ഒരിക്കൽക്കൂടി ഇന്ത്യ കാണാൻ പോകുമ്പോൾ ചെറിയ അഹങ്കാരമായിരുന്നു ഉള്ളിൽ.
എത്ര മഴയും, വെയിലും, മഞ്ഞും ഏറ്റാലും ശരീരത്തിന് ഒരു കോട്ടവും സംഭവിക്കില്ലാ എന്ന അല്പം വലിയ ചെറിയ അഹങ്കാരം😂🤪 കഴിഞ്ഞ വർഷം ചിക്കൻപോക്സ് വീട്ടുകാരിയടക്കം എല്ലാവർക്കും വന്നിട്ടും എനിക്ക് വരാതിരുന്നതിന്റെ വലിയ അഹങ്കാരം😏
പക്ഷേ ഞാൻ വീമ്പടിച്ച Resisting Power കോറോണയുടെ അടുത്ത് നടന്നില്ല....😂😂😂
ഇങ്ങനെയൊക്കെയാണേലും പോകുമ്പോൾ കുറേശ്ശെ വിചാരിച്ചിരുന്നു. കൊറോണയുമായിട്ടായിരിക്കും വരവ് എന്ന്. അത് സംഭവിച്ചു.
യാത്ര കഴിഞ്ഞ് വീട്ടിലെത്തുമ്പോഴുള്ള പതിവ് ആരവങ്ങളില്ല. ക്വാറന്റൈൻ വേണ്ടി ഒരുക്കിയിട്ടുള്ള മുകൾ നിലയിലേക്ക് ബാഗ് സ്വന്തം കൈയിൽ തൂക്കി കയറി പോകുമ്പോൾ എന്റെ ശാരീരിക അവസ്ഥ നിരീക്ഷിക്കാൻ ഭാര്യയും മൂന്നാമത്തെ മകനും മാസ്കിട്ട് കുറച്ചധികം അകലം പാലിച്ചു നിന്നിരുന്നു.😌
എന്റെ ഓരോ യാത്രയും തുടക്കം മുതൽ ഒടുക്കം വരെയും അതിനു മുമ്പും ശേഷവും നേരിട്ട് ബുദ്ധിമുട്ടിക്കുന്ന ഒരാളാണ് എന്റെ ഭാര്യ. കുടുംബ ഭാരം മുഴുവനായും ഒറ്റക്ക് തലേക്കേറ്റുന്നതിന് പുറമെ, നാട്ടുകാരും കുടുംബക്കാരുമായ പലരും പലതരത്തിൽ നടത്തുന്ന മാനസിക സമ്മർദ്ദവും അവൾ കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്.
നീ കയറൂരി വിടുന്നു അവനെ എന്ന് ഒരു കൂട്ടർ പറയുമ്പോൾ മറ്റൊരു കൂട്ടർ വീട്ടിലെ സ്വൈര്യക്കേടുകൊണ്ടാവും ഇങ്ങനെ എന്ന് ആക്ഷേപിക്കും.😠
എന്റെ ഇഷ്ടങ്ങൾക്ക് ഒരിക്കലും ഒരു മുടക്കവും ചെയ്തിട്ടില്ലാത്ത അവൾ അതൊക്കെ ഒരു വളിഞ്ഞ ചിരിയോടെ കേൾക്കും.
യാത്രകൾക്ക് വല്ല ഭക്ഷണവും പൊതിഞ്ഞെടുക്കേണ്ടതുണ്ടെങ്കിൽ അതു ചെയ്തു തരാറുള്ളതും അവളാണ്. ഞാൻ YouTube ൽ പാചക ചാനൽ നടത്തുന്നതു കൊണ്ടും പാചകത്തെ ( തീറ്റയെയും ) ഒരു പാടിഷ്ടമുള്ള ആളായതു കൊണ്ടും ആ പൊതിച്ചോറിന്റെ ( ഭക്ഷണത്തിന്റെ ) ക്രെഡിറ്റും അവൾക്ക് കിട്ടാറില്ല.
അതൊക്കെപ്പിന്നെ ഓനെന്നെ റെഡിയാക്കുംല്ലേ എന്ന് പല ദ്രോഹികളും😂 ( അവളുടെ വീക്ഷണം 😂😂😂 ) പറയുമ്പോൾ ഈയുള്ളവൻ നിഷ്കളങ്കനായി ചിരിക്കും. ( ദുഷ്ടൻ എന്ന് ഉള്ളിൽ മുറു മുറുത്തു കൊണ്ട് ) അവളും ചിരിക്കും.
പതിവിന് വിപരീതമായി ഇക്കുറി പുറപ്പെടുമ്പോൾ ഓൾക്ക് ദേഷ്യം,സങ്കടം, മുറുമുറുപ്പ്.
ചെറിയ കുട്ടി - എന്തെങ്കിലും ഒരാവശ്യത്തിന് പോണമെങ്കിൽ ഓളെയും കൊണ്ടുപോണം....
മുഴുവൻ ചുറ്റി വല്ല അസുഖവും വന്നാൽ കുട്ടി വീട്ടിലുള്ളതല്ലേ... റിസ്ക്.😥😥
സ്വാഭാവികമായ പുഛത്തോടെ ഞാൻ പിന്നല്ലേ..'' ഒരു കൊറോണ🤭🤪🤪🤪
യാത്രകഴിഞ്ഞു വന്നാൽ വിശേഷങ്ങൾക്കായി ചുറ്റും കൂടാറുള്ള കൂടിയാൽ ഇമ്പമുള്ള എന്റെ കുടുംബം. സമയാസമയത്ത് ഭക്ഷണം മരുന്ന് വെള്ളം എല്ലാതും മുകളിലെത്തിച്ച് താഴെ.🤭😍😪ഞാൻ വിശാലമായി ഇവിടെ മുകളിൽ വിശ്രമിക്കുന്നു.😪😍
(ഒരു രഹസ്യം പറയാം🤪 ) യാത്ര കഴിഞ്ഞെത്തിയെന്ന വിശേഷം പറയാൻ വിളിച്ചപ്പോൾ ഉമ്മ പറയാ.... എനിക്ക് കൊറോണയാണെന്ന് ആരോ രഹസ്യമായി പറഞ്ഞത്രേ ....... ഫോൺ ചെയ്തറിയിച്ചതാണ്.🤪🤪🤪
എടാ... ഇതിപ്പോ ഉണ്ടെങ്കിലും ആരും പുറത്തറിയിക്കലില്ല. നമ്മളെ അടുപ്പത്തിൽ പലർക്കും ഉണ്ടായി മാറിയതാണത്രേ.... എന്ന്.😂😂😂
അതിന്റെ കാര്യം എനിക്ക് പിടികിട്ടീല്ല ഏതായാലും സുഹൃത്തുക്കളെ - കുടുംബക്കാരെ - ഒരു രോഗവും ഒരു രഹസ്യമല്ല. പാഠമാണ്. ആവണം. എന്നാണ് എന്റെ ഒരിത്. പാഠമാവട്ടെ ... ഭൗതിക ജീവിതത്തിനും പാരത്രിക ജീവിതത്തിനും.
ശരീരത്തിന് വലിയ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഇല്ല. അൽഹംദുലില്ലാഹ്. കൂടുതൽ ബുദ്ധിമുട്ടുകളില്ലാതെ ഈ സമയവും കടന്നുപോവാനും കുടുംബവും പ്രിയപ്പെട്ടവരും സുരക്ഷിതരായിരിക്കുവാനും പ്രാർത്ഥിക്കുന്നു.🤲🤲🤲
നിങ്ങളും പ്രാർത്ഥിക്കണേ ......
Zac കിഴക്കേതിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ