2016, ജൂലൈ 28, വ്യാഴാഴ്‌ച

ഇരുണ്ട കാലത്തിലെ സൂര്യന്‍ !!


"മുസ്ലിങ്ങൾ എന്ത് ക്രൂരന്മാരാണിവര്‍, കാടന്മാര്‍, പ്രാകൃതര്‍, ഭീകരര്‍, കണ്ണിൽ ചോരയില്ലാത്തവർ ഗോത്രവര്‍ഗ്ഗനിയമങ്ങളും പേറി നടക്കുന്നവര്‍. ഇവര്‍ ഈ സമൂഹത്തിനു തന്നെ ആപത്താണ്. ഈ മതം തന്നെ ഇവിടെ ഇല്ലാതാവുകയാണ് മനുഷ്യന് നല്ലത്" ഇദ്ദേഹം
 ഒരു ഡോക്ടര്‍ ആണ്. പ്രഗല്‍ഭനായ ഒരു സര്‍ജനും.
അന്ന് രാത്രി വീട്ടിലേക്കു മടങ്ങുമ്പോള്‍ അയാളുടെ മനസ്സിലെ ചിന്തകള്‍ ഇതൊക്കെയായിരുന്നു. നിരന്തരമായ ഫെയ്സ്ബുക്കിലെ ചില "പ്രത്യേക" ഗ്രൂപ്പുകളില്‍ സജീവ മെമ്പര്‍ ആണയാള്‍. അവിടെ നിന്നാണ് ഇസ്ലാം എന്ന മതത്തോടും മുസ്ലിം സമൂഹത്തോടും അയാള്‍ക്ക്‌ ഇത്രയും വെറുപ്പ്‌ വന്നത്. അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അയാള്‍ ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു !!

'ഇല്ല.. ഇനി മേലാല്‍ ഞാന്‍ മുസ്ലിംകളുടെ ഒരു സഹായവും തേടില്ല. അവരുമായി ഒരു തരത്തിലും ബന്ധം സ്ഥാപിക്കില്ല. അവരുടെ ഒരു തരത്തിലുള്ള സഹായവും ഇല്ലാതെ ഒരാള്‍ക്ക്‌ ഇവിടെ ഒരു അല്ലലുമില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന് ഞാന്‍ തെളിയിക്കും. അല്ലെങ്കിലും ലോകത്തിനു ഒരു സംഭാവനയും നല്‍കാത്ത അവരുടെ സഹായം തനിക്കെന്തിനു.? താന്‍ തുടങ്ങി വയ്ക്കുന്നത് ഒരു വിപ്ലവമാണ്.. തന്‍റെ ഈ തീരുമാനം ജനം ആവേശത്തോടെ ഏറ്റെടുക്കും. അങ്ങനെ ഈ കാടന്‍ ക്രൂര പ്രാകൃത മതത്തെ തന്നെ ഇല്ലാതാക്കാന്‍ ഒരു പക്ഷെ തന്‍റെ ഈ തീരുമാനത്തിന് കഴിയും.. ഇല്ല ഇനി മേല്‍ മുസ്ലിംകളുമായി ബന്ധപ്പെട്ട ഒരു സഹായവും താന്‍ സ്വീകരിക്കില്ല. അവരുമായി ബന്ധപ്പെട്ട ഒന്നും തനിക്കു വേണ്ട..!!'

നാളെ രാവിലെ മുതല്‍ താന്‍ ഒരു പുതിയ വിപ്ലവം ആരംഭിക്കുകയാണ് എന്ന അഭിമാനത്തോടെ അയാള്‍ ഉറങ്ങി.. ഉറക്കത്തില്‍ ബ്രേവ് ഹാര്ട്ടിലെ വില്ല്യം വാലസിനെ സ്വപ്നം കണ്ടു കൊണ്ട് കിടക്കവേ ഭാര്യയുടെ സ്നേഹത്തോടെയുള്ള വിളി അയാളുടെ ഉറക്കം ഭഞ്ജിച്ചു. നേരം വെളുത്തിരിക്കുന്നു.. അത്യധികം സന്തോഷത്തോടെയാണ് അയാള്‍ കണ്ണു തുറന്നത്. മുമ്പില്‍ പുഞ്ചിരി തൂകി കയ്യില്‍ ഒരു കപ്പ് ബെഡ് കോഫിയും ആയി നില്‍ക്കുന്ന ഭാര്യ. അയാള്‍ ചിരിച്ചു കൊണ്ട് എഴുന്നേറ്റു. ഇന്നെന്തോ നല്ല ഉഷാര്‍. പുതിയ തീരുമാനത്തിന്‍റെ ശക്തിയാകും. ഭാര്യയുടെ കയ്യില്‍ നിന്നും ബെഡ് കോഫി വാങ്ങി കൊണ്ട് കുടിക്കാന്‍ ചുണ്ടോടടുപ്പിച്ചതും പെട്ടെന്ന് അശരീരി പോലൊരു ശബ്ദം..!!

"ഖാലിദ് എന്ന് പേരുള്ള ഒരു മുസ്ലിം 1200 വര്ഷം മുമ്പ് കണ്ടു പിടിച്ചതാണ് കോഫി.. മുസ്ലിംകളുമായി ബന്ധപ്പെട്ട ഒരു സഹായവും ഇനി സ്വീകരിക്കില്ല എന്ന നിന്‍റെ ശപഥം നീ മറന്നോ സുഹൃത്തേ !!"

പ്ലിംഗ്.... നോക്കിയപ്പോള്‍ കപ്പില്‍ നിന്നാണ് ആ ശബ്ദം വരുന്നത്.. 'കുടുങ്ങിയോ? കാപ്പി മുസ്ലിം സംഭാവനയായിരുന്നോ?? ഇനി ആണെങ്കിലും അല്ലെങ്കിലും തന്‍റെ ശപഥത്തിനു ഒരു മാറ്റവും ഇല്ല. ഇനി മുതല്‍ കാപ്പി ഞാന്‍ വര്‍ജ്ജിക്കുന്നു. കാപ്പി ഇല്ലാതെ ജീവിക്കാന്‍ ആകുമെന്ന് ഞാന്‍ തെളിയിക്കും' ഇങ്ങനെ മനസ്സില്‍ പറഞ്ഞു കൊണ്ട് കപ്പ് അവിടെ തന്നെ വച്ച് അയാള്‍ ബാത്ത്റൂമിലേക്ക്‌ പോയി. ടൂത്ത് പേസ്റ്റ് എടുത്തു ബ്രഷില്‍ തേക്കാന്‍ തുടങ്ങിയപ്പോള്‍ അതാ വീണ്ടും ആ ശബ്ദം. ഇത്തവണ ടൂത്ത് പേസ്റ്റ് ട്യൂബില്‍ നിന്നും.. "സിര്യബ് എന്ന് പേരുള്ള ഒരു മുസ്ലിം ഫാഷന്‍ ഡിസൈനര്‍ കണ്ടു പിടിച്ച ടൂത്ത് പേസ്റ്റ് ആണ് സ്പയിനിലും അത് വഴി യുറോപ്പിലും പിന്നെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രചാരം നേടിയത്.. നിന്‍റെ ശപഥം മറക്കാതിരിക്കുക..!!"

'ദൈവമേ, പേസ്റ്റും മുസ്ലിം സംഭാവനയോ??' എന്തായാലും തോറ്റ് കൊടുക്കാന്‍ അയാള്‍ തയ്യാറല്ലാത്തത് കൊണ്ട് വെറും ബ്രഷ് കൊണ്ട് പല്ല് തേച്ചു. പേസ്റ്റ് ഇല്ലാത്തത് കൊണ്ട് തനിക്കു ഒരു നഷ്ടവും വരാനില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് അയാള്‍ കുളിക്കാന്‍ ആരംഭിച്ചു. സോപ്പ് എടുത്തതും വീണ്ടും ശബ്ദം "ഒലീവ് ഓയിലും ആല്‍ക്കലിയും ഉപയോഗിച്ച് മുസ്ലിം ലോകത്ത് നിര്‍മ്മാണം ആരംഭിച്ച സോപ്പ് ആണ് പിന്നീട് ലോകത്ത് പ്രചാരം നേടിയത്. സോപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ആല്‍ക്കലി പോലും അല്‍ഖലി എന്ന അറബി വാക്കില്‍ നിന്ന് വന്നതാണ്" അയാള്‍ ഒന്നും മിണ്ടിയില്ല. ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. സോപ്പ് ഉപയോഗിക്കാതെ കുളിച്ചു കൊണ്ട് പതിയെ അയാള്‍ പുറത്തിറങ്ങി. ഇപ്പോള്‍ അയാളുടെ മുഖത്ത് രാവിലെ കണ്ട അത്ര സന്തോഷമില്ല.

അയാള് സമയം അറിയാനായി ക്ലോക്കിലേക്ക് നോക്കി.. അയാള് ഞെട്ടിപ്പോയി.. ക്ലോക്കിൽ ഒന്നും കാണിക്കുന്നില്ല പകരം അവിടെ നിന്നും ഒരു ശബ്ദം.. "പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 'റോബോട്ടികസിന്റെ ഉപജ്ഞാതാവ്' എന്നറിയപ്പെടുന്ന അൽ ജസരി ആണ് ഓട്ടോമാറ്റിക് ക്ലോക്കുകൾക്ക് തുടക്കം കുറിച്ചത്..". 'ങേ. ക്ലോക്കും പോയോ??' അയാളുടെ മുഖം ആകെ വിളറി വെളുത്തിരിക്കുന്നു ഇപ്പോൾ.. എങ്കിലും അത് പുറത്തു കാണിക്കാതെ അയാള്‍ ടേബിളില്‍ കിടന്നിരുന്ന ന്യൂസ്പേപ്പര്‍ എടുക്കാനായി കൈ നീട്ടി. വീണ്ടും ആ ശബ്ദം "ലോകത്ത് ആദ്യമായി പേപ്പര്‍ മില്ലുകള്‍ സ്ഥാപിച്ചത് മുസ്ലിം ലോകമായ ബാഗ്ദാദില്‍ ആണ്. എട്ടാം നൂറ്റാണ്ടില്‍.. ചൈനീസ് തടവുകാരില്‍ നിന്നും പേപ്പര്‍ നിര്‍മ്മാണം പഠിച്ച മുസ്ലിംകള്‍ ആണ് യുറോപ്പിലും അത് വഴി ലോകത്ത് മുഴുവനും പേപര്‍ ഉപയോഗത്തിന് പ്രചാരം ഉണ്ടാക്കിയത്".. 'ദൈവമേ.. ഇനിയെന്ത് ചെയ്യും? തന്‍റെ ശപഥം താന്‍ നിത്യവും ചെയ്യുന്ന പല കാര്യങ്ങളില്‍ നിന്നും തടയുന്നു. ഇതിപ്പോ രാവിലെ തുടങ്ങിയിട്ടേയുള്ളൂ.. ഇനിയൊന്നും ഉണ്ടാവല്ലേ ദൈവമേ' എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഭക്ഷണം കഴിച്ചു അയാള്‍ വസ്ത്രം മാറാന്‍ ആരംഭിച്ചു.. പെര്‍ഫ്യൂം അടിക്കാന്‍ തുടങ്ങിയതും ദാ വീണ്ടും.. "പെര്ഫ്യൂമിലെ മുസ്ലിം സംഭാവനകള്‍ വളരെ വലുതാണ്‌. ജാബിര്‍ ബിന്‍ ഹയ്യാനും അല്‍ കിന്റിയും ഇബ്ന്‍ സിനയും എല്ലാം വളര്‍ത്തിയ പെര്‍ഫ്യൂം ഇന്ടസ്ട്രി ആണ് പടിഞ്ഞാറിലേക്ക് ആകര്ഷിക്കപ്പെട്ടതും അങ്ങനെ ലോകത്ത് പ്രചാരം നേടിയതും". ആകെ ഒരു വയറിളക്കം പിടിച്ചവനു ടോയ്ലറ്റ് കിട്ടാത്ത അവസ്ഥ പോലെയാണ് ഇപ്പോള്‍ അയാളുടെ മുഖം. എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഒന്ന് കൂടി വസ്ത്രം നേരെയാക്കി പോകറ്റില്‍ പേനയും വച്ച് അയാള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയതും പേന അയാളുടെ പോക്കറ്റില്‍ നിന്നും താഴേക്കു തന്നെ ചാടി. ശബ്ദം വീണ്ടും.. "പത്താം നൂറ്റാണ്ടില്‍ ജീവിച്ച ഈജിപ്ഷ്യന്‍ സുല്‍ത്താനായ അല്‍ മുഇസിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ഒരു ജോലിക്കാരന്‍ ആണ് ലോകത്തില്‍ ആദ്യമായി ഫൗണ്ടയിന്‍ പെന്‍ നിര്‍മ്മിച്ചത്. മഷിയില്‍ മുക്കി എഴുതുന്ന പേനയില്‍ നിന്നും വ്യത്യസ്തമായി മഷി സ്വയം അടങ്ങുന്ന, പേപ്പറില്‍ മുന തട്ടിയാല്‍ മാത്രം മഷി വരുന്ന ആധുനിക പെന്‍ തുടങ്ങിയത് അവിടെ നിന്നാണ്". അങ്ങനെ പേനയും പോയി. ദിവസം തുടങ്ങിയിട്ടെയുള്ളൂ.. അപ്പോള്‍ തന്നെ ഇങ്ങനെ? ഇനി എന്തൊക്കെ നഷ്ടപ്പെടുമോ ആവോ? എന്തായാലും കാപ്പി, പേന, സോപ്പ്, ചീപ്പ് പോലുള്ള നിസ്സാരകാര്യങ്ങളല്ലേ ഇവര്‍ സംഭാവന ചെയ്തിട്ടുല്ലോ. അതു ഉപേക്ഷിക്കുന്നത് കൊണ്ട് വലിയ നഷ്ടമൊന്നുമുണ്ടാവില്ല. ശപഥം തുടരുക തന്നെ എന്ന ദൃഡനിശ്ചയത്തില്‍ അയാള്‍ വീട്ടില്‍ നിന്നും പെട്ടിയുമായി കാറും എടുത്തു പോയി... ഭാര്യയോടും മക്കളോടും ഒന്നും പറയാതെ ആണ് ഇറങ്ങി പോയത്. മറന്നു കാണും. എന്തോ സാധാരണ അങ്ങനെ മറക്കാറില്ല. ഇന്നെന്തു പറ്റിയോ ആവോ?

ഡ്രൈവ് ചെയ്തു പോകുമ്പോള്‍ അയാള്‍ ചിന്താമഗ്നനായിരുന്നു. ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ ആണ് അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നത്‌. പറയാന്‍ മറന്നു,  ഇന്ന് ഒരു സര്‍ജറി ഉണ്ട്. അതിനാല്‍ തല്‍ക്കാലം തന്‍റെ ആശങ്കകളും ആകുലതകളും മാറ്റി വച്ചേ തീരൂ' അയാള്‍ സര്‍ജിക്കല്‍ ഗൌണും മാസ്കും ധരിച്ചു കൊണ്ട് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കയറി. പെട്ടെന്ന് അതാ അയാളുടെ കാതടപ്പിക്കുന്ന ഒരു ശബ്ദം തിയേറ്ററിന്റെ അകത്തു നിന്നും.. "അല്‍ സഹ്റാവി- ഫാദര്‍ ഓഫ് മോഡേണ്‍ സര്‍ജറി..!!!" പത്താം നൂറ്റാണ്ടില്‍ ജീവിച്ച മുസ്ലിം ശാസ്ത്രജ്ഞനായ അല്‍ സഹ്റാവിയാണത്രേ ആധുനിക ശസ്ത്രക്രിയയുടെ പിതാവ്. അവിടെയുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍ പലതും അയാളെ നോക്കി പരിഹാസ ചിരിയോടെ വിളിച്ചു പറഞ്ഞു.. "ഇതെല്ലാം കണ്ടു പിടിച്ചത് സഹ്റാവി തന്നെ. കാറ്റ്ഗട്ടും ആധുനിക രീതിയിലുള്ള സ്യൂച്ചേര്സും ലോകത്തിനു പഠിപ്പിച്ചതും അദ്ദേഹം തന്നെ. അതിനാല്‍ നിനക്ക് നിന്റെ ശപഥത്തെ നിലനിര്‍ത്തണമെങ്കില്‍ ഇവിടെ നിന്നിറങ്ങി പോവുക" അയാളുടെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി. ഒന്നും ഉരുയിടാതെ അയാള്‍ വേഗത്തില്‍ തിയേറ്ററില്‍ നിന്നും ഇറങ്ങി തന്‍റെ കാബിനില്‍ പോയി ഇരുന്നു. അപ്പോഴതാ പുതിയ പ്രശ്നം. കാബിനിലെ ചുവരില്‍ തൂക്കിയ 'ബ്ലഡ് സര്‍ക്കുലേഷന്റെ ഒരു ചാര്‍ട്ട് അയാളെ നോക്കി വിളിച്ചു പറയുന്നു. "സുഹൃത്തേ, പള്‍മനറി സര്‍ക്കുലേഷനെ കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിനു ആദ്യമായി നല്കിയതും ഒരു മുസ്ലിം ആണ് കേട്ടോ. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്നുല്‍ നഫീസ്". ദയനീയമായ മുഖത്തോടെ അല്‍പ്പനേരം അയാള്‍ ആ ചിത്രത്തിലേക്ക് നോക്കി. എന്നിട്ട് ക്രോധത്തോടെ അത് ചുവരില്‍ നിന്നും വലിച്ചു കീറി കാബിനില്‍ നിന്നും ഇറങ്ങി. പെട്ടെന്നതാ ഹോസ്പിറ്റല്‍ മൊത്തം മുഴങ്ങുന്ന, കര്‍ണ്ണകഠോരമായ ഒരു ശബ്ദം. "പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അവിസെന്ന എന്ന ഇബ്നു സിന ആണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്. അദ്ദേഹം മുസ്ലിമും ഒരു ഖുറാന്‍ പണ്ഡിതനുമായിരുന്നു. വൈദ്യശാസ്ത്രം പൂര്‍ത്തീകരിച്ച ആള്‍ എന്നാണു അദ്ദേഹത്തെ യുറോപ്പ്യന്‍സ് വിശേഷിപ്പിക്കുന്നത്. ആര്‍ക്കെങ്കിലും ഒരു നല്ല ഡോക്ടര്‍ ആവണമെന്നുണ്ടെങ്കില്‍ അയാള്‍ നല്ലൊരു അവിസെന്നിസ്റ്റ് ആയിരിക്കണം' എന്ന ഒരു പഴയ യുറോപ്പ്യന്‍ ചൊല്ല് തന്നെയുണ്ടായിരുന്നു. അതിനാല്‍ നിനക്ക് നിന്‍റെ ശപഥം നിലനിര്‍ത്തണമെങ്കില്‍ നീ ഈ ജോലി തന്നെ രാജി വച്ച് ഇവിടെ നിന്നും ഇറങ്ങി പോവുക..!!". ഇരുകൈകള്‍ കൊണ്ടും തന്‍റെ കാതുകള്‍ മുറുകെ പൊത്തി പിടിച്ചു കൊണ്ട് ഇറങ്ങിയോടുന്ന അയാളെ അമ്പരപ്പോടെ ആണ് ആളുകള്‍ നോക്കിയത്..

തന്‍റെ ശപഥം ഇപ്പോള്‍ തന്‍റെ കരിയര്‍, തന്‍റെ ജീവിതം തന്നെ നശിപ്പികുന്നതായി അയാള്‍ക് തോന്നി. ഇനിയെന്താണ് ചെയ്യേണ്ടത്? അറിയില്ല. കേട്ടതൊന്നും ശരിയായിരുന്നില്ലേ? എന്തായാലും മുന്നോട്ടു വച്ച കാല്‍ മുന്നോട്ടു തന്നെ. തോല്‍ക്കാന്‍ താന്‍ തയ്യാറല്ല. അല്ലെങ്കിലും പട്ടുമെത്തയില്‍ സുഖിച്ചു കിടന്നു കൊണ്ട് ആരാണ് വിപ്ലവം നയിച്ചിട്ടുള്ളത്?'. ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ട് അയാള്‍ ഡ്രൈവ് ചെയ്യുകയാണ്. ബാങ്ക് എത്തിയപ്പോള്‍ വണ്ടി നിറുത്തി. കഴിഞ്ഞ മാസം സാലറി കിട്ടിയ ചെക്ക് മാറണം. അയാള്‍ ബാങ്കിലേക്ക് പ്രവേശിച്ചു ടോക്കണ്‍ എടുത്തു. തന്‍റെ ഊഴം വന്നപ്പോള്‍ പോക്കറ്റില്‍ നിന്നും ചെക്ക് എടുത്തു കൊണ്ട് മുന്നോട്ടു പോയി. പെട്ടെന്നതാ ആ ശബ്ദം വീണ്ടും "ഒമ്പതാം നൂറ്റാണ്ടില്‍ മുസ്ലിം ലോകം ആണ് ചെക്ക് സമ്പ്രദായം ലോകത്ത് കൊണ്ട് വന്നത്. 'സക്ക്' എന്ന അറബി പദത്തില്‍ നിന്നാണ് ചെക്ക് എന്നാ വാക്ക് വന്നത് തന്നെ". കയ്യിലുള്ള ചെക്ക് വലിച്ചു കീറി കൊണ്ട് അലറിയ അയാളെ ആ ബാങ്കുകാര്‍ കോളറിനു പിടിച്ചു പുറത്താക്കാതെ ഒരു ഗ്ലാസ് വെള്ളം കൊടുത്തു മാനേജരുടെ കാബിനില്‍ കൊണ്ട് പോയി സമാധാനിപ്പിച്ചു ഇരുത്തിയത് സ്ഥിരം കസ്ടമര്‍ ആണെന്ന ഒറ്റ കണ്സിടറേഷനില്‍ ആണ്. ആര്‍ക്കും ഒന്നും മനസ്സിലായില്ല. എങ്കിലും അവര്‍ അയാള്‍ക്ക്‌ ഭക്ഷണം വാങ്ങി കൊടുത്തു. നല്ല വിശപ്പുണ്ടായിരുന്നു. അതിനാല്‍ ആര്‍ത്തിയോടെ അയാള്‍ ആ പാര്‍സല്‍ പൊത്തി അഴിച്ചു. നല്ല ചൂടുള്ള ചിക്കന്‍ ബിരിയാണി. കഴിക്കാന്‍ തുടങ്ങിയതും വീണ്ടും ആ ശബ്ദം. "ബിരിയാണിയും മുസ്ലിം സംഭാവനയാണ്. പേര്‍ഷ്യന്‍ ഒറിജിന്‍.." കണ്ണു നിറച്ചു കൊണ്ട് നില്‍ക്കുന്ന അയാളെ നോക്കി ഒരു പരിഹാസചിരിയോടെ ബിരിയാണി മൊഴിഞ്ഞു. ഭക്ഷണവും തട്ടി തെറിപ്പിച്ചു കൊണ്ട് അയാള്‍ ബാങ്കില്‍ നിന്നും ഇറങ്ങിയോടി കാറും എടുത്തു വേഗത്തില്‍ ഡ്രൈവ് ചെയ്തു പോയി. എല്ലാം ഞൊടിയിടയില്‍ സംഭവിച്ചു. ആര്‍ക്കും ഒന്നും മനസ്സിലായില്ല.

ഇപ്പോള്‍ അയാളുടെ മനസ്സ് ആകെ പ്രക്ഷുബ്ദം ആയിരുന്നു.. പതിയെ അയാള്‍ സമനില വീണ്ടെടുത്ത്‌ തുടങ്ങി. 'ഛെ. എന്തൊക്കെയാണ് താന്‍ കാട്ടി കൂട്ടിയത്'. വീട്ടില്‍ പോയി ഒന്ന് കിടന്നാല്‍ എല്ലാം ശരിയാവും. അല്‍പ്പം ബുദ്ധിമുട്ടി മനസ്സിലേക്ക് വീണ്ടും സന്തോഷം കൊണ്ട് വരാന്‍ ശ്രമിച്ചു കൊണ്ട് അയാള്‍ വീട്ടിലേക്ക് പോയി. ഒന്നും നടക്കാത്ത മട്ടില്‍ വീട്ടിലേക്കു കയറി. ഇളയ മകന്‍ പഠിക്കുകയാണ്.അയാളെ കണ്ടതും അവന്‍ സന്തോഷത്തോടെ മൊഴിഞ്ഞു 'പപ്പാ ഇന്ന് നേരത്തെ ആണല്ലോ.. ഒരു ഡൌട്ട് ക്ലിയര്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. ആരോട് ചോദിക്കും എന്നാ സങ്കടത്തില്‍ ഇരിക്കുകയായിരുന്നു. ഇതൊന്നു പറഞ്ഞു തന്നേ' എന്ന മട്ടില്‍ കെമിസ്ട്രി ടെക്സ്റ്റ് ബുക്ക് അയാള്‍ക്ക്‌ നേരെ നീട്ടി ഡൌട്ട് ഉള്ള ഭാഗം കാണിച്ചു കൊടുത്തു.. "ജാബിര്‍ ബിന്‍ ഹയ്യാന്‍ - ഫൗണ്ടര്‍ ഓഫ് കെമിസ്ട്രി..!!" ശബ്ദം വീണ്ടും. ദേ കിടക്ക്ണൂ. അയാള്‍ അന്ന് ആദ്യമായി മകന്‍റെ പാഠപുസ്തകം വലിച്ചെറിഞ്ഞു. ദേഷ്യം മുഴുവന്‍ ഇപ്പോള്‍ ആ ഫെയ്സ്ബുക് ഗ്രൂപ്പിനോടാണ്. തന്നെ ഈ നിലയില്‍ എത്തിച്ച അവരോടു. ശബ്ദം കേട്ട് ഭാര്യ ഓടി വന്നപ്പോള്‍ അയാള്‍ വസ്ത്രം പോലും മാറ്റാതെ കമ്പ്യൂട്ടര്‍ ഓണ്‍ ആക്കാന്‍ തുടങ്ങുകയായിരുന്നു.. അപ്പോഴതാ ശബ്ദം വീണ്ടും. ഇത്തവണ കമ്പ്യൂട്ടറില്‍ നിന്നും "ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മുസ്ലിം ശാസ്ത്രഞ്ജന്‍ അല്‍ ഖവാരിസ്മി കണ്ടു പിടിച്ച അല്‍ഗോരിതം ആണ് ഈ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത് തന്നെ. അതിനാല്‍ ഇതില്‍ തൊട്ടു പോകരുത്..". അയാള്‍ക്ക്‌ തന്‍റെ ബോധം പോകുന്ന പോലെ തോന്നി. ആ റൂം മുഴുവന്‍ അയാളോട് എന്തൊക്കെയോ വിളിച്ചു പറയുന്നു... ഷോകേസില്‍ വച്ച ക്യാമറ അയാളോട് വിളിച്ചു പറഞ്ഞു "ഇബ്നുല്‍ ഹൈഥം എന്ന മുസ്ലിം ശാസ്ത്രഞ്ജന്‍ ആണ് ക്യാമറ കണ്ടു പിടിച്ചത്" റൂമിന്റെ ഒരു മൂലയില്‍ ഇരിക്കുന്ന ഒരു ഗ്ലോബ് അയാളെ നോക്കി വിളിച്ചു പറഞ്ഞു: "പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ജമാലുദ്ധീന്‍ ആണ് ആദ്യമായി സമ്പൂര്‍ണ്ണ ഗ്ലോബ് ലോകത്തിനു സമ്മാനിച്ചത്‌". അവിടെ ഒരു മേശയില്‍ കിടന്നിരുന്ന ഒരു 'എക്കണോമിക്സ്' മാഗസിന്‍ അയാളെ നോക്കി വിളിച്ചു പറഞ്ഞു "പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്നു ഖല്ദൂന്‍ ആണ് എക്കണോമിക്സിന്‍റെ പിതാവ്" മൂത്തമകന്റെ സോഷ്യോളജി പുസ്തകം വിളിച്ചു പറഞ്ഞു "ഇബ്നു ഖല്ദൂന്‍ തന്നെ സോഷ്യോളജിയുടെയും പിതാവ്". ഇളയ മകന്റെ ബോട്ടനി പുസ്തകം വിളിച്ചു പറഞ്ഞു "ആധുനിക ബോട്ടനിയുടെ പിതാവ് അബു ഹനീഫ അല്‍ ദിനവരി എന്ന മുസ്ലിം ആണ്".. കാതുകള്‍ മുറുകെ പൊത്തി കൊണ്ട് അയാള്‍ ഉറക്കെ ഉറക്കെ അലറി.. ഒന്നും മനസിലാവാതെ തന്നെ തന്നെ നോക്കി നില്‍ക്കുന്ന മകനെയും ഭാര്യയേയും ശ്രദ്ധിക്കാതെ അയാള്‍ ഓടി. എങ്ങോട്ടെന്നറിയാതെ. നിമിഷങ്ങള്‍, മിനിറ്റുകള്‍, മണിക്കൂറുകള്‍... അയാള്‍ നിര്‍ത്തിയില്ല. ഒടുവില്‍ ക്ഷീണിച്ചു അയാള്‍ ഒരു കടല്‍തീരത്ത് തന്റെ ഓട്ടം അവസാനിപ്പിച്ചു. വഴികള്‍ അവിടെ അവസാനിക്കുകയാണ്....

വിജനമായ കടല്‍തീരം. ഒരു സാദാകടപ്പുറം ആയതു കൊണ്ട് തന്നെ അവിടെ ആളുകളും കൂടി നില്‍ക്കുന്നില്ല. ഇവിടെ താഴെ മണല്‍തരികളും മുകളില്‍ ആകാശവും മുന്നില്‍ സമുദ്രവും മാത്രം.. ഒരു ശാസ്ത്രസാങ്കേതികതയും ഇവിടെയില്ലലോ. അല്‍പ്പനേരം തനിക്കൊന്നു വിശ്രമിക്കണം. അയാള്‍ അന്നത്തെ ദിവസത്തെ കുറിച്ച് ചിന്തിക്കാന്‍ ആരംഭിച്ചു.. ശാന്തമായി, സ്വസ്ഥമായി.. സമയങ്ങള്‍ കടന്നു പോയത് അയാള്‍ അറിഞ്ഞില്ല. ആകാശം ഇരുളുന്നതിനനുസരിച്ചു അയാളുടെ മനസിലെ ഇരുള്‍ നീങ്ങുകയായിരുന്നു. ഒടുവില്‍ അയാളത് തിരിച്ചറിഞ്ഞു. 'ഇല്ല തന്‍റെ ശപഥം ഒരു മണ്ടത്തരമാണ്. തനിക്കത്‌ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല.. ഈ ശപഥവും വച്ച് ഒരു മിനിറ്റ് പോലും തനിക്കീ ഭൂമിയില്‍ ജീവിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ ഈ ശപഥം തുടരുന്നതില്‍ അര്‍ത്ഥമില്ല. കേട്ടതെല്ലാം കളവായിരുന്നു എന്ന് അയാള്‍ തിരിച്ചറിയുകയായിരുന്നു.. ആ തിരിച്ചറിവിന്‍റെ ഫലത്തില്‍ അയാള്‍ ആ മണല്‍തരികളില്‍ കിടന്നു. ക്ഷീണം കൊണ്ടാകാം അയാള്‍ അറിയാതെ ഉറങ്ങി പോയി...

ആ ഉറക്കത്തില്‍ അയാളുടെ സ്വപ്നങ്ങളിലേക്ക് പതിയെ ഒരു കാലഘട്ടം കടന്നു വന്നു... ലോകം ഇരുളില്‍ മുങ്ങിയ നാളുകളില്‍ അവര്‍ക്ക് വെളിച്ചമായി, ഇരുണ്ട കാലത്തിലെ സൂര്യനായി, ലോകത്തിനു പുതിയ ശാസ്ത്രശാഖകളും നാഗരികതയും സമ്മാനിച്ച ഒരു പ്രത്യയശാസ്ത്രത്തിന്റെ സുവര്‍ണ്ണകാലഘട്ടം. അവിടെ അയാള്‍ കണ്ടു, ആയിരത്തിനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് യന്ത്രച്ചിറകുകളുമായി മാനത്തേക്ക് പറന്നുയര്‍ന്ന അബ്ബാസ് ഇബ്നുല്‍ ഫിര്‍നൌസിനെ.. അവിടെ അയാള്‍ കണ്ടു, ഇസ്ലാമിന്റെ അനന്തരാവകാശ നിയമങ്ങളില്‍ നിന്നും അല്ജീബ്ര വികസിപ്പിച്ചടുത്ത അല്‍ ഖവാരിസ്മിയെ.. ഊര്‍ജ്ജതന്ത്രതിന്റെയും ആധുനികപ്രകാശശാസ്ത്രത്തിന്റെയും പിതാവായ ഇബ്നുല്‍ ഹൈഥമിനെ അയാള്‍ അവിടെ കണ്ടു. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുടെ ചുറ്റളവ്‌ കൃത്യമായി അളന്ന അല്‍ മ'മൂന്റെ മുസ്ലിം ശാസ്ത്രഞ്ജന്‍മാരെ കണ്ടു.. ഭൂമിക്കു ഗോളാകൃതി ആണെന്ന് ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞ ഇബ്നു ഹസമിനെ അയാള്‍ കണ്ടു. നരവംശശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന അല്‍ ബിറൂനിയെ കണ്ടു. അന്തകാരത്തില്‍ മുങ്ങി നില്‍ക്കുന്ന യുറോപ്പിനിടയില്‍ തെരുവുകളില്‍ വിളക്ക് മാടങ്ങളുമായി നില്‍ക്കുന്ന കൊര്‍ദോവയിലെ തെരുവുകള്‍ അയാള്‍ കണ്ടു.. കടല്‍ത്തീരത്ത്‌ കക്ക പെറുക്കി നടന്ന യുറോപ്പ്യന് ശാസ്ത്രത്തിന്‍റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്ത ബാഗ്ദാദിന്‍റെ ശാസ്ത്രജ്ഞന്മാരെ കണ്ടു.. അങ്ങനെ പല പല സുന്ദരകാഴ്ചകളും കണ്ടു അയാള്‍ ഉറങ്ങുകയാണ്...

നാളെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്റെ മണ്ടന്‍ ശപഥം ചുരുട്ടി കൂട്ടി ചവറ്റു കുട്ടയില്‍ എറിയുമെന്ന ദൃഡനിശ്ചയത്തിന്റെ ബലത്തില്‍ സുന്ദരമായി, സുഖമായി, ഗാഡമായി അയാള്‍ ഉറങ്ങുകയാണ്... മാനത്തെ താരകങ്ങള്‍ അപ്പോള്‍ അയാളെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു... ആ നക്ഷത്രങ്ങളില്‍ പലതിനും അറബി നാമങ്ങളായിരുന്നു
ശുഭം.

2016, ജൂലൈ 26, ചൊവ്വാഴ്ച

ഇനി നല്ല കാലം

ഉദരം വിസർജ്ജിക്കുന്ന കീഴ് വായുവിനും (FART-വളി -കുശു ) ഇനി നല്ല കാലം !
------------------------------------------
നമ്മുടെ സ്നേഹിതർ കല്യാണ സദസ്സിലോ, മീറ്റിംഗിലോ, അങ്ങാടിയിലോ, അല്ലെങ്കിൽ ഏതെങ്കിലും പൊതു സ്ഥലത്തു വെച്ചോ ഒരു വളി അല്ലെങ്കിൽ കുശു ഇട്ടത് കാരണത്താൽ ശബ്ദം ഉണ്ടാവുകയോ അല്ലെങ്കിൽ അവിടെ മണം പരക്കുകയും ചെയ്‌തത്‌ നമ്മിൽ പലർക്കും അനുഭവം ഉണ്ടാകും ആ കാരണത്താൽ അവരെ മോശമായി അവിടെ വെച്ചു വിമർശിക്കുകയും ആക്ഷേപിക്കുകയും ചെയ്ത വർ ഇത് വായിച്ചതിനു ശേഷം തീർച്ചയായും അവരോട് മാപ്പ് പറയുകയുകയും. മാത്രമല്ല ഭാവിയിൽ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക കാരണം
---------------------------------------
ആയുർവേദത്തിൽ വായൂകോപമെന്നും , അംഗലേയത്തിൽ ഗ്യാസ് (FART) എന്നും, ചിലയിടങ്ങളിൽ കീഴ്ശ്വാസമെന്നും ബോംബെന്നും , ഭാഷയുടെ ഔന്നിത്യമില്ലാത്ത ഗ്രാമീണ ഇടങ്ങളിൽ കുശു എന്നും അറിയപ്പെടുന്ന മനുഷ്യ ഉദരത്തിൽ നിന്നും ചിലപ്പോൾ ശോബ്ടഘോഷത്തോടെയും മറ്റു ചിലപ്പോൾ നിശബ്ദമായും ദുർഗന്ധത്തോടെ വിസർജ്ജിക്കപ്പെടുന്ന വായുവിനും ഇനി നല്ല കാലം. അപമാന ഭയത്താൽ അടക്കി അമിക്കി വിട്ടവരും , ഇത്രയും കാലം മൂക്ക് പോത്തിയവരും കേട്ടോളു ശാസ്ത്രലോകത്തു നിന്നും പോലും പിന്തുണയുടെ പിൻബലമുണ്ട്‌ അല്പനേരത്തെക്ക് ദുർഗന്ധം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ഈ വായുവിന് എന്നോർത്താൽ നന്ന്.
വിസർജ്യവായു എന്നതൊരു ദഹനപ്രക്രിയയുടെ ഭാഗമായതിനാൽ അപമാനിതനാകേണ്ട കാര്യമൊന്നുമില്ല എന്നാണു ആരോഗ്യ ശാത്രലോകത്തിന്റെ മുൻപേയുള്ള വിലയിരുത്തൽ. ഉദരത്തിൽ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട് വായു നിറയുകയും ഇങ്ങനെയുള്ള വായുവാണ് പിന്നീട് ശബ്ദത്തോടെയോ അല്ലാതെയോ ഗുദദ്വാരം വഴി പുറത്തേക്കു തള്ളപ്പെടുകയും ചെയ്യുന്നത് . എന്നിരുന്നാലും എല്ലായ്പ്പോഴും ഇങ്ങനെ പുറംതള്ളപ്പെടുന്ന വായു ദർഗന്ധവാഹകരായി കൊള്ളണമെന്നുമില്ല എന്നതും മറ്റൊരു വസ്തുതയാണ് .ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശരീരം ഒരു ദിവസം ഏകദേശം പതിനാലു പ്രാവശ്യം വായുരൂപത്തിൽ കാർബൺടൈ ഓക്സൈഡ് പുറംതള്ളുകയും അതിൽ തന്നെ പല പ്രാവശ്യം നിശ്ശബ്ദവുമായിക്കും എന്നും ഗവേഷകർ ചൂണ്ടി കാണിക്കുന്നു. അമിത ദുർഗന്ധത്തോട് കൂടിയാണ് വായു വിസർജ്ജിക്കപ്പെടുന്നതെങ്കിൽ അനുമാനിക്കാം നിങ്ങളുടെ ശരീരത്തിന് ഫൈബർ ലെവൽ കൃത്യമായ അളവിൽ ലഭിക്കുന്നുണ്ടെന്നും ദാഹനപ്രക്രിയക്കാവശ്യമായ നല്ല ബാക്ടിരിയകൾ യഥേഷ്ടം ഉണ്ടെന്നതും. ഇനി അസഹനീയ ദുർഗന്ധമാണു് എങ്കിൽ മനസ്സിലാക്കാം കഴിക്കുന്ന ആഹാരത്തിൽ നിന്നും ഹൈഡ്രജൻ സൾഫൈഡ് ഗ്യാസ് അമിതമായി ഉൽപ്പാദിക്കുന്നുവെന്ന് . ദുർഗന്ധതിനു മറ്റൊരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് പാലും പാൽഉൽപ്പന്നങ്ങളുടെ അമിത ഉപയോഗമാണ്. നമ്മൾ പലതരത്തിലുള്ള ഭക്ഷണ പാനീയങ്ങൾ കഴിക്കാറുണ്ട് . ഇങ്ങനെ കഴിക്കുന്ന ആഹാരത്തിൽ നിന്നും കൊമ്പോണ്ടന്റ്റ്‌ അഥവാ ഹൈഡ്രജൻ സൾഫൈഡ് സൃഷ്ടിക്കപ്പെടുന്നു . ഇങ്ങയുള്ള ഹൈഡ്രജൻ സൾഫൈഡ് പ്രതിപ്രവർത്തനം മൂലമാണ് വായുവിൽ പല തരത്തിലുള്ള ദുർഗന്ധം രൂപപ്പെടുന്നതും പിന്നീട് യഥാസ്ഥാനത്തിലൂടെ പുറംതള്ളപ്പെടുന്നതും. വിസർജ്ജ്യവായു അമിത ദുർഗന്ധത്തോടെയെങ്കിൽ ഉറപ്പിക്കാം ആന്തരിക ഉദരപ്രവർത്തനം ആരോഗ്യകരമായും കൃത്യമായും നടക്കുന്നുവെന്ന് .
ഇനിയാണ് ശാസ്ത്രീയ വശം . അതായത് മനുഷ്യ വിസർജ്ജ്യവായു ശ്വസിക്കുന്നവർക്കും അനേകഗുണം എന്ന് പറയപ്പെടുന്നു. ഇത്തരം രൂക്ഷ ഗന്ധങ്ങൾ ശ്വസിക്കുന്നതിലൂടെ മാരക രോഗങ്ങളുടെ പിടിയിൽ നിന്നും പോലും ഒരു പരിധിവരെ രക്ഷപ്പെടുകയും ദീർഘകാലം ദീർഗ്ഗായുസ്സോടെ ജീവിക്കുകയും ചെയ്യും എന്നും ആധുനിക ശാസ്ത്രം വിവരിക്കുന്നു . ഇത്തരം ഗാന്ധശ്വസനത്തിലൂടെ ശരിപ്പെടുന്ന ഒരു രോഗമാണ് ഡിമേൻഷ്യ (DEMENTIA). ശരീരത്തിൽ എൻജൈം (Enzymes) എങ്ങനെ പ്രവർത്തിക്കുന്നുവോ അതേ പോലെ ഈ രോഗത്തെ ഉന്മൂലകാരകനായി ഹൈഡ്രജൻ സൾഫൈഡ് പ്രവർത്തിക്കുന്നു എന്നതാണ് വസ്തുത. അപ്പോൾ കാര്യങ്ങൾ മനസ്സിലായല്ലോ ഇനി അപമാനഭാരം മാറ്റി വച്ച് ദൈര്യമായി വിട്ടോളൂ എങ്ങും എവിടെയും . ഇനി ഇതിനും മണം പിടിച്ചു പിറകെ ആളുകൾ കൂടുന്ന കാലവും, മണം പിടിക്കുവാൻ പണം ചോദിക്കുന്ന കാലവും അതിവിദൂരമല്ല എന്നതും ചിന്തിക്കാവുന്നതേയുള്ളൂ .

2016, ജൂലൈ 20, ബുധനാഴ്‌ച

എന്റെ കഥ



സാമാന്യം നല്ല ചുറ്റുപാടിലാണ് ഞാൻ വളർന്നത്.... ഇന്നത്തെ നഗരസംസ്കാരം പോലെ അടുത്തടുത്തുളള കാണാൻ ഒരുപോലുളള ചെറിയ പ്ലോട്ടിലായിരുന്നു എന്റെയും വീട്.. ഫ്ലാറ്റ് ജീവിതം പോലെ തന്നെ തൊട്ടടുത്തുളളയാളെ നോക്കാതെ.. മിണ്ടാതെ മൈന്റാക്കാതെ ഞാൻ വളർന്നു...എനിക്ക് ജന്മം നൽകിയവരെക്കാൾ എന്നെ പരിചരിക്കാൻ മറ്റു ചിലരുണ്ടായിരുന്നു... അവർ എന്നും സമയാസമയം കുടിക്കാനും കഴിക്കാനും തന്നു എന്നെ നോക്കി വളർത്തി... ഇടക്ക് അവർ എന്റെ ശരീരത്തിൽ തലോടുമായിരുന്നു... ഞാൻ വളർന്നു പ്രായപൂർത്തിയായശേഷം പലരും എന്നെ കൊതിയോടെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്... പലരും എന്റെ അനുവാദമില്ലാതെ എന്നെ തൊട്ടിട്ടുമുണ്ട് .. സഹിക്കുകയല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു... സത്യത്തിൽ എന്റെ വളർച്ച എനിക്കു ചുറ്റുമുളളവർ കൊതിയോടെയും ഞാൻ മാത്രം പേടിയോടെയും നോക്കി നിന്നു... ഓരോ ദിവസം കഴിയുന്തോറും എനിക്ക് പേടി കൂടി കൂടി വന്നു...

ഒരു ദിവസം അത് സംഭവിച്ചു...!! ഒരാൾ എന്നെ കടന്നു പിടിച്ചു...!!! എന്റെ ഉമ്മ എതിർത്തു... ആ ദുഷ്ടൻ ഉമ്മയെ വെട്ടി വീഴ്ത്തി...!! ഞാൻ കരഞ്ഞു ... നില വിളിച്ചു... ഒരാളും സഹായിച്ചില്ല... എന്റെ എതിർപ്പിനെ അവഗണിച്ചു അയാൾ ഒരു വാഹനത്തിൽ എന്നെ പട്ടണത്തിലേക്ക് കടത്തി...!!
ഒടുവിൽ ഒരു ഇരുണ്ട മുറിയിൽ എന്നെ അടച്ചിട്ടു...!! ഇടക്കെപ്പോഴോ ഞാൻ അറിഞ്ഞു ആ മുറിയിൽ എന്നെപോലെ കടത്തി കൊണ്ടുവരപ്പെട്ട മറ്റു പലരുമുണ്ട്...!!

രണ്ടു ദിവസം കഴിഞ്ഞു....

ഇരുട്ടുമുറി തുറന്നു ഒരാൾ അകത്തു വന്നു... കറപിടിച്ച വസ്ത്രം ധരിച്ച അയാൾ ഞങ്ങളിൽ ചിലരെ കടന്നു പിടിച്ചു.... ശരീര ഭാഗങ്ങളിൽ തൊട്ടു നോക്കി... ഒടുവിൽ... അയാൾ എന്നെയും........

ഇപ്പോൾ ഞാൻ മറ്റൊരാളുടെ മുന്നിലാണ്... അയാൾക്ക് ചുറ്റും മറ്റു പലരുമുണ്ട്... അവരുടെ മുന്നിൽ വച്ച് അയാൾ എന്റെ വസ്ത്രമുരിഞ്ഞു... എനിക്ക് എതിർക്കാൻ കഴിയും മുൻപേ അയാൾ എന്നെ പലതും ചെയ്ത് അവസാനം തിളച്ച എണ്ണയിലിട്ട് പൊരിച്ചു വിറ്റു...!!!
 അതുo 8⃣ രൂപക്ക്

കഥയുടെ പേര് -
 : ഒരു പഴം പൊരി '' 🍌

2016, ജൂലൈ 18, തിങ്കളാഴ്‌ച

ആടുമേക്കൽ: ഹദീസ് ഒരു വിശദീകരണം


സമൂഹത്തിൽ നിന്നും അകന്നു നിന്നു ആടിനെ മേച്ചു കൊണ്ടു ജീവിക്കുകയാണ് ഒരു യഥാർത്ഥ വിശ്വാസി ചെയ്യേണ്ടത് എന്നു ധ്വനിപ്പിക്കുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന രൂപത്തിൽ ഒരു ഹദീസ് ഇന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരുപാട് പേര് അതിന്റെ നിജസ്ഥിതി ചോദിക്കുകയുണ്ടായി.

ഹദീസ് താഴെ കാണുന്നതുപ്രകാരമാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ أَنَّهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُوشِكُ أَنْ يَكُونَ خَيْرَ مَالِ الْمُسْلِمِ غَنَمٌ يَتْبَعُ بِهَا شَعَفَ الْجِبَالِ وَمَوَاقِعَ الْقَطْرِ يَفِرُّ بِدِينِهِ مِنْ الْفِتَنِ (كتاب الإيمان ، صحيح البخاري)

അബൂ സഈദിൽ ഖുദ്‌രി (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതർ പറഞ്ഞു: "കുഴപ്പങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഒരു മുസ്ലിം തന്റെ മത(വിശ്വാസ)വുമായി, പർവതങ്ങളുടെ ശിഖിരങ്ങളിലോ മഴ ധാരാളം പെയ്യുന്ന സ്ഥലങ്ങളിലോ തന്റെ ആടുകളുമായി പോകുന്ന കാലം വരും. ആ കാലത്ത് അതായിരിക്കും അവന്റെ നല്ല സമ്പത്ത്. (ബുഖാരി: കിതാബിൽ ഈമാൻ, കിതാബിൽ ഫിതൻ).

മുകളിൽ നൽകിയ ഹദീസ് ഇന്ന് ഫേസ്ബുക് പോസ്റ്റിലും വാട്സാപ്പ് ഗൂപ്പുകളിലും അതിന്റെ മലയാളം മാത്രം നൽകി പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. ഹദീസിൽ വന്നതുപോലെയല്ല, അതിനെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറ്റി തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ് പോസ്റ്ററിൽ കാണുന്നത്. അത് ബോധപൂർവമായ അബദ്ധമല്ലെന്നു കരുതട്ടെ. ഇപ്പോൾ ചില ചെറുപ്പക്കാർ നാട്ടിൽ നിന്നും അപ്രത്യക്ഷമായപ്പോൾ അതുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് പലരും ഈ ഹദീസിനെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് എന്നു മനസ്സിലാവുന്നു.

ജീവിച്ചിരിക്കുന്ന സമൂഹത്തിൽ നിന്ന് ഒളിച്ചോടി സൂഫികളെ പോലെ സന്യാസ ജീവിതം നയിക്കാൻ ഈ ഹദീസ് പഠിപ്പിക്കുന്നില്ല. കുഴപ്പങ്ങളും കൊലകളും കലാപങ്ങളുമെല്ലാം ഉണ്ടാവുമ്പോൾ നാട്ടിൽ നിൽക്കാൻ സാധിക്കാതെ പർവ്വത ശിഖിരങ്ങളിലോ മഴപെയ്യുന്ന പ്രദേശങ്ങളിലോ തന്റെ കൈവശമുള്ള ആടുകളുമായി പോവേണ്ടി വരുന്ന ഒരു കാലം വരും എന്ന കാര്യം നബി (സ്വ) സ്വഹാബത്തിനെ അറിയിക്കുകയാണിവിടെ ചെയ്യുന്നത്. ഈ ഹദീസിന്റെ താൽപര്യപ്രകാരം ഉത്തമനൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഒരാളും ആടിനെ മേച്ച് പർവ്വത ശിഖിരങ്ങളിലോ മറ്റോ പോയതായി ചരിത്രവുമില്ല.

എന്നാൽ ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ എപ്രകാരമായിരിക്കണമെന്നു വ്യക്തമായി നിർദ്ദേശിക്കുന്ന ഹദീസുകൾ വേറെയുണ്ട്. അതിൽ ഒരു ഹദീസ് താഴെ നൽകുന്നു.

الْمُؤْمِنُ الَّذِي يُخَالِطُ النَّاسَ وَيَصْبِرُ عَلَى أَذَاهُمْ أَعْظَمُ أَجْرًا مِنْ الْمُؤْمِنِ الَّذِي لَا يُخَالِطُ النَّاسَ وَلَا يَصْبِرُ علَى أَذَاهُمْ - الترمذي ، أبن ماجه وصححه الألباني

"ജനങ്ങളുമായി ഇടപഴകുകയും അവരുടെ ഉപദ്രവങ്ങളിൽ ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസിയാണ് ജനങ്ങളുമായി ഇടപഴകാത്ത അവരുടെ ഉപദ്രവങ്ങളിൽ ക്ഷമ അവലംബിക്കാത്ത വിശ്വാസിയെക്കാൾ ഉത്തമൻ." (തിർമുദി 5207, ഇബ്നു മാജ 4032 - അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഈ ഹദീസ് ഒരു പൊതു നിർദ്ദേശമാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തിൽ സംഭവിക്കുന്ന കാര്യത്തെ കുറിച്ചല്ല, മറിച്ച് ഒരു യഥാർത്ഥ വിശ്വാസി എപ്രകാരമായിരിക്കണമെന്നാണ് ഇത് പഠിപ്പിക്കുന്നത്. ജനങ്ങളുമായി ഇടപെടുകയും നല്ല ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുകയും അന്തർമുഖരായി നടക്കാതെ പൊതുജീവിതത്തിന്റെ ഭാഗമായി തന്നെ കഴിയുകയും ചെയ്യുന്നതാണ് ഏറ്റവും ഉത്തമമെന്നു ഈ ഹദീസ് പഠിപ്പിക്കുന്നു. സ്വാഭാവികമായും ഒരു വിശ്വാസി ആഗ്രഹിക്കാത്തതും ഇഷ്ടപ്പെടാത്തതുമായ ഒട്ടനവധി കാര്യങ്ങൾ സമൂഹത്തിൽ കാണപ്പെടും. അത്തരം മാനസികവും ശാരീരികവുമായ ഉപദ്രവങ്ങൾ ഉണ്ടാവുമ്പോൾ അതിനെ ക്ഷമ കൊണ്ട് നേരിടാനാണ് പ്രവാചകന്റെ നിർദ്ദേശം. തിന്മ കണ്ടാൽ ഒരു വിശ്വാസി എന്തുചെയ്യണം എന്നും നബി (സ്വ) പഠിപ്പിച്ചു.

عن أبي سعيد الخدري رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول: مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ , فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذلك أضعَفُ الإيمان (مسلم)

അബൂ സഈദ് അൽ ഖുദ്‌രി (റ) വിൽ നിന്നു: റസൂൽ (സ്വ) പറയുന്നത് ഞാൻ കേട്ടു: "നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ കൈ കൊണ്ട് തടയട്ടെ, അതിനു സാധിക്കില്ലെങ്കിൽ അവന്റെ നാവു കൊണ്ട്, അതിനും സാധിക്കില്ലെങ്കിൽ അവന്റെ ഹൃദയം കൊണ്ട്. അതാണ് വിശ്വാസത്തിന്റെ ഏറ്റവും താഴ്ന്ന പടി (മുസ്ലിം) "

തിന്മകൾ കാണുമ്പോൾ ഓടി ഒളിക്കുന്നതിനു പകരം തിന്മകളെ നന്മകൾ കൊണ്ട് നേരിടുകയും അവയെ തിരുത്തുവാനാവശ്യമായ സമീപനങ്ങൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. വിശ്വാസിയുടെ പ്രായോഗിക ജീവിതത്തെ അനാവരണം ചെയ്യുന്ന നിർദ്ദേശങ്ങളാണ് ഈ ഹദീസുകളിൽ കാണാൻ കഴിയുന്നത്.

ഒരു ഹദീസ് കാണുമ്പോൾ ഒരു പ്രത്യേക കോണിലേക്ക് മാത്രം അതിലടങ്ങിയ ആശയത്തെ കൊണ്ടു പോവുന്നതിനു പകരം മറ്റുള്ള ഹദീസുകളും പ്രവാചക നിർദ്ദേശങ്ങളും പരിശോധിച്ചു കൊണ്ട് അതിലെ ആശയങ്ങളെ ഗ്രഹിക്കാനാണ് ശ്രമിക്കേണ്ടത്. ഒരു പ്രദേശത്ത് ഇസ്‌ലാമികമായി ജീവിക്കാൻ ഒരു നിലക്കും സാധ്യമല്ലാതെ വരുമ്പോൾ തന്റെ സ്വത്തുക്കളുമായി വല്ല മലമ്പ്രദേശത്തും ജീവിച്ച് മതത്തെ സംരക്ഷിച്ചുകൊള്ളട്ടെയെന്നാണ് ഇപ്പോൾ അമിതമായി പ്രചരിപ്പിക്കപ്പെടുന്ന ഹദീസിന്റെ താൽപര്യം.

ഈ കാര്യത്തിൽ ഹദീസ് വ്യാഖ്യാനഗ്രന്ഥങ്ങളിൽ വന്ന കാര്യങ്ങൾ പരിശോധിച്ചാൽ കാര്യം വ്യക്തമാവും.
أَيُّ النَّاسِ أَفْضَلُ ؟ فَقَالَ : رَجُلٌ يُجَاهِدُ فِي سَبِيلِ اللَّهِ بِمَالِهِ وَنَفْسِهِ ثُمَّ مُؤْمِنٌ فِي شِعْبٍ مِنَ الشِّعَابِ يَعْبُدُ رَبَّهُ وَيَدَعُ النَّاسَ مِنْ شَرِّهِ

മുകളിൽ നൽകിയ മുസ്ലിം ഉദ്ദരിച്ച ഹദീസിന്റെ ശറഹിൽ ഇമാം നവവി പറയുന്നു:

فِيهِ : دَلِيلٌ لِمَنْ قَالَ بِتَفْضِيلِ الْعُزْلَةِ عَلَى الِاخْتِلَاطِ ، وَفِي ذَلِكَ خِلَافٌ مَشْهُورٌ ، فَمَذْهَبُ الشَّافِعِيِّ وَأَكْثَرِ الْعُلَمَاءِ أَنَّ الِاخْتِلَاطَ أَفْضَلُ بِشَرْطِ رَجَاءِ السَّلَامَةِ مِنَ الْفِتَنِ ، وَمَذْهَبُ طَوَائِفَ أَنَّ الِاعْتِزَالَ أَفْضَلَ ، وَأَجَابَ الْجُمْهُورُ عَنْ هَذَا الْحَدِيثِ بِأَنَّهُ مَحْمُولٌ عَلَى الِاعْتِزَالِ فِي زَمَنِ الْفِتَنِ وَالْحُرُوبِ ، أَوْ هُوَ فِيمَنْ لَا يَسْلَمُ النَّاسُ مِنْهُ ، وَلَا يَصْبِرُ عَلَيْهِمْ ، أَوْ نَحْوُ ذَلِكَ مِنَ الْخُصُوصِ ، وَقَدْ كَانَتِ الْأَنْبِيَاءُ صَلَوَاتُ اللَّهِ وَسَلَامُهُ عَلَيْهِمْ وَجَمَاهِيرُ الصَّحَابَةِ وَالتَّابِعِينَ وَالْعُلَمَاءِ وَالزُّهَّادِ مُخْتَلِطِينَ ، فَيُحَصِّلُونَ مَنَافِعَ الِاخْتِلَاطِ كَشُهُودِ الْجُمُعَةِ وَالْجَمَاعَةِ وَالْجَنَائِزِ وَعِيَادَةِ الْمَرْضَى وَحِلَقِ الذِّكْرِ وَغَيْرِ ذَلِكَ

"ഇഖ്തിലാതിനെക്കാൾ (കൂടിക്കലരലിനേക്കാൾ) ഉസ്‌ലത്തിനാണ് (ഒഴിഞ്ഞു നിൽക്കലിനാണ്) ശ്രേഷ്ഠത എന്നു പറയുന്നവരുടെ തെളിവ് ഇതാണ്. എന്നാൽ അതിൽ അഭിപ്രായവ്യത്യാസം പ്രസിദ്ധമാണ്. അധികം ഉലമാക്കളുടെയും ശാഫിയുടെയും വീക്ഷണം ഫിത്നകളിൽ നിന്നും മുക്തമാണെങ്കിൽ ശ്രേഷ്ഠം കൂടിക്കലരൽ ആകുന്നു എന്നതാണ്. എന്നാൽ ചില വിഭാഗങ്ങളുടെ വീക്ഷണം 'ഇഅതിസാൽ' (ഒഴിഞ്ഞു നിൽക്കൽ) ആകുന്നു ഉത്തമം എന്നാണ്. ഈ ഹദീസിനെ കുറിച്ച് ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞത് യുദ്ധങ്ങളുടെയും കുഴപ്പങ്ങളുടെയും കാലത്തോ ജനങ്ങളുടെ ഉപദ്രവങ്ങളിൽ നിന്നും ക്ഷമ കൈക്കൊള്ളാൻ കഴിയാത്തവരെ കുറിച്ചോ അല്ലെങ്കിൽ അപ്രകാരം പ്രത്യേകമാക്കപ്പെട്ട അവസ്ഥകളിലോ ആണ് ഒഴിഞ്ഞു നിൽക്കലിനെ പരിഗണിക്കേണ്ടത് എന്നാണ്. പ്രവാചകന്മാരും ഭൂരിപക്ഷം സ്വഹാബിമാരും താബിഉകളും ഉലമാക്കളും സുഹ്‌ഹാദുകളും കൂടിക്കലർന്നു ജീവിക്കുന്നവരായിരുന്നു. ഇഖ്തിലാത്തിന്റെ (കൂടിക്കലരലിന്റെ) ഉപകാരങ്ങളായ ജുമുഅ, ജമാഅത്ത്, ജനാസ, രോഗികളെ സന്ദർശിക്കൽ അല്ലാഹുവിനെ സ്മരിക്കുന്ന സദസ്സുകൾ തുടങ്ങിയ കാര്യങ്ങളിൽ നിന്നും ധാരാളം നേട്ടങ്ങൾ നേടിയെടുക്കുന്നവരുമായിരുന്നു അവർ."

ഇബ്നുമാജയുടെ ഹാശിയതിൽ ഇമാം സിന്ദി പറയുന്നു:
الْحَدِيث يَدُلّ عَلَى أَنَّ الْمُخَالِطَ الصَّابِرَ خَيْرٌ مِنْ الْمُعْتَزِل

”ക്ഷമ അവലംബിച്ചുകൊണ്ട് കൂടി കലർന്നു ജീവിക്കുന്ന ആളാണ് ഒഴിഞ്ഞു മാറി ജീവിക്കുന്നവനെക്കാളും ഉത്തമനെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.”

ഇമാം സ്വൻആനി പറയുന്നു:

فيه أفضلية من يخالط الناس مخالطة يأمرهم فيها بالمعروف وينهاهم عن المنكر ويحسن معاملتهم فإنه أفضل من الذي يعتزلهم ولا يصبر على المخالطة .. (الصنعاني – سبل السلام 416/4)

ജനങ്ങളുമായി ഇടകലർന്നുകൊണ്ട് നന്മ ഉപദേശിച്ചും തിന്മ വിരോധിച്ചും നല്ല നിലയിൽ വർത്തിച്ചും കഴിയുന്നവനാണ് ഏറ്റവും ശ്രേഷ്ഠനെന്നു അതിൽ (ആ ഹദീസിൽ) ഉണ്ട്. അവരിൽ നിന്നും വിട്ടുനിൽക്കുന്നവനെക്കാളും ഇടകലരുന്നതിൽ ക്ഷമ അവലംബിക്കാതിരിക്കുന്നവനേക്കാളും ഏറ്റവും ഉത്തമം അവനാകുന്നു. (സുബുലുസ്സലാം 4/416)

ഇമാം തുർമുദി ഉദ്ധരിക്കുകയും അൽബാനി ഹസൻ ആണെന്ന് പറയുകയും ചെയ്തിട്ടുള്ള ഒരു ഹദീസ് ശ്രദ്ധിക്കുക.

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ : مَرَّ رَجُلٌ مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم بِشِعْبٍ فِيهِ عُيَيْنَةٌ مِنْ مَاءٍ عَذْبَةٌ فَأَعْجَبَتْهُ لِطِيبِهَا . فَقَالَ : لَوْ اعْتَزَلْتُ النَّاسَ فَأَقَمْتُ فِي هَذَا الشِّعْبِ ، وَلَنْ أَفْعَلَ حَتَّى أَسْتَأْذِنَ رَسُولَ اللَّهِ صلى الله عليه وسلم . فَذَكَرَ ذَلِكَ لِرَسُولِ اللَّهِ صلى الله عليه وسلم فَقَالَ : ( لا تَفْعَلْ ، فَإِنَّ مُقَامَ أَحَدِكُمْ فِي سَبِيلِ اللَّهِ أَفْضَلُ مِنْ صَلاتِهِ فِي بَيْتِهِ سَبْعِينَ عَامًا . أَلا تُحِبُّونَ أَنْ يَغْفِرَ اللَّهُ لَكُمْ وَيُدْخِلَكُمْ الْجَنَّةَ ؟ وحسنه الألباني في صحيح الترمذي

അബൂ ഹുറൈറ (റ) വിൽ നിന്നും: അദ്ദേഹം പറഞ്ഞു: സ്വഹാബികളിൽ പെട്ട ഒരാൾ ശുദ്ധ ജലമൊഴുകുന്ന കൊച്ചരുവിയുള്ള ഒരു മലഞ്ചെരുവിലൂടെ നടന്നു. അതിന്റെ സ്വച്ഛത കണ്ട് അദ്ദേഹത്തിന് അത്ഭുതമായി. അപ്പോൾ അദ്ദേഹം പറഞ്ഞു: ജനങ്ങളിൽ നിന്നും വിട്ടു നിന്നുകൊണ്ട് ഞാൻ ഈ മലഞ്ചെരുവിൽ താമസിച്ചെങ്കിൽ എത്ര നന്നായിരുന്നു! എന്നാൽ അല്ലാഹുവിന്റെ തിരുദൂതരോട് അനുമതി തേടാതെ ഞാനൊരിക്കലും അത് ചെയ്യില്ല. അങ്ങനെ അദ്ദേഹം റസൂൽ (സ്വ) യോട് ആ കാര്യം സൂചിപ്പിച്ചു. അപ്പോൾ റസൂൽ (സ്വ) പറഞ്ഞു: "അങ്ങനെ ചെയ്യരുത്. നിങ്ങളിലൊരാൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിൽക്കുന്നതാണ് അയാളുടെ വീട്ടിൽ വെച്ച് എഴുപത് വർഷം നമസ്കരിക്കുന്നതിനേക്കാൾ നല്ലത്. അല്ലാഹു നിങ്ങൾക്ക് പൊറുത്തു തരികയും നിങ്ങളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ?" .

ഇതിൽനിന്നെല്ലാം നമുക്ക് മനസ്സിലാവുന്നത് ഒരു വിശ്വാസി തന്റെ സമൂഹത്തിൽ സജീവമായി നന്മ പ്രചരിപ്പിച്ചും തിന്മകൾക്കെതിരെ പ്രതികരിച്ചും സജീവമായി പ്രവർത്തിക്കുകയാണ് വേണ്ടത് എന്നാണ്. സമൂഹത്തിൽ നിന്നകന്നു ആടിനെ മേച്ച് നടക്കാൻ പ്രവാചകൻ നിർദ്ദേശിച്ചിട്ടില്ല.
والله ولي الشاهد ........
(നമ്മുടെ ചിന്തകളെ നേർവഴിക്ക് തിരിച്ചുവിടാനും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും അല്ലാഹു നമ്മുക്ക് തൗഫീഖ് നൽകുമാറാകട്ടെ)

2016, ജൂലൈ 17, ഞായറാഴ്‌ച

ഇസ്‌ലാമിനെ നിങ്ങൾ വിലയിരുത്താൻ ശ്രമിക്കുന്നത് ??

നടേശനെ നോക്കി ശ്രീ നാരായണ ഗുരുവിനെ നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
ബർമയിലെ ബുദ്ധസന്യാസിമാരെ നോക്കി ശ്രീ ബുദ്ധനെയും നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
ഗാന്ധി തൊപ്പി വെച്ചു നടക്കുന്ന കോൺഗ്രസ്കാരെ നോക്കി ഗാന്ധിജിയെ നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
ഹിറ്റ്ലറിനെയും ബുഷിനേയും  ടോണി ബ്ലയറിനേയും നോക്കി യേശുവിനെയും നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
RSS നെയും സങ്കികളെയും നോക്കി സനാതന ധർമ്മത്തെയും നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
യുക്തിവാദികളുടെ യുക്തിയെ നോക്കി നല്ല സാമാന്യ ബുദ്ധിയെയും നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
കാശിനു വേണ്ടി തുണിയുരിയുന്ന വേശ്യകളെ നോക്കി സ്ത്രീത്വത്തെ നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
സ്വന്തം മകളെ അന്യന് കുട്ടികൊടുത്ത അമ്മയെ നോക്കി മാതൃത്വത്തെയും നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
സ്വന്തം മകളെ ബലാത്‌സംഘം ചെയ്ത ഒരു അച്ഛനെ നോക്കി പിതൃത്വത്തെയും നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
*എങ്കിൽ*
➖➖➖➖➖➖➖➖➖
*Z@cകിഴക്കേതിൽ*

_*എന്തിനാണ് തീവ്രവാദികളെയും കൊലപാതകികളെയും നോക്കി ഇസ്‌ലാമിനെ നിങ്ങൾ വിലയിരുത്താൻ ശ്രമിക്കുന്നത് ??*_

2016, ജൂലൈ 14, വ്യാഴാഴ്‌ച

ഡയറി ക്കുറിപ്പ്

👇താഴെ കൊടുത്ത പോസ്റ്റ് 2-7-20l6 ന് താമരത്ത് ഹംസു സാഹിബ് പോസ്റ്റ് ചെയ്തതാണ്👇. അന്നൊരു മറുപടി പോസ്റ്റ് ഞാനിട്ടിരുന്നു. ഇപ്പോൾ സന്ദർഭവശാൽ  വീണ്ടും വേറൊന്നും കൂടി ഇടുന്നു. ആർക്കെങ്കിലും വിഷമമുണ്ടെങ്കിൽ ക്ഷമിക്കണം
*Z@c കിഴക്കേതിൽ*

 ലൈലത്തുൽ ഖദർ പ്രതീക്ഷിക്കുന്ന രാത്രി ഞങ്ങൾ പെരിന്തൽമണ്ണയിലെ കക്കൂത്ത് വലിയങ്ങാടി പള്ളിയിൽ ചിലവഴിച്ചത് ഇങ്ങനെ.
രാത്രി 8.40 ന് ശുക്കൂർ മദനിയുടെ നേതൃത്വത്തിൽ ഇശാ നിസ്ക്കാരം. 9 മണിക്ക് ഹാഫിള് അനസിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂർ നീണ്ട തറാവീഹ് നിസ്കാരം.
പിന്നെയുള്ള അരമണിക്കൂർ കൊണ്ട് 300-ൽ പരം ആളുകൾ ഉപ്പേരിയും അച്ചാറും കൂട്ടിയുള്ള കഞ്ഞി കുടി. 10.30 ന് പുറത്ത് വേദിയിൽ ശുക്കൂർ മദനിയുടെ നേതൃത്വത്തിൽ മജ്ലിസുന്നൂർ.
11 മണിക്ക് അയ്യായിരത്തോളം വിശ്വാസികൾ പങ്കെടുത്ത മാസാന്ത സ്വലാത്ത്, ദുആ.
അത് 1.30 വരെ തുടർന്നു.
ഒന്നര മണിക്ക് വീണ്ടും പള്ളിക്കകത്ത് ശുക്കൂർ മദനിയുടെ നേതൃത്വത്തിൽ അരമണിക്കൂർ നീണ്ട നാല്  റകഹത്ത് തസ്ബീഹ് നമസ്ക്കാരം.
രണ്ട് മുതൽ മൂന്ന് മണി വരെ ഒരു മണിക്കൂർ നീണ്ട 11 റകഹത്ത് വിത്ർ നിസ്ക്കാരം ഹാഫിള് അനസിന്റെ നേതൃത്വത്തിൽ.
പിന്നീടുള്ള അരമണിക്കൂർ ദിക്റും, സ്വലാത്തും, ഒരു ചെറു പ്രാർത്ഥനയും ശുക്കൂർ മദനിയുടെ നേതൃത്വത്തിൽ.
മൂന്നരക്ക് എല്ലാവർക്കും അത്താഴ ഭക്ഷണം. ചോറും, മോരു കറിയും, ബീഫ് പൊരിച്ചതും, പഴവും, കട്ടൻ ചായയും.
അത് കഴിഞ്ഞ് വീണ്ടും പള്ളിയിൽ ഒറ്റക്ക് ഉള്ള പ്രാർത്ഥനയും, ഖുർആൻ ഓത്തും.
സമയം. 4.42.
സുബഹി ബാങ്ക്.
4. 50 ന്
ശുക്കൂർ മദനിയുടെ നേതൃത്വത്തിൽ സുബഹി നമസ്ക്കാരവും കഴിഞ്ഞ് മൂന്നൂറോളം വിശ്വാസികൾ ഒരു പോള കണ്ണടക്കാതെ തിരിച്ചു വീടുകളിലേക്ക്.
ലൈലത്തുൽ ഖദ്റിന്റെ പുണ്ണ്യം നുകർന്നു എന്ന വിശ്വാസത്തിൽ....
ഞങ്ങളുടെ ഇബാദത്തുക്കളെ ലൈലത്തുൽ ഖദറുമായി യോജിപ്പിച്ചു തരണേ നാഥാ...

താമരത്ത് ഹംസു ,
പെരിന്തൽമണ്ണ.
2.7.2016

*ഇന്ന് (11-7-2016)സുബഹിക്ക് വലിയങ്ങാടി ജുമഅ മസ്ജിദിൽ 3 സഫ് ആളുകൾ (30 പേർ ) ലൈലത്തുർ ഖദർ വരും എന്ന് പ്രതീക്ഷിച്ചിരുന്ന റമളാൻ 27 ന് 300 ഓളം വിശ്വാസികൾ ഉണ്ടായിരുന്നു എന്ന് താമരത്ത് ഹംസു സാഹിബ് മുൻപ് ഒരു പോസ്റ്റ് ഇട്ടിരുന്നു. അപ്പോൾ ബാക്കിയുളള 290 ( 90% അളുകൾ എവിടെ പോയി ) ഇതാണ് ഞാൻ മുമ്പ് സൂചിപ്പിച്ച  പടചോനെ പറ്റിക്കാന്ന് പറഞ്ഞ പണി.ലൈലത്തുർ ഖദർ കിട്ടിയവർ എന്നാൽ അർത്ഥം റമളാൻ കഴിഞ്ഞാലും അതുപോലെ ജീവിക്കുന്നവർ എന്നർത്ഥം. പളളി അയൽവാസികളും കക്കൂത്ത് നിവാസികളും ഒന്ന് ചിന്തിക്കുന്നത് നന്നാവും. റമളാൻ എന്നാൽ ഒരു ട്രെയ്നിങ്ങ് മാസമാണ് .അന്ന് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് , റമളാൻ കഴിഞ്ഞിട്ട് ചെയ്യാൻ പറ്റുന്നില്ല, (ഇവിടുന്നാണ് അളളാഹുവിന്റെ ചോദ്യം തുടങ്ങുക) പടച്ചോൻ ഒരാളെയും വെറുതെ ശിക്ഷിക്കുകയില്ല.*

NB :-  പെരുന്നാൾ ലീവ് കഴിഞ്ഞ് ഒരു വർക്കിങ്ങ് ദിവസം ഇന്ന് തുടങ്ങുകയാണ് -  കഴിഞ്ഞ ദിവസങ്ങളിൽ പലരും വിരുന്നും ,ടൂറും എല്ലാം ആയിരിക്കും.

 Thamarath Hamsu:
ഇക്കഴിഞ്ഞ റമളാനിൽ നമ്മുടെ പള്ളിയിൽ മഗ്രിബ് ജമാഅത്തായി നമസ്ക്കരിക്കാൻ സാധാരണ ഉണ്ടാകാറുള്ളതിന്റെ ഇരട്ടി ആളുകൾ രണ്ട് ദിവസം മാത്രം ഉണ്ടായിരുന്നു.
ആ രണ്ട് ദിവസങ്ങളിലും അവിടെ ബിരിയാണി വിതരണം ഉണ്ടായിരുന്നു.
ഇതൊരു അനുഭവമാണ്.
മറച്ച് വെച്ചിട്ട് കാര്യമില്ല.

    _*പളള*_ പ്രശ്നമാണ് ഇബാദത്തിന് കാരണം😀😀

കര്‍ഷകര്‍ എന്നും മണ്ണിനൊപ്പമാണ്

കഴിഞ്ഞ ദിവസം കുറച്ചു സുഹൃത്തുക്കൾ മൈസൂരിലേക്ക് ചെറിയൊരു ട്രിപ്പ് പോയി. കാറിന് 3,000 രൂപയുടെ എണ്ണയടിച്ചു. ഒരൊറ്റ പമ്പിലും ഒരു രൂപയ്ക്കു പോലും അവരാരും വിലപേശിയിരുന്നില്ല. വലിയ ഹോട്ടലുകളില്‍ കയറിയാണു ഭക്ഷണം കഴിച്ചത്. ബില്ലുകള്‍ക്കൊപ്പം ടിപ്പുകൂടി കൊടുത്താണു അവർ പുറത്തിറങ്ങിയത്. വലിച്ചിരുന്നത് കൊള്ളാവുന്ന ഇനം സിഗരറ്റാണ്. പായ്ക്കറ്റിന് 127 രൂപയോ മറ്റോ ആയിരുന്നു വില. കൂടെയുള്ളവര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നല്ല വലിയന്‍മാര്‍ ആയിരുന്നതുകൊണ്ട് ഇഷ്ടംപോലെ വാങ്ങി സ്‌റ്റോക്ക് ചെയ്തു. ശരീരത്തിന് ഒരു ഗുണവും തരാതെ, ദോഷം മാത്രം നല്‍കുന്ന ഈ സാധനം വാങ്ങുമ്പോഴും അവരാരും ഒരഞ്ചു പൈസയ്ക്കു പോലും വിലപേശിയില്ല.

തിരിച്ചുവരുമ്പോള്‍ ഗുണ്ടല്‍പ്പേട്ടയ്ക്കടുത്ത് വഴിയരികില്‍ പൊരിവെയിലത്ത് കര്‍ഷകനായ ഒരഛനും അയാളുടെ സ്‌കൂള്‍ പ്രായമുള്ള മകനും വത്തക്ക വില്‍ക്കുന്നതു കണ്ടു. വണ്ടി നിര്‍ത്തിയ അവർ എല്ലാവര്‍ക്കും തിന്നാന്‍ മാത്രം വലുപ്പമുള്ള ഒരു വത്തക്ക എടുത്തു വില ചോദിച്ചു. 30 രൂപയെന്നു കര്‍ഷകന്‍ പറഞ്ഞു. അപ്പോഴേയ്ക്കും അവരുടെ വിലപേശല്‍ ബോധമുണര്‍ന്നു. 20 രൂപ തരാമെന്നു പറഞ്ഞപ്പോള്‍ 25 വേണമെന്നായി അയാള്‍. എങ്കില്‍ വേണ്ടെന്നായി ഒരു സുഹൃത്ത്. ഒടുവില്‍ 20 രൂപ വാങ്ങി പോക്കറ്റിലിട്ട് അയാള്‍ വത്തക്ക അവർക്കു കൊടുത്തു.

അല്‍പ്പം മാറിയിരുന്ന്, വത്തക്ക മുറിച്ചു തിന്നുമ്പോള്‍ ഒരാൾ മാത്രം മറ്റു സുഹൃത്തുക്കളോടു കുറെ കാര്യങ്ങള്‍ (അന്തവും കുന്തവുമില്ലാതെ) പറഞ്ഞു. സിഗരറ്റിനും എണ്ണയ്ക്കും നോട്ടുകള്‍ എടുത്തിട്ടു കൊടുക്കാന്‍ ഒരു മടിയുമില്ലാത്ത നമ്മള്‍, എല്ലാവര്‍ക്കും വയറുനിറയാന്‍ പാകത്തില്‍ വത്തക്ക തന്ന കര്‍ഷകനോട് ഇങ്ങനെ ചെയ്യുന്നതിലെ വൈരുധ്യം പങ്കുവച്ചു. ഭക്ഷണം നമുക്ക് മറ്റാരോ കൊണ്ടുവന്നു തരും, അല്ലെങ്കില്‍ അവയൊക്കെ ചുളുവിലയ്ക്ക് നമുക്ക് കിട്ടണം എന്നാണു നമ്മളൊക്കെ കരുതിയിരിക്കുന്നത്. ഒരു ഗുണവുമില്ലാത്ത ആഡംബരങ്ങള്‍ക്കു ലക്ഷങ്ങള്‍ ചെലവാക്കുന്ന നമ്മള്‍ക്ക് ഒരു കിലോ ഉള്ളിക്ക് 20 രൂപയായാല്‍ കടുത്ത പ്രതിഷേധമാണ്. മണ്ണിനോടു മല്ലിടുന്ന പാവങ്ങള്‍ക്കു 10രൂപ നമ്മുടെ കൈയില്‍നിന്ന് അധികം പോകുന്നതു നമുക്കു സഹിക്കാനാവുന്നില്ല. എല്ലാകാലവും ഇതുപോലെ ആരെങ്കിലും നമുക്കു ഭക്ഷണം തന്നോളും എന്നാണു നമ്മുടെയൊക്കെ ധാരണ... എന്നൊക്കെ ഒരന്തവും കുന്തവുമില്ലാത്ത കുറെ ഫിലോസഫികള്‍ അടിച്ചുകേറ്റി. തിരിച്ചുപോകുമ്പോള്‍, വിലപേശിയ സുഹൃത്തുതന്നെ കച്ചവടക്കാരനായ അഛനും മകനും 10 രൂപ വീതം നല്‍കിയാണു കാറില്‍ കയറിയത്. അന്നേരത്ത് അവരുടെ സന്തോഷം ഒന്നു പറയേണ്ടതുതന്നെ ആയിരുന്നു.കര്‍ഷകര്‍ എന്നും മണ്ണിനൊപ്പമാണ്. വിലപേശാന്‍ കഴിയുന്നതല്ല അവരുടെ അധ്വാനം.

 മണ്ണിനെ സ്നേഹിക്കുന്നവരുണ്ടെങ്കിൽ ഇത്‌ മനസ്സിലാകും..

എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും

മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോളേജില്‍ സൈക്കോളജി അദ്ധ്യാപകന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.
സായന്തനത്തിന്‍റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ അദ്ധ്യാപകന്‍ അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു - "ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?"
"എന്ത് ഗെയിം ?" എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു.
"കാര്‍ത്തിക എഴുന്നേറ്റു വരൂ" അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ചു.
"നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ" - ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.
കാര്‍ത്തിക തന്‍റെ കുടുംബങ്ങളുടെയും , ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും, സഹപാഠികളുടെയും പേരുകള്‍ എഴുതി.
"ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു.
മൂന്നു സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ കാര്‍ത്തികക്കു അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.
"ഇനി ഇതില്‍ നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള്‍ മായിക്കൂ"
അല്‍പ്പം ആലോചിച്ച് കാര്‍ത്തിക അവളുടെ അഞ്ച് അയല്‍ക്കാരുടെ പേരുകള്‍ മായിച്ചു.
ബ്ലാക്ക്ബോര്‍ഡില്‍ കേവലം നാലുപേരുകള്‍ അവശേഷിക്കും വരെ ഇത് തുടര്‍ന്നു. അത് കാര്‍ത്തികയുടെ അമ്മ, അച്ഛന്‍, ഭര്‍ത്താവ് ഒരേയൊരു മകന്‍ എന്നിവരുടെതായിരുന്നു.
അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി. കാര്‍ത്തികയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ സമ്മര്‍ദ്ദത്തിന്റെ കാര്‍മേഘങ്ങള്‍ സാവധാനം ക്ലാസ്സില്‍ ഓരോരുത്തരിലെക്കും പകര്‍ന്നു.
"ഇനി ഇതില്‍ നിന്ന് രണ്ടു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു. ഏറെ നേരത്തെ ആലോചനക്ക് ശേഷം കാര്‍ത്തിക മനസ്സില്ലാ മനസ്സോടെ തന്‍റെ മാതാപിതാക്കളുടെ പേരുകള്‍ മായിച്ചു.
"ഇനി ഇതില്‍ നിന്ന് ഒരു പേര് മായിക്കൂ"
വിറയ്ക്കുന്ന കരങ്ങളോടെ, തുളുമ്പുന്ന കണ്ണുകളോടെ കാര്‍ത്തിക തന്‍റെ ഏകമകന്‍റെ പേര് മായിച്ചു. അതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ കാര്‍ത്തികയോട് അദ്ധ്യാപകന്‍ സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു.
ഏതാനും നിമിഷങ്ങള്‍ക്കുശേഷം കാര്‍ത്തിക ശാന്തയായിക്കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ അവളൊടു ചോദിച്ചു - "ജനനത്തിനു കാരണക്കാരായ, ചെറുപ്പത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചു കളഞ്ഞു ? നീ തന്നെ ജന്മം നല്‍കിയ, കരളിന്‍റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു ? ഈ നാലു പേരില്‍ മാതാപിതാക്കളും മകനും പകരമാവാന്‍ ഒരിക്കലും ആരാലും സാധ്യമല്ല, എന്നാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുക സാധ്യവുമാണ്‌. എന്നിട്ടും എന്ത് കൊണ്ട് ഭര്‍ത്താവിനെ തെരഞ്ഞെടുത്തു ? "
ക്ലാസ്സില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത !
എല്ലാവരുടെയും ദൃഷ്ടികള്‍ കാര്‍ത്തികയുടെ ചുണ്ടുകള്‍ അനങ്ങുന്നതും കാത്തിരിക്കുന്നു, എല്ലാ കാതുകളും അവളുടെ അധരങ്ങളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു.
കാര്‍ത്തിക വളരെ ശാന്തയായി സാവധാനം പറഞ്ഞു തുടങ്ങി - "എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും - അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും. വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും. എന്നാല്‍ എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ."
ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള്‍ സ്വീകരിച്ചു. കാരണം കാര്‍ത്തിക പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു !
കയ്പ്പേറിയതാണെങ്കിലും ഇതാണ് സത്യം. അതുകൊണ്ട് നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക. കാരണം ആണിനേയും പെണ്ണിനേയും ഇണകളായി കൂട്ടിച്ചേര്‍ത്തത് ദൈവമാണ് , എന്തിനെക്കാലുമേറെ ആ ബന്ധത്തിന്‍റെ ഊഷ്മളതയും പരിശുദ്ധിയും തീവ്രതയോടെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് നമ്മുടെ കര്‍ത്തവ്യവുമാണ്.

2016, ജൂലൈ 6, ബുധനാഴ്‌ച

നിത്യോപയോഗത്തിന് മലയാളികൾ ഉപയോഗിക്കുന്ന ചില പദങ്ങൾ

നിത്യോപയോഗത്തിന് മലയാളികൾ ഉപയോഗിക്കുന്ന ചില പദങ്ങൾ മലയാളത്തിന്റെ നിഘണ്ടുവിൽ തിരഞ്ഞാൽ ഒരു പക്ഷെ കണ്ടെന്നു വരില്ല. കാരണം അവയൊക്കെ മറ്റ് ചില ഭാഷകളിലെ പദങ്ങളിൽ നിന്നു കടം വാങ്ങിയതായിരിക്കും. നമ്മുടെ നിത്യജീവിതത്തിലെ വർത്തമാനങ്ങളുടെ ഒരു ഭാഗമാകുകയും എന്നാൽ സാഹിത്യത്തിലേക്കു കടന്നിട്ടില്ലാത്തതുമായ ചില രസകരമായ വാക്കുകളുണ്ട്. അങ്ങനെ ചില പദങ്ങളെയും അവ വന്ന വഴികളെയും പരിചയപ്പെടാം.

ക്ണാപ്പൻ (Knappan)

ഈ വാക്ക് കേൾക്കുമ്പോൾ തന്നെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി എത്തിയിരിക്കും. ഒന്നിനും കൊളളാത്തവൻ എന്നാണ് ഈ പദം കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ഇത് മലബാർ ജില്ലയിൽ കല് കടറായിരുന്ന ഒരു ബ്രിട്ടീഷ് ഓഫീസറുടെ പേരാണ് എന്ന് അധികമാർക്കും അറിയില്ല. സർ ആർതർ റോലാൻഡ് നാപ്പ് (Sir Arthur Rowland Knapp) എന്ന ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ് ഹതഭാഗ്യനായ ആ മനുഷ്യൻ. ഭാരതത്തിനെയോ അതിന്റെ പൈതൃകത്തെയോ ശരിയായി മനസ്സിലാക്കാതിരുന്ന സർ ആർതർ നാപ്പ് എടുത്ത പല തീരുമാനങ്ങളും വിഡ്ഡിത്തങ്ങളായി ചിത്രീകരിക്കപ്പെട്ടു. കഴിവുകെട്ട അധികാരിയെന്ന തരത്തിലായിരുന്നു സർ ആർതർ നാപ്പിന്റെ പേര് അധികവും ഉപയോഗിക്കപ്പെട്ടത്. പിന്നീട് ഇദ്ദേഹം റവന്യൂ ബോർഡ് സെക്രട്ടറിയായി മദ്രാസിലേക്ക് മാറി. മലയാളിയുടെ നാവിന് അപരിചിതമായ ഒരു പേരും ആ വ്യക്തി അവശേഷിപ്പിച്ച കഴിവുകെട്ടവൻ എന്ന ഇമേജും ചേർന്നപ്പോൾ ക്ണാപ്പൻ എന്ന പുതിയ വായ്മൊഴി രൂപപ്പെട്ടതായിട്ടാണ് പറയപ്പെടുന്നത്. കാര്യങ്ങൾ എന്തായാലും, നമ്മുക്ക് ചുറ്റും ക്ണാപ്പൻമാരായി വിശേഷിപ്പിക്കപ്പെടുന്ന പല ജീവിതങ്ങളുണ്ട്.

ഓസ്സ് / ഓസിന്നു തട്ടുക- OC

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഔദ്യോഗിക കത്തിടപാടുകളിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവവും പരിണാമവും എന്ന് വിശ്വസിക്കപ്പെടുന്നു. കത്തുകളും, തപാലും മറ്റും, പോസ്റ്റൽ വഴി അയക്കുന്നതിനു കമ്പനിയ്ക്ക് സ്റ്റാമ്പ് പതിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പകരമായി കമ്പനി ആവശ്യത്തിനു എന്നർത്ഥമുളള On Company Service- OCS എന്നു എഴുതിയാൽ മതിയായിരുന്നു. ഇപ്പോഴുളള സർക്കാർ തപാലുകളിൽ IGS എന്നു സീൽ ചെയ്യുന്നതു പോലെയായിരുന്നു ഈ സംവിധാനവും. കമ്പനി ഉദ്യോഗസ്ഥർ തങ്ങളുടെ സ്വകാര്യ കത്തിടപാടുകളും OCS എന്ന് ആലേഖനം ചെയ്യുവാൻ തുടങ്ങി. പോസ്റ്റൽ ഫീസ് അടയ്ക്കുന്നതിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നു ഈ തന്ത്രം. സ്വീകർത്താവിന് അർഹതയില്ലാത്ത ആനുകൂല്യം കൈപ്പറ്റുകയും, തനിക്ക് സൗജന്യമായി ലഭിക്കുന്നു എന്നു അവകാശപ്പെടുകയും ചെയ്യുന്നവരെ ഓസിനു വാങ്ങാൻ നടക്കുന്നവൻ എന്നു നാടൻ വായ്ത്താരിയിൽ പരിഹസിക്കുവാൻ തുടങ്ങിയത് അങ്ങനെയാണത്രേ.

യമണ്ടൻ- Yemandan

അസാമാന്യ വലിപ്പമുളളതിനെയോ, അപൂർവ്വ ശക്തിയുളളതിനെയോ ആണ് യമണ്ടൻ എന്നു കൊണ്ട് വിവക്ഷിക്കുന്നത്. ജർമ്മനിയിലെ ഒരു യുദ്ധക്കപ്പലാണ് SMS Emden. ജർമ്മനിയിലെ ഒരു പട്ടണമായ എംഡനിനിന്റെ പേരിലാണ് ഈ കപ്പൽ നിർമ്മിച്ചിട്ടുളളത്. ഒന്നാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച ഈ കപ്പൽ പിൽക്കാലത്ത് അറേബ്യൻ കടലിൽ കേരളത്തിന്റെ തീരത്തോടു ചേർന്നു മുങ്ങി പോയതായാണ് ചരിത്രം. യൂറോപ്പിലെ സൈനികരുൾപ്പടെ അനേകം ആളുകൾ ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടിരുന്നു. സ്വദേശിയരുടെ ഇടയിൽ ബ്രിട്ടണിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുവാനുളള ഗൂഢലക്ഷ്യം ഈ ദുരന്തത്തിനു പിന്നിൽ ഉണ്ടായിരുന്നുവെന്നും കരുതപ്പെടുന്നു. എമണ്ടൻ കപ്പലിൽ നിന്നും മദ്രാസിന്റെ തീരത്ത് ഘോര ബോംബ് സ്ഫോടനങ്ങൾ നടത്തിയതും ഈ കപ്പലിനു ഒരു ഭയാനക പ്രതിഛായ സൃഷ്ടിച്ചു.
ഭീകരവും ഭയാനകവുമെന്നൊക്കെ അർത്ഥം വരുന്ന പദമായ യമണ്ടൻ മാറിയത് അങ്ങനെയായിരിക്കാം.

കേഡി-KD

വില്ലൻ അല്ലെങ്കിൽ പ്രശ്നക്കാരൻ എന്നല്ലെ നമ്മൾ കേഡി എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്. യാഥാർത്ഥ അർത്ഥവും ഏറെ വ്യത്യസ്തമല്ല. Known Depredator-അറിയപ്പെടുന്ന കവർച്ചക്കാരൻ എന്നാണ് ഇതിന്റെ അർത്ഥം. അറിയപ്പെടുന്ന കവർച്ചക്കാരുടെ ലിസ്റ്റ് പ്രാദേശിക പോലീസ് സ്റ്റേഷനുകളിൽ ലഭ്യമായിരിക്കണമെന്നു ഇന്ത്യൻ പീനൽ കോഡ് നിർദ്ദേശിക്കുന്നുണ്ട്. KD മാരുടെ പട്ടിക തയ്യാറാക്കുന്നത് അങ്ങനെയായിരുന്നു. ക്രമേണ ഇംഗ്ലീഷിലെ ഈ ചുരുക്കെഴുത്ത് മലയാളത്തിലെ ഒരു നവാഗത പദമായി മാറി.

കൗതുകരമായ പല പദങ്ങളുടെയും പിന്നിൽ ഇങ്ങനെ ചില കഥകളും കാണും. നാളെയുടെ ഭാഷയിൽ പുതിയ പദങ്ങളായി മാറിയേക്കാവുന്ന പല കഥകൾ ഇപ്പോഴും നടക്കുന്നുണ്ടാവും.

അറിഞ്ഞവ മനോഹരം, അറിയപ്പെടാത്തവ അതിലും മനോഹരമായിരിക്കണം!
z@c

2016, ജൂലൈ 4, തിങ്കളാഴ്‌ച

അടുക്കള ക്കാർക്ക്

ഉപകാരപ്പെടും വായിച്ചു നോക്ക്.
🍲🍲🍲🍲🍲🍲🍲🍲
1.കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല.
🍲🍲🍲🍲🍲🍲🍲🍲
2.പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പുമാവും മൈദമാവും ഒരേ അളവില്‍ ചേര്‍ക്കുക.
🍲🍲🍲🍲🍲🍲🍲🍲
3.ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ സ്വാദേറും.
🍲🍲🍲🍲🍲🍲🍲🍲
4.അവല്‍ നനയ്ക്കുമ്പോള്‍ കുറച്ച് ഇളം ചൂടുപാല്‍ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ സ്വാദേറും.
🍲🍲🍲🍲🍲🍲🍲🍲
5.മാംസവിഭവങ്ങള്‍ വേവിക്കുമ്പോള്‍ അടച്ചുവെച്ച് ചെറുതീയില്‍ കൂടുതല്‍ സമയം പാചകം ചെയ്യുക.
🍲🍲🍲🍲🍲🍲🍲🍲
6.സീഫുഡുകള്‍ തയ്യാറാക്കുമ്പോള്‍ (മീന്‍, ചെമ്മീന്‍, കൊഞ്ച്) വിനാഗിരിയിലോ നാരങ്ങാനീരിലോ അല്‍പം വെളുത്തുളളി അരിഞ്ഞതും ചേര്‍ത്ത് കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്താല്‍ സീഫുഡ് അലര്‍ജി ഒരു പരിധിവരെ ഒഴിവാക്കാം.
🍲🍲🍲🍲🍲🍲🍲🍲
7.ഇടിയപ്പത്തിനുളള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും.
🍲🍲🍲🍲🍲🍲🍲🍲
8.ചൂടായ എണ്ണയില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേര്‍ക്കുമ്പോള്‍ അല്‍പം വെളളത്തില്‍ കുതിര്‍ത്ത് കുഴമ്പുപരുവത്തില്‍ ചേര്‍ത്താല്‍ കരിഞ്ഞുപോകാതെ നല്ല മണത്തോടെ ലഭിക്കും.
🍲🍲🍲🍲🍲🍲🍲🍲
9 .ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ കട്ട കെട്ടുകയില്ല
🍲🍲🍲🍲🍲🍲🍲🍲
10 . പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാന്‍ ഒരു നുളള് സോഡാ പൊടി ചേര്‍ത്ത് പാചകം ചെയ്‌താല്‍ മതി.
🍲🍲🍲🍲🍲🍲🍲🍲
11 .അച്ചപ്പം ഉണ്ടാക്കുമ്പോള്‍ തലേന്നോ രണ്ടു ദിവസം മുമ്പോ അച്ചു ഉപ്പുവെളളത്തില്‍ മുക്കി വക്കുക .അപ്പം അച്ചില്‍ ഒട്ടിപിടിക്കില്ല.
🍲🍲🍲🍲🍲🍲🍲🍲
12 . തേങ്ങ പൊടിയായി തിരുമണമെങ്കില്‍ തേങ്ങാമുറി അഞ്ചു മണികൂര് ഫ്രീസെറില്‍ വച്ച ശേഷം തിരുമ്മുക
🍲🍲🍲🍲🍲🍲🍲🍲
13 .മുട്ട പൊരിക്കുമ്പോള്‍ പാനില്‍ ഒട്ടിപിടികാതെ ഇരിക്കാന്‍ അല്‍പ്പം വിനാഗിരി പുരട്ടിയാല്‍ മതി
🍲🍲🍲🍲🍲🍲🍲🍲
14 .അധികം വന്ന മോര് പുളിക്കാതെ ഇരിക്കാന്‍ അതില്‍ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാല്‍ മതി
🍲🍲🍲🍲🍲🍲🍲🍲
15 . വെളിച്ചെണ്ണ കുറച്ചു മുരിങ്ങ ഇലയോ പഴം മുറിചിട്ടതോ ഇട്ടു മൂപ്പിച്ചാല്‍ എണ്ണയുടെ കനപ്പ് മാറും .
🍲🍲🍲🍲🍲🍲🍲🍲
16 . പാല് ഉറ ഒഴിക്കാന്‍ തൈരോ മോരോ ഇല്ലെങ്കില്‍ നാലഞ്ചു പച്ചമുളക് ഞെട്ട് ഇട്ടു വച്ചാല്‍ മതി
🍲🍲🍲🍲🍲🍲🍲🍲
17 .ചീര വേവിക്കുമ്പോള്‍ വെളളത്തില്‍ അല്പം ഉപ്പു ചേര്‍ത്താല്‍ ചീരയുടെ നിറം മാറുകയും ഇല്ല, രുചിയും കൂടും
🍲🍲🍲🍲🍲🍲🍲🍲
18 .ഇറച്ചി പാചകം ചെയ്യുമ്പോള്‍ വെളുത്തുളളി കൂടുതല്‍ ചേര്‍ത്താല്‍ മണവും രുചിയും കൂടും
🍲🍲🍲🍲🍲🍲🍲🍲
19. ദോശയ്ക്ക് അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം ഒരു കപ്പ് ചോറു കൂടി അരച്ചുചേര്‍ത്താല്‍ നല്ല മയം കിട്ടും.
🍲🍲🍲🍲🍲🍲🍲🍲
20. പഞ്ചസാരപാനി യുണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് കൂട്ടിച്ചേര്‍ത്താല്‍ കട്ടിയാവുകയില്ല
🍲🍲🍲🍲🍲🍲🍲🍲
21. ഉരുളക്കിഴങ്ങില്‍ കളപൊട്ടുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് ഇട്ട് വയ്ക്കുന്ന പാത്രത്തില്‍ ഒരു ആപ്പിള്‍ വച്ചാല്‍ മതി
🍲🍲🍲🍲🍲🍲🍲🍲
22. അച്ചാറിന്റെ അവസാനം വരുന്ന അരപ്പ് അല്‍പം ചൂട് വെളളത്തില്‍ കലക്കിയെടുക്കുക. ചിരവിയ തേങ്ങ ഈ വെളളം ഒഴിച്ച് അരച്ചെടുത്താല്‍ രുചികരമായ ചമ്മന്തി തയ്യാര്‍.
🍲🍲🍲🍲🍲🍲🍲🍲
23. രാവിലെ തയ്യാറാക്കിയ ഉപ്പുമാവില്‍ ഒരു സ്പൂണ്‍ അരിമാവ് കൂടി ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുത്താല്‍ സ്വാദേറും റവവട റെഡി.
🍲🍲🍲🍲🍲🍲🍲🍲
24. നല്ല മൃദുവായ പൂരി ഉണ്ടാക്കുവാന്‍ 100 ഗ്രാം ഗോതമ്പ് പൊടിക്ക് ഒരു ടേബിള്‍ സ്പൂണ്‍ സേമിയ തരുതരുപ്പായി പൊടിച്ചത് എന്ന ക്രമത്തില്‍ ചേര്‍ത്താല്‍ മതി.
🍲🍲🍲🍲🍲🍲🍲🍲
25. കണ്ണാടിപ്പാത്രങ്ങള്‍ കഴുകുന്ന വെളളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ അവ വെട്ടിത്തിളങ്ങും.
🍲🍲🍲🍲🍲🍲🍲🍲
26. ഗ്രീന്‍ ചട്ണി തയ്യാറാക്കുമ്പോള്‍ തൈര് ചേര്‍ക്കുന്നതിന് പകരം നാരങ്ങാനീര് ചേര്‍ത്താല്‍ ഗ്രീന്‍ചട്ണിക്ക് രുചിയേറും. ചട്ണിക്ക് നിറവ്യത്യാസം ഉണ്ടാവുകയുമില്ല.
🍲🍲🍲🍲🍲🍲🍲🍲
27. ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളപ്പൊടിയോ ചേര്‍ത്താല്‍ ഓംലെറ്റിന് നല്ല മയമുണ്ടാ യിരിക്കും..
*Z🍲a🍲c*

2016, ജൂലൈ 2, ശനിയാഴ്‌ച

ഇസ്ലാമിക് ക്വിസ്


⭕1. ഖുര്‍ആനിലെ ഏറ്റവും നല്ല കഥയായി വിലയിരുത്തപ്പെടുന്നത്❓
💠യൂസുഫ് നബിയുടെ കഥ.
⭕2. ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത❓
💠ഹഫ്സ ബിന്‍ത് ഉമര്‍.
⭕3. ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി❓
💠യൂസുഫ് നബി (അ).
⭕4. മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍കുട്ടികളാണെന്ന്
 വിശ്വസിച്ചവര്‍❓
  💠മക്കയിലെ കിനാര്‍ വിഭാഗം.
⭕5.ആദം നബിയെ എത്ര പ്രാവശ്യം ഖുര്‍ആനില്‍              പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓
💠 34 സ്ഥലങ്ങളില്‍.
⭕6.ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ❓
💠മറിയം ബീവി.
⭕7. ദുന്നൂന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍❓
💠യൂനുസ് (അ).
⭕8. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഏക സ്ത്രീ നാമം❓
 💠മറിയം ബീവി.
⭕9.ആദം നബിയുടെ രണ്ട്
 പുത്രന്മാര്‍❓
 💠ഹാബീല്‍, ഖാബീല്‍.
⭕10. ഖുര്‍ആനില്‍ കൂടുതല്‍ പ്രാവശ്യം പറയപ്പെട്ട പ്രവാചകന്‍❓
💠മൂസ(അ).
⭕11."കലീമുല്ലാഹ്" എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍❓
💠മൂസ(അ).
⭕12. മൂസ(അ)യുടെ പിതാവിന്‍റെ പേര്❓
  💠ഇംറാന്‍.
⭕13. യൂനുസ് നബി നിയുക്തനായ നാടിന്‍റെ
പേര്❓
  💠ഈജിപ്ത്.
⭕14.മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകന്‍❓
  💠സക്കരിയ്യ നബി.
⭕15.കഅ്ബ പുതുക്കിപ്പണിതത്
ആരാണ്❓
💠ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും.
 ⭕16.  അഗ്നികുണ്ഡാരത്തിലേ
ക്ക് എറിയപ്പെട്ട
 പ്രവാചകൻ❓
💠ഇബ്റാഹീം നബി.
⭕17.നൂഹ് നബിയുടെ പ്രബോധന കാലം എത്ര❓
💠950 വര്‍ഷം.
⭕18.ക്ഷമാ ശീലര്‍ക്ക് മാതൃകയായി പറയപ്പെടുന്ന പ്രാവാചകന്‍❓
💠അയ്യൂബ് നബി.
⭕19.ഇബ്റാഹീം നബിയുടെ ഭാര്യമാരുടെ പേര്❓
 💠ഹാജറ, സാറ.
⭕20. റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍❓
💠 നൂഹ് നബി (അ).
⭕2l. ഹൂദ് നബിയെ നിയോഗിക്കപ്പെട്ട നാടിന്‍റെ പേര്❓
💠ആദ് സമുദായം.
⭕22.ശുഐബ് നബിയെ നിയോഗിക്കപ്പെട്ട നാട്❓
💠 മദ് യിൻ.
⭕23.സുലൈമാന്‍ നബിയുടെ പിതാവിന്‍റെ
 പേര്❓
 💠ദാവൂദ് നബി.
⭕24:യഹിയാ നബിയുടെ പിതാവ്❓
💠സകരിയ്യാ നബി.
⭕25.ആദ്യത്തെ വേദ
ഗ്രന്ഥം❓
💠തൗറാത്ത്.
⭕26.പക്ഷികളുടെ ഭാഷ വശമുണ്ടായിരുന്ന പ്രവാചകന്‍❓
💠സുലൈമാന്‍ നബി.
⭕27.സകരിയ്യാ നബിയെ ഖുര്‍ആനില്‍ എത്ര പ്രാവശ്യം    പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓
💠8 പ്രാവശ്യം.
⭕28 .ഒരു പ്രവാചന്‍റെ രണ്ട് മക്കളും പ്രവാചകന്‍മാര്‍, അവരുടെ പേര്❓
💠ഇബ്റാഹീം നബി ( മക്കൾ ,ഇസ്ഹാഖ് നബി, ഇസ്മാഈല്‍ നബി)
⭕29.വിവാഹം കഴിക്കാത്ത നബി❓
 💠ഈസാ നബി.
⭕30.യഅ്ഖൂബ് നബിയുടെ ഇളയ പുത്രന്‍❓
💠ബിന്‍യാമീന്‍.
⭕31.ബൈതുല്‍ മുഖദ്ദസ്
 നിര്‍മിച്ചത്❓
💠ദാവൂദ് നബി, സുലൈമാന്‍ നബി.
⭕32.സ്വപ്ന വ്യാഖ്യാനം പറയാനുള്ള കഴിവുള്ള പ്രവാചകന്‍❓
💠യൂസുഫ് നബി.
⭕33.പിതാവില്ലാതെ ജനിച്ച രണ്ട് പ്രവാചകന്‍❓
💠ആദം നബി, ഈസാ നബി.
⭕34.ആകാശത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന
പ്രവാചകന്‍❓
💠ഈസാ നബി.
⭕35.സത്യ നിഷേധികള്‍ക്ക് ഉദാഹരണമായി ഖുര്‍ആനില്‍ പറയപ്പെട്ട രണ്ട് സ്ത്രീകള്‍❓
💠നൂഹ്, ലൂത്ത് നബിമാരുടെ ഭാര്യമാർ.
 ⭕36.നബിയുടെ ഗോത്ര നാമം❓
 💠ഖുറൈശ്.
⭕ 37.നബിയുടെ കുടുംബ നാമം❓
💠ബനൂ ഹാശിം.
⭕38.നബിയുട
പിതാമഹന്‍❓
💠അബ്ദുല്‍ മുത്തലിബ്.
⭕39.ആമിനാ ബീവിക്ക് ശേഷം നബിയെ
 മുലയൂട്ടിയത്❓
 💠സുവൈബ.
⭕ 40.നബിയുടെ വളര്‍ത്തുമ്മയുടെ പേര്❓
 💠ഉമ്മു അയ്മന്‍.
⭕41.ഇസ്ലാമിലെ ആദ്യ
 രക്തസാക്ഷി❓
 💠സുമയ്യ ബീവി.
⭕42. നബിﷺയില്‍ വിശ്വസിച്ച ആദ്യ പുരുഷന്‍❓
  💠അബൂബക്കര്‍(റ).
⭕ 43 . നബിﷺ മക്കയില്‍ പ്രബോധനം നടത്തിയ
കാലം❓
 💠13 വർഷം.
⭕44.നബിﷺ മദീനയില്‍ പ്രബോധനം നടത്തിയ കാലം
💠10 വർഷം.
⭕45.ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ആദ്യമായി നിര്‍ദേശിച്ചതാര്❓
💠ഉമറുബ്നു അബ്ദില്‍ അസീസ്.  
⭕46.നബിﷺയുടെ വഹ്യ് എഴുത്തുകാരില്‍ പ്രധാനി❓
 💠സൈദുബ്നു സാബിത് (റ)
⭕47.പ്രവാചകന്‍റെ പ്രസിദ്ധമായ ത്വാഇഫ് യാത്ര നടന്ന വര്‍ഷം❓
💠നുബുവ്വതിന്‍റെ പത്താം വര്‍ഷം.
⭕48.നബിﷺ ജനിച്ച വര്‍ഷത്തിന് ചരിത്രകാരന്മാര്‍ നല്‍കിയിരിക്കുന്ന പ്രത്യേക പേര്❓
 💠ആനക്കലഹ വര്‍ഷം.
⭕49 .നബിﷺ ആദ്യമായി പങ്കെടുത്ത യുദ്ധം❓
 💠ഹര്‍ബുല്‍ ഫിജാര്‍.
⭕50.മദീനയുടെ പഴയ
പേര്❓
 💠യസ്രിബ്.
⭕51.ഹിജ്റയില്‍ നബിതങ്ങളുംﷺ അബൂബക്കര്‍(റ)വും ആദ്യം പോയ
സ്ഥലം❓
💠സൗര്‍ ഗുഹ.
⭕52. പ്രവാചകനിൽ നിന്നും ഏറ്റവുമധികം ഹദീസ് റിപ്പോർട്ട് ചെയ്ത
 സ്വഹാബി❓
 💠അബൂഹുറൈറ(റ).
⭕53 .പ്രവാചകﷺനെതിരെ ആക്ഷേപ കാവ്യങ്ങള്‍ രചിച്ച യഹൂദ കവി❓
 💠കഅ്ബുബ്നു അശ്റഫ്.
⭕54.നബിﷺ ആദ്യമായി വിവാഹം ചെയ്തത് ആരെ❓അവരുടെ
പ്രായം❓
💠ഖദീജാ ബിവിയെ(40 വയസ്സ്)
⭕55. നബിﷺ വിവാഹം ചെയ്ത ഏക കന്യക❓
 💠ആഇശാ ബീവി.
⭕56.ആഇശാ ബീവി മരണപ്പെട്ട വര്‍ഷം❓
 💠ഹിജ്റ 57.
⭕57. നബിﷺ അവസാന
മായി വിവാഹം ചെയ്തത്❓
💠മൈമൂന ബിവി.
⭕58.ഏത് പത്നിയിലാണ് പ്രവാചകന്ﷺ ഇബ്റാഹീം എന്ന കുട്ടി ജനിക്കുന്നത്❓
💠മാരിയതുല്‍ ഖിബ്തിയ്യ.
⭕59. പ്രവാചകﷺ പുത്രന്‍ ഇബ്റാഹീം മരണപ്പെടുന്പോള്‍           വയസ്സെത്രയായിരുന്നു❓
💠 2 വയസ്സ്.
⭕60.നബി തങ്ങല്‍ﷺ ആഇശാ ബീവിയെ വിവാഹം ചെയ്ത വര്‍ഷം❓  മാസം❓
💠നുബുവ്വതിന്‍റെ പത്താം വര്‍ഷം,  (ശവ്വാലില്‍)
⭕61.ഏറ്റവുമധികം ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വനിത❓
💠ആഇശാ ബീവി.
 ⭕62.നബി (സ)വഹയ് അടിസ്ഥാനത്തില്‍ വിവാഹം ചെയ്തതാരെ❓
💠സൈനബ് ബിന്‍ത് ജഹ്ശ്.
⭕63.ഇസ്റാഅ്മിഅ്റാജ് നടന്ന വര്‍ഷം❓
💠നുബുവ്വതിന്‍റെ പത്താം വര്‍ഷം.
⭕64.മിഅ്റാജ് യാത്രയില്‍ ആദ്യമെത്തിയ സ്ഥലം❓
 💠 ബൈത്തുൽ മുഖദ്ദസ്.
⭕65. മിഅ്റാജില്‍ നബി ﷺ നിരവധി മലക്കുകളെ കണ്ട സ്ഥലം❓
💠സിദ്റതുല്‍ മുന്‍തഹാ.
⭕66. നബി ﷺ സ്വര്‍ഗ നരകങ്ങള്‍ കണ്ട ദിവസം❓
 💠മിഅ്റാജ് ദിനം.
⭕67. മിഅ്റാജില്‍ അല്ലാഹുവുമായി സംഭാഷണം നടന്ന സ്ഥലം❓
💠സിദ്റതുല്‍ മുന്‍തഹാ.
⭕68.ബദര്‍ യുദ്ധത്തില്‍ ശഹീദായ മുസ്ലിംകള്‍❓
 💠പതിനാല്.
⭕69.അവസാനമായി ഇറങ്ങിയ സൂറത്ത്❓
💠 സൂറത്തുൽ അസ്‌റ്.
⭕70.ഖുർആനിലെ ഏറ്റവും വലിയ ആയത്ത്?
💠ആയതുദ്ദൈൻ.
⭕71.യൗമുൽ ഫുർഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ദിനം❓
💠ബദർ യുദ്ധ ദിനം.
⭕72.ഉമർ(റ)ന്റെ മനം മാറ്റത്തിനിടയാക്കിയ
 സൂറത്ത്❓
💠സൂറത്തു ത്വാഹാ.
⭕73.നോമ്പുകാർ പ്രവേശിക്കുന്ന  സ്വർഗ്ഗ
കവാടം❓
💠റയ്യാൻ.
⭕74. നബിയുടെ കാലഘട്ടത്തില്‍ ജീവിച്ച ഏറ്റവും വലിയ കവി❓
💠ഹസ്സാനുബ്‌നു സാബിത്‌
⭕75.ജന്നത്തുല്‍ ബഖീഇല്‍ മറമാടിയ ആദ്യമായി മറമാടിയതാരെ❓
💠ഉസ്‌മാനുബ്‌നു അഫ്ഫാൻ
⭕76.നബിയുടെ കൂടെ പല യുദ്ധങ്ങളിലും പങ്കെടുത്ത വനിത❓
💠ഉമ്മു അതിയ്യ(നസീബ ബിന്‍ത്‌ ഹാരിസ്‌).
⭕77. നബിക്കു പിതാവില്‍ നിന്നും അനന്തരമായി
 ലഭിച്ചത്‌❓
💠അഞ്ചു ഒട്ടകങ്ങള്‍, കുറച്ചു ആടുകള്‍, ബറക എന്ന അബ്‌സീനിയന്‍ അടിമ സ്‌ത്രീ.
⭕78.ഒറ്റത്തവണ പൂര്‍ണമായി അവതരിച്ച സൂറത്ത്‌❓
💠സൂറതുല്‍ അന്‍ആം.
⭕79.ഖുര്‍ആനിന്റെ
 സൂക്ഷിപ്പുകാരി❓
 💠ഹഫ്‌സ (റ).
⭕80.നബി(സ)യുടെ പേര്‌ ഖുര്‍ആനില്‍ എത്ര പ്രാവശ്യം വന്നിട്ടുണ്ട്‌❓
💠നാലു തവണ
⭕81.നബി (സ) മയ്യിത്ത്‌ നിസ്‌ക്കരിച്ച ഏക ഭാര്യ❓
💠സൈനബ്‌ (റ);
⭕82.ഏറ്റവും ആദ്യമായി രചിക്കപ്പെട്ട ഹദീസ്‌ ഗ്രന്ഥം❓
💠മുവത്ത(മാലികീ ഇമാം).
⭕83.നബി(സ)യെ ശല്യം ചെയ്‌തയാളെ ഖുര്‍ആന്‍ പത്തോളം തവണ ആക്ഷേപിച്ചിട്ടുണ്ട്‌. ആരാണിയാള്‍❓
💠വലീദുബ്‌നു മുഗീറ
⭕84. നബി(സ) തങ്ങളുടെ ഏറ്റവും വലിയ മുഅ ജിസത്ത്❓
💠 വിശുദ്ധ ഖുർആൻ.
⭕85. നബി(സ) വഫാത്തായ
 തീയ്യതി❓
💠 റബീഉൽ അവ്വൽ 12.