാവില്ല. ചിലപ്പോൾ "കാലം" ആയിരിക്കാം ആ ചോദ്യത്തിന് മറുപടി നൽകേണ്ടത്. വേറെയും ചിലപ്പോൾ ചില ഉത്തരങ്ങൾ മറച്ചു പിടിക്കേണ്ടിയും വന്നേക്കാം. അത്തരം ഇടങ്ങളിലും മൗനമവലംബിക്കലാണ് ഉചിതം.


പ്രതികരിക്കാതിരിക്കുന്നത് പ്രതികരിക്കുന്നതിനേക്കാൾ പതിൻമടങ്ങ് എതിരാളിയെ ഭയപ്പെടുത്തുന്ന ഇടങ്ങളുണ്ട്. അത്തരം ഇടങ്ങളിൽ ശബ്ദത്തേക്കാൾ ശക്തി മൗനത്തിനാണ്.


രഹസ്യങ്ങൾ പുറത്തു പോകാതിരിക്കാൻ, നീക്കങ്ങളും തന്ത്രങ്ങളും എതിരാളിക്കു പിടി കിട്ടാതിരിക്കാൻ, തെറ്റിദ്ധാരണകൾ ഉണ്ടായി ശത്രുത സമ്പാദിക്കാതിരിക്കാൻ ഒക്കെയും ചിലപ്പോൾ ഏറ്റവും നല്ലത് മൗനമാണ്.


ചിന്തകൾക്ക് ചില്ലകൾ പണിയാനും മൗനം സഹായകമാകാറുണ്ട്. സദാ ചിലച്ചു കൊണ്ടിരിക്കുന്നവർ ഓട്ട വീണ അണക്കെട്ടു പോലെയാണ്. സംഭരണശേഷി കുറഞ്ഞിരിക്കും. ക്രിയാത്മകത മൗനത്തിന്റെ കൂടി കുഞ്ഞാണ്. നിറകുടം തുളുമ്പില്ല എന്നു കേട്ടിട്ടില്ലേ.


ആശയക്കുഴപ്പങ്ങളിൽ, അസ്വസ്ഥതകളിൽ, അതിവൈകാരികതകളിൽ, ഉൻമാദാവസ്ഥയിൽ, ക്ഷോഭകാലങ്ങളിൽ, പ്രകോപനങ്ങളിൽ, പൊട്ടിത്തെറികളിൽ, ഏറ്റവും നല്ല കൂട്ടുകാരൻ മൗനമാണ്.


വിഡ്ഢികൾക്കുള്ള നൽകാവുന്ന മറുപടികളിൽ ഏറ്റവും മികച്ച മറുപടിയാണ് മൗനം. ഊർജ്ജം വെറുതെ പാഴാകുന്നത് അത് ഒഴിവാക്കിത്തരുന്നു. മൗനം സമയം നേടിത്തരുന്നു. തർക്കം സമയത്തെ തിന്നു തീർക്കുന്നു.


അറിവില്ലായ്മകളിലും പൂർണ്ണ ധാരണയില്ലായ്മകളിലും മൗനമാണ് ഉചിതം. ശ്രദ്ധയാണ് ശ്രേഷ്ഠം. 


കണ്ഠമിടറുമ്പോഴും വാക്കുകൾ പതറുമ്പോഴും ഓർമ്മകൾക്ക് മങ്ങൽ അനുഭവപ്പെടുമ്പോഴും മനസ്സു തകരുമ്പോഴും മൊഴിയഴക് കുറയും. അപ്പോഴൊക്കെയും ഏറ്റവും കുറച്ചു മാത്രം മിണ്ടുന്നതാവും ഉചിതം.


ശ്രോതാവ് ശ്രദ്ധയിലും ശ്രാദ്ധത്തിലുമല്ലെങ്കിൽ, നല്ല മാനസികാവസ്ഥയിലല്ലെങ്കിൽ, നാമുമായി താൽപര്യത്തിലല്ലെങ്കിൽ, അവിടെയും മൗനം ഭൂഷണമാകാറുണ്ട്.


ഹൃദയശൂന്യമായ പദങ്ങളടങ്ങിയ മന്ത്രണങ്ങളേക്കാൾ നല്ലത് ഹൃദയനിർഭരമായ മൗനപ്രാർത്ഥനകളാണ്.


മൗനം നിശ്ശബ്ദതയുടെയും പുഞ്ചിരിയുടെയും ആത്മനിയന്ത്രണത്തിന്റെയും തയ്യാറെടുപ്പുകളുടെയും ചിറകിൽ സഞ്ചരിക്കുന്നു. ബഹളം വാഗ്ധോരണിയുടെയും അധികാരത്തിന്റെയും പിടിവാശിയുടെയും നിയന്ത്രണമില്ലായ്മയുടെയും തേരിൽ സഞ്ചരിക്കുന്നു.


അർത്ഥമില്ലാത്ത വാക്കുകളേക്കാൾ അർത്ഥഗർഭമായ മൗനമാണ് പലപ്പോഴും ഉചിതമെന്നു ചുരുക്കം. വാക്കുകൾ തോൽക്കുന്നിടത്ത് മൗനം അതിജയിക്കാറുണ്ട് എന്ന് പെരുക്കം.


2021, ഒക്‌ടോബർ 27, ബുധനാഴ്‌ച

ഏത് മതവിശ്വാസികളായിരിക്കും സ്വർഗ്ഗത്തിൽ പോവുക

 😔 ബുദ്ധിമുട്ടേറിയ ഒരു ചോദ്യത്തിന് ബുദ്ധിപരമായ ഒരു മറുപടി...


🤔 ചോദ്യം ഇതാണ്:  'ഏത് മതവിശ്വാസികളായിരിക്കും സ്വർഗ്ഗത്തിൽ പോവുക; ജൂതരോ, കൃസ്ത്യാനികളോ, അതോ മുസ്ലിംകളോ?'


👉 വളരെ സങ്കീര്‍ണമായ ഈ ചോദ്യത്തിന് ഉത്തരം പറയാൻ അതത് മതങ്ങളിലെ പണ്ഡിതന്മാർ ക്ഷണിക്കപ്പെട്ടു..


✨🍃  ഉത്തരം  🍃✨

മുസ്ലിംകളെ പ്രതിനിധീകരിച്ച് പ്രശസ്ത പണ്ഡിതൻ ഇമാം മുഹമ്മദ് അബ്ദുല്ലയും, കൃസ്ത്യാനികളെ പ്രതിനിധീകരിച്ച് പ്രമുഖനായൊരു കർദിനാളും, ജൂതരെ പ്രതിനിധീകരിച്ച് പ്രമുഖനായൊരു റബ്ബിയും സംബന്ധിച്ചു.. അങ്ങനെ ചോദ്യം അവർക്ക് മുമ്പിൽ അവതരിപ്പിക്കപ്പെട്ടു: 

👉  'ആരാണ്, ഏത് മതവിശ്വാസികളായിരിക്കും സ്വർഗ്ഗത്തിൽ പോവുക; ജൂതരോ, കൃസ്ത്യാനികളോ, അതോ മുസ്ലിംകളോ?'


✨ മുസ്ലിംകളെ പ്രതിനിധീകരിക്കുന്ന ഇമാം മുഹമ്മദ് അബ്ദുല്ല എഴുന്നേറ്റു നിന്ന് വളരെ സിമ്പിൾ ലോജിക്കിൽ സദസ്സിനോട് സംസാരിച്ചു.

ഉത്തരം കേട്ട കർദ്ദിനാളും റബ്ബിയും സ്തബ്ദരായിപ്പോയി.. തലതാഴ്ത്തി അവർ സദസ്സ് വിട്ടു.


മുസ്ലിം പണ്ഡിതന്റെ ചിന്തോദ്ദീപകമായ ഉത്തരം വളരെ ഹൃസ്വവും, മാന്യവും അർഥഗർഭവുമായിരുന്നു. മുസ്ലിം സദസ്സ്യരിൽ സന്തോഷം പടർത്തിയ ഈ മറുപടി, വിഷയം എന്നത്തേക്കും അവസാനിപ്പിക്കുന്നതു കൂടിയായിരുന്നു.

 

ഇമാം മുഹമ്മദ് അബ്ദുല്ല പറഞ്ഞു: 

💞 'ജൂതരാണ് സ്വർഗ്ഗത്തിൽ പോകുന്നതെങ്കിൽ, ഞങ്ങൾ മുസ്ലിംകൾ കൂടി അവരോടൊപ്പം സ്വർഗ്ഗത്തിൽ പോകും, കാരണം ഞങ്ങളും മോസസിൽ (റ) വിശ്വസിക്കുന്നു. 

മോസസ് (റ) ജൂതരടക്കമുള്ള അദ്ദേഹത്തിന്റെ ജനതയിലേക്ക് അയക്കപ്പെട്ട ദൈവത്തിന്റെ സത്യ പ്രവാചകനാണെന്ന് ഞങ്ങളും വിശ്വസിക്കുന്നു. 👏


💞 'അഥവാ ഇനി കൃസ്ത്യാനികളാണ് സ്വർഗ്ഗത്തിൽ പോകുന്നതെങ്കിൽ, ഞങ്ങൾ മുസ്ലിംകൾ കൂടി അവരോടൊപ്പം സ്വർഗ്ഗത്തിൽ പോകും.

കാരണം ഞങ്ങളും മറിയമിന്റെ മകനായ യേശുവിൽ (റ) വിശ്വസിക്കുന്നു. 

യേശുവിനെ (റ) അദ്ദേഹത്തിന്റെ ജനതയിലേക്കയക്കപ്പെട്ട ദൈവത്തിന്റെ സത്യ പ്രവാചകനാണെന്ന്, അദ്ദേഹത്തിൻ്റെ അത്ഭുത ജനനത്തിൽ, അതിലപ്പുറം ക്രൈസ്തവർ വിശ്വസിക്കാത്ത അദ്ദേഹം 'തൊട്ടിലിൽ കിടന്ന് ജൂത റബ്ബിമാരോട് സംവദിച്ചത്' കൂടി ഞങ്ങൾ വിശ്വസിക്കുന്നു.


 💞 എന്നാൽ ഇനി ഞങ്ങൾ മുസ്ലിംകളാണ് സ്വർഗ്ഗത്തിൽ പോകുന്നതെങ്കിലോ, ദൈവ കൃപയാൽ ഞങ്ങൾ ഒറ്റയ്ക്കായിരിക്കും സ്വർഗ്ഗത്തിൽ പോകുന്നത്. ജൂതരോ, ക്രൈസ്തവരോ ഞങ്ങളോടെപ്പം ഉണ്ടാവില്ല, കാരണം അവർ മുഹമ്മദ് നബിയിലോ (സ), അദ്ദേഹത്തിൻ്റെ ദൗത്യത്തിലോ വിശ്വസിക്കുന്നില്ല. 

🤔💞😔💞🤔


🍀 Excellent precise answer to a very difficult question. 


🤔 "The people of which religion will enter Paradise; Judaism, Christianity or Islam?


To answer this question the scholars of each religion were called upon. 


𝐀𝐍𝐒𝐖𝐄𝐑:

The famous scholar Imam Mohammed Abdullah represented the Muslims!

A famous Cardinal represented the Christians and a famous Rabbi represented the Jews...

And this question was put forth to them: Who will go to Paradise; Jews, Christians or Muslims???

 

Imam Mohammed Abdullah, who was representing the Muslims, stood up and gave such a logical answer in front of the gathering, that left the Christian Cardinal and the Jewish Rabbi absolutely speechless. They left the gathering with their heads bowed down. 


The answer given by the Muslim Imam was short, concise, polite and full of wisdom. There was a smile on the faces of the Muslim community and this chapter was closed forever. 


Imam Mohammed Abdullah said, 

😔 “If the Jews go to paradise, we will go with them because we also have faith in Musa AS, and we believe that ALLĀH {ﷻ} sent him towards his people as a prophet.


 😔 “If the Christians go to Paradise, we will go with them, because we also have faith in Jesus (Essa AS). ALLĀH had chosen him as a Prophet to lead his people and to direct them towards the right path.


😔 But if Muslims go to Paradise, we will go alone with the Mercy of ALLĀH {ﷻ}.


⚫ No Jew or Christian will go with us, because they did not believe in Mohammed  ﷺ nor did they have faith in him..!!


أَللّٰهُمَّ صَلِّ  وَ سَلِّمْ وَ بَارِك عَلىٰ سَيِّدِنا وَحَبِيبِنَا مُحَمَّدٍ صَلَّى اللّٰهُ عَلَيهِ وَآلِهِ وصَحْبِهِ وَ سَلِّمْ تَسْلِيماً كَثِيراً(ﷺ). 


Everyone must read abd and share..

✨🍃🍀🍃✨


💞  يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُواْ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ...

💞 'ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍... നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌'. 


💞 'O mankind, worship your Lord, who created you and those before you, that you may become righteous'

(ഖുര്‍ആൻ 2:21)

2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

"ആരും ഒരിക്കലും മറന്നു വെച്ച കുട എടുക്കാൻ മറക്കരുത്..."


അച്ഛനോടൊപ്പം കഴിഞ്ഞിരുന്ന മകൻ പുതിയൊരു വീടു വെച്ചു താമസം മാറി......,


അനിവാര്യമായിരുന്ന ഒരു വേർപിരിയലായിരുന്നു അത്‌.....


പഴമ തളം കെട്ടി നിൽക്കുന്ന ആ വീട്ടിൽ താമസിക്കാൻ മകൻ ഒരിക്കലും ഇഷ്ടപെട്ടിരുന്നില്ല......,


സ്വന്തം ഇഷ്ടപ്രകാരം പടുത്തുയർത്തിയ പുതിയ വീട്ടിലേക്ക് ഭാര്യയും, കുട്ടികളുമായി അയാൾ ചേക്കേറി.......,


അച്ഛനോട് കൂടെ ചെല്ലാൻ മകൻ ആവുന്നത്ര നിർബന്ധിച്ചതാണ്......,


പക്ഷേ ആ വൃദ്ധൻ പോയില്ലെന്ന് മാത്രമല്ല, ഒറ്റക്കാണെങ്കിലും ആ പഴഞ്ചൻ വീട്ടിൽ കഴിഞ്ഞു കൊള്ളാമെന്ന് പാവം വാശി പിടിക്കുകയും ചെയ്തു.......


വേർപിരിഞ്ഞു പോയെങ്കിലും മകനേയും, കുട്ടികളേയും കാണാതിരിക്കാൻ ആ വൃദ്ധന് കഴിയുമായിരുന്നില്ല.......,


അൽപ്പം അകലെയുള്ള മകന്റെ വീട്ടിലേക്ക് എല്ലാം വൈകുന്നേരങ്ങളിലും അയാൾ യാത്ര തുടങ്ങി.....,


അവിടെ കിട്ടുന്ന സ്നേഹവായ്പ്പുകളിൽ വൃദ്ധൻ അതീവ സന്തുഷ്ടനായി......,


കൂടെ വന്ന് തങ്ങളോടൊപ്പം താമസിക്കണമെന്ന് മകന്റെ ഭാര്യ എപ്പോഴും പരിഭവം പറഞ്ഞു.മകനും അക്കാര്യത്തിൽ നീരസം പ്രകടിപ്പിച്ചിരുന്നു.......,


മകന്റെയും, ഭാര്യയുടെയും, കുഞ്ഞുങ്ങളുടെയും സ്നേഹപ്രകടനങ്ങൾ കഴിഞ്ഞ് ഒരു വൈകുന്നേരം ആ വൃദ്ധൻ അവരുടെ വീട്ടിൽ നിന്നും ഇറങ്ങി.......,


കുറച്ചുദൂരം ചെന്നപ്പോഴാണ് താൻ എപ്പോഴും കയ്യിൽ കരുതിയിരുന്ന കുട എടുത്തില്ലല്ലോ എന്ന് വൃദ്ധൻ ഓർത്തത്.......,


തിരികെ ചെന്നപ്പോൾ മകന്റെ വീടിന് പുറത്ത് ആരേയും കാണാനില്ല......,


അകത്തെ മുറിയിൽ നിന്നും മകന്റെ ഭാര്യയുടെ ഉച്ചത്തിലുള്ള സംസാരം......


"കിഴവന്റെ ആരോഗ്യം കൂടി വരുന്നതേ ഉളളൂ. അടുത്ത കാലത്തൊന്നും മുകളിലോട്ട് പോകുന്ന ലക്ഷണമില്ല..... "


"ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ആ വീടും, പറമ്പും വിൽക്കാൻ എന്നേ ഏർപ്പാട് ചെയ്തു കഴിഞ്ഞു.." മകന്റെ മറുപടി.


തകർന്നു പോയ ആ വൃദ്ധൻ പിന്നെ അവിടെ നിന്നില്ല.മറന്നു വെച്ച കുട എടുക്കാതെ അയാൾ തന്റെ വീട്ടിലേക്ക് തകർന്ന മനസ്സോടെ മെല്ലെ മെല്ലെ നടന്നു നീങ്ങി.......,


പിറ്റേന്ന് മുതൽ ആ വൃദ്ധൻ മകന്റെ വീട്ടിലേക്ക് വരാതെയായി......


മൂന്നു ദിവസം കഴിഞ്ഞാണ് മകൻ അച്ഛനെ തേടി ഇറങ്ങുന്നത്.......,


അച്ഛൻ ഉറങ്ങുന്ന വീട്ടിൽ എത്തിയപ്പോൾ വൃദ്ധൻ അവിടെയില്ല.അടുത്ത വീടുകളിൽ തിരക്കിയപ്പോഴും ഒരു വിവരവും ഇല്ല......,


ഏറെ നേരം അലഞ്ഞപ്പോൾ അച്ഛൻ കയ്യിൽ ഒരു സഞ്ചിയുമായി എങ്ങോട്ടോ പോകുന്നത് കണ്ടെന്ന് ആരോ പറഞ്ഞു.

എവിടേക്ക് പോകുന്നു എന്ന് മാത്രം പറഞ്ഞില്ല...


പറഞ്ഞത് ഇത്ര മാത്രം.......


"ആരും ഒരിക്കലും മറന്നു വെച്ച കുട എടുക്കാൻ തിരികെ പോകരുത്"


⏺️

2021, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജി

 #തീ 💥💥💥

*"കൊന്നിട്ടുണ്ടെടാ ഞാന്‍ ഹിന്ദുക്കളെ...*

*ഹിന്ദുക്കളെ മാത്രമല്ലെടാ ഒറ്റുകാരായ പലരേയും കൊന്നിട്ടുണ്ട് ഞാന്‍*

*ചോദിക്കാന്‍ നീ ആരാടാ....."*


ചരിത്രം അപനിര്‍മ്മിക്കുന്ന സംഘി ആപ്പീസിലേക്ക് ചക്കിപ്പറമ്പന്‍ മൊയ്തീന്‍ മകന്‍ സുല്‍ത്താന്‍ വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ അവസാനത്തെ അറിയിപ്പാണിത്..


നിങ്ങള്‍ സംഘികള്‍ ഞാന്‍ ഹിന്ദുക്കളെ കൊന്നവന്‍ എന്നാണല്ലോ അവിടെ പ്രചരിപ്പിക്കുന്നത്.

എന്നാല്‍ കേട്ടോ, ഹിന്ദുക്കളെ മാത്രമല്ലെടാ,

ഞാന്‍ മാപ്പിളാരെയും കൊന്നിട്ടുണ്ട്‌..

കൂട്ടത്തില്‍ കുറേയേറെ ബ്രിട്ടന്‍ പട്ടികളെയും ഞാന്‍ അറുത്തു മാറ്റിയിട്ടുണ്ട്...

വെട്ടിയെടുത്ത ചേക്കുട്ടിത്തല കുത്തി നിര്‍ത്തിയ കുന്തത്തിന്‍റെ ചരിത്രത്തില്‍ എന്നെ ഒതുക്കാന്‍ ഒരുത്തനും ശ്രമിക്കണ്ട..


മുടിക്കോട് വെച്ച് കോണ്‍സ്റ്റബിൾ ഹൈദ്രോസിനെ കൊന്നതും

ശൈഖ് മുഹ്യുദ്ദീന്‍ എന്ന ഇന്‍സ്പെക്ടറെ വെടിവെച്ച് കൊന്നതും ഞാനാണ്ടാ,

ഈ സുല്‍ത്താന്‍ വാരിയംകുന്നന്‍...


ബ്രിട്ടീഷ് അനുകൂലിയും ഒറ്റുകാരനും മുസ്ലിം പ്രമാണിയുമായ മണ്ണാടന്‍ മൊയ്തീനെയും

കൊണ്ടോട്ടി തങ്ങന്‍മാരെയും ഞാന്‍ തന്നെയാണെടാ കൈകാര്യം ചെയ്തത്.

ഇവന്‍മാരുടെ വീട് കയറി ചവിട്ടി പൊളിച്ചിട്ടുണ്ട് ഞാന്‍...

സ്വാതന്ത്ര്യ പോരാളികളെ ഇന്ത്യയുടെ ശത്രുവിന് ഒറ്റു കൊടുത്തവന്‍മാരുടെ വീട്ടിലെ നിലവിളികള്‍ കേട്ട് ദഫ് മുട്ടും കോള്‍ക്കളിയും നടത്തിയിട്ടുണ്ട് ഞാന്‍...


ചോദിക്കാന്‍ നീയാരാടാ..


കളളിമുണ്ടും തൊപ്പിയും വെളളക്കോട്ടും ഉറുമാലും തോളില്‍ ഒരു ഉറുക്കും വിരലില്‍ കല്ല് മോതിരവും കാലില്‍ ചെരുപ്പും കയ്യില്‍ ഊരിയെടുത്ത വാളും പിടിച്ച് പാണ്ടിക്കാട്ടെ പോലീസ് സ്റ്റേഷനിലേക്ക് കയറിയ എന്നെ കണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഹമ്മദ്കുട്ടി പിറക് വശം വഴി ഓടിയില്ലായിരുന്നെങ്കില്‍ അവന്‍റെ മയ്യിത്ത് ഞാന്‍ മണ്ണാത്തിപ്പുഴയ്ക്ക് ദാനം നല്‍കുമായിരുന്നെടാ.


ഇംഗ്ലീഷ് പട്ടികളുടെ ശമ്പളം നക്കിയിട്ട് ഇന്ത്യയെ ഒറ്റു കൊടുത്ത ചോലക്കൽ ഉണ്ണീന്‍ എന്ന നിലമ്പൂര്‍ ഇന്‍സ്പെക്ടറുടെ കയ്യില്‍ ദേശീയ പതാക പിടിപ്പിച്ചിട്ട് ഖിലാഫത്ത് കോണ്‍ഗ്രസ്സ് സിന്ദാബാദ്,

മഹാത്മാഗാന്ധി കീ ജെയ് എന്ന് വിളിപ്പിച്ചിട്ട് തെരുവിലൂടെ നടത്തുമ്പോള്‍ അവന്‍റെ ചന്തിയും പുറവും ഞാന്‍ ചാട്ട കൊണ്ടടിച്ച് പൊളിച്ചിട്ടുണ്ടെടാ ഹിന്ദുക്കളുടെ കൂടി രാജാവായ ഈ സുല്‍ത്താന്‍ വാരിയംകുന്നന്‍.


കൂട്ടത്തില്‍ തുവ്വൂര്‍ കിണറ്റിലും കിടക്കുന്നുണ്ട് രണ്ട് മാപ്പിളത്തലകള്‍,,

അതും ഈ മുസ്ലിംകളുടെ അമീറായ സുല്‍ത്താന്‍ വാരിയംകുന്നനെന്ന ഞാന്‍ വെട്ടിയെറിഞ്ഞത് തന്നെയാണ്ടാ.


പോടാ പോയി പണി നോക്കടാാ.....


എണ്ണിയാലൊടുങ്ങാത്ത ഇത്തരം മാപ്പിള ചെറ്റകളെ കൊന്ന എന്‍റെ ചരിത്രം എഴുതാന്‍ ഈ താളുകള്‍ക്കൊന്നും ബലം പോരെടാ സംഘികളെ..


മാത്രമല്ലടാ,

ഞാന്‍ ഹിന്ദുക്കളെയും കൊന്നിട്ടുണ്ട്..


ബ്രിട്ടന്‍ പട്ടികളെ സത്കരിച്ചിരുത്തി ആ വേട്ടപ്പട്ടികള്‍ക്ക് സ്വന്തം വേളികള്‍ മതിയാവാതെ വന്നപ്പോള്‍ അടിയാത്തി പെണ്ണുങ്ങളെയും കളപ്പുരയില്‍ എത്തിച്ച് കൂട്ടിക്കൊടുക്കുന്ന,

സ്വാതന്ത്ര്യസമര പോരാളികള്‍ക്ക് നിത്യ തലവേദനയായി മാറിയ ബ്രീട്ടീഷ് ഏജന്‍റുമാരായ പൂക്കോട്ടൂര്‍ കോവിലകം ഉള്‍പ്പെടെയുളള പല ജന്മി കോവിലികങ്ങളും ഞാന്‍ ആക്രമിച്ചിട്ടുണ്ട്, പലരേയും ഞാന്‍ കൊന്നിട്ടുമുണ്ട്..


അന്ന് എന്നെ പിടിക്കാന്‍ നടന്ന കൊല്ലുന്ന രാജാവിന്‍റെ തിന്നുന്ന മന്ത്രിയായ ആമു സൂപ്രണ്ടെന്ന ചെറ്റയോട് ചോദിക്കടാ,

ഒരു ദിനം എത്ര സ്വാതന്ത്ര്യ പോരാളികളെയാണ് ആമുവും കോവിലക ജന്മിമാരും ബ്രിട്ടീഷ് പട്ടികളും കൂടി കൊല്ലുന്നതെന്ന്...


 അവന്‍റെ കണക്ക് പ്രകാരം ഒരു ദിവസം മുന്നൂറെണ്ണമാണെങ്കില്‍ ആയിരത്തിന് പുറത്ത് വരും ഒരു ദിവസത്തെ യഥാര്‍ത്ഥ കണക്ക്..


1921 ആഗസ്ത് 24ന് തുവ്വൂര്‍ കിണറ്റില്‍ വെട്ടിയെറിഞ്ഞ 32 ഹിന്ദു പേരുളള തലകളോടൊപ്പം ഞാന്‍ രണ്ട് മാപ്പിള തലയും വെട്ടിയിട്ടിട്ടുണ്ട്.. കാരണമറിയണ്ടേ നിങ്ങള്‍ക്ക്? ആഗസ്ത് 24ന് ശേഷം 26നാണ് ഞാന്‍ പൂക്കോട്ടൂര്‍ കോവിലകത്ത് കയറിയതെങ്കില്‍, 24-ന് മുമ്പ് ആഗസ്ത് 21നും 22-നും 23-നും ഒക്കെ ഈ ജന്മിമാര്‍ കളളും പെണ്ണും കൊടുത്ത് കോവിലകങ്ങളില്‍ കയറ്റിയിരുത്തി ബ്രിട്ടീഷുകാര്‍ക്ക് സൈന്യത്തിന് ഒറ്റു കൊടുത്തതിന്‍റെ ഫലമായി ആയിരങ്ങളായ സ്വാതന്ത്ര്യ പോരാളികളാണ്ടാ മയ്യത്തായി പോയത്..

എനിക്ക് നോക്കിയിരിക്കാന്‍ കഴിയില്ലടാ..


കാരണം ഞാന്‍ ബ്രിട്ടീഷ് വിരുദ്ധ സൈന്യത്തിന്‍റെ കേണല്‍ സുല്‍ത്താന്‍ വാരിയംകുന്നന്‍ കുഞ്ഞഹമ്മദാണ്ടാ കൂട്ടിക്കൊടുപ്പുകാരെ.....


ഞാന്‍ ഹിന്ദുവിനേയും മുസ്ലിമിനെയും ബ്രിട്ടീഷുകാരെയും അരിഞ്ഞ് തളളുമ്പോള്‍ തന്നെ കേശവമേനോനും മാധവന്‍ നായരും ബ്രഹ്മദത്തന്‍ നമ്പൂതിരിയും എന്നെ വിളിച്ചത് ഹിന്ദുക്കളുടെ രാജാവെന്നാണ്ടാാ,


ആലി മുസ്ലിയാര്‍ എന്നെ വിളിച്ചത് മുസ്ലിംകളുടെ അമീറെന്നാണ്ടാാ,


ബ്രീഷുകാര്‍ എന്നെ വിളിച്ചത് ബ്രിട്ടീഷ് വിരുദ്ധ സൈന്യത്തിന്‍റെ കേണല്‍ എന്നാണ്ടാാ,,


ജനങ്ങള്‍ എന്നെ വിളിച്ചത് സുല്‍ത്താന്‍ എന്നാണെടാ,


പക്ഷെ നിങ്ങളെന്നെ വര്‍ഗ്ഗീയ വാദി എന്ന് വിളിക്കുന്നത് നിങ്ങള്‍ക്ക് എന്‍റെ ചരിത്രം തിരുത്തേണ്ടത് നിങ്ങളുടെ നിലനില്‍പ്പിന് ആവശ്യമായത് കൊണ്ടാണെടാ നായ്ക്കളെ ...


ഞാന്‍ പലരേയും കൊന്ന് തളളിയത് ഹിന്ദുവായത് കൊണ്ടോ മുസ്ലിമായത് കൊണ്ടോ അല്ല,,

ഹിന്ദുവിനേയും മുസ്ലിമിനേയും തമ്മിലടിപ്പിക്കുന്ന ഈ രാജ്യത്തെ ജനങ്ങളെ അടിമകളാക്കിയ ബ്രീട്ടീഷുകാരെയും അവരുടെ സില്‍ബന്ധികളായ കൂട്ടിക്കൊടുപ്പുകാരായ തങ്ങന്‍മാരെയും മുസ്ലിയാന്‍മാരെയും കോവിലക ജന്മികളേയും തമ്പ്രാന്‍മാരെയും ആണ്..

അവര്‍ ഹിന്ദുവായതും മുസ്ലിമായതും എന്‍റെ തെറ്റല്ല,,

എന്‍റെ ദേശത്തിന്‍റെ ദുര്യോഗമായിരുന്നു..


എനിക്ക് പാരമ്പര്യമായി പൈതൃക സ്വത്തായി പതിച്ച് കിട്ടിയത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്‍റെ ചോരച്ചുവപ്പാര്‍ന്ന ഏടുകളാണെങ്കില്‍,,

ഞാന്‍ കൊന്നവരുടെ പാരമ്പര്യവും പൈതൃകവും സ്വന്തം പെണ്ണിനെ സായ്പ്പിന്‍റെ ചായ്പ്പില്‍ എത്തിച്ച് നല്‍കിയതിന്‍റെ കൂലിയായി കിട്ടുന്ന എച്ചിലായിരുന്നു..

ഞാന്‍ ശിക്ഷിച്ചത് മുഴുവന്‍ എന്‍റെ നാടിനെ ബ്രിട്ടീഷുകാരന് ഒറ്റു കൊടുത്ത ഒറ്റുകാരെയാണ്,,

അവരുടെ ജാതിയും മതവും തിരിക്കാന്‍ എനിക്ക് കഴിയില്ലെടാ,,

കാരണം ഞാന്‍ മുഹമ്മദീയനായ മുസ്ലിം രാജാവാണെടാാ..


അന്നെനിക്ക് പിന്നില്‍ എഴുപത്തയ്യായിരം പേരുടെ സൈനിക ശക്തിയുണ്ട്,,

അവര്‍ ആരെന്നറിയണ്ടേ സംഘി ആപ്പീസിലെ ഏമാന്‍മാര്‍ക്ക്....

അവരെല്ലാം ജന്മി തമ്പ്രാക്കളുടെ അടിയാളരും കീഴാളരും ആയിരുന്നു..

വയലേലകളില്‍ പകലന്തി പണി ചെയ്യുന്നവര്‍,,

തൂമ്പയും കത്തിയും താഴെ വെച്ചിട്ട് ബ്രിട്ടീഷുകാരെ ഓടിക്കാന്‍ വാളും തോക്കും കയ്യിലേന്തിയപ്പോള്‍,

കുടവയറന്‍ തമ്പ്രാന്‍മാരുടെ നെല്‍പ്പാടങ്ങളിലും തെങ്ങിന്‍തോപ്പിലും കാട്ടുകളകള്‍ കയറാന്‍ തുടങ്ങിയപ്പോഴാണ്ടാ,

ആ ജന്മി കുടവയന്‍ തമ്പ്രാക്കള്‍ ബ്രിട്ടീഷുകാരെ വീട്ടില്‍ വിളിച്ച് വരുത്തി സൽക്കാരം തുടങ്ങിയത്..


എന്ത് ചെയ്യണമെടാ ഞാന്‍,

എന്‍റെ രാജ്യത്തെ നശിപ്പിക്കാന്‍ ജന്മി വീടുകള്‍ ഗൂഡാലോചന കേന്ദ്രമാവുമ്പോള്‍ ഞാനത് അടിച്ച് തകര്‍ത്തു കാണും,,

പലരും മരിച്ചും കാണും,,

അതിന് എന്നെ കുറ്റം പറയണ്ട,,

കാരണം അതിന് മുമ്പ് രാജ്യത്തിന്‍റെ സമരപോരാളികള്‍ കൊല്ലപ്പെടാന്‍ കാരണം ഈ കുടവയറന്‍ ഏഭ്യന്‍ തമ്പ്രാന്‍മാരാണ് എന്നത് കൊണ്ട് തന്നെ...

മാത്രമല്ല,,

ഞാന്‍ മലയാള രാജ്യം പ്രഖ്യാപിച്ചപ്പോള്‍ എന്‍റെ രാജ്യത്ത് കുമ്പിളില്‍ കൊടുക്കുന്ന കഞ്ഞിയും കാണഭൂമിയും നിരോധിച്ചത് ആത്തോലമ്മക്കും കുടവയറന്‍ തമ്പ്രാക്കള്‍ക്കും പിടിച്ചി മട്ടില്ല..

ഒക്കെ കൂടി മടുത്ത തമ്പ്രാക്കള്‍ ബ്രിട്ടീഷുകാരുടെ കാല് നക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നെ ഞാന്‍ അവരെ അരിയിട്ട് വാഴിക്കണമായിരുന്നോ,

കൊന്നു പലതിനേയും ഞാന്‍,,

എന്‍റെ ജന്മ രാജ്യത്തിന് വേണ്ടി..


മലയാള രാജ്യത്ത് മാത്രമല്ലടാ ഞാന്‍ ബ്രിട്ടീഷുകാര്‍ക്ക് സര്‍വ്വ നാശം വിതച്ചത്,,

എന്‍റെ ചുറ്റുമുളള സാമൂതിരി രാജ്യവും കൊച്ചി രാജ്യവും തിരുവിതാംകൂര്‍ രാജ്യവും ബ്രിട്ടീഷുകാരുടെ റാന്‍മൂളികളായി മാറിയപ്പോഴും

ഞാന്‍ വയനാട്ടിലും ഗൂഡല്ലൂരും കയറി ബ്രിട്ടീഷ് സൈന്യത്തിന്‍റെ സര്‍വ്വ നാശം ഉറപ്പ് വരുത്തിരുന്നു..


എന്നെ പിടിക്കാന്‍ ഭൂമിയുടെ നാല് ദിക്കിലും അധികാരമുളള ബ്രിട്ടീഷുകാര്‍ ചിലവഴിച്ച സമയവും സമ്പത്തും സൈന്യവും ആയുധവും കണക്ക് കൂട്ടിയാലറിയാം,,

ഞാന്‍ ആരാണെന്നും ബ്രിട്ടീഷ് ദാസ്യ വേലക്കാര്‍ ആരാണെന്നും..


ഒടുവില്‍ ഒരു നാള്‍ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ഉണ്ണ്യാന്‍ മുസ്ലിയാരും രാമനാഥ അയ്യരും കൂടി എന്നെ ചതിച്ച് ഒറ്റു കൊടുക്കുമ്പോള്‍ അതിലും ഉണ്ടായിരുന്നെടാ ഒരു ഹിന്ദുവും ഒരു മുസ്ലിമും...


ഒരു വേള ആ ചതിക്കുഴിയില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍ പിന്നീട് ഞാന്‍ വെട്ടിമാറ്റിയ തലകളുടെ കൂട്ടത്തില്‍ നിങ്ങള്‍ക്ക് കാണാമായിരുന്നു ഒരു ഹിന്ദുവിന്‍റെയും ഒരു മുസ്ലിമിന്‍റെയും തലകള്‍ കൂടി...


നിങ്ങള്‍ക്കവര്‍ ഹിന്ദുവും മുസ്ലിമും ആയിരിക്കും,,

എനിക്കവര്‍ ഹിന്ദുവും മുസ്ലിമും അല്ല,

രാജ്യത്തെ പോരാളികളെ ഒറ്റുന്ന നായ്ക്കള്‍ മാത്രമാണെടാാ..


ഒന്നാം ലോകമഹായുദ്ധത്തില്‍ നാശം വിതച്ച ഗൂര്‍ഖ റെജിമെന്‍റിനേയും കൊണ്ട് വന്നപ്പോള്‍ ജന്മിമാരും ഒറ്റുകാരും ബ്രിട്ടീഷുകാരും കരുതിയത് ഞാന്‍ പേടിച്ച് വിറച്ച് ബ്രിട്ടീഷുകാരുടെ കാല്‍ നക്കും എന്നാണ്..

എനിക്ക് ശേഷം സവര്‍ക്കര്‍ എന്ന ഹിന്ദുത്വവാദി ഭീകരന്‍ ഷൂ നക്കിയത് പോലെ.


ഇല്ലാാ, എനിക്കതിന് കഴിയില്ല,,

എന്‍റെ നാട്ടിലേക്ക് എന്‍റെ അനുവാദമില്ലാതെ എന്‍റെ രാജ്യത്തെ ചുട്ടെരിക്കാന്‍ വന്നവരെ ഞാന്‍ സൽക്കരിച്ചത് അന്ന് രാത്രി തന്നെ ഗൂര്‍ഖ ക്യാമ്പില്‍ കയറി സകലതിനേയും വെട്ടി വീഴ്ത്തിയിട്ടായിരുന്നെടാാ,,


ഒടുവില്‍ ഒരു നാള്‍ വൈകിട്ടത്തെ പ്രാര്‍ത്ഥനക്ക് പളളിയിലെത്തി ആയുധങ്ങള്‍ താഴെ വെച്ച് അംഗശുദ്ധി വരുത്താന്‍ തുനിഞ്ഞ എന്നെയും എന്നോടൊപ്പമുളളവരെയും ഉണ്ണ്യാന്‍ മുസ്ലിയാരും രാമനാഥനും എന്ന രണ്ട് രാഷ്ട്രദ്രോഹികള്‍ ഒളിച്ചിരുന്ന ഗൂര്‍ഖകള്‍ക്ക് ഒറ്റിക്കൊടുത്തപ്പോള്‍ പോലും ആയുധമില്ലാത്ത ഞങ്ങള്‍ സന്ധ്യാപ്രാര്‍ത്ഥന സമയം വരെ ആ ചെകുത്താന്‍ കൂട്ടത്തോട് പോരാടിയാണ് അവര്‍ക്ക് എന്നെ കീഴടക്കാന്‍ കഴിഞ്ഞത്,,

അവര്‍ ഞങ്ങളെ കീഴ്പ്പെടുത്തും മുമ്പ് തന്നെ അവരിലെ രണ്ടെണ്ണത്തിനെ ഞങ്ങള്‍ പരലോകത്തേക്ക് വിചാരണക്ക് അയച്ചിട്ടുണ്ടെങ്കില്‍,

എന്‍റെ വാള് എന്നോടൊപ്പം ആ സമയം ഉണ്ടായിരുന്നെങ്കില്‍, കഥ മറ്റൊന്നാവുമായിരുന്നു...


ചൈനയും സോവിയറ്റ് റഷ്യയും അടക്കമുളള ലോക രാജ്യങ്ങള്‍ എന്‍റെ പോരാട്ടത്തിന്‍റെ വീരേതിഹാസങ്ങള്‍ പാടിപ്പറയുമ്പോള്‍ ഞാന്‍ അന്ന് കോട്ടക്കുന്നിലെ മലഞ്ചെരുവില്‍ നിര്‍ഭയത്വത്തോടെ ബ്രിട്ടീഷ് പട്ടികളുടെ മുന്നില്‍ നെഞ്ച് വിരിച്ച് നില്‍ക്കുകയായിരുന്നു

പകലില്‍ ബ്രിട്ടീഷ് സൈന്യത്തിന് പരക്കെ നാശം വിതക്കുന്ന ഞാനും എന്‍റെ സൈന്യവും,,

രാത്രിയില്‍ അവരുടെ വിരിപ്പില്‍ നിന്നെന്ന പോലെ ചാടി വീണ് വെട്ടിത്തീർത്ത ഓര്‍മ്മയുളളത് കൊണ്ട്...


എന്‍റെ മരണം പോലും എന്‍റെ രാജ്യത്തിന്‍റെ ശത്രുക്കളുടെ ഉറക്കം കെടുത്തിയിരുന്നു..

എന്‍റെ നെഞ്ചിലേക്ക് നീട്ടുന്ന തോക്കും ഇടനെഞ്ച് തകര്‍ക്കാന്‍ വരുന്ന ഉണ്ടയും കാണുമ്പോഴും ഞാന്‍ ഉറക്കെ വിളിച്ചു,,

അളളാഹു അക്ബര്‍,

മഹാത്മാഗാന്ധി കീ ജയ്....


അല്ലാതെ സാമൂതിരിയെപ്പോലെ ഞാന്‍ അടിയറവ് പറഞ്ഞിട്ടില്ല,,

പഴശ്ശിയെപ്പോലെ ഞാന്‍ ആത്മഹത്യ ചെയ്തിട്ടുമില്ല...

എന്‍റെ മയ്യിത്തില്‍ നിന്ന് പോലും ഒരായിരം പേര്‍ ശത്രുവിന്‍റെ പതനം ഉറപ്പാക്കാന്‍ ജന്മമെടുക്കും എന്ന് ഭയപ്പെട്ട ഭീരുക്കള്‍ വിറകും മണ്ണെണ്ണയും കൂട്ടി എന്നെ കത്തിച്ച് ചാരമാക്കിയെങ്കിലും

ഞാനെന്ന പോരാളിയെ അവര്‍ ഭയന്ന് വിറച്ചിട്ടുണ്ടെങ്കില്‍,

എന്‍റെ പോരാട്ടത്തിലും മരണത്തിലും ആര്‍ജ്ജവമുള്‍ക്കൊണ്ട ഇന്നിന്‍റെ പോരാളികള്‍ നിങ്ങളുടെ അന്തിമയക്കം പോലും അസ്വസ്ഥമാക്കും എന്ന് എനിക്കുറപ്പുണ്ട്...


എന്‍റെ പോരാട്ടത്തിന്‍റെ ചരിത്രത്തെ വികലമാക്കി എന്‍റെ രാജ്യത്ത് വീണ്ടും കബന്ധങ്ങള്‍ കൊണ്ട് കലാപരിപാടികള്‍ അവതരിപ്പിക്കുന്നവരേ,

എനിക്കും എന്‍റെ കൂട്ടുകാര്‍ക്കും ഭക്ഷണം നല്‍കിയിരുന്ന വെട്ടിക്കാട്ട് ഭട്ടതിരിപ്പാടിനോടും പാണ്ടിക്കാട് നാരായണന്‍ നമ്പീശനോടും നിങ്ങള്‍ ചോദിക്ക്, എന്‍റെ പോരാട്ടം എന്തിന് വേണ്ടിയായിരുന്നു എന്ന്...


കുലംകുത്തികളെയും കഴുകന്‍മാരെയും ഒറ്റുകാരെയും യുദ്ധവെറിയന്‍മാരെയും അക്രമകാരികളെയും പാഠം പഠിപ്പിക്കാന്‍ പോരാട്ടത്തിന്‍റെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ എന്‍റെ ഒരു തലമുറയെ തന്നെ ഞാന്‍ അവിടെ ഒരുക്കി നിര്‍ത്തിയിട്ടാണ്ടാാ വെടിയുണ്ടയെ വിരിമാറില്‍ സന്തോഷത്തോടെ ഏറ്റുവാങ്ങിയത്..


ഞാന്‍ ബ്രിട്ടീഷുകാരുടെയും ഒറ്റുകാരായ ജന്മികളുടെയും സ്വസ്ഥത നശിപ്പിച്ചത് പോലെ,

 ചരിത്രം അപനിര്‍മ്മിക്കുന്ന നിങ്ങളുടെ പര്യവസാനത്തിന് അവർ കാരണമായി ഭവിക്കുക തന്നെ ചെയ്യും..


ഇത് സത്യം, സത്യം, സത്യം.......



2021, ഓഗസ്റ്റ് 15, ഞായറാഴ്‌ച

നല്ലൊരു കുടുംബ ജീവിതത്തിന് ഭർത്താവിന് ചെയ്യാവുന്ന കാര്യങ്ങൾ

 ഇന്ന് നമുക്ക് നല്ലൊരു കുടുംബ ജീവിതത്തിന് ഭർത്താവിന് ചെയ്യാവുന്ന കാര്യങ്ങൾ നോക്കാം.


1.തന്‍റെ അടുക്കല്‍ അവള്‍ എപ്പോളും സുരക്ഷിത ആണെന്നുള്ള തോന്നല്‍ അവള്‍ക്ക് ഉണ്ടാക്കികൊടുക്കുക.  .


2. അസ്സലാമു അലൈകും എന്ന് പറഞ്ഞുകൊണ്ട് തന്നെ എല്ലായ്പ്പോഴും അവളെ അഭിവാദ്യം ചെയ്യുക. നിങ്ങളുടെ ഇടയില്‍ പിശാചു കടന്നു വരുന്നതിനെ ഇത് തടയും.


3. അവള്‍ എളുപ്പം തകര്‍ന്നു പോകുന്ന ഒരു പളുങ്ക് പാത്രം പോലെ ആണെന്നു അറിയുക. അതിനെ എപ്പോഴും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക


4. നിങ്ങള്ക്ക് അവളെ ഉപദേശിക്കണം എന്നുണ്ടെങ്കില്‍ വളരെ റൊമാന്റിക് ആയ സ്നേഹം നിറഞ്ഞു കവിഞ്ഞിരിക്കുന്ന വേളയില്‍ സംയമനത്തോടെ മാത്രം ചെയ്യുക.


5. അവളോട്‌ എപ്പോഴും ഔദാര്യത്തോടെ കാരുണ്യത്തോടെ പെരുമാറുക.


6. അവള്‍ക്കു നിങ്ങളുടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു കൊടുത്ത് അവളോടുള്ള സ്നേഹം പ്രകടിപ്പിക്കുക.


7. ദേഷ്യം പാടെ ഒഴിവാക്കുക-അതിനായി വുളു എടുക്കുകയോ ദേഷ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ ശാന്തമായി എവിടെയെങ്കിലും ഇരിക്കുകയോ കിടക്കുകയോ ചെയ്യുക.


8. കാഴ്ചയിലും വൃത്തിയിലും നല്ല രീതിയില്‍ നടക്കുക. നല്ല വസ്ത്രവും സുഗന്ധവും പൂശുക.


9. കാര്‍ക്കശ്യ നിലപാടുകള്‍ ഒഴിവാക്കുക. അത് നിങ്ങളെത്തന്നെ തകര്‍ത്തേക്കാം.


10. നല്ലൊരു ശ്രോതാവാകുക. ഭാര്യ പറയുന്നതിനെ സ്നേഹത്തോടെ സമാധാനത്തോടെ കേള്‍ക്കുക.


11. കുറച്ചൊക്കെ പുകഴ്ത്തലും മുഖസ്തുതിയും ആവാം. വാദപ്രതിവാദം പരമാവതി ഒഴിവാക്കുക.


12. ഭാര്യയെ അവള്‍ ഇഷ്ടപ്പെടുന്ന ഓമനപ്പേരുകളില്‍ വിളിക്കുക.


13. മുന്‍കൂട്ടി പറയാതെ സമ്മാനങ്ങള്‍ നല്‍കി അവളെ ആശ്ച്ചര്യപ്പെടുത്തുക.


14. നാവിനെ സൂക്ഷിക്കുക. മോശം വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക, ഭാര്യയെ അപമാനിക്കാതിരിക്കുക.


15. അവളുടെ കുറ്റങ്ങളെയും കുറവുകളെയും അംഗീകരിക്കുക. അവളുടെ കൂടെ നില്‍ക്കുക.


16. നിങ്ങള്‍ അവളെ അഭിനന്ദിക്കുന്നുണ്ടെന്നു അവള്‍ക്കു ബോധ്യപ്പെടുത്തികൊടുക്കുക.


17. ബന്ധങ്ങള്‍ നല്ല രീതിയില്‍ സൂക്ഷിക്കാന്‍ അവളെ പ്രോത്സാഹിപ്പിക്കുക. അവളുടെ ബന്ധുക്കളുമായി പ്രത്യേകിച്ചു.


18. സംസാരിക്കുമ്പോള്‍ അവള്‍ക്കു ഇഷ്ടമുള്ള വിഷയങ്ങള്‍ കൂടുതലായി എടുത്തിടാന്‍ ശ്രമിക്കുക.


19. മറ്റുള്ളവരുടെ മുന്‍പില്‍ അവള്‍ നല്ല ഒരു ഭാര്യയാണെന്നു നിങ്ങള്‍ പ്രഖ്യാപിക്കുക.


20. കഴിയുമ്പോഴൊക്കെ ചെറിയ ചെറിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കുക.


21. അവളുടെ ദിനം ദിന ജീവിത ശലിയില്‍ നിന്ന് ഒരല്പം ഇടവേള ഇടയ്ക്കു അവള്‍ക്ക് നല്‍കുക.


22. ഭാര്യയെപ്പറ്റി നല്ലത് മാത്രം ചിന്തിക്കുക.


23. അവളുടെ സംസാരത്തില്‍ നിങ്ങള്‍ക്കിഷ്ടപ്പെടാത്ത കാര്യങ്ങള്‍ മനസ്സില്‍ നിന്നും ഒഴിവാക്കിക്കളയുക.


24. നിങ്ങളുടെ ക്ഷമയുടെ അളവ് ഓരോ ദിവസവും വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുക. അവളുടെ ഗര്‍ഭകാലത്തും ആര്‍ത്തവ സമയത്തും പ്രത്യേകിച്ച്.


25. അവളുടെ അസൂയയെ മനസ്സിലാക്കുകയും അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുക.


26. എപ്പോളും വിനയം കാണിക്കുക.


27. സുഹൃത്തുക്കളുടെ സന്തോഷത്തേക്കാള്‍ ഭാര്യയുടെ സന്തോഷത്തിനു വില നല്‍കുക.


28. വീട്ടു ജോലികളില്‍ അവളെ സഹായിക്കുക.


29. നിങ്ങളുടെ ഉമ്മയെയോ ബാപ്പയെയോ സ്നേഹിക്കാന്‍ അവളെ ബലം പ്രയോഗിച്ചു നിര്‍ബന്ധിക്കാതിരിക്കുക. അവരെ ബഹുമാനിക്കാന്‍ അവളെ സഹായിക്കുക മാത്രം ചെയ്യുക.


30. അവളൊരു മാതൃക ഭാര്യ ആണെന്ന് അവള്‍ക്കു തന്നെ ഒരു തോന്നല്‍ ഉണ്ടാക്കികൊടുക്കുക.


31. പ്രാര്‍ഥനയില്‍ നിങ്ങളുടെ ഭാര്യയെ ഉള്‍പ്പെടുത്തുക. എപ്പോഴും.


32. കഴിഞ്ഞു പോയ കാര്യങ്ങളെല്ലാം അല്ലാഹുവിനു വിട്ടു കൊടുക്കുക. ഭൂതകാലം കുഴിച്ചു നോക്കാന്‍ തുനിഞ്ഞിറങ്ങാതിരിക്കുക.


33. നിങ്ങള്‍ എന്തെങ്കിലും സഹായം ചെയ്യുമ്പോള്‍ അത് ഔദാര്യം അല്ല മറിച്ചു കടമയാണെന്ന് അവളെ അറിയിക്കുക.


34. പിശാചിനെയാണ് ശത്രുവായി കാണേണ്ടത്, നിങ്ങളുടെ ഭാര്യയെ അല്ല. അവളിലുള്ള പിശാചിനെ അകറ്റുവാന്‍ ശ്രമിക്കുക.


35. സ്വന്തം കൈകൊണ്ടു അവളെ ഊട്ടുക.


36. നിങ്ങള്ക്ക് കിട്ടിയ അമൂല്യമായൊരു മുത്ത്‌ എന്ന പോലെ അവളെ കരുതുക


37. എല്ലായ്പ്പോഴും അവള്‍ക്കു നല്ല ഒരു പുഞ്ചിരി സമ്മാനിക്കുക


38. ചെറിയ പ്രശ്നങ്ങള്‍ വളര്‍ന്നു വലുതാകും മുന്‍പേ സൂക്ഷ്മതയോടെ ഊതി കെടുത്തുക.


39. പരുക്കന്‍ പെരുമാറ്റം അരുത്. പരുഷമായി പെരുമാറാതിരിക്കുക.


40. അവളുടെ ചിന്തകളെയും നിലപാടുകളെയും ബഹുമാനിക്കുക.


41. അവളെ സ്വയം പഠിക്കാനും അവളിലുള്ള കുറവുകളും നന്മയും തിരിച്ചറിഞ്ഞു സ്വയം വിജയത്തിലെത്താനും അവളെ സഹായിക്കുക.


42. ആഴത്തിലുള്ള ബന്ധങ്ങളുടെയും അതിരുകളെ ആദരിക്കുവാന്‍ ശ്രമിക്കുക.


43. കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ അവളെ സഹായിക്കുക.


44. വാക്കുകള്‍ കൊണ്ട് അവള്‍ക്കു നല്ല സമ്മാനങ്ങള്‍ നല്‍കുക. കഴിവതും പുകഴ്ത്തുക.


45. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക.


46. നിങ്ങള്‍ യാത്രയിലാണെന്നും എപ്പോള്‍ തിരിച്ചു വരുമെന്നും അവളെ അറിയിക്കുക.


47. വാദ പ്രതിവാദം ഒഴിവാക്കാനായി വീട് വിട്ടു ഇറങ്ങിപ്പോകാതിരിക്കുക.


48. സ്വകാര്യതകള്‍ സ്വകാര്യതകളായി തന്നെ സൂക്ഷിക്കുക. അത് തന്റെതായാലും ഭാര്യയുടെതായാലും.


49. അല്ലാഹുവിനോട് കൂടുതല്‍ അടുക്കാന്‍ പ്രോത്സാഹിപ്പിക്കുക.


50. അവളുടെ അവകാശങ്ങളെ അംഗീകരിക്കുക. അവളെ തന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നട്ടു വളര്‍ത്തും പോലെ സ്നേഹിക്കുക.


51. അവള്‍ക്കു നല്ല ജീവിത സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ശ്രമിക്കുക.


52. ശാരീരിക ബന്ധത്തിന് മുന്പ് അവള്‍ക്കു മനോഹരമായ സൂചനകള്‍ കൊടുക്കുക(ചുംബനമോ മധുര വാക്കുകളോ)


53. കൃത്യമായ ഇസ്ലാമിക നിര്‍ദേശങ്ങള്‍ ആവശ്യമുള്ളപ്പോള്‍ അല്ലാതെ നിങ്ങളുടെ കുടുംബ രഹസ്യങ്ങളും പ്രശ്നങ്ങളും മറ്റുള്ളവരോട് പങ്കു വെക്കാതിരിക്കുക.


54. അവളുടെ ആരോഗ്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അവള്‍ക്കു ഉറപ്പു കൊടുക്കുക.


55. നിങ്ങള്‍ക്കും കുറവുകള്‍ ഉണ്ടെന്നും എല്ലായ്പ്പോഴും ശരി അല്ലെന്നും മനസ്സിലാക്കുക.


56. സന്തോഷവും സന്താപങ്ങളും അവളോടൊപ്പം പങ്കു വെക്കുക.


57. അവളുടെ ദൌര്‍ബല്യങ്ങളില്‍ അവളുടെ മേല്‍ കരുണ കാണിക്കുക.


58. അവള്‍ക്കു ചായ്ഞ്ഞു കിടക്കാനുള്ള ഒരു തണലായി എപ്പോഴും നിലകൊള്ളുക. മാറോടടക്കി അവളെ സ്നേഹിക്കുക.


59. അവളുടെ പരിവേദനങ്ങളും പരാതികളും കേള്‍ക്കുക.


60. നല്ല നിയ്യത്തോട് മാത്രം കാര്യങ്ങള്‍ ചെയ്യുക.


*_📚നബി(സ)പറഞ്ഞു: ”നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്; ഞാന്‍എന്റെ ഭാര്യമാരോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവനത്രെ” (തിര്‍മിദി)_*


_🤲🏻എപ്പോഴും പ്രാർത്ഥിക്കുക._


 رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا


  _*🤲🏻ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ*._

Surah Al-Furqan (الفرقان), verses: 74


അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

2021, ഏപ്രിൽ 18, ഞായറാഴ്‌ച

തലമുടി നരയ്ക്കാതിരിക്കാൻ വാഴയില ഉപയോഗിക്കാം

 

വാഴ മിക്കവാറും എല്ലാ വീടുകളിലും കണ്ടുവരുന്ന ഒരു സസ്യമാണ് .വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദവും ആണ്.എന്നാൽ വാഴയിലയുടെ ഗുണങ്ങൾ നമ്മൾ പലർക്കും അറിയില്ല .ക്ഷേത്രങ്ങളിലും വിവാഹത്തിനും എല്ലാം വാഴയിലയ്ക്ക് ഒരു പ്രത്യേക പ്രാധാന്യം ഉണ്ട് .വാഴയിലയിൽ ഭക്ഷണം വിളമ്പി അത് ഏത് രൂപത്തിൽ വേണമെങ്കിലും മടക്കി പാത്രത്തിനുള്ളിലേക്ക് വയ്ക്കുവാനും ആവി ഉപയോഗിക്കുന്ന പാചകപാത്രങ്ങളിൽ ലൈനറായും വാഴയില ഉപയോഗിക്കുന്നു .

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ് .ഇതിൽ ചൂടുള്ള ആഹാരം വിളമ്പുന്നതിലൂടെ വാഴയിലയിലെ ന്യൂട്രിയന്റുകൾ ബഹിർഗമിക്കുവാനും ആഹാരത്തോടൊപ്പം കലരുവാനും സഹായിക്കുന്നു .ഇലകളില്‍ ഭക്ഷണം കഴിക്കുന്നത് രക്തം ശുദ്ധിയാക്കാന്‍ നല്ലതാണ്. ശരീരത്തിനുള്ളിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും കിഡ്‌നി, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇലകളില്‍ ഭക്ഷണം സഹായിക്കും. ശരീരത്തിലെ അവയവങ്ങള്‍ക്ക് ഉറപ്പുനല്‍കാനിത് നല്ലതാണ്.തലമുടിയ്‌ക്ക്‌ നിറം കുറവുള്ളവർ സ്ഥിരമായി വാഴയിലയിൽ ആഹാരം കഴിക്കുന്നത് മൂലം മുടിയുടെ കറുപ്പ് നിറം വർധിക്കുന്നു .

ഗ്രീൻടീയിൽ കാണപ്പെടുന്ന പോളിഫെനോൽസ് വാഴയിലയിൽ ഉണ്ട് .പല സസ്യാഹാരങ്ങളിലും പോളിഫെനോൽസ് അടങ്ങിയിട്ടുണ്ട് ..ഇത് ചർമ്മത്തിന് വളരെയേറെ ഗുണപ്രദം ആണ് .ശരീരത്തിൽ എവിടെയെങ്കിലും പൊള്ളൽ ഏറ്റാൽ ജിഞ്ചർ ഓയിൽ ഇലയുടെ മുകളിലും താഴെയും തേച്ച് പൊള്ളലിന് മേലെ വച്ചാൽ പെട്ടന്നുതന്നെ ശമനം കിട്ടുന്നതാണ് .വാഴപ്പഴം സ്ഥിരമായി കഴിക്കുന്നത് രക്തം ശുദ്ധികരിക്കുകയും നിശാന്തത മാറ്റുകയും ചെയ്യുന്നു .രാവിലെ നവജാത ശിശുക്കളെ വാഴയിലയിൽ ജിഞ്ചർ ഓയിൽ തേച്ച് അതിന് മുകളിൽ കിടത്തുക .

സൂര്യ പ്രകാശം ലഭിക്കുന്നിടത്ത് കിടത്തിയാൽ വിറ്റാമിൻ D ലഭിക്കുന്നതിനും ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും ഉത്തമമാണ് വാഴയിലയിൽ ആഹാരം പൊതിഞ്ഞു വച്ചിരുന്നാൽ അവ പെട്ടന്ന് കേട് ആവില്ല .വാഴയും , വാഴപ്പഴം കഴിക്കുന്നതും സ്വപ്നം കണ്ടാൽ പണവും സമ്പാദ്യവും കൂടുമെന്നും ബിസിനസിൽ ലാഭം നേടുമെന്നും പറയപ്പെടുന്നു . താരന്‍, സൂര്യാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് വാഴയില. വാഴയിലയുടെ നീര് പുരട്ടുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്🌷

വാഴയില വെള്ളം ചേര്‍ത്ത് അരച്ച് സൂര്യാഘാതം മൂലം പൊള്ളലേറ്റ സ്ഥലത്തു പുരട്ടാം.എട്ടുകാലി കടിച്ചാലും കടന്നല്‍ കുത്തേറ്റാലും വാഴലിയ അരച്ചതോ ഇതിന്റെ നീരോ ഉപയോഗിക്കാം. ചര്‍മത്തിലെ വടുക്കളും പാടുകളും അകറ്റുന്നതിനുള്ള ഒരു വഴി കൂടിയാണിത്.മുറിവുകള്‍ ഉണക്കാനും പുതിയ ചര്‍മകോശങ്ങളുണ്ടാക്കാനും വാഴയിലയിലെ അലാന്‍ടോയിന്‍ സഹായിക്കും. വില കൂടിയ പല സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലും അലാന്‍ടോയിന്‍ അടങ്ങിയിട്ടുണ്ട്.വാഴയിലയുടെ നീര്, ബീ വാക്‌സ്, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ഡയപ്പര്‍ അലര്‍ജിക്ക് നല്ലൊരു മരുന്നാണ്. തികച്ചും പ്രകൃതിദത്തമായതു കൊണ്ട് കുഞ്ഞുങ്ങളുടെ ചര്‍മത്തിനും ദോഷം സംഭവിക്കുന്നില്ല....ഒരു കഷ്ണം ഐസ് വാഴയിലയില്‍ നല്ലപോലെ ഉരസുക. എന്നിട്ട് ഇതു കൊണ്ട് മുഖവും ശരീരവും മസാജ് ചെയ്യാം. ചര്‍മത്തിളക്കം കൂടും.

വാഴയില സത്ത് ക്യാപ്‌സൂള്‍ രൂപത്തിലും ലഭ്യമാണ്. ഇവ കഴിയ്ക്കുന്നത് ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിക്കും. പണ്ട് കല്യാണങ്ങൾ ക്ക് ഇല ഇട്ട് മാത്രം ആയിരുന്നു ഊണ് . ഇന്ന് ആ സ്ഥാനത്ത് പ്ലാസ്റ്റിക്ക് പേപ്പർ ഇല യും പ്ലേറ്റും സ്ഥാനം പിടിച്ചു . ചൂട് ഭക്ഷണങ്ങൾ വാഴ ഇലയിൽ ഇട്ട് ഭക്ഷണം കഴിക്കുന്ന ത് ആരോഗ്യത്തിന് നല്ലതാണ് . പുട്ട് പണ്ട് പുഴുങ്ങി ഇടുന്ന തും , ചൂട് ഭക്ഷണങ്ങൾ അടക്കാനും വാഴ ഇല ഉപയോഗിച്ചിരുന്നു

2021, ഫെബ്രുവരി 22, തിങ്കളാഴ്‌ച

വൈറൽ യൂട്യൂബ് വ്ലോഗർമാർ അരങ്ങ്തകർക്കുമ്പോൾ


ചിപ്പിക്കുള്ളിലെ  മുത്തുകളാണ് ഓരോ സ്ത്രീയും. അവയെ മുത്തു പോലെ സംരക്ഷിക്കേണ്ടതും ഓരോ ഭർത്താവിന്റെയും കടമയാണ്. അവളൊരു മുത്തായി തിളങ്ങണമെങ്കിൽ അവനൊരു ദൃഢമായ ചിപ്പി ആയിരിക്കണം.


പറഞ്ഞു വരുന്നത് ഈയിടെയായി അധികരിച്ചു വരുന്ന യൂട്യൂബ് വ്ലോഗ്കളെ കുറിച്ചാണ്. ഖേദകരമെന്ന് പറയട്ടെ, അതിൽ മിക്കതും മുസ്‌ലിം സ്ത്രീകളാണ്. അതിൽ പകുതിയിലധികവും ഭാര്യമാരാണ്. അവരുടെ കോപ്രായങ്ങൾക്ക് ഭർത്താക്കന്മാർ കൂടി കൂട്ട് നിൽക്കുന്നു എന്നതാണ്  വലിയൊരു അത്ഭുതം.


كما قال النبيﷺ:فإن لم تستحي فاصنع ما شئت.


( നിനക്ക് ലജ്ജയില്ലെങ്കിൽ നീ ഉദ്ദേശിച്ചത് ചെയ്യുക )


ഈയൊരു ഹദീസിന്റെ പൊരുൾ അത്യധികം വ്യക്തമാക്കുന്നുണ്ട് ഓരോ പുതിയ വ്ലോഗുകളും.


 Day in My life എന്ന പേരിൽ ഒരു ദിവസത്തെ അവരുടെ ജീവിത രീതി നമുക്ക് കാണാം. ചില വീഡിയോകളിൽ അവരുടെ വീട്ടിലെ സ്വകാര്യത പോലും വെളിപ്പെടുത്തുന്നു. എപ്പോഴെങ്കിലും അവർ ഓർത്തുകാണുമോ ഈ വീഡിയോ എത്ര പേര് കാണുന്നുണ്ടാകുമെന്ന്,?? വ്യൂവേഴ്സ് കൂടുന്തോറുള്ള ആവേശത്തിലായിരിക്കാം അവർ. ഇതിനെ മിസ്സ്‌ യൂസ് ചെയ്യാനായി എത്രെയോ പേര് ചടഞ്ഞിരിക്കുന്നുണ്ടാകും. വല്ല മോഷണക്കാരോ പിടിച്ചു പറിക്കാരോ നിങ്ങളുടെ സബ്സ്ക്രൈബേഴ്സിൽ  ഉണ്ടായേക്കാം. നിങ്ങളുടെ വീഡിയോകൾ അവർക്ക് ഏറെ ഉപകാരപ്രദം.


ഉദരത്തിലെ ജീവന്റെ തുടിപ്പിനെയും അറിയിക്കുന്നത് നിറഞ്ഞ വയറുമായി നിൽക്കുന്ന വീഡിയോ സഹിതമാണ്. മിക്കവരുടെയും ഭർത്താക്കന്മാരാണ് ഇതിന്റെ വീഡിയോ പിടിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും മുന്നിൽ നിൽക്കുന്നത് എന്നത് പൗരുഷത്വമില്ലായ്മ  വരച്ചു കാട്ടുന്നു . തന്റെ ഭാര്യയെ മറ്റുള്ളവർക്ക് മുന്നിൽ വളരെയേറെ അഭിമാന പൂർവ്വം കാണിക്കുമ്പോൾ ഒരു ലജ്ജയും കൂടാതെ അവളും ചേർന്ന് നിൽക്കുന്നു .ഏഴാം മാസ ചടങ്ങ് പോലുള്ള വീഡിയോയും ഷെയർ ചെയ്യാൻ അവർ മറക്കുന്നില്ല.

 എന്താണിവരുടെയൊക്കെ ഉദ്ദേശം? സമ്പാദ്യമാണോ ? തന്റെ ഭാര്യയെ മറ്റുള്ളവർക്ക് മുന്നിൽ വെളിവാക്കി സമ്പാദിക്കുന്നവനെ യൊക്കെ എന്ത് പേരിട്ടു വിളിക്കണം??? ഇതിലും ഭേദം പിച്ചയെടുത്ത് ജീവിക്കുന്നതാണ്.

ആ സമ്പത്തിൽ എങ്ങനെ ബർകത് ഉണ്ടാകാനാണ്.

അവളുടെ ഉദരത്തിൽ വളർന്നു വരുന്ന ആ കുഞ്ഞ് അവരുടെ ഓരോ നിമിഷങ്ങളും കാതോർക്കുന്നുണ്ടെന്നവർ എപ്പോഴെങ്കിലും ഓർത്തുകാണുമോ???

ആ കുഞ്ഞ് ഭാവിയിൽ ദുഷിച്ച സ്വാഭാവക്കാരനായാൽ അതിന്റെ ഉത്തരവാദി ആരായിരിക്കും??


ഉമ്മയാവുക എന്ന മഹാ അനുഗ്രഹം ലഭിച്ചു കഴിഞ്ഞാലോ വീണ്ടും പറയാനുണ്ടാകും ഒരുപാട് വിശേഷങ്ങൾ.ലേബർ റൂം, അതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ എല്ലാം ഒരു ഉളുപ്പുമില്ലാതെ പറയും. കുഞ്ഞു വാവയും കയ്യിലുണ്ടാകും. ആ കുഞ്ഞ് ജനിച്ചു വീണപ്പോഴും കാണുന്നതും അറിയുന്നതും സോഷ്യൽ മീഡിയയെ പറ്റി തന്നെയാണ്.


ഇനി മറ്റൊന്നാണ് prank video. അതിൽ തന്റെ ഭാര്യയെ ഒരു കളിപ്പാട്ടമാക്കി പ്രദർശിപ്പിക്കുകയാണ് അവളുടെ ഭർത്താവ്. (ഉമ്മയോ പെങ്ങളോ ഉണ്ടാവാം. അധികവും ഭാര്യമാരെയാണ് കണ്ടു വരുന്നത് )ഓരോ തമാശകൾ മുഖേന അവളെ ഭ്രാന്ത് പിടിപ്പിച്ചു കരയിപ്പിക്കലും ഇണക്കങ്ങളും പിണക്കങ്ങളും അതിൽ ഉൾകൊള്ളിക്കുന്നു. സുബ്ഹാനള്ളാഹ്.... വളരെ കഷ്ട്ടം 


ഇതുപോലെ ഒരുപാട് പ്രവർത്തനങ്ങൾ നമ്മുക്ക് കാണാൻ സാധിക്കും, ഇസ്ലാമിക നിയമങ്ങളെ പൂർണമായും അറുത്തു മാറ്റി ട്രെൻറ്റുകൾക്ക് പിന്നാലെ പായുന്ന സമൂഹത്തെ. ഇങ്ങനെയുള്ള പ്രവത്തനങ്ങളെ സപ്പോർട്ട് ചെയ്യാനും അതിന്റെ ചുക്കാൻ പിടിക്കാനും ഒരുപാട് പേരെയും കാണാം. യഥാർത്ഥത്തിൽ നമ്മുടെ സപ്പോർട്ട് കൂടിയാണ് അവരുടെ തിന്മയിലേക്കുള്ള ചവിട്ടുപടികൾ. തെറ്റ് കണ്ടാൽ തിരുത്തി കൊടുക്കുക എന്നത് ഏതൊരു മുസ്‌ലിമിന്റെയും കടമയാണ്.


" امر بالمعروف و النهي عن المنكر"


(നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മയെ തൊട്ട് നിരോധിക്കുകയും ചെയ്യുക )

ഈ പരിശുദ്ധ വചനം അതിനു തെളിവാണ്. Tiktok ഒന്നടങ്ങുമ്പോഴെക്ക് വ്ലോഗുകളുടെ എണ്ണം ഇരച്ചു കയറിയിരിക്കുകയാണല്ലോ. ഇതിനൊക്കെ അറുതി വരുത്താൻ  എന്തെ ആരും മുതിരാത്തത് ??

പറഞ്ഞിട്ടു കാര്യമില്ല എന്നൊരിക്കലും കരുതരുത്. പറയേണ്ടവ പറയുക തന്നെ വേണം.


അവസാനമായി ഭർത്താക്കന്മാരോടായി ഒന്ന് പറയാം :നിന്റെ ഭാര്യ നിന്റെ മാത്രം പെണ്ണാണ്. അവളുടെ ഭംഗി നിനക്ക് മാത്രം അവകാശപ്പെട്ടതാണ്. അവൾ മുത്താണ്. അതിന്റെ വില അറിയണമെങ്കിൽ അവ അതിന്റെ സ്ഥാനത്തു നിൽക്കണം. അതിരില്ലാതെ നിൽക്കാൻ അനുവദിക്കരുത്. വില നഷ്ടമായേക്കാം. എന്നുവെച്ചു അവൾക്ക് ഒന്നിനും സ്വാതന്ത്ര്യം കൊടുക്കരുത് എന്നല്ല പറയുന്നത്ട്ടോ.സ്വാതന്ത്രത്തോടെ ആത്മാഭിമാനമുള്ള പെണ്ണായി അവളെ പരിപാലിക്കണം.


എല്ലാത്തിനും ഒരു പരിധി നിശ്ചയിക്കുക. അനാവശ്യ കാര്യങ്ങളിൽ പ്രോത്സാഹിപ്പിക്കാതിരിക്കുക. അവസാനമത് നിങ്ങൾക്ക് തന്നെ തിരിച്ചടി ആയേക്കാം. വളഞ്ഞ വാരിയെല്ല് കൊണ്ടത്രേ പെണ്ണിന്റെ സൃഷ്ടിപ്പ്. കഴുകൻ കണ്ണുമായി ആളുകൾ പതിഞ്ഞിരിപ്പുണ്ടെന്ന് മറക്കരുത്. നിങ്ങളുടെ മക്കൾക്ക് നല്ല മാതാവിനെ നിങ്ങൾ സമ്മാനിക്കുക.


 كما قال رسول ﷺ :"الدنيا متاع و خير متاعها المرأة الصالحة."


റസൂൽ(ﷺ) പറഞ്ഞു :"ദുനിയാവ് എന്നത് ചരക്കുകളാണ്. അതിൽ ഏറ്റവും നല്ല ചരക്ക് സ്വാലിഹത്തായ സ്ത്രീയാണ്. 


അള്ളാഹു എല്ലാം ഖൈറിലാകട്ടെ. എല്ലാ വിധ തിന്മകളെയും തൊട്ട് കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ 


ഒരുപാട് സഹോദരീ സഹോദരന്മാർക്കുമുണ്ട് യൂട്യൂബ് ചാനലുകൾ. മറ്റുള്ളവർക്ക് ജീവിതത്തിലുപകരിക്കുന്ന അറിവുകൾ നുകർന്നു തരാനായി സമയം കണ്ടെത്തുന്നവർ. അള്ളാഹു അവർക്ക് അതിനുള്ള പ്രതിഫലം നൽകട്ടെ. നല്ലൊരു അമലായി അതിനെ സ്വീകരിക്കട്ടെ. ആമീൻ.

2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച

മൈൽക്കുറ്റികളുടെ മുകളിലെ കളർ എന്തിനെ സൂചിപ്പിക്കുന്നു

 നമ്മുടെ നാട്ടിലെ തൊണ്ണൂറുശതമാനം ആളുകൾക്കും അറിയില്ല മൈൽക്കുറ്റികളുടെ മുകളിലെ കളർ എന്തിനെ സൂചിപ്പിക്കുന്നു എന്ന്


യാത്രാവേളയിൽ നിരവധി മൈൽ കുറ്റികൾ (Mile Stones ) കാണാറുണ്ട്. പലനിറത്തിലും കാണും. ദൂരം നോക്കുമ്പോൾ നിറം ശ്രദ്ധിക്കാറില്ല. നിറവും പ്രധാനമാണ് .മൈൽ കുറ്റിയുടെ മുകളിൽ കൊടുത്തിരിക്കുന്ന നിറം എന്താണ് സൂചിപ്പിക്കുന്നത്. നോക്കാം .


1 . ഓറഞ്ചു നിറം – ഗ്രാമ പ്രദേശത്തിൽ പ്രവേശിക്കാൻ തുടങ്ങുന്നു / .


2 . പച്ച നിറം -State Highway യിൽ കടക്കുന്നു


3. മഞ്ഞ നിറം – National Highway യിൽ കടക്കുന്നു


4 . കറുപ്പ് / വെളുപ്പ് -ഒരു വലിയ സിറ്റിയിൽ പ്രവേശിക്കുന്നു .


ഈ മൈൽ കുറ്റി കണ്ടുപിടിച്ചത് റോമക്കാരാണ് . അവരുടെ പട്ടാളക്കാർ ദൂരത്തേക്ക് മാർച്ചു ചെയ്യുമ്പോൾ തിരികെ വരാനായി ഉണ്ടാക്കിയ അടയാളം . നടക്കുമ്പോൾ ഇടത്തേകാൽ 1000 തവണ നിലത്തു തൊടുമ്പോൾ ഒരടയാളം . അങ്ങിനെ പോകുന്ന ദൂരം മുഴുവൻ അടയാളം ഉണ്ടാക്കും . പിന്നെയത്‌ ദൂരം അളക്കാനുള്ള മാർഗം ആയി ലോകം അംഗീകരിച്ചു .

റോമൻ ഭാഷയിൽ “Mille Passus” എന്നാൽ “ആയിരം ചുവട് “. Mille പിന്നെ Mile ആയി . ഇന്ന് പക്ഷേ ഭൂമിയിലെ ദൂരം അളക്കാൻ കിലോമീറ്റർ ആണ് ഉപയോഗിക്കുന്നത് .


1 Mile =1 .60934 Km -1.6 Km . അത് 5280 അടി

എന്നാൽ വിമാനം , കപ്പൽ , കാറ്റ് എന്നിവയുടെ വേഗം അളക്കാൻ “Nautical Mile ( NM ) ഉപയോഗിക്കുന്നു . കാരണം ഭൂമിയിൽ മാത്രമേ ദൂരം തൊട്ടു അളക്കാൻ (Physical Measurement ) പറ്റൂ . ആകാശത്തും കടലിലും latitude എത്ര ഡിഗ്രി മാറി എന്നതനുസരിച്ചു Nautical Mile തീരുമാനിക്കുന്നു .


1 Nautical Mile =1.852 Km .അതായത് 100 NM എന്നാൽ 100 x 1.8 =180 Km .

ചുഴലിക്കാറ്റിന്റെ വേഗതയും കരയിൽനിന്നുള്ള ദൂരവും NM ൽ കണ്ടാൽ, x 1.8 ചെയ്താൽ കിലോമീറ്റർ കിട്ടും . ചില സ്ഥലങ്ങളുടെ പേരും മൈൽ കുറ്റിയുമായി ബന്ധപ്പെട്ടിരിക്കും . ”ഒന്നാം കുറ്റി ,രണ്ടാം കുറ്റി ” എന്നിങ്ങനെ.റെയിൽവേ ട്രാക്കുകളിലും മൈൽ കുറ്റി കാണാം . അടുത്ത സ്റ്റേഷൻ ,അടുത്ത പ്രധാന സ്റ്റേഷൻ , അടുത്ത സംസ്ഥാനം എന്നിവയുടെ ദൂരം ഒക്കെ അതിൽ രേഖപ്പെടുത്തിയിരിക്കും . ചില സ്ഥലത്തു MSL (Mean Sea Level ) എന്ന് കാണും . സമുദ്ര നിരപ്പിൽ നിന്നുള്ള അവിടത്തെ ഉയരം ആണ് അതിൽ കാണുന്നത്.



2021, ഫെബ്രുവരി 7, ഞായറാഴ്‌ച

കോറോണയുടെ അടുത്ത് നടന്നില്ല.

 ഒരിക്കൽക്കൂടി ഇന്ത്യ കാണാൻ പോകുമ്പോൾ ചെറിയ അഹങ്കാരമായിരുന്നു ഉള്ളിൽ.

 എത്ര മഴയും, വെയിലും, മഞ്ഞും ഏറ്റാലും ശരീരത്തിന് ഒരു കോട്ടവും സംഭവിക്കില്ലാ എന്ന അല്പം വലിയ ചെറിയ അഹങ്കാരം😂🤪 കഴിഞ്ഞ വർഷം ചിക്കൻപോക്സ് വീട്ടുകാരിയടക്കം എല്ലാവർക്കും വന്നിട്ടും എനിക്ക് വരാതിരുന്നതിന്റെ വലിയ അഹങ്കാരം😏

പക്ഷേ ഞാൻ വീമ്പടിച്ച Resisting Power കോറോണയുടെ അടുത്ത് നടന്നില്ല....😂😂😂


ഇങ്ങനെയൊക്കെയാണേലും പോകുമ്പോൾ കുറേശ്ശെ വിചാരിച്ചിരുന്നു. കൊറോണയുമായിട്ടായിരിക്കും വരവ് എന്ന്. അത് സംഭവിച്ചു. 


യാത്ര കഴിഞ്ഞ് വീട്ടിലെത്തുമ്പോഴുള്ള പതിവ് ആരവങ്ങളില്ല.  ക്വാറന്റൈൻ വേണ്ടി ഒരുക്കിയിട്ടുള്ള മുകൾ നിലയിലേക്ക് ബാഗ് സ്വന്തം കൈയിൽ തൂക്കി കയറി പോകുമ്പോൾ എന്റെ ശാരീരിക അവസ്ഥ നിരീക്ഷിക്കാൻ ഭാര്യയും മൂന്നാമത്തെ മകനും മാസ്കിട്ട്  കുറച്ചധികം അകലം പാലിച്ചു നിന്നിരുന്നു.😌


എന്റെ ഓരോ യാത്രയും തുടക്കം മുതൽ ഒടുക്കം വരെയും അതിനു മുമ്പും ശേഷവും നേരിട്ട് ബുദ്ധിമുട്ടിക്കുന്ന ഒരാളാണ് എന്റെ ഭാര്യ. കുടുംബ ഭാരം മുഴുവനായും ഒറ്റക്ക് തലേക്കേറ്റുന്നതിന് പുറമെ, നാട്ടുകാരും കുടുംബക്കാരുമായ പലരും പലതരത്തിൽ നടത്തുന്ന മാനസിക സമ്മർദ്ദവും അവൾ കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്.

നീ കയറൂരി വിടുന്നു  അവനെ എന്ന് ഒരു കൂട്ടർ പറയുമ്പോൾ മറ്റൊരു കൂട്ടർ വീട്ടിലെ സ്വൈര്യക്കേടുകൊണ്ടാവും ഇങ്ങനെ എന്ന്  ആക്ഷേപിക്കും.😠 

എന്റെ ഇഷ്ടങ്ങൾക്ക് ഒരിക്കലും ഒരു മുടക്കവും ചെയ്തിട്ടില്ലാത്ത അവൾ അതൊക്കെ ഒരു വളിഞ്ഞ ചിരിയോടെ  കേൾക്കും.

യാത്രകൾക്ക്  വല്ല ഭക്ഷണവും പൊതിഞ്ഞെടുക്കേണ്ടതുണ്ടെങ്കിൽ അതു ചെയ്തു തരാറുള്ളതും അവളാണ്. ഞാൻ YouTube ൽ പാചക ചാനൽ നടത്തുന്നതു കൊണ്ടും പാചകത്തെ ( തീറ്റയെയും ) ഒരു പാടിഷ്ടമുള്ള ആളായതു കൊണ്ടും ആ പൊതിച്ചോറിന്റെ ( ഭക്ഷണത്തിന്റെ ) ക്രെഡിറ്റും അവൾക്ക് കിട്ടാറില്ല. 

അതൊക്കെപ്പിന്നെ ഓനെന്നെ റെഡിയാക്കുംല്ലേ എന്ന് പല ദ്രോഹികളും😂 ( അവളുടെ വീക്ഷണം 😂😂😂 ) പറയുമ്പോൾ ഈയുള്ളവൻ നിഷ്കളങ്കനായി ചിരിക്കും. ( ദുഷ്ടൻ എന്ന് ഉള്ളിൽ മുറു മുറുത്തു കൊണ്ട് ) അവളും ചിരിക്കും. 

പതിവിന് വിപരീതമായി ഇക്കുറി പുറപ്പെടുമ്പോൾ ഓൾക്ക് ദേഷ്യം,സങ്കടം, മുറുമുറുപ്പ്.

ചെറിയ കുട്ടി - എന്തെങ്കിലും ഒരാവശ്യത്തിന് പോണമെങ്കിൽ ഓളെയും കൊണ്ടുപോണം....

മുഴുവൻ ചുറ്റി വല്ല അസുഖവും വന്നാൽ കുട്ടി വീട്ടിലുള്ളതല്ലേ... റിസ്ക്.😥😥

സ്വാഭാവികമായ പുഛത്തോടെ ഞാൻ      പിന്നല്ലേ..'' ഒരു കൊറോണ🤭🤪🤪🤪


യാത്രകഴിഞ്ഞു വന്നാൽ വിശേഷങ്ങൾക്കായി ചുറ്റും കൂടാറുള്ള കൂടിയാൽ ഇമ്പമുള്ള എന്റെ കുടുംബം. സമയാസമയത്ത് ഭക്ഷണം മരുന്ന്  വെള്ളം എല്ലാതും മുകളിലെത്തിച്ച്  താഴെ.🤭😍😪ഞാൻ വിശാലമായി ഇവിടെ മുകളിൽ വിശ്രമിക്കുന്നു.😪😍


(ഒരു രഹസ്യം പറയാം🤪 ) യാത്ര കഴിഞ്ഞെത്തിയെന്ന വിശേഷം പറയാൻ വിളിച്ചപ്പോൾ ഉമ്മ പറയാ.... എനിക്ക് കൊറോണയാണെന്ന് ആരോ രഹസ്യമായി പറഞ്ഞത്രേ ....... ഫോൺ ചെയ്തറിയിച്ചതാണ്.🤪🤪🤪

എടാ... ഇതിപ്പോ ഉണ്ടെങ്കിലും ആരും പുറത്തറിയിക്കലില്ല. നമ്മളെ അടുപ്പത്തിൽ പലർക്കും ഉണ്ടായി മാറിയതാണത്രേ.... എന്ന്.😂😂😂 

അതിന്റെ കാര്യം എനിക്ക് പിടികിട്ടീല്ല ഏതായാലും സുഹൃത്തുക്കളെ - കുടുംബക്കാരെ - ഒരു രോഗവും ഒരു രഹസ്യമല്ല. പാഠമാണ്. ആവണം. എന്നാണ് എന്റെ ഒരിത്. പാഠമാവട്ടെ ... ഭൗതിക ജീവിതത്തിനും പാരത്രിക ജീവിതത്തിനും. 


ശരീരത്തിന് വലിയ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഇല്ല. അൽഹംദുലില്ലാഹ്. കൂടുതൽ ബുദ്ധിമുട്ടുകളില്ലാതെ ഈ സമയവും കടന്നുപോവാനും കുടുംബവും പ്രിയപ്പെട്ടവരും സുരക്ഷിതരായിരിക്കുവാനും  പ്രാർത്ഥിക്കുന്നു.🤲🤲🤲 

നിങ്ങളും പ്രാർത്ഥിക്കണേ ......

Zac കിഴക്കേതിൽ

2021, ജനുവരി 15, വെള്ളിയാഴ്‌ച

ഫ്യൂസായ ബൾബുകൾ

അറിയപ്പെടുന്ന  ആ കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവായി, രാജകീയപ്രൗഡിയോടെ ജോലിചെയ്യുന്ന കാലത്ത് ഒരിക്കൽപ്പോലും കരുതിയിരുന്നില്ല  കൊട്ടാരസദൃശമായ ആ കമ്പനിക്വാർട്ടേഴ്സ് വിട്ട്  ഒരിക്കൽ താൻ മാറേണ്ടിവരുമെന്ന്..റിട്ടയർമെൻെ് ആയതോടെ അതും സംഭവിച്ചു,


എങ്കിലും അധികമകലെയല്ലാതെയുള്ള    ഹൗസിങ്ങ് സൊസൈറ്റിയിൽ നല്ലൊരു വില്ല സ്വന്തമായി വാങ്ങി താമസമാക്കാൻ വലിയ  പ്രയാസമുണ്ടായില്ല,


സ്വയം താനൊരു ഉന്നതവ്യക്തിയാണെന്ന് കരുതിയിരുന്ന അദ്ദേഹം ആ ഹൗസിങ്ങ് സൊസൈറ്റിയിലെ  ആരോടുംതന്നെ സൗഹൃദം സ്ഥാപിക്കുകയോ സംസാരിക്കപോലുമോ ചെയ്യ്തിരുന്നില്ല.


ആ ഹൗസിങ്ങ് സൊസൈറ്റിയുടെ മനോഹരമായ പാർക്കിൽ സായന്ദനങ്ങളിൽ നടക്കാനിറങ്ങുന്ന അവസരങ്ങളിൽപ്പോലും  മറ്റുള്ളവരുമായി സംസാരിക്കയോ പരിചയപ്പെടാൻശ്രമിക്കയോ ചെയ്യ്തിരുന്നില്ലന്ന് മാത്രമല്ല അവരേയെല്ലാം വളരെ അകൽച്ചയോടും  അവഗണനാമനോഭാവത്തോടും കൂടിയാണ്  നോക്കികണ്ടിരുന്നത്.


ഒരുദിവസം നടത്തം കഴിഞ്ഞുപതിവുപോലെ പാർക്കിലെ ബഞ്ചിലിരുന്ന്  വിശ്രമിക്കുന്നതിനിടയിൽ സമീപത്തിരുന്ന മറ്റൊരു പ്രായംചെന്ന വ്യക്തിയുമായി അവിചാരിതമായി അല്പമൊന്ന് സംസാരിക്കാനിടയായി.


പേരിനൊരുപരിചയപ്പെടലിനുശേഷം  നടന്ന സംഭാഷണങ്ങളിലെല്ലാം സ്വന്തമായുണ്ടായിരുന്ന ജോലിയുടെ മഹത്വവും അധികാരത്തിൻെറ മഹിമയും ശമ്പളത്തിൻെറ വലിപ്പവുമെല്ലാമായിരുന്നു സംസാരവിഷയം. ഒപ്പം  ഈ വില്ലയിലെ താമസം  അത്ര തൃപ്തികരമല്ലെന്നും കുറച്ചുകാലത്തിനകം ഇവിടം വിട്ട് മറ്റൊരു നല്ല ഇടം അന്വേഷിച്ച് കണ്ടെത്തുമെന്നും കൂടി അയാൾ സൂചിപ്പിക്കാൻ മറന്നില്ല..


ഇത്രയൊക്കെ ആയിട്ടും പരിചയപ്പെട്ട വ്യക്തിയേകുറിച്ചൊ ആ ഹൗസിങ്ങ് സൊസൈറ്റിയിലെ മറ്റ് അന്തേവാസികളെ കുറിച്ചോ ഒരക്ഷരം അയാൾ ചോദിച്ചില്ലന്ന് മാത്രമല്ല അറിയാൻ താല്പര്യം കാണിച്ചതുമില്ല.


 


അതൊരു തുടക്കമായിരുന്നു.വാർദ്ധക്യത്തിലേക്ക് ചുടുവച്ചുകൊണ്ടിരിക്കുന്ന  ആ മനുഷ്യൻ  വളരെശാന്തനായി  അയാൾ പറയുന്നതെല്ലാം ക്ഷമയോടെ കേട്ടുകൊണ്ടിരിക്കുന്നത്  ഒരു പതിവായിത്തീർന്നു.


അങ്ങിനെ  ആഴ്ചകൾ  കടന്നുപോയി ,.നമ്മുടെ റട്ടയേഡ് എക്സിക്യുട്ടിവദ്ദേഹം സാവകാശം ആ ഹൗസിങ്ങ് സൊസൈറ്റിയിലെ മറ്റ്വില്ലകളിൽ താമസിക്കുന്നവരെ കുറിച്ചറിയാൻ താല്പര്യം കാണിച്ചു.


അപ്പോഴാണ്  പ്രായംചെന്ന ആ പതിവ് കേൽവിക്കാരൻ  ആദ്യമായി വായ് തുറന്നൊന്ന് സംസാരിക്കാൻ ആരംഭിച്ചത്..


സുസ്മേരവദനായ അദ്ദേഹം ആമുഖമായി  ചിലത് പറഞ്ഞുകൊണ്ടാണ് സംസാരം തുടങ്ങിയത്.,


ഞാനീ സൊസൈറ്റിയിൽ ജീവിതം ആരംഭിച്ചിട്ട് അഞ്ചു വർഷങ്ങൾ കഴിയുന്നു.എന്നാൽ ഞാനിന്നേവരെ ആരോടും പറഞ്ഞിട്ടില്ല “ഞാനൊരുകാലത്ത്  ഇൻഡ്യൻ പാർലമെൻെറിൽ  രണ്ടുപ്രാവശ്യം മെമ്പറായിരുന്ന വ്യക്തിയാണ് ഞാനെന്ന്..”


“റട്ടയർമെൻെറ് കഴിഞ്ഞ  നമ്മളെല്ലാം ഫ്യൂസായ ബൾബുകൾ പോലെയാണ്”


, ആ ബൾബുകളുടെ വേൾട്ടേജ് എത്ര ആയിരുന്നൂ എന്നതോ, മുൻപതെത്രമാത്രം പ്രകാശം പരത്തിയിരുന്നൂഎന്നതോ ഒന്നും ഫ്യൂസായതിന്ശേഷം ഒരു വിഷയമേ ആകുന്നില്ല.


താങ്കളുടെ വലതുവശത്തെ വില്ലയിൽ താമസിക്കുന്ന  വർമാജി  ഇൻഡ്യൻറെയ്ൽവേയുടെ  ജനറൽ മാനേജരായി  റിട്ടയർ ചെയ്യ്ത വ്യക്തിയാണ്., അദ്ദേഹം തുടർന്നു.


താങ്കളുടെ തൊട്ടെതിർവശത്ത് താമസിക്കുന്ന  സിങ്ങ് സാബ്  ഇൻഡ്യൻ ആർമിയിൽ നിന്നും  മേജർ ജനറലായി റിട്ടയർ ചെയ്യ്ത വ്യക്തിയാണ്.


നമ്മളിപ്പോഴിരുന്നുസംസാരിക്കുന്ന ഈ പാർക്കിൻെറ അങ്ങേയറ്റത്ത് പൂത്തുലഞ്ഞുനിൽക്കുന്ന ഗുൽമോഹറിൻെറ കീഴിൽ പതിവായിവന്നിരുന്ന് കാറ്റുകൊള്ളാറുള്ള വ്യക്തിയെ ഓർക്കുന്നില്ലെ,തൂ വെള്ള വസ്ത്രങ്ങൾ മാത്രം ധരിക്കാറുള്ള അദ്ദഹമാണ് മെഹർജി , ഐ . എസ്സ് . ആർ.  ഓ  യുടെ  ചീഫായി റിട്ടയർ ചെയ്യ്ത  വ്യക്തിയാണദ്ദേഹം.


 


ഇവരാരും  ഇതൊന്നും  ആരോടും അങ്ങിനെ വെളിപ്പെടുത്തിയിട്ടില്ല.എന്നോടുപോലും, പക്ഷേ ഞാനിതെല്ലാം മനസ്സിലാക്കിയിട്ടുണ്ട്.


മുൻപ് എത്ര വാൾട്ട്സ്  ആയിരുന്നൂ എന്നത്  ഫ്യൂസായിക്കഴിഞ്ഞ ബൾബുകളെ സംബന്ധിച്ചിടത്തോളം  ഒരു വിഷയമേയല്ല..എന്തിനേറെ  ഫ്യൂസാകുന്നതിനുമുൻപ് ഏതുടൈപ്പ് ബൾബായിരുന്നൂഎന്നതും വിഷയമല്ല.അതായത് എൽ ഇ ഡി ,സി എൽ എഫ് ,ഹാലോജിൻ ,ഇൻകാൻഡിസെൻെറ് ,ഫ്ളൂറസെൻെറ് അതുമല്ലെങ്കിൽ  അലങ്കാര ബൾബ് എന്തുമാകട്ടെ  അതൊന്നും ഫ്യൂസായിക്കഴിഞ്ഞാൽ  ഒരു വിഷയമേയല്ല.


ഇത് നിങ്ങൾക്കും ബാധകമാണ്.


 ഇത് മനസ്സിലാക്കിയാൽ  ഈ നിമിഷം മുതൽ സമാധാനവും ഉറക്കവും എല്ലാം  നിങ്ങളെ തേടി നിങ്ങളുടെ വില്ലയിലും  എത്തും.


ഉദയസൂര്യനും  അസ്തമയസൂര്യനും രണ്ടും മനോഹരവും ആരാധ്യവുമാണ്.എന്നാൽ സത്യത്തിൽ ഉദയസൂര്യനാണ് കൂടുതൽ ആദരവും ആരാധനയും ലഭിച്ചുകൊണ്ടിരിക്കുനനത്.അതേസമയം അസ്തമയസൂര്യന് അത്രക്ക് പ്രാധാന്യം ലഭിക്കാറില്ല.


വളരെ താമസിച്ചുപോയെങ്കിലും ഈ ഉദാഹരണം  കാര്യങ്ങൾ പെട്ടന്ന് മനസ്സിലാക്കാൻ സഹായകമാണ്..


നമ്മുടെ ഇന്നത്തെ പദവിയും പ്രശസ്തിയും അധികാരവുമൊന്നും ഒരിക്കലും   സ്ഥിരമല്ല., ഇത്തരം കാര്യങ്ങളുമായി  വളരെയധികം വൈകാരികത വച്ചു പുലർത്തിയാൽ  എന്നെങ്കിലുമൊരുദിവസം അവയെല്ലാം നഷ്ടപ്പെട്ട് പോയീ എന്നറിയുമ്പോൾ അത് നമ്മുടെ ശിഷ്ട  ജീവിതത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയേയുള്ളു.


ഓർമിക്കുക,


ചതുരംഗം കളിച്ചുകഴിഞ്ഞാൽ  കഴിഞ്ഞാൽ ”  രാജാവും  ആളും “ എല്ലാം  ഒരു പെട്ടിയിലേക്കു തന്നേയാണ്  മടങ്ങുന്നത്. .