2021, ഫെബ്രുവരി 22, തിങ്കളാഴ്‌ച

വൈറൽ യൂട്യൂബ് വ്ലോഗർമാർ അരങ്ങ്തകർക്കുമ്പോൾ


ചിപ്പിക്കുള്ളിലെ  മുത്തുകളാണ് ഓരോ സ്ത്രീയും. അവയെ മുത്തു പോലെ സംരക്ഷിക്കേണ്ടതും ഓരോ ഭർത്താവിന്റെയും കടമയാണ്. അവളൊരു മുത്തായി തിളങ്ങണമെങ്കിൽ അവനൊരു ദൃഢമായ ചിപ്പി ആയിരിക്കണം.


പറഞ്ഞു വരുന്നത് ഈയിടെയായി അധികരിച്ചു വരുന്ന യൂട്യൂബ് വ്ലോഗ്കളെ കുറിച്ചാണ്. ഖേദകരമെന്ന് പറയട്ടെ, അതിൽ മിക്കതും മുസ്‌ലിം സ്ത്രീകളാണ്. അതിൽ പകുതിയിലധികവും ഭാര്യമാരാണ്. അവരുടെ കോപ്രായങ്ങൾക്ക് ഭർത്താക്കന്മാർ കൂടി കൂട്ട് നിൽക്കുന്നു എന്നതാണ്  വലിയൊരു അത്ഭുതം.


كما قال النبيﷺ:فإن لم تستحي فاصنع ما شئت.


( നിനക്ക് ലജ്ജയില്ലെങ്കിൽ നീ ഉദ്ദേശിച്ചത് ചെയ്യുക )


ഈയൊരു ഹദീസിന്റെ പൊരുൾ അത്യധികം വ്യക്തമാക്കുന്നുണ്ട് ഓരോ പുതിയ വ്ലോഗുകളും.


 Day in My life എന്ന പേരിൽ ഒരു ദിവസത്തെ അവരുടെ ജീവിത രീതി നമുക്ക് കാണാം. ചില വീഡിയോകളിൽ അവരുടെ വീട്ടിലെ സ്വകാര്യത പോലും വെളിപ്പെടുത്തുന്നു. എപ്പോഴെങ്കിലും അവർ ഓർത്തുകാണുമോ ഈ വീഡിയോ എത്ര പേര് കാണുന്നുണ്ടാകുമെന്ന്,?? വ്യൂവേഴ്സ് കൂടുന്തോറുള്ള ആവേശത്തിലായിരിക്കാം അവർ. ഇതിനെ മിസ്സ്‌ യൂസ് ചെയ്യാനായി എത്രെയോ പേര് ചടഞ്ഞിരിക്കുന്നുണ്ടാകും. വല്ല മോഷണക്കാരോ പിടിച്ചു പറിക്കാരോ നിങ്ങളുടെ സബ്സ്ക്രൈബേഴ്സിൽ  ഉണ്ടായേക്കാം. നിങ്ങളുടെ വീഡിയോകൾ അവർക്ക് ഏറെ ഉപകാരപ്രദം.


ഉദരത്തിലെ ജീവന്റെ തുടിപ്പിനെയും അറിയിക്കുന്നത് നിറഞ്ഞ വയറുമായി നിൽക്കുന്ന വീഡിയോ സഹിതമാണ്. മിക്കവരുടെയും ഭർത്താക്കന്മാരാണ് ഇതിന്റെ വീഡിയോ പിടിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും മുന്നിൽ നിൽക്കുന്നത് എന്നത് പൗരുഷത്വമില്ലായ്മ  വരച്ചു കാട്ടുന്നു . തന്റെ ഭാര്യയെ മറ്റുള്ളവർക്ക് മുന്നിൽ വളരെയേറെ അഭിമാന പൂർവ്വം കാണിക്കുമ്പോൾ ഒരു ലജ്ജയും കൂടാതെ അവളും ചേർന്ന് നിൽക്കുന്നു .ഏഴാം മാസ ചടങ്ങ് പോലുള്ള വീഡിയോയും ഷെയർ ചെയ്യാൻ അവർ മറക്കുന്നില്ല.

 എന്താണിവരുടെയൊക്കെ ഉദ്ദേശം? സമ്പാദ്യമാണോ ? തന്റെ ഭാര്യയെ മറ്റുള്ളവർക്ക് മുന്നിൽ വെളിവാക്കി സമ്പാദിക്കുന്നവനെ യൊക്കെ എന്ത് പേരിട്ടു വിളിക്കണം??? ഇതിലും ഭേദം പിച്ചയെടുത്ത് ജീവിക്കുന്നതാണ്.

ആ സമ്പത്തിൽ എങ്ങനെ ബർകത് ഉണ്ടാകാനാണ്.

അവളുടെ ഉദരത്തിൽ വളർന്നു വരുന്ന ആ കുഞ്ഞ് അവരുടെ ഓരോ നിമിഷങ്ങളും കാതോർക്കുന്നുണ്ടെന്നവർ എപ്പോഴെങ്കിലും ഓർത്തുകാണുമോ???

ആ കുഞ്ഞ് ഭാവിയിൽ ദുഷിച്ച സ്വാഭാവക്കാരനായാൽ അതിന്റെ ഉത്തരവാദി ആരായിരിക്കും??


ഉമ്മയാവുക എന്ന മഹാ അനുഗ്രഹം ലഭിച്ചു കഴിഞ്ഞാലോ വീണ്ടും പറയാനുണ്ടാകും ഒരുപാട് വിശേഷങ്ങൾ.ലേബർ റൂം, അതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ എല്ലാം ഒരു ഉളുപ്പുമില്ലാതെ പറയും. കുഞ്ഞു വാവയും കയ്യിലുണ്ടാകും. ആ കുഞ്ഞ് ജനിച്ചു വീണപ്പോഴും കാണുന്നതും അറിയുന്നതും സോഷ്യൽ മീഡിയയെ പറ്റി തന്നെയാണ്.


ഇനി മറ്റൊന്നാണ് prank video. അതിൽ തന്റെ ഭാര്യയെ ഒരു കളിപ്പാട്ടമാക്കി പ്രദർശിപ്പിക്കുകയാണ് അവളുടെ ഭർത്താവ്. (ഉമ്മയോ പെങ്ങളോ ഉണ്ടാവാം. അധികവും ഭാര്യമാരെയാണ് കണ്ടു വരുന്നത് )ഓരോ തമാശകൾ മുഖേന അവളെ ഭ്രാന്ത് പിടിപ്പിച്ചു കരയിപ്പിക്കലും ഇണക്കങ്ങളും പിണക്കങ്ങളും അതിൽ ഉൾകൊള്ളിക്കുന്നു. സുബ്ഹാനള്ളാഹ്.... വളരെ കഷ്ട്ടം 


ഇതുപോലെ ഒരുപാട് പ്രവർത്തനങ്ങൾ നമ്മുക്ക് കാണാൻ സാധിക്കും, ഇസ്ലാമിക നിയമങ്ങളെ പൂർണമായും അറുത്തു മാറ്റി ട്രെൻറ്റുകൾക്ക് പിന്നാലെ പായുന്ന സമൂഹത്തെ. ഇങ്ങനെയുള്ള പ്രവത്തനങ്ങളെ സപ്പോർട്ട് ചെയ്യാനും അതിന്റെ ചുക്കാൻ പിടിക്കാനും ഒരുപാട് പേരെയും കാണാം. യഥാർത്ഥത്തിൽ നമ്മുടെ സപ്പോർട്ട് കൂടിയാണ് അവരുടെ തിന്മയിലേക്കുള്ള ചവിട്ടുപടികൾ. തെറ്റ് കണ്ടാൽ തിരുത്തി കൊടുക്കുക എന്നത് ഏതൊരു മുസ്‌ലിമിന്റെയും കടമയാണ്.


" امر بالمعروف و النهي عن المنكر"


(നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മയെ തൊട്ട് നിരോധിക്കുകയും ചെയ്യുക )

ഈ പരിശുദ്ധ വചനം അതിനു തെളിവാണ്. Tiktok ഒന്നടങ്ങുമ്പോഴെക്ക് വ്ലോഗുകളുടെ എണ്ണം ഇരച്ചു കയറിയിരിക്കുകയാണല്ലോ. ഇതിനൊക്കെ അറുതി വരുത്താൻ  എന്തെ ആരും മുതിരാത്തത് ??

പറഞ്ഞിട്ടു കാര്യമില്ല എന്നൊരിക്കലും കരുതരുത്. പറയേണ്ടവ പറയുക തന്നെ വേണം.


അവസാനമായി ഭർത്താക്കന്മാരോടായി ഒന്ന് പറയാം :നിന്റെ ഭാര്യ നിന്റെ മാത്രം പെണ്ണാണ്. അവളുടെ ഭംഗി നിനക്ക് മാത്രം അവകാശപ്പെട്ടതാണ്. അവൾ മുത്താണ്. അതിന്റെ വില അറിയണമെങ്കിൽ അവ അതിന്റെ സ്ഥാനത്തു നിൽക്കണം. അതിരില്ലാതെ നിൽക്കാൻ അനുവദിക്കരുത്. വില നഷ്ടമായേക്കാം. എന്നുവെച്ചു അവൾക്ക് ഒന്നിനും സ്വാതന്ത്ര്യം കൊടുക്കരുത് എന്നല്ല പറയുന്നത്ട്ടോ.സ്വാതന്ത്രത്തോടെ ആത്മാഭിമാനമുള്ള പെണ്ണായി അവളെ പരിപാലിക്കണം.


എല്ലാത്തിനും ഒരു പരിധി നിശ്ചയിക്കുക. അനാവശ്യ കാര്യങ്ങളിൽ പ്രോത്സാഹിപ്പിക്കാതിരിക്കുക. അവസാനമത് നിങ്ങൾക്ക് തന്നെ തിരിച്ചടി ആയേക്കാം. വളഞ്ഞ വാരിയെല്ല് കൊണ്ടത്രേ പെണ്ണിന്റെ സൃഷ്ടിപ്പ്. കഴുകൻ കണ്ണുമായി ആളുകൾ പതിഞ്ഞിരിപ്പുണ്ടെന്ന് മറക്കരുത്. നിങ്ങളുടെ മക്കൾക്ക് നല്ല മാതാവിനെ നിങ്ങൾ സമ്മാനിക്കുക.


 كما قال رسول ﷺ :"الدنيا متاع و خير متاعها المرأة الصالحة."


റസൂൽ(ﷺ) പറഞ്ഞു :"ദുനിയാവ് എന്നത് ചരക്കുകളാണ്. അതിൽ ഏറ്റവും നല്ല ചരക്ക് സ്വാലിഹത്തായ സ്ത്രീയാണ്. 


അള്ളാഹു എല്ലാം ഖൈറിലാകട്ടെ. എല്ലാ വിധ തിന്മകളെയും തൊട്ട് കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ 


ഒരുപാട് സഹോദരീ സഹോദരന്മാർക്കുമുണ്ട് യൂട്യൂബ് ചാനലുകൾ. മറ്റുള്ളവർക്ക് ജീവിതത്തിലുപകരിക്കുന്ന അറിവുകൾ നുകർന്നു തരാനായി സമയം കണ്ടെത്തുന്നവർ. അള്ളാഹു അവർക്ക് അതിനുള്ള പ്രതിഫലം നൽകട്ടെ. നല്ലൊരു അമലായി അതിനെ സ്വീകരിക്കട്ടെ. ആമീൻ.

2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച

മൈൽക്കുറ്റികളുടെ മുകളിലെ കളർ എന്തിനെ സൂചിപ്പിക്കുന്നു

 നമ്മുടെ നാട്ടിലെ തൊണ്ണൂറുശതമാനം ആളുകൾക്കും അറിയില്ല മൈൽക്കുറ്റികളുടെ മുകളിലെ കളർ എന്തിനെ സൂചിപ്പിക്കുന്നു എന്ന്


യാത്രാവേളയിൽ നിരവധി മൈൽ കുറ്റികൾ (Mile Stones ) കാണാറുണ്ട്. പലനിറത്തിലും കാണും. ദൂരം നോക്കുമ്പോൾ നിറം ശ്രദ്ധിക്കാറില്ല. നിറവും പ്രധാനമാണ് .മൈൽ കുറ്റിയുടെ മുകളിൽ കൊടുത്തിരിക്കുന്ന നിറം എന്താണ് സൂചിപ്പിക്കുന്നത്. നോക്കാം .


1 . ഓറഞ്ചു നിറം – ഗ്രാമ പ്രദേശത്തിൽ പ്രവേശിക്കാൻ തുടങ്ങുന്നു / .


2 . പച്ച നിറം -State Highway യിൽ കടക്കുന്നു


3. മഞ്ഞ നിറം – National Highway യിൽ കടക്കുന്നു


4 . കറുപ്പ് / വെളുപ്പ് -ഒരു വലിയ സിറ്റിയിൽ പ്രവേശിക്കുന്നു .


ഈ മൈൽ കുറ്റി കണ്ടുപിടിച്ചത് റോമക്കാരാണ് . അവരുടെ പട്ടാളക്കാർ ദൂരത്തേക്ക് മാർച്ചു ചെയ്യുമ്പോൾ തിരികെ വരാനായി ഉണ്ടാക്കിയ അടയാളം . നടക്കുമ്പോൾ ഇടത്തേകാൽ 1000 തവണ നിലത്തു തൊടുമ്പോൾ ഒരടയാളം . അങ്ങിനെ പോകുന്ന ദൂരം മുഴുവൻ അടയാളം ഉണ്ടാക്കും . പിന്നെയത്‌ ദൂരം അളക്കാനുള്ള മാർഗം ആയി ലോകം അംഗീകരിച്ചു .

റോമൻ ഭാഷയിൽ “Mille Passus” എന്നാൽ “ആയിരം ചുവട് “. Mille പിന്നെ Mile ആയി . ഇന്ന് പക്ഷേ ഭൂമിയിലെ ദൂരം അളക്കാൻ കിലോമീറ്റർ ആണ് ഉപയോഗിക്കുന്നത് .


1 Mile =1 .60934 Km -1.6 Km . അത് 5280 അടി

എന്നാൽ വിമാനം , കപ്പൽ , കാറ്റ് എന്നിവയുടെ വേഗം അളക്കാൻ “Nautical Mile ( NM ) ഉപയോഗിക്കുന്നു . കാരണം ഭൂമിയിൽ മാത്രമേ ദൂരം തൊട്ടു അളക്കാൻ (Physical Measurement ) പറ്റൂ . ആകാശത്തും കടലിലും latitude എത്ര ഡിഗ്രി മാറി എന്നതനുസരിച്ചു Nautical Mile തീരുമാനിക്കുന്നു .


1 Nautical Mile =1.852 Km .അതായത് 100 NM എന്നാൽ 100 x 1.8 =180 Km .

ചുഴലിക്കാറ്റിന്റെ വേഗതയും കരയിൽനിന്നുള്ള ദൂരവും NM ൽ കണ്ടാൽ, x 1.8 ചെയ്താൽ കിലോമീറ്റർ കിട്ടും . ചില സ്ഥലങ്ങളുടെ പേരും മൈൽ കുറ്റിയുമായി ബന്ധപ്പെട്ടിരിക്കും . ”ഒന്നാം കുറ്റി ,രണ്ടാം കുറ്റി ” എന്നിങ്ങനെ.റെയിൽവേ ട്രാക്കുകളിലും മൈൽ കുറ്റി കാണാം . അടുത്ത സ്റ്റേഷൻ ,അടുത്ത പ്രധാന സ്റ്റേഷൻ , അടുത്ത സംസ്ഥാനം എന്നിവയുടെ ദൂരം ഒക്കെ അതിൽ രേഖപ്പെടുത്തിയിരിക്കും . ചില സ്ഥലത്തു MSL (Mean Sea Level ) എന്ന് കാണും . സമുദ്ര നിരപ്പിൽ നിന്നുള്ള അവിടത്തെ ഉയരം ആണ് അതിൽ കാണുന്നത്.



2021, ഫെബ്രുവരി 7, ഞായറാഴ്‌ച

കോറോണയുടെ അടുത്ത് നടന്നില്ല.

 ഒരിക്കൽക്കൂടി ഇന്ത്യ കാണാൻ പോകുമ്പോൾ ചെറിയ അഹങ്കാരമായിരുന്നു ഉള്ളിൽ.

 എത്ര മഴയും, വെയിലും, മഞ്ഞും ഏറ്റാലും ശരീരത്തിന് ഒരു കോട്ടവും സംഭവിക്കില്ലാ എന്ന അല്പം വലിയ ചെറിയ അഹങ്കാരം😂🤪 കഴിഞ്ഞ വർഷം ചിക്കൻപോക്സ് വീട്ടുകാരിയടക്കം എല്ലാവർക്കും വന്നിട്ടും എനിക്ക് വരാതിരുന്നതിന്റെ വലിയ അഹങ്കാരം😏

പക്ഷേ ഞാൻ വീമ്പടിച്ച Resisting Power കോറോണയുടെ അടുത്ത് നടന്നില്ല....😂😂😂


ഇങ്ങനെയൊക്കെയാണേലും പോകുമ്പോൾ കുറേശ്ശെ വിചാരിച്ചിരുന്നു. കൊറോണയുമായിട്ടായിരിക്കും വരവ് എന്ന്. അത് സംഭവിച്ചു. 


യാത്ര കഴിഞ്ഞ് വീട്ടിലെത്തുമ്പോഴുള്ള പതിവ് ആരവങ്ങളില്ല.  ക്വാറന്റൈൻ വേണ്ടി ഒരുക്കിയിട്ടുള്ള മുകൾ നിലയിലേക്ക് ബാഗ് സ്വന്തം കൈയിൽ തൂക്കി കയറി പോകുമ്പോൾ എന്റെ ശാരീരിക അവസ്ഥ നിരീക്ഷിക്കാൻ ഭാര്യയും മൂന്നാമത്തെ മകനും മാസ്കിട്ട്  കുറച്ചധികം അകലം പാലിച്ചു നിന്നിരുന്നു.😌


എന്റെ ഓരോ യാത്രയും തുടക്കം മുതൽ ഒടുക്കം വരെയും അതിനു മുമ്പും ശേഷവും നേരിട്ട് ബുദ്ധിമുട്ടിക്കുന്ന ഒരാളാണ് എന്റെ ഭാര്യ. കുടുംബ ഭാരം മുഴുവനായും ഒറ്റക്ക് തലേക്കേറ്റുന്നതിന് പുറമെ, നാട്ടുകാരും കുടുംബക്കാരുമായ പലരും പലതരത്തിൽ നടത്തുന്ന മാനസിക സമ്മർദ്ദവും അവൾ കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്.

നീ കയറൂരി വിടുന്നു  അവനെ എന്ന് ഒരു കൂട്ടർ പറയുമ്പോൾ മറ്റൊരു കൂട്ടർ വീട്ടിലെ സ്വൈര്യക്കേടുകൊണ്ടാവും ഇങ്ങനെ എന്ന്  ആക്ഷേപിക്കും.😠 

എന്റെ ഇഷ്ടങ്ങൾക്ക് ഒരിക്കലും ഒരു മുടക്കവും ചെയ്തിട്ടില്ലാത്ത അവൾ അതൊക്കെ ഒരു വളിഞ്ഞ ചിരിയോടെ  കേൾക്കും.

യാത്രകൾക്ക്  വല്ല ഭക്ഷണവും പൊതിഞ്ഞെടുക്കേണ്ടതുണ്ടെങ്കിൽ അതു ചെയ്തു തരാറുള്ളതും അവളാണ്. ഞാൻ YouTube ൽ പാചക ചാനൽ നടത്തുന്നതു കൊണ്ടും പാചകത്തെ ( തീറ്റയെയും ) ഒരു പാടിഷ്ടമുള്ള ആളായതു കൊണ്ടും ആ പൊതിച്ചോറിന്റെ ( ഭക്ഷണത്തിന്റെ ) ക്രെഡിറ്റും അവൾക്ക് കിട്ടാറില്ല. 

അതൊക്കെപ്പിന്നെ ഓനെന്നെ റെഡിയാക്കുംല്ലേ എന്ന് പല ദ്രോഹികളും😂 ( അവളുടെ വീക്ഷണം 😂😂😂 ) പറയുമ്പോൾ ഈയുള്ളവൻ നിഷ്കളങ്കനായി ചിരിക്കും. ( ദുഷ്ടൻ എന്ന് ഉള്ളിൽ മുറു മുറുത്തു കൊണ്ട് ) അവളും ചിരിക്കും. 

പതിവിന് വിപരീതമായി ഇക്കുറി പുറപ്പെടുമ്പോൾ ഓൾക്ക് ദേഷ്യം,സങ്കടം, മുറുമുറുപ്പ്.

ചെറിയ കുട്ടി - എന്തെങ്കിലും ഒരാവശ്യത്തിന് പോണമെങ്കിൽ ഓളെയും കൊണ്ടുപോണം....

മുഴുവൻ ചുറ്റി വല്ല അസുഖവും വന്നാൽ കുട്ടി വീട്ടിലുള്ളതല്ലേ... റിസ്ക്.😥😥

സ്വാഭാവികമായ പുഛത്തോടെ ഞാൻ      പിന്നല്ലേ..'' ഒരു കൊറോണ🤭🤪🤪🤪


യാത്രകഴിഞ്ഞു വന്നാൽ വിശേഷങ്ങൾക്കായി ചുറ്റും കൂടാറുള്ള കൂടിയാൽ ഇമ്പമുള്ള എന്റെ കുടുംബം. സമയാസമയത്ത് ഭക്ഷണം മരുന്ന്  വെള്ളം എല്ലാതും മുകളിലെത്തിച്ച്  താഴെ.🤭😍😪ഞാൻ വിശാലമായി ഇവിടെ മുകളിൽ വിശ്രമിക്കുന്നു.😪😍


(ഒരു രഹസ്യം പറയാം🤪 ) യാത്ര കഴിഞ്ഞെത്തിയെന്ന വിശേഷം പറയാൻ വിളിച്ചപ്പോൾ ഉമ്മ പറയാ.... എനിക്ക് കൊറോണയാണെന്ന് ആരോ രഹസ്യമായി പറഞ്ഞത്രേ ....... ഫോൺ ചെയ്തറിയിച്ചതാണ്.🤪🤪🤪

എടാ... ഇതിപ്പോ ഉണ്ടെങ്കിലും ആരും പുറത്തറിയിക്കലില്ല. നമ്മളെ അടുപ്പത്തിൽ പലർക്കും ഉണ്ടായി മാറിയതാണത്രേ.... എന്ന്.😂😂😂 

അതിന്റെ കാര്യം എനിക്ക് പിടികിട്ടീല്ല ഏതായാലും സുഹൃത്തുക്കളെ - കുടുംബക്കാരെ - ഒരു രോഗവും ഒരു രഹസ്യമല്ല. പാഠമാണ്. ആവണം. എന്നാണ് എന്റെ ഒരിത്. പാഠമാവട്ടെ ... ഭൗതിക ജീവിതത്തിനും പാരത്രിക ജീവിതത്തിനും. 


ശരീരത്തിന് വലിയ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഇല്ല. അൽഹംദുലില്ലാഹ്. കൂടുതൽ ബുദ്ധിമുട്ടുകളില്ലാതെ ഈ സമയവും കടന്നുപോവാനും കുടുംബവും പ്രിയപ്പെട്ടവരും സുരക്ഷിതരായിരിക്കുവാനും  പ്രാർത്ഥിക്കുന്നു.🤲🤲🤲 

നിങ്ങളും പ്രാർത്ഥിക്കണേ ......

Zac കിഴക്കേതിൽ