2016, ജനുവരി 14, വ്യാഴാഴ്‌ച

ലെഗ്ഗിങ്ങ്സ് എന്ന അടിവസ്ത്രം

Zac കിഴക്കേതിൽ..........👚👗👙💃🏻 അടിവസ്ത്രം ഫാഷന്‍ ആക്കി നടക്കുന്ന ആളുകള്‍ ഇന്ന് നിരത്തില്‍ സര്‍വ സാധാരണം ആണല്ലോ.ആണുങ്ങള്‍ ലോ വൈയ്സ്റ്റ് ഇട്ടു സമൂഹത്തിനു മുന്‍പില്‍ അടിവസ്ത്രം പ്രദര്‍ശിപ്പിച്ചു വൈയ്സ്റ്റ് ആകുമ്പോള്‍ ചില സ്ത്രീകള്‍ ലെഗ്ഗിങ്ങ്സ് എന്നാ അടിവസ്ത്രം ധരിച്ചു പൂര്‍ണമായും പ്രദര്‍ശിപ്പിക്കുന്നു.

സത്യത്തില്‍ ഇതൊരു മാനസിക രോഗമാണ്,തന്‍റെ നഗ്നത കഴിയും വിധം മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു സംപൂജ്യം അടയുക ആരെങ്കിലും തന്‍റെ നഗ്നത ആസ്വദിക്കുന്നത് കണ്ടു മനസ്സില്‍ ആത്മ സംതൃപ്തിയും പുറമേ അവരെ പുച്ഛത്തോടെ ഒന്ന് നോക്കി അവഗണിക്കുകയും അല്ലെങ്കില്‍ ബഹളം ഉണ്ടാക്കി നാണം കെടുത്തുകയും ചെയുന്നത് എല്ലാം ഒരു മാനസിക രോഗമാണ്.ഈ രോഗം ഇന്നു ഭൂരിഭാഗം പേര്‍ക്കും പടര്‍ന്നു കഴിഞ്ഞു.

വീടിന്‍റെ താക്കോല്‍ കള്ളന്‍റെ കയ്യില്‍ കൊടുത്തിട്ട് വീട്ടില്‍ കയറരുത് എന്ന് പറയുന്ന പോലെയാണ് അശ്ലീലത കലര്‍ന്ന വസ്ത്രം ധരിച്ചിട്ടു അവന്മാര്‍ എന്നെ നോക്കുന്നു എന്ന് പരാതി പറയുന്നത്.

'''സത്യത്തില്‍ ലെഗ്ഗിങ്ങ്സ് ഒരു അടിവസ്ത്രമാണ്"
ഈ സത്യം എത്ര പേര്‍ക്കറിയാം ??

ഇതു ധരിച്ചു കാണുമ്പോള്‍ അറപ്പും വെറുപ്പും തോന്നാറുണ്ട്...ഈ സാധനം ധരിച്ചു പോകുന്ന സ്ത്രീകളെ ആള്‍ക്കാര്‍ ആര്‍ത്തിയോടെ നോക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.ആള്‍കൂട്ടത്തില്‍ പലരുടെയും കാമം നിറഞ്ഞ നോട്ടത്തിനു വിധേയം ആകുന്നു നിങ്ങള്‍ എന്ന് തിരിച്ചറിയുക.

വന്നു വന്നു കിടപ്പ് മുറിയില്‍ ഇടുന്ന വസ്ത്രം പോലും ഫാഷന്‍ എന്ന പേരില്‍ റോഡില്‍ ഇറങ്ങുന്നു..ലെഗ്ഗിന്‍സ് ധരിച്ചാല്‍ ടോപിനു ഇറക്കം കുറവായിരിക്കണം.എന്നാലെ നാട്ടുക്കാരെ മുഴുവന്‍ അഴകും വടിവും വൃത്തികേടും കാണിക്കാന്‍ പറ്റുള്ളൂ..

അതും പോരാഞ്ഞിട്ട് താഴേന്നു മുകളില്‍ വരെ ഇരു വശത്തും കീറലും വേണം.എങ്കിലേ എല്ലാംപ്രദര്‍ശിപ്പിച്ചു ആത്മനിര്‍വിധി നേടാന്‍ പറ്റൂ., അതിനു പരിധി ഇല്ല ,ഏതു വരെ കീറല്‍ ആകാം എന്ന് പരീക്ഷണം നടത്തുകയാണ് ചിലര്‍..,.

ഇതിലെല്ലാം കഷ്ടം ചില തടിച്ച സ്ത്രീകള്‍ ഇതിട്ടു ഭര്‍ത്താവിന്‍റെ കൂടെ പോകുന്ന കാഴ്ച എത്ര അരോചകം ആണ് ,സ്വന്തം ഭാര്യ ആള്‍കൂട്ടത്തില്‍ ശരീരം ഒരു മില്ലീ മീറ്റര്‍ മാത്രം കനമുള്ള തുണിയാല്‍ മാത്രം നഗ്നത മറച്ചു എന്ന് വരുത്തി നടക്കുമ്പോള്‍ തനിക്കെങ്കിലും ഒന്ന് പറഞ്ഞൂടെ ഉളിപ്പില്ലാത്ത ഭര്‍ത്താവേ എന്ന് പറയാന്‍ തോന്നിയിട്ടുണ്ട്.

പുറത്തേക്കു ഇറങ്ങുമ്പോള്‍ സ്വന്തം പെണ്ണിന്‍റെ വസ്ത്രം അല്ലെങ്കില്‍ ഷാള്‍ അല്‍പം മാറികിടന്നാല്‍ അത് നേരെ പിടിച്ചു ഇടാന്‍ പറയുന്നവനനാണ് യഥാര്‍ത്ഥ ഭര്‍ത്താവു അല്ലെങ്കില്‍ പ്രണയിക്കുന്നവന്‍.

ബോളിവൂഡിലും മറ്റും നായികമാര്‍ ഇടുന്നത് കണ്ടു പരീക്ഷിക്കുന്നതാണ് ചില സ്ത്രീകള്‍ ,നായികമാര്‍ക്ക് അത് ചേരും അതു കണ്ടു വീട്ടില്‍ ഇരിക്കുന്ന കൊച്ചമ്മമാര്‍ എല്ലാം ലെഗ്ഗിങ്ങ്സ് ഇട്ടു ഇറങ്ങുന്നത് വെറും കോമാളിത്തരവും മറ്റുള്ളവര്‍ക്ക് അറപ്പും വെറുപ്പുളവാക്കുന്നതുമാണ്

ശരീരത്തിന്‍റെ ആഴവും പരപ്പും നാട്ടുക്കാരെ കാണിക്കാന്‍ തുനിഞ്ഞിറങ്ങിയ ലെഗ്ഗിന്‍സ് സ്നേഹികളെ ,തുണി ഉടുത്ത് നടക്കു'...

നിങ്ങളുടെ നഗ്നത നാട്ടുകാരെ കാണിക്കാന്‍ വേണ്ടി അല്ലെ ഇത്രയും ഇറുകി ,ശരീരത്തിന്‍റെ വളവും ഒടിവും അത് പോലെ കാണാന്‍ ഇടവരുത്തുന്ന ഈ വസ്ത്രം നിങ്ങള്‍ ധരിക്കുന്നത്.

ലെഗ്ഗിങ്ങ്സ് ധരിച്ചു ഇറങ്ങിയാല്‍ ഫെമിനിസ്റ്റുകളും പുരോഗമന വാദികളും കയ്യടിച്ചേക്കാം എന്നാല്‍ അവരുടെയെല്ലാം പിന്നില്‍ ചുവന്ന കഴുകന്‍ കണ്ണുകള്‍ ഉണ്ടെനുള്ള കാര്യം ആരും മറക്കണ്ട.

സ്വന്തം പെണ്മക്കള്‍ക്കു വസ്ത്രം വാങ്ങി കൊടുക്കുമ്പോള്‍ മാതാപിതാക്കള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അത് തങ്ങളുടെ മകള്‍ക്ക് ചേരുന്ന വസ്ത്രമാണോ എന്നാണ് ? അല്ലാതെ പെണ്‍കുട്ടികളെ കെട്ടുകാഴ്ച്ച പോലെ ഒരുക്കി കെട്ടി കഴുകന്‍ കണ്ണുകളുമായി ഇര പിടിക്കാന്‍ കാത്തു നില്‍ക്കുന്ന സമൂഹത്തിന്‍റെ മുന്‍പിലേക്ക് ഇട്ടു കൊടുക്കുകയല്ല വേണ്ടത് .

ലെഗ്ഗിന്‍സ് ധരിച്ച സ്ത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ അരക്ക് താഴെ തുണി ഉടുക്കാതെ നടക്കുകയാണ് എന്നാണ് തോന്നുക .ലെഗ്ഗിന്‍സ് ധരിച്ച അത്മവിശ്വാസത്തില്‍ പോകുമ്പോള്‍ നിങ്ങള്‍ അറിയുക , അടിവസ്ത്രം മാത്രം ഇട്ടു നിരത്തുകളില്‍ നിങ്ങള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയാണ് എന്ന്..

നല്ല മാന്യമായ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും മാത്രമേ സമൂഹം ബഹുമാനിക്കുക ഒള്ളു മാന്യ വസ്ത്രം ഒരുവള്‍ ധരിച്ചാല്‍ അവളുടെ നിഷ്കളങ്കമായ ഭംഗി മാത്രമേ പുരുഷന്‍ നോക്കു.അശ്ലീല വസ്ത്രം ധരിച്ചു വരുന്ന സ്ത്രീകള്‍ക്ക് ഒരിക്കലും ഒരു പുരുഷനില്‍ നിന്ന് ബഹുമാനം ലഭിക്കില്ല..അപ്പഴാണ് അവരും അശ്ലീല കമന്റുകളും മോശമായ പദ പ്രയോഗങ്ങളും മോശമായ നോട്ടങ്ങളും നോക്കുന്നത്

സത്യം വിളിച്ചു പറയുമ്പോള്‍ ആര്‍ക്കെങ്കിലും എന്നോട് അനിഷ്ടം തോന്നുന്നു എങ്കില്‍ അതൊക്കെ സ്വാഭാവികം മാത്രം..

2016, ജനുവരി 11, തിങ്കളാഴ്‌ച

സ്വര്‍ണ്ണം വില്‍ക്കുന്നവരെ എന്ത് ചെയ്യണം??

സ്വര്‍ണ്ണം വില്‍ക്കുന്നവരെ എന്ത് ചെയ്യണം??
സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് പലരും സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത്. അവരില്‍ പലരും ധരിച്ചു വച്ചിരിക്കുന്നത്, എപ്പോള്‍ വേണമെങ്കിലും ആവശ്യം വരുമ്പോള്‍ അത് വിറ്റ് ഏതാണ്ടൊക്കെ പുളുത്താമെന്നാണ്.മണ്ടന്മാര്‍ എന്നല്ലാതെ അവരെ എന്ത് വിളിക്കാന്‍! സ്വര്‍ണ്ണക്കടകളില്‍ നിന്ന് പൊതുവേ സ്വര്‍ണ്ണം വാങ്ങിക്കാം എന്നല്ലാതെ അത് വില്‍ക്കുവാന്‍ സാധ്യമല്ല. വേണമെങ്കില്‍ കുറച്ചു കാശും കൂടി അങ്ങോട്ട്‌ കൊടുത്തു വേറെ മാറ്റിയെടുക്കാം. സ്വര്‍ണ്ണം വില്‍ക്കാന്‍ പറ്റിയ കടകള്‍ അന്വേഷിച്ചു ഞാന്‍ കുറെ നടന്നു. ആരും അങ്ങനെ ഒരു കട നടത്തുന്നില്ല എന്ന് സ്വര്‍ണ്ണം വാങ്ങുന്ന മണ്ടന്മാര്‍ അറിയുന്നില്ല. ബാങ്കുകളില്‍ ചെന്നാലും അവര്‍ പണയമായി മാത്രമേ സ്വര്‍ണം സ്വീകരിക്കുകയുള്ളൂ.അതും യഥാര്‍ഥ വിലയുടെ വെറും അറുപതു ശതമാനം മുതല്‍ എഴുപതു ശതമാനം വരുന്ന പൈസ മാത്രമേ അവര്‍ അതിനു വിലമതിക്കയുള്ളൂ. വേണമെന്നുള്ളവര്‍ക്ക് അതും മേടിച്ചു ഒന്നും മിണ്ടാതെ സ്ഥലം വിടാം. പിന്നീട് നോട്ടീസ് അയച്ചാലും തിരിച്ചെടുക്കാന്‍ ചെല്ലതിരുന്നാല്‍ മതി. പറഞ്ഞു വന്നത്, ഈ സുരക്ഷിത നിക്ഷേപം കൊണ്ട് അപ്പോള്‍ ആരാണ് കൊള്ളലാഭം ഉണ്ടാക്കുന്നത്. ചില കണക്കുകള്‍ നോക്കാം.
ഒരു പവന്‍ സ്വര്‍ണ്ണം (22ct )- വില -Rs .23 ,000
പണിക്കൂലി : 4 % മുതല്‍ 32 % വരെ (കല്യാണം കഴിക്കാന്‍ വരുന്നവരെ പിഴിയാന്‍ ആണ് ഈ 32 % കണക്ക്. 4 % കൊടുത്താല്‍ പണ്ടത്തെ വല്യമ്മമാരുടെ കയ്യിലെ ഫാഷന്‍ അനുസരിച്ചുള്ള പ്ലയിന്‍ വളകളും മറ്റും കിട്ടുമായിരിക്കും. ഇന്നത്തെ കാലത്ത് അതാര് വാങ്ങാന്‍?അത് കൊണ്ട് ഈ നാലിന്‍റെ പ്രയോജനം ആര്‍ക്കും ലഭിക്കില്ല എന്ന് ചുരുക്കം)
32 % ഒക്കെ പോട്ടെ. നമുക്കൊരു 20 % ആവറേജ് ആയി ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്ര രൂപ ആവുമെന്ന് നോക്കാം
23 ,000 + 32 % = Rs .30 ,360 ഇനി നിങ്ങളുടെ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കുവാനുള്ള നിശ്ചയദാര്‍ട്യത്തോടെ പിറ്റേന്ന് തന്നെ ആ സ്വര്‍ണം കൊടുത്ത് പുതിയ ഒരു മോഡല്‍ സ്വര്‍ണം വാങ്ങാന്‍, അടുത്ത് കണ്ട ഒരു സ്വര്‍ണ്ണക്കടയില്‍ ഒരു കാമുകന്‍റെ ആവേശത്തോടെ ചാടിക്കയറി എന്നിരിക്കട്ടെ.
പവന്‍റെ വില പഴയത് പോലെ Rs. 23 ,000 തന്നെ. പക്ഷെ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നത് വെറും 22 ct സ്വര്‍ണ്ണം ആയതു കൊണ്ട് 4 % ആദ്യം തന്നെ കുറയക്കും. അതായതു നിങ്ങളിന്നലെ Rs .30 ,360 കൊടുത്തു വാങ്ങിയ സ്വര്‍ണ്ണത്തിന്‍റെ ഇന്നത്തെ മതിപ്പ് വില വെറും Rs . 22 ,080 . ബാക്കി Rs .8 ,280 ഒറ്റ ദിവസം കൊണ്ട് ഗോവിന്ദ!.
ഇനി അത് കൊടുത്തു നിങ്ങളിന്നു ഒരു പവന്‍റെ പുതിയ മോഡല്‍ സ്വര്‍ണ്ണം വാങ്ങാന്‍ വന്നിരിക്കുകയാണല്ലോ? അതിന്‍റെ വില നേരത്തെ പറഞ്ഞത് പോലെ 20 % പണിക്കൂലി കൂടി ചേര്‍ത്താല്‍ പിന്നെയും 23 ,000 + 32 % = Rs .30 ,360 . നിങ്ങള്‍ അങ്ങോട്ട്‌ കൊടുക്കാന്‍ പോകുന്ന നിങ്ങളുടെ കയ്യിലുള്ള സ്വര്‍ണ്ണത്തിന്‍റെ മതിപ്പ് വില Rs . 22 ,080 . ബാക്കി അടയ്ക്കേണ്ട തുക പിന്നെയും Rs. 8 ,280 !!!
ഇനി കടയുടെ പുറത്തിറങ്ങി ചിന്തിക്കൂ.
നിങ്ങളുടെ കയ്യില്‍ ഇപ്പോള്‍ എന്തുണ്ട്? ഉത്തരം: ഒരു പവന്‍ സ്വര്‍ണ്ണം.
ഇന്നലെയും ഇന്നുമായി നിങ്ങള്‍ അതിനു വേണ്ടി ചിലവാക്കിയത് എത്ര? ഉത്തരം: ഇന്നലെ Rs .30 ,360 + ഇന്ന് Rs .8 ,260. മൊത്തത്തില്‍ Rs . 38 ,620 ഇപ്പോള്‍ നിങളുടെ കയ്യില്‍ ഇരിക്കുന്ന പുതിയ ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ മതിപ്പ് വില എത്ര? ഉത്തരം: പിന്നെയും Rs . 22 ,080 അപ്പോള്‍ Rs . 38 ,620 - Rs . 22 ,080 = Rs 16 ,540 രണ്ടു ദിവസം കൊണ്ട് സുരക്ഷിതമായി എവിടെ നിക്ഷേപിക്കപ്പെട്ടു? ഉത്തരം: മൊതലാളി യുടെ കീശയില്‍.
😀😀😀😀😀
ഇതൊക്കെയല്ലേ ഷെയർ ചെയ്യേണ്ടത് ഇതൊക്കെയല്ലേ സാധാരണക്കാർക്ക് മനസ്സിലാക്കി കൊടുക്കേണ്ടത്

2016, ജനുവരി 7, വ്യാഴാഴ്‌ച

"ഈശ്വരനെ കണ്ടിട്ടുണ്ടോ"


ഈശ്വരന്‍ എന്നൊരു ശക്‌തിയുണ്ടെന്ന്‌ മനസ്സിലാക്കുക. ചിലര്‍ ചോദിക്കാറുണ്ട്‌ നിങ്ങള്‍ ഈശ്വരനെ കണ്ടിട്ടുണ്ടോയെന്ന്‌? ഉത്തരം പറയുന്നതിന്‌ മുമ്പ്‌ നിങ്ങള്‍ ഒന്നുകില്‍ ജിയോഗ്രഫി ചാനല്‍ ഓണ്‍ ചെയ്യുക അല്ലെങ്കില്‍ ഡിസ്‌ക്കവറി ചാനല്‍ ഓണ്‍ ചെയ്യുക. 16 ലക്ഷം തരത്തിലുള്ള ജന്തുക്കളുണ്ട്‌ ഭൂമിയില്‍. അത്‌ ജനിച്ച്‌ വലുതായി മരിക്കുന്ന സീന്‍ വരെ നിങ്ങള്‍ക്ക്‌ അതില്‍ കാണാന്‍ സാധിക്കും.
പല്ലിയുടെ മുട്ട കണ്ടിട്ടുണ്ടോ? ആ മുട്ടയ്‌ക്കകത്ത്‌ മുട്ടയിട്ട ദിവസം പൊട്ടിച്ചാല്‍ അല്‌പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകൂ. കൃത്യം 11 ദിവസംകൊണ്ട്‌ ആ ദ്രാവകം ഒരു പല്ലിയായി മാറും. എത്ര ബയോകെമിക്കല്‍ ചെയ്‌ഞ്ചാണ്‌ ആ മുട്ടയ്‌ക്കകത്തുണ്ടാകുന്നത്‌. ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാല്‍ 21-ാം ദിവസം കൊക്കുള്ള, നഖങ്ങളുള്ള, കാലുകളുള്ള, ചിറകുകളുള്ള ഇറച്ചിവച്ച ഒരു കോഴിക്കുഞ്ഞ്‌ പുറത്തേക്ക്‌ വരും.
ആ ചിത്രം ഒന്ന്‌ ചിന്തിച്ചുനോക്കൂ. ഒരു വിരിയാറായ കോഴിമുട്ട, വിരിയാറായ താറാവുമുട്ട കുളക്കടവില്‍ കൊണ്ടുപോയി വെള്ളത്തിന്റെ അടുത്തുവയ്‌ക്കുക. എന്നിട്ട്‌ ദൂരെ മാറിനിന്ന്‌ നോക്കുക. കോഴിമുട്ട പൊട്ടിച്ച്‌ കോഴിക്കുഞ്ഞ്‌ പുറത്തുവരും. അതുപോലെ താറാവുമുട്ട പൊട്ടിച്ച്‌ താറാവു കുഞ്ഞ്‌ പുറത്തുവരും. രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക്‌ നോക്കുന്നുണ്ടാകും.
കോഴിക്കുഞ്ഞ്‌ വെള്ളത്തിലേക്ക്‌ നോക്കി പേടിച്ച്‌ പുറകിലേക്ക്‌ പോകും. താറാവിന്റെ കുഞ്ഞ്‌ വെള്ളത്തിലേക്കെടുത്തു ചാടും. കോഴിക്കുഞ്ഞിനറിയാം വെള്ളത്തില്‍ച്ചാടിയാല്‍ പൊങ്ങില്ലെന്ന്‌. താറാവ്‌ കുഞ്ഞിനറിയാം; വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്‌. രണ്ടും മുട്ടയ്‌ക്കകത്തുനിന്ന്‌ ഉണ്ടായതാണ്‌.
എങ്ങനെയാണ്‌ താറാവിന്റെ കുഞ്ഞിന്‌ അറിവുണ്ടായത്‌ വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്‌. എങ്ങനെയാണ്‌ കോഴിക്കുഞ്ഞിന്‌ അറിവുണ്ടായത്‌ വെളളത്തില്‍ ചാടരുതെന്ന്‌. ആരാണ്‌ കൊടുത്തത്‌? വിവരിക്കാന്‍ സാധിക്കില്ല. പശുക്കുട്ടിയെ അല്ലെങ്കില്‍ പശുവിനെ ഒരു വലിയ പുല്‍മേടില്‍ മേയാല്‍ വിടുക. ആ പശു തിന്നുന്ന പുല്ലുകള്‍ മുഴുവന്‍ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യൂണിസ്‌റ്റ് പച്ച തിന്നില്ല.
ആ കമ്യൂണിസ്‌റ്റ് പച്ച തിന്നരുതെന്ന്‌ അതിനകത്ത്‌ എഴുതിവച്ചിട്ടുണ്ട്‌. അതിന്റെ തലച്ചോറില്‍ അത്‌ എഴുതി വച്ചിട്ടുണ്ട്‌. ആ അറിവിനെയാണ്‌ പ്രപഞ്ചചൈതന്യം എന്നു പറയുന്നത്‌. അതിന്റെ ഒരു ഭാഗം ആത്മചൈതന്യമായി നമ്മളിലുണ്ട്‌. അതുകൊണ്ടാണ്‌ നമ്മുടെ ഹൃദയം പ്രവര്‍ത്തിക്കുന്നത്‌, കരള്‍ പ്രവര്‍ത്തിക്കുന്നത്‌. അത്‌ എല്ലാ ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുന്നു.
കാനഡായില്‍ ആര്‍ട്ടിക്ക്‌ സമുദ്രത്തിന്റെ അടുത്ത്‌ ഒരു സ്‌ഥലമുണ്ട്‌ . അവിടെ സാല്‍മണ്‍ മത്സ്യം വന്ന്‌ മുട്ടയിടും ആ മുട്ട വിരിഞ്ഞ്‌ കുഞ്ഞുങ്ങള്‍ സാല്‍മണ്‍ ക്രീക്ക്‌ ആര്‍ട്ടിക്‌ സമുദ്രത്തില്‍നിന്ന്‌് താഴത്തേക്ക്‌ വന്ന്‌ പെസഫിക്‌ സമുദ്രത്തിലൂടെ പോയി നേരെ സൗത്ത്‌ അമേരിക്കയുടെ താഴെക്കൂടെ സൗത്ത്‌ ആഫ്രിക്ക കടന്ന്‌ പോയിട്ട്‌ അറ്റ്‌ലാന്റിക്‌ സമുദ്രവും കടന്ന്‌ ഇന്ത്യന്‍ മഹാസമുദ്രം കടന്ന്‌, ന്യൂസിലന്റുവരെ പോയി തിരിച്ച്‌ ഇന്ത്യന്‍ സമുദ്രം കടന്ന്‌ അറ്റ്‌ലാന്റിക്‌ സമുദ്രം കടന്ന്‌ സൗത്താഫ്രിക്കയും സൗത്ത്‌ അമേരിക്കയും കടന്ന്‌ പസഫിക്‌ സമുദ്രവും കടന്ന്‌ വീണ്ടും ആര്‍ട്ടിക്ക്‌ സമുദ്രത്തിലെ സാല്‍മണ്‍ ക്രീക്കില്‍ മൂന്നു വര്‍ഷം കഴിഞ്ഞ്‌ തിരിച്ചെത്തും. അപ്പോള്‍  ആ ചെറിയ മത്സ്യക്കുഞ്ഞ്‌ വലിയ ഒരു സാല്‍മണ്‍ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന്‌ അത്‌ മുട്ടയിടും.അതിനുശേഷം
തലയടിച്ച്‌ ചത്തുപോകും. ഏതാണ്ട്‌ 32 ലക്ഷം ടണ്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ ഒരു സീസണില്‍ മരിക്കും. അത്‌ തിന്നാന്‍ ആ പ്രദേശം മുഴുവന്‍ കരടികളായിരിക്കും. ഈ സാല്‍മണ്‍ മത്സ്യത്തോട്‌ അവിടുന്ന്‌ വിരിഞ്ഞ്‌ ന്യൂസിലന്റുവരെ പോയി തിരിച്ച്‌ ഇവിടെ വന്ന്‌ മുട്ടയിട്ട്‌ തലതല്ലി ചാവണമെന്ന്‌ പറഞ്ഞത്‌ ആരാണ്‌? ഈശ്വരാ എന്ന്‌ വിളിക്കാതെ മറ്റൊന്നും നമുക്ക്‌ സാധ്യമല്ല.
വിശ്വസിച്ചാലും വിശ്വസിച്ചില്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്‌തിയുണ്ട്‌. കണ്ണിന്‌ കാഴ്‌ച നല്‍കുന്ന ശക്‌തി, ചെവിയെ കേള്‍പ്പിക്കുന്ന ശക്‌തി, നാക്കിന്‌ സംസാരിക്കാനും സ്വാദറിയാനും സഹായിക്കുന്ന ശക്‌തി. നാക്കിന്റെ കാര്യം ഒന്നാലോചിച്ച്‌ നോക്കൂ. 32 പല്ലിന്റെ ഇടയിലൂടെ നാക്ക്‌ തലങ്ങും വിലങ്ങും പോവുകയാണ്‌.
എങ്ങാനും സാമ്പാര്‍ കൂട്ടി ഊണുകഴിക്കുമ്പോള്‍ ഈ നാക്ക്‌ പല്ലിന്റെ ഇടയില്‍ പോയാലുള്ള അവസ്‌ഥ ഒന്നാലോചിച്ചു നോക്കൂ. അവയെ എത്ര ഭംഗിയായി സൂക്ഷിച്ചുവച്ചിരിക്കുന്നു. മാത്രമല്ല എല്ലാ അവയവങ്ങളും ഒന്നു നോക്കിക്കേ; അപ്പോള്‍ നമ്മള്‍ കൈ കൂപ്പിക്കൊണ്ട്‌ പറയും 'അഹം ബ്രഹ്‌മാസ്‌മി' ഞാനും ഈശ്വര ചൈതന്യത്തിന്റെ ഭാഗമാണ്‌. അപ്പോള്‍ മനസ്സിലാകും ഈശ്വര പ്രണിധാനത്തിന്റെ അര്‍ത്ഥം.
പരമമായ ഒരു ചൈതന്യത്തിന്റെ മുമ്പില്‍ ആധാരമായി നില്‍ക്കാന്‍ നമുക്ക്‌ സാധിക്കണം. ആ ചൈതന്യത്തിന്റെ മുമ്പില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കാന്‍ സാധിക്കണം.

2016, ജനുവരി 3, ഞായറാഴ്‌ച

ഞാൻ വലിയ ഒരു "പണക്കാരനായി "

ഞാൻ നികുതിയടക്കാൻ പഞ്ചായത്ത് ഓഫീസിൽ പോയി.... മൂന്ന് വർഷത്തെ നികുതിയടക്കാൻ ബാക്കിയുണ്ടായിരുന്നത് കൊണ്ട് സെക്രട്ടറിയെ കാണണം എന്ന് പറഞ്ഞു.. ഞാൻ സെക്രട്ടറിയുടെ മുറിക്ക് മുമ്പിലുള്ള കസേരയിൽ ഇരിക്കുമ്പോൾ സെക്രട്ടറിയുടെ റൂമിൽ നിന്നും ഉറക്കെയുള്ള സംസാരം പുറത്തേക്ക് കേട്ടു.

"നിങ്ങളൊക്കെ ഗൾഫിൽ പോയാൽ ആദ്യം ചെയ്യുന്ന പണിയാണ്‌"
ഞാൻ വലിയ ഒരു "പണക്കാരനായി" എന്ന് നാട്ടുകാരെ അറിയിക്കാൻ വലിയ ഒരു വീട് വെക്കും. പിന്നെ ഗൾഫൊക്കെ നിർത്തി നാട്ടിൽ നിൽക്കാൻ തുടങ്ങിയാൽ പിന്നെ അതിന്റെ "ടാക്സ്" കുറക്കാൻ നടക്കലാണ് ജോലി. ഇങ്ങനെ കുറെ ആൾക്കാർ ഇവിടെ വരാറുണ്ട്. ഈ ടാകസ് കൂട്ടിയത് ഞങ്ങളൊന്നുമല്ല !!  അത് മുകളിൽ നിന്നുള്ള ഓർഡറാണ്. നിങ്ങളൊരു കാര്യം ചെയ്യ്!!.അടുത്താഴ്ച വരു- ഞാനൊന്ന് അന്വേഷിക്കട്ടെ...!!!  "സെക്രട്ടറി ആരയൊ ശകാരിക്കുകയാണ്."

50 വയസ്സിന് അടുത്ത ഒരാൾ കുറേ കടലാസുകളുമായി സെക്രട്ടറിയുടെ റൂമിൽ നിന്നും പുറത്തിറങ്ങി. അയാളുടെ മുഖത്തെ നരച്ച താടിയും, ശോഷിച്ച സരീരവും, തകർന്ന മനസും, കണ്ണിലെ ദയനിയഭാവവും, എന്നെ വല്ലാതെ സ്പർഷിച്ചു......

നാല് ദിവസം കഴിഞ്ഞ് വൈകുന്നേരം  ഒരു മെഡികൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങാൻ ചെന്നപ്പോൾ വീണ്ടും അയാളെ അവിടെ കണ്ടു.കൂടെ 5 വയസ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയും ഉണ്ട്. "അതെ പഞ്ചായത്ത് ഓഫിസിൽ കണ്ട അയാൾ തന്നെ. ഞാനെന്റെ ലിസ്റ്റ് കടയിൽ കൊടുത്തു. ആ കുട്ടിയെ ശ്രദ്ധിച്ചു നിന്നു.

കടകാരൻ അയാളുടെ ലിസ്റ്റ് നേക്കി കൊണ്ട് പറഞ്ഞു. 360 രൂപ വരും എടുക്കണൊ...?

പകുതി മതി, എന്ന് പറഞ്ഞ് കൊണ്ട് അയാൾ തന്റെ കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന ചില്ലറ നോട്ടുകൾ നിവർത്തി നോക്കി. !!

ഈ സമയം തെട്ടടുത്ത ഫ്രൂട്സ് കടയിലേക്ക് നോക്കി നിൽക്കുകയായിരുന്നു ആൺകുട്ടി.

ഇപ്പപ, ഇപ്പപ, ഇൻകൊരു ആപ്പിള് വാങ്ങി തരോ ...??

അയാൾ ദയനിയമായി ആ കുട്ടിയെ ഒന്ന് നോക്കി. പിന്നെ തൂക്കിയിട്ടിരിക്കുന്ന ആപ്പിളിലേക്കും,പിന്നെ പതിഞ്ഞ സ്വരത്തിൽ ഒന്ന് മൂളി,

മരുന്നിന്റെ പൈസ കൊടുത്ത് കുട്ടിയുടെ കയ്യും പിടിച്ച് കൊണ്ട് അയാൾ ആപ്പിളിന്റെ വില ചോദിക്കുന്നത് കേട്ടു.

*കിലൊ 180. എത്രയാ വേണ്ടത്.....???
"ഒന്ന് മതി ....!!
*ഒന്നിന് 25 രുപ വരും.!!
"ചെറുത് മതി .!!
*അതിലും ചെറുതില്ല.
"ഓറഞ്ച് ഒന്നിന്ന് എത്രയാ...??
*5 രുപയുടെയുണ്ട്.!!
"അത് മതി .!!!

അയാൾ കുട്ടിക്ക് ഒരു ഓറഞ്ച് വാങ്ങി കൊടുത്തു. പക്ഷെ കുട്ടിയുടെ മുഖം തെളിഞ്ഞില്ല. ഇപ്പൊ ഇത് മതി .നാളെ വാങ്ങി തരാം എന്ന് പറഞ്ഞ് അയാൾ കുട്ടിയെ ആശ്വസിപ്പിച്ച് കൊണ്ട് കുട്ടിയുടെ കയ്യും പിടിച്ച് ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു.

ഞാൻ മരുന്ന് വാങ്ങി പിന്നെ ചില്ലറ സാധനങ്ങളൊക്കെ വാങ്ങി 7 മണിയോടെ വണ്ടിയുമെടുത്ത് വീട്ടിലേക്ക് തിരിച്ചു.ബസ്സ് സ്റ്റോപ്പ് എത്തിയപ്പോൾ അവിടെ അയാൾ കുട്ടിയേയും മടിയിൽ വെച്ച് ഇരിക്കുന്നുണ്ട്. ഞാൻ വണ്ടിയൊതുക്കി അയാളെ വിളിച്ചു.

നിങ്ങൾ ഇതുവരെ പോയില്ലെ??

6,30നുള്ള ബസ്സ് പോയി ഇനി 8.15ന് ഒന്നുണ്ട്. ചിലപ്പൊ വരും. അത് കാത്തിരിക്കുകയാണ് കുട്ടിക്ക് പനിയും ഉണ്ട്.അയാൾ പറഞ്ഞു.

നിങ്ങൾക്ക് എവിടെയാണ് പോകേണ്ടത്..? ഞാൻ കൊണ്ട് വിടാം എന്ന് ഞാൻ പറഞ്ഞു.!

അയാൾ ഒന്ന് മടിച്ച് നിന്നു. പിന്നെ വണ്ടിയിൽ കയറി.

എന്താ പേര്...??  ഇത് നിങ്ങളുടെ മകനാണൊ? ഞാൻ ചോദിച്ചു.

അല്ല മൂത്തമകളുടെ കുട്ടിയാണ്. എന്റെ പേര് മജീദ്. ഇവന്റെ പേര് ശാഹിദ് '

നിങ്ങൾ എന്തിനാണ് പഞ്ചായത്ത് ഓഫീസിൽ വന്നിരുന്നത്.?

മജീദ്ക്ക കുറച്ച് നേരം മൗനമായി ഇരുന്നു പിന്നെ പറഞ്ഞു തുടങ്ങി.
വീടിന്റെ നികുതി പഴയത് 1060 രുപയുണ്ട്. അത് ഇപ്പോൾ 2200 ആയി കൂട്ടിയിട്ടുണ്ട്. അത് ഒന്ന് കുറക്കാൻ പറ്റുമൊ എന്ന് സെക്രട്ടറിയെ കണ്ട് ചോദിക്കാൻ വന്നതാണ്.

ഞാനയാളെക്കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു.

ആദ്യം പറയാൻ മടിച്ചങ്കിലും പിന്നീട് മജീദ്ക്ക പറഞ്ഞ് തുടങ്ങി.

*ഞാൻ 12 വർഷത്തോളം ജിദ്ദയിലായിരുന്നു. ഒരു ബൂഫിയയിലായിരുന്നു ജോലി. അഞ്ചാറു വർഷത്തിന് ശേഷം ബൂഫിയ നടത്താൻ ഏറ്റെടുത്തു, ആദ്യമൊക്കെ രണ്ട് വർഷത്തിൽ നാട്ടിൽ വന്നിരുന്നത് പിന്നെ വർഷത്തിലാക്കി. നല്ല നിലയിൽ തന്നെയായിരുന്നു ജീവിതം, ജീവിത നിലവാരത്തിന് അനുസരിച്ച് ഉള്ള വീട് പോരന്ന തോന്നൽ വന്നപ്പോൾ ഒരു ഇരുനില വീട് എന്ന മോഹം മനസിൽ തോന്നി തുടങ്ങി.  എന്നാൽ അത് ഒരു അധിമോഹമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.
6 മാസത്തെലീവിന്ന് വന്നാൽ പിന്നെ കുട്ടികളുമായി മാസത്തിൽ ഒന്നും രണ്ടും ടൂർ പോകും.. ഒരു വർഷം കിട്ടുന്ന പൈസ 3 മാസം കൊണ്ട് തീർത്ത് പിന്നെ കുറച്ച് കടവും ആക്കി തിരിച്ച് പോകും.

ലീവിന്ന് വന്നാൽ പിന്നെ കാറും ഓട്ടോറിക്ഷയും ഒന്നും ഇല്ലാതെ പുറത്ത് ഇറങ്ങില്ലായിരുന്നു. അന്നൊക്കെ ബസ്സിൽ കയറുന്നത് ഒരു കുറച്ചിലായിരുന്നു. അതല്ലായിരുന്നു ജീവിതം എന്ന് തിരിച്ചറിയാൻ വൈകി.

ഇതിനടക് മൂത്ത മകളെ നല്ല നിലയിൽ തന്നെ കെട്ടിച്ചയച്ചു.
5 വർഷം മുമ്പ് കാലുകൾക്ക് ഒരു ബല കുറവ് അനുഭവപെടുന്നത് പോലെ തോന്നി. നിൽകാനും നടക്കാനും ശരിക് കഴിയാതെ വന്നു.ജിദ്ദയിലുള്ള പല ഡോക്ടർമാരേയും കണ്ടു. ഒരു മാറ്റവും ഇല്ലാത്തത് കൊണ്ട് ഇനി നാട്ടിൽ കാണിക്കാം എന്ന് കരുതി നാട്ടിലേക്ക് പോന്നു. പക്ഷെ മാറ്റമെന്നും ഉണ്ടായിരുന്നില്ല. പിന്നെ ആയൂർവേദ മരുന്നുകൾ കഴിച്ചു നോക്കി - പിന്നെ
ചെർപ്പുള്ളശേരിയുള്ള ഒരു ഉഴിച്ചിൽ കേന്ദ്രത്തിലെ ചിക്ത്സകൊണ്ടാണ് കറേ ആശ്വാസം കിട്ടിയത്. അപ്പഴത്തേക്കും വിസയുടെ കാലാവധി കഴിഞ്ഞിരുന്നു. വലിയ ഒരു സംഖ്യ കടവുമായി.

ഞാൻ തിരിച്ച് ചെല്ലാത്തത് കൊണ്ട് ബൂഫിയ സൗദി മറ്റാർക്കൊവിറ്റു എന്നറിഞ്ഞു. ബൂഫിയയിൽ ഇനി നിന്ന് കൊണ്ടുള്ള ഒരു ജോലി എനിക്കും അസാദ്യമായിരുന്നു.

ഒരു വർഷം പിന്നിട്ടപ്പഴത്തേക്കും "മരുമകന്റെ" സ്വഭാവത്തിൽ മാറ്റം കണ്ടു. എന്റെ കയ്യിൽ നിന്നുള്ള വരവ് നിലച്ചതാണ് കാരണം എന്ന് മകൾ പറഞ്ഞു.ആ അകൽച്ച കൂടി കൂടി പിന്നെ അത് ശാരീരിക ആക്രമണത്തിലേക്ക് നീങ്ങി തുടങ്ങി. ഇപ്പോൾ രണ്ട് വർഷമായി അവൾ വീട്ടിലാണ്. അവളുടെ കുട്ടിയാണ് ഇത്. അയാൾ അവന്റെ തലയിൽ ഒന്ന് തലോടി.

ഞാനവനെ ഒന്ന് നോക്കി.   "ഉറക്കത്തിലാണ് അവൻ."

*അയാൾ തുടർന്നു.രണ്ട് ദിവസമായിട്ട് പനിയാണ്. ഡോക്ടറെ കാണിക്കാൻ ഇറങ്ങിയതാണ് ഇന്ന് ... പണ്ടൊക്കെ ഓറഞ്ചും ആപ്പിളും കിലോ കണക്കിന് വാങ്ങിയിരുന്ന എനിക്ക് ഇന്ന് ഇവന് ഒരു ആപ്പിൾ പോലും വാങ്ങി കൊടുക്കാൻ കഴിഞ്ഞില്ല.

അയാൾ ഒരു ദീർഘശ്വാസം വിട്ടു.......
എല്ലാം ഒരു പരീക്ഷണമായിരിക്കും...??

ഞാനിപ്പോൾ ചിന്തിക്കുന്ന 12 വർഷം പ്രവാസിയായി ജീവച്ചതിന്റെ പ്രയാസങ്ങളാണ് ഇപ്പോഴത്തെ ഈ അവസ്ഥക്ക് കാരണം എന്ന് തോന്നുന്നു.

ചെറിയ ഒരു ഇടവഴിയിലൂടെ വണ്ടി തിരിക്കാൻ മജീദ്ക്ക ആവശ്യപ്പെട്ടു. ഇത് വരെ വന്നതല്ലെ..?  ഇനി വീട്ടിൽ ഒന്ന് കേറീട്ട് പോവാം.ഒരു ഇരുനില വീടിന്റെ മുമ്പിൽ എത്തിയപ്പോൾ അയാൾ നിർത്താൻ പറഞ്ഞു. പിന്നെ മജീദ്ക്ക കുട്ടിയേയും എടുത്ത് കൊണ്ട് വണ്ടിയിൽ നിന്നിറങ്ങി. എന്നേയും നിർബന്ധിച്ചിറക്കി.

വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ വാതിൽ തുറന്ന് അയാളുടെ ഭാര്യയും മക്കളും പുറത്തേക്ക് വന്നു.

വീട്ടിലേക്ക് കയുന്നതിനിടക്ക് മജീദ്ക്ക പറഞ്ഞു.

മൂന്ന് പെൺകുട്ടികളാണ്.രണ്ടാമതോൾക്ക് 18 കഴിഞ്ഞു.ചെറിയ മോൾ പത്താം ക്ലാസ് കഴിഞ്ഞ് ഒരു തുന്നൽ ക്ലാസ്സിൽ പോകുന്നുണ്ട്.
എന്നോട് ഇരിക്കാൻ പറഞ്ഞ് മജീദ്ക്ക കുട്ടിയെ മകളെ ഏൽപ്പിച്ചു കൊണ്ട് അകത്തേക്ക് കേറി.

സിറ്റൗട്ടിന്റെ ഒരു ഭാഗത്ത് ബീഡി ഇല വെട്ടിയ ഒരു മുറം നോക്കി കൊണ്ട് അടുത്തുള്ള കസേരയിൽ ഞാനിരിന്നു.

മജീദ്ക്ക വന്ന് എന്റെ അടുത്തിരുന്നു.

മറ്റ് വരുമാന മാർഗ്ഗം എന്താണ്? ഞാൻ ചോദിച്ചു.??

ഗൾഫിലെ ജോലിയും വരുമാനവും എന്നും ഉണ്ടാവും എന്ന് കരുതി മറ്റൊന്നും ഉണ്ടാക്കിയില്ല. അന്നൊക്കെ അങ്ങനെയാണ് ചിന്തിച്ചിരുന്നത്,,  "മിന്നുന്ന തൊന്നും പൊന്നല്ല"  എന്ന സത്യം തിരിച്ചറിയാൻ വൈകി.ചില ഗൾഫ്കാർകൊകെ സംഭവിക്കുന്നത് എനിക്കും സംഭവിച്ചു. എന്ന് മാത്രം. പിന്നെ രണ്ട് മക്കൾ ബീഡി തെറുപ്പ് പഠിച്ചത് കൊണ്ട് "പട്ടിണി" കിടക്കാതെ പോവുന്നു. എന്ന് മജീദ്ക്ക പറയുമ്പോൾ ഉള്ളിൽ നിന്നും ഒരു തേങ്ങൽ വന്നത് പോലെ:
എനിക്ക് തോന്നി.

മജീദ്ക്കാന്റെ ഭാര്യ രണ്ട് ഗ്ലാസ് ചായയുമായി വന്നു.കൂടെ ശാഹിദ് മോനും വന്ന് മജീദ് കാന്റെ മടിയിലിരുന്നു.

ഇവന്റെ ഉപ്പ വരറില്ലെ,, ഞാൻ ചോദിച്ചു.

ഒന്നര വർഷം മുമ്പ് ഒന്ന് വന്നിരുന്നു...മരിക്കേണ്ടി വന്നാലും അവന്റെ കൂടെ ഇനി പോവില്ല എന്ന തീരുമാനത്തിലാണ് മകൾ,

ചായ കുടിച്ച് യാത്ര പറയാൻ നേരം ഞാൻ വണ്ടിയിൽ എന്റെ മക്കൾക്ക് വേണ്ടി വാങ്ങിയ ആപ്പിളും ഓറഞ്ചും എടുത്ത് ശാഹിദിനെ ഏൽപ്പിച്ച് ആ ഇരുനില വീട് ഒന്ന് നോക്കി ,പിന്നെ യാത്ര പറയുമ്പോൾ മജീദ്ക്കാന്റെ മൂന്ന് മക്കളും സിറ്റൗട്ടിൽ വന്ന് നിൽക്കുന്നത് കണ്ടു. ഞാൻ ശാഹിദ് മോന് റ്റാറ്റ പറഞ്ഞ് വാഹനത്തിൽ കേറി.

മജീദ്ക്ക എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു. ഇത് വലിയ ഒരു ഉപകാരമായി. ഏട്ടരക്കുള്ള ബസ്സ് വന്നില്ലങ്കിൽ പിന്നെ നടക്കുകയെ വഴിയുള്ളു. മറ്റൊരു വഴിയും എന്റെ മുമ്പിലില്ലായിരുന്നു. ഡോക്ടറെ കാണാൻ പോയത് തന്നെ......????  അത് പൂർത്തിയാക്കാതെ അയാൾ സംസാരം നിർത്തി ''

ബാക്കി അയാൾപറയാതെ തന്നെ ഞാൻ മനസ്സിലാക്കിയെടുത്തു.
ഒരു ഓട്ടോറിക്ഷ വിളിക്കാനുള്ള പൈസ ഇനി ഇല്ലാ എന്ന്.

തിരിച്ച് പോരുമ്പോൾ എന്റെ ചിന്ത മജീദ്ക്ക പറഞ്ഞ (മിന്നുന്നതെല്ലാം പൊന്നല്ല) എന്ന വാക്കിൽ ഉടക്കി നിന്നു.
കൂടുതൽ പ്രവാസികൾക്കും പറ്റുന്ന ഒരു അബദ്ധമാണിത്. വലിയ ഒരു വീടും വെച്ച് പിന്നെ ഗൾഫൊക്കെ നിർത്തിനാട്ടിൽ നിൽക്കാൻ വരുമാനമാർഗമില്ലാതെയും മറ്റ് ജോലിക്ക് പോകാൻ കഴിയാതെയും വരുന്ന ഒരവസ്ഥ .......

വീടിനടുത്തള്ളമൊയ്തീൻകയെയാണ് എനിക്ക് ഓർമ്മ വന്നത്.

22 വർഷം ഗൾഫിൽ നിന്ന് തിരിച്ച് വന്നപ്പോൾ ജീവിതം പിടിച്ച് നിർത്താൻ വേണ്ടി അറുപതാമത്തെ വയസ്സിൽസെക്യൂരിറ്റി ജോലിക്കാരനായി മാറിയ മൊയ്തീൻക്ക അങ്ങനെ എത്രയൊ പ്രവാസികളുണ്ട്.