തടി പലരേയും അലട്ടുന്ന പ്രശ്നമാണ്. സൗന്ദര്യ പ്രശ്നം മാത്രമല്ല, ഇത് വലിയ ഒരു ആരോഗ്യപ്രശ്നം കൂടിയാണ്. തടി വരുത്തി വയ്ക്കാത്ത രോഗങ്ങളില്ല. പ്രമേഹം, കൊളസ്ട്രോള്‍, ലിവര്‍ പ്രശ്നങ്ങള്‍, ഹൃദയപ്രശ്നങ്ങള്‍ എന്നിങ്ങനെ എല്ലാറ്റിനും അമിതവണ്ണം കാരണമാകും.
തടിയും വയറും കുറയ്ക്കുമെന്ന് അവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ ലഭിയ്ക്കുന്നുണ്ട്. ഇതിന് പാര്‍ശ്വഫലങ്ങളും ഏറെയാകും. പലപ്പോഴും തടി കുറയ്ക്കാന്‍ നോക്കി മറ്റ് അസുഖങ്ങള്‍ വരുത്തി വയ്ക്കുന്ന ഗതികേടുണ്ടാകും.
പല അസുഖങ്ങള്‍ക്കും നമുക്ക് വീട്ടുവൈദ്യവും നാട്ടുവൈദ്യവുമെല്ലാമുണ്ട്. പൊതുവെ ശരീരത്തിന് കേടു വരുത്താത്ത, കൃത്രിമമായി ഒന്നുമില്ലാത്ത ചിലത്. ഇത്തരം വഴികള്‍ തടി കുറയ്ക്കാനും സഹായകമാകും.
തടിയും വയറും കുറയ്ക്കുന്നതില്‍ സഹായകമായ ഒന്നാണ് ഇഞ്ചിയും നാരങ്ങയും. ഇവ രണ്ടു ചേര്‍ത്ത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് തടിയും വയറും കുറയാന്‍ സഹായിക്കും.
നാരങ്ങയില്‍ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. വൈറ്റമിന്‍ സി കൊഴുപ്പു കത്തിച്ചു കളയാനും അപചയ പ്രക്രിയ ശക്തിപ്പെടുത്താനും സഹായിക്കും. ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യാനും രക്തപ്രവാഹം ശക്തിപ്പെടുത്താനുമെല്ലാം ചെറുനാരങ്ങ ഏറെ സഹായകമാണ്. തടിയും വയറും കുറയ്ക്കാന്‍ മാത്രമല്ല, മറ്റു പല ആരോഗ്യഗുണങ്ങളും
ഇതുപോലെ തന്നെയാണ് ഇഞ്ചിയും. ഇഞ്ചി പല ആരോഗ്യഗുണങ്ങളും നല്കുന്ന ഒന്നാണ്. ഇഞ്ചി ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കും. ഇതുവഴി അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇത് തടിയും കൊഴുപ്പും കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്. ദഹനം ശക്തിപ്പെടുത്താനും ഏറെ ഗുണകരമാണ് ഇഞ്ചി. ഇതും തടിയും വയറും കുറയ്ക്കുന്നതിന് സഹായകമാണ്.
ഇഞ്ചിയും നാരങ്ങയും ചേര്‍ക്കുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കുകകയാണ് ചെയ്യുക. ഇവ രണ്ടും ചേരുമ്പോള്‍ കൊഴുപ്പു കളഞ്ഞു വയര്‍, തടി എന്നിവ കുറയ്ക്കുക മാത്രമല്ല, മറ്റു ധാരാളം ആരോഗ്യഗുണങ്ങളും നല്‍കും. ഇഞ്ചി, ചെറുനാരങ്ങാ വെള്ളമായാണ് ഇത് കുടിയ്ക്കേണ്ടത്. ഇവയെക്കുറിച്ചു കൂടുതലറിയൂ,
നാരങ്ങാ-ഇഞ്ചിവെള്ളം
തടിയും വയറും കുറയ്ക്കാന്‍ ഏറ്റവും ഗുണകരമായ ഒന്നാണിത്. ചെറുനാരങ്ങാവെള്ളത്തില് ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കാം അല്ലെങ്കില്‍ വെള്ളത്തില്‍ ഇഞ്ചിയും ചെറുനാരങ്ങയും കഷ്ണങ്ങളാക്കി അരിഞ്ഞിട്ട് രാവിലെ വെറുംവയറ്റില്‍ ഊറ്റിക്കുടിയ്ക്കാം. ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ചും കുടിയ്ക്കാവുന്നതാണ്. അല്പനാള് അടുപ്പിച്ചു ചെയ്താല്‍ തടിയും വയറും കുറയും.
നാരങ്ങാ-ഇഞ്ചിവെള്ളം
പ്രത്യുല്പാദനക്ഷമത
ഈ പാനീയം പ്രത്യുല്പാദനക്ഷമത വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇഞ്ചി പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ല പരിഹാരമാണ്. ഈ പാനീയം ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തും.
നാരങ്ങാ-ഇഞ്ചിവെള്ളം
ചുമ
ചുമയ്ക്കുള്ള നല്ലൊരു മരുന്നാണിത്. ഈ മിശ്രിതത്തിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഏറെയുണ്ട്. ഇതുകൊണ്ടുതന്നെ ചുമയ്ക്ക് ഉപയോഗിയ്ക്കാം.
നാരങ്ങാ-ഇഞ്ചിവെള്ളം
വൈറ്റമിന്‍ സി
ഈ പാനീയത്തിലെ വൈറ്റമിന്‍ സി ശരീരത്തിന് രോഗപ്രതിരോധശേഷി നല്കുന്ന ഒന്നാണ്. ഇത് രാവിലെ വെറുംവയററില് കുടിയ്ക്കുന്നത് പല അസുഖങ്ങളും ഒഴിവാക്കാന്‍ സഹായിക്കും.
നാരങ്ങാ-ഇഞ്ചിവെള്ളം
ഫ്രീ റാഡിക്കലുകള്‍
ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ അകറ്റാന്‍ സഹായിക്കുന്ന നല്ലൊരു പാനീയമാണ് ഇത്. ഇതുവഴി അസുഖങ്ങള്‍ ഒഴിവാക്കി നിര്‍ത്താന്‍ സാധിയ്ക്കും.
നാരങ്ങാ-ഇഞ്ചിവെള്ളം
വയറിനെ
നെഞ്ചെരിച്ചിലും വയറെരിച്ചിലുമെല്ലാം തടയാനുള്ള നല്ലൊരു വഴിയാണ് നാരങ്ങ, ഇഞ്ചി പാനീയം. നാരങ്ങ വയറിനെ ആല്‍ക്കലൈനാക്കി മാറ്റും. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കുകയും ചെയ്യും.
നാരങ്ങാ-ഇഞ്ചിവെള്ളം
ചര്‍മത്തിന്റെ ആരോഗ്യത്തിനും
ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. വൈറ്റമിന്‍ സി ചര്‍മത്തിന് ഏറെ നല്ലതാണ്. ചര്‍മത്തിലുള്ള ടോക്സിനുകള്‍ നീക്കം ചെയ്ത് നല്ല ചര്‍മത്തിന് സഹായിക്കുന്നു.
നാരങ്ങാ - ഇഞ്ചിവെള്ളം
ചൂടു നല്കാന്
ശരീരത്തിന് ചൂടു നല്കുന്ന ഒന്നാണ് ഇഞ്ചി. തണുപ്പുള്ളപ്പോള്‍ ഈ പാനീയം കുടിയ്ക്കുന്നത് ശരീരത്തിന് ചൂടു നല്കാന് ഏറെ നല്ലതാണ്.
നാരങ്ങാ - ഇഞ്ചിവെള്ളം
തലവേദന
തലവേദനയ്ക്കുള്ള സ്വാഭാവിക മരുന്നാണ് ഇതെന്നു പറയാം. മൈഗ്രേന് പോലുള്ളവയ്ക്കും നല്ലത്. തലവേദയും മൈഗ്രേനുമുള്ളപ്പോള്‍ ഈ പാനീയം ഒരു ഗ്ലാസ് കുടിയ്ക്കുന്നത് ഏറെ ആശ്വാസകരമാകും.
നാരങ്ങാ-ഇഞ്ചിവെള്ളം
ആന്റിഓക്സിഡന്റുകളുടെ കലവറ
ആന്റിഓക്സിഡന്റുകളുടെ കലവറയാണ് നാരങ്ങാ-ഇഞ്ചി പാനീയം. ഇത് ശരീരത്തിലെ ടോക്സിനുകള്‍ അകറ്റും. ശരീരത്തിലെ ടോക്സിനുകളാണ് ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നത്. ക്യാന്‍സറിനെ തടുത്തു നിര്‍ത്താന്‍ ഈ പാനീയത്തിന് കഴിയും.
നാരങ്ങാ - ഇഞ്ചിവെള്ളം
വയറിന്റെ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്
വയറിന്റെ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഈ പാനീയം. ഇത് ദഹനക്കേടിനുള്ള നല്ല പരിഹാരമാണ്. വയറിളക്കത്തിനും ഛര്‍ദിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ്.
I will try
മറുപടിഇല്ലാതാക്കൂ