2015, ഒക്‌ടോബർ 28, ബുധനാഴ്‌ച

അറിയപ്പെട്ട ആ ഞാൻ.

എല്ലാം അറിയാം എന്നെ ആർക്കും
തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന
ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു. .. ഒരു ദിവസം
അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി
പെട്ടെന്ന് വഴിയില് വെച്ച് തന്റെ കാറിന്റെ വീൽ
പഞ്ചറായി.. ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി
എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ
വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ
അടുത്താണ് വെച്ചത്.. നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി.
. അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച്
ഇരിപ്പായി. . എല്ലാം അറിയുന്ന മനുഷ്യന് ഇനി നാല്
നെട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ..
ഓടയിൽ വീണത് എടുക്കാനും പറ്റില്ല. . വലിയ
കുഴിയാണ് ... പുതിയ നാല് നെട്ടു വാങ്ങാന് ഒരുപാട് ദൂരം
യാത്ര ചെയ്യണം. . അവസാനം ഒന്നും നടപ്പില്ല എന്ന്
കണ്ടപ്പോ അദ്ദേഹം നടന്നു പോയി നെട്ടു വാങ്ങാന്
തീരുമാനിച്ചു. . ആ സമയത്ത് ഒരു കൊച്ചു കുട്ടി വന്നു
ചോദിച്ചു. .. എന്താണ് പറ്റിയതെന്ന്.. അവന് തന്നെ
സഹായിക്കാൻ പറ്റില്ല. .. പിന്നെ അവന് തന്റെ
അത്രയും അറിവില്ല. . അതു കൊണ്ട് തന്നെ അദ്ദേഹം
അവന് നേരെ ഒന്ന് പുഞ്ചിരിച്ചു...
മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം
ആവർത്തിച്ചു.. അദ്ദേഹം കാര്യം അവനോടു പറഞ്ഞു. .
ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു.
..ബാക്കി ഉള്ള മൂന്നു വീലുകളിൽ നിന്നും ഓരോ
നെട്ടുവീതം അഴിച്ചെടുത്തു ഈ വീൽ പിടിപ്പിക്കുക..
എന്നിട്ട് വണ്ടി ഓടിച്ചു കൊണ്ട് പോയി പുതിയ നാല്
നെട്ടുകൾ വാങ്ങി എല്ലാ വീലിലും ഓരോന്ന് വീതം
ചേര്ത്ത് നാലെന്ന ക്രമത്തിൽ ആക്കുക, ,,
അദ്ദേഹം ആദ്യം ചെയ്തത് അവനെ കെട്ടി
പിടിക്കുകയായിരുന്നു..
കാരണം നമ്മുടെ അറിവുകൾക്ക് ഒരു പരിധിയുണ്ട്..
നടക്കില്ല എന്ന് നമ്മള് വിചാരിക്കുന്ന പലതും
മറ്റുൾളവരുടെ കണ്ണില് അങ്ങനെ ആയിരിക്കില്ല..
ആ കൊച്ചു കുട്ടിയാണ് പിന്നീട് ലോകം മുഴുവന്
അറിയപ്പെട്ട  ആ ഞാൻ....z.😄c

2015, ഒക്‌ടോബർ 25, ഞായറാഴ്‌ച

കൗമാരം വഴിതെറ്റാതിരിക്കാന്‍

കൗമാരം വഴിതെറ്റാതിരിക്കാന്‍

ഉന്നത പഠനത്തിന് വീടുവിട്ടു വിദൂരങ്ങളില്‍ പോകുന്നവര്‍ ഇന്ന് വളരെയേറെയാണ്. ഗ്രാമങ്ങളില്‍ നിന്നു വരെ ദൂരദിക്കുകളിലുള്ള സര്‍വകലാശാലകളിലും കോളേജുകളിലും പോയി വിദ്യയഭ്യസിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം ഒരുപോലെ വര്‍ധിക്കുകയാണ്; ഒപ്പം അവരുടെ മാനസിക, കുടുംബ സാമൂഹിക പ്രശ്‌നങ്ങളും. അപക്വമായ പ്രേമബന്ധങ്ങളും അവ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ഇവയില്‍ പ്രധാനം.

ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങള്‍ക്ക് വ്യക്തി വിധേയമാകുന്ന ഘട്ടമാണ് കൗമാരം. ശാരീരികവും ശരീരധര്‍മ്മശാസ്ത്രപരവും വൈകാരികവും ബുദ്ധിപരവുമായ നിരവധി മാറ്റങ്ങള്‍ക്കൊപ്പം ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ കൂടിയാകുമ്പോള്‍ കുട്ടികള്‍ സ്വതന്ത്ര വ്യക്തികളായി മാറുകയായി. പ്രജനന പ്രക്രിയയില്‍ പങ്കുകൊള്ളുന്ന അവയവങ്ങള്‍ ധര്‍മ്മമാരംഭിക്കുകയും വ്യക്തി ലൈംഗിക പക്വതയിലേക്ക് പ്രയാണം തുടങ്ങുകയും ചെയ്യുന്നു. ശ്രദ്ധിക്കേണ്ട കാര്യം, ലൈംഗിക പക്വതയിലേക്ക് പ്രയാണം ആരംഭിച്ചിട്ടേയുള്ളൂ, പക്വതയാര്‍ജ്ജിച്ചിട്ടില്ല എന്ന വസ്തുതയാണ്. മുതിര്‍ന്നവരുടേതു പോലുള്ള ആഗ്രഹങ്ങളും താല്‍പര്യങ്ങളും ഉള്ളവരായിരിക്കും കൗമാരക്കാരെങ്കിലും, ബുദ്ധിപരമായ വളര്‍ച്ചയും പക്വതയും പാതിവഴിയില്‍ മാത്രമായിരിക്കും. വൈകാരികമായ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും അവരില്‍ കൂടുതല്‍ സ്വാധീനം.

രക്ഷിതാക്കളുടെയും അധ്യാപകരുടെയുമെല്ലാം നിയന്ത്രണങ്ങളില്‍ നിന്നും സ്വതന്ത്രരായി സ്വന്തമായ വ്യക്തിത്വം സ്ഥാപിച്ചെടുക്കുന്നതിനുള്ള ശ്രമം കൗമാരക്കാരില്‍ ഉണ്ടാവുക സ്വാഭാവികമാണ്. കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാത്തത് രക്ഷിതാക്കളും മുതിര്‍ന്നവരുമാണെന്നും, തങ്ങളാണ് കാലാനുസൃതമായി ചിന്തിക്കുകയും ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്നും അവര്‍ കരുതുകയും വാദിക്കുകയും ചെയ്യും. അതേസമയം, പ്രായത്തിനും വളര്‍ച്ചക്കുമനുസരിച്ച് അവര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നതില്‍ രക്ഷിതാക്കള്‍ പരാജയപ്പെടുകയും ചെയ്യുന്നു. ഈ പ്രവണത പരസ്പരമുള്ള ആശയ-പെരുമാറ്റ സംഘട്ടനങ്ങള്‍ക്ക് കാരണമാകും. മാതാപിതാക്കളുടെ ആശയത്തോടും പ്രവര്‍ത്തന മേഖലകളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്ന കൗമാരക്കാര്‍ സ്വന്തമായ ആദര്‍ശ, പ്രവര്‍ത്തന, മേഖലകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതോടെ മക്കളും രക്ഷിതാക്കളും തമ്മിലുള്ള പോര് ശക്തമാകും.

സംസ്‌കരണ ക്ലാസുകളിലും വിജ്ഞാന സദസ്സുകളിലും വാരാന്ത യോഗങ്ങളിലും തങ്ങളുടെ കൗമാരക്കാരായ മക്കള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് രക്ഷിതാക്കള്‍ ആഗ്രഹിക്കും. എന്നാല്‍ ഉപ്പക്ക് എന്നും യോഗത്തെക്കുറിച്ച് മാത്രമേ പറയാനുള്ളൂ, വേറെ പണിയൊന്നുമില്ല എന്ന നിലപാടിലായിരിക്കും കൗമാരക്കാര്‍. മനുഷ്യര്‍ സാധാരണയായി അവരവരുടെ പ്രായത്തിനനുസരിച്ചും സാഹചര്യത്തിനനുസരിച്ചുമാണ് ചിന്തിക്കുകയെന്നത് മനസിലാക്കാത്തതാണ് ഇത്തരം ഭിന്നതകള്‍ക്ക് കാരണം. പരസ്പരം മനസിലാക്കാനുള്ള ശ്രമം മാതാപിതാക്കളുടെയും മക്കളുടെയും ഭാഗത്തുനിന്നുണ്ടാവണം.

തങ്ങളുടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നവരായിരിക്കും കൗമാരക്കാര്‍. പൗഡറിട്ടും കണ്ണെഴുതിയും കണ്ണാടിക്കു മുന്‍പില്‍ സമയം ചെലവഴിക്കുക, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് അനിയന്ത്രിതമായി പണംചെലവഴിക്കുക, വസ്ത്രധാരണത്തിലെ അമിത ശ്രദ്ധ തുടങ്ങിയവ കൗമാരക്കാരില്‍ കണ്ടെന്നുവരാം. കൗമാരക്കാരായ ആണ്‍കുട്ടികള്‍വരെ പുരികം കറുപ്പിക്കുകയും ചീകുകയും ചെയ്‌തെന്നുവരാം. രക്ഷിതാക്കള്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തവരായിരിക്കും. മക്കള്‍ വഴിതെറ്റുകയാണെന്ന് അവര്‍ സംശയിക്കും, പരാതിപ്പെടും. മക്കളുമായുള്ള ഭിന്നതയായി ഇത് രൂപപ്പെടുന്നു. ഭയപ്പെടേണ്ട കാര്യങ്ങളല്ല ഇവയൊന്നും; അല്‍പായുസ്സ് മാത്രമുള്ള കാര്യങ്ങളാണ്. പക്വത പ്രാപിക്കുന്നതിനനുസരിച്ച് ഇത്തരം സ്വഭാവങ്ങളില്‍ മാറ്റംവരും. ആവശ്യമെങ്കില്‍ കുറ്റപ്പെടുത്താതെ സ്‌നേഹപൂര്‍വം ഉപദേശിക്കാവുന്നതാണ്. ഉപദേശം കൗമാരക്കാര്‍ക്ക് ശല്യമായി അനുഭവപ്പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധകൊടുക്കുകയും വേണം. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ വേഷവും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ വേഷവും സ്ഥിരമായി സ്വീകരിക്കാന്‍ താല്‍പര്യം കാണിക്കുന്നുവെങ്കില്‍ സ്‌നേഹപൂര്‍വമുള്ള ഉപദേശത്തിലൂടെ മാറ്റിയെടുക്കാന്‍ ശ്രമിക്കേണ്ടതും മാറ്റമുണ്ടാകുന്നില്ലെങ്കില്‍ വിദഗ്ധരുടെ സഹായം തേടേണ്ടതുമാണ്.

ലൈംഗിക പക്വതയിലേക്ക് മുന്നേറുന്ന കൗമാരഘട്ടത്തില്‍ സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശക്തമായിരിക്കും. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോടും തിരിച്ചും ശക്തമായ ആകര്‍ഷണം രൂപപ്പെടുക ഈ ഘട്ടത്തിലാണ്. ഈ ആകര്‍ഷണം അപക്വമായ പ്രേമബന്ധങ്ങളിലേക്ക് നീങ്ങുന്നത് ഇന്ന് സാധാരണമായിട്ടുണ്ട്. വ്യത്യസ്ത മത വിഭാഗങ്ങളിലുള്ളവര്‍ തമ്മിലാണ് ഇത്തരം ബന്ധങ്ങള്‍ രൂപപ്പെടുന്നതെങ്കില്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ജാതിമതഭേദമന്യെ രക്ഷിതാക്കളില്‍ ഭൂരിഭാഗവും അത്തരം ബന്ധങ്ങള്‍ അനുവദിക്കുകയില്ല. ഇത്തരം പ്രശ്‌നങ്ങളില്‍ പരിഹാരംതേടി കൗണ്‍സലിംഗ് സെന്ററുകളിലെത്തുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്.

ഇത്തരം അനിഷ്ടകാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മാതാപിതാക്കളും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ നിയന്ത്രണങ്ങളില്‍ നിന്നും കുതറിമാറി സഞ്ചരിക്കാനുള്ള കൗമാര പ്രവണതയെ രക്ഷിതാക്കള്‍ ശരിയാംവിധം മനസിലാക്കണം. അവര്‍ താന്തോന്നികളാകുന്നതോ ധിക്കാരികളാകുന്നതോ അല്ല, മറിച്ച് കൗമാര ഘട്ടത്തിന്റെ ചില വികൃതികള്‍ മാത്രമാണ് അത്. അതുകൊണ്ട്, അവരുമായി കൊമ്പുകോര്‍ക്കാതെയും എന്നാല്‍, അവഗണിച്ച് തള്ളാതെയും അവരോട് ചേര്‍ന്നുനില്‍ക്കണം. അവരെ പരിഗണിക്കണം. സ്‌നേഹിക്കണം. രക്ഷിതാക്കള്‍ അവരെ സ്‌നേഹിക്കുന്നുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെടാനും അനുഭവിക്കാനും അവസരമുണ്ടാകണം. മറ്റെങ്ങുനിന്നും കിട്ടാത്ത സ്‌നേഹവും പരിഗണനയും സുരക്ഷിതത്വവും കുടുംബത്തില്‍നിന്ന് അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കണം. കുടുംബത്തില്‍നിന്ന് അകന്നുനിന്ന് പഠിക്കുമ്പോഴും കുടുംബത്തിനകത്തേക്ക് പടര്‍ന്നുകിടക്കുന്ന ശക്തമായൊരു വേര് മക്കള്‍ക്കുണ്ടാകുന്നതിന് ഇത് ഇടവരുത്തും.

എന്നാല്‍, വിദേശത്ത് ജോലിചെയ്യുന്ന രക്ഷിതാക്കള്‍, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ക്കൊന്നും മക്കളോടൊപ്പമിരിക്കാനോ അവരോടൊപ്പം ഉള്ളുതുറന്നൊന്നു സംസാരിക്കാനോ അവസരം കണ്ടെത്താന്‍ സാധിക്കുന്നില്ല. മാതാവും പിതാവും ജോലിക്ക് പോകുന്നവരാണെങ്കില്‍ അവരും ഈ പ്രശ്‌നം അനുഭവിക്കുന്നവരാണ്. ഇത്തരം അവസരങ്ങളിലാണ് മൊബൈല്‍ഫോണും സോഷ്യല്‍ നെറ്റ്‌വര്‍ക്കുമൊക്കെ വില്ലന്‍വേഷം കെട്ടി കടന്നുവരുന്നത്. ഒരിക്കല്‍പോലും കിട്ടാത്ത, കുടുംബ ചുറ്റുപാടുകളെക്കുറിച്ചൊന്നും ഒരറിവുമില്ലാത്ത ഒരാളെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലെ പരിചയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ജീവിത പങ്കാളിയായി സ്വീകരിക്കുന്നതിനും പോറ്റിവളര്‍ത്തിയ മാതാപിതാക്കളെയും കൂടെപ്പിറപ്പുകളെയും ഉപേക്ഷിക്കുന്നതിനും സാധിക്കുന്നുവെങ്കില്‍ മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം എത്രമാത്രം ദുര്‍ബലമായിരിക്കും എന്ന് തിരിച്ചറിയുക. അവിവാഹിതരായി നില്‍ക്കെത്തന്നെ ഒരു പരിചയവുമില്ലാത്ത ആളുകളോടൊപ്പം ഒളിച്ചോടി, ലൈംഗിക വേഴ്ചകളില്‍ ഏര്‍പ്പെട്ട് തീരാദു:ഖം ഏറ്റുവാങ്ങുന്നവരും കൗമരക്കാര്‍ക്കിടയിലുണ്ട്. അത്തരം കൗമാരക്കാര്‍ അറിയുക: നേടുകയല്ല, ജീവിതം നഷ്ടപ്പെടുത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത്.


2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

കണ്ണടച്ചാൽ ഇരുട്ടാകില്ല

കണ്ണടച്ചാൽ ഇരുട്ടാകില്ല.
🌅🌍🌎🌏🌍🌎🌏🌍🌍🌄



📡പ്രിയ മുസ്ലീം സഹോദരങ്ങളേ

നമുക്കിടയിൽ നാനാജാതി മനുഷ്യർ ജീവിക്കുന്നുണ്ടല്ലോ🗼⛪🔔🎄
അവർ  അവരുടെ വിശ്വാസം പുലർത്തി ജീവിക്കുന്നു.
നരകത്തിലേക്ക്

അതു പോലെ തന്നെ സമസ്തമുസ്ലീങളുടെ വിശ്വാസവും👇👇

🔵കൃസ്ത്യാനികൾ വിശുദ്ധാത്മാക്കളെ  പ്രതിഷ്ഠിച്ച ചർച്ചുകളിലേക്ക് പോകുന്നു, അവിടുന്ന് ഏത് വിശുദ്ധാത്മാവുമായി ബന്ധപ്പെട്ട ചർച്ചാണോ  ആ മഹാനെ/മഹതിയെ വിളിച്ചു പ്രാർത്ഥിക്കുന്നു. അൽഫോൻസാമയെ പ്രതിഷ്ഠിച്ചേടത്ത്  ചെന്നാൽ അൽഫോൻസാമയോടും  മറ്റു വിശുദ്ധാത്മാവിന്റെടുത്ത്  ചെന്നാൽ ആ  വിശുദ്ധാത്മാവിനോടും പ്രാർത്ഥിക്കുന്നു.
ഇത് കർത്താവായ ദൈവത്തിലേക്കടുക്കാനുള്ളതാണെന്ന് അവകാശപ്പെടുന്നു.



🔵ഹൈന്ദവർ വിവിധങ്ങളായ തീർത്ഥാടന  കേന്ദ്രങ്ങളിൽ പോകുന്നു. ഗുരുവായൂരിൽ  പോയാൽ  ഗുരുവായൂരപ്പനോടും പഴനിയിൽ പോയാൽ അവിടെ  പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹത്തോടും
പറശ്ശിനിപോയാല്‍
പറശ്ശിനി മുത്തപ്പനോടും
 പ്രാർത്ഥിക്കുന്നു.
ഇതൊക്കെ അത്യന്തികമായി  ജഗനിയന്താവായ ദൈവത്തിലേക്കെത്തുന്നു  എന്നും പറയുന്നു.



🔴ചില മുസ്ലിം നാമധാരികൾ വിവിധങ്ങളായ  മഖ്ബറകളിൽ പോകുന്നു, അവിടെ  ഖബറടക്കം  ചെയ്ത മഹാനോട് പ്രാർത്ഥിക്കുന്നു. മമ്പുറം ചെല്ലുമ്പോൾ  മമ്പുറം തങ്ങളോടും മുനമ്പത്ത് ചെല്ലുമ്പോൾ മുനമ്പത്ത് ബീവിയോടും  മടവൂരിൽ ചെല്ലുമ്പോൾ CM മടവൂരിനോടും പ്രാർത്ഥിക്കുന്നു.  ഇത് അല്ലാഹുവിലേക്ക് അടുക്കുവാനുള്ളതാണെന്ന് വാദിക്കുകയും ചെയ്യുന്നു.




🌴🌴👉🏻എന്നാൽ യഥാർത്ഥ  മുസ്ലീംകൾ അവർക്ക്  പഠിപ്പിക്കപ്പെട്ട 3കേന്ദ്രങ്ങളിലേക്ക്
(മസ്ജിദുൽ ഹറം, മസ്ജിദുന്നബവീ, മസ്ജിദുൽ  അഖ്സ)
പുണ്യം പ്രതീക്ഷിച്ച് തീർത്ഥാടനം  നടത്തുന്നു.
പക്ഷേ, മുകളിൽ സൂചിപ്പിച്ചവരിൽ  നിന്ന് വ്യത്യസ്ഥമായി  എവിടെ പോയാൽ ലോകത്തിന്റെ സൃഷ്ടാവായ  അല്ലാഹുവിനോട് മാത്രം പ്രർത്ഥിക്കുന്നു.

അല്ലാതെ,
മസ്ജിദുൽ ഹറമിൽ പോയാൽ ഇബ്രാഹീം നബിയോടും❌

മസ്ജിദുന്നബവിയിൽ പോയാൽ മുഹമ്മദ് നബിയോടും❌

മസ്ജിദുൽ  അഖ്സയിൽ പോയാൽ ഈസാ  നബിയോടും❌
പ്രാർത്ഥിക്കുന്നതല്ല  ഇസ്ലാം❗

🔻അത്  ബഹുദൈവാരാധനയാണ് .
🔻ഇസ്ലാം പഠിപ്പിക്കുന്ന ഏകദൈവാരാധനക്ക് എതിരും ഗുരുതരമായ പാപവുമാണ്.




ഒന്നുകൂടി വ്യക്തമാകുവാൻ ഇസ്ലാമിലെ  ഹജ്ജ് കർമ്മം പരിശോധിച്ചാൽ  മതി.
🔦🔦🔦🔦🔦


മഹാനായ ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റേയും ത്യാഗ സ്മരണകൾ നിഴലിക്കുന്ന മഹത്തായ  ഹജ്ജ് കർമ്മത്തിലൊരിടത്തുപോലും  ആ  പ്രവാചകനോടോ  കുടുംബത്തോടോയുള്ള ഒരു   പ്രാർത്ഥന  പോയിട്ട്,
അവരെ ഇടയാളൻമാരാക്കിയുള്ള  ഒരു  തേട്ടം പോലും  കഴിവുള്ളവർക്ക്  നിർബന്ധമായ മഹത്തായ ഹജ്ജ് കർമ്മത്തിലില്ല.
☝🏻☝🏻☝🏻☝🏻☝🏻


☝🏻ചിന്തിക്കൂ......


🌍ഇസ്ലാമിലെ  ഏകദൈവാരാധന പകൽ വെളിച്ചം  പോലെ വ്യക്തമാണ്.

ഒന്ന്  പഠിക്കാനും മനസ്സിലാക്കാനും  ശ്രമിക്കൂ,
രക്ഷപ്പെട്ടേക്കാം.

സഹോദരൻ. Zac കിഴക്കേതില്‍

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ഭൂമിയിലെ സ്ത്രീകളുടെ നരകം ഏതാണ്?

ഭൂമിയിലെ സ്ത്രീകളുടെ നരകം ഏതാണ്?
അടുക്കള....
പ്രത്യേകിച്ചും മലയാളിയുടെ അടുക്കള.

ഭൂമിയില്‍ എല്ലായിടത്തും മനുഷ്യരാണ് ജീവിക്കുന്നത്. എന്നാല്‍ മലയാളികള്‍ അല്ളെങ്കില്‍ സൗത്ത് ഇന്ത്യാക്കാര്‍ ഇത്രയധികം ആഹാരം കഴിക്കുന്നത് എന്തിനാണ്?

ഉത്തരം കിട്ടാത്ത ചോദ്യം. വിദേശികള്‍ ബ്രഡോ മറ്റു സാധനങ്ങളോ ആപ്പിളോ പോകുന്ന വഴിയിലും വണ്ടിയിലും വച്ച് തിന്ന് ജോലിക്കു പോകുമ്പോള്‍ നാം തലേദിവസം തുടങ്ങും. അരി വെള്ളത്തിലിട്ട് അരിച്ച്, അരച്ച്... പിറ്റേന്ന് ഉരുട്ടി, പരത്തി ,വേവിച്ച്..... കൂടെ കഴിക്കാന്‍ കറി വച്ച്.... ചമ്മന്തിയരച്ച്.....

എന്തിന്? ആയുസിന്‍െറ പ്രധാനപ്പെട്ട എത്ര മണിക്കൂറാണ് ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ നാം ചെലവഴിക്കുന്നത്? എന്നിട്ട് ബ്രെഡ് കഴിക്കുന്നവനേക്കാള്‍ കൂടുതലായി കുടവയറല്ലാതെ നമുക്ക് എന്തുണ്ട്? ബുദ്ധി? സൗന്ദര്യം? കഴിവ്? ഒന്നുമില്ലാതാനും.
ലഞ്ചിന്‍േറയും ഡിന്നറിന്‍േറയുമൊക്കെ കാര്യം ഇങ്ങനെ തന്നെയാണ്...
ഇതൊക്കെ സഹിക്കാം...ഒക്കെ കഴിയുമ്പോള്‍ ആണുങ്ങളുടെ വകയുള്ള ഒരു ഒടുക്കത്തെ ചോദ്യമുണ്ട്.... നിനക്കിവിടെ എന്തിന്‍െറ കുറവാണ്? എന്തു ജോലിയാണുള്ളത്? അതെന്താ നീ എന്നെ പോലെ ആവാത്തത്? എന്ന്.....

എങ്ങനെ ആവും? ജീവിതത്തിന്‍െറ മുക്കാല്‍ പങ്കും അടുക്കളയിലും വീടു വൃത്തിയാക്കാനും മക്കളെ പോറ്റാനും ചെലവഴിക്കുന്ന ഒരു സ്ത്രീ എന്ത് അത്ഭുതം പ്രവര്‍ത്തിക്കണനെന്നാണ് നിങ്ങളൊക്കെ പറയുന്നത്?
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..... അവള്‍ എന്തു ചെയ്യുന്നുവെന്ന്....

മണിക്കൂറുകളോളം നിന്ന് തുണി മടക്കുന്നതു കാണുമ്പോള്‍ എപ്പോഴെങ്കിലും അതൊരു ജോലിയായി തോന്നിയിട്ടുണ്ടോ? മേശ അടുക്കി വക്കുന്നതും ടിവിയിലെ പൊടി തുടക്കുന്നതും കാണുമ്പോള്‍ ചിന്തിച്ചിട്ടുണ്ടോ ഇടക്കെങ്കിലും അതൊന്നു ചെയ്യാം എന്ന്.... വാഷിങ് മെഷിനില്‍ നിന്നും തുണി എടുക്കാന്‍ ഒരു ദിവസമെങ്കിലും ശ്രമിച്ചിട്ടുണ്ടോ? കാണുമ്പോള്‍ നിസാരമെന്നു തോന്നുന്ന ഓരോ ചെറിയ ജോലിക്കും ചെലവഴിക്കേണ്ടി വരുന്ന സമയവും ഊര്‍ജ്ജവും എത്രയാണ്? അറിയാമോ?
......................................................................................................
ഓരോ സ്ത്രീയും ഒരു വയമ്പിന്‍െറ തുണ്ടാണ്.
അടുക്കളയിലും മുറ്റത്തും കുട്ടികളുടേയും ഭര്‍ത്താക്കന്‍മാരുടേയും നടുവിലും അരഞ്ഞു തീരാന്‍ വിധിക്കപ്പെട്ട വയമ്പിന്‍െറ കഷ്ണം.